ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
അക്കാദമിക നിലവാരം
ഉയര്‍ത്തുന്നതിന് നടപടികള്‍
5062.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത വിദ്യാഭ്യാസ
മേഖലയിലെ അക്കാദമിക
നിലവാരം കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
മാറി വരുന്ന
പ്രവണതകള്‍ക്കനുസരിച്ചുള്ള
പദ്ധതികള്‍
തയ്യാറാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(സി)
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
അക്കാദമിക നിലവാരം
ഉയര്‍ത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ ;
ലൈബ്രറികളില്‍ പുസ്തകങ്ങള്‍
വാങ്ങുന്ന നടപടി
5063.
ശ്രീ.സി.പി.മുഹമ്മദ്
,,
പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകളിലെയും
സ്കൂളുകളിലെയും
ലൈബ്രറികളില്‍ ഉന്നത
വിദ്യാഭ്യാസ വകുപ്പും
പൊതു വിദ്യാഭ്യാസ
വകുപ്പും വാങ്ങണമെന്ന്
നിര്‍ദ്ദേശിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ
പല ഗ്രന്ഥങ്ങളും
വാങ്ങാന്‍ നടപടി
സ്വീകരിക്കാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പൊതുവിദ്യാഭ്യാസ
വകുപ്പ് ഡയറക്ടറും
കോളേജിയറ്റ്
വിദ്യാഭ്യാസ വകുപ്പും
ഓരോ കൊല്ലവും വാങ്ങാന്‍
നിര്‍ദ്ദേശിക്കുന്ന
പുസ്തകങ്ങള്‍
ബന്ധപ്പെട്ട
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
വാങ്ങുന്നുവെന്ന്
ഉറപ്പുവരുത്താന്‍
നടപടിയെടുക്കുമോ ?
എല്‍.ബി.എസ്.
എഞ്ചിനീയറീംഗ് കോളേജുകൾ
5064.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.ബി.എസ്.
എഞ്ചിനീയറീംഗ്
കോളേജുകളില്‍
അനുവദിക്കപ്പെട്ട ആകെ
തസ്തികകള്‍
എത്രയാണെന്ന് കോളേജ്,
തസ്തിക, എണ്ണം തിരിച്ച്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
തസ്തികകളില്‍
സ്ഥിരനിയമനം
ലഭിച്ചവരുടെയും
കോണ്‍ട്രാക്ട്
അടിസ്ഥാനത്തില്‍ നിയമനം
ലഭിച്ചവരുടെയും
വിശദാംശങ്ങള്‍ കോളേജ്,
തസ്തിക, എണ്ണം തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
സ്ഥിരനിയമനം/കോണ്‍ട്രാക്ട്
നിയമനം ലഭിച്ചവരില്‍
എ.ഐ.സി.ടി.ഇ./യു.ജി.സി.
നിഷ്കര്‍ഷിക്കുന്ന
യോഗ്യത ആവശ്യമുള്ള
തസ്തികകളില്‍ പ്രസ്തുത
യോഗ്യത ഉള്ളവരെ
മാത്രമാണോ
നിയമിച്ചിട്ടുള്ളത് ;
ഇല്ലെങ്കില്‍ എത്ര
പേര്‍ക്കാണ് നിശ്ചിത
യോഗ്യത ഇല്ലാത്തതെന്ന്
കോളേജ്, തസ്തിക, എണ്ണം
തിരിച്ച്
വ്യക്തമാക്കാമോ ;
(ഡി)
എല്‍.ബി.എസ്.
എഞ്ചീനീയറിംഗ്
കോളേജുകളില്‍ ജോലി
ചെയ്തുവരുന്ന അധ്യാപക
വിഭാഗം ജീവനക്കാര്‍ക്ക്
എ.ഐ.സി.ടി.ഈ./യു.ജി.സി.
മാനദണ്ഡപ്രകാരമുള്ള
സമയബന്ധിത പ്രോമോഷനും
ഗ്രേഡ്പേ-യും നല്കി
വരുന്നുണ്ടോ ; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
കൊണ്ടോട്ടി
ഇ.എം.ഇ.എ കോളേജിലെ
പ്രിന്‍സിപ്പല്‍ നിയമനം
5065.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
ഇ.എം.ഇ.എ കോളേജിന്റെ
പ്രിന്‍സിപ്പലിന്റെ
നിയമനാംഗീകാരവുമായി
ബന്ധപ്പെട്ട് ഉന്നത
വിദ്യാഭ്യാസ വകുപ്പിലെ
39225/172/14 നമ്പര്‍
ഫയലില്‍ ഇത് വരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധമായ അഭിപ്രായം
അറിയിക്കുന്നതിന്
വേണ്ടി കോളേജ്
വിദ്യാഭ്യാസ
ഡയറക്ടറേറ്റിലേയ്ക്ക്
നിര്‍ദ്ദേശം
നല്കിയിരുന്നുവോ;
(സി)
എങ്കില്‍
എന്നാണ് നിര്‍ദ്ദേശം
നല്‍കിയതെന്നും
ഇതിന്മേല് എന്ന്
മറുപടി ലഭിച്ചുവെന്നും
വിശദമാക്കുമോ;
(ഡി)
കോളേജ്
വിദ്യാഭ്യാസ ഡയറക്ടറുടെ
ഓഫീസില്‍ 48184/D6/DCE
എന്ന ഫയലില്‍ എന്ന്
മറുപടി അയച്ചുവെന്ന്
പകര്‍പ്പ് സഹിതം
വ്യക്തമാക്കുമോ;
(ഇ)
പ്രിന്‍സിപ്പല്‍
നിയമനാംഗീകാരവുമായി
ബന്ധപ്പെട്ട ഫയലില്‍
ഉടന്‍ തീര്‍പ്പ്
കല്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എളേരിത്തട്ട്
ഗവണ്മെന്റ് കോളേജിലെ
കോഴ്സുകള്‍
5066.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ എളേരിത്തട്ട്
ഗവണ്മെന്റ് കോളേജില്‍
ഈ വര്‍ഷം പുതിയ
കോഴ്സുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത കോളേജിൽ
ഏതൊക്കെ കോഴ്സുകളാണ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ?
പെരുമ്പാവൂര്‍
മാര്‍ത്തോമാ വനിതാ കോളേജില്‍
അദ്ധ്യാപക നിയമനം
5067.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്താറുണ്ടോ;
(ബി)
പെരുമ്പാവൂര്‍
മാര്‍ത്തോമാ വനിതാ
കോളേജില്‍ 2005-2006
അദ്ധ്യയന വര്‍ഷം
അനുവദിച്ച ബി.എസ്സ്.സി.
കെമിസ്ട്രി മോഡല്‍-1
കോഴ്സിലേക്ക് ആവശ്യമായ
അദ്ധ്യാപകരെ
നിയമിക്കാന്‍
അനുവദിക്കണമെന്ന
കോളേജിന്റെ ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അദ്ധ്യാപക നിയമനം
നടത്താന്‍ അനുവാദം
നല്‍കുമോ?
2012-13
-ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച
ആര്‍ട്സ് & സയന്‍സ്
കോളേജ്
5068.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
ലെ ബഡ്ജറ്റില്‍
ഏതെല്ലാം നിയോജക
മണ്ഡലങ്ങളിലാണ്
സര്‍ക്കാര്‍ ആര്‍ട്സ്
& സയന്‍സ് കോളേജ്
ആരംഭിക്കുവാന്‍
നിര്‍ദ്ദേശമുണ്ടായിരുന്നത്;
ആയതില്‍ എത്ര എണ്ണം
ആരംഭിച്ചു; ബാക്കിയുളളവ
എന്ന് ആരംഭിക്കാന്‍
കഴിയും; വിശദാംശം
അറിയിക്കുമോ?
വിഭിന്നശേഷിയുള്ള കുട്ടികളുടെ
സ്പെഷ്യല്‍ സ്കൂളുകള്‍
5069.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഭിന്നശേഷിയുള്ള
കുട്ടികള്‍
പഠിക്കുന്നസ്കൂളുകള്
എയ്ഡഡ് മേഖലയിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്ളസ് വണ്‍ പാഠപുസ്തക അച്ചടി,
5070.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
അധ്യയന വര്‍ഷത്തിലെ
ഹയര്‍ സെക്കന്ററി പ്ളസ്
വണ്‍ പാഠപുസ്തക അച്ചടി,
കേരളത്തിനു പുറത്തുള്ള
പ്രസ്സുകളെ കൂടി
ഉള്‍ക്കൊള്ളിക്കുന്ന
രീതിയില്‍ ടെണ്ടര്‍
നടപടികള്‍ നടപ്പില്‍
വരുത്താന്‍ സി. ആപ്റ്റ്
മാനേജിംഗ് ഡയറക്ടര്‍
ഉത്തരവു
പുറപ്പെടുവിച്ചതിന്റെ /
തീരുമാനിച്ചതിന്റെ
കാരണം വ്യക്തമാക്കുമോ?
എയ്ഡഡ് ഹയര്‍ സെക്കണ്ടറി
സ്കൂള്‍ പ്രിന്‍സിപ്പല്‍
നിയമനം
5071.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയ്ഡഡ് ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍
പ്രിന്‍സിപ്പല്‍
പ്രൊമോഷന് സ്പെഷ്യല്‍
റൂള്‍സില്‍ പറയുന്ന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(ബി)
അവയ്ക്ക്
വിരുദ്ധമായി കാസര്‍ഗോഡ്
ജില്ലയില്‍ ഏതെങ്കിലും
എയ്ഡഡ് ഹയര്‍
സെക്കണ്ടറി സ്കൂളില്‍
പ്രിന്‍സിപ്പല്‍ നിയമനം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
പ്രസ്തുത
നിയമനത്തിന്
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
റവന്യൂ വകുപ്പില്‍ നിന്നും
ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍
നിയമിതനായ ജീവനക്കാരന്
5072.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി വിദ്യാഭ്യാസ
വകുപ്പില്‍ 2007-ല്‍
റവന്യൂ വകുപ്പില്‍
നിന്നും ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ നിയമിതനായ
ജീവനക്കാരന് ഇപ്പോഴും
തുടരുന്നുണ്ടോ;
എങ്കില്‍ ഏത്
നിയമത്തിന്റെ
പിന്‍ബലത്തിലാണ്
അപ്രകാരം
തുടരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
31.05.2015
ന് ശേഷം ഡെപ്യൂട്ടേഷന്
നിയമനങ്ങള്‍ തുടരാന്‍
അനുവദിക്കില്ലെന്ന
ഉത്തരവ് നിലനില്‍ക്കെ
പ്രസ്തുത ജീവനക്കാരന്റെ
ഡെപ്യൂട്ടേഷന് കാലാവധി
നീട്ടി നല്‍കുന്നതിനും
പുതിയ തസ്തിക
സൃഷ്ടിച്ച്
സീനിയോറിറ്റി മറികടന്ന്
നിയമിക്കുന്നതിനും
തീരുമാനം
എടുത്തിട്ടുണ്ടോ; ഇത്
സംബന്ധിച്ച ഫയല്‍
നമ്പര്‍
23208/റ്റി3/2015 ന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
മേല്‍പ്പറഞ്ഞ
ജീവനക്കാരന്
ഡെപ്യൂട്ടേഷന്
ദീര്‍ഘിപ്പിച്ച്
നല്‍കുന്നതിന്
പൊതുവിദ്യാഭ്യാസ
സെക്രട്ടറി ശിപാര്‍ശ
ചെയ്തിട്ടുണ്ടോ; റവന്യൂ
വകുപ്പ്, ഫിനാൻസ്
വകുപ്പ് എന്നിവയില്‍
നിന്നും ആയതിന്
സമ്മതപത്രം
ലഭ്യമായിട്ടുണ്ടോ ;
(ഡി)
മേല്‍പ്പറഞ്ഞ
ജീവനക്കാരന് കൈകാര്യം
ചെയ്തുവരുന്ന കരിയര്‍
ഗൈഡന്‍സ് പദ്ധതി
നടത്തിപ്പിലെ
ക്രമക്കേടുമായി
ബന്ധപ്പെട്ട എ.ജി.യുടെ
ആഡിറ്റ് പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
പ്രസ്തുത
ജീവനക്കാരന്
ഡെപ്യൂട്ടേഷന് കാലാവധി
ദീര്‍ഘിപ്പിച്ച്
നല്‍കുന്നതിനും ടിയാനെ
കരിയര്‍ ഗൈഡന്‍സ്
സെക്ഷനില്‍ത്തന്നെ
ഉയര്‍ന്ന തസ്തിക
സൃഷ്ടിച്ച്
സ്ഥിരപ്പെടുത്തുന്നതിനും
തീരുമാനമെടുക്കുന്നത്,
പി.എസ്.സി നിയമന
സാദ്ധ്യതകളെ
നിരാകരിക്കുന്നതിനും
അഴിമതി സാദ്ധ്യതകളെ
വിപുലപ്പെടുത്തുന്നതുമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)
എ.ജി.യുടെ
ആഡിറ്റ് എന്‍ക്വയറി
റിപ്പോര്‍ട്ടിന്റെയും
27.06.2015 ല്‍ ഇതു
സംബന്ധിച്ചുവന്ന
പത്രവാര്‍ത്തയുടെയും
അടിസ്ഥാനത്തില്‍
മേല്‍പ്പറഞ്ഞ
ജീവനക്കാരന്റെ
ഡെപ്യൂട്ടേഷന് കാലാവധി
അവസാനിപ്പിച്ച്
മാതൃസ്ഥാപനത്തിലേയ്ക്ക്
മടക്കി അയയ്ക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
എയിഡഡ് സ്കൂളുകളില്‍ പ്രവേശനം
ലഭിച്ച വിദ്യാര്‍ത്ഥികള്‍
5073.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം ഒന്നാം
ക്ലാസില്‍ ആകെ എത്ര
കുട്ടികള്‍ പ്രവേശനം
നേടിയെന്നാണ്
സര്‍ക്കാര്‍
കണക്കാക്കുന്നതെന്നും
ഇതില്‍ സര്‍ക്കാര്‍
എയിഡഡ് സ്കൂളുകളില്‍
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശനം
ലഭിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
പുതുതായി
ഒന്നാം ക്ലാസില്‍
പ്രവേശനം ലഭിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനോപകരണങ്ങള്‍
ഉള്‍പ്പടെ എന്തെല്ലാം
സൗകര്യങ്ങള്‍
സര്‍ക്കാര്‍
നല്‍കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
മുന്‍
വര്‍ഷത്തില്‍ നിന്നും ഈ
വര്‍ഷം സര്‍ക്കാര്‍
എയ്ഡഡ് സ്കൂളുകളില്‍
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ശതമാനം
വിദ്യാര്‍ത്ഥികള്‍
വര്‍ദ്ധിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
കോന്നിയില്‍ നിന്നും കാണാതായ
വിദ്യാര്‍ത്ഥിനികളുടെ
ദുരൂഹമരണം
5074.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ കോന്നിയില്‍
നിന്നും കാണാതായ
വിദ്യാര്‍ത്ഥിനികളില്‍
രണ്ടുപേര്‍ ദുരൂഹ
സാഹചര്യത്തില്‍
മരണപ്പെട്ട വിവരം
വിദ്യാഭ്യാസ
വകുപ്പിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
കുട്ടികളെ
വഴിതെറ്റിക്കുന്ന
സംഘങ്ങളെ
നിരീക്ഷിക്കുന്നതിനും,
മൊബൈല്‍ ഫോണ്‍
സ്കൂളുകളിലേക്ക്
കൊണ്ടുവരുന്നതിനും
കര്‍ശനമായ വിലക്ക്
ഏര്‍പ്പെടുത്തുമോ;
(സി)
വിദ്യാര്‍ത്ഥികളുടെ
മനോനില
ശക്തിപ്പെടുത്തുന്നതിനും
ഏതെങ്കിലും തരത്തില്‍
ചതിയില്പ്പെട്ടവരാണെങ്കിലും
അവരുടെ സ്വകാര്യത
സംരക്ഷിച്ച്
ജീവിതത്തിലേക്ക് തിരികെ
കൊണ്ടുവരുന്നതിനും
ആത്മവിശ്വാസം
വളര്‍ത്തുന്നതിനും ഓരോ
വിദ്യാലയം
കേന്ദ്രീകരിച്ച്
ആവശ്യമായ ബോധവല്‍ക്കരണം
നല്‍കുന്നതിന്
കര്മ്മപദ്ധതികളാവിഷ്കരിക്കുമോ;
വിശദമാക്കുമോ;
(ഡി)
സ്കൂള്‍
പരിസരങ്ങളിലെ കടകള്‍,
ഇന്റര്‍നെറ്റ് കഫേകള്‍
എന്നിവ
നിരീക്ഷിക്കുന്നതിന്
ആഭ്യന്തര വകുപ്പുമായി
സഹകരിച്ച് ഷാഡോ
പോലീസിനെ
നിയോഗിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കായികാധ്യാപകരുടെ നിയമനം
5075.
ശ്രീ.എം.
ഹംസ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ദാസന്
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
കായികാധ്യാപകരെ
നിയമിക്കുന്നതില്‍
വിമുഖത
കാണിക്കുന്നുണ്ടോ;
(ബി)
സ്കൂളുകളില്‍
കായികാധ്യാപകരെ
നിയമിക്കുന്നതിനുളള
വ്യവസ്ഥകള്‍ എന്താണ്;
ഇതുപ്രകാരം നിയമനം
നടക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
കായികാധ്യാപകരില്ലാത്ത
എത്ര സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
എത്ര അധ്യാപകരുടെ
ഒഴിവുകള്‍
നികത്താനുണ്ട്;
വിശദമാക്കാമോ;
(ഡി)
കായിക
പഠനത്തിനായി
എസ്.ഇ.ആര്.ടി. അധ്യാപക
പഠനസഹായി
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ ഇത് വിതരണം
ചെയ്തിട്ടുണ്ടോ ;
(ഇ)
ഒഴിവുളള തസ്തികകളില്‍
കായികാധ്യാപകതസ്തികകളിൽ
നിയമനം നടത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഐ
.ഡി .എം .ഐ .പദ്ധതി
5076.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ അടിസ്ഥാന
സൗകര്യ വികനത്തിനായി
കേന്ദ്ര മാനവ വിഭവശേഷി
മന്ത്രാലയം
നടപ്പാക്കുന്ന ഐ .ഡി
.എം .ഐ
.(ഇന്‍ഫ്രാസ്ട്രക്ച്ചര്‍
ഡവലപ്മെന്റ് ഇ൯
മൈനോറിറ്റി
ഇന്‍സ്റ്റിറ്റ്യൂട്ട്സ്)
പദ്ധതി എന്നുമുതല്‍
സംസ്ഥാനത്ത്
നടപ്പാക്കുന്നു ; ഇതേ
വരെ എത്ര രൂപ ഇതിനായി
സംസ്ഥാനത്തിന്
അനുവദിച്ചു ; ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കായി
എത്ര തുക വീതം ഓരോ
വര്‍ഷവും അനുവദിച്ചു
എന്ന് സ്ഥാപനങ്ങളുടെ
പേരും വര്‍ഷവും
തിരിച്ച്
വ്യക്തമാക്കാമോ ; ഓരോ
വര്‍ഷവും എത്ര
അപേക്ഷയാണ് ലഭിച്ചത് ;
(ബി)
പ്രസ്തുത
തുക എന്തൊക്കെ
പദ്ധതികള്‍
നടപ്പാക്കുന്നതിനാണ്
അനുവദിച്ചിട്ടുള്ളത് ;
തുക
അനുവദിക്കുന്നതിനുള്ള
മാനദണ്ഡമെന്ത് ;
സംസ്ഥാനത്ത് ഈ തുകയുടെ
വിതരണച്ചുമതല
നിര്‍വ്വഹിക്കുന്നത്
ആരാണ് ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
അനുവദിച്ചിട്ടുള്ള
സമയപരിധി എത്ര ;
പ്രസ്തുത
സമയപരിധിക്കുള്ളില്‍
എത്ര സ്ഥാപനങ്ങളാണ്
പദ്ധതി നടപ്പാക്കി
യൂട്ടിലൈസേഷന്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുള്ളത് ;
ഏതൊക്കെ സ്ഥാപനങ്ങള്‍ ;
ബാക്കി സ്ഥാപനങ്ങളില്‍
ചെലവഴിച്ച തുക എത്ര
വീതമെന്നും ബാക്കി തുക
ചെലവഴിക്കാത്തതിന്റെ
കാരണം എന്തെന്നും
സ്ഥാപനങ്ങളുടെ പേരു
സഹിതം വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
പദ്ധതിപ്രകാരം ആദ്യ ഗഡു
വാങ്ങിയിട്ടുള്ള
സ്ഥാപനങ്ങളില്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര
സ്ഥാപനങ്ങളില്‍ പരിശോധന
നടത്തി ; പരിശോധനയില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെ ; ആരാണ്
പരിശോധന
നടത്തിയിട്ടുള്ളത് ;
വ്യക്തമാക്കാമോ ;
(ഇ)
ഫണ്ട്
കൈപ്പറ്റിയിട്ടും
പദ്ധതി നടപ്പാക്കാത്ത
സ്ഥാപനങ്ങളുടെമേല്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ എന്ന്
വിശദമാക്കാമോ?
ഐ.റ്റി.@സ്കൂള്‍
5077.
ശ്രീ.എം.എ.
വാഹീദ്
,,
കെ.ശിവദാസന്‍ നായര്‍
,,
ലൂഡി ലൂയിസ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഐ.റ്റി.@ സ്കൂള്‍
പ്രോജക്ടിന്റെ
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കാന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
എൻ
സി സി, എൻ എസ് എസ്,
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
എന്നീ വിഭാഗങ്ങള്‍ക്ക് ഗ്രേസ്
മാര്‍ക്ക്
5078.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
വിദ്യാഭ്യാസത്തിന്
ഏതൊക്കെ
വിഭാഗങ്ങള്‍ക്കാണ്
ഗ്രേസ് മാര്‍ക്ക്
അനുവദിച്ചിരിക്കുന്നതെന്ന്
പറയാമോ;
(ബി)
എൻ
സി സി, എൻ എസ് എസ്,
സ്റ്റൂഡന്റ് പോലീസ്
കാഡറ്റ് എന്നീ
വിഭാഗങ്ങള്‍ക്ക്
തുല്യമായ രീതിയില്‍
ഗ്രേസ് മാര്‍ക്ക്
സംവിധാനം കൊണ്ടുവരാന്‍
നടപടി സ്വീകരിക്കുമോ;
ആ൪
എം എസ് എ പദ്ധതി പ്രകാരം
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍
5079.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആ൪ എം എസ് എ ( രാഷ്ടീയ
മാധ്യമിക് ശിക്ഷാ
അഭയാന്) പദ്ധതി
പ്രകാരം
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളിലെ അനധ്യാപക
നിയമനങ്ങളില്‍ എത്ര
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാരെയാണ്
പി.എസ്.സി വഴി
നിയമിച്ചിട്ടുള്ളത്
എന്ന് ജില്ല തിരിച്ച്
വിവരം ലഭ്യമാക്കാമോ;
(ബി)
നിയമനം
ലഭിച്ചവരില്‍ എത്ര
പേര്‍ക്കാണ് ഇതുവരെ
ശമ്പളം കിട്ടാതെ ജോലി
ചെയ്തു വരുന്നത് എന്ന്
വിശദമാക്കാമോ;
(സി)
നിയമനം
ലഭിച്ചവരില്‍
ഓരോരുത്തരും എന്നാണ്
ജോലിയില്‍
പ്രവേശിച്ചതെന്നും
ഇതുവരെ എത്ര രൂപ
ശമ്പളയിനത്തില്‍
നല്കാനുള്ളതെന്നും
ജില്ല തിരിച്ച് വിവരം
ലഭ്യമാക്കുമോ;
(ഡി)
നിയമനം
ലഭിച്ചവര്‍ക്ക് എത്രയും
വേഗം ശമ്പളം
നല്‍കാനുള്ള നടപടി
സ്വീകരിക്കുമോ?
സി
ആപ്റ്റ്, അന്സാലാ
കമ്പനിയില്‍നിന്നുള്ള വാടക
മെഷീന്
5080.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി
ആപ്റ്റ്, ലോട്ടറി
ടിക്കറ്റ്
നമ്പറിങ്ങിനും
ബാര്‍കോഡ്
പതിക്കുന്നതിനും
വേണ്ടി, അന്സാലാ എന്ന
സ്വകാര്യ കമ്പനിയില്‍
നിന്ന് കോപ്പി ഒന്നിന്
92 പൈസ എന്ന നിരക്കില്‍
കാനന്‍ OCE VP - 320
മെഷീന് വാടകക്ക്
എടുത്തത് ആരുടെ
അനുമതിയോടെ ആണെന്നും
ഈയിനത്തില്‍ പ്രസ്തുത
കമ്പനിക്ക് 2014-15-ല്‍
1.60 കോടി രൂപ
നല്‍കിയതിലൂടെ ഖജനാവിന്
എത്ര തുക നഷ്ടമായി
എന്നും വിശദമാക്കുമോ ;
(ബി)
ഇതിനുത്തരവാദികളായ
ഉദ്യോഗസ്ഥരില്‍ നിന്നും
പ്രസ്തുത നഷ്ടം
ഈടാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ബൈ
ട്രാന്‍സ്ഫറിന് നീക്കിവച്ച
തസ്തികകള്‍
5081.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.റ്റി
ഇംഗ്ലീഷ് വിഭാഗത്തില്‍
ജൂനിയര്‍/സീനിയര്‍
തസ്തികളില്‍ എത്ര എണ്ണം
ബൈ ട്രാന്‍സ്ഫര്‍
പ്രമോഷന് വേണ്ടി മാറ്റി
വച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ആയതു
നികത്താന്‍ അടിയന്തര
നടപടി സ്വീകരിക്കാമോ ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത തസ്തികള്‍
എന്തു ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
സി-ആപ്റ്റ്
അധിക പാഠപുസ്തകങ്ങള്‍
അച്ചടിച്ചത്
5082.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
അധ്യയന വര്‍ഷത്തെ പ്ലസ്
വണ്‍, പ്ലസ് ടൂ
പാഠപുസ്തകങ്ങളുടെ
അച്ചടിയുമായി
ബന്ധപ്പെട്ട് 2015 മെയ്
വരെ സി. ആപ്റ്റിനു
ലഭിച്ച ഇന്‍ഡന്റില്‍
ആകെ 23 ലക്ഷം
പാഠപുസ്തകങ്ങള്‍ ആണ്
ആവശ്യമായിട്ടുള്ളത്
എന്നു വ്യക്തമായി
രേഖപ്പെടുത്തിയിരുന്നെങ്കിലും
40 ലക്ഷം
പാഠപുസ്തകങ്ങള്‍
അച്ചടിച്ചു എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനുത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടിയാണ്
കെെക്കൊള്ളാന്‍
പോകുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
അധികമായി
അച്ചടിച്ച പുസ്തകങ്ങള്‍
എന്തു ചെയ്തു എന്ന്
വിശദമാക്കുമോ?
സി-ആപ്റ്റില്‍
ജോലി ചെയ്യുന്ന റിട്ടയര്‍ഡ്
ഉദ്യോഗസ്ഥര്‍
5083.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി-ആപ്റ്റില്‍,
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍
സര്‍വ്വീസുകളില്‍
നിന്നു റിട്ടയര്‍ ചെയ്ത
ഉദ്യോഗസ്ഥര്‍ ജോലി
ചെയ്യുന്നുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത ഉദ്യോഗസ്ഥരെ
നിയമിച്ചത് ഏതു
രീതിയിലൂടെ ആണെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥരുടെ
പേരുകള്‍, തസ്തിക,
ഓരോരുത്തരും വാങ്ങുന്ന
ശമ്പളം, ഇവര്‍
ഓരോരുത്തരും അതതു
തസ്തികകളില്‍
നിയമിക്കപ്പെട്ട തീയതി,
ഓരോരുത്തരുടെയും വയസ്സ്
എന്നീ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
ഇവര്‍
ഓരോരുത്തരും നാളിതുവരെ
വാങ്ങിയ ആകെ ശമ്പളം
എത്രയെന്ന്
ഉദ്യോഗസ്ഥന്,
വഹിക്കുന്ന തസ്തിക, ആകെ
വാങ്ങിയ ശമ്പളം
എന്നിങ്ങനെ ഇനം
തിരിച്ച് വിശദമാക്കുമോ
?
സി-ആപ്റ്റിന്റെ
പ്രവര്‍ത്തനം
5084.
ശ്രീ.വി.ശിവന്‍കുട്ടി
,,
എ.എം. ആരിഫ്
,,
കെ.കെ.നാരായണന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി-ആപ്റ്റിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ ; ഇതു
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് തയ്യാറാക്കിയ
പാക്കേജിലൂടെ ലാഭകരമായി
പ്രവര്‍ത്തിച്ചിരുന്ന
സ്ഥാപനം ഇപ്പോള്‍
നഷ്ടത്തിലാണോ
പ്രവര്‍ത്തിക്കുന്നത് ;
(സി)
സെക്യൂരിറ്റി
പ്രസ്സ്
ഉള്‍പ്പെടെയുള്ള യന്ത്ര
സംവിധാനങ്ങള്‍
ഉണ്ടായിട്ടും
പാഠപുസ്തകങ്ങളുടേതടക്കമുള്ള
അച്ചടി
ഏറ്റെടുക്കുന്നതില്‍
വിമുഖത കാണിച്ചതിന്റെ
കാരണം വ്യക്തമാക്കുമോ ;
(ഡി)
ഭീമമായ
വാടകയ്ക്ക്
യന്ത്രങ്ങള്‍
വാങ്ങിയിട്ടുണ്ടോ ;
പുതിയ യന്ത്രങ്ങള്‍
വാങ്ങാനുള്ള
നിര്‍വ്വാഹകസമിതിയുടെ
തീരുമാനം
നടപ്പാക്കാത്തതെന്തുകൊണ്ട്
;
(ഇ)
സി
- ആപ്റ്റ്
എം.ഡി.ക്കെതിരെ
ഉയര്‍ന്നിട്ടുള്ള
ആരോപണങ്ങള്‍
സംബന്ധിച്ച് അന്വേഷണം
നടത്തി നടപടി
സ്വീകരിക്കുമോ ?
ഗവ:
ഹയര്‍ സെക്കന്ററി സ്കൂളുകളിലെ
അധ്യാപകരുടെ സ്ഥലം മാറ്റം.
5085.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗവ: ഹയര്‍ സെക്കന്ററി
സ്കൂളുകളിലെ
അധ്യാപകരുടെ സ്ഥലം
മാറ്റം സംബന്ധിച്ച്
മാനദണ്ഡങ്ങള്‍ പുതുക്കി
നിശ്ചയിച്ച് ഈ വര്‍ഷം
മെയ് മാസത്തില്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
മുമ്പ് അധ്യാപക സംഘടനാ
പ്രതിനിധികളുമായി
സര്‍ക്കാര്‍ തലത്തില്‍
ചര്‍ച്ച
നടത്തിയിട്ടുണ്ടോ
;വിശദമാക്കാമോ;
(സി)
ഈ
ഉത്തരവില്‍ സ്ഥലം
മാറ്റത്തിനുളള
അപേക്ഷകള്‍
എല്ലാവര്‍ഷവും
മാര്‍ച്ച് 15നകം
ഡയറക്ടര്‍ക്ക്
ലഭിക്കത്തക്ക വിധം
ക്രമീകരിക്കണമെന്നും ,
സ്ഥലമാറ്റം മധ്യവേനല്‍
അവധിക്കാലത്ത് മാത്രം
നടത്തണമെന്നും
നിഷ്കര്ച്ചിട്ടുണ്ടോ;
(ഡി)
ഉത്തരവിലെ
നിബന്ധനകള്‍ക്ക്
വിരുദ്ധമായി 2015ജൂലായ്
മാസത്തില്‍ ഡയറക്ടര്‍
സ്ഥലംമാറ്റത്തിനുളള
അപേക്ഷകള്‍
ക്ഷണിച്ചിരുന്നോ;
വിശദമാക്കാമോ;
(ഇ)
സര്‍ക്കാര്‍
ഉത്തരവിലെ
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായി സ്ഥലം
മാറ്റത്തിന് അപേക്ഷ
ക്ഷണിച്ച നടപടി
തിരുത്തണമെന്ന് സംസ്ഥാന
മനുഷ്യാവകാശകമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(എഫ്)
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായി
സ്ഥലംമാറ്റത്തിന്
അപേക്ഷ ക്ഷണിച്ച നടപടി
റദ്ദാക്കുമോ;
(ജി)
ഇക്കാര്യത്തില്‍
വീഴ്ച
വരുത്തിയിട്ടുണ്ടെങ്കില്‍
നടപടികള്‍
സ്വീകരിക്കുമോ?
ഡി.ഡി.ഇ
നിയമനം
5086.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡി.ഡി.ഇ മാരില്ലാത്ത
എത്ര ജില്ലകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ ;
പ്രസ്തുത ജില്ലകളുടെ
പേരുകള്‍
വെളിപ്പെടുത്താമോ ;
(ബി)
ഡി.ഇ.ഒ
മാരുടെ പ്രൊബേഷന്‍
പ്രഖ്യാപിക്കാതെ
തടഞ്ഞുവച്ചിരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഡി.
ഇ. ഒ മാരുടെ പ്രൊബേഷന്‍
പ്രഖ്യാപിക്കാനും
ഡി.ഡി.ഇ മാരുടെ
ഒഴിവുള്ള
തസ്തികകളിലേക്ക്
യോഗ്യതയുള്ളവരെ
പ്രൊമോട്ട് ചെയ്യാനും
അടിയന്തര നടപടി
സ്വീകരിക്കുമോ ;
വ്യക്തമാക്കാമോ?
സി.ആപ്റ്റിലെ
പാഠപുസ്തകങ്ങളുടെ അച്ചടി
5087.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.ആപ്റ്റ്,
2014 ഒക്ടോബറില്‍
2015-16 അധ്യയന
വര്‍ഷത്തിലെ പ്ലസ്
വണ്‍, പ്ലസ് ടു
പാഠപുസ്തകങ്ങളുടെ
അച്ചടി ജോലികളുടെ 30
ശതമാനം മണിപ്പാല്‍
ടെക്നോളജീസ്, ലവ് ലി
ഓഫ് സെറ്റ്
പ്രിന്‍േറഴ്സ് എന്നീ
സ്ഥാപനങ്ങള്‍ക്കു
നല്‍കിയിരുന്നോ ;
(ബി)
നല്കിയിരുന്നെങ്കില്
പ്രസ്തുത പ്രസ്സുകള്‍
അച്ചടി ജോലി
പൂര്‍ണ്ണമായും
തൃപ്തികരമായും
നിര്വ്വഹിച്ചോയെന്നു
വ്യക്തമാക്കുമോ ;
(സി)
ഇവയില്‍
ഏതെങ്കിലും
സ്ഥാപനത്തിന് 2015
ജൂണില്‍ പേമെന്റ്
നല്‍കിയിരുന്നോ ;
(ഡി)
എങ്കില്‍
ആയതിന്‍െറ
വിശദാംശങ്ങളും
ലഭ്യമാക്കുമോ ?
പഠന
നിലവാരം നിരീക്ഷിക്കുന്നതിന്
പദ്ധതി
5088.
ശ്രീ.പി.തിലോത്തമന്
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളിലെ
കുട്ടികളുടെ പഠന
നിലവാരം
നിരീക്ഷിക്കുന്ന പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് 2011
മുതല്‍ 2014 വരെ പൊതു
വിദ്യാഭ്യാസ വകുപ്പ്
ഏതെങ്കിലും തരത്തിലുള്ള
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ ;
(സി)
പ്രാഥമിക
വിദ്യാഭ്യാസത്തെക്കുറിച്ച്
വാര്‍ഷിക
റിപ്പോര്‍ട്ടുകള്‍
പ്രസിദ്ധപ്പെടുത്താറുണ്ടോ
; ഇല്ലെങ്കില്‍
അവസാനമായി
പ്രസിദ്ധീകരിച്ചത്
എന്നാണെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
കുട്ടികളുടെ
പഠന നിലവാരം
നിരീക്ഷിക്കുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
എസ്.സി/എസ്.റ്റി
തസ്തികകളുടെ ബാക്ക് ലോഗ്
5089.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.റ്റി
ഇംഗ്ലീഷ് അദ്ധ്യാപകരുടെ
ജൂനിയര്‍, സീനിയര്‍
തസ്തികകളില്‍
എസ്.സി/എസ്.റ്റി
വിഭാഗത്തിന്‍െറ ബാക്ക്
ലോഗ് നികത്തുന്നതിനായി
എത്ര എണ്ണം
നീക്കിവെച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ;
(ബി)
ഇങ്ങനെ
മാറ്റിവെച്ച തസ്തികകള്‍
എന്തുകൊണ്ടാണ്
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കാത്തതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
തസ്തികകള്‍ എത്രയും
വേഗം പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
എസ്.എസ്.എ.
പദ്ധതി
5090.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
എം.ഉമ്മര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
അദ്ധ്യയന വര്‍ഷം
എസ്.എസ്.എ. പദ്ധതി
പ്രകാരം ഏതെങ്കിലും
നൂതന പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
ഇൗ
വര്‍ഷത്തെ പദ്ധതി
പ്രവര്‍ത്തനത്തിനായി
കേന്ദ്രത്തില്‍
സമര്‍പ്പിച്ച എല്ലാ
പ്രോജക്ടുകള്‍ക്കും
പണം
അനുവദിച്ചിട്ടുണ്ടോ ;
(സി)
നടപ്പുവര്‍ഷം
എല്ലാ പ്രോജക്ടുകളും
നടപ്പിലാക്കാന്‍
ആവശ്യമായ മുന്‍കരുതല്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അക്കാര്യം
സജീവമായി പരിഗണിക്കുമോ
?
എസ്.എസ്.എ.
പ്രകാരം കമ്മ്യൂണിറ്റി
ട്രെയിനിംഗ്
5091.
ശ്രീ.ഹൈബി
ഈഡന്
,,
പി.എ.മാധവന്
,,
ജോസഫ് വാഴയ്ക്കൻ
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എസ്.എസ്.എ. പ്രകാരം
കമ്മ്യൂണിറ്റി
ട്രെയിനിംഗ്
പരിപാടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
എസ്.എസ്.എല്‍.സി.
പരീക്ഷയ്ക്ക് അധിക
ചോദ്യപ്പേപ്പര്‍ അച്ചടി
5092.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
എസ്. എസ്. എല്‍. സി
പരീക്ഷയ്ക്ക്
കുട്ടികളുടെ
എണ്ണത്തേക്കാള്‍
കൂടുതല്‍ എത്ര
ചോദ്യപ്പേപ്പര്‍
അച്ചടിച്ചിട്ടുണ്ടെന്നറിയിക്കാമോ
;
(ബി)
ആകെ
പരീക്ഷയെഴുതിയ
കുട്ടികളുടെ
എണ്ണമെത്രയാണ് ; ഓരോ
വിഷയത്തിനും എത്ര വീതം
ചോദ്യപേപ്പറുകളാണ്
ആവശ്യമുള്ളത് ;
അച്ചടിച്ചത് എത്രയാണ് ;
വ്യക്തമാക്കാമോ ;
(സി)
ഐ.
ടി പരീക്ഷക്ക്
പ്രത്യേകം
ചോദ്യപ്പേപ്പര്‍
അച്ചടിക്കേണ്ടതായിട്ടുണ്ടോ
; ആയതിലേക്കായി എത്ര
ചോദ്യപ്പേപ്പറാണ്
അച്ചടിച്ചത് ; പ്രസ്തുത
ചോദ്യപ്പേപ്പര്‍ പരീക്ഷ
കഴിഞ്ഞതിനു ശേഷം വിതരണം
ചെയ്യുകയുണ്ടായോ എന്ന്
വ്യക്തമാക്കാമോ?
എസ്.എസ്.എല്‍.സി.
പാസ്സാവുന്നവരുടെ എണ്ണം
5093.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍-
എയ്ഡഡ് മേഖലയില്‍
എസ്.എസ്.എല്‍.സി.
പാസ്സാവുന്നവരുടെ
എണ്ണത്തില്‍ കുറവ്
വന്നുകൊണ്ടിരിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
അണ്
എയ്ഡഡ് സ്കൂളുകള്‍ക്ക് അനുമതി
നല്കല്
5094.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ നയം
നടപ്പാക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത്
അംഗീകാരം ഇല്ലാതെ
പ്രവര്‍ത്തിക്കുന്ന
മുഴുവന്‍ അണ് എയ്ഡഡ്
സ്കൂളുകള്‍ക്കും അനുമതി
നല്‍കുന്നതിന് നടപടികള്‍
ഉണ്ടാകുമോ; വിശദാംശം
നല്‍കുമോ?
പ്രീ
പ്രെെമറി സ്കൂളുകള്‍
5095.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
സ്കൂളുകളോടനുബന്ധിച്ച്
എത്ര പ്രീ പ്രെെമറി
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്,
ഇവയിലെല്ലാം കൂടി എത്ര
വിദ്യാര്‍ത്ഥികളുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രെെമറി
മുതലുളള
വിദ്യാര്‍ത്ഥികള്‍ക്ക്
ഭക്ഷണത്തിനായി
എന്തെല്ലാം സഹായങ്ങളാണ്
നല്കി വരുന്നത് ; ഈ
സഹായം
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
ഉച്ച
ഭക്ഷണ പദ്ധതിയില്‍ പ്രീ
പ്രെെമറി കുട്ടികളെ
ഉള്‍പ്പെടുത്തിയിട്ടില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
പരിഹരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
വിദ്യാലയങ്ങള്‍
5096.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര സര്‍ക്കാര്‍
വിദ്യാലയങ്ങളുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
അവ
ഏതെല്ലാം
ജില്ലകളിലാണെന്നും
അവയ്ക്ക് സ്വന്തമായി
സ്ഥലം കണ്ടെത്താന്‍
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ ;
(സി)
സ്ഥലം
ലഭ്യമായ
വിദ്യാലയങ്ങള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഡി)
സ്ഥലം ലഭ്യമായ
വിദ്യാലയങ്ങള്‍
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ ?
ആര്.എം.എസ്.എ.പദ്ധതി
5097.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര യു,പി. സ്കൂളുകള്‍
ആര്.എം.എസ്.എ
പദ്ധതിയിലുള്‍പ്പെടുത്തി
കഴിഞ്ഞ 4
വര്‍ഷത്തിനുളളില്‍
ഹെെസ്കൂളുകളാക്കി
ഉയര്‍ത്തിയിട്ടുണ്ട്
എന്ന് അവയുടെ പേരും
ജില്ലയും സഹിതം
വ്യക്തമാക്കാമോ ;
(ബി)
ആര്.എം.എസ്.എ
പദ്ധതിപ്രകാരം
ഹെെസ്കൂളുകളാക്കി
ഉയര്‍ത്തപ്പെട്ട
സ്കൂളുകളില്‍
ഹെെസ്കൂള്
പ്രവര്‍ത്തിക്കാനാവശ്യമായ
കെട്ടിട
സൗകര്യമില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പ്രസ്തുത പദ്ധതി
പ്രകാരമുളള
സ്കൂളുകളില്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
35 ലക്ഷം രൂപ വീതം
അനുവദിക്കണമെന്ന
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ
; എങ്കില്‍ എതൊക്കെ
സ്കൂളുകളില്‍ ഇതിനായി
ഫണ്ടനുവദിച്ചിട്ടുണ്ട്
; ബാക്കി
സ്കൂളുകള്‍ക്ക്
ഫണ്ടനുവദിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ ;
(സി)
പ്രസ്തുത
സ്കൂളുകള്‍ക്ക്
അടിയന്തരമായി കെട്ടിടം
നിര്‍മ്മിച്ചു
നല്കാന് എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഉയര്‍ത്തപ്പെട്ട
ഇത്തരം സ്കൂളുകളില്‍
,ഹെെസ്കൂള്
വിഭാഗത്തില്‍
പ്രഥമാദ്ധ്യാപകരോ
അദ്ധ്യാപകരോ ഒരു
അദ്ധ്യയനവര്‍ഷത്തില്‍
പൂര്‍ണ്ണമായി
ഇല്ലാത്തത്
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരത്തെ
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; അദ്ധ്യാപകരെ ഉറപ്പു
വരുത്താന്‍ എന്തൊക്കെ
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
എല്‍.ഡബ്ല്യൂ.എ/
ഡെപ്യൂട്ടേഷന് ഒഴിവുകള്‍
5098.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.റ്റി
ഇംഗ്ലീഷ് വിഭാഗം
തസ്തികകളില്‍ എത്ര
എണ്ണം
എല്‍.ഡബ്ല്യൂ.എ/ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവര്‍ക്കായി
നീക്കിവെച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ;
(ബി)
ഇൗ
തസ്തികയില്‍ പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലവിലിരിക്കെ, 6
മാസത്തില്‍ കൂടുതലുള്ള
എല്‍.ഡബ്ല്യൂ.എ/ഡെപ്യൂട്ടേഷന്
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് ചട്ടപ്രകാരം
റിപ്പോര്‍ട്ട്
ചെയ്യാത്തതെന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ എത്രയും വേഗം
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
വാളകം
സി.എസ്.എെ ബധിര സ്കൂളിലെ
ഹോസ്റ്റല്‍
വിദ്യാര്‍ത്ഥികള്‍ക്കുളള
ഭക്ഷണവിതരണം
5099.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന വാളകം
സി.എസ്.എെ ബധിര
സ്കൂളിലെ ഹോസ്റ്റല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഭക്ഷണം
നല്‍കുന്നതിനുള്ള സാധന
സാമഗ്രികള്‍ വിതരണം
ചെയ്യുന്നതിനുള്ള
കരാര്‍
നല്‍കിയിരിക്കുന്നത്
ആര്‍ക്കാണ് ;
(ബി)
ഭക്ഷണ
വിതരണത്തിനായി സാധന
സാമഗ്രികള്‍ വിതരണം
ചെയ്ത വകയില്‍ എത്ര തുക
കുടിശ്ശിക ആയി
നല്‍കാനുണ്ട് ;
വ്യക്തമാക്കാമോ ;
(സി)
കുടിശിക
തുക നല്കാത്തതിനാല്
കുട്ടികള്‍ക്ക്
ഭക്ഷണത്തിനുള്ള സാധന
സാമഗ്രികളുടെ വിതരണം
നിലയ്ക്കുന്ന
സാഹചര്യമുണ്ടോ ;
(ഡി)
കുടിശിക
തുക വിതരണം
ചെയ്യുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കാമോ
?
സ്കീം
ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി
എഡ്യൂക്കേഷന്‍ ഇന്‍
മദ്രസ്സാസ്
5100.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കീം
ഫോര്‍ പ്രൊവൈഡിംഗ്
ക്വാളിറ്റി
എഡ്യൂക്കേഷന്‍ ഇന്‍
മദ്രസ്സാസ്(എസ്.പി.ക്യു.ഇ.എം)
ന്റെ സംസ്ഥാനത്തെ
പ്രവര്‍ത്തനം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
2010-11,
2011-12, 2012-13,
2013-14 വര്‍ഷങ്ങളില്‍
എസ്.പി.ക്യു.ഇ.എം. ന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുകയാണ്
നീക്കിവച്ചത്; എത്ര
ചെലവഴിച്ചു;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം മദ്രസ്സ
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
ഉയര്‍ത്തുന്നതിനായി
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;ഓരോ
വര്‍ഷത്തെയും പ്രത്യേകം
പ്രത്യേകം
വ്യക്തമാക്കാമോ?
ലബ്ബാ
കമ്മിറ്റി റിപ്പോര്‍ട്ട്
5101.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
വിഭാഗത്തില്‍ 5 വര്‍ഷം
പൂര്‍ത്തിയാക്കിയ
ജൂനിയര്‍ അദ്ധ്യാപകരെ
സീനിയര്‍
അദ്ധ്യാപകരാക്കി
മാറ്റണമെന്ന് 2014 ലെ
ലബ്ബാ കമ്മിറ്റി
റിപ്പോര്‍ട്ടില്‍
ശിപാര്‍ശ ചെയ്തിരുന്നോ
;
(ബി)
എങ്കില്‍
പ്രസ്തുത ശിപാര്‍ശ
നടപ്പിലാക്കുകയുണ്ടായോ
;
(സി)
ഇല്ലെങ്കില്‍
അടിയന്തരമായി
നടപ്പിലാക്കുമോ എന്ന്
വിശദമാക്കുമോ ?
ഹയര്‍
സെക്കണ്ടറി മലയാളം (ജൂനിയര്‍)
തസ്തിക
5102.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി മലയാളം (
ജൂനിയര്‍)അധ്യാപകര്‍ക്കുള്ള
പി. എസ്സ്. സി ലിസ്റ്റ്
എന്ന് മുതലാണ് നിലവില്‍
വന്നത് ; ഇതില്‍
നിന്നും എത്ര പേരെ
ഇതിനകം നിയമിച്ചു ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഇപ്പോഴുണ്ട്
; സീനിയര്‍ പ്രമോഷന്
വഴി എത്ര ഒഴിവുകള്‍
ഉണ്ടാകാനിടയുണ്ട് ;
വിശദമാക്കുമോ ;
(സി)
ഒഴിവുകളുടെ
എണ്ണം റിപ്പോര്‍ട്ടു
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ഹയര്‍
സെക്കന്ററി വകുപ്പ് തസ്തിക
പുനര്‍ നിര്‍ണ്ണയവും
ഡെപ്യൂട്ടേഷൻ നിയമനവും
5103.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി വകുപ്പ്
രൂപീകരിച്ചശേഷം
ഡയറക്ടറേറ്റിലെ തസ്തിക
പുനര്‍ നിര്‍ണ്ണയം
നടന്നിട്ടുണ്ടോ;
(ബി)
ഡയറക്ടറേറ്റ്
രൂപീകരിക്കുമ്പോള്‍
ജീവനക്കാരെ
നിയമിക്കുന്നതു
സംബന്ധിച്ച് ചട്ടങ്ങള്‍
പുറപ്പെടുവിച്ചിരുന്നോ;
അതില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
(സി)
ഹയര്‍
സെക്കന്ററി വകുപ്പില്‍
ജീവനക്കാരുടെ അധികജോലി
ഭാരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍വ്വകലാശാലകളില്‍
നിന്നും
ഡയറക്ടറേറ്റില്‍
ഡെപ്യൂട്ടേഷനില്‍ ഹയര്‍
സെക്കന്ററി
ഡയറക്ടറേറ്റില്‍
നിയമിച്ചിരുന്ന
ഉദ്യോഗസ്ഥരെ
തിരിച്ചയക്കുകയുണ്ടായോ;
ഇങ്ങനെ വരുന്ന
ഒഴിവുകളില്‍ നിയമനം
നടത്തുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ; വിശദ
വിവരം ലഭ്യമാക്കാമോ;
(ഇ)
അദ്ധ്യാപകര്‍,
വിദ്യാര്‍ത്ഥികള്‍,
പൊതുപരീക്ഷകള്‍
എന്നിവയുടെ എണ്ണം
വര്‍ദ്ധിച്ചതനുസരിച്ച്
ഡയറക്ടറേറ്റില്‍
തസ്തികകളുടെ എണ്ണം
പുനര്‍ നിര്‍ണ്ണയം
ചെയ്യുമോ;
(എഫ്)
ഡയറക്ടറേറ്റില്‍
ഒഴിവുള്ള തസ്തികകളില്‍
സെക്രട്ടേറിയറ്റില്‍
നിന്നും ജീവനക്കാരെ
നിയമിക്കുന്നത്
ചട്ടപ്രകാരമാണോ;
(ജി)
ഡയറക്ടറേറ്റിലെ
ജീവനക്കാര്‍ക്ക്
അര്‍ഹമായ പ്രൊമോഷന്
നല്‍കുന്നതിനും അതുവഴി
ഒഴിവുവരുന്ന
തസ്തികകളില്‍ പി.എസ്.സി
മുഖേന നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ഹയര്‍
സെക്കന്ററി സ്കൂള്‍
അധ്യാപകരുടെ സ്ഥല മാറ്റം
5104.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിലെ
അധ്യാപകരുടെ സ്ഥല
മാറ്റത്തെ സംബന്ധിച്ച്
മാനദണ്ഡങ്ങള്‍ പുതുക്കി
നിശ്ചയിച്ച്
സര്‍ക്കാര്‍ ഈ വര്‍ഷം
മെയ് മാസത്തില്‍
ഉത്തരവ്
പുറപ്പെടുവിക്കുകയുണ്ടായോ
;ടി ഉത്തരവ്
പുറപ്പെടുവിക്കുന്നതിനുമുന്‍പ്
അധ്യാപക സംഘടന
പ്രതിനിധികളുമായി
സര്‍ക്കാര്‍ തലത്തില്‍
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവില്‍ സ്ഥലം
മാറ്റത്തിനുളള
അപേക്ഷകള്‍
എല്ലാവര്‍ഷവും
മാര്‍ച്ച് 15-ാം
തീയതിയ്ക്കകം ഹയര്‍
സെക്കന്ററി
ഡയറക്ടര്‍ക്ക്
ലഭിക്കത്തക്ക വിധം
ക്രമീകരിക്കണമെന്നും,
സ്ഥലംമാറ്റ ഉത്തരവ്
മധ്യ വേനലവധിക്കാലത്ത്
മാത്രം നടത്തണമെന്നും
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
ടി നിബന്ധനകള്‍ക്ക്
വിരുദ്ധമായി 2015ജൂലെെ
മാസത്തില്‍
ഹയര്‍സെക്കന്ററി
ഡയറക്ടര്‍ സ്ഥലം
മാറ്റത്തിനുളള അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
ഉത്തരവിലെ
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായി സ്ഥലം
മാറ്റത്തിന് അപേക്ഷ
ക്ഷണിച്ച നടപടി
തിരുത്തണമെന്ന് സംസ്ഥാന
മനുഷ്യാവകാശ കമ്മീഷന്
നിര്ദ്ദേശിക്കുകയുണ്ടായോ;ഇങ്ങനെ
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായി സ്ഥലം
മാറ്റ അപേക്ഷ ക്ഷണിച്ച
ഡയറക്ടറുടെ നടപടി
റദ്ദാക്കുമോ;
(ഡി)
ഈ
വിഷയത്തില്‍ വീഴ്ച
ഉണ്ടായിട്ടുണ്ടെങ്കില്‍
ഉത്തരവാദികളായവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
ഗണിതശാസ്ത്രം സീനിയര്‍
തസ്തികയിലെ ഒഴിവുകള്‍
5105.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍
ഗണിതശാസ്ത്രം സീനിയര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ (2015 ജൂണ്‍
വരെയുള്ള
റിട്ടയര്‍മെന്റ്
ഉള്‍പ്പെടെ) ഉണ്ട് ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ എത്ര എണ്ണം
നേരിട്ടുള്ള
നിയമനത്തിനായി
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട് ചെയ്തു ;
(സി)
പ്രസ്തുത
ഒഴിവുകളില്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്യാത്തവ ഏതൊക്കെ
രീതിയിലാണ്
നികത്തപ്പെടുന്നത് ;
വ്യക്തമാക്കാമോ ;
(ഡി)
2015
ജൂണില്‍ ഗവഃ ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍
ഗണിതശാസ്ത്രം ജൂനിയര്‍
അദ്ധ്യാപകരില്‍ എത്ര
പേര് പ്രമോഷന്
അര്‍ഹരായിട്ടുണ്ട് ?
ഹയര്‍
സെക്കന്ററി ഗണിതശാസ്ത്രം
അദ്ധ്യാപക തസ്തിക
5106.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
ജൂലൈ മാസം വരെയുളള
റിട്ടയര്‍മെന്റ്
ഉള്‍പ്പെടെ ഗവ:ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
ഗണിതശാസ്ത്രം സീനിയര്‍
തസ്തികയുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഇതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി. ക്കു
റിപ്പോര്‍ട്ട്
ചെയ്യുമെന്ന്
അറിയിക്കുമോ ;
(ബി)
പി.എസ്.സി.ക്കു
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
ഏതെല്ലാം രീതിയിലാണ്
നികത്തപ്പെടുന്നത്;
വ്യക്തമാക്കാമോ;
(സി)
2015
ജൂലൈയില്‍ ഗവ: ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
ഗണിതശാസ്ത്രം ജൂനിയര്‍
അദ്ധ്യാപകരില്‍ എത്ര
പേര്‍ക്ക് പ്രൊമോഷന്
അര്‍ഹതയുണ്ട്;
(ഡി)
2011ന്
ശേഷം ഗവ: ഹയര്‍
സെക്കന്ററിയില്‍
പുതുതായി അനുവദിച്ച
ഗണിത ശാസ്ത്രം
ഉള്‍പ്പെടുന്ന
ബാച്ചുകളുടെ തസ്തിക
നിര്‍ണ്ണയം
എന്നത്തേക്ക്
നടപ്പിലാക്കും;
ഇതുപ്രകാരം എത്ര
ഗണിതശാസ്ത്രം സീനിയര്‍
ജൂനിയര്‍ ഒഴിവുകള്‍
നിലവില്‍ വരുമെന്നുള്ള
വിശദാംശം നല്‍കുമോ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളില്‍
കായികാദ്ധ്യാപക തസ്തിക
5107.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍
കായികാദ്ധ്യാപക തസ്തിക
അനുവദിച്ചിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
തസ്തിക അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ ?
ഹയര്‍
സെക്കന്ററി ഡയറക്ടറേറ്റില്‍
ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍
ജോലി ചെയ്യുന്നവര്‍
5108.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
ഡയറക്ടറേറ്റ്, റീജണല്‍
ഡയറക്ടറേറ്റ്
എന്നിവടങ്ങളില്‍
ഏതെല്ലാം വകുപ്പുകളില്‍
നിന്നുള്ള ജീവനക്കാര്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഹയര്‍
സെക്കന്ററി വകുപ്പിനെ
പൊതുവിദ്യാഭ്യാസ
വകുപ്പുമായി
സംയോജിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഹയര്‍
സെക്കന്ററി വകുപ്പില്‍
ജോലി ചെയ്യുന്ന മറ്റു
വകുപ്പുകളിലെ
ജീവനക്കാരെ അവരുടെ
ലാവണങ്ങളിലേക്ക്
തിരിച്ചയയ്ക്കുന്ന
നടപടി ഏത്
ഘട്ടത്തിലാണ്;
(ഡി)
ഇതു
സംബന്ധിച്ച്
വിശദാംശങ്ങള്‍
നല്‍കാമോ?
ഹയര്‍
സെക്കന്ററി ഡയറക്ടറേറ്റിന്റെ
പ്രവര്‍ത്തനം
5109.
ശ്രീ.വി.ശിവന്‍കുട്ടി
,,
ആര്. രാജേഷ്
,,
എ.എം. ആരിഫ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവശ്യത്തിനു
ജീവനക്കാരില്ലാത്തതു
കാരണം ഹയര്‍ സെക്കന്ററി
ഡയറക്ടറേറ്റിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പരീക്ഷ
നടത്തിപ്പ്, ഫലം
പ്രസിദ്ധീകരിക്കല്‍,
മാര്‍ക്ക് ലിസ്റ്റ്
നല്കല്,
സര്‍ട്ടിഫിക്കറ്റുകളിലെ
തിരുത്തലുകള്‍ തുടങ്ങി
സമയബന്ധിതമായി
തീര്‍ക്കേണ്ട ജോലികള്‍
ജീവനക്കാരുടെ കുറവുമൂലം
കൃത്യതയോടെ നടത്താന്‍
നിലവിലുള്ള ജീവനക്കാര്‍
പ്രയാസപ്പെടുകയാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
വിവിധ
ആവശ്യങ്ങള്‍ക്കായി
ഡയറക്ടറേറ്റില്‍
എത്തുന്ന
വിദ്യാര്‍ത്ഥികളും
രക്ഷിതാക്കളും
ഇതുമൂലമുള്ള
പ്രയാസങ്ങള്‍
അനുഭവിക്കേണ്ടി വരുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഹയര്‍സെക്കണ്ടറി
ഡയറക്ടറേറ്റ്
രൂപീകരിച്ച
ശേഷമുണ്ടായിട്ടുള്ള
അദ്ധ്യാപകരുടെയും
വിദ്യാര്‍ത്ഥികളുടെയും
പരീക്ഷകളുടെയും
വര്‍ദ്ധനവിന്
ആനുപാതികമായി
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ ;
(ഇ)
വിവിധ
സര്‍വ്വകലാശാലകളില്‍
നിന്നും
ഡെപ്യൂട്ടേഷനില്‍
നിയമിതരായ ഉദ്യോഗസ്ഥരെ
തിരിച്ചയച്ച ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(എഫ്)
നിലവിലുള്ള
അര്‍ഹരായ
ജീവനക്കാര്‍ക്ക്
പ്രൊമോഷന്
നല്‍കുന്നതിനും
ഒഴിവുവരുന്ന
തസ്തികകളില്‍
നിയമാനുസൃതം നിയമനം
നടത്തുന്നതിനും
തയ്യാറാകുമോ?
ഹയര്‍
സെക്കന്ററി
വിദ്യാര്‍ത്ഥികളുടെ
പാഠപുസ്തകവും പഠനസഹായിയും.
5110.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒാപ്പണ്‍
സ്കൂള്‍ രണ്ടാംവര്‍ഷ
ഹയര്‍ സെക്കന്ററി
വിദ്യാര്‍ത്ഥികള്‍ക്ക്
പാഠപുസ്തകവും
പഠനസഹായിയും ഇതുവരെ
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഠന
സഹായി തയ്യാറാക്കാനുളള
ശില്പശാലയ്ക്ക് എത്ര
ചെലവ് ഇതുവരെ
ഉണ്ടായിട്ടുണ്ട്; ഒരു
മോഡ്യൂളിന്റെ ആദ്യഭാഗം
പോലും ഇതുവരെ
അച്ചടിച്ചില്ലെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് ഉത്തരവാദികള്‍
ആരെന്നും എന്തു
തുടര്‍നടപടിയാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ;
(സി)
പൂജപ്പുരയിലെ
ഒാപ്പണ്‍ സ്കൂള്‍
ആസ്ഥാനത്ത് ഗസ്റ്റ്
ഹൗസും ട്രെയിനിംഗ്
സെന്ററും ഉളളപ്പോള്‍
കോഴിക്കോട്,
മലപ്പുറം, തൃശ്ശൂര്‍
എന്നിവിടങ്ങളിലെ
സ്വകാര്യ
സ്ഥാപനങ്ങളില്‍ വച്ച്
പരിശീലനം നടത്തിയതിന്
ലക്ഷക്കണക്കിന് രൂപയുടെ
അധികചെലവ് ഉണ്ടായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പാഠപുസ്തക
വിതരണം സി-ആപ്റ്റിനെ
ഏല്പിച്ചതാണ്
കാലതാമസത്തിന്
കാരണമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഹയര്‍
സെക്കന്ററി ലാബ്
അസിസ്റ്റന്ററുമാരുടെ
പ്രൊബേഷന്‍
5111.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.ഒ.( ആര്.റ്റി )
5567/14 തീയതി
15.12.2014 പ്രകാരമുള്ള
ഹയര്‍ സെക്കന്ററി ലാബ്
അസിസ്റ്റന്ററുമാരുടെ
പ്രൊബേഷന്‍ സംബന്ധിച്ച
ഉത്തരവിന്‍െറ തുടര്‍
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
മേല്‍
ഉത്തരവിന്മേലുള്ള
വകുപ്പുതല നടപടികള്‍
പൂര്‍ത്തിയായോ;ഇൗ
ഉത്തരവിന്‍െറ മുന്‍കാല
പ്രാബല്യം ഏത്
തീയതിമുതല്ക്കാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ?
(സി)
മേല്‍
ഉത്തരവിന്‍പ്രകാരം എത്ര
ജീവനക്കാര്‍ക്ക്
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
ലഭിക്കുമെന്ന്
അറിയിക്കാമോ;
ഹയര്‍
സെക്കന്ററി ക്ലറിക്കല്‍
തസ്തികയിലേക്ക് പ്രമോഷന്
5112.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉദ്യോഗസ്ഥ
ഭരണ പരിഷ്കാര
വകുപ്പിന്റെ 3.1.2014
ലെ 1/2014 നമ്പര്‍
ഉത്തരവ് പ്രകാരം ഹയര്‍
സെക്കന്ററി
വിഭാഗത്തിലെ താഴ്ന്ന
ശമ്പള സ്കെയില്‍
ജീവനക്കാര്‍ക്ക്
ക്ലറിക്കല്‍
തസ്തികയിലേക്ക് 10
ശതമാനം പ്രമോഷന്
നല്കാന് നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
ഹയര്‍
സെക്കന്ററി ലാബ്
അസിസ്റ്റന്റുമാര്‍ക്ക്
മേല്‍ ഉത്തരവു പ്രകാരം
പ്രമോഷന് നല്കാന്
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ
;
(സി)
ഹയര്‍സെക്കന്ററി
വിദ്യാഭ്യാസ വകുപ്പില്‍
എത്ര എല്‍.ഡി
ക്ലാര്‍ക്ക്
തസ്തികകളുണ്ട് ;
(ഡി)
നിലവില്‍
ക്ലറിക്കല്‍
തസ്തികയില്‍ എത്രപേര്‍
ഡെപ്യൂട്ടേഷന്/ദിവസവേതന
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നുണ്ട് ;
(ഇ)
സീനിയോറിറ്റി
ലിസ്റ്റ് തയ്യാറാക്കി
എല്‍.ഡി. ക്ലാര്‍ക്ക്
തസ്തികയില്‍ നിയമനം
നടത്തുന്നതിന് നിലവില്‍
തടസ്സങ്ങള്‍ ഉണ്ടോ
എന്ന് വ്യക്തമാക്കാമോ
;
(എഫ്)
ലാബ്
അസിസ്റ്റന്ററുമാര്ക്ക്
മേല്‍ ഉത്തരവു പ്രകാരം
പ്രമോഷന് നല്‍കാനുള്ള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ
;
(ജി)
എങ്കില്‍ എന്ന്
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കാമോ?
അസ്ഥി
വൈകല്യമുള്ള
വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്
മാര്‍ക്കും പരീക്ഷാ സഹായിയും
5113.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വൈകല്യങ്ങളുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
പൊതു പരീക്ഷകളിലും
പ്രവേശനപരീക്ഷകളിലും
നല്കുന്ന ഇളവുകളും
ആനുകൂല്യങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ :
(ബി)
കാഴ്ചവൈകല്യമുള്ള
കുട്ടികള്‍ക്ക് ഗ്രേസ്
മാര്‍ക്കും
പരീക്ഷകളില്‍
സഹായിയെയും
നല്കുമ്പോള്
അസ്ഥിവൈകല്യമുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
ഇപ്രകാരം നല്‍കാത്തത്
എന്തുകൊണ്ടാണെന്നു
പറയാമോ ;
(സി)
അസ്ഥി
സംബന്ധമായ വൈകല്യമുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്,
ക്ലാസ്സില്‍ കൃത്യമായി
ഹാജരാകുവാന്‍ കഴിയാതെ
വരുന്നതുമൂലം
പഠനത്തില്‍ പിന്നോക്കം
പോകുന്ന അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
മാതാപിതാക്കളുടെയും
സഹപാഠികളുടെയും
സഹായമുണ്ടെങ്കില്‍
മാത്രമെ ക്ലാസ്സില്‍
എത്താനാവുകയുളളുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
(ഡി)
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
ശാരീരിക വിഷമതകള്‍ മൂലം
ക്ലാസ്സുകള്‍ മുടങ്ങി,
പഠന നിലവാരത്തില്‍
പിന്നോക്കമാകുന്നത്
പരിഹരിക്കുവാനും
ഇപ്രകാരമുള്ള
വിദ്യാര്‍ത്ഥികളെ
സഹായിക്കുവാനും
പരീക്ഷകളില്‍ സഹായിയെ
അനുവദിക്കുന്നതിനും
ഗ്രേസ് മാര്‍ക്കു്
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ ?
ദേശീയ
സ്കൂള്മീറ്റ് വിഭജനം
5114.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
സ്കൂള്മീറ്റ് വിഭജിക്ക
(ആണ് - പെണ്)
പ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
തീരുമാനം
നടപ്പാക്കിയാല്‍
കേരളത്തിന്
തിരിച്ചടിയാകുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പെണ്‍കുട്ടികളുടെ
മികവിലാണ് കഴിഞ്ഞ കുറെ
വര്‍ഷങ്ങളായി കേരളം
ദേശീയ സ്കൂള്‍ കിരീടം
നേടി വരുന്നതെന്നകാര്യം
വിലയിരുത്തിയിട്ടുണ്ടോ;എങ്കിൽ
ഇക്കാര്യത്തിൽ എന്ത്
നടപടികളാണ്
സ്വീകരിക്കുന്നതെന്നറിയിക്കുമോ?
എച്ച്.എസ്.എ.
(ഫിസിക്കല്‍ സയന്‍സ് )നിയമനം
5115.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
അദ്ധ്യയന വര്‍ഷത്തില്‍
സര്‍ക്കാര്‍
സ്കൂളുകളിലെ അധ്യാപക -
വിദ്യാര്‍ത്ഥി അനുപാതം
1:35 എന്ന
അനുപാതത്തിലാണോ
നിശ്ചയിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ 1:35 എന്ന
അനുപാതത്തില്‍
ഫിക്സേഷന്
നടത്തിയതിനുശേഷം അധികം
വരുന്ന എച്ച്.എസ്.എ
(ഫിസിക്കല്‍ സയന്‍സ്)
അധ്യാപകരുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ പി.എസ്.സി
യില്‍ നിന്നും അഡ്വൈസ്
ലഭിച്ചിട്ട് ഏകദേശം ഒരു
വര്‍ഷക്കാലമായിട്ടും
എച്ച്.എസ്.എ
(ഫിസിക്കല്‍ സയന്‍സ്)
തസ്തികയില്‍ നിയമന
ഉത്തരവ് നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
അടിയന്തരമായി നിയമന
ഉത്തരവ് നല്കാന്
നടപടി സ്വീകരിക്കുമോ ;
(ഡി)
2015-16
അദ്ധ്യയന വര്‍ഷത്തില്‍
തിരുവനന്തപുരം
ജില്ലയില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
എച്ച്.എസ്.എ
(ഫിസിക്കല്‍ സയന്‍സ്) 5
പെന്ഷന്
വേക്കന്‍സികളുടെ 50%
പി.എസ്.സി റാങ്ക്
ലിസ്റ്റിലുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ ;
പ്രസ്തുത ഒഴിവുകള്‍
അടിയന്തരമായി പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ ?
എച്ച്.എസ്.എസ്.ടി
(ജൂനിയര്‍) സ്ഥാനക്കയറ്റം
5116.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി വിദ്യാഭ്യാസ
വകുപ്പില്‍
എച്ച്.എസ്.എസ്.ടി
(ജൂനിയര്‍) തസ്തികയില്‍
ജോലി ചെയ്യുന്നവര്‍ക്ക്
അവരുടെ സീനിയോറിറ്റി
അടിസ്ഥാനത്തില്‍
സ്ഥാനക്കയറ്റം
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്‍.പി,
യു.പി, എച്ച്.എസ്.എ,
പാര്‍ട്ട്-ടൈം
അദ്ധ്യാപക തസ്തികയില്‍
നിലവിലുള്ളള ഫുള്‍ടൈം
പ്രൊമോഷന് സമ്പ്രദായം
ഹയര്‍ സെക്കണ്ടറി
ജൂനിയര്‍
അദ്ധ്യാപകര്‍ക്കും
ബാധകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ലബ്ബ കമ്മീഷന്
ശുപാര്‍ശകൂടി
കണക്കിലെടുത്ത് 5
വര്‍ഷം
പൂര്‍ത്തിയാക്കിയ
ജൂനിയര്‍ അദ്ധ്യാപകരെ
സീനിയറായി സ്ഥനക്കയറ്റം
നല്കി നിയമിക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
സൗജന്യ
പാഠ പുസ്തക വിതരണം
5117.
ശ്രീ.കെ.അച്ചുതന്
,,
ഹൈബി ഈഡന്
,,
കെ.ശിവദാസന്‍ നായര്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വശിക്ഷാ
അഭിയാന് (എസ്.എസ്.എ)
പ്രകാരം കുട്ടികള്‍ക്ക്
സൗജന്യ പാഠ പുസ്തക
വിതരണത്തിന് എന്തെല്ലാം
കര്‍മ്മ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്
;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
എയിഡഡ്
സ്കൂള്‍ പ്രോവിഡന്റ് ഫണ്ട്
കെട്ടിടത്തിന്റെ നവീകരണം
5118.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലാ വിദ്യാഭ്യാസ
ഡെപ്യൂട്ടി ഡയറക്ടര്‍
ഓഫീസില്‍ എയിഡഡ്
സ്കൂള്‍ പ്രോവിഡന്റ്
ഫണ്ട് വിഭാഗം
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിന്
കേടുപാടുകള്‍ സംഭവിച്ച്
പ്രവര്ത്തനയോഗ്യമല്ലാതായിത്തീര്ന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പുതുക്കിപ്പണിയുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
എയ്ഡഡ്
സ്കൂള്‍ അധ്യാപകരുടെ നിയമന
അംഗീകാര ഉത്തരവുകള്‍
5119.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ എയ്ഡഡ്
സ്കൂള്‍ അധ്യാപകരുടെ
നിയമന അംഗീകാര
കാര്യത്തില്‍ നാളിതുവരെ
ഇറക്കിയ ഉത്തരവുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ നാളിതുവരെ
എയ്ഡഡ് സ്കൂള്‍
അധ്യാപകരുടെ നിയമന
അംഗീകാര കാര്യത്തില്‍
വിവിധ റിവിഷന്‍
പെറ്റീഷന്, ഹൈക്കോടതി
വിധി, അപ്പീല്‍
എന്നിവയുടെ
അടിസ്ഥാനത്തില്‍ എത്ര
ജി.ഒ.
(ആര്.ടി.)നമ്പര്‍
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇങ്ങനെ
സംസ്ഥാനത്ത് ഏതെല്ലാം
അധ്യാപകര്‍ക്ക് നിയമന
അംഗീകാരം
നല്‍കിയിട്ടുണ്ട്;
അധ്യാപകരുടെ പേര്,
സ്കൂള്‍, വിദ്യാഭ്യാസ
ജില്ല മുതലായവ
വിശദമാക്കാമോ;
(ഡി)
ഉത്തരവുകള്‍
നല്കിയ
പൊതുവിദ്യാഭ്യാസ
വകുപ്പിലെ ബന്ധപ്പെട്ട
ഫയല്‍ നമ്പര്‍
വ്യക്തമാക്കാമോ;
നല്‍കിയിട്ടുള്ള
സര്‍ക്കാര്‍
ഉത്തരവുകളുടെ ജി.ഒ
(ആര്.ടി)പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
അറബിക്
സര്‍വ്വകലാശാല
5120.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യാന്തര
നിലവാരമുള്ള ഗവേഷണ പഠന
അവസരങ്ങള്‍
സൃഷ്ടിക്കുന്ന അറബിക്
സര്‍വ്വകലാശാല
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത വിഷയം
സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ജില്ലാ-സംസ്ഥാന
സ്കൂള്‍ യുവജനോത്സവം,
കായിക,ശാസ്ത്ര-ഗണിത മേളകള്‍
5121.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ-സംസ്ഥാന
സ്കൂള്‍ യുവജനോത്സവം,
കായിക മേള,
ശാസ്ത്ര-ഗണിത മേള
എന്നിവയില്‍
വിജയിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
മേളകളില്‍ വിജയം
കൈവരിക്കുന്നവര്‍ക്ക്
തുടര്‍ മത്സരങ്ങളില്‍
പങ്കെടുക്കാന്‍
ശാസ്ത്രീയമായ പരിശീലനം
നല്‍കുന്നതിന്
ഏര്‍പ്പെടുത്തിയ
സംവിധാനങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
മേളകളില്‍ മികവ്
പുലര്‍ത്തുന്നവര്‍ക്കുള്ള
ആനുകൂല്യങ്ങളില്‍
കാലോചിതമായ മാറ്റം
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ ?
ശ്രീമതി
ലേജു കൃഷ്ണന് മുന്‍കാല
പ്രാബല്യത്തില്‍ നിയമനം
5122.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ കൊട്ടാരക്കര
വിദ്യാഭ്യാസ ജില്ലയില്‍
ഇരുമ്പനങ്ങാട് എ.ഇ.പി.
എച്ച്.എസ്.എസ്. ലെ
സോഷ്യല്‍സയന്‍സ്
ഹൈസ്കൂള്‍
അദ്ധ്യാപികയായ ശ്രീമതി
ലേജു കൃഷ്ണന്
18.06.2008 മുതല്‍
28.08.2009 വരെയുള്ള
കാലയളവില്‍ ജോലി
ചെയ്തിട്ടുള്ള വേതനം
ലഭിക്കാത്തത്
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
നിലവില്‍
ഇതുമായി ബന്ധപ്പെട്ട
പൊതുവിദ്യാഭ്യാസ
സെക്രട്ടറിയുടെ
ആഫീസില്‍ A3/57938/13
എന്ന ഫയലിന്മേല്
നാളിതുവരെ എന്ത്
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കുമോ ;
(സി)
അടിയന്തരമായി
പ്രസ്തുത കാലയളവിലെ
നിയമനം അംഗീകരിച്ച്
ടിയാള്‍ക്ക് വേതനം
ലഭിക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
ഫയലില്‍ അനാവശ്യമായ
കാലതാമസം
ഒഴിവാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
സ്കൂള്‍
പാചക തൊഴിലാളികളുടെ
വര്‍ദ്ധിപ്പിച്ച വേതനം
5123.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
പാചക തൊഴിലാളികള്‍ക്ക്
വര്‍ദ്ധിപ്പിച്ച വേതനം
ലഭ്യമാക്കിയിട്ടുണ്ടോ ;
എങ്കില്‍ എന്നു മുതലാണ്
ഇവ ലഭിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ ?
സ്വച്ഛ്
ഭാരത് സ്വച്ഛ് വിദ്യാലയ്
അഭ്യാന്‍
5124.
ശ്രീ.സണ്ണി
ജോസഫ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
സ്വച്ഛ് ഭാരത് സ്വച്ച്
വിദ്യാലയ് അഭ്യാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
സര്‍വ്വ
ശിക്ഷാ അഭിയാന് - പഠന
പരിപോഷണ പരിപാടികള്‍
5125.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് എസ്.എസ്.എ.
പഠന പരിപോഷണ
പരിപാടികള്‍
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
സ്കൂള്‍
പ്രവേശന നടപടികളുടെ ലഘൂകരണം
5126.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ജോസഫ് വാഴയ്ക്കൻ
,,
ഐ.സി.ബാലകൃഷ്ണന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ സ്കൂള്‍
പ്രവേശനത്തിനുള്ള
നടപടികള്‍
ലഘൂകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
സ്കൂള്‍
ആര്‍ട്ട് ഗ്യാലറി
5127.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമസഭാ
മണ്ഡലങ്ങളിലെ
തെരെഞ്ഞെടുത്ത
സ്കൂളുകളില്‍ ആര്‍ട്ട്
ഗ്യാലറി തുടങ്ങുവാന്‍
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി കൈവരിക്കുന്നത്
എന്നറിയിക്കുമോ ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കരിയര്‍
ഗെെഡന്‍സ് പദ്ധതി
5128.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
വകുപ്പിലെ കരിയര്‍
ഗെെഡന്‍സ് പദ്ധതി
നടത്തിപ്പിലെ
സാമ്പത്തിക
ക്രമക്കേടുകള്‍
സംബന്ധിച്ച്
അക്കൗണ്ടന്റ് ജനറല്‍
പരാമര്‍ശം
നടത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ
;
(ബി)
എങ്കില്‍
എന്തെല്ലാം
പരാമര്‍ശങ്ങളാണ്
നടത്തിയത് എന്ന്
വിശദമാക്കുമോ ;
(സി)
എ.ജി
നടത്തിയ കണ്ടെത്തലുകള്‍
സംബന്ധിച്ച്
കുറ്റക്കാര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ
?
അധ്യാപക
പാക്കേജും അധ്യാപക തസ്തികാ
നിര്‍ണ്ണയവും
5129.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
റ്റി.വി.രാജേഷ്
,,
പി.ശ്രീരാമകൃഷ്ണന്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
പാക്കേജ്
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് എയ്ഡഡ്
സ്കൂള്‍ മാനേജ് മെന്റ്
പ്രതിനിധികളുമായും
അദ്ധ്യാപകരുമായി
നടത്തിയ ചര്‍ച്ചയില്‍
ഇരുകൂട്ടരുടെയും
നിര്‍ദ്ദേശം
എന്തായിരുന്നു ; ഇത്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അധ്യാപക തസ്തികാ
നിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ ;
വിശദാംശം നല്‍കാമോ ;
(സി)
ഒന്ന്
മുതല്‍ നാല് വരെയുള്ള
ക്ലാസ്സുകളില്‍ 1:30,
അഞ്ചു മുതല്‍ പത്തു വരെ
1:35 എന്ന
അനുപാതത്തില്‍ തസ്തികാ
നിര്‍ണ്ണയം നടത്തുമോ ;
(ഡി)
തസ്തിക
നിര്‍ണ്ണയിക്കുമ്പോള്‍
എയ്ഡഡ് സ്കൂളില്‍ അധികം
വരുന്ന തസ്തികയില്‍
മറ്റ് എയ്ഡഡ്
സ്കൂളുകളില്‍ നിന്നും
ജോലി നഷ്ടപ്പെട്ട്
പുറത്തു പോകുന്ന
അധ്യാപകരെ നിശ്ചിത
അനുപാതത്തില്‍
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഇ)
സര്‍ക്കാര്‍
സ്കൂളുകളില്‍
നിലവിലുള്ള അനുപാതം
കുറയ്ക്കുന്നതിന്
അധ്യാപക പാക്കേജില്‍
തീരുമാനമായിട്ടുണ്ടോ ;
എയ്ഡഡ്
മാനേജ്മെന്റുകളുടെ
താല്പര്യം മാത്രം
പരിഗണിച്ചുള്ള
തീരുമാനമാണോ
കൈക്കൊണ്ടിട്ടുള്ളത് ?
ഹയ്യര്‍
സെക്കന്ററി സ്കൂളുകളില്‍ അധിക
ബാച്ചുകള്‍ക്ക് തസ്തിക
അനുവദിക്കാന്‍ നടപടി
5130.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍ ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
2011വര്‍ഷത്തില്‍ എത്ര
സ്കൂളുകള്‍ക്ക് അധിക
ബാച്ചുകള്‍
അനുവദിച്ചിട്ടുണ്ടെന്നും,
പ്രസ്തുത സ്കൂളുകളില്‍
നാളിതുവരെയായി തസ്തിക
നിര്‍ണ്ണയം നടത്തി എത്ര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അറിയാമോ ;
(ബി)
തസ്തികകള്‍
അനുവദിച്ചിട്ടില്ലെങ്കില്‍,
ആരംഭിച്ചു കഴിഞ്ഞ അധിക
ബാച്ചുകളിലെ
വിദ്യാര്‍ത്ഥികളുടെ
അദ്ധ്യയനം
നടക്കുന്നതിന്
അദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടോ
എന്നും എന്ത്
അടിസ്ഥാനത്തിലാണ്
നിയമനം
നടത്തിയിരിക്കുന്നതെന്നും
അറിയിക്കുമോ ;
(സി)
2011
ല്‍ അനുവദിച്ച
അധികബാച്ചുകളില്‍
ക്ലാസ്സെടുക്കുന്ന
ഗസ്റ്റ്
ലക്ചര്‍മാര്‍ക്ക്
ശമ്പളം
കൊടുക്കുന്നുണ്ടോ;
എങ്കില്‍ ഇല്ലാത്ത
തസ്തികകളില്‍ ജോലി
ചെയ്യുന്ന
അധ്യാപകര്‍ക്ക് ശമ്പളം
നല്കാന് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ ;
(ഡി)
2011
ല്‍ ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ അനുവദിച്ച
അധിക ബാച്ചുകളിലെ
താല്‍ക്കാലിക
അധ്യാപകര്‍ക്ക് ശമ്പളം
നല്കുന്ന മാതൃക,
അതിനുശേഷം ബാച്ച്
അനുവദിക്കപ്പെട്ട
സ്കൂളുകളിലെ ഗസ്റ്റ്
അദ്ധ്യാപകര്‍ക്കും
ബാധകമാക്കി
വര്‍ഷങ്ങളായി
മുടങ്ങിക്കിടക്കുന്ന
ശമ്പളം അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കാമോ ;
(ഇ)
ഇല്ലെങ്കില്‍,
കാരണംവിശദമാക്കുമോ;
എല്ലാവര്ക്കും ശമ്പളം
ലഭിക്കുവാനുള്ള നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ ?
അസാപ്പ്
പാഠ്യപദ്ധതി
5131.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിദ്യാഭ്യാസ രംഗത്ത്
പുതുതായി തുടക്കം
കുറിച്ച അസാപ്പ് വഴി
നടപ്പാക്കുന്ന
പഠനപദ്ധതികള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അസാപ്പ്
പാഠ്യപദ്ധതി
ആരംഭിച്ചതിനുശേഷം ഉന്നത
വിദ്യാഭ്യാസ
രംഗത്തുണ്ടായ പുരോഗതി
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
ഇതുവഴി
വിദ്യാര്‍ത്ഥികള്‍ക്ക്
തൊഴില്‍സാധ്യത
വര്‍ദ്ധിച്ചതായി
ബോദ്ധ്യപെട്ടിട്ടുണ്ടോ;
(സി)
അസാപ്പിന്റെ
സേവനങ്ങള്‍ കൂടുതല്‍
മേഖലകളിലേക്ക്
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്ത്
വി.എച്ച്.എസ്.സി
വിഭാഗങ്ങളിലേക്ക്
അസാപ്പ്
വ്യാപിപ്പിച്ചിട്ടുണ്ടോ;
(ഇ)
അസാപ്പ്
പാഠ്യപദ്ധതി
സംസ്ഥാനത്തു മുഴുവന്‍
ഹയര്‍സെക്കന്ററി
സ്കൂളുകളിലേക്കും
വ്യാപിപ്പിച്ചിട്ടുണ്ടോ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ
യൂണിഫോം
5132.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യൂണിഫോം
നല്കുന്ന പദ്ധതിയുടെ
പ്രയോജനം 2014-15
അദ്ധ്യയന വര്‍ഷം
എല്ലാവര്ക്കും
ലഭിച്ചിട്ടുണ്ടോ;
കണക്ക് അറിയിക്കുമോ;
(ബി)
2015-16
അദ്ധ്യയന വര്‍ഷം
യൂണിഫോം വിതരണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്‍ഷ്വറന്‍സ്
5133.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഉറപ്പാക്കാന്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
സെന്റര്‍
ഫോര്‍ കണ്ടിന്യൂയിംഗ്
എഡ്യുക്കേഷൻ
5134.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെന്റര്‍
ഫോര്‍ കണ്ടിന്യൂയിംഗ്
എഡ്യുക്കേഷന്റെ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്താന്‍
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
വിശദമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
പ്രത്യേക
പരിഗണന അര്‍ഹിക്കുന്ന
കുട്ടികളുടെ സംയോജിത
വിദ്യാഭ്യാസം
5135.
ശ്രീ.സി.പി.മുഹമ്മദ്
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാഭ്യാസ വകുപ്പിന്
കീഴില്‍ എസ്.എസ്.എ.
പ്രത്യേക പരിഗണന
അര്‍ഹിക്കുന്ന
കുട്ടികളുടെ സംയോജിത
വിദ്യാഭ്യാസത്തിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
മലപ്പുറം
ജില്ലയിലെ ജൂനിയര്‍ ലാംഗ്വേജ്
ടീച്ചറുടെ ഒഴിവുകള്‍
5136.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ 'ഉര്‍ദു '
ജൂനിയര്‍ ലാംഗ്വേജ്
ടീച്ചറുടെ (പാര്‍ട്ട്
ടൈം/ഫുള്‍ ടൈം) എത്ര
ഒഴിവുകള്‍ വീതം
നിലവിലുണ്ട് എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
സ്വയംഭരണ
കോളേജുകളിലെ പ്രവേശനം, ഫീസ്
ഘടന
5137.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.രാധാകൃഷ്ണന്
,,
ജി.സുധാകരന്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംഭരണ
കോളേജുകളിലെ
പ്രവേശനത്തിലും ഫീസ്
ഘടനയിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
എയ്ഡഡ് കോളേജുകളില്‍
മെറിറ്റ് സീറ്റുകളില്‍
പൂര്‍ണ്ണമായും പ്രവേശനം
നല്കുന്നുണ്ടോ;
(ബി)
ഇത്തരം
കോളേജുകളില്‍ സ്വാശ്രയ
കോഴ്സുകള്‍
നടത്തുന്നുണ്ടോ;
ഏതെല്ലാം കോളേജുകളില്‍
ഏതെല്ലാം കോഴ്സുകളാണ്
നടത്തുന്നത്;
(സി)
സ്വയംഭരണ
പദവിയും സ്വാശ്രയ
കോഴ്സുകളും
ഉന്നതവിദ്യാഭ്യാസത്തിന്റെ
അന്ത:സത്ത
തകര്‍ക്കുന്നതാണെന്ന
വസ്തുത അറിവുള്ളതാണോ;
(ഡി)
ഈ
തെറ്റായ നയത്തിനെതിരെ
കോളേജു് കാമ്പസുകളില്‍
നടന്ന പ്രക്ഷോഭങ്ങള്‍
പരിഗണിച്ച് നയം
തിരുത്താന്‍
തയ്യാറാകുമോ?
നാദാപുരം
ഗവണ്മെന്റ് കോളേജില്‍
അനദ്ധ്യാപക തസ്തിക
5138.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
ഗവണ്മെന്റ് കോളേജില്‍
അനദ്ധ്യാപക തസ്തിക
അനുവദിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
വിശദമാക്കാമോ ?
ഉച്ചഭക്ഷണ
പദ്ധതി
5139.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
ഉച്ചഭക്ഷണ പദ്ധതി
പ്രകാരം വിതരണം
ചെയ്യുന്നത്
പോഷകമൂല്യമുള്ള
ഭക്ഷണമായിരിക്കണമെന്നത്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഭക്ഷണം
പാകം ചെയ്യുന്നതും
വിതരണം ചെയ്യുന്നതും
ശുചിത്വമുള്ള
സാഹചര്യത്തിലാണെന്നത്
ഉറപ്പുവരുത്തുന്നതിന്
പ്രത്യേക ശ്രദ്ധ
നല്‍കിയിട്ടുണ്ടോ;
പാചകം ചെയ്യുന്ന
പാത്രങ്ങളുടെയും
കുട്ടികളുടെ
പാത്രങ്ങളുടെയും
ശുചിത്വം
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എല്ലാ സ്കൂളുകള്‍ക്കും
നല്‍കിയിട്ടുണ്ടോ;
(സി)
ഉച്ചഭക്ഷണ
പദ്ധതിയുമായി
ബന്ധപ്പെട്ട് നൂണ്
ഫീഡിംഗ് കമ്മിറ്റികള്‍
രൂപവത്കരിക്കാത്ത
സ്കൂളുകള്‍ക്ക് ആയത്
അടിയന്തിരമായി
രൂപീകരിക്കുന്നതിനാവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ?
പാഠപുസ്തക
അച്ചടി ടെന്‍ഡര്‍
5140.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
പാഠപുസ്തകം
അച്ചടിക്കുന്ന
കമ്പനിക്ക് കരാര്‍
നല്കാന് ധനവകുപ്പ്
അനുമതി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ അനുമതിയുടെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ബി)
ടെന്‍ഡര്‍
നടപടികള്‍ക്ക്
സ്റ്റോഴ്സ് ആന്‍ഡ്
പര്‍ച്ചേയ്സ് മാന്വല്‍
പാലിച്ചിട്ടുണ്ടോ ;
ദര്ഘാസിനാവശ്യമായ സമയം
പ്രസുകള്‍ക്ക്
ടെന്‍ഡറില്‍
പങ്കെടുക്കുവാന്‍
ലഭിച്ചിട്ടുണ്ടോ ?
പാഠപുസ്തക
അച്ചടി പ്രതിസന്ധിയിന്മേല്
അന്വേഷണം
5141.
ശ്രീ.എളമരം
കരീം
,,
എസ്.ശർമ്മ
,,
ബി.സത്യന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയന
വര്‍ഷത്തേക്കുള്ള
പാഠപുസ്തക അച്ചടി
വൈകിയത് സംബന്ധിച്ച്
അന്വേഷണം നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍ ഏത്
ഏജന്‍സിയാണ് അന്വേഷണം
നടത്തുന്നത് ;
വ്യക്തമാക്കാമോ ;
(ബി)
ഇത്
സംബന്ധിച്ച്
വിദ്യാര്‍ത്ഥി
സംഘടനകളുമായി ചര്‍ച്ച
നടത്തിയിരുന്നോ ;
ചര്‍ച്ചയില്‍ സ്വതന്ത്ര
ഏജന്‍സി
അന്വേഷിക്കണമെന്ന
ആവശ്യം ഉയര്‍ന്നിരുന്നോ
; ഈ ആവശ്യം സര്‍ക്കാര്‍
പരിഗണിച്ചോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
പാഠപുസ്തക
അച്ചടി സ്വകാര്യ
പ്രസ്സുകള്‍ക്ക്
നല്കാന് നടത്തിയ
നീക്കമാണ് അച്ചടി
പ്രതിസന്ധിയുണ്ടാകാന്‍
കാരണമെന്ന പരാതി
പ്രസ്തുത ചര്‍ച്ചയില്‍
ഉയര്‍ന്നിരുന്നോ ;
(ഡി)
വിവിധ
വകുപ്പുകള്‍ ചേര്‍ന്ന്
മന്ത്രിതലത്തില്‍
തീരുമാനമെടുത്ത
പാഠപുസ്തക അച്ചടി
സംബന്ധിച്ച് ഉയര്‍ന്നു
വന്ന ആരോപണങ്ങള്‍
സര്‍ക്കാര്‍
ഉദ്യോഗസ്ഥന്
അന്വേഷിക്കുന്നതിന്റെ
അനൗചിത്യം
വിലയിരുത്തിയിട്ടുണ്ടോ
; ഇതു സംബന്ധിച്ച്
ജുഡീഷ്യല്‍ അന്വേഷണം
നടത്തുന്നതിന്
തയ്യാറാകുമോ ?
ചാലക്കുടി
വിദ്യാഭ്യാസ ഉപജില്ല
5142.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
വിദ്യാഭ്യാസ ഉപജില്ലാ
ഒാഫീസില്‍ ഒാഫീസര്‍,
സീനിയര്‍ സൂപ്രണ്ട്
തുടങ്ങിയ തസ്തികകളില്‍
റിട്ടയര്‍മെന്റ്
വേക്കന്‍സികളില്‍
നിയമനം നടത്താത്തതുമൂലം
അദ്ധ്യയനവര്‍ഷത്തിന്റെ
ആരംഭത്തില്‍
ഉണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഒഴിവുളള
തസ്തികകളില്‍ ഉടന്‍
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
ചാലക്കുടിയില്‍
താലൂക്ക് അനുവദിച്ച്
പ്രവര്‍ത്തനം ആരംഭിച്ച്
ഒരു വര്‍ഷം പിന്നിട്ട
സാഹചര്യത്തില്‍ അവിടെ
ഡി.ഇ.ഒ ഒാഫീസ്
അനുവദിച്ച്
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കാടുകുറ്റി
പഞ്ചായത്തിലെ
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
അധികാരപരിധി ഭരണസേവന
സൗകര്യങ്ങള്‍
കണക്കിലെടുത്ത്
ചാലക്കുടി
ഉപജില്ലയ്ക്കു
കീഴിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പേരാമ്പ്ര
മണ്ഡലത്തിലെ സ്ക്കൂളുകളിലെ
ഒഴിവുകള്‍
5143.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാമ്പ്ര
മണ്ഡലത്തിലെ വിവിധ
സര്‍ക്കാര്‍ ഹയര്‍
സെക്കന്ററി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി,
ഹൈസ്ക്കൂള്, അപ്പര്‍
പ്രൈമറി, ലോവര്‍
പ്രൈമറി സ്കൂള്‍
എന്നിവയില്‍ നിലവില്‍
ഏതെല്ലാം തസ്തികകളില്‍
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ ;
വ്യക്തമാക്കാമോ?
പാഠപുസ്തക
അച്ചടിക്കായി ചെലവഴിച്ച തുക
5144.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷം
സംസ്ഥാനത്ത് സ്കൂള്‍
കുട്ടികള്‍ക്ക് വിതരണം
ചെയ്യുന്നതിന് ആവശ്യമായ
പാഠപുസ്തകങ്ങള്‍
എവിടെയെല്ലാമാണ്
അച്ചടിച്ചത്; ഓരോ
പ്രസ്സിലും എത്ര വീതം
പുസ്തകങ്ങള്‍
അച്ചടിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
പ്രസ്സുകളില്‍
പാഠപുസ്തക അച്ചടി
നടന്നിട്ടുണ്ടോ;
(സി)
പാഠപുസ്തക അച്ചടിക്കായി
ഇതിനകം എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ ;
വിശദാംശം നല്‍കാമോ
ഹൈസ്കൂള്‍
ഹെഡ്മാസ്റ്റര്‍മാരുടെ നിയമനം
5145.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
സര്‍ക്കാര്‍ ഹൈസ്കൂള്‍
അസിസ്റ്റന്റുമാരുടെ
സീനിയോറിറ്റി
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര പേരെ
ഹെഡ്മാസ്റ്റര്‍മാരായി
സ്ഥാനക്കയറ്റം നല്കി
നിയമിച്ചിട്ടുണ്ട് ;
2016 മാര്‍ച്ച് മാസം
വിരമിക്കുന്നവരൊഴിച്ചാല്
ബാക്കി എത്രപേര്‍ ഈ
ലിസ്റ്റില്‍
സ്ഥാനക്കയറ്റത്തിനായി
ഉണ്ടാകും ;
വ്യക്തമാക്കാമോ ;
(ബി)
തൊട്ടടുത്ത
ഹൈസ്കൂള്‍
അസിസ്റ്റന്റുമാരുടെ
സീനിയോറിറ്റി ലിസ്റ്റ്
ഏതു വര്‍ഷത്തെ നിയമനം
അടിസ്ഥാനമാക്കിയാണ്
തയ്യാറാക്കിയിട്ടുള്ളത്
; ഇതില്‍ എത്ര പേരെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്
; വെളിപ്പെടുത്താമോ ;
(സി)
ടെസ്റ്റ്
യോഗ്യത നേടിയവരെ മാത്രം
സ്ഥാനക്കയറ്റം നല്കി
ഹെഡ്മാസ്റ്റര്‍മാരായി
നിയമിക്കുവാനുള്ള
നടപടിയുടെ ഇപ്പോഴത്തെ
അവസ്ഥ വിശദീകരിക്കാമോ?
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം
5146.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
പി.തിലോത്തമന്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം
പരിഷ്ക്കരിച്ചിട്ടുണ്ടോ,
ഉണ്ടെങ്കില്‍
പരിഷ്ക്കരിച്ച അനുപാതം
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
നിലവിലുണ്ടായിരുന്ന
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം എത്രയാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
പരിഷ്ക്കരിച്ച
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതത്തിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
സ്കൂളുകളില്‍ എത്ര
അദ്ധ്യാപകരുടെ
ഒഴിവുണ്ടാകുമെന്ന്
വിശദമാക്കുമോ?
പട്ടികജാതി
-പട്ടികവര്‍ഗ്ഗ അദ്ധ്യാപകര്‍
5147.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍, എയിഡഡ്
മേഖലകളിലായി ആകെ എത്ര
അദ്ധ്യാപകര്‍
സേവനമനുഷ്ഠിക്കുന്നുണ്ട്;
ഇതില്‍ പട്ടികജാതി
-പട്ടികവര്‍ഗ്ഗക്കാര്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
എയിഡഡ്
സ്ഥാപനങ്ങളില്‍
സംവരണമില്ലാത്തതാണ്
പട്ടികവിഭാഗക്കാരുടെ
പ്രാതിനിധ്യം കുറയാന്‍
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോണ്ടോ;
(സി)
എങ്കില്‍
സര്‍ക്കാര്‍
സ്കൂളുകളില്‍
എല്‍.പി.,യു.പി.,എച്ച്.എസ്
വിഭാഗങ്ങളില്‍ നിയമനം
കിട്ടുന്ന
അദ്ധ്യാപകരുടെ
ഹെഡ്മാസ്റ്റര്
പ്രമോഷനില്‍ പട്ടികജാതി
-പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് മേല്‍
സൂചിപ്പിച്ച കാരണങ്ങളാൽ
സീനിയോറിറ്റിയുടെ
കാര്യത്തിലെങ്കിലും
ഇളവ് അനുവദിക്കുമോ;
അതിനുവേണ്ടി
ബന്ധപ്പെട്ട ചട്ടങ്ങള്‍
ഭേദഗതി ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
കാസര്‍കോട്
ജില്ലയിലെ സ്കുളുകളുടെ എണ്ണം
5148.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
അസംബ്ലി
നയോജകമണ്ഡലത്തിലെൽ ഒരു
ഹൈസ്കള് പോലും
ഇല്ലാത്ത എത്ര
ഗ്രാമപഞ്ചായത്തുകള്‍
ഉണ്ട്;
(ബി)
കാസര്‍കോട്
അസംബ്ലി
നിയോജകമണ്ഡലത്തിലെ
കുമ്പടാജ
ഗ്രാമപഞ്ചായത്തില്‍
എത്ര
ഹൈസ്കൂളുകളാണുള്ളത്;
ഇവിടെയുള്ള എല്‍.പി.,
യു.പി. സ്കൂളുകളുടെ
എണ്ണം സര്‍ക്കാര്‍,
എയ്ഡഡ് വേര്‍തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കുമ്പടാജ
ഗ്രാമപഞ്ചായത്തില്‍
മലയാളം മീഡിയം
ഹൈസ്കൂള്‍ ഇല്ലെങ്കില്‍
പ്രസ്തുത ന്യൂനത
പരിഹരിക്കാന്‍ എന്ത്
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ഡി)
എയ്ഡഡ്
, സര്‍ക്കാര്‍
തലത്തിലുള്ള ഈ
പഞ്ചായത്തിലെ
ഏതെങ്കിലും എല്‍.പി.,
യു.പി സ്കൂളുകള്‍
അപ്ഗ്രേഡ് ചെയ്യാന്‍
ആലോചനയുണ്ടോ?
കാസര്‍ഗോഡ്
ജില്ലയില്‍ അധ്യാപകരുടെ
ഒഴിവുകള്‍
5149.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വിവിധ
സര്‍ക്കാര്‍
സ്കൂളുകളില്‍ നിലവില്‍
എത്ര അധ്യാപകരുടെ
ഒഴിവുകള്‍ ഉണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
അധ്യാപകരുടെ ഒഴിവുകള്‍
ദിവസ
വേതനാടിസ്ഥാനത്തില്‍
നികത്തുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
സര്‍പ്ലസ്
അധ്യാപകരുടെ
നിയമനവുമായി
ബന്ധപ്പെട്ട്
ദിവസവേതനാടിസ്ഥാനത്തില്‍
അധ്യാപകരെ
നിയമിക്കുന്നതിന്
ജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍ തടസ്സം
നില്ക്കുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പഠനം
തടസ്സപ്പെടാത്ത
തരത്തില്‍ അധ്യാപക
തസ്തികകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
സ്പെഷ്യല്‍
സ്കൂളുകളുടെ അംഗീകാരം
5150.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര സ്പെഷ്യല്‍
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട് ;
അംഗീകാരം ലഭിച്ചതിനു
ശേഷം ഇവിടെ ജോലി ചെയ്തു
വരുന്ന ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥകള്‍
സംബന്ധിച്ച മാര്‍ഗ്ഗ
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ
;
(ബി)
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് നല്കി
വരുന്ന സഹായം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ ;
നിലവിലെ ധനസഹായം എത്ര
രൂപയാണ് ;
(സി)
സ്പെഷ്യല്‍
സ്കൂളുകളിലെ സ്റ്റാഫ്
പാറ്റേണ്‍ സംബന്ധിച്ച
മാര്‍ഗ്ഗ നിര്‍ദ്ദേശം
നിലവിലുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
നിലവിലുള്ള ജിവനക്കാരെ
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സ്പെഷ്യല്‍
ടീച്ചര്‍മാരുടെ
സീനിയോറിറ്റിയും പ്രൊമോഷനും
5151.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ചു
വര്‍ഷത്തെ സര്‍വീസുളള
പാര്‍ട്ട് ടൈം
ടീച്ചര്‍മാര്‍ക്ക്
ഫുള്‍ടൈം പ്രൊമോഷന്
നല്കാൻ
ഉത്തരവുണ്ടെങ്കിലും
സ്പെഷ്യല്‍
ടീച്ചര്‍മാരുടെ
കാര്യത്തില്‍ 15 വര്‍ഷം
സര്വീസുളളവരെ
മാത്രമാണ് ഫുള്‍ടൈം
ടീച്ചര്‍മാരായി
ഉയര്‍ത്തുന്നതെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;പ്രസ്തുതതരത്തിലുള്ള
വിവേചനം
എന്തുകൊണ്ടാണെന്നു
പറയാമോ;
അഞ്ചുവര്ഷസര്വീസുളള
സ്പെഷ്യല്‍
ടീച്ചര്‍മാരെയും
ഫുള്‍ടൈം
ടീച്ചര്‍മാരായി
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ?
(ബി)
15
വര്‍ഷം
പൂര്‍ത്തിയാക്കിയ
പാര്‍ട്ട് ടൈം
സ്പെഷ്യല്‍
ടീച്ചര്‍മാരെ ഫുള്‍ ടൈം
ആക്കിക്കൊണ്ട് 2009-ല്‍
ഉത്തരവ് ഇറക്കിയപ്പോള്‍
ഫുള്‍ടൈം അദ്ധ്യാപകരായ
സ്പെഷ്യല്‍
ടീച്ചര്‍മാരുടെ
അതിലേറെയുള്ള സേവനകാലം
പരിഗണിക്കപ്പെട്ടിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം പ്രൊമോഷന്,
ഇന്‍ക്രിമെന്റ്, ശമ്പള
പരിഷ്കരണ
ആനുകൂല്യങ്ങള്‍,
പെന്ഷന്
ആനുകൂല്യങ്ങള്‍
എന്നിവയിലടക്കം
അവര്‍ക്ക് ഉണ്ടാകുന്ന
നഷ്ടം
പരിഹരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
(സി)
പാഠ്യപദ്ധതിയുടെ
ഭാഗമായ ഡ്രോയിംഗ്,
തയ്യല്‍ തുടങ്ങിയ
സ്പെഷ്യല്‍ വിഷയങ്ങൾ
പഠിപ്പിക്കുന്ന ഇത്തരം
അദ്ധ്യാപകരുടെ
കാര്യത്തില്‍ വിവേചനം
ഒഴിവാക്കി ഇവരുടെ
സേവനകാലയളവ്
പൂര്‍ണ്ണമായും
പരിഗണിച്ച്
പ്രൊമോഷനടക്കമുള്ള
കാര്യങ്ങളില്‍ ഉചിതമായ
ഉത്തരവുണ്ടാക്കുവാനും
മറ്റദ്ധ്യാപകര്ക്കുള്ള
എല്ലാ പരിഗണനകളും
ലഭിക്കുവാനും നടപടി
സ്വീകരിക്കുമോ ;
(ഡി)
സ്പെഷ്യല്‍
ടീച്ചര്‍മാരുടെ
സേവനകാലയളവ്
പൂര്‍ണ്ണമായും
പരിഗണിക്കപ്പെടണമെന്നും
പാര്‍ട്ട് ടൈം
അദ്ധ്യാപകരെപോലെ 5
വര്‍ഷത്തെ സേവന
കാലയളവുള്ളവരെ
ഫുള്ടൈമാക്കണമെന്നും
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനങ്ങളില്‍
തീരുമാനം
കൈക്കൊള്ളാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
ജോലിക്കിടെ
മദ്യപിച്ചതിന്റെ പേരില്‍
നടപടി നേരിടുന്ന ജീവനക്കാര്‍
5152.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജോലിക്കിടെ
മദ്യപിച്ചതിന്റെ
പേരില്‍ തലസ്ഥാന
നഗരിയില്‍ ഈ വര്‍ഷം
വിദ്യാഭ്യാസ വകുപ്പിലെ
ഒരേ ഓഫീസിലെ എത്ര
ജീവനക്കാര്‍ക്കെതിരെ
നടപടിയെടുത്തിട്ടുണ്ട്;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
വകുപ്പിലെ പ്രൊമോഷന്
5153.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ പ്രൊമോഷന്
യഥാസമയം
നല്‍കുന്നില്ലെന്ന
പരാതികൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ലോവര്‍
ഡി.പി.സി, ഹയര്‍
ഡി.പി.സി എന്നിവ
സമയബന്ധിതമായി
നടത്താറില്ലെന്നുള്ളതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; കഴിഞ്ഞ രണ്ട്
വര്‍ഷക്കാലത്തിനിടയില്‍
ചേര്‍ന്ന ഡി.പി.സി
കളുടെ വിശദവിവരം
നല്‍കുമോ?
വിദ്യാഭ്യാസ
വകുപ്പിലെ ഒഴിവുകള്‍
5154.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ നിലവില്‍
വിവിധ കേഡറുകളിലായി
എത്ര തസ്തികകള്‍
ഒഴിവുണ്ട്;
അദ്ധ്യാപകരുടേതുള്പ്പെടെ
ജില്ല തിരിച്ചുളള
വിശദവിവരം നല്‍കുമോ ?
വൊക്കേഷണല്‍
സ്കൂളുകളിലെ നോണ്‍
വൊക്കേഷണല്‍ ടീച്ചര്‍
ഒഴിവുകള്‍
5155.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വി.എച്ച്.എസ്.എസ്.
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നത് വ്യക്തമാക്കാമോ;
(ബി)
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ നോണ്‍
വൊക്കേഷണല്‍ ടീച്ചര്‍
(ബയോളജി) സീനിയര്‍,
ജൂനിയര്‍ തസ്തികകളിലെ
എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ച് വിശദമാക്കാമോ;
(സി)
പ്രസ്തുത
തസ്തികകളുടെ റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടോയെന്നും
എങ്കില്‍ എന്നാണ്
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നതെന്നും
അറിയാമോ; വിശദമാക്കാമോ;
(ഡി)
ഈ
തസ്തികകളിലേക്ക് നിയമനം
നടത്തുന്നതിന്
പി.എസ്.സി. അഡ്വൈസ്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയുമോ; എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ;
(ഇ)
ഇതുവരെ
എത്ര പേരെ അഡ്വൈസ്
ചെയ്തു; ആര്‍ക്കെല്ലാം
അഡ്വൈസ് നല്കി;
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ അസാപ്
നടപ്പിലാക്കുന്ന
വിദ്യാലയങ്ങള്‍
5156.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലമുള്‍പ്പെടുന്ന
പ്രദേശത്ത് ഏതെല്ലാം
വിദ്യാലയങ്ങളിലാണ്
അസാപ് നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ ;
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളിലെ
അദ്ധ്യാപകരുടെയും
വിദ്യാര്‍ത്ഥികളുടെയും കണക്ക്
5157.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളില്‍ ഒന്നാം
ക്ലാസില്‍
പ്രവേശിക്കപ്പെട്ടവരുടെ
കഴിഞ്ഞ പത്ത് വര്‍ഷത്തെ
കണക്കുകള്‍
വിശദമാക്കാമോ;
(ബി)
പത്താംക്ലാസ്
പരീക്ഷ എഴുതിയവരുടെ
കഴിഞ്ഞ പത്ത് വര്‍ഷത്തെ
കണക്കുകള്‍
വിശദമാക്കാമോ;
(സി)
ഒന്നാംക്ലാസില്‍
പ്രവേശിക്കപ്പെടുന്നവരുടെ
എണ്ണത്തിലും
എസ്.എസ്.എല്‍.സി.
പരീക്ഷ എഴുതുന്നവരുടെ
എണ്ണത്തിലും കുറവ്
നേരിട്ടുകൊണ്ടിരിക്കുകയാണോ;
എങ്കില്‍ എത്ര ശതമാനം
വെച്ച് ഓരോ വര്‍ഷവും
കുറവുണ്ടായിട്ടുണ്ട്;
(ഡി)
സര്‍ക്കാര്‍,
എയ്ഡഡ് മേഖലയിലെ
സ്കൂളുകളിലെ
ഒന്നാംക്ലാസ് മുതല്‍
പത്താംക്ലാസ് വരെയുള്ള
അധ്യാപകരുടെ കഴിഞ്ഞ
പത്ത് വര്‍ഷത്തെ
കണക്കുകള്‍ വര്‍ഷം
തിരിച്ച് വിശദമാക്കാമോ;
(ഇ)
അധ്യാപക
വിദ്യാര്‍ത്ഥി
അനുപാതത്തില്‍ കഴിഞ്ഞ
പത്ത് വര്‍ഷത്തെ
മാറ്റങ്ങള്‍
എന്തൊക്കെയായിരുന്നു?
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
സ്ക്കൂളുകളിലെ നോണ്‍
വൊക്കേഷണല്‍ ഇംഗ്ളീഷ്
ടീച്ചര്‍ നിയമനം
5158.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറിയില്‍
കെ.എസ് & എസ് എസ്
ആര് 9 a (i) പ്രകാരം
എത്ര മിനിസ്റ്റീരിയല്‍
സ്റ്റാഫ് താല്‍ക്കാലിക
അധ്യാപകരായി ജോലി
നോക്കുന്നുണ്ട് ;
പ്രസ്തുത താല്‍ക്കാലിക
അധ്യാപകരെ തിരികെ യു.ഡി
ക്ലര്‍ക്കുമാരായി
റിവെര്ട്ട്
ചെയ്യാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
താല്‍ക്കാലിക അധ്യാപകരെ
റിവെര്ട്ട് ചെയ്ത്
നിലവിലുളള പി.എസ്.സി
റാങ്ക് ലിസ്റ്റില്‍
നിന്നും നോണ്‍
വൊക്കേഷണല്‍ ഇംഗ്ളീഷ്
ടീച്ചര്‍ തസ്തികയില്‍
നിയമനം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ;
(സി)
പ്രസ്തുത താല്‍ക്കാലിക
അധ്യാപകര്‍ക്ക് നോണ്‍
വൊക്കേഷണല്‍ ടീച്ചര്‍
ഇംഗ്ളീഷ് ജൂനിയറില്‍
നിന്നും സീനിയര്‍ ആയുളള
പ്രൊമോഷന്
തടഞ്ഞിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പ്രസ്തുത പ്രൊമോഷന്
നടത്തി ഉണ്ടാവുന്ന
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറിയിലെ
പ്രസ്തുത പ്രൊമോഷന്,
നമ്പര്‍.ഇ4/15124/2013
തീയതി, 6/3/15 ഗസറ്റ്
നമ്പര്‍: 14, വാല്യം IV
പ്രകാരം 7/4/15 - ല്‍
ഗസറ്റ് വിജ്ഞാപനം
ചെയ്തിട്ടും
നാളിതുവരെയും
പ്രൊമോഷന്
നടത്തിയിട്ടില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ കാരണം
വ്യക്തമാക്കാമോ ?
പ്രസ്തുത പ്രൊമോഷന്
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
സ്കൂളുകളില്‍
ലൈബ്രേറിയന്‍ തസ്തിക
5159.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
ലൈബ്രേറിയന്‍ തസ്തിക
അനുവദിക്കുന്നതിന്
വേണ്ടി ഡി.പി.ഐ
ഓഫീസിലെ ഫയൽ നമ്പർ
ഡി4/39004/13 തീയതി
22.10.2013 പ്രകാരം
നല്കിയ
(എന്‍I/11345/13 തീയതി
17.07.2013/പൊ.വി)
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
വിദ്യാഭ്യാസ
മേഖലയില്‍ എത്ര
ലൈബ്രേറിയന്‍
തസ്തികകള്‍
സൃഷ്ടിക്കേണ്ടതുണ്ട്;
സര്‍ക്കാര്‍ മേഖലയില്‍
എത്രയാണ്; ഇതിന്റെ
കണക്ക് ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
ഇത്തരത്തില്‍ അധിക
തസ്തിക
സൃഷ്ടിക്കുമ്പോള്‍ അധിക
സാമ്പത്തിക ബാദ്ധ്യത
ഉണ്ടാകുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഈ വിഷയവുമായി
ബന്ധപ്പെട്ട ഫയലുകളുടെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കുമോ?
തിരുവനന്തപുരം
ജില്ല യു.പി.സ്കൂള്‍
അസിസ്റ്റന്റ് നിയമനം
5160.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ പി.എസ്.സി
യില്‍ നിന്ന് അഡ്വൈസ്
ലഭിച്ച തിരുവനന്തപുരം
ജില്ലയിലെ
യു.പി.സ്കൂള്‍
അസിസ്റ്റന്റ് (മലയാളം
മീഡിയം)
തസ്തികയിലേയ്ക്ക്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കിയിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം
പി.എസ്.സി ജില്ലാ
ഓഫീസില്‍ നിന്ന്
ഡി.റ്റി.ബി (2) 927/09
തീയതി 26.12.2014- ലെ
അഡ്വൈസ് തിരുവനന്തപുരം
ഡെപ്യൂട്ടി ഡയറക്ടറുടെ
(വിദ്യാഭ്യാസം)
കാര്യാലയത്തില്‍
എന്നാണ് ലഭ്യമായതെന്ന്
വ്യക്തമാക്കാമോ ;
(സി)
വിദ്യാഭ്യാസ
വകുപ്പില്‍ നിലവിലുള്ള
ചട്ടപ്രകാരം അഡ്വൈസ്
ലഭ്യമായാല്‍ ഒഴിവുകള്‍
നികത്തേണ്ടതിന്റെ
കാലപരിധി സംബന്ധിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ഡി)
പി.എസ്.സി
യില്‍ നിന്ന് അഡ്വൈസ്
ലഭിച്ചാല്‍ മൂന്നു
മാസത്തനുള്ളില്‍ നിയമനം
നല്‍കണമെന്ന വ്യവസ്ഥ
പ്രസ്തുത ഓഫീസ്
പാലിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ഇ)
മേല്‍
സൂചിപ്പിച്ച
അഡ്വൈസിന്മേല് നിയമനം
മരവിപ്പിച്ചുകൊണ്ട്
ഉദ്യോഗതലത്തില്‍
സര്‍ക്കുലറുകളോ, മറ്റ്
ഏതെങ്കിലും പ്രത്യേക
ഉത്തരവുകളോ ,
ഫയലിന്മേല് ക്വറികളോ,
നിലനില്‍ക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(എഫ്)
ഇല്ലെങ്കില്‍
DTB (2)927/09 തീയതി
26.12.2014 നമ്പര്‍
അഡ്വൈസിന്മേല് നിയമനം
വൈകുന്നതിന്റെ കാരണം
വിശദമാക്കുമോ;
(ജി)
ഇതിന്മേലുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് ടി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എന്നത്തേയ്ക്ക് നിയമനം
നല്കാന് സാധിക്കും;
അറിയിക്കാമോ ?
സ്കോളര്‍ഷിപ്പ്
നല്‍കുന്നതിന് ഇ-ഗ്രാന്റ്
സോഫ്റ്റ് വെയര്‍
5161.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പൊതുവിദ്യാഭ്യാസ
വകുപ്പ് വഴി വിതരണം
ചെയ്യുന്ന
സ്കോളര്‍ഷിപ്പുകള്‍
നല്‍കുന്നതിന്
ഇ-ഗ്രാന്റ് പോലെയുള്ള
സോഫ്റ്റ് വെയര്‍ വഴി
വകുപ്പിനു കീഴില്‍
പ്രത്യേക വിഭാഗം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കായികാദ്ധ്യാപക
നിയമനം
5162.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടീച്ചേഴ്സ്
ബാങ്ക്/സ്പെഷ്യലിസ്റ്റ്
ടീച്ചേഴ്സ് പൂളിംഗിന്റെ
അടിസ്ഥാനത്തില്‍ ഒരു
കായികാദ്ധ്യാപകനെ
ഒന്നിലധികം
സ്കൂളുകളില്‍
നിയമിക്കുവാന്‍
ഉത്തരവുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എയ്ഡഡ്
സ്കൂളുകളില്‍
കായികാദ്ധ്യാപക നിയമനം
നിരോധിച്ചുകൊണ്ടുള്ള
ഏതെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഏത് വര്‍ഷം മുതലാണ്
നിയമനം
നിരോധിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഭാഷാ
അദ്ധ്യാപകരെ
കായികാദ്ധ്യാപകരായി
നിയമിക്കാനുള്ള
ഏതെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
പ്രസ്തുത ഉത്തരവ്
ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കൊയിലാണ്ടിയിലെ
വിരമിച്ച അധ്യാപക
അദ്ധ്യാപകേതര
ജീവനക്കാര്‍ക്കുമുള്ള
ഡി.സി.ആര്.ജി
5163.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍/ഓഫീസുകളില്‍
നിന്നും വിരമിച്ച
അധ്യാപക അദ്ധ്യാപകേതര
ജീവനക്കാരുടെ പേരില്‍
വിദ്യാഭ്യാസ
ഉപഡയക്ടറാഫീസില്
ഓഡിറ്റിന്റെ ഭാഗമായി
ബാധ്യത കണ്ടെത്തി
ഡി.സി.ആര്.ജി
ലഭിക്കാത്തവരുണ്ടോ;
എങ്കില്‍ എത്രപേര്‍;
അത് ആരെല്ലാം;
വിശദമാക്കാമോ?
(ബി)
പ്രസ്തുത
ഓഡിറ്റ് തടസ്സങ്ങള്‍
വിദ്യാഭ്യാസ
ഉപഡയറക്ടറേറ്റിന്റെ ഏത്
സെക്ഷനാണ് കൈകാര്യം
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഓഡിറ്റ്
തടസ്സങ്ങള്‍ നീക്കി
ജീവനക്കാര്‍ക്ക്
ഡി.സി.ആര്.ജി റിലീസ്
ചെയ്യാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സെക്രട്ടറിയുടെ ഒാഫീസ്സിലെ
ടൈപ്പിസ്റ്റ് തസ്തിക
T 5164.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പ് സെക്രട്ടറിയുടെ
ഒാഫീസ്സില്‍
ടൈപ്പിസ്റ്റ്
ഇല്ലായെന്ന കാരണത്താല്‍
മാസങ്ങളായി ഫയലുകളില്‍
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടൈപ്പിസ്റ്റുകളെ
നിയമിച്ച് കാലതാമസം
ഒഴിവാക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ ?
ഹയര്‍സെക്കന്ററി
വകുപ്പിലെ ഡെപ്യൂട്ടേഷന്
ജീവനക്കാര്‍
5165.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
വകുപ്പില്‍ നിലവില്‍
എത്ര ജീവനക്കാര്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്തു വരുന്നുണ്ടെന്ന്
വ്യകത്മാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
തങ്ങളുടെ
മാതൃവകുപ്പുകളിലേക്ക്
തിരികെ പോകുവാന്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ സമയപരിധി
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
താല്‍ക്കാലികമായി
ജോലി ചെയ്യുന്ന
ജീവനക്കാരെ ഹയര്‍
സെക്കന്ററി വകുപ്പില്‍
ഇൗ വര്‍ഷം
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്രപേരെ ഏതെല്ലാം
തസ്തികയില്‍
സ്ഥിരപ്പെടുത്തി;
(ഇ)
ഡെപ്യൂട്ടേഷന്
വ്യവസ്ഥയിലുള്ള
ജീവനക്കാര്‍
തിരികെപ്പോയാല്‍
പ്രസ്തുത ഒഴിവിലേക്ക്
സ്ഥിരനിയമനം (പി എസ്
സി,
പ്രമോഷന്)നടത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ഹയര്‍സെക്കന്ററി
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ
വികസനം
5166.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
2014-2015 ല്‍ എത്ര തുക
വകയിരുത്തുകയുണ്ടായി;
എത്ര തുക
ചെലവഴിക്കുകയുണ്ടായി;
(ബി)
കണ്ണൂര്‍
ജില്ലയിലെ ഏതെല്ലാം
സ്കൂളുകള്‍ക്ക് ഫണ്ട്
ലഭ്യമാക്കിയെന്നും
ഏതെല്ലാം
പ്രോജക്റ്റുകള്‍ക്ക്
എത്ര തുക വീതം
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ ?
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍.
5167.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ഐ.റ്റി.
അധിഷ്ഠിതമാക്കുന്നതിന്
പരിപാടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
ഡെപ്യൂട്ടേഷനില്‍
വന്ന ഉദ്യോഗസ്ഥന്
ഹയര്‍സെക്കന്ററി
ഡയറക്ട്രേറ്റില്‍ സ്ഥിര
നിയമനം
5168.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
ഡയറക്ട്രേറ്റില്‍ ജോലി
ചെയ്തു വരുന്ന
ഉദ്യോഗസ്ഥര്‍ ഏതൊക്കെ
വകുപ്പുകളില്‍ നിന്നും
ഏതൊക്കെ വ്യവസ്ഥകളില്‍
നിയമിതരായവരാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇത്തരത്തില്‍
നിയമിതരായവരില്‍
ആരെയെങ്കിലും ഹയര്‍
സെക്കന്ററി വകുപ്പില്‍
സ്ഥിരപ്പെടുത്തുകയോ
സ്ഥിരപ്പെടുത്തുന്നതിനായി
ശിപാര്‍ശ നല്‍കുകയോ
ചെയ്തിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
എങ്കില്‍ ഏത്
വകുപ്പില്‍ നിന്നും
വന്ന ഉദ്യോഗസ്ഥനാണ് ; ഈ
ഉദ്യോഗസ്ഥനെ
സ്ഥിരപ്പെടുത്താന്‍
ശിപാര്‍ശ നല്‍കിയതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച T3.
23208/2015 നമ്പര്‍
ഫയലില്‍ എന്തെല്ലാം
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ട് ;
വ്യക്തമാക്കുമോ ?
ഒഴിഞ്ഞുകിടക്കുന്ന
എച്ച്.എസ്.എസ്.ടി. (ഇംഗ്ലീഷ്)
തസ്തികകള്‍
5169.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എച്ച്.എസ്.എസ്.ടി.
(ഇംഗ്ലീഷ്) ജൂനിയര്‍,
സീനിയര്‍
വിഭാഗങ്ങളിലായി എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഒഴിഞ്ഞുകിടക്കുന്ന
പ്രസ്തുത തസ്തികകളില്‍
എത്ര എണ്ണം പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഒഴിഞ്ഞുകിടക്കുന്ന
മുഴുവന്‍ തസ്തികകളും
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കുമോ?
പൊതുവിദ്യാലയങ്ങളിലെ
കുട്ടികളുടെ എണ്ണം
5170.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലപ്പുഴ ജില്ലയിലെ എത്ര
സ്കൂളുകളെ അണ്
എക്കണോമിക് ആയി
ലിസ്റ്റുചെയ്തിട്ടുണ്ട്;
സ്കൂളുകളുടെ പേരു സഹിതം
പട്ടിക ലഭ്യമാക്കാമോ;
(ബി)
2011
മുതല്‍ 2015 വരെയുള്ള
വിദ്യാഭ്യാസ
വര്‍ഷങ്ങളില്‍ ഒന്നാം
ക്ലാസില്‍ എയ്ഡഡ്
മേഖലയിലും അണ് എയ്ഡഡ്
മേഖലയിലും ഉള്ള
സ്കൂളുകളില്‍ പ്രവേശനം
നേടിയ കുട്ടികളുടെ
എണ്ണം വേര്‍തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പൊതുവിദ്യാലയങ്ങളില്‍
കുട്ടികള്‍ കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുള്ള കാരണങ്ങള്‍
എന്തെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
സെക്രട്ടേറിയറ്റ്സര്വ്വീസില്
നിന്നുള്ള നിയമനം
5171.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി വകുപ്പിലെ
ഒഴിവുകളിലേയ്ക്ക്
സെക്രട്ടേറിയറ്റ്
സര്‍വ്വീസില്‍ നിന്നും
നിയമനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
രണ്ട്
വ്യത്യസ്ത
വകുപ്പുകളായതിനാല്‍
പ്രസ്തുത നിയമനം
നിയമാനുസൃതമാണോ;
നിലവിലുള്ള ചട്ടപ്രകാരം
പ്രസ്തുത നിയമനം
സാധ്യമാണോ;
(സി)
ഹയര്‍
സെക്കന്ററി വകുപ്പില്‍
വര്‍ഷങ്ങളായി ഉള്ളവരുടെ
പ്രൊമോഷന് സാധ്യതകള്‍
ഇല്ലാതാക്കുന്ന ഇത്തരം
നിയമനങ്ങള്‍
ഒഴിവാക്കുന്നതിന് വേണ്ട
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പ്ലാന്‍
സ്കീം-മിഷന് 100 പദ്ധതി
5172.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
പ്ലാന്‍ സ്കീം-മിഷന്
100 പദ്ധതി സംബന്ധിച്ച്
വിശദാംശം നല്‍കാമോ;
(ബി)
2015-16
വര്‍ഷം എത്ര
സ്കൂളുകളെയാണ് ഈ പദ്ധതി
പ്രകാരം ഏറ്റെടുക്കുക;
(സി)
പ്രസ്തുത
സ്കീമില്‍ സര്‍ക്കാര്‍
സ്കൂളുകളെ
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(ഡി)
പ്രസ്തുത
സ്കീമില്‍ ഉള്‍പ്പെട്ട
സ്കൂളുകളില്‍ എന്തൊക്കെ
മെച്ചപ്പെട്ട
സേവനങ്ങള്‍
ഏര്‍പ്പെടുത്താന്‍
കഴിയും;
(ഇ)
അവികസിത
മേഘലയായ ഇടുക്കി
ജില്ലയിൽ നിന്നും
കൂടുതൽ സ്കൂളുകളെ ഈ
സ്കീമിൽ
ഉൾപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(എഫ്)
ഈ
സ്കീമുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
2014-15
സാമ്പത്തിക വര്‍ഷം
ബഡ്ജറ്റില്‍ വകയിരുത്തിയ തുക
5173.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം
ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
വിദ്യാഭ്യാസ
വകുപ്പിന്‍െറ
ഏതെങ്കിലും പദ്ധതികള്‍
ആരംഭിക്കാന്‍ കഴിയാതെ
വന്നിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ?
എല്‍.ബി.എസ്.
ജീവനക്കാരുടെ ശമ്പള
പരിഷ്കരണത്തിലെ അനോമലി
5174.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.ബി.എസ്.
- ലെ ജീവനക്കാരുടെ
ഒമ്പതാം ശമ്പള
പരിഷ്കരണത്തിലെ അനോമലി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പത്താം
ശമ്പളപരിഷ്കരണത്തിന്റെ
മുന്‍പായി ഒമ്പതാം
ശമ്പളപരിഷ്കരണത്തിലെ
അപാകതകള്‍
പരിഹരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ച്
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കേരള
സര്‍ക്കാരിന്റെ 7, 8
ശമ്പളപരിഷ്കരണം
എല്‍.ബി.എസില്‍
നടപ്പില്‍
വരുത്തിയപ്പോള്‍
എല്‍.ബി.എസ്.
എഞ്ചിനീയറിംഗ് കോളേജിലെ
സാങ്കേതികവിഭാഗം
ജീവനക്കാര്‍ക്ക്
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പിലെ
സാങ്കേതികവിഭാഗം
ജീവനക്കാര്‍ക്ക്
നടപ്പിലാക്കിയ ശമ്പള
സ്കെയിലാണോ
നല്‍കിയിട്ടുള്ളതെന്ന്
പറയാമോ;
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ക്ക്
നല്കിയ അടിസ്ഥാന
ശമ്പളം കെ.എസ്.ആര്.
പ്രകാരമാണോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എല്‍.ബി.എസ്.
എഞ്ചിനീയറിംഗ്
കോളേജുകളിലെ
ജീവനക്കാര്‍ക്ക് വേണ്ടി
സ്പെഷ്യല്‍ റൂള്‍സ്
നടപ്പില്‍
വരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ നിലവില്‍
ഏത് റൂള്‍ ആണ്
ബാധകമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കൊരട്ടി
ഗവഃ പോളിടെക്നിക് കോളേജ്
വികസനം
5175.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
ഗവഃ പോളിടെക്നിക്
കോളേജില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
കോഴ്സുകള്‍ക്കാണ്
അനുമതി നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കോളേജില്‍ ഇൗവനിംഗ്
കോഴ്സുകള്‍ അനുവദിച്ച
സാഹചര്യത്തില്‍
അദ്ധ്യാപകര്‍ക്കും,
ജീവനക്കാര്‍ക്കുമുള്ള
ക്വാര്‍ട്ടേഴ്സ്
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ടെക്നിക്കല്‍
ഹെെസ്കൂളുകളിലെ താല്‍ക്കാലിക
ജീവനക്കാര്‍
5176.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടെക്നിക്കല്‍
ഹെെസ്കൂളുകളില്‍
താല്‍ക്കാലിക
ജീവനക്കാരായി എത്ര
മലയാളം പാര്ടെെം
അധ്യാപകര്‍ ജോലി
ചെയ്തു വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അധ്യാപകര്‍ക്ക്
നല്‍കിവരുന്ന ദിവസ
വേതനം വളരെ
കുറവാണെന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പാര്‍ട്ട്
ടെെം അധ്യാപകരുടെ ജോലി
സമയം മുഴുവന്‍ സമയ
അധ്യാപകരുടേതിന്
തുല്യമായാല്‍ അവര്‍ക്ക്
ലഭിക്കുന്ന അടിസ്ഥാന
ശമ്പളം നല്‍കണമെന്ന
ചട്ടം നിലവിലുണ്ടോ;
(ഡി)
ടെക്നിക്കല്‍
ഹെെസ്കൂളുകളിലെ പാര്‍ട്
ടെെം അധ്യാപകര്‍ക്കും
മുഴുവന്‍
സമയഅധ്യാപകരുടെ
അടിസ്ഥാന ശമ്പളം
വേതനമായി നല്കുന്ന
കാര്യം പരിഗണിക്കുമോ?
പോളിടെക്നിക്കുകളില്‍
അനുവദിച്ച പുതിയ ബ്രാഞ്ചുകള്‍
5177.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഏതെല്ലാം
പോളിടെക്നിക്കുകള്‍ക്ക്
പുതിയ ബ്രാഞ്ചുകള്‍
അനുവദിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ ; അവ
ഏതെല്ലാം
ബ്രാഞ്ചുകളാണെന്നും
ഏതെല്ലാം
പോളിടെക്നിക്കുകള്ക്കാണെന്നും
അവയില്‍ സര്‍ക്കാര്‍
പോളിടെക്നിക്കുകളും
എയ്ഡഡ്
പോളിടെക്നിക്കുകളും
ഏതെല്ലാമെന്നും പറയാമോ?
(ബി)
പുതിയ
ബ്രാഞ്ചുകള്‍
അനുവദിക്കുന്നതിന്
പാലിക്കുന്ന മാനദണ്ഡം
എന്താണെന്ന്
വ്യക്തമാക്കാമോ?
(സി)
സര്‍ക്കാര്‍
പോളിടെക്നിക്കുകള്‍ക്ക്
പുതിയ ബ്രാഞ്ചുകള്‍
അനുവദിക്കുമ്പോള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കുടുതല്‍
പ്രയോജനമുള്ളതും
തൊഴില്‍
സാധ്യതയുള്ളതുമായ
ബ്രാഞ്ചുകള്‍
പരിഗണിക്കാറുണ്ടോ,
(ഡി)
ഇത്തരം
ആവശ്യങ്ങള്‍ പരിഗണിച്ച്
സമര്‍പ്പിക്കപ്പെട്ട
പുതിയ
ബ്രാഞ്ചുകള്‍ക്കുള്ള
അപേക്ഷകളില്‍ എത്ര
സ്ഥാപനങ്ങളുടെ
അപേക്ഷകള്‍ ഇനിയും
പരിഗണിക്കാതെയുണ്ടെന്നു
വ്യക്തമാക്കാമോ, ഇത്തരം
ആവശ്യങ്ങള്‍
പരിഗണിക്കുമ്പോള്‍
മുന്‍ഗണനാ ക്രമം
പാലിക്കാറുണ്ടോ എന്ന്
വ്യക്തമാക്കമോ?
ബി.എസ്.സി. ബോട്ടണി ആന്റ്
ബയോടെക്നോളജി കോഴ്സ്
പൂര്‍ത്തീകരിച്ചവരുടെ
ബിരുദാനന്തര ബിരുദ പഠനം
5178.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
കീഴില്‍ നിലവിലുള്ള
എല്ലാ ബിരുദ
കോഴ്സുകള്‍ക്കും
ബിരുദാനന്തര ബിരുദ
പഠനത്തിനുള്ള സാധ്യത
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
കേരള സര്‍വ്വകലാശാലയുടെ
കീഴില്‍ ബി.എസ്.സി.
ബോട്ടണി ആന്റ്
ബയോടെക്നോളജി കോഴ്സ്
പൂര്‍ത്തീകരിച്ച് (കോഡ്
നമ്പര്‍ 247) കഴിഞ്ഞ
വിദ്യാര്‍ത്ഥികള്‍ക്ക്
കേരള
യൂണിവേഴ്സിറ്റിയില്‍
എം.എസ്.സി. ബോട്ടണി
മാത്രമേ ബിരുദാനന്തര
ബിരുദ പഠനത്തിന്
തിരഞ്ഞെടുക്കാന്‍
കഴിയുകയുള്ളൂ എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
തന്നെ മറ്റ്
സര്‍വ്വകലാശാലകളില്‍
ബി.എസ്.സി. ബോട്ടണി
ആന്റ് ബയോടെക്നോളജി
കോഴ്സ്
പൂര്‍ത്തികരിച്ചവര്‍ക്ക്
എം.എസ്.സി.-ബയോടെക്നോളജി,
മൈക്രോബയോളജി, മറൈന്‍
ബയോളജി എന്നീ
വിഷയങ്ങള്‍ക്ക് തുടര്‍
പഠന സാധ്യത
നിലനില്‍ക്കെ കേരള
സര്‍വ്വകലാശാലയില്‍
മാത്രം ഇത്
നിഷേധിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
കഴിഞ്ഞ
അദ്ധ്യയനവര്ഷംവരെ
ഉണ്ടായിരുന്ന തുടര്‍
പഠനസാധ്യത
നിര്‍ത്തലാക്കിയതിന്റെ
കാരണവും അതിന്റെ
മാനദണ്ഡങ്ങളും
വിശദമാക്കാമോ;
(ഇ)
വിദ്യാര്‍ത്ഥികളുടെ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനുവേണ്ടി
പ്രസ്തുത ബിരുദാനന്തര
ബിരുദ കോഴ്സിലേക്കുള്ള
പ്രവേശനം ഈ അദ്ധ്യയന
വര്‍ഷം തന്നെ
പുന:സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
എം.ജി.
സര്‍വ്വകലാശാലയിലെ അദ്ധ്യാപക
നിയമനങ്ങളിലെ സംവരണം
5179.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.ജി.
സര്‍വ്വകലാശാലയിലെ
അദ്ധ്യാപക
നിയമനങ്ങളില്‍
വന്‍തോതില്‍ സംവരണം
അട്ടിമറി നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
1983
മുതല്‍ നാളിതുവരെ നടന്ന
അദ്ധ്യാപക നിയമനങ്ങള്‍
മുഴുവന്‍
അന്വേഷിക്കാന്‍
നിയോഗിച്ച ഉപസമിതിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കാമോ;
(സി)
സംവരണ
നിയമ പ്രകാരം ഏതൊക്കെ
വിഭാഗങ്ങള്‍ക്കാണ്
ആനുകൂല്യം
ലഭിയ്ക്കാതിരുന്നതെന്ന്
വ്യക്തമാക്കാമോ; ഇതിന്
കാരണക്കാര്‍ ആരാണെന്ന്
അറിയിക്കുമോ; അവരുടെ
പേരില്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
സംവരണ തസ്തികയിലെ
ഒഴിവുകള്‍ നികത്തിയതിന്
ശേഷം മാത്രമേ ഇനി
അദ്ധ്യാപക നിയമനം
നടത്താവൂവെന്ന്
നിര്‍ദ്ദേശം നല്‍കുമോ?
പുതിയ
യൂണിവേഴ്സിറ്റി രൂപീകരണം
5180.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയതായി
യൂണിവേഴ്സിറ്റി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏത്
യൂണിവേഴ്സിറ്റിയെ
വിഭജിച്ചാണ് പുതിയ
യൂണിവേഴ്സിറ്റി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പുതിയതായി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
യൂണിവേഴ്സിറ്റിയുടെ
പരിധിയില്‍ വരുന്ന
കോളേജുകളുടെ വിശദാംശം
ലഭ്യമാക്കാമോ?
വിജിലന്‍സ്
അന്വേഷണം
5181.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാലാ വി.സി.,
പി.വി.സി. തുടങ്ങിയ
ഉദ്യോഗസ്ഥരുടെ പേരില്‍
വിജിലന്‍സ്
അന്വേഷണത്തിന്
ഗവര്‍ണര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
വിദ്യാഭ്യാസ
പരിഷ്ക്കരണങ്ങള്‍
5182.
ശ്രീ.ഹൈബി
ഈഡന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വിദ്യാഭ്യാസ
പരിഷ്ക്കരണങ്ങള്‍
നടപ്പാക്കാന്‍
സര്‍വ്വകലാശാലകള്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യങ്ങളാണ് ഇത്
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
സര്‍വ്വകലശാലാ
നിയമനങ്ങള്‍
T 5183.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളില്‍
അധ്യാപക -അനധ്യാപക
തസ്തികകളിലേക്കുളള
നിയമനം നടത്തുന്നതിന്
നിലവിലുളള രീതി
വിശദമാക്കാമോ ;
(ബി)
ഇവയില്‍
പി.എസ്.സി. മുഖേന
ഏതെങ്കിലും
തസ്തികകളിലേക്കുളള
നിയമനം നടത്തുന്നുണ്ടോ
;
(സി)
സര്‍വ്വകലാശാലകളിലെ
മുഴുവന്‍ നിയമനങ്ങളും
പി.എസ്.സി.
മുഖേനയാക്കുന്നതിന്
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ ?
കേന്ദ്രസര്‍വ്വകലാശാല
പരീക്ഷാ കേന്ദ്രങ്ങള്‍
5184.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍വ്വകലാശാലകളുടെ
കേരളത്തിലെ പരീക്ഷാ
കേന്ദ്രങ്ങള്‍
നിര്ത്തലാക്കിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാമാണ്;
(ബി)
ഇവ
പുന:സ്ഥാപിക്കാന്‍
എന്തു നടപടിയാണ്
സ്വീകരിച്ചതെന്ന്
അറിയിക്കുമോ?
കേരള
സംസ്ഥാന സാക്ഷരതാ മിഷന്
അതോറിറ്റിയിലെ ജീവനക്കാർ.
5185.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള സംസ്ഥാന സാക്ഷരതാ
മിഷന് അതോറിറ്റിയിൽ
വർഷങ്ങളായി
ജോലിചെയ്തുവരുന്ന
ജീവനക്കാരെ സ്ഥിരം
ജീവനക്കാരായി
മാറ്റുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ ;
(ബി)
സംസ്ഥാന
സാക്ഷരതാ മിഷനില്‍
വര്‍ഷങ്ങളായി
ജോലിചെയ്തുവരുന്ന
ജീവനക്കാരെ
സ്ഥിരജീവനക്കാരാക്കുന്നതിനുവേണ്ടിയും
അവര്‍ക്ക് മെച്ചപ്പെട്ട
സേവനവേതന വ്യവസ്ഥകള്‍
ഉറപ്പുവരുത്തുന്നതിനുംവേണ്ടിയും
ബഹു. മുഖ്യമന്ത്രി
അദ്ധ്യക്ഷനായ
ജനറല്കൗണ്സിലും ബഹു.
വിദ്യാഭ്യാസ മന്ത്രി
അദ്ധ്യക്ഷനായ
എക്സിക്യൂട്ടിവ്
കമ്മിറ്റിയും കൈക്കൊണ്ട
തീരുമാനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ
;
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിൽ
വര്‍ഷങ്ങളായി
ജോലിചെയ്തുവരുന്ന,
മറ്റു തൊഴിലുകള്‍ക്ക്
അപേക്ഷിക്കാന്‍
പ്രായപരിധി കഴിഞ്ഞ
പ്രസ്തുത ജീവനക്കാരെ
മാനുഷിക പരിഗണനയുടെ
അടിസ്ഥാനത്തിൽ
സ്ഥിരപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
സിവില്‍
സര്‍വ്വീസ് അക്കാദമികള്‍
T 5186.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ സിവില്‍
സര്‍വ്വീസ്
അക്കാദമികള്‍
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ബി)
ഓരോ
വര്‍ഷവും
എത്രപേര്‍ക്കാണ്
അഡ്മിഷന്
നല്‍കുന്നതെന്നും
പരിശീലനം നേടിയ എത്ര
പേര്‍ക്ക് സിവില്‍
സര്‍വ്വീസില്‍ പ്രവേശനം
ലഭിക്കുന്നുവെന്നുമുള്ള
കണക്കുകള്‍
വെളിപ്പെടുത്തുമോ ;
(സി)
പുതിയ
പരിശീലനകേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ മലപ്പുറം
കേന്ദ്രമാക്കി ഒരു
സെന്റര്‍ ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ സിവില്‍
സര്‍വ്വീസ് അക്കാദമി
T 5187.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സിവില്‍ സര്‍വ്വീസ്
അക്കാദമിക്ക് ഏതൊക്കെ
സ്ഥലങ്ങളില്‍
സെന്ററുകള്‍ ഉണ്ടെന്ന്
പറയാമോ ;
(ബി)
ഭാഷ-മത-ന്യൂനപക്ഷങ്ങള്‍
ഏറെ താമസിക്കുന്ന
കാസര്‍കോട് ജില്ലയ്ക്ക്
സിവില്‍ സര്‍വ്വീസ്
മേഖല അപ്രാപ്യമാകുന്നു
എന്ന് പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ കേരള
സിവില്‍ സര്‍വ്വീസ്
അക്കാദമിയുടെ സെന്റര്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കല്യാശ്ശേരി
സിവില്‍ സര്‍വ്വീസ് അക്കാദമി
ഉപകേന്ദ്രം
T 5188.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലാ പഞ്ചായത്തിന്റെ
കീഴില്‍
കല്യാശ്ശേരിയിലെ
സെന്റര്‍ ഫോര്‍
എക്സലന്‍സ് എന്ന
സ്ഥാപനത്തിന്റെ
സൗകര്യങ്ങള്‍
ഉപയോഗപ്പെടുത്തി കേരള
സിവില്‍ സര്‍വ്വീസ്
അക്കാദമിയുടെ
ഉപകേന്ദ്രം
ആരംഭിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ;
(ബി)
ഇപ്പോള്‍
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
സിവില്‍ സര്‍വ്വീസ്
അക്കാദമിയുടെ
ഉപകേന്ദ്രം
നിലവിലുള്ളത് ?