"എന്റെ
സംഘം"കാമ്പയിന്
4658.
ശ്രീ.വി.ഡി.സതീശന്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയില്‍ "എന്റെ
സംഘം" കാമ്പയിന്
നടത്തിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങള്‍
നേടിയെടുക്കുവാന്‍
വേണ്ടിയാണ് പ്രസ്തുത
പദ്ധതി
ആവിഷ്കരിച്ചതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇതിനായി
ആരെല്ലാമാണ്
സഹകരിച്ചതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇത്
വഴി സഹകരണ മേഖല
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട് ?
കേരള
സംസ്ഥാന സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്കിലെ നിയമനം
4659.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്കില്‍
നിലവില്‍ എത്ര
ഒഴിവുകളാണുള്ളത് ;
തസ്തിക തിരിച്ച്
വിശദമാക്കാമോ;
(ബി)
ഒഴിവുള്ള
തസ്തികകളില്‍
പി.എസ്.സി. വഴി നിയമനം
നടത്താന്‍ സ്വീകരിച്ച
നടപികള്
വ്യക്തമാക്കാമോ;
(സി)
അസിസ്റ്റന്റ്
തസ്തികയില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
താല്‍ക്കാലിക നിയമനം
നടത്തുന്നതിനുവേണ്ടി
ഉദ്യോഗാര്‍ത്ഥികളുടെ
ലിസ്റ്റ് എന്നാണ്
ലഭിച്ചത്; പ്രസ്തുത
ലിസ്റ്റില്‍ നിന്നും
കൂടിക്കാഴ്ച നടത്തി
നിയമനം നല്‍കാത്തതിന്
കാരണം വ്യക്തമാക്കാമോ;
(ഡി)
കരാറടിസ്ഥാനത്തില്‍
എത്ര അഗ്രികള്‍ച്ചറല്‍
ഓഫീസര്‍മാര്‍ ജോലി
ചെയ്യുന്നുണ്ട്; ഇവരെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള സംസ്ഥാന സഹകരണ
കാര്‍ഷിക ഗ്രാമവികസന
ബാങ്കില്‍ എത്ര
ഗസ്റ്റ്റൂം കീപ്പറെ
നിയമിച്ചിട്ടുണ്ട്; ഏത്
മാനദണ്ഡപ്രകാരമാണ് ഇവരെ
നിയമിച്ചതെന്ന
വ്യക്തമാക്കാമോ;
(എഫ്)
ഗസ്റ്റ്
റും കീപ്പര്‍ക്ക്
പ്യൂണ്‍
തസ്തികയിലേയ്ക്ക്
പ്രൊമോഷന്
നല്‍കിയിട്ടുണ്ടോ; എത്ര
പേര്‍ക്ക് ഇങ്ങനെ
പ്രമോഷന് നല്കി;
വ്യക്തമാക്കാമോ;
(ജി)
പി.എസ്.സി.
മുഖേന നിയമനം വ്യവസ്ഥ
ചെയ്തിട്ടുള്ള പ്യൂണ്‍
തസ്തികയില്‍ ഗസ്റ്റ്
റൂം കീപ്പര്‍മാര്‍ക്ക്
പ്രൊമോഷന് നല്‍കിയത്
ഏത് നിയമത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ?
സഹകരണ
ബാങ്കുകള്‍ വഴി ലഭ്യമാകുന്ന
കാര്‍ഷിക വായ്പകള്‍
4660.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
2011-2012, 2012-13,
2013-2014, 2014-2015
വര്‍ഷങ്ങളില്‍
കോഴിക്കോട് ജില്ലയില്‍
അനുവദിച്ച കാര്‍ഷിക
വായ്പ എത്ര ; എത്ര
പേര്‍ക്ക് വായ്പ
അനുവദിച്ചു ; വര്‍ഷം
തിരിച്ച് ജില്ലയിലെ
സ്ഥാപനം തിരിച്ച് ഓരോ
സ്ഥാപനത്തില്‍ നിന്നും
എത്ര പേര്‍ക്ക് എന്നത്
പ്രത്യേകം വിശദമാക്കാമോ
?
സഹകരണ
മേഖല അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
4661.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖല അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
ഏതെല്ലാമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
വിവിധ
സഹകരണ സ്ഥാപനങ്ങളില്‍
നിക്ഷേപിക്കപ്പെട്ടിട്ടുള്ള
തുക സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(സി)
സഹകരണ
മേഖലയില്‍
കെട്ടിക്കിടക്കുന്ന പണം
സംസ്ഥാനത്തിന്റെ
വികസനത്തിന്
ഉപയോഗിക്കുവാന്‍
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
കഴിയും എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
സഹകരണ
നിക്ഷേപ രംഗത്ത് പുതിയ
പ്രവര്‍ത്തനങ്ങള്‍
4662.
ശ്രീ.പാലോട്
രവി
,,
സണ്ണി ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ നിക്ഷേപ രംഗത്തെ
ഉണര്‍വിനായി പ്രത്യേക
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
ഇതിനായി
ആരെല്ലാമാണ്
സഹകരിച്ചത്;
വിശദമാക്കുമോ;
(ഡി)
ഇതു
വഴി സഹകരണ മേഖലയ്ക്ക്
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്?
സഹകരണ
മേഖലയിലെ നിക്ഷേപ സുരക്ഷ
4663.
ശ്രീ.ആര്
. സെല്‍വരാജ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയില്‍
നിക്ഷേപങ്ങള്‍ക്ക്
സുരക്ഷ
നല്‍കുന്നതിനുള്ള
കര്‍മ്മ പരിപാടികള്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിച്ചത്;
(സി)
ഇതിനായി
ആരെല്ലാമാണ്
സഹകരിച്ചത്;
വിശദമാക്കുമോ;
(ഡി)
ഇത്
മുഖേന സഹകരണ മേഖലയ്ക്ക്
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാന്‍
സാധിച്ചിട്ടുണ്ട്?
സഹകരണ
വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍
4664.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ നിലവിലുള്ള
സ്റ്റാഫ് പാറ്റേണ്‍
എന്നു മുതല്‍
പ്രാബല്യത്തില്‍
വന്നതാണ്;
(ബി)
പ്രസ്തുത
പാറ്റേണ്‍ നിലവില്‍
വന്ന കാലത്ത് സഹകരണ
വകുപ്പിന് കീഴില്‍
ഉള്ള സഹകരണ
സ്ഥാപനങ്ങള്‍
എത്രയായിരുന്നു ;
ഇപ്പോള്‍ നിലവിലുള്ളത്
എത്ര ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര വെല്‍ഫയര്‍
സൊസൈറ്റികള്‍ പുതുതായി
ആരംഭിച്ചിട്ടുണ്ട്;
ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
(ഡി)
സഹകരണ
വകുപ്പിലെ ജോലി
വ്യാപ്തി അനുസരിച്ച്
മതിയായ ജീവനക്കാര്‍
ഇല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സ്റ്റാഫ്
പാറ്റേണ്‍
പുതുക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ?
സഹകരണ
മേഖലയില്‍ ഓപ്പറേഷന് കുബേര
പദ്ധതി
4665.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ഓപ്പറേഷന്
കുബേര പദ്ധതി
വിജയിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ആരെല്ലാമാണ്
സഹകരിച്ചതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇത്
വഴി സഹകരണ മേഖലയ്ക്ക്
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാനായിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങളിലെ ലെെബ്രറികള്‍
4666.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിനു കീഴില്‍
പ്രാഥമിക-ജില്ലാ-സംസ്ഥാന
തലങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
എത്ര സഹകരണ
സംഘങ്ങളിലാണ്
ലെെബ്രറികള്‍
ആരംഭിച്ചിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(ബി)
സഹകരണ
സംഘങ്ങളില്‍
ആരംഭിച്ചിട്ടുള്ള
ലെെബ്രറികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുക എന്ന
ലക്ഷ്യത്തോടുകൂടി
സര്‍ക്കാര്‍ ലെെബ്രറി
കോണ്‍ഫറന്‍സുകള്‍
ഉള്‍പ്പെടെയുള്ള
സമ്മേളനങ്ങള്‍
നടത്തിയിട്ടും പല
സംഘങ്ങളും സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
പാലിക്കാതെയും
പുസ്തകങ്ങള്‍
വാങ്ങുന്നതിന് ഒരു
നിശ്ചിത തുക സംഘം
ബജറ്റില്‍
വകകൊള്ളിക്കാതിരിക്കുകയും
ചെയ്തുവരുന്നതിനെക്കുറിച്ച്
അന്വേഷിക്കാമോ ;
(സി)
സംഘം
ലെെബ്രറികളില് യഥാസമയം
പുസ്തകങ്ങള്‍
വാങ്ങുവാനും അത്
സംഘവുമായി
ബന്ധപ്പെടുന്ന
പൊതുജനങ്ങള്‍ക്ക്
നല്‍കുന്നുവെന്ന്
ഉറപ്പുവരുത്തുവാനും
വകുപ്പിലെ
ജില്ലാ-താലൂക്ക് തല
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കാമോ
;
(ഡി)
രാഷ്ട്രീയ
സാമൂഹിക സാംസ്ക്കാരിക
മേഖലയ്ക്ക്
മറക്കാനാവാത്ത സംഭാവന
നല്കിയ മണ്മറഞ്ഞ
മഹാരഥന്മാരെക്കുറിച്ചുള്ള
പുസ്തകങ്ങള്‍ പല
ലെെബ്രറികളും വാങ്ങാന്‍
വെെമുഖ്യം
പ്രകടിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കാമോ?
സഹകരണ
സ്ഥാപനങ്ങള്‍ ഭൂമി
വാങ്ങുമ്പോള്‍ സ്റ്റാമ്പ്
ഡ്യൂട്ടിയില്‍ ഇളവ്
4667.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളുടെ സ്വന്തം
ബിസിനസ്സ്
ആവശ്യാര്‍ത്ഥം ഭൂമി
വാങ്ങുന്നതിന്
സ്റ്റാമ്പ്
ഡ്യൂട്ടിയില്‍ ഇളവ്
അനുവദിക്കുന്നതിനായി
സഹകരണ വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വ്യാജ
വിലനിര്‍ണ്ണയ
സര്‍ട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തില്‍ ഭൂമികച്ചവടം
4668.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
കാര്‍ഷിക വികസന
ബാങ്കിന്റെ റീജിയണല്‍
ഓഫീസിന് കെട്ടിടം
നിര്‍മ്മിക്കുന്നതിനുവേണ്ടി
പത്തനംതിട്ടയില്‍ സ്ഥലം
വിലയ്ക്കു
വാങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
സെന്റ് ഭൂമി വിലയ്ക്കു
വാങ്ങി; ഒരു സെന്റ്
ഭൂമിക്ക് എത്ര രൂപ
വിലയായി;
വ്യക്തമാക്കുമോ;
(ബി)
ഭൂമി
വാങ്ങുന്ന അവസരത്തില്‍
ബാങ്ക് നേരിട്ട്
തഹസില്‍ദാരില്‍ നിന്നും
വിലനിര്‍ണ്ണയ
സര്‍ട്ടിഫിക്കറ്റ്
വാങ്ങിയിരുന്നോ;
കോഴഞ്ചേരി തഹസില്‍ദാര്‍
നല്കിയ വിലനിര്‍ണ്ണയ
സര്‍ട്ടിഫിക്കറ്റ്
പ്രകാരം പ്രസ്തുത
വസ്തുവിന് കണക്കാക്കിയ
വില സെന്റൊന്നിന് എത്ര
രൂപയായിരുന്നു;
(സി)
ഈ
ഇടപാടില്‍ ഇടനിലക്കാര്‍
ഉണ്ടായിരുന്നോ;
ഇടനിലക്കാര്‍ വ്യാജമായി
നിര്‍മ്മിച്ചു നല്കിയ
വിലനിര്‍ണ്ണയ
സര്‍ട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തില്‍ ഭൂമി
കച്ചവടം നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഭൂമി
കച്ചവടത്തിലെ
വെട്ടിപ്പിലും വ്യാജരേഖ
ഉണ്ടാക്കിയതിലും
അന്വേഷണം നടത്തി,
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
ബാങ്കിനുണ്ടായ
നഷ്ടം
ബന്ധപ്പെട്ടവരില്‍
നിന്നും ഈടാക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
പ്രസ്തുത
അഴിമതി സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നിലവിലുണ്ടോ;
വ്യക്തമാക്കാമോ?
സഹകരണ
സംഘങ്ങള്‍ക്ക് സ്റ്റാമ്പ്
ഡ്യൂട്ടിയില്‍ ഇളവ്
4669.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങള്‍ സ്ഥലം
വാങ്ങുമ്പോള്‍
സ്റ്റാമ്പ്
ഡ്യൂട്ടിയില്‍ ഇളവ്
ലഭിക്കാത്തതു
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
പരാതി ലഭിച്ചതിന്റെ
ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കുമോ ;
(സി)
ഇങ്ങനെയുള്ള
പരാതികളില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ ?
റിസ്ക്
ഫണ്ട് ഇനത്തിൽ എഴുതി തള്ളുന്ന
സഹകരണ വായ്പകള്‍
4670.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ സഹകരണ ബാങ്ക്
വായ്പകളില്‍ റിസ്ക്
ഫണ്ട് ഇനത്തിൽ എഴുതി
തള്ളുന്നതിന് അര്‍ഹത
നേടിയ കേസുകള്‍
എത്രയെന്നു
വ്യക്തമാക്കാമോ;
(ബി)
ഒരു
വായ്പ റിസ്ക് ഫണ്ട്
ഇനത്തിൽ എഴുതി
തള്ളുന്നതിന്
സ്വീകരിക്കുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
ഭര്‍ത്താവിന്റെ
പേരില്‍ എടുത്തിരുന്ന
സഹകരണ വായ്പ
അദ്ദേഹത്തിന്റെ മരണശേഷം
റിസ്ക് ഫണ്ട് ഇനത്തില്‍
എഴുതി തള്ളണമെന്ന്
ആവശ്യപ്പെട്ട് അപേക്ഷ
നല്‍കിയിട്ടും ഈ
ആനുകൂല്യം
ലഭ്യമാക്കാത്ത കേസുകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ, ഇത്തരം
കേസുകളില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
4671.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
കര്‍ഷകര്‍ക്ക് കടാശ്വാസ
കമ്മീഷന് നല്കിയ
ഉത്തരവിന്മേല് സഹകരണ
ബാങ്കുകള്‍ കടാശ്വാസം
നല്‍കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍
എന്തെങ്കിലും പരാതി
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എന്ത് നടപടിയാണ് ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(ഡി)
ഇല്ലെങ്കില്‍
ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
സഹകരണ കാര്‍ഷിക ഗ്രാമവികസന
ബാങ്കിന്റെ നിക്ഷേപം
4672.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്കിന്റെ
മിച്ച ഫണ്ട്
നിക്ഷേപിക്കുന്നതിന്റെ
മാനദണ്ഡമെന്താണ്;
വിശദമാക്കാമോ;
(ബി)
പഞ്ചാബ്
നാഷണല്‍ ബാങ്കില്‍ എത്ര
കോടി രൂപ
നിക്ഷേപിച്ചിട്ടുണ്ട്;
അതിന്റെ പലിശനിരക്ക്
എത്രയാണ്;
(സി)
പഞ്ചാബ്
നാഷണല്‍ ബാങ്കില്‍
മിച്ച ഫണ്ട്
നിക്ഷേപിച്ച ദിവസം
തന്നെ മറ്റു
ബാങ്കുകളില്‍ മിച്ച
ഫണ്ട്
നിക്ഷേപിച്ചിട്ടുണ്ടോ;
പലിശനിരക്ക് എത്രയാണ്;
വിശദാംശം നല്‍കുമോ;
(ഡി)
നിക്ഷേപം
നടത്തുമ്പോള്‍
ഉയര്‍ന്ന പലിശനിരക്ക്
വാഗ്ദാനം ചെയ്യുന്ന
ബാങ്കുകളെ സുതാര്യമായ
നിലയില്‍
കണ്ടെത്തുന്നതിനു പകരം
കുറഞ്ഞ പലിശ നിരക്കില്‍
പഞ്ചാബ് നാഷണല്‍
ബാങ്കില്‍ പണം
നിക്ഷേപിച്ചത്
സംബന്ധിച്ച് അന്വേഷണം
നടത്തി,
കുറ്റക്കാര്ക്കെതതിരെ
നടപടി സ്വീകരിക്കുമോ;
ബാങ്കിനുണ്ടായ നഷ്ടം
ഉത്തരവാദികളില്‍
നിന്നും ഇൗടാക്കുമോ;
വ്യക്തമാക്കാമോ?
മുഖാമുഖം
-സഹകാരി ജനസമ്പര്‍ക്ക പരിപാടി
4673.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
വി.ഡി.സതീശന്
,,
പാലോട് രവി
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ്രക്കാരിന്റെ കാലത്ത്
സഹകരണമേഖലയില്‍
മുഖാമുഖം -സഹകാരി
ജനസമ്പര്‍ക്ക പരിപാടി
നടത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിച്ചത്;
(സി)
ഇതിനായി
ആരെല്ലാമാണ്
സഹകരിച്ചത്;
വിശദമാക്കുമോ;
(ഡി)
ഇത്
വഴി സഹകരണമേഖല
എന്തെല്ലാം നേട്ടങ്ങള്‍
കെെവരിച്ചിട്ടുണ്ട്;
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടമാരുടെ ഒഴിവുകള്‍
4674.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളുടെ
വര്‍ദ്ധനവിനനുസരിച്ച്
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍
തസ്തികയിൽ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ ;
ഇല്ലായെങ്കിൽ അതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍മാരുടെ
എത്ര ഒഴിവുകൾ ഇപ്പോള്‍
നിലവിലുണ്ട് ; ജില്ല
തിരിച്ചുള്ള വിശദാംശം
നല്‍കാമോ ;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനുമുളള
നടപടികൾ സ്വീകരിക്കുമോ
?
റിസ്ക്ക്
ഫണ്ട് പദ്ധതി
4675.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണമേഖലയില്‍
നടപ്പാക്കിയ റിസ്ക്ക്
ഫണ്ട് പദ്ധതി നിലവില്‍
വന്നശേഷം എത്ര
കുടുംബങ്ങള്‍ക്ക്
പ്രസ്തുത ഫണ്ടില്‍
നിന്നും ആശ്വാസം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
കൂടുതല്‍
കുടുംബങ്ങള്‍ക്ക്
പ്രയോജനം ലഭിക്കും വിധം
പ്രസ്തുത ഫണ്ട്
നിയമത്തില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ?
കണ്ണൂര്‍
ജില്ലയിലെ പുതിയ പ്രാഥമിക
സഹകരണ സംഘങ്ങള്‍
4676.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കണ്ണൂര്‍
ജില്ലയില്‍ എത്ര
പ്രാഥമിക സഹകരണ
സംഘങ്ങള്‍
ആരംഭിച്ചിട്ടുണ്ട്; അവ
ഏതൊക്കയാണെന്ന്
അറിയിക്കാമോ;
(ബി)
എത്ര
പ്രാഥമിക സഹകരണ
സംഘങ്ങള്‍ക്ക് പുതുതായി
ശാഖകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവ ഏതൊക്കയാണെന്നും
വിശദമാക്കാമോ ?
പ്രാഥമിക
സഹകരണസംഘങ്ങളും ബാങ്കുകളും
ആധുനിക വല്‍ക്കരിക്കുന്നതിന്
നടപടി
4677.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സംഘങ്ങളും
ബാങ്കുകളും ആധുനിക
വല്‍ക്കരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
ഇത്തരത്തിലുള്ള
എത്ര ബാങ്കൂകള്‍
പൂര്‍ണ്ണമായും
കംപ്യൂട്ടര്‍
വല്ക്കരിച്ചിട്ടുണ്ടെന്ന്
പട്ടിക സഹിതം
വ്യക്തമാക്കാമോ ;
(സി)
ശേഷിക്കുന്നവ
കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കല്‍പ്പറ്റ
ജനറല്‍ ആശുപത്രിയില്‍ നീതി
മെഡിക്കല്‍ സ്റ്റോര്‍
4678.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
ജനറല്‍ ആശുപത്രിയില്‍
നീതി മെഡിക്കല്‍
സ്റ്റോര്‍
ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
ജില്ലാ
ആസ്ഥാനത്ത് സ്ഥിതി
ചെയ്യുന്ന പ്രസ്തുത
ജനറല്‍ ആശുപത്രിയില്‍
നീതി മെഡിക്കല്‍
സ്റ്റോര്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗങ്ങളുടെ ഉന്നമനത്തിനായി
സഹകരണ വകുപ്പുവഴി
നടപ്പാക്കുന്ന പദ്ധതികള്‍
4679.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളുടെ
സാമ്പത്തിക സാമൂഹിക
ഉന്നമനത്തിനായി സഹകരണ
വകുപ്പുവഴി
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സഹകരണ വകുപ്പിന്റെ
കീഴിലുള്ള
ബാങ്കുകളിലൂടെ
പട്ടികജാതി
വിഭാഗങ്ങളുടെ എത്ര രൂപ
വരെയുള്ള വായ്പകള്‍
എഴുതിത്തള്ളുകയുണ്ടായി
; ഏതു വര്‍ഷം വരെയുള്ള
വായ്പകളാണ്
എഴുതിതള്ളിയതെന്ന്
വ്യക്തമാക്കാമോ ;
(സി)
സഹകരണ
ബാങ്കുകളിലെ പ്രസ്തുത
വിഭാഗങ്ങള്‍ക്ക്
പലിശരഹിത വായ്പകള്‍
ലഭ്യമാക്കുമോ ;
ഇതിനുള്ള പലിശ സബ്സിഡി
വഹിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ ;
(ഡി)
പട്ടികജാതി
വിഭാഗത്തില്‍പ്പെടുന്ന
പെണ്‍കുട്ടികളുടെ
വിവാഹത്തിനായി കുറഞ്ഞ
നിരക്കിലുള്ള വായ്പകള്‍
സഹകരണ ബാങ്കുകള്‍ വഴി
ലഭ്യമാക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്ക്
4680.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പി.എസ്.സി.
24/05/2006ല്‍ കാറ്റ.
നം. 20/2006 പ്രകാരം
തിരുവനന്തപുരം ജില്ലാ
സഹകരണ ബാങ്കിലേക്ക്
ക്ലാര്‍ക്ക്/ക്യാഷ്യര്‍
തസ്തികയിലേക്ക് അപേക്ഷ
ക്ഷണിച്ചപ്പോള്‍ ജില്ലാ
സഹകരണ ബാങ്കിന് എത്ര
ബ്രാഞ്ചുകള്‍
ഉണ്ടായിരുന്നു;
വ്യക്തമാക്കുമോ;
(ബി)
30/09/2014ല്‍
തിരുവനന്തപുരം ജില്ലാ
സഹകരണ ബാങ്കിന് എത്ര
ബ്രാഞ്ച് ഓഫീസുകള്‍
ഉണ്ട്;
(സി)
പുതുതായി
രൂപീകരിച്ച ശാഖകളില്‍
ഓരോന്നിലും എത്ര
ജീവനക്കാര്‍ വീതമുണ്ട്;
ഓരോ തസ്തികയുടെ പേരും,
ഓരോ ശാഖയുടെ പേരും
നല്‍കാമോ;
(ഡി)
23/05/2013ലെ
WP(C)No. 11995 ലെ
ഓര്‍ഡര്‍ പ്രകാരം
സ്റ്റേ ചെയ്ത 22
ഒഴിവുകളിലെ
നിയമനത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കുമോ; ഏതു
തരത്തിലായിരിക്കും
പ്രസ്തുത തസ്തികയില്‍
നിയമനം നടത്തുക;
(ഇ)
06/01/2015ല്‍
പി.എസ്.സി.യില്‍ നിന്ന്
ശിപാര്‍ശ അയച്ചതിന്റെ
അടിസ്ഥാനത്തില്‍ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പാര്‍ട്ട്
I മുസ്ലീം സപ്ലിമെന്ററി
ലിസ്റ്റില്‍ നിന്നും,
എത്ര പേര്‍ക്ക് നിയമനം
നല്കി ; അവസാനമായി
നിയമനം ലഭിച്ച
വ്യക്തിയുടെ പേരും
ക്രമനമ്പറും, നിയമനം
നല്കിയ തീയതിയും
വിശദമാക്കുമോ ;
(ജി)
24/05/2006
ന് ശേഷം 30/09/2014 വരെ
എത്ര തസ്തികകള്‍
പുതുതായി സൃഷ്ടിച്ചു ;
ഏതെല്ലാം തസ്തികകള്‍ ;
2014 ഒക്ടോബര്‍
,നവംബര്‍ മാസങ്ങളില്‍
ഏതെല്ലാം തസ്തികകളില്‍
ഒഴിവ് വന്നിട്ടുണ്ട് ;
വിശദാംശം നല്‍കാമോ ?
സബ്സിഡിയിനത്തില്‍
വിതരണം ചെയ്യുന്ന സാധനങ്ങള്‍
T 4681.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡില്‍
സബ്സിഡി ഇനത്തില്‍
2011 മുതല്‍ നാളിതുവരെ
ഓരോ സാമ്പത്തിക
വര്‍ഷവും ചെലവിട്ട തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
ബജറ്റിലെ
100-ാം ഇനത്തിലെ വിവിധ
പദ്ധതികള്‍
4682.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷത്തെ ബജറ്റ്
പ്രസംഗത്തില്‍ 100 -ാം
ഇനമായി 85.39 കോടി രൂപ
വിവിധ പദ്ധതികള്‍ക്കായി
നീക്കിവെച്ചിട്ടുള്ളതായി
കാണുന്നു.
എന്തെല്ലാമാണ് ഈ വിവിധ
പദ്ധതികള്‍
;വിശദവിവരങ്ങള്‍
നല്‍കുമോ?
ഖാദി
മേഖലയില്‍ കര്‍മ്മ പദ്ധതികള്‍
4683.
ശ്രീ.എം.പി.വിന്‍സെന്റ്
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയിലെ വരുമാന
പൂരക പദ്ധതിയനുസരിച്ച്
ഖാദി മേഖലയില്‍ കര്‍മ്മ
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ആരെല്ലാമാണ്
സഹകരിച്ചത്;
വിശദമാക്കാമോ;
ഖാദി
ഗ്രാമവ്യവസായ വകുപ്പിന്റെ
സംരംഭകത്വ പദ്ധതി
4684.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
ഗ്രാമവ്യവസായ വകുപ്പ്
തൊഴില്‍ രഹിതരായ
യുവാക്കള്‍ക്ക് വേണ്ടി
ആരംഭിച്ച സംരംഭകത്വ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
ഈ
പദ്ധതിയനുസരിച്ച് എത്ര
പേര്‍ക്ക് എത്ര തുക
വീതം
അനുവദിച്ചിട്ടുണ്ടെന്നു്
ജില്ല തിരിച്ച് വിവരം
ലഭ്യമാക്കുമോ ?
ഖാദി
തൊഴിലാളികള്‍ക്കുളള
പ്രൊഡക്ഷന്‍ ഇന്‍സെന്റീവ്
4685.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
തൊഴിലാളികള്‍ക്ക്
നല്കി വരുന്ന
പ്രൊഡക്ഷന്‍
ഇന്‍സെന്റീവ് 2014-15
വര്‍ഷം മുതല്‍
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത തുക വിതരണം
ചെയ്തതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
പരമ്പരാഗത
ഗ്രാമവ്യവസായങ്ങള്‍
4686.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
ഗ്രാമവ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
ഏതെല്ലാം
ഗ്രാമവ്യവസായങ്ങള്ക്കാണ്
ആനുകൂല്യങ്ങള്‍
അനുവദിക്കുന്നതെന്നും
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം എത്ര തുക
ഗ്രാന്റായി
അനുവദിച്ചുവെന്നും
വിശദമാക്കാമോ ;
(സി)
ഇത്തരം
വ്യവസായങ്ങളുടെ വായ്പാ
തുക എഴുതി തള്ളുന്നതിന്
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ ;
എങ്കില്‍
ആയതെന്താണെന്നും ഈ
സര്‍ക്കാര്‍ വന്ന ശേഷം
എന്തു തുക അതുപ്രകാരം
എഴുതിത്തള്ളി എന്നും
വ്യക്തമാക്കുമോ ?