ഭക്ഷ്യധാന്യങ്ങളുടെ
കടത്ത്
5252.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
സി.മോയിന്‍ കുട്ടി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
ശൃംഖല വഴി സബ്സിഡി
നിരക്കില്‍ വിതരണം
ചെയ്യേണ്ട അരി, ഗോതമ്പ്
തുടങ്ങിയ
ഭക്ഷ്യധാന്യങ്ങള്‍
വന്‍തോതില്‍
സ്വകാര്യഗോഡൗണുകളിലും
കടത്തിക്കൊണ്ടുപോകുന്ന
വാഹനങ്ങളിലും
കണ്ടെത്തുന്ന
സാഹചര്യങ്ങളെയും അതു
ചോര്‍ന്നു പോകുന്ന
ഉറവിടങ്ങളെയും കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഈ ഇനത്തില്‍
പിടികൂടിയ
ഭക്ഷ്യശേഖരത്തെ
സംബന്ധിച്ചും
സ്വീകരിച്ച നടപടികളെ
സംബന്ധിച്ചും
വ്യക്തമാക്കുമോ ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
5253.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ റേഷന്‍
കാര്‍ഡുകള്‍ എന്നു
മുതല്‍ പ്രാബല്യത്തില്‍
വരുത്താനാണ്
സര്‍ക്കാര്‍
ആലോചിക്കുന്നത്?
പുതിയ
താലൂക്കുകളില്‍ സിവില്‍
സപ്ലൈസ് ഓഫീസ്
തുടങ്ങുന്നതിനുള്ള നടപടികള്‍
5254.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി ആരംഭിച്ച
താലൂക്കുകളില്‍ സിവില്‍
സപ്ലൈസ് ഓഫീസ്
തുടങ്ങുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ ;
(ബി)
ഇത്
സംബന്ധിച്ച ഉത്തരവ്
പുറത്തിറങ്ങിയിട്ടുണ്ടോ
; എങ്കില്‍ അതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
ഇവ
എന്നത്തേക്ക്
പ്രവര്‍ത്തിച്ച്
തുടങ്ങാന്‍ സാധിക്കും ?
പുതിയ
മാവേലി സ്റ്റോറുകള്‍
5255.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.പി.വിന്‍സെന്റ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ മാവേലി
സ്റ്റോറുകള്‍
തുടങ്ങുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത് ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഹോട്ടൽ
ഭക്ഷണത്തിന്റെ വിലവിവരപ്പട്ടിക
പ്രദര്‍ശിപ്പിക്കല്‍
5256.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോട്ടലുകളില്‍
നല്കുന്ന
ഭക്ഷണത്തിന്റെ വിലവിവരം
രേഖപ്പെടുത്തി
പരസ്യപ്പെടുത്താത്ത
ഹോട്ടലുകള്‍ക്കെതിരെ
നടപടി
സ്വീകരിക്കാറുണ്ടോ ;
എങ്കില്‍ ഇത്തരം ഒരു
പട്ടിക എല്ലാ
ഹോട്ടലുകളിലും
പ്രദര്‍ശിപ്പിക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ ?
നെല്ല്
സം ഭരണത്തിലെ കുടിശിക
5257.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
നെല്‍കൃഷിക്കാരില്‍
നിന്നും കഴിഞ്ഞ
സീസണില്‍ നെല്ല്
സംഭരിച്ച വകയില്‍ എന്തു
തുക കൊടുത്ത്
തീര്‍ക്കാനുണ്ട്
എന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
തുക അടിയന്തരമായി
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
മാവേലി
സ്റ്റോര്‍
5258.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അനുവദിച്ച
സഞ്ചരിക്കുന്ന മാവേലി
സ്റ്റോറുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലി
സ്റ്റോറുകളില്‍ സബ്സിഡി
സാധനങ്ങള്‍
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സബ്സിഡി
സാധനങ്ങള്‍ മാവേലി
സ്റ്റോറുകളില്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ഡി)
മാവേലിക്കര
മണ്ഡലത്തില്‍
മാവേലിസ്റ്റോറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍
ഏതൊക്കെ?
സപ്ലൈകോ
വിതരണം ചെയ്യുന്ന അവശ്യ
സാധനങ്ങളുടെ സബ്സിഡി
5259.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
വഴി സബ്സിഡി നല്കി
വിതരണം ചെയ്യുന്ന അവശ്യ
സാധനങ്ങളുടെ വില
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സബ്സിഡി
നല്കുന്ന ഇനങ്ങള്‍ക്ക്
അത് തുടര്‍ന്ന്
നല്കുവാനും വില
വര്‍ദ്ധനവ് തടയാനും
നടപടി സ്വീകരിക്കുമോ?
സപ്ലൈകോ
നിയമനം
5260.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയില്‍
അസിസ്റ്റന്റ്
സെയില്സ്മാന്,
ജൂനിയര്‍ അസിസ്റ്റന്റ്,
സീനിയര്‍ അസിസ്റ്റന്റ്
II, സീനിയര്‍
അസിസ്റ്റന്റ് I എന്നീ
തസ്തികകളില്‍ ഡയറക്ട്
സ്റ്റാഫിന്റെ
സ്ട്രംങ്ത് എത്ര
വീതമാണ്;
വ്യക്തമാക്കുമോ;
(ബി)
സപ്ലൈകോ
എറണാകുളം ഡിപ്പോയുടെ
കീഴില്‍ ശ്രീ. എ. കെ.
ജോണി എന്ന ജീവനക്കാരന്
ഏതു തസ്തികയിലാണ് ജോലി
ചെയ്തുവരുന്നത്;
വിശദമാക്കുമോ;
(സി)
സപ്ലൈകോയില്‍
ഡെപ്യൂട്ടേഷന്
സ്റ്റാഫിന്റെ
സ്ട്രംങ്ത് എത്ര
വീതമാണ്; ഓരോ
ജില്ലയിലും എത്ര
തസ്തികകള്‍ വീതമാണ്
അവര്‍ക്ക്
അനുവദിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ഡി)
ജൂനിയര്‍
അസിസ്റ്റന്റ്, സീനിയര്‍
അസിസ്റ്റന്റ് II എന്നീ
തസ്തികകളില്‍
കോര്പ്പറേഷന്
സ്റ്റാഫിന് എത്ര വീതം
ഒഴിവുകള്‍ നിലവിലുണ്ട്;
വ്യക്തമാക്കാമോ;
(ഇ)
കോമണ്‍
സര്‍വ്വീസ് റാങ്ക്
നടപ്പില്‍
വരുത്തുന്നതിനായി
അന്തിമറിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടോ;
എന്നു മുതല്‍ ഇത്
നടപ്പിലാക്കുമെന്ന്
വിശദമാക്കുമോ;
(എഫ്)
എസ്.എസ്.എല്‍.സി.
യോഗ്യതയുള്ള
അസിസ്റ്റന്റ്
സെയില്സ്മാന് ലാസ്റ്റ്
ഗ്രേഡിനെക്കാളും
താഴ്ന്ന ശമ്പളവും
എല്‍.ഡി.
ക്ലാര്‍ക്കിന്റെ
ജോലിയുമാണെന്നുള്ളതും
ആയത് മനുഷ്യാവകാശ
ലംഘനമാണെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കേന്ദ്ര
ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതി
യോഗം
5261.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഭക്ഷ്യ സുരക്ഷാ ഉപദേശക
സമിതി യോഗത്തില്‍
സംസ്ഥാനം എന്തൊക്കെ
നടപടികളാണ്
ആവശ്യപ്പെടുന്നത്/ആവശ്യപ്പെട്ടത്
; വിശദമാക്കുമോ ?
സിവില്‍
സപ്ലൈസ് ഔട്ട് ലെറ്റുകളിലെ
സാധനങ്ങളുടെ ഗുണനിലവാരം
5262.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിവില്‍ സപ്ലൈസ് ഔട്ട്
ലെറ്റുകള്‍ വഴി
വില്‍പ്പന നടത്തുന്ന
നിത്യോപയോഗ സാധനങ്ങളുടെ
ഗുണനിലവാരം
കുറയുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
നിലവാരം
കുറഞ്ഞ ഉത്പന്നങ്ങള്‍
വില്‍ക്കുന്നത് ഈ ഔട്ട്
ലെറ്റുകളുടെ
വിശ്വാസ്യതയേയും ഇവയുടെ
വിറ്റുവരവിനെയും
പ്രതികൂലമായി
ബാധിക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഈ ഔട്ട് ലെറ്റുകള്‍ വഴി
വിറ്റഴിക്കുന്ന
സാധനങ്ങളുടെ ഗുണനിലവാരം
ഉറപ്പു വരുത്തുന്നതിന്
പ്രത്യേക
ശ്രദ്ധനല്കുമോ ?
സിവില്‍
സപ്ലൈസിന്റെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാൻ നടപടി
5263.
ശ്രീ.സണ്ണി
ജോസഫ്
,,
പി.സി വിഷ്ണുനാഥ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിവില്‍ സപ്ലൈസിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
(സി)
പദ്ധതി
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പാചകവാതക
വിതരണം
5264.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാചകവാതകം
ബുക്ക് ചെയ്ത്
രണ്ടുമാസം കഴിഞ്ഞിട്ടും
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രശ്നം
പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
പാചകവാതക വിതരണം
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?
ഭക്ഷണവില
നിയന്ത്രണ ബില്‍
5265.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷണ
വില നിയന്ത്രണ ബില്‍
അവതരിപ്പിക്കുന്നതിന്
ധനകാര്യ വകുപ്പിന്റെ
എന്തെങ്കിലും
എതിര്‍പ്പുകള്‍ നിലവിൽ
ഉണ്ടോ; വിശദംശങ്ങൾ
നല്‍കുമോ ?
പുതുക്കിയ
റേഷന്‍ കാര്‍ഡുകളുടെ വിതരണം
5266.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കിയ
റേഷന്‍ കാര്‍ഡുകള്‍
മുന്‍നിശ്ചയ പ്രകാരം
വിതരണം ചെയ്യാന്‍
തടസ്സമെന്തെങ്കിലുമുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പുതിയ
കാര്‍ഡുകള്‍ വിതരണം
ചെയ്യുമ്പോള്‍
എ.പി.എല്‍, ബി.പി.എല്‍
വിഭാഗങ്ങള്‍
ഇല്ലാതാകുമോ; എങ്കില്‍
പാവപ്പെട്ടവര്‍ക്കു
അര്‍ഹമായ ആനുകൂല്യം
ലഭിക്കാന്‍ റേഷന്‍
കാര്‍ഡുകള്‍ എങ്ങനെയാണു
ഉപകാരപ്പെടുക എന്ന
കാര്യം വ്യക്തമാക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ സിവില്‍ സപ്ലൈസ്
സ്ഥാപനങ്ങള്‍
5267.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍
സിവില്‍ സപ്ലൈസ്
വകുപ്പിന്‍െറ കീഴില്‍
എത്ര
സ്ഥാപനങ്ങളുണ്ടെന്നും
അവ ഏതെല്ലാമെന്നും
വിശദമാക്കുമോ ;
(ബി)
ഇതില്‍
ഈ സര്‍ക്കാറിന്‍െറ
കാലത്ത് ആരംഭിച്ച
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ ;
(സി)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍
പുതുതായി ഏതെങ്കിലൂം
സ്ഥാപനങ്ങള്‍
ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ ആയതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ?
വിലക്കയറ്റം
5268.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
എ. പ്രദീപ്കുമാര്‍
,,
എം.ചന്ദ്രന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓണം - റംസാന് കാലത്ത്
പൊതു കമ്പോളത്തില്‍
അവശ്യസാധന വില
കുതിച്ചുയരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വില
വര്‍ദ്ധന പിടിച്ചു
നിര്‍ത്തുന്നതിനായി
എന്തെല്ലാം കമ്പോള
ഇടപെടലുകളാണ്
നടത്തിയിട്ടുള്ളത്; ഇവ
മുന്കാലങ്ങളിലുള്ളത്ര
ഇടപെടലുകൾ
നടത്തിയിട്ടുണ്ടോ;
(സി)
വിപണി
ഇടപെടലിനായി സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
ആവശ്യത്തിന് തുക
ലഭ്യമാക്കിയിട്ടുണ്ടോ?
കോട്ടച്ചേരി
വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ്
സ്റ്റോര്‍സിന്റെ പേരിലുള്ള
റേഷന്‍ കടകള്‍
5269.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോസ്ദുര്‍ഗ്ഗ്
താലൂക്കിലെ കോട്ടച്ചേരി
വെല്‍ഫയര്‍
കോ-ഓപ്പറേറ്റീവ്
സ്റ്റോര്‍സ് എന്ന
സ്ഥാപനത്തിന്റെ പേരില്‍
മുമ്പ് റേഷന്‍
കടകള്‍ക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ പേരില്‍
നിലവില്‍ ഏതെങ്കിലും
റേഷന്‍ കടയ്ക്ക്
അംഗീകാരം ഉണ്ടോ;
എങ്കില്‍ ഇല്ലാത്ത
സ്ഥാപനത്തിന്റെ പേരില്‍
അംഗീകാരം നല്‍കിയത്
ക്രമക്കേടാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
നിയമാനുസൃത നടപടി
സ്വീകരിക്കുമോ?
ആറ്റിങ്ങല്‍
മണ്ഡലത്തിലെ പുതിയ
മാവേലിസ്റ്റോറുകള്‍
5270.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ആറ്റിങ്ങല്‍
നിയോജകമണ്ഡലം
ഉള്‍പ്പെടുന്ന
പ്രദേശത്ത് പുതിയതായി
എത്ര
മാവേലിസ്റ്റോറുകളും
എത്ര ലാഭം
മാര്‍ക്കറ്റുകളും
അനുവദിച്ചിട്ടുണ്ടെന്ന്
സ്ഥലങ്ങള്‍ ഉള്‍പ്പെടെ
വിശദമാക്കാമോ ;
(ബി)
അനുവദിക്കപ്പെട്ടിട്ടുള്ളതില്‍
ഏതെല്ലാം സ്ഥലങ്ങളില്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
വെള്ളോറയില്‍
മാവേലി സ്റ്റോര്‍
5271.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
എരമം-കുറ്റൂര്‍
പഞ്ചായത്തിലെ
വെള്ളോറയില്‍ മാവേലി
സ്റ്റോര്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട നിലവിലുളള
അവസ്ഥ വിശദമാക്കാമോ ?
റേഷന്‍കാര്‍ഡ്
പുതുക്കല്‍ പ്രക്രിയ
5272.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ലക്ഷം റേഷന്‍
കാര്‍ഡുകളാണ്
പുതുക്കേണ്ടത്;
റേഷന്‍കാര്‍ഡ്
പുതുക്കല്‍ പ്രക്രിയ
എന്നാണാരംഭിച്ചത്
എന്നും എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്
എന്നും പൂർത്തീകരണ
പ്രക്രിയയുടെ
കാലതാമസത്തിന്റെ കാരണം
എന്തെന്നും
വ്യക്തമാക്കാമോ;
(ബി)
എത്ര
ശതമാനം കാര്‍ഡുകളുടെ
പ്രക്രിയ ഇതിനോടകം
പൂര്‍ത്തിയാക്കിയിട്ടുണ്ട്
എന്നും ഇനിയും എത്ര
സമയത്തിനകം ഈ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നും
വ്യക്തമാക്കാമോ;
(സി)
റേഷന്‍
കാര്‍ഡ് പുതുക്കല്‍
പ്രക്രിയ ആരംഭിച്ചനാള്‍
മുതല്‍ പുതിയ റേഷന്‍
കാര്‍ഡ്
എടുക്കുന്നതിനോ,
നിലവിലുള്ള
റേഷന്‍കാര്‍ഡില്‍
പുതുതായി ആളെ
ഉള്‍പ്പെടുത്തുന്നതിനോ
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പാസ്പോര്‍ട്ട്
എടുക്കുന്നതിനുള്‍പ്പെടെ
വിവിധ
ആവശ്യങ്ങള്‍ക്കായി
റേഷന്‍കാര്‍ഡില്‍
പേരുള്പ്പെടുത്തേണ്ടവര്ക്കായി
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
അടിയന്തരമായി
പുതുക്കിയ
റേഷന്‍കാര്‍ഡ്
നല്കാന് എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
തിരുവനന്തപുരം,
കണ്ണേറ്റുമുക്ക് ശ്രീമതി സരസ്വതി
അമ്മയ്ക്ക് ബി. പി. എൽ. കാർഡ്
5273.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
ജഗതി, കണ്ണേറ്റുമുക്ക്,
തൈക്കാട്(പി.ഒ)
റ്റി.സി.നമ്പര്‍
16/1260(1) തിരുവോണം
വീട്ടില്‍ താമസിക്കുന്ന
ശ്രീമതി സരസ്വതി
അമ്മയ്ക്ക് എ.പി.എല്‍.
കാര്‍ഡാണ്
നല്‍കിയിട്ടുള്ളതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാര്‍ദ്ധക്യ
സഹജമായ
അസുഖങ്ങള്‍കൊണ്ട്
കഷ്ടപ്പെടുന്ന ശ്രീമതി
സരസ്വതി അമ്മയുടെ
തുച്ഛമായ വരുമാനം
കണക്കിലെടുക്കാതെ
ഇവര്‍ക്ക് നല്‍കിയത്
എ.പി.എല്‍.
കാര്‍ഡാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ശ്രീമതി
സരസ്വതി അമ്മയ്ക്ക്
ബി.പി.എല്‍. കാര്‍ഡ്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
അവശ്യസാധനങ്ങള്‍
പൊതുവിപണി വിലയേക്കാള്‍
കുറഞ്ഞ നിരക്കില്‍
നല്‍കുന്നതിനുളള പദ്ധതി
5274.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശ്യസാധനങ്ങള്‍
പൊതുവിപണി വിലയേക്കാള്‍
കുറഞ്ഞ നിരക്കില്‍
നല്‍കുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
വിപണിയിടപെടലിനായി
ചെലവഴിച്ച തുക
5275.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
വര്‍ഷത്തെ റംസാന് -
ഓണം ഉല്‍സവ കാലയളവില്‍
വിലക്കയറ്റം
നിയന്ത്രിക്കാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
കാലയളവില്‍
വിപണിയിടപെടലിനായി
എന്തു തുക
നീക്കിവെച്ചെന്നും
എന്തു തുക
ചെലവഴിച്ചെന്നും
വിശദമാക്കാമോ ?
പാചകവാതക
വിതരണ മേഖലയിലെ പ്രശ്നങ്ങള്‍
5276.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക
വിതരണ മേഖലയിലെ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പാചകവാതക
വിതരണം
കാര്യക്ഷമമാക്കുന്നതിനും
ഗുണഭോക്താക്കള്‍ക്ക്
കൃത്യസമയത്ത്
എത്തിക്കുന്നതിനും
വ്യക്തമായ നയം
രൂപീകരിക്കുമോ;
(സി)
ഏജന്‍സികളും
ഗുണഭോക്താക്കളും
തമ്മിലുള്ള പ്രശ്നം
പരിഹരിക്കുന്നതിന്
ആവശ്യമായ ഇടപെടലുകള്‍
നടത്തുമോ?
ഉപഭോക്തൃ
കോടതികളിലെ കേസുകള്‍
5277.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉപഭോക്തൃ കോടതികളില്‍
രജിസ്റ്റര്‍ ചെയ്യുന്ന
പല കേസുകളിലും
നടപടികള്‍ വളരെ
നീണ്ടുപോകുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
കേസുകള്‍ അനന്തമായി
നീളുന്നതു മൂലം
ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്തിട്ടുണ്ടോ
എന്നു വ്യക്തമാക്കാമോ;
(ബി)
ഉപഭോക്തൃ
കോടതികളില്‍
രജിസ്റ്റര്‍
ചെയ്യപ്പെടുന്ന
കേസുകള്‍
തീര്‍പ്പാക്കുന്നതിന്
ഒരു നിശ്ചിതകാലയളവ്
നിശ്ചയിക്കുവാന്‍
തയ്യാറാകുമോയെന്നു
വെളിപ്പെടുത്തുമോ;
(സി)
ബി.എസ്.എന്‍.എല്‍,.
കെ.എസ്.ഇ.ബി. പോലുളള
സ്ഥാപനങ്ങള്‍ കേസുകള്‍
നടത്തുവാന്‍
താത്പര്യക്കുറവ്
കാണിക്കുന്നതു് മൂലം
ഉപഭോക്താക്കള്‍ക്കുണ്ടാകാവുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍, കിളിമാനൂര്‍
സബ് രജിസ്ട്രാര്‍
ഓഫീസുകളിലെ ഓണ്‍ലൈന്‍
സംവിധാനത്തിലെ തകരാര്‍
5278.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍,
കിളിമാനൂര്‍ സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍
നിരന്തരമുണ്ടാകുന്ന
ഓണ്‍ലൈന്‍ തകരാറുകള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഓണ്‍ലൈന്‍സംവിധാനം
തകരാറാകുന്നത് കാരണം
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; അടിയന്തരമായി ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ഓണ്‍
ലൈന്‍ രജിസ്ട്രേഷന്
ഹാര്‍ഡ് ഡിസ്ക് തകരാര്‍
5279.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓണ്‍ ലൈന്‍
രജിസ്ട്രേഷന് ഹാര്‍ഡ്
ഡിസ്ക് തകരാറിലായതു
കാരണം എത്ര ദിവസം
രജിസ്ട്രേഷന്
മുടങ്ങിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഹാര്‍ഡ്
ഡിസ്ക് തകരാറിലായതു
കാരണം
മുന്‍കാലങ്ങളിലുള്ള
വിവരങ്ങള്‍
നഷ്ടപ്പെടുവാന്‍
സാധ്യതയുണ്ടോ ;
(സി)
ഇതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ ?
സഹകരണ
സംഘങ്ങള്‍ക്ക് സ്റ്റാമ്പ്
ഡ്യൂട്ടിയില്‍ ഇളവ്
T 5280.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങള്‍ സ്ഥലം
വാങ്ങുമ്പോള്സ്റ്റാമ്പ്
ഡ്യൂട്ടിയിൽ ഇളവ്
അനുവദിച്ചിട്ടില്ലെങ്കില്‍
സ്റ്റാമ്പ് ഡ്യൂട്ടി
നിരസിക്കപ്പെടുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
സ്റ്റാമ്പ്
ഡ്യൂട്ടി അഡ്ജൂഡിക്കേറ്റ്
ചെയ്യുന്നതിനുള്ള അധികാരം
5281.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പില്‍ സ്റ്റാമ്പ്
ഡ്യൂട്ടി
അഡ്ജൂഡിക്കേറ്റ്
ചെയ്യുന്നതിന്
അധികാരമുള്ള തസ്തികകള്‍
ഏതൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ ;
(ബി)
2014-2015
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്ത്
രജിസ്ട്രേഷന്
വകുപ്പിന് ഈ ഇനത്തില്‍
ലഭിച്ച ആകെ
അപേക്ഷകളുടെയും ആയതില്‍
തീര്പ്പാക്കിയതിന്റെയും
എണ്ണം ജില്ല തിരിച്ച്
ലഭ്യമാക്കാമോ ;
(സി)
വകുപ്പിന്റെ
ആഭ്യന്തര ആഡിറ്റിങ്
നടത്താന്‍ ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍ ഇത്തരം
അപേക്ഷകള്‍
സ്വീകരിക്കുന്നതും
ഉത്തരവുകള്‍
നല്‍കുന്നതും
ചട്ടപ്രകാരമാണോയെന്നു
വിശദീകരിക്കുമോ ;
(ഡി)
സര്‍ക്കാര്‍
നിശ്ചയിച്ച ന്യായവില
കുറച്ച്
കാണിച്ചിട്ടുള്ള
ആധാരങ്ങള്‍
അഡ്ജൂഡിക്കേറ്റ് ചെയ്ത്
നികുതി വെട്ടിപ്പ്
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
ഇത്തരം
നികുതി വെട്ടിപ്പുകള്‍
തടയുന്നതിനായി ഉയര്‍ന്ന
ഉദ്യോഗസ്ഥരുടെ
പ്രത്യേകം സ്ക്വാഡുകള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(എഫ്)
സംസ്ഥാനത്തെ
ഏതൊക്കെ ജില്ലാ
രജിസ്ട്രാര്‍മാരുടെ
പേരില്‍
വകുപ്പ്തല/വിജിലന്‍സ്
നടപടികള്‍
നിലനില്‍ക്കുന്നുണ്ട്;
വിശദവിവരം നല്‍കുമോ ?
അപേക്ഷാഫാറങ്ങള്
ലഭ്യമാക്കുവാന്‍ നടപടി
5282.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ/സബ്രജിസ്ട്രാര്‍
ആഫീസുകളില്‍ നിന്നും
പൊതുജനത്തിന്
ലഭിക്കേണ്ടതായ
സേവനങ്ങളില്‍ പലതിനും
ആവശ്യമായ
നിശ്ചിതമാതൃകയിലുള്ള
അപേക്ഷകള്‍ പ്രസ്തുത
ആഫീസുകളില്‍ ലഭ്യമല്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
ആഫീസുകളെ "കടബാദ്ധ്യത
സര്‍ട്ടിഫിക്കറ്റ്"
പോലെയുള്ള പലതരം
ആവശ്യങ്ങള്‍ക്കായി
സമീപിക്കുമ്പോള്‍
നിശ്ചിതമാതൃകയിലുള്ള
ഫാറങ്ങള്‍
ലഭ്യമല്ലെന്നും
അടുത്തുള്ള വെണ്ടര്‍
ലൈസന്‍സിയെ
സമീപിക്കുവാനും
നിര്‍ദ്ദേശം നല്കി
ജനങ്ങൾക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാനും
ജനങ്ങള്‍ക്ക്
മെച്ചപ്പെട്ട സേവനം
ലഭ്യമാക്കുവാനുമായി
പ്രസ്തുത ആഫീസുകളിലെ
നോട്ടീസ് ബോര്‍ഡുകളില്‍
നിശ്ചിത മാതൃകയിലുള്ള
അപേക്ഷകളുടെ പകര്‍പ്പ്
പ്രദര്‍ശിപ്പിക്കുന്നതിനോ
, നിശ്ചിത ഫീസ് ഈടാക്കി
പ്രസ്തുത ആഫീസുകളില്‍
നിന്നു തന്നെ വിതരണം
ചെയ്യുന്നതിനോ നടപടി
സ്വീകരിക്കുമോ;
(ഡി)
അപേക്ഷാഫാറങ്ങള്ക്കായി
വെണ്ടര്‍ ലൈസന്‍സികള്‍
അന്യായമായ ഫീസ്
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ആയത് പരിഹരിക്കുവാന്‍
എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ ?