സബ്
ട്രഷറി നിര്‍മ്മാണത്തിന്
സ്ഥലലഭ്യത
2777.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറുവിലങ്ങാട്
സബ് ട്രഷറിയുടെ കെട്ടിട
നിര്‍മ്മാണത്തിന്
കുറുവിലങ്ങാട്
ഗ്രാമപഞ്ചായത്ത് വക
സ്ഥലം വിട്ടു
നല്‍കുന്നതിന്
സമര്‍പ്പിച്ച
നിവേദനത്തില്‍
തദ്ദേശസ്വയംഭരണ വകുപ്പ്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണെന്ന്
അറിയിക്കാമോ; പ്രസ്തുത
ഫയലില്‍
തീരുമാനമെടുക്കുന്നതിനുള്ള
പ്രധാന തടസ്സം
വ്യക്തമാക്കാമോ;
ഇതിന്റെ ഫയല്‍ നമ്പര്‍
അറിയിക്കാമോ?
പെരുവ
ഗവ: എെ.ടി.എെ.ക്ക് സ്ഥലം
2778.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
പെരുവ ഗവ:
എെ.ടി.എെ.ക്ക്
മുളക്കുളം പഞ്ചായത്ത്
വക സ്ഥലം വിട്ടു
നല്കുന്നതു
സംബന്ധിച്ച് പഞ്ചായത്ത്
കമ്മിറ്റിയുടെ
തീരുമാനത്തില്‍
തദ്ദേശസ്വയംഭരണ വകുപ്പു
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത ഫയല്‍
തീര്‍പ്പാക്കുന്നതു
സംബന്ധിച്ച കാലതാമസം
വ്യക്തമാക്കുമാേ ;
പ്രസ്തുത ഫയലില്‍
തീരുമാനം
വെെകുന്നതിന്റെ
അടിസ്ഥാനത്തില്‍
എെ.ടി.എെ.ക്ക് ഇൗ
വര്‍ഷം കോഴ് സുകള്
ആരംഭിക്കാതെ
പ്രവര്‍ത്തനം
നിര്‍ത്തിവച്ചിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
ഫയല്‍ നം:
80998/ആ൪ഐ4/2014 ല്‍
തീരുമാനമെടുക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ ?
പുതിയ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
രൂപീകരണം
2779.
ശ്രീ.എളമരം
കരീം
,,
വി.ശിവന്‍കുട്ടി
,,
ജി.സുധാകരന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി
രൂപീകരിക്കുന്ന തദ്ദേശ
സ്ഥാപനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
തദ്ദേശ
സ്ഥാപനങ്ങളുടെ
രൂപീകരിവുമായി
ബന്ധപ്പെട്ട്
ഉണ്ടാകുന്ന സാമ്പത്തിക
ബാദ്ധ്യത സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കാന്‍ മാത്രം
ഉണ്ടാകുന്ന ബാദ്ധ്യത
സംബന്ധിച്ച്
വ്യക്തമാക്കാമോ;
(ഡി)
പുതിയ
തദ്ദേശസ്ഥാപനങ്ങളുടെ
വിഭജന പ്രക്രിയ ഏത്
ഘട്ടംവരെയായി എന്നും;
എന്ന് മുതല്‍ നിലവില്‍
വരും എന്നത്
സംബന്ധിച്ചും
വിശദമാക്കാമോ ;
(ഇ)
പുതിയ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
രൂപീകരണത്തിലെ
അശാസ്ത്രീയതയെ
കുറിച്ചുള്ള പരാതി
പരിഹരിക്കക്കപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ ?
യുവതീ-യുവാക്കള്‍ക്ക്
തൊഴില്‍ കുടുംബശ്രീ
2780.
ശ്രീ.വര്‍ക്കല
കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുവതീ-യുവാക്കള്‍ക്ക്
തൊഴില്‍ ലഭ്യമാക്കുന്ന
പദ്ധതിക്ക് കുടുംബശ്രീ
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
എന്തെല്ലാം
സഹായങ്ങളാണ് പദ്ധതി
നടത്തിപ്പിനായി കേന്ദ്ര
സര്‍ക്കാര്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ ?
അധികാര
വികേന്ദ്രീകരണം
2781.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ബി.സത്യന്
,,
ബി.ഡി. ദേവസ്സി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അധികാര
വികേന്ദ്രീകരണ
പ്രക്രിയയുടെ
നേട്ടങ്ങള്‍
താഴെത്തട്ടില്‍
എത്തിക്കുന്നതില്‍
ഗ്രാമസഭകള്‍ക്കുള്ള
പങ്ക് നിസ്തുതലമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കഴിഞ്ഞ
നാല് വര്‍ഷത്തെ
ഗ്രാമസഭകളുടെ
പ്രവര്‍ത്തനത്തെ
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അവയുടെ
പ്രവര്‍ത്തനം
എത്രത്തോളം
തൃപ്തികരമാണ്;
(സി)
അധികാരം
ജനങ്ങളിലേക്ക് എന്ന
മുദ്രാവാക്യം
യാഥാര്‍ത്ഥ്യമാക്കുന്ന
വിധം ഗ്രാമ സഭകളെ
സജ്ജമാക്കുന്നതിന് ഈ
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ നടപടികളുടെ
പ്രതിഫലനം ഗ്രാമസഭകളുടെ
പ്രവര്‍ത്തനത്തില്‍
ദൃശ്യമാകുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ ?
മാലിന്യ
സംസ്കരണ പ്ലാന്റ്
2782.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ശുചിത്വമിഷന് വഴി എത്ര
പഞ്ചായത്തുകളില്‍
മാലിന്യ സംസ്കരണ
പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുണ്ട്;
ഇതിനായി ആകെ എത്ര രൂപ
ചെലവഴിച്ചു;
(ബി)
പ്രസ്തുത
മാലിന്യ സംസ്കരണ
പ്ലാന്റുകളില്‍
എത്രയെണ്ണം ഇപ്പോള്‍
പ്രവര്‍ത്തന സജ്ജമായി
ഉണ്ട്;
ബാക്കിയുള്ളവയുടെ
പ്രവര്‍ത്തനം
നിലയ്ക്കാനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
മാലിന്യ
സംസ്കരണ പ്ലാന്റ്
ഇല്ലാത്ത എത്ര
പഞ്ചായത്തുകള്‍
ഉണ്ട്;മാലിന്യ
സംസ്ക്കരണം
നടപ്പാക്കാത്തതിന്ന്
പ്രസ്തുത
പഞ്ചായത്തുകള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
എന്ന് വിശദമാക്കാമോ ;
(ഡി)
മാലിന്യ
സംസ്കരണത്തിന് എല്ലാ
പഞ്ചായത്തുകളേയും
മുന്നിട്ടിറക്കുന്ന
എന്തെങ്കിലും പദ്ധതി
വിഭാവനം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയാണ് ഇതിലൂടെ
നടപ്പാക്കുക എന്ന്
വിശദമാക്കാമോ?
തദ്ദേശഭരണ
സ്ഥാപനങ്ങൾ നല്‍കാനുള്ള
കുടിശ്ശിക.
2783.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ വികസന
പ്രവൃത്തികള്‍ നടത്തിയ
ഇനത്തില്‍
നല്കേണ്ടുന്ന തുകയുടെ
വിതരണത്തില്‍
കുടിശ്ശികയുണ്ടോ;
കണക്ക് ലഭ്യമാണോ;
(ബി)
ട്രഷറിയില്‍
നിന്ന് ഫണ്ട്
നല്‍കാത്തതിനാലാണ്
വിതരണത്തില്‍ കുടിശ്ശിക
വന്നത് എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ആവശ്യമായ
ഫണ്ട് ലഭ്യമാകാത്തതിനെ
തുടര്‍ന്ന്
ഭവനനിര്‍മ്മാണ
പദ്ധതികള്‍
ഉള്‍പ്പെടെയുള്ള
പഞ്ചായത്തുകളുടെ വികസന
പദ്ധതികളെല്ലാം
സ്തംഭിച്ചിരിക്കുന്ന
അവസ്ഥ പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഗ്രാമയാത്രാ
പദ്ധതി
2784.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമയാത്രാ
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
കെെവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
വിശദീകരിക്കാമോ ;
(സി)
എത്ര
പഞ്ചായത്തുകളില്‍
പ്രസ്തുത പദ്ധതി
പൂര്‍ത്തിയാക്കിയിട്ടുണ്ട്
; വിശദമാക്കുമോ ;
(ഡി)
ശേഷിക്കുന്ന
പഞ്ചായത്തുകളില്‍
പദ്ധതി
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍ നല്‍കുമോ
?
ശുചിത്വകേരളം
പദ്ധതി
2785.
ശ്രീ.ബെന്നി
ബെഹനാന്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശുചിത്വകേരളം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)
ഏതെല്ലാം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതി
പ്രകാരം
ആവിഷ്കരിച്ചിട്ടുള്ളത്;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
താല്‍ക്കാലിക
ഡ്രൈവര്‍മാരെ
സ്ഥിരപ്പെടുത്തല്‍
2786.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
പഞ്ചായത്തുകളില്‍ 10
വര്‍ഷത്തിലധികം സേവനം
പൂര്‍ത്തിയാക്കിയ
താല്‍ക്കാലിക
ഡ്രൈവര്‍മാര്‍ എത്ര
പേര് ഉണ്ട്; ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
10
വര്‍ഷത്തിലധികം സേവനം
പൂര്‍ത്തിയാക്കിയ
ഡ്രൈവര്‍മാരെ
സ്ഥിരപ്പെടുത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
ശുചിത്വഗ്രാമം
പദ്ധതി
2787.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
ശുചിത്വഗ്രാമം
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുമുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ശുചിത്വഗ്രാമം
പദ്ധതി ആര് മുഖേനയാണ്
നടപ്പിലാക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
പൗരസേവനങ്ങള്‍
വിരല്‍ത്തുമ്പില്‍
2788.
ശ്രീ.സണ്ണി
ജോസഫ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
പൗരസേവനങ്ങള്‍
വിരല്‍ത്തുമ്പില്‍
ലഭ്യമാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത് ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
എന്തെല്ലാം സാങ്കേതിക
വിദ്യകളാണ്
പ്രയോജനപ്പെടുത്തുന്നത്
;
(സി)
എന്തെല്ലാം
സേവനങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
ജനങ്ങള്‍ക്ക്
ലഭിക്കുന്നത് ;
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ;
വിശദമാക്കുമോ ?
പഞ്ചായത്തുകള്‍
വഴി നടപ്പാക്കുന്ന
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
2789.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകള്‍
വഴി നടപ്പാക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഉണ്ടോ;
(ബി)
എങ്കില്‍
അവ ഏതെല്ലാം ; ഓരോ
പദ്ധതിയുടെയും
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇതിനുള്ള
കേന്ദ്ര സഹായം
എപ്രകാരമാണ്; ഓരോ
വര്‍ഷവും എത്ര തുക
ലഭിച്ചു; എത്ര തുക
ചെലവഴിച്ചു;
(ഡി)
പ്രസ്തുതപദ്ധതികളില്
സംസ്ഥാന വിഹിതം
ഉണ്ടോ;എങ്കില്‍ ഓരോ
വര്‍ഷവും നീക്കി
വച്ചതുക എത്ര ; എത്ര
തുക ചെലവഴിച്ചു?
ചെറുകുളത്തൂര്‍
പഞ്ചായത്ത്
2790.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
ചെറുകുളത്തൂര്‍
പഞ്ചായത്ത്
രൂപീകരിക്കാനുളള
തീരുമാനം സാമുദായിക
ധ്രുവീകരണത്തിനു
ഇടയാക്കുമെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
.വിശദമാക്കാമോ ?
കളിസ്ഥലങ്ങളില്‍
ഡ്രൈവിംഗ് പരിശീലനം തടയാന്‍
നടപടി
2791.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തിനു
കീഴിലുള്ള
കളിസ്ഥലങ്ങളില്‍
ഡ്രൈവിംഗ് സ്കൂളുകള്‍
പരിശീലനം നല്‍കുന്നത്
അനുവദിച്ചിട്ടുണ്ടോ ;
(ബി)
വിദ്യാര്‍ത്ഥികളും,
യുവാക്കളും മറ്റും
കായിക പരിശീലനത്തിലും
കളികളിലും
ഏര്‍പ്പെടുന്ന സമയത്ത്
കളിസ്ഥലങ്ങളില്‍
ഡ്രൈവിംഗ് സ്കൂളുകള്‍
ഡ്രൈവിംഗ് പരിശീലനം
നല്‍കുന്നത്
തടയുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
കളിസ്ഥലങ്ങളില്‍
ഡ്രൈവിംഗ് പരിശീലനം
തടഞ്ഞുകൊണ്ട് ബോര്‍ഡ്
വച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇതിനു
നടപടി സ്വീകരിക്കുമോ ;
(ഡി)
കുട്ടികള്‍ക്ക്
സുഗമമായി
കളിക്കുന്നതിന്
കളിസ്ഥലങ്ങളില്‍
ഡ്രൈവിംഗ് പരിശീലനം
നല്‍കുന്നില്ല എന്ന്
ഉറപ്പ് വരുത്താനുള്ള
ചുമതല പഞ്ചായത്ത്
സെക്രട്ടറിമാര്‍ക്ക്
നല്‍കുമോ ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
2792.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകള്‍ മുഖേന
നടപ്പിലാക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
2014-15
വര്‍ഷത്തിലെ
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ ഫണ്ട്
വിനിയോഗം
എപ്രകാരമായിരുന്നുവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
പഞ്ചായത്തുകളുടെ
പ്രവര്‍ത്തനം
2793.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പഞ്ചായത്തുകളില്‍
സ്ഥിരം ജീവനക്കാരുടെ
അഭാവം ഉണ്ടാകുന്നുണ്ടോ
;
(സി)
ഡ്രൈവര്‍
തസ്തികയില്‍ പി.എസ്.സി.
വഴി നിയമനം നടത്തുന്ന
എത്ര പഞ്ചായത്തുകള്‍
ഉണ്ടെന്ന് ജില്ല
തിരിച്ച് അറിയിക്കുമോ ;
മറ്റ് പഞ്ചായത്തുകളില്‍
തസ്തിക സൃഷ്ടിച്ച്
പി.എസ്.സി.ക്ക് വിടാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കാമോ ;
(ഡി)
പഞ്ചായത്ത്
വകുപ്പില്‍ ആകെ എത്ര
വാഹനങ്ങള്‍ ഉണ്ടെന്നും
സ്ഥിരം, താല്‍ക്കാലിക
ഡ്രൈവര്‍മാരുടെ എണ്ണം
എത്രയെന്നും ജില്ല
തിരിച്ച് അറിയിക്കുമോ ?
ഗ്രാമപഞ്ചായത്ത്
അസിസ്റ്റന്റ് സെക്രട്ടറി
തസ്തിക
2794.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസിസ്റ്റന്റ്
സെക്രട്ടറി തസ്തിക
നിലവിലില്ലാത്ത എത്ര
ഗ്രാമപഞ്ചായത്തുകള്‍
ഉണ്ട്;
(ബി)
പ്രസ്തുത
തസ്തികയുടെ അഭാവം ഈ
പഞ്ചായത്തുകളുടെ
പ്രവര്‍ത്തനത്തെ
ദോഷകരമായി
ബാധിക്കുന്നുണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
തസ്തിക നിലവിലില്ലാത്ത
ഗ്രാമപഞ്ചായത്തുകളില്‍
പ്രസ്തുത തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
കരാറുകാര്‍ക്കുളള
കുടിശ്ശിക
2795.
ശ്രീ.എസ്.ശർമ്മ
,,
എസ്.രാജേന്ദ്രന്
,,
ബാബു എം. പാലിശ്ശേരി
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങള്‍
കരാറുകാര്‍ക്ക്
നല്‍കാനുള്ള ആകെ
കുടിശ്ശിക സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
കോര്‍പ്പറേഷനുകള്‍,
നഗരസഭകള്‍,
പഞ്ചായത്തുകള്‍
എന്നിവിടങ്ങളിലെ
കരാറുകാരുടെ കണക്കും
അവരുടെ കുടിശ്ശികയും
വെവ്വേറെ ലഭ്യമാക്കാമോ;
(സി)
അടുത്ത
ഭരണസമിതിയുടെ
ചുമലിലേക്ക് കുടിശ്ശിക
ഭാരം വയ്ക്കാനുള്ള
നീക്കമാണ്
നടക്കുന്നതെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
(ഡി)
സര്‍ക്കാര്‍
കരാറുകാരുടെ എണ്ണവും
അവരുടെ ആകെ കുടിശ്ശിക
സംബന്ധിച്ച കണക്കും
വിശദമാക്കാമോ?
തെരുവുനായ്ക്കളുടെ
ശല്യം
2796.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവ് നായ്ക്കളുടെയും
പേപ്പട്ടികളുടെയും
എണ്ണം
വര്‍ദ്ധിച്ചുവരുന്നത്
ജനജീവിതത്തിന്
ഭീഷണിയാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ കഴിഞ്ഞ ഒരു
വര്‍ഷത്തിനിടെ എത്ര
പേര് ഇത്തരത്തില്‍
ആക്രമണത്തിന് വിധേയരായി
എന്നു അറിയിക്കാമോ ;
(ബി)
തെരുവുനായ്ക്കളുടെ
ശല്യം അകറ്റാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
തെരുവുനായ്ക്കള്‍
പെരുകുന്നത്
ഒഴിവാക്കാന്‍
നായ്ക്കള്‍ക്ക്
വന്ധ്യംകരണ ശസ്ത്രക്രിയ
ഏതൊക്കെ ജില്ലകളില്‍
നടപ്പാക്കി ; എത്ര
നായ്ക്കള്‍ക്ക്
ഇത്തരത്തിതല്
ശസ്ത്രക്രിയ
നടത്തിയിട്ടുണ്ട് ; ഈ
പ്രവൃത്തികളിലൂടെ
തെരുവുനായ്ക്കള്‍
പെരുകുന്നത്
തടയാനായിട്ടുണ്ടോ ?
ഗ്രാമപഞ്ചായത്തുകളുടെ
നികുതി പിരിവ്
2797.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളുടെ
നികുതി പിരിവിലെ
കാര്യക്ഷമത കുറവ്
സംബന്ധിച്ച് നിലപാട്
വ്യക്തമാക്കാമോ ;
(ബി)
നികുതി
പിരിവ്
കാര്യക്ഷമമാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ?
ഗ്രാമപഞ്ചായത്തുകളുടെ
ശാക്തീകരണം
2798.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പി.സി വിഷ്ണുനാഥ്
,,
ടി.എന്‍. പ്രതാപന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളെ
ശാക്തീകരിക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
ഈ സര്‍ക്കാരിന്റെ
കാലത്ത്
സ്വീകരിച്ചിട്ടുള്ള
കര്‍മ്മപദ്ധതികള്‍
എന്തെല്ലാം ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
വികസിപ്പിച്ചെടുത്തിട്ടുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
എന്തെല്ലാം ;
(സി)
ഇതിനായി
ഗ്രാമപഞ്ചായത്തുകളിലെ
സെക്രട്ടറിമാരുടെ
തസ്തിക
ഏകീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(ഡി)
ഗ്രാമപഞ്ചായത്തുകളെ
പൂര്‍ണ്ണതോതില്‍
ശക്തിപ്പെടുത്തുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
അറിയിക്കുമോ ?
കടത്തിക്കൊണ്ടുവരുന്ന
കുട്ടികള്‍
2799.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
ഇ.കെ.വിജയന്
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മതിയായ
രേഖകള്‍ ഇല്ലാതെ
കുട്ടികളെ
കടത്തിക്കൊണ്ടുവരുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; കഴിഞ്ഞ നാലു
വര്‍ഷത്തിനുള്ളില്‍
എത്ര കുട്ടികളെയാണ്
കടത്തിക്കൊണ്ടുവന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
എന്താവശ്യത്തിനുവേണ്ടിയാണ്
കുട്ടികളെ ഇപ്രകാരം
കടത്തിക്കൊണ്ടുവരുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
കടത്തിക്കൊണ്ടുവരുന്ന
കുട്ടികളെ ചൈല്‍ഡ്
ലൈന്‍ പ്രവര്‍ത്തകര്‍
ഏറ്റെടുക്കാറുണ്ടോ ;
ഇവരെ തിരിച്ച്
രക്ഷാകര്‍ത്താക്കളെ
ഏല്പിക്കാറുണ്ടോ ?
വനിതാ
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനം
2800.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര വനിതാ
ഹോസ്റ്റലുകളുണ്ട് ;
ഏതെല്ലാം ; പ്രസ്തുത
ഹോസ്റ്റലുകള്‍ക്ക്
2011-12 സാമ്പത്തിക
വര്‍ഷം മുതല്‍ 2015
മാര്‍ച്ച് വരെയുള്ള
കാലയളവില്‍ ഗ്രാന്റ്
നല്‍കിയതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
ഗ്രാന്റ് തുക എത്രയാണ്
;
(ബി)
ഈ
കാലയളവില്‍ ഗ്രാന്റ്
ഇനത്തില്‍
അനുവദിച്ചിട്ടുള്ള തുക
എത്ര ; ചെലവഴിച്ചത്
എത്ര ;
(സി)
സര്‍ക്കാര്‍
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
വനിതാ ഹോസ്റ്റലുകളില്‍
പരിശോധന
നടത്തിയിട്ടുണ്ടോ ;
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
വനിതാ ഷോര്‍ട്ട്
സ്റ്റേകള്‍, വര്‍ക്കിങ്
വിമന്‍സ് ഹോസ്റ്റലുകള്‍
എന്നിവയ്ക്കെതിരെ
നടപടിയെടുത്തിട്ടുണ്ടോ
;
(ഡി)
വനിതാ
ഹോസ്റ്റലുകളിലെ
പ്രശ്നങ്ങളെക്കുറിച്ച്
വന്ന മാധ്യമ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ
; ഇതേക്കുറിച്ച്
അന്വേഷിച്ച് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ?
കേന്ദ്ര
സഹായത്തോടെ നടപ്പാക്കുന്ന
സാമൂഹ്യക്ഷേമ പദ്ധതികള്‍
2801.
ശ്രീ.കെ.രാധാകൃഷ്ണന്
,,
എം.ചന്ദ്രന്
,,
കെ.കെ.നാരായണന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യക്ഷേമ
പദ്ധതികളില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
കേന്ദ്ര
സര്‍ക്കാര്‍വിഹിതം
കുറച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ വിഹിതം
കുറച്ചതിന്റെ
തുടര്‍ച്ചയായി
ഏതെങ്കിലും ക്ഷേമ
പദ്ധതിയ്ക്ക് സംസ്ഥാന
സര്‍ക്കാര്‍ കുറവ്
നികത്തി
കൊടുത്തിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കാമോ
;
(സി)
കേന്ദ്ര
സഹായത്തോടെ സംസ്ഥാനത്ത്
നടപ്പാക്കുന്ന
സാമൂഹ്യക്ഷേമ
പദ്ധതികള്‍ ഏതൊക്കെയാണ്
; പദ്ധതികളും കേന്ദ്ര
വിഹിതവും സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
നിര്‍ഭയ
ഷെല്‍ട്ടറുകള്‍
2802.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ഭയ
ഷെല്‍ട്ടറുകള്‍
ആരംഭിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ?
വയോമിത്രം
2803.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോജനങ്ങളുടെ
ആരോഗ്യസംരക്ഷണ പദ്ധതി
-വയോമിത്രത്തിനു ഓരോ
വര്‍ഷവും നീക്കി വച്ച
തുക എത്ര ;
ചെലവഴിച്ചതിന്റെ കണക്ക്
വ്യക്തമാക്കാമോ ;
(ബി)
പദ്ധതി
നടപ്പിലാക്കാന്‍
തദ്ദേശസ്ഥാപനങ്ങള്‍ 10
ലക്ഷം രൂപ മുന്‍കൂര്‍
സംഭാവന ചെയ്യണമെന്ന്
ആവശ്യപ്പെട്ട്
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ ?
അട്ടപ്പാടി
മേഖലയിലെ അംഗന്‍വാടികള്‍
2804.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടി
മേഖലയില്‍ എത്ര
അംഗന്‍വാടികള്‍
പ്രവര്‍ത്തിക്കുന്നു;
കഴിഞ്ഞ നാലുവര്‍ഷമായി
ഓരോ അംഗന്‍വാടികളിലും
എത്തുന്ന കുട്ടികളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയിലെ
അംഗന്‍വാടികളില്‍ എത്ര
ജീവനക്കാര്‍ ഉണ്ട്;
എത്ര ജീവനക്കാരുടെ
ഒഴിവുണ്ട്; തസ്തിക
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
നിലവില്‍
പ്രസ്തുത
അംഗന്‍വാടികളില്‍
വിതരണം ചെയ്യുന്ന ഭക്ഷണ
സാധനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ; ഇവയുടെ
അളവും ഒരു കുട്ടിക്കായി
ചെലവഴിക്കുന്ന തുകയും
വിശദമാക്കുമോ;
(ഡി)
കുട്ടികള്‍ക്ക്
ഭക്ഷണം നല്കിയ വകയില്‍
എത്ര രൂപയാണ് കഴിഞ്ഞ
നാലുവര്ഷങ്ങളില്
ചെലവഴിച്ചത്; വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
അംഗന്‍വാടി
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിക്കണമെന്ന ആവശ്യം
2805.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിക്കുന്നതിനും,
പെന്ഷന് അടക്കമുള്ള
ആനുകൂല്യങ്ങള്‍
അനുവദിയ്ക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇവരുടെ
വേതനം കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കുന്നതിനും,
മിനിമം വേതനം
നിശ്ചയിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍, ആയതിന്
നടപടി സ്വീകരിക്കുമോ?
അംഗന്‍വാടി
പ്രവര്‍ത്തകരുടെ ജോലിഭാരം
2806.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം അംഗന്‍വാടി
പ്രവര്‍ത്തകരെ
ഉപയോഗിച്ച് നടത്തുന്ന
വാര്‍ഷിക
സര്‍വ്വേയ്ക്കു പുറമേ
അംഗ പരിമിതരുടെ
സര്‍വ്വേ കൂടി
നടത്തുന്നത് അവരുടെ
ജോലിഭാരം
വര്‍ദ്ധിപ്പിക്കുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം പ്രവൃത്തികളില്‍
നിന്ന് അംഗന്‍വാടി
പ്രവര്‍ത്തകരെ
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ദത്തെടുക്കല്‍
നടപടിക്രമങ്ങളിലെ കാലതാമസം
2807.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുട്ടികളില്ലാത്തതും
ദത്തെടുക്കലിനായി
അപേക്ഷ
സമര്പ്പിച്ചിട്ടുളളതുമായ
എത്ര ദമ്പതിമാര്‍
ഉണ്ട്; നടപടിക്രമങ്ങള്‍
അനുസരിച്ച്
ദത്തെടുക്കാന്‍
കഴിയുന്ന എത്ര
കുട്ടികള്‍
സംസ്ഥാനത്തുണ്ട്;
(ബി)
നിയമ
പ്രകാരമുള്ള
ദത്തെടുക്കലിന് അപേക്ഷ
സമര്‍പ്പിച്ച
ദമ്പതികള്‍ക്ക് ദത്ത്
അനുവദിച്ചു
നല്‍കുന്നതിന് കാലതാമസം
ഉണ്ടാകുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്താണ് ഇതിന്
കാരണം;
(സി)
ദത്തെടുക്കല്‍
നിയമത്തില്‍ കര്‍ശന
നിബന്ധനകള്‍ പലപ്പോഴും
ദത്തെടുക്കാന്‍
തയ്യാറാകുന്ന ദമ്പതികളെ
പിന്തിരിപ്പിക്കുന്നുണ്ടെന്ന
വസ്തുത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ബന്ധപ്പെട്ട
നിയമത്തില്‍ ആവശ്യമായ
ഇളവുകള്‍ അടിയന്തരമായി
ഏര്‍പ്പെടുത്തി
ദത്തെടുക്കല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
വികലാംഗര്‍ക്ക്
സഹായക ഉപകരണങ്ങള്‍
2808.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികലാംഗര്‍ക്ക് സഹായക
ഉപകരണങ്ങള്‍
ലഭ്യമാക്കുന്ന പദ്ധതി
നിലവിലുണ്ടോയെന്നു
വിശദമാക്കാമോ ;
(ബി)
വികലാംഗര്‍ക്ക്
മുച്ചക്ര മോട്ടോര്‍
സൈക്കിളുകള്‍
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
സ്നേഹപൂര്‍വ്വം
പദ്ധതി
2809.
ശ്രീ.പി.കെ.ഗുരുദാസന്
,,
ആര്. രാജേഷ്
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്നേഹപൂര്‍വ്വം
പദ്ധതിയുടെ നടത്തിപ്പ്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
ധനസഹായത്തിന്
അര്‍ഹതയുള്ളവര്‍ക്ക്
ആയത് നല്കാന്
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കുടിശ്ശിക
സംബന്ധിച്ച വിശദാംശം
നല്‍കാമോ ;
(സി)
നടപ്പു
സാമ്പത്തിക വര്‍ഷം
പ്രസ്തുത
പദ്ധതിക്കാവശ്യമായ
ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
അതിനുള്ള കാരണം
അറിയിക്കാമോ ?
സ്നേഹപൂര്‍വ്വം
പദ്ധതി
2810.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ് മുഖേന
നടത്തിവരുന്ന
സ്നേഹപൂര്‍വ്വം
പദ്ധതിയില്‍
അംഗമാകുന്നതിനുള്ള
അപേക്ഷകള്‍ ഓണ്‍ലൈന്‍
മുഖാന്തിരം
ആക്കിയതിനുശേഷം ഇടുക്കി
ജില്ലയിലെ വിവിധ
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ നിന്നും
എത്ര അപേക്ഷകള്‍
ലഭിക്കുകയുണ്ടായി;
ഇവയില്‍ എത്ര പേര്‍ക്ക്
ധനസഹായം അനുവദിച്ചു
എന്നത് സംബന്ധിച്ച
വിവരങ്ങള്‍ ഓരോ
വിദ്യാഭ്യാസ സ്ഥാപനവും
തിരിച്ച് നല്‍കാമോ;
(ബി)
അര്‍ഹതപ്പെട്ടവര്‍
ഏറെയുണ്ടെങ്കിലും
അപേക്ഷകരുടെ എണ്ണം വളരെ
കുറയാനിടയായ സാഹചര്യം
പരിശോധിക്കുമോ;
(സി)
അര്‍ഹതപ്പെട്ട
ഓരോ വിദ്യാര്‍ത്ഥിയേയും
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എന്ന്
ഉറപ്പു വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
ഭിന്നശേഷിയുള്ള
കുട്ടികളുടെ പ്രശ്നങ്ങള്‍
2811.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.ശശി
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിയുള്ളവരുടെ
പ്രശ്നങ്ങളെക്കുറിച്ച്
പഠനം നടത്താന്‍
നിയോഗിച്ച കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍ ഇതിലെ
ശുപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഭിന്നശേഷിയുള്ള
കുട്ടികള്‍ക്ക്
അനുയോജ്യമായ
വിദ്യാഭ്യാസം
ലഭ്യമാക്കുന്നതില്‍
സംസ്ഥാനം
പിന്നിലാണെന്ന്
റിപ്പോര്‍ട്ടുകളുണ്ടോ ;
(സി)
ഇത്തരത്തിലുള്ളവര്ക്കുവേണ്ടി
പാഠ്യപദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
; ഈ പദ്ധതി എന്നുമുതല്‍
ആരംഭിക്കാന്‍ കഴിയും ;
(ഡി)
അംഗീകാരമുള്ള
എത്ര സ്പെഷ്യല്‍
സ്കൂളുകള്‍ ഉണ്ടെന്ന്
വെളിപ്പെടുത്തുമോ ?
അംഗന്‍വാടികള്‍ക്ക്
സ്വന്തമായി കെട്ടിടം
2812.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗന്‍വാടികളില്‍ എ്രത
കുട്ടികള്‍
പരിചരിക്കപ്പെടുന്നു
എന്ന്
വെളിപ്പെടുത്താമോ;
(ബി)
സ്വന്തമായി
കെട്ടിടമില്ലാത്ത എ്രത
അംഗന്‍വാടികള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
ഇവയ്ക്ക്
സ്ഥിരം കെട്ടിടം
ഉണ്ടാക്കുന്നതിനുള്ള
പദ്ധതി നിലവിലുണ്ടോ?
കില
-യെ കല്‍പ്പിത
സര്‍വ്വകലാശാലയാക്കി മാറ്റല്‍
2813.
ശ്രീ.സണ്ണി
ജോസഫ്
,,
ലൂഡി ലൂയിസ്
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കില
-യെ കല്‍പ്പിത
സര്‍വ്വകലാശാലയാക്കി
മാറ്റുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ
; എങ്കില്‍ ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
ശാക്തീകരണത്തിനും
പ്രവര്‍ത്തനത്തിനും ഇത്
എത്രമാത്രം
സഹായകരമാകുമെന്ന്
വിശദമാക്കുമോ ;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കിലയിലെ
ജീവനക്കാർ .
2814.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'കില'
ഏത് വര്‍ഷമാണ്
പ്രവര്‍ത്തനമാരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ഥിരം
നിയമനം ലഭിച്ചവരും
താല്‍ക്കാലിക നിയമനം
ലഭിച്ചവരുമായി കിലയില്‍
എ്രത
ജീവനക്കാരുണ്ടെന്ന്
കാറ്റഗറി തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
പി. എസ് .സി,,
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് എന്നിവ
മുഖേനയും നേരിട്ടും
നിയമനം ലഭിച്ചവര്‍
ആരെല്ലാമാണെന്ന്
പ്രത്യേകം
വിശദമാക്കാമോ;
(ഡി)
നേരിട്ട്
നിയമനം നടത്തിയ
എ്രതപേരെ
സ്ഥിരിപ്പെടുത്തിയിട്ടുണ്ടെന്നും
ഇതില്‍ ഓരോരുത്തരേയും
ഏത് കാലഘട്ടത്തിലാണ്
സ്ഥിരപ്പെടുത്തിയതെന്നും
പ്രത്യേകം
വെളിപ്പെടുത്താമോ?
(ഇ)
ഇവര്‍
ഏതെല്ലാം തസ്തികകളിലാണ്
ജോലി ചെയ്യുന്നതെന്ന്
അറിയിക്കാമോ;
(എഫ്)
ഇവരുടെ
ജാതി തിരിച്ചുള്ള
കണക്കും സംവരണ
വിഭാഗത്തിലുള്പ്പെട്ടവരുടെ
കണക്കും സംവരണം വഴി
നിയമനം നടത്തേണ്ട
ക്വാട്ട എത്രയാണെന്നും
അത് നികത്തുന്നതിനു
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണെന്നും
വിശദമാക്കുമോ?