കേരള
ഈറ്റ, കാട്ടുവള്ളി, തഴ
തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
ആനുകൂല്യങ്ങള്‍ സംബന്ധിച്ച്
4988.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഈറ്റ, കാട്ടുവള്ളി, തഴ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
റിട്ടയര്‍ ചെയ്യുന്ന
തൊഴിലാളികള്‍ക്ക്
ക്ഷേമനിധി നിക്ഷേപം
തിരികെ
നല്കാതിരിക്കുന്നതിനുള്ള
കാരണം
വെളിപ്പെടുത്തുമോ;
(ബി)
മറ്റ്
ക്ഷേമ നിധികളില്‍
നിലവിലുള്ളത് പോലെ
ക്ഷേമനിധി നിക്ഷേപം
തിരികെ നല്‍കുന്നതിന്
ബന്ധപ്പെട്ട
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തുന്നതിന് ബോര്‍ഡ്
സമര്‍പ്പിച്ച
ശിപാര്‍ശകളില്‍ എന്ത്
തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ക്ഷേമനിധി ഫണ്ടില്‍
നിന്നും റിട്ടയര്‍
ചെയ്യുന്ന
തൊഴിലാളികള്‍ക്ക്
ക്ഷേമനിധി നിക്ഷേപം
തിരികെ നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ?
അന്യ
സംസ്ഥാന തൊഴിലാളികള്‍
4989.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യ
സംസ്ഥാന തൊഴിലാളികളുടെ
രജിസ്ട്രേഷന്
സംബന്ധിച്ച കഴിഞ്ഞ 5
വര്‍ഷത്തെ കണക്ക് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
അന്യസംസ്ഥാന
തൊഴിലാളികള്‍
സംസ്ഥാനത്ത്
പണിയെടുക്കുന്നതിന്
തൊഴില്‍ വകുപ്പ് മുഖേന
നടപ്പാക്കിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
അന്യ
സംസ്ഥാന
തൊഴിലാളികള്‍ക്ക്
സംസ്ഥാനത്ത് ലഭ്യമായ
തൊഴില്‍ പരമായ
സുരക്ഷിതത്വ പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
അന്യസംസ്ഥാന
തൊഴിലാളികളെ ജോലിക്ക്
നിയമിക്കുന്ന
കരാറുകാരും വ്യക്തികളും
പാലിക്കേണ്ട
മുന്‍കരുതലുകളെക്കുറിച്ച്
മുന്നറിയിപ്പോ
നിര്‍ദ്ദേശങ്ങളോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ?
അന്യ
സംസ്ഥാന തൊഴിലാളികളുടെ
രജിസ്ട്രേഷന്
4990.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യ സംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷന്
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
എങ്കില്‍
രജിസ്ട്രേഷന് ചെയ്ത
എത്ര അന്യ സംസ്ഥാന
തൊഴിലാളികളുണ്ടെന്ന്
ജില്ല തിരിച്ച
കണക്കുകള്‍ നല്‍കാമോ ;
(സി)
ഇവര്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഉറപ്പാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ഡി)
അന്യ
സംസ്ഥാനതൊഴിലാളികള്‍ക്ക്
ശുചിത്വമുളള
താമസസൗകര്യം, കൃത്യമായ
വൈദ്യ പരിശോധന നടത്തി
ആരോഗ്യ സംരക്ഷണം എന്നിവ
ഉറപ്പ് വരുത്തുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
(ഇ)
ഇടനിലക്കാരുടെ
ചൂഷണത്തിന് പ്രസ്തുത
വിഭാഗം ഇരയാകുന്നു എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; വിശദമാക്കാമോ ?
ഖാദി
തൊഴിലാളികളുടെ മിനിമം കൂലി
4991.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഖാദി
തൊഴിലാളികളുടെ
നിലവിലുള്ള മിനിമം കൂലി
ഏതുവര്‍ഷം മുതലാണ്
നിശ്ചയിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
മിനിമം
കൂലി പുതുക്കി
നിശ്ചയിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ
കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ശരണ്യ
സ്വയം തൊഴില്‍ പദ്ധതി
4992.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശരണ്യ
സ്വയം തൊഴില്‍ പദ്ധതി
എന്ന പേരില്‍ ഒരു
പദ്ധതി നിലവിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ; ഈ പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ട്;
വര്‍ഷം, ജില്ല
തിരിച്ചുളള വിവരം
ലഭ്യമാക്കുമോ;
(ബി)
എത്ര
രൂപയുടെ സാമ്പത്തിക
സഹായമാണ് ഒരാള്‍ക്ക്
നിലവില്‍ നല്‍കുന്നത്;
ഇത്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
(സി)
പദ്ധതിക്കായി
തെരഞ്ഞെടുക്കുന്നവര്‍ക്ക്
പരിശീലനം നല്‍കാറുണ്ടോ;
എങ്കില്‍ കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനിടയില്‍ എത്ര
പേര്‍ക്ക് പരിശീലനം
നല്‍കിയിട്ടുണ്ട്;
വര്‍ഷം, ജില്ല
തിരിച്ചുളള എണ്ണം
വ്യക്തമാക്കുമോ?
കര്‍ഷക
തൊഴിലാളി പെന്ഷന്
4993.
ശ്രീ.എ.കെ.ബാലന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എസ്.രാജേന്ദ്രന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്‍ഷക
തൊഴിലാളി പെന്‍ഷനുള്ള
വാര്‍ഷിക വരുമാന പരിധി
നിലവിലെ 11,000
രൂപയില്‍ നിന്ന് ഒരു
ലക്ഷം രൂപയായി
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമെന്ന്
കര്‍ഷക തൊഴിലാളി
യൂണിയനു നല്കിയ ഉറപ്പ്
പാലിക്കാന്‍ ഇതുവരെ
നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം അറിയിക്കാമോ?
(ബി)
നിലവിലുള്ള
പെന്ഷന് കുടിശ്ശിക
വിതരണം ചെയ്യാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(സി)
കേരള
കര്‍ഷക തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്
നല്‍കേണ്ട മാച്ചിംഗ്
ഗ്രാന്റ്
നല്കാത്തതിനാല്
അംഗങ്ങള്‍ക്കുള്ള
ആനുകൂല്യ വിതരണം
മുടങ്ങിയിരിക്കുന്നത്
പരിഹരിക്കാന്‍ സത്വര
നടപടി സ്വീകരിക്കുമേോ;
(ഡി)
2014
-15 വര്‍ഷത്തെ
മാച്ചിംഗ്
ഗ്രാന്റിനത്തില്‍ എത്ര
രൂപ നല്‍കാനുണ്ടെന്നും
മുന്‍ വര്‍ഷത്തെയും ഈ
വര്‍ഷത്തെയും മാച്ചിംഗ്
ഗ്രാന്റ് നല്‍കാനായി
ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
അറിയിക്കുമോ ?
വയനാട്
ജില്ലയിലെ എസ്റ്റേറ്റ്
പാടികള്‍ വാസയോഗ്യമാക്കല്‍
4994.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ തോട്ടം
മേഖലയിലെ എസ്റ്റേറ്റ്
പാടികളുടെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ബി)
വര്‍ഷങ്ങളായി
പ്രസ്തുത പാടികളില്‍
അറ്റകുറ്റപ്പണികള്‍
നടത്താത്തതുമൂലം അവ
വാസയോഗ്യമല്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പാടികള്‍
വാസയോഗ്യമാക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
പൂട്ടിയ
ബാർ / ബീവറേജ് തൊഴിലാളികളുടെ
പുനരധിവാസം
4995.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാറുകളും ബീവറേജ്
ഒൗട്ട് ലറ്റുകളും
പൂട്ടിയതിന്‍െറ ഭാഗമായി
എത്ര തൊഴിലാളികള്‍ക്ക്
തൊഴില്‍
നഷ്ടപ്പെട്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
തൊഴില്‍
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
കൊരട്ടി
വൈഗൈ ത്രഡ്സ് കമ്പനി
4996.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊരട്ടി
വൈഗൈ ത്രഡ്സ് കമ്പനി
അടച്ചു
പൂട്ടിയതിനെത്തുടര്‍ന്ന്
തൊഴിലാളികള്‍ക്കുണ്ടായിട്ടുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ബഹുമാനപ്പെട്ട
മുഖ്യമന്ത്രിയുടെയും,
വ്യവസായം, തൊഴില്‍,
റവന്യൂ വകുപ്പു
മന്ത്രിമാരുടെയും
സാന്നിദ്ധ്യത്തില്‍
നടത്തിയ ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍
കൈക്കൊണ്ട
തീരുമാനങ്ങള്‍
നടപ്പാക്കുന്നത്
സംബന്ധിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(സി)
തീരുമാനങ്ങള്‍
നടപ്പാക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സ്കില്‍
ഡെവലപ്മെന്റ് മിഷന്
4997.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കില്‍ ഡെവലപ്മെന്റ്
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ബലരാമന്
കമ്മീഷന് റിപ്പോര്‍ട്ടിലെ
വ്യവസ്ഥകള്‍
4998.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാരുള്‍പ്പെടെ
മറ്റു ജീവനക്കാരുടെ
സേവനവേതനവ്യവസ്ഥകള്
സംബന്ധിച്ച് പഠനം
നടത്തിയ ബലരാമന്
കമ്മീഷന്
റിപ്പോര്‍ട്ടിലെ
ഏതെല്ലാം വ്യവസ്ഥകള്‍
നാളിതുവരെ നടപ്പാക്കി
എന്നും ഇനിയും
നടപ്പാക്കാനുള്ള
വ്യവസ്ഥകള്‍ എന്തെല്ലാം
എന്നും വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്താകമാനം
എത്ര സ്വകാര്യ
ആശുപത്രികള്‍
പ്രവര്‍ത്തിക്കുന്നു
എന്നും ഇവയിലാകെ എത്ര
നഴ്സുമാര്‍ ഉള്‍പ്പെടെ
മറ്റു ജീവനക്കാര്‍
പ്രവര്‍ത്തിക്കുന്നു
എന്നും ജില്ല
തിരിച്ചുള്ള വിശദാംശം
ഉള്‍പ്പെടെ വിശദമായ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ ;
(സി)
ഇവര്‍ക്ക്
ഇന്നു ലഭിക്കുന്ന വേതന
നിരക്കുകള്‍
എത്രയെന്നും പല
സ്വകാര്യ ആശുപത്രികളും
സര്‍ക്കാര്‍
നിര്‍ദ്ദേശിക്കുന്ന തുക
നല്‍കുന്നില്ല എന്നതും
വേതന തുക ബാങ്കില്‍
നിക്ഷേപിക്കുകയും
സ്വകാര്യ ആശുപത്രികള്‍
തീരുമാനിക്കുന്ന
നിരക്ക് കഴിഞ്ഞ് ബാക്കി
ഭാഗം തിരികെ
വാങ്ങുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇല്ലെങ്കില്‍
ഇക്കാര്യം
പരിശോധിക്കാന്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാരുള്‍പ്പെടെ
മറ്റു ജീവനക്കാര്‍
ഇത്തരം വിഷയങ്ങളില്‍
പ്രതികരിച്ചാല്‍
അവര്‍ക്ക് ജോലി
നഷ്ടപ്പെടുന്നതു
തടയുവാന്‍ എന്തു നടപടി
സ്വീകരിക്കും എന്നും
അവരുടെ ജോലിസ്ഥിരതയും
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
ശമ്പളവും
ഉറപ്പുവരുത്താനും എന്തു
നടപടികള്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
ജൂനിയര്‍
ഇൻസ്ട്രക്ടർ തസ്തികയിലെ
ഒഴിവുകൾ
4999.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജൂനിയര്‍
ഇന്‍സ്പെക്ടര്‍
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുണ്ട്;
(ബി)
ഈ
തസ്തികയില്‍ ഒരു
വര്‍ഷത്തിലധികം
ദൈര്‍ഘ്യമുള്ള എത്ര
ശൂന്യവേതനാവധികള്‍
നിലവിലുണ്ട്;
(സി)
ഈ
തസ്തികയ്ക്കായി
പി.എസ്.സി. ലിസ്റ്റ്
നിലവിലുണ്ടോ; ഈ
ലിസ്റ്റില്‍ നിന്നും
എത്ര നിയമനം നടന്നു ;
(ഡി)
ഇനി
എത്രപേരെ ഈ ലിസ്റ്റില്‍
നിന്നും നിയമനം
നടത്താന്‍ കഴിയുമെന്ന്
വെളിപ്പെടുത്താമോ?
പേഴ്സണല്‍
ആക്സിഡന്റ് ക്ലയിം
5000.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്,
എസ്. ബി. വൈ പദ്ധതി
പ്രകാരം പേഴ്സണല്‍
ആക്സിഡന്റ് ക്ലയിം
നല്‍കുന്നതിന് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ സ്കില്‍
ഡെവലപ്മെന്റ്
കേന്ദ്രങ്ങളാക്കല്‍
5001.
ശ്രീ.എ.കെ.ബാലന്
,,
എ. പ്രദീപ്കുമാര്‍
,,
ബാബു എം. പാലിശ്ശേരി
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുളള
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ സ്കില്‍
ഡെവലപ്മെന്റ്
കേന്ദ്രങ്ങളും
മികവിന്റെ
കേന്ദ്രങ്ങളുമാക്കാന്
പദ്ധതി
പ്രഖ്യാപിച്ചിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
പ്രകാരം ഇതുവരെ നടത്തിയ
പ്രവർത്തനങ്ങൾ
വിശദമാക്കുമോ;
(സി)
പദ്ധതി
മുഖേന എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പ്രയോജനം ലഭിച്ചെന്നും
എത്ര പേര്‍ക്ക് തൊഴില്‍
ലഭിച്ചെന്നും
അറിയിക്കാമോ;
(ഡി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
നടപ്പാക്കുമെന്ന്
2012-13 ബഡ്ജറ്റില്‍
പ്രഖ്യാപിച്ച അധിക
വൈദഗ്ദ്ധ്യ വര്‍ദ്ധന
പദ്ധതി (എ.എസ്.ഇ.പി.)
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
തോട്ടം
തൊഴിലാളികള്‍ക്ക് ചുരുങ്ങിയത്
500 രൂപ കൂലി
5002.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികള്‍ക്ക്
നിലവില്‍ കിട്ടുന്ന
കൂലിഎത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂലി
പുതുക്കി നല്‍കുന്നതിന്
പുതിയ തീയതി
എന്തെങ്കിലും
തീരുമാനിച്ചിട്ടുണ്ടോ;
(സി)
തോട്ടം
തൊഴിലാളികള്‍ക്ക്
ചുരുങ്ങിയത് 500 രൂപ
എന്ന കൂലി
നല്‍കുന്നതിന് ഇടക്കാല
ഉത്തരവ്
പുറപ്പെടുവിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ഡി)
തൊഴിലാളികള്‍ക്ക്
ഭക്ഷ്യധാന്യങ്ങൾ
സൗജന്യമായി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
സംസ്ഥാനത്തെ
ഐ.റ്റി.ഐ.കള്‍
5003.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15 വര്‍ഷം എത്ര
സര്‍ക്കാര്‍ ഐ.റ്റി.ഐ.
കളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
യൂണിഫോം വിതരണം
നടത്തിയിട്ടുണ്ട്;
(ബി)
നിലവില്‍
സ്റ്റേറ്റ് വൊക്കേഷണല്‍
ട്രെയ്നിംഗ്(എസ്.വി.
ടി.) അംഗീകാരമുള്ള
ട്രേഡുകള്ക്ക്നാഷണല്
കൌണ്‍സില്‍ ഫോര്‍
വൊക്കേഷണല്‍
ട്രെയ്നിംഗ്(എന്‍.സി.വി.ടി.
)അംഗീകാരം നേടുന്നതിന്
ഈ അധ്യയന വര്‍ഷം എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
പട്ടികജാതി വികസന
വകുപ്പിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഐ.ടി.ഐ.കളെയും
വ്യവസായിക പരിശീലന
വകുപ്പിന്റെ കീഴിലുള്ള
ഐ.റ്റി.ഐ.കളെയും
ഏകോപിപ്പിക്കാന്‍
നിര്‍ദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ?
ശരണ്യ
പദ്ധതി
5004.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
വകുപ്പ് മുഖേന
നടപ്പിലാക്കുന്ന ശരണ്യ
പദ്ധതി പ്രഖ്യാപിച്ചത്
എപ്പോഴാണ്;
(ബി)
എത്ര
തുക പദ്ധതിക്കായി
വകയിരുത്തി; എത്ര തുക
വിനിയോഗിച്ചു;
(സി)
എത്ര
ഗുണഭോക്താക്കള്‍ക്ക്
പ്രയോജനം ലഭിച്ചു;
(ഡി)
ഓരോ
ജില്ലയിലെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിലെ എത്ര
വനിതകള്‍ക്ക്
പദ്ധതിയുടെ പ്രയോജനം
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
നൈപുണ്യ
പ്രോത്സാഹന പദ്ധതി
5005.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
റ്റി.വി.രാജേഷ്
,,
എം. ഹംസ
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷത്തെ ബജറ്റില്‍
നൈപുണ്യ പ്രോത്സാഹനം
മുന്‍ഗണനാ പരിപാടിയായി
ഉള്‍പ്പെടുത്തിയിരുന്നോ
;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശം നല്‍കുമോ ;
(സി)
ഇതിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍ വിശദ വിവരം
നല്‍കാമോ ;
(ഡി)
പ്രസ്തുത
പദ്ധതി വിഭാവനം
ചെയ്തപ്രകാരം ഏതൊക്കെ
വകുപ്പുകള്‍ തങ്ങളുടെ
ബജറ്റ് വിഹിതത്തിന്റെ
ഒരു ശതമാനം വീതം ഈ
പദ്ധതിക്കായി
നീക്കിവച്ചെന്നും, ആകെ
എത്ര തുക ഈ
പരിപാടിക്കായി
ചെലവഴിച്ചെന്നും
അറിയിക്കാമോ ;
(ഇ)
ഈ
പരിപാടിയിന്‍കീഴില്‍
വിവിധ തൊഴില്‍ദായക
പദ്ധതികള്‍ വഴി
എത്രപേര്‍ക്ക് പുതുതായി
തൊഴില്‍ ലഭിച്ചുവെന്ന്
അറിയിക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ മൊറയൂര്‍ ഐ.ടി.ഐ.
5006.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍ പുതുതായി
അനുവദിച്ച മൊറയൂര്‍
ഐ.ടി.ഐ. സംബന്ധിച്ച
തുടര്‍നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
സ്ഥലമെടുപ്പ്
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; ഇതിനായി നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വീശദമാക്കാമോ ;
(സി)
ഐ.ടി.ഐ.
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ?
ഓണ്‍ലൈന്‍
ഐ.റ്റി.ഐ പ്രവേശനം
5007.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.റ്റി.ഐ
പ്രവേശനം ഓണ്‍ലൈന്‍
ആക്കുന്നതിനായി
വ്യാവസായിക പരിശീലന
വകുപ്പ് സോഫ്റ്റ്
വെയര്‍
രൂപപ്പെടുത്തിയിട്ടുണ്ടോ
; എങ്കിൽ ഇതിനായി എത്ര
രൂപ ചെലവഴിച്ചുവെന്നും
എന്നാണ് ഈ സോഫ്റ്റ്
വെയര്‍ വാങ്ങിയതെന്നും
എന്നു മുതല്‍ ഇത്
ഉപയോഗിച്ചു
തുടങ്ങിയെന്നും
ഇപ്പോള്‍ ഇത്
നിലവിലുണ്ടോയെന്നും
വ്യക്തമാക്കുമോ ?
കൊയിലാണ്ടി
ഗവ.ഐ.ടി.ഐ.
5008.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൊയിലാണ്ടി
ഗവ. ഐ.ടി.ഐ.
വികസനവുമായി
ബന്ധപ്പെട്ട് ഇതുവരെ
ലഭിച്ച നിവേദനങ്ങള്‍
എത്ര; ആരില്‍
നിന്നെല്ലാം;
വിശദമാക്കാമോ;
(ബി)
ഗവ.
ഐ.ടി.ഐ. അപ്ഗ്രേഡ്
ചെയ്ത് കൂടുതല്‍
കോഴ്സുകളും
സംവിധാനങ്ങളും
അനുവദിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ ഉമ്പര്‍നാട്
ഐ.ടി.ഐ.
5009.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
ഉമ്പര്‍നാട് പട്ടികജാതി
ക്ഷേമ വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഐ.ടി.ഐ.യില്‍
നിലവിലുള്ള കോഴ്സുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇവിടെ
പുതിയ കോഴ്സുകള്‍
അനുവദിക്കുന്നതിനും
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഐ.ടി.ഐ.യില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കുന്നതിനുള്ള
നിര്‍ദ്ദേശം
ലഭ്യമായിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഐ.റ്റി.ഐ. കൾ .
5010.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15
അധ്യയന വര്‍ഷത്തില്‍
സംസ്ഥാനത്തെ
സര്‍ക്കാര്‍ ഐ.റ്റി.ഐ.
കളില്‍ പഠിക്കുന്നതിന്
എത്ര അപേക്ഷകള്‍
ലഭിച്ചിരുന്നു; എത്ര
പേര്‍ക്ക് പ്രവേശനം
നല്കി; 2015-16 വര്‍ഷം
എത്ര പേര്‍ക്കാണ്
പ്രവേശനാവസരം ഉള്ളത്;
(ബി)
സി.
ഒ. ഇ. സ്കീം, എം. ഐ. ഇ.
എം. ആര്. റ്റി. വി.
ട്രേഡുകള്‍ എന്നിവ ഈ
അധ്യയന വര്‍ഷം
നിര്‍ത്തലാക്കുമ്പോൾ
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍ ഐ. റ്റി.
ഐ. കളില്‍ പഠനാവസരം
നഷ്ടപ്പെടുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
അധ്യയന വര്‍ഷം പുതുതായി
സര്‍ക്കാര്‍ ഐ.റ്റി.ഐ.
കള്‍ സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
ആറ്റിങ്ങല്‍
എെ.ടി.എെ
5011.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
എെ.ടി.എെ സെന്റര്‍ ഓഫ്
എക്സലന്റ്സ് ആക്കി
ഉയര്‍ത്തുന്നതിന് വേണ്ട
നടപടികള്‍
സ്വീകരിക്കാമോ;
ഒഴിവുള്ള അദ്ധ്യാപക
തസ്തിക കൂടി
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കടുത്തുരുത്തി
പെരുവ ഗവ.ഐ.ടി.ഐക്കുളള പുതിയ
കെട്ടിടം
5012.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
പെരുവ ഗവ.ഐ.ടി.ഐക്ക്
മുളക്കുളം പഞ്ചായത്തു
വക സ്ഥലം 12/6/2015 ലെ
ജി ഒ.(ആര്.ടി)
നം:1767/2015/എല്‍.
എസ്.ജി.ഡി പ്രകാരം
അനുവദിച്ചതിനെത്തുടര്‍ന്ന്
ഇവിടെ കെട്ടിട
നിര്‍മ്മാണം
നടത്തുന്നതിന് തൊഴില്‍
വകുപ്പ് ഡി. പി. ആര്
സമര്‍പ്പിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍ എത്രയും
വേഗം ഡി. പി. ആര്
സമര്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
ഇതു സംബന്ധിച്ച്
ട്രെയിനിംഗ്
ഡയറക്ടറേറ്റില്‍ ഫയല്‍
നിലവിലുണ്ടോ ; എങ്കില്‍
ആയതിന്റെ നമ്പര്‍
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
ഐ.ടി.ഐക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് തൊഴില്‍
വകുപ്പില്‍ നിലവിലുള്ള
നം :
1971/സി3/ലേബര്‍/15
ഫയലില്‍ എത്രയും വേഗം
തീരുമാനമെടുത്ത്
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ ?
നേഴ്സുമാര്‍ക്ക്
നൈപുണ്യ പരിശീലനം
5013.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നേഴ്സുമാര്‍ക്ക്
നൈപുണ്യ പരിശീലനത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകള്‍
5014.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
ക്ഷേമനിധി ബോര്‍ഡുകളിലെ
ഏതെല്ലാം ബോര്‍ഡുകളുടെ
കീഴിലാണ് തൊഴിലാളികളുടെ
മക്കള്‍ക്ക്
ലാപ്ടോപ്പുകള് വിതരണം
ചെയ്യുന്ന പദ്ധതി
ആരംഭിച്ചിട്ടുള്ളതെന്നും
ഇതിന്റെ ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം എന്തെന്നും
ഏതുവിധത്തിലാണ് ഇതിന്റെ
അപേക്ഷ
നല്‍കേണ്ടതെന്നും
വ്യക്തമാക്കുമോ;
(ബി)
മറ്റു
ബോര്‍ഡുകളിലും
തൊഴിലാളികളുടെ
മക്കള്‍ക്ക്
വിവരസാങ്കേതിക നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
പഠനോപകരണങ്ങള്‍
നല്‍കുന്നത്
വ്യാപിപ്പിക്കുമോ?