കുറ്റ്യാടി
ജലസേചന പദ്ധതി
3573.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കുറ്റ്യാടി ജലസേചന
പദ്ധതിക്ക് കീഴില്‍
കനാല്‍ നവീകരണം, കനാല്‍
ബണ്ട് റോഡ് പരിഷ്കരണം
എന്നീ
പ്രവൃത്തികള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
തുക അനുവദിച്ചതെന്നും
ഓരോന്നിനും എത്ര തുക
വീതം അനുവദിച്ചുവെന്നും
ഓരോ പ്രവൃത്തിയുടെയും
പ്രവര്‍ത്തന പുരോഗതിയും
വ്യക്തമാക്കുമോ?
നിലയ്ക്കല്‍
കുടിവെള്ള പദ്ധതി
3574.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
പ്രയോജനം ചെയ്യുന്ന
നിലയ്ക്കല്‍ കുടിവെള്ള
പദ്ധതിയുടെ നിര്‍മ്മാണം
ഏതുഘട്ടം വരെയായി ;
എത്ര രൂപയാണ്
പദ്ധതിക്കായി
ചെലവഴിക്കുന്നത് ;
(ബി)
അട്ടത്തോട്
കോളനി നിവാസികള്‍ക്ക്
പദ്ധതിയുടെ പ്രയോജനം
ലഭിക്കുമോ ; എവിടെ
നിന്നാണ് പദ്ധതിക്കായി
വെള്ളം എടുക്കുന്നത് ;
ട്രീറ്റ്മെന്റ്
പ്ലാന്റ്
സ്ഥാപിക്കുന്നത്
എവിടെയാണ് ;
(സി)
അയ്യപ്പഭക്തര്‍ക്കും
ആദിവാസി കോളനിക്കും
ഒരുപോലെ പ്രയോജനം
ചെയ്യുന്ന പദ്ധതിയുടെ
നിര്‍മ്മാണത്തിന്
തടസ്സം എന്തൊക്കെയാണ് ;
തടസ്സം നീക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
; പദ്ധതി
എന്നത്തേയ്ക്ക്
കമ്മീഷന്
ചെയ്യാനാവുമെന്ന്
അറിയിക്കുമോ ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
3575.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഒരു
പഞ്ചായത്തില്‍ ഒരു
കുളം' പദ്ധതിയിലൂടെ ആകെ
എത്ര കുളങ്ങള്‍
നവീകരിച്ചിട്ടുണ്ടെന്നും
പണി
ആരംഭിച്ചിട്ടില്ലാത്ത
എത്ര കുളങ്ങള്‍
ഉണ്ടെന്നും ജില്ല
തിരിച്ച് വിശദമാക്കുമോ;
(ബി)
പദ്ധതി
പൂര്‍ത്തീകരണത്തിന്
എന്തെങ്കിലും തടസ്സം
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
നവീകരിക്കുന്ന പദ്ധതി
3576.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15,
2015-16 വര്‍ഷങ്ങളില്‍,
ആറ്റിങ്ങല്‍
മണ്ഡലത്തില്‍
ഉള്‍പ്പെട്ട ഏതെല്ലാം
കുളങ്ങള്‍
നവീകരിക്കുവാനാണ്
ഇറിഗേഷന്‍ വകുപ്പില്‍
നിന്നും ഭരണാനുമതി
ലഭ്യമായിട്ടുള്ളതെന്നും
ഇതിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണെന്നും
വിശദമാക്കാമോ ;
(ബി)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
നവീകരിക്കുന്ന പദ്ധതി
സര്‍ക്കാര്‍
തുടരുന്നുണ്ടോ ;
(സി)
ഈ
പദ്ധതിയിലേയ്ക്ക്
2015-16
വര്‍ഷത്തേയ്ക്ക്
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തില്‍
നിന്നും ഏതെല്ലാം
കുളങ്ങള്‍
തെരഞ്ഞെടുത്തിട്ടുണ്ടെന്നും
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
വടകര-മാഹി
കനാല്‍
3577.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടകര-മാഹി
കനാലിന്റെ ഇപ്പോഴത്തെ
പ്രവര്‍ത്തനപുരോഗതി
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
പ്രകാരം
നിര്‍മ്മിക്കേണ്ട
പാലങ്ങള്‍
എവിടെയൊക്കെയെന്നും അവ
നിര്‍മ്മിക്കുന്നതിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്നും
വിശദമാക്കുമോ;
(സി)
വടകര-മാഹി
കനാല്‍ പദ്ധതി
പൂര്‍ത്തിയാക്കി
എപ്പോള്‍ കമ്മീഷന്
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
ശ്രീ.വി.
കെ. മോഹനന്റെ അപേക്ഷ
3578.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂജല
വകുപ്പിന്റെ എറണാകുളം
ഓഫീസില്‍
ജോലിയിലിരിക്കെ
മരണമടഞ്ഞ ശ്രീ.
അജികുമാറിന്റെ
മരണാനന്തര
ആനുകൂല്യങ്ങള്‍
അനുവദിച്ചു
കിട്ടുന്നതിനും
ആശ്രിതയായ സഹോദരിക്ക്
ജോലി
ലഭിക്കുന്നതിനുമായി
പിതാവ് ശ്രീ.വി. കെ.
മോഹനന്,
വലിയപറമ്പില്‍,
അതിരപ്പിള്ളി
സമര്‍പ്പിച്ച
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിയ്ക്കുമോ ?
പമ്പാ
ആക്ഷന്‍ പ്ലാന്‍
3579.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.രാജു
എബ്രഹാം
,,
സി.കെ സദാശിവന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പാ
ആക്ഷന്‍ പ്ലാനിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ
; പദ്ധതിയില്‍
കേന്ദ്ര-സംസ്ഥാന വിഹിതം
എത്ര വീതമാണ് ;
(ബി)
ഒന്നാം
ഘട്ടത്തില്‍ എന്തെല്ലാം
പ്രവര്‍ത്തികളാണ്
ഉദ്ദേശിച്ചിരുന്നതെന്നും
അവയുടെ നിലവിലെ
സ്ഥിതിയെന്താണെന്നും
വിശദമാക്കാമോ ;
(സി)
രണ്ടാം
ഘട്ടത്തില്‍ വിഭാവനം
ചെയ്തിരിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്നും അതിനായി
ഇതുവരെ ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കുമോ ?
പമ്പാ
ആക്ഷന്‍ പ്ലാന്‍
3580.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പാ
ആക്ഷന്‍ പ്ലാന്‍
നടപ്പാക്കാന്‍
തീരുമാനമെടുത്തത്എന്നാണ്
; ഇതിനായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്ര രൂപയാണെന്ന്
പറയാമോ; എന്തെല്ലാം
പദ്ധതികളാണ് പമ്പാ
ആക്ഷന്‍ പ്ലാനിലൂടെ
വിഭാവനം
ചെയ്തിരിയ്ക്കുന്നത്;
(ബി)
ആദ്യ
ഘട്ടത്തില്‍ എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയത് ;
ഏതൊക്കെ പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചതെന്നും
ഇനി എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്ത്തികരിക്കാനുളളതെന്നും
അറിയിക്കുമോ; കാലതാമസം
വന്നതിന് കാരണം
വ്യക്തമാക്കാമോ;
നിശ്ചയിച്ച ഏതെങ്കിലും
പ്രവൃത്തികള്‍ ഇനി
ആരംഭിക്കാനുണ്ടോ;
എങ്കില്‍ ഏതെല്ലാം ;
ഇവയുടെ നിര്‍മ്മാണം
എന്നാരംഭിക്കുമെന്ന്
അറിയിക്കുമോ ;
(സി)
ആദ്യഘട്ടം
അനുവദിച്ച തുകയില്‍
എന്തെങ്കിലും ബാക്കി
നില്പ്പുണ്ടോ;എങ്കില്‍
എത്രരൂപയാണ്;
(ഡി)
അടുത്ത
ഘട്ടത്തില്‍ എന്തെല്ലാം
പ്രവൃത്തികളാണ് വിഭാവനം
ചെയ്തിരിക്കുന്നത്;
ഇതിന്റെ പദ്ധതികള്‍
എന്നാരംഭിക്കും; എത്ര
തുകയാണ് ഇതിനായി
നീക്കിവച്ചിരിക്കുന്നത്;
(ഇ)
പമ്പാ
ആക്ഷന്‍ പ്ലാനില്‍
ഉള്‍പ്പെട്ടിരിക്കുന്ന
പഞ്ചായത്തുകള്‍
ഏതെല്ലാം; ഏന്തെല്ലാം
പ്രവൃത്തികളാണ് ഇവിടെ
നടത്താന്‍ പോകുന്നത്
എന്ന് പഞ്ചായത്തു
തിരിച്ച്
വ്യക്തമാക്കാമോ?
കടല്‍-കായല്‍
ജല ശുദ്ധീകരണ ശാലകള്‍
3581.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റി കടല്‍-കായല്‍
ജല ശുദ്ധീകരണ ശാലകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ഇതിന് ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ചെക്ക്
ഡാമുകളുടെ നിര്‍മ്മാണം
3582.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കേരളത്തിലെ വിവിധ
നിയോജകമണ്ഡലങ്ങളില്‍
ചെക്ക് ഡാമുകള്‍
പണിയുവാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എവിടെയൊക്കെ;
ഇതിന്റെ ചെലവ് എത്ര;
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
ഇതില്‍
പണി പൂര്‍ത്തീകരിച്ച
ചെക്ക് ഡാമുകള്‍
ഏതൊക്കെ;
(സി)
ഇപ്പോള്‍
പണി നടക്കുന്ന ചെക്ക്
ഡാമുകള്‍
ഏതൊക്കെയെന്നും പേരു
സഹിതം വിവരിക്കുമോ;
(ഡി)
ചെക്ക്
ഡാമുകളുടെ പണിയ്ക്കായി
2011 മുതല്‍
സര്‍ക്കാര്‍ അനുവദിച്ച
തുകയുടെ വിശദാംശം ഓരോ
കൊല്ലവും എത്രവീതമെന്ന്
വിവരിക്കുമോ;
(ഇ)
ഏറ്റവും
കൂടുതല്‍ ചെക്ക് ഡാം
ഉള്ള ജില്ല ഏതാണ്?
ജലസേചന
വകുപ്പില്‍ ഹെഡ്
ക്വാര്‍ട്ടേഴ്സ്
വേക്കന്‍സികള്‍ പി. എസ്. സി.
- ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
3583.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
വകുപ്പില്‍ നിന്നും
അതത് ജില്ലകള്‍ക്ക്
ലഭിക്കാനുള്ള ഹെഡ്
ക്വാര്‍ട്ടേഴ്സ്
വേക്കന്‍സികള്‍
സമയബന്ധിതമായി പി. എസ്.
സി. - ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ എന്തെങ്കിലും
തടസ്സം നിലവിലുണ്ടോ ;
(ബി)
പ്രസ്തുത
ഇനത്തില്‍ എത്ര
വേക്കന്‍സികള്‍ ഇനിയും
പി. എസ്. സി. ക്ക്
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ ?
ജലനിധി
രണ്ടാംഘട്ടം
3584.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
രണ്ടാംഘട്ട പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതു
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
തരത്തിലുള്ള
ധനസഹായങ്ങളാണ് പദ്ധതി
നടത്തിപ്പിനായി
പ്രയോജനപ്പെടുത്തുന്നത്;വിശദമാക്കുമോ;
(ഡി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
ജലവിഭവ
വകുപ്പിന്റെ വാര്‍ഷിക
പദ്ധതികള്‍
3585.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ ഇത്തവണത്തെ
വാര്‍ഷിക പദ്ധതികള്‍
ഏവ; അതില്‍
കേന്ദ്രവിഹിതം
എത്ര;സംസ്ഥാന വിഹിതം
എത്ര;
(ബി)
സംസ്ഥാന
വിഹിതത്തിന് വേണ്ടി
എത്ര രൂപ ബഡ്ജറ്റില്‍
നീക്കിവച്ചിട്ടുണ്ട്;
(സി)
പാലക്കാട്
ജില്ലയില്‍ എന്തെല്ലാം
പദ്ധതികളാണ് ഈ
സാമ്പത്തിക വര്‍ഷം
നടപ്പിലാക്കുന്നത്;ഇതിനായി
നീക്കിവച്ച തുകയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ജലവിഭവ
വകുപ്പിന്റെ കീഴിലുളള
ഉപയോഗശൂന്യമായ സ്ഥലങ്ങള്‍
3586.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ കീഴില്‍
ഉപയോഗശൂന്യമായ എത്ര
ഏക്കര്‍
സ്ഥലമാണുള്ളതെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി മറ്റ്
വകുപ്പുകള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
ലീസിന് നല്‍കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ജലവിഭവ
വകുപ്പിന്റെ കൈവശമുള്ള
സ്ഥലം ഏതൊക്കെ
വകുപ്പുകള്‍ക്ക്,
ഏതൊക്കെ
സ്ഥാപനങ്ങള്‍ക്ക്
,ഏതൊക്കെ ജില്ലകളില്‍
ലീസിന്
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
തവനൂര്‍
മണ്ഡലത്തിലേക്ക് കുടിവെള്ള
പദ്ധതി
3587.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
സാമ്പത്തിക
വര്‍ഷത്തില്‍ വരള്‍ച്ചാ
ദുരിതാശ്വാസ നിധിയില്‍
നിന്നും തവനൂര്‍
മണ്ഡലത്തിലേക്കുളള
കുടിവെള്ള
പദ്ധതികള്‍ക്കുവേണ്ടി
തുക അനുവദിച്ചിരുന്നോ;
(ബി)
ഉണ്ടെങ്കില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക് എത്ര
തുക വീതമായിരുന്നു
അനുവദിച്ചിരുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഏതെല്ലാം
പ്രവര്‍ത്തികളാണ്
പൂര്‍ത്തിയായതെന്നും
ഇനി ഏതെല്ലാം
പദ്ധതികളാണ്
പൂര്‍ത്തിയാക്കാനുള്ളതെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തിയാക്കാനുള്ള
പദ്ധതികള്‍ എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
തലശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
പ്രവൃത്തികള്‍
3588.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
അസംബ്ലി മണ്ഡലത്തില്‍
ജലവിഭവ വകുപ്പിനു
കീഴില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
നടന്നുവരുന്നതെന്ന്
വിശദമാക്കാമോ ;
(ബി)
ഓരോ
പ്രവൃത്തിക്കും എന്തു
തുക നീക്കിവെച്ചെന്നും
ഒാരോ പ്രവൃത്തികളും ഏതു
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ ?
തുറവൂര്‍
പബ്ലിക് ഹെല്പ്പ്സെക്ഷന്
ഓഫീസിന്റെ പ്രവർത്തനം
3589.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ തുറവൂര്‍
ആസ്ഥാനമാക്കി 2015 മെയ്
15-ാം തീയതി മുതല്‍
പ്രവര്‍ത്തനമാരംഭിച്ച
തുറവൂര്‍ പബ്ലിക്
ഹെല്‍പ്പ് സെക്ഷന്‍
ഓഫീസില്‍ വെള്ളക്കരം
സ്വീകരിക്കുവാന്‍
സൗകര്യമില്ലാത്തതുമൂലം
ജനങ്ങള്‍ക്കുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
അടിയന്തരമായി
ഓഫീസ്
കമ്പ്യൂട്ടര്‍വത്ക്കരിച്ച്
വെള്ളക്കരം
സ്വീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കുണിയന്‍
പുഴയില്‍ നിന്നുള്ള ഉപ്പ്
വെളളം തടയാന്‍ നടപടി
3590.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലാ അതിര്‍ത്തിയായ
കുണിയന്‍ പുഴയില്‍
നിന്നും വ്യാപകമായി
ഉപ്പ് വെളളം കയറി
ഏക്കര്‍ കണക്കിന്
നെല്‍കൃഷി നശിക്കുന്നതു
തടയുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ ?
വാട്ടര്‍
അതോറിറ്റി ബില്‍ കുടിശ്ശിക
3591.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിക്ക്
01.04.2011 ലെ
കണക്കനുസരിച്ച്
ഗാര്‍ഹിക, ഗാര്‍ഹികേതര,
വ്യാവസായിക,
സര്‍ക്കാര്‍, പൊതുമേഖലാ
സ്ഥാപനങ്ങള്‍, പൊതു
ടാപ്പ്, പഞ്ചായത്ത്,
വാട്ടര്‍ കണക്ഷന്
ഉപയോഗത്തിനു
വെള്ളക്കരം, ഫൈന്‍,
പിഴപ്പലിശ ഇനത്തില്‍
പിരിഞ്ഞു കിട്ടാനുള്ള
കുടിശ്ശിക തുക എത്ര; ഈ
തുക 01.04.2012,
01.04.2013,
01.04.2014, 01.04.2015
ല്‍ എത്രയായിരുന്നു;
വ്യക്തമാക്കുമോ;
(ബി)
ഈ
തുക പിരിച്ചെടുക്കാന്‍
എന്തു നടപടികള്‍
സ്വീകരിച്ചു; ഏതെല്ലാം
സ്ഥാപനങ്ങള്‍ നാളിതുവരെ
കുടിശ്ശിക
അടച്ചിട്ടില്ല;
(സി)
വാട്ടര്‍
അതോറിറ്റിക്ക്
01.04.2011 മുതല്‍
01.04.2012 വരെയും
01.04.2012 മുതല്‍
01.04.2013 വരെയും
01.04.2013 മുതല്‍
01.04.2014 വരെയും
01.04.2014 മുതല്‍
01.04.2015 വരെയും
പിരിഞ്ഞു കിട്ടിയ തുക
എത്ര; വ്യക്തമാക്കുമോ;?
പേരാമ്പ്ര
മണ്ഡലത്തിലെ പ്രവൃത്തികള്‍
3592.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ചെറുകിട ജലസേചന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പേരാമ്പ്ര മണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
തുക
അനുവദിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഓരോ
പ്രവൃത്തിക്കും എത്ര
തുക അനുവദിച്ചു എന്നും
ഓരോന്നിന്റെയും
പ്രവര്‍ത്തന പുരോഗതിയും
അറിയിക്കുമോ ?
ചേര്‍ത്തല
തീരമേഖലയിലെ കടലാക്രമണം
3593.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തലയുടെ
തീരമേഖലകളായ
അര്‍ത്തുങ്കല്‍,
ആയിരംതൈ, ചേന്നവേലി,
തൈക്കല്‍ ഭാഗങ്ങളില്‍
കഴിഞ്ഞ കുറച്ചു
വര്‍ഷങ്ങളായി കൂടുതല്‍
രൂക്ഷമായ
തരത്തിലുണ്ടാകുന്ന
കടലാക്രമണത്തിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ,വ്യക്തമാക്കുമോ;
(ബി)
ചേര്‍ത്തലയുടെ
തീരമേഖലകളിലുണ്ടാകുന്ന
രൂക്ഷമായ
കടലാക്രമണങ്ങള്‍ക്ക്
നിലവില്‍ ഈ മേഖലകളില്‍
നിര്‍മ്മിക്കപ്പെട്ടിട്ടുള്ള
പുലിമുട്ടുകളുടെ
പോരായ്മകളാണോ കാരണം
എന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(സി)
ഇപ്രകാരം
പോരായ്മകള്‍ ഉണ്ടെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍
അത് പരിഹരിക്കുവാന്‍
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
തോട്ടുമുഖം
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
3594.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തിലെ തോട്ടുമുഖം
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവര്ത്തനംആരംഭിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോ;വിശദമാക്കാമോ;
(സി)
തടസ്സം
നീക്കി പദ്ധതി
പ്രവര്‍ത്തനം എന്ന്
ആരംഭിക്കും എന്ന്
വിശദമാക്കാമോ?
കുറ്റ്യാടി
ഇറിഗേഷന്‍ കനാല്‍ റോഡ്
3595.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ഇറിഗേഷന്‍ കനാലിന്റെ
വട്ടോളി മുതല്‍ റോഡ്
നിര്‍മ്മാണത്തിന്
ആസ്തിവികസന ഫണ്ടില്‍
നിന്നും ലഭ്യമായ തുക
വിനിയോഗിച്ചിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
പ്രസ്തുത
റോഡുപദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്നും
വ്യക്തമാക്കുമോ;
(ബി)
റോഡ്
നിര്‍മ്മാണ പദ്ധതി
എപ്പോള്‍ ടെണ്ടര്‍
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഓടന്ച്ചിറ
റഗുലേറ്റര്‍ കം ബ്രിഡ്ജ്
3596.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തിലെ ഓടന്ച്ചിറ
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ അപ്
സ്ട്രീമില്‍ കളിമണ്ണ്
നിറഞ്ഞ് സ്റ്റോറേജ്
കപ്പാസിറ്റി
കുറഞ്ഞിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇത് നീക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
എടവനക്കാട്,
നായരമ്പലം എന്നിവിടങ്ങളില്‍
പുലിമുട്ടുകള്‍
സ്ഥാപിക്കുന്നതിനുളള നടപടി
3597.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരൂക്ഷമായ
കടലാക്രമണം നേരിടുന്ന
എടവനക്കാട്, നായരമ്പലം
എന്നിവിടങ്ങളില്‍
പുലിമുട്ടുകള്‍
സ്ഥാപിക്കണമെന്ന്
ചെന്നൈ ഐ. ഐ. ടി. യിലെ
വിദഗ്ദ്ധര്‍
സര്‍ക്കാരിനോട്
ശിപാര്‍ശ
ചെയ്തിരുന്നുവോയെന്ന്
വ്യക്തമാക്കാമോ
;ശിപാര്‍ശ പ്രകാരം
നായരമ്പലം, എടവനക്കാട്
എന്നിവിടങ്ങളില്‍ എത്ര
പുലിമുട്ടുകളാണ്
നിര്‍ദ്ദേശിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പുലിമുട്ടുകളില്‍ എത്ര
എണ്ണം
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ട് ;
(സി)
പ്രസ്തുത
പ്രദേശങ്ങളില്‍
കടലാക്രമണം മൂലം
ജനജീവിതം
അപകടത്തിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ചെന്നൈ
ഐ. ഐ. ടി. യിലെ
വിദഗ്ദര്‍ സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
കടലാക്രമണം
തടയുന്നതിനുള്ള
ശാശ്വതമായ പരിഹാരം
പുലിമുട്ട്
സ്ഥാപിക്കുകയാണെന്ന്
പ്രസ്താവിച്ചിട്ടുണ്ടോ
;
(ഇ)
അതിരൂക്ഷമായ
കടലാക്രമണ സാഹചര്യം
കണക്കിലെടുത്ത്
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
പുലിമുട്ടുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കാഞ്ഞങ്ങാട്
നിയേോജക മണ്ഡലത്തിലെ
ജലസ്രോതസ്സുകളുടെ സംരക്ഷണം
3598.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലസ്രോതസ്സുകളെ
പ്രകൃതിദത്തമായ
രീതിയില്‍ സംരക്ഷിച്ചു
നിര്‍ത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കാഞ്ഞങ്ങാട്
നിയേോജക മണ്ഡലത്തിലെ
പ്രധാന കുളങ്ങളായ
ബളാല്‍ പഞ്ചായത്തിലെ
വലിയ പുഞ്ച, കള്ളാര്‍
പഞ്ചായത്തിലെ
ചേറ്റ്ക്കല്ല്
പൊതുകുളം, മടിക്കൈ
പഞ്ചായത്തിലെ കണ്ണോത്ത്
വയല്‍ ചുള്ളിമൂലക്കുളം,
കോടോം ബേളൂര്‍
പഞ്ചായത്തിലെ
എരുമക്കുളം, അജാനൂര്‍
പഞ്ചായത്തിലെ
ചോരിവയല്ക്കുളം,
കിനാനൂര്‍ കരിന്തളം
പഞ്ചായത്തിലെ ചെറുവ
എന്നിവ
നവീകരിക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ നല്കിയ
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തിരമായും
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പീലാര്‍മുഴി
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
3599.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കോടശ്ശേരി പഞ്ചായത്തിലെ
പീലാര്‍മുഴി ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതിയുടെ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ?
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ മേജര്‍
ഇറിഗേഷന്‍ പദ്ധതികള്‍
3600.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മേജര്‍ ഇറിഗേഷന്‍
വകുപ്പ് വിവിധ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
ചെങ്ങന്നൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ളതും
പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണ് ; അവയുടെ
സാമ്പത്തികവര്‍ഷം
തിരിച്ച് ,
പ്രവൃത്തികളുടെ
ഭരണാനുമതികളുടെ ഉത്തരവ്
സഹിതം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയെന്ത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതികള്‍ മൂലം
സര്‍ക്കാരിനും
പൊതുജനങ്ങള്‍ക്കും
ലഭിച്ചിട്ടുള്ളതും,
ലഭിക്കേണ്ടതും
ലഭിക്കുന്നതുമായ
പ്രയോജനങ്ങള്‍ എന്ത്
എന്ന് വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍
പദ്ധതികള്‍
3601.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഇറിഗേഷന്‍ വകുപ്പിലെ
വിവിധ
പദ്ധതികളില്‍പ്പെടുത്തി
ചെങ്ങന്നൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദവിവരങ്ങള്‍
സാമ്പത്തിക വര്‍ഷം
തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികളിലൂടെ
സര്‍ക്കാരിനും
പൊതുജനങ്ങള്‍ക്കും
കര്‍ഷകര്‍ക്കും എന്ത്
പ്രയോജനം
ലഭിച്ചിട്ടുണ്ട്
അല്ലെങ്കില്‍ ലഭിക്കും
എന്ന് വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍ കുട്ടനാട്
പാക്കേജില്‍ ഉള്‍പ്പെടുത്തി
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
3602.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
കുട്ടനാട് പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയെന്ന് അവയുടെ
ഉത്തരവുകള്‍ സഹിതം
സാമ്പത്തിക വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാക്കേജില്‍
ഉള്‍പ്പെടുത്തി
എന്തൊക്കെ നിര്‍മ്മാണ
പുനരുദ്ധാരണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കും എന്നാണ്
വകുപ്പിന്റെ
വിലയിരുത്തല്‍ എന്ന്
വ്യക്തമാക്കുമോ?
തൂതപ്പുഴയില്‍
തടയണ നിര്‍മ്മാണം
3603.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
തൂതപ്പുഴയിലുള്ള
തിരുവേഗപ്പുറ
പാറക്കടവില്‍ തടയണ
നിര്‍മ്മിക്കുവാനുള്ള
നടപടി
ഏതുഘട്ടത്തിലായെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയെക്കുറിച്ച്
പഠനം നടത്തുന്നതിന്
എത്ര തുകയാണ്
മാറ്റിവെച്ചിട്ടുള്ളത്
;
(സി)
പദ്ധതി
നടത്തിപ്പിന്
എസ്റ്റിമേറ്റ്
തയ്യാറായിട്ടുണ്ടോ ;
എങ്കില്‍ അടങ്കല്‍ തുക
എത്രയാെണന്ന്
വ്യക്തമാക്കുമോ ?
കുട്ടനാട്ടിലെ
ബോട്ട് ജെട്ടികൾ
3604.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിൽ
അപകടാവസ്ഥയില്‍
ഇരിക്കുന്ന തടി ബോട്ട്
ജെട്ടികളില്‍ നിന്ന്
ആളുകള്‍ വീഴുന്നതും
അപകടങ്ങള്‍
സംഭവിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ഷങ്ങളായി
ആവശ്യപ്പെടുന്ന
പുത്തന്‍കായല്‍ ജെട്ടി,
ചേന്നാംകരി
അക്ഷരജെട്ടി,
റ്റി.ആര്.റ്റി ബേഴ്സ്
ജെട്ടി, ചാവറ ഭവന്
ജെട്ടി എന്നിവ
കോണ്‍ക്രീറ്റ് ജെട്ടി
ആയി
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
കടലാക്രമണത്തെ
ചെറുക്കാന്‍ നടപടി
3605.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
കടലാക്രമണത്തെ
അടിയന്തിരമായി
ചെറുക്കുന്നതിന്
കരിങ്കല്ല് ഇറക്കിയ
ഇനത്തില്‍ എത്ര രൂപ
ചെലവായി എന്നു
വ്യക്തമാക്കാമോ ;
ഇതിന്റെ കണക്ക്
ജില്ലതിരിച്ച്
ലഭ്യമാക്കാമോ ;
(ബി)
ചേര്‍ത്തല
മണ്ഡലത്തിന്റെ
തീരമേഖലകളില്‍
കടലാക്രമണം
ചെറുക്കുന്നതിന് എത്ര
ലോഡ് കരിങ്കല്ലുകള്‍
വേണമെന്നാണ് മുന്‍
വര്‍ഷങ്ങളില്‍
ഇറിഗേഷന്‍
എന്‍ജിനിയറിംഗ് വിഭാഗം
പറഞ്ഞിരുന്നതെന്ന്
വ്യക്തമാക്കാമോ ;
അതുപ്രകാരമുള്ള
കരിങ്കല്ലുകള്‍
ചേര്‍ത്തലയുടെ
തീരമേഖലകളില്‍
ഇറക്കിയിരുന്നോ എന്നു
വ്യക്തമാക്കാമോ ;
(സി)
ആ
ഇനത്തില്‍ എത്ര രൂപയാണ്
ചെലവായതെന്നും എത്ര
ലോഡുകള്‍ ഇറക്കിയെന്നും
പറയാമോ ; കല്ലിറക്കിയ
ഇനത്തില്‍
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
നല്‍കാനുള്ള തുക
പൂര്‍ണ്ണമായും നല്കി
കഴിഞ്ഞോ ;
(ഡി)
കടലാക്രമണം
ചെറുക്കുന്നതിന് കടല്‍
ഭിത്തി പോലുള്ള
ശാശ്വതസംവിധാനങ്ങള്
ഒരുക്കാതെ താല്കാലിക
സ്വഭാവത്തില്‍
കല്ലിറക്കി മണ്ണില്‍
താഴ്ത്തിക്കളയുന്ന
സമ്പ്രദായം
ശാസ്ത്രീയമാണോ എന്നു
പരിശോധിച്ചിട്ടുണ്ടോ ;
എല്ലാ വര്‍ഷവും
ഇപ്രകാരം അടിയന്തര
ജോലികളെന്ന പേരില്‍
കല്ലിറക്കുന്ന
നടപടികൊണ്ട് എത്രമാത്രം
പ്രയോജനം
ജനങ്ങള്ക്കുണ്ടാകുന്നുവെന്നും
എത്രമാത്രം സാമ്പത്തിക
നഷ്ടം
ഉണ്ടാകുന്നുവെന്നും
പരിശോധിക്കാറുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പ്രവൃത്തികള്‍
3606.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ജലവിഭവ വകുപ്പ്
മുഖേന കല്ല്യാശ്ശേരി
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയാണ്; ഭരണാനുമതി
ലഭിച്ചിട്ടും
നടപ്പിലാക്കാന്‍
ബാക്കിയുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണ് ; വിശദാംശം
നല്‍കുമോ ?
മുല്ലപ്പെരിയാര്‍
അണക്കെട്ടിനെ സംബന്ധിച്ച്
തമിഴ്നാട് നല്കിയ
സത്യവാങ്മൂലം
3607.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്
ഭീകരസംഘടനകളുടെ
ഭീഷണിയുണ്ടെന്ന
ഇന്റലിജന്‍സ്
റിപ്പോര്‍ട്ട്
തമിഴ്നാട് സര്‍ക്കാര്‍
സുപ്രീംകോടതിയില്‍
സത്യവാങ്മൂലം
സമര്‍പ്പിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
സംസ്ഥാന
സര്‍ക്കാരിന് പ്രസ്തുത
ഇന്റലിജന്‍സ്
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(സി)
ഉണ്ടെങ്കില്‍
ആയതിന്മേല് എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
മുല്ലപ്പെരിയാര്‍
അണക്കെട്ടിനുള്ള തീവ്രവാദി
ഭീഷണി
3608.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാറില്‍
പുതിയ അണകെട്ട്
നിര്‍മ്മിയ്ക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികളും നിലവിലെ
സ്ഥിതിയും
വിശദമാക്കുമോ;
(ബി)
മുല്ലപ്പെരിയാറിന്
തീവ്രവാദി
ഭീഷണിയുണ്ടെന്ന്
കാണിച്ച് തമിഴ്നാട്
സര്‍ക്കാര്‍
ഇന്റലിജന്‍സ്
ബ്യൂറോയുടെ
റിപ്പോര്‍ട്ട് സുപ്രീം
കോടതിയില്‍
സമര്പ്പിച്ചിട്ടുള്ളതിനെപ്പറ്റി
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
ഇതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ട്
3609.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ട്
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
അണക്കെട്ട്
നിര്‍മ്മിക്കുന്നതിന്
പരിസ്ഥിതി പഠനം
നടത്തുന്നതിനായി
കേന്ദ്രസര്‍ക്കാര്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അനുമതിയ്ക്കായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ?
ചാലക്കുടിപ്പുഴയില്‍
സ്റ്റോറേജ് ഡാം
3610.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിപ്പുഴയില്‍
തുമ്പൂര്മുഴിക്കു
മുകളില്‍ സ്റ്റോറേജ്
ഡാം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഇതിനായുള്ള
പരിശോധനാ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍ പരിശോധനാ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്റ്റോറേജ് ഡാമിന്റെ
നിര്‍മ്മാണം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
അമ്പലപ്പുഴയിലെ
ട്യൂബ് വെല്ലുകളുടെ
പ്രവര്‍ത്തനം
3611.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തില്‍ വാട്ടര്‍
അതോറിറ്റിയുടെ
കീഴിലുള്ള എത്ര ട്യൂബ്
വെല്ലുകള്‍
പ്രവര്‍ത്തനം
നിലച്ചതായിട്ടുണ്ട് ;
വിശദാംശം നല്‍കുമോ ;
(ബി)
കേടായ
ട്യൂബ് വെല്ലുകള്‍ക്ക്
പകരം പുതിയവ
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
ട്യൂബ്
വെല്ലുകള്‍ കേടായതുമൂലം
ശുദ്ധജലവിതരണം നിലച്ച
പ്രദേശങ്ങളില്‍
കുടിവെള്ളമെത്തിക്കാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ ;
(ഡി)
ട്യൂബ്
വെല്ലുകള്‍
കേടായതിനാല്‍
ലക്ഷങ്ങള്‍ മുടക്കി
പ്രവര്‍ത്തനക്ഷമമാക്കിയ
ആര്.ഒ. പ്ലാന്റുകള്‍
ഉപയോഗശ്യൂന്യമായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതു പരിഹരിക്കാന്‍
എന്ത് അടിയന്തിര
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
അരുവിക്കരയിലെ
കുടിവെള്ള ബോട്ടലിംഗ് പ്ലാന്റ്
3612.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എം.ചന്ദ്രന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനങ്ങള്‍ക്ക്
കുറഞ്ഞനിരക്കില്‍
ഗുണനിലവാരമുള്ള
കുപ്പിവെള്ളം
ലഭ്യമാക്കുക എന്ന
ഉദ്ദേശ്യത്തോടെ
മുന്‍സര്‍ക്കാര്‍
പ്രഖ്യാപിച്ച
അരുവിക്കരയിലെ
കുടിവെള്ള ബോട്ടിലിംഗ്
പ്ലാന്റിന്റെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
ഈ
പദ്ധതി ഉപേക്ഷിച്ചോ;
എങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഒരു വര്‍ഷം ഉദ്ദേശം
1000 കോടി രൂപയുടെ
വിപണനം നടക്കുന്ന
കുപ്പിവെള്ള മേഖലയില്‍
സ്വകാര്യ ബോട്ടലിംഗ്
പ്ലാന്റുകളുടെ
സമ്മര്‍ദ്ദത്തിനു
വഴങ്ങാതെ കുടിവെള്ള
ബോട്ടലിംഗ്
പ്ലാന്റുകള്‍ ആരംഭിച്ച്
ജനതാല്പര്യം
സംരക്ഷിക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
എങ്കില്‍
വ്യക്തമാക്കുമോ ?
ശ്രീകൃഷ്ണപുരം
ഗ്രാമപഞ്ചായത്തിലെ സ്പാന്‍ പദ്ധതി
3613.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പാന്‍
പദ്ധതിയിലൂടെ
ശ്രീകൃഷ്ണപുരം
ഗ്രാമപഞ്ചായത്തിലെയും
സമീപ
പഞ്ചായത്തുകളിലെയും
ജനങ്ങള്‍ക്ക് കുടിവെളളം
എത്തിക്കുന്ന എല്ലാ
പ്രവൃത്തികളും എന്നാണ്
പൂര്‍ത്തീകരിച്ചത് ;
(ബി)
പ്രസ്തുത
പദ്ധതിയില്‍നിന്നും
എത്ര ഹൗസ് കണക്ഷനുകള്‍
നല്കുകയുണ്ടായി ;
വിശദാംശം ലഭ്യമാക്കാമോ
;
(സി)
സ്പാന്‍
പദ്ധതി പ്രകാരം എത്ര
രൂപ ചെലവഴിച്ചാണ്
ശ്രീകൃഷ്ണപുരം
ശുദ്ധജലവിതരണ പദ്ധതി
പൂര്‍ത്തീകരിച്ചത് ;
വിശദാംശം ലഭ്യമാക്കാമോ
?
പഞ്ചായത്തുകള്‍ക്കായുള്ള
സമഗ്ര കുടിവെള്ള പദ്ധതി
3614.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുഴല്‍മന്ദം,
തേങ്കുറിശ്ശി, കണ്ണാടി
പഞ്ചായത്തുകള്‍ക്കായുള്ള
സമഗ്ര കുടിവെള്ള
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
പ്രവൃത്തികളാണ് ഇതുവരെ
പൂര്‍ത്തിയായിട്ടുള്ളത്;
(സി)
പദ്ധതിയുടെ
നിര്‍മ്മാണത്തില്‍
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
(ഡി)
കുടിവെള്ള
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ജല
അതോറിറ്റിയുടെ പദ്ധതികള്‍
3615.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയുടെ
പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കാമോ ;
(ബി)
പദ്ധതികളുടെ
വിതരണശേഷി
വര്‍ദ്ധിപ്പിക്കുവാനും
കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
മോണിറ്റര്‍ ചെയ്യാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
എന്നറിയിക്കുമോ ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
3616.
ശ്രീ.സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിനടത്തിപ്പിനായി
എന്തെല്ലാം തരത്തിലുള്ള
ധനസഹായങ്ങളാണ്
പ്രയോജനപ്പെടുത്തുന്നത്
;
ആസ്തി
വികസന ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കുന്ന കുടിവെളള
പദ്ധതികള്‍
3617.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ടില്‍ നിന്നും
തുക വിനിയോഗിച്ച്
നടപ്പാക്കുന്ന വിവിധ
കുടിവെളള പദ്ധതികളുടെ
പുരോഗതി വിശദമാക്കുമോ ;
(ബി)
ധനകാര്യവകുപ്പില്‍
നിന്നും പ്രസ്തുത
പദ്ധതികള്‍ക്ക്
അംഗീകാരം
ലഭിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ ;
(സി)
ഭരണാനുമതി
നല്കുവാനുളള കാലതാമസം
ഒഴിവാക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ ?
ആലപ്പുഴ
കുട്ടനാട് താലൂക്കിലെ
കുടിവെള്ളക്ഷാമം
3618.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ കുട്ടനാട്
താലൂക്കില്‍ കൈനകരി
പഞ്ചായത്തില്‍ കോലത്ത്
ജെട്ടി (സൗത്ത്) മുതല്‍
കുട്ടമംഗലം ഷെല്‍
സൊസൈറ്റി വരെ
കുടിവെള്ളക്ഷാമം
നേരിടുന്നതുമായി
ബന്ധപ്പെട്ട പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രദേശത്ത്
പി. ഡബ്ള്യൂ. ഡി.
റോഡിലൂടെ പൈപ്പ് ലൈന്‍
സ്ഥാപിച്ച് കുടിവെള്ളം
എത്തിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിയ്ക്കുമോ?
ബാവിക്കര
റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ
നിര്‍മ്മാണവും ശുദ്ധജല
വിതരണവും
3619.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
ഉപ്പുവെള്ളം
കുടിക്കേണ്ടിവരുന്ന
ദുരവസ്ഥയില്‍ നിന്നും
കാസര്‍ഗോഡിനെ
മോചിപ്പിക്കാന്‍ എന്ത്
നടപടികളാണു
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ബാവിക്കര
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
നിര്‍മ്മാണം ഏത്
ഉദ്ദേശ്യത്തോടെ
എപ്പോഴാണു തുടങ്ങിയത്;
ഇപ്പോള്‍ പ്രവൃത്തി
തുടരുന്നുണ്ടോ;
എങ്കില്‍ എപ്പോള്‍
പൂര്‍ത്തീകരിക്കും;
ഇല്ലെങ്കില്‍ പ്രവൃത്തി
സ്തംഭനാവസ്ഥയിലാകാനുള്ള
കാരണമെന്താണ്;
(സി)
അടുത്ത
വേനൽ കാലത്ത് ശുദ്ധജലം
ലഭിക്കുന്നത്
ഉറപ്പാക്കാനാവശ്യമായ
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കുടിവെള്ള
പദ്ധതികൾ
3620.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
മാതൃകയില്‍ സംസ്ഥാനത്തെ
മുഴുവന്‍
പഞ്ചായത്തുകളിലും
സുലഭവും ശുദ്ധവുമായ
കുടിവെള്ളം
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കുമോ ;
ചേര്‍ത്തല
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ രണ്ടാം
ഘട്ടവിപുലീകരണം
3621.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ രണ്ടാം
ഘട്ടവിപുലീകരണ
പ്രവൃത്തിയുടെ ഭാഗമായി
നബാര്‍ഡ് സഹായത്താല്‍
60 കോടി രൂപയുടെ പൈപ്പ്
ലൈന്‍ എക്സ്റ്റന്‍ഷന്‍
പ്രവൃത്തികള്‍
നാളിതുവരെ
ആരംഭിച്ചിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രവൃത്തികള്‍
ആരംഭിക്കാതിരിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കിൽ
എന്തെന്ന്
വിശദമാക്കാമോ;
മുന്‍പരിചയവും
സാങ്കേതിക തികവുമുള്ള
സ്ഥിരം ജീവനക്കാരെ ഈ
പദ്ധതിയുടെ
നിര്‍വ്വഹണത്തിനായി
പൂര്‍ത്തീകരണം വരെ
നിയോഗിക്കുന്നതിനും
അപാകതകള്‍ ഉണ്ടാകുന്ന
പക്ഷം അവ ഉദ്യോഗസ്ഥരുടെ
ബാധ്യതയായി
നിശ്ചയിക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പുത്തൂര്‍
കുടിവെള്ള പദ്ധതി
3622.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതിയും
സങ്കേതികാനുമതിയും
ലഭിച്ച പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
"പുത്തൂര്‍ കുടിവെള്ള
പദ്ധതിയുടെ" നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ ?
കുട്ടനാട്
പാക്കേജില്‍ ഉള്‍പ്പെടുത്തി
പെെപ്പ് ലെെന്‍ സ്ഥാപിക്കുന്ന
പ്രവൃത്തി
3623.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍ 70 കോടി
രൂപ അനുവദിച്ച്
നീരേററുപുറം കുടിവെള്ള
പ്ലാന്റില്‍ നിന്നും
കുട്ടനാട്ടിലെ വിവിധ ഒ
എച്ച് ടാങ്കിലേക്കുള്ള
പെെപ്പ് ലെെന്‍
സ്ഥാപിക്കുന്ന
പ്രവൃത്തി എത്രത്തോളം
പൂര്‍ത്തീകരിച്ചുവെന്നും
ഇനി എവിടെയൊക്കെ
പെെപ്പ് ലെെന്‍
സ്ഥാപിക്കാനുണ്ടെന്നും
വിശദമാക്കിയ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കാവാലത്തും തകഴിയിലും ഒ
എച്ച് ടാങ്കുകള്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ചെറിയ
വിതരണ ലെെനുകള്‍
സ്ഥാപിക്കുന്നതിന് എം
എല്‍ എ
സമര്‍പ്പിച്ചിരുന്ന
അപേക്ഷയില്‍ എന്തെല്ലാം
നടപടികള്‍ ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍ നബാര്‍ഡ്
സഹായത്തോടെ നടപ്പാക്കുന്ന
പദ്ധതി
3624.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍
നബാര്‍ഡ് സഹായത്തോടെ
നടപ്പാക്കുന്ന
കുടിവെള്ള പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രധാന
ഘടകങ്ങള്‍
എന്തെല്ലാമെന്നും അവ
ഏതു ഘട്ടംവരെയായി
എന്നും ഇനം തിരിച്ച്
വ്യക്തമാക്കുമോ
പ്ലാന്റുകള്‍
3625.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള വാട്ടര്‍
അതോറിട്ടിയുടെ കീഴില്‍
ഡ്രിങ്കിംഗ് വാട്ടര്‍
ബോട്ടിലിംഗ്
പ്ലാന്റുകള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം;
(ബി)
ഈ
പ്ലാന്റുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചത് എന്നു
മുതലാണ്; ഈ
പ്ലാന്റുകളില്‍ നിന്നും
ഉല്പാദനം ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് ഉല്പാദനം
ആരംഭിക്കാന്‍ കഴിയാതെ
പോയതെന്ന്
വ്യക്തമാക്കുമോ;
(സി)
പൊതു
മാര്‍ക്കറ്റില്‍
കുടിവെളളം ലിറ്ററിന്
എത്ര രൂപ വിലയുണ്ട്;
എത്ര രൂപ നിരക്കില്‍
കുടിവെളളം
നല്‍കുന്നതിനാണ്
വാട്ടര്‍ അതോറിറ്റി
തീരുമാനിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ ?
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ ശുദ്ധജല
വിതരണ പദ്ധതികള്‍
3626.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ചെങ്ങന്നൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
ശുദ്ധജല വിതരണ
പദ്ധതികള്‍ ഏതൊക്കെയാണ്
; ഉത്തരവുകള്‍ സഹിതം
വ്യക്തമാക്കുമോ ;
(ബി)
ശുദ്ധജല
ക്ഷാമം പരിഹരിക്കുവാന്‍
മണ്ഡലത്തില്‍
പുരോഗമിച്ചുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്നും അവയുടെ
ഉത്തരവുകളുടെ
പകര്‍പ്പും
ലഭ്യമാക്കുമോ ;
(സി)
ശുദ്ധജല
ക്ഷാമം പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ ?
കോഴിക്കോട്
ജില്ലയില്‍ കുടിവെള്ളത്തില്‍
ഇരുമ്പിന്‍െറ അംശം
3627.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ജപ്പാന്
കുടിവെള്ള പദ്ധതി
പ്രകാരം വിതരണം
നടത്തുന്ന
കുടിവെള്ളത്തില്‍
ഇരുമ്പിന്‍െറ അംശം
അനുവദനീയമായ അളവിലും
കൂടുതലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച്
ഏതെങ്കിലും സര്‍ക്കാർ
ഏജന്‍സി പഠനം
നടത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പരിശോധനയില്‍
എന്തെല്ലാം
കണ്ടെത്തലുകളാണ് ഉള്ളത്
എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
അനുവദനീയ
അളവില്‍ കൂടുതല്‍
ഇരുമ്പ് കലര്‍ന്ന
വെള്ളം
ഉപയോഗിക്കുന്നത്
ആരോഗ്യത്തിന്
ഹാനികരമാണന്നതിനാല്
ഇതു തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
അർബൻ
ഇൻഫ്രാസ്ട്രക്ചെർ
ഡവലെപ്മെന്റ് സ്കീം ഫോർ സ്മാൾ
& മീഡിയം
ടൌണ്‍സ്(UIDSSMT)
3628.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിവാസികളുടെ കുടിവെള്ള
വിതരണ പദ്ധതിയായ അർബൻ
ഇൻഫ്രാസ്ട്രക്ചെർ
ഡവലെപ്മെന്റ് സ്കീം ഫോർ
സ്മാൾ & മീഡിയം
ടൌണ്‍സ് (UIDSSMT)
-ന്റെ കാലിക സ്ഥിതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഏതെല്ലാം
ഘടകങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനം ആണ്
പൂര്‍ത്തിയായത്;
(സി)
പ്രധാന
പമ്പ് ഹൗസിലേക്കുള്ള
വൈദ്യുത കണക്ഷന്
ലഭ്യമാക്കിയോ; വിശദാംശം
നല്‍കാമോ;
(ഡി)
ഈ
പദ്ധതിയില്‍ നിന്നും
ഒറ്റപ്പാലം
നിവാസികള്‍ക്ക് എന്ന്
കുടിവെള്ളം ലഭ്യമായി
തുടങ്ങും എന്ന്
വ്യക്തമാക്കാമോ?
ദേശീയ ജലപാത
3629.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദികളെ
ദേശീയ ജലപാതയുടെ
ഭാഗമാക്കാന്‍ കേന്ദ്ര
ഗവണ്മെന്റ്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എത്ര
നദികളെയാണ് ദേശീയ
ജലപാതയുടെ ഭാഗമാക്കാന്‍
ഉദ്ദേശിച്ചിട്ടുളളത്;
വിശദമാക്കുമോ;
(സി)
നിലവില്‍
ഏതെങ്കിലും നദികളെ
ദേശീയ ജലപാതയുടെ
ഭാഗമാക്കിയിട്ടുണ്ടോ;
എങ്കില്‍ അവ ഏതെല്ലാം;
(ഡി)
നദികളെ
ദേശീയ ജലപാതയുടെ
ഭാഗമാക്കുന്നത് മൂലം
സംസ്ഥാനത്തിന്
എന്തെല്ലാം
നേട്ടങ്ങളാണ്
ഉണ്ടാകുന്നത്?
ദേശീയ-
ഉൾനാടൻ ജലപാതകളുടെ വികസനം
T 3630.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിക്ക്
അനുമതി നല്കി കഴിഞ്ഞ
സാഹചര്യത്തില്‍
തദ്ദേശീയ
ചരക്കുഗതാഗതത്തിന്
ഏറ്റവും ഉപയോഗപ്രദമായ
ഉള്‍നാടന്‍
ജലപാതാവികസനക്കാര്യത്തില്
അടിയന്തര ശ്രദ്ധ
ഉണ്ടാകുമോ ;
(ബി)
കോവളം
- കൊല്ലം ജലപാതയുടെ
നിര്‍മ്മാണത്തിന്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് നടത്തിയ
പ്രവര്‍ത്തനങ്ങള്‍ക്ക്
ചെലവഴിച്ച തുകയും
ചെയ്തുതീര്‍ത്ത
ജോലികളും
കടത്തിക്കൊണ്ടുപോയ
മണലിന്റെ വ്യാപ്തിയും
സംബന്ധിച്ച പരിശോധനകള്‍
നടത്തിയിട്ടുണ്ടെങ്കിൽ
വിശദവിവരം നല്‍കുമോ ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ ;
(സി)
ദേശീയ
ജലപാതാ
വികസനകാര്യത്തില്‍
മലബാര്‍ മേഖലയില്‍
ഏതൊക്കെ പ്രവൃത്തികള്‍
ഏറ്റെടുത്തു
നടത്താനുണ്ടെന്നും,
ഏതൊക്കെ പ്രവൃത്തികളാണ്
നടന്നുവരുന്നതെന്നും
സംബന്ധിച്ച വിശദവിവരം
നല്‍കുമോ ?
താനൂരിലൂടെ
കടന്നു പോകുന്ന ജലപാത
പൂര്‍ത്തീകരിക്കാന്‍ നടപടി
3631.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂരിലൂടെ
കടന്നു പോകുന്ന ദേശീയ
ജലപാതയായ കനോലി കനാല്‍
ഉള്ളാല്‍ മുതല്‍
പൂരപ്പുഴ വരെ എത്ര
ദൂരത്തിലാണ്
പൂര്‍ത്തീകരിച്ചത്;
(ബി)
ഇനി
താനൂര്‍ നിയോജക
മണ്ഡലത്തില്‍ എത്ര
കിലോമീറ്റര്‍ ദൂരം
പൂര്‍ത്തീകരിക്കാനുണ്ട്;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
പൂര്‍ത്തീകരണം ബഹു.
മുഖ്യമന്ത്രി
മലപ്പുറത്തെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
പ്രഖ്യാപിച്ച വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ തുടര്‍
പ്രവര്‍ത്തനങ്ങള്‍
എത്രയും പെട്ടെന്ന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കടല്‍ഭിത്തി
നിര്‍മ്മാണം
3632.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ ചിത്താരി
കടപ്പുറത്ത് രൂക്ഷമായ
കടലാക്രമണം
അനുഭവപ്പെടുന്നതും
വ്യാപകമായ
നാശനഷ്ടമുണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രദേശത്ത്
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?