ഐ
. എ. വൈ പദ്ധതി പ്രകാരം വായ്പ
4036.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ . എ. വൈ പദ്ധതി
പ്രകാരം വായ്പ
ലഭിച്ചവര്‍ക്ക്
തുടര്‍ന്ന് മറ്റ്
പദ്ധതികള്‍ക്കായി
വീടുവയ്ക്കുന്നതിന്
ധനസഹായം പഞ്ചായത്തുവഴി
കൊടുക്കുവാന്‍ കഴിയാത്ത
സാഹചര്യം
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
വിശദീകരണം നല്‍കാമോ;
(ബി)
മുന്‍കാലങ്ങളില്‍
പഞ്ചായത്തില്‍ നിന്നും
ധനസഹായം
വാങ്ങിയിട്ടുണ്ടെങ്കില്‍
ആയത്
തിരിച്ചടയ്ക്കുന്നതിന്
പ്രത്യേക അക്കൗണ്ട്
ഹെഡോ, മാര്‍ഗ്ഗ
നിര്‍ദ്ദേശമോ
നല്‍കിയിട്ടുണ്ടോ;
ഇങ്ങനെ തുക
അടയ്ക്കേണ്ടി
വരുന്നെങ്കില്‍
ആര്‍ക്കാണ്
അടയ്ക്കേണ്ടത്
എന്നറിയിക്കാമോ; ഇത്തരം
ധനസഹായം ലഭിച്ച
പാവങ്ങള്‍ക്ക് പുനര്‍
ധനസഹായം നല്‍കുന്നതിന്
പഞ്ചായത്തുകള്‍ക്ക്
അനുമതി നല്‍കാമോ?
ഹില്‍ഏരിയ
ഡെവലപ്പ് അതോറിറ്റി വഴി അനുവദിച്ച
റോഡുകള്‍
4037.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഹില്‍ഏരിയ ഡെവലപ്പ്
അതോറിറ്റി വഴി
സംസ്ഥാനത്ത് അനുവദിച്ച
റോഡുകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ ;
ആയതിന്റെ പട്ടിക
ലഭ്യമാക്കാമോ?
ബ്ലോക്കുകളുടെ
പുന:സംഘടന
4038.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ബ്ലോക്കുകളാണ്
നിലവിലുള്ളത്; ഇവയുടെ
പുന:സംഘടന നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പുന:സംഘടിപ്പിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ;
പുന:സംഘടനയുടെ ചുമതല
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
(ബി)
പുന:സംഘടനയുടെ
കരട്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
പുതുക്കിയ കരടില്‍
ബ്ലോക്ക്
പഞ്ചായത്തുകളുടെ എണ്ണം
വര്‍ദ്ധിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
വര്‍ദ്ധനവാണ്
വന്നിട്ടുള്ളത്; ഇവയുടെ
കണക്ക് ലഭ്യമാക്കാമോ;
ബ്ലോക്ക്
പുന:സംഘടനയ്ക്ക്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡം
വ്യക്തമാക്കുമോ;
(സി)
പുന:സംഘടന
സംബന്ധിച്ച് വ്യാപകമായ
ആക്ഷേപങ്ങള്‍
ഉയര്‍ന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവ പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഐ.എ.വൈ
പദ്ധതി
4039.
ശ്രീ.എസ്.ശർമ്മ
,,
എ.എം. ആരിഫ്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.എ.വൈ പദ്ധതി
നടത്തിപ്പിനെ
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ ;
(ബി)
പദ്ധതി
നടത്തിപ്പിനായുള്ള
സംസ്ഥാന വിഹിതം
കൃത്യമായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കൈമാറാന്‍
സാധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി ഫണ്ട്
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
പ്രഖ്യാപിച്ചിരുന്നത് ;
അവ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
ഐ.എ.വൈ.
ഭവന പദ്ധതിയിലെ പ്രതിസന്ധി
4040.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എ.വൈ.
ഭവന പദ്ധതിപ്രകാരം
2012-13, 2013-14,
2014-15 വര്‍ഷങ്ങളില്‍
എത്ര ഭവനങ്ങള്‍ വീതം
നിര്‍മ്മിക്കാനായിരുന്നു
സര്‍ക്കാര്‍
ലക്ഷ്യമിട്ടിരുന്നത്;
ഓരോ വര്‍ഷവും എത്ര
വീടുകളുടെ നിര്‍മ്മാണം
ഏറ്റെടുത്തു എന്നും,
എത്ര വീടുകള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്
എന്നും വ്യക്തമാക്കാമോ;
(ബി)
പദ്ധതി
ലക്ഷ്യം കൈവരിക്കാന്‍
കഴിയാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
ഐ.എ.
വൈ. പദ്ധതിക്കായി
കേന്ദ്ര - സംസ്ഥാന
സര്‍ക്കാരുകള്‍ എത്ര
വീതം തുകയാണ്
അനുവദിക്കുന്നത്; SC/ST
വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക്
എത്ര തുകയാണ്
അനുവദിക്കുന്നത്;
(ഡി)
ഈ
പദ്ധതിയില്‍ വീട്
ലഭിച്ചതിനാല്‍
നിലവിലുണ്ടായിരുന്ന
കുടിലുകളും മറ്റും
പൊളിച്ചുനീക്കി, പണം
ലഭിക്കാത്തതിനാല്‍ വീട്
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയാതെ, യാതൊരു
സുരക്ഷിതത്വവുമില്ലാതെ
കഴിയേണ്ടിവരുന്ന അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പണം നല്കാന്
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ; പണം
നല്കാന് കഴിയാത്ത
പ്രതിസന്ധി
എന്നുമുതലാണ്
ആരംഭിച്ചത്;
(ഇ)
ഈ
അവസ്ഥയ്ക്ക് എന്ത്
പരിഹാരമാണ്
സര്‍ക്കാരിന്റെ
പക്കലുള്ളത്;
അടിയന്തരമായി
IAYഗുണഭോക്താക്കള്‍ക്ക്
അവരുടെ അര്‍ഹമായ തുക
നല്കാന് എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
പി.എം.ജി.എസ്.വൈ
പ്രകാരം കല്യാശ്ശേരി
മണ്ഡലത്തിലെ പ്രവൃത്തികള്‍
4041.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പി. എം.
ജി. എസ്. വൈ. പ്രകാരം
കല്യാശ്ശേരി
മണ്ഡലത്തില്‍ ഏതെല്ലാം
റോഡ് നിര്‍മ്മാണ
പദ്ധതികള്‍ക്ക്
ഭരണാനുമതി നല്കി ;
അവയില്‍ എത്ര എണ്ണം
പൂര്‍ത്തിയായി; എത്ര
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാനുണ്ട്
; വിശദാംശം നല്‍കുമോ?
പി.എം.ജി.എസ്.വൈ
പദ്ധതിയില്‍ തൈവെച്ച
പറമ്പ്-നരിക്കാട്ടേരി റോഡ്
4042.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ
പദ്ധതിയില്‍
ഉള്‍പ്പെട്ട കോഴിക്കോട്
ജില്ലയിലെ തൈവെച്ച
പറമ്പ്-നരിക്കാട്ടേരി
റോഡ് നിര്‍മ്മാണ
പ്രവൃത്തിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
റോഡ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഗ്രാമപഞ്ചായത്ത് അപേക്ഷ
നല്‍കിയിട്ടുണ്ടോ ;
(സി)
പ്രസ്തുത
അപേക്ഷയിന്മേല് എന്ത്
തീരുമാനം എടുത്തു എന്ന്
വിശദമാക്കുമോ?
സി.ഡിറ്റിലെ
കൊറിയര്‍ ഇടപാടിലെ അഴിമതി
4043.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ഡിറ്റിലെ
കൊറിയര്‍ ഇടപാടിലെ
അഴിമതി
അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
ആരെങ്കിലും കത്ത്
നല്‍കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
പ്രസ്തുത
കത്തിന്റെ
അടിസ്ഥാനത്തില്‍ ഏത്
ഏജന്‍സിയാണ് അന്വേഷണം
നടത്തിയിട്ടുള്ളത് ;
അന്വേഷണ ഏജന്‍സി
പ്രാഥമിക റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
അന്വേഷണ
റിപ്പോര്‍ട്ടില്‍
എന്തൊക്കെയാണ്
കണ്ടെത്തലുകളാണുള്ളത് ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
ഹാഡ
പദ്ധതിയില്‍ കീഴിലുള്ള
മരാമത്ത് പ്രവൃത്തികള്‍
4044.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹാഡ
(ഹില്‍ ഏരിയ
ഡെവലപ്മെന്റ്ഏജന്സി)
പദ്ധതിയില്‍ കീഴില്‍
സംസ്ഥാനത്തെ വിവിധ
മണ്ഡലങ്ങളിലായി എത്ര
രൂപയുടെ മരാമത്ത്
പ്രവര്‍ത്തികള്‍ക്ക്
2015-16 - ല്‍
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
നിയോജനകമണ്ഡലം തിരിച്ച്
വിശദാംശം നല്‍കാമോ;
(ബി)
എം.എല്‍.എ.
മാര്‍ മുഖേന ലഭിച്ച
പ്രൊപ്പോസലുകളില്‍
ഭരണാനുമതി
നല്കുമ്പോള് ഈ വിവരം
അതാതു എം.എല്‍.എ. മാരെ
അറിയിക്കുന്നതില്‍
വീഴ്ച വരുത്തുന്നത്
ഒഴിവാക്കുമോ?
മലയോര
വികസന ഏജന്‍സി
4045.
ശ്രീ.കെ.അച്ചുതന്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
വികസന ഏജന്‍സിയുടെ
പ്രവര്‍ത്തനത്തിനായി
ആരെല്ലാമാണ്
സഹകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
മലയോര
വികസന ഏജന്‍സി മുഖേന
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്ന പദ്ധതികള്‍
4046.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
വികസന ഏജന്‍സി മുഖേന
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
നടപ്പുസാമ്പത്തിക
വര്‍ഷം കല്‍പ്പറ്റ
മണ്ഡലത്തില്‍
ഏറ്റെടുത്ത
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ പേര്,
അടങ്കല്‍ തുക, നിലവിലെ
സ്ഥിതി എന്നിവയുടെ
വിശദാംശം ലഭ്യമാക്കുമോ;
കൊല്ലം
ജില്ലയില്‍
പി.എം.ജി.എസ്.പദ്ധതി
4047.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.പദ്ധതി
പ്രകാരം കൊല്ലം
ജില്ലയില്‍
കൊട്ടാരക്കര,
വെട്ടിക്കവല
ബ്ലോക്കുകളില്പ്പെടുന്ന
ഏതെല്ലാം പ്രവൃത്തികള്‍
റീടെന്‍ഡര്‍
നടപടികള്‍ക്കായി
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
റീടെന്‍ഡര്‍
നടപടികള്‍ക്കായി
പ്രസ്തുത പ്രവൃത്തികള്‍
എന്നുമുതല്‍
പരിഗണനയില്‍
വന്നിരുന്നു ;
(സി)
റീടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത പ്രവൃത്തികള്‍
ആരംഭിക്കുവാന്‍
സാധ്യതയുണ്ടോ ;
ഇല്ലാത്തപക്ഷം പ്രസ്തുത
പ്രവൃത്തികളിന്മേലുള്ള
നടപടികള്‍ ടെർമിനേറ്റ്
ചെയ്യാൻ നടപടി
സ്വീകരിക്കുമോ?
അരൂര്‍
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
4048.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഗ്രാമവികസന വകുപ്പ് വഴി
അരൂര്‍ മണ്ഡലത്തില്‍
എന്തൊക്കെ വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്
; വിശദാംശങ്ങള്‍
നല്‍കാമോ?
ഇന്ദിരാ
ആവാസ് യോജന
4049.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാ
ആവാസ് യോജന പദ്ധതി
നിലവിലുണ്ടോ ;
പ്രസ്തുത പദ്ധതി
വിലയിരിത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത പദ്ധതി
പ്രകാരം എത്രപേര്‍ക്ക്
മുഴുവന്‍ തുകയും
കൊടുത്തിട്ടുണ്ടെന്നും
കൊടുത്തുതീര്‍ക്കാന്‍
ബാക്കിയുള്ളവര്‍
എ്രതയെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ
(സി)
പദ്ധതിയുടെ
നടത്തിപ്പിന്
എന്തെങ്കിലും തടസ്സം
ഉണ്ടായിട്ടുണ്ടെങ്കില്‍
കാരണം വിശദമാക്കുമോ?
ഗ്രാമീണ
റോഡ് ഒറ്റത്തവണ പുനരുദ്ധാരണ
പദ്ധതി
T 4050.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ ഒറ്റത്തവണ
പുനരുദ്ധാരണ പദ്ധതി
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ റോഡുകള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിക്ക് എത്ര തുക
നീക്കിവെച്ചിട്ടുണ്ടെന്നും
എത്ര തുകയ്ക്കുള്ള റോഡ്
പരിഷ്ക്കരണ
പ്രവൃത്തികള്‍ക്ക്
ഉത്തരവ് നല്‍കിയെന്നും
വ്യക്തമാക്കുമോ ?
നെന്മാറ
നിയോജക മണ്ഡലത്തിലെ ഐ.എ.വൈ.
പ്രകാരമുള്ള പ്രവര്‍ത്തികള്‍
4051.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നെന്മാറ നിയോജക
മണ്ഡലത്തില്‍ ഐ.എ.വൈ.
പദ്ധതി പ്രകാരം എത്ര
ഗുണഭോക്താക്കള്‍ക്ക്
വീടുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതി
പ്രകാരം വീട്
അനുവദിക്കപ്പെട്ട
ഗുണഭോക്താക്കള്‍ക്ക്
തുക പൂര്‍ണ്ണമായും
കൊടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര
തുകയാണ്
കുടിശ്ശികയുള്ളത് എന്ന്
വിശദമാക്കുമോ;
(സി)
കുടിശ്ശിക
തുകപൂര്ണ്ണമായും
കൊടുത്ത്
തീര്‍ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
നെന്മാറ
മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ.
പ്രകാരമുള്ള പ്രവൃത്തികള്‍
4052.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍പി.എം.ജി.എസ്.
വൈ. പ്രകാരം നെന്മാറ
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
ഇതില്‍
എത്ര റോഡുകളുടെ
പ്രവൃത്തിയാണ്
പൂര്‍ത്തീകരിച്ചതെന്നും,
ഇനി എത്രയെണ്ണം
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വിശദമാക്കുമോ?
ഗ്രാമീണ
റോഡുകള്‍ക്ക് വണ്‍ ടൈം
മെയിന്റനന്‍സ്
T 4053.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകള്‍ക്ക് വണ്‍ ടൈം
മെയിന്റനന്‍സ് പ്രകാരം
ഓരോ മണ്ഡലത്തിലും എത്ര
തുക വീതമാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതുവരെയായി
എത്ര മണ്ഡലങ്ങളില്‍ തുക
അനുവദിച്ചിട്ടുണ്ടെന്നും
എത്ര വീതമാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ ;
(സി)
മണ്ഡലങ്ങളില്‍
തുക അനുവദിക്കുന്നതിന്
എന്തെങ്കിലും മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
തുക
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നേരത്തെ
പുറപ്പെടുവിച്ചിട്ടുണ്ടോയെന്നു
വെളിപ്പെടുത്തുമോ ?
ഗ്രാമീണ
അടിസ്ഥാനസൗകര്യ വികസനഫണ്ട്
റോഡുകള്‍
4054.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഗ്രാമീണ അടിസ്ഥാന
സൗകര്യവികസന ഫണ്ടില്‍
നിന്നും തുക ചെലവഴിച്ച്
ഏതെല്ലാം പ്രവൃത്തികള്‍
ആണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇനിയും
പൂര്‍ത്തീകരിക്കുവാനുള്ള
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്ത്തീകരിക്കുവാനുണ്ടായ
കാലതാമസം എന്തെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതിയുടെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
കണ്ണൂര്‍
ജില്ലയിലെ ബ്ലോക്ക്
പഞ്ചായത്തുകളുടെ വിഭജനം
4055.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബ്ലോക്ക്
പഞ്ചായത്തുകളുടെ വിഭജനം
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
ഇതു പ്രകാരം കണ്ണൂര്‍
ജില്ലയില്‍ ഏതൊക്കെ
ബ്ലോക്കുകളാണുള്ളത് ;
പുതുതായി ഉണ്ടാകുന്നത്
; വിശദാംശം നല്‍കുമോ ;
(ബി)
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഉള്ള
ഏതൊക്കെ
പഞ്ചായത്തുകളെയാണ്
കല്ല്യാശ്ശേരി
ബ്ലോക്കില്‍ പുതുതായി
ഉള്‍പ്പെടുത്തുന്നത് ;
വ്യക്തമാക്കാമോ ?
മാവേലിക്കര
ജില്ലാ ആശുപത്രിയുടെ അടിസ്ഥാന
സൗകര്യ വികസനം
4056.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന്
ആരോഗ്യവകുപ്പ്
തയ്യാറാക്കി
സമര്‍പ്പിച്ച
നിര്‍ദ്ദേശം
ലഭ്യമായിട്ടുണ്ടോ ;
(ബി)
മാവേലിക്കര
ജില്ലാ ആശുപത്രിയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന് 2015-16ല്‍
നബാര്‍ഡ് ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പ്രവര്‍ത്തിക്കായി
ആരോഗ്യവകുപ്പ് 33കോടി
രൂപ നബാര്‍ഡില്‍
നിന്നും
ലഭ്യമാക്കുന്നതിന്
പ്രൊപ്പോസല്‍
തയ്യാറാക്കിയത്
ശ്രദ്ധിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ
;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
വാടകയ്ക്ക്
എടുത്ത കെട്ടിടങ്ങള്‍
4057.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
സി-ഡിറ്റ് എത്ര
കെട്ടിടങ്ങള്‍
വാടകയ്ക്ക്
എടുത്തുവെന്നും
പ്രസ്തുത
കെട്ടിടങ്ങളുടെ
വാടകയിനത്തിലും ഓഫീസ്
സജ്ജീകരണത്തിനുമായി
എത്ര തുക
വിനിയോഗിച്ചുവെന്നും
പ്രസ്തുത തുകയുടെ
ഉറവിടം ഏതാണെന്നും
ഇനങ്ങള്‍ തിരിച്ചു
വ്യക്തമാക്കുമോ ?
അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്തിൽ ഐ.എ.വൈ.
ഭവന നിര്‍മ്മാണ പദ്ധതി
4058.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്പലപ്പുഴ
ബ്ലോക്ക്
പഞ്ചായത്തിന്റെ ഐ.എ.വൈ.
ഭവന നിര്‍മ്മാണ പദ്ധതി
പ്രകാരം എത്ര
ഗുണഭോക്താക്കള്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
ഫണ്ട് ലഭ്യമാക്കുവാന്‍
ഉണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഫണ്ട്
നല്‍കുന്നതിന്
ഉണ്ടായിട്ടുള്ള തടസ്സം
എന്താണെന്ന്
വിശദമാക്കുമോ;
ഗുണഭോക്താക്കള്‍ക്ക്
നല്കുവാനുള്ള തുക
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
അമ്പലപ്പുഴ
ബ്ലോക്ക്
പഞ്ചായത്തിന്റെ
കീഴിലുള്ള
ഗ്രാമപഞ്ചായത്തുകളില്‍
പണം ലഭിക്കുവാനുള്ള
ഗുണഭോക്താക്കളുടെ
ലിസ്റ്റ്
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി
4059.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ തൊഴിലുറപ്പ്
പദ്ധതിയില്‍
രജിസ്റ്റര്‍ ചെയ്ത എത്ര
കുടുംബങ്ങളുണ്ടെന്ന്
മണ്ഡലം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ ;
(ബി)
ജില്ലയില്‍
2012-13, 2013-14,
2014-15 കാലയളവില്‍
എത്ര തൊഴില്‍
ദിനങ്ങളാണ്
സൃഷ്ടിക്കാന്‍
കഴിഞ്ഞതെന്നും
കൂലിയിനത്തില്‍ എത്ര
രൂപയാണ്
ചെലവഴിച്ചതെന്നും
മണ്ഡലം തിരിച്ച
കണക്കുകള്‍
ലഭ്യമാക്കാമോ ?
കൊട്ടാരക്കര
മണ്ഡലത്തിലെ തൊഴിലുറപ്പ് പദ്ധതി
പ്രവര്‍ത്തനങ്ങള്‍
4060.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം കഴിഞ്ഞ നാലു
വര്‍ഷങ്ങളായി
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
എത്ര രൂപയുടെ
പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്
എന്ന് പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഓരോ
വര്‍ഷവും
സൃഷ്ടിക്കപ്പെട്ട
തൊഴില്‍ ദിനങ്ങള്‍
എത്രയെന്ന് പഞ്ചായത്ത്
തിരിച്ച് പട്ടിക
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ കീഴില്‍
ആരംഭിക്കാനുദ്ദേശിച്ചിട്ടുള്ള
രാജീവ്ഗാന്ധി
സേവാകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
ആരംഭിച്ചിട്ടുണ്ടോ ;
എന്തെല്ലാം സേവനങ്ങളും
പ്രവൃത്തികളുമാണ്
പ്രസ്തുത കേന്ദ്രങ്ങള്‍
വഴി നടപ്പിലാക്കുന്നത്
?
തൊഴിലുറപ്പു
പദ്ധതി മിനിമം വേതന വര്‍ദ്ധന
4061.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പു
പദ്ധതി പ്രകാരം,
തൊഴില്‍ ചെയ്യുന്നവരുടെ
വേതനം മിനിമം വേജസ്
നിയമപ്രകാരം 320
രൂപയായി ഉയര്‍ത്തി
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
മിനിമം
വേജസ് നിയമപ്രകാരം
വേതനം വര്‍ദ്ധിപ്പിച്ചു
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
എന്താണെന്ന്
വിശദമാക്കുമോ;
(സി)
മിനിമം
വേജസ് നിയമപ്രകാരം
വേതനം നല്‍കണമെന്ന്
ഏതെങ്കിലും കോടതി
ഉത്തരവ്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ഡി)
തൊഴിലാളികളുടെ
ജോലി സമയം രാവിലെ
ഒന്‍പത് മുതല്‍ നാല്
വരെ ആക്കുന്ന കാര്യം
പരിഗണിക്കുമോ; ഇത്
നടപ്പിലാക്കുന്നതിന്
പ്രായോഗിക ബുദ്ധിമുട്ട്
എന്താണെന്ന്
വിശദമാക്കാമോ;
(ഇ)
തൊഴിലാളികള്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(എഫ്)
സര്‍ക്കാരിന്റെ
പുതിയ ഉത്തരവ് പ്രകാരം
ഇപ്പോള്‍ ഏതെല്ലാം
ജോലികളാണ് പ്രസ്തുത
പദ്ധതിയുടെ പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ജി)
മത്സ്യമേഖലയേയും
ക്ഷീരമേഖലയേയും
തൊഴിലുറപ്പു
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ.
പദ്ധതി
4062.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം
റോഡുകള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചതെന്നും അതില്‍
എത്ര റോഡുകളുടെ
പ്രവൃത്തി
പൂര്‍ത്തിയായിയെന്നും
വിശദമാക്കാമോ ;
(ബി)
പുതുതായി
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ നിന്നും
ഏതൊക്കെ റോഡുകളാണ്
തെരഞ്ഞെടുത്തിട്ടുള്ളത്;
(സി)
പദ്ധതിയില്‍
ഉള്‍പ്പെടാന്‍ നിലവിലെ
മാനദണ്ഡങ്ങള്‍
അടിസ്ഥാനമാക്കി
യോഗ്യതയുള്ള ഏതൊക്കെ
റോഡുകളാണ്
മണ്ഡലത്തില്‍
ഉള്ളതെന്ന് പഞ്ചായത്ത്
തിരിച്ച് വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
ഉടുമ്പന്‍ചോല
ഹാഡ പദ്ധതി
4063.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഹാഡ
പദ്ധതിയില്‍പ്പെടുത്തി
ഉടുമ്പന്‍ചോല
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
പഞ്ചായത്തും വര്‍ഷവും
തിരിച്ച് വിശദാംശം
നല്‍കാമോ;
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
പി.എം.ജി.എസ്.വൈ. പദ്ധതികള്‍
4064.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ചെങ്ങന്നൂര്‍ നിയോജക
മണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം
നിര്‍മ്മിച്ച റോഡുകള്‍
ഏതൊക്കെയെന്ന്
ഉത്തരവിന്റെ പകര്‍പ്പ്
സഹിതം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തിയായവ ഏത്;
ഇനിയും
പൂര്‍ത്തീകരിക്കുവാനുള്ളത്
ഏതൊക്കെയെന്നും,
പ്രവൃത്തി
ആരംഭിക്കുവാനുള്ളത്
ഏതൊക്കെയെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാന്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡല പുനര്‍നിര്‍ണ്ണയം
4065.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലം
പുനര്‍നിര്‍ണ്ണയം
നടത്തിയപ്പോള്‍
മണ്ഡലത്തില്‍
നിലവിലുണ്ടായിരുന്ന
നെടുമ്പന
ഗ്രാമപഞ്ചായത്ത്
മുഖത്തല ബ്ലോക്ക്
പഞ്ചായത്തിലേക്ക്
മാറ്റുകയും പകരം
കൊട്ടാരക്കര ബ്ലോക്ക്
പഞ്ചായത്തിലെ
പൂയപ്പള്ളി
ഗ്രാമപഞ്ചായത്ത്
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തില്‍
ഉള്‍പ്പെടുത്തുകയും
ചെയ്തകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലേക്ക്
കൂട്ടിച്ചേര്‍ത്ത
പൂയപ്പള്ളി
ഗ്രാമപഞ്ചായത്ത്
ഇപ്പോഴും കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്
പരിധിയിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം പരിഗണിച്ച്
പ്രസ്തുത
ഗ്രാമപഞ്ചായത്ത്
ഇത്തിക്കര ബ്ലോക്ക്
പഞ്ചായത്ത് പരിധിയില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
തെരഞ്ഞെടുപ്പിന്
മുന്‍പ് ഈ നടപടി
പൂര്‍ത്തീകരിക്കുന്നതിന്
തടസ്സമുണ്ടോ ; എങ്കില്‍
വ്യക്തമാക്കുമോ ?
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
തൊഴിലുറപ്പ് പദ്ധതി
4066.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
പഞ്ചായത്തുകളില്‍
നാളിതുവരെ തൊഴിലുറപ്പ്
പദ്ധതിയില്‍ എത്ര
കുടുംബങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
ആളുകള്‍ നിലവില്‍ ജോലി
ചെയ്യുന്നു എന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
തൊഴിലുറപ്പ് പദ്ധതി
കൂലിയിനത്തില്‍
കുടിശ്ശിക
നല്കുവാനുണ്ടോ;
ഉണ്ടെങ്കില്‍ തുക
എത്രയെന്ന് പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കുമോ?
മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
4067.
ശ്രീ.എളമരം
കരീം
,,
കെ.വി.വിജയദാസ്
,,
കെ.രാധാകൃഷ്ണന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി പ്രകാരം കഴിഞ്ഞ
വര്‍ഷങ്ങളില്‍ 100
ദിവസം തൊഴില്‍ ലഭ്യമായ
കുടുംബങ്ങളുടെ എണ്ണം
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
100
ദിവസം തൊഴില്‍
ലഭ്യമായവരുടെ
എണ്ണത്തില്‍ കുറവ്
വരുന്ന സ്ഥിതി വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിനുളള
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പോരായ്മകള്‍
ഒഴിവാക്കി പദ്ധതി
ഫലപ്രദമായി
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മഹാത്മാഗാന്ധി
ദേശിയഗ്രാമീണ തൊഴിലുറപ്പു
പദ്ധതി
4068.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശിയഗ്രാമീണ
തൊഴിലുറപ്പു
പദ്ധതിയില്‍ 2011
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും പേര്
രജിസ്റ്റര്‍ ചെയ്തവര്‍
എത്രയെന്ന്
ജില്ലതിരിച്ച്
വിശദമാക്കുമോ ;
(ബി)
2011
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും
ഇവര്‍ക്കോരോരുത്തര്‍ക്കും
എത്ര ദിവസം തൊഴില്‍
നല്‍കിയെന്നും എത്ര
കേന്ദ്ര സഹായം
ലഭിച്ചുവെന്നും എത്ര
ചെലവാക്കിയെന്നുമുള്ള
വിശദാംശം ജില്ലതിരിച്ച്
ലഭ്യമാക്കുമോ ;
(സി)
2011മുതല്‍
2015 വരെയുള്ള ലേബര്‍
ബജറ്റുപ്രകാരം ഓരോ
വര്‍ഷവും
പ്രതീക്ഷിക്കപ്പെട്ട
ശരാശരി തൊഴില്‍ ദിനം
എത്രയെന്നും ലഭിച്ച
തൊഴില്‍ ദിനം
എത്രയെന്നും ലഭിച്ച
പ്രതിദിനവേതനം
എത്രയെന്നും വര്‍ഷം
തിരിച്ചും
ജില്ലതിരിച്ചും
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
ഇത്
സംബന്ധിച്ച ലേബര്‍
ബജറ്റിന്റെയും അനുബന്ധ
സംസ്ഥാന-കേന്ദ്ര
സര്‍ക്കാര്‍
ഉത്തരവുകളുടെയും 2011
മുതലുള്ള പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ;
(ഇ)
പ്രസ്തുത
പദ്ധതിയിലെ ഷെഡ്യൂള്‍ 1
ല്‍പ്പെട്ട എന്തെല്ലാം
പ്രവൃത്തികള്‍ 2011
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കിയെന്നും
ഇവയ്ക്കോരോന്നിനും
ലഭിച്ച തുകയും
ചെലവാക്കിയ തുകയും എത്ര
വീതമെന്നും
വ്യക്താമാക്കുമോ ;
(എഫ്)
നിലവില്‍
തൊഴിലുറപ്പ് ജോലി
ചെയ്തവരില്‍ നാളിതുവരെ
വേതനം ലഭിക്കാത്തവര്‍
ആരെല്ലാം; ജില്ല
തിരിച്ച് ലിസ്റ്റ്
ലഭ്യമാക്കുമോ ?
എക്സറ്റന്ഷന്
ട്രെയിനിംഗ് സെന്ററുകള്‍
4069.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിനു കീഴിലുള്ള
വികസന പരിശീലന
കേന്ദ്രങ്ങളില്‍
(എക്സറ്റന്ഷന്
ട്രെയിനിംഗ്
സെന്ററുകള്‍)
ആര്‍ക്കൊക്കെയാണ്
പരിശീലനം നല്‍കുന്നത്;
(ബി)
പ്രസ്തുത
പരിശീലന
കേന്ദ്രങ്ങളില്‍ ഒരു
പരിശീലനാര്‍ത്ഥിക്ക്
പ്രതിദിനം എത്ര രൂപയാണ്
ഭക്ഷണത്തിനായി
അനുവദിച്ചിരിക്കുന്നതെന്നും
ഒരു ഫാക്കല്‍റ്റി
അംഗത്തിന് പ്രതിദിനം
എത്ര രൂപയാണ്
പ്രതിഫലമായി
നല്‍കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
മേല്‍
പറഞ്ഞ തുകകള്‍
പര്യാപ്തമാണോ എന്നും
പര്യാപ്തമല്ലെങ്കില്‍
ആയതു പര്യാപ്തമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കുമോ?
ആദിവാസികള്‍ക്ക്
വേണ്ടി ഗ്രാമവികസന വകുപ്പ്
നടപ്പാക്കിയതും നടപ്പാക്കാൻ
തീരുമാനിച്ചതുമായ പദ്ധതികൾ
4070.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആദിവാസികള്‍ക്ക്
വേണ്ടി ഗ്രാമവികസന
വകുപ്പ് വഴി
നടപ്പാക്കിയ
/തീരുമാനിച്ച
പദ്ധതികളുടെ പേര് വിവരം
വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ ;
(ബി)
ഓരോ
പദ്ധതികള്‍ക്കും എത്ര
രൂപാവീതം
നീക്കിവച്ചുവെന്നും
ഏതെല്ലാം പദ്ധതികള്‍
പൂര്‍ത്തീകരിച്ചുവെന്നും
വ്യക്തമാക്കാമോ ;
(സി)
അട്ടപ്പാടിയിൽ
മാത്രം ഏതെല്ലാം
പദ്ധതികള്‍ നടപ്പാക്കി
;
(ഡി)
ഡോ.സീമാ
ഭാസ്ക്കറിന്റെ
നേതൃത്വത്തില്‍
അട്ടപ്പാടിയില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാം ; ഇതിനായി
എത്ര രൂപ
ചെലവാക്കിയെന്ന്
വ്യക്തമാക്കാമോ ?
പത്രപ്രവര്‍ത്തകരുടെ
ആശ്രിതര്‍ക്കുള്ള പെന്ഷന്
വിതരണം
T 4071.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്രപ്രവര്‍ത്തകരുടെ
ആശ്രിതര്‍ക്കുള്ള
പെന്ഷന് വിതരണം
ചെയ്യുന്നതിന് കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ചാലക്കുടി
സബ്ബ്ട്രഷറിക്കുകീഴില്
പ്രസ്തുത പെന്ഷന്
ലഭിക്കേണ്ടവരായ ശ്രീമതി
സാവിത്രി അന്തര്‍ജ്ജനം,
ശ്രീമതി അമ്മിണിയമ്മ
തുടങ്ങിയവര്‍ക്കുള്ള
പെന്ഷന് കുടിശ്ശിക
സഹിതം ലഭിക്കാനുള്ള
നടപടി സ്വീകരിക്കുമോ ?
റൂറല്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്പ്മെന്റ് ഫണ്ടില്‍ (RIDF)
കോഴിക്കോട് ജില്ലയില്‍ റോഡുകൾ
4072.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റൂറല്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്പ്മെന്റ് ഫണ്ടില്‍
(RIDF) നിന്നും
റോഡുകള്‍ക്ക് തുക
അനുവദിക്കുന്നതിന്റെ
മാനദണ്ഡമെന്ത് എന്നത്
വിശദമായി
വ്യക്തമാക്കാമോ ;
(ബി)
RIDF-ല്‍
റോഡുകള്‍ക്ക്
നവീകരിക്കുന്നതിന്
പ്രൊപ്പാേസല്
ആര്‍ക്കാണ്
സമര്‍പ്പിക്കേണ്ടത്
എന്നും
പ്രൊപ്പോസലുകള്‍
ഗ്രാമവികസന വകുപ്പ്
മുഖേനയാണോ അഥവാ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
മുഖേനയാണോ നല്‍കേണ്ടത്
എന്നത് വിശദമാക്കാമോ ;
(സി)
ഈ
സര്‍ക്കാരിന്റെ
നാളിതുവരെയുളള
ഭരണകാലത്തു
RIDF-പദ്ധതിയില്‍
കോഴിക്കോട്
ജില്ലയില്‍ ഒരു റോഡിന്
പോലും തുക
അനുവദിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; കോഴിക്കോട് ജില്ലയെ
ഇത്തരത്തില്‍
പരിഗണിക്കാതിരിക്കാന്‍
കാരണമെന്ത് എന്നത്
വിശദമാക്കാമോ ;
(ഡി)
പുതുതായി
RIDF-ല്‍ പരിഗണിക്കുന്ന
റോഡുകളിലും
കോഴിക്കോട് ജില്ല
പരിഗണിക്കപ്പെടാതെ
പോയത് എന്ത് കൊണ്ട്
എന്നത് വിശദമാക്കാമോ ;
(ഇ)
RIDF-ല്‍
ഉള്‍പ്പെടുത്തുന്നതിന്
നിയമസഭാ സാമാജികര്‍
നല്കുന്ന
പ്രൊപ്പോസലുകള്‍
പരിഗണിച്ച് ഭരണാനുമതി
നല്കാന് നടപടികള്‍
സ്വീകരിക്കുമോ ?
സാമൂഹ്യ
സാമ്പത്തിക ജാതി സെന്‍സസ്
4073.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ സാമ്പത്തിക
ജാതി സെന്‍സസ് ഫലം
പ്രസിദ്ധീകരിച്ചിരുന്നോ;
(ബി)
പ്രസ്തുത
സെന്‍സസ് പ്രകാരം എല്ലാ
ജില്ലകളിലും സര്‍വ്വേ
വിവരങ്ങളുടെ ക്രോഡീകരണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
പൂര്‍ത്തീകരിക്കാത്ത
ജില്ലകള്‍ ഏതെല്ലാമാണ്;
ആയതിന്റെ കാരണങ്ങള്‍
എന്തെല്ലാമാണ്?
ദേശീയ
സാമ്പത്തിക സര്‍വ്വേ
T 4074.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
സാമ്പത്തിക സര്‍വ്വേ
പ്രകാരം വിവിധ മാനവ
വികസന സൂചകങ്ങളില്‍
കേരളത്തിന്റെ സ്ഥാനം
വ്യക്തമാക്കാമോ?
വിവിധ
പദ്ധതികളില്‍ ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
T 4075.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്ലാന്‍,
നോണ്‍ പ്ലാന്‍,
സംസ്ഥാനാവിഷ്കൃതം,
എന്നീ ഇനങ്ങളില്‍ വിവിധ
പദ്ധതികള്‍ക്കായി
നീക്കിവച്ച തുക
എത്രയാണെന്നു
വ്യക്തമാക്കാമോ;
(ബി)
ഈ
ഇനങ്ങളില്‍ ഓരോ
വര്‍ഷവും ചെലവഴിച്ച തുക
എത്ര;
(സി)
ഓരോ
പദ്ധതിയിനത്തിലും ഓരോ
വര്‍ഷവും ചെലവാക്കാതെ
വന്ന തുക എത്ര; ലാപ്സായ
തുക എത്ര;
വിശദമാക്കാമോ?
പദ്ധതി
നടത്തിപ്പിലെ കാലതാമസം
T 4076.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
പദ്ധതികളുടെ
നടത്തിപ്പില്‍
ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കുവാന്‍
എന്തെങ്കിലും പ്രത്യേക
നടപടികള്‍
പരിഗണയിലുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച പദ്ധതികള്‍ക്ക്
സാങ്കേതികാനുമതി
ലഭിക്കുന്നതിനും
പ്രവൃത്തികള്‍ ടെണ്ടര്‍
ചെയ്യുന്നതിനും
ഉണ്ടാകുന്ന
കാലതാമസത്തിന്െറ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ പരിശോധന
നടത്താന്‍ ആവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ
?
സംസ്ഥാന
ആസൂത്രണ ബോര്‍ഡിന്റെ
പുനസംഘടനം.
4077.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആസൂത്രണ ബോര്‍ഡിനെ
പുനസംഘടിപ്പിക്കുന്ന
വിഷയം പഠിച്ചു
റിപ്പോര്‍ട്ടു
നല്‍കുന്നതിനായി
ഏതെങ്കിലും സ്ഥാപനത്തെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പുനസംഘടനയിലൂടെ
ലക്ഷ്യമിടുന്നത്
എന്താണെന്നും
ചുമതലപ്പെുടുത്തിയ
സ്ഥാപനം ഏതാണെന്നും
വിശദമാക്കാമോ ;
(സി)
പ്രസ്തുത
സ്ഥാപനം പ്രാഥമിക
റിപ്പോര്‍ട്ടോ, കരട്
റിപ്പോര്‍ട്ടോ, അന്തിമ
റിപ്പോര്‍ട്ടോ
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ട്
ലഭിച്ചെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
പഠനം നടത്തുന്നതിനുള്ള
ആകെ ചെലവ് എത്ര
രൂപയാണ്;നാളിതുവരെ എത്ര
രൂപ സ്ഥാപനത്തിന്
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?
സംസ്ഥാന
ബാങ്കേഴ്സ് അവലോകന യോഗം
T 4078.
ഡോ.ടി.എം.തോമസ്
ഐസക്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.വി.ചെന്താമരാക്ഷന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ബാങ്കേഴ്സ് അവലോകന
യോഗത്തില്‍
സംസ്ഥാനത്തിന്റെ
താല്പര്യത്തിനനുസരിച്ച്
ബാങ്കുകളുടെ
പ്രവര്‍ത്തനം
പ്രയോജനപ്പെടുന്നുണ്ടോയെന്ന്
വിലയിരുത്താറുണ്ടോ ;
വിശദമാക്കാമോ ;
(ബി)
സംസ്ഥാനത്തെ
ദേശസാല്‍കൃത
ബാങ്കുകളില്‍ നിക്ഷേപ
തോതില്‍
വന്വര്ദ്ധനയുണ്ടാകുമ്പോഴും
വായ്പ നല്‍കുന്നതിന്റെ
അനുപാതം കുറവാകുന്നതായ
വിലയിരുത്തലുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
സംസ്ഥാനത്തിന്റെ
പൊതുവികസനത്തിനും
സാധാരണക്കാരുടെ
താല്പര്യത്തിനുമനുസരിച്ച്
ബാങ്കുകളുടെ
പ്രവര്‍ത്തനവും
നിക്ഷേപവും
പ്രയോജനപ്പെടുത്തുന്നതിന്
ഏതെങ്കിലും തരത്തിലുളള
ആലോചനകള്‍ അവലോകന
യോഗത്തില്‍
നടത്താറുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
സാമൂഹിക-സാമ്പത്തിക-ജാതി
സെന്‍സസ്
4079.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന വകുപ്പ്
നടത്തുന്ന സാമൂഹിക
-സാമ്പത്തിക -ജാതി
സെന്സസ്ഇനിയും
ഏതെല്ലാം ജില്ലകളിലാണ്
ജോലികള്‍
പൂര്‍ത്തീകരിക്കാനുള്ളത്;
(ബി)
ഏതെല്ലാം
ജില്ലകളിലെ സെന്‍സസ്
റിപ്പോര്‍ട്ട്
പ്രസിദ്ധീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
സാമ്പത്തിക
സ്ഥിതി വിവരകണക്ക് വിഭാഗം
4080.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമ്പത്തിക സ്ഥിതി
വിവരകണക്ക് വിഭാഗം
ശക്തിപ്പെടുത്തുന്നതിനുള്ള
പരിപാടിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
പ്രസ്തുതപരിപാടിയുമായി
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുതപരിപാടി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
4081.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12,
2012-13, 2013-14,
2014-15 വര്‍ഷങ്ങളില്‍
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഏതെല്ലാം;
ആയത്
നടപ്പാക്കിയിട്ടുള്ളത്
ഏതെല്ലാം
പ്രദേശങ്ങളില്‍;
ഏതെല്ലാംതദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍; ഓരോ
പ്രവൃത്തിക്കും
അനുവദിച്ച എ. എസ്. തുക
എത്ര; വര്‍ഷം തിരിച്ച്
വിശദാംശം
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പ
4082.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പയുമായി
ബന്ധപ്പെട്ട മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കുമോ;
നിര്‍മ്മല്‍
ഭാരത് അഭിയാന്,
ഐ.എല്‍.സി.എസ്
പദ്ധതികളുടെ പ്രവര്‍ത്തനം
4083.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മല്‍
ഭാരത് അഭിയാന് പദ്ധതി
നടത്തിപ്പിനായി കേന്ദ്ര
സര്‍ക്കാര്‍ 2011
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും സംസ്ഥാനത്തിന്
എത്ര തുക അനുവദിച്ചു
നല്‍കിയെന്നും ഓരോ
വര്‍ഷവും എത്ര തുക
പ്രസ്തുത ഫണ്ടില്‍
നിന്നും
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(ബി)
മറ്റൊരു
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
ഐ.എല്‍.സി.എസ്. പദ്ധതി
നടത്തിപ്പിനായി 2011
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും എത്ര കേന്ദ്ര
സഹായം ലഭിച്ചുവെന്നും
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
എന്നും ഓരോ വര്‍ഷവും
എത്ര തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(സി)
ഗ്രാമപ്രദേശത്തെ
ഖര-ദ്രവ മാലിന്യ
സംസ്കരണത്തിനായിട്ടുള്ള
കേന്ദ്ര പദ്ധതിയായ
എന്‍.ബി.എ. പദ്ധതിയുടെ
ഭാഗമായി ലഭിച്ച
സര്‍ക്കാര്‍
സഹായത്തില്‍ നിന്നും
2011 മുതല്‍ 2015 വരെ
ഓരോ ജില്ലയിലും
ഏതെല്ലാം
പഞ്ചായത്തുകള്‍ക്ക്
എത്ര സഹായം സംസ്ഥാന
സര്‍ക്കാര്‍
ലഭ്യമാക്കി; വര്‍ഷം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
2011
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും അങ്കണവാടി
ശുചിത്വ പരിപാലനം, ശിശു
സൗഹൃദ ടോയ്ലെറ്റ്
നിര്‍മ്മാണം, വിദ്യാലയ
ശുചിത്വ പരിപാടി,
വ്യക്തികള്‍ക്ക്
കക്കൂസ് നിര്‍മ്മാണം
തുടങ്ങിയവയ്ക്ക് എത്ര
തുക കേന്ദ്ര സഹായം
ലഭിച്ചുവെന്നും ഓരോ
വര്‍ഷവും ഏതെല്ലാം
പഞ്ചായത്തുകളില്‍ എത്ര
തുക വീതം
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(ഇ)
എല്‍.ബി.എ.
പദ്ധതി പ്രകാരം കേന്ദ്ര
സഹായത്തില്‍ ലഭിക്കുന്ന
തുകയില്‍ 2011 മുതല്‍
2015 വരെ ഓരോ വര്‍ഷവും
വിവര - വിജ്ഞാന വ്യാപന
പ്രവൃത്തികള്‍ക്കായി
ലഭിച്ച തുക എത്ര;
ചെലവാക്കിയ തുക എത്ര;
ഏതു പ്രദേശങ്ങളില്‍
ചെലവാക്കി; വിശദാംശം
ലഭ്യമാക്കുമോ;
(എഫ്)
ഇത്തരത്തില്‍
കേന്ദ്ര സഹായങ്ങള്‍
ലഭിക്കുന്നു
എങ്നക്ഷത്രചിഹ്നമിടത്ത
ചോദ്യമായി
അനുവദിക്കാവുന്നതാണ്കിലും
ഇവ ചെലവാക്കാനായി
ശുചിത്വ മിഷന്
കാണിക്കുന്ന അനാസ്ഥ
പരിശോധിച്ചുവോ;
വിശദാംശം ലഭ്യമാക്കുമോ?
വിദ്യാഭ്യാസ
വായ്പ അനുവദിക്കുന്നതിലെ
മാനദണ്ഡം
4084.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ
അനുവദിക്കുന്നതിലെ
മാനദണ്ഡം എന്തെല്ലാം
എന്നറിയിക്കുമോ;
(ബി)
വിദ്യാഭ്യാസ
വായ്പകളുടെ 2008-09ലെ
പിലശനിരക്കും നിലവിലെ
പലിശനിരക്കും എത്രയാണ്;
(സി)
വിദ്യാഭ്യാസ
വായ്പക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
നല്‍കിയിട്ടുണ്ടോ;
(ഡി)
ഏതെങ്കിലും
ദേശസാല്‍കൃത ബാങ്കുകള്‍
അമിത പലിശ
ഈടാക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്തരം
ബാങ്കുകള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
കഴിയുന്നത്;
(ഇ)
പലിശ
നിശ്ചയിക്കുന്നതിലെ
മാനദണ്ഡം
വെളിപ്പെടുത്തുമോ?
പദ്ധതിവിഹിതം
ഒറ്റ ബഡ്ജറ്റ് ശീര്‍ഷകത്തില്‍
വകയിരുത്തുന്ന രീതി
4085.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യ
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍ക്ക് വേണ്ട
വിഹിതം ഒറ്റ ബഡ്ജറ്റ്
ശീര്‍ഷകത്തില്‍
വകയിരുത്തുന്ന രീതി ഏതു
വര്‍ഷം മുതലാണ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
രീതി അവലംബിക്കാനിടയായ
കാരണങ്ങളും
ഉദ്ദേശലക്ഷ്യങ്ങളും
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇത്തരത്തില്‍
ഒറ്റ ബഡ്ജറ്റ്
ശീര്‍ഷകത്തില്‍ തുക
വകയിരുത്തിയത് ഏതെല്ലാം
പദ്ധതിക്ക്
വേണ്ടിയാണെന്നും
അവയ്ക്കെല്ലാം കൂടി ആകെ
എന്തു് തുക
വകയിരുത്തിയെന്നും ഓരോ
പദ്ധതിക്കും എന്ത് തുക
വീതം
ചെലവഴിച്ചിട്ടുണ്ടെന്നും
മൊത്തം ചെലവുകള്‍ എത്ര
ശതമാനമെന്നും വര്‍ഷം
തിരിച്ച് വിശദമാക്കുമോ?
(ഡി)
ചെലവുകളുടെ
ശതമാനക്കണക്കിന്റെ
അടിസ്ഥാനത്തില്‍ പല
പദ്ധതികള്‍ക്കായി ഒറ്റ
ബഡ്ജറ്റ്
ശീര്‍ഷകത്തില്‍ തുക
വകയിരുത്തുന്ന പുതിയ
രീതി വിജയമാണോയെന്നും
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
കൈവരിച്ചുവോയെന്നും
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ നബാര്‍ഡ്
ധനസഹായത്തോടെ നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന പ്രൊജക്ടുകള്‍
4086.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-2016
വര്‍ഷം കോഴിക്കോട്
ജില്ലയില്‍ നബാര്‍ഡ്
ധനസഹായത്തോടെ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രൊജക്ടുകള്‍
ഏതെല്ലാം ; ഇവ നിയമസഭാ
മണ്ഡലം തിരിച്ച്
വിശദമായി
വ്യക്തമാക്കാമോ ;
(ബി)
ഒാരോ
പ്രൊജക്ടിനും
ഭരണാനുമതി നല്കിയ
ഉത്തരവിന്റെ പകര്‍പ്പും
തുകയും
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ നബാര്‍ഡ്
പദ്ധതികള്‍
4087.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്ക്കാരധികാരമേറ്റശേഷം
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
നബാര്‍ഡ്
സഹായപദ്ധതികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
മണ്ഡലത്തില്‍
നിലവില്‍ പരിഗണനയിലുള്ള
നബാര്‍ഡ് പദ്ധതികള്‍
എതൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
പദ്ധതികളില്‍
പൂര്‍ത്തിയായവ ഏതൊക്കെ
;
നിര്‍മ്മാണത്തിലിരിക്കുന്നവ
ഏതൊക്കെ ; വിശദാംശം
ലഭ്യമാക്കുമോ ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
4088.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍
സംസ്ഥാനങ്ങള്‍ക്കുള്ള
അധികാരം പരിമിതമാണെന്ന്
പരാതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍ ഫണ്ടിന്റെ
എത്ര ശതമാനമാണ്
സംസ്ഥാനത്തിന്
ലഭിക്കുന്നതെന്ന
രൂപരേഖയായോ;
വിശദമാക്കുമോ;
(സി)
ഓരോ
പദ്ധതിക്കും കേന്ദ്ര
ബജറ്റില്‍ പ്രത്യേകം
തുക വകയിരുത്തുന്നതിന്
സമ്മര്‍ദ്ദം
ചെലുത്തുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
മിഷന്
676 -ല്‍ ഉള്‍പ്പെടുത്തിയ
കോഴിക്കോട് ജില്ലയിലെ
പ്രവൃത്തികള്‍
T 4089.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കോഴിക്കോട് ജില്ലയില്‍
നടപ്പിലാക്കാന്‍
തീരുമാനിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവയില്‍
ഓരോ പ്രവൃത്തിയ്ക്കും
വകയിരുത്തിയ തുക എത്ര
വീതമാണെന്ന്
വിശദമാക്കാമോ ;
(സി)
ഓരോ
പ്രവൃത്തിയും
പൂര്‍ത്തീകരിക്കുന്നതിന്
കാലയളവ്
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ?
ക്ഷീരവരം
പദ്ധതി
4090.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ക്ഷീര വികസന
മേഖലയിലെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പാല്
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും,
ക്ഷീര കര്‍ഷകരുടെ
ക്ഷേമത്തിനുമായി
പാലക്കാട് ജില്ലയില്‍
ക്ഷീരവരം എന്ന
പദ്ധതിക്ക് രൂപം
നല്‍കിയതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ക്ഷീര
വരം പദ്ധതിക്കായി
എന്തെല്ലാം സഹായങ്ങളാണ്
സര്‍ക്കാരിന്റെ
ഭാഗത്തുനിന്ന്
ലഭ്യമാക്കുക എന്ന്
വിശദമാക്കുമോ?
അന്യ
സംസ്ഥാനത്തു നിന്നെത്തുന്ന
പാലിന്റെ ഗുണനിലവാരം
4091.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യ
സംസ്ഥാനത്തു നിന്നും
വിവിധ പേരുകളിലെത്തുന്ന
പാലാണ് പലഭക്ഷണ
ശാലകളിലും
ഉപയോഗിക്കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവയുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
ക്ഷീരവികസന വകുപ്പ്
എന്തെങ്കിലും
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ടോ
എന്നു വ്യക്തമാക്കുമോ;
(ബി)
അന്യ
സംസ്ഥാനത്തു നിന്നും
വിവിധ പേരുകളിലെത്തുന്ന
പാല് സര്‍ക്കാര്‍
അനുമതിയോടെയും
ക്ഷീരവികസന വകുപ്പിന്റെ
അംഗീകാരത്തോടെയുമാണോ
ഹോട്ടലുകളിലും മറ്റ്
ഭക്ഷണശാലകളിലും
ഉപയോഗിക്കപ്പെടുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഗുണനിലവാരം
ഇല്ലാത്ത ഇനം പാൽ
സംസ്ഥാനത്ത്
ഉപയോഗിക്കപ്പെടാതിരിക്കുവാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
അന്യ
സംസ്ഥാനങ്ങളില്‍ നിന്നും
മില്‍മ വാങ്ങുന്ന പാലിന്റെ
ഗുണനിലവാരം.
4092.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും മില്‍മ
വാങ്ങുന്ന പാലിന്റെ
ഗുണനിലവാര പരിശോധന
ഏതെല്ലാം
ഘട്ടങ്ങളിലായാണ്
നടത്തുന്നത്;
സംസ്ഥാനത്തിന്
പുറത്തുള്ള ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്നുമാണ് മില്‍മ
പാല് ശേഖരിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും ശേഖരിക്കുന്ന
പാലിന്റെ ഗുണനിലവാരം
ആരോഗ്യ വകുപ്പിന്റെ
ഏതെങ്കിലും വിഭാഗം
പരിശോധിക്കുന്നുണ്ടോ;
വിശാദമാക്കാമോ?
മില്‍ക്ക്
ഫെഡ് വികസന പദ്ധതി
4093.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മില്‍ക്ക്
ഫെഡ് വികസന
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയുമായി
ആരെല്ലാമാണ്
സഹകരിക്കുന്നതെന്നു
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
മില്‍മയുടെ
പ്രവര്‍ത്തനം
4094.
ശ്രീ.പി.കെ.ഗുരുദാസന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എം.ചന്ദ്രന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം
നടത്തുന്നതിനാവശ്യമായ
പാല് ക്ഷീരകര്‍ഷകരില്‍
നിന്നും മില്‍മയ്ക്ക്
സംഭരിക്കാന്‍
കഴിയുന്നുണ്ടോ ;
ഇല്ലെങ്കില്‍
അന്യസംസ്ഥാനത്ത്
നിന്നും പാല്
ഇറക്കുമതി
ചെയ്യുന്നതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാണോ
;
(ബി)
മില്‍മ
വന്‍തോതില്‍ പാല്
ഇറക്കുമതി
ചെയ്യുന്നതിനാൽ
കര്‍ഷകര്‍ക്ക്
ലഭിക്കേണ്ട ആനുകൂല്യം
അനധികൃതമായി മില്‍മ
തട്ടിയെടുക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കാമോ ;
(സി)
അന്യസംസ്ഥാനത്ത്
നിന്നും ഇറക്കുമതി
ചെയ്യുന്ന പാല് എന്ത്
വിലയ്ക്കാണ് മില്‍മ
വാങ്ങുന്നത്
എന്നറിയിക്കാമോ ?
മില്‍മയുടെ
പ്രവര്‍ത്തനം
4095.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മില്‍മയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മില്‍മ
പ്രതിദിനം 11 ലക്ഷം
ലിറ്റര്‍ പാല്
സംഭരിച്ച് 12.5 ലക്ഷം
ലിറ്റര്‍ ആയി
വര്‍ദ്ധിപ്പിച്ച്
വില്‍ക്കുന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
സംഭരിക്കുന്നതിലും
കൂടുതല്‍ പാല്
വില്‍ക്കുന്നത്
എങ്ങിനെയെന്ന്
വിശദമാക്കാമോ ?
കവര്‍പാലില്‍
'ഫോര്‍മാലിന്റെ സാന്നിദ്ധ്യം
4096.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മില്‍മ
വിതരണം ചെയ്യുന്ന
കവര്‍പാലില്‍
'ഫോര്‍മാലിന്‍'
ചേര്‍ക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ജനങ്ങളുടെ ആശങ്ക
തീര്‍ക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ക്ഷീരമേഖലയിലെ
സ്വയംപര്യാപ്തത
4097.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ടി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരമേഖല സ്വയം
പര്യാപ്തതയിലേക്ക്
എത്തിയ്ക്കുന്നതിനുള്ല
നടപടികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്യേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
എടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ക്ഷീരകര്‍ഷകര്‍ക്കുളള
സബ്സിഡി
4098.
ശ്രീ.കെ.കെ.ജയചന്ദ്രന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.ജെയിംസ്
മാത്യു
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകര്‍ക്ക്
ഇപ്പോള്‍
പാലുല്പാദനത്തിനായി
നല്കി വരുന്ന സബ്സിഡി
തൃപ്തികരമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
അയല്‍
സംസ്ഥാനങ്ങളില്‍
ക്ഷീരകര്‍ഷകര്‍ക്ക്
നല്‍കിവരുന്ന സബ്സിഡി ,
ഇവിടുത്തെ
കര്‍ഷകര്‍ക്കു
നല്കുന്നതിനേക്കാള്
കൂടുതലാണെന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
എങ്കില്‍
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകര്‍ക്ക്
അതിനനുസൃതമായി സബ്സിഡി
തുക വര്‍ദ്ധിപ്പിച്ചു
നല്‍കുമോ?
സി.ഡിറ്റിന്
കെട്ടിട നിര്‍മ്മാണം
4099.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
പട്ടത്ത് സി.ഡിറ്റിന്
സര്‍ക്കാര്‍ അനുവദിച്ച
ഭൂമിയില്‍ ഇക്കഴിഞ്ഞ 4
വര്‍ഷത്തിനുള്ളില്‍
സി.ഡിറ്റിന് കെട്ടിട
നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ
കാരണം എന്താണെന്നു
വ്യക്തമാക്കുമോ ?
ട്രാംവെ
റെയില്‍ പൈതൃക മ്യൂസിയം
4100.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ആസ്ഥാനമാക്കി 'ട്രാംവെ
റെയില്‍ പൈതൃക
മ്യൂസിയം'
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് ;
(ബി)
നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
കൂര്‍മ്മല്‍
എഴുത്തച്ഛൻ
4101.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടക്കന്‍
കേരളത്തില്‍
സാമൂഹ്യമാറ്റത്തിന്
നേതൃത്വം നല്‍കിയതില്‍
പ്രധാനിയും മൂന്ന്
നൂറ്റാണ്ടിനപ്പുറത്ത്
ജീവിച്ചിരുന്നതുമായ
കൂര്‍മ്മല്‍
എഴുത്തച്ഛന്റെ സാഹിത്യ
സാംസ്കാരിക സംഭാവനകള്‍
ക്രോഡീകരിക്കുന്നതിനു
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദമാക്കാമോ;
(ബി)
കൂര്‍മ്മല്‍
എഴുത്തച്ഛന്റെ പേരില്‍
അജാനൂര്‍
പടിഞ്ഞാറെക്കരയില്‍
സാംസ്കാരിക കേന്ദ്രം
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സാംസ്ക്കാരിക
പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്
4102.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാംസ്ക്കാരിക
പ്രവര്‍ത്തക ക്ഷേമനിധി
ബോര്‍ഡില്‍ എത്ര
പേര്‍ക്ക്
അംഗത്വമുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ ബോര്‍ഡില്‍
നിന്നുള്ള പെന്ഷന്
ഇനത്തില്‍
എത്രപേര്‍ക്ക് എത്ര
ഗഡുവീതം, ആകെ എത്ര തുക
കുടിശ്ശികയുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഈ
കാലയളവില്‍ മരണാനന്തര
സഹായം, പെണ്മക്കളുടെ
വിവാഹ സഹായം,
പ്രസവാനുകൂല്യം
തുടങ്ങിയ ഇനത്തില്‍
എത്ര അപേക്ഷകള്‍
ബോര്‍ഡില്‍
ലഭ്യമായിട്ടുണ്ടെന്നും,
ഇതില്‍ എത്ര
അപേക്ഷകളില്‍ തുക
വിതരണം ചെയ്തെന്നും
വിശദമാക്കുമോ?
സി-ഡിറ്റിലെ
ജീവനക്കാരുടെ സര്‍വ്വീസ്
പ്രശ്നങ്ങള്‍
4103.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റിലെ
ജീവനക്കാര്‍ക്ക്
സര്‍വ്വീസ് അപാകതകളും
വിവേചനങ്ങളും ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആയതു
പരിഹരിക്കുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ ?
സി.ഡിറ്റിലെ
കൊറിയര്‍ ഇടപാട് അഴിമതി
4104.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ഡിറ്റില്‍
കൊറിയര്‍ ഇടപാടില്‍
അഴിമതി നടന്നു എന്ന
പരാതിയിന്മേല്
വിജിലന്‍സ് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
ആയതിന്റെ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കേരള
ഭാഷാ ഇന്‍സ്റ്ററ്റ്യൂട്ടിന്റെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുവാനുളള പദ്ധതി
4105.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഭാഷാ
ഇന്‍സ്റ്ററ്റ്യൂട്ടിന്റെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്താന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
കേരള
കലാമണ്ഡലം ജീവനക്കാര്‍
സമർപ്പിച്ച നിവേദനം
4106.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
കലാമണ്ഡലം
യൂണിവേഴ്സിറ്റി
ടീച്ചേഴ്സ് ആന്റ് നോണ്‍
ടീച്ചേഴ്സ് എംപ്ലോയീസ്
യൂണിയന്റെ
ആഭിമുഖ്യത്തില്‍
ജീവനക്കാരുടെ വിവിധ
ആവശ്യങ്ങള്‍
ഉന്നയിച്ചുകൊണ്ടുളള
നിവേദനം ലഭിച്ചിരുന്നോ
; എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
30-11-2013ല്‍
സാംസ്കാരിക വകുപ്പ്
സെക്രട്ടറിയുടെ
അദ്ധ്യക്ഷതയില്‍
ചര്‍ച്ച നടത്തിയിരുന്നോ
; എങ്കില്‍ ചര്‍ച്ചയിലെ
തീരുമാനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ ;
(സി)
പ്രസ്തുത
ചര്‍ച്ചയില്‍
തീരുമാനമെടുത്ത
കാര്യങ്ങള്‍
നടപ്പിലാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ഡി)
വകുപ്പ്
സെക്രട്ടറിയുടെ
ചര്‍ച്ചയില്‍
തീരുമാനിച്ച
കാര്യങ്ങള്‍ ഇനിയും
നടപ്പിലാക്കാന്‍ കേരള
കലാമണ്ഡലം അധികൃതര്‍
തയ്യാറായിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ഇ)
എങ്കില്‍
ജീവനക്കാര്‍
ദീര്‍ഘകാലമായി
ഉന്നയിച്ചുവരുന്ന
ആവശ്യങ്ങള്‍
നടപ്പിലാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
കേരള
കലാമണ്ഡലത്തിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ചെലവ്.
4107.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
കലാമണ്ഡലത്തിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍ ഇതുവരെ
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
കഴിഞ്ഞ
നാല്
വര്‍ഷത്തിനുള്ളില്‍
ഇവിടെ നടപ്പിലാക്കിയ
വികസന പദ്ധതികളുടെ
വിശദവിവരം ലഭ്യമാക്കാമോ
?
വിവിധ
പുരസ്കാരങ്ങള്‍ക്ക് ശിപാര്‍ശ
ചെയ്യാന്‍ നടപടി
4108.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഓരോ വര്‍ഷവും എത്ര
പേര്‍ക്ക്
പത്മപുരസ്കാരം
ഉള്‍പ്പെടെ മറ്റു
പുരസ്കാരങ്ങള്‍ക്ക്
ശിപാര്‍ശ ചെയ്തിരുന്നു
; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ഇവരില്‍
ഓരോ വര്‍ഷവും
പത്മപുരസ്കാരവും മറ്റു
പുരസ്കാരങ്ങളും
ലഭിച്ചവര്‍ ആരെല്ലാമാണ്
; വിശദാംശം
ലഭ്യമാക്കുമോ ;
(സി)
ഇത്തരം
പുരസ്കാരങ്ങള്‍
ലഭിക്കാനായി
സര്‍ക്കാര്‍
നിഷ്ക്കര്‍ഷിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും
മാനദണ്ഡങ്ങളുണ്ടെങ്കിലും
ആയതിലേക്ക് സര്‍ക്കാര്‍
കാലയളവില്‍ ഓരോ
വര്‍ഷവും ലഭിച്ച
പരാതികള്‍ എത്രയാണ്;
പരാതിക്കാര്‍
ആരെല്ലാമാണ്;
സര്‍ക്കാര്‍ ഇതിന്മേല്
ഓരോ വര്‍ഷവും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ഡി)
കേന്ദ്രനിര്‍ദ്ദേശങ്ങള്‍
പാലിക്കാതെ ഇത്തരം
പുരസ്കാരങ്ങള്‍ക്ക്
വ്യക്തികളെ
പരിഗണിക്കുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും എത്ര
പരാതികളാണ് ലഭിച്ചത് ;
എന്തു നടപടി
സര്‍ക്കാര്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ;
(ഇ)
ഇക്കാര്യത്തില്‍
വ്യക്തികളെ
തെരഞ്ഞെടുക്കാന്‍
നിയോഗിക്കപ്പെട്ട
മന്ത്രിസഭാ ഉപസമിതി
തീരുമാനങ്ങള്‍ക്ക്
ക്യാബിനറ്റിന്റെ അനുമതി
വാങ്ങിയിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
;
(എഫ്)
ഇത്തരം
തീരുമാനങ്ങള്‍
ക്യാബിനറ്റും/ഉപസമിതിയും
എടുത്ത ശേഷം നിയമസഭയുടെ
അംഗീകാരം വാങ്ങുന്നതിന്
സ്വീകരിക്കുന്ന നടപടി
എന്ത് എന്ന്
വ്യക്തമാക്കുമോ ;
അതുവഴി പ്രസ്തുത
പ്രവര്‍ത്തനം
കുറ്റമറ്റതും
സുതാര്യവുമാക്കാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കുമോ ;
(ജി)
ഇത്തരം
പുരസ്കാരങ്ങള്‍ക്ക്
നിശ്ചയിക്കപ്പെടുന്നവരെ
തെരഞ്ഞെടുക്കാന്‍
സര്‍ക്കാര്‍ 2011
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും സ്വീകരിച്ച
പ്രവര്‍ത്തനങ്ങളും
മാനദണ്ഡങ്ങളും
എന്താണെന്ന്
വ്യക്തമാക്കുമോ?
മലയാളം
ടി.വി. സീരിയലുകള്‍
4109.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളം
ടി.വി. സീരിയലുകളുടെ
നിലവാരം പരിശോധിക്കാന്‍
സംവിധാനം നിലവിലുണ്ടോ ;
വിശദമാക്കാമോ ?
കലാകാര
പെൻഷൻ
4110.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് ഇപ്പോൾ
കഥാപ്രസംഗരംഗത്ത്
പ്രവര്‍ത്തിക്കുന്നവര്‍,
പ്രൊഫഷണല്‍ നാടകരംഗത്തെ
വിവിധ വിഭാഗം
കലാകാരന്മാര്,
ശബ്ദക്രമീകരണ വിദഗ്ധർ ,
ഗായകര്‍, സീരിയല്‍
രംഗത്തെ കലാകാരന്മാര്
എന്നിവർ എത്ര വീതം
എന്നത് സംബന്ധിക്കുന്ന
വിശദാംശം ലഭ്യമാക്കുമോ
; കണക്ക് ലഭ്യമല്ല
എങ്കില്‍ ആയതിനായി
എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇവരില്‍
ഓരോ വിഭാഗത്തിലുംപെട്ട
എത്രപേര്‍ക്ക്
പെന്ഷന്
നല്‍കുന്നുണ്ടെന്നും
എത്ര തുക
കുടിശ്ശികയുണ്ടെന്നും
നാളിതുവരെ
ഇന്‍ഷ്വറന്‍സ്,
മെഡിക്ലൈം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ നാടക
സംഘങ്ങള്‍ ഏതെല്ലാം
എന്നും അതില്‍ എത്ര
അംഗങ്ങളുണ്ട് എന്നും
വ്യക്തമാക്കുമോ ;
(സി)
നാളിതുവരെ
കലാകാര പെന്ഷന്, കേരള
സാംസ്കാരിക പ്രവര്‍ത്തക
ക്ഷേമനിധി
എന്നിവയ്ക്കായി നല്കിയ
സഹായം എത്രയെന്നും
ക്ഷേമനിധി അംഗങ്ങള്‍
എത്രയെന്നും എത്ര
പേര്‍ക്ക് ഇതില്‍
നിന്നും പ്രതിമാസ
പെന്ഷന് നല്‍കിയെന്നും
അശരണരും രോഗബാധിതരുമായ
കലാകാരൻമാര്ക്കുള്ള
അടിയന്തര ചികിത്സാ
സഹായം, ഇന്‍ഷ്വറന്‍സ്
മെഡിക്ലൈം എന്നിവ ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍ ഓരോ
വര്‍ഷവും എത്രപേര്‍ക്ക്
നല്‍കിയെന്നും ഇതിനായി
ലഭിച്ച സര്‍ക്കാര്‍
സഹായം എത്രയെന്നും
വ്യക്തമാക്കുമോ ;
(ഡി)
ഇത്തരം
കലാപ്രവര്‍ത്തകര്‍ക്ക്
കേരള സംഗീത നാടക
അക്കാഡമി മുഖേന
നടപ്പിലാക്കിവരുന്ന
ക്ഷേമപ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
അതുവഴി 2011 മുതല്‍
2015 വരെ ഓരോവര്‍ഷവും
എത്ര പേര്‍ക്ക് എത്ര
തുക വീതം നല്കി എന്നും
ഇതിനായി ലഭിച്ച ധനസഹായം
എത്രയെന്നും
വ്യക്തമാക്കുമോ ;
(ഇ)
പ്രസ്തുത
ക്ഷേമനിധിയിൽ
അംഗങ്ങളാകാത്ത,
വൃദ്ധരും
സ്ഥിരരോഗികളായവരും
നിരാലംബരുമായ
കലാകാരന്മാരെ കണ്ടെത്തി
അവർക്ക് ആവശ്യമുള്ള
ചികിത്സ, താമസം ,
ജീവിതസൗകര്യങ്ങള്‍
എന്നിവ
ഏര്‍പ്പെടുത്താന്‍
എന്തു നടപടി
സ്വീകരിക്കും എന്നും
വ്യക്തമാക്കുമോ ?
കലാകാര
പെന്ഷന് അനുവദിക്കാൻ നടപടി
4111.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കലാകാര
പെന്ഷന്
ലഭിക്കുന്നതിന് ശ്രീ.
ഇ. കെ. കുഞ്ഞുകുഞ്ഞ്,
ഇടപറമ്പില്‍ വീട്,
പൂഴിക്കല്‍ പി.ഒ.,
കടുത്തുരുത്തി,
കോട്ടയം, എന്ന
വ്യക്തിയുടെ
അപേക്ഷയിന്മേൽ
15/5/2013ലും 15/4/2015
ലും സാംസ്കാരിക വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
കലാകാരന് പെന്ഷന്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതു
സംബന്ധിച്ചുള്ള പ്രധാന
തടസ്സം വ്യക്തമാക്കാമോ;
ഈ അവശകലാകാരന്
പെന്ഷന്
നല്‍കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
മഹാകവി
കുമാരനാശാന് സ്മാരക ദേശീയ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പുനരുദ്ധാരണ പ്രവര്‍ത്തനം
4112.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പൈതൃക സ്മാരകങ്ങളുടെ
പട്ടികയിലുള്‍പ്പെടുത്തി
മഹാകവി കുമാരനാശാന്
സ്മാരക ദേശീയ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
2012ഏപ്രില്‍ 1 മുതല്‍
2015 മാര്‍ച്ച് 31വരെ
ബഡ്ജറ്റില്‍ നീക്കിവച്ച
തുകയെത്ര ;
ചെലവഴിച്ചതിന്റെ
വര്‍ഷാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ ?
രാഘവന്
മാസ്റ്റര്‍ സ്മാരകം
4113.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംഗീത
സംവിധായകന് രാഘവന്
മാസ്റ്റര്‍ക്ക് സ്മാരകം
പണിയുന്നതിന് കാലതാമസം
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കാമോ?
ലളിതകലാ
അക്കാഡമിയുടെ ആര്‍ട്ട്
ഗ്യാലറികൾ
4114.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലളിതകലാ
അക്കാഡമിയുടെ ആര്‍ട്ട്
ഗ്യാലറികൾ
ആരംഭിക്കാനുള്ള
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതിയുമായി
ആരെല്ലാമാണ്
സഹകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ?
നന്ദികേശ
ശില്പപൈതൃക ഗ്രാമം പദ്ധതി
4115.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നൂറനാട്,
നന്ദികേശ ശില്പപൈതൃക
ഗ്രാമം പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് കേരള
ലളിതകലാ അക്കാദമി
തയ്യാറാക്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
ഔദ്യോഗിക
പ്രസിദ്ധീകരണങ്ങള്‍
4116.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന്റെ
ഔദ്യോഗികം ഉള്‍പ്പെടെ
പ്രസിദ്ധീകരണങ്ങള്‍
ഏതെല്ലാം എന്നും
ഓരോന്നിനും 2011 മുതല്‍
2015 വരെ ഓരോ വര്‍ഷവും
ചെലവായ തുക എത്ര;
അച്ചടിച്ച പ്രതികള്‍
എത്ര എന്നും ഇതിനായി
നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നും വ്യക്തമാക്കാമോ;
(ബി)
ഔദ്യോഗിക
പ്രസിദ്ധീകരണമായ
ജനപഥത്തിന്റെ (1969 ല്‍
ആരംഭിച്ചത്)
രജിസ്ട്രേഷനുമായി
ബന്ധപ്പെട്ട രേഖകളും
പകര്‍പ്പും
ലഭ്യമാക്കുമോ ;
ഇല്ലെങ്കില്‍ കാരണവും
ഇതുമായി കുറ്റകൃത്യം
വഹിച്ച
ഉദ്യോഗസ്ഥരുടെയും
സര്‍ക്കാര്‍ അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പും ഉള്‍പ്പെടെ
വിശദാംശം ലഭ്യമാക്കുമോ
;
(സി)
സര്‍ക്കാര്‍
പ്രസിദ്ധീകരണങ്ങള്‍ക്ക്
2011 മുതല്‍ 2015 വരെ
നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥര്‍ ആരെല്ലാം
; ഇവരില്‍
കുറ്റാരോപണവിധേയര്
ആരെല്ലാം എന്നും ഇവരുടെ
പേരില്‍ സര്‍ക്കാര്‍
എന്തു നടപടി നാളിതുവരെ
സ്വീകരിച്ചു എന്നും
ഇവരില്‍
ആര്‍ക്കെങ്കിലും
പുനര്‍നിയമനം മുന്‍
തസ്തികകളിലേക്ക് നല്കി
എന്നും അവര്‍ ആരെല്ലാം
എന്നും വ്യക്തമാക്കുമോ
;
(ഡി)
പ്രസ്തുത
പ്രസിദ്ധീകരണങ്ങള്‍ക്കായി
(അച്ചടിച്ച്
പ്രസിദ്ധീകരിക്കുന്നതിന്)
സര്‍ക്കാര്‍ 2011
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും നീക്കിവച്ച
തുക എത്ര; എത്ര തുക
ചെലവായി; വിശദമായ
സ്റ്റേറ്റ്മെന്റ് (ഓരോ
പ്രസിദ്ധീകരണവും
അവയ്ക്കുണ്ടായ ചെലവും
ഉള്‍പ്പെടെ)
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
മുളിയാര്‍ പഞ്ചായത്തിലെ
പൊവ്വൽ കോട്ട സംരക്ഷണം
4117.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മുളിയാര്‍
പഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന പൊവ്വല്‍
കോട്ടയ്ക്ക് എത്ര
ഏക്കര്‍ സ്ഥലമുണ്ട്;
ആയത് അളന്ന്
തിട്ടപ്പെടുത്തി
സംരക്ഷിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പൊവ്വല്‍ കോട്ട
സംരക്ഷിക്കുന്നതിന് തുക
അനുവദിച്ചിട്ടുണ്ടോ ;
തുക എന്തിനു വേണ്ടിയാണ്
അനുവദിച്ചതെന്നും
പ്രസ്തുത തുക
എന്തിനുവേണ്ടി
ചെലവഴിച്ചു എന്നും
വിശദമാക്കാമോ ?
സാംസ്കാരിക
കേന്ദ്രങ്ങളും ചരിത്ര
സ്മാരകങ്ങളും
4118.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച സാംസ്കാരിക
കേന്ദ്രങ്ങള്‍
ഏതെല്ലാമാണ് ; അവ
എവിടെയെല്ലാമാണ് ;
വ്യക്തമാക്കുമോ?
(ബി)
നിരവധി
ചരിത്ര പ്രാധാന്യമുള്ള
സ്ഥലങ്ങളും
സ്മരിക്കപ്പെടേണ്ട
വ്യക്തികളുമുള്ള
കേരളത്തില്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
ഈ സ്ഥലങ്ങളെയും
വ്യക്തികളെയും
സംബന്ധിക്കുന്ന എത്ര
സ്മാരകങ്ങള്‍
സ്ഥാപിക്കുകയോ
നിര്‍മ്മിക്കുകയോ
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയ്ക്കായി
ചെലവഴിച്ച തുക
എത്രയാണെന്ന്
അറിയിക്കുമോ?
(ഡി)
സ്മാരകങ്ങള്‍
നിര്‍മ്മിക്കുമ്പോള്‍
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
പാലിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ;
സ്മാരകങ്ങളായി കേവലം
കെട്ടിടങ്ങള്‍
പണിയുന്നതിന് പകരം
സ്മരിക്കപ്പെടേണ്ട
വ്യക്തികളുടെ
പ്രവര്ത്തനമേഖലയ്ക്ക്
സജീവത നല്‍കുംവിധം
സ്മാരകങ്ങള്‍
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കാഞ്ഞങ്ങാടിലെ
മടിയന്‍ കുലോം ക്ഷേത്രത്തിലെ
ശില്പങ്ങള്
4119.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തിലെ
മടിയന്‍ കുലോം
ക്ഷേത്രത്തില്‍
നൂറ്റാണ്ടുകള്‍
പഴക്കമുളള
ദാരുശില്പങ്ങള്
സംരക്ഷണമില്ലാതെ
നശിക്കുന്നു എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ശില്പങ്ങള്ക്ക്
എത്ര വര്‍ഷം
പഴക്കമുണ്ടെന്നും
അതിന്റെ ചരിത്ര
പ്രാധാന്യം
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
ദാരുശില്പങ്ങള്
സംരക്ഷിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
സാഹിത്യകാരന്മാര്ക്കും
കലാകാരന്മാര്ക്കും പെന്ഷന്
4120.
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
എം.പി.വിന്‍സെന്റ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാഹിത്യകാരന്മാര്ക്കും
കലാകാരന്മാര്ക്കും
പെന്ഷന്
നല്‍കുന്നതിനുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പത്രജീവനക്കാര്‍ക്കുള്ള
പെന്ഷന്
4121.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്രജീവനക്കാര്‍ക്കുള്ള
പ്രതിമാസ പെന്‍ഷനില്‍
ആയിരം രൂപയുടെ
വര്‍ദ്ധനവ്
വരുത്തുമെന്നുള്ള
ബഡ്ജറ്റ് പ്രഖ്യാപനം
നടപ്പിലാക്കാത്തതിനുള്ള
കാരണം വ്യക്തമാക്കാമോ ;
(ബി)
കുടിശ്ശിക
ഉള്‍പ്പെടെയുള്ള
പ്രതിമാസ പെന്ഷന്
യഥാസമയം വിതരണം
ചെയ്യുന്നതിനുള്ള ഫണ്ട്
ലഭ്യമാക്കുന്നതിനും
പെന്ഷന് വര്‍ദ്ധനവ്
നടപ്പില്‍
വരുത്തുന്നതിനും
തയ്യാറാകുമോ?
(സി)
നോണ്‍ ജേണലിസ്റ്റ്
പെന്ഷന്
പദ്ധതിപ്രകാരമുള്ള
പെന്ഷന് വിതരണത്തില്‍
എത്ര മാസത്തെ
കുടിശ്ശികയുണ്ട്; ഇതിന്
കാരണം എന്താണ്;
പത്ര
മാധ്യമങ്ങള്‍ക്ക് പരസ്യ
ഇനത്തില്‍ നല്‍കാനുള്ള തുക
4122.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പി.ആര്.ഡി കഴിഞ്ഞ നാല്
വര്‍ഷങ്ങളിലായി പത്ര
മാധ്യമങ്ങള്‍ക്ക് പരസ്യ
ഇനത്തില്‍ നല്‍കാനുള്ള
തുകയില്‍ എത്ര തുക
വിതരണം
ചെയ്തിട്ടുണ്ടെന്ന്
പത്രമാധ്യമം
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പരസ്യ
ഇനത്തില്‍
കുടിശ്ശികയായി 2015
മാര്‍ച്ച് 31 വരെ എത്ര
തുക വിതരണം ചെയ്യാന്‍
ബാക്കിയുണ്ടെന്ന്
പത്രമാധ്യമ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)
പത്രമാധ്യമങ്ങള്‍ക്ക്
പരസ്യ തുക കുടിശ്ശിക
അനുവദിച്ചുനല്‍കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ഡി)
പ്രഭാത,
സായാഹ്ന പത്രങ്ങള്‍ക്ക്
കുടിശ്ശിക തുക വിതരണം
ചെയ്യുന്നതിന് ഒരേ
മാനദണ്ഡം തന്നെയാണോ
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
പരസ്യങ്ങള്‍
നല്കിയ ഇനത്തില്‍
പത്ര-ദ്രശ്യ മാധ്യമങ്ങള്‍ക്ക്
ചെലവായ തുക
4123.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും പത്രം, ദൃശ്യം
തുടങ്ങിയ
മാധ്യമത്തിലൂടെ പരസ്യം
നല്കിയ ഇനത്തിലും
പ്രസിദ്ധീകരണങ്ങള്‍ക്കുമായി
ചെലവായ തുകയുടെ
കണക്കുകള്‍
ലഭ്യമാക്കാമോ ;
(ബി)
പരസ്യങ്ങള്‍
നല്കിയ ഇനത്തില്‍
പത്ര-ദ്രശ്യ
മാധ്യമങ്ങള്‍ക്ക് 2015
ജൂണ്‍ 30 ന് കൊടുത്ത്
തീര്‍ക്കാന്‍
ബാക്കിയുളള തുക എത്ര
;ഇതിനായി തന്നാണ്ടിലെ
ബഡ്ജറ്റില്‍
അവശേഷിക്കുന്ന തുക എത്ര
;
(സി)
പരസ്യങ്ങളിലൂടെ
സര്‍ക്കാര്‍ നല്കുന്ന
വാഗ്ദാനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് പി. ആര്. ഡി
പരിശോധിക്കാറുണ്ടോ ;
എങ്കില്‍ പ്രസ്തുത
വാഗ്ദാനങ്ങളില്‍
നാളിതുവരെ
നടപ്പിലാക്കിയിട്ടില്ലാത്തവ
വിശദമാക്കാമോ ?
സൗദി
അറേബ്യയില്‍ നിന്ന്
തിരികെയെത്തുന്ന മലയാളികളുടെ
പുനരധിവാസം
4124.
ശ്രീ.വി.ഡി.സതീശന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൗദി
അറേബ്യയില്‍ നിന്ന്
തിരികെയെത്തുന്ന
മലയാളികളുടെ പുനരധിവാസ
നടപടികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
തൊഴില്‍
രഹിതരാകുന്ന വിദേശ മലയാളികളുടെ
പ്രശ്നങ്ങള്‍
4125.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വദേശിവല്‍ക്കരണം
മൂലം തൊഴില്‍
രഹിതരാകുന്ന വിദേശ
മലയാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
തൊഴില്‍ രഹിതരായി
നാട്ടിലെത്തുന്ന
പ്രവാസികള്‍ക്ക്
സ്വദേശത്ത് തൊഴില്‍
കണ്ടെത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
തൊഴില്‍
നഷ്ടപ്പെട്ട
പ്രവാസിമലയാളികളുടെ ക്ഷേമം
4126.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ നിന്ന്
തൊഴില്‍ നഷ്ടപ്പെട്ട്
തിരികെ എത്തിയ
മലയാളികളുടെ എണ്ണം
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
തൊഴില്‍
നഷ്ടപ്പെട്ട് നാട്ടില്‍
തിരിച്ചെത്തിയ
പ്രവാസികളുടെ ക്ഷേമം
ഉറപ്പുവരുത്തുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഇവര്‍ക്ക്
സ്ഥിര വരുമാനം
ലഭ്യമാക്കുന്നതിനും,തൊഴില്‍
നല്കുന്നതിനുമായി
ഏതെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
പ്രവാസി
മലയാളികള്‍ക്കായുള്ള പദ്ധതികള്‍
4127.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികള്‍ക്കായി ഈ
സര്‍ക്കാര്‍
നടപ്പാക്കിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
പ്രവാസി
മലയാളികളുടെ
കൂട്ടായ്മയില്‍ സംസ്ഥാന
വികസനത്തിന് പ്രത്യേക
പദ്ധതികള്‍
നടപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
യെമനില്‍
നിന്നും മടങ്ങിയെത്തിയ
നഴ്സുമാര്‍ക്കുളള സഹായം
T 4128.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുദ്ധഭീതിയില്‍
യെമനില്‍ നിന്നും ജോലി
ഉപേക്ഷിച്ചു മടങ്ങി
എത്തിയിട്ടുള്ളത് എത്ര
നഴ്സുമാരാണ് ; ജില്ല
തിരിച്ച് വിശദാംശം
നല്‍കാമോ ;
(ബി)
ടി നഴ്സുമാര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
വാഗ്ദാനം ചെയ്തിരുന്നത്
; വിശദാംശം നല്‍കാമോ ;
(സി)
ഇവര്‍ക്ക്
വാഗ്ദാനം ചെയ്യപ്പെട്ട
സഹായങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ ;
എങ്കില്‍ എത്ര
പേര്‍ക്ക് എന്തൊക്കെ
സഹായങ്ങള്‍
നല്‍കിയെന്ന് ജില്ല
തിരിച്ച് വിശദാംശം
നല്‍കാമോ ;
(ഡി)
ഇവര്‍ക്ക്
കേരളത്തില്‍ ജോലി
ലഭിക്കുന്നതിനുവേണ്ട
സഹായം വാഗ്ദാനം
ചെയ്തിരുന്നുവോ ;
എങ്കില്‍ എത്ര
പേര്‍ക്ക് സര്‍ക്കാര്‍
സഹായത്താല്‍ ജോലി
ലഭിച്ചിട്ടുണ്ട് ;
ജില്ല തിരിച്ച്
വിശദാംശം നല്‍കാമോ ;
(ഇ)
ഇല്ലെങ്കില്‍
വാഗ്ദാനം ചെയ്ത
സഹായങ്ങള്‍
ലഭ്യമാക്കാതിരിക്കാനിടയായ
സാഹചര്യം
വിശദീകരിക്കാമോ ;
(എഫ്)
വിദ്യാഭ്യാസ
വായ്പയും മറ്റും
എടുത്ത് കടക്കെണിയിലായ
ഇവര്‍ക്ക് എന്തൊക്കെ
സഹായങ്ങളാണ്
നല്‍കുന്നത്?
നോര്‍ക്ക
റൂട്ട്സിലെ നിയമനം
4129.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
റൂട്ട്സിലെ
ജീവനക്കാരുടെ നിയമനം
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(ബി)
നോര്‍ക്ക
റൂട്ട്സില്‍ നിലവില്‍
എത്ര
ജീവനക്കാരുണ്ടെന്നും
ഇതില്‍ സ്ഥിര
ജീവനക്കാര്‍
എത്രയെന്നും
താല്‍ക്കാലിക
ജീവനക്കാര്‍
എത്രയെന്നും
വെളിപ്പെടുത്തുമോ ;
(സി)
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയത്
കാബിനറ്റ്
തീരുമാനത്തിന്റെ
അടിസ്ഥാനത്തിലാണോ
എന്നും എങ്കില്‍ ഏത്
തീയതികളിലെ കാബിനറ്റ്
തീരുമാന പ്രകാരമെന്നും
വ്യക്തമാക്കുമോ ;
(ഡി)
ജീവനക്കാരെ
സ്ഥിരപ്പെടുത്താനുള്ള
ഏതെങ്കിലും കാബിനറ്റ്
തീരുമാനം റദ്ദു
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ ?
നോര്‍ക്ക-
റൂട്ട്സിലെ ഓഹരി പങ്കാളിത്തം
4130.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക-റൂട്ട്സ്
രൂപീകരിച്ചത്
എന്നാണെന്നും രൂപീകരണ
സമയത്ത് സര്‍ക്കാര്‍
വിഹിതമായി എത്ര രൂപയാണ്
നല്‍കിയതെന്നും
സ്വകാര്യ വിഹിതമായി
എത്ര രൂപയാണ് കളക്ട്
ചെയ്തത് എന്നും ഇത്
മൊത്തം ഓഹരിയുടെ എത്ര
ശതമാനം പങ്കാളിത്തം
വരും എന്നും
വ്യക്തമാക്കുമോ ;
(ബി)
നിലവില്‍
നോര്‍ക്കാ റൂട്ട്സില്‍
എത്ര ശതമാനം
സര്‍ക്കാര്‍
ഓഹരിയുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
നോര്‍ക്ക
റൂട്ട്സിന്റെ രൂപീകരണ
സമയത്തും പിന്നീടും
ഓഹരി പങ്കാളിത്തം
സംബന്ധിച്ച് ഇറക്കിയ
സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ ?
ഗള്‍ഫില്‍
നിന്ന് മൃതശരീരം
കൊണ്ടുവരുന്നതിനുളള ചെലവ്
4131.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫില്‍
നിന്ന് മൃതശരീരം
കൊണ്ടുവരുന്നതിന്
യാത്രാചെലവിന്റെ
മൂന്നിരട്ടി
ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രവാസികള്‍ക്ക്
ഇക്കാര്യത്തിലുള്ള
ബുദ്ധിമുട്ട്
പരിഹരിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
നേഴ്സിംഗ്
റിക്രൂട്ട്മെന്റുമായി
ബന്ധപ്പെട്ട് സര്‍ക്കാര്‍
തലത്തില്‍ നടത്തിയ
പ്രവര്‍ത്തനങ്ങൾ
4132.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേഴ്സിംഗ്
റിക്രൂട്ട്മെന്റുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍ തലത്തില്‍
വിദേശരാജ്യങ്ങളിലെ
മന്ത്രാലയങ്ങളുമായി
ബന്ധപ്പെട്ട് എന്തു
പ്രവര്‍ത്തനങ്ങളാണ്
കഴിഞ്ഞ മൂന്നു
മാസത്തിലധികമായി
നോര്‍ക്ക വഴി
നടത്തിയിട്ടുള്ളതെന്ന്
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കുമോ;
(ബി)
ഇതുവഴി
എത്ര പേര്‍ക്ക്
നേഴ്സിംഗ് ജോലികള്‍
വിദേശത്ത് ലഭിക്കുവാന്‍
സഹായകരമായ നടപടികള്‍
വകുപ്പുവഴി
ഉറപ്പുവരുത്തിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(സി)
നേഴ്സിംഗ്
റിക്രൂട്ട്മെന്റുമായി
ബന്ധപ്പെട്ട് വിദേശ
രാജ്യങ്ങളിലെ
മന്ത്രാലയങ്ങളുമായി ആശയ
വിനിമയം നടത്തുന്നതില്‍
എന്തെങ്കിലും വീഴ്ചകള്‍
സര്‍ക്കാര്‍ തലത്തില്‍
സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വെളിപ്പെടുത്തുമോ
?
പ്രവാസികളുടെ
പുനരധിവാസ പദ്ധതി
4133.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ നിന്നും
തിരിച്ചെത്തുന്ന
പ്രവാസികളുടെ
പുനരധിവാസത്തിന്
നോര്‍ക്ക വകുപ്പ് വഴി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
പ്രവാസികൾക്കുള്ള
വായ്പ
4134.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
പുനരധിവാസ പാക്കേജില്‍
ഉള്‍പ്പെടുത്തി
വായ്പയ്ക്കായി 2014-15
വര്‍ഷം എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്; എത്ര
പേര്‍ക്കാണ് വായ്പ
ലഭ്യമാക്കിയത്;
(ബി)
പ്രവാസികളുടെ
കോടിക്കണക്കിനു രൂപ
നിക്ഷേപമുള്ള
ബാങ്കുകളാണ് വായ്പ
നല്കാന് മടി
കാട്ടുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
സ്വീകരിക്കുന്ന നടപടി
എന്താണെന്നറിയിക്കുമോ?
നോര്ക്കമുഖേനയുള്ള
മരണാനന്തര ധനസഹായം
4135.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
വച്ച്
മരണമടയുന്നവര്‍ക്ക്
നോര്ക്കമുഖേന
നല്കുന്ന സാമ്പത്തിക
സഹായം എത്രയാണ് ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പേര്‍ക്ക്
മരണാനന്തര സഹായം നല്കി
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കുമോ ?
വിദേശരാജ്യങ്ങളില്‍
നിന്നും തിരിച്ചെത്തിയ
നഴ്സുമാ൪
T 4136.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
സംഘര്‍ഷങ്ങള്‍ മൂലം
വിദേശരാജ്യങ്ങളില്‍
നിന്ന് മലയാളികളായ എത്ര
നഴ്സുമാരും,
പാരാമെഡിക്കല്‍
ജോലിചെയ്യുന്നവരും
സംസ്ഥാനത്ത്
തിരിച്ചെത്തിയെന്ന്
വെളിപ്പെടുത്താമോ;
(ബി)
തിരിച്ചെത്തിയ
എത്ര പേര്‍ക്ക് എത്ര
രൂപാവീതം ധനസഹായം
നല്‍കിയെന്ന്
വിശദമാക്കാമോ ;
(സി)
തിരിച്ചെത്തിയ
എത്ര പേര്‍ക്ക് തൊഴില്‍
നല്‍കിയെന്ന്
വിശദമാക്കാമോ ?
റിക്രൂട്ടുമെന്റുകള്‍
സുതാര്യമാക്കുന്നതിന് നടപടി
4137.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്ന്
വിദേശരാജ്യങ്ങളിലേക്കുള്ള
റിക്രൂട്ടുമെന്റുകള്‍
കുറഞ്ഞുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംസ്ഥാനത്തിന്റെ
സാമ്പത്തിക മേഖലയെ
എപ്രകാരം
ബാധിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വിദേശരാജ്യങ്ങളിലേക്കുള്ള
റിക്രൂട്ടുമെന്റ്
വ്യവസ്ഥകള്‍
സുതാര്യമാക്കുന്നതിനും
ലഘൂകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിദേശരാജ്യങ്ങളിലേയ്ക്ക്
പോകുന്ന ഉദ്യോഗാര്‍ത്ഥികളെ
പീഡിപ്പിക്കുന്ന ഏജന്‍സികള്‍
4138.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എമിഗ്രേഷന്‍
ക്ലിയറന്സിനുള്പ്പെടെ
വിദേശരാജ്യങ്ങളിലേയ്ക്ക്
ജോലിക്ക് പോകേണ്ട
ഉദ്യോഗാര്‍ത്ഥികളെ
ഏജന്‍സികള്‍
സാമ്പത്തികമായും
മാനസികമായും
പീഡിപ്പിക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?