കേരള
അക്രഡിറ്റേഷന്
സ്റ്റാന്‍ഡേര്‍ഡ് ഫോര്‍
ഹോസ്പിറ്റല്‍സ് (കാഷ് )
4804.
ഡോ.ടി.എം.തോമസ്
ഐസക്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശുപത്രികളുടെ
നിലവാരം ഉറപ്പാക്കല്‍
പദ്ധതി പ്രകാരം കേരള
അക്രഡിറ്റേഷന്
സ്റ്റാന്‍ഡേര്‍ഡ് ഫോര്‍
ഹോസ്പിറ്റല്‍സ് (കാഷ് )
ലഭിക്കാനായി എന്തൊക്കെ
മാനദണ്ഡങ്ങള്‍
പാലിക്കേണ്ടതുണ്ട്;
(ബി)
മിഷന്
676 സമയ
പരിധിയനുസരിച്ച് എത്ര
ആശുപത്രികള്ക്കാണ്അക്രഡിറ്റേഷന്
ലഭ്യമാക്കേണ്ടിയിരുന്നത്
; ഇതിനോടകം എത്ര
ആശുപത്രികള്‍ക്ക്
അക്രഡിറ്റേഷന് ലഭിച്ചു
;
(സി)
പ്രസ്തുത
ആശുപത്രികള്‍
ഓരോന്നിലും എന്തൊക്കെ
പുതിയ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്നും,
അതിനായി ചെലവഴിച്ച
തുകയെത്രയെന്നും
അറിയിക്കുമോ ?
കാന്‍സര്‍,
ഡയബറ്റീസ് രോഗങ്ങള്‍ക്കുള്ള
ചികില്‍സാ ചെലവ്
4805.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാന്‍സര്‍,
ഡയബറ്റീസ്
രോഗങ്ങള്‍ക്കുള്ള
ചികില്‍സാ ചെലവ് വളരെ
കൂടുതലാണെന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എന്കില് ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ ;
(ബി)
കാന്‍സര്‍,
ഡയബറ്റീസ്
രോഗങ്ങള്‍ക്കുള്ള
മരുന്നുകളുടെ വില
കമ്പനിക്കാര്
നിയന്ത്രണമില്ലാതെ
കൂട്ടുന്നതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
മരുന്നുകള്‍ക്ക് സബ്
സിഡി നല്കി വില
കുറച്ചുകൊടുക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കുമോ ?
സേഫ്
കേരള പരിപാടിയുടെ ഭാഗമായി
നടത്തിയ പരിശോധന
4806.
ശ്രീ.എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന്റെ
നേതൃത്വത്തില്‍ സേഫ്
കേരള പരിപാടിയുടെ
ഭാഗമായി നടത്തിയ
പരിശോധനയില്‍
കണ്ടെത്തിയ അപാകതകള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
അപാകതകള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ ;
(സി)
സേഫ്
കേരളയുടെ ഭാഗമായി
ഇനിയും എന്തൊക്കെ
നടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
മായം
കലര്‍ന്ന വെളിച്ചെണ്ണ
നിരോധിക്കല്‍
4807.
ശ്രീ.സി.പി.മുഹമ്മദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.ഡി.സതീശന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭക്ഷ്യ സുരക്ഷാ
വകുപ്പിന്റെ
പരിശോധനയില്‍ മായം
കലര്‍ന്നതായി
കണ്ടെത്തിയ എത്ര
ബ്രാന്‍ഡ്
വെളിച്ചെണ്ണകളാണ്
കേരളത്തില്‍
നിരോധിച്ചിട്ടുള്ളത്;
(ബി)
പാരഫിന്‍
വാക്സിനു പുറമെ
എന്തെല്ലാം
പദാര്‍ത്ഥങ്ങളാണ്
വെളിച്ചെണ്ണയില്‍ മായം
ചേര്‍ക്കാന്‍
ഉപയോഗിച്ചിട്ടുള്ളതായി
കണ്ടെത്തിയിട്ടുള്ളത്;
(സി)
കേരളത്തിലേയ്ക്ക്
ദിനംപ്രതി വരുന്ന നൂറ്
കണക്കിന് ലോഡ് പാരഫിന്‍
വാക്സ്
എന്താവശ്യത്തിനാണ്
കൊണ്ടുവരുന്നതെന്ന്
കണ്ടെത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
എന്‍.ആര്.എച്ച്.എം.
ഫണ്ടുപയോഗിച്ചുള്ള ആരോഗ്യ
കുടുംബക്ഷേമ പദ്ധതികൾ
4808.
ശ്രീ.രാജു
എബ്രഹാം
,,
വി.ശിവന്‍കുട്ടി
ശ്രീമതി.കെ.കെ.ലതിക
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.ആര്.എച്ച്.എം.
ഫണ്ടുപയോഗിച്ച്
നടപ്പാക്കുന്ന
പരിപാടികള്‍
ഏതൊക്കെയെന്ന്
വിശദീകരിക്കാമോ;
സംസ്ഥാന
വിഹിതമെത്രയെന്ന്
അറിയിക്കുമോ;
(ബി)
2013-14,
2014-15 വര്‍ഷങ്ങളില്‍
സംസ്ഥാന വിഹിതം
കുടിശ്ശികയായത് 2015-16
ലെ കേന്ദ്ര വിഹിതത്തെ
എങ്ങനെ ബാധിക്കുമെന്ന്
അറിയിക്കാമോ; ഇത് വിവിധ
പദ്ധതികളുടെ
നടത്തിപ്പിനെ
എത്തരത്തില്‍
ബാധിക്കുമെന്ന്
വിശദമാക്കാമോ;
(സി)
ലഭ്യമാക്കിയ
കേന്ദ്ര ഫണ്ടുതന്നെ
ട്രഷറിയില്‍ നിന്നും
ആരോഗ്യ കുടുംബക്ഷേമ
സൊസൈറ്റിക്ക്
ലഭ്യമാക്കിയിട്ടില്ലെന്ന
ആക്ഷേപത്തെക്കുറിച്ച്
വ്യക്തമാക്കാമോ; തുക
ലഭിച്ച തീയതിയും
സൊസൈറ്റിക്ക് ലഭിച്ച
തീയതിയും അറിയിക്കുമോ;
(ഡി)
ഇത്
ആരോഗ്യ കുടുംബക്ഷേമ
സൊസൈറ്റി മുഖേന
നടപ്പാക്കുന്ന
പദ്ധതികളെ പ്രതികൂലമായി
ബാധിച്ചത് അവലോകനം
ചെയ്തിരുന്നോ; എങ്കില്‍
വിശദാംശം നല്‍കാമോ?
കൗമാര
ആരോഗ്യ ക്ലിനിക്കുകള്‍.
4809.
ശ്രീ.വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൗമാര
പ്രായക്കാരിലെ ആരോഗ്യ
പ്രശ്നങ്ങള്‍, മാനസിക
സമ്മര്‍ദ്ദം എന്നിവ
കണ്ടുപിടിക്കുന്നതിനും
ഫലപ്രദമായി
ചികിത്സിക്കുന്നതിനും
സംസ്ഥാനത്ത് എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത് ;
(ബി)
എന്ന്
മുതലാണ് കൗമാര ആരോഗ്യ
ക്ലിനിക്കുകള്‍
പ്രവർത്തിച്ചു
തുടങ്ങിയത് ;ഏതെല്ലാം
ജില്ലകളില്‍ ;
(സി)
കൗമാര
ആരോഗ്യ ക്ലിനിക്കുകള്‍
പി.എച്ച്.സി. കളിലും
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഡി)
നിലവിൽ
സഞ്ചരിക്കുന്ന കൗമാര
ആരോഗ്യ ക്ലിനിക്കുകളുടെ
സേവനം ഏതെല്ലാം
ജില്ലകളില്‍ ലഭ്യമാണ് ?
ദേശീയ
ഗ്രാമീണ ആരോഗ്യ ദൗത്യം
(എന്‍.ആര്.എച്ച്.എം)
മുഖാന്തിരമുള്ള പ്രവൃത്തികള്‍
4810.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ ദൗത്യത്തിന്
(NRHM) ഈ സര്‍ക്കാര്‍
കാലയളവില്‍ ഓരോ
വര്‍ഷവും ലഭിച്ച തുക
എത്രയെന്നും ഇവയില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കായി
എത്ര തുക വീതം ഓരോ
വര്‍ഷവും
ചെലവാക്കിയെന്നും
സംസ്ഥാന സര്‍ക്കാര്‍
തുകയില്‍ നിന്നും ഓരോ
വര്‍ഷവും ഏതെല്ലാം
പ്രവൃത്തികള്‍ക്കായി
എത്ര തുക വീതം
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(ബി)
NRHM
പ്രവൃത്തികളില്‍ ഓരോ
വര്‍ഷവും ചെലവാക്കുന്ന
തുകയും പ്രവൃത്തികളും
പ്രവര്‍ത്തനത്തിന്റെ
ഗുണദോഷങ്ങളും
പ്രവര്‍ത്തനം
കൊണ്ടുണ്ടായ
നേട്ടങ്ങളും
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
NRHM
പ്രവര്‍ത്തനങ്ങള്‍ക്കായി
നിയോഗിക്കപ്പെട്ട
താല്‍ക്കാലിക
ജീവനക്കാര്‍ എത്ര
(തസ്തിക തിരിച്ച്)
എന്നും ഇതിന്റെ ഭാഗമായി
പ്രവര്‍ത്തിക്കുന്ന ആശാ
വര്‍ക്കര്‍മാര്‍ എത്ര
പേരുണ്ട് എന്നും ആശാ
വര്‍ക്കര്‍മാര്‍ക്ക്
സ്ഥിരം നിയമനം
നല്കാന് എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ;
(ഡി)
NRHM
നടത്തിവരുന്ന ആരോഗ്യ
പ്രവൃത്തികള്‍
എന്തെല്ലാമെന്നും
ഓരോന്നിനും ചുമതലയുള്ള
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും ഇവരുടെ
പ്രവൃത്തികള്‍
സര്‍ക്കാര്‍
കാലാകാലങ്ങളില്‍
പരിശോധിച്ചിട്ടുണ്ടോയെന്നും,
പ്രവര്‍ത്തനങ്ങളില്‍
വീഴ്ച വരുത്തിയതായി
കണ്ടെത്തിയവര്‍
ആരെല്ലാമെന്നും
വ്യക്തമാക്കാുമോ?
എച്ച്.ഐ.വി
ദുരിത ബാധിതര്‍ക്ക് പെന്ഷന്
4811.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എച്ച്.ഐ.വി ദുരിത
ബാധിതരായി എത്ര
പേരുണ്ട് ; ഓരോ
ജില്ലയിലും എത്ര വീതം ;
വ്യക്തമാക്കുമോ ;
(ബി)
എച്ച്.ഐ.വി
ദുരിത ബാധിതര്‍ക്ക്
കേരള സംസ്ഥാന എയ്ഡ്സ്
കണ്ട്രോള് സൊസൈറ്റി
മുഖാന്തിരം
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
എച്ച്.ഐ.വി
ദുരിത ബാധിതര്‍ക്ക്
പെന്ഷന്
നല്കുന്നുണ്ടോ ;
എങ്കില്‍ പ്രതിമാസ
പെന്ഷന് തുകയെത്ര ;
പെന്ഷന്
കുടിശ്ശകയുണ്ടോ ;
എങ്കില്‍ എത്ര മാസത്തെ
പെന്ഷന്
കുടിശ്ശികയുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ആരോഗ്യ
കിരണം പദ്ധതി
4812.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
കിരണം പദ്ധതി എന്നു
മുതലാണു് സംസ്ഥാനത്തു
നടപ്പിലാക്കിയത്;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തായിരുന്നു;
(സി)
ഓരോ
സാമ്പത്തിക വര്‍ഷവും
പദ്ധതിക്കായി എന്തു
തുകയാണ് സംസ്ഥാന
വിഹിതമായി
വകയിരുത്തിയത്;
(ഡി)
എത്ര
ഗുണഭോക്താക്കള്‍ക്ക്
പദ്ധതിയുടെ പ്രയോജനം
ലഭിച്ചു?
സുകൃതം
പദ്ധതി
4813.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുകൃതം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്; സുകൃതം
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതെല്ലാം
ജനവിഭാഗങ്ങളെ
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നു;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
ഒരു സാമ്പത്തിക വര്‍ഷം
എത്ര രൂപ ചെലവ് വരും;
(ഡി)
പ്രസ്തുത
പദ്ധതിക്ക് സമാനമായ
പദ്ധതി ഏതെങ്കിലും
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സംസ്ഥാനങ്ങളിലാണെന്ന്
അറിയുമോ ?
ട്രോമ
കെയര്‍ സംവിധാനം
4814.
ശ്രീ.വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
,,
എ.റ്റി.ജോര്‍ജ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ദ്ധിച്ച്
വരുന്ന റാേഡപകടങ്ങള്
കണക്കിലെടുത്ത് എല്ലാ
താലൂക്ക്
ആശുപത്രികളിലും
അത്യാഹിത വിഭാഗം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(ബി)
എത്ര
ആശുപത്രികളില്‍ ട്രോമ
കെയര്‍ സംവിധാനം
ഇപ്പോള്‍ ലഭ്യമാണ് ;
ഏതെല്ലാം
ആശുപത്രികളിലാണ്
പ്രസ്തുത സംവിധാനം
ഉള്ളതെന്ന് അറിയിക്കുമോ
;
(സി)
എല്ലാ
ജില്ലാ, താലൂക്ക്
ആശുപത്രികളിലും ട്രോമ
കെയര്‍ സംവിധാനം
സജ്ജമാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ആരോഗ്യ
മേഖലയിലെ തസ്തികകള്‍
4815.
ശ്രീ.എം.പി.വിന്‍സെന്റ്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-2012
കാലയളവില്‍ ആരോഗ്യ
വകുപ്പില്‍ എത്ര
തസ്തികകള്‍
സൃഷ്ടിക്കുകയുണ്ടായെന്ന്
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ മാനസികാരോഗ്യ
പദ്ധതി
4816.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
ഇംഹാന്‍സിന്‍െറ
ആഭിമുഖ്യത്തില്‍
നടപ്പാക്കുന്ന
മാനസികാരോഗ്യ
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ആവശ്യമായ
തുക എവിടെ നിന്നാണ്
സമാഹരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത പദ്ധതി തടസ്സം
കൂടാതെ
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
അണുബാധ
നിയന്ത്രണത്തിന് ചിപ്പ്സ്
പദ്ധതി
4817.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ അണുബാധ
നിയന്ത്രണത്തിനും
ശുചീകരണത്തിനുമായി
പ്രഖ്യാപിച്ച ചിപ്പ്സ്
പദ്ധതിക്ക് എത്ര തുക
ഇതുവരെ വകയിരുത്തി ;
എത്ര തുക ചെലവഴിച്ചു ;
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം സര്‍ക്കാര്‍
ആശുപത്രികളിലാണ്
അണുബാധാ നിയന്ത്രണ,
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കിയത് ?
ഭക്ഷ്യ
പദാര്‍ത്ഥങ്ങളിലെ കീടനാശിനി /
രാസ പരിശോധന
T 4818.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും പഴം,
പച്ചക്കറി, പാല്
തുടങ്ങിയ
ഭക്ഷ്യവസ്തുക്കള്‍ എത്ര
ടണ്‍ വീതം സംസ്ഥാനത്ത്
പ്രതിദിനം
എത്തുന്നുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഈ
ഭക്ഷ്യ
പദാര്‍ത്ഥങ്ങളില്‍
കീടനാശിനികളും
രാസവസ്തുക്കളും
ഉപയോഗിക്കുന്നത്
തടയുന്നതിനും ആയത്
പരിശോധിക്കുന്നതിനും
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
മുഴുവന്‍
ഭക്ഷ്യവസ്തുക്കളും
പരിശോധിക്കുന്നതിന്
നിലവിൽ സംവിധാനമുണ്ടോ ;
എങ്കില്‍ വിശദമാക്കാമോ
;
(ഡി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ഇത്തരത്തിലുള്ള എത്ര
പരിശോധനകള്‍
നടത്തിയിട്ടുണ്ടെന്നും
എത്ര കേസുകള്‍
രജിസ്ററര്‍ ചെയ്തി
ട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ ?
നാഷണല്‍
റൂറല്‍ ഹെല്‍ത്ത് മിഷന്
4819.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
ആസ്ഥാനമായി നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷന് ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിച്ചിട്ടുണ്ടോ ;
(ബി)
ഇതിനായി
കെട്ടിട
സൗകര്യമൊരുക്കിയിട്ടുണ്ടോ
;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത കെട്ടിടം
ഉദ്ഘാടനം
ചെയ്തിരിക്കുന്നതെന്ന്
എന്നാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
എന്‍.
ആര്. എച്ച്. എം.
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം നിലവില്‍
നടക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ ?
ഫീല്‍ഡ്
വിഭാഗം ജീവനക്കാര്‍ക്ക്
സ്പെഷ്യല്‍ റൂള്‍സ്
4820.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ ഫീല്‍ഡ്
വിഭാഗം ജീവനക്കാര്‍ക്ക്
സ്പെഷ്യല്‍ റൂള്‍സ്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
സ്പെഷ്യല്‍
റൂള്‍സ് ബാധകമല്ലാത്ത
തസ്തികകള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ ;
(സി)
ഇതു
സംബന്ധിച്ച സര്‍ക്കാര്‍
വിജ്ഞാപനം നിലവിലുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഫീല്‍ഡ്
വിഭാഗം ജീവനക്കാര്‍ക്ക്
സ്പെഷ്യല്‍ റൂള്‍സ്
നിലവിലെങ്കില്‍
ഇതിനുള്ള നടപടി
സ്വീകരിക്കുമോ?
നൂറനാട്
ലെപ്രസി സാനറ്റോറിയത്തെ
താലൂക്കാശുപത്രിയാക്കുന്നതിന്
നടപടി
4821.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നൂറനാട് ലെപ്രസി
സാനറ്റോറിയത്തിലെ
അന്തേവാസികളെ തൃശ്ശൂര്‍
കൊരട്ടിയിലെ ലെപ്രസി
സാനറ്റോറിയത്തിലേക്ക്
കൊണ്ടുപോകുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് തൃശ്ശൂര്‍
കളക്ടര്‍ തയ്യാറാക്കി
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
നൂറനാട്
ലെപ്രസി
സാനറ്റോറിയത്തിലെ
അന്തേവാസികളുടെ
വിവരങ്ങള്‍
ആരോഗ്യവകുപ്പ്
ശേഖരിച്ചിട്ടുള്ളത്
ലഭ്യമാക്കുമോ;
(ഡി)
വിവരശേഖരണം
എന്തടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ;
(ഇ)
ലെപ്രസി
സാനറ്റോറിയം നൂറനാട്
നിലനിര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(എഫ്)
ലെപ്രസി
സാനറ്റോറിയത്തെ
താലൂക്കാശുപത്രിയാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ജി)
ലെപ്രസി
സാനറ്റോറിയത്തെ
താലൂക്കാശുപത്രിയാക്കുന്നതിനായി
ആരോഗ്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
വിഷാംശം
കലര്‍ന്ന മത്സ്യം വിപണനത്തിന്
.
T 4822.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും കേരളത്തില്‍
എത്തിച്ച് വിതരണം
ചെയ്യുന്ന
മത്സ്യങ്ങളില്‍
വിഷലിപ്തമായ
വസ്തുക്കള്‍
കണ്ടെത്തിയതായ
റിപ്പോര്‍ട്ടുകളുടെ
നിജസ്ഥിതി
വെളിപ്പെടുത്തുമോ ;
(ബി)
കേരളത്തിൽ
വില്പനയ്ക്കെത്തുന്ന
മത്സ്യങ്ങളില്‍ വിഷാംശം
ഉണ്ടോ എന്ന്
കണ്ടെത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത് ; കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
ഇത്തരത്തില്‍ എത്ര
സംഭവങ്ങളാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
വിഷാംശമുള്ള
മത്സ്യം വിപണനത്തിന്
എത്തിച്ചതിനെതിരെ
എന്തെങ്കിലും
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ ; എത്ര
കേസ്സുകള്‍
;എവിടെയെല്ലാം;
വിശദമാക്കാമോ ;
(ഡി)
വിഷാംശം
കലര്‍ന്ന മത്സ്യം ഇവിടെ
എത്തുമ്പോള്‍
ബന്ധപ്പെട്ട
സംസ്ഥാനങ്ങളിലെ ഫിഷറീസ്
വകുപ്പിനെ വിവരം
ധരിപ്പിച്ച്
കുറ്റക്കാരായവര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനു
സര്‍ക്കാര്‍ തലത്തില്‍
എന്ത് നടപടിയാണ്
കൈകൊണ്ടിട്ടുള്ളത് ?
നാഷണല്‍
അര്‍ബന്‍ ഹെല്‍ത്ത് മിഷന്
പദ്ധതി
T 4823.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
അര്‍ബന്‍ ഹെല്‍ത്ത്
മിഷന് പദ്ധതിയിലേക്ക്
നഗരസഭകളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കുമോ?
പബ്ലിക്
ഹെല്‍ത്ത് (വിംഗ്)
വിഭാഗത്തില്‍
പഞ്ചായത്തുകളില്‍
പ്രവര്‍ത്തിക്കുന്ന
ആരോഗ്യ ഉപകേന്ദ്രങ്ങളിലെ
തസ്തികകള്‍
4824.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
പബ്ലിക് ഹെല്‍ത്ത്
(വിംഗ്) വിഭാഗത്തില്‍
പഞ്ചായത്തുകളില്‍
പ്രവര്‍ത്തിക്കുന്ന
ആരോഗ്യ
ഉപകേന്ദ്രങ്ങളില്‍
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍ 40
വര്‍ഷത്തോളം മുമ്പ്
നിലവിലുള്ളതാണ് എന്നതും
ഇക്കാലമത്രയും സ്റ്റാഫ്
പാറ്റേണ്‍
പുതുക്കിയിട്ടില്ല
എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജനസംഖ്യാനുപാതികമായി
പി.എച്ച്.സി. കളില്‍
ജെ. എച്ച്.ഐ., ജെ.
പി.എച്ച്.എന്‍.
തസ്തികകള്‍
വര്‍ദ്ധിപ്പിക്കേണ്ടത്
അനിവാര്യമാണ് എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പി.എച്ച്.സി.കളിലെ
ഇത്തരം തസ്തികകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നിര്ത്തലായിപ്പോവുന്ന
സൂപ്പര്‍ന്യൂമററി
തസ്തികകളുടെ കുറവ്
കാരണമുണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമായി
വ്യക്തമാക്കാമോ ;
(ഡി)
കൊയിലാണ്ടി
മണ്ഡലത്തിലെ
സി.എച്ച്.സി. കളില്‍
സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ച് തസ്തിക
അനുവദിച്ച് നിയമനം
നടത്താന്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ ?
ആലപ്പുഴ
ജില്ലയിലെ
എന്‍.ആര്.എച്ച്.എം.
ഫണ്ട് വിനിയോഗം
4825.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.ആര്.എച്ച്.
എം. ഫണ്ട് ഉപയോഗിച്ച്
ആലപ്പുഴ ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതികളും പരിപാടികളും
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
2011-12,
2012-13, 2013-14,
2014-15 സാമ്പത്തിക
വര്‍ഷങ്ങളില്‍
ജില്ലയില്‍ ഇതിനായി
ചെലവഴിക്കപ്പെട്ട തുക
പദ്ധതി അടിസ്ഥാനത്തില്‍
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
ഗ്രാമപ്രദേശങ്ങളിലെ
ആരോഗ്യകേന്ദ്രങ്ങള്‍ക്കും
ഉപകേന്ദ്രങ്ങള്‍ക്കും
കെട്ടിടവും മറ്റ് ഭൗതിക
സാഹചര്യങ്ങളും
ഏര്‍പ്പെടുത്തുന്നതിന്
പ്രസ്തുത ഫണ്ട്
വിനിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആലപ്പുഴ
ജില്ലയിലെ വിശദാംശം
നല്‍കാമോ?
ആരോഗ്യ
വകുപ്പിലെ ആശ്രിത നിയമനം
4826.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഗേഷ്
.സി.ആര് , S/o. Late
R.ചന്ദ്രന് എന്ന
വ്യക്തിക്ക്
17-6-2013-ലെ G.O.(Ms)
No.251 / 2013 /
H&FWD നമ്പര്‍
പ്രകാരം ഉത്തരവു നല്കി
എങ്കിലും ഇതുവരെ
ആരോഗ്യ വകുപ്പില്‍
ആശ്രിത നിയമനം വഴി
ജോലി ലഭിച്ചിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിയമനം നല്‍കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
മാലിന്യ
സംസ്ക്കരണ സംവിധാനമില്ലാത്ത
ഭക്ഷണശാലകള്‍ക്കെതിരെ നടപടി
4827.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരസഭാ പ്രദേശങ്ങളിലെ
ഹോട്ടലുകള്‍, ജ്യൂസ്
പാര്‍ലറുകള്‍
എന്നിവയില്‍ ആരോഗ്യ
വകുപ്പ് നടത്തിയ
പരിശോധനയില്‍ ഓരോ
ജില്ലയിലും കണ്ടെത്തിയ
ഫലങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(ബി)
മാലിന്യ
സംസ്ക്കരണ
സംവിധാനമില്ലാത്ത എത്ര
സ്ഥാപനങ്ങള്‍ ഈ
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
മലപ്പുറം
ജില്ലയില്‍ മാലിന്യ
സംസ്ക്കരണ
സംവിധാനമില്ലാത്ത എത്ര
സ്ഥാപനങ്ങള്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുണ്ട് ;
(ഡി)
നോട്ടീസ്
നല്കിയ ശേഷം എത്ര
സ്ഥാപനങ്ങളില്‍
വേയ്സ്റ്റ് പിറ്റുകള്‍
സ്ഥാപിച്ചിട്ടുണ്ട് ;
(ഇ)
മലപ്പുറം
ജില്ലയിലെ നഗരസഭാ
പ്രദേശങ്ങളില്‍ എത്ര
സ്ഥാപനങ്ങളില്‍ ഇനിയും
വേയ്സ്റ്റ് പിറ്റുകള്‍
നിര്‍മ്മിച്ചിട്ടില്ലെന്നും
ഇവയ്ക്കെതിരെ എടുത്ത
നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ ?
ചേലക്കര
മണ്ഡലത്തിലെ സാമൂഹികാരോഗ്യ
കേന്ദ്രങ്ങളും പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളും
4828.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ എത്ര
സാമൂഹികാരോഗ്യ
കേന്ദ്രങ്ങളും
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളും ഉണ്ട്;
പ്രസ്തുത
കേന്ദ്രങ്ങളിലെ ഒ.പി.
വിഭാഗം രോഗികളുടെ
എണ്ണവും ഐ.പി. ഉള്ള
ആശുപത്രികളിലെ ഐ.പി.
വിഭാഗം രോഗികളുടെ
എണ്ണവും എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
ഓരോന്നിലും
അനുവദിക്കപ്പെട്ട
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാരുടെ
തസ്തികകള്‍ എത്ര;
അവയില്‍ നിലവില്‍
ജോലിചെയ്യുന്നവര്‍
എത്രയുണ്ടെന്നും എത്ര
ഒഴിവുകള്‍
വീതമുണ്ടെന്നും പറയാമോ;
(സി)
ഇതില്‍
താലൂക്ക് ആശുപത്രി
നിലവാരത്തില്‍
ഉയര്‍ത്തിയ
സാമൂഹികാരോഗ്യ കേന്ദ്രം
ഏതാണ്; അതില്‍ താലൂക്ക്
ആശുപത്രിക്കാവശ്യമായ
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങളും
വ്യക്തമാക്കുമോ;
(ഡി)
പാഞ്ഞാള്‍,
ദേശമംഗലം, വരവൂര്‍,
കൊണ്ടാഴി എന്നീ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍ ഐ.പി.
വിഭാഗം സംവിധാനം
സജ്ജമാക്കിയിട്ടും
അനുവദിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
നാഷണല്‍
അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍
ഹോസ്പിറ്റല്‍സ് ആന്റ്
ഹെല്‍ത്ത് കെയര്‍ അംഗീകാരം
4829.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര ആശുപത്രികള്‍ക്ക്
'നാഷണല്‍
അക്രഡിറ്റേഷന് ബോര്‍ഡ്
ഫോര്‍ ഹോസ്പിറ്റല്‍സ്
ആന്റ് ഹെല്‍ത്ത്
കെയര്‍' അംഗീകാരം
ലഭിച്ചു; അവ ഏതെല്ലാം;
(ബി)
എന്‍.എ.ബി.എച്ച്
അംഗീകാരം
ലഭിക്കുന്നതിന്
ആവശ്യമായ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
ആശുപത്രികളെയും
എന്‍.എ.ബി.എച്ച്
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മൊബൈല്‍
ക്ലിനിക്കുകള്‍
ആരംഭിക്കുവാന്‍ നടപടി
4830.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ലൂഡി ലൂയിസ്
,,
കെ.മുരളീധരന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചികിത്സാ
സൗകര്യങ്ങള്‍
ലഭ്യമല്ലാത്ത വിദൂര
പ്രദേശങ്ങളിലുള്ള
ജനങ്ങളുടെ
ജീവിതശൈലീരോഗപരിശോധനയ്ക്കും
നിര്‍ണ്ണയത്തിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(ബി)
പി.എച്ച്.സി.
കള്‍ ഇല്ലാത്ത വിദൂര
പ്രദേശങ്ങളില്‍
ചികിത്സാ സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വിദൂര
പ്രദേശങ്ങളില്‍
വസിക്കുന്ന ജനങ്ങളുടെ
ചികിത്സക്കായി മൊബൈല്‍
ക്ലിനിക്കുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സ്റ്റാഫ്
നഴ്സ് തസ്തികകള്‍
4831.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ
പരിധിയിലുള്ള ജില്ല,
താലൂക്ക്, സി.എച്ച്.സി,
പി.എച്ച്.സി., എന്നീ
ആശുപത്രികളിലായി
സ്റ്റാഫ് നഴ്സ് ഗ്രേഡ്-
III സ്റ്റാഫ് നഴ്സ്-II,
ഹെഡ് നഴ്സ് എന്നിവരുടെ
എത്ര അനുവദനീയ
തസ്തികകളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ ;
(ബി)
മേല്‍സൂചിപ്പിച്ച
തസ്തികകളില്‍ ജോലി
നോക്കുന്ന
ജീവനക്കാര്‍ക്ക്
യഥാക്രമം 2:2:1 എന്ന്
അനുപാതത്തിലുള്ള
പ്രൊമോഷന്
നടപ്പിലാക്കിയിട്ടുണ്ടോ
; ഇല്ലായെങ്കില്‍
വിശദാംശം അറിയിക്കുമോ ;
(സി)
ഡി.എച്ച്.എസിന്റെ
ES3/76025/10 തീയതി
3.01.2013 ലെ പഴയ
സീനിയോറിറ്റി ലിസ്റ്റ്
പ്രകാരം റാങ്ക് നമ്പര്‍
3460 മുതല്‍ 3895
വരെയും പുതിയ
സീനിയോറിറ്റി ലിസ്റ്റ്
പ്രകാരം 1മുതല്‍ 2000
വരെയും ഉള്ള
ലിസ്റ്റില്‍ നിന്നും
ഗ്രേഡ് -I നഴ്സുമാര്‍,
മറ്റ് 13 ജില്ലകളില്‍
നിന്നും ആയി കൊല്ലം
ജില്ലയിലേക്ക് എത്ര
പേര് സ്ഥലമാറ്റം
മുഖാന്തിരം
ജോലിനോക്കുന്നുവെന്ന്
വ്യക്തമാക്കുമോ ;
(ഡി)
അന്തര്‍
ജില്ലാ സ്ഥലം
മാറ്റത്തിന് ഗ്രേഡ് -I
നഴ്സുമാര്‍ക്ക്
മാനദണ്ഡം എന്തെങ്കിലും
നിശ്ചയിച്ചിട്ടുണ്ടോ ;
എങ്കില്‍ ആയത്
എന്താണെന്ന്
വ്യക്തമാക്കുമോ ?
സാന്ത്വന
ചികിത്സ
4832.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാന്ത്വന
ചികിത്സാ രംഗത്ത്
എന്തെല്ലാം നവീന
പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
സാന്ത്വന
ചികിത്സയ്ക്ക്
ആയുര്‍വേദ /ഹോമിയോ
മരുന്നുകള്‍
ഫലപ്രദമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഹോമിയോ/
ആയുര്‍വേദ ചികിത്സാ
രീതികള്‍ സാന്ത്വന
ചികിത്സയ്ക്ക്
ഫലപ്രദമായി
ഉപയോഗിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ?
നാദാപുരം
താലൂക്ക് ആശുപത്രിയിലെ
ഒഴിവുകള്‍
4833.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
താലൂക്ക് ആശുപത്രിയില്‍
നിലവിലുള്ള ഒഴിവുകളുടെ
തസ്തിക തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(സി)
നിലവിലുള്ള
ഒഴിവുകള്‍ നികത്തി
ആശുപത്രിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കട്ടപ്പന
താലൂക്ക് ആശുപത്രിയില്‍ നിയമനം
നടത്തുന്നതിന് നടപടി
4834.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താലൂക്ക്
ആശുപത്രിയായി ഉയർത്തിയ
കട്ടപ്പന പ്രൈമറി
ഹെല്‍ത്ത് സെന്ററിൽ
ആവശ്യമായ ജീവനക്കാരുടെ
തസ്തിക സൃഷ്ടിച്ച്
നിയമനം നടത്തുന്നതിന്
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ;
മലപ്പുറം
കാന്‍സര്‍ സെന്ററിന്റെ
പ്രവര്‍ത്തനം
4835.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ഇന്‍കെല്‍
കേന്ദ്രങ്ങളില്‍
ആരംഭിക്കുന്ന കാന്‍സര്‍
സെന്ററിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
സ്പെഷ്യല്‍
ഓഫീസറെ
നിയമിച്ചതിനുശേഷം
പ്രസ്തുത കേന്ദ്രം
ആരംഭിക്കുന്നതിനായി
നാളിതുവരെ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അരിയില്‍
ആര്‍സനിക് രാസപദാര്‍ത്ഥം
അടങ്ങിയിട്ടുണ്ടെന്ന
റിപ്പോര്‍ട്ട്
T 4836.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രധാന ഭക്ഷണമായ
അരിയില്‍
അനുവദനീയമായതിലധികം
ആര്‍സനിക് എന്ന
രാസപദാര്‍ത്ഥം
അടങ്ങിയിട്ടുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതേക്കുറിച്ച്
എന്തെങ്കിലും
പരിശാധനകള്‍
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ പരിശാേധനാഫലം
വെളിപ്പെടുത്തുമോ ;
(സി)
ഇല്ലെങ്കില്‍
അടിയന്തരമായി
രാസപരിശോധന നടത്തി ഇതു
സംബന്ധിച്ച് ജനങ്ങളുടെ
ആശങ്ക നീക്കാന്‍ നടപടി
സ്വീകരിക്കുമോ ?
സ്വകാര്യ
മെഡിക്കല്‍ ലാബുകളിലെ
പരിശോധന
4837.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
മെഡിക്കല്‍ ലാബുകളിലെ
പരിശോധനാഫലങ്ങളെക്കുറിച്ച്
പരാതികള്‍ ഉണ്ടാകുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
തെറ്റായ
പരിശോധനാഫലങ്ങള്‍
നല്കുന്നതു മൂലം
പലപ്പോഴും രോഗികളുടെ
ജീവന് തന്നെ അപകടങ്ങള്‍
ഉണ്ടാകുന്ന
സാഹചര്യങ്ങള്‍
സൃഷ്ടിക്കുന്ന ഇത്തരം
ലാബുകളുടെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പരിശോധനാതലങ്ങളില്
പിഴവു വരുത്തുന്ന
സ്വകാര്യ മെഡിക്കല്‍
ലാബുകള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ?
സ്വകാര്യ
മെഡിക്കല്‍ ലബോറട്ടറികള്‍ക്കു
വേണ്ട യോഗ്യത
4838.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
മെഡിക്കല്‍
ലബോറട്ടറികള്‍ക്ക്
നിയമാനുസൃത
പ്രവര്‍ത്തനം
നടത്തുന്നതിന് ആവശ്യമായ
യോഗ്യതകള്‍
എന്തൊക്കെയാണ്;
(ബി)
ഇത്
പ്രവര്‍ത്തിക്കാന്‍
ലൈസന്‍സ് കൊടുക്കുന്നത്
ആരാണെന്നും
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
ലാബുകളുടെ പ്രവര്‍ത്തനം
നീരീക്ഷിക്കുന്നതിനും,
കാര്യക്ഷമമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;വിശദാംശം
ലഭ്യമാക്കുമോ?
എറണാകുളം
മെഡിക്കല്‍ കോളേജിലെ
ബി.എസ്.സി. നഴ്സിംഗ്
ഹോസ്റ്റലിന്റെ നിര്‍മ്മാണം
4839.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
മെഡിക്കല്‍ കോളേജിലെ
ബി.എസ്.സി നഴ്സിംഗ്
ഹോസ്റ്റലിന്റെ
നിര്‍മ്മാണത്തിന്റെ
നിലവിലുള്ള സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
90%
പണിയും പൂര്‍ത്തിയായ
കെട്ടിടത്തിന്റെ ബാക്കി
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിലെ
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(സി)
ഹോസ്റ്റല്‍
ഇല്ലാത്തതിനാല്‍
വിദ്യാര്‍ത്ഥികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് ബാക്കി
പണി പൂര്‍ത്തിയാക്കി
ഹോസ്റ്റല്‍
അടിയന്തരമായി
തുറന്നുകൊടുക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ഇക്കാര്യത്തിൽ
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
താലൂക്ക്
ആശുപത്രികളില്‍ ഡയാലിസിസ്
യൂണിറ്റുകള്‍
4840.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
താലൂക്കാശുപത്രികളിലും
ഡയാലിസിസ് യൂണിറ്റുകള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനം
പൂര്‍ണ്ണമായും
നടപ്പിലാക്കിയോ എന്ന്
അറിയിക്കാമോ ;
എന്തുകൊണ്ടാണ് അവ
ആരംഭിക്കാത്തതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതെല്ലാം
താലൂക്കാശുപത്രികളിലാണ്
ഇനിയും ഡയാലിസിസ്
യൂണിറ്റുകള്‍
ആരംഭിക്കാത്തത് എന്നും
പ്രസ്തുത യൂണിറ്റ്
ആരംഭിക്കണമെങ്കില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
വേണ്ടതെന്നും
അറിയിക്കാമോ ;
(സി)
ചേര്‍ത്തല
താലൂക്കാശുപത്രിയില്‍
പ്രസ്തുത യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണെന്നും
അവിടെ ആയത്
ആരംഭിക്കുന്നതിന്
ആശുപത്രി അധികൃതര്‍
എന്നാണ് അപേക്ഷ
സമര്‍പ്പിച്ചതെന്നും
എന്നത്തേക്ക് പ്രസ്തുത
യൂണിറ്റ്ആരംഭിക്കാൻ
കഴിയുമെന്നും
അറിയിക്കുമോ?
കാന്‍സര്‍
രോഗ നിയന്ത്രണം
4841.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാന്‍സര്‍
രോഗം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
കോഴിക്കോട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍ കാന്‍സര്‍
രോഗ ചികിത്സാ
സംവിധാനങ്ങള്‍ കൂടുതല്‍
മെച്ചപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
കാന്‍സര്‍
കെയര്‍ സെന്ററുകള്‍
4842.
ശ്രീ.എസ്.ശർമ്മ
,,
സാജു പോള്‍
,,
എ. പ്രദീപ്കുമാര്‍
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
ബജറ്റില്‍ പ്രഖ്യാപിച്ച
പ്രകാരം തിരുവനന്തപുരം,
കോഴിക്കോട് മെഡിക്കല്‍
കോളേജുകളില്‍ കാന്‍സര്‍
ടെര്‍ഷ്യറി കെയര്‍
സംവിധാനമേര്പ്പെടത്തുന്നതിനായി
ചെയ്ത കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ ;
(ബി)
കണ്ണൂര്‍,
കോഴിക്കോട്, ആലപ്പുഴ,
തൃശൂര്‍ ജില്ലാ
ആശുപത്രികളില്‍
കാന്‍സര്‍ കെയര്‍
സെന്ററുകള്‍
സ്ഥാപിക്കാനായി
സ്വീകരിച്ച നടപടികളും
അതിനായി ചെലവഴിച്ച
തുകയും എത്രയെന്ന്
അറിയിക്കുമോ ;
(സി)
കൊച്ചി
കാന്‍സര്‍ കെയര്‍
സെന്റര്‍
യാഥാര്‍ത്ഥ്യമാക്കാനായി
ഇതുവരെ എന്തൊക്കെ
കാര്യങ്ങള്‍
ചെയ്തെന്നും, സെന്റര്‍
എന്നത്തേക്ക്
പ്രവര്‍ത്തനക്ഷമമാകുമെന്നും
അറിയിക്കാമോ ;
(ഡി)
കൊച്ചി
കാന്‍സര്‍ കെയര്‍
ആന്വിറ്റി
അടിസ്ഥാനത്തില്‍
നിര്‍മ്മിക്കുന്നതാണെന്ന
2015-16 ബജറ്റ്
പ്രഖ്യാപനം വഴി
എന്താണുദ്ദേശിക്കുന്നതെന്നും
അതിന്റെ വിശദമായ
രൂപരേഖയും നല്‍കുമോ ; ഈ
സ്ഥാപനം പൂര്‍ണ്ണമായും
പൊതുമേഖലയില്‍തന്നെ
സ്ഥാപിക്കാനാണോ
ഉദ്ദേശിക്കുന്നത് ?
ആലത്തുര്
താലൂക്ക് ആശുപത്രിയിലെ
എന്‍ഡോസ്കോപ്പി യൂണിറ്റ്
4843.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തുര്
താലൂക്ക്
ഹെഡ്ക്വാര്‍ട്ടര്‍
ആശുപത്രിയിലെ
എന്‍ഡോസ്കോപ്പി
യൂണിറ്റ് ഇപ്പോള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ടോ;
(ബി)
എന്‍ഡോസ്കോപ്പി
മെഷീന് കൈകാര്യം
ചെയ്യുന്നതിനുള്ള
വിദഗ്ദ്ധ പരിശീലനം
ലഭിച്ച ഡോക്ടര്‍മാര്‍
ആശുപത്രിയില്‍ ഉണ്ടോ;
(സി)
ഇല്ലെങ്കില്‍
താല്പര്യമുള്ള
ഡോക്ടര്‍മാരെ
പരിശീലനത്തിന്
അയയ്ക്കുന്ന കാര്യം
പരിഗണിയ്ക്കുമോ?
ചാലക്കുടി
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
4844.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ പഴയ
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്ക്, എക്സ്-റേ
റൂം, വരാന്ത എന്നിവ
പൊളിച്ചു മാറ്റുന്നതിന്
അനുമതി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പുതിയ
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്ക് നിര്‍മ്മാണം
പൂര്‍ത്തിയാക്കി
പ്രവര്‍ത്തനം ആരംഭിച്ച
സാഹചര്യത്തിലും, പുതിയ
എക്സ്-റേ ക്ലിനിക്കല്‍
ലാബ് പണിയുന്നതിന്
അനുമതി ലഭിച്ച
സാഹചര്യത്തിലും,
ജീര്‍ണ്ണിച്ച
അവസ്ഥയിലുള്ള പഴയ
കെട്ടിടഭാഗങ്ങള്‍
പൊളിച്ചുമാറ്റുന്നതിനായി
അടിയന്തര അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ കാടുകുറ്റി-കക്കാട്
പി.എച്ച്.സി
4845.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി മണ്ഡലത്തിലെ
കാടുകുറ്റി-കക്കാട്
പി.എച്ച്.സി. യിലെ
കിടത്തി ചികിത്സ
പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
കക്കാട് പി.എച്ച്.സി
യുടെ പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണം ഇനിയും
പൂര്‍ത്തീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കക്കാട്
പി.എച്ച്.സി കെട്ടിട
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിനും
അവിടെ കിടത്തി ചികിത്സ
പുനരാരംഭിക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ന്യൂബോണ്‍
സ്ക്രീനിംഗ് സംവിധാനം
4846.
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂബോണ്‍
സ്ക്രീനിംഗ് സംവിധാനം
എന്ന് മുതലാണ്
നടപ്പിലാക്കിത്തുടങ്ങിയത്
;
(ബി)
ഈ
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാം ;
(സി)
ഈ
പദ്ധതി എല്ലാ
പി.എച്ച്.സി. കളിലും
നടപ്പിലാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
ആയതിനുള്ള നടപടി
സ്വീകരിക്കുമോ ?
മാവേലിക്കര
ജില്ലാ ആശുപത്രിയുടെ അടിസ്ഥാന
സൗകര്യ വികസനം
4847.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി 2015-16
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
33 കോടി രൂപയുടെ
പ്രൊപ്പോസല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദാമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി നബാര്‍ഡ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ ഫയല്‍
നമ്പര്‍ ലഭ്യമാക്കുമോ;
(ഡി)
പ്രൊപ്പോസലില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
പ്രസ്തുത
പദ്ധതിയ്ക്കുള്ള
അംഗീകാരം അടിയന്തരമായി
ലഭ്യമാക്കുമോ?
മെഡിക്കല്‍
റിക്കാര്‍ഡ് ലൈബ്രറി
4848.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ മെഡിക്കല്‍
റിക്കാര്‍ഡ് ലൈബ്രറി
പ്രവര്‍ത്തിക്കുന്ന
ആശുപത്രികള്‍ ഏതെല്ലാം;
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
ഈ
സര്ക്കാര്പുതുതായി
എവിടെയെല്ലാം
മെഡിക്കല്‍ റിക്കാര്‍ഡ്
ലൈബ്രറിയും അനുബന്ധ
തസ്തികയും
അനുവദിച്ചിട്ടുണ്ട്;
ആയത് ഏതെല്ലാം
നിയോജകമണ്ഡലങ്ങളിലാണ്
സ്ഥിതി ചെയ്യുന്നത്;
(സി)
മെഡിക്കല്‍
റിക്കാര്‍ഡ്
ലൈബ്രറി/തസ്തിക
ഇല്ലാത്ത താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്/താലൂക്ക്
ആശുപത്രികള്‍ ഏതെല്ലാം;
(ഡി)
മെഡിക്കല്‍
റിക്കാര്‍ഡ് ലൈബ്രറി
/എം.ആര്.എല്‍. തസ്തിക
ഇല്ലാത്ത
ആശുപത്രികളില്‍ ഒന്നാണ്
കൊയിലാണ്ടി താലൂക്ക്
ഗവ. ആശുപത്രി എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇവിടെ
എം.ആര്.എല്‍. തസ്തിക
അനുവദിക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ. യില്‍
നിന്ന് നിവേദനം
ലഭിച്ചിട്ടുണ്ടാ;
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(എഫ്)
ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
പ്രധാന ആശുപത്രികളില്‍
എം.ആര്.എല്‍.
സ്ഥാപിക്കുന്നത്
സംബന്ധിച്ച്
സമര്‍പ്പിച്ച
പ്രൊപ്പോസലില്‍
ഏതെല്ലാം ആശുപത്രികളാണ്
ഉള്‍പ്പെട്ടത്;
വിശദമാക്കാമോ;
പ്രൊപ്പോസലിന്റെ
പൂര്‍ണ്ണ രൂപത്തിലുള്ള
പകര്‍പ്പ്
ലഭ്യമാക്കാമോ; ഈ
പ്രൊപ്പോസല്‍
സര്‍ക്കാരിന് എന്ന്
ലഭിച്ചു; ആയതില്‍ ഇത്
വരെ സ്വീകരിച്ച നടപടി
വിശദമായി
വ്യക്തമാക്കാമോ?
സ്കൂളുകള്‍
കേന്ദ്രീകരിച്ച് ആരോഗ്യ
വകുപ്പ് നടത്തിയ സര്‍വ്വെ
റിപ്പോര്‍ട്ട്
4849.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ സ്കൂളുകളില്‍
ആരോഗ്യ വകുപ്പിന്‍െറ
നേതൃത്വത്തില്‍
ശുചിത്വവും അടിസ്ഥാന
സൗകര്യങ്ങളും
സംബന്ധിച്ച് സര്‍വ്വെ
നടത്തുകയുണ്ടായോ ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വെ
റിപ്പോര്‍ട്ടിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ;
റേഡിയേഷന്
ട്രോളിയില്‍നിന്ന് വീണ് രോഗി
മരിക്കാനിടയായ സംഭവം
4850.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജിലെ
ക്യാന്‍സര്‍ ചികിത്സാ
വിഭാഗത്തില്‍
റേഡിയേഷന് ട്രോളിയില്‍
നിന്ന് വീണ് രോഗി
മരിക്കാനിടയായ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
സംഭവത്തെക്കുറിച്ച്
എന്തെങ്കിലും അന്വേഷണം
നടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അന്വേഷണ
റിപ്പോര്‍ട്ട്
ലഭ്യമായോ; വിശദാംശം
നല്‍കുമോ;
(ഡി)
മരണപ്പെട്ട
രോഗിയുടെ
കുടുംബത്തിന്റെ
പരാതികള്‍ ആശുപത്രി
അധികൃതര്‍ക്കോ,
സര്‍ക്കാരിനോ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഇ)
മരിച്ചയാളിന്റെ
കുടുംബത്തിന്
സാമ്പത്തിക സഹായം
നല്കുന്ന കാര്യം
പരിഗണിക്കുമോ?
കാഞ്ഞങ്ങാട്
മലേറിയ വാഹക ലാര്‍വകള്‍
4851.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്,
കാസര്‍കോട് നഗരങ്ങളില്‍
മലേറിയ വാഹകരായ
കൊതുകുകളുടെ ലാര്‍വകള്‍
കണ്ടെത്തി എന്ന
ആരോഗ്യവകുപ്പിന്റെ
റിപ്പോര്ട്ടിന്മേല്
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
പറയാമോ;
മലപ്പുറത്തെ
പബ്ലിക്ക് ഹെല്‍ത്ത് ലാബിന്റെ
പ്രവർത്തനം
4852.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറത്ത്
അനുവദിച്ച പബ്ലിക്ക്
ഹെല്‍ത്ത് ലാബിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ് ;
(ബി)
പ്രസ്തുത
കേന്ദ്രം താല്‍ക്കാലിക
കെട്ടിടത്തില്‍
ആരംഭിക്കുന്നതിന്
ഇനിയും എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തേണ്ടത് ;
വിശദാംശം നല്‍കുമോ ;
(സി)
ഇതിന്
ആവശ്യമായ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി
ലാബിന്റെ പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ ?
നിര്‍ബന്ധിത
ഗ്രാമീണ സേവനം
4853.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജില്‍ നിന്ന് പഠനം
പൂര്‍ത്തിയാക്കി വരുന്ന
ഡോക്ടര്‍മാര്‍ക്ക്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് നിര്‍ബന്ധിത
ഗ്രാമീണ സേവനം വേണമെന്ന
ഉത്തരവ്
നല്‍കിയിരുന്നോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
നിര്‍ബന്ധിത
ഗ്രാമീണ സേവന ഉത്തരവ് ഈ
സര്‍ക്കാരിന്റെ കാലത്ത്
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കാമോ;
(സി)
കാസര്‍ഗോഡ്
പോലെയുള്ള പിന്നോക്ക
ജില്ലകള്‍ക്ക് വലിയൊരു
അനുഗ്രഹമായിരുന്ന
ഗ്രാമീണ സേവന ഉത്തരവ്
പിന്‍വലിച്ചതു മൂലം
ഗ്രാമങ്ങളിലെ
പി.എച്ച്.സി. കളില്‍
ഡോക്ടര്‍മാരുടെ സേവനം
കുറഞ്ഞതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മെഡിക്കല്‍
കോളേജുകളില്‍
പഠിച്ചിറങ്ങുന്ന
ഡോക്ടര്‍മാര്‍ക്ക്
നിര്‍ബന്ധിത ഗ്രാമീണ
സേവന ഉത്തരവ്
പുന:സ്ഥാപിക്കുന്ന
വിഷയം പരിഗണിക്കുമോ?
ഞാറയ്ക്കല്‍
സര്‍ക്കാര്‍ ആശുപത്രിക്ക്
പുതിയ കെട്ടിടം
T 4854.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഞാറയ്ക്കല്‍
സര്‍ക്കാര്‍
ആശുപത്രിയ്ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ജിഡയില്‍ നിന്നും ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് എന്നാണ്
ഭരണാനുമതി
നല്‍കിയതെന്നും,
തുടര്‍ന്ന് സ്വീകരിച്ച
നടപടികള്‍
എന്താെക്കെയെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും,
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടെങ്കില്‍
ആയത് എന്തെന്നും
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആയുര്‍വ്വേദ ഡിസ്പെന്‍സറികള്‍
4855.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആയുര്‍വ്വേദ
ഡിസ്പെന്‍സറികളുടെ
സേവനം ലഭ്യമല്ലാത്ത
എത്ര പഞ്ചായത്തുകള്‍
സംസ്ഥാനത്ത്
നിലവിലുണ്ട് ;
(ബി)
പ്രസ്തുത
പഞ്ചായത്തുകളില്‍
സര്‍ക്കാര്‍
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ ഭാരതീയ
ചികിത്സാ വകുപ്പില്‍
നിന്നും സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അതിന്
അംഗീകാരം
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ ?
സര്‍ക്കാര്‍
ആശുപത്രികളുടെ എണ്ണം
4856.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍ ഉളള
ഫാര്‍മസിസ്റ്റ് ,
ലബോറട്ടറി
ടെക്നീഷ്യന് എന്നീ
തസ്തികളുടെ എണ്ണം ജില്ല
തിരിച്ച്
ലഭ്യമാക്കുമോ;
(സി)
തിരുവനന്തപുരം
ദന്തല്‍ കോളേജില്‍
ഫാര്‍മസിസ്റ്റ് തസ്തിക
ഉണ്ടോ; നിലവില്‍
ഫാര്‍മസിസ്റ്റ് ജോലി
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കോളേജില്‍
മരുന്നുകളുടെ ഇന്റന്റ്
തയ്യാര്‍ ചെയ്യുന്നതും
സ്റ്റോക്ക് സൂക്ഷിച്ചു
വിതരണം ചെയ്യുന്നതും
ആരാണ്; വ്യക്തമാക്കുമോ;
(ഇ)
സര്‍ക്കാര്‍
ആശുപത്രികളില്‍
ഫാര്‍മസിസ്റ്റ്,
ലബോറട്ടറി
ടെക്നീഷ്യന്
എന്നിവരുടെ തസ്തിക
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിക്കും?
സര്‍ക്കാര്‍
ആശുപത്രികളിലെ ജീവനക്കാരുടെ
സേവനം ഉറപ്പുവരുത്തുന്നതിന്
നടപടി
4857.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയില്‍ ഉള്ള PHC
മുതല്‍ മെഡിക്കല്‍
കോളേജ് വരെയുള്ള
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രി
കോമ്പൗണ്ടുകളിലെ
ക്വാര്‍ട്ടേഴ്സുകള്‍
കൃത്യമായി
മെയിന്റനന്‍സ് നടത്തി
ഉപയോഗപ്രദമാക്കുന്നതിനും
രോഗികള്‍ക്ക്
ജീവനക്കാരുടെ സേവനം
ഉറപ്പ് വരുത്തുന്നതിനും
എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
4858.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ആശുപത്രികളില്‍
നിലവില്‍ എത്ര
ഡോക്ടര്‍മാരുടെ
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വിശദമാക്കാമോ;
(ബി)
ഡോക്ടര്‍മാര്‍ക്ക്
നിലവിലുണ്ടായിരുന്ന
നിര്‍ബന്ധിത ഗ്രാമീണ
സേവനം എന്ന വ്യവസ്ഥ ഈ
സര്‍ക്കാര്‍
നീക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതുമൂലം ഗ്രാമീണ
മേഖലയില്‍
ഡോക്ടര്‍മാര്‍
സേവനത്തിനെത്താത്തത്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിനായി കണ്ടെത്തിയ
പ്രതിവിധിയെന്താണെന്ന്
വിശദമാക്കാമോ?
കോഴിക്കോട്
ബീച്ച് ജനറല്‍ ആശുപത്രിയിലെ
ഡോക്ടര്‍ തസ്തികയിലെ
ഒഴിവുകള്‍
4859.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ബീച്ച് ജനറല്‍
ആശുപത്രിയില്‍ നിലവില്‍
എത്ര ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ ഉണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഡോക്ടര്‍
ഇല്ലാത്തതുകാരണം
പ്രസ്തുത ആശുപത്രിയിലെ
ചര്‍മ്മരോഗ വിഭാഗം
ഒ.പി. അടച്ചിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പൊതുജനാരോഗ്യ
ശ്യംഖലയിലെ പ്രവർത്തനങ്ങൾ
4860.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുജനാരോഗ്യ
ശ്യംഖലയില്‍ പുതുതായി
എത്ര ആശുപത്രികള്‍
അനുവദിച്ചു; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
സ്ഥാപനങ്ങളില്‍
പുതുതായി എത്ര
തസ്തികകള്‍ അനുവദിച്ചു;
മെഡിക്ക്ല കോളേജ്, സി.
എച്ച്. സി., പി. എച്ച്.
സി., ആയുര്‍വ്വേദ,
ഹോമിയോ തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുജനാരോഗ്യ
മേഖലയിലെ എത്ര
ആശുപത്രികള്‍ അപ്ഗ്രേഡ്
ചെയ്തു; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
അപ്ഗ്രേഡ്
ചെയ്ത ആശുപത്രികള്‍ക്ക്
മാത്രമായി എത്ര പുതിയ
തസ്തികകള്‍
അനുവദിച്ചിട്ടുണ്ട്;
തസ്തിക തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
പേപ്പട്ടിയുടെ
കടി, പാമ്പുകടി എന്നിവയ്ക്
സൗജന്യ കുത്തിവയ്പ്
4861.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ സര്‍ക്കാര്‍
ആശുപത്രികളില്‍
പേപ്പട്ടിയുടെ കടി,
പാമ്പുകടി എന്നിവ
ഏല്ക്കുമ്പോല്
നല്‍കേണ്ട കുത്തിവയ്പ്
എ.പി.എല്‍.-ബി.പി.എല്‍.
ഭേദമന്യേ എല്ലാ
രോഗികള്‍ക്കും
സൗജന്യമായി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ഭക്ഷ്യസുരക്ഷാ
വകുപ്പ് ശേഖരിക്കുന്ന
സാമ്പിളുകള്‍ പരിശോധന
4862.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭക്ഷ്യസുരക്ഷാ വകുപ്പ്
ശേഖരിക്കുന്ന
സാമ്പിളുകള്‍
പരിശോധിക്കുന്നതിന്
ഏര്‍പ്പെടുത്തിയിരിക്കുന്ന
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ ;
(ബി)
സാമ്പിളുകള്‍
പരിശോധിക്കുന്നതിന്
സര്‍ക്കാര്‍
അക്രഡിറ്റേഷനുള്ള
സംവിധാനം നിലവിലുണ്ടോ ;
വിശദമാക്കാമോ ?
മാനസികാരോഗ്യ
മേഖലയിലെ വെല്ലുവിളികള്‍
നേരിടാ൯ നടപടി
4863.
ശ്രീ.സണ്ണി
ജോസഫ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനസികാരോഗ്യ
മേഖലയിലെ
വെല്ലുവിളികള്‍
നേരിടുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
മാനസികാരോഗ്യ
കേന്ദ്രങ്ങളിലെ
അടിസ്ഥാന
സംവിധാനങ്ങളിലെ
അപര്യാപ്തതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അവ ഏതെല്ലാം;
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്നു
വ്യക്തമാക്കാമോ;
(സി)
മാനസിക
ആരോഗ്യ കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമവും
കുറ്റമറ്റതുമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്നു
വ്യക്തമാക്കാമോ?
സാമൂഹ്യാരോഗ്യ
കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
4864.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പകര്‍ച്ചപ്പനി
കണക്കിലെടുത്ത്
ഡോക്ടര്‍മാരില്ലാത്ത
സാമൂഹ്യാരോഗ്യ
കേന്ദ്രങ്ങളില്‍ ഒരു
ഡോക്ടറെ എങ്കിലും
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ബി)
സാമൂഹ്യാരോഗ്യ
കേന്ദ്രങ്ങളില്‍
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഒഴിവുള്ള സാമൂഹ്യാരോഗ്യ
കേന്ദ്രങ്ങള്‍ രേഖാമൂലം
എഴുതി നല്കിയാല്
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
പച്ചക്കറികളിലെ
കീടനാശിനി പ്രയോഗം
T 4865.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസഥാനങ്ങളില്നിന്ന്
കേരളത്തില്‍
എത്തുന്നഏതൊക്കെ
പച്ചക്കറികളിലാണ്
അമിതമായി കീടനാശിനി
പ്രയോഗിക്കപ്പെടുന്നതായി
കണ്ടെത്തിയിട്ടുള്ളത് ;
(ബി)
കീടനാശിനി
പ്രയോഗം
കണ്ടെത്തുന്നതുമായി
ബന്ധപ്പെട്ട് ഏതെല്ലാം
വകുപ്പുകളാണ് നടപടി
സ്വീകരിക്കുന്നതെന്നും
അമിത വിഷപ്രയോഗം
നടത്തിയ പച്ചക്കറികള്‍
വില്പന
നടത്തുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്നും
വ്യക്തമാക്കാമോ ;
(സി)
അമിത
കീടനാശിനിയോ വിഷലിപ്ത
പദാര്‍ത്ഥങ്ങളോ
പഴങ്ങളില്‍
പ്രയോഗിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഇതിന്റെ
തുടര്‍നടപടികള്‍
എന്തെന്നും
വെളിപ്പെടുത്താമോ ;
(ഡി)
ഇത്തരം
പച്ചക്കറികള്‍
കടകളിലൂടെ വിതരണം
ചെയ്യാതിരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാന്‍
കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ഇ)
പച്ചക്കറികളില്‍
ജൈവകീടനാശിനി പ്രയോഗം
പ്രചരിപ്പിക്കുന്നതില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നു വ്യക്തമാക്കുമോ ?
കുറിപ്പടിയില്‍
മരുന്നുകളുടെ ജനറിക് നാമം
4866.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോക്ടര്‍മാര്‍
നല്കുന്ന
കുറിപ്പടിയില്‍
മരുന്നുകളുടെ ജനറിക്
നാമം എഴുതണമെന്ന്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നിലവിലുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ ?
വൃക്കരോഗികളുടെ
എണ്ണത്തിലുളള വ൪ദ്ധനവ്
4867.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃക്കരോഗികളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കുമോ
;
(ബി)
ഇവ
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ?
കുറിപ്പടികളില്‍
ജനറിക് നാമം എഴുതാത്ത
ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
4868.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രോഗികള്‍ക്കു
നല്കുന്ന
കുറിപ്പടികളില്‍ ജനറിക്
നാമം എഴുതാത്ത
ഡോക്ടര്‍മാരുടെ
പേരില്‍ എന്തെങ്കിലും
നടപടി സ്വീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
;
(ബി)
ഇതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ ?
തെരുവുനായകളാല്‍
ആക്രമിക്കപ്പെടുന്നവര്ക്കുള്ള
ചികിത്സയ്ക്കും മരുന്നിനുമായി
ധനസഹായം
4869.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികടിയേറ്റ്
സര്‍ക്കാര്‍
ആശുപത്രിയില്‍ ചികിത്സ
തേടുന്നവരുടെ
ചികിത്സയ്ക്കും
മരുന്നിനുമായി 2011
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും എത്ര തുക
ചെലവാകുന്നുവെന്നും,
സര്‍ക്കാര്‍
ആശുപത്രികളില്‍
മരുന്നില്ലാത്തതുമൂലം
സ്വകാര്യ മെഡിക്കല്‍
സ്റ്റോറുകളില്‍ നിന്നും
മരുന്നു വാങ്ങുന്നവര്‍
എത്ര എന്നും വര്‍ഷം
തിരിച്ച് വിശദമാക്കുമോ;
(ബി)
നീതി
മെഡിക്കല്‍ സ്റ്റോര്‍,
ആരോഗ്യവകുപ്പിനു കീഴിലെ
മെഡിക്കല്‍
സ്റ്റോറുകള്‍, കാരുണ്യ
മെഡിക്കല്‍
സ്റ്റോറുകള്‍
എന്നിവിടങ്ങളില്‍
പട്ടികടിയേറ്റവര്‍ക്ക്
ഭ്യമാക്കുന്ന
മരുന്നുകളും അവയുടെ
വിലയും എത്ര എന്നും
ഇവയ്ക്ക് സ്വകാര്യ
മെഡിക്കല്‍ സ്റ്റോറിലെ
വില എത്ര എന്നും
വ്യക്തമാക്കുമോ;
(സി)
കോടതി
വിധി പ്രകാരം
ഉത്തരാഖണ്ഡ്
സംസ്ഥാനത്ത്
പട്ടികടിയേല്ക്കുന്നവര്ക്ക്
രണ്ടുലക്ഷം രൂപ
നഷ്ടപരിഹാരം
നല്‍കുന്നത്
പരിശോധിച്ച്
സംസ്ഥാനത്ത്
പട്ടികടിയേല്ക്കുന്നവര്ക്കും
നഷ്ടപരിഹാരം നല്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
തെരുവുനായകള്‍
മനുഷ്യജീവന്
ഭീഷണിയായാല്‍ അവയെ
കൊല്ലാം എന്ന
നിയമസെക്രട്ടറിയുടെ
അഭിപ്രായം
ആരോഗ്യവകുപ്പും
ക്യാബിനറ്റും
പരിശോധിച്ച് അതിനായി
നടപടിയെടുക്കുമോ;
അല്ലെങ്കില്‍
ആക്രമണത്തിന്
ഇരയാകുന്നവര്‍ക്ക്
വൈദ്യ സഹായവും
നഷ്ടപരിഹാരവും
ഉറപ്പുവരുത്താന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(ഇ)
തെരുവുനായകളാല്‍
ആക്രമിക്കപ്പെടുന്നവര്ക്കുള്ള
ചികിത്സയ്ക്കും
മരുന്നിനും
നഷ്ടപരിഹാരത്തിനുമായി
നിലവിലെ
കേന്ദ്രസര്‍ക്കാര്‍
എത്ര സഹായം അനുവദിച്ചു
എന്നും ഇല്ല എങ്കില്‍
പ്രസ്തുത സഹായം സംസ്ഥാന
സര്‍ക്കാര്‍
ആവശ്യപ്പെട്ടുവോ എന്നും
ഇല്ല എങ്കില്‍
ആവശ്യപ്പെടാന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
ഭക്ഷ്യവസ്തുക്കളിലെ
വിഷാംശം .
4870.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴം, പച്ചക്കറി, മറ്റ്
ഭക്ഷ്യവസ്തുക്കള്‍
എന്നിവയിലെ വിഷാംശങ്ങൾ
കണ്ടുപിടിക്കുന്നതിനുള്ള
ലാബുകള്‍ എല്ലാ
ജില്ലകളിലും
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ;
ഭക്ഷ്യവസ്തുക്കളിലെ
വിഷാംശം പരിശോധിക്കല്‍
T 4871.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാരക
കീടനാശിനികള്‍
ഉപയോഗിക്കുന്നതായി
കണ്ടെത്തിയിട്ടുള്ള
അന്യ സംസ്ഥാനങ്ങളിലെ
കാര്‍ഷിക മേഖലകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
ഇവിടെനിന്നുമുള്ള
ഭക്ഷ്യ വസ്തുക്കള്‍
എപ്രകാരമാണ്
നിയന്ത്രിക്കപ്പെടുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
കേരളത്തിലേക്ക്
കൊണ്ടുവരുന്ന മാലിന്യ
മുക്തമായ
ഭക്ഷ്യവസ്തുക്കളുടെ
സ്രോതസ്സും,
മാര്‍ക്കറ്റും
വെളിപ്പെടുത്തിയാല്‍ അവ
സത്യസന്ധമായിരിക്കുമോ
എന്നു
പരിശോധിക്കുവാനുള്ള
സംവിധാനമുണ്ടോ
;എങ്കില്‍
വ്യക്തമാക്കാമോ ;
(സി)
ഗുണനിലവാര
പരിശോധനയില്‍
യോഗ്യതയില്ലാത്തവയാണെന്ന്
കണ്ടെത്തിയാല്‍ അവ
അംഗീകൃത
മേഖലകളിലെത്തിച്ച്
അവിടെ നിന്നും വീണ്ടും
സംസ്ഥാനത്തേക്ക്
എത്തിക്കുമ്പോള്‍ ആയത്
കണ്ടെത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ ;
(ഡി)
ചെക്ക് പോസ്റ്റിലെ
ഗുണനിലവാര പരിശോധനാ
സംവിധാനങ്ങള്‍
മറികടന്ന് വിഷം
കലര്‍ന്നതും
ഗുണനിലവാരമില്ലാത്തതുമായ
പച്ചക്കറികളും
ഭക്ഷ്യവസ്തുക്കളും
കേരളത്തിലെത്തുന്നത്
തടയുവാന്‍ വിവിധ
ഘട്ടങ്ങളിലായി
പരിശോധനകള്‍
ഏര്‍പ്പെടുത്തുമോ ;
പരിശോധനകളില്‍ വീഴ്ച
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷാ നടപടികള്‍
സ്വീകരിക്കുമോ?
പകര്‍ച്ചവ്യാധികള്‍
നിയന്ത്രിക്കാന്‍ നടപടി
4872.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയോര
മേഖലയില്‍ ചിക്കന്‍
ഗുനിയ, ഡെങ്കിപ്പനി
ഉള്‍പ്പടെയുള്ള
രോഗങ്ങള്‍
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
ദന്തഡോക്ടര്‍മാരുടെ
തസ്തിക സൃഷ്ടിക്കല്‍
4873.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദന്തരോഗങ്ങള്‍
ബാധിക്കുന്നവരുടെ
എണ്ണവും ദന്തരോഗ
സംരക്ഷണത്തിന്
സര്‍ക്കാര്‍
മേഖലയിലുള്ള
ചികിത്സയുടെ
അപര്യാപ്തതയും കാരണം
പൊതുജനങ്ങള്‍
വര്‍ദ്ധിച്ചതോതില്‍
സ്വകാര്യമേഖലയെ
ആശ്രയിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ആരോഗ്യ വകുപ്പിന്‍െറ
കീഴില്‍ എത്ര
ദന്തഡോക്ടര്‍
തസ്തികകളാണ്
നിലവിലുള്ളത്;
(സി)
ഗ്രാമീണ
മേഖലയില്‍ ഉള്‍പ്പെടെ
ദന്തരോഗചികിത്സാ
സൗകര്യം
ഏര്‍പ്പെടുത്തുന്നതിനായി
പുതിയ ദന്തഡോക്ടര്‍
തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
പ്രപ്പോസല്‍ ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചുവോ;
പ്രസ്തുത
പ്രൊപ്പോസലിന്
എപ്പോഴേക്ക് അംഗീകാരം
നല്കാന് കഴിയും;
വിശദാംശം നല്‍കുമോ?
ഹൃദയശസ്ത്രക്രിയയ്ക്ക്
ഉപയോഗിക്കുന്ന
സ്റ്റെന്റുകള്ക്ക്പിന്നിലെ
തട്ടിപ്പ്
4874.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൃദയശസ്ത്രക്രിയയ്ക്ക്
ഉപയോഗിക്കുന്ന
സ്റ്റെന്റുകള്‍ക്ക് ചില
സ്വകാര്യ ആശുപത്രികള്‍
കൊള്ളവില
ഈടാക്കുന്നതിനെക്കുറിച്ച്
അന്വേഷണം നടത്തണമെന്ന്
സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന് ഉത്തരവിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വന്‍
റാക്കറ്റുകളാണ്
സ്റ്റെന്റ് തട്ടിപ്പിന്
പിന്നില്‍
പ്രവര്‍ത്തിക്കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഇവരുടെ
പ്രവര്‍ത്തനം
നിരോധിക്കാനും ഇവരെ
നിയമത്തിന് മുമ്പില്‍
കൊണ്ടുവന്ന് അര്‍ഹമായ
ശിക്ഷ നല്കാന് നടപടി
സ്വീകരിക്കുമോ ;
(സി)
ഗൂണനിലവാരം
കൂറഞ്ഞ ചൈനീസ്
സ്റ്റെന്റുകളും
സ്വകാര്യ ആശുപത്രികള്‍
ഉപയോഗിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇക്കാര്യങ്ങളെല്ലാം
നിരോധിക്കുന്നതിനായി
പുതുതായി നിയമസഭയില്‍
അവതരിപ്പിക്കുമെന്ന്
പറയപ്പെടുന്ന
മെഡിക്കല്‍ ബില്ലില്‍
ആവശ്യമായ വകുപ്പുകള്‍
ഉള്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ ?
108
ആംബുലന്‍സ്
4875.
ശ്രീ.ജി.സുധാകരന്
,,
കെ.കെ.ജയചന്ദ്രന്
,,
കെ.കെ.നാരായണന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ-കുടുംബക്ഷേമ
വകുപ്പിന്റെ മുന്‍നിര
പദ്ധതിയിലൊന്നായി
മിഷന് 676 പ്രകാരം
പ്രഖ്യാപിച്ചിരുന്ന 108
ആംബുലന്‍സ് സംസ്ഥാന
വ്യാപകമാക്കാനുള്ള
പദ്ധതി എന്നത്തേക്കാണ്
നടപ്പിലാക്കേണ്ടിയിരുന്നത്
;
(ബി)
ഇതിനായി
സംസ്ഥാന വിഹിതമായി എത്ര
തുകയാണ്
ചെലവഴിക്കേണ്ടിയിരുന്നതെന്ന്
അറിയിക്കാമോ ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്താരംഭിച്ച 108
ആംബുലന്‍സ് പദ്ധതി
പ്രകാരം എത്ര
ആംബുലന്‍സുകള്‍
നിലവില്‍ ഓടുന്നുണ്ട് ;
പദ്ധതിയുടെ മുന്‍
ഏജന്‍സിയെ മാറ്റാനിടയായ
കാരണം വ്യക്തമാക്കാമോ ?
യോഗ
പരിശീലനം
4876.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവിതശൈലീ
രോഗങ്ങൾ
നിയന്ത്രിക്കുന്നതിനു
പൊതുജനങ്ങള്‍ക്ക്
യോഗപരിശീലനം
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
യോഗപരിശീലനത്തിനായി
ആരോഗ്യ വകുപ്പിലെ
ഫീല്‍ഡ് വിഭാഗം
ജീവനക്കാര്‍ക്ക്
പ്രത്യേക പരിശീലനം
നല്കി നോണ്‍
കമ്മ്യൂണിക്കബിള്‍
ഡിസീസ് ക്ലിനിക്കുകള്‍
ശക്തിപ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ഉഷസ്
പദ്ധതി
4877.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
കെ.ശിവദാസന്‍ നായര്‍
,,
വി.ഡി.സതീശന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ബന്‍
സ്ലം ഹെല്‍ത്ത് അപ്
ലിഫ്റ്റ്മെന്റ് സ്കീം
(ഉഷസ്) പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കിയോ;
എങ്കില്‍ എന്ന് മുതല്‍?
അമ്മയും
കുഞ്ഞും പദ്ധതി
കാര്യക്ഷമമാക്കാൻ നടപടി
4878.
ശ്രീ.എം.എ.
വാഹീദ്
,,
ഷാഫി പറമ്പില്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അമ്മയും കുഞ്ഞും പദ്ധതി
എന്നു മുതല്‍
ആരംഭിച്ചുവെന്നും
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി ആരംഭിച്ചതു
മുതല്‍ എത്ര പേര്
പദ്ധതിയുടെ
ഗുണഭോക്താക്കളായെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയുടെ നടത്തിപ്പ്
കൂടുതല്‍ കാര്യക്ഷമവും
ഫലപ്രദവുമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്നു
വ്യക്തമാക്കുമോ;
രാഷ്ട്രീയ
ബാല സ്വാസ്ഥ്യ കാര്യക്രമം
പദ്ധതി
4879.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാഷ്ട്രീയ ബാല
സ്വാസ്ഥ്യ കാര്യക്രമം
പദ്ധതി ഏതുവര്‍ഷം
മുതലാണ്
നടപ്പിലാക്കിവരുന്നത്;
(ബി)
ഓരോ
വര്‍ഷവും ആ൪. ബി. എസ്.
കെ. പദ്ധതിയില്‍ എത്ര
തുകയാണ് ചെലവഴിച്ചത്;
(സി)
18
വയസ്സിന് താഴെയുള്ള
കുട്ടികള്‍ക്ക്
ഏതെല്ലാം
അസുഖങ്ങള്‍ക്കുളള
ചികിത്സ ചെലവാണ്
പ്രസ്തുത പദ്ധതിയിലൂടെ
നല്‍കുന്നത്;
(ഡി)
ഏതെല്ലാം
ആശുപത്രികളെയാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഇ)
ആ൪
ബി എസ് കെ പദ്ധതിക്കായി
ഇതിനോടകം ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര തുക വീതം
കേന്ദ്രധനസഹായമായി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ന്യൂബോണ്‍
സ്ക്രീനിംഗ് പദ്ധതി
4880.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരവധി കുഞ്ഞുങ്ങള്‍
വിവിധങ്ങളായ
ജനിതകവൈകല്യരോഗങ്ങളോടെ
പിറന്നു വീഴുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത്തരം ജനിതക
വൈകല്യങ്ങള്‍ കണ്ടെത്തി
ചികിത്സിക്കുന്നതിന്
ന്യൂബോണ്‍ സ്ക്രീനിംഗ്
എന്ന പദ്ധതി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
ആദ്യഘട്ടത്തില്‍ ഇത്
എവിടെയെല്ലാമാണ്
ആരംഭിക്കുന്നത് ;
വ്യക്തമാക്കുമോ ?
മെഡിക്കല്‍
ടെര്‍മിനേഷന്‍ ഓഫ്
പ്രഗ്നന്‍സി നിയമം ഭേദഗതി
4881.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുര്‍വ്വേദ,
ആയുഷ്, ഹോമിയോപ്പതി
ഡോക്ടര്‍മാര്‍ക്കും ഈ
രംഗത്തെ
നഴ്സുമാര്‍ക്കും
ഗര്‍ഭച്ഛിദ്രം
നടത്താന്‍ അനുമതി
നല്‍കിക്കൊണ്ടുള്ള
മെഡിക്കല്‍
ടെര്‍മിനേഷന്‍ ഓഫ്
പ്രഗ്നന്‍സി നിയമം
ഭേദഗതി ചെയ്യാനുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
ആലോചനയെക്കുറിച്ച്സംസ്ഥാന
സര്‍ക്കാരിന്
എന്തെങ്കിലും വിവരം
ലഭിക്കുകയോ
ഇതിനെക്കുറിച്ച്
മനസ്സിലാക്കുകയോ
ചെയ്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
സംസ്ഥാന സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വിശദമാക്കാമോ ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
പ്രസ്തുത
നീക്കത്തിനെതിരെ
നിയമാനുസൃതമായി
എന്തൊക്കെ അടിയന്തര
നടപടി സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ പ്രവർത്തനവും
ഭക്ഷ്യസുരക്ഷാ നിയമവും
4882.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ഭക്ഷ്യസുരക്ഷാ നിയമം
എന്നു മുതലാണ്
നടപ്പാക്കിയത് എന്നും
ആയതുവഴി നാളിതുവരെ
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
ആയതിനായി 2014-15
വര്‍ഷം എത്ര തുക
ചെലവാക്കി എന്നും
വ്യക്തമാക്കുമോ ;
(ബി)
ഭക്ഷ്യസാധനങ്ങള്‍
ഇറക്കുമതി
ചെയ്യുന്നവരില്‍
രജിസ്ട്രേഷനും
ലൈസന്‍സും ഉള്ളവര്‍
എത്രപേര്‍ എന്ന്
അറിയിക്കുമോ ;
രജിസ്ട്രേഷനും
ലൈസന്‍സും ഇല്ലാത്തവര്‍
ഭക്ഷ്യസാധനങ്ങള്‍
കൊണ്ട് വരുമ്പോൾ
അതിര്‍ത്തിപ്രദേശങ്ങളില്‍
തന്നെ തടയുവാൻ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഭക്ഷ്യവിഷബാധയേറ്റ്
ആശുപത്രിയിലെത്തിയവരും
മരണപ്പെട്ടവരും എത്ര
പേര് ; ജില്ല
തിരിച്ചും വര്‍ഷം
തിരിച്ചും വിശദാംശം
ലഭ്യമാക്കുമോ ;
(ഡി)
ഭക്ഷ്യസുരക്ഷാ
വകുപ്പ് 2011 മുതല്‍
2015 വരെ എത്ര
റെയ്ഡുകള്‍ നടത്തി
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
ഭക്ഷ്യസുരക്ഷാ
വകുപ്പിന് റെയ്ഡുകള്‍
നടത്തുന്നതിനും ഇതര
പ്രവര്‍ത്തനങ്ങള്‍ക്കായി
ഓരോ ജില്ലയിലും എത്ര
ജീവനക്കാരുണ്ട് ; ഇവര്‍
മാത്രം ഇത്തരം
പ്രവര്‍ത്തനം
നടത്തുന്നത്
ഫലപ്രദമാകുന്നുണ്ടോ
എന്നും പരിശോധിച്ചുവോ ;
വിശദാംശം ലഭ്യമാക്കാമോ
;
(ഇ)
ഇല്ലെങ്കില്‍
ഭക്ഷ്യസുരക്ഷാവകുപ്പും
മറ്റു അനുബന്ധ
വകുപ്പുകളെയും
സംയോജിപ്പിച്ച്
ജില്ലകള്‍തോറും
ഫലപ്രദമായ നിരീക്ഷണവും
പരിശോധനയും
ശക്തമാക്കാന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നു വ്യക്തമാക്കുമോ?
ആശാവര്‍ക്കര്‍മാരുടെ
ഓണറേറിയം കുടിശ്ശിക
4883.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശാവര്‍ക്കര്‍മാരുടെ
ഓണറേറിയം കുടിശ്ശിക
പൂര്‍ണ്ണമായി
നല്കികഴിഞ്ഞിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ബജറ്റില്‍
പ്രഖ്യാപിച്ചത് പ്രകാരം
ഇവരുടെ ഓണറേറിയം 1000
രൂപയായി
വര്‍ദ്ധിപ്പിച്ചുകൊണ്ട്
ഉത്തരവായിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
പുതിയ
മെഡിക്കല്‍ കോളേജുകളുടെ
സ്ഥാപനം
4884.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
പി.ബി. അബ്ദുൾ റസാക്
,,
സി.മോയിന്‍ കുട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ പഠന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍ നിലവില്‍
വന്നശേഷം സ്വീകരിച്ച
നടപടികള്‍ സംബന്ധിച്ച
വിശദവിവരം നല്‍കാമോ;
(ബി)
ഇതിനായി
എത്ര മെഡിക്കല്‍
കോളേജുകള്‍ പുതുതായി
സ്ഥാപിക്കാന്‍ അനുമതി
നല്‍കിയെന്നും, എത്ര
സീറ്റുകളുടെ
വര്‍ദ്ധനയുണ്ടാകുമെന്നും
വ്യക്തമാക്കുമോ;
(സി)
പുതുതായി
അനുവദിച്ചവയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തി,
മെഡിക്കല്‍ കൗണ്‍സില്‍
അംഗീകാരം
നേടിയെടുക്കാന്‍
അടിയന്തരമായി നടപടികള്‍
സ്വീകരിക്കുമോ?
നഷ്ടമായ
എം.ബി.ബി.എസ്. സീറ്റുകള്‍
4885.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍
ഡോക്ടര്‍മാരും
ജീവനക്കാരും
ഇല്ലാത്തതിനാല്‍
എം.ബി.ബി.എസ്.
സീറ്റുകള്‍
നഷ്ടപ്പെട്ടിട്ടുണ്ടോ ;
എങ്കില്‍ എത്ര സീറ്റാണ്
നഷ്ടമായത് ; പ്രസ്തുത
സീറ്റുകള്‍
നിലനിര്‍ത്താന്‍
കഴിയാഞ്ഞതിന്റെ കാരണം
വിശദമാക്കാമോ ?
ആലപ്പുഴ
മെഡിക്കല്‍ കോളേജ്
4886.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജ്
നേരിടുന്ന
പ്രശ്നങ്ങളെക്കുറിച്ച്
ചര്‍ച്ച ചെയ്യാന്‍
ബഹു.മുഖ്യമന്ത്രി
വിളിച്ചു കൂട്ടിയ
യോഗത്തിലെ
തീരുമാനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
യോഗ തീരുമാനത്തിന്റെ
നടപടിക്കുറിപ്പ്
ലഭ്യമാക്കുമോ?
പരിയാരം
ആയുര്‍വേദകോളേജ് ആശുപത്രിയിലെ
പ്രവൃത്തികള്‍
4887.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്ക്കാരധികാരമേറ്റശേഷം
കണ്ണൂര്‍ ജില്ലയിലെ
പരിയാരം
ആയുര്‍വ്വേദകോളേജ്
ആശുപത്രിയില്‍ ഏതൊക്കെ
പ്രവൃത്തികള്‍ക്കും
പ്രോജക്ടുകള്‍ക്കുമാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത്;
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളില്‍
പൂര്‍ത്തിയായവയും
പൂര്‍ത്തിയാക്കാന്‍
ബാക്കിയുള്ളവയുടെയും
വിശദാംശം നല്‍കുമോ;
കാസർഗോഡ്
മെഡിക്കല്‍ കോളേജ്
4888.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസർഗോഡ്
മെഡിക്കല്‍ കോളേജിന്റെ
പണികള്‍ക്കുള്ള
ടെണ്ടര്‍ നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതൊക്കെ
പണികള്‍ക്കുള്ള
കോണ്‍ട്രാക്ട്
നല്‍കിക്കഴിഞ്ഞു എന്നും
എന്നത്തേക്ക് പണികള്‍
ആരംഭിക്കാനാവുമെന്നും
വിശദമാക്കുമോ ?
മെഡിക്കല്‍
കോളേജുകളിലെ സ്റ്റാഫ്
നഴ്സുമാരുടെ ഒഴിവുകള്‍
4889.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മെഡിക്കല്‍ വിദ്യാഭ്യാസ
ഡയറക്ടറേറ്റിന്റെ
കീഴിലുള്ള മെഡിക്കല്‍
കോളേജുകളില്‍ സ്റ്റാഫ്
നഴ്സുമാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
; വിശദമാക്കാമോ ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
വിശദാംശം നല്‍കുമോ ;
(സി)
റാങ്ക്
ലിസ്റ്റിന്റെ
കാലാവധിക്കുള്ളില്‍
നിലവില്‍ ഒഴിവുള്ള
തസ്തികകള്‍
നികത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ ?
സര്‍ക്കാര്‍
ഫാര്‍മസി കോളേജുകളിലെ നിയമനം
4890.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഫാര്‍മസി കോളേജുകളില്‍
ആവശ്യമായ ലക്ചറര്‍ /
ട്യൂട്ടര്‍മാര്‍
ഇല്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതിനകം
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(സി)
ഇല്ലെങ്കില്‍
പി.എസ്.സി. ക്ക്
ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്ത്
വിജ്ഞാപനം
നടത്തുന്നതിനും റാങ്ക്
ലിസ്റ്റ്
തയ്യാറാക്കുന്നതിനുമാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ആയുഷ്
ഹോളിസ്റ്റിക് സെന്ററുകള്‍
4891.
ശ്രീ.ബെന്നി
ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുഷ്
ഹോളിസ്റ്റിക്
സെന്ററുകളുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(ബി)
ജീവിതശൈലീ
രോഗങ്ങളെ ഫലപ്രദമായി
പ്രതിരോധിക്കുന്നതില്‍
ആയുഷ് ഹോളിസ്റ്റിക്
സെന്ററുകള്‍ എത്രത്തോളം
ഫലപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
നിലവില്‍
എത്ര ഹോളിസ്റ്റിക്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നു ;
എവിടെയെല്ലാം ;
വ്യക്തമാക്കാമോ ;
(ഡി)
ആയുഷ്
ഹോളിസ്റ്റിക്
സെന്ററുകളുടെ സേവനം
എല്ലാ ജില്ലയിലും
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
കായത്തൊടി
ആയുര്‍വ്വേദ ആശുപത്രിയില്‍
കിടത്തി ചികിത്സ
4892.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായത്തൊടി
ആയുര്‍വ്വേദ
ആശുപത്രിയില്‍ കിടത്തി
ചികിത്സ
ആരംഭിക്കുന്നതിന്
അനുമതി
ആവശ്യപ്പെട്ടുകൊണ്ട്
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ആയതിന്മേല് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
ആശുപത്രിയില്‍ കിടത്തി
ചികിത്സ
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ശാന്തിപുരം
ആയുര്‍വ്വേദ ആശുപത്രി കെട്ടിട
നിര്‍മ്മാണം
4893.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്പമംഗലം
നിയോജക മണ്ഡലത്തിലെ
ശാന്തിപുരം ആയുര്‍വ്വേദ
ആശുപത്രി കെട്ടിട
നിര്‍മ്മാണത്തിനായി
എം.എല്‍.എ യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
1 കോടി രൂപയുടെ
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശാന്തിപുരം
അലോപ്പതി സബ്
സെന്ററിന്റെ സ്ഥലം
ആയുര്‍വേദ ആശുപത്രി
കെട്ടിട
നിര്‍മ്മാണത്തിനായി
വിട്ടു
നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഭൂമി
വിട്ടു നല്‍കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആയുര്‍വ്വേദ
- സിദ്ധ -യുനാനി
വിഭാഗങ്ങള്‍ക്കായി പ്രത്യേക
ഡ്രഗ്സ് കണ്ട്രോള് വകുപ്പ്
രൂപീകരണം
4894.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ആയുര്‍വ്വേദ
മരുന്നു
നിര്‍മ്മാണശാലകളാണ്
നിലവിലുള്ളത് ;
പ്രസ്തുത
മരുന്നുനിര്മ്മാണശാലകളില്
നിര്‍മ്മിക്കുന്ന
ആയുര്‍വേദ മരുന്നുകളുടെ
ഗുണനിലവാര പരിശോധന
നടത്തുന്നത് ആരാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആയുര്‍വ്വേദ
- സിദ്ധ -യുനാനി
വിഭാഗങ്ങള്‍ക്കായി
പ്രത്യേക ഡ്രഗ്സ്
കണ്ട്രോള് വകുപ്പ്
നിലവിലില്ലാത്തത്
പ്രസ്തുത മരുന്നുകളുടെ
ഗുണനിലവാര പരിശോധനയെ
ബാധിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
വിഭാഗങ്ങള്‍ക്കായി
പ്രത്യേക ഡ്രഗ്സ്
കണ്ട്രോള് വകുപ്പ്
രൂപീകരിക്കുന്നതിനുള്ള
കേന്ദ്ര ഫണ്ട്
ലഭിച്ചിട്ടും ആയത്
തിരിച്ചടച്ച് വകുപ്പ്
രൂപീകരണം നടത്താന്‍
കഴിയാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ ;
(ഡി)
പ്രസ്തുത
ചികിത്സാരംഗത്ത്
മരുന്നുകളുടെ
ഗുണനിലവാരം ഉറപ്പു
വരുത്തുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
സ്വതന്ത്ര ചുമതലയുള്ള
ഡ്രഗ്സ് കണ്ട്രോള്
വകുപ്പ്
രൂപീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
തിരുവനന്തപുരം
ആയൂര്‍വേദ കോളേജ്
ആശുപത്രിയില്‍ കെെക്കൂലി
വാങ്ങുന്നത്
4895.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ആയൂര്‍വേദ കോളേജ്
ആശുപത്രിയില്‍
രോഗികളില്‍ നിന്നും
അവിടത്തെ ജീവനക്കാര്‍
ഇനം തിരിച്ചു കെെക്കൂലി
വാങ്ങുന്നതായി,
കെെക്കൂലി പട്ടിക
ഉള്‍പ്പെടെ, മലയാള
മനോരമ ദിനപത്രം
വാര്‍ത്ത
പ്രസിദ്ധീകരിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത അഴിമതിയെ
കുറിച്ച് അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്ക് എതിരെ
നടപടി എടുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് എന്നു
വ്യക്തമാക്കുമോ?
തിരുവിതാംകൂര്‍-കൊച്ചിന്
മെഡിക്കല്‍ കൗണ്‍സിലില്‍
പുന:സംഘടന
4896.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍-കൊച്ചിന്
മെഡിക്കല്‍
കൗണ്‍സിലില്‍ ആയൂര്‍വേദ
മേഖലയില്‍ നിന്ന്
ആയൂര്‍വേദ വിദ്യാഭ്യാസ
ഡയറക്ടര്‍, ഭാരതീയ
ചികിത്സാ വകുപ്പ്
ഡയറക്ടര്‍ എന്നിവരെ
ഒഴിവാക്കാനിടയായ
സാഹചര്യം വിശദമാക്കാമോ;
(ബി)
കൗണ്‍സില്‍
പുന:സംഘടിപ്പിച്ചുകൊണ്ട്
പുറപ്പെടുവിച്ച
ഉത്തരവില്‍ ഭേദഗതി
വരുത്തി മേല്പറഞ്ഞവരെ
ഉള്‍പ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
അവശ്യ
മരുന്നുകളുടെ വില
4897.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ്യ
മരുന്നുകളുടെ വില
നിയന്ത്രിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്നും
മരുന്നു വില
നിയന്ത്രിക്കുന്നതിന്
മരുന്നു
കമ്പനികളുടെമേല്‍
എന്തെല്ലാം
നിയന്ത്രണാധികാരങ്ങളാണ്
സംസ്ഥാന
സര്‍ക്കാരിനുള്ളതെന്നും
വ്യക്തമാക്കുമോ;
ജനറിക്
മരുന്നുകള്‍
4898.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ ജനറിക്
മരുന്നുകള്‍ സൗജന്യമായി
നല്കുന്ന പദ്ധതിക്ക്
തുടക്കമിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ജനറിക്
മരുന്നുകള്‍ ഏതൊക്കെ
വിഭാഗങ്ങള്‍ക്കാണ്
നല്‍കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്തരം
മരുന്നുകള്‍ ഏതെല്ലാം
തരം ആശുപത്രികളിലാണ്
നല്‍കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്തെ
എല്ലാ ആശുപത്രികളിലും
വ്യാപിപ്പിക്കാന്‍
നടപടി എടുക്കുമോയെന്ന്
വ്യക്തമാക്കാമോ?
മരുന്നു
സംഭരണത്തിനായി വെയര്‍ഹൗസ്
സ്ഥാപിക്കാന്‍ നടപടി
4899.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഗവണ്മെന്റ് മെഡിക്കല്‍
കോളേജില്‍ മരുന്നു
സംഭരണത്തിനായി കോളേജ്
കാമ്പസിനോട് ചേര്‍ന്ന്
വെയര്‍ ഹൗസ്
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആയുര്‍വേദ
ഔഷധങ്ങളുടെ ഗുണനിലവാര പരിശോധന
4900.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുര്‍വേദ
ഔഷധങ്ങളുടെ ഗുണനിലവാര
പരിശോധനയുടെ ഭാഗമായി,
2014-15 വര്‍ഷത്തില്‍
എത്ര പരിശോധനകളാണ്
നടത്തിയത് ; പ്രസ്തുത
പരിശോധനയില്‍
ഗുണനിലവാരമില്ലാത്ത
എത്ര ഔഷധങ്ങളാണ്
കണ്ടെത്തിയതെന്ന്
അറിയിക്കാമോ ?
കോഴിക്കോട്
മേഖലാ അനലിറ്റിക്കല്‍ ലാബ്
4901.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മേഖലാ അനലിറ്റിക്കല്‍
ലാബില്‍ നിന്ന്
സമയബന്ധിതമായി പരിശോധനാ
ഫലം ലഭ്യമാകുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസില്‍ ജീവനക്കാരുടെ
എത്ര തസ്തികകള്‍
ഉണ്ടെന്നും എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്നും
വിശദമാക്കുമോ;
(സി)
സ്ഥാപനത്തിലെ
യന്ത്രസാമഗ്രികള്‍
സമയബന്ധിതമായി
റിപ്പയര്‍
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനുളള
സംവിധാനങ്ങള്‍
4902.
ശ്രീ.സി.ദിവാകരന്
,,
വി.ശശി
,,
കെ.രാജു
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരുന്നിന്റെ
ഗുണനിലവാരം സര്‍ക്കാര്‍
ലാബില്‍ പരിശോധിച്ച
ശേഷമേ
വിപണിയിലെത്തിക്കാവൂ
എന്ന നിബന്ധനയുണ്ടോ;
(ബി)
സംസ്ഥാനത്ത്
പ്രതിവര്‍ഷം എത്ര
ബ്രാന്റഡ് മരുന്നുകള്‍
വിപണിയിലെത്തുന്നുണ്ട്;
(സി)
സര്‍ക്കാര്‍
ലാബുകളിലെല്ലാം കൂടി
പ്രതിവര്‍ഷം എത്ര
സാമ്പിളുകള്‍
പരിശോധിക്കുന്നതിനുള്ള
സൗകര്യമുണ്ട്;
(ഡി)
വിപണിയിലെത്തുന്ന
മരുന്നുകളുടെ
ഗുണനിലവാരം കൃത്യമായി
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സദ്
ഗമയ അഡോളസന്റ് ഹെല്‍ത്ത്
കെയര്‍ പദ്ധതി
4903.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെയും
കൗമാരപ്രായക്കാരുടെയും
ശാരീരിക ബൗദ്ധിക മാനസിക
വികസനത്തിനായി
ഹോമിയോപ്പതി വകുപ്പ്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ട്;
(ബി)
സദ്
ഗമയ അഡോളസന്റ്
ഹെല്‍ത്ത് കെയര്‍
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇൗ
പദ്ധതി സംസ്ഥാനത്തെ
എല്ലാ
ഡിസ്പെന്‍സറികളിലും
ഇപ്പോള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ?
സീതാലയം
പദ്ധതി
4904.
ശ്രീ.പാലോട്
രവി
,,
കെ.എസ്.ശബരീനാഥന്
,,
സി.പി.മുഹമ്മദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സീതാലയം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുതപദ്ധതി
എത്ര ആശുപത്രികളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
(സി)
സീതാലയം
പദ്ധതി എല്ലാ ഹോമിയോ
ഡിസ്പെന്‍സറികളിലും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ കോഡൂര്‍ ഹോമിയോ
ഡിസ്പെന്‍സറി
4905.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍ പുതുതായി
അനുവദിച്ച കോഡൂര്‍
ഹോമിയോ ഡിസ്പെന്‍സറി
ഇപ്പോഴും പ്രവര്‍ത്തനം
ആരംഭിക്കാത്തിന്റെ
കാരണം വെളിപ്പെടുത്തുമോ
;
(ബി)
ഇതു
സംബന്ധിച്ച് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ ;
(സി)
ഡിസ്പെന്‍സറി
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ ?
ആയുര്‍വേദ
ഹോമിയോ ഡിസ്പെന്‍സറികളിലെ
താല്‍ക്കാലിക ജീവനക്കാരുടെ
വേതനം
4906.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുര്‍വേദ ഹോമിയോ
ഡിസ്പെന്‍സറികളില്‍
ജോലി ചെയ്യുന്ന പാരാ
മെഡിക്കല്‍ വിഭാഗം
താല്‍ക്കാലിക
ജീവനക്കാരുടെ വേതനം
G.O(P) No.466/2014/Fin
28/10/14 പ്രകാരം
വര്‍ദ്ധിപ്പിക്കാത്തതു
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ജി.ഒ. ഇവർക്കു
കൂടി ബാധകമാക്കി
കൊണ്ടുള്ള സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിക്കുന്നതിനുള്ള
പ്രധാന തടസ്സം
എന്താണെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്കു വേതന
വര്‍ദ്ധനവ് നല്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
പുതിയ ഉത്തരവ്
പുറപ്പെടുവിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
ആലത്തൂര്‍
പുതിയങ്കം (എരിമയൂര്‍) ഹോമിയോ
ആശുപത്രി
4907.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
പുതിയങ്കം (എരിമയൂര്‍)
ഹോമിയോ ആശുപത്രിയില്‍
എത്ര ജീവനക്കാരാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
തസ്തികകളിലാണ്
ജീവനക്കാരില്ലാത്തതെന്ന്
വ്യക്തമാക്കാമോ;
(സി)
ജീവനക്കാരുടെ
അഭാവം ആശുപത്രിയുടെ
പ്രവര്‍ത്തനത്തെ
സാരമായി
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഒഴിവുള്ള
തസ്തികകളില്‍
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഒരുമനയൂരില്‍
ഹോമിയോ ഡിസ്പെന്‍സറി
4908.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ ഒരുമനയൂര്‍
ഗ്രാമപഞ്ചായത്ത് ഭരണ
സമിതി പ്രസ്തുത
പഞ്ചായത്തില്‍ ഹോമിയോ
ഡിസ്പെന്‍സറി
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട്
സമര്‍പ്പിച്ച ഹർജി,
പഞ്ചായത്ത് ഭരണ സമിതി
തീരുമാനം എന്നിവ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഹർജി പരിഗണിച്ച്
സ്വീകരിച്ച നടപടികള്‍
എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പിന്നോക്ക
തീരദേശ മേഖലയായ
ഒരുമനയൂരില്‍ ഹോമിയോ
ഡിസ്പെന്‍സറി
അനുവദിക്കാനുളള
നടപടികള്‍
ത്വരിതപ്പെടുത്തുമോ ?
ദേവസ്വം
ബോര്‍ഡ് നിയമനങ്ങള്‍ക്കുള്ള
സ്പെഷ്യല്‍ റൂള്‍സ്
4909.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകളിലേയ്ക്ക്
അപേക്ഷ ക്ഷണിച്ച്
സെലക്ഷന് നടത്തുന്നത്
അനൗചിത്യമാണെന്ന
സര്‍ക്കാരിന്റെ വാദം
ദേവസ്വം നിയമനങ്ങള്‍
പി.എസ്.സി.ക്കു വിട്ട
മുന്‍ സര്‍ക്കാരിന്റെ
തീരുമാനം അട്ടിമറിച്ച്
പിന്‍വാതില്‍
നിയമനത്തിനായിരുന്നെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍ ദേവസ്വം
നിയമനങ്ങള്‍
പി.എസ്.സി.യ്ക്കു
വിട്ട് നിയമനത്തിനായി
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കി പി.എസ്.സി
യുടെ അംഗീകാരത്തിനായി
അയച്ചിരുന്നുവോ;
എന്നാണ് സ്പെഷ്യല്‍
റൂള്‍സ് പി.എസ്.സി യുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചത്;പ്രസ്തുത
കരട് സ്പെഷ്യല്‍
റൂള്‍സിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡില്‍ ആരെയെല്ലാം
അംഗങ്ങളായി
നിയമിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
4910.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാനില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
ഏതൊക്കെ നിര്‍മ്മാണ
പ്രവൃത്തികളാണ് ; ഓരോ
പ്രവൃത്തിയ്ക്കും എത്ര
രൂപ ചെലവുവരും ;
വിശദമാക്കാമോ ;
(ബി)
ശബരിമല
മാസ്റ്റര്‍പ്ലാനില്‍
ഉള്‍പ്പെടുത്തി പണി
പൂര്‍ത്തിയായത് ഏതൊക്കെ
പദ്ധതികളാണ് ;
മറ്റുള്ളവയുടെ പണികള്‍
ഏതു ഘട്ടംവരെയായി ;
വിശദമാക്കാമോ ;
(സി)
മാസ്റ്റര്‍
പ്ലാനിന്റെ
ഒന്നാംഘട്ടത്തില്‍
ഉള്‍പ്പെടുത്തി പണി
ആരംഭിക്കാത്ത
പദ്ധതികള്‍ ഉണ്ടോ ;
എങ്കില്‍ ഏതൊക്കെ;
ഇവയുടെ നിര്‍മ്മാണം
വൈകാനുള്ള കാരണം
വ്യക്തമാക്കാമോ ;
മാസ്റ്റര്‍ പ്ലാനിലെ
പണികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കും ;
വിശദമാക്കാമോ ;
(ഡി)
മാസ്റ്റര്‍പ്ലാനില്‍
ഉള്‍പ്പെടുത്തിയ
നിലയ്ക്കല്‍ ബേസ്
മെന്റിന്റെ
നിര്‍മ്മാണത്തിനായി
എത്ര ഏക്കര്‍ ഭൂമിയാണ്
ഏറ്റെടുത്തിരിക്കുന്നത്
; എന്തൊക്കെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
ഇവിടെ വിഭാവനം
ചെയ്തിരിക്കുന്നത് ;
അയ്യപ്പഭക്തര്‍ക്ക്
ചികിത്സ നല്‍കാനുള്ള
ആശുപത്രിയുടെ
നിര്‍മ്മാണവും
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍
ആശുപത്രിയില്‍
എന്തൊക്കെ
സൗകര്യങ്ങളാണ് വിഭാവനം
ചെയ്തിരിക്കുന്നത് ;
എത്ര രൂപയാണ്
പദ്ധതിക്കായി
ചെലവഴിക്കുന്നത് ;
(ഇ)
നിലയ്ക്കല്‍
ബേസ് മെന്റിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍ ഏതു
ഘട്ടംവരെയായി എന്ന്
വിശദമാക്കാമോ ; ഓരോ
പ്രവൃത്തിയും
ആരംഭിച്ചത് എന്നാണ് ;
നിര്‍മ്മാണം
വൈകാനുണ്ടായ കാരണം
വ്യക്തമാക്കാമോ ;
നിര്‍മ്മാണത്തിനുണ്ടായ
തടസ്സങ്ങള്‍ എന്തൊക്കെ
; ഇവ പരിഹരിക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടി സ്വീകരിച് ചു;
വ്യക്തമാക്കാമോ ;
പദ്ധതി എന്നു
പൂര്‍ത്തിയാക്കാനാവും
എന്ന് അറിയിക്കുമോ ?
ദേവസ്വം
ബോര്‍ഡ് നിയമനങ്ങള്‍
4911.
ശ്രീ.ജി.സുധാകരന്
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
തസ്തികകള്‍
ഒഴികെയുള്ളവയിലേക്കുള്ള
നിയമനം പി.എസ്.സി.ക്കു
വിടുന്നതു വഴി ദേവസ്വം
സ്ഥാപനങ്ങളുടെ
താല്പര്യം
ഹനിക്കപ്പെടാന്‍ എന്ത്
സാഹചര്യമാണുണ്ടായിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിര്‍ദ്ദിഷ്ട
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് രൂപീകരണ
നിയമത്തില്‍ ദേവസ്വം
ബോര്‍ഡുകളിലെ
പരമ്പരാഗത തസ്തികകളും
ബോര്‍ഡിനു കീഴിലുള്ള
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
തസ്തികകളിലേക്കുള്ള
നിയമന അധികാരവും പുതിയ
റിക്രൂട്ട്മെന്റ്
ബോര്‍ഡിന്
വിടേണ്ടതില്ലെന്നു
തീരുമാനിച്ചതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
മുന്‍
പ്രസ്താവിച്ച
തസ്തികകള്‍ ഒഴികെയുള്ളവ
ഏതൊക്കെയെന്നും എയിഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
തസ്തികകളിലും പരമ്പരാഗത
തസ്തികകളിലും ഏത്
തരത്തില്‍ നിയമനം
നടത്താനാണുദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ?
ദേവസ്വം
ബോര്‍ഡുകള്‍ക്ക് കീഴിലുള്ള
ക്ഷേത്രങ്ങളുടെ ഭൂമി
4912.
ശ്രീ.കെ.രാധാകൃഷ്ണന്
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള
ക്ഷേത്രങ്ങളുടെ ഭൂമി
അന്യാധീനപ്പെട്ടതിന്റെ
കണക്ക് ലഭ്യമാണോ;
എങ്കില്‍ അറിയിക്കുമോ;
(ബി)
അന്യാധീനപ്പെട്ട
ദേവസ്വം ഭൂമി
തിരിച്ചുപിടിക്കാന്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
അന്യാധീനപ്പെട്ട
പന്തല്ലൂര്‍ ക്ഷേത്ര
ഭൂമി
തിരിച്ചെടുക്കുന്നതിന്
നിയമതടസ്സമുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
ഇല്ലെങ്കില്‍ പ്രസ്തുത
ഭൂമി ഏറ്റെടുക്കാന്‍
നടപടി
സ്വീകരിക്കാതിരുന്നതിന്റെ
കാരണം അറിയിക്കുമോ?
കുറ്റ്യാടി
മണ്ഡലത്തിലെ
ക്ഷേത്രങ്ങള്‍ക്ക് ധനസഹായം
4913.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
വര്‍ഷത്തില്‍ ദേവസ്വം
ബോര്‍ഡിന് കീഴിലുള്ളതും
അല്ലാത്തതുമായ
ക്ഷേത്രങ്ങള്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ടോ ;
എങ്കില്‍ കുറ്റ്യാടി
മണ്ഡലത്തിലെ ഏതെല്ലാം
ക്ഷേത്രങ്ങള്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ദേവസ്വം
ബോര്‍ഡും സര്‍ക്കാരും
നല്കുന്ന ധനസഹായത്തിന്
ക്ഷേത്രങ്ങള്‍
അപേക്ഷിക്കേണ്ടതിന്റെയും
ധനസഹായം
അനുവദിക്കുന്നതിന്റെയും
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ ?
ശബരിമലയില്‍
റോപ് വേ നിർമ്മാണം
4914.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
മണ്ഡലകാലത്ത് ശബരിമല
സന്നിധാനത്ത്
അപകടത്തില്‍പ്പെട്ടും
അല്ലാതെയും എത്ര
മരണങ്ങള് സംഭവിച്ചു
എന്നു പറയാമോ;അടിയന്തര
ശുശ്രൂഷ വേണ്ട
അയ്യപ്പഭക്തരെ
സന്നിധാനത്തു നിന്നും
പമ്പയിലെ ആശുപത്രിയില്‍
എത്തിക്കാന്‍ നിലവില്‍
എന്ത് സംവിധാനമാണുള്ളത്
;
(ബി)
അടിയന്തര
സാഹചര്യത്തില്‍
ഉപയോഗിക്കാന്‍
ശബരിമലയില്‍ റോപ് വേ
സംവിധാനം
ഏര്‍പ്പെടുത്തുന്ന
നടപടികള്‍ ഏതു ഘട്ടം
വരെയായി ; ഇതിനായി
സാധ്യതാപഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എന്താെക്കെ
നിര്‍ദ്ദേശങ്ങളാണ്
റിപ്പോര്‍ട്ടില്‍
പറയുന്നത് എന്ന്
വിശദമാക്കാമോ ;
(സി)
ശബരിമലയില്‍
റോപ് വേ
നിര്‍മ്മിക്കാന്‍
ഹെെപവര്‍ കമ്മറ്റി
തീരുമാനം എടുത്തത്
എന്നാണ് ; റോപ് വേ
നിര്‍മ്മാണത്തിന്
ഏതെങ്കിലും
കമ്പനിയുമായി കരാര്‍
ഒപ്പു വച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്ന്
എന്നു പറയാമോ ;
എഗ്രിമെന്റ് തീയതിയും
വിശദാംശങ്ങളും
ലഭ്യമാക്കാമോ ;
എഗ്രിമെന്റ് വയ്ക്കാന്‍
കാലതാമസം
നേരിട്ടെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ ;
(ഡി)
റോപ്
വേയുടെ നിര്‍മ്മാണം
എന്ന് ആരംഭിക്കാനാവും
എന്ന് പറയാമോ ;
ഇതിന്റെ
നിര്‍മ്മാണത്തിനായി
എത്ര രൂപ ചിലവാകും ?
കൊട്ടാരക്കരയിലെ
സംസ്കാരിക വകുപ്പ് മ്യൂസിയം
മാറ്റുന്നത്
4915.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവസ്വം,
സാംസ്ക്കാരിക
വകുപ്പുകള്‍ ഉണ്ടാക്കിയ
ധാരണയുടെ
അടിസ്ഥാനത്തില്‍
കൊട്ടാരക്കരയിലെ
ദേവസ്വം ബോര്‍ഡിന്റെ
അധീനതയില്‍ ഉള്ള
കൊട്ടാര കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചു വന്ന
സംസ്കാരിക വകുപ്പിന്റെ
മ്യൂസിയം പ്രസ്തുത
കെട്ടിടത്തില്‍ നിന്നും
ഒഴിയണമെന്ന് ദേവസ്വം
ബോര്‍ഡ് തീരുമാനം
എടുക്കാന്‍ ഇടയായ
സാഹചര്യം
വെളിപ്പെടുത്തുമോ;
(ബി)
കഥകളിയുടെ
ഉപജ്ഞാതാവായ
കൊട്ടാരക്കര
തമ്പുരാന്റെ പേരിലുള്ള
മ്യൂസിയം നിലവില്‍
പ്രവര്‍ത്തിച്ചു വരുന്ന
കൊട്ടാര കെട്ടിടത്തില്‍
(ദേവസ്വം ബോര്‍ഡിന്റെ
അധീനതിയില്‍ ഉള്ളത്)
തുടര്‍ന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
ദേവസ്വം ബോര്‍ഡില്‍
നിന്നും അനുകൂല
നടപടികള്‍ ഉണ്ടാക്കാന്‍
നടപടി സ്വീകരിക്കുമോ?
ക്ഷേത്രവഴിപാടുകളും
കാണിക്കയും നിരീക്ഷിക്കാന്‍
സംവിധാനം
4916.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിന് കീഴിലുള്ള
ക്ഷേത്രങ്ങളില്‍
വിശ്വാസികള്‍
സമര്‍പ്പിക്കുന്ന
വഴിപാടുകളും കാണിക്കയും
നിരീക്ഷിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന് പറയാമോ;
(ബി)
ബോര്‍ഡ്
നിശ്ചയിച്ചിരിക്കുന്ന
നിരക്കിലുള്ള ഫീസാണോ
ക്ഷേത്രങ്ങളില്‍
വാങ്ങുന്നതെന്നും
നിര്‍ദ്ദിഷ്ട
ഗുണനിലവാരമുള്ള
പ്രസാദമാണോ ഭക്തര്‍ക്ക്
നല്‍കുന്നതെന്നും
പരിശോധിക്കാറുണ്ടോ;
ഇത്തരത്തില്‍
പോരായ്മകളോ പരാതികളോ
ഭക്തരില്‍ നിന്നോ
ക്ഷേത്ര സംരക്ഷണ
സമിതികളില്‍ നിന്നോ
ലഭിക്കാറുണ്ടോ; അവ
എപ്രകാരം
പരിഹരിക്കുന്നുവെന്ന്
പറയാമോ;
(സി)
ബോര്‍ഡിന്
കീഴിലുള്ള
ക്ഷേത്രങ്ങളില്‍
വഴിപാടിനായി എഴുതുന്ന
രസീതുകളും നല്കുന്ന
സേവനങ്ങളും ഒരു നെറ്റ്
വര്‍ക്കിലൂടെ
ഓണ്‍ലൈനാക്കുവാനും
ഭക്തര്‍ ഒരു തരത്തിലും
കബളിപ്പിക്കപ്പെടുന്നില്ലെന്ന്
ഉറപ്പുവരുത്തുംവിധം
കര്‍ശന നിരീക്ഷണം
നടത്തുവാനും നടപടി
സ്വീകരിക്കുമോ?