"ആശിക്കും
ഭൂമി ആദിവാസിക്ക് "പദ്ധതി
പ്രകാരം വിതരണം ചെയ്ത ഭൂമി
3401.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം "ആശിക്കും ഭൂമി
ആദിവാസിക്ക് "പദ്ധതി
പ്രകാരം ഇതുവരെ എത്ര
പേര്‍ക്ക് ആകെ എത്ര
ഭൂമി വിതരണം
ചെയ്തിട്ടുണ്ട് ;
ഓരോത്തര്‍ക്കും എത്ര
ഭൂമി വീതം നല്കി ;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ;
(ബി)
പദ്ധതിക്കുള്ള
ഭൂമി എങ്ങനെയാണ്
കണ്ടെത്തുന്നത് ; ഓരോ
ജില്ലയിലും
എവിടെയെല്ലാമാണ് ഭൂമി
കണ്ടെത്തി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ ;
(സി)
പദ്ധതിക്കായി
ഓരോ വര്‍ഷവും എത്ര
രൂപയാണ് നീക്കിവച്ചത് ;
അതില്‍ ഓരോ വര്‍ഷവും
എത്ര രൂപ ചെലവഴിച്ചു ;
(ഡി)
ടി.ആര്.ഡി.എം.
മുഖേന ഈ സര്‍ക്കാര്‍
വന്നതിന് ശേഷം എത്ര
ഏക്കര്‍ ഭൂമി എത്ര
പേര്‍ക്കായി വിതരണം
ചെയ്തിട്ടുണ്ട് ;
എവിടെയെല്ലാമാണ് ഭൂമി
ലഭിച്ചത് ; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഇ)
2011
മേയ് മാസത്തിനു മുമ്പ്
അപേക്ഷ നല്കി
നടപടികള്‍ ആരംഭിച്ച
എത്ര പേര്‍ക്ക് 2011
മേയ് മാസത്തിന് ശേഷം
ഭൂമി വിതരണം
ചെയ്തിട്ടുണ്ട് ; എത്ര
ഭൂമി വിതരണം ചെയ്തു ;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ ?
ഗോത്ര
ജ്യോതി പദ്ധതി
3402.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗോത്ര
ജ്യോതി പദ്ധതിക്കായി
എത്ര രൂപ
നീക്കിവച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
ചെലവഴിച്ചിട്ടുള്ള
തുകയുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
പട്ടിക
വര്‍ഗ്ഗ വികസന
വകുപ്പു്നടപ്പാക്കിയ പദ്ധതികള്‍
3403.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം ഓരോ
വര്‍ഷവും പട്ടിക
വര്‍ഗ്ഗ വികസന വകുപ്പു
വഴി നടപ്പാക്കിയ
പദ്ധതികളുടെ പേര്
വിവരവും ഇവ
നടപ്പാക്കുന്നതിനായി
പ്ലാന്‍, നോണ്‍ പ്ലാന്‍
ഇനത്തില്‍ നീക്കി വച്ച
തുകയുടെ വിശദാംശവും
ലഭ്യമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും പ്രസ്തുത
ഇനങ്ങളില്‍ ചെലവായ തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
ഓരോ
വര്‍ഷവും ലാപ്സായ തുക
പദ്ധതി തിരിച്ച്
ലഭ്യമാക്കാമോ?
നൈപുണ്യ
വികസന പദ്ധതി
3404.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
യുവതിയുവാക്കള്‍ക്ക്
നൈപുണ്യ വികസന
പരിപാലനത്തിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പ്രസ്തുത
പദ്ധതിയുമായി
ആരെല്ലാമാണ്
സഹകരിക്കുന്നത് ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നിര്‍വ്വഹണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
എന്തെല്ലാം ?
ആദിവാസി
ഊരുകളുടെയും
ഗോത്രവര്‍ഗ്ഗക്കാരുടെയും
അടിസ്ഥാന സൗകര്യവികസന
പദ്ധതികള്‍ .
3405.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ഊരുകളുടെയും
ഗോത്രവര്‍ഗ്ഗക്കാരുടെയും
അടിസ്ഥാന സൗകര്യ
വികസനത്തിനായുള്ള
പദ്ധതികള്‍ ഏതെല്ലാം
ഏജന്‍സികള്‍ മുഖേനയാണ്
സര്‍ക്കാര്‍
നടപ്പിലാക്കുന്നതെന്ന്
അറിയിയ്ക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ ഏജന്‍സികളിലൂടെ
ആദിവാസി ഊരുകളുടെയും
ഗോത്രവര്‍ഗ്ഗക്കാരുടെയും
അടിസ്ഥാന
സൗകര്യവികസനത്തിനായി
എന്ത് തുക
അനുവദിച്ചുവെന്നും
അതില്‍ എന്ത് തുക
ചെലവാക്കിയെന്നതിനും
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
ഏജന്‍സികള്‍
പദ്ധതിവിഹിതം വകമാറ്റി
ചെലവഴിക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പദ്ധതികളുടെ
നടത്തിപ്പിനെ
പ്രതികൂലമായി
ബാധിക്കുകയും വിഭാവനം
ചെയ്ത
ക്ഷേമപ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കാന്‍
കഴിയാതെ വരുകയും
ചെയ്യുന്നതിന്
ഇടയാക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍
പദ്ധതിവിഹിതം വകമാറ്റി
ചെലവഴിക്കുന്നത്
തടയുന്നതിന് കര്‍ശന
നടപടി സ്വീകരിക്കുമോ?
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ്
3406.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന
ഗ്രാന്റുകള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
അവ യഥാസമയം
നല്‍കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
കണ്ണൂര്‍
ജില്ലയില്‍ പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പ് പദ്ധതികള്‍
3407.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കല്ല്യാശ്ശേരി
മണ്ഡലത്തില്‍
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പ് മുഖേന
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
;
(ബി)
ഈ
കാലയളവില്‍ കണ്ണൂര്‍
ജില്ലയിലെ പട്ടുവം
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളത്
; ഭരണാനുമതി ലഭിച്ചതും
പൂര്‍ത്തിയാക്കാന്‍
ബാക്കിയുള്ളതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണ് ; വിശദാംശം
നല്‍കുമോ ?
ചാലക്കുടി
പെരുമ്പാറകാടര് കോളനിയിലെ
സഹകരണ സംഘങ്ങള്‍
3408.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
മലക്കപ്പാറ
പെരുമ്പാറകാടര് കോളനി
നിവാസികളടക്കമുള്ള
നിരവധി പേര്‍ക്ക്
പി.വി.ടി.ജി.
പദ്ധതിപ്രകാരം
അനുവദിച്ച വീടിന്റെ
നിര്‍മ്മാണം കരാരുകാര്‍
പൂര്‍ത്തീകരിക്കാത്തതുമൂലം
കോളനിനിവാസികള്ക്കുണ്ടായ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പി.വി.ടി.ജി.
പദ്ധതിപ്രകാരം
നടത്തുന്ന കെട്ടിട
നിര്‍മ്മാണമടക്കമുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിനും,
ഈ പദ്ധതിയുടെ
പ്രവര്ത്തനത്തിലുണ്ടായതായി
ആരോപിക്കപ്പെടുന്ന
അഴിമതിയും
കെടുകാര്യസ്ഥതയും
അന്വേഷിച്ച് നടപടി
സ്വീകരിക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ
പട്ടികവര്ഗ്ഗക്ഷേമവകുപ്പിന്റെ
കീഴിലുളള റോഡുകളുടെ നിര്‍മ്മാണം
3409.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പട്ടികവര്ഗ്ഗക്ഷേമവകുപ്പിന്റെ
കീഴില്‍ എത്ര റോഡുകള്‍
നിര്‍മ്മിച്ചിട്ടുണ്ട്
; മണ്ഡലം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ;
(ബി)
ഓരോ
മണ്ഡലത്തിനും അനുവദിച്ച
തുക സംബന്ധിച്ച കണക്ക്
ലഭ്യമാക്കുമോ ?
മെഡിക്കല്‍
- എഞ്ചിനീയറിംഗ് പ്രവേശന
പട്ടികയിലെ പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍
3410.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
പ്രാവശ്യത്തെ
മെഡിക്കല്‍ -
എഞ്ചിനീയറിംഗ് പ്രവേശന
പട്ടികയില്‍ മെരിറ്റ്
അടിസ്ഥാനത്തില്‍ എത്ര
പട്ടിക വര്‍ഗ്ഗ
വിഭാഗക്കാര്‍ യോഗ്യത
നേടിയിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ
പ്രാതിനിധ്യം കുറയാന്‍
കാരണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(സി)
ഇവരുടെ
പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
പരിപാടികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ ഹാംലെറ്റ്
പദ്ധതി
3411.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പട്ടികവര്‍ഗ്ഗ
കോളനികളെയാണ് ഹാംലെറ്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
കോളനികളില്‍ എന്തെല്ലാം
പ്രവൃത്തികള്‍ ഇതിനോടകം
ആരംഭിച്ചിട്ടുണ്ടെന്നും
ഒാരോ പ്രവൃത്തികളുടെയും
ഇനം തിരിച്ചുള്ള
വിശദാംശവും
ലഭ്യമാക്കുമോ ?
മാനന്തവാടി
പ്രിയദര്‍ശിനി
3412.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
മുതല്‍ മാനന്തവാടി
പ്രിയദര്‍ശിനി എന്ന
സ്ഥാപനത്തിന്റെ
പ്രവർത്തനത്തിന് ഓരോ
വര്‍ഷവും എത്ര തുക വീതം
നല്കി ;
(ബി)
ഈ
സ്ഥാപനത്തിന്റെ 2012-13
മുതല്‍ ഓരോ
വര്‍ഷവുമുള്ള ലാഭവും
നഷ്ടവും എത്ര രൂപയാണ് ;
എത്ര ആദിവാസികള്‍ ഈ
സ്ഥാപനത്തില്‍ ജോലി
നോക്കുന്നു ;
(സി)
ഈ
സ്ഥാപനത്തിന്റെ
നടത്തിപ്പ് ആര്‍ക്കാണ്
; സ്ഥാപനത്തിന്റെ
2012-13 മുതലുള്ള
വാര്‍ഷിക വരവ് ചെലവ്
കണക്കിന്റെ വിവരം
ലഭ്യമാക്കാമോ ; വരവ്
ചെലവ് ഓഡിറ്റ്
ചെയ്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഓഡിറ്റ്
നടത്തുന്നത് ആരെന്നും
വ്യക്തമാക്കാമോ ?
അവിവാഹിതരായ
ആദിവാസി അമ്മമാരെ
പുനരധിവസിപ്പിക്കുന്നതിന്
പദ്ധതി
3413.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവിവാഹിതരായ
ആദിവാസി അമ്മമാരെ
പുനരധിവസിപ്പിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
പദ്ധതിയുമായി
ഏതെല്ലാം ഏജന്‍സികളാണ്
സഹകരിക്കുന്നത് ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
പാമ്പന്‍തോട്
പട്ടിക വര്ഗ്ഗകോളനിയുടെ
സമഗ്ര വികസനം
3414.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കോങ്ങാട്
മണ്ഡലത്തില്‍
ഉള്‍പ്പെട്ട
പാമ്പന്‍തോട് പട്ടിക
വര്ഗ്ഗകോളനിയുടെ സമഗ്ര
വികസനത്തിനായി
17.12.2014 ല്‍
നിയമസഭയുടെ ചേമ്പറില്‍
വിളിച്ചു ചേര്‍ത്ത
യോഗത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിവരം ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
യോഗത്തിൽ
നിര്‍ദ്ദേശിച്ച
ഏതെങ്കിലും കാര്യം
നടപ്പിലായിട്ടുണ്ടോ ;
യോഗാനന്തരം 6 മാസം
കഴിഞ്ഞിട്ടും ഒരു
തീരുമാനം പോലും
നടപ്പിലാക്കാന്‍
കഴിയാത്തതിനാൽ
ഉദ്യോഗസ്ഥ തലത്തിലുള്ള
വീഴ്ച പരിശോധിച്ച്
നടപടി സ്വീകരിക്കുമോ ;
ഇത്
പട്ടികവര്‍ഗ്ഗക്കാരുടെ
പ്രശ്നമാണെന്ന്
തിരിച്ചറിഞ്ഞ് ആവശ്യമായ
സത്വര നടപടി
സ്വീകരിക്കുമോ ?
ആദിവാസിക്ഷേമ
സമിതി ഉന്നയിച്ച
ആവശ്യങ്ങള്‍
3415.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയില്‍
ആദിവാസികള്‍ക്ക്
കൂടുതല്‍ അധികാരം
നല്കുന്ന വനാവകാശനിയമം
നടപ്പിലാക്കാത്തതിന്റെ
കാരണം വിശദമാക്കുമോ ;
(ബി)
ആദിവാസിക്ഷേമ
സമിതിയുടെ
നേതൃത്വത്തില്‍ 2014
ല്‍ നടത്തിയ വയനാട്
കളക്ടറേറ്റ് ഉപരോധസമരം
എത്രദിവസം
നീണ്ടുനിന്നുവെന്നും
എന്തെല്ലാം
ആവശ്യങ്ങളാണ്
മുന്നോട്ട് വച്ചതെന്നും
വിശദമാക്കാമോ;
(സി)
സമരം
അവസാനിപ്പിക്കാന്‍
സര്‍ക്കാര്‍
ഇടപെട്ടപ്പോള്‍
സമരക്കാരുടെ
ആവശ്യങ്ങളെല്ലാം
അംഗീകരിക്കുകയുണ്ടായോ ;
ആവശ്യങ്ങള്‍ മുഴുവന്‍
നടപ്പാക്കാന്‍
സാധിച്ചിട്ടുണ്ടോ ;
(ഡി)
ഇല്ലെങ്കില്‍
ഇനിയും നടപ്പിലാക്കാന്‍
കഴിയാത്ത ആവശ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ?
ആദിവാസികളുടെ
ആരോഗ്യരക്ഷക്കായുള്ള
പദ്ധതികള്‍
3416.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
സ്ത്രീകള്‍ മതിയായ
ചികിത്സാ ലഭിക്കാതെ
വനത്തിനുള്ളില്‍
പ്രസവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ എവിടെ
നിന്നെല്ലാമാണ് ഇത്തരം
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
കാട്ടിലെ
പ്രസവത്തിനിടെ മതിയായ
പരിചരണം ലഭിക്കാതെ
കുഞ്ഞുങ്ങള്‍
മരിക്കുന്നതായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഏതെല്ലാം കോളനികളില്‍
നിന്നും എത്ര മരണം
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
ആദിവാസികള്‍ക്ക്
ചികിത്സാ സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍
ചുമതലപ്പെടുത്തിയിട്ടുള്ള
വകുപ്പിലെ ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ആദിവാസികളുടെ
ആരോഗ്യരക്ഷയ്ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാമാണ്
; ഓരോ പദ്ധതികളുടെയും
വിശദാംശങ്ങളും
നടപ്പാക്കുന്ന രീതിയും
വിശദമാക്കുമോ ?
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ പദ്ധതികള്‍
3417.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാഞ്ഞങ്ങാട് നിയോജക
മണ്ഡലത്തില്‍
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന്റെ
അഭിമുഖ്യത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന് വര്‍ഷം
തിരിച്ച് വിശദമാക്കാമോ
;
(ബി)
ഓരോ
പദ്ധതിയുടെയും അടങ്കല്‍
തുക, ഗുണഭോക്താക്കളുടെ
എണ്ണം എന്നിവ
അറിയിക്കുമോ ;
(സി)
വകുപ്പിന്റെ
നേതൃത്വത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
രോഗികള്‍ക്കുള്ള ചികിത്സാ
ധനസഹായം
3418.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്ക്
സര്‍ക്കാര്‍
ആശുപത്രികളില്‍
ചികിത്സയ്ക്കായി
അനുവദിക്കേണ്ട തുക
കുടിശ്ശികയായിരിക്കുന്നതുമൂലം
ഇവര്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ആതിരപ്പിള്ളി
പഞ്ചായത്തിലെ
അരയ്ക്കാപ്പ് എസ്.റ്റി.
കോളനിയിലെ രാമകൃഷ്ണന്റെ
ഹൃദ്രോഗ സംബന്ധമായ
ചികിത്സയ്ക്കായി
കോട്ടയം മെഡിക്ക്ല
കോളേജില്‍
പ്രവേശിപ്പിച്ച് ബൈപാസ്
സര്‍ജറിക്കുള്ള
നിര്‍ദ്ദേശം
ലഭിച്ചൂവെങ്കിലും
വകുപ്പില്‍ നിന്നും
പ്രസ്തുത
ആശുപത്രിയിലേയ്ക്ക് തുക
അനുവദിക്കുവാന്‍
കുടിശ്ശികയുള്ളതുകൊണ്ട്
തല്ക്കാലം ചികിത്സ
നിഷേധിച്ച
സാഹചര്യത്തില്‍
രാമകൃഷ്ണന്റെ
ചികിത്സയ്ക്കായി
അടിയന്തരമായി ധനസഹായം
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
പട്ടികവര്‍ഗ്ഗ
യുവതികള്‍ക്ക് ഓട്ടോറിക്ഷ
നല്കുന്ന പദ്ധതി
3419.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്‍രഹിതരായ
പട്ടികവര്‍ഗ്ഗ
യുവതികള്‍ക്ക്
ഓട്ടോറിക്ഷ നല്കുന്ന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പദ്ധതിവഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
സ്ത്രീകളുടെ ശാക്തീകരണം
എത്രത്തോളം
ഫലപ്രദമാക്കാനാണ്
പദ്ധതിയിലൂടെ
ലക്ഷ്യമിട്ടിട്ടുള്ളത്
;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
എന്തെല്ലാം ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പട്ടവരുടെ
പുനരധിവാസം
3420.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പട്ടവര്‍ക്ക്
പുനരധിവാസം ഉള്‍പ്പെടെ
അടിസ്ഥാന സൗകര്യം
അനുവദിക്കുന്നതില്‍
കാലതാമസം ഉണ്ടാകുന്നത്
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന
ഗ്രാന്റുകള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
അവ യഥാസമയം
നല്‍കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അട്ടപ്പാടിയിലെ
നവജാതശിശുക്കളുടെ മരണം
3421.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
നവജാതശിശുക്കളുടെ മരണം
സംഭവിക്കുന്നത്
അവസാനിപ്പിക്കുവാൻ
ശാശ്വത പരിഹാര
നടപടികള്‍
സ്വീകരിക്കുവാന്‍
കഴിയാത്തതെന്തുകൊണ്ടാണെന്ന്
വിശദീകരിക്കുമോ ?
പോഷകാഹാരക്കുറവ്
മൂലം മരിച്ച കുട്ടികൾ
3422.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസത്തിനു ശേഷം
പോഷകാഹാരക്കുറവ് മൂലം
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര കുട്ടികള്‍
മരിച്ചെന്നു
വ്യക്തമാക്കാമോ;
(ബി)
മരിച്ച
കുട്ടികളുടെ എണ്ണം 0 -
6 വയസ്സ്, 6 - 12
വയസ്സ് എന്നു തരം
തിരിച്ചു ലഭ്യമാക്കുമോ;
(സി)
പോഷകാഹാരക്കുറവു
മൂലമുള്ള ശിശു മരണം
തടയുന്നതിന് കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
പോഷകാഹാരക്കുറവ്
മൂലം മരണപ്പെട്ട
പട്ടികവര്‍ഗ്ഗ
ഗര്‍ഭിണികള്‍
3423.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസത്തിനു ശേഷം
പോഷകാഹാരക്കുറവ് മൂലം
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര ഗര്‍ഭിണികള്‍
മരണപ്പെടുകയുണ്ടായി ;
(ബി)
പ്രസ്തുത
സംഭവത്തെ തുടര്‍ന്ന്
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
ഗര്‍ഭിണികള്‍ക്ക്
പോഷകാഹാര ലഭ്യത ഉറപ്പ്
വരുത്തുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടെന്നും
അതിനായി എത്ര തുക
ഇതിനോടകം
ലഭ്യമാക്കിയെന്നും എത്ര
തുക ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ ?
അട്ടപ്പാടിയില്‍
നവജാത ശിശുക്കളുടെ മരണം -
എസ്. എം. വിജയാനന്ദ്, ഐ.എ.എസ്
കമ്മിറ്റി
3424.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
നവജാത ശിശുക്കളുടെ മരണം
തുടരെ
ഉണ്ടായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
അവിടുത്തെ കാര്യങ്ങള്‍
നേരിട്ട്
നിരീക്ഷിക്കുവാനും
പ്രതിരോധ നടപടികള്‍
സ്വീകരിക്കാനുമായി
എസ്.എം . വിജയാനന്ദ്,
ഐ. എ. എസ്. -ന്റെ
നേതൃത്വത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ ഒരു
കമ്മിറ്റിയെ
നിയോഗിച്ചിരുന്നോ എന്ന്
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
കമ്മിറ്റിയുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഇത്
സംബന്ധിച്ച് പ്രസ്തുത
കമ്മിറ്റി കേന്ദ്ര
സര്‍ക്കാരിനോ സംസ്ഥാന
സര്‍ക്കാരിനോ
എന്തെങ്കിലും
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ ;
(ഇ)
എങ്കില്‍
ഇത് സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ?
അടിച്ചില്‍ത്തൊട്ടി
കോളനി റോഡ് നിര്‍മ്മാണം
3425.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
-ആനമല റോഡില്‍ നിന്നും
അടിച്ചില്‍ത്തൊട്ടി
കോളനിയിലേക്ക് റോഡ്
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് ;
(ബി)
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ
;
(സി)
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ അവ
നീക്കി, നിര്‍മ്മാണം
ആരംഭിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
പട്ടികവർഗ്ഗക്ഷേമത്തിനായി
നടപ്പാക്കിയ പദ്ധതികള്‍
3426.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ
പട്ടികവർഗ്ഗക്ഷേമത്തിനായി
ഓരോ വര്‍ഷവും
നടപ്പാക്കിയ
പദ്ധതികളുടെ പേരും
അതിന്റെ നടത്തിപ്പിനായി
നീക്കി വച്ച ബജറ്റ്
വിഹിതവും പ്ലാന്‍,
നോണ്‍ പ്ലാന്‍ തിരിച്ച്
ലഭ്യമാക്കാമോ; പ്രസ്തുത
പദ്ധതികളില്‍ ഉണ്ടായ
ചെലവ് സംബന്ധിച്ച
വിവരങ്ങളും
ലഭ്യമാക്കാമോ;
(ബി)
ഓരോ
വര്‍ഷവും ലാപ്സായ തുക
ഓരോ പദ്ധതിയിലും
എത്രയെന്ന് പറയാമോ;
(സി)
ഫണ്ടിന്റെ
അപര്യാപ്തതകൊണ്ട്
മാറ്റിവച്ച പദ്ധതികള്‍
ഉണ്ടോ;
(ഡി)
അവയിൽ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമെന്നും
ആയതിലുളള വകയിരുത്തലും
ചെലവും
വര്‍ഷാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
2014-15 സാമ്പത്തിക
വര്‍ഷത്തില്‍ അനുവദിച്ച
ഗ്രാന്റ് ഇന്‍ എയ്ഡ്
T 3427.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15 സാമ്പത്തിക
വര്‍ഷത്തില്‍
ഭരണഘടനയിലെ
ആര്‍ട്ടിക്കിള്‍ 275(1)
പ്രകാരം പട്ടിക
വ൪ഗ്ഗക്കാ൪ക്ക്
ഗ്രാന്റ് ഇന്‍ എയ്ഡായി
എത്ര രൂപ അനുവദിച്ചു;
(ബി)
അനുവദിച്ച
തുകയില്‍ മാര്‍ച്ച് 31
വരെ എത്ര ശതമാനം
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
ഹെഡില്‍ കേന്ദ്ര
സര്‍ക്കാര്‍ 2011-12
മുതല്‍ ഓരോ വര്‍ഷവും
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും
വ്യക്തമാക്കാമോ?
ഭാരത
ദര്ശന് യാത്ര
3428.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡ് ഭാരത ദര്ശന്
യാത്രയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
യാത്രയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
ഇതിനായി ആരെയെല്ലാമാണ്
തെരഞ്ഞെടുക്കുന്നത്
എന്ന് വിശദമാക്കുമോ ;
(സി)
എന്തെല്ലാം
കാര്യങ്ങള്‍ ഇതിന്റെ
ഭാഗമായി
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
യുവജനക്ഷേമ
ബോര്‍ഡിന്റെ പരീക്ഷ പരിശീലന
പരിപാടി
3429.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.റ്റി.പി.,
പി.എസ്.സി., ഓണ്‍ലൈന്‍
പരീക്ഷ എന്നിവയ്ക്ക്
പരിശീലനം നല്‍കുന്നതിന്
യുവജനക്ഷേമ ബോര്‍ഡ്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
പദ്ധതിയിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
അതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പരിപാടികളുമായി
സഹകരിച്ചത്
ആരെല്ലാമാണെന്നുള്ള
വിശദാംശങ്ങള്‍ നല്‍കാമോ
?
യുവജനക്ഷേമ
ബോര്‍ഡിന്റെ പദ്ധതികള്‍
3430.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
സ്വയംതൊഴില്‍
പരിശീലനത്തിനും
ബോധവല്‍ക്കരണ
ക്യാമ്പയിനുകള്‍ക്കും
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പരിപാടികളാണ്
സംഘടിപ്പിച്ചതെന്ന്
വിശദമാക്കുമോ;
(ഡി)
ആരെല്ലാമാണ്
പ്രസ്തുത
പരിപാടികളുമായി
സഹകരിച്ചത് ;
വിശദാംശങ്ങള്‍
നല്‍കാമോ?
കാഴ്ചബംഗ്ലാവും
മൃഗശാലകളും
3431.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സര്‍ക്കാര്‍ വക
കാഴ്ചബംഗ്ലാവ്, മൃഗശാല
ഇവകള്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ് ഉള്ളത്
വിശദമാക്കുമോ ;
(ബി)
ഇവിടങ്ങളില്‍
ഒക്കെ നല്ല നിലയില്‍
മെയിന്റന്സുകള്
ഇല്ലാതെ വളരെ ശോചനീയമായ
അവസ്ഥയിലാണ്
കാഴ്ചബംഗ്ലാവ്,
മൃഗശാലകള്‍
നടക്കുന്നതെന്ന് വല്ല
പരാതികളും
കിട്ടിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;ഇല്ലെങ്കില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും
വിശദമാക്കുമോ;
(സി)
മൃഗശാലകളില്‍
നല്ല ഇനം പക്ഷി,
സര്‍പ്പ, മൃഗാദികളെ
കൊണ്ടുവന്ന്
ജനങ്ങള്‍ക്ക് കാണുവാനും
മറ്റും അവസരം
ഒരുക്കുവാന്‍
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?