കാലവര്‍ഷക്കെടുതിമൂലമുള്ള
നാശനഷ്ടങ്ങള്‍
3855.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
കാലവര്‍ഷക്കെടുതിയില്‍
നെന്മാറ മണ്ഡലത്തിലെ
ഏതെല്ലാം
പ്രദേശങ്ങളിലാണ്
നാശനഷ്ടമുണ്ടായത് എന്ന്
വിശദമാക്കുമോ;
(ബി)
നാശനഷ്ടമുണ്ടായവര്‍ക്കുള്ള
നഷ്ടപരിഹാര തുക
സമയബന്ധിതമായി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എത്ര
രൂപയുടെ നാശനഷ്ടമാണ്
കണക്കാക്കിയിട്ടുള്ളത്;
ഇൗ തുക എന്ന്
കൊടുക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ ?
റീ-സര്‍വ്വേ
3856.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1965-ല്‍
റീ-സര്‍വ്വേ
സംബന്ധിച്ച്
പുറപ്പെടുവിച്ച
ഉത്തരവിന്റെ
അടിസ്ഥാനത്തിൽ എത്ര
വര്‍ഷം കൊണ്ടാണ്
റീ-സര്‍വ്വേ
പൂര്‍ത്തീകരിക്കുവാന്‍
ഉദ്ദേശിച്ചിരുന്നത് ;
(ബി)
എത്ര
പ്രദേശത്തിന്റെയും എത്ര
വില്ലേജിന്റെയും
റീ-സര്‍വ്വേയാണ്
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിച്ചിരുന്നത് ;
(സി)
പ്രസ്തുത
സര്‍വ്വേയ്ക്ക് എത്ര
ജീവനക്കാരുടെ സേവനമാണ്
വിനിയോഗിക്കുവാന്‍
ഉദ്ദേശിച്ചത് ;
(ഡി)
ഇതിനു
വേണ്ടി എത്ര ജീവനക്കാരെ
നിയോഗിക്കുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ ;
(ഇ)
എത്ര
പ്രദേശത്തിന്റയും എത്ര
വില്ലേജുകളുടെയും
റീ-സര്‍വ്വേ
പൂര്‍ത്തീകരിച്ചു എന്ന്
വ്യക്തമാക്കാമോ ?
നദീ
ഗവേഷണം
3857.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നദികളെക്കുറിച്ചുള്ള
ഗവേഷണത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പദ്ധതിയുടെ ഭാഗമായി
നടത്തുന്നത് ;
(ഡി)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സീറോ
ലാന്‍ഡ് ലെസ്സ് സ്കീം
3858.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സീറോ
ലാന്‍ഡ് ലെസ്സ് സ്കീം
എന്നാണ് സംസ്ഥാനത്ത്
നടപ്പിലാക്കിയത് ;
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
സീറോ
ലാന്‍ഡ് ലെസ്സ് സ്കീം
ഒന്നാം ഘട്ടപ്രകാരം
എത്ര പേര്‍ക്ക് ഭൂമി
അനുവദിച്ചു ;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം നല്‍കാമോ ;
(സി)
സീറോ
ലാന്‍ഡ് ലെസ്സ് സ്കീം
പ്രകാരം ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തിലെ
എത്ര കുടുംബങ്ങള്‍ക്ക്
ഭൂമി
അനുവദിക്കുകയുണ്ടായി ;
വില്ലേജടിസ്ഥാനത്തില്‍
വിശദാംശം നല്‍കാമോ?
കേരള
നെല്‍വയല്‍ തണ്ണീര്‍ത്തട
സംരക്ഷണ നിയമം - കൊയിലാണ്ടി
മണ്ഡലത്തിലെ അപേക്ഷകര്‍
3859.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2008ലെ
കേരള നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമ പ്രകാരം 2014-2015
സാമ്പത്തിക വ്രഷം ഭവന
നിര്‍മ്മാണത്തിനായി
കോഴിക്കോട് ജില്ലാ
സമിതിക്ക് മുന്‍പാകെ
എത്ര അപേക്ഷകള്‍
ലഭിച്ചു; പ്രസ്തുത
അപേക്ഷകരില്‍
കൊയിലാണ്ടി
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
അപേക്ഷകര്‍ എത്ര ;
പ്രസ്തുത
അപേക്ഷകരെക്കുറിച്ച്
വിശദമായി
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍
എത്രയെണ്ണം
തീര്‍പ്പാക്കി ;
അവയില്‍ കൊയിലാണ്ടി
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന എത്ര
അപേക്ഷ
തീര്‍പ്പാക്കിയെന്ന്
അപേക്ഷകരുടെ പേരുവിവരം
സഹിതം വ്യക്തമാക്കാമോ ;
(സി)
ഇനിയും
തീര്‍പ്പാക്കാനുള്ള
അപേക്ഷ എത്ര ; അതില്‍
കൊയിലാണ്ടി
മണ്ഡലത്തില്‍
ഉള്‍പ്പെടുന്നത് എത്ര ;
അപേക്ഷകരുടെ പേരുവിവരം
സഹിതം വ്യക്തമാക്കാമോ?
വടകര
താലൂക്കിലെ വില്ലേജുകളിലെ
ജീവനക്കാരുടെ ഒഴിവുകള്‍
3860.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വടകര
താലൂക്കിലെ വില്ലേജ്
ഓഫീസുകളിലെ
ജീവനക്കാരുടെ ഒഴിവുകള്‍
എത്രയെന്ന് തസ്തിക
തിരിച്ചുള്ള കണക്ക്
നല്‍കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ഭൂമി
ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍
3861.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു ആവശ്യങ്ങള്‍ക്കായി
ഭൂമി
ഏറ്റെടുക്കുന്നതിന്
ഇപ്പോള്‍
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഫാസ്റ്റ്
ട്രാക്കില്‍ ഭൂമി
ഏറ്റെടുക്കുമ്പോള്‍
സ്വീകരിക്കുന്ന നടപടി
ക്രമങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ഭൂമി സര്‍ക്കാരിന്റെ
തന്നെ മറ്റ്
സ്ഥാപനങ്ങള്‍ക്ക്
വിട്ടുകൊടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
സമഗ്ര
ദുരിത നിവാരണ ഇന്‍ഷ്വറന്‍സ്
പദ്ധതി
3862.
ശ്രീ.ബെന്നി
ബെഹനാന്
,,
ഹൈബി ഈഡന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമഗ്ര
ദുരിത നിവാരണ
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിക്കുളള ധനസമാഹരണം
എങ്ങനെ നടത്താനാണ്
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ഫ്ളഡ്
റിലീഫ് -ലെ റോഡ്
നിര്‍മ്മാണത്തിനുളള
മാനദണ്ഡങ്ങള്‍
3863.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫ്ളഡ്
റിലീഫ് -ല്‍ റോഡ്
നിര്‍മ്മാണത്തിന് പുതിയ
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
കേന്ദ്രസര്‍ക്കാര്‍
മാനദണ്ഡങ്ങള്‍
അനുസരിച്ച് കേരളത്തില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുവാന്‍
ബുദ്ധിമുട്ട് നേരിടുന്ന
സാഹചര്യത്തില്‍ ആയത്
പുതുക്കി തുക
വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദവിവരം നല്‍കുമോ ;
(സി)
പുതിയ മാനദണ്ഡങ്ങള്‍
ഉള്‍പ്പെടുന്ന
ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ?
പട്ടയ
വിതരണത്തിന് പദ്ധതി
3864.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടയ വിതരണത്തിന്
പദ്ധതി
രൂപികരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
വെളിയം
എെ.എച്ച്.ഡി .പി.
കോളനിക്കാര്ക്ക്പട്ടയവും
കൈവശരേഖയും
3865.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്കില്‍ വെളിയം
വില്ലേജില്‍ മാലയില്‍
എെ.എച്ച്.ഡി .പി.
കോളനിയില്‍ ആകെ എത്ര
ഏക്കര്‍ ഭൂമിയാണ്
നിലവിലുള്ളത് ;
(ബി)
പ്രസ്തുത
കോളനിയില്‍ ആകെ എത്ര
കുടുംബങ്ങളാണ് ഇപ്പോള്‍
വീടു വച്ച്
താമസമാക്കിയിട്ടുള്ളത്
;
(സി)
ഇവരില്‍
എത്ര കുടുംബങ്ങള്‍ക്ക്
കൈവശരേഖ, പട്ടയം എന്നിവ
നല്‍കിയിട്ടുണ്ട് ;
ശേഷിക്കുന്ന
കുടുംബങ്ങള്‍ എത്രയാണ്
;
(ഡി)
കൊല്ലം
ജില്ലാ കളക്ടറുടെ 5/87
ലെ L11-17356 /86 - ാം
നമ്പര്‍ ഉത്തരവ്
പ്രകാരം എത്ര
കുടുംബങ്ങള്‍ക്ക് ഇവിടെ
പട്ടയം
നല്‍കിയിരുന്നുവെന്നും
ഇതില്‍ എത്ര
കുടുംബങ്ങള്‍ പട്ടയം
കൈപ്പറ്റി അവിടെ താമസം
ആരംഭിച്ചുവെന്നും
അറിയിക്കുമോ ;
(ഇ)
കേരള
സര്‍ക്കാര്‍ റവന്യൂ
ജി.ഒ (എം.എസ്) നമ്പര്‍
156 /00 dt.1/6/2000
പ്രകാരം ഇവിടെ എത്ര
കുടുംബങ്ങള്‍ക്ക്
കൈവശരേഖ
നല്‍കിയിരുന്നുവെന്ന്
അറിയിക്കുമോ ;
(എഫ്)
ഇപ്പോള്‍
പ്രസ്തുത കോളനിയില്‍
പട്ടയവും കൈവശരേഖയും
ഇല്ലാത്ത
എത്രകുടുംബങ്ങള്‍ സ്ഥിര
താമസക്കാരായിട്ടുണ്ട് ;
ഇവരില്‍ 2000-ന് ശേഷം
താമസമാക്കിയിട്ടുള്ളവരും
പട്ടയം ഇല്ലാത്തതുമായ
കുടുംബങ്ങള്‍ ഉണ്ടോ ;
എങ്കില്‍ എത്ര
കുടുംബങ്ങള്‍ എന്ന്
അറിയിക്കുമോ ;
(ജി)
പട്ടയം
ഇല്ലാത്തതും 2000-ന്
ശേഷം സ്ഥിര
താമസമാക്കിയതുമായ
കുടുംബങ്ങള്‍ക്ക്
പട്ടയം/കൈവശരേഖ
നല്കുവാന് വകുപ്പ്
നടപടി
ആരംഭിച്ചിരുന്നുവോ ;
എങ്കില്‍ ആയതിന്റെ
നടപടികളും പുരോഗതിയും
അറിയിക്കുമോ ; പ്രസ്തുത
കോളനിയിലുള്ളവര്‍ക്ക്
എത്രയും വേഗം
പട്ടയം/കൈവശരേഖ
നല്കുവാന് നടപടി
സ്വീകരിക്കുമോ ?
നൈറ്റ്
ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന
ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍
3866.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിലെ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാരെ
പകല്‍ ജോലിക്കുശേഷം
രാത്രികാല ജോലി കൂടി
ചെയ്യുന്നതിന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ
; എങ്കില്‍ ഇതു
സംബന്ധിച്ച്
ഉത്തരവുകള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
നൈറ്റ്
ഡ്യൂട്ടി ചെയ്യുന്ന
ജീവനക്കാര്‍ക്ക്
നല്കുന്ന വിശ്രമം
ഏതൊക്കെ സമയത്താണ് ;
(സി)
ഡേ
ഡ്യൂട്ടിയോട്
ചേര്‍ന്ന് നൈറ്റ്
ഡ്യൂട്ടി ചെയ്യുവാന്‍
ജീവനക്കാരെ
നിര്‍ബന്ധിക്കുന്നത്
മനുഷ്യാവകാശ
ലംഘനമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
മറ്റേതെങ്കിലും
വകുപ്പുകളില്‍ ഇതുപോലെ
ജോലി
ചെയ്യേണ്ടിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഏതൊക്കെ
വകുപ്പുകളിലാണെന്ന്
വ്യക്തമാക്കുമോ ?
റിവര്‍
മാനേജ് മെന്റ് ഫണ്ടില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
3867.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കല്ല്യാശ്ശേരി
മണ്ഡലത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
എതൊക്കെയാണ്; വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഭരണാനുമതി ലഭിച്ചിട്ടും
പൂര്‍ത്തിയാക്കാത്തവ
ഏതൊക്കയാണ്;
(സി)
ഭരണാനുമതി
ലഭിക്കുന്നതിനായി
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ നിന്നും
പുതിയതായി എന്തെങ്കിലും
പ്രൊപ്പോസലുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
റവന്യൂ
ബേസിക് ടാക്സ് രജിസ്റ്ററില്‍
ഭൂമിയുടെ ഇനം മാറ്റല്‍
3868.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംഘടിപ്പിക്കുന്ന
റവന്യൂ അദാലത്തുകള്‍
വഴി പോലും
പരിഹരിയ്ക്കപ്പെടാനാവാത്ത
റവന്യൂ സംബന്ധമായ
നിരവധി പരാതികള്‍
ഉണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്തരം
പരാതികള്‍ ഏത്
രീതിയില്‍
പരിഹരിയ്ക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് ;
(ബി)
പതിറ്റാണ്ടുകളായി
പുരയിടമായിക്കിടക്കുന്നതും
എന്നാല്‍ റവന്യൂ ബേസിക്
ടാക്സ് രജിസ്റ്ററില്‍
(ബി.റ്റി.ആര്) നിലം
എന്ന്
രേഖപ്പെടുത്തിയിട്ടുള്ളതുമായ
ധാരാളം വസ്തുവകകള്‍
സംസ്ഥാനത്തുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇത്
മൂലം പ്രസ്തുത
വസ്തുവകകളില്‍
നിര്‍മ്മാണ
പ്രവര്‍ത്തനത്തിനും
മറ്റും അനുമതി
ലഭിയ്ക്കാത്ത സാഹചര്യം
ബുദ്ധിമുട്ട്
ഉണ്ടാക്കുന്നുണ്ടെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
പ്രസ്തുത
ബുദ്ധിമുട്ടുകള്‍
പരിഹരിയ്ക്കുന്നതിനായി,
ഇത്തരം ഭൂമിയുടെ ഇനം
സംബന്ധിച്ച് ആവശ്യമായ
പരിശോധന സമയബന്ധിതമായി
നടത്തി ബി.ടി.ആര്-ല്‍
മാറ്റം വരുത്തുന്നതിന്
നടപടി സ്വീകരിയ്ക്കുമോ
?
റവന്യൂ
വകുപ്പിലെ പ്രമോഷനുകള്‍
3869.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014
ജനുവരി മുതല്‍ റവന്യൂ
വകുപ്പില്‍ നിന്ന്
വിരമിച്ചവര്‍
എത്രയെന്നും ഏതെല്ലാം
തസ്തികകളില്‍ നിന്ന്
എത്രപേര്‍ വീതം ഓരോ
മാസവും
വിരമിച്ചുവെന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
തസ്തികകളിലേയ്ക്ക്
പൂര്‍ണ്ണമായും
പ്രമോഷനുകള്‍
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ പ്രമോഷന്
നടത്തി ഒഴിവുകള്‍
നികത്താത്ത എത്ര
തസ്തികകള്‍ ഉണ്ടെന്നും
അവ ഏതെല്ലാം
ജില്ലകളിലാണെന്നും
വ്യക്തമാക്കുമോ ;
(സി)
നിരവധി അടിയന്തിര
സ്വഭാവമുള്ള ജോലികള്‍
നിര്‍വ്വഹിക്കേണ്ട
റവന്യൂ വകുപ്പില്‍
ഉണ്ടാകുന്ന ഒഴിവുകള്‍
നികത്തുന്നതില്‍
കാലതാമസം വരുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ ?
വൈക്കം
താലൂക്കിലെ ഭൂരഹിതര്‍ക്ക് ഭൂമി
വിതരണം
3870.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈക്കം
താലൂക്കിലെ ഏതൊക്കെ
വില്ലേജുകളില്‍പ്പെട്ട
ഏതൊക്കെ ഭൂമിയാണ്
(സ്ഥലനാമം ഉള്‍പ്പെടെ)
ഭൂരഹിതര്‍ക്ക് വിതരണം
നടത്തിയിട്ടുള്ളതെന്നും
ഓരോ ഭൂമിയിലും എത്ര
ഗുണഭോക്താക്കളെയാണ്
തിരഞ്ഞെടുത്തിട്ടുള്ളതെന്നും
ഇവരുടെ വിശദാംശങ്ങളും
വ്യക്തമാക്കുമോ ;
(ബി)
വിതരണം
ചെയ്യപ്പെട്ട ഭൂമി ഏതു
വകുപ്പിന്റെ
കൈവശമുണ്ടായിരുന്നതാണ്
എന്നറിയിക്കുമോ;
(സി)
ഭൂരഹിതര്‍ക്ക്
വിതരണം ചെയ്യുന്നതിനായി
ഇനിയും ഭൂമി
കണ്ടെത്തുകയോ
തിരഞ്ഞെടുക്കുകയോ
ചെയ്തിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
എന്തൊക്കെയെന്നും
ഇതിന്റെ നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ ;
(ഡി)
ഭൂരഹിതര്‍ക്ക്
ഭൂമി നല്കുമ്പോള്
അവര്‍
താമസിച്ചുകൊണ്ടിരുന്നതിന്
സമീപത്തുതന്നെ ഭൂമി
നല്കാന് നിർദേശം
നല്‍കുമോ?
റവന്യൂ
വകുപ്പില്‍ നിന്നും
വിരമിച്ചവരുടെയും പുതുതായി
നിയമിക്കപ്പെട്ടവരുടെയും
കണക്ക്
3871.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റവന്യൂ
വകുപ്പില്‍ ഓരോ
തസ്തികകളില്‍ നിന്നും
വിരമിച്ചവര്‍
എത്രയെന്നും പ്രസ്തുത
ഒഴിവുകളെല്ലാം
പൂര്‍ണ്ണമായും
നികത്തപ്പെട്ടോ എന്നും
വ്യക്തമാക്കുമോ ;
(ബി)
2015
മെയ് മാസം റവന്യൂ
വകുപ്പില്‍ നിന്നും
എത്ര പേ൪ ഏതെല്ലാം
തസ്തികകളില്‍ നിന്ന്
വിരമിച്ചുവെന്നും
പ്രസ്തുത ഒഴിവുകളെല്ലാം
നികത്തപ്പെട്ടിട്ടുണ്ടോ
എന്നും പറയാമോ ;
(സി)
റവന്യൂ
വകുപ്പില്‍ ജൂനിയര്‍
സൂപ്രണ്ട്/ഡെപ്യൂട്ടി
തഹസില്‍ദാര്‍
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകളില്‍ 2015
ജനുവരിമുതല്‍ ഉണ്ടായത്
എത്രയാണെന്നും അതില്‍
എത്രവീതം ഓരോ മാസവും
പ്രമോഷനിലൂടെ
നികത്തപ്പെട്ടുവെന്നും
ഇനിയും എത്ര തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുവെന്നും
അവ ഏതെല്ലാം
ജില്ലകളില്‍
എത്രവീതമാണുള്ളതെന്നും
വ്യക്തമാക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
3872.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
എത്ര തുക
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
കഴിഞ്ഞ
രണ്ട് വര്‍ഷമായി ഈ
തുകയില്‍ നിന്നും
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് പണം
അനുവദിച്ചിട്ടുണ്ട്
എന്ന് മണ്ഡലം
അടിസ്ഥാനത്തില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
3873.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഇനത്തില്‍ എത്ര തുക
അവശേഷിക്കുന്നു എന്നും
ഈ ഫണ്ടിന്റെ ഉറവിടം
എന്തൊക്കെയെന്നും
വെളിപ്പെടുത്തുമോ ;
(ബി)
കഴിഞ്ഞ
മൂന്നു
വര്‍ഷത്തിനുള്ളില്‍
റിവര്‍ മാനേജ്
മെന്റില്‍ നിന്നും എത്ര
തുക വീതം ഓരോ വര്‍ഷവും
കോട്ടയം ജില്ലയില്‍
ചെലവഴിച്ചുവെന്നും
ഇതില്‍ എത്ര തുകയാണ്
വൈക്കം പരിധിയില്‍
ചെലവഴിച്ചിട്ടുള്ളതെന്നും
ഏതൊക്കെ
പ്രവൃത്തികള്‍ക്കെന്നും
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
കഴിഞ്ഞ
മൂന്നു
വര്‍ഷത്തിനുള്ളില്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ടിലേക്ക് വൈക്കം
താലൂക്കില്‍ നിന്നും
എത്ര തുക വീതം
ലഭിച്ചിട്ടുണ്ട് എന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ ;
(ഡി)
റിവര്‍
മാനേജ് മെന്റ് ഫണ്ടില്‍
നിന്നും തുക
ചെലവഴിക്കുന്നതിനുള്ള
മാനദണ്ഡം സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ചുളള നിര്‍മ്മാണം
3874.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച് നിര്‍മ്മാണം
നടത്തുന്നതിനായി
പത്തനംതിട്ട ജില്ലാ
സമിതി അംഗീകരിച്ച്
സംസ്ഥാന സമിതിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ച മണിമല,
അച്ചന്‍കോവില്‍, പമ്പ
എന്നീ നദികളിലെ
ഇത്തവണത്തേതുള്‍പ്പെടെ
കഴിഞ്ഞ 4 വര്‍ഷത്തെ
പ്രവൃത്തികള്‍ ഏതൊക്കെ
എന്ന് ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
എത്രയെണ്ണത്തിന്
സംസ്ഥാന സമിതി അംഗീകാരം
നല്കി; അംഗീകാരം
ലഭിച്ച പ്രവൃത്തികളുടെ
പേരും തുകയും നദിയും
സഹിതം വിശദാംശങ്ങള്‍
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
ശേഷിക്കുന്ന മറ്റ്
പ്രവൃത്തികള്‍ക്ക്
സംസ്ഥാന സമിതി അംഗീകാരം
നല്കാതിരുന്നതിന്റെ
കാരണം വിശദമാക്കാമോ;
പ്രവൃത്തികള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
സ്വീകരിച്ച മാനദണ്ഡം
എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാന
സമിതി മാറ്റിവച്ച
പദ്ധതികള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
സംസ്ഥാന
സമിതി അംഗീകാരം നല്കിയ
പ്രവൃത്തികളില്‍
ഏതൊക്കെ പൂര്‍ത്തിയായി;
അംഗീകാരം ലഭിച്ച ഓരോ
പ്രവൃത്തിയുടെയും
പുരോഗതി വിശദമാക്കാമോ;
(എഫ്)
വടശ്ശേരിക്കരയിലെ
പേണാട്ടുകടവില് ക്രോസ്
വേ
നിര്‍മ്മിക്കുന്നതിനായി
നേരത്തെ ആ൪ . എം .എഫ്.
ല്‍ അനുമതി
നല്‍കിയിരുന്ന 1 കോടി
രൂപയുടെ പ്രവൃത്തി
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
തുക എന്തു ചെയ്തു;
ഇതിനുപകരമായി
ഏതെങ്കിലും പ്രവൃത്തി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ലാന്റ്
യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍
3875.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലാന്റ്
യൂട്ടിലൈസേഷന്‍
ഓര്‍ഡര്‍ പ്രകാരം
ഏതെല്ലാം ജില്ലാ
കളക്ടര്‍മാരാണ് ഭൂമി
ഉപയുക്തമാക്കുന്നതിനുള്ള
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുള്ളത്
;
(ബി)
എത്ര
ഹെക്ടര്‍ ഭൂമി
ഇത്തരത്തില്‍
ഉപയുക്തമാക്കി എന്ന്
വ്യക്തമാക്കുമോ ?
മഴക്കാല
അപകട സാധ്യതകള്‍
കുറയ്ക്കുന്നതിന്
മുന്‍കരുതലുകള്‍
3876.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ മഴക്കാല
അപകട സാധ്യതകള്‍
കുറയ്ക്കുന്നതിന്
ആവശ്യമായ
മുന്‍കരുതലുകള്‍
എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ജില്ലയില്‍
ദുരന്തനിവാരണ
വകുപ്പിന്‍െറ പ്രത്യേക
ഒാഫീസ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആവശ്യമായ ജീവനക്കാരും
ഉപകരണങ്ങളും ലഭ്യമാണോ;
(ഡി)
രക്ഷാ
പ്രവര്‍ത്തനത്തിന്
ആവശ്യമായ
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ?
ശ്രീമതി
അന്ന ഡാനിയേലിന്റെ
അപേക്ഷയിന്മേൽ ഉള്ള നടപടി
സംബന്ധിച്ച്
3877.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
സ്വദേശിനി ശ്രീമതി അന്ന
ഡാനിയേല്‍ വകുപ്പു
മന്ത്രിക്കു
നല്‍കിയിരുന്ന
അപേക്ഷയിന്മേൽ ( ഫയൽ
നമ്പര്‍ 76177/L3/2012
-ല്‍) എന്തു നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഫയൽ ക്യാബിനറ്റില്‍
വയ്ക്കുന്നതിന് ബഹു.
മുഖ്യമന്ത്രി
നിര്‍ദ്ദേശം
നല്‍കിയിരുന്നോ ;
എങ്കില്‍ എന്നാണ്
നിര്‍ദ്ദേശം
നല്‍കിയിരുന്നതെന്ന്
അറിയിക്കാമോ ;
(സി)
പ്രസ്തുത
ഫയല്‍ നാളിതുവരെ
ക്യാബിനറ്റില്‍
വയ്ക്കാതിരിക്കുന്നതിന്
കാരണം അറിയിക്കാമോ ?
സംയുക്ത
പരിശോധന പൂര്‍ത്തിയാക്കിയ
വില്ലേജുകളിലെ കര്‍ഷകര്‍ക്ക്
കൈവശാവകാശ രേഖ നല്‍കുന്നതിന്
നടപടി
3878.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈത്തിരി
താലൂക്കിലെ ഏതെല്ലാം
വില്ലേജുകളിലാണ്
സംയുക്ത പരിശോധന
പൂര്‍ത്തിയാക്കിയതെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംയുക്ത
പരിശോധന
പൂര്‍ത്തിയാക്കിയ
ഏതെല്ലാം
വില്ലേജുകളിലാണ് ഇനിയും
സര്‍വ്വെ നടപടികള്‍
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സംയുക്ത
പരിശോധനയും സര്‍വ്വെ
നടപടികളും
പൂര്‍ത്തിയാക്കിയ
വില്ലേജുകളിലെ
കര്‍ഷകര്‍ക്ക്
കൈവശാവകാശ രേഖ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ആദിവാസി
ഭൂമിയിലെ അനധികൃത ക്വാറി
3879.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്യേറിയ
ആദിവാസി ഭൂമിയിലുള്ള
ഊരുകളിൽ ബിനാമി പേരില്‍
കരിങ്കല്‍ ക്വാറി
നടത്തുന്നുണ്ടെന്ന എത്ര
പരാതി
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ ?
പരവൂര്‍
വില്ലേജ് ഒാഫീസില്‍
പി.റ്റി.എസ്.തസ്തിക
സൃഷ്ടിക്കല്‍
3880.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ പരവൂര്‍
വില്ലേജ് ഒാഫീസില്‍
നിലവില്‍ സ്വീപ്പറായി
ജോലിനോക്കുന്ന
ശ്രീമതി സീത എന്നു
മുതലാണ് ജോലിയില്‍
പ്രവേശിച്ചതെന്നും
ഇവരുടെ ഇപ്പോഴത്തെ
തസ്തിക ഏതെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാരിയെ
പി.റ്റി.എസ്.തസ്തിക
സൃഷ്ടിച്ച്
നിയമിക്കുന്നതിലേക്ക്
അപേക്ഷ
ലഭിച്ചിരുന്നുവോ;
എങ്കില്‍ ആയതിലേക്ക്
ഗവണ്മെന്റ് സ്വീകരിച്ച
മേല്‍നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ ;
(സി)
ദീര്‍ഘനാളുകളായി
ജോലി ചെയ്യുന്ന
ജീവനക്കാരി എന്ന പരിഗണന
നല്കി ഇവരെ
പി.റ്റി.എസ്സായി
നിയമിക്കുന്നതിന്
തടസ്സങ്ങളുണ്ടോ;
എങ്കില്‍ അവ ഒഴിവാക്കി
അനുകൂല നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ; വിശദാംശം
അറിയിക്കുമോ?
ആറന്മുള
വിമാനത്താവളത്തിനായി
മണ്ണിട്ട് നികത്തിയ ഭൂമി
3881.
ശ്രീ.പി.കെ.ഗുരുദാസന്
,,
രാജു എബ്രഹാം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവളത്തിനായി
കെ.ജി.എസ്. കമ്പനി
അനധികൃതമായിട്ട്
നികത്തിയ തോടുകളും
നീര്‍ച്ചാലുകളും
തണ്ണീര്‍ത്തടങ്ങളും
പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന
ഹൈക്കോടതി വിധി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
ഹൈക്കോടതി
ഉത്തരവ്
പുറപ്പെടുവിച്ചത്
എന്നായിരുന്നു; ഉത്തരവ്
നടപ്പാക്കുന്നതിന്
സമയപരിധി
നിശ്ചയിച്ചിരുന്നോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഹൈക്കോടതി
ഉത്തരവ് വന്നശേഷവും
കോടതി നിര്‍ദ്ദേശം
മറികടന്ന് മണ്ണിട്ട്
നികത്തിയത്
ഉള്‍പ്പെടെയുള്ള
പ്രദേശം വ്യവസായ
മേഖലയായി റീനോട്ടിഫൈ
ചെയ്യുന്നതിന്
തീരുമാനമെടുക്കുകയുണ്ടായോ;
(ഡി)
ഇതു
സംബന്ധിച്ച് ജൂലൈ 10 ലെ
യോഗ തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു;
ആരെല്ലാമാണ് ഈ
യോഗത്തില്‍
പങ്കെടുത്തതെന്ന്
അറിയിക്കാമോ;
(ഇ)
ഇതു
സംബന്ധിച്ച കേസില്‍
ഹൈക്കോടതി പത്തനംതിട്ട
ജില്ലാ കളക്ടറുടെ മേല്‍
കോടതിഅലക്ഷ്യം
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(എഫ്)
കെ.ജി.എസ്.
ഗ്രൂപ്പ് അനധികൃതമായി
മണ്ണിട്ട് നികത്തിയ
ഭൂമിയില്‍ പുറമ്പോക്കും
മിച്ചഭൂമിയും
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഇത് എത്ര അളവ്
വരുമെന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
ഭൂമിയിലെ ഖനനം
3882.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ഭൂമിയില്‍ നിന്നും ഖനനം
ചെയ്യുന്ന
ധാതുക്കള്‍ക്ക്
ഉടമയില്‍ നിന്നും അവകാശ
ധനം പിരിക്കുന്നത്
സ്റ്റേ ചെയ്തുകൊണ്ടുള്ള
സുപ്രീം കോടതി വിധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്റ്റേ
നിലനില്ക്കുമ്പോള്
സ്വകാര്യ ഭൂമിയില്‍
നിന്നും ഖനനം
നടത്തുന്നതിന് പ്രത്യേക
അനുമതി ആവശ്യമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സ്റ്റേ
കാരണം സര്‍ക്കാരിന്
അവകാശ ധനമായി
ലഭിക്കേണ്ട എത്ര രൂപ
നഷ്ടപ്പെട്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
സ്റ്റേ
നീക്കം ചെയ്യാന്‍ നടപടി
സ്വീകരിക്കാനും പുതിയ
നിയമ നിര്‍മ്മാണത്തിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഇലക്ഷന്
സംബന്ധിച്ച താലൂക്ക് ആഫീസിലെ
പ്രവര്‍ത്തനങ്ങള്‍
3883.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
ഹോസ്ദുര്‍ഗ്ഗ്
താലൂക്കില്‍ നിന്നും
ഇലക്ഷന് സംബന്ധിച്ച
ഓഫീസ്
പ്രവര്‍ത്തനങ്ങള്‍
വെള്ളരിക്കുണ്ട്
താലൂക്കിലേയ്ക്ക്
മാറ്റിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ചടയമംഗലം
മണ്ഡലത്തിലെ പട്ടയ വിതരണം
3884.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തിലെ വിവിധ
വില്ലേജുകളിലായി പട്ടയം
ലഭി ക്കുന്നതിനുള്ള
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കാന്‍
നിലവിലുണ്ട് ; പ്രസ്തുത
അപേക്ഷകള്‍ ഉടനെ
തീര്‍പ്പാക്കാനുള്ള
നടപടി സ്വീകരിക്കാമോ ?
ദേവികുളം
നിയോജകമണ്ഡലത്തിലെ പട്ടയ
വിതരണം.
3885.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ദേവികുളം
നിയോജകമണ്ഡലത്തില്‍
എത്ര പട്ടയങ്ങള്‍
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
പട്ടയങ്ങള്‍ വിതരണം
ചെയ്യുന്നതിനു തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
എങ്കില്‍
എന്ന് വിതരണം
ചെയ്യുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ?
ഭൂനികുതി
അടയ്ക്കുന്നതിനുളള തടസ്സം
3886.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
കാവിലുംപാറ വില്ലേജിലെ
ഏതെല്ലാം ഉടമകളുടെ
ഭൂമിയില്‍ നിന്നാണ്
ഭൂനികുതി
സ്വീകരിക്കാത്തത് എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇപ്രകാരം
ഭൂനികുതി
സ്വീകരിക്കാത്തതിന്റെ
കാരണങ്ങള്‍ എന്തെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ഭൂവുടമകള്‍ ഓരോരുത്തരും
എത്ര ഭൂമി വീതം കൈവശം
വയ്ക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
ചാലിയാര്‍
പുഴയിലെ മണല്‍ വാരല്‍
3887.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലിയാര്‍
പുഴയില്‍ നിന്നും
മലപ്പുറം ജില്ലയുടെ
ഭാഗത്തു മണല്‍ വാരാന്‍
അനുമതി നല്‍കുകയും
കോഴിക്കോട് ജില്ലയുടെ
ഭാഗത്ത് അനുമതി
നല്‍കാതിരിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
മൂലം തൊഴിലാളികള്‍
ശേഖരിക്കുന്ന മണല്‍
മലപ്പുറം ഭാഗത്തേക്ക്
മാത്രമേകൊണ്ട്
പോകുവാന്‍
സാധിക്കുകയുള്ളൂ എന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കാന്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
നദികളില്‍
നിന്നുള്ള മണലെടുപ്പ്
3888.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ ഭാരതപ്പുഴ
ഉള്‍പ്പെടെയുള്ള
നദികളില്‍ നിന്നുള്ള
മണലെടുപ്പ്
തടഞ്ഞിട്ടുള്ളതായി
അറിയുമോ ;
(ബി)
എങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ ;
(സി)
പാലക്കാട്,
മലപ്പുറം ജില്ലകളില്‍
ഭാരതപ്പുഴ
ഉള്‍പ്പടെയുള്ള
നദികളില്‍ നിന്നും ഒരു
നിയന്ത്രണവുമില്ലാതെ
മണലെടുപ്പ്
നടക്കുന്നതായി അറിയാമോ
;
(ഡി)
എങ്കില്‍
അതിനുള്ള
സാഹചര്യങ്ങളെന്താണെന്ന്
അറിയിക്കുമോ ;
(ഇ)
തൃശ്ശൂര്‍
ജില്ലയില്‍ നദികളില്‍
നിന്നും മണലെടുക്കാന്‍
കഴിയാതെ വന്നതുകാരണം
നിര്‍മ്മാണ
തൊഴിലാളികള്‍
പണിയില്ലാതെ
ബുദ്ധിമുട്ടുന്നതായി
അറിയുമോ ;
(എഫ്)
നിര്‍മ്മാണ
മേഖലയില്‍ വലിയ
വിലയ്ക്ക് വ്യാജമണല്‍
വിറ്റുവരുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)
തൃശ്ശൂര്‍
ജില്ലയിലെ മണലെടുപ്പ്
തടസ്സപ്പെട്ടിരിക്കുന്നതുമായി
ബന്ധപ്പെട്ട് പരാതികള്‍
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ പരാതികള്‍
പരിഹരിക്കുവാനും
മണലെടുപ്പ്
പുനസ്ഥാപിക്കുവാനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
വൈപ്പിന്‍
മണ്ഡലത്തിലെ ഭൂരഹിതര്‍ക്ക് ഭൂമി
T 3889.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
ഭൂമിയില്ലാത്തവര്‍ക്ക്
ഭൂമി
ലഭ്യമാക്കുന്നതിനുള്ള
തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
വൈപ്പിന്‍
മണ്ഡലത്തില്‍ നിന്നും ഈ
ആവശ്യത്തിനായി എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
ഈ
അപേക്ഷകരില്‍,
കാസര്‍ഗോഡ് പോലുള്ള
മറ്റു ജില്ലകളില്‍ ഭൂമി
ലഭിക്കുന്നപക്ഷം
സ്വീകരിക്കുവാന്‍
തയ്യാറാണെന്ന
സമ്മതപത്രം നല്കിയവര്
എത്രപേരെന്ന്
വ്യക്തമാക്കാമോ ;
(ഡി)
വൈപ്പിന്‍
മണ്ഡലത്തിലെ എത്ര
പേര്‍ക്ക് ഭൂമി
ലഭ്യമാക്കിയെന്നും,
എവിടെയൊക്കെയെന്നും
വിശദമാക്കാമോ ;
(ഇ)
ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
തുടര്‍നടപടി
വിശദമാക്കാമോ ?
എടവിലങ്ങ്
ഗ്രാമപഞ്ചായത്തിലെ ഭൂമി
ഏറ്റെടുക്കല്‍
3890.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുനാമി
പുനരധിവാസ പദ്ധതി
പ്രകാരം തൃശൂര്‍
ജില്ലയിലെ കയ്പമംഗലം
നിയോജക മണ്ഡലത്തിലെ
എടവിലങ്ങ്
ഗ്രാമപഞ്ചായത്തിലെ ഭൂമി
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
സ്വീകരിച്ച നടപടികള്‍
എന്താണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഭൂമി
ഏറ്റെടുത്തുവെങ്കില്‍
76 കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തീകരിച്ചുവോ ;
(ഡി)
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ ;
(ഇ)
പുനരധിവാസ
നടപടികള്‍
വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ഓപ്പറേഷന്
അനന്ത
3891.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
അനന്ത എത്ര ജില്ലകളില്‍
ഇപ്പോള്‍
നടപ്പിലാക്കിയിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി നാളിതുവരെ
എത്ര തുക
ചിലവഴിച്ചുവെന്ന്
അറിയിക്കാമോ?
കൊണ്ടോട്ടി
താലൂക്ക് ഓഫീസിന്റെ നിര്‍മ്മാണം
3892.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
താലൂക്ക് ഓഫീസിന്റെ
നിര്‍മ്മാണത്തിനു
വേണ്ടി കൊണ്ടോട്ടി
ഗ്രാമപഞ്ചായത്ത്
നിലവില്‍ ഗ്രാമ
പഞ്ചായത്ത് ഓഫീസ്
സ്ഥിതിചെയ്യുന്നതിന്റെ
അടുത്തുള്ളതുമായ 50
സെന്റ് സ്ഥലം
സൗജന്യമായി
നല്‍കിയിട്ടുണ്ട് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ
;
(ബി)
ഇവിടെ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ.യുടെ
ആസ്തിവികസന ഫണ്ടില്‍
നിന്നും രണ്ടു കോടി രൂപ
അനുവദിച്ചതിന്റെ
ഭരണാനുമതി ലഭിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ
;
(സി)
ഇതിനായി
നല്കിയ ഭൂമി
തരംമാറ്റുന്നത്
സംബന്ധിച്ച്
29902/L1/14 ഫയലില്‍
നടന്ന ഉന്നതതല
യോഗത്തിന്റെ
തീരുമാനങ്ങള്‍
എന്താണെന്ന്
വിശദമാക്കുമോ ;
(ഡി)
തരം
മാറ്റുന്നതു സംബന്ധിച്ച
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
(ഇ)
സ്ഥലവും
ഫണ്ടും ലഭിച്ചിട്ടും
പൊതു ആവശ്യത്തിന്
ഭൂമിയുടെ തരംമാറ്റം
നടക്കാത്തത്
സംബന്ധിച്ച് അന്വേഷണം
നടത്തി ആവശ്യമായ സത്വര
നടപടി സ്വീകരിക്കുമോ ?
കാസ്രഗോഡ്
ജില്ലയിലെ വില്ലേജുകള്‍
3893.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസ്രഗോഡ്
ജില്ലയിലെ
വില്ലേജുകളുടെയും
ഗ്രൂപ്പ്
വില്ലേജുകളുടെയും
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയ വില്ലേജുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
പതിച്ചുനല്കാന് നടപടി
3894.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
(a)
കാസര്‍കോട്
ജില്ലയിലെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനികളില്‍
വര്‍ഷങ്ങളായി
താമസിച്ചുവരുന്ന എത്ര
കുടുംബങ്ങള്‍ക്കാണ്
ഭൂമി പതിച്ചുനല്കാന്
ബാക്കിയുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളിനികളില്‍
താമസിച്ചുവരുന്ന
പ്രസ്തുത വിഭാഗത്തിലെ
എത്ര കുടുംബങ്ങള്‍ക്ക്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഭൂമി
പതിച്ചു നല്‍കിയെന്ന്
താലൂക്ക്-വില്ലേജ്
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇനിയും
ഭൂമി പതിച്ചു
നല്‍കാത്തവര്‍ക്ക് ആയത്
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റാന്നിയില്‍
പട്ടയ വിതരണം
3895.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്കിലെ ചൂരക്കുഴി
അലിമുക്കില്‍ എത്ര
കുടംബങ്ങള്‍ക്കാണ്
പട്ടയം ലഭിക്കാനുള്ളത്;
പട്ടയം നല്‍കുന്നതിനായി
സംയുക്ത പരിശാേധന
എന്നാണ് നടത്തിയത്;
ഇപ്പോള്‍ ഇവിടെ പട്ടയം
നല്‍കുന്നതുമായി
ബന്ധപ്പെട്ട് വീണ്ടും
സര്‍വ്വേ പരിശാധനകള്‍
നടത്തിയിട്ടുണ്ടോ;
എന്തു പരിശോധനയാണ്
നടത്തിവരുന്നത്;
ഇതിനായി പ്രത്യേക
സര്‍വ്വേ ടീമിനെ
നിയോഗിച്ചിട്ടുണ്ടോ;
പ്രത്യേക സര്‍വ്വേ ടീം
പരിശോധന
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കുന്നതിനായി
ജില്ലാ കളക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ലഭിച്ചത്; ഇതിന്മേല്
ഇനി എന്തൊക്കെ
നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
എന്നത്തേക്ക് ഇവര്‍ക്ക്
പട്ടയം നല്കാന്
കഴിയുമെന്ന്
അറിയിക്കുമോ; ഇതു
സംബന്ധിച്ച് ഫയല്‍
നമ്പര്‍ ലഭ്യമാക്കാമോ;
ഇപ്പോള്‍ ഫയല്‍ ആരുടെ
പക്കലാണുള്ളതെന്ന്
അറിയിക്കുമോ?
പാട്ടത്തിന്
നല്കിയ സര്‍ക്കാര്‍ ഭൂമിയും
പാട്ടക്കുടിശ്ശികയും
3896.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കുമായി
എത്ര ഏക്കര്‍
സര്‍ക്കാര്‍ ഭൂമി
പാട്ടത്തിന്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ; ഈ ഭൂമിക്ക്
ഒരു വര്‍ഷം ലഭിക്കേണ്ട
പാട്ടത്തുക എത്ര
രൂപയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പാട്ടത്തുകയായി
കഴിഞ്ഞ നാലു
വര്‍ഷങ്ങളില്‍ പിരിഞ്ഞു
കിട്ടിയത് എത്ര
രൂപയാണ്; വര്‍ഷം, ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
(സി)
നിലവിലെ
പാട്ടക്കുടിശ്ശിക എത്ര
രൂപയാണ്; വര്‍ഷം, ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ഡി)
പാട്ടക്കുടിശ്ശിക
പിരിക്കുന്നതിന് കോടതി
സ്റ്റേ നിലവിലുണ്ടോ;
എത്ര ഏക്കര്‍ ഭൂമിയുടെ
പാട്ടം
പിരിക്കുന്നതിനാണ്
സ്റ്റേ; ഈ ഭൂമിയുടെ
പാട്ടത്തുക എത്രയാണ്;
വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പാട്ടഭൂമി
തിരിച്ചു
പിടിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(എഫ്)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം എത്ര ഏക്കര്‍
പാട്ടഭൂമി
കൈവശമിരുന്നവര്ക്ക്
പതിച്ചു
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ജി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം പുതുതായി ഭൂമി
പാട്ടത്തിന്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
കിള്ളിയാര്‍
തീരത്തെ കൈയ്യേറ്റങ്ങള്‍
3897.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ കിള്ളിയാര്‍
തീരത്തെ
കൈയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
നാളിതുവരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
പ്രസ്തുത
വിഷയത്തില്‍ നടപടികള്‍
എടുക്കാം എന്ന് ഉറപ്പു
നല്‍കിയിട്ടും
കൈയ്യേറ്റങ്ങള്‍
കൂടിക്കൊണ്ടിരിക്കുന്നതല്ലാതെ
ഉദ്യോഗസ്ഥര്‍ നടപടികള്‍
സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
വിഷയത്തില്‍ നടപടികള്‍
അടിയന്തരമായി
സ്വീകരിക്കുമോ ;
(ഡി)
കൈയ്യേറ്റമൊഴിപ്പിക്കുന്ന
വിഷയത്തില്‍ നടപടി
സ്വീകരിക്കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
അച്ചടക്ക നടപടികള്‍
സ്വീകരിക്കുമോ ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും അനുവദിച്ച
ധനസഹായം
3898.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിച്ച
ധനസഹായം അപേക്ഷകന്റെ
താലൂക്കുകളില്‍ നിന്നും
വിതരണം നടത്താതെ മറ്റു
താലൂക്കുകളില്‍
കെട്ടിക്കിടക്കുന്നതുമായി
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ധനസഹായം
വിതരണം നടത്തേണ്ട
താലൂക്കുകള്‍
മാറിപ്പോകാനിടയായ
സാഹചര്യം
വിശദീകരിക്കാമോ;
(സി)
അതതു
താലൂക്കുകളില്‍ നിന്നും
വിതരണം നടത്താതെ മറ്റു
താലൂക്കുകളില്‍
കിടക്കുന്ന
ചികിത്സാസഹായം
അടിയന്തിരമായി അതതു
താലൂക്കുകളില്‍ കൂടി
വിതരണം നടത്തുന്നതിനുളള
നടപടി സ്വീകരിക്കുമോ?
(ഡി)
ഉടുമ്പന്‍ചോല
താലൂക്കില്‍ നിന്നും
വിതരണം നടത്തേണ്ടതും
എന്നാല്‍ വിതരണം
നടത്താതെ എത്ര പേരുടെ
ധനസഹായമാണ് ജില്ലയിലെ
മറ്റു താലൂക്കുകളില്‍
കെട്ടിക്കിടക്കുന്നത്;
അപേക്ഷകരുടെ പേരു
വിവരങ്ങള്‍ വില്ലേജ്
തിരിച്ച് ധനസഹായം ഏതു
താലൂക്കിലാണ്
എത്തിയിരിക്കുന്നത്
എന്നതു സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(ഇ)
നാളിതുവരെ
ഇപ്രകാരം
കെട്ടിക്കിടക്കുന്ന
ധനസഹായം അടിയന്തിരമായ
അപേക്ഷകന്റെ താലൂക്ക്
മുഖാന്തിരം വിതരണം
നടത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ആട് ഫാം
3899.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കൊളത്തൂര്‍
വില്ലേജില്‍ റീ സർവ്വേ
. No.11/1-ല്‍ പ്പെട്ട
25.91ഏക്കര്‍ ഭൂമി
കേന്ദ്രസര്‍ക്കാരിന്റെ
സഹായത്തോടെ
നടപ്പിലാക്കുന്ന ആട്
ഫാം സ്ഥാപിക്കുന്നതിന്
വിട്ടു നല്‍കണമെന്ന
ജില്ലാഭരണകൂടത്തിന്റെ
അപേക്ഷയിന്മേല്
തീരുമാനം ആകാത്തതുമൂലം
പദ്ധതി നടപ്പിലാക്കാന്‍
പറ്റാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;(ഫയൽ
നമ്പർ :
8691/L1/2013/RD) ;
(ബി)
G.O.
(Ms)
147/86/RD/21/2/86-ലെ
ഉത്തരവു പ്രകാരം
സാേഷ്യല്‍ ഫോറസ്റ്ററി
വിഭാഗത്തിന്
വിട്ടുനല്‍കുകയും
ഇന്നുവരെ ഇതില്‍
പ്രസ്തുത വകുപ്പ്
ഒന്നും
ചെയ്യാതിരിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍ വീണ്ടും
വീണ്ടും പ്രസ്തുത
വകുപ്പിന് ആവശ്യമുണ്ടോ
എന്ന ചോദ്യം
ഉന്നയിച്ച് ഭൂമി
ആടുഫാമിന്
വിട്ടുതരുന്നതിന്
കാലതാമസംവരുത്തുന്ന
നടപടി ഒഴിവാക്കി
പ്രസ്തുത
കേന്ദ്രസര്‍ക്കാര്‍
പദ്ധതി അടിയന്തരമായി
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ഗ്രൂപ്പ്
വില്ലേജുകളുടെ പ്രവര്‍ത്തനം
3900.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
താലൂക്കുകളിലെ
വില്ലേജുകളാണ് ഗ്രൂപ്പ്
വില്ലേജുകളായി
ഇപ്പോഴും
പ്രവര്‍ത്തിക്കുന്നത് ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഗ്രൂപ്പ്
വില്ലേജുകളില്‍ വിവിധ
ആവശ്യങ്ങള്‍ക്കായി
പോകുന്നവര്‍ക്ക്
ലഭിക്കാനുള്ള
സേവനങ്ങള്‍ക്ക്
അപേക്ഷകരുടെ
എണ്ണകൂടുതല്‍ മൂലം
കാലതാമസവും
ബുദ്ധിമുട്ടും
ഉണ്ടാക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഗ്രൂപ്പു
വില്ലേജുകളായി
കാസര്‍ഗോഡ് ജില്ലയില്‍
ഇപ്പോഴും
പ്രവര്‍ത്തിക്കുന്ന
വില്ലേജുകളെ
വിഭജിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
പയ്യന്നൂരിലെ
മിനി സിവില്‍സ്റ്റേഷനില്‍
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുറി
അനുവദിക്കുന്നതിനുളള നടപടി
3901.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂരില്‍
നിര്‍മ്മാണം
പൂര്‍ത്തിയായ മിനി
സിവില്‍സ്റ്റേഷനില്‍
സര്‍ക്കാര്‍
ഓഫീസുകള്‍ക്ക് മുറി
അനുവദിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഏതെല്ലാം
ഓഫീസുകള്‍ക്കാണ് മിനി
സിവില്‍ സ്റ്റേഷനില്‍
മുറികള്‍
അനുവദിക്കുന്നതെന്ന്
വിശദമാക്കാമോ ?
തോട്ടങ്ങളുടെ
ഉടമസ്ഥ അവകാശം
3902.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വന്‍കിട
തോട്ടങ്ങളുടെ ഉടമസ്ഥ
അവകാശം
അന്വേഷിക്കുന്നതിന്
മനുഷ്യാവകാശ കമ്മീഷന്
ഉത്തരവിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇടുക്കി
ജില്ലയിലെ പെരുവന്താനം
വില്ലേജിലെ
ട്രാവന്‍കൂര്‍ റബ്ബര്‍
ആന്റ് ടീ കമ്പനിയുടെ
ഭൂമി സര്‍ക്കാര്‍
ഭൂമിയാണെന്ന കമ്മീഷന്റെ
കണ്ടെത്തലിനെ
തുടര്‍ന്ന് കൈക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാരിന്
അവകാശപ്പെട്ട ഭൂമി
നാളിതുവരെ കൈവശം
വയ്ക്കുകയും
അന്യാധീനപ്പെടുത്തുകയും
ചെയ്തിട്ടുള്ള തോട്ടം
ഉടമകള്‍ക്ക് എതിരെ
എന്ത് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇടുക്കി
ജില്ലാ കളക്ടര്‍ക്ക്
മനുഷ്യാവകാശ കമ്മീഷന്
നല്‍കിയിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ?
ചിറയിന്‍കീഴ്
താലൂക്കിലെ വില്ലേജ്
ജീവനക്കാരുടെ ടി.എ.
3903.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചിറയിന്‍കീഴ്
താലൂക്കിലെ വില്ലേജ്
ജീവനക്കാരുടെ 5/09
മുതല്‍ 3/10 വരെയുള്ള
ടി.എ. നാളിതുവരെ മാറി
നല്‍കിയിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
12/5/2014-ലെ
നം.22910/T2/14 കത്ത്
പ്രകാരം, റവന്യൂ
കമ്മീഷണറില്‍നിന്നും
ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കുമോ ;
(സി)
ഇല്ലെങ്കില്‍
ഒരു വര്‍ഷം
കഴിഞ്ഞിട്ടും
റിപ്പോര്‍ട്ട്
നല്‍കാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
റവന്യൂ കമ്മീഷണറേറ്റ്,
തിരുവനന്തപുരം
കളക്ട്രേറ്റ്,
ചിറയിന്‍കീഴ് താലൂക്ക്
ആഫീസ് എന്നിവിടങ്ങളില്‍
നിലവിലുള്ള ഫയലുകളില്‍
എന്തെല്ലാം നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വിശദീകരിക്കുമോ ;
(ഇ)
പ്രസ്തുത
ഫയലുകളിന്മേല്
കൈക്കൊണ്ട നടപടികളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ;
(എഫ്)
12/5/2014-ല്‍
ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
നാളിതുവരെ
ലഭ്യമാക്കാത്ത
ജീവനക്കാര്‍
ആരെല്ലാമാണ് ; അവരുടെ
പേരുവിവരവും പദവിയും
വ്യക്തമാക്കുമോ ;
(ജി)
ഫയല്‍
നടപടികള്‍ താമസിപ്പിച്ച
ജീവനക്കാരുടെ പേരില്‍
എന്തെങ്കിലും നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
മേപ്പയ്യൂര്‍
വില്ലേജില്‍ ഭൂനികുതി
സ്വീകരിക്കാത്തതിന്മേല് നടപടി
3904.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മേപ്പയ്യൂര്‍
വില്ലേജിലെ ചില
ഭാഗങ്ങളില്‍ ഭൂനികുതി
സ്വീകരിക്കാത്തത് കാരണം
പൊതുജനങ്ങള്‍
അനുഭവിക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തുകൊണ്ടാണ് നികുതി
സ്വീകരിക്കാത്തതെന്നും
ഇത് പരിഹരിക്കാന്‍
എന്ത് നടപടി
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി പ്രവൃത്തി
പൂര്‍ത്തീകരണ കാലാവധി
സംബന്ധിച്ച പുതിയ ഉത്തരവ്
3905.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
31/03/2015-നു
മുമ്പ് പ്രവൃത്തി
ആരംഭിക്കാത്ത
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
പ്രവൃത്തികള്‍
റദ്ദാക്കുന്നതിന്
ഉത്തരവിറക്കിയിട്ടുണ്ടോ,
ഉണ്ടെങ്കില്‍ അത്
എന്നാണിറക്കിയിരിക്കുന്നത്
എന്ന് പറയാമോ?
(ബി)
ഇപ്രകാരം
ഉത്തരവിറക്കിയപ്പോള്‍
ഏപ്രില്‍ ഒന്നുമുതല്‍
ഉത്തരവിറക്കിയ
തീയതിവരെയുള്ള
കാലയളവില്‍ ജോലി
ആരംഭിച്ച കേസുകളില്‍
എന്തു നടപടി
സ്വീകരിക്കണമെന്ന്
വ്യക്തമാക്കുന്നുണ്ടോ,
ഇത്തരം കേസുകളില്‍
എന്താണ്
ചെയ്യേണ്ടതെന്നും ജോലി
ആരംഭിച്ച കേസുകളില്‍
അതുവരെയുണ്ടായ
ചെലവുകള്‍ സര്‍ക്കാര്‍
നല്‍കുമോ എന്നും
വ്യക്തമാക്കുമോ;
(സി)
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
പ്രവൃത്തികള്‍ ചെയ്തു
തീര്‍ക്കേണ്ട തീയതികളെ
സംബന്ധിച്ച് വ്യക്തമായ
നിര്‍ദ്ദേശം
മുന്‍കൂറായി
നല്‍കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
പ്രവൃത്തികള്‍ക്ക്
ആവശ്യമായ നിര്‍മ്മാണ
സാമഗ്രികള്‍
ലഭിക്കുന്നതിനുതന്നെ
ഒട്ടേറെ
ബുദ്ധിമുട്ടുകള്‍
നേരിടുകയും ജോലി
ആരംഭിക്കുന്നതിന്
കാലതാമസം വരുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
ഇത്തരത്തില്‍ ആരംഭിച്ച
ജോലികള്‍ക്കുപോലും
ചെയ്തുതീര്‍ക്കാനുള്ള
സമയം
നല്കാത്തതരത്തില്
ഇത്തരത്തില്‍
ഉത്തരവിറക്കുന്നതിന്റെ
ഉദ്ദേശമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
നിര്‍മ്മാണ
സാമഗ്രികളുടെ
ലഭ്യതക്കുറവും
കാലാവസ്ഥാ പ്രശ്നങ്ങള്‍
മൂലമുള്ള തടസ്സങ്ങളും
മൂലം വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനും
പൂര്‍ത്തീകരിക്കുന്നതിനും
കാലതാമസം നേരിടും എന്ന്
വ്യക്തമാകുന്ന
സാഹചര്യത്തില്‍
ഇത്തരത്തിലുള്ള
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനും
പൂര്‍ത്തീകരണത്തിനും
കാലയളവ്
ദീര്‍ഘിപ്പിച്ച്
ഉത്തരവുണ്ടാകുമോ?
3906.
Deleted
ആദിവാസികളുടെ
അന്യാധീനപ്പെട്ട ഭൂമി
3907.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആദിവാസികളുടെ
അന്യാധീനപ്പെട്ട ഭൂമി
തിരിച്ച്
പിടിക്കുന്നതിന്
1975-ലെ നിയമം
അനുസരിച്ച് എത്ര
കേസുകളില്‍ എത്ര
ഏക്കര്‍ ഭൂമിയാണ്
ആദിവാസികള്‍ക്ക്
തിരിച്ചു
പിടിച്ചുനല്കേണ്ടിയിരുന്നത്;
ഇതിന്റെ ജില്ല
തിരിച്ചുള്ള
ഭൂമിയുടെയും
കേസ്സുകളുടെയും എണ്ണം
വ്യക്തമാക്കാമോ;
(ബി)
1999-ലെ
നിയമം
പാസ്സാക്കിയതിനെത്തുടര്‍ന്ന്
1986 ജനുവരി 24 ന്
മുമ്പ്
അന്യാധീനപ്പെട്ട് 5
ഏക്കറില്‍ കൂടുതലുള്ള
ഭൂമി മാത്രം തിരിച്ച്
പിടിച്ചാല്‍ മതിയെന്ന
വ്യവസ്ഥ നിലവില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ 99 ലെ നിയമം
അനുസരിച്ച്
സംസ്ഥാനത്താകെ എത്ര
കേസ്സുകളില്‍ എത്ര
ഏക്കര്‍ ഭൂമി തിരിച്ചു
പിടിച്ച് നല്കി;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
1999-ലെ
നിയമം അനുസരിച്ച് 1986
വരെ 5 ഏക്കറില്‍ താഴെ
ഭൂമി നഷ്ടപ്പെട്ട എത്ര
ആദിവാസികള്‍ക്ക് എത്ര
ഏക്കര്‍ ഭൂമി പകരമായി
നല്കി എന്ന കാര്യം
വ്യക്തമാക്കാമോ;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ഡി)
1999-ലെ
നിയമം അനുസരിച്ച്
1986-ന് ശേഷം ആദിവാസി
ഭൂമി ആദിവാസിയല്ലാത്ത
ഒരാളിന് കൈമാറുന്നത്
അസാധുവാണെന്ന വ്യവസ്ഥ
നിലവില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ പല
ജില്ലകളിലും ആദിവാസി
ഭൂമി
കൈയ്യേറിയിട്ടുള്ളതായി
എത്ര പരാതികളാണ്
ലഭിച്ചിട്ടുള്ളത്;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ഇ)
ആദിവാസി
ഭൂമി നിയമവിരുദ്ധമായി
രജിസ്ട്രേഷന് നടത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിവരം ലഭ്യമാക്കാമോ;
(എഫ്)
സുപ്രീം
കോടതി ഉത്തരവനുസരിച്ച്
ആദിവാസികള്‍ക്ക് എത്ര
ഏക്കര്‍ ഭൂമി വീതമാണ്
വിതരണം ചെയ്യേണ്ടത്;
ഇതില്‍ എത്ര ഏക്കര്‍
വീതം ഏതെല്ലാം
ജില്ലകളില്‍ വിതരണം
ചെയ്തു?
പമ്പാവാലിയിലെ
കൈവശ കൃഷിക്കാര്‍ക്ക് ലഭിച്ച
പട്ടയം
3908.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്കിലെ
പമ്പാവാലിയില്‍ എത്ര
കൈവശ
കൃഷിക്കാര്‍ക്കാണ്
ഇതേവരെ പട്ടയം
നല്‍കിയിട്ടുള്ളത്;
(ബി)
നല്കിയ
പട്ടയങ്ങളില്‍
വന്നുചേര്‍ന്നിട്ടുള്ള
അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവ പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
പമ്പാവാലിയില്‍
നല്കിയ പട്ടയങ്ങളിലെ
അപാകത
പരിഹരിക്കുന്നതിനും,
പുതുതായി പട്ടയം
നല്‍കുന്നതിനും
പ്രത്യേക സര്‍വ്വേ
ടീമിനെ നിയോഗിക്കണമെന്ന
ജില്ലാ വികസന സമിതിയുടെ
പ്രമേയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
എന്നാണ് ജില്ലാ
കളക്ടറുടെ കത്ത്
ലഭിച്ചിട്ടുള്ളത്;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണുള്ളത്; ഫയല്‍
നമ്പര്‍ സഹിതം
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കടുത്തുരുത്തി
എക്സൈസ് ഓഫീസ്
നിര്‍മ്മാണത്തിനുളള ഭൂമി
കൈമാറ്റം
3909.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
എക്സൈസ് സര്‍ക്കിള്‍
ഓഫീസ്
നിര്‍മ്മിക്കുന്നതു
സംബന്ധിച്ച് ഭൂമി
കൈമാറുന്നതിന് ഫയല്‍
നമ്പര്‍
37294/Rev.4/2014
ഫയലിന്റെ പുരോഗതി
വ്യക്തമാക്കാമോ
;പ്രസ്തുത ഫയല്‍
തീരുമാനമാകാതെ
കിടക്കുന്നതിന്റെ കാരണം
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഫയല്‍ സംബന്ധിച്ച്
കോട്ടയം കളക്ടറേറ്റില്‍
നിന്നും റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കാമോ ?
ഉടുമ്പന്‍ചോല
താലൂക്കിലെ മിനി സിവില്‍
സ്റ്റേഷന്
3910.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
താലൂക്ക് ആസ്ഥാനമായ
മിനി സിവില്‍
സ്റ്റേഷന് ഉദ്ഘാടനം
നടന്നത് എന്നാണ്;
നിലവില്‍ ഈ
സമുച്ചയത്തില്‍ എത്ര
ഒാഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഉടുമ്പന്‍ചോല
താലൂക്ക് ഒാഫീസ്, മിനി
സിവില്‍
സ്റ്റേഷനിലേക്ക് മാറ്റി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നാളിതുവരെ
താലൂക്ക് ഒാഫീസ്,
സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റാനാകാത്തതിന്റെ
സാഹചര്യം
വിശദീകരിക്കാമോ ?
പനച്ചമൂട്ടില്‍
കടവ് പാലത്തിന്‍െറ അപ്രോച്ച്
റോഡ് നിർമ്മാണം
3911.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പനച്ചമൂട്ടില്‍
കടവ് പാലത്തിന്‍െറ
അപ്രോച്ച് റോഡ്
നിര്‍മ്മിക്കുവാനുള്ള
സ്ഥലം സറണ്ടര്‍ ചെയ്ത്
റിലിങ്ക്വിഷ്മെന്റ്
ഫോറം 2010 ല്‍
ലഭിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
ഫോമുകള്‍ എവിടെയാണ്
സൂക്ഷിച്ചിട്ടുള്ളത് ;
അവ അടിസ്ഥാനമാക്കി
പ്രസ്തുത ഭൂമി
സര്‍ക്കാര്‍ ഭൂമിയായി
പ്രഖ്യാപിക്കുവാനുള്ള
നടപടി എന്നാണ്
ആരംഭിച്ചിത് ;
(സി)
പ്രസ്തുത
നടപടി വെെകുവാന്
ഉണ്ടായ കാരണം എന്താണ് ;
(ഡി)
തുടര്‍
നടപടികള്‍ക്ക്
ഇപ്പോഴുള്ള തടസ്സം
എന്തെന്ന്
വ്യക്തമാക്കാമോ ?
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണം
3912.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
താലൂക്കില്‍
തൃക്കൊടിത്താനം,
കുറിച്ചി വില്ലേജ്
ഓഫീസുകളുടെ
കോമ്പൗണ്ടില്‍
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുവാനുള്ള
പദ്ധതിക്ക് അനുവാദം
നല്‍കിയിട്ടുണ്ടോ ;
(ബി)
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണ നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ റിവര്മാനേജ്
മെന്റ് ഫണ്ട് പ്രവൃത്തികള്‍
3913.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റിവര്മാനേജ്
മെന്റ് ഫണ്ട്
വിനിയോഗിച്ച്
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ ?
പുനരധിവാസപദ്ധതി.
T 3914.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-12
മുതല്‍ 2014-15
വരെയുള്ള കാലയളവില്‍
സംസ്ഥാനത്തെ
ഭൂരഹിതരുടെയും ഭവന
രഹിതരുടെയും പുനരധിവാസ
പദ്ധതിക്ക് നീക്കിവെച്ച
തുക എത്ര ; ആയതിന്
ചെലവാക്കിയതിന്റെ
വാര്‍ഷികാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ ;
(ബി)
പദ്ധതിയുടെ
പ്രയോജനം ലഭിച്ച ആകെ
കുടുംബങ്ങളുടെ എണ്ണം
ലഭ്യമാക്കാമോ ;
(സി)
പദ്ധതി
നടത്തിപ്പില്‍ കാലതാമസം
ഉണ്ടായതിന്റെ കാരണം
വിശദമാക്കാമോ ;
നിലവില്‍ പദ്ധതിയുടെ
അവസ്ഥ വിശദീകരിക്കാമോ ?
ഉരുള്‍പൊട്ടലില്‍
ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം
ഭൂമി
3915.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീരുമേട്
താലൂക്കിലെ പെരുവന്താനം
വില്ലേജിലെ ചുഴിപ്പ്
പ്രദേശത്ത് 04-08-1994
ല്‍ ഉണ്ടായ
ഉരുള്‍പൊട്ടലില്‍ ഭൂമി
നഷ്ടപ്പെട്ട 23
കുടുംബങ്ങള്‍ക്ക് ജി.
ഒ. (ആര്. റ്റി.)
196/98/RD, 06-01-98
പ്രകാരം പകരം ഭൂമി
നല്കുവാനുള്ള
സര്‍ക്കാര്‍
ഉത്തരവുപ്രകാരം നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ആയതുപ്രകാരം
എത്ര കുടുംബങ്ങള്‍ക്ക്
പകരം ഭൂമി നല്കി ;
(സി)
ഭൂമി
നഷ്ടപ്പെട്ടവര്‍ക്ക്
പകരം ഭൂമി എത്ര
സമയത്തിനുള്ളില്‍
നല്കുവാന് കഴിയും ;
(ഡി)
ഉത്തരവ്
പ്രകാരം ഭൂമി
നല്‍കാത്തതിനുള്ള കാരണം
വ്യക്തമാക്കാമോ ?
ഡ്രാഫ്റ്റ്സ്മാന്‍
ഗ്രേഡ്II തസ്തികയിലെ ഒഴിവുകള്‍
3916.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വേ
-ഭൂരേഖ വകുപ്പില്‍
ഡ്രാഫ്റ്റ്സ്മാന്‍
ഗ്രേഡ് II ന്റെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും അവയിൽ
പി.എസ്.സി-യ്ക്കു്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍ എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
2015
മേയ് വരെ പ്രസ്തുത
തസ്തികയിലുള്ള
റിട്ടയര്‍മെന്റ്
ഒഴിവുകള്‍ എത്രയാണ്;
2015 മേയ് വരെ
ഡ്രാഫ്റ്റ്സ്മാന്‍
ഗ്രേഡ് I ന്റെ
റിട്ടയര്‍മെന്റ്
ഒഴിവുകള്‍ എത്രയാണ്;
(സി)
ബൈ
പ്രൊമോഷന് വഴി
ഒഴിവുകള്‍
നികത്തുന്നതിന് മതിയായ,
അര്‍ഹരായ
അപേക്ഷകരില്ലാത്ത
സാഹചര്യത്തില്‍
ഒഴിവുകളിൽ നേരിട്ടു
നിയമനം നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കാരായ്മ
കുടിയാന്മാരുടെ അവകാശ
സംരക്ഷണത്തിനായി
നിയമനിര്‍മ്മാണം
3917.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരായ്മ
കുടിയാന്മാരുടെ അവകാശ
സംരക്ഷണം ലക്ഷ്യമിട്ട
ദി കേരള ലാന്റ്
റിഫോംസ്
(അമെന്റ്മെന്റ്) ബില്‍
.1994-ന് മേല്‍
എന്തൊക്കെ തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
കാരായ്മ
കുടിയാന്മാര്ക്ക്
ഭൂമിയുടെ മേലുളള
അവകാശവും മറ്റും
സംരക്ഷിക്കുന്നതിന്
പ്രത്യേക
നിയമനിര്‍മ്മാണത്തിന്
സര്‍ക്കാര്‍
തയ്യാറാകുമോ?
പയ്യന്നൂര്‍
താലൂക്ക് രൂപീകരണം
3918.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
താലൂക്ക് രൂപീകരണവുമായി
ബന്ധപ്പെട്ട നിലവിലെ
സ്ഥിതി വിശദമാക്കാമോ ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ജില്ലാ
കളക്ടറില്‍ നിന്നും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
(സി)
ഏതൊക്കെ
വില്ലേജുകളെയാണ്
നിര്‍ദ്ദിഷ്ട
താലൂക്കില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത് ;
(ഡി)
താലൂക്കിന്‍െറ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിയ്ക്കാമോ ?
ഭൂരഹിതര്‍ക്ക്
ഭൂമി
3919.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
ഭൂമി എവിടെയൊക്കെ എത്ര
ഭൂരഹിതര്‍ക്കായി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
3920.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
നടത്തിപ്പ് സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിലയിരുത്തല്‍
റിപ്പോര്‍ട്ടിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
ജില്ലകളില്‍ ഏതെല്ലാം
വില്ലേജുകളില്‍
ഏതെല്ലാം സര്‍വ്വേ
നമ്പരുകളില്‍ എത്ര
ഏക്കര്‍ഭൂമി എത്ര
കുടുംബങ്ങള്‍ക്ക്
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കാമോ;
(സി)
പാലക്കാട്,
ഇടുക്കി, കണ്ണൂര്‍,
തിരുവനന്തപുരം
ജില്ലകളിലെ
ഗുണഭോക്താക്കളുടെ
പട്ടികലഭ്യമാക്കാമോ;
റീ
സര്‍വ്വേ സംബന്ധിച്ച്
ഉണ്ടാകുന്ന ഭൂമി സംബന്ധമായ
പരാതികള്‍
3921.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റീ
സര്‍വ്വേ സംബന്ധിച്ച്
ഉണ്ടാകുന്ന ഭൂമി
സംബന്ധമായ പരാതികള്‍
പരിഹരിക്കുന്നതിലേക്കായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ബി)
അപ്പീല്‍
ലാന്റ് കംപ്ലയ്ന്റ്
(ALC), സര്‍വ്വേ
അദാലത്ത് എന്നീ
ഭൂപരാതികള് റദ്ദ്
ചെയ്യുന്നതിന് നിലവില്‍
നിയമ വ്യവസ്ഥകള്‍
ഉണ്ടോ; എങ്കില്‍ എന്തു
വ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണ്
ഇപ്പോള്‍ നടപടികള്‍
സ്വീകരിക്കുന്നത് എന്ന്
അറിയിക്കുമോ; പ്രസ്തുത
വ്യവസ്ഥകള്‍ ഉള്ളടക്കം
ചെയ്ത പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
എ.
എല്‍. സി അപേക്ഷകള്‍,
സര്‍വ്വേ അദാലത്ത്
അപേക്ഷകള്‍ എന്നിവ
റദ്ദ് ചെയ്യുന്നതിനുള്ള
നിയമപരമായ അധികാരം
ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്കാണെന്നും
അത്തരത്തില്‍
ചെയ്യുമ്പോള്‍
പാലിക്കേണ്ടുന്ന നടപടി
ക്രമങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കുമോ?
കയര്‍
മേഖലയെ ശക്തിപ്പെടുത്താന്‍
ആവിഷ്ക്കരിച്ച കര്‍മ്മ
പദ്ധതികള്‍
3922.
ശ്രീ.സി.പി.മുഹമ്മദ്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് കയര്‍ മേഖലയെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;വിശദമാക്കുമോ
(ബി)
ഇക്കാലയളവില്‍
കയര്‍ മേഖലയ്ക്കുള്ള
ബഡ്ജറ്റ് വിഹിതത്തില്‍
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഓരോ സാമ്പത്തിക
വര്‍ഷത്തിലും എ്രത
ശതമാനം വര്‍ദ്ധനവാണ്
വരുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ഇത്
മൂലം കയര്‍ മേഖലയില്‍
എന്തെല്ലാം
നേട്ടങ്ങളാണ്
ഉണ്ടായിട്ടുളളതെന്ന്
വിശദമാക്കുമോ?
കയര്‍
മേഖലയെ നവീകരിക്കുന്നതിനുളള
പദ്ധതി
3923.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ മേഖല
പുനരുജ്ജീവിപ്പിയ്ക്കുന്നതിനുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
കയര്‍
കമ്മീഷന് ശുപാര്‍ശകള്‍
3924.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
എം.ചന്ദ്രന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കമ്മീഷന് നല്കിയ
ശുപാര്‍ശകള്‍
നടപ്പാക്കുന്നതിന്റെ
പുരോഗതി അറിയിക്കാമോ ;
(ബി)
തൊണ്ട്
സംഭരണത്തിനായി
രൂപീകരിച്ച
കണ്‍സോര്‍ഷ്യങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
ഇതിനായി
നിര്‍ദ്ദേശിച്ചിരുന്ന
അപ്പെക്സ് ബോഡി ഫോര്‍
കയര്‍ (എ.ബി.സി.)
രൂപീകരിച്ചിട്ടുണ്ടോ ;
(ഡി)
കയര്‍
മേഖലയിലേക്ക് ആവശ്യമായ
യന്ത്രങ്ങളുടെ
നിര്‍മ്മാണത്തിനായി
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ ആരംഭിച്ച
കമ്പനി
പ്രവര്‍ത്തിക്കുന്നുണ്ടോ
; ഇവിടെ നിന്നുളള
ഉല്പന്നങ്ങള് കയര്‍
മേഖലയ്ക്ക്
ലഭ്യമാക്കുന്നുണ്ടോ ?
തൊണ്ട്
സംഭരണവും ചകിരി ഉല്‍പ്പാദനവും .
3925.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തൊണ്ട് സംഭരണത്തിനും
ചകിരി ഉല്‍പ്പാദത്തിനും
വേണ്ടി എന്തെങ്കിലും
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങൾ
എന്തെല്ലാമാണ് ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത് ;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
തൊണ്ട്
ശേഖരണത്തില്‍ കുടുംബശ്രീയുടെ
പങ്കാളിത്തം
3926.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ വര്‍ഷവും കയര്‍
നിര്‍മ്മാണത്തിനായി
എത്ര ടണ്‍ ചകിരിയാണ്
ആവശ്യമുള്ളതെന്ന്
വ്യക്തമാക്കാമോ ;
ഇതില്‍ സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
ചകിരി എത്ര ടണ്‍ എന്നും
തമിഴ് നാട്ടില്‍
നിന്നും ഇറക്കുമതി
ചെയ്യുന്നത്
എത്രയെന്നും
വെളിപ്പെടുത്താമോ ;
(ബി)
തൊണ്ട്
സംഭരിക്കുന്നവര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നത് ; ഇപ്പോള്‍
ഉണക്കത്തൊണ്ടിനും
പച്ചത്തൊണ്ടിനും
നല്കുന്ന വില
എത്രയെന്നും തൊണ്ട്
സംഭരിച്ചു
നല്‍കുന്നവര്‍ക്ക്
നല്കുന്ന പ്രതിഫലം
എത്രയെന്നും
വ്യക്തമാക്കാമോ ;
(സി)
തൊണ്ട്
ശേഖരിക്കുന്ന ജോലി
കുടുംബശ്രീയെ
ഏല്‍പ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
ഓരോ ജില്ലയില്‍ നിന്നും
കുടുംബശ്രീകള്‍
ശേഖരിക്കുന്ന തൊണ്ട്
ഒരു നിശ്ചിത സ്ഥാനത്ത്
എത്തിച്ച് ഒരു
ആഴ്ചയിലോ, ഒരു
മാസത്തിലോ ആലപ്പുഴയില്‍
എത്തിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
കയര്‍
മേഖലയില്‍ കൂടുതല്‍
യന്ത്രവല്‍ക്കരണം
ഏര്‍പ്പെടുത്തുന്നതിന്റെ
ഭാഗമായി ഇലക്ട്രോണിക്
റാട്ട് നല്കാന്
തീരുമാനിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
തൊഴിലാളികള്‍ക്ക്
ഇലക്ട്രോണിക് റാട്ട്
സൗജന്യ നിരക്കില്‍
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ ?
വിദേശയാത്രകള്‍
3927.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
/കയറുല്പന്നങ്ങളുടെ
മാര്‍ക്കറ്റിംഗുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിയടക്കമുള്ള
ഉദ്യോഗസ്ഥന്മാരുടെ
സംഘങ്ങള്‍ എത്ര തവണ
വിദേശയാത്ര
നടത്തിയെന്ന്
അറിയിക്കുമോ ;
(ബി)
ഓരോ
സംഘത്തിലും
മന്ത്രിയുള്‍പ്പെടെ
എത്രപേര്‍
ഉള്പ്പെട്ടിട്ടുണ്ടായിരുന്നുവെന്നും
എതെല്ലാം രാജ്യങ്ങളില്‍
എത്ര ദിവസം
ചെലവഴിച്ചുവെന്നും
ആയതിനുവേണ്ടി എത്ര തുക
ഏതെല്ലാമിനത്തില്‍
ചെലവഴിച്ചുവെന്നും ഓരോ
സന്ദര്‍ശനത്തിന്റേയും
അടിസ്ഥാനത്തിലുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?