ഏറനാട്
മണ്ഡലത്തിലെ ഹാഡ പദ്ധതി
2663.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഹാഡ
പദ്ധതിയിന്‍ കീഴില്‍
ഏറനാട് മണ്ഡലത്തിലെ
ഊര്‍ങ്ങാട്ടിരി,
ചാലിയാര്‍ എന്നീ
പഞ്ചായത്തുകളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി നല്‍കിയത്;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെല്ലാം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
പ്രവര്‍ത്തനം
നടന്നുകൊണ്ടിരിക്കുന്നവ
ഏതൊക്കെയാണ്; വര്‍ഷം
തിരിച്ച് വിശദാംശം
നല്‍കുമോ?
കേരള
നഗര-ഗ്രാമ വികസന ധനകാര്യ
കോര്പ്പറേഷന്
2664.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
നഗര-ഗ്രാമ വികസന
ധനകാര്യ
കോര്പ്പറേഷന്
(KURDFC)
രൂപീകരിക്കുമെന്ന
2014-15ലെ ബജറ്റ്
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇൗ
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തന മേഖല
വിശദമാക്കാമോ;
എന്താെക്കെ
പ്രവര്‍ത്തനങ്ങളാണ്
കോര്പ്പറേഷന്
നടപ്പിലാക്കി വരുന്നത്
എന്നറിയിക്കാമോ;
(സി)
കോര്പ്പറേഷന്
ആസ്ഥാനം എവിടെ
സ്ഥിതിചെയ്യുന്നു
എന്നറിയിക്കാമോ?
ഹില്‍
ഏരിയ ഡവലപ്മെന്റ് ഏജന്‍സി
2665.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹില്‍
ഏരിയ ഡവലപ്മെന്റ്
ഏജന്‍സിയില്‍ കണ്ണൂര്‍
ജില്ലയിലെ പട്ടുവം,
കടന്നപ്പള്ളി -
പാണപ്പുഴ
ഗ്രാമപഞ്ചായത്തുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
; ഭൂമിശാസ്ത്രപരമായ
പ്രത്യേകത
കണക്കിലെടുത്ത്
പ്രസ്തുത പഞ്ചായത്തുകളെ
'ഹാഡ'യില്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
ഇന്ദിര
ആവാസ് യോജന
2666.
ശ്രീ.എ.കെ.ബാലന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.സി.കൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിര
ആവാസ് യോജന പ്രകാരം
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍
അനുവദിച്ചതും
നിര്‍മ്മാണം
പൂര്‍ത്തിയായതുമായ
വീടുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
ഇന്ദിര
ആവാസ് യോജന പദ്ധതി
2667.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എ.വൈ
(ഇന്ദിര ആവാസ് യോജന)
പദ്ധതിയില്‍ ഭവന
നിര്‍മ്മാണത്തിനായി
എത്ര തുകയാണ്
ഗുണഭോക്താക്കള്‍ക്ക്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതില്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെയും
തദ്ദേശഭരണ
സ്ഥാപനങ്ങളുടെയും
വിഹിതം എത്രയാണെന്ന്
വിശദമാക്കാമോ ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ വിഹിതം
നല്കാത്തതിനാല്
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്കും
ഗുണഭോക്താക്കള്ക്കുമുണ്ടാകുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാരിന്റെ
വിഹിതം നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
രാജീവ്
ഗാന്ധി സേവാ കേന്ദ്രങ്ങള്‍
2668.
ശ്രീ.കെ.മുരളീധരന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.സി വിഷ്ണുനാഥ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതിയുടെ
കീഴില്‍ രാജീവ് ഗാന്ധി
സേവാ കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
എങ്കില്‍
ഇത് മുഖേന
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
കേന്ദ്രങ്ങള്‍ വഴി
എന്തെല്ലാം സേവനങ്ങളും
പ്രവൃത്തികളുമാണ്
ചെയ്യുന്നതെന്ന്
വിശദീകരിക്കുമോ ;
ഇന്ദിരാ
ആവാസ് യോജന
2669.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാ
ആവാസ് യോജനാ
പദ്ധതിയില്‍ 2013-14
ല്‍ സംസ്ഥാനത്ത് ആകെ
എത്ര ഗുണഭോക്താക്കളെ
തെരഞ്ഞെടുത്തു; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
2013-14
പദ്ധതി പ്രകാരം വിവിധ
വിഭാഗങ്ങളിലെ ഓരോ
ഗുണഭോക്താവിനും
നിശ്ചയിക്കപ്പെട്ട
ധനസഹായം എത്രയാണ്;
(സി)
2013-14
ലെ പദ്ധതി
നടപ്പിലാക്കുവാന്‍ ആകെ
എത്ര തുക
ലഭ്യമാക്കേണ്ടതുണ്ടായിരുന്നു
;
(ഡി)
2013-14
ല്‍ ആകെ എത്ര
സാമ്പത്തിക സഹായം
അനുവദിക്കുകയുണ്ടായി;
(ഇ)
2013-14
ലെ പദ്ധതിയില്‍
ഉള്‍പ്പെട്ട എത്ര
വീടുകള്‍
പൂര്‍ത്തീകരിക്കുകയുണ്ടായി?
ഇന്ദിരാ
ആവാസ് യോജനാ പദ്ധതി
2670.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാ
ആവാസ് യോജനാ
പദ്ധതിയില്‍ 2014-2015
ല്‍ സംസ്ഥാനത്ത് ആകെ
എത്ര ഗുണഭോക്താക്കളെ
തെരഞ്ഞെടുത്തു; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം വിവിധ
വിഭാഗങ്ങളിലെ ഓരോ
ഗുണഭോക്താവിനും
നിശ്ചയിക്കപ്പെട്ട
ധനസഹായം എത്രയാണ്;
(സി)
പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
ആകെ എത്ര തുക
ലഭ്യമാക്കേണ്ടതുണ്ടായിരുന്നു;
(ഡി)
പദ്ധതിക്ക്
ആകെ എത്ര സാമ്പത്തിക
സഹായം
അനുവദിക്കുകയുണ്ടായി;
(ഇ)
പദ്ധതികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ?
സാമൂഹിക-സാമ്പത്തിക-ജാതി
സെന്‍സസ്
2671.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹിക
സാമ്പത്തിക ജാതി
സെന്‍സസ് എല്ലാ
ജില്ലയിലും
പൂര്ത്തീകരിക്കുകയുണ്ടായോ;കരട്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുകയുണ്ടായോ;
(ബി)
പൊതുജനങ്ങള്‍ക്ക്
കരട് ലിസ്റ്റ് എവിടെ
നിന്നാണ്
ലഭ്യമാകുന്നത്;
(സി)
കരട്
ലിസ്റ്റിനെ സംബന്ധിച്ച
ആക്ഷേപങ്ങള്‍
ആര്‍ക്കാണു നല്‍കേണ്ടത്
ആക്ഷേപങ്ങള്‍
നല്‍കുന്നതിനുള്ള അവസാന
തീയതി എന്നാണ്;
(ഡി)
ഫൈനല്‍
ലിസ്റ്റ് എപ്പോള്‍
പ്രസിദ്ധീകരിക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
?
ബ്ലോക്ക്
പഞ്ചായത്ത് അതിര്‍ത്തികളുടെ
പുനഃക്രമീകരണം
2672.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലോക്ക്
പഞ്ചായത്ത്
അതിര്‍ത്തികള്‍
പുനഃക്രമീകരിക്കുന്നത്
സംബന്ധിച്ച്
ആലോചിക്കുന്നുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
പുതിയ
മുനിസിപ്പാലിറ്റികളുടെ
രൂപീകരണത്തോടെ മൂന്നോ
അതില്‍ താഴെയോ
പഞ്ചായത്തുകളുള്ള എത്ര
ബ്ലാേക്ക്
പഞ്ചായത്തുകളാണ്
സംസ്ഥാനത്തുണ്ടായത്
എന്ന് വ്യക്തമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതി
2673.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയില്‍ നാളിതുവരെ
എത്ര കുടുംബങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
അതിന്‍പ്രകാരം എത്ര
പേര് പണിയെടുക്കുന്നു
;
(ബി)
2014-15
സാമ്പത്തിക വര്‍ഷം എത്ര
പേര്‍ക്ക് നൂറ് ദിവസം
തൊഴില്‍ നല്കാന്
സാധിച്ചു ;
(സി)
2014-15
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതിക്ക്
കേന്ദ്രസഹായമായി ലഭിച്ച
തുക എത്ര ; സംസ്ഥാന
വിഹിതം എത്ര ;
(ഡി)
പദ്ധതിയുമായി
ബന്ധപ്പെട്ട് നല്കിയ
കേന്ദ്ര വിഹിതം
സംസ്ഥാനം 2014-15 ല്‍
വകമാറ്റി ചെലവഴിച്ചുവോ
; വ്യക്തമാക്കുമോ ;
(ഇ)
തൊഴിലുറപ്പ്
ജോലിക്കിടെ നാളിതുവരെ
പല കാരണങ്ങളാല്‍
മരണപ്പെട്ടവര്‍
എത്രയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ ;
ഇപ്രകാരം
മരണപ്പെട്ടവരുടെ
കുടുംബത്തെ
സഹായിക്കുവാന്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
മുഴവന്‍ തൊഴിലുറപ്പ്
തൊഴിലാളികള്‍ക്കും
സമ്പൂര്‍ണ്ണ
ഇന്‍ഷൂറന്‍സ് പരിരക്ഷ
ലഭ്യമാക്കാന്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
തൊഴിലുറപ്പ്
പദ്ധതി വേതനം
2674.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയില്‍ എത്ര പേര്
ഏര്‍പ്പെട്ടിട്ടുണ്ടെന്നും
ഇവര്‍ക്ക് ഇപ്പോള്‍
എത്ര രൂപ പ്രതിദിന
വേതനം
നല്‍കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക്
ഇന്‍ഷുറന്‍സ്, ക്ഷേമ
പെന്ഷന് ഏത്
രീതിയിലാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക് പെന്ഷന്
2675.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക്
പെന്ഷന് നല്‍കുമെന്ന
പ്രഖ്യാപനം 2013-14 ലെ
ബഡ്ജറ്റില്‍
നടത്തിയിരുന്നുവോ ;
പ്രസ്തുത പ്രഖ്യാപനം
നടപ്പാക്കപ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്‍കുമോ ?
നബാര്‍ഡിന്റെ
ആര്. ഐ. ഡി. എഫ്. സ്കീം
2676.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
ആര്. ഐ. ഡി. എഫ്.
സ്കീമില്‍ (ട്രാഞ്ചെ xx
) ഉല്‍പ്പെടുത്തി
കണ്ണൂര്‍
ജില്ലാപഞ്ചായത്ത് മുഖേന
ഹയര്‍സെക്കണ്ടറി
സ്കൂളുകള്‍ക്ക്
കെട്ടിടം പണിയുന്നതിന്
സമര്‍പ്പിച്ച ഏതൊക്കെ
പ്രോജക്ടുകള്‍ക്കാണ്
അംഗീകാരം ലഭിച്ചത്;
വിശദാംശം നല്‍കുമോ;
(ബി)
അംഗീകാരം
ലഭിച്ച സ്കൂളുകളുടെ
കെട്ടിട നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മഹാത്മാഗാന്ധി
തൊഴിലുറപ്പു പദ്ധതി
2677.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
തൊഴിലുറപ്പു പദ്ധതി
പ്രകാരം കഴിഞ്ഞ നാലു
വര്‍ഷം എത്ര പേര്‍ക്ക്
തൊഴില്‍ ലഭിച്ചു ;
വര്‍ഷം, ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
നാലു വര്‍ഷങ്ങളില്‍
പദ്ധതിക്കായി എത്ര തുക
അനുവദിച്ചു; എത്ര തുക
ചെലവഴിച്ചു; വര്‍ഷം
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പദ്ധതി
പ്രകാരം
തൊഴിലെടുക്കുന്നവരുടെ
വേതനത്തില്‍ കുടിശ്ശിക
ഉണ്ടോ; ഉണ്ടെങ്കില്‍
എത്ര തുക; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ; ഈ തുക
എന്നത്തേയ്ക്ക്
ലഭ്യമാക്കും എന്നും
അറിയിക്കാമോ;
(ഡി)
ഈ
പദ്ധതിയില്‍ പുതിയ
എന്തെങ്കിലും തൊഴില്‍
കൂടി
ഉള്‍പ്പെടുത്തണമെന്ന്
സംസ്ഥാനം കേന്ദ്ര
ഗവണ്മെന്റിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ഭവനരഹിതരായവര്‍ക്കുള്ള
പദ്ധതികള്‍
2678.
ശ്രീ.പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭവനരഹിതരായവരുടെ
എണ്ണം
കുറച്ചുകൊണ്ടുവരുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചതും,
പരിഷ്ക്കരിച്ചതുമായ
പദ്ധതികളുടെ വിശദവിവരം
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ മുഖേന ഈ
രംഗത്ത് കൈവരിക്കാനായ
നേട്ടങ്ങള്‍
വിശദമാക്കുമോ;
(സി)
വിവിധ
വകുപ്പുകളിലൂടെ
നടപ്പാക്കുന്ന
പദ്ധതികളുടെ ആസൂത്രണ,
നിരീക്ഷണത്തിന്
ആസൂത്രണവകുപ്പില്‍
എന്തൊക്കെ
സംവിധാനങ്ങളാണുള്ളതെന്ന്
വ്യക്തമാക്കുമോ?
ഇന്ദിര
ആവാസ് യോജനാ പദ്ധതി 2011-2012
2679.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിര
ആവാസ് യോജനാ
പദ്ധതിയില്‍ 2011-2012
ല്‍ സംസ്ഥാനത്ത് ആകെ
എത്ര ഗുണഭോക്താക്കളെ
തെരഞ്ഞെടുത്തു ; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ ;
(ബി)
ഇന്ദിര
ആവാസ് യോജനാപദ്ധതി
പ്രകാരം വിവിധ
വിഭാഗങ്ങള്‍ക്ക്
2011-2012 ല്‍ ഓരോ
യൂണിറ്റിനും
നിശ്ചയിക്കപ്പെട്ട
സാമ്പത്തിക സഹായം
എത്രയാണ് ;
(സി)
2011-2012
ല്‍ വിവിധ
വിഭാഗങ്ങള്‍ക്ക് ആകെ
എത്ര സാമ്പത്തിക സഹായം
ലഭ്യമാക്കേണ്ടതുണ്ടായിരുന്നു
;
(ഡി)
2011-2012
ല്‍ ആകെ എത്ര
സാമ്പത്തിക സഹായം
അനുവദിക്കുകയുണ്ടായി ;
(ഇ)
2011-2012
പദ്ധയില്‍
ഉള്‍പ്പെടുത്തിയ എത്ര
വീടുകള്‍
പൂര്‍ത്തീകരിക്കുകയുണ്ടായി
?
2012-2013-ലെ
'ഇന്ദിരാ ആവാസ് യോജന' പദ്ധതി
2680.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012
-2013-ല്‍, 'ഇന്ദിരാ
ആവാസ് യോജന'
പദ്ധതിയുടെ
ഗുണഭോക്താക്കളായി
സംസ്ഥാനത്ത് ആകെ എ്രത
പേരെ തെരഞ്ഞെടുത്തു;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം വിവിധ
വിഭാഗങ്ങളിലെ ഓരോ
ഗുണഭോക്താവിനും എ്രത
തുക വീതമാണ് ധനസഹായമായി
നിശ്ചയിക്കപ്പെട്ടത്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
സാമ്പത്തിക വര്‍ഷം
ഇതിനായി ആകെ എ്രത തുക
ആവശ്യമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
ആകെ എ്രത തുക
അനുവദിക്കുകയുണ്ടായി
എന്ന് അറിയിക്കുമോ;
(ഇ)
പ്രസ്തുത
സാമ്പത്തിക വര്‍ഷം
പദ്ധതിപ്രകാരം
പൂര്‍ത്തിയാക്കേണ്ട
എ്രത വീടുകള്‍
പൂര്‍ത്തീകരിക്കുകയുണ്ടായി?
പതാക
നൗക പരിപാടി
2681.
ശ്രീ.ഇ.പി.ജയരാജന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കെ.
ദാസന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പദ്ധതിനിര്‍വ്വഹണ
കാര്യക്ഷമതയും വേഗതയും
വര്‍ദ്ധിപ്പിക്കുന്നതിനായി
സംസ്ഥാന പതാകനൗക
(ഫ്ലാഗ്ഷിപ്പ്)
പരിപാടിയില്‍
ഉള്‍പ്പെടുത്തി
2013-14-ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുകയുണ്ടായോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കിയതിന്റെ
ഫലമായി 2013-14,
2014-15 എന്നീ വാര്‍ഷിക
പദ്ധതികളില്‍ എന്ത്
ഗുണകരമായ മാറ്റങ്ങളാണ്
ഉണ്ടായതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത രണ്ടു
വാര്‍ഷിക
പദ്ധതികളിലുംപദ്ധതിച്ചെലവില്
മൂലധനനിക്ഷേപ ശതമാനം
വര്‍ദ്ധിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ ഉപോല്‍ബലകമായ
കണക്കുകള്‍ നല്‍കാമോ;
(ഡി)
പ്രസ്തുത
പദ്ധതികളില്‍
മൂലധനനിക്ഷേപശതമാനം
വര്‍ദ്ധിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടെങ്കില്‍
എന്തുകൊണ്ടാണ്
2014-15-ലെ
പദ്ധതിച്ചെലവ് കുറയാന്‍
ഇടയായതെന്ന്
അറിയിക്കാമോ?
ആലപ്പുഴ
ജില്ലയിലെ
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് നിയമനം
2682.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ നിലവില്‍
വന്ന
സ്റ്റാറ്റിസ്റ്റിക്കല്‍
ഇന്‍വെസ്റ്റിഗേറ്റര്‍/അസിസ്റ്റന്റ്
ഗ്രേഡ് -2 റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട് ;
വ്യക്തമാക്കുമോ;
(ബി)
പുതുതായി
എത്ര ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്
; പ്രസ്തുത തസ്തികയിലെ
കേഡര്‍ സ്ട്രെങ്ത്
എത്രയാണ് ;
വ്യക്തമാക്കുമോ ;
(സി)
ജില്ലയില്‍
പ്രസ്തുത തസ്തിക
പുതുതായി
സൃഷ്ടിക്കുകയോ,
വെട്ടിച്ചുരുക്കുകയോ
ചെയ്തിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(ഡി)
നിലവില്‍
ജില്ലയില്‍ ഏതെല്ലാം
ഓഫീസുകളിലാണ് ഈ തസ്തിക
നിലവിലുള്ളത് ;
വ്യക്തമാക്കുമോ ;
(ഇ)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ പ്രമോഷന്
ഉള്‍പ്പെടെ എത്ര
ഒഴിവുകളാണ്
പ്രതീക്ഷിക്കുന്നത് ;
വിശദമാക്കുമോ ?
കേന്ദ്ര
സര്‍ക്കാര്‍ പദ്ധതികള്‍
പ്രയോജനപ്പെടുത്തുന്നതിനുള്ള
കര്‍മ്മ പദ്ധതികള്‍
T 2683.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
വി.പി.സജീന്ദ്രന്
,,
പി.സി വിഷ്ണുനാഥ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ പദ്ധതികള്‍
പരമാവധി
പ്രയോജനപ്പെടുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ഭരണതലത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
അതിനായി
ചീഫ് സെക്രട്ടറി
വകുപ്പ്
സെക്രട്ടറിമാര്‍ക്ക്
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ
;എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശങ്ങളുടെ
ഉള്ളടക്കം വിശദമാക്കുമോ
;
(സി)
ഇത്
മോണിറ്റര്‍ ചെയ്യുവാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ?
പ്ലാനിംഗ്
കമ്മീഷന് പുന:സംഘടന
T 2684.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ പ്ലാനിംഗ്
കമ്മീഷന്
പുന:സംഘടിപ്പിച്ചത്
സംസ്ഥാന സര്‍ക്കാരിന്റെ
നടപ്പ് സാമ്പത്തിക
വര്‍ഷത്തെ
പ്രവര്‍ത്തനത്തെ
ബാധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
നീതി
ആയോഗിന്റെ പ്രവര്‍ത്തനം
സംബന്ധിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കാത്തതു
മൂലമുള്ള പ്രശ്നങ്ങള്‍
സംസ്ഥാന സമ്പദ്
വ്യവസ്ഥയെ
ബാധിക്കാതിരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ ?
വിദ്യാഭ്യാസ
വായ്പ
2685.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനേജ്മെന്റ്
ക്വാട്ടയില്‍ അഡ്മിഷന്
ലഭിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ വായ്പക്ക്
അര്‍ഹതയുണ്ടോ; എത്ര
രൂപയാണ് വായ്പ
നല്‍കുന്നത്;
(ബി)
കുടുംബ
വാര്‍ഷിക വരുമാനം എത്ര
രൂപവരെയുള്ളവര്ക്കാണ്
വിദ്യാഭ്യാസ വായ്പക്ക്
അര്‍ഹത; വിശദാംശം
നല്‍കുമോ;
(സി)
തിരിച്ചടവ്
സംബന്ധിച്ചും
പലിശസബ്സിഡി
സംബന്ധിച്ചുമുള്ള
വിശദാംശം നല്‍കുമോ;
(ഡി)
പലിശ
സബ്സിഡിക്കുള്ള അര്‍ഹത
എന്താണ്; അതിനുള്ള
അപേക്ഷ എവിടെയാണ്
നല്‍കേണ്ടത്; വിശദാംശം
നല്‍കുമോ?
വിദ്യാഭ്യാസ
വായ്പാ പലിശ
T 2686.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പയെടുത്തുവരുടെ
പലിശ ഒഴിവാക്കുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ;
(ബി)
വിദ്യാഭ്യാസ
വായ്പയെടുത്ത്
മരണമടഞ്ഞു
പോയവര്‍ക്കും, പഠിത്തം
അവസാനിപ്പിച്ചവര്‍ക്കും
വായ്പയില്‍ ഇളവ്
നല്‍കാറുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കേന്ദ്രപദ്ധതി
നടത്തിപ്പ്
T 2687.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
പദ്ധതികളുടെ
നടത്തിപ്പില്‍
കേന്ദ്രമാനദണ്ഡങ്ങള്‍
മൂലം പ്രയാസങ്ങള്‍
നേരിടുന്നുണ്ടോ;
(ബി)
എങ്കില്‍
അക്കാര്യം
കേന്ദ്രസര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
കേന്ദ്രപദ്ധതികള്‍
പൂര്‍ണ്ണമായും
പ്രയോജനപ്പെടുത്തുന്നതിനായി
ആവശ്യമായ സംസ്ഥാനവിഹിതം
കൂടി ഉള്‍പ്പെടുത്തി
പദ്ധതി നടപ്പിലാക്കുമോ;
(ഡി)
നിര്‍ത്തലാക്കുന്ന
കേന്ദ്രപദ്ധതികളുടെ
തുടര്‍പ്രവര്‍ത്തനം
സംസ്ഥാന പദ്ധതികളുമായി
യോജിപ്പിച്ച്
നടപ്പിലാക്കുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
2688.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
പറയാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഓരോ പദ്ധതിയിലും
ലഭ്യമായ തുകയെത്രയെന്ന്
വര്‍ഷം, ഇനം, വകുപ്പ്
തിരിച്ച് ലഭ്യമാക്കാമോ;
(സി)
കഴിഞ്ഞ
നാലു
വര്‍ഷത്തിനുള്ളില്‍
യഥാസമയം
പൂര്‍ത്തിയാകാത്തത്
കൊണ്ട് കേരളത്തിന്
ഏതെങ്കിലും പദ്ധതികള്‍
നഷ്ടപ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കേരള
പരിപ്രേക്ഷ്യ പദ്ധതി 2030
2689.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആസൂത്രണ ബോര്‍ഡ് കേരള
പരിപ്രേക്ഷ്യ പദ്ധതി
2030 ന് രൂപം
കൊടുത്തിട്ടുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങളും
പദ്ധതിയുടെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ ;
(സി)
പദ്ധതിക്കുള്ള
നിര്‍ദ്ദേശങ്ങള്‍
തയ്യാറാക്കിയത്
ആരാണെന്ന് വിശദമാക്കുമോ
;
(ഡി)
ഏതെല്ലാം
മേഖലകള്‍ക്കാണ്
പദ്ധതിയില്‍
മുന്‍തൂക്കം
നല്‍കിയിട്ടുള്ളതെന്നും
വിശദാംശം
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ?
ദീര്‍ഘവീക്ഷണ
പ്ലാന്‍ 2030
T 2690.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദീര്‍ഘവീക്ഷണ
പ്ലാന്‍ 2030 ന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദീകരിക്കാമോ ;
എന്തെല്ലാമാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
?
മില്‍മയുടെ
പ്രവര്‍ത്തനങ്ങള്‍
2691.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
കെ.എം.ഷാജി
,,
സി.മോയിന്‍ കുട്ടി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മില്‍മയുടെ
പ്രവര്‍ത്തനത്തില്‍
ഉണ്ടായിട്ടുള്ള
മാറ്റങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനം
ലാഭകരമാക്കുന്നതിന്
വേണ്ടി ഇക്കാലയളവില്‍
നടപ്പാക്കിയ
പരിഷ്കാരങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
മില്‍മ
യൂണിറ്റുകള്‍
സംസ്ഥാനത്ത് എത്രയെണ്ണം
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവയില്‍ ലാഭകരമായി
പ്രവര്‍ത്തിക്കുന്നവയുടെ
വിശദവിവരം നല്‍കാമോ?
ക്ഷീര
ഗ്രാമ പദ്ധതി
2692.
ശ്രീ.വി.പി.സജീന്ദ്രന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീര
ഗ്രാമ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഇതിന്റ ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പദ്ധതി
ഏതൊക്കെ സ്ഥലങ്ങളിലാണ്
ആരംഭിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ആരംഭിക്കാത്ത
സ്ഥലങ്ങളില്‍ പദ്ധതി
ആരംഭിക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
(ഡി)
പദ്ധതി
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
പാല്
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്ന പദ്ധതി
2693.
ശ്രീ.ആര്
. സെല്‍വരാജ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാല് ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
പാല്
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ക്ഷീര
കര്‍ഷകര്‍ക്കുള്ള ക്ഷേമ
പെന്ഷന്
2694.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകര്‍ക്കുള്ള ക്ഷേമ
പെന്ഷന് മാസങ്ങളായി
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2014
മെയ് മാസം വരെ
പെന്ഷന് ലഭിച്ച
ക്ഷീരകര്‍ഷകര്‍ക്ക്
പിന്നീട് ഒരു
വര്‍ഷക്കാലമായി
പെന്ഷന് ലഭിക്കാത്തത്
പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
ശ്രീമതി
ഷണ്മുഖന്,
മടത്തിപറമ്പില്‍ വീട്,
മുനിപ്പാറ,
പരിയാരം-പി.ഒ,
കാഞ്ഞിരപ്പിള്ളി,
തൃശ്ശൂര്‍ ജില്ല എന്ന
ക്ഷീരകര്‍ഷകയുടെ
പെന്ഷന് കുടിശ്ശിക
ലഭിയ്ക്കുന്നതിനുള്ള
അപേക്ഷയില്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
മില്‍മ
പാലുല്‍പ്പാദനവും വിതരണവും
2695.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തൊട്ടാകെ
മില്‍മ പ്രതിദിനം എത്ര
ലിറ്റര്‍ പാല് വിതരണം
ചെയ്യുന്നുണ്ട് ;
(ബി)
ഏതെല്ലാം
സംസ്ഥാനങ്ങളില്‍
നിന്നുമാണ്
കേരളത്തിലേക്ക് പാല്
കൊണ്ടുവരുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രതിദിനം
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
പാല് എത്ര
ലിറ്ററാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പാല്
വിതരണത്തിനായി മില്‍മ
ഹബ്ബുകൾ
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
ഇതുകൊണ്ടുള്ള പ്രയോജനം
എന്താണെന്ന്
വ്യക്തമാക്കുമോ ;
(ഇ)
എത്രകാലംകൊണ്ട്
പാലുല്പാദനത്തില്
സ്വയംപര്യാപ്തത
നേടുന്നതിന്
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ ?
കൊട്ടാരക്കര
സാംസ്കാരിക മ്യൂസിയം
2696.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
ദേവസ്വം ബോര്‍ഡിന്റെ
കെട്ടിടത്തിൽ
പ്രവര്‍ത്തിക്കുന്ന
സാംസ്കാരിക വകുപ്പിന്റെ
മ്യൂസിയം
നവീകരണത്തിനായി എത്ര
തുക ചെലവഴിച്ചുവെന്നു
വെളിപ്പെടുത്തുമോ ;
(ബി)
മ്യുസിയത്തിൽ
നടത്തിയ നവീകരണ
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ ;
(സി)
കെട്ടിടത്തില്‍
നിന്നും മ്യൂസിയം
ഒഴിയണമെന്ന ദേവസ്വം
ബോര്‍ഡിന്റെ നോട്ടീസ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പ്രസ്തുത
മ്യൂസിയം നിലവില്‍
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തില്‍ തന്നെ
നിലനിര്‍ത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നു
വ്യക്തമാക്കുമോ ?
പൈതൃക
മ്യൂസിയങ്ങള്‍
2697.
ശ്രീ.വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൈതൃക
മ്യൂസിയങ്ങള്‍ എല്ലാ
ജില്ലകളിലും
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
കൈവരിക്കാന്‍
ഉദ്ദേശിക്കുന്ന
ലക്ഷ്യങ്ങളെന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ആരുടെയെല്ലാം
സഹായത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ആയതിനു സ്വീകരിച്ച
നടപടികളെന്തെന്നും
വിശദമാക്കുമോ?
മലയാളം
മിഷന്
2698.
ശ്രീ.സി.പി.മുഹമ്മദ്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലയാളം മിഷന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത് ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനങ്ങളും
ഭാഷാപഠനത്തിന്റെ
മാര്‍ഗ്ഗ രേഖ
ഉള്‍പ്പെടെയുള്ള
കാര്യങ്ങളും
ക്രോഡീകരിക്കുന്നതിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട് ;
(സി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിന് ഒരു
വിദഗ്ദ്ധ സമിതിയെ
നിയോഗിക്കുമോ ;
എങ്കില്‍ എന്തെല്ലാം
കാര്യങ്ങളാണ് സമിതിയുടെ
പഠനവിഷയത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം ?
കലാകാര
പെന്ഷന്
2699.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പേര്‍ക്കാണ് കലാകാര
പെന്ഷന് നല്‍കിയത്;
ഇതിനായി നീക്കിവച്ച തുക
എത്രയെന്നും എത്ര രൂപ
വീതമാണ് നല്‍കിയതെന്നും
വ്യക്തമാക്കാമോ;
(ബി)
കലാകാര
പെന്ഷന്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡമെന്തെന്നും
ഏതൊക്കെ
കലാരംഗങ്ങളിലുള്ളവരെയാണ്
പെന്ഷന്
പരിഗണിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
നാടന്‍
കലാകാരന്മാര്ക്ക്
ഫെലോഷിപ്പ്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത് ഏത്
വിഭാഗക്കാര്‍ക്കാണ് ;
ഈയിനത്തില്‍ എത്ര രൂപ
ചെലവാക്കിയിട്ടുണ്ട്;
വ്യക്തമാക്കാമോ?
കരുമാടി
ബുദ്ധപ്രതിമ സംരക്ഷിക്കാന്‍
നടപടി
2700.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്പലപ്പുഴ
കരുമാടി ബുദ്ധപ്രതിമ
സ്ഥിതി ചെയ്യുന്ന
പ്രദേശത്ത് എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന തെന്ന്
വ്യക്തമാക്കുമോ?
(ബി)
ഇതിനായി
തുക
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഉമൈത്താനകത്ത്
കുഞ്ഞികാദറിന് സ്മാരകം
2701.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്രിട്ടീഷുകാരുമായുള്ള
സ്വാതന്ത്ര്യസമര
പോരാട്ടത്തില്‍
രക്തസാക്ഷിയായ
ഉമൈത്താനകത്ത്
കുഞ്ഞികാദര്‍ മലപ്പുറം
ജില്ലയിലെ താനൂര്‍
സ്വദേശിയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അദ്ദേഹത്തിന്
സമുചിതമായ ഒരു
സ്മാരകവും താനൂരില്‍
ഇല്ലായെന്ന കാര്യം
അറിയാമോ;
(സി)
കുഞ്ഞികാദറിന്റെ
സ്മരണയ്ക്കായി
താനൂരില്‍ ഒരു സ്മാരകം
പണിയുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
കണ്ണപെരുവണ്ണാന്െറ
സ്മരണയ്ക്കായി ഫോക് ലോര്‍
വില്ലേജ്
2702.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെയ്യം
കലയുടെ കുലപതിയായ
നര്‍ത്തകരത്നം
കണ്ണപെരുവണ്ണാന്െറ
സ്മരണ
നിലനിര്‍ത്തുന്നതിനും
തെയ്യം കല
പരിപോഷിപ്പിക്കുന്നതിനുമായി
അദ്ദേഹത്തിന്‍െറ
ജന്മനാടായ കൊടക്കാട്
ഗ്രാമത്തില്‍ കഴിഞ്ഞ
സര്‍ക്കാര്‍
പ്രഖ്യാപിച്ച ഫോക്
ലോര്‍ വില്ലേജിന്
ആവശ്യമായ സ്ഥലം പതിച്ചു
ലഭിക്കുന്നതിനുള്പ്പടെയുള്ള
നടപടികള്‍
പൂര്‍ത്തിയാകാത്തതിന്‍െറ
കാരണം വ്യക്തമാക്കാമോ
?
ദൃശ്യ-
ശ്രവ്യ-പത്രമാധ്യമങ്ങള്‍ക്ക്
പരസ്യയിനത്തില്‍ നല്കിയ തുക
.
2703.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
ജൂണ്‍ മാസം മുതല്‍
2015മാര്‍ച്ച് വരെ
ഐ&പിആര്‍ഡി വഴി
വിവിധ ദൃശ്യ-
ശ്രവ്യ-പത്ര
മാധ്യമങ്ങള്‍ക്ക്
പരസ്യയിനത്തില്‍
നല്കിയ തുകയെത്ര;
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
റിലീസ്
ചെയ്ത പരസ്യങ്ങള്‍ക്ക്
നാളിതുവരെ കൊടുത്തു
തീര്‍ക്കാനുള്ള തുക
എത്രയെന്നും ഇനം
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ ഓരോ
വര്‍ഷവും
പരസ്യത്തിലേക്കായി
ബഡ്ജറ്റില്‍ നീക്കി
വച്ച തുക എത്രയെന്നും
ചെലവാക്കിയ തുക
എത്രയെന്നുമുള്ള കണക്ക്
നല്‍കാമോ?
സെന്റെർ
ഫോർ ഡവലപ്പ്മെന്റ് ഓഫ്
ഇമേജിംഗ് ടെക്നോളജി
വിഭാഗത്തിലെ ജീവനക്കാർക്ക്
പെൻഷൻ പദ്ധതി
2704.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റില്‍
പെന്ഷന് പദ്ധതി
നടപ്പിലാക്കാന്‍
അലോചിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
സ്ഥാപനത്തിലെ ഏത്
വിഭാഗത്തില്‍പ്പെടുന്ന
ജീവനക്കാരെയാണ്
പെന്ഷന് പദ്ധതിക്കായി
പരിഗണിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ;
(സി)
പെന്ഷന്
പദ്ധതിയില്‍
പരിഗണിക്കപ്പെടുന്ന
സ്ഥിരം ജീവനക്കാരുടെ
പട്ടിക ലഭ്യമാക്കാമോ ;
(ഡി)
പെന്ഷന്
പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സി-ഡിറ്റില്‍ എത്ര
യോഗങ്ങള്‍ ചേര്‍ന്നു;
യോഗ തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നുവെന്ന്
വിശദമാക്കാമോ?
പ്രവാസികളുടെ
പുനരധിവാസം
2705.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മടങ്ങിവരുന്ന
പ്രവാസികളുടെ
പുനരധിവാസത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
ഇവര്‍ക്ക്
പുതിയ തൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് വായ്പ
നല്കുന്നുണ്ടോ; ഇത്തരം
വായ്പയ്ക്ക് എത്ര
ശതമാനം പലിശയാണ്
ഈടാക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
കുറഞ്ഞ
നിരക്കില്‍ വായ്പ
നല്കി പ്രവാസി
സ്വയംതൊഴില്‍
സംരംഭങ്ങള്‍
ഊര്‍ജ്ജിതപ്പെടുത്തുമോ?
ഗള്‍ഫ്
മേഖലയിലെ തോഴിലവസരങ്ങലോടുള്ള
വിമുഖത
2706.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
പി.ഉബൈദുള്ള
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളീയര്‍ക്ക്
ഗള്‍ഫ് മേഖലയിലെ
തൊഴിലവസരങ്ങളുടെ
കാര്യത്തില്‍
മുന്‍കാലങ്ങളിലെപ്പോലെ
താല്പര്യം ഇല്ലെന്നും
വിമുഖത കൂടിവരുന്നു
എന്നുമുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിനുള്ള കാരണങ്ങള്‍
വിശകലനം ചെയ്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(സി)
ഈ
പ്രവണത തുടര്‍ന്നാല്‍
കേരളത്തിന്റെ
സാമ്പത്തിക, തൊഴില്‍
രംഗങ്ങളില്‍
ഉണ്ടാകാവുന്ന
പ്രത്യാഘാതങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ പ്രതികൂല
പ്രത്യാഘാതങ്ങള്‍
ഒഴിവാക്കുന്നതിന് എന്തു
സമീപനം സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
ഗള്‍ഫ്
മലയാളികള്‍ക്ക് നിയമസഹായം
2707.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളിലെ
ജയിലുകളിലടക്കപ്പെട്ട
മലയാളികള്‍ക്ക് നിയമ
സഹായം നല്കുന്ന
പദ്ധതിയുടെ
നടത്തിപ്പിനായി
ആരെല്ലാമാണ്
സഹകരിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളെന്തെല്ലാമെന്ന്
വിശദമാക്കുമോ ?
പ്രവാസി
സമഗ്ര പുനരധിവാസ പദ്ധതി
2708.
ശ്രീ.ഹൈബി
ഈഡന്
,,
ടി.എന്‍. പ്രതാപന്
,,
പാലോട് രവി
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
സമഗ്ര പുനരധിവാസ പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
പദ്ധതി
പ്രകാരം സ്വയം തൊഴില്‍
സംരംഭത്തിനായി
വായ്പകള്‍
നല്‍കിയിട്ടുണ്ടോ ;
(സി)
എങ്കില്‍
ഏതെല്ലാം മേഖലകളിലാണ്
വായ്പകള്‍
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ഡി)
പദ്ധതി
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
പ്രവാസി
പുനരധിവാസ പദ്ധതി
2709.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
പുനരധിവാസ പദ്ധതികളുടെ
നടത്തിപ്പ്
കാര്യക്ഷമമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രവാസികള്‍
ക്ക് ചികിത്സാസഹായം
ലഭിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(സി)
വിദേശത്തുവച്ചു
മരണപ്പെടുന്ന
പ്രവാസികളുടെ
കുടുംബങ്ങള്‍ക്കുള്ള
ധനസഹായം
നല്കുന്നുണ്ടോ; എത്ര
കുടുംബങ്ങള്‍ക്കാണ്
കഴിഞ്ഞ നാല് വര്‍ഷം ഈ
ഇനത്തില്‍ സഹായം
നല്‍കിയത്?
പ്രവാസി
മലയാളികള്‍
2710.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികള്‍ 2014-15
സാമ്പത്തിക വര്‍ഷം
കേരളത്തിലേക്ക് അയച്ച
ശരാശരി തുക എത്ര കോടി
രൂപയാണെന്നാണ് നോര്‍ക്ക
വിലയിരുത്തിയിട്ടുളളത്
; വ്യക്തമാക്കുമോ ;
(ബി)
നോര്‍ക്കയുടെ
കണക്കുകള്‍ പ്രകാരം
ഏറ്റവും കൂടുതല്‍
പ്രവാസി മലയാളികള്‍
ജോലി നാേക്കുന്നത്
എവിടെയാണ് ;
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍
പ്രവാസികള്‍ ഉളള
ജില്ലയും താലൂക്കും
ഏതെന്ന്
വ്യക്തമാക്കുമോ ?
പ്രവാസി
മലയാളികളുടെ പുനരധിവാസം .
2711.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികളുടെ
പുനരധിവാസത്തിനായി
2014-15-ലെ ബഡ്ജറ്റില്‍
ഒരു പാക്കേജ്
പ്രഖ്യാപിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
പാക്കേജിന് കീഴില്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്ത് തുക ചെലവഴിച്ചു?
തൊഴില്‍
നഷ്ടപ്പെട്ട് തിരിച്ചു വരുന്ന
പ്രവാസികളുടെ ക്ഷേമം
2712.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നഷ്ടപ്പെട്ട് തിരിച്ചു
വരുന്ന പ്രവാസികളുടെ
ഉന്നമനത്തിനും
ക്ഷേമത്തിനും ആയി ഒരു
പരിശീലന പരിപാടി
സംഘടിപ്പിക്കുമെന്ന
2014-15 ലെ ബഡ്ജറ്റ്
പ്രഖ്യാപനം
നടപ്പാക്കിയോ;വിശദമാക്കുമോ
;
(ബി)
ഇതിനായി
നീക്കിവെച്ച തുക എത്ര ;
ചെലവഴിച്ച തുക എത്ര
;വിശദമാക്കുമോ?
നോര്‍ക്ക
മുഖേനയുളള ധനസഹായം
2713.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
ജോലി ചെയ്യുമ്പോള്‍
മരണപ്പെടുകയോ പരിക്ക്
പറ്റുകയോ
ചെയ്യുന്നവര്‍ക്ക്
നോര്‍ക്ക എന്തെല്ലാം
ധനസഹായങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദേശത്ത്
ജോലി
ചെയ്യുന്നതിനിടയില്‍
മരണപ്പെട്ടാല്‍ മൃതദേഹം
നാട്ടിലെത്തിക്കുന്നതിന്
ഏതെല്ലാം തരത്തിലുള്ള
സഹായമാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നോര്‍ക്കയുടെ വിവിധ
പദ്ധതികള്‍ മുഖേന
മലപ്പുറം ജില്ലയില്‍
എത്ര പേര്‍ക്ക് ധനസഹായം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
ഏജന്‍സികള്‍ വഴിയുള്ള വിസ
2714.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ഏജന്‍സികള്‍ വഴിയുള്ള
വിസയ്ക്ക് നിരോധനം
ഏര്‍പ്പെടുത്താന്‍
കേന്ദ്ര സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
ഈ
തീരുമാനം വന്നതോടെ
സ്വകാര്യ ഏജന്‍സികള്‍
വഴി വിസ ലഭിച്ചവരുടെ
വിദേശയാത്ര മുടങ്ങിയത്
മൂലം അവര്‍
അനുഭവിക്കുന്ന
ദുരിതങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പുതിയ
തീരുമാനങ്ങള്‍ പ്രകാരം
വിദേശ
രാജ്യങ്ങളിലേയ്ക്ക് ഇനി
മുതലുളള
റിക്രൂട്ട്മെന്റ്
സംബന്ധിച്ച്
വരുത്തിയിട്ടുള്ള
പരിഷ്കാരങ്ങള്‍
എന്തൊക്കെയാനിന്നു
അറിയാമോ ?
നഴ്സിംഗ്
റിക്രൂട്ട്മെന്റിലെ
ചൂഷണങ്ങള്‍
2715.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ഏജന്‍സികള്‍ വഴിയുള്ള
നഴ്സിംഗ്
റിക്രൂട്ട്മെന്റിലെ
ചൂഷണങ്ങള്‍ തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
വിദേശ
രാജ്യങ്ങളിലേയ്ക്കുള്ള
നഴ്സിംഗ്
റിക്രൂട്ട്മെന്റിന്
സംസ്ഥാനത്ത് ഏതെല്ലാം
സര്‍ക്കാര്‍ ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ട്;
(സി)
പ്രസ്തുത
ഏജന്‍സികള്‍
റിക്രൂട്ട്മെന്റ്
നടത്തുന്ന എല്ലാ വിദേശ
രാജ്യങ്ങളുമായുള്ള
നടപടിക്രമങ്ങള്‍ ഇനിയും
പൂര്‍ത്തീകരിക്കാത്തത്
ഈ തൊഴില്‍മേഖലയെ
ബാധിക്കുന്നുണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്
അടിയന്തര പരിഹാരം
കണ്ടെത്തുമോ;
(ഡി)
എമിഗ്രേഷന്‍
ക്ലിയറന്‍സ്
റിക്വയേര്‍ഡ്
നിയന്ത്രണം തുടരാന്‍
കേന്ദ്രസര്‍ക്കാര്‍
തീരുമാനിച്ചതുമൂലം
പ്രതിസന്ധിയിലായ മലയാളി
നഴ്സുമാരെ
സഹായിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്;വ്യക്തമാക്കാമോ?