കൈനകരി
പട്ടാളം, പ്ലാശ്ശേരി
പുറംബണ്ട്
കെട്ടിസംരക്ഷിക്കല്‍
4917.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈനകരി
പഞ്ചായത്തില്‍ പട്ടാളം,
പ്ലാശ്ശേരി
തുരുത്തുകള്‍ കുട്ടനാട്
പാക്കേജില്‍ പുറംബണ്ട്
കെട്ടുന്നതിന്റെ ബാക്കി
ഭാഗം ഇറിഗേഷന്‍ വകുപ്പ്
മുഖാന്തിരം
കല്ലുകെട്ടുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പഞ്ചായത്തില്‍ അമ്പലം,
ഊരാളശ്ശേരി
തുരുത്തുകള്‍ കൂടി
പുറംബണ്ട്
കെട്ടിസംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
ജല
സംരക്ഷണ പദ്ധതികള്‍
4918.
ശ്രീ.എം.ചന്ദ്രന്
,,
കെ.കെ.ജയചന്ദ്രന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിട്ടിരുന്ന
അതിരൂക്ഷമായ
വരള്‍ച്ചയും
കാലാവസ്ഥാവ്യതിയാനവും
കണക്കിലെടുത്ത് ലഭ്യമായ
ജലം പരമാവധി
സംരക്ഷിക്കാന്‍ 505
കോടി രൂപയുടെ വിവിധ
പദ്ധതികള്‍ 2013-14
ബജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ചിരുന്നോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
പുരോഗതി അറിയിക്കുമോ;
ഇതിനായി ചെലവഴിച്ച തുക
എത്രയെന്ന്
അറിയിക്കാമോ; നിക്ഷേപ
പ്രയോജനം
വിലയിരുത്തിയിരുന്നോ;
വിശദാംശം നല്‍കുമോ;
(സി)
400
കോടി രൂപ മുടക്കി 700
തടയണ പണിയാനുള്ള
പദ്ധതിയുടെ നിലവിലെ
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ഡി)
പദ്ധതി
പ്രകാരം എത്ര തടയണകള്‍
നിര്‍മ്മിച്ചെന്നും
അതിനായി ചെലവഴിച്ച
തുകയെത്രയെന്നും
അറിയിക്കുമോ?
ജല-പരിസ്ഥിതി
സംരക്ഷണം
4919.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല-പരിസ്ഥിതി
സംരക്ഷണത്തിനും മഴവെള്ള
സംഭരണത്തിനും വേണ്ടി ഈ
സര്‍ക്കാര്‍ 2011
മുതല്‍ 2015 വരെ ഓരോ
വർഷവും എത്ര തുക
ചെലവാക്കി ;എന്തൊക്കെ
നടപടികള്‍ ഇതിനായി
സ്വീകരിച്ചു ; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ഇതിന്റെ
ഭാഗമായി നദികളുടെ
സംരക്ഷണം , കയ്യേറ്റം
തടയല്‍, മണല്‍ വാരല്‍
നിയന്ത്രിക്കല്‍,
തീരസംരക്ഷണം, തോടുകളുടെ
സംരക്ഷണവും കയ്യേറ്റം
തടയലും, കുളങ്ങളുടെ
സംരക്ഷണം, കുളം
നികത്തല്‍ തടയല്‍,
വീടുകളില്‍
മഴക്കുഴികള്‍
സ്ഥാപിക്കല്‍ എന്നിവ
വഴി മഴവെള്ള
സംഭരണത്തിനും ജല-
പരിസ്ഥിതി
സംരക്ഷണത്തിനുമായി ഈ
കാലയളവില്‍ ഓരോ വർഷവും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും,അത്തരം
പ്രവൃത്തികള്‍ക്കായി
നീക്കിവച്ച തുക ,
ചെലവാക്കിയ തുക, ,
ലഭിച്ച കേന്ദ്ര സഹായം ,
അതിൽ ചെലവാക്കിയ തുക
എന്നിവ എത്രയെന്നും
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
ഈ
കാലയളവില്‍ കുളങ്ങളുടെ
പുനരുദ്ധാരണം,
നികത്തപ്പെട്ട കുളങ്ങളെ
പുനരുദ്ധരിക്കല്‍,
കിണര്‍നിറ,
നീര്‍ത്തടാധിഷ്ഠിത
ഗ്രാമവികസനം
എന്നിവയ്ക്കായി ജലവിഭവ
വകുപ്പും മറ്റു
വകുപ്പുകളും
സംയുക്തമായി എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചെന്ന്
വര്‍ഷവും ജില്ലയും
തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ ;
(ഡി)
ഏതെല്ലാം
ജില്ലകളില്‍ മഴവെളളം
പാഴാക്കുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ
;ജലദൗർലഭ്യം നേരിടുന്ന
ഇടങ്ങളില്‍ മഴവെളളം
നഷ്ടപ്പെടുത്താതെ
സംഭരിച്ച്
ഉപയോഗപ്രദമാക്കാൻ
എന്തൊക്കെ നടപടികള്‍ ഈ
കാലയളവില്‍
സ്വീകരിച്ചുവെന്നും
ആയതിനു് എത്ര തുക
ചെലവായെന്നും വര്‍ഷവും
ജില്ലയും തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
4920.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി സംസ്ഥാനത്ത് ഏത്
വര്‍ഷമാണ്
നടപ്പിലാക്കിയതെന്ന്
പറയാമോ ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എത്ര കോടി
രൂപയുടെ ഭരണാനുമതിയാണ്
ന്ലകിയതെന്ന് പറയാമോ;
(സി)
പദ്ധതിയില്‍
ഉള്‍പ്പെട്ട കുളങ്ങളുടെ
നിയോജകമണ്ഡലം
തിരിച്ചുളള പട്ടിക
നല്‍കാമോ;
(ഡി)
പദ്ധതി
പ്രകാരമുളള കുളങ്ങളുടെ
പണി
പൂര്‍ത്തിയായിട്ടുണ്ടോ;
(ഇ)
ചേലക്കര
നിയോജകമണ്ഡലത്തില്‍ ഈ
പദ്ധതിയനുസരിച്ച്
എം.എല്‍.എ. ശുപാര്‍ശ
ചെയ്ത കുളങ്ങള്‍
ഏതെല്ലാമാണെന്നും
അവയുടെ പണി
പൂര്‍ത്തിയായിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അവയുടെ
നിര്മ്മാണപണികള് ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കുമോ?
ജലസേചന
വകുപ്പിലും വാട്ടര്‍
അതോറിറ്റിയിലും
അധികാരവികേന്ദ്രീകരണം
4921.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.ശിവദാസന്‍ നായര്‍
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന വകുപ്പിലും
വാട്ടര്‍
അതോറിറ്റിയിലും
അധികാരവികേന്ദ്രീകരണത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ?
മലമ്പുഴ
ജലസേചന പദ്ധതിയുടെ
പുറമ്പോക്ക് ഭൂമി പാലക്കാട്
മേഴ്സി കേളേജിന് വിട്ടു
നല്കല്
4922.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലമ്പുഴ
ജലസേചന പദ്ധതിയുടെ
പുറമ്പോക്ക് ഭൂമി
പാലക്കാട് മേഴ്സി
കോളേജിന് കൈമാറുന്നത്
സംബന്ധിച്ച് ജലസേചന
വകുപ്പിന്റെ കൈവശമുള്ള
2689/എെ.
ആര്./2012/ഡബ്ല്യു.
ആര്., 3692/എെ.
ആര്./2014/ഡബ്ല്യു.
ആര്. എന്നീ ഫയലുകളില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
പ്രസ്തുത
ഫയലുകളിന്മേല്
തീര്‍പ്പു
കല്പ്പിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ ;
(ബി)
പ്രസ്തുത
ഭൂമി മേഴ്സി കോളേജ്
അധികാരികള്‍ ജലസേചന
വകുപ്പിന്
വിട്ടുതന്നിട്ടുള്ളതും
ഇപ്പോള്‍ പുറമ്പോക്ക്
ഭൂമിയായി
കിടക്കുന്നതുമാണെന്ന
വസ്തുത റവന്യൂ
അധികാരികള്‍
അറിയിച്ചിട്ടുണ്ടോ ; ഈ
ഭൂമി കൈമാറുന്നതിനുള്ള
പ്രധാന തടസ്സം
വ്യക്തമാക്കാമോ ?
പെെപ്പ്
പോളിസി
4923.
ശ്രീ.ഹൈബി
ഈഡന്
,,
വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സസ്ഥാനത്ത്
പെെപ്പ് പോളിസിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ?
നദികളുടെ
ഭൗതിക സ്വഭാവങ്ങളിലെ
മാറ്റങ്ങളെക്കുറിച്ചുളള പഠനം
4924.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നദികളുടെ ഭൗതിക
സ്വഭാവങ്ങളില്‍ മാറ്റം
വരുന്നതിനെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംങ്ങള്‍ നല്‍കാമോ;
(സി)
നദികളിലെ
ഭൂജല നിരപ്പ്
താഴുന്നതിനെക്കുറിച്ചും
മലിനജലം
കലരുന്നതിനെക്കുറിച്ചും
പഠിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കുട്ടനാട്
വികസന പാക്കേജ്
4925.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
വികസന
പാക്കേജില്‍പ്പെടുന്ന
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ സാമ്പത്തിക
ചെലവിലും പദ്ധതി
നടത്തിപ്പിലും
ഉണ്ടായിട്ടുള്ള പുരോഗതി
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(ബി)
കാലാവധിയും,
പ്രവര്‍ത്തനാനുമതിയും
ദീര്‍ഘിപ്പിച്ചു
നല്കിയതുമൂലം ഏതൊക്കെ
പദ്ധതികള്‍ക്കാണ്
പ്രയോജനം ലഭിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ ഏതൊക്കെ
ഏജന്‍സികളാണ്
നടപ്പാക്കുന്നതെന്നും
അവ നിശ്ചിത
കാലാവധിക്കകം
പൂര്‍ത്തിയാക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനമെന്തെന്നും
മോണിട്ടറിംഗിന് എന്തു
ക്രമീകരണം ഏർപ്പെടുത്തി
യിട്ടുണ്ടെന്നും
വിശദമാക്കുമോ?
ഇറിഗേഷന്‍
ഡിസൈന്‍ ആന്റ് റിസര്‍ച്ച്
ബോര്‍ഡിന്റെ വികസനം
4926.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറിഗേഷന്‍
ഡിസൈന്‍ ആന്റ്
റിസര്‍ച്ച് ബോര്‍ഡിന്റെ
വികസന പ്രക്രിയക്കായി
സാങ്കേതിക വിഭാഗം,
ലൈബ്രറി, വിവര
സാങ്കേതിക സ്ഥിതി വിവരം
മുതലായവയുടെ
വികസനത്തിനും
ആധുനീകരണത്തിനുമായി
എത്ര തുക
നീക്കിവെച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ ;
(ബി)
എെ.ഡി.ആര്.ബി.
യെ സ്വയംഭരണ
സ്ഥാപനമാക്കി മാറ്റന്‍
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ ;
(സി)
സ്വയംഭരണ
സ്ഥാപനമാക്കി
മാറ്റാനുദ്ദേശിക്കുന്നുണ്ടെങ്കില്
സ്ഥാപനത്തിന്റെ
സാമ്പത്തിക
സ്രോതസ്സുകള്‍
ഏതൊക്കെയായിരിക്കുമെന്ന്
അറിയിക്കാമോ?
കയ്പമംഗലം
നിയോജക മണ്ഡലത്തിലെ
കടല്‍ഭിത്തി നിര്‍മ്മാണ
പ്രവൃത്തികള്‍
4927.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്പമംഗലം
നിയോജക മണ്ഡലത്തിലെ
കടല്‍ഭിത്തി നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്കുന്നതിനായുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
കടല്‍ഭിത്തി
പുനര്‍നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിക്കുന്നതിനായുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ആവശ്യമായ പണം
വകയിരുത്തി ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഇറിഗേഷന്‍
വകുപ്പിലെ വിവിധ പദ്ധതികള്‍
4928.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇറിഗേഷന്‍ വകുപ്പിലെ
വിവിധ
പദ്ധതികളില്‍പ്പെടുത്തി
(ഒരുകുളം പദ്ധതി ഒഴികെ
) കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ വിശദ
വിവരങ്ങള്‍ സാമ്പത്തിക
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
വൈപ്പിന്‍
എടവനക്കാട് സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിനുളള നടപടി
4929.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ
ഉപഭോക്താക്കളുടെ
ബാഹുല്യവും
പ്രദേശത്തിന്റെ
വ്യാപ്തിയും
കണക്കിലെടുത്ത്
എടവനക്കാട്
കേന്ദ്രീകരിച്ച്
പുതുതായി സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടി വിശദീകരിക്കാമോ;
(സി)
അധിക
ബാധ്യതയില്ലാതെ
നിലവിലുള്ള ഓഫീസുകള്‍
പുനക്രമീകരിച്ചു കൊണ്ട്
പുതിയ സെക്ഷന്‍ ഓഫീസ്
ആരംഭിക്കാനുളള
തീരുമാനമെടുക്കുന്നതില്‍
കാലതാമസമുണ്ടാകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
തടയണകളുടെ
നിര്‍മ്മാണം
4930.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തടയണകളുടെ
നിര്‍മ്മാണത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ?
എലത്തൂര്‍
മണ്ഡലത്തിലെ പ്രവൃത്തികള്‍
4931.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് മെെനര്‍
ഇറിഗേഷന്‍െറ വിവിധ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
കോഴിക്കോട് ജില്ലയിലെ
എലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
പേരുവിവരം
വാര്‍ഷികാടിസ്ഥാനത്തില്‍
പദ്ധതി തിരിച്ചു
ലഭ്യമാക്കുമാേ?
പേരാമ്പ്ര
മണ്ഡലത്തിലെ പ്രവൃത്തികള്‍
4932.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാമ്പ്ര
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന് കീഴില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
നടന്നുവരുന്നതെന്ന്
വിശദമാക്കുമോ ;
(ബി)
ഒാരോ
പ്രവൃത്തിക്കും എത്ര
തുക നീക്കിവച്ചെന്നും
ഒാരോ പ്രവൃത്തിയും ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
കടലാക്രമണം
തടയാന്‍ നടപടി
4933.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നായരമ്പലം
തീരപ്രദേശത്ത്
താമസിക്കുന്നവരും
പ്രൈമറി ഹെല്‍ത്ത്
സെന്ററില്‍ ജോലി
ചെയ്യുന്നവരും രൂക്ഷമായ
കടലാക്രമണത്തിന്റെയും
കടല്‍
വെള്ളക്കയറ്റത്തിന്റെയും
ഭീതിയില്‍ കഴിയുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശത്തെ കടലാക്രമണം,
കടല്വെള്ളക്കയറ്റം
എന്നിവ ശാശ്വതമായി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പ്രദേശത്ത് ജലവിഭവ
വകുപ്പ് മുഖാന്തിരം
നടപ്പാക്കിയ
പ്രവൃത്തികള്‍
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഒരു പഞ്ചായത്തില്‍
ഒരു കുളം പദ്ധതി
4934.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കാസര്‍ഗോഡ് ജില്ലയില്‍
എത്ര പ്രവൃത്തികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പഞ്ചായത്തിന്റെ
പേരും അനുവദിച്ച
തുകയുമടങ്ങുന്ന
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കുറ്റ്യാടി
ഇറിഗേഷന്‍ പ്രൊജക്ട്
4935.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ഇറിഗേഷന്‍ പ്രൊജക്ടിന്
വേണ്ടി എത്ര ഹെക്ടര്‍
സ്ഥലം സര്‍ക്കാര്‍
അക്വിസിഷന്‍ നടത്തി;
വ്യക്തമാക്കുമോ;
(ബി)
അക്വിസിഷന്‍
നടപടിയിലൂടെ കെെവന്ന
ഭൂമിയുടെ പ്രമാണങ്ങള്‍
മറ്റ് രേഖകള്‍
ഇവയെല്ലാം ആരാണ്
സൂക്ഷിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
ഇൗ
ഭൂമിയില്‍
എവിടെയെങ്കിലും
സ്വകാര്യ വ്യക്തികള്‍
കെെയേറ്റം നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കാഞ്ഞങ്ങാട്
ജലവിഭവ പദ്ധതികള്‍
4936.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തില്‍
ജലവിഭവ വകുപ്പിന്
കീഴില്‍
നടത്തിയിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
വിവരം, തുക, സ്ഥലം
എന്നിവ തിരിച്ച
കണക്കുകളുടെ പട്ടിക
വെളിപ്പെടുത്താമോ?
കിടങ്ങറയിലെ
പാലം പുനര്‍നിര്‍മ്മാണം
4937.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.സി.
കനാലിനുകുറുകെ
കിടങ്ങറയില്‍ ഉള്ള
ഇടുങ്ങിയ പാലം
പുനര്‍നിര്‍മ്മിക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
മനക്കച്ചിറ
മുതല്‍ ഒന്നാംകര വരെ
ഉള്ള കനാല്‍
നിര്‍മ്മാണത്തിന്
ഇതുവരെ എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
നിലയ്ക്കല്‍
വാട്ടര്‍ സപ്ലൈ സ്കീമിന്റെ
നിര്‍മ്മാണം
4938.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്കുകൂടി
പ്രയോജനം ചെയ്യുന്ന
നിലയ്ക്കല്‍ വാട്ടര്‍
സപ്ലൈ പദ്ധതിയില്‍
എന്തൊക്കെ
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
പദ്ധതിയുടെ നിര്‍മ്മാണം
ആരംഭിച്ചത് എന്നാണ്;
വിശദമാക്കാമോ;
(ബി)
നിലയ്ക്കല്‍
കൂടാതെ ഏതൊക്കെ
പ്രദേശത്താണ്
പദ്ധതിയുടെ പ്രയോജനം
ലഭിക്കുകയെന്ന്
അറിയിക്കുമോ?
പുഴകളുടെയും
തോടുകളുടെയും സംരക്ഷണം
4939.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പുഴകളുടെയും
തോടുകളുടെയും
അതിര്‍ത്തി
നിശ്ചയിക്കാത്തതു
മൂലമുള്ള പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുഴുവന്‍
തോടുകളുടെയും
പുഴകളുടെയും അതിര്‍ത്തി
സര്‍വ്വേ നടത്തി
നിശ്ചയിക്കുവാനും
കലുങ്കുകള്‍ സ്ഥാപിച്ചു
സംരക്ഷിക്കുവാനും നടപടി
സ്വീകരിക്കുമോ;
(സി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന് തോടുകളും
പുഴകളും
നിലനിര്‍ത്താന്‍ പദ്ധതി
നടപ്പാക്കുമോ?
കുന്നുമ്മല്‍
അനുബന്ധ കുടിവെള്ള പദ്ധതി
4940.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നുമ്മല്‍
അനുബന്ധ കുടിവെള്ള
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികളില്‍
കാലതാമസം നേരിടുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
പണി പൂര്‍ത്തീകരിച്ച്
എന്നത്തേയ്ക്ക്
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
തോട്ടപ്പള്ളി
സ്പില്‍വേ
4941.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടപ്പള്ളി
സ്പില്‍വേയുടെ
ഷട്ടറുകള്‍ മാറ്റി
സ്റ്റെയിന്‍ലെസ്
സ്റ്റീല്‍ ഷട്ടറുകള്‍
സ്ഥാപിക്കുന്നതിനുവേണ്ടി
8.35 കോടി രൂപ
ചെലവുവരുന്ന പ്രവൃത്തി
നടപ്പിലാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ലീഡിംഗ്
ചാനല്‍ ഡ്രഡ്ജ്
ചെയ്യുന്നതിനും കടല്‍
മുഖത്തുള്ള മണ്ണ്
മാറ്റുന്നതിനും മറ്റും
ഇതുവരെ സ്വീകരിച്ച
നടപടികള്‍, ചെലവഴിച്ച
തുക സഹിതം
വിശദമാക്കാമോ?
ജലാശയങ്ങളുടെ
കെെയ്യേറ്റം
4942.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നമ്മുടെ
ജലാശയങ്ങളെ
കെെയ്യേറ്റത്തില്
നിന്ന്
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇവയെ റവന്യൂ രേഖകളില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
എല്ലാ ജലാശയങ്ങളെയും
കെെയ്യേറ്റത്തില്
നിന്നും വീണ്ടെടുത്തും
റവന്യൂ രേഖകളില്‍
ഉള്‍പ്പെടുത്തിയും
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഭൂജല
റീചാര്‍ജ് പ്രക്രിയയുടെ
സാധ്യതകള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇൗ
സംരംഭത്തിനായി
സര്‍ക്കാര്‍ ഏതെല്ലാം
തരത്തിലുള്ള പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ?
ചേര്‍ത്തലയിലെ
പൊതു തോടുകള്‍, കനാലുകള്‍,
കുളങ്ങള്‍ നവീകരണം
4943.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ജലസേചന
വകുപ്പിന്റെ ചുമതലയില്‍
ചേര്‍ത്തല മണ്ഡലത്തില്‍
നവീകരിച്ച പൊതു
തോടുകളും കനാലുകളും
പൊതുകുളങ്ങളും
ഏതെല്ലാമാണെന്നും
അതിനായി
വിനിയോഗിക്കപ്പെട്ട തുക
എത്രയായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
ചേര്‍ത്തലയിലെ
ഏതെല്ലാം പൊതുകുളങ്ങള്‍
കല്ലുകെട്ടി
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ; ഇവയുടെ
നവീകരണ സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ചേര്‍ത്തലയിലെ
നഗരഭാഗത്തോട്
ചേര്‍ന്നുകിടക്കുന്ന
എ.എസ്.കനാല്‍,
റ്റി.ബി.കനാല്‍,
മില്‍സ് കനാല്‍
തുടങ്ങിയവയും ഫാക്ടറി
മാലിന്യങ്ങള്‍
അടിഞ്ഞുകൂടി
പകര്‍ച്ചവ്യാധികളും
ക്യാന്‍സറും അടക്കം
ഒട്ടേറെ
ആരോഗ്യഭീഷണിക്ക്
കാരണമാകുന്ന
വാരനാട്-പൂത്തോട്ട
തോടും വൃത്തിയാക്കി ആഴം
കൂട്ടുന്നതിനും
നവീകരിക്കുന്നതിനും
നിരവധി
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കപ്പെട്ടിട്ടും
ഇനിയും
പരിഗണിച്ചിട്ടില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ
പൈപ്പ് ലൈനുകളുടെ അറ്റകുറ്റ
പണികള്‍
4944.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
കാലപ്പഴക്കത്തില്‍
തകരുന്ന പൈപ്പ്
ലൈനുകളുടെ അറ്റകുറ്റ
പണികള്‍ക്ക് കാലതാമസം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഞ്ചായത്ത്
തിരിച്ച് മുമ്പ്
നിലവില്‍
ഉണ്ടായിരുന്നതുപോലെ
വാര്‍ഷിക പൈപ്പ് ലൈന്‍
മെയിന്റനന്‍സ്
കോണ്‍ട്രാക്ട്
പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
ബഹു. മുഖ്യമന്ത്രിയുടെ
യോഗത്തില്‍
സമര്‍പ്പിച്ച
അപേക്ഷയിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ നബാര്‍ഡ് ആർ ഐ ഡി
എഫ് സ്കീമില്‍ സമര്‍പ്പിച്ച
പ്രവൃത്തികള്‍
4945.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവവകുപ്പിന്
കീഴില്‍ കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ നബാര്‍ഡ്
ആർ ഐ ഡി എഫ് XVII
സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച നാല്
പ്രോജക്ടുകളില്‍
ഇപ്പോള്‍ ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
പുതുക്കിയ ഭരണാനുമതി
ലഭിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
നബാര്‍ഡിന്റെ
ആർ. ഐ. ഡി. എഫ്. 21
സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിനായി
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏതൊക്കെ
പ്രോജക്ടുകളുടെ
എസ്റ്റിമേറ്റുകളാണ്
ജലവിഭവവകുപ്പ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മുല്ലപ്പെരിയാര്‍
അണക്കെട്ടിന് തീവ്രവാദി ഭീഷണി
4946.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.അജിത്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
അണക്കെട്ടിന് പാക് ഭീകര
സംഘടനകളുടെ
ഭീഷണിയുള്ളതായി
റിപ്പോര്‍ട്ടുകളുണ്ടോ
;
(ബി)
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്‍െറ സുരക്ഷ
കേന്ദ്ര സേനയെ
ഏല്പിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
സംബന്ധിച്ച അഭിപ്രായം
വെളിപ്പെടുത്തുമോ?
അച്ചന്‍കോവിലാറിന്
സംരക്ഷണ ഭിത്തി നിര്‍മ്മാണം
4947.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
വഴുവാടിക്കടവില്
അച്ചന്‍കോവിലാറിന്
സംരക്ഷണ ഭിത്തി
നിര്‍മ്മിക്കുന്നതിനും
കടവ് നവീകരണത്തിനുമായി
20 ലക്ഷം രൂപയും
കരിമ്പിന്‍കാവ്
പ്രദേശത്ത്
അച്ചന്‍കോവിലാറിന്റെ
തെക്ക് ഭാഗം സംരക്ഷണ
ഭിത്തി
നിര്‍മ്മിക്കുന്നതിന്
15 ലക്ഷം രൂപയും
അനുവദിക്കണം
എന്നാവശ്യപ്പെട്ടുകൊണ്ട്
എം.എല്‍.എ നല്കിയ
കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
രണ്ടു പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കി
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ് ഡി എസ്
ആ൪-ലേക്ക്മാറ്റുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമേോ?
എടവണ്ണ
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
4948.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ എടവണ്ണ
പളളപ്പാറ പന്നിമുക്ക്
എന്ന സ്ഥലത്ത്
ചാലിയാറിന് കുറുകെ ഒരു
റെഗുലേറ്റര്‍ കം
ബ്രിഡ്ജ് നിര്‍മ്മാണം
സംബന്ധിച്ച് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പ്രവര്‍ത്തനം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
ഇല്ലെങ്കില്‍ ഭരണാനുമതി
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ കടലാക്രമണ ഭീഷണി
4949.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കടലാക്രമണ
ഭീഷണി നേരിടുന്ന വലിയ
പറമ്പ് ബീച്ച്
പഞ്ചായത്തില്‍ കരകെട്ടി
സംരക്ഷിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വെണ്ടാട്ട്-
മയിച്ചയില്‍ വി.സി.ബി. കം
ബ്രിഡ്ജിന്റെ നിര്‍മ്മാണം
4950.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വെണ്ടാട്ട്-
മയിച്ചയില്‍
നിര്‍മ്മിക്കുന്ന വി.
സി.ബി. കം ബ്രിഡ്ജിന്റെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കാമോ ?
തൃക്കരിപ്പൂര്‍
പഞ്ചായത്തിലെ പാടിയിൽ
പുഴയ്ക്ക്കുറുകെയുള്ള തടയണ
നിർമ്മാണം
4951.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
പഞ്ചായത്തിലെ പാടിയില്‍
പുഴയ്ക്ക് കുറുകെ തടയണ
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
4952.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി പ്രകാരം
പാലക്കാട് ജില്ലയിലെ
എത്ര കുളങ്ങളാണ്
നവീകരിക്കുന്നത്;
നിയമസഭാ മണ്ഡലം
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ബി)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം കുളങ്ങളാണ്
നവീകരിക്കുന്നത്;
(സി)
മണ്ഡലത്തില്‍
നിന്നും നവീകരണത്തിന്
അനുമതി ലഭിച്ച
ഏതെങ്കിലും കുളത്തിന്റെ
നവീകരണം
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
വൈകുവാനുളള കാരണം
വ്യക്തമാക്കുമോ?
പൊതു
കുളങ്ങളുടെ നിര്‍മ്മാണം
4953.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു
പൊതുകുളം
പുനര്‍നിര്‍മ്മിക്കുന്ന
പദ്ധതി പ്രകാരം മണലൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര പൊതു കുളങ്ങള്‍
നിര്‍മ്മിക്കുന്നതിനാണ്
അനുമതി
നല്‍കിയിരുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
പദ്ധതിയും ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
കുഴല്‍
കിണര്‍ നിർമ്മാണം
4954.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുഴല്‍ കിണര്‍
കുഴിക്കുന്നതിന്
എന്തെല്ലാം വ്യവസ്ഥകള്‍
പാലിക്കണമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസ്ഥകള്‍ അടങ്ങുന്ന
ഉത്തരവിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ?
പേരാമ്പ്ര
മണ്ഡലത്തില്‍ ഉള്‍പ്പെട്ട
കുളങ്ങളുടെ നവീകരണം
4955.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15,
2015-16 വര്‍ഷങ്ങളില്‍
പേരാമ്പ്ര മണ്ഡലത്തില്‍
ഉള്‍പ്പെട്ട ഏതെല്ലാം
കുളങ്ങള്‍
നവീകരിക്കാനാണ്
ഇറിഗേഷന്‍ വകുപ്പില്‍
നിന്നും ഭരണാനുമതി
ലഭ്യമായിട്ടുള്ളതെന്നും
ഇതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
കുളങ്ങളുടെ
പുനരുദ്ധാരണം
4956.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
പാലോട് രവി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുളങ്ങളുടെ
പുനരുദ്ധാരത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കുടിവെള്ളത്തിന്റെ
പരിശുദ്ധി
പരിശോധിക്കുന്നതിനുള്ള
സംവിധാനങ്ങള്‍
4957.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കിണര്‍, കുളം, കുഴല്‍
കിണര്‍
എന്നിവിടങ്ങളില്‍
നിന്നും ലഭിക്കുന്ന
ഭൂഗര്‍ഭ ജലത്തില്‍
രാസമാലിന്യങ്ങള്‍
കലര്‍ന്നിട്ടുണ്ടെന്ന
കേന്ദ്ര ഭൂഗര്‍ഭ
ബോര്‍ഡിന്റെ
പഠനറിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച് ജനങ്ങളുടെ
ആശങ്കയകറ്റാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
കുടിവെള്ളത്തിന്റെ
പരിശുദ്ധി
പരിശോധിക്കുന്നതിന് കെ.
ഡബ്ള്യു. എ. യ്ക്ക്
എന്തെല്ലാം
സംവിധാനങ്ങളാണ് ഉള്ളത്;
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കേരള
പബ്ളിക് സര്‍വ്വീസ് കമ്മീഷന്
ആലപ്പുഴ ജില്ലാ ഓഫീസ്
കെട്ടിടത്തിന് ഭൂമി
T 4958.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
കേരള പബ്ളിക്
സര്‍വ്വീസ് കമ്മീഷന്
ആലപ്പുഴ ജില്ലാ
ഓഫീസിന്, ആലിശ്ശേരി
റോഡില്‍ വാട്ടര്‍
അതോറിറ്റിയുടെ
അധീനതയിലുള്ള ബ്ലോക്ക്
75-ല്‍ റീസര്‍വ്വേ
നമ്പര്‍ 78 (സര്‍വ്വേ
നമ്പര്‍ 530/17,
530/18, 530/19) ഏകദേശം
ഒന്നര ഏക്കര്‍ വരുന്ന
പുറമ്പോക്ക് ഭൂമിയില്‍
നിന്നും 40 സെന്റ്
സ്ഥലം കേരള പബ്ളിക്
സര്‍വ്വീസ് കമ്മീഷന്
അനുവദിച്ചു
നല്‍കുന്നതിന്
കമ്മീഷന് നല്കിയ
അപേക്ഷയിന്മേല് എന്തു
നടപടി സ്വീകരിച്ചു,
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലം കേരള പബ്ളിക്
സര്‍വ്വീസ് കമ്മീഷന്
അനുവദിച്ചു നല്കാന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
നേമം
മണ്ഡലത്തിലെ കുടിവെള്ളക്ഷാമം
4959.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
മണ്ഡലത്തിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
09.07.2015ല്‍ ബഹു.
ജലവിഭവ വകുപ്പു മന്ത്രി
വിളിച്ചു ചേര്‍ത്ത
യോഗത്തില്‍ ആരൊക്കെ
പങ്കെടുത്തുവെന്നും
യോഗത്തിന്റെ
തീരുമാനങ്ങള്‍
എന്താെക്കയാണെന്നും
പ്രസ്തുത
തീരുമനങ്ങളില്‍
നടപ്പിലാക്കപ്പെട്ടത്
ഏതൊക്കെയാണെന്നും
വിശദമാക്കുമോ?
നേമം
നിയോജകമണ്ഡലത്തിലെ
കുടിവെളളക്ഷാമം
4960.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിൽ
അതിരൂക്ഷമായ
കുടിവെളളക്ഷാമം
അനുഭവപ്പെടുന്ന നേമം,
എസ്റ്റേറ്റ്,
പൊന്നുമംഗലം,
മേലാങ്കോട്,
പാപ്പനംകോട്,
പുഞ്ചക്കരി, പൂങ്കുളം,
വെളളാര്‍, തിരുവല്ലം,
കരമന, നെടുങ്കാട്,
പുന്നക്കാമുഗള്‍ എന്നീ
വാര്‍ഡുകളിലെ
ഇടവഴികളില്‍
പ്രവേശിക്കുവാന്‍
കഴിയുന്ന ചെറിയ
ടാങ്കര്‍ ലോറികളില്‍
കുടിവെളളം
എത്തിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
പേട്ട
മൂന്നാംമനയ്ക്കല്‍ -പുളളി
ലൈന്‍ ഡ്രെയിനേജ്
4961.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം പേട്ട
മൂന്നാംമനയ്ക്കല്‍
നിന്നും പുളളി ലൈന്‍
വരെയുളള ഡ്രെയിനേജ്
സംവിധാനം നടപ്പില്‍
വരുത്തുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
1985-ല്‍
ഡ്രെയിനേജ് പൈപ്പിടാന്‍
കുഴിച്ചിട്ടും
ഇതുവരെയും തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇത്
ഏത് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണ്
നടപടികള്‍
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പ്രദേശത്ത് ഡ്രെയിനേജ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുളള
നടപടികള്‍
ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്
റസിഡന്റ്സ് അസോസിയേഷന്
നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
വൈക്കം
വെള്ളൂര്‍ ജലവിതരണ പ്ലാന്റ്
4962.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈക്കം
നിയോജകമണ്ഡലത്തിലെ
വെള്ളൂര്‍
ഗ്രാമപഞ്ചായത്തില്‍
സ്ഥാപിച്ചിരിക്കുന്ന
ജലവിതരണ പ്ലാന്റില്‍
നിന്നും ഏതൊക്കെ
പദ്ധതികളിലൂടെ ഏതൊക്കെ
പഞ്ചായത്ത്,
മുന്‍സിപ്പല്‍
പ്രദേശങ്ങളിലേക്കാണ്
ജലവിതരണം
നടത്തുന്നതെന്നും ഓരോ
പദ്ധതികളിലും
ഉള്‍പ്പെടുന്ന
പ്രദേശങ്ങളിലേക്ക് എത്ര
അളവ് ജലമാണ് വിതരണം
ചെയ്യേണ്ടതെന്നും
കഴിഞ്ഞ രണ്ടു
മാസത്തിനുള്ളില്‍
അനുവദിക്കപ്പെട്ട
അളവുകളില്‍ ജലവിതരണം
നടത്താന്‍
കഴിഞ്ഞിട്ടുണ്ടോ എന്നും
വെളിപ്പെടുത്താമോ ;
(ബി)
പ്രസ്തുത
പ്ലാന്റില്‍ ഏതൊക്കെ
തസ്തികയില്‍ എത്ര
ജീവനക്കാരാണ് ജോലി
ചെയ്യുന്നതെന്നും
ഇതില്‍ എത്ര
താല്‍ക്കാലിക
ജീവനക്കാര്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
അവര്‍ ആരൊക്കെയെന്നും
അറിയിക്കുമോ ;
(സി)
പ്രസ്തുത
പ്ലാന്റില്‍ നിന്നും
വിവിധ ടാങ്കുകളിലേക്ക്
വെള്ളം
എത്തിക്കുന്നതിന് എത്ര
മോട്ടോറുകളാണ്
പ്രവര്‍ത്തിപ്പിക്കുന്നതെന്നും
ഇത് ഏതൊക്കെ
പ്രദേശങ്ങളിലേക്ക്
വെള്ളം പമ്പ്
ചെയ്യുന്നതിന്
ഉപയോഗിക്കുന്നതാണെന്നും
പമ്പിംഗ്
മുടങ്ങാതിരിക്കുവാന്‍
പകരം മോട്ടോറുകള്‍
ഉറപ്പുവരുത്തിയിട്ടുണ്ടോ
എന്നും ഈ മോട്ടോറുകള്‍
എല്ലാം
പ്രവര്‍ത്തനക്ഷമമാണോ
എന്നും വ്യക്തമാക്കുമോ
?
ത്വരിത
ഗ്രാമീണ ശുദ്ധജല വിതരണ
പദ്ധതികള്‍
4963.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ത്വരിത ഗ്രാമീണ ശുദ്ധജല
വിതരണ പദ്ധതികള്‍ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതികളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(സി)
ഇതിനായി
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
കൊല്ലം
ജില്ലയിലെ ജപ്പാന് കുടിവെള്ള
പദ്ധതി
4964.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതി
പ്രകാരം വാട്ടര്‍
കണക്ഷന്
എടുക്കുന്നതിലേയ്ക്ക്
കൊല്ലം ജില്ലയില്‍
നിന്നും എത്ര
അപേക്ഷകളാണ്
ലഭിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
നാളിതുവരെ
എത്രപേര്‍ക്ക് കണക്ഷന്
നല്‍കിയിട്ടുണ്ട്;
(സി)
ഈ
പദ്ധതി പ്രകാരം എത്ര
കുടുംബങ്ങള്‍ക്ക്
കുടിവെള്ളം
നല്കുവാനാണ്
ഉദ്ദേശിച്ചിരുന്നത്;ഇതില്‍
എത്ര ശതമാനം
കുടുംബങ്ങള്‍ക്ക്
കണക്ഷന് നല്‍കിയെന്ന്
അറിയിക്കാമോ;
(ഡി)
ശേഷിക്കുന്ന
കുടുംബങ്ങള്‍ക്ക്
എന്നത്തേയ്ക്ക്
കണക്ഷന്
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
കൊച്ചി നഗരത്തിലെ
കുടിവെള്ളക്ഷാമം
4965.
ശ്രീ.എസ്.ശർമ്മ
,,
സാജു പോള്‍
,,
ബി.ഡി. ദേവസ്സി
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരത്തിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കാനായി 2013-14
വര്‍ഷത്തെ ബജറ്റില്‍
പ്രഖ്യാപിച്ച
ജെ.ഐ.സി.എ.
സഹായത്തോടെയുള്ള 1000
കോടി രൂപയുടെ ശുദ്ധജല
വിതരണ പദ്ധതിയുടെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
(ബി)
പദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
പറയാമോ;
(സി)
കൊച്ചിയിലെ
സമഗ്ര കുടിവെള്ള
പദ്ധതിക്കായി കഴിഞ്ഞ
വര്‍ഷം ബജറ്റില്‍
നീക്കിവച്ചിരുന്ന
തുകയും ചെലവഴിച്ച
തുകയും അറിയിക്കാമോ?
മീനാട്
ശുദ്ധജലപദ്ധതി
4966.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാട്
ശുദ്ധജലപദ്ധതി
(ജപ്പാന് കുടിവെള്ള
പദ്ധതി) യിന് കീഴില്‍
ഡിസ്ട്രീബ്യൂഷന്‍
വിഭാഗത്തില്‍
സ്ഥാപിക്കാൻ
ശേഷിക്കുന്ന പൈപ്പ്
ലൈനുകള്‍ ഏതൊക്കെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പരിധിയിലാണ്
സ്ഥാപിക്കുവാനുള്ളതെന്നും
ആയത് ഓരോ സ്ഥാപനങ്ങളുടെ
പരിധിയിലും എത്ര ദൂരം
വീതം സ്ഥാപിക്കുവാന്‍
ഉണ്ടെന്നും അറിയിക്കുമോ
;
(ബി)
പ്രസ്തുത
ലൈനുകള്‍
സ്ഥാപിക്കുന്നതിലേക്ക്
ആരെയും
ചുമതലപ്പെടുത്തിയില്ലായെങ്കില്
എന്താണ് കാരണമെന്നും
വ്യക്തമാക്കുമോ;
(സി)
പദ്ധതി
വിഭാവന ചെയ്ത സമയത്ത്
ഡിസ്ട്രിബ്യൂഷന്‍
ലൈനുകള്‍ സ്ഥാപിച്ച്
പൂര്‍ത്തീകരിക്കുന്നതിലേയ്ക്ക്
നിശ്ചയിച്ചിരുന്ന
സമയപരിധി
എന്നായിരുന്നുവെന്ന്
അറിയിക്കുമോ ?
നഗരൂര്‍,
കരവാരം, പുളിമാത്ത്
പഞ്ചായത്തുകളിലെ കുടിവെള്ള
പദ്ധതി
4967.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരൂര്‍,
കരവാരം, പുളിമാത്ത്
പഞ്ചായത്തുകള്‍ക്കായി
കേരള വാട്ടര്‍
അതോറിറ്റി പ്രോജക്ട്
വിഭാഗം പുതിയതായി
തയ്യാറാക്കിയ കുടിവെള്ള
പദ്ധതിയെ
സംബന്ധിച്ചുള്ള
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനു
ആവശ്യമുള്ള സ്ഥലങ്ങള്‍
പ്രസ്തുത
പഞ്ചായത്തുകള്‍
വാട്ടര്‍ അതോറിറ്റിക്ക്
കൈമാറിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
നാടുകാണി
ജലനിധി പദ്ധതി
4968.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരുതോങ്കര
ഗ്രാമപഞ്ചായത്തിലെ
നാടുകാണി ജലനിധി
പദ്ധതിക്ക് ഫണ്ട്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് നിവേദനം
ലഭിച്ചിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്ത് നടപടിയാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
ഹെലിബറിയ
കുടിവെള്ള പദ്ധതി
4969.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹെലിബറിയ
കുടിവെള്ള പദ്ധതി
അനുവദിച്ചത് ഏത്
വര്‍ഷമാണെന്ന്
വ്യക്തമാക്കാമോ;
നാളിതുവരെയുള്ള പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
ഇനി
പൂര്‍ത്തീകരിക്കുവാനുള്ള
വര്‍ക്കുകള്‍
എന്തൊക്കെയാണ് ;
(ബി)
പദ്ധതിയില്‍
വിഭാവനം ചെയ്ത
വര്‍ക്കുകള്‍
പൂര്‍ത്തീകരിച്ച് എത്ര
സമയത്തിനുള്ളില്‍
കമ്മീഷന് ചെയ്യുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിക്കുവേണ്ടി
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്?
വാട്ടര്‍
അതോറിറ്റിയുടെ മാവേലിക്കര
സബ്ഡിവിഷന്
4970.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
മാവേലിക്കര
സബ്ഡിവിഷനില്‍ പമ്പ്
സെറ്റ് ഉള്‍പ്പെടെയുള്ള
ഉപകരണങ്ങള്‍ വാങ്ങി
സ്ഥാപിക്കുന്നതിന് 37
ലക്ഷം രൂപ
അനുവദിച്ചിട്ടും
നാളിതുവരെ പ്രവൃത്തി
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടും
പ്രവര്‍ത്തനാനുമതി
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രവര്‍ത്തനാനുമതി
ലഭ്യമാക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ഡി)
തടസ്സങ്ങള്‍
ഒഴിവാക്കി പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ഇ)
ഇതിനായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(എഫ്)
2015
ജൂലൈ 31-നു മുന്‍പായി
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
നബാര്‍ഡ്
സഹായത്തോടെയുളള ഗ്രാമീണ
കുടിവെളള പദ്ധതി
4971.
ശ്രീ.എം.എ.ബേബി
,,
രാജു എബ്രഹാം
,,
എം.ചന്ദ്രന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡ്
സഹായത്തോടെയുളള ഗ്രാമീണ
കുടിവെളള പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍ അതിന്റെ
വിശദാംശം നല്‍കാമോ ;
(ബി)
ഈ
പദ്ധതികള്‍
എന്നത്തേക്കാണ്
പൂര്‍ത്തീകരിക്കാന്‍
ലക്ഷ്യമിട്ടിരുന്നതെന്നും
അവയുടെ നിലവിലെ
സ്ഥിതിയും അറിയിക്കുമോ
;
(സി)
ഈ
പദ്ധതിക്കായി ഇതുവരെ
എത്ര തുക
ചെലവഴിച്ചെന്നും എത്ര
തുക
നീക്കിവെച്ചിട്ടുണ്ടെന്നും
അവ പൂര്‍ത്തീകരിക്കാന്‍
കണക്കാക്കിയിരിക്കുന്ന
തുക എത്രയെന്നും
വിശദമാക്കാമോ ?
ചേര്‍ത്തല
താലൂക്കില്‍ നബാര്‍ഡ്
സഹായത്തോടെയുളള ശുദ്ധജല
വിതരണം
4972.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്കില്‍
ശുദ്ധജലവിതരണം
നടത്തുന്നതിനായി
നബാര്‍ഡ് എത്രകോടി രൂപ
അനുവദിച്ചുവെന്നും
ആയതിന്റെ വിനിയോഗം
എപ്രകാരമായിരിക്കുമെന്നും
വ്യക്തമാക്കുമോ ;
പ്രസ്തുത തുക
വിനിയോഗിച്ച്
ചേര്‍ത്തലയിലെ ഏതെല്ലാം
മേഖലകളില്‍
കുടിവെള്ളമെത്തിക്കാന്‍
സാധിക്കുമെന്നും എത്ര
പേര്‍ക്ക് പുതുതായി
കുടിവെള്ളം നല്കാന്
കഴിയുമെന്നും
വ്യക്തമാക്കുമോ ;
(ബി)
ചേര്‍ത്തല നഗരസഭാ
പ്രദേശങ്ങളിലെ
പിന്നാക്ക മേഖലകളില്‍
കുടിവെള്ളമെത്തിക്കുന്നതിന്
പ്രസ്തുത തുക
വിനിയോഗിക്കപ്പെടുമോ
എന്ന് വെളിപ്പെടുത്താമോ
; ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
തുക വിനിയോഗിച്ച്
നഗരസഭാ പ്രദേശങ്ങളിലെ
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരും
മറ്റ് പിന്നാക്ക
വിഭാഗങ്ങളും
താമസിക്കുന്ന
മേഖലകളില്‍ കുടിവെള്ളം
എത്തിക്കുന്നതിന്
പ്രത്യേക അനുമതി
ലഭ്യമാക്കുമോ?
കുടിവെള്ള
പദ്ധതിക്കായുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
4973.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ കുടിവെള്ള
പദ്ധതിക്കായി എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങള്‍
എവിടെയൊക്കെ
നടപ്പാക്കിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയ എത്ര ഡൊമസ്റ്റിക്
കുടിവെള്ള കണക്ഷനുകള്‍
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മല്ലപ്പളളി
- ആനിക്കാട് ശുദ്ധജലവിതരണ
പദ്ധതി
4974.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മല്ലപ്പളളി
- ആനിക്കാട്
ശുദ്ധജലവിതരണ
പദ്ധതിയുടെ അടങ്കല്‍
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ പണി
എന്നത്തേക്ക്
പൂര്‍ത്തീകരിച്ച്
കമ്മീഷന് ചെയ്യാന്‍
പറ്റുമെന്ന്
വിശദമാക്കാമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ ശുദ്ധജല
വിതരണ പദ്ധതി
4975.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
തരിയോട്, പൊഴുതന,
കോട്ടത്തറ,
വെങ്ങപ്പള്ളി,
പടിഞ്ഞാറേത്തറ
പഞ്ചായത്തുകളിലേക്കുള്ള
ശുദ്ധജല വിതരണ
പദ്ധതിയുടെ ഒന്നാംഘട്ടം
എസ്. എല്‍ എസ്.
കമ്മിറ്റി
അംഗീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ആയതിന്‍െറ
പകര്‍പ്പ് നല്‍കുമോ ?
എടവനക്കാട്
ശുദ്ധജല സംഭരണി
4976.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മാണം
പൂര്‍ത്തിയായി വരുന്ന
എടവനക്കാട് ശുദ്ധജല
സംഭരണി എന്നത്തേക്ക്
കമ്മീഷന്
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ശുദ്ധജല സംഭരണിയുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത ശുദ്ധജല
സംഭരണി
പ്രവര്‍ത്തനക്ഷമമാകുന്നതോടെ
ഏതെല്ലാം പ്രദേശങ്ങളിലെ
ജനവിഭാഗത്തിനാണ്
ഉപയോഗപ്പെടുകയെന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
നഗരത്തിലെ ജല വിതരണം
4977.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നഗരത്തില്‍ ജല
വിതരണത്തിന്
സ്ഥാപിച്ചിട്ടുള്ള
പൈപ്പുകള്‍ക്ക് എത്ര
കൊല്ലത്തെ കാലപ്പഴക്കം
ഉണ്ട്;
(ബി)
കാലപ്പഴക്കം
ചെന്ന പൈപ്പുകള്‍
അടിക്കടി പൊട്ടുന്നത്
കൊണ്ട് കുടിവെള്ളം
പാഴായി പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൈപ്പുകള്‍
കേടായി വെള്ളം പാഴായി
പോകുന്നത്
ബന്ധപ്പെട്ടവരുടെ
ശ്രദ്ധയില്‍പ്പെടുത്തിയാല്‍
അത് നന്നാക്കാന്‍
കാലതാമസം വരുന്ന
സ്ഥിതിക്ക്
പരിഹാരമുണ്ടാക്കാന്‍
പരാതികള്‍ രജിസ്റ്റര്‍
ചെയ്യാനും സത്വര പരിഹാര
നടപടികള്‍
സ്വീകരിക്കാനും തലസ്ഥാന
നഗരത്തിലേതു പോലെ
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്തുമോ?
കാസ്രഗോഡ്
ജില്ലയിലെ കുടിവെള്ള പദ്ധതി
4978.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസ്രഗോഡ്
ജില്ലയിലെ
മുന്നാട്-ബേഡഡുക്ക
വില്ലേജുകളില്‍
കുടിവെള്ളം
നല്‍കുന്നതിനുള്ള
പദ്ധതിക്ക് (ARWSS to
Munnad -Bedodukka
Village) എന്നാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത് ;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിച്ച്
ജനങ്ങള്‍ക്ക്
കുടിവെള്ളം
നല്‍കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിരുന്നത് ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
കൊയിലാണ്ടി
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
4979.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ വാട്ടര്‍
അതോറിറ്റി നേരിട്ടും
മറ്റ് സ്കീമുകള്‍
മുഖേനയുമായി നിലവില്‍
പ്രവര്‍ത്തിക്കുന്ന
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാം; ഈ പദ്ധതികള്‍
എവിടെയെല്ലാം; ഏതെല്ലാം
പഞ്ചായത്തില്‍;
വിശദമായി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍, ജലലഭ്യത
അനുസരിച്ച് പൈപ്പ്
ലൈനും വിതരണ
സംവിധാനങ്ങളും
വികസിപ്പിച്ച് കൂടുതല്‍
പേര്‍ക്ക് ജല ലഭ്യത
ഉറപ്പാക്കാന്‍
സാധിക്കുന്ന പദ്ധതികള്‍
ഏതെല്ലാമാണ്; ഇതിനായി
എത്ര ചെലവ്
പ്രതീക്ഷിയ്ക്കുന്നുണ്ട്;
വിശദമാക്കാമോ;
(സി)
തീരപ്രദേശങ്ങളില്‍
ശുദ്ധജല വിതരണത്തിന്
പുതുതായി എന്തെങ്കിലും
പദ്ധതി കൊയിലാണ്ടിയില്‍
വാട്ടര്‍ അതോറിറ്റിക്ക്
നിര്‍ദ്ദേശിക്കാന്‍
കഴിയുമോ; എങ്കില്‍ എത്ര
സമയം കൊണ്ട് പുതിയ
പദ്ധതി രേഖ തയ്യാറാക്കി
വാട്ടര്‍ അതോറിറ്റി
സമര്‍പ്പിക്കുമെന്ന്
വ്യക്തമാക്കാമോ?
ചേർത്തലയിലെ
കുടിവെള്ളവിതരണം
4980.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്കിലേയ്ക്ക്
കുടിവെള്ളമെത്തിക്കുന്ന
പൈപ്പ് ലൈനില്‍
മറവന്തുരുത്ത്
മേഖലയിലുള്ള ഏകദേശം
നാലര കിലോമീറ്റര്‍ ദൂരം
ജി.ആര്.പി. പൈപ്പുകള്‍
മാറ്റി എം.എസ്.
പൈപ്പുകള്‍
സ്ഥാപിക്കുന്നതിന് ആറ്
മാസങ്ങള്‍ക്ക് മുമ്പ്
മുഖ്യമന്ത്രിയുടെ
ചുമതലയില്‍
വിളിച്ചുചേര്‍ത്ത
യോഗത്തില്‍ കൈക്കൊണ്ട
തീരുമാനം നടപ്പിലായോ;
അതിന്റെ പുരോഗതി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
തീരുമാനം
നടപ്പിലാക്കുന്നതിന്
എന്ത്
തടസ്സമാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പമ്പിംഗ്
ശരിയായ തോതില്‍
നടക്കാത്തതുമൂലം
ചേര്‍ത്തലയിൽ
പലയിടങ്ങളിലും നാല്
ദിവസം കൂടുമ്പോഴാണ്
കുടിവെള്ളമെത്തുന്നതെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രശ്നം
അടിയന്തിരമായി
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ്
കൈക്കൊണ്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ ;
(ഡി)
ജപ്പാന്‍കുടിവെള്ള
പദ്ധതി പൂര്‍ണ്ണമായ
അര്‍ത്ഥത്തില്‍
നടപ്പിലാക്കുവാനും
ചേര്‍ത്തലയിലെ മുഴുവൻ
ജനങ്ങള്‍ക്കും നിത്യവും
കുടിവെള്ളം
എത്തിക്കുവാനും
എന്തൊക്കെ നടപടി
കൈക്കൊള്ളുമെന്നും
എന്നത്തേക്ക്
പൂര്‍ണ്ണമായ
അര്‍ത്ഥത്തില്‍
ജലവിതരണം
സാധ്യമാക്കുമെന്നും
വ്യക്തമാക്കുമോ?
ജലഗുണനിലവാര
പരിശോധനയ്ക്കായി ലാബുകള്‍
4981.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഷാഫി പറമ്പില്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയില്‍
ജലഗുണനിലവാര
പരിശോധനയ്ക്കായുള്ള
ലാബുകളുടെ
പ്രവര്‍ത്തനത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
കൊട്ടാരക്കര
ശുദ്ധജല വിതരണ പദ്ധതികള്‍
4982.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
ശുദ്ധജല വിതരണ
പദ്ധതികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലുള്ള
സ്ഥിതി എന്താണ്;
(സി)
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന്
മണ്ഡലത്തില്‍ നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചെങ്കള്ളൂര്‍
സ്വീവറേജ് പമ്പ് ഹൗസ്
പ്രവര്‍ത്തനക്ഷമമാക്കാന്‍
നടപടി.
4983.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
ചെങ്കള്ളൂരില് സ്ഥിതി
ചെയ്യുന്ന സ്വീവറേജ്
പമ്പ് ഹൗസ്
പ്രവര്‍ത്തനക്ഷമമല്ലാത്തതു
കാരണം കക്കൂസ് മാലിന്യം
നിരത്തിലൂടെ ഒഴുകുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുവരെ പ്രസ്തുത
പ്രശ്നം
പരിഹരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രശ്നം എന്നത്തേക്ക്
പരിഹരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
വെള്ളക്കരത്തിന്റെ
വ൪ദ്ധനവ്
4984.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ സംസ്ഥാനത്തെ
ഗാര്‍ഹിക
കണക്ഷനുകള്‍ക്ക്
വെള്ളക്കരം
എത്രയായിരുന്നു എന്ന്
യൂണിറ്റ്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
ഗാര്‍ഹിക
കണക്ഷനുകള്‍ക്ക്
ഇപ്പോള്‍ വെള്ളക്കരം
എത്ര രൂപയാണെന്ന്
യൂണിറ്റ്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വെള്ളക്കരം എത്ര തവണ
ഉയര്‍ത്തി ; ഓരോ തവണയും
യൂണിറ്റിന് എത്ര രൂപ
വീതം ഉയര്‍ത്തി എന്ന്
വിശദമാക്കാമോ ;
(സി)
വെള്ളക്കരം
ഉയര്‍ത്താനുണ്ടായ
സാഹചര്യം എന്താണെന്നു
വിശദമാക്കാമോ ?
ജലസ്രോതസ്സുകളില്‍
കോളിഫോം ബാക്ടീരിയയുടെ അളവ്
4985.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലസ്രോതസ്സുകളില്‍
കോളിഫോം
ബാക്ടീരിയയുടെ അളവ്
ക്രമാതീതമായി
വര്ദ്ധിട്ടുണ്ടെന്ന
പഠനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതിന്റെ കാരണങ്ങളും
പരിഹാര മാര്ഗ്ഗങ്ങളുും
കണ്ടെത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
ശുദ്ധജല
സംരക്ഷണത്തിന് ആവശ്യമായ
ബോധവത്ക്കരണം
നടത്തുന്നതിന് മുന്‍കെെ
എടുക്കുമോ ;
(ഡി)
ഉപയോഗയോഗ്യമല്ലാത്ത
പൊതുകിണറുകളും
പൊതുജലാശയങ്ങളും
ശുചീകരണം നടത്തി
ശുദ്ധജല സ്രോതസ്സുകളെ
പുനരുജ്ജീവിപ്പിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിക്കുമോ ?
കാനോലി
കനാലിന് തീരത്ത് പവലിയന്
നിര്‍മ്മിക്കുന്നതിന് അനുമതി
4986.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
കണ്ടശ്ശാംകടവില്‍ ചീഫ്
മിനിസ്റ്റേഴ്സ്
ട്രോഫിയ്ക്കായി
എല്ലാവര്‍ഷവും
നടത്തുന്ന വള്ളംകളി
മത്സരങ്ങള്‍ക്കായി
കാനോലി കനാലിന് തീരത്ത്
ഒരു പവലിയന്
നിര്‍മ്മിക്കുന്നതിന്
അനുമതിയ്ക്കായി
എം.എല്‍.എ. നല്കിയ
നിവേദനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
ടൂറിസം
വകുപ്പ് ഇതിലേയ്ക്ക്
ആവശ്യമായ തുക അനുവദിച്ച
സാഹചര്യത്തില്‍ ബഹു.
ജലവിഭവ വകുപ്പു
മന്ത്രിക്ക് നല്കിയ
നിവേദനത്തിന്റെ
അടിസ്ഥാനത്തിലുള്ള
ഫയലില്‍ (File No.
6652/W4/14/dated
24/2/2014 ) ചീഫ്
എഞ്ചിനീയര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
(സി)
ഇതു
സംബന്ധിച്ച് തൃശൂര്‍
സ്പെഷ്യല്‍ ഇറിഗേഷന്‍
വകുപ്പ് ഓഫീസില്‍
നിന്നും റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിരുന്നോ;
(ഡി)
പവലിയന്റെ
നിര്‍മ്മാണത്തിന്
കരാര്‍ വെച്ചിരിക്കുന്ന
സാഹചര്യത്തില്‍
അടിയന്തിരമായി
എന്‍.ഒ.സി.
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കായംകുളം
കരിപ്പുഴ കനാലിലെ മണ്ണ്
4987.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
തോടുകളുടേയും
പാടശേഖരങ്ങളുടേയും
സംരക്ഷണത്തിന്റെ
ഭാഗമായി കായംകുളം
കരിപ്പുഴ കനാലിനെ ആഴം
കൂട്ടിയപ്പോള്‍ ലഭിച്ച
മണ്ണ് കനാലിന്റെ
ഇരുവശങ്ങളിലും
കൂട്ടിയിട്ടിരിക്കുന്നതുമൂലം
ശക്തമായ മഴയില്‍ ഇവ
വീണ്ടും കനാലിലേക്ക്
തന്നെ
ഒലിച്ചിറങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ മണ്ണ് ലേലം ചെയ്ത്
നല്‍കുന്നതിനോ
അല്ലെങ്കില്‍ മറ്റ്
സ്ഥലങ്ങളിലേക്ക്
മാറ്റുന്നതിനോ ആവശ്യമായ
നടപടി സ്വീകരിക്കുമോ?