പതിച്ചു
നല്കിയ വനഭൂമി
4523.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
മെയ് മാസത്തിനുശേഷം
വിവിധ
ആവശ്യങ്ങള്‍ക്കായി
എത്രമാത്രം വനഭൂമി
സംസ്ഥാനത്ത് പതിച്ചു
നല്‍കിയിട്ടുണ്ട്;
(ബി)
ഏതെല്ലാം
ഏജന്‍സികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും
വനഭൂമി പതിച്ചു
നല്‍കിയിട്ടുണ്ടെന്നും
അതില്‍ ഓരോ
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും എത്ര
വീതം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഓരോ
ജില്ലകളിലും വിതരണം ചെയ്ത
ഭൂമി
4524.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
മെയ് മുതല്‍ 2011 മെയ്
വരെ വനാവകാശ
നിയമപ്രകാരം എത്ര
ഏക്കര്‍ ഭൂമി എത്ര
പേര്‍ക്കായി വിതരണം
ചെയ്തു; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
2011
ജൂണിനു ശേഷം ഇതുവരെ
എത്ര ഏക്കര്‍ ഭൂമി എത്ര
പേര്‍ക്കായി വിതരണം
ചെയ്തു; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
കേന്ദ്ര
വനാവകാശ നിയമ പ്രകാരം
2011 ജൂണിനു ശേഷം
ആദിവാസികള്‍ക്ക് ഭൂമി
നല്‍കുന്നതിനായി
ഭൂസര്‍വ്വേ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര ഏക്കര്‍
ഭൂമിയാണ് സര്‍വ്വേ
നടത്തിയത്; ഇതില്‍ എത്ര
ഏക്കര്‍ ഭൂമി എത്ര
പേര്‍ക്ക് വിതരണം
ചെയ്യുന്നതിന് എഫ്.
ആര്. സി ശുപാര്‍ശ
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
വനം
വകുപ്പില്‍ നിന്നും വീട്
നിര്‍മ്മാണത്തിനാവശ്യമായ തടി
4525.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ നിന്നും
സ്വകാര്യ
വ്യക്തികള്‍ക്ക് വീട്
നിര്‍മ്മാണത്തിലേക്ക്
ആവശ്യമായ തടി
ലഭ്യമാക്കുന്നതിലേക്ക്
നിലവില്‍ വ്യവസ്ഥകള്‍
ഉണ്ടോ; വിശദാംശം
അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
വ്യാപാരികളുമായി
മത്സരിച്ച് തടി
വാങ്ങുവാനുള്ള
ബുദ്ധിമുട്ട് ഒഴിവാക്കി
നടപടികള്‍ ലഘൂകരിച്ച്
വീടു നിര്‍മ്മണ
ആവശ്യത്തിലേക്ക്
വ്യക്തികള്‍ക്ക് തടി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പാമ്പ്
കടിയേറ്റ് മരണപ്പെടുന്നവരുടെ
കുടുംബത്തിന് ധനസഹായം
4526.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമ്പ്
കടിയേറ്റ്
മരണപ്പെടുന്നവരുടെ
കുടുംബത്തിന് ധനസഹായം
നല്കുന്ന പദ്ധതി
പരിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപാ
വരെയാണ് സഹായധനമായി
അനുവദിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട അപേക്ഷ
ആര്‍ക്കാണ്
സമര്‍പ്പിക്കേണ്ടതെന്നും.
അതോടൊപ്പം നല്‍കേണ്ട
രേഖകള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ?
കേന്ദ്ര
വനാവകാശ നിയമം
T 4527.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയില്‍
ആദിവാസി
വിഭാഗങ്ങള്‍ക്ക്
കൂടുതല്‍ അധികാരം
നല്കുന്ന കേന്ദ്ര
വനാവകാശ നിയമം
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ പ്രസ്തുത
കേന്ദ്രനിയമ പ്രകാരം
ഏതൊക്കെ
പ്രദേശങ്ങളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; വിശദാംശങ്ങള്‍
അറിയിക്കാമോ ?
കണ്ടല്‍
വനങ്ങളുടെ സംരക്ഷണം
4528.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഹെക്ടര്‍ കണ്ടല്‍
വനങ്ങളുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ അവ
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കണ്ടല്‍
വനങ്ങളുടെ
സംരക്ഷണത്തിന് പ്രത്യേക
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
നശിപ്പിക്കപ്പെട്ട
കണ്ടല്‍ വനങ്ങള്‍
വീണ്ടെടുക്കുന്നതിനും
പുനസൃഷ്ടിക്കുന്നതിനുമായി
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വീണ്ടെടുത്ത
ഭൂമി
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കടലാക്രമണ
പ്രതിരോധത്തിന്
കണ്ടല്‍
വച്ചുപിടിപ്പിക്കാനാവുന്ന
മേഖലകളില്‍ അതു
വച്ചുപിടിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
കാട്ടുതീ
4529.
ശ്രീ.സി.മോയിന്‍
കുട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാല
കാട്ടുതീയില്‍ നിന്നും
കാടുകളെ സംരക്ഷിക്കാന്‍
സ്വീകരിക്കുന്ന
മുന്‍കരുതല്‍ നടപടികള്‍
വിശദമാക്കുമോ ;
(ബി)
വനത്തിനുള്ളിലെ
നീരുറവകള്‍
വറ്റിപ്പോകുന്നത്
തടയാനും പ്രധാന
മേഖലകളില്‍ ജലലഭ്യത
ഉറപ്പാക്കാനും
നടപടികളെന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അക്കാര്യം
പരിശോധിക്കുമോ ;
(സി)
തീപിടുത്തസാധ്യതാ
പ്രദേശങ്ങള്‍
മുന്‍കൂര്‍
തിരിച്ചറിയാറുണ്ടോ ; ഈ
വര്‍ഷം അത്തരത്തിലെ
എത്ര പ്രദേശങ്ങള്‍
കണ്ടെത്തി ; അവിടെ
എവിടെയെങ്കിലും
തീപിടുത്തം
ഉണ്ടായിട്ടുണ്ടോ
വനദീപ്തി
പദ്ധതി
4530.
ശ്രീ.വി.ഡി.സതീശന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനദീപ്തി
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതി
അനുസരിച്ച് എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പരിസ്ഥിതി
ലോല മേഖലയില്‍
ഉള്‍പ്പെടുത്തിയ സ്വകാര്യ
ഭൂമി
4531.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിര്‍ത്തിയോട്
ചേര്‍ന്ന്
കിടക്കുന്നതും,
പട്ടയമുളളതും
വര്‍ഷങ്ങളായി നികുതി
ഒടുക്കി താമസിക്കുകയും
കൃഷി ചെയ്തു
വരുന്നതുമായ സ്വകാര്യ
ഭൂമി പരിസ്ഥിതി ലോല
മേഖലയില്‍
ഉള്‍പ്പെടുത്തിയത് വഴി
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
സ്വകാര്യ ഭൂമി
പരിസ്ഥിതി ലോല
മേഖലയിലുള്പ്പെടുത്തിയത്
ഒഴിവാക്കുന്നതിനായി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
ആയതില്‍ എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ടെന്നും
ബാക്കിയെത്രയുണ്ടെന്നും
ജില്ല തിരിച്ച് പറയാമോ
;
(സി)
പരിസ്ഥിതി
ലോല മേഖലയില്‍ നിന്നും
ഒഴിവാക്കി കിട്ടാന്‍
നിയമപരമായ
അര്‍ഹതയുണ്ടെങ്കില്‍
അത്തരം അപേക്ഷകള്‍
കാലതാമസം കൂടാതെ
തീര്‍പ്പാക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
ഫോറസ്റ്റ്
റേഞ്ചുകളിലും സ്റ്റേഷനുകളിലും
അടിസ്ഥാന സൗകര്യ വികസനം
4532.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോറസ്റ്റ്
റേഞ്ചുകളിലും
സ്റ്റേഷനുകളിലും
അടിസ്ഥാന സൗകര്യങ്ങളുടെ
ലഭ്യത ഇല്ലാത്തതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഫോറസ്റ്റ് റേഞ്ചുകളിലും
സ്റ്റേഷനുകളിലും
വൈദ്യുതി, വെള്ളം
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കുവാന്‍ എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
ഡിവിഷന് തിരിച്ചു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സൗകര്യങ്ങള്‍ ഇപ്പോഴും
ലഭ്യമാകാത്ത
സ്റ്റേഷനുകള്‍
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
വനം
വകുപ്പിന്റെ ഏതെങ്കിലും
റേഞ്ചുകളിലോ
സ്റ്റേഷനുകളിലോ
വാഹനങ്ങള്‍
ഇല്ലാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും; എങ്കില്‍
ഏതൊക്കെ റേഞ്ചുകളും
സ്റ്റേഷനുകളുമാണെന്നും
വ്യക്തമാക്കുമോ?
വനങ്ങളില്‍
സംസ്ഥാനാതിര്‍ത്തി നിര്‍ണ്ണയം
4533.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാനവുമായി അതിരു
പങ്കിടുന്ന തമിഴ്നാട്,
കര്‍ണ്ണാടക എന്നീ
സംസ്ഥാനങ്ങളുടെ
അതിര്‍ത്തിമേഖലകളിലെ
വനങ്ങളില്‍
സംസ്ഥാനാതിര്‍ത്തി
കൃത്യമായി
വേര്‍തിരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഇരു
സംസ്ഥാനങ്ങളുടെയും
ഭാഗത്തു നിന്ന്
ഇത്തരത്തില്‍
വനാതിര്‍ത്തികളിലെ
അതിരു കല്ലുകള്‍ മാറ്റി
സ്ഥാപിച്ചതുവഴി
ആയിരക്കണക്കിന് ഏക്കര്‍
സ്ഥലം നഷ്ടമായതായി വന്ന
പത്ര വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതു സംബന്ധിച്ച
നിജസ്ഥിതി
ബോദ്ധ്യപ്പെടാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
സംസ്ഥാനാതിര്‍ത്തിയിലെ
വനമേഖലകളില്‍ കൃത്യമായി
അതിര്‍ത്തി
സ്ഥാപിക്കുന്നതിനും
പ്രസ്തുത കൈയ്യേറ്റ
ശ്രമങ്ങളെ തടയുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
നായരങ്ങാടി-കുട്ടിഷാപ്പ്
പുറമ്പോക്ക് സ്ഥലത്ത്
താമസിക്കുന്ന
കുടുംബങ്ങള്‍ക്ക് പട്ടയം
4534.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്കില്‍പ്പെട്ട
കോടശ്ശേരി വില്ലേജിലെ
നായരങ്ങാടി-കുട്ടിഷാപ്പ്
ദേശത്ത്
പതിറ്റാണ്ടുകളായി വനം
പുറമ്പോക്ക് സ്ഥലത്ത്
താമസിച്ചുവരുന്ന 116
ഓളം കുടുംബങ്ങള്‍ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍ വനം വകുപ്പു
സ്വീകരിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
(ബി)
ഇവര്‍ക്ക്
പട്ടയം
ലഭിയ്ക്കുന്നതിനായി
വകുപ്പിന്റെ അനുമതി
നല്‍കുന്നത്
ഉള്‍പ്പെടെയുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
വനവിഭവങ്ങളുടെ
സംഭരണം
4535.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനവിഭവങ്ങള്‍
ശാസ്ത്രീയമായി
ശേഖരിക്കുവാന്‍
ആദിവാസികള്‍ക്ക്
പരിശീലനം നല്‍കുമോ;
(ബി)
ആദിവാസികള്‍ക്ക്
വനവിഭവങ്ങള്‍ക്ക്
ന്യായവില ലഭിക്കുവാന്‍
വനം വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(സി)
വനവിഭവങ്ങള്‍
ഏതൊക്കെ
സംവിധാനങ്ങളിലൂടെയാണ്
വനംവകുപ്പ്
സംഭരിക്കുന്നത്?
ചൂരല്‍മലയില്‍
ശ്രീമതി രമ്യ മനോജിന്‍െറ വീട്
പൊളിച്ചുമാറ്റല്‍
4536.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
വെള്ളരിമല
വില്ലേജില്‍പ്പെട്ട
ചൂരല്‍മലയില്‍
താമസിക്കുന്ന ശ്രീമതി
രമ്യ മനോജിന്‍െറ വീട്
വനം വകുപ്പ് അധികൃതര്‍
പൊളിച്ചുമാറ്റിയതു
സംബന്ധിച്ച് നല്കിയ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താമസിച്ചുവരുന്ന
വീട് പൊളിച്ച്
മാറ്റാനുണ്ടായ സാഹചര്യം
എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
വീട്
പൊളിച്ച് മാറ്റുന്നതിന്
മുന്‍പ് സ്വീകരിക്കേണ്ട
നടപടി ക്രമങ്ങള്‍
എല്ലാം വകുപ്പ്
പാലിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
വാച്ചര്‍മാരുടെ
സ്ഥിരപ്പെടുത്തല്‍
4537.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ ഇരുപത്
വര്‍ഷം പൂര്‍ത്തിയായ
വാച്ച്രമാരെ
സ്ഥിരപ്പെടുത്തി
2015-ല്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്ഥിരപ്പെടുത്തുന്നതിന്
20 വര്‍ഷം എന്ന കാലയളവ്
നിശ്ചയിച്ചത് ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്;
(സി)
മറ്റുവകുപ്പുകളില്‍
താല്‍ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
20 വര്‍ഷത്തില്‍ കുറഞ്ഞ
കാലയളവാണ്
അര്ഹതാമാനദണ്ഡമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
വനം
വകുപ്പ് വാച്ചര്‍മാരുടെ
സ്ഥിരപ്പെടുത്തലിന്റെ
കാര്യത്തില്‍ സേവന
കാലയളവ് 10 വര്‍ഷമായി
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
2015
ലെ സ്ഥിരപ്പെടുത്തല്‍
ഉത്തരവില്‍ അര്‍ഹരായ
പലരെയും
ഉള്‍പ്പെടുത്തിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ പരാതി
ലഭിച്ചിട്ടുണ്ടോ;
ആരെങ്കിലും
വിട്ടുപോയിട്ടുണ്ടോയെന്ന്
ഡിവിഷന് തലത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(എഫ്)
സ്ഥിരപ്പെടുത്തുവാന്‍
അര്‍ഹതയുള്ളവരും 2015
ലെ ഉത്തരവില്‍
ഉള്പ്പെടാതെപോയതുമായ
മുഴുവന്‍
വാച്ചര്‍മാരെയും
സ്ഥിരപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
വനം-വന്യജീവി
മേഖലയില്‍ വകയിരുത്തിയ 152
കോടി രൂപ
4538.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
-ലെ ബഡ്ജറ്റ്
പ്രസംഗത്തിലെ 86-ാം
ഇനമായി വനം-വന്യജീവി
മേഖലയില്‍ വിവിധ
പദ്ധതികള്‍ക്കായി
വകയിരുത്തിയിട്ടുള്ള
152 കോടി രൂപ
വിനിയോഗിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
രൂപപ്പെടുത്തിയിട്ടുള്ളത്
; വിശദവിവരം നല്‍കുമോ ?
വന്യ
മൃഗശല്യം
4539.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തില്‍ വന്യമൃഗ
ശല്യം
കുറയ്ക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
വന്യജീവികളുടെ
ആക്രമണം
4540.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വന്യജീവികളുടെ
ആക്രമണത്തിന്നിരയായി
ധനസഹായം ലഭിച്ചവരുടെ
പേരു വിശദമാക്കുമോ;
(ബി)
മനുഷ്യരെ
ആക്രമിക്കുന്ന ഏതൊക്കെ
വന്യജീവികളെ കൊല്ലാനാണ്
അനുവാദം
നല്‍കിയിരിക്കുന്നത്;
(സി)
കര്‍ഷകരെ
വന്യമൃഗആക്രമണത്തില്‍
നിന്നും രക്ഷിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിവരിക്കുമോ?
ആനവേട്ടയ്ക്കെതിരെ
നടപടി
4541.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആനവേട്ട വര്‍ദ്ധിച്ച്
വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
എത്ര കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും,
എത്ര കേസുകളില്‍
പ്രതികളെ
പിടികൂടിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ആനവേട്ട
തടയുന്നതിന് കെെക്കൊണ്ട
നടപടികള്‍
വിശദമാക്കാമോ?
പ്രകൃതി
പാലകന് പദ്ധതി
4542.
ശ്രീ.ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.അജിത്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം ഉയര്‍ത്തുന്ന
ഭീഷണിയില്‍ നിന്നും
രക്ഷ നേടാന്‍ പൊതുജന
പങ്കാളിത്തത്തോടെ
പ്രകൃതി പാലകന് പദ്ധതി
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
ഏതെല്ലാം
വകുപ്പുകളുടെ
സഹകരണത്തോടെയാണ് ഈ
പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
പദ്ധതിയിന്‍ കീഴില്‍
എന്തെല്ലാമാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
ഗാഡ്ഗില്‍
- കസ്തൂരി രംഗന്
റിപ്പോര്‍ട്ട്
4543.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാഡ്ഗില്‍
- കസ്തൂരി രംഗന്
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍,
പശ്ചിമഘട്ട മേഖലകളില്‍
നടപ്പാക്കേണ്ട വിവിധ
നിയന്ത്രണങ്ങള്‍
സംബന്ധിച്ച് അന്തിമ
തീരുമാനം
എടുത്തിട്ടുണ്ടോ ; ഇതു
സംബന്ധിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
പശ്ചിമഘട്ട
മേഖലയിലെ
കര്‍ഷകര്‍ക്ക്, അവരുടെ
കൈവശ ഭൂമിക്ക് പട്ടയം
ലഭിക്കുന്നതിന്
മേല്‍പ്പറഞ്ഞ
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്താന്‍
ആലോചിക്കുന്നുണ്ടോ ;
(സി)
പശ്ചിമഘട്ടവുമായി
ബന്ധപ്പെട്ട
പരിസ്ഥിതിലോല
പ്രദേശങ്ങളുടെ
അതിര്‍ത്തി
നിര്‍ണ്ണയിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ഡി)
ഇത്തരം
മേഖലകളില്‍ നിലവില്‍
ജീവിച്ചുവരുന്നവര്‍ക്ക്
ഇവിടെനിന്നും താമസം
മാറ്റേണ്ടിവരുമോ ;
ജനങ്ങളുടെ
ആശങ്കയകറ്റാന്‍
ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന നിലപാട്
എന്തെന്ന്
വ്യക്തമാക്കാമോ ?
കാലാവസ്ഥാ
വ്യതിയാനം
4544.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാവ്യതിയാനം
മൂലം ഉണ്ടാകുന്ന
ദോഷഫലങ്ങളെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയത്തിന്റെ
വിശദാംശം
വ്യക്തമാക്കാമോ?
ദേശീയ
ഗെയിംസിനായി വാടകയ്ക്കെടുത്ത
വാഹനങ്ങളുടെ വാടകക്കുടിശ്ശിക
4545.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ ഗെയിംസിന്റെ
ആവശ്യത്തിനായി എത്ര
വാഹനങ്ങള്‍ വാടകയ്ക്ക്
എടുത്തിരുന്നു,
വാടകയിനത്തില്‍ എത്ര
രൂപ ചെലവായി എന്നതു
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
വാഹനങ്ങള്‍
വാടകയ്ക്ക് എടുത്ത
വകയില്‍ വാഹന
ഉടമകള്‍ക്ക് വാടക
പൂര്‍ണമായും
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(സി)
വാടകക്കുടിശ്ശിക
അടിയന്തരമായി
കൊടുത്തുതീര്‍ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ദേശീയ
ഗെയിംസ് മെഡല്‍
ജേതാക്കള്‍ക്ക് സര്‍ക്കാര്‍
ജോലി
4546.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ദേശീയ ഗെയിംസില്‍
കേരളത്തിനുവേണ്ടി
മെഡല്‍ നേടിയ എത്ര
കായിക താരങ്ങള്‍ക്ക്
സംസ്ഥാനത്ത്
സര്‍ക്കാര്‍ ജോലി
നല്കാന്
തീരുമാനിച്ചിട്ടുണ്ട് ;
അവരുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
താരങ്ങള്ക്ക്നിയമന
ഉത്തരവ്
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ ;
(സി)
സംസ്ഥാന
സര്‍ക്കാര്‍
,സംസ്ഥാനത്ത്
സര്‍ക്കാര്‍ തൊഴില്‍
വാഗ്ദാനം ചെയ്തിരുന്ന
ദേശീയ അന്തര്‍ദേശീയ
മേളകളില്‍ മികവ്
കാട്ടിയവരില്‍
ആര്‍ക്കെല്ലാം ഇനിയും
നിയമനം നല്‍കിയിട്ടില്ല
എന്നുള്ളതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
ദേശീയ
ഗെയിംസുമായി ബന്ധപ്പെട്ട്
ചെലവ്
4547.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസുമായി
ബന്ധപ്പെട്ട്
ഓരോയിനത്തിലും ചെലവായ
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സ്പോര്‍ട്സ്
ഉപകരണങ്ങള്‍
വാങ്ങുന്നതുമായി
ബന്ധപ്പെട്ട് ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഓരോ
ഉപകരണത്തിനും എത്ര തുക
ചെലവായി എന്നും എത്ര
വീതം ഉപകരണങ്ങള്‍
വാങ്ങിയെന്നും
വ്യക്തമാക്കുമോ;
(സി)
അനുബന്ധ
കാര്യങ്ങള്‍ക്കായി
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ദേശീയ
ഗെയിംസിന്റെ നടത്തിപ്പിലെ
അഴിമതി
4548.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസിന്റെ
നടത്തിപ്പില്‍ അഴിമതി
ആരോപിച്ച് വിവിധ
കമ്മിറ്റികളില്‍
നിന്നും എത്ര
എം.എല്‍.എ. മാര്‍
രാജിവച്ചിരുന്നു;
(ബി)
ദേശീയ
ഗെയിംസിന്റെ വിവിധ
കമ്മിറ്റികളില്‍
നിന്നും രാജിവച്ച
എം.എല്‍.എ. മാര്‍
ആരൊക്കെയാണ്; പാര്‍ട്ടി
തിരിച്ച് വിശദാംശം
നല്‍കാമോ?
ദേശീയ
ഗെയിംസിന്റെ നടത്തിപ്പുമായി
നടന്ന അന്വേഷണങ്ങൾ
4549.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നടന്ന ദേശീയ ഗെയിംസ്
നടത്തിപ്പ് സംബന്ധിച്ച്
ലോക്കല്‍ ഫണ്ട്
വകുപ്പിന്റെ പരിശോധനയിൽ
എന്തെങ്കിലും
ക്രമക്കേടുകള്‍
കണ്ടെത്തിയിരുന്നോയെന്നറിയിക്കുമോ;
;
(ബി)
ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
ദേശീയ
ഗെയിംസുമായി ആരോപിച്ച
ക്രമക്കേടുകള്‍
സംബന്ധിച്ച് സി.ബി.ഐ.
നടത്തിയ അന്വേഷണത്തില്‍
ആവശ്യപ്പെട്ട മുഴുവന്‍
രേഖകളും നാഷണല്‍
ഗെയിംസ്
സെക്രട്ടേറിയറ്റ്
അധികൃതര്‍
നല്‍കിയിരുന്നോയെന്നു
വിശദമാക്കുമോ ?
സ്പോര്‍ട്സ്
ക്വാട്ടാ നിയമനം
4550.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ വര്‍ഷവും എത്ര
കായികതാരങ്ങള്‍ക്കാണ്
സര്‍ക്കാര്‍
സ്പോര്‍ട്സ്
ക്വാട്ടയില്‍ ജോലി
നല്‍കുന്നത് ;
(ബി)
2010
മുതലുള്ള നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇതുപ്രകാരം എത്ര
കായികതാരങ്ങള്‍ക്ക്
ജോലി നല്‍കാനുണ്ട് ;
(സി)
കായികതാരങ്ങള്‍ക്കുള്ള
ഒഴിവുകള്‍ യഥാസമയം
കണക്കാക്കി ജോലി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ ?
തൃക്കരിപ്പൂര്‍
നടക്കാവ് ആര്‍ട്ടിഫിഷ്യല്‍
ഗ്രൗണ്ടിന്റെ ഗാലറി നിർമ്മാണം
4551.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
പഞ്ചായത്തിലെ നടക്കാവ്
വലിയ കൊല്ലല്‍
മൈതാനിയില്‍
നിര്‍മ്മാണമാരംഭിച്ച
ആര്‍ട്ടിഫിഷ്യല്‍
ഗ്രൗണ്ടിന്റെ
സംരക്ഷണാര്‍ത്ഥം ഈ
ഗ്രൗണ്ടിന് ചുറ്റും
ഗാലറി
നിര്‍മ്മിക്കുന്നതിന്
നേരത്തെ അനുവദിച്ച 4.60
കോടിയില്‍ നിന്നും തുക
അനുവദിച്ച്
പ്രവൃത്തിക്ക് അനുമതി
നല്‍കുമോ?
വിദ്യാലയങ്ങള്ക്ക്പരിശീലന
ഗ്രൗണ്ടുകള്‍
4552.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
പരിശീലനത്തിനും
കായികമത്സരങ്ങള്‍
സംഘടിപ്പിക്കുന്നതിനും
മിക്ക സര്‍ക്കാര്‍
/എയ്ഡഡ്
വിദ്യാലയങ്ങള്‍ക്കും
ഗ്രൗണ്ടുകള്‍ ഇല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
പരിഹരിക്കുവാനും കായിക
താരങ്ങളെ, ശരിയായ
പരിശീലനം നല്കി
വളര്‍ത്തിയെടുക്കാനും
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നു പറയാമോ ;
(ബി)
എല്ലാ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
പരിധിയിലും കായിക
പരിശീലനത്തിനും, കായിക
മേളകള്‍ക്കും യോജിച്ച
ഗ്രൗണ്ടുകളും
സ്റ്റേഡിയങ്ങളും
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ഒറ്റപ്പാലം
ഫിലിംസിറ്റി
T 4553.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
ഫിലിംസിറ്റി പദ്ധതിക്ക്
2011-12 ഏപ്രില്‍
മുതല്‍ 2015 മാര്‍ച്ച്
വരെ ബഡ്ജറ്റില്‍
അനുവദിച്ചിട്ടുളള
തുകയെത്ര ; ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
നല്‍കാമോ ;
(ബി)
പദ്ധതി
പൂര്‍ത്തീകരിച്ചോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ; എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ ;
(സി)
പദ്ധതിയില്‍
സ്വകാര്യപങ്കാളിത്തം
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(ഡി)
പദ്ധതി
നടത്തിപ്പിന് എത്ര
ഏക്കര്‍ ഭൂമിയാണ്
ഏറ്റെടുത്തിട്ടുള്ളത് ?
മൂന്നാറില്‍
ഫിലിം ആര്‍ക്കൈവ്സ്
T 4554.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
ഫിലിം ആര്‍ക്കൈവ്സ്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ആയത് എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ ;
(സി)
ഫിലിം
ആര്‍ക്കൈവ്സ്
പൂര്‍ത്തിയാക്കാന്‍
എത്ര തുക ചെലവ്
വരുമെന്നാണ്
കണക്കാക്കിയിരുന്നത് ;
ഇപ്പോള്‍ എത്ര തുക
ചെലവായെന്ന്
അറിയിക്കുമോ ?
പന്തല്‍,
ടെന്റ്, ലൈറ്റ് ആന്‍ഡ്
സൗണ്ട്, ഡെക്കറേഷന്
രംഗങ്ങളിൽ
പ്രവര്‍ത്തിക്കുന്നവർക്ക്
ക്ഷേമനിധി
4555.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പന്തല്‍
/ ടെന്റ് ലൈറ്റ് ആന്‍ഡ്
സൗണ്ട്/ഡെക്കറേഷന്
രംഗത്ത്
പ്രവര്‍ത്തിക്കുന്നവര്‍
ഒരു ക്ഷേമനിധിയിലും
പെട്ടിട്ടില്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
വിഭാഗത്തില്‍പ്പെട്ടവരെ
2010ലെ കേരള
സാംസ്ക്കാരിക
പ്രവര്ത്തകന് എന്ന
നിര്‍വചനത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
; ഇവര്‍ക്ക്
സാംസ്ക്കാരികക്ഷേമനിധി
ഏര്‍പ്പെടുത്തുന്നതിന്
ഏതെങ്കിലും തടസ്സം
നിലവിലുണ്ടോ ;
(സി)
ഈ
വിഭാഗത്തിലുള്ളവരുടെ
അപേക്ഷകള്‍ ക്ഷേമനിധി
ബോര്‍ഡില്‍ ലഭിച്ച്
മാസങ്ങള്‍ കഴിഞ്ഞിട്ടും
ഒരു തീരുമാനവും
സ്വീകരിക്കാതെ
നീട്ടികൊണ്ടുപോകാന്‍
എന്താണ് കാരണം എന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഇവര്‍ക്ക്
നടപ്പിലാക്കിയ പദ്ധതി
എപ്പോള്‍ ലഭ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ അപര്യാപ്തത
4556.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ കുറവുമൂലം
ഓഫീസ്
പ്രവര്‍ത്തനത്തിന്
ബുദ്ധിമുട്ടുണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മിനിസ്റ്റീരിയല്‍
വിഭാഗത്തില്‍ എത്ര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവയില്‍ എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്നും
തസ്തിക തിരിച്ച്
വിശദമാക്കാമോ ;
(സി)
പി.എസ്.സി
നിയമനം വരുന്നതുവരെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖാന്തിരം
താല്‍ക്കാലികമായി
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കാമോ ?
എ.സി.
ലോ ഫ്ലോര്‍ ബസ്
4557.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലേക്ക് എ.സി.
ലോ ഫ്ലോര്‍ ബസ്
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ നല്കിയ
കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഡിപ്പോയ്ക്ക് എ.സി. ലോ
ഫ്ലോര്‍ ബസ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത സര്‍വ്വീസ്
മാവേലിക്കരയില്‍
നിന്നും
ഗുരുവായൂരിലേക്കോ,
തിരുവനന്തപുരത്തേക്കോ
ആരംഭിക്കുന്നതിനുള്ള
ഫീസിബിലിറ്റി സ്റ്റഡി
അടക്കം ആയത്
അടിയന്തരമായി
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കെ
എസ് ആര് ടി സി യില്‍ നിന്നും
വിരമിച്ച ഉദ്യോഗസ്ഥരുടെ
പുനര്‍നിയമനം
4558.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ എസ് ആര് ടി സി
യില്‍ നിന്നും വിരമിച്ച
ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്ക് കെ
എസ് ആര് ടി സി യില്‍
പുനര്‍നിയമനം
നല്‍കിയിട്ടുണ്ട് ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥരെ ഏതെല്ലാം
തസ്തികകളിലാണ്
നിയമിച്ചതെന്നും അവരുടെ
ശമ്പളവും
ആനുകൂല്യങ്ങളും
സംബന്ധിച്ച
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ ?
കെ.എസ്.ആര്.ടി.സി
ബസുകളില്‍ സൗജന്യ യാത്ര
4559.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്ടു
വരെ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി
ബസുകളില്‍ സൗജന്യ യാത്ര
അനുവദിക്കുമെന്ന്പ്രഖ്യാപിച്ചിരുന്നുവോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതു
നടപ്പാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആയതിനുള്ള കാരണം
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍ യാത്രാസൗജന്യം
4560.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ ഒന്നു
മുതല്‍ പന്ത്രണ്ടാം
ക്ലാസ്സ് വരെയുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍
യാത്രാസൗജന്യം
അനുവദിച്ച
31.01.2015-ലെ ഉത്തരവ്
തിരുത്താനിടയാക്കിയ
സാഹചര്യം വിശദമാക്കുമോ;
എന്തൊക്കെ പിശകാണ്
പ്രസ്തുത
ഉത്തരവിലുണ്ടായിരുന്നത്;
തിരുത്തിയ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ ഉത്തരവു പ്രകാരം
12-ാം ക്ലാസ്സ്
വരെയുള്ള എല്ലാ
കുട്ടികള്‍ക്കും
യാത്രാസൗജന്യം
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.,
കെ.യു.ആര്.ടി.സി.
4561.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.,
കെ.യു.ആര്.ടി.സി.
എന്നിവയുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്ത്
കെ.യു.ആര്.ടി.സി.
മുഖാന്തരം സര്‍വ്വീസ്
നടത്തുന്ന എത്ര
ബസ്സുകളുണ്ട്; എത്ര
ഡ്രൈവര്‍, കണ്ടക്ടര്‍
തസ്തികകള്‍ ഉണ്ട്;
പ്രസ്തുത
തസ്തികകളിലേക്കുള്ള
നിയമന രീതി
വിശദമാക്കാമോ ;
(സി)
അനുവദിച്ച
ബസ്സുകളില്‍ എത്ര എണ്ണം
ഇനി
നിരത്തിലിറങ്ങാനുണ്ട് ;
പുതിയതായി എത്ര
ബസ്സുകള്‍
അനുവദിച്ചിട്ടുണ്ട് ;
(ഡി)
2017
മാര്‍ച്ച് അവസാനം വരെ
കെ.എസ്.ആര്.ടി.സി.
യില്‍ ഉണ്ടാകാനുള്ള
ഡ്രൈവര്‍, കണ്ടക്ടര്‍
തസ്തികകളുടെ നിലവിലെ
പ്രതീക്ഷിത ഒഴിവുകള്‍
എത്രയെന്ന് അറിയിക്കുമോ
?
കെ.എസ്.ആര്.ടി.സി.യില്‍
ഓണ്‍ലൈന്‍ റിസര്‍വേഷന്‍
4562.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.എസ്.ശബരീനാഥന്
,,
ലൂഡി ലൂയിസ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ഓണ്‍ലൈന്‍ റിസര്‍വേഷന്‍
സമ്പ്രദായത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
റോഡ്
സേഫ്റ്റി അതോറിറ്റിയുടെ
പദ്ധതികള്‍
4563.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ നാളിതുവരെ
റോഡ് സേഫ്റ്റി
അതോറിറ്റിയുടെ
ധനസഹായത്തോടെ
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാം ; ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്ര ; നിയോജക
മണ്ഡലം തിരിച്ച്
വിശദമാക്കാമോ ;
(ബി)
റോഡ്
സേഫ്റ്റി ഫണ്ടില്‍
നിന്നും പദ്ധതികള്‍ക്ക്
/സ്കീമുകള്‍ക്ക്
ധനസഹായമനുവദിക്കുന്നതിന്റെ
മാനദണ്ഡവും
മാര്‍ഗ്ഗരേഖയും
വിശദമാക്കാമോ ;
വാഹന
അപകടങ്ങള്‍ മൂലമുളള
മരണങ്ങളുടെ വര്‍ദ്ധനവ്
4564.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹന
അപകടങ്ങള്‍ മൂലമുളള
മരണങ്ങള്
വര്ദ്ധിച്ചുവരുന്നതായുളള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണമെന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ
;
(ബി)
മോട്ടോര്‍
വാഹന വകുപ്പ്
ഡ്രെെവര്മാര്ക്കായി
നടത്തിയിരുന്ന
ബോധവത്ക്കരണക്ലാസ്സുകള്‍
ഇപ്പോള്‍
നടക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
മുടക്കം കൂടാതെ ഇത്തരം
ക്ലാസ്സുകള്‍
സംഘടിപ്പിക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;
(സി)
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികള്‍
വാഹനമോടിക്കുന്നതും
ഇത് മൂലമുണ്ടാക്കുന്ന
അപകടങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
സംഭവങ്ങള്‍ തടയുന്നതിന്
ശക്തമായ നടപടി
സ്വീകരിയ്ക്കുമോ ?
വടകര-തൊട്ടില്‍പാലം
ചെയിന്‍ സര്‍വ്വീസ്
4565.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടകര-തൊട്ടില്‍പാലം
ചെയിന്‍ സര്‍വ്വീസ്
കെ.എസ്.ആര്.ടി.സി
ആരംഭിക്കാത്തത്
എന്ത്കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ബസ്സുകളുടെ
കുറവാണ് ചെയിന്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
തടസ്സമെങ്കില്‍
എം.എല്‍.എയുടെ
ആസ്തിവികസന ഫണ്ട്
ഉപയോഗിച്ച് ബസ്സുകള്‍
വാങ്ങി ചെയിന്‍
സര്‍വ്വീസ്
തുടങ്ങുവാന്‍
സാധിക്കുമോ ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാരിന് ഉറപ്പ്
നല്കുവാന് കഴിയുമോ
എന്ന് വ്യക്തമാക്കുമോ?
ചെറായി
ബീച്ച് - മൂന്നാർ ബസ്
സര്‍വ്വീസ്
4566.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിനോദ
സഞ്ചാര കേന്ദ്രങ്ങളായ
ചെറായി ബീച്ചിനെയും
മൂന്നാറിനെയും
ബന്ധപ്പെടുത്തിക്കൊണ്ട്
ആരംഭിച്ച ബസ്
സര്‍വ്വീസ്
പ്രവര്‍ത്തനം നിലച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍വ്വീസ്
നിര്‍ത്തുവാനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സര്‍വ്വീസിന്
ലഭിച്ചിരുന്ന ശരാശരി
പ്രതിദിന കളക്ഷന്‍
എത്രയെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന്
സ്വീകരിച്ച
നടപടിയെന്തെന്ന്
വിശദമാക്കാമോ;
(ഇ)
സര്‍വ്വീസ്
എന്നത്തേയ്ക്ക്
പുനരാരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
ജന്റം
ബസ്സുകള്‍ക്കായി കമ്പനി
4567.
ശ്രീ.സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജന്റം
ബസ്സുകള്‍ക്കായി
കെ.എസ്.ആര്.ടി.സി.യുടെ
കീഴില്‍ കമ്പനി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
കമ്പനിയുടെ
പ്രവര്‍ത്തനം വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
കമ്പനിയുടെ
ഘടനയും
പ്രവര്‍ത്തനരീതിയും
എങ്ങനെയായിരിക്കണമെന്നാണ്
ഉദ്ദേശിച്ചിട്ടുള്ളത് ;
വിശദമാക്കുമോ ;
(ഡി)
കമ്പനിയുടെ
പ്രവര്‍ത്തനത്തിനായി
കേന്ദ്ര നഗരവികസന
വകുപ്പ് എന്തെല്ലാം
ധനസഹായങ്ങളാണ്
നല്‍കുന്നത് ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
വാണിജ്യ
സമുച്ചയങ്ങളുടെ പ്രവര്‍ത്തനം
4568.
ശ്രീ.എളമരം
കരീം
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
സി.കൃഷ്ണന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
വാണിജ്യ സമുച്ചയങ്ങളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
വിശദമാക്കാമോ; ഏതെല്ലാം
സ്ഥലങ്ങളിലായിരുന്നു
വാണിജ്യ
സമുച്ചയപദ്ധതികള്
ആവിഷ്കരിച്ചിരുന്നത്;
അവ ഓരോന്നിന്റെയും
നിലവിലെ സ്ഥിതി
എന്താണ്; ഓരോ
പദ്ധതിക്കും
ലക്ഷ്യമിട്ടിരുന്ന തുക
എത്ര; ഇതിനകം
ചെലവായതെത്ര;
(ബി)
തമ്പാനൂര്‍
ബസ് ടെര്‍മിനല്‍
ഉദ്ഘാടനം ചെയ്തത് എല്ലാ
പ്രവൃത്തികളും
പൂര്‍ത്തിയാക്കിയതിനു
ശേഷമായിരുന്നുവോ;
ഉദ്ഘാടനത്തിനുശേഷം
നടന്ന പ്രവൃത്തികളും
ചെലവും സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
തമ്പാനൂരിലെ
ബഹുനില മന്ദിരത്തിന്റെ
ലക്ഷ്യം
കൈവരിച്ചിട്ടുണ്ടോ;ഇല്ലെങ്കിൽ
കാരണം
വെളിപ്പെടുത്താമോ;
പ്രസ്തുത മന്ദിരത്തിലെ
മൊത്തം
വാണിജ്യസൗകര്യങ്ങളിൽ
എത്ര ശതമാനം ഇപ്പോഴും
ഉപയോഗിക്കപ്പെടാതെ
കിടക്കുന്നുണ്ട്; അവ
വാടകയ്ക്ക് നല്കാന്
കഴിയാതിരിക്കുന്നതിന്റെ
കാരണം
വെളിപ്പെടുത്താമോ?
സ്വകാര്യ
ബസ് സര്‍വ്വീസ് രംഗത്തെ
പ്രശ്നങ്ങള്‍
4569.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ബസ് സര്‍വ്വീസ് രംഗത്തെ
പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സ്വകാര്യ
ബസ്സുകള്‍
പൂര്‍ണ്ണമായും
സര്‍വ്വീസ് നടത്താത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പെരുമ്പാവൂരില്‍
നിന്നും
ചുണ്ടക്കുഴി-ചെട്ടിനട,
നെടുങ്കണ്ണി-മീമ്പാറ-ചൂരമുടി
മുതലായ സ്ഥലങ്ങളിലേക്ക്
സര്‍വ്വീസ് നടത്തുന്ന
ബസ്സുകള്‍ ഏതെല്ലാമാണ്.
(ഡി)
പ്രസ്തുത
റൂട്ടിലെ ഏതെങ്കിലും
സര്‍വ്വീസുകള്‍
വെട്ടിക്കുറച്ചിട്ടുണ്ടോ,
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
നിര്‍ത്തലാക്കിയ
സര്‍വ്വീസുകള്‍
പുനരാംരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(എഫ്)
അകാരണമായി
ബസ് സര്‍വ്വീസുകള്‍
ഒഴിവാക്കുന്നവര്‍ക്കെതിരെ
നടപടി സ്വീകരിയ്ക്കുമോ?
നായരമ്പലം
നെടുങ്ങാട് പ്രദേശത്തെ ഗതാഗത
പ്രശ്നം
4570.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നായരമ്പലം
നെടുങ്ങാട് പ്രദേശത്തെ
രൂക്ഷമായ ഗതാഗത പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ ;
(ബി)
നിലവില്‍
സര്‍വ്വീസ് നടത്തുന്ന
ബസ്സുകള്‍ സ്ഥിരമായി
ട്രിപ്പുകള്‍
മുടക്കുന്നതു
സംബന്ധിച്ച
പ്രദേശവാസികളുടെ
പരാതിയിന്മേല് എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ട് ;
(സി)
പ്രസ്തുത
പ്രദേശത്ത് ഗതാഗത
പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി വ്യക്തമാക്കാമോ ?
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ ബസുകളുടെ
അപര്യാപ്തത
4571.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ എത്ര
ബസുകള്‍
നിലവിലുണ്ടെന്നും
ഷെഡ്യൂളുകള്‍ക്ക്
ആനുപാതികമായി എത്ര
ബസുകള്‍ ആവശ്യമാണെന്നും
വിശദമാക്കാമോ;
(ബി)
ബസുകളുടെ
അപര്യാപ്തത മൂലം പല
ഷെഡ്യൂളുകളും
റദ്ദാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുന്നതിന്
ആവശ്യമായ ബസുകള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കിളിമാനൂര്‍
കെ.എസ്.ആര്.ടി.സി. ഡിപ്പോ
നവീകരണം
4572.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ബസ് ബേയിലെ
ടാര്‍ ജോലികള്‍
അവസാനമായി എന്നാണ്
ചെയ്തതെന്നും ഇതിനായി
എത്ര തുകയാണ്
അനുവദിച്ചതെന്നും
കരാര്‍ ഏറ്റെടുത്തത്
ആരാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ബസ് ബേ ആകെ
പൊട്ടിപ്പൊളിഞ്ഞ്
കുഴികള്‍
രൂപപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍ എന്ത്
നടപടി സ്വീകരിച്ചെന്നു
വ്യക്തമാക്കാമോ ?
മോട്ടോര്‍
വാഹന വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
4573.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗത
നിയമത്തില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
മോട്ടോര്‍
വാഹന വകുപ്പിന്
കീഴിലുള്ള എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
വകുപ്പിനെ ഒഴിവാക്കി
മറ്റ് സംവിധാനങ്ങള്‍
വഴി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
ഞാറയ്ക്കലില്‍
കെ.എസ്.ആര്.ടി.സി ഡിപ്പോ
4574.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏഷ്യയിലെ
ഏറ്റവും
ജനസാന്ദ്രതയേറിയ
പ്രദേശമായ വൈപ്പിനിലെ
ഞാറയ്ക്കലില്‍ പുതുതായി
കെ.എസ്.ആര്.ടി.സി.
ഡിപ്പോ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഡിപ്പോയ്ക്കായി
ഗ്രാമപഞ്ചായത്തിന്റെ
സ്ഥലം ലഭ്യമായിരിക്കെ
അനുകൂലമായ
തീരുമാനമെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
കെ എസ് ആ൪ ടി സി ഡിപ്പോയിലെ
ഷോപ്പിംഗ് കോംപ്ലക്സിന്റെ
പ്രവര്‍ത്തനം
4575.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ എസ് ആ൪ ടി സി
ഡിപ്പോയില്‍ അനുവദിച്ച
ഷോപ്പിംഗ്
കോംപ്ലക്സിന്റെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
തൊട്ടില്‍പാലം-ബാംഗ്ലൂര്‍
സൂപ്പര്‍ എക്സ്പ്രസ്
സര്‍വ്വീസ്
4576.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊട്ടില്‍പാലം
സബ് ഡിപ്പോയില്‍
നിന്നും
ബാംഗ്ലൂരിലേക്ക്
സര്‍വ്വീസ് നടത്തുന്ന
സൂപ്പര്‍ എക്സ്പ്രസ്
ബസ് പല ദിവസങ്ങളിലും
സര്‍വ്വീസ് നടത്താത്തതു
മൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
തൊട്ടില്‍പാലം-ബാംഗ്ലൂര്‍
സൂപ്പര്‍ എക്സ്പ്രസ്
സര്‍വ്വീസ്
മുടങ്ങുന്നതിന്റെ കാരണം
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
റൂട്ടിലെ ഏക ബാംഗ്ലൂര്‍
ബസ് സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
വിശദാംശം നല്‍കാമോ ?
മാല്യങ്കരപ്പാലം
വഴിയുള്ള ബസ്സ്
സര്‍വ്വീസുകള്‍
4577.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയെ മലബാര്‍
മേഖലയുമായി
ബന്ധിപ്പിക്കുന്ന
മാല്യങ്കരപ്പാലം വഴി
നിലവിലുള്ള
സര്‍വ്വീസുകള്‍
തീര്‍ത്തും
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാല്യങ്കരപ്പാലം
വഴി സര്‍വ്വീസ്
നടത്തുന്ന ബസ്സുകളുടെ
സമയക്രമം
പുനഃക്രമീകരിച്ച്
പീക്ക് അവേഴ്സില്‍ (
രാവിലെയും വൈകിട്ടും )
കൂടുതല്‍
സര്‍വ്വീസുകള്‍
ക്രമപ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ ;
(സി)
മാല്യങ്കരപ്പാലം
വഴി കൂടുതല്‍ ദീര്‍ഘദൂര
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ;
(ഡി)
ഏറെ
തിരക്കുള്ള രാവിലെയും
വൈകിട്ടും, പറവൂര്‍ -
ചെറായി - മാല്യങ്കര -
മൂത്തകുന്നം - പറവൂര്‍
ചെയിന്‍ സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കരുനാഗപ്പള്ളിയില്‍
നിന്നുള്ള ഇന്റര്‍ സ്റ്റേറ്റ്
സര്‍വ്വീസുകള്‍
4578.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ.എസ്.ആര്.റ്റി.സി
ഡിപ്പോയില്‍ നിന്ന്
ഏതെല്ലാം ഇന്റര്‍
സ്റ്റേറ്റ്
സര്‍വ്വീസുകളാണ്
ഇപ്പോള്‍ നടത്തുന്നത്;
സ്വകാര്യബസ്സുകള്‍ക്ക്
പെര്‍മിറ്റ്
4579.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദീര്‍ഘദൂര
റൂട്ടുകളിലും,
ക്ലാസ്സിഫൈഡ്
റൂട്ടുകളിലും
സ്വകാര്യബസ്സുകള്‍ക്ക്
പെര്‍മിറ്റ് കാലാവധി
തീരുന്ന മുറയ്ക്ക് ഇനി
പുതുക്കി
നല്‍കേണ്ടതില്ല എന്ന്
തീരുമാനിച്ചിരുന്നോ ;
പ്രസ്തുത റൂട്ടുകളില്‍
യാത്രക്കാര്‍ക്ക്
ബൂദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിനായി
എത്ര കെ എസ് ആ൪ ടി സി
സര്‍വ്വീസുകള്‍ ആണ്
ആരംഭിച്ചത് ; ഇതുവഴി കെ
എസ് ആ൪ ടി സി ക്ക്
അധികമായി ലഭിച്ചവരുമാനം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
പ്രസ്തുത
റൂട്ടുകളില്‍ വീണ്ടും
സ്വകാര്യബസുകള്‍ക്ക്
പെര്‍മിറ്റുകള്‍
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ
;എങ്കില്‍ ഇത്തരത്തില്‍
ഒരു
തീരുമാനമെടുക്കാനിടയായ
സാഹചര്യം എന്തെന്ന്
വ്യക്തമാക്കാമോ ;
(സി)
സംസ്ഥാനത്ത്
ഇത്തരത്തില്‍ നേരത്തേ
എത്ര ബസുകള്‍ക്ക്
ഏതൊക്കെ
റൂട്ടുകളിലായിട്ടാണ്
പെര്‍മിറ്റ്
നല്‍കിയിരുന്നത് ;
ഇവയെല്ലാം തന്നെ
പുന:സ്ഥാപിക്കുന്നതിനാണോ
തീരുമാനമെടുത്തിട്ടുള്ളത്
; അതോ പുതിയ
റൂട്ടുകളുള്പ്പെടെയുള്ളവയ്ക്കും
ഇതോടൊപ്പം പെര്‍മിറ്റ്
നല്‍കുന്നതിനാണോ
തീരുമാനമെടുത്തിട്ടുള്ളത്
;
(ഡി)
സ്വകാര്യ
ബസുകള്‍ വരുന്നതോടെ
നിലവില്‍ ഒാടുന്ന
കെ.എസ്.ആര്.റ്റി.സി
സര്‍വ്വീസുകള്‍
പിന്‍വലിക്കുമോ ;
ഇവയുടെ കാര്യത്തില്‍
എന്ത് തീരുമാനമാണ്
എടുക്കാന്‍
പോകുന്നതെന്ന്
വിശദമാക്കാമോ ;
(ഇ)
തകര്‍ച്ചയിലൂടെ
കടന്നുപോകുന്ന
കെ.എസ്.ആര്.റ്റി.സി യെ
രക്ഷിക്കാനുതകുമായിരുന്ന
പ്രസ്തുത പദ്ധതി
കൂടുതല്‍ ശക്തമായി
നടപ്പാക്കുന്നതിനും,
സ്വകാര്യ ബസ്
പെര്‍മിറ്റുകള്‍
നിയന്ത്രിക്കുന്നതിനും
എന്തൊക്കെ നടപടി
സ്വീകരിക്കാനാണുദ്ദേശിക്കുന്നത്?
2012-ല്‍
ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍
ചെയ്ത വാഹനങ്ങള്‍
T 4580.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-ല്‍
ഒക്ടോബര്‍ 31 വരെ
സംസ്ഥാനത്ത് എത്ര പുതിയ
വാഹനങ്ങള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഈ
വാഹനങ്ങള്‍
ഉദ്യോഗസ്ഥര്‍
പരിശോധിച്ച ശേഷമാണോ
രജിസ്റ്റര്‍
ചെയ്യാറുള്ളത്;
(സി)
ഓരോ
ജില്ലയിലും ആര്.ടി.
ഓഫീസുകളിലും 2012
ജനുവരി ഒന്നു മുത്ല
രജിസ്റ്റര്‍ ചെയ്ത ആദ്യ
നമ്പറുകള്‍
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഈ
വര്‍ഷം രജിസ്റ്റര്‍
ചെയ്ത വാഹനങ്ങളില്‍
മോട്ടോര്‍ വാഹന നിയമം
ലംഘിച്ച്
സുതാര്യമല്ലാത്ത
ഗ്ലാസ്സുകള്‍ ഫിറ്റ്
ചെയ്ത എത്ര
വാഹനങ്ങളില്‍ നിന്നും
അവ നീക്കം
ചെയ്യിച്ചിട്ടുണ്ട്;
നിയമം പാലിക്കാത്ത എത്ര
വാഹനങ്ങള്‍ക്ക്
രജിസ്ട്രേഷന്
നല്‍കിയിട്ടുണ്ട്
;വിശദാംശം
വെളിപ്പെടുത്താമോ?
സ്വകാര്യ
ബസ്സ് സമരങ്ങള്‍ മൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
4581.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിക്കടി
ഉണ്ടാകുന്ന സ്വകാര്യ
ബസ്സ് സമരങ്ങള്‍ മൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
അവസരങ്ങളില്‍
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
മതിയായ
കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
ഏര്‍പ്പെടുത്താറുണ്ടോ
; ഇല്ലെങ്കില്‍ ആയതിന്
പ്രത്യേക
ശ്രദ്ധനല്കുമോ?
മോട്ടോര്‍
വാഹന വകുപ്പ് ഓഫീസുകളുടെ
പ്രവര്‍ത്തനം
4582.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പ്
ഓഫീസുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(ബി)
ഡ്രെെവിംഗ്
ലെെസന്‍സ്
ഉള്‍പ്പെടെയുള്ള
രേഖകള്‍ ഉടമയ്ക്ക്
ഏതെല്ലാം
മാര്‍ഗ്ഗങ്ങളിലൂടെയാണ്
എത്തിച്ചുകൊടുക്കുന്നതെന്നു
വ്യക്തമാക്കുമോ ;
(സി)
അംഗീകൃത തിരിച്ചറിയല്‍
രേഖകളുമായി
ഹാജരാകുന്നവര്‍ക്ക്
രേഖകള്‍ നേരിട്ട്
കെെമാറാന്‍
വ്യവസ്ഥയുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
വകുപ്പിന്റെ
ഓഫീസുകളിൽനിന്നും
നേരിട്ട് കെെമാറിയ
രേഖകള്‍ എത്രയെന്നും,
സ്പീഡ് പോസ്റ്റ് വഴി
അയച്ചവ എ്രതയെന്നും
ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കുമോ?