ആത്മ
പദ്ധതി
2733.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
കോലിയക്കോട് പാടശേഖര
സമിതിക്ക് ആത്മ
പദ്ധതിയിലുള്‍പ്പെടുത്തി
അനുവദിക്കപ്പെട്ട 12.50
ലക്ഷം രൂപ പ്രസ്തുത
സമിതിക്ക്
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ട്; ആയതിന്റെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
കൃഷി വകുപ്പിലെ
ഏതെങ്കിലും
ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്ന് വീഴ്ചയോ
അനാസ്ഥയോ
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
നീര
ഉല്പാദനം
2734.
ശ്രീ.എം.പി.വിന്‍സെന്റ്
,,
വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീര
ഉല്‍പ്പാദിപ്പിക്കുന്നതില്‍
നിലനിന്നിരുന്ന
തടസ്സങ്ങള്‍
പരിഹരിക്കുന്നതിനായിട്ടുണ്ടോ
; എങ്കില്‍ അത്
സംബന്ധിച്ച്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ ;
(ബി)
നീര
ഉല്പാദനത്തിനും
പ്രചരണത്തിനുമായി
മാതൃകാ സംരംഭങ്ങള്‍ക്ക്
ആരംഭം
കുറിച്ചിട്ടുണ്ടോ ;
എങ്കില്‍ അത്
സംബന്ധിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(സി)
നീര
ഉല്പാദനത്തിന്
അനുയോജ്യമായ
തെങ്ങുകള്‍ എത്ര
ഇനമുണ്ടെന്നും
അനുയോജ്യമായ
പ്രദേശങ്ങള്‍
ഏതൊക്കെയെന്നും
കണ്ടെത്തിയിട്ടുണ്ടോ ;
എങ്കില്‍ അത്
സംബന്ധിച്ച വിവശദവിവരം
നല്‍കാമോ ?
നെൽ
കർഷകർക്കുള്ള ആനുകൂല്യം
2735.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ നേമം കൃഷി
ഭവനിലെ ഉദ്യോഗസ്ഥര്‍,
നെല്‍വയലുകള്‍
നികത്താന്‍
താല്പര്യപ്പെടുന്ന ചില
ഭൂവുടമകളുടെ സഹായത്തോടെ
നെല്‍കൃഷി
അട്ടിമറിക്കുന്നതായും
രണ്ടാം വിള കൃഷി
ചെയ്യാത്തവര്‍ക്ക്
പദ്ധതി ആനുകൂല്യങ്ങള്‍
ലഭിക്കാനായി
ശിപാര്‍ശകള്‍
നല്‍കുന്നതായും ഉള്ള
പരാതികള്‍
ലഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത
പരാതികളിന്മേല്,
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമോ ?
പുറം
ബണ്ട് നിർമ്മാണം.
2736.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാടശേഖരങ്ങളുടെ പുറം
ബണ്ട് നിര്‍മ്മാണത്തിന്
കൃഷി വകുപ്പ് ധനസഹായം
നല്കുന്നുണ്ടോ;ഇതിന്റെ
മാനദണ്ഡം
വ്യക്തമാക്കാമോ;
(ബി)
പുറം
ബണ്ട് നിര്‍മ്മാണത്തിന്
കൃഷി വകുപ്പ് നല്കുന്ന
ധനസസഹായം എത്രയാണെന്ന്
അറിയിക്കാമോ; ഇതു
സംബന്ധിച്ച് പുതുക്കിയ
മാനദണ്ഡം നിലവിലുണ്ടോ;
(സി)
കൃഷിനാശം
സംഭവിച്ച
കൃഷിക്കാര്‍ക്ക് നല്കി
വരുന്ന
നഷ്ടപരിഹാരത്തിന്റെ
പുതുക്കിയ നിരക്കുകള്‍
എത്രയാണെന്ന്
അറിയിക്കാമോ; ഇതില്‍
സംസ്ഥാന സര്‍ക്കാര്‍
വഹിക്കുന്ന തുക
,കേന്ദ്ര ഗവണ്മെന്റ്
വഹിക്കുന്ന തുക ഇവ
എത്രയെന്ന്
അറിയിക്കാമോ?
കൃഷി
ഓഫീസിന് കെട്ടിടം
2737.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
വള്ളിക്കുന്നം
ഗ്രാമപഞ്ചായത്തില്‍
കൃഷിഓഫീസിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
ആവശ്യമായ തുക
അനുവദിക്കുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കൃഷി
വകുപ്പ് വക ഭൂമി
2738.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മേയ് മാസം മുതല്‍ 2015
മേയ് വരെയുള്ള കാലയളവിൽ
കൃഷി വകുപ്പ് വക എത്ര
ഭൂമിയാണ്
വിവിധാവശ്യങ്ങള്‍ക്കായി
മറ്റു വകുപ്പുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
ഏജന്‍സികള്‍ക്കുമായി
വിട്ടു
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ;
വിശദാംശം
വെളിപ്പെടുത്താമോ ?
കേരള
പ്ലാന്റേഷന് കോര്‍പ്പറേഷന്റെ
കൈവശഭൂമി.
2739.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കേരള
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ കൈവശം
ആകെ എത്ര ഏക്കര്‍
ഭൂമിയാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
കഴിഞ്ഞ
2006ന് ശേഷം
പ്ലാന്റേഷന്
കോര്പ്പറേഷന് കൈവശ
ഭൂമിയിൽ നിന്ന് എത്ര
ഭൂമിയാണ്
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും
പതിച്ചുകൊടുത്തതെന്ന്
സ്ഥാപനം, വ്യക്തി,
വര്‍ഷം, പതിച്ചുകൊടുത്ത
ഭൂമിയുടെ അളവ്
എന്നിവയുടെ പട്ടിക
ലഭ്യമാക്കാമോ ?
വാടക
കെട്ടിടങ്ങളിലെ കൃഷി
ഒാഫീസുകള്‍
2740.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ സ്വന്തമായി
കെട്ടിടം ഇല്ലാത്ത എത്ര
കൃഷി ഒാഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; വിശദാംശം നല്‍കാമോ ;
(ബി)
പഞ്ചായത്ത്
ഒാഫീസുകളോട് ചേര്‍ന്ന്
കെട്ടിട സൗകര്യം
ഉണ്ടായിട്ടും മറ്റു
കെട്ടിടങ്ങളില്‍
വാടകയ്ക്ക്
പ്രവര്‍ത്തിക്കുന്ന
സാഹചര്യം ഒഴിവാക്കാന്‍
സ്വീകരിച്ച നടപപടികള്‍
വിശദീകരിക്കാമോ ;
കൃഷി
നശിച്ചവര്‍ക്കുള്ള
നഷ്ടപരിഹാരം
2741.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭത്തില്‍
കൃഷി നശിച്ചവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നത് സംബന്ധിച്ച
കേന്ദ്ര സര്‍ക്കാരിന്റെ
നിര്‍ദ്ദേശം
നടപ്പാക്കുന്നുണ്ടോ ;
(ബി)
പുതുക്കിയ
നിരക്കില്‍ നാശനഷ്ടം
കണക്കാക്കുമ്പോള്‍
കര്‍ഷകര്‍ക്ക്
ലഭിക്കുന്ന നഷ്ടപരിഹാരം
മുന്‍കാലങ്ങളേക്കാള്‍
കുറവാണ് എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇത്
പരിഹരിക്കുന്നതിനാവശ്യമായ
ഉത്തരവ്
പുറപ്പെടുവിക്കുമോ ?
നടപടി
നേരിടുന്ന വ്യക്തിക്ക്
കാര്‍ഷിക പദ്ധതി
ആനുകൂല്യങ്ങള്‍
2742.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
കോലിയക്കോട്
പാടശേഖരത്തില്‍ സ്വന്തം
നിലത്തിന്റെ പകുതിയോളം
നികത്തിയതിന് സബ്
കളക്ടറുടെ നടപടി
നേരിടുന്ന വ്യക്തിക്ക്,
മുഴുവന്‍ സ്ഥലത്തിനും
കാര്‍ഷിക പദ്ധതി
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനുള്ള
ശുപാര്‍ശകള്‍ നേമം
കൃഷിഭവന് ഉദ്യോഗസ്ഥര്‍
നല്‍കുന്നതായുള്ള
പരാതികള്‍
ലഭിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നു
വിശദമാക്കുമോ ?
അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
2743.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്രോ
സര്‍വ്വീസ്
സെന്ററുകളുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇത് വഴി എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
ഇത്തരം
എത്ര സര്‍വ്വീസ്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; വിശദാംശങ്ങള്‍
എന്തെല്ലാം ?
നെല്‍
കര്‍ഷകര്‍ക്ക് സഹായം
2744.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്ക്രഷകര്ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
കരിനില
വികസന ഏജന്‍സികളിലൂടെ
പാടശേഖരങ്ങള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കുന്നത്;
വ്യക്തമാക്കാമോ;
(സി)
നെല്‍കര്‍ഷകര്‍ക്ക്
നല്കി വന്നിരുന്ന
സബ്സിഡി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
ഹൈടെക്
ഹരിത ഗ്രാമങ്ങള്‍
2745.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതൃകാ
ഹൈടെക് ഹരിത
ഗ്രാമങ്ങള്‍ ജില്ലയില്‍
ഒന്ന് എന്ന കണക്കില്‍
14 എണ്ണം
സ്ഥാപിക്കപ്പെടുന്നതാണ്
എന്ന 2013-14 ലെ
ബഡ്ജറ്റ് പ്രസംഗത്തിലെ
പ്രഖ്യാപനം
നടപ്പാക്കപ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
ഏതെല്ലാം ജില്ലകളില്‍
എവിടെയെല്ലാം
സ്ഥാപിക്കപ്പെട്ടുവെന്ന്
അറിയിക്കാമോ ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
അപേക്ഷകള്‍
2746.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
കൈയില്‍ നാളിതുവരെ എത്ര
അപേക്ഷകള്‍ ലഭിച്ചു ;
ആയതില്‍ എത്ര എണ്ണം
തീര്‍പ്പാക്കി ; ഇനി
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ട് ;
വ്യക്തമാക്കുമോ ;
(ബി)
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
നിര്‍ദ്ദേശത്തെ
തുടര്‍ന്ന് ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ എത്ര തുക
കര്‍ഷകര്‍ക്ക് നല്കി ;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
കര്‍ഷകരെ
സഹായിക്കുന്നതിനുപകരം
അവരുടെ പ്രശ്നങ്ങള്‍
തീരിപ്പാക്കാതെ
നീട്ടിക്കൊണ്ടുപോകുന്ന
പ്രവണത തടയുവാനും
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
അടിയന്തരമായി
പരിഹരിക്കാനുമായി എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
കമ്മീഷന്റെ
കൈവശം ലഭിച്ച
അപേക്ഷകളിന്മേല്
തീര്‍പ്പാക്കാനുള്ളവ
സമയബന്ധിതമായി അതായത്
അപേക്ഷ ലഭിച്ച് മൂന്ന്
മാസത്തിനകം
തീര്‍പ്പാക്കാന്‍
അടിയന്തര നിര്‍ദ്ദേശം
നല്കേണ്ടതുണ്ടെങ്കില്
നിയമഭേദഗതിയ്ക്ക്
ഉള്‍പ്പെടെ എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
തീര്‍പ്പാക്കാനുള്ള
അപേക്ഷകള്‍
2747.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷക
കടാശ്വാസ കമ്മീഷന്
മുമ്പാകെ ഇപ്പോള്‍
എത്ര അപേക്ഷകളാണ്
തീര്‍പ്പാക്കാനുള്ളത്
എന്ന് വ്യക്തമാക്കാമോ;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ ?
മില്‍മ
മാതൃകയില്‍ കാര്‍ഷിക സഹകരണ
സംഘങ്ങള്‍.
2748.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മില്‍മയുടെ
പ്രവര്‍ത്തന മാതൃകയില്‍
കാര്‍ഷികോത്പന്നങ്ങള്‍
കര്‍ഷകര്‍ക്കും
ഉപഭോക്താക്കള്‍ക്കും
പ്രയോജനപ്രദമാകും വിധം
വിപണനം നടത്തുന്നതിന്
വികസന ബ്ലോക്ക് തോറും
കാര്‍ഷിക സഹകരണ
സംഘങ്ങള്‍
രൂപീകരിക്കുമെന്ന
2014-15ലെ ബജറ്റ്
പ്രഖ്യാപനം
നടപ്പാക്കിയോ;
(ബി)
എത്ര
വികസന ബ്ലോക്കുകളില്‍
ഇത്തരത്തില്‍ സംഘങ്ങള്‍
രൂപീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
ഏതെല്ലാം
കാര്‍ഷിക
ഉല്‍പ്പന്നങ്ങളാണ് ഈ
സംഘങ്ങള്‍ മുഖേന സംഭരണം
ചെയ്തിട്ടുള്ളത് ?
അടയ്ക്ക
കര്‍ഷക സംരക്ഷണ പാക്കേജ്
2749.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12-ലെ
ബജറ്റിലും 2014-15-ലെ
ബജറ്റിലും കാസര്‍കോഡ്
ജില്ലയിലെ അടയ്ക്ക
കര്‍ഷകരെ
സംരക്ഷിക്കുന്നതിനായി
പാക്കേജ്
പ്രഖ്യാപിച്ചിരുന്നുവോ
; എങ്കില്‍ ആയത്
നടപ്പാക്കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
പ്രസ്തുത
പാക്കേജ് പ്രകാരം എത്ര
തുക വീതം
ചെലവഴിക്കപ്പെട്ടുവെന്നറിയിക്കാമോ
?
സോയില്‍
ഹെല്‍ത്ത് കാര്‍ഡ്
2750.
ശ്രീ.വര്‍ക്കല
കഹാര്‍
,,
കെ.അച്ചുതന്
,,
വി.റ്റി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
സോയില്‍ ഹെല്‍ത്ത്
കാര്‍ഡുകള്‍
നല്‍കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
കാര്‍ഡുകളില്‍
എന്തെല്ലാം വിവരങ്ങളാണ്
രേഖപ്പെടുത്താനുദ്ദേശിക്കുന്നത്
; വിശദമാക്കാമോ ;
(ഡി)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കുമോ ?
സംയോജിത
കൃഷിത്തോട്ടം പദ്ധതി
2751.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
കൃഷിത്തോട്ട പദ്ധതി
പ്രകാരം ഓരോ
പഞ്ചായത്തിലും 10
കൃഷിത്തോട്ടം എന്ന
കണക്കില്‍ 10000
കൃഷിത്തോട്ടങ്ങള്‍
സ്ഥാപിക്കുമെന്ന
2013-14 വര്‍ഷത്തെ
ബഡ്ജറ്റിലെ സംസ്ഥാന
പതാക നൗക
പരിപാടിയില്‍പ്പെടുത്തി
നടത്തിയ പ്രഖ്യാപനം
നടപ്പാക്കപ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
എത്ര പഞ്ചായത്തുകളില്‍
ഇത്തരത്തില്‍
കൃഷിത്തോട്ടം
സ്ഥാപിക്കപ്പെട്ടു ;
(സി)
എത്ര
കൃഷിത്തോട്ടങ്ങള്‍
സംസ്ഥാനത്തൊട്ടാകെ
സ്ഥാപിക്കപ്പെട്ടുവെന്നറിയിക്കാമോ
?
റബ്ബര്‍
വിലയിടിവുമൂലം കര്‍ഷകആത്മഹത്യ
2752.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
വിലയിടിവുമൂലം
കടക്കെണിയിലായ എത്ര
കര്‍ഷകര്‍ ആത്മഹത്യ
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ ;
(ബി)
ഇവരുടെ
കുടുംബത്തിന്
എന്തെങ്കിലും സഹായം
ചെയ്തിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
ഏത്
വര്‍ഷം മുതലാണ്
വിപണിയില്‍ റബ്ബറിന്
വിലയിടിഞ്ഞത് ;
(ഡി)
ഇതിന്റെ
കാരണം എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ ?
ഇടുക്കി,
കുട്ടനാട് പാക്കേജ്
T 2753.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി,
കുട്ടനാട് പാക്കേജ്
നടപ്പിലാക്കുന്നതിന്റെ
ഭാഗമായുള്ള നടപടികള്‍
ഏതു ഘട്ടം
വരെയായിട്ടുണ്ട് ;
വിശദമാക്കുമോ ;
(ബി)
ഈ
പാക്കേജിന്റെ ലക്ഷ്യം
എന്താണ് ; ഇതിന്റെ
ഗുണഭോക്താക്കളെ ഏതു
മാനദണ്ഡത്തിലാണ്
നിശ്ചയിക്കുന്നത് ;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പാക്കേജിന്റെ ഭാഗമായി
സര്‍ക്കാര്‍ എത്ര തുക
നീക്കിവച്ചിട്ടുണ്ട് ;
(ഡി)
ഈ
പാക്കേജില്‍ കേന്ദ്ര
സഹായം ലഭിക്കുമോ ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശം
വ്യക്തമാക്കുമോ ?
കാര്‍ഷിക
വിപണന കേന്ദ്രങ്ങള്‍
2754.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
സേവന വിതരണത്തിന്റെ
ഭാഗമായി,
തെരഞ്ഞെടുക്കപ്പെട്ട
സ്ഥലങ്ങളില്‍ കേന്ദ്ര
സഹായത്തോടെ കാര്‍ഷിക
വിപണന കേന്ദ്രങ്ങള്‍
(Malls)
സ്ഥാപിക്കുമെന്ന
2014-15 ലെ ബജറ്റ്
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
എവിടെയൊക്കെയാണ് ഇത്തരം
കേന്ദ്രങ്ങള്‍
സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന
വിവരം നല്‍കാമോ ?
കാര്‍ഷിക
ഇന്‍ഷ്വറന്‍സ്
2755.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള കാര്‍ഷിക
ഇന്‍ഷ്വറന്‍സ്
പദ്ധതികള്‍ ഏതെല്ലാം;
ഓരോ പദ്ധതിയുടെയും
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇൗ
പദ്ധതികളിലൂടെ കഴിഞ്ഞ 4
വര്‍ഷം എ്രത
കര്‍ഷകര്‍ക്ക്
സാമ്പത്തിക സഹായം
ലഭിച്ചു; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എ്രത
രൂപയുടെ സാമ്പത്തിക
സഹായം കഴിഞ്ഞ നാലു
വര്‍ഷം ഇൗ പദ്ധതിയിലൂടെ
കര്‍ഷകര്‍ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നെല്‍കൃഷി
2756.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സംസ്ഥാനത്ത് എത്ര
ഹെക്ടറില്‍ നെല്‍കൃഷി
ഉണ്ടായിരുന്നു ;
ഇപ്പോള്‍ എത്ര
ഹെക്ടറില്‍ നെല്‍കൃഷി
ഉണ്ടെന്ന് പറയാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തരിശ്ശായി കിടന്ന
എത്ര ഹെക്ടര്‍
ഭൂമിയിലാണ് കൃഷി
പുനരാംരംഭിച്ചത് ; ഇതു
വഴി എത്ര ടണ്‍ നെല്ല്
അധികമായി
ഉല്‍പ്പാദിപ്പിക്കാന്‍
കഴിഞ്ഞു എന്ന് പറയാമോ;
(സി)
കൃഷി
നാശം സംഭവിച്ച എത്ര
കര്‍ഷകര്‍ക്ക് എത്ര രൂപ
വീതം കഴിഞ്ഞ വര്‍ഷം
നഷ്ടപരിഹാരം നല്കി
എന്നു പറയാമോ?
പാലക്കാട്
ജില്ലയിലെ ജൈവ പച്ചക്കറി കൃഷി
.
2757.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ജൈവ
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്തിന്
എന്തെല്ലാം പദ്ധതികളാണ്
കൃഷി വകുപ്പ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
ഗ്രോ
ബാഗുകളുടെ വിതരണം ഈ
വര്‍ഷം ഏതെല്ലാം കൃഷി
ഭവനുകളിലാണ്
നടപ്പിലാക്കുന്നത്;
(സി)
ഇതിന്
എത്ര രൂപയാണ്
കര്‍ഷകരില്‍ നിന്നും
ഈടാക്കുന്നത്; സബ്സിഡി
തുക എത്രയാണ്?
കുട്ടനാട്,
ഇടുക്കി പാക്കേജുകള്‍ .
T 2758.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്,
ഇടുക്കി പാക്കേജുകള്‍
കേന്ദ്ര സര്‍ക്കാര്‍
എന്നാണ് അനുവദിച്ചത് ;
ഇതിനാവശ്യമായ ഫണ്ട്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും
ലഭിച്ചിട്ടുണ്ടോ
;പ്രസ്തുത
പാക്കേജുകളുടെ
മേല്‍നോട്ടം വഹിക്കുന്ന
പ്രത്യേക ഓഫീസ്
നിര്‍ത്തലാക്കണമെന്ന്
കൃഷി വകുപ്പ് ഡയറക്ടര്‍
സര്‍ക്കാരിന് കത്ത്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(ബി)
കാര്‍ഷിക
മേഖലയ്ക്ക് കോടികളുടെ
ധനസഹായം ലഭിക്കുന്ന
പാക്കേജ് സമയബന്ധിതമായി
നടപ്പിലാക്കാന്‍
കേന്ദ്ര സര്‍ക്കാര്‍
നിര്‍ദ്ദേശിക്കുന്ന
മാനദണ്ഡങ്ങള്‍
അനുസരിച്ച് വിശദപദ്ധതി
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചത്
എന്നാണെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പാക്കേജുകളുടെ
മേല്‍നോട്ടം
വഹിക്കുന്നതിനായി
സ്പെഷ്യല്‍ ഓഫീസറെ
നിയമിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(ഡി)
തണ്ണീര്‍മുക്കം
ബണ്ട് നവീകരണം,
കുട്ടനാട്ടിലെ
പാടശേഖരങ്ങളുടെ
പുറംബണ്ട് നിര്‍മ്മാണം
എന്നിവയുടെ പുരോഗതി
വിലയിരുത്താമോ ?
തെങ്ങുകൃഷി
പ്രോത്സാഹനം
2759.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേടായ
തെങ്ങുകള്‍
വെട്ടിമാറ്റി പുതിയവ
നട്ടുപിടിപ്പിക്കുന്ന
പദ്ധതിയിലൂടെ എത്ര
തെങ്ങുകള്‍ കഴിഞ്ഞ
സാമ്പത്തിക വർഷം വിതരണം
ചെയ്തിട്ടുണ്ട്; കേടായ
തെങ്ങ്
വെട്ടിമാറ്റുന്നതിന്
കര്‍ഷകര്‍ക്ക്
നല്കുന്ന തുക എത്രയാണ്
;
(ബി)
തെങ്ങു
കയറ്റക്കാരുടെ
കുറവുമൂലം കര്‍ഷകര്‍
തെങ്ങു കൃഷിയില്‍
നിന്നും പിന്മാറുന്ന
സാഹചര്യത്തില്‍
തെങ്ങുകയറ്റക്കാരുടെ
അഭാവം പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ?
കാഞ്ഞങ്ങാട്
കാര്‍ഷിക മേഖലയുടെ
അടിസ്ഥാന വികസനം
2760.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തില്‍
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കാര്‍ഷിക മേഖലയുടെ
അടിസ്ഥാന വികസനം
സാധ്യമാക്കുന്നതിനായി
എം.എല്‍.എ യുടെ
നിര്‍ദ്ദേശപ്രകാരം
പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
മട്ടുപ്പാവ്
കൃഷി
2761.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരങ്ങളിലും
ഗ്രാമങ്ങളിലും
ജൈവകൃഷിയുമായി
ബന്ധപ്പെടുത്തി
മട്ടുപ്പാവ് കൃഷിയ്ക്ക്
പുതിയ രൂപരേഖ
തയ്യാറാക്കുമോ ;
(ബി)
ഇതിലേയ്ക്കായി
തുടര്‍ച്ചയായ
മേല്‍നോട്ടത്തിന്
കൃഷിഭവനുകള്‍ക്ക്
കീഴില്‍ കൂടുതല്‍ കൃഷി
അസിസ്റ്റന്റുമാരെ
നിയമിക്കുമോ ?
കോലിയക്കോട്
ഏലായിലെ നെൽകൃഷി
2762.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാപ്പനംകോട്
നേമം നിയോജക
മണ്ഡലത്തിലെ
കോലിയക്കോട് ഏലായില്‍
നെല്‍കൃഷിയുടെ വ്യാപ്തി
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണു
സ്വീകരിച്ചതെന്നു
വിശദമാക്കാമോ ;
(ബി)
കഴിഞ്ഞ
സീസണിനെക്കാള്‍ എത്ര
കൂടുതൽ
വിസ്തൃതിയിലേക്ക്
നെല്‍കൃഷി
വ്യാപിപ്പിക്കാന്‍ ഈ
സീസണില്‍
സാധിച്ചിട്ടുണ്ട്
എന്നും ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്നും
വിശദമാക്കുമോ ?
ജെെവകാര്ഷിക
മണ്ഡലം പദ്ധതി
2763.
ശ്രീ.എം.എ.
വാഹീദ്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
സമ്പൂര്‍ണ്ണ കാര്‍ഷിക
സംസ്ഥാനമാക്കുവാനായി
ജെെവകാര്ഷിക മണ്ഡലം
എന്ന പദ്ധതി കൃഷി
വകുപ്പ്
ആവിഷ്കരിച്ചിട്ടുണ്ടോ
?
(ബി)
ഇൗ
ലക്ഷ്യം
കെെവരിക്കുന്നതിനായി
ജെെവകാര്ഷിക മണ്ഢലം
എന്ന പദ്ധതി കൃഷി
വകുപ്പ്
ആവിഷ്കരിച്ചിട്ടുണ്ടോ?
കൊയ്ത്തുമെതി
യന്ത്രങ്ങള്‍ .
2764.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ
നെല്‍കര്‍ഷകര്‍ക്ക്
കൊയ്ത്തുമെതിയന്ത്രങ്ങള്‍
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
ആലപ്പുഴ
ജില്ലയ്ക്ക് എത്ര
കൊയ്ത്തുമെതിയന്ത്രങ്ങളാണ്
അനുവദിച്ചിട്ടുള്ളത്;
ഇൗ യന്ത്രങ്ങളുടെ
ഉടമസ്ഥാവകാശവും
സംരക്ഷണവും ഏത്
ഏജന്‍സിക്കാണ്;
വ്യക്തമാക്കാമോ;
(സി)
എന്തു
മാനദണ്ഡത്തിന്‍െറ
അടിസ്ഥാനത്തിലാണ്
പാടശേഖര സമിതികള്‍ക്ക്
കൊയ്ത്ത്
മെതിയന്ത്രങ്ങള്‍
നല്‍കുന്നത്;
(ഡി)
കൊയ്ത്തുമെതിയന്ത്രങ്ങള്ക്ക്
ജി.പി.എസ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
ആലപ്പുഴയിലെ
പാടശേഖരങ്ങള്‍ക്ക്
അനുയോജ്യമായ
കൊയ്ത്തുമെതിയന്ത്രങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(എഫ്)
കൊയ്ത്തു
സീസണില്‍
കൊയ്ത്തുമെതിയന്ത്രങ്ങള്‍
വാടകയ്ക്ക്
എടുക്കാറുണ്ടോ; ഏത്
ഏജന്‍സികളാണ്
യന്ത്രങ്ങള്‍
വാടകയ്ക്ക് എടുത്ത്
കര്‍ഷകര്‍ക്ക്
നല്‍കുന്നത്;
വിശദമാക്കാമോ;
(ജി)
സീസണുകളില്‍
അന്യജില്ലകളില്‍
നിന്നും
അന്യസംസ്ഥാനങ്ങളില്‍
നിന്നും കൊയ്തുമെതി
യന്ത്രങ്ങള്‍ എത്തിച്ച്
സ്വകാര്യ വ്യക്തികള്‍
കര്‍ഷകരില്‍ നിന്നും
വന്‍ തുക ഇൗടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
വേനല്‍മഴയില്‍
ഉണ്ടായിട്ടുള്ള കൃഷിനാശം
2765.
ശ്രീ.എ.കെ.ബാലന്
,,
കെ.കെ.നാരായണന്
,,
സി.കെ സദാശിവന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
വേനല്‍മഴയില്‍
നെല്‍കര്‍ഷകര്‍
ഉള്‍പ്പെടെയുള്ള
കര്‍ഷകര്‍ക്ക്
ഉണ്ടായിട്ടുള്ള
കൃഷിനാശം സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ ;
(ബി)
കൃഷിനാശം
സംഭവിച്ചവര്‍ക്ക്
എന്തെങ്കിലും
സഹായങ്ങള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കാമോ ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇത്തരത്തില്‍ കൃഷിനാശം
സംഭവിച്ചതിന് ഏതെല്ലാം
അവസരങ്ങളില്‍ ധനസഹായം
പ്രഖ്യാപിച്ചിട്ടുണ്ട്
;
(ഡി)
ഇവ
പൂര്‍ണ്ണമായും വിതരണം
ചെയ്യപ്പെട്ടിട്ടുണ്ടോ
; ഇല്ലെങ്കില്‍
കുടിശ്ശിക സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ ?
നെല്‍കൃഷിയില്‍
നൂതന മാതൃക
2766.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരനെല്‍കൃഷിയും
ഗ്രോബാഗുകളിലെ
നെല്‍കൃഷിയും
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
വീട്ടുവളപ്പിലും
ഗ്രോബാഗുകളിലുമുള്ള
നെല്‍കൃഷി
വ്യാപിപ്പിക്കുന്നത്
ഭക്ഷ്യസുരക്ഷയ്ക്ക്
സഹായകരമാകുമെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
വിഷമുക്തമായ ധാന്യം,
പച്ചക്കറികള്‍
എന്നിവയുടെ ഉത്പാദനവും
ഭക്ഷ്യസുരക്ഷയും
മുന്‍നിര്‍ത്തി ഇത്തരം
ശ്രമങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
കൂടുതല്‍ സര്ക്കാന്
സഹായം നല്‍കുന്നതിന്
തയ്യാറാകുമോ?
കീടനാശിനികളുടെ
ഉപയോഗം സംബന്ധിച്ച നയം
2767.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കീടനാശിനികളുടെ
ഉപയോഗം സംബന്ധിച്ച നയം
രൂപീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
കാര്‍ഷിക
മേഖലയില്‍
കീടനാശിനികള്‍
ഉപയോഗിക്കുന്നത്
മൂലമുള്ള
പ്രത്യാഘാതങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
ഇവ
മനുഷ്യന് ദോഷകരമാകുന്ന
തരത്തില്‍
ഉപയോഗിക്കുന്നത്
തടയാന്‍ സംവിധാനമുണ്ടോ
; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കുമോ
;
(ഡി)
ജൈവകീടനാശിനികളുടെ
ഉപയോഗം ഒരു നയമായി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദീകരിക്കുമോ ;
(ഇ)
ജൈവ
കീടനാശിനികളുടെ
ഉല്പാദനം, വിതരണം,
ഉപയോഗം എന്നിവയ്ക്ക്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
നാളികേരത്തിന്റെ
ഉല്പാദനം
2768.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
പി.ടി.എ. റഹീം
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളികേരത്തിന്റെ
ഉല്പാദനം
കുറഞ്ഞുവരുന്നതായ
സര്‍വ്വേ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതു
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ ;
ഉല്പാദനം കുറഞ്ഞതിന്
ഉണ്ടായ കാരണങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
നാളികേര
വികസനത്തിനായി ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ബജറ്റിലൂടെ
പ്രഖ്യാപിച്ച വിവിധ
പദ്ധതികള്‍ ഏതൊക്കെയാണ്
; ഇതില്‍ ഏതൊക്കെ
നടപ്പാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ ;
(ഡി)
പദ്ധതികള്‍
നടപ്പാക്കിയിട്ടും
ഉല്പാദനം
കുറയുവാനിടയായതിന്റെ
കാരണം പരിശോധിക്കുമോ ?
കര്‍ഷകര്‍ക്കുളള
നഷ്ടപരിഹാരം
2769.
ശ്രീ.രാജു
എബ്രഹാം
ശ്രീമതി.കെ.എസ്.സലീഖ
,,
കെ.കെ.ലതിക
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭത്തില്‍
കൃഷി നശിച്ച
കര്‍ഷകര്‍ക്കുളള
നഷ്ടപരിഹാര- ത്തുകയിൽ
വെട്ടിക്കുറവ്
വരുത്തിയത്തിന്റെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത നടപടി
കൃഷിക്കാരുടെ
ആത്മവിശ്വാസം
കെടുത്തുന്നതാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ
വ്യക്തമാക്കുമോ;;
(സി)
പ്രസ്തുത
വിഷയം ഉന്നയിച്ച്
കര്‍ഷകര്‍
പ്രക്ഷോഭത്തിലാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
ഹോര്‍ട്ടികോര്‍പ്പിലെ
ദിവസവേതനക്കാര്‍
2770.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോര്‍ട്ടികോര്‍പ്പില്‍
ദിവസവേതനക്കാരായി എത്ര
പേര്
ജോലിചെയ്യുന്നുണ്ട്;
ഇതില്‍ പ്രായപരിധി
കഴിഞ്ഞവരും സര്‍വ്വീസ്
കൂടുതലുള്ളതുമായ എത്ര
പേരുണ്ടെന്നു്
വ്യക്തമാക്കുമോ;
(ബി)
ദീര്‍ഘ
നാളത്തെ സര്‍വ്വീസ്
ഉണ്ടായിരുന്നിട്ടും
ഇത്തരം ജീവനക്കാര്‍ക്ക്
ആനുകൂല്യങ്ങളൊന്നും
ലഭിക്കുന്നില്ലെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ദിവസവേതനക്കാരായ
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സ്ഥിരം
ജീവനക്കാരുടെ
പ്രൊമോഷനുമായി
ബന്ധപ്പെട്ട്
ഉണ്ടായിട്ടുളള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
മാനേജ്മെന്റും യൂണിയന്
പ്രതിനിധികളും
തമ്മിലുണ്ടാക്കിയിട്ടുള്ള
ധാരണ
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഹോര്‍ട്ടികോര്‍പ്പില്‍
സ്പെഷ്യല്‍ റൂള്‍സ്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്പെഷ്യല്‍ റൂള്‍സ്
നടപ്പാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ഹോര്‍ട്ടികോര്‍പ്പില്‍
ഇ.എസ്.ഐ. സ്കീം
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കഴിഞ്ഞ
രണ്ടു
വര്‍ഷത്തിനുള്ളില്‍
ഹോര്‍ട്ടി കോര്‍പ്പില്‍
പല ജില്ലകളിലായി എത്ര
പേരെ പുതുതായി
നിയമിച്ചിട്ടുണ്ടെന്നു
വെളിപ്പെടുത്തുമോ;
കേരള
കാര്‍ഷിക സര്‍വ്വകലാശാല
കൈമാറിയ ഭൂമി
2771.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
ജൂണ്‍ മാസം മുതല്‍
2015മേയ് മാസം വരെയുള്ള
കാലത്ത് കേരള കാര്‍ഷിക
സര്‍വ്വകലാശാലയുടെ
ഉടമസ്ഥതയിലുണ്ടായിരുന്ന
എത്ര ഭൂമിയാണ് വിവിധ
ആവശ്യങ്ങള്‍ക്കായി
മറ്റു വകുപ്പുകള്‍ക്കും
ഏജന്‍സികള്‍ക്കുമായി
കൈമാറിയിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;വിശദാംശങ്ങള്‍
നല്‍കാമോ?
ആധുനിക
മാംസ സംസ്കരണ ഫാക്ടറി
2772.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പിരയാരം പഞ്ചായത്തിലെ
കാഞ്ഞിരപ്പിള്ളിയിലെ
എം.പി.ഐ. വക സ്ഥലത്ത്
ആധുനിക മാംസ സംസ്കരണ
ഫാക്ടറി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
ഫാക്ടറി
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ ;
(സി)
എങ്കില്‍
അവ നീക്കി ഫാക്ടറി
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
കോടശ്ശേരി
- പരിയാരം വാട്ടര്‍
ട്രീറ്റ്മെന്റ് പ്ലാന്റിന്
സ്ഥലം
2773.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പരിയാരം പഞ്ചായത്തിലെ
കാഞ്ഞിരപ്പിള്ളിയിലെ
എം.പി.ഐ. (മീറ്റ്
പ്രൊഡക്ട് ഒാഫ് ഇന്ത്യ
) വക സ്ഥലത്ത് നിന്ന്,
കോടശ്ശേരി - പരിയാരം
കുടിവെള്ള
പദ്ധതിയ്ക്കായി
വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ലാന്റ്
സ്ഥാപിക്കുന്നതിനായി
സ്ഥലം
ലഭ്യമാക്കുന്നതിനു
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേല്
സര്‍ക്കാര്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
ഇതിനായി
സ്ഥലം
വിട്ടുനല്കുന്നതിനാവശ്യമായ
അടിയന്തിര നടപടി
സ്വീകരിക്കുമോ?
വെറ്ററിനറി
സര്ജന്മാരുടെ ഒഴിവുകള്‍
2774.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ എത്ര
വെറ്ററിനറി
ഡിസ്പന്സറികളിലും
ആശുപത്രികളിലുമാണ്
സര്ജന്മാരുടെ
ഒഴിവുകള്‍ ഉള്ളതെന്ന്
അറിയിക്കാമോ ;
(ബി)
ഇവിടെ
വെറ്ററിനറി
സര്ജന്മാരെ
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
കാഞ്ഞങ്ങാട്
വെറ്ററിനറി പോളി ക്ലിനിക്
2775.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
വെറ്ററിനറി പോളി
ക്ലിനിക്
സ്ഥാപിക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രവൃത്തിക്ക്
എത്ര തുകയാണ് ചെലവ്
പ്രതീക്ഷിക്കുന്നതെന്നും
എന്നു
പൂര്‍ത്തിയാകുമെന്നും
വിശദമാക്കാമോ ?
മൃഗാശുപത്രിയില്‍
ഡോക്ടറെ നിയമിക്കാന്‍ നടപടി
2776.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്പലപ്പുഴ
തെക്ക്
ഗ്രാമപഞ്ചായത്തിലെ
മൃഗാശുപത്രിയില്‍
2011-2015
കാലഘട്ടത്തില്‍ ജോലി
ചെയ്ത ഡോക്ടര്‍മാരുടെ
പേരും കാലയളവും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലഘട്ടത്തില്‍
ഡോക്ടര്‍മാര്‍
ഇല്ലാതിരുന്ന കാലയളവ്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഇവിടെ ഡോക്ടര്‍ ജോലി
ചെയ്യുന്നുണ്ടോ ;
(ഡി)
2011-15
കാലഘട്ടത്തില്‍ ഇവിടെ
നിയമിച്ച ഡോക്ടര്‍മാര്‍
ഏതെല്ലാം കാലയളവില്‍
അവധിയില്‍
പ്രവേശിച്ചിരുന്നു;
വിശദാംശം നല്‍കുമോ?
(ഇ)
മൃഗാശുപത്രി
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കണമെന്നാവശ്യപ്പെട്ട്
ഗ്രാമപഞ്ചായത്ത് കത്തോ
അപേക്ഷയോ
നല്‍കിയിരുന്നോ;
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(എഫ്)
മൃഗാശുപത്രിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ?