പുതിയ
പദ്ധതികള്‍
3275.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി
ആവിഷ്കരിക്കുകയും
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
പൂര്‍ണമായും
നടപ്പിലാക്കുകയും
ചെയ്ത, അടിസ്ഥാന
സൗകര്യവികസന മേഖലയിലെ
പദ്ധതികള്‍
ഏതൊക്കെയായിരുന്നു;
(ബി)
ഈ
പദ്ധതികള്‍ക്ക്
ചെലവഴിച്ച തുകയും,
കമ്മീഷന് ചെയ്ത
തീയതിയും, പദ്ധതിയുടെ
പേരും വിശദമാക്കാമോ;
പദ്ധതി
ഒാരോന്നിന്റെയും ഭൗതിക
നേട്ടം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ശമ്പള
പരിഷ്കരണത്തിന് വകയിരുത്തിയ തുക
3276.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പള
പരിഷ്കരണത്തിന്
മാത്രമായി തന്നാണ്ടിലെ
ബഡ്ജറ്റില്‍ പണം
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അത് ഏത്
ഹെഡ്ഡില്‍; എത്ര കോടി
രൂപ ആണെന്ന്
വിശദമാക്കാമോ;
(ബി)
ശമ്പള
കമ്മീഷന്റെ ശിപാര്‍ശ
അതേപടി
നടപ്പിലാക്കുന്നതിന്
കുടിശ്ശിക ഉള്‍പ്പെടെ
നല്കാന് മൊത്തം എത്ര
കോടി രൂപ തന്നാണ്ടില്‍
ആവശ്യമായി വരും; ഇത്
സംബന്ധമായ കമ്മീഷന്റെ
നിഗമനം
എന്താണെന്നറിയാമോ;
വിശദമാക്കാമോ;
(സി)
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും
തന്നാണ്ടില്‍ അര്‍ഹമായ
ഡി.എ. നല്‍കുന്നതിനും,
ഹയര്‍ സെക്കണ്ടറി
സ്കൂള്‍ അദ്ധ്യാപകര്‍
ഉള്‍പ്പെടെ പുതുതായി
സൃഷ്ടിച്ച
തസ്തികകളിലുള്ളവര്‍ക്ക്
തന്നാണ്ടില്‍
നല്കേണ്ടതായ ശമ്പളം
നല്‍കുന്നതിനും മൊത്തം
എന്തു തുക
ആവശ്യമായിവരും;
തന്നാണ്ടിലെ
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട തുക
ഇവയ്ക്കെല്ലാം
പര്യാപ്തമാണോ;
വിശദമാക്കാമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
T 3277.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്താം
ശമ്പളകമ്മീഷനെ
നിയമിച്ചത്
എന്നാണെന്നും, ഇതിന്റെ
പൂര്‍ണ്ണതോതിലുള്ള
പ്രവര്‍ത്തനം
ആരംഭിച്ചത്
എന്നാണെന്നും
വ്യക്തമാക്കാമോ;
(ബി)
മഹാരാഷ്ട്ര,
തമിഴ്നാട്
സംസ്ഥാനങ്ങളില്‍
ജീവനക്കാര്‍ക്കായി
നടപ്പിലാക്കിയ ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
സംസ്ഥാനത്തും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
പ്രസ്തുത
സംസ്ഥാനങ്ങളില്‍
വ്യത്യസ്ത രീതിയിലാണ് ഈ
പദ്ധതി
നടപ്പിലാക്കിയതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
പദ്ധതിയുടെ പ്രീമിയം
തുക സര്‍ക്കാര്‍
നല്‍കുമോ ; അഥവാ
അംഗങ്ങളില്‍ നിന്നും
ഈടാക്കുമോമോ ;
വിശദമാക്കാമോ;
(ഡി)
ഇക്കാര്യങ്ങളില്‍
വ്യക്തത
വരുത്തുന്നതിനായി
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി കമ്മീഷന്റെ
ടേംസ് ഓഫ് റഫറന്‍സില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ ;
എങ്കില്‍
ആയതിലേയ്ക്കായി
കമ്മീഷന്റെ കാലാവധി
ദീര്‍ഘിപ്പിക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?.
ധര്‍മ്മടം
നിയോജക മണ്ഡലത്തിലെ അസറ്റ്
ഡെവലപ്മെന്റ് ഫണ്ട്
3278.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജക മണ്ഡലത്തിലെ
അസറ്റ് ഡെവലപ്മെന്റ്
ഫണ്ടില്‍ നിന്ന്
2014-15 സാമ്പത്തിക
വര്‍ഷത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ധനകാര്യവകുപ്പ്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍
ഏതെങ്കിലും
പ്രവൃത്തികള്‍ക്ക്
ധനകാര്യവകുപ്പ് അനുവാദം
നല്കാന് ബാക്കി
ഉണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
വെളിപ്പെടുത്താമോ?
കര്‍ഷകരുടെ
ക്ഷേമത്തിനായി വകയിരുത്തിയ തുക
3279.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
2012-13 മുതല്‍ 2015-16
വരെയുളള വര്‍ഷങ്ങളില്‍
കര്‍ഷകരുടെ
ക്ഷേമത്തിനായി
ഓരോവര്‍ഷവും എത്ര കോടി
രൂപ ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടായിരുന്നു;
ഇതില്‍ ഓരോ
സാമ്പത്തികവര്‍ഷവും
എത്ര തുക വീതം
ചിലവഴിച്ചിട്ടുണ്ടെന്ന്
പ്രത്യേകം പ്രത്യേകം
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്തെ
റബ്ബര്‍, ഏലം,
കുരുമുളക്, അടയ്ക്ക
എന്നീ കൃഷിക്കാരുടെ
ഉന്നമനത്തിനായി കഴിഞ്ഞ
ബജറ്റുകളില്‍ എത്ര തുക
വീതം നീക്കി
വച്ചിട്ടുണ്ട്;
വിവരിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
2011-ല്‍ വിവിധ
ഗ്രേഡിലുളള റബ്ബറിന്റെ
വില കിലോയ്ക്ക്
എത്രയെന്ന് ധനകാര്യ
വകുുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
പ്രത്യേകം പ്രത്യേകം
വിശദമാക്കുമോ;
(ഡി)
ഇപ്പോഴത്തെ
റബ്ബര്‍ വില വിവിധ
ഗ്രേഡില്‍ കിലോയ്ക്ക്
എത്ര രൂപയാണെന്ന്
വിവരിയ്ക്കുമോ?
മാവേലിക്കര
നിയോജകമണ്ഡലത്തിലെ സ്റ്റേഡിയം
നിര്‍മ്മാണം
3280.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
ആസ്തി വികസന
ഫണ്ടിലുള്‍പ്പെടുത്തി
സ്റ്റേഡിയത്തിനാവശ്യമായ
സ്ഥലം ഏറ്റെടുക്കുവാന്‍
അനുമതി ലഭ്യമാക്കുമോ
;ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍പെടുത്തി
ഏതെങ്കിലും
സ്ഥലങ്ങളില്‍ സ്ഥലം
ഏറ്റെടുക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍പ്പെടുത്തി
ശ്മശാനം
നിര്‍മ്മിക്കുവാന്‍
സ്ഥലം ഏറ്റെടുത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;ഇങ്ങനെ അനുമതി
കൊടുത്തുവെങ്കില്
സ്റ്റേഡിയത്തിനു വേണ്ടി
സ്ഥലം ഏറ്റെടുക്കുവാനും
നിര്‍മ്മിക്കുവാനുമുള്ള
അനുമതി ലഭ്യമാക്കുമോ ?
ഇ-സ്റ്റാമ്പിങ്
3281.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.മുരളീധരന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-സ്റ്റാമ്പിംഗ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
വ്യാജ
മുദ്രപത്രങ്ങള്‍
തടയുന്നതിന് ഇത്
എത്രമാത്രം സഹായകരമാകും
എന്നാണ്
പ്രതീക്ഷിക്കുന്നത് ;
(ഡി)
ഇത്
സംബന്ധിച്ച
നിയമനിര്‍മ്മാണ
പ്രക്രിയ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ?
എം.എല്‍.എ
മാരുടെ ആസ്തി വികസന പദ്ധതി
പ്രകാരമുള്ള പ്രവൃത്തികള്‍
3282.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ
മാര്‍ക്ക്
അനുവദിച്ചിട്ടുള്ള
ആസ്തി വികസന പദ്ധതി
പ്രകാരമുള്ള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാലതാമസത്തിന്
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പേരാമ്പ്ര
മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തിയ
ആട്ടോത്ത് താഴ പാലം
നിര്‍മ്മാണപ്രവൃത്തി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത പദ്ധതിക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ?
സേവന-വേതന
വ്യവസ്ഥകള്‍ - കാര്യക്ഷമമായ
സിവില്‍ സര്‍വ്വീസ്
T 3283.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടേയും ശമ്പള
പരിഷ്ക്കരണം
എന്നത്തേയ്ക്ക്
നടപ്പാക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാരുടെ സേവന-വേതന
വ്യവസ്ഥകള്‍ പുനര്‍
നിര്‍ണ്ണയിക്കുന്നതോടൊപ്പം
തന്നെ കാര്യക്ഷമമായ
സിവില്‍ സര്‍വ്വീസ്
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
ആസ്തി
വികസന ഫണ്ടിലുള്‍പ്പെടുത്തിയ
മാവേലിക്കര മണ്ഡലത്തിലെ
പ്രവൃത്തികള്‍
3284.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന
ഫണ്ടിലുള്‍പ്പെടുത്തി
മാവേലിക്കര
മണ്ഡലത്തില്‍ നാളിതുവരെ
അനുമതി ലഭിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ; അനുമതി
ലഭിച്ച പ്രവൃത്തികളുടെ
ആകെ തുക എത്രയെന്ന്
വ്യക്തമാക്കുമോ ;
(ബി)
2014-15
വരെയുളള കാലയളവില്‍
മണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ടില്‍ നിന്നും
ചെലവഴിച്ച തുകയും
ചെലവഴിക്കാനുളള തുകയും
എത്രയെന്ന്
വ്യക്തമാക്കുമോ ;
(സി)
ആസ്തി
വികസന
ഫണ്ടിലുള്‍പ്പെടുത്തി
എം.എല്‍.എ
നിര്‍ദ്ദേശിച്ച
പ്രവൃത്തികളില്‍ അനുമതി
ലഭ്യമാക്കുന്നതിനുളള
പ്രവൃത്തികള്‍
ഏതൊക്കെയെന്നും അനുമതി
വൈകുന്നതിന്റെ
കാരണങ്ങള്‍ എന്തെന്നും
വിശദമാക്കുമോ ?
ശമ്പള
പരിഷ്കരണ കമ്മീഷന്
റിപ്പോര്‍ട്ട്
3285.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെയും
അധ്യാപകരുടെയും ശമ്പള
പരിഷ്കരണ കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
കമ്മീഷന്റെ
കാലാവധി
ദീര്ഘിപ്പിച്ചുകൊടുക്കാനിടയായ
സാഹചര്യം
വിശദീകരിക്കാമോ ?
സ്വയം
സംരംഭകത്വ മിഷന്
3286.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
സംരംഭകത്വ മിഷന്
പദ്ധതി പ്രകാരം
നാളിതുവരെ എത്ര
പേര്‍ക്ക് തൊഴില്‍
ലഭ്യമായി ; ഓരോ
ജില്ലയിലും ഇതിനായി
എത്ര അപേക്ഷകള്‍
ലഭിച്ചു ; എത്ര
സംരംഭങ്ങള്‍
അനുവദിച്ചിട്ടുണ്ട് ;
വ്യക്തമാക്കാമോ?
റവന്യൂ
വരുമാനം
3287.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ഓരോ
ബഡ്ജറ്റിലും അതാത്
വര്‍ഷത്തേയ്ക്ക്
പ്രതീക്ഷിച്ച റവന്യൂ
വരുമാനം എത്ര കോടി
രൂപയായിരുന്നു ; ഓരോ
വര്‍ഷത്തെയും യഥാര്‍ത്ഥ
റവന്യൂ വരുമാനം
എത്രയായിരുന്നു ; ഓരോ
വര്‍ഷവും പ്രതീക്ഷിച്ച
റവന്യൂ വരുമാനത്തിന്റെ
എത്ര ശതമാനം
യഥാര്‍ത്ഥത്തില്‍
ലഭിക്കുകയുണ്ടായി;
(ബി)
ഓരോ
ബഡ്ജറ്റിലും
പ്രതീക്ഷിച്ച നികുതി
വരുമാനം എത്ര
രൂപയായിരുന്നു ;
യഥാര്‍ത്ഥത്തില്‍
നേടാന്‍ കഴിഞ്ഞ നികുതി
വരുമാനം എത്രയായിരുന്നു
; ഓരോ വര്‍ഷവും
പ്രതീക്ഷിച്ച നികുതി
വരുമാനത്തിന്റെ എത്ര
ശതമാനം
യഥാര്‍ത്ഥത്തില്‍
പിരിച്ചെടുക്കാന്‍
കഴിഞ്ഞുവെന്ന്
വിശദമാക്കാമോ?
നികുതി
വരുമാനം
3288.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
നിര്‍ണ്ണയിച്ചിരിക്കുന്ന
മൊത്ത നികുതി വരുമാനം,
മൊത്തം ആഭ്യന്തര
ഉല്പാദനത്തിന്റെ എത്ര
ശതമാനമാണ് ; ഇത്
2014-15
വര്‍ഷത്തേതിനേക്കാള്‍
കുറവാണോ കൂടുതലാണോ ;
വിശദമാക്കുമോ ;
(ബി)
2014
വര്‍ഷത്തില്‍
ബഡ്ജറ്റില്‍
നിര്‍ണ്ണയിച്ചിരുന്ന
നികുതി വരുമാനം
ആഭ്യന്തര
ഉല്പാദനത്തിന്റെ എത്ര
ശതമാനമായിരുന്നു ;
മുന്‍ വര്‍ഷത്തെ
കണക്കുകള്‍ പ്രകാരം
യഥാര്‍ത്ഥത്തില്‍ എത്ര
ശതമാനമാണ് ?
റാന്നി
താലൂക്ക് ആശുപത്രിയിലെ
ഡയാലിസിസ് യൂണിറ്റ്
3289.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നും ഡയാലിസിസ്
യൂണിറ്റ്
അനുവദിച്ചുകൊണ്ട്
എന്നാണ് ഉത്തരവായത്;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ; ഈ
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഏതൊക്കെ
ആശുപത്രികളിലാണ്
ഡയാലിസിസ് യൂണിറ്റ്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ളത്;
(ബി)
റാന്നി
താലൂക്ക് ആശുപത്രിക്ക്
അനുവദിച്ച ഡയാലിസിസ്
യൂണിറ്റിന്റെ
പ്രവര്‍ത്തനം ഇതേവരെ
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉത്തരവ്
ഇറങ്ങി രണ്ട് വര്‍ഷം
കഴിഞ്ഞിട്ടും ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കണമെങ്കില്‍ ഇനി
എന്തൊക്കെ
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
(ഇ)
പ്രസ്തുത
ഡയാലിസിസ് യൂണിറ്റിന്
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
ആര്‍ക്കാണ് തുക
കൈമാറിയിട്ടുള്ളത്;
റാന്നിയിലെ ഡയാലിസിസ്
യൂണിറ്റിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ജില്ലാ
ഇന്നവേഷന്‍ ഫണ്ട്
3290.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
ഇന്നവേഷന്‍ ഫണ്ട്
എന്നപേരില്‍ കേന്ദ്ര
ഗവണ്മെന്റ്
നടപ്പാക്കിയ പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതിപ്രകാരം
ഒരു കോടി രൂപയുടെ
പദ്ധതി ഏറ്റെടുക്കാന്‍
ജില്ലാ
കളക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്കുകയുണ്ടായിട്ടുണ്ടോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശപ്രകാരം
ഏറ്റെടുത്ത
പ്രവൃത്തികളുടെ
വിവരങ്ങളും ആദ്യഗഡുവായി
കിട്ടിയ 50 ലക്ഷം
രൂപയുടെ ഉപയോഗ
സര്‍ട്ടിഫിക്കറ്റും
ജില്ലാകളക്ടര്‍മാര്‍
നല്‍കിയിട്ടും ബാക്കി
ഗഡുവായ 50 ലക്ഷം രൂപ
ഇനിയും അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് ലഭ്യമാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കാമോ?
പദ്ധതി
നിര്‍വ്വഹണ കാര്യക്ഷമതയും
വേഗതയും വര്‍ദ്ധിപ്പിക്കാന്‍
നിര്‍ദ്ദേശങ്ങള്‍
3291.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പദ്ധതി
നിര്‍വ്വഹണ
കാര്യക്ഷമതയും വേഗതയും
വര്‍ദ്ധിപ്പിക്കാന്‍
2013-14 വർഷത്തെ
ബഡ്ജറ്റിലെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നു;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുകയുണ്ടായിട്ടുണ്ടോ;
(സി)
2015-16
ലെ പദ്ധതികളുടെ
രൂപകല്പന 2015 മെയ് 31
ന് മുമ്പായി എല്ലാ
വകുപ്പുകളിലും
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
പൂര്‍ത്തിയാക്കാത്ത
വകുപ്പുകള്‍ ഏതൊക്കെ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
വിദഗ്ദ്ധ പരിശീലനം
എല്ലാ വകുപ്പുകളിലെ
ഉദ്യോഗസ്ഥന്മാര്ക്കും
നല്‍കിയിട്ടുണ്ടോ;
(ഇ)
ഓരോ
പദ്ധതികളുടെയും
നിര്‍വ്വഹണ
ഉത്തരവാദിത്വം ഒരു
പ്രത്യേക
ഉദ്യോഗസ്ഥനില്‍
നിക്ഷിപ്തമാക്കിയിട്ടുണ്ടോ;
ഇത് ചെയ്തിട്ടില്ലാത്ത
വകുപ്പുകള്‍ ഏതൊക്കെ;
നിര്‍വ്വഹണ
ഉദ്യോഗസ്ഥന്മാരുടെ
പേരുകള്‍ വെബ്
സെെറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(എഫ്)
പദ്ധതി
നടപ്പാക്കുന്നതില്‍
കുറ്റകരമായ വീഴ്ച
വരുത്തിയ എതെല്ലാം
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
നടപടി
സ്വീകരിക്കുകയുണ്ടായി;
കാര്യക്ഷമത
പ്രകടിപ്പിച്ച എത്ര
പേര്‍ക്ക് പ്രത്യേക
അംഗീകാരം
നല്കുകയുണ്ടായി?
ട്രഷറി
നിക്ഷേപങ്ങള്‍
3292.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
ട്രഷറിയില്‍ തിരിച്ച്
നല്കേണ്ടതായ നിക്ഷേപം
മൊത്തം എത്ര കോടി
രൂപയുണ്ട്; പൊതുമേഖലാ
സ്ഥാപനങ്ങളുടെ നിക്ഷേപം
എത്ര ; സഹകരണ
സ്ഥാപനങ്ങളുടെ നിക്ഷേപം
എത്ര ; ക്ഷേമനിധി
ബോര്‍ഡുകളുടെ നിക്ഷേപം
എത്ര ;
കോര്‍പ്പറേഷനുകളുടെ
നിക്ഷേപം എത്ര ;
ഇതിനെല്ലാം പുറമേയുള്ള
മറ്റ് നിക്ഷേപങ്ങള്‍
എത്ര ; വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
നിലവിലുള്ള
നിക്ഷേപങ്ങള്‍ക്ക്
പ്രതിമാസം എത്ര രൂപയുടെ
പലിശ
നല്‍കേണ്ടതായിട്ടുണ്ട് ;
പലിശ ഇനത്തില്‍ 2015
ജൂണ്‍ 30 ന്
നല്കേണ്ടുന്ന മൊത്തം
തുക എത്ര ; വിശദാംശം
ലഭ്യമാക്കാമോ?
ചരക്ക്
സേവനനികുതിമൂലം ഉണ്ടാകുന്ന
വ്യതിയാനം
3293.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി ഘടന
പരിഷ്കരിക്കുമ്പോള്‍
കേരളം പോലുള്ള ഉപഭോക്തൃ
സംസ്ഥാനത്തിന്
വരുമാനത്തില്‍
ഉണ്ടാകുന്ന വ്യതിയാനം
കണ്ടെത്തുന്നതിന്
ശാസ്ത്രീയമായ പഠനം
നടത്തിയിട്ടുണ്ടോ ?
വാണിജ്യ
നികുതി
3294.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാണിജ്യ
നികുതി
പിരിച്ചെടുക്കുന്നതില്‍
അലംഭാവവും വീഴ്ചയും
ഉണ്ടായെന്ന ആക്ഷേപം
കണക്കിലെടുത്ത് നികുതി
വെട്ടിപ്പ് തടഞ്ഞ്
പിരിവ്
ഊര്‍ജ്ജിതപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
പബ്ലിക്
പോളിസി റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
3295.
ശ്രീ.വര്‍ക്കല
കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പബ്ലിക്
പോളിസി റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
സര്‍ക്കാരിന്റെ
നയങ്ങള്‍ ശാസ്ത്രീയമായി
തയ്യാറാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതിന്റെ
രൂപീകരണത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
?
കേന്ദ്ര
ധനകാര്യ കമ്മീഷനില്‍ നിന്നും
സംസ്ഥാനത്തിനുള്ള വിഹിതം
3296.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ധനകാര്യ കമ്മീഷനില്‍
നിന്ന്
സംസ്ഥാനങ്ങള്‍ക്ക് പണം
നല്കുന്ന നിലവിലെ
മാനദണ്ഡ പ്രകാരം
സംസ്ഥാന സര്‍ക്കാരിന്
ലഭിക്കേണ്ട പണം കുറഞ്ഞു
വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ
എന്നും എങ്കില്‍ 14-ാം
ധനകാര്യ കമ്മീഷന്റെ
മുമ്പാകെ അധിക പണം
ലഭിക്കാനായി എന്തെല്ലാം
മാറ്റങ്ങള്‍ വേണമെന്ന്
ആവശ്യപ്പെടുകയുണ്ടായി
എന്നും എന്നാണ്
ആവശ്യമുന്നയിച്ചതെന്നും
എന്തു തുടര്‍ നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ ;
(ബി)
11,12,13
ധനകാര്യ കമ്മീഷനുകളുടെ
ശിപാര്‍ശകള്‍ പ്രകാരം
സംസ്ഥാന സര്‍ക്കാര്‍
എന്തെങ്കിലും പഠനം
നടത്തിയോ എന്നും
എങ്കില്‍ എന്തു പഠനം
നടത്തി എന്നും
അതിന്മേല് എന്തു നടപടി
നിലവിലെ സര്‍ക്കാര്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ ;
(സി)
വിഹിതം
നിശ്ചയിക്കുന്നതില്‍
ജനസംഖ്യയ്ക്ക് ഉയര്‍ന്ന
വെയ്റ്റേജും
പ്രതിശീര്‍ഷ ആഭ്യന്തര
ഉല്പന്നത്തിന് കുറഞ്ഞ
വെയ്റ്റേജും ലഭിച്ചാല്‍
സംസ്ഥാനത്തിന് കൂടുതല്‍
വിഹിതം
ലഭിക്കുമെന്നതിനാല്‍
ആയത് നേടിയെടുക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(ഡി)
വര്‍ദ്ധിച്ചു
വരുന്ന റവന്യൂ കമ്മി
കുറയ്ക്കാന്‍ സംസ്ഥാനം
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാം എന്നും
ഇവയില്‍ 14-ാം ധനകാര്യ
കമ്മീഷന് അംഗീകരിച്ചവ
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ ?
കാരുണ്യ
ചികിത്സാ സഹായം
3297.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് സ്കീം
അനുസരിച്ചുള്ള ചികിത്സാ
സഹായം ലഭിക്കുന്നതിന്,
അടിയന്തര
ശസ്ത്രക്രിയക്കും
ചികിത്സയ്ക്കും ശേഷം,
വൈകി ലഭിച്ച
അപേക്ഷകളില്‍ അനുകൂലമായ
തീരുമാനം
കൈക്കൊള്ളുവാന്‍ നടപടി
എടുക്കുമോ?
മദ്യനയം
മൂലമുള്ള വരുമാന നഷ്ടം
3298.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ പുതിയ
മദ്യനയത്തിന്റെ ഫലമായി
ഖജനാവിലേക്ക്
ലഭിക്കേണ്ടിയിരുന്ന
എത്ര രൂപയാണ് നാളിതുവരെ
നഷ്ടമായിട്ടുള്ളത്;
എത്ര ശതമാനം ;
(ബി)
ഈ
വരുമാന നഷ്ടം
നികത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ ?
സംസ്ഥാന
ബഡ്ജറ്റിലും കേന്ദ്രാവിഷ്കൃത
പദ്ധതികളിലുമായി
വകുപ്പുകള്‍ക്കുള്ള തുക
3299.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ വിവിധ
വകുപ്പുകള്‍ക്കായി
അനുവദിച്ച തുക
(ഉപധനാഭ്യര്‍ത്ഥന
ഒഴികെയുള്ളത്) എത്ര;
വകുപ്പ് തിരിച്ച്
വിശദമാക്കാമോ;
(ബി)
ഓരോ
വകുപ്പിനും
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
ഇതിനകം
ചെലവഴിക്കുകയുണ്ടായിട്ടുണ്ട്;
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
തുകയാണ് ഇതിനകം
ചെലവഴിച്ചത്;
വകുപ്പടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)
2015-16
സാമ്പത്തിക വര്‍ഷം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി ഓരോ
വകുപ്പിലും
വകയിരുത്തപ്പെട്ട തുക
എത്രയായിരുന്നു; അതില്‍
ഇതിനകം
ചെലവഴിക്കപ്പെട്ടത്
എത്ര; വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ?
വാര്‍ഷിക
പദ്ധതിയിലെ മേഖലാ അടങ്കല്‍
തുക
3300.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
മുതല്‍ 2015-16 വര്‍ഷം
വരെ ഓരോ വര്‍ഷവും
വാര്‍ഷിക പദ്ധതിയിലെ
മേഖലാ അടങ്കല്‍
വിശദമാക്കാമോ ;ഓരോ
വര്‍ഷത്തേയും
വര്‍ദ്ധനയുടെ ശതമാനം
എത്ര വീതമാണ്;
(ബി)
പ്രസ്തുത വാര്‍ഷിക
പദ്ധതികളിലെ ഓരോ മേഖലാ
അടങ്കലിന്റെയും എത്ര
ശതമാനം
യഥാര്‍ത്ഥത്തില്‍
ചെലവഴിക്കപ്പെട്ടിട്ടുണ്ട്;തുകയും
ശതമാനവും വിശദമാക്കാമോ;
(സി)
പ്രസ്തുത ഓരോ
വര്‍ഷങ്ങളിലെയും മൊത്തം
പദ്ധതി അടങ്കല്‍,
മൊത്തം പദ്ധതി ചെലവ്,
അതിന്റെ ശതമാനം എന്നിവ
വിശദമാക്കാമോ ?
ധര്‍മ്മടം
നിയോജക മണ്ഡലത്തിലെ അസറ്റ്
ഡവലപ്പ്മെന്റ് ഫണ്ട്
3301.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജക മണ്ഡലത്തില്‍
അസറ്റ് ഡവലപ്പ്മെന്റ്
ഫണ്ട് നിലവില്‍
വന്നതിന് ശേഷം ഏതെല്ലാം
പ്രവര്‍ത്തികള്‍ക്ക്
ധനകാര്യ വകുപ്പ്
അംഗീകാരം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഫണ്ട് മുഖേന ഓരോ
പ്രവര്‍ത്തിക്കും
അനുവദിച്ച തുക
എത്രയെന്നു ഇനം
തിരിച്ചു
വിശദമാക്കാമോ?
പേരാമ്പ്ര
നിയോജകമണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട്
3302.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരാമ്പ്ര
നിയോജകമണ്ഡലത്തില്‍
ആസ്തി വികസന ഫണ്ടില്‍
എത്ര തുകയാണ്
നീക്കിവച്ചിരിക്കുന്നതെന്നും
അവയില്‍ എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും ഓരോ
പ്രവൃത്തിക്കും എത്ര
തുകയാണെന്നും ഇനി എത്ര
തുക അവശേഷിക്കുന്നു
എന്നും വ്യക്തമാക്കുമോ?
ആസ്തിവികസന
ഫണ്ട്
3303.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തിവികസന ഫണ്ട്
വിനിയോഗിച്ചുള്ള
പദ്ധതികള്‍ക്ക്
ഭരണാനുമതി ലഭിക്കാന്‍
കാലതാമസം നേരിടുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ ;
(ബി)
ആസ്തിവികസന
ഫണ്ട് വിനിയോഗിച്ചുള്ള
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികളിലെ കാലതാമസം
ഒഴിവാക്കാനും കൂടുതല്‍
സുതാര്യമാക്കാനും
തയ്യാറാകുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
3304.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയിന്‍
കീഴില്‍ പെന്ഷന്
ഫണ്ടിലേയ്ക്ക് മുഴുവന്‍
സര്‍ക്കാര്‍വിഹിതവും
നല്‍കിയോ?
സാമ്പത്തിക
പ്രതിസന്ധിയും ഒാവര്‍
ഡ്രാഫ്റ്റും
3305.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതു വരെ
ഏതെങ്കിലും ദിവസം
റിസര്‍വ് ബാങ്കില്‍
ഉണ്ടായിരിക്കുന്ന
ക്യാഷ് റിസ്രവ് പരിധി
നിലനിര്‍ത്താന്‍
സാധിക്കാതെ
വരികയുണ്ടായോ ;
എങ്കില്‍ ഏതെല്ലാം
തീയതികളില്‍ ;
(ബി)
ഈ
സര്‍ക്കാരിന്റെ
എതെങ്കിലും
കാലഘട്ടത്തില്‍
സംസ്ഥാനം ഒാവര്‍
ഡ്രാഫ്റ്റിലായിട്ടുണ്ടോ
; എങ്കില്‍
എപ്പോഴെല്ലാം ; ഒാവര്‍
ഡ്രാഫ്റ്റിന് പലിശ
നല്‍കേണ്ടി
വന്നിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര രൂപ
;
(സി)
സംസ്ഥാനത്ത് ഇപ്പോള്‍
സാമ്പത്തിക പ്രതിസന്ധി
ഉണ്ടോ ; ഇല്ലെങ്കില്‍
കോണ്‍ട്രാക്ടര്‍മാര്‍
ഉള്‍പ്പെടെയുളളവര്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക
നല്‍കാതിരിക്കുന്നത്
എന്തുകൊണ്ടാണ് ;
(ഡി)
എന്തെല്ലാം
ഇനത്തില്‍ എത്ര കോടി
രൂപ സംസ്ഥാന
ഗവണ്മെന്റ്
നല്കേണ്ടതായ ഇനത്തില്‍
കുടിശ്ശിക ആയിട്ടുണ്ട്
; വിശദമാക്കാമോ ?
കുന്നംകുളം
നിയോജകമണ്ഡലത്തിലെ കാരുണ്യ
ചികിത്സാ പദ്ധതി
3306.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സാ പദ്ധതി
ആരംഭിച്ചതു മുതല്‍
കുന്നംകുളം
നിയോജകമണ്ഡലത്തില്‍
ഇതുവരെ എത്ര പേര്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ട് ;
ധനസഹായം അനുവദിച്ചവരുടെ
പേരുവിവരവും അനുവദിച്ച
തുകയും എത്രയെന്ന്
വ്യക്തമാക്കാമോ ?
റവന്യൂകമ്മി
3307.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
വര്‍ഷവും അവതരിപ്പിച്ച
ബഡ്ജറ്റില്‍
നിര്‍ണ്ണയിക്കപ്പെട്ട
റവന്യൂ കമ്മി
എത്രയായിരുന്നുവെന്നും
പിന്നിട്ട ഓരോ
വര്‍ഷത്തെ യഥാര്‍ത്ഥ
റവന്യൂ കമ്മി എത്ര തുക
വീതമായിരുന്നുവെന്നും
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
പാസ്സാക്കിയ നിയമത്തിലെ
വ്യവസ്ഥയനുസരിച്ച്
2014-15
അവസാനിക്കുമ്പോള്‍
റവന്യൂ കമ്മി എത്രയായി
കുറയണമായിരുന്നു;
യഥാര്‍ത്ഥത്തില്‍
എത്രയായി
കുറയുകയുണ്ടായി;
2015-16
അവസാനിക്കുമ്പോള്‍
റവന്യൂകമ്മി എത്രയായി
നിയമ വ്യവസ്ഥ പ്രകാരം
കുറയേണ്ടതുണ്ട്;
ഇപ്പോഴത്തെ സ്ഥിതിയില്‍
റവന്യൂ കമ്മി എത്രയായി
വര്‍ദ്ധിക്കും;
വിശദമാക്കാമോ;
(സി)
പാവപ്പെട്ട
ജനവിഭാഗങ്ങള്‍ക്ക്
എന്തെങ്കിലും പുതിയ
ആനുകൂല്യങ്ങള്‍
നല്‍കിയതിന്റെ പേരില്‍
റവന്യൂ കമ്മി
കൂടുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍ ബഡ്ജറ്റില്‍
പറയാതിരുന്ന പുതിയ
ആനുകൂല്യങ്ങള്‍
എന്തെല്ലാമായിരുന്നു?
നിയോജകമണ്ഡല
ആസ്തി വികസന പദ്ധതില്‍
നിന്നും
കെ.എസ്.ആര്.ടി.സി.യ്ക്ക്
ബസുകള്‍
3308.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
നിയോജകമണ്ഡല ആസ്തി
വികസന പദ്ധതില്‍
നിന്നും
കെ.എസ്.ആര്.ടി.സി.യ്ക്ക്
ബസുകള്‍ വാങ്ങി
നല്‍കുന്നതിന് അനുമതി
തേടിക്കൊണ്ട് ഗതാഗത
വകുപ്പ് നല്കിയ ഫയല്‍
എന്നാണ് ധനകാര്യ
വകുപ്പിലെത്തിയത്; എത്ര
എം.എല്‍.എ.മാരുടെ എത്ര
കോടി രൂപയുടെ
നിര്‍ദ്ദേശമാണ് വന്നത്;
(ബി)
ഇവര്‍ക്ക്
ധനകാര്യ വകുപ്പ്
കണ്‍കറന്‍സ്
നല്കുകയുണ്ടായോ;
ഇല്ലെങ്കില്‍ എന്തു
കാരണത്താലാണ്
കണ്‍കറന്‍സ്
നലകാതിരുന്നതെന്ന്
വിശദമാക്കാമോ;
(സി)
നഷ്ടത്തിലോടുന്ന
കെ.എസ്.ആര്.ടി.സി.യെ
പുനരുദ്ധരിക്കുന്നതിനായി
നല്കിയ ഈ പാക്കേജിന്
പ്രത്യേക പരിഗണന നല്കി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കരാറുകാരുടെ
കുടിശ്ശിക തുക നല്കാന്
നടപടി
3309.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരാറുകാരുടെ
നിരാഹാര സമരം
അവസാനിപ്പിക്കുന്നതിന്
സമരസമിതിയ്ക്ക് നല്കിയ
ഉറപ്പുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പൊതുമരാമത്ത്
- ജലവിഭവ വകുപ്പ്
കരാറുകാര്‍ക്ക്
31-05-2015 വരെ
നല്‍കാനുള്ള കുടിശ്ശിക
എത്ര രൂപയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കുടിശ്ശിക
പൂര്‍ണ്ണമായി കൊടുത്ത്
തീര്‍ക്കുന്നതിനായി
എന്തു പദ്ധതിയാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ബഡ്ജറ്റില്‍
ലക്ഷ്യമിട്ട പദ്ധതി ചെലവും
പദ്ധതി ഇതര ചെലവും
3310.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍
ബഡ്ജറ്റില്‍
ലക്ഷ്യമിട്ട പദ്ധതി
ചെലവിലും പദ്ധതി ഇതര
ചെലവിലും എത്ര ശതമാനം
വീതം
ചെലവഴിക്കാതിരുന്നിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഏറ്റവും
കൂടുതല്‍ ശതമാനം
ചെലവഴിക്കല്‍
നടന്നിട്ടില്ലാത്ത
അഞ്ച് പദ്ധതിചെലവ് മേഖല
ഏതെല്ലാമായിരുന്നു; ഇൗ
പദ്ധതികള്‍ക്ക്
ലക്ഷ്യമിട്ടിരുന്ന തുക
എത്ര; ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയുടെ
ശതമാനവും തുകയും എത്ര;
വ്യക്തമാക്കുമോ;
(സി)
ലക്ഷ്യമിട്ട നികുതികള്‍
പിരിച്ചെടുക്കാന്‍
സാധിച്ചിട്ടുണ്ടായിരുന്നെങ്കില്
പദ്ധതി ചെലവ് നൂറ്
ശതമാനവും
നടപ്പിലാക്കുവാന്‍
സാധിക്കുമായിരുന്നുവോ?
സര്‍ക്കാര്‍
സര്‍വ്വീസിലെ തസ്തികകള്‍
സംബന്ധിച്ച പഠനം
3311.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍
തസ്തികകള്‍
കുറയ്ക്കുന്നത്
സംബന്ധിച്ച് ധനവകുപ്പ്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ ഏതൊക്കെ
വകുപ്പുകളില്‍ എത്ര
തസ്തികകളാണ് കൂടുതലായി
കണ്ടെത്തിയിട്ടുള്ളത് ;
വിശദാംശം നല്‍കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
തസ്തികകള്‍
നിര്‍ത്തലാക്കിയിട്ടുണ്ട്
; വിശദാംശം നല്‍കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
കുടുംബപെന്ഷന് പദ്ധതി
T 3312.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
കുടുംബപെന്ഷന് പദ്ധതി
എന്നു മുതലാണ്
നടപ്പിലാക്കി
തുടങ്ങിയത്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
മുമ്പ് സര്‍ക്കാര്‍
സര്‍വ്വീസിലുണ്ടായിരുന്നവരുടെ
ആശ്രിതര്‍ക്ക് ഏതു
തരത്തിലുള്ള പെന്ഷന്
ആനുകൂല്യങ്ങളാണ്
നല്കിയിരുന്നതെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയെ
സംബന്ധിച്ചുള്ള
വിശദവിവരങ്ങളും
പ്രസ്തുത ആനുകൂല്യം
ലഭിക്കുന്നതിനായി
ആശ്രിതര്‍ ആര്‍ക്ക്
അപേക്ഷ നല്‍കണമെന്നും
അപേക്ഷയോടൊപ്പം
എന്തെല്ലാം രേഖകള്‍
സമര്‍പ്പിക്കണമെന്നും
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
3313.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
പൊതുകടത്തിന്റെ
സംസ്ഥാനത്തിലെ ആളോഹരി
എത്ര രൂപയായിരുന്നു;
(ബി)
2015
മാര്‍ച്ച് 31 ല്‍
സംസ്ഥാനത്തിന്റെ ആളോഹരി
കടം എത്ര രൂപയാണ്;
(സി)
2016
മാര്‍ച്ച് 31ആകുമ്പോള്‍
കണക്കാക്കപ്പെട്ട
തുകയനുസരിച്ച്
സംസ്ഥാനത്തിന്റെ ആളോഹരി
കടം എത്ര രൂപയായി
വര്‍ദ്ധിക്കും?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍.
T 3314.
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രത്തില്‍
നിന്നും
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുവേണ്ടി
എത്ര തുകയാണ് ഓരോ
വകുപ്പിലും
അനുവദിച്ചിരിക്കുന്നത്
;
(ബി)
അതില്‍
ഓരോന്നിലും സംസ്ഥാന
സര്‍ക്കാരിന്റെ പങ്ക്
എത്രയാണ്;
(സി)
അതിനുവേണ്ടി
ബഡ്ജറ്റില്‍ എത്ര
തുകയാണ് നീക്കി
വച്ചിട്ടുള്ളത്;
(ഡി)
വകുപ്പ് തിരിച്ച്
കേന്ദ്രത്തിന്റെ വിഹിതം
,സംസ്ഥാനത്തിന്റെ
വിഹിതം എന്നിവ
എത്രയെന്ന്
വ്യക്തമാക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി വകയിരുത്തിയ
തുക
3315.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15,
2013-14, 2012-13,
2011-12 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും നൂറു ശതമാനം
കേന്ദ്ര സഹായമുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് ലഭ്യമായ
തുക മൊത്തം എത്ര കോടി
ആയിരുന്നു; അതില്‍ ഓരോ
വര്‍ഷവും
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച മൊത്തം തുക
എത്ര വീതമായിരുന്നു;
(ബി)
മേല്പറഞ്ഞ
കാലയളവില്‍ മറ്റ്
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി
വകയിരുത്തപ്പെട്ട
തുകകളുടെയും ഓരോ വര്‍ഷം
ചെലവഴിച്ച തുകകളുടെയും
മൊത്ത കണക്കുകള്‍
വിശദമാക്കാമോ;
(സി)
മേല്പറഞ്ഞ
കാലയളവില്‍ ഓരോ
വര്‍ഷവും
വകയിരുത്തപ്പെട്ട
പൂര്‍ണ
കേന്ദ്രാവിഷ്കൃത/മറ്റ്
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍ ഓരോ
വര്‍ഷവും ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകകള്‍
എത്രയായിരുന്നു?
ധനകാര്യവകുപ്പില്‍
ഇ.ഫയലിംഗ്
3316.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധനകാര്യവകുപ്പില്‍
ഇ.ഫയലിംഗ്
നടപ്പാക്കിയതിനുശേഷം
മറ്റു വകുപ്പുകളില്‍
നിന്ന്
ധനകാര്യവകുപ്പിലേക്ക്
അയക്കുന്ന ഫയലുകള്‍
സ്കാന്‍ ചെയ്ത്
ഇ.ഫയലാക്കി മാത്രമെ
സ്വീകരിക്കൂ എന്ന
തീരുമാനം ഫയലുകള്‍
തീര്‍പ്പാക്കുന്നതിന്
കാലതാമസം വരുത്തുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മറ്റു
വകുപ്പുകളില്‍
ആവശ്യത്തിന്
സ്കാനറുകള്‍ ഇല്ലാത്തത്
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇക്കാരണത്താല്‍
ആസ്തി വികസന പദ്ധതി
പ്രവൃത്തികള്‍ വൈകുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കരാറുകാര്‍ക്കുള്ള
കുടിശ്ശിക
3317.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരാറുകാര്‍ക്ക് പണം
നല്കാത്തതിനാല് വികസന
പ്രവര്‍ത്തനങ്ങള്‍
ശുഷ്ക്കാന്തിയില്‍
നടക്കാതെ
തടസ്സപ്പെടുന്ന വിവരം
ശ്രദ്ധയില്‍ ഉണ്ടോ;
(ബി)
മരാമത്ത്
കരാറുകാര്‍ക്ക് എത്ര
കോടി രൂപയുടെ കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കുടിശ്ശിക
വര്‍ദ്ധിച്ചതിനാല്‍
തടസ്സപ്പെട്ട
വര്‍ക്കുകളുടെ വിവരം
ലഭ്യമാക്കാമോ?
വികസനനിര്മ്മാണപ്രവൃത്തികളിലെ
ധനദുര്‍വ്യയം
3318.
ശ്രീ.ബി.സത്യന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
പി.ടി.എ. റഹീം
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വികസന നിര്‍മ്മാണ
പ്രവൃത്തികളില്‍
വന്‍തോതില്‍
ധനദുര്‍വ്യയവും
അഴിമതിയും
നടക്കുന്നതായി
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
ഇക്കാര്യത്തില്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; ഇത്
തടയാന്‍ എന്ത് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
(ബി)
ഇന്നത്തെ
രീതിയില്‍
പദ്ധതിപ്രവര്‍ത്തനം
നടത്തുമ്പോള്‍ ധനം
ദുര്‍വ്യയം
ചെയ്യപ്പെടാനുള്ള
സാദ്ധ്യതകള്‍
എത്രത്തോളമുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തിനു്
നഷ്ടം വരുന്നത് തടയാനും
നടക്കുന്ന വികസന
പ്രവര്‍ത്തനങ്ങളിൽ
പൂര്ണ്ണഫലപ്രാപ്തിയിലെത്തിക്കാനും
ഉതകുന്ന തരത്തില്‍
എന്ത് മാറ്റങ്ങള്‍
വരുത്താനുദ്ദേശിക്കുന്നു
എന്ന് വ്യക്തമാക്കാമോ?
2014-15
സാമ്പത്തിക വര്‍ഷത്തെ പദ്ധതി
പ്രവര്‍ത്തനം
3319.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി പ്രവര്‍ത്തനം
സംബന്ധിച്ച് ഏറ്റവും
ഒടുവില്‍ ചീഫ്
സെക്രട്ടറി തലത്തില്‍
റിവ്യു ചെയ്തത്
എപ്പോഴാണ്; പ്ലാന്‍
പെര്‍ഫോമന്‍സ്
സംബന്ധിച്ച പ്രസ്തുത
മീറ്റിംഗിന്റെ
വിലയിരുത്തലുകള്‍
വിശദമാക്കാമോ;
(ബി)
2014-15
വര്‍ഷത്തെ ബഡ്ജറ്റില്‍
വിവിധ
വകുപ്പുകള്‍ക്കായി
അനുവദിച്ച തുക
(ഉപധനാഭ്യര്‍ത്ഥന
ഒഴികെയുള്ളത്)എത്ര,
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഓരോ
വകുപ്പിനും
വകയിരുത്തപ്പെട്ട
(ഉപധനാഭ്യര്‍ത്ഥന
ഇല്ലാതെ) തുകയുടെ എത്ര
ശതമാനം
ചെലവഴിച്ചിട്ടുണ്ടായിരുന്നു;
യഥാര്‍ത്ഥ ചെലവിന്റെ
ശതമാന കണക്കുകള്‍
വിശദമാക്കാമോ;
(ഡി)
2014-15
സാമ്പത്തിക വര്‍ഷം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി ഓരോ
വകുപ്പിലും
വകയിരുത്തപ്പെട്ട തുക
എത്രയായിരുന്നു; അതില്‍
2015 മാര്‍ച്ച് 31വരെ
ചെലവഴിക്കപ്പെട്ടത്
എത്ര; യഥാര്‍ത്ഥ
ചെലവിന്റെ ശതമാന
കണക്കുകള്‍
വിശദമാക്കാമോ;
2014-15
സാമ്പത്തിക വര്‍ഷത്തെ
പദ്ധതിചെലവും ടി പി
അക്കൌണ്ടുകളിലെ തുകയും
3320.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
മാര്‍ച്ച് 31ന് പദ്ധതി
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട എത്ര തുക
വിവിധ
T.P.അക്കൗണ്ടുകളിലുണ്ടായിരുന്നു;
വിശദമാക്കാമോ; തദ്ദേശ
വകുപ്പിനായി
വകയിരുത്തപ്പെട്ട
തുകയില്‍
ചെലവഴിക്കാതിരുന്ന തുക
എത്രയായിരുന്നുവെന്നു
വെളിപ്പെടുത്തുമോ;
(ബി)
2015
മാര്‍ച്ച് 31ന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ T.P
അക്കൗണ്ടുകളിലുണ്ടായിരുന്ന
മൊത്തം തുക
എത്രയായിരുന്നുവെന്നു
വ്യക്തമാക്കുമോ;
ദേശീയ
സമ്പാദ്യ പദ്ധതിയുടെ നിക്ഷേപ
സമാഹരണം
3321.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ സമ്പാദ്യ
പദ്ധതിയുടെ നിക്ഷേപ
സമാഹരണം എന്ന ലക്ഷ്യം
കൈവരിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിക്ഷേപ സമാഹരണത്തിലെ
കുറവ് സംസ്ഥാനത്തിന്
വായ്പയായി ലഭിക്കുന്ന
തുകയില്‍ കാര്യമായ
നഷ്ടം
ഉണ്ടാക്കുന്നുണ്ടോ;
(സി)
ദേശീയ
സമ്പാദ്യ പദ്ധതിയുടെ
നിക്ഷേപങ്ങളുടെ പലിശ
നിരക്ക്
ഉയര്‍ത്തുന്നതിനായി
കേന്ദ്ര സര്‍ക്കാറില്‍
സമ്മര്‍ദം ചെലുത്തുമോ;
ചരക്ക്
സേവന നികുതി നടപ്പാക്കാനുള്ള
പദ്ധതി
3322.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചരക്ക് സേവന നികുതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നികുതി
ഘടനയില്‍ എന്തെല്ലാം
മാറ്റങ്ങളാണ് ഇത് വഴി
ഉണ്ടാകുന്നത് ;
(സി)
ചരക്ക്
സേവന നികുതി
നടപ്പാക്കുമ്പോള്‍
നികുതി വരുമാനത്തില്‍
എന്തെങ്കിലും കുറവ്
വരുമെന്ന്
കരുതുന്നുണ്ടോ ;
(ഡി)
എങ്കില്‍
ഇത് പരിഹരിക്കാനും
കൂടുതല്‍ വരുമാനം
ലഭിക്കുവാനും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിക്കാന്‍
ഉദ്ദേശിക്കുന്നത് ?
നികുതി
പിരിവ്
3323.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷം നികുതി
പിരിവില്‍ കുറവ്
ഉണ്ടായിട്ടുണ്ടോ;എങ്കില്‍,
അത് എന്തൊക്കെ
കാരണങ്ങളാലാണ് എന്ന്
വിശദീകരിക്കാമോ;
(ബി)
നികുതി
പിരിവ്
ഊര്‍ജ്ജിതമാക്കാന്‍,
നടപ്പ് വര്‍ഷം
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൈത്തറി
ഉല്‍പ്പനങ്ങളുടെ വാറ്റ് നികുതി
ഒഴുവാക്കല്‍
3324.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
ഉല്‍പ്പനങ്ങള്‍ക്ക് 1%
വാറ്റ് നികുതി
ഏര്‍പ്പെടുത്തിയിരിക്കുന്നത്
പിന്‍വലിക്കുന്ന കാര്യം
പരിശോധിക്കുമോ ;
(ബി)
ഇതു
മൂലം കഷ്ടത്തിലായ
ചെറുകിട ഉല്‍പ്പാദകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
വാറ്റ്
നികുതിയുടെ പേരില്‍
വില്പന നികുതി
ഉദ്യോഗസ്ഥരുടെ അനാവശ്യ
പരിശോധനയും പീഡനവും
അവസാനിപ്പിക്കുന്നതിന്
വേണ്ട മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോ ?
പാസഞ്ചര്‍
വാഹനങ്ങളിലേയും
ട്രെയിനുകളിലേയും അനധികൃത
സാധനകടത്ത്
3325.
ശ്രീ.പി.എ.മാധവന്
,,
കെ.മുരളീധരന്
,,
ടി.എന്‍. പ്രതാപന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാസഞ്ചര്‍
വാഹനങ്ങളിലും
ട്രെയിനുകളിലും
അനധികൃതമായി സാധനങ്ങള്‍
കടത്തുന്നത് തടയാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിട്ടുളളത്
;വിശദമാക്കുമോ ;
(ബി)
സാധനങ്ങള്‍
കടത്തുന്നവര്‍ക്കെതിരെ
നിയമ നടപടി
സ്വീകരിക്കുവാന്‍
എന്തെല്ലാം സംവിധാനം
നിലവിലുണ്ട് ;
(സി)
അനധികൃതമായി
സാധനങ്ങള്‍
കടത്തുന്നതിനെതിരെ
കര്‍ശന
നടപടിയെടുക്കാന്‍
വകുപ്പിനെ
ശക്തിപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
ഭക്ഷ്യോല്പന്നങ്ങളുടെ
അമിത വിലയും വ്യാപാരികളുടെ
ചൂഷണവും
3326.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മൂല്യവര്‍ദ്ധിത നികുതി
നിയമത്തിന് കീഴില്‍
വരുന്ന
ഭക്ഷ്യോല്പന്നങ്ങള്
ഏതെല്ലാം ; അല്ലാത്തവ
ഏതെല്ലാം ;
വിപണനക്കാര്‍
പായ്ക്കറ്റുകളില്‍ അമിത
വില പ്രിന്റ് ചെയ്ത്
അമിതലാഭം
ഉണ്ടാക്കുന്നതായി
പരിശോധനകളില്‍
കണ്ടെത്തിയിട്ടുണ്ടോ ;
എങ്കില്‍ 2011-12
മുതല്‍ 2014-15വരെ ഓരോ
വര്‍ഷവും കണ്ടെത്തിയ
ഉല്പന്നങ്ങള് ഏതെല്ലാം
; നിര്‍മ്മാതാക്കള്‍
ആരെല്ലാം ; ഫൈന്‍ ആയി
ലഭിച്ച തുക എത്ര ;
വ്യക്തമാക്കുമോ ;
(ബി)
എം.ആര്.പി
യേക്കാള്‍ കൂടുതല്‍ വില
ഈടാക്കിയാലുള്ള
ശിക്ഷയെന്താണ് ;
സംസ്ഥാനത്ത് ഇത്തരം
എത്ര കേസ്സുകള്‍
2011-12 മുതല്‍
നാളിതുവരെ
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ട് ;
യഥാര്‍ത്ഥ വിലയേക്കാള്‍
കൂടുതല്‍ പ്രിന്റ്
ചെയ്ത് ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
നിയന്ത്രിക്കാന്‍ എന്തു
നടപടി സ്വീകരിച്ചു ;
വ്യക്തമാക്കുമോ ;
(സി)
വ്യാപാരികള്‍
വകുപ്പിന് റിട്ടേണ്‍
സമര്‍പ്പിക്കുന്നത്
പാക്കറ്റു
വിലയനുസരിച്ചാണോ ബില്ലു
വിലയനുസരിച്ചാണോ എന്നും
ബില്ലനുസരിച്ചാണെങ്കില്
ഇതുവഴി ഇവര്‍
ഉപഭോക്താക്കളെ
കബളിപ്പിക്കുന്നതു
തടയുവാന്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ
;
(ഡി)
വ്യാപാരികളുടെ
ചൂഷണം തടയുന്നതിനായി
ബില്ലിന്പ്രകാരമുളളതും
നികുതി കൂടെ
ഉള്‍പ്പെടുത്തിയതുമായ
വില
വ്യാപാരസ്ഥാപനങ്ങളില്‍
പ്രദര്‍ശിപ്പിക്കാനും
അതുവഴി അഴിമതി
ഇല്ലാതാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ?
വിവിധ
ഇനങ്ങളിൽ നല്കാൻ ബാക്കിയുള്ള
കുടിശ്ശികയുടെ കണക്കുകൾ
3327.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ജൂണ്‍ 30 ന് ട്രഷറിയിലെ
വിവിധ നിക്ഷേപങ്ങള്‍
തിരിരികെ നല്‍കേണ്ട
വകയിലും, കരാറുകാര്‍,
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്,
സംസ്ഥാന കണ്‍സ്യൂമര്‍
ഫെഡറേഷന്, മെഡിക്കല്‍
കോര്പ്പറേഷന്, നെല്ല്
സംഭരിച്ച ഇനത്തില്‍
കൃഷിക്കാര്‍ക്ക്,
ഭവനരഹിതര്‍ക്കായുള്ള
ഭവന പദ്ധതികള്‍,
കര്‍ഷകതൊഴിലാളികളുടെ
പെൻഷൻ/ക്ഷേമനിധി
ആനുകൂല്യങ്ങൾ,
തൊഴിലില്ലായ്മ വേതനം,
തൊഴിലുറപ്പ് പദ്ധതി,
സാമൂഹ്യക്ഷേമ പെന്ഷന്
പദ്ധതി, സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പള
പരിഷ്കരണം,
മറ്റിനങ്ങള്‍
എന്നീയിനങ്ങളിലായി
കുടിശ്ശികയായിട്ടുള്ള
തുകയുടെ കണക്കുകള്‍ ഇനം
തിരിച്ച് ലഭ്യമാക്കാമോ
?
ജനസമ്പര്‍ക്ക
പരിപാടി
3328.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനസമ്പര്‍ക്ക
പരിപാടി
സംഘടിപ്പിക്കുന്നതിന്
വിവിധ ഇനങ്ങളിലായി
മൊത്തം ചെലവായ തുകയുടെ
കണക്കുകള്‍ ഓരോ ഘട്ട
പരിപാടിയുടെയും
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ജനസമ്പര്‍ക്ക
പരിപാടി
സംഘടിപ്പിക്കുന്നതിന്‍െറ
ഭാഗമായുള്ള ഏതെല്ലാം
ചെലവുകളുടെ ബില്ലുകള്‍
നാളിതു വരെ ട്രഷറിയില്‍
നിന്നു
മാറിക്കൊടുക്കാന്‍
സാധ്യമായിട്ടില്ലെന്നറിയിക്കാമോ?
കുന്നമംഗലത്ത്
അനുവദിച്ച സബ് ട്രഷറിയുടെ
പ്രവര്‍ത്തനം
3329.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്നമംഗലത്ത്
അനുവദിച്ച സബ് ട്രഷറി
പ്രവര്‍ത്തനമാരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
ശ്രീ
പി.യു.ഷാജുവിന്റെ ഡയാലിസിസ്
ട്രീറ്റ്മെന്റ് ധനസഹായം
3330.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പോട്ട ദേശത്ത്,
പുറക്കുളം വീട്ടില്‍
ശ്രീ പി.യു.ഷാജുവിന്റെ
ഡയാലിസിസ്
ട്രീറ്റ്മെന്റിനായി
തൃശ്ശൂര്‍ ജൂബിലി
മിഷന്
ഹോസ്പിറ്റലിലേയ്ക്ക്
അനുവദിച്ച കാരുണ്യാ
ബെനവലന്റ് ഫണ്ടില്‍
നിന്നുള്ള രണ്ട് ലക്ഷം
രൂപയുടെ ധനസഹായത്തില്‍,
ഡയാലിസിസിനു ചെലവായ
സംഖ്യ (6000/- രൂപ)
കഴിച്ച് ബാക്കിയുള്ള
സംഖ്യ ടിയാന്റെ കിഡ്നി
ട്രാന്‍സ്പ്ളാന്റ്
സര്‍ജറിക്കായി എറണാകുളം
മെഡിക്കല്‍ ട്രസ്റ്റ്
ഹോസ്പിറ്റലിലേയ്ക്ക്
മാറ്റി നല്‍കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷ
കാരുണ്യ സംസ്ഥാനതല
15-ാം നമ്പര്‍
കമ്മിറ്റിയുടെ 22-ാം
നമ്പര്‍ അജണ്ട പ്രകാരം
പരിഗണിച്ചെങ്കിലും
നാളിതുവരെയായി പ്രസ്തുത
ധനസഹായം അനുവദിച്ച്
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ധനസഹായം അടിയന്തരമായി
അനുവദിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ലോട്ടറി
മേഖലയിലെ സേവന നികുതി .
3331.
ശ്രീ.എളമരം
കരീം
,,
പി.കെ.ഗുരുദാസന്
,,
സി.കെ സദാശിവന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോട്ടറി
മേഖലയില്‍ സേവന നികുതി
ഏര്‍പ്പെടുത്തിയതു
മൂലമുണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ട്രേഡ്
യൂണിയനുകളുമായുണ്ടാക്കിയ
ധാരണകള്‍ സമയബന്ധിതമായി
പ്രാവര്‍ത്തികമാക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സേവന
നികുതി
ഏര്‍പ്പെടുത്തിയതു മൂലം
ഏജന്റുമാര്‍ക്ക്
ഉണ്ടാകുന്ന
ബാദ്ധ്യതകള്‍ ഏത്
രീതിയില്‍
പരിഹരിക്കുമെന്നാണ്
ഉറപ്പു നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
ഇപ്പോഴത്തെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച് പഠനം
നടത്തുന്നതിന്
ഏല്‍പ്പിച്ച ഗുലാത്തി
ഇന്‍സ്റ്റിറ്റ്യൂട്ട്
ഫോര്‍ ഫിനാന്‍സ്
ടാക്സേഷന്‍
റിപ്പോര്‍ട്ട്
നല്കിയിട്ടുണ്ടെങ്കിൽ
അതിന്റെ പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
3332.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടിലേക്ക്
കാരുണ്യ ലോട്ടറി
നടത്തിപ്പിലൂടെ അല്ലാതെ
ഫണ്ട് ലഭിച്ചിട്ടുണ്ടോ
;
(ബി)
കാരുണ്യ
ബനവലന്റ് ഫണ്ടിലേക്ക്
സംസ്ഥാന മന്ത്രിമാര്‍
ആരെങ്കിലും സംഭാവനകള്‍
നല്‍കിയിട്ടുണ്ടോ ;
(സി)
എങ്കില്‍
മന്ത്രിമാരുടെ
പേരുകള്‍, കൈമാറിയ തുക,
തീയതി എന്നിവ
സംബന്ധിച്ച വിശദാംശം
നല്‍കാമോ ?
കാരുണ്യ
ബനവലന്റ് സ്കീം
ആനുകൂല്യങ്ങള്‍
T 3333.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് സ്കീമില്‍
മംഗലാപുരത്തെ
ആശുപത്രികളെക്കൂടി
ഉള്‍പ്പെടുത്തുമെന്ന്
2015 ഏപ്രില്‍ 14 ന്
കാസര്‍ഗോഡ് നടന്ന
ജനസമ്പര്‍ക്ക
പരിപാടിയില്‍ ബഹു.
മുഖ്യമന്ത്രി
പ്രഖ്യാപിച്ചിരുന്നതിന്റെ
അടിസ്ഥാനത്തില്‍ ഇത്
സംബന്ധിച്ച ഏതെങ്കിലും
ഉത്തരവ്
പുറത്തിറക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍ അതിന്റെ
വിശദവിവരം ലഭ്യമാക്കുമോ
?
കാരുണ്യ
ബെനവലന്റ് സ്കീം
3334.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഏതൊക്കെ
ആശുപത്രികളെയാണ്
കാരുണ്യ ബെനവലന്റ്
ഫണ്ട് സ്കീമില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; വിശദാംശം
ലഭ്യമാക്കാമോ ?
കെ.എസ്.എഫ്.ഇ.യില്‍
ജോലി ചെയ്യുന്ന വിമുക്ത
ഭടന്മാര്
3335.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യില്‍
നിലവില്‍ ജോലി
ചെയ്യുന്ന വിമുക്ത
ഭടന്മാരുടെ പേരും
തസ്തികയും ബ്രാഞ്ച്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
31.12.2014-ല്‍
കെ.എസ്.എഫ്.ഇ.യില്‍
ജോലി ചെയ്തിരുന്ന എല്ലാ
വിമുക്ത ഭടന്മാരുടേയും
പേരും തസ്തികയും
ബ്രാഞ്ച്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(സി)
2013-14,
2014-15 വര്‍ഷങ്ങളില്‍
കെ.എസ്.എഫ്.ഇ. ആരംഭിച്ച
ബ്രാഞ്ചുകളുടെ പേരും
അ്രഡ്ഡസ്സും
ലഭ്യമാക്കുമോ?
മുദ്രപ്പത്രത്തിന്റെ
ഉയർന്ന വില താഴ്ത്താൻ നടപടി
3336.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
കരാറുകള്‍ക്കും
ഉടമ്പടികള്‍ക്കും
ഉപയോഗിക്കുന്ന
മുദ്രപ്പത്രം 100
രൂപയില്‍ നിന്നും 500
രൂപയായി ഈ സാമ്പത്തിക
വര്‍ഷം
ഉയര്‍ത്താനുണ്ടായ കാരണം
വ്യക്തമാക്കാമോ ;
(ബി)
വാടകച്ചീട്ട്
ഉള്‍പ്പെടെ ഓരോ
വര്‍ഷവും പുതുക്കേണ്ട
കരാറുകള്‍ക്ക് വിലകൂടിയ
മുദ്രപ്പത്രം
ഉപയോഗിക്കേണ്ടതുമൂലം
സാധാരണക്കാരായ
നിരവധിയാളുകള്‍ക്ക്
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
100
രൂപ വിലയുള്ള
മുദ്രപ്പത്രം
എന്നുമുതലാണ്
കരാറുകള്‍ക്ക്
ഏര്‍പ്പെടുത്തിയിരുന്നത്
; ജനങ്ങള്‍ക്കുള്ള
ബുദ്ധിമുട്ട്
പരിഹരിച്ച്
കരാറുകള്‍ക്കുള്ള
മുദ്രപ്പത്രത്തിന്റെ
വില താഴ്ത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
കെ.എഫ്.സി
-യില്‍ നേരിട്ട് നിയമനം
ലഭിച്ചവര്‍
3337.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എഫ്.സി -യില്‍
എത്ര ജീവനക്കാരെ
നേരിട്ട്
നിയമിച്ചിട്ടുണ്ട്;
ഇവര്‍ ആരൊക്കെ;ഏതൊക്കെ
തസ്തികകളില്‍ എത്ര പേരെ
വീതം
നിയമിച്ചിട്ടുണ്ട്;
പേരു സഹിതം
വിശദമാക്കുമോ ;
(ബി)
ഇവരുടെ
ഓരോരുത്തരുടേയും
ശമ്പളസ്കെയില്‍,
സര്‍വീസില്‍
കയറിയപ്പോഴുള്ള മാസ
ശമ്പളം, തീയതി സഹിതം,
കാറ്റഗറി തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എഫ്.സി യില്‍
എത്ര പുതിയ എം.ഡി മാര്‍
വന്നിട്ടുണ്ട്; ഇവര്‍
ആരൊക്കെ; വിശദമാക്കുമോ?
കെ.എഫ്.സി
- കേരള സംരംഭകത്വ വികസന മിഷന്
3338.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015ല്‍
കേരള വ്യവസായ വാണിജ്യ
നയരേഖയില്‍ (G.O(P)
No.58/15/ID) 5.3
ഖണ്ഡികയില്‍ കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷനില്‍
പ്രവര്‍ത്തിച്ചുവരുന്ന
കേരള സംരംഭകത്വ വികസന
മിഷ (KSEDM) നെ ഒരു
പ്രത്യേക വകുപ്പായി
മാറ്റുമെന്ന
പ്രഖ്യാപനത്തിന്മേല്
അനന്തരനടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
കേരള
സംരംഭകത്വ വികസന മിഷനെ
പ്രത്യേക വകുപ്പായി
മാറ്റുമ്പോള്‍ വ്യവസായ
വകുപ്പിന്റെ
നിയന്ത്രണത്തിലായിരിക്കുമോ
;
(സി)
കേരള
സംരംഭകത്വ വികസന
മിഷന്റെ
ആഭിമുഖ്യത്തില്‍
നാളിതുവരെ എത്ര
സംരംഭങ്ങള്‍ക്ക് വായ്പ
അനുവദിച്ചിട്ടുണ്ട് ;
അതില്‍ കെ.എഫ്.സിയില്‍
നിന്നും മറ്റ് ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
എത്ര സംരംഭങ്ങള്‍ക്ക്
വായ്പ
അനുവദിച്ചിട്ടുണ്ട് ;
ആയതിന്റെ തരം തിരിച്ച
കണക്കുകള്‍
വ്യക്തമാക്കുമോ ;
(ഡി)
കേരള
സംരംഭകത്വ വികസന
മിഷനിലൂടെ നാളിതുവരെ
എത്രപേര്‍ക്ക് തൊഴില്‍
ലഭിച്ചിട്ടുണ്ട് ;
പ്രത്യക്ഷമായും
പരോക്ഷമായും ലഭിച്ച
തൊഴിലവസരങ്ങളുടെ
കണക്കുകള്‍
വ്യക്തമാക്കുമോ ;
(ഇ)
കേരള
സംരംഭകത്വ വികസന
മിഷന്റെ
ആഭിമുഖ്യത്തില്‍
കരാറടിസ്ഥാനത്തില്‍
പ്രോജക്ട്
എക്സിക്യൂട്ടീവ്മാരെ
നിയമിച്ചിട്ടുണ്ടോ ;
കെ.എഫ്.സിയുടെ എല്ലാ
ബ്രാഞ്ചുകളിലും
പ്രോജക്ട്
എക്സിക്യൂട്ടീവ്മാരുടെ
സേവനം ലഭ്യമാണോ ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(എഫ്)
കേരള
സംരഭകത്വ വികസന മിഷന്റെ
ആഭിമുഖ്യത്തില്‍
കരാറടിസ്ഥാനത്തില്‍
പ്രോജക്ട്
എക്സിക്യൂട്ടീവ്മാരെ
നിയമിച്ചിട്ടുണ്ടോ ;
കെ.എഫ്.സി.യുടെ എല്ലാ
ബ്രാഞ്ചുകളിലും
പ്രോജക്ട്
എക്സിക്യൂട്ടീവ്മാരുടെ
സേവനം ലഭ്യമാണോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ ;
ഗവ.പ്ലീഡര്‍
/ സ്റ്റേറ്റ് അറ്റോര്‍ണി /
ഡി.ജി.പി / അഡ്വേക്കേറ്റ്
ജനറല്‍ തുടങ്ങിയവരുടെ ശമ്പള
വര്‍ദ്ധന
T 3339.
ശ്രീ.എം.ചന്ദ്രന്
,,
എ.എം. ആരിഫ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവ.പ്ലീഡര്‍
/ സ്റ്റേറ്റ്
അറ്റോര്‍ണി / ഡി.ജി.പി
/ അഡ്വേക്കേറ്റ് ജനറല്‍
തുടങ്ങിയവരുടെ ശമ്പളവും
ആനുകൂല്യങ്ങളും
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
എങ്കില്‍
ഏതു തീയതി മുതല്‍
മുന്‍കാല പ്രാബല്യം
നല്‍കിക്കൊണ്ടാണ്
തീരുമാനം
കൈക്കൊണ്ടിട്ടുള്ളത് ;
വര്‍ദ്ധന സംബന്ധിച്ച്
തീരുമാനം എടുത്തത്
എന്തു
മാനദണ്ഡത്തിന്റെയും
ആരുടെ ശിപാര്‍ശയുടെയും
അടിസ്ഥാനത്തിലാണെന്ന്
വെളിപ്പെടുത്താമോ ;
പ്രസ്തുത ശമ്പള
വര്‍ദ്ധന
മൂലമുണ്ടാകുന്ന
അധികബാദ്ധ്യതകളെ
കുറിച്ച് വിശദമാക്കാമോ
;
(സി)
പ്രസ്തുത
ശമ്പള വര്‍ദ്ധന
സംബന്ധമായ നിര്‍ദ്ദേശം
ധനകാര്യവകുപ്പിന്റെ
പരിഗണനയ്ക്ക്
സമര്‍പ്പിക്കപ്പെട്ടത്
എപ്പോഴായിരുന്നു ;
അതിനു മുമ്പേ
സമര്‍പ്പിക്കപ്പെട്ട
ഇത്തരം
നിര്ദ്ദേശങ്ങളിന്മേല്
തീരുമാനം
എടുക്കാനിരിക്കെ
ഇക്കാര്യത്തില്‍
ധൃതിപിടിച്ച് തീരുമാനം
എടുക്കാനിടയായ സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ ?
മഹത്
വ്യക്തികളെ അധിക്ഷേപിക്കുന്നത്
തടയുന്നതിന് നിയമം
3340.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവിഷ്കാര
സ്വാതന്ത്രൃത്തിന്റെ
പേരില്‍ മഹത്
വ്യക്തികളെയും ചരിത്ര
വ്യക്തികളെയും
അധിക്ഷേപിക്കുന്നത്
കുറ്റകരമാണെന്ന സുപ്രീം
കോടതിയുടെ ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്ത്
ഇത്തരത്തിലുള്ള
കേസുകള്‍
ശ്രദ്ധിക്കപ്പെട്ടാല്‍
നിലവില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത് ;
(സി)
മഹാത്മാഗാന്ധി
ഉള്‍പ്പടെയുള്ള മഹത്
വ്യക്തികളെ
അധിക്ഷേപിച്ചുകൊണ്ട്
പ്രസ്താവനകളും സാഹിത്യ
സൃഷ്ടികളും നടത്തുന്നത്
തടയുന്നതിന് പ്രസ്തുത
ഉത്തരവിന്റെ കൂടി
അടിസ്ഥാനത്തില്‍
ശക്തമായ
നിയമനിര്‍മ്മാണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
ലോകായുക്തയില്‍
താല്‍ക്കാലിക ജീവനക്കാ൪
3341.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോകായുക്തയില്‍
കരാര്‍ അടിസ്ഥാനത്തില്‍
താല്‍ക്കാലിക
ജീവനക്കാരെ
നിയമിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത നടപടിയുടെ
ഇപ്പോഴത്തെ
അവസ്ഥയെന്താണ്;
ബന്ധപ്പെട്ട ഫയലിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത താല്‍ക്കാലിക
ജീവനക്കാരുടെ നിയമന
വ്യവസ്ഥയെന്താണ്;
ഇവരുടെ നിയമന
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത നിയമനങ്ങളില്‍
സംവരണ തത്വം
പാലിച്ചിട്ടുണ്ടോ?
നിയമവകുപ്പുമായി
ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ
താല്‍ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തല്‍
3342.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമവകുപ്പുമായി
ബന്ധപ്പെട്ട ഏതെങ്കിലും
സ്ഥാപനങ്ങളില്‍ കരാര്‍
അടിസ്ഥാനത്തിലും
മറ്റുമായി ജോലി
ചെയ്യുന്നവരെ
സ്ഥിരപ്പെടുത്താന്‍
നിര്‍ദ്ദേശമുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ആളുകള്‍ എന്നു
മുതലാണ് ജോലിയില്‍
പ്രവേശിച്ചത്; ഇവരുടെ
നിയമനത്തിലെ
വ്യവസ്ഥകള്‍
എന്തെല്ലാമാണ്; ഈ
നിയമനത്തില്‍ സംവരണ
തത്വം
പാലിച്ചിട്ടുണ്ടോ;
(സി)
സ്ഥിരപ്പെടുത്താന്‍
നിശ്ചയിക്കപ്പെട്ടിട്ടുള്ളവരുടെയും
സ്ഥിരപ്പെടുത്തിയവരുടെയും
പേരുവിവരവും ജാതിയും
ലഭ്യമാക്കാമോ?
സാഫല്യം
പദ്ധതിയുടെ വിപുലീകരണം
3343.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദാരിദ്ര്യരേഖയ്ക്കു
താഴെയുളളവര്ക്കുവേണ്ടിയുളള
'സാഫല്യം' പദ്ധതിയുടെ
വിപുലീകരണം
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതു തരത്തിലുളള
വിപുലീകരണമാണ്
നടപ്പാക്കുകയെന്ന്
വിശദമാക്കുമോ;
(സി)
നിലവിലെ
പദ്ധതിപ്രകാരം എത്ര
ഫ്ളാറ്റുകള്‍
നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ട്;
അതിനു ഒട്ടാകെ എന്തു
തുക ചെലവായിട്ടുണ്ട്
എന്നതിന്റെ വിശദാംശം
നല്‍കാമോ?
സെക്കന്റ്
മോര്‍ട്ട്ഗേജ് വ്യവസ്ഥ
പ്രകാരമുള്ള വായ്പ
3344.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
ഹൗസ് ബില്‍ഡിംഗ്
അഡ്വാന്‍സ്
വായ്പയെടുത്തവര്‍ക്ക്
സെക്കന്റ്
മോര്‍ട്ട്ഗേജ് വ്യവസ്ഥ
പ്രകാരം ഏതെല്ലാം
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്നാണ്
വായ്പയെടുക്കുന്നതിന്
അനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
പല ദേശസാല്‍കൃത
ബാങ്കുകളും ഈ വ്യവസ്ഥ
പ്രകാരം വായ്പ
നല്‍കുന്നതിന്
തയ്യാറാകുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
ഉത്തരവ് പ്രകാരമുള്ള
സെക്കന്റ്
മോര്‍ട്ട്ഗേജ് വ്യവസ്ഥ
പ്രകാരം വായ്പ
അനുവദിക്കുന്നതിന്
നിഷ്കര്‍ഷിച്ചിട്ടുള്ള
ബാങ്കുകള്‍ വായ്പ
നിഷേധിക്കുന്നതിനെതിരെ
കര്‍ശന നടപടി
സ്വീകരിയ്ക്കുമോ?
തോട്ടം
തൊഴിലാളികള്‍ക്ക് കേന്ദ്ര
സഹായത്തോടെ ഭവന പദ്ധതി
3345.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തോട്ടം
തൊഴിലാളികള്‍ക്ക്
കേന്ദ്ര സഹായത്തോടെ ഭവന
പദ്ധതി ഭവന
നിര്‍മ്മാണവകുപ്പ്
ആരംഭിക്കുകയുണ്ടായോ ;
(ബി)
എങ്കില്‍
സംസ്ഥാനത്ത് എത്ര
ഭവനങ്ങള്‍ നാളിതുവരെ
നല്‍കിയെന്നും ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്നും
വിശദമാക്കാമോ ;
(സി)
അപേക്ഷിച്ചവരില്‍
ഇനിയും വീട്
ലഭിക്കാത്തവര്‍
എത്രയുണ്ടെന്നും
എന്തെല്ലാം
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ് വീട്
നല്‍കുന്നതെന്നും
അറിയിക്കുമോ ?
ഗൃഹശ്രീ
പദ്ധതി
3346.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഗൃഹശ്രീ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
വീടുകള്‍ക്കാണ് ധനസഹായം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
സ്പോണ്‍സര്‍മാര്‍ എത്ര
രൂപ വീതമാണ്
നല്‍കേണ്ടതെന്ന്
അറിയിക്കുമോ ;
(സി)
പദ്ധതിക്കായി
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം എന്താണ് ;
(ഡി)
ഇതുവരെ
ഏതെല്ലാം സംഘടനകളും
വ്യക്തികളുമാണ് ഈ
പദ്ധതിയിലേക്കുള്ള
ഗുണഭോക്താക്കളെ
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും
ഓരോരുത്തരും എത്ര പേരെ
വീതമാണ്
നിര്‍ദ്ദേശിച്ചതെന്നും
വിശദമാക്കാമോ ?
സാന്ത്വനം
പദ്ധതി
3347.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിച്ചതും ഭവന
നിര്‍മ്മാണ ബോര്‍ഡ്
മുഖേന
നടപ്പിലാക്കുന്നതുമായ
സംസ്ഥാനത്തെ മെഡിക്കല്‍
കോളേജുകളില്‍
ചികിത്സയില്‍ കഴിയുന്ന
രോഗികള്‍ക്ക് തുച്ഛമായ
നിരക്കില്‍ വീടുകള്‍
വാടകയ്ക്ക്
ലഭ്യമാക്കുന്ന
സാന്ത്വനം പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നിര്‍മ്മിതി
കേന്ദ്രത്തെ ഏകജാലക
കേന്ദ്രമാക്കിമാറ്റുന്നത്
സംബന്ധിച്ച്
3348.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എം.പി.വിന്‍സെന്റ്
,,
പാലോട് രവി
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണ
ജനങ്ങള്‍ക്ക് ഭവന
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
ആവശ്യങ്ങള്‍ക്ക് ഉതകും
വിധം നിര്‍മ്മിതി
കേന്ദ്രത്തെ ഏകജാലക
കേന്ദ്രമാക്കി
രൂപപ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ
;
(ബി)
ഇതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
ഇതിലൂടെ
എന്തെല്ലാം
സൗകര്യങ്ങളാണ്
ജനങ്ങള്‍ക്ക്
ലഭിക്കുന്നതെന്നും
ഇതിനായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നുംവ്യക്തമാക്കാമോ
?