പുഴ
മുതല്‍ പുഴ വരെ പദ്ധതി
2548.
ശ്രീ.സണ്ണി
ജോസഫ്
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുഴ
മുതല്‍ പുഴവരെ എന്ന
പദ്ധതിക്ക് റവന്യൂ
വകുപ്പ് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെലാം ;
(സി)
നദികളുടെ
സംരക്ഷണത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
റവന്യൂ വകുപ്പില്‍
എന്തെല്ലാം
മോണിറ്ററിംഗ്
സംവിധാനമാണ്
ഒരുക്കിയിട്ടുള്ളത് ?
ഭൂമി
തട്ടിപ്പിലൂടെ
അപഹരിക്കപ്പെട്ട സ്ഥലങ്ങൾ
2549.
ശ്രീ.സി.ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ.അജിത്
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
നാലുവർഷങ്ങൾക്കിടയിൽ
സംസ്ഥാനത്ത് എത്ര ഭൂമി
തട്ടിപ്പ് കേസ്സുകള്‍
ഉണ്ടായിട്ടുണ്ടെന്നും
ഇവയില്‍ സി.ബി.ഐ
അന്വേഷിക്കുന്ന
കേസ്സുകള്‍
ഏതൊക്കെയാണെന്നും
വ്യക്തമാകുമോ;
(ബി)
സി.ബി.ഐ
അന്വേഷണത്തെ തുടര്‍ന്ന്
ഇതുവരെയായി എത്ര പേരെ
അറസ്റ്റ് ചെയ്തു; അവര്‍
ആരൊക്കെയെന്നു
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കാലയളവിൽ ഭൂമി
തട്ടിപ്പിലൂടെ
ഇതുവരെയായി എത്ര
ഹെക്ടര്‍ സ്ഥലം
അപഹരിക്കപ്പെട്ടിട്ടുണ്ട്
എന്നും അവ
എവിടെയെല്ലാമെന്നും
വിശദീകരിക്കുമോ ?
പ്രീ-റവന്യൂ
സര്‍വ്വേ അദാലത്തുകള്‍
2550.
ശ്രീ.വി.ഡി.സതീശന്
,,
വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ എല്ലാ
ജില്ലകളിലും
പ്രീ-റവന്യൂ സര്‍വ്വേ
അദാലത്തുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സംവിധാനം മുഖേന
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിച്ചിരുന്നത്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
അദാലത്തിലൂടെ
എത്ര ശതമാനം പരാതികള്‍
പരിഹരിച്ചു ;
(ഡി)
പരിഹരിക്കാത്ത
പരാതികളിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
ഫ്ലഡ്
റിലീഫ് സ്കീം
2551.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫ്ലഡ്
റിലീഫ് സ്കീമില്‍ എത്ര
കോടി രൂപയാണ് കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ബി)
നിലവിലുള്ള
സ്കീമില്‍
ഉള്‍പ്പെടുത്തിയ
പദ്ധതികളുടെ പ്രവൃത്തി
നടത്തുന്നത് സ്റ്റേ
ചെയ്തുകൊണ്ട്
ഏതെങ്കിലും ജില്ലയില്‍
നടപടികളുണ്ടായിട്ടുണ്ടോ
;
(സി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ഡി)
സ്റ്റേ
ചെയ്തിട്ടുണ്ടെങ്കില്‍
ഇതുമൂലമുണ്ടായ
പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന്
എന്ത് നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ?
മണ്ണ്
എടുക്കുന്നതിനുള്ള നിയന്ത്രണം
2552.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വീടുപണി
നടത്തുന്നതിന് മണ്ണ്
എടുക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിയന്ത്രണം
നിലനില്‍ക്കുന്നുണ്ടോ ;
ഇതു സംബന്ധിച്ച
വ്യവസ്ഥകള്‍
ഉദാരമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(ബി)
വീട്
പണിക്ക് മണ്ണെടുത്തത്
സംബന്ധിച്ച് റവന്യു
അധികാരികള്‍ എടുത്ത
കേസ്സുകളില്‍ ജില്ലാ
ഭരണകൂടങ്ങള്‍ അനാവശ്യ
നടപടികള്‍
സ്വീകരിയ്ക്കുന്നതായ
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
സംബന്ധിച്ച് ആവശ്യമായ
നടപടി സ്വീകരിക്കുമോ ;
(സി)
വീടു
പണിക്ക് മണ്ണെടുത്തതു
സംബന്ധിച്ച കേസ്സ്
പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്
കടുത്തുരുത്തി നിയോജക
മണ്ഡലത്തിലെ ശ്രീ
മോഹനന്, മാന്നാര്‍,
പൂഴിക്കല്‍ 705/15/VI
P/M (R&C) നമ്പരായി
റവന്യൂ മന്ത്രിക്ക്
നല്കിയ പരാതിയില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ?
കൊല്ലം
റൂറല്‍ പോലീസ് ആസ്ഥാന
നിര്‍മ്മാണം
2553.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ് ആസ്ഥാന
നിര്‍മ്മാണത്തിന് കല്ലട
ഇറിഗേഷന്‍ പദ്ധതിയുടെ
ഭാഗമായി ഭൂമി
ലഭ്യമാക്കുന്നത്
സംബന്ധിച്ച
നടപടികള്‍ക്കുള്ള ഫയല്‍
( u3/6623/13) റവന്യൂ
വകുപ്പിന്റെ
പരിഗണനയില്‍ വന്നത്
എന്നാണ് ;
(ബി)
പ്രസ്തുത
ഫയലില്മേല്
സ്വീകരിച്ച തുടര്‍
നടപടികളും ഫയലിന്റെ
ഇപ്പോഴത്തെ നിലയും
വെളിപ്പെടുത്തുമോ ?
റവന്യൂ
വകുപ്പിന്റെ കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന് കര്‍മ്മ
പദ്ധതി
2554.
ശ്രീ.സണ്ണി
ജോസഫ്
,,
പി.സി വിഷ്ണുനാഥ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
ദിനം പ്രഖ്യാപിച്ച്
ആഘോഷങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആഘോഷങ്ങള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
റവന്യൂ
വകുപ്പിന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ഇതോടനുബന്ധിച്ച്
ആവിഷ്കരിച്ചിട്ടുള്ളത്;
(സി)
എന്തെല്ലാം
തുടര്‍ നടപടികളാണ്
ഇതിന്മേല്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
റവന്യൂ
ഡിസാസ്റ്റര്‍ മാനേജ് മെന്റ്
മുഖേന റോഡുകളുടെ അടിയന്തിര
പുനരുദ്ധാരണം
2555.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതി
മൂലം ഗതാഗത
യോഗ്യമല്ലാതായിത്തീര്‍ന്ന
റോഡുകളുടെ അടിയന്തിര
പുനരുദ്ധാരണത്തിനായി
ഡിസാസ്റ്റര്‍ മാനേജ്
മെന്റ് വകുപ്പ് മുഖേന
2014-2015 ല്‍
അനുവദിച്ചതും 2015
മാര്‍ച്ച് 31 നു
മുമ്പായി
ആരംഭിക്കാത്തതുമായിട്ടുള്ള
പ്രവൃത്തികളുടെ
ഭരണാനുമതി റദ്ദു
ചെയ്തുകൊണ്ട് ഉത്തരവ്
പുറപ്പെടുവിക്കാനിടയായ
സാഹചര്യം എന്താണെന്നു
വ്യക്തമാക്കുമോ ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
റദ്ദു ചെയ്ത നടപടി
പുനപരിശോധിക്കുവാനും
പ്രസ്തുത പ്രവൃത്തികള്‍
പൂർത്തീകരിക്കുവാനുമുള്ള
കാലപരിധി 2015 ഡിസംബര്‍
31 വരെ ദീര്‍ഘിപ്പിച്ചു
നല്കുവാനും നടപടി
സ്വീകരിക്കുമോ ?
റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍ നിന്നും
ഭരണാനുമതി
T 2556.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നും ഭരണാനുമതി
ലഭ്യമാക്കുന്നതിന്
കോഴിക്കോട്
ജില്ലയില്‍ നിന്ന്
ഡി.എല്‍.ഇ. സി അംഗീകാരം
നല്കിയ എത്ര
പദ്ധതികളുണ്ടെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമാേ ;
(ബി)
സംസ്ഥാനതല
സമിതി കൂടുന്നതിലെ
കാലതാമസം ഭരണാനുമതി
ലഭ്യമാക്കുന്നതിനും
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിനും
വലിയ കാലതാമസം
വരുത്തുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ആലപ്പുഴ
ജില്ലയ്ക്ക് അനുവദിച്ച
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികള്‍
2557.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയിന്‍ കീഴില്‍
റവന്യൂ വകുപ്പ്,
ആലപ്പുഴ ജില്ലയ്ക്ക്
അനുവദിച്ച റോഡിന്റെ
പുനരുദ്ധാരണ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ഭൂമിയുടെ
കരം ഒടുക്കുമ്പോള് നല്കുന്ന
രസീതുകള്‍
2558.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍ നിന്നും
ഭൂമിയുടെ കരം
ഒടുക്കുമ്പോള്
നല്കുന്ന രസീതുകളില്‍
(TR) ഭൂമിയുടെ അളവ്
രേഖപ്പെടുത്തുന്നത്
ഹെക്ടറിലായതു മൂലം
സാധാരണക്കാര്‍
അനുഭവിക്കുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഭൂമിയുടെ
അളവ് സെന്റില്‍ കൂടി
രേഖപ്പെടുത്തി
രസീതുകള്‍
നല്‍കുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വില്ലേജ്
ഫീല്‍ഡ് ഓഫീസര്‍മാര്‍ കരം
രസീത് നല്‍കുന്നത്
2559.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിലെ വില്ലേജ്
ഫീല്‍ഡ്
ഓഫീസര്‍മാര്‍ക്ക് കരം
സ്വീകരിച്ച് രസീത്
എഴുതുവാനുളള അധികാരം
നല്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ബി)
നിലവിലുള്ള
ചട്ടപ്രകാരം പ്രസ്തുത
ജീവനക്കാര്‍ക്ക് കരം
എഴുതുന്നതിനുള്ള
അധികാരം നല്കുമ്പോള്
ചട്ടങ്ങളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത
ജീവനക്കാര്‍ക്ക് ഈ
അധികാരം
നല്‍കുന്നതിന്റെ സാധുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ;
(ഡി)
എങ്കില്‍
ചട്ടങ്ങളില്‍ മാറ്റം
വരുത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
താലൂക്ക്
സഭകളില്‍ എം.എല്‍.എ മാരുടെ
പ്രതിനിധികള്‍
2560.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താലൂക്ക്
സഭകള്‍ ചേരുന്ന
സന്ദര്‍ഭങ്ങളില്‍
എം.എല്‍.എ. മാര്‍ക്ക്
പങ്കെടുക്കുവാന്‍
സാധിക്കാത്ത
ഘട്ടങ്ങളില്‍ ഒരു
പ്രതിനിധിയെ
അയയ്ക്കുവാന്
അനുവാദമില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലാ
വികസന സമിതികളില്‍
മന്ത്രിമാരുടെ
പ്രതിനിധികള്‍ക്ക്
പങ്കെടുക്കുവാന്‍
അവകാശമുള്ളതുപോലെ
താലൂക്ക് സഭകളില്‍
എം.എല്‍.എ. മാരുടെ
പ്രതിനിധികളെ കൂടി
ഉള്‍പ്പെടുത്തുവാന്‍
ഉത്തരവ് നല്‍കുമോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പാണപ്പുഴ
വില്ലേജിലെ കൈയേറ്റം
2561.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പാണപ്പുഴ
വില്ലേജില്‍ മിച്ചഭൂമി
അളന്നു
തിട്ടപ്പെടുത്തിയിട്ടുണ്ടോ
; എ്രത ഭൂമിയാണ്
അളന്നുതിട്ടപ്പെടുത്തിയത്
; എത്രപേര്‍ക്ക് പട്ടയം
കൊടുത്തിട്ടുണ്ട് ;
വിശദാംശം നല്‍കുമോ ;
(ബി)
പാണപ്പുഴ
വില്ലേജില്‍ റവന്യൂഭൂമി
വ്യാപകമായി
കെെയേറുന്നത്
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ ;
ലഭിച്ച പരാതിയില്‍
എന്തൊക്കെ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
കെെയേറ്റക്കാരില്
നിന്ന് ഭൂമി
തിരിച്ചുപിടിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
ചാലക്കുടി
താലൂക്ക് ഓഫീസ് കെട്ടിടം
നിര്‍മ്മാണം
2562.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇപ്പോള്‍
റവന്യൂ വകുപ്പിനു
കീഴിലുള്ളതും നേരത്തെ
വ്യവസായ വകുപ്പില്‍
നിന്നും ചാലക്കുടി
മുനിസിപ്പാലിറ്റിക്കു
കൈമാറിക്കിട്ടിയതുമായ
'റീ ഫ്രാക്ടറീസ്' വക
സ്ഥലത്ത് ചാലക്കുടി
താലൂക്ക് ഓഫീസ്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലം കൈമാറ്റം
സംബന്ധിച്ച് സര്‍ക്കാരോ
ചാലക്കുടി
മുനിസിപ്പാലിറ്റിയോ
എന്തെങ്കിലും നടപടികള്‍
ഇനിയും
പൂര്ത്തിയാക്കാനുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗേഡ്
ജില്ലയിലെ തൂക്കുപാലം പണി
2563.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മാടക്കാല്‍
തൂക്കുപാലം ദുരന്ത
നിവാരണ വകുപ്പുമുഖേന
പണിത് മാസങ്ങള്‍ കഴിയവെ
തകര്‍ന്നത് സംബന്ധിച്ച
അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയും ഇതോടൊപ്പം
തടസ്സപ്പെട്ട
പടന്നക്കടപ്പുറം
തൂക്കുപാലം പണിയും
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കാസര്‍കോഡ്
ജില്ലയില്‍ വെള്ളപ്പൊക്ക
ദുരിതാശ്വാസം
2564.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തികള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കാസര്‍കോഡ്
ജില്ലയില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
തുക അനുവദിച്ചുവെന്ന്
നിയോജക മണ്ഡലം തിരിച്ച
കണക്ക് സഹിതം നല്‍കാമോ;
(സി)
വെള്ളപ്പൊക്ക
ദുരിതാശ്വാസ നിധിയില്‍
നിന്നും പണം
അനുവദിക്കുന്നതിന്
തടസ്സങ്ങള്‍
നിലവിലുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കാമോ?
സര്‍ക്കാര്‍
ഭൂമി കൈയ്യേറി ഖനനം
2565.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സാജു പോള്‍
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഭൂമി കയ്യേറി
വ്യാപകമായി ഖനന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലങ്ങളായി
ഇത്തരത്തില്‍
അന്യാധീനപ്പെട്ട
സ്ഥലങ്ങള്‍
വീണ്ടെടുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
പ്രസ്തുത നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
മൂക്കുന്നിമലയില്‍
ഖനനം നടക്കുന്ന
പ്രദേശങ്ങള്‍ സര്‍വ്വെ
നടത്തി സര്‍ക്കാര്‍
ഭൂമിയിലുള്ള കയ്യേറ്റം
കണ്ടെത്താന്‍
ശ്രമിക്കുമോ;ഇതിനായുള്ള
സര്‍വ്വേ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇപ്പോള്‍ ഏത്
അവസ്ഥയിലാണ്;
(ഡി)
പാരിസ്ഥിതികാഘാതമുണ്ടാക്കുന്നതും
പരിസരവാസികള്‍ക്ക്
ദോഷകരമായിട്ടുള്ളതുമായ
അനധികൃത ഖനന
പ്രവര്‍ത്തനങ്ങള്‍
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗുരുവായൂര്‍
നിന്ന് വടക്കോട്ട് റെയില്‍
പാത
T 2566.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
നിന്ന് വടക്കോട്ടുളള
റെയില്‍ പാതയ്ക്കായി
സ്ഥലം ഏറ്റെടുക്കുന്ന
പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
സംസ്ഥാനസര്‍ക്കാര്‍
സ്ഥലം
ഏറ്റെടുക്കുന്നതിന്
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
;
(സി)
കേന്ദ്ര
സര്‍ക്കാര്‍ ഇതിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സ്മാര്‍ട്ട്
വില്ലേജ്
2567.
ശ്രീ.ഷാഫി
പറമ്പില്‍
,,
ടി.എന്‍. പ്രതാപന്
,,
ഹൈബി ഈഡന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്മാര്‍ട്ട്
വില്ലേജ് പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
മണ്ണെടുപ്പ്
മൂലമുള്ള പാരിസ്ഥിതി
പ്രശ്നങ്ങള്‍
2568.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെട്ടിടനിര്മ്മാണത്തിനു
മണ്ണെടുക്കുന്നതിനുള്ള
പാരിസ്ഥിതികാനുമതിക്ക്
ഇളവ് നല്‍കിയിട്ടുണ്ടോ
;
(ബി)
ഇത്തരം
നടപടി മൂലമുണ്ടാകുന്ന
പാരിസ്ഥിതികാഘാതത്തെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ;
(സി)
പാരിസ്ഥിതികാനുമതിക്ക്
ഇളവ് നല്കി ഉത്തരവ്
പുറപ്പെടുവിക്കാനുണ്ടായ
സാഹചര്യം
വെളിപ്പെടുത്തുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ ഇ-മണല്‍ വിതരണ
ക്രമക്കേടുകള്‍
2569.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഇ-മണല്‍
വിതരണവുമായി
ബന്ധപ്പെട്ട
ക്രമക്കേടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അന്വേഷണത്തില്‍
എന്തെല്ലാം
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്ന് അനുവദിച്ച
തുകയുടെ വിതരണം
T 2570.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
ജോസ്പുരം കോളനിയില്‍
കല്ലേലി വീട്ടില്‍
ബ്രജിത്തക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ആറു
മാസങ്ങള്‍ക്കു മുമ്പ്
(പെറ്റീഷന് നമ്പര്‍
12165/സി.എം.ഡി.ആര്.എഫ്./14/എം.(ആര്
&സി) അനുവദിച്ച
മൂവായിരം രൂപ
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
അനുവദിച്ച
തുക വിതരണം
ചെയ്യുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
കറുകുറ്റി വില്ലേജില്‍
പള്ളിപ്പാട് വീട്ടില്‍
റോസിലി പൗലോസ് ടിയാളുടെ
ഭര്‍ത്താവ് അപകടത്തില്‍
മരിച്ചതിനോടനുബന്ധിച്ച്
ദുരിതാശ്വാസ നിധിയില്‍
നിന്ന് തുക അനുവദിച്ച്
കിട്ടുന്നതിനായി
6.5.2013-ല്‍
സമര്‍പ്പിച്ച നിവേദനം
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ നിന്നും
3538/VIP/CM/2013
നമ്പര്‍ കത്ത് പ്രകാരം
റവന്യൂ വകുപ്പിന്
നല്‍കിയിട്ടും തുക
ലഭ്യമാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
ഇവര്‍ക്ക്
എന്നത്തേക്ക്
ദുരിതാശ്വാസ നിധിയില്‍
നിന്ന് തുക നല്കുവാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
വടക്കഞ്ചേരി
കമ്മ്യൂണിറ്റി കോളേജിന്
കെട്ടിടം നിര്‍മ്മിക്കാന്‍
ഭൂമി കൈമാറുന്നത്
2571.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എസ്.സി.
വകുപ്പിന്റെ
വടക്കഞ്ചേരി
കമ്മ്യൂണിറ്റി കോളേജിന്
കെട്ടിടം
നിര്‍മ്മിക്കാന്‍
വടക്കഞ്ചേരി
പഞ്ചായത്തിലെ റവന്യൂ
പുറമ്പോക്ക് (ബ്ലോക്ക്
നമ്പര്‍ 45-ല്‍ റീ
സര്‍വ്വേ 28/1, 28/2
ല്‍ 185 സെന്റ് ഭൂമി)
വിട്ടുനല്‍കണമെന്ന
ആവശ്യത്തിന്മേല്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ഭൂമി
കൈമാറുന്നതിന് ജില്ലാ
ഭരണകൂടം ആവശ്യമായ
രേഖകള്‍ സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഭൂമി
കൈമാറുന്നതിനുള്ള
തടസ്സങ്ങള്‍ നീക്കി
എത്രയും വേഗം ഭൂമി
കൈമാറാനുള്ള നടപടികള്‍
സ്വീകരിക്കുമോ?
വെള്ളപ്പൊക്ക
നിവാരണ പ്രവര്‍ത്തനങ്ങള്‍
2572.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഴക്കെടുതിയെ
തുടര്‍ന്നുള്ള
വെള്ളപ്പൊക്ക നിവാരണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതിയെന്ത് ;
(ബി)
വെള്ളപ്പൊക്ക
നിവാരണ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമാക്കാന്‍
നടപടി സ്വീകരിക്കുമോ ;
മഴയെ തുടര്‍ന്നുള്ള
വെള്ളപ്പൊക്കം
നിയന്ത്രിക്കുന്നതിനും
നാശനഷ്ടങ്ങള്‍
കുറയ്ക്കുന്നതിനുമായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം ;
(സി)
ഇതു
സംബന്ധിച്ച്
കര്‍മ്മപരിപാടി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ചാത്തന്നൂര്‍
താലൂക്ക് രൂപീകരണം
2573.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
താലൂക്ക് വിഭജിച്ച്
ചാത്തന്നൂര്‍
കേന്ദ്രമായി പുതിയ
താലൂക്ക്
രൂപീകരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ
;
(ബി)
ഇതുമായി
ബന്ധപ്പെട്ട അപേക്ഷ
ലഭിച്ചിരുന്നോ ;
(സി)
ഈ
സര്ക്കാരധികാരമേറ്റശേഷം
പ്രസ്തുത ആവശ്യം
പരിഗണിക്കാതിരുന്നത്
എന്ത് കൊണ്ടാണ് ;
വ്യക്തമാക്കുമോ ?
(ഡി)
ഈ
സ്രക്കാര്‍ പുതുതായി
താലൂക്കുകള്‍
അനുവദിച്ചത് ഏതെങ്കിലും
പഠനത്തിന്റെയോ
പരിശോധനയുടെയോ
അടിസ്ഥാനത്തിലാണോ ;
എങ്കില്‍ ആയതിന്റെ
വിശദാംശം അറിയിക്കുമോ ;
(ഇ)
ചാത്തന്നൂര്‍
താലൂക്ക് രൂപീകരണം എന്ന
ന്യായമായ ആവശ്യം
സാദ്ധ്യമാക്കുവാന്‍
തയ്യാറാകുമോ ; എങ്കില്‍
എന്നത്തേക്ക് താലൂക്ക്
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ ?
ഭൂമിതട്ടിപ്പ്
കേസ്സുകളും റവന്യൂ
ഉദ്യോഗസ്ഥരും
2574.
ശ്രീ.ഇ.പി.ജയരാജന്
,,
എസ്.ശർമ്മ
,,
വി.ചെന്താമരാക്ഷന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍
വ്യാജരേഖ ചമച്ച് ഭൂമി
തട്ടിയെടുക്കുന്നതിന്
റവന്യൂ വകുപ്പിലെ
ഉദ്യോഗസ്ഥര്‍ സഹായം
നല്‍കുന്നതുമായി
ബന്ധപ്പെട്ട പരാതികള്‍
അന്വേഷിക്കുന്നതില്‍
വീഴ്ച പറ്റിയിട്ടുണ്ടോ
;പരിശോധിക്കുമോ ;
(ബി)
ശ്രീ.സലിംരാജ്
ഉള്‍പ്പെട്ട
കടകമ്പള്ളി, കളമശ്ശേരി
ഭൂമി
തട്ടിപ്പുകേസ്സില്‍
കൂട്ടുനിന്ന റവന്യൂ
വകുപ്പിലെ ഉദ്യോഗസ്ഥര്‍
ആരെല്ലാമാണ് ; ഇവരുടെ
പേരില്‍
വകുപ്പുതലത്തില്‍
നടത്തിയ അന്വേഷണത്തിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമായിരുന്നു ;
(സി)
ഇതിന്റെ
ഭാഗമായി ഏതെല്ലാം
ഉദ്യോഗസ്ഥരുടെ പേരിലാണ്
നടപടി
സ്വീകരിച്ചിട്ടുള്ളത് ;
ഇവര്‍ വകുപ്പില്‍ തന്നെ
ജോലിയില്‍
തുടരുന്നുണ്ടോ ;
വിശദമാക്കുമോ ;
(ഡി)
കളമശ്ശേരി
ഭൂമി
തട്ടിപ്പുകേസ്സില്‍
ശ്രീ.സലിംരാജിനൊപ്പം
സി.ബി.ഐ. അറസ്റ്റു
ചെയ്ത റവന്യൂ വകുപ്പിലെ
ഉദ്യോഗസ്ഥര്‍ ആരെല്ലാം
; ഇവര്‍ നിലവില്‍
ഏതെല്ലാം ഓഫീസുകളിലാണ്
ജോലി ചെയ്യുന്നത് ;
ഇവര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ?
തിരുവാഭരണപ്പാത
2575.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവാഭരണപ്പാതയുമായി
ബന്ധപ്പെട്ട് എവിടം
മുതല്‍ എവിടംവരെയാണ്
സര്‍ക്കാര്‍
ഭൂമിയുള്ളത് ; ഇത്
ഏതൊക്കെ
പഞ്ചായത്തിലാണെന്നു
പറയാമോ ; എത്ര ഭൂമിയാണ്
ആകെയുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
തിരുവാഭരണപ്പാതയില്
എവിടെയെങ്കിലും
കൈയ്യേറ്റം
നടന്നിരുന്നോ ;
എങ്കില്‍ ഏതൊക്കെ
വില്ലേജുകളില്‍ എത്ര
ഭൂമി ഇത്തരത്തില്‍
കൈയ്യേറ്റം
ചെയ്യപ്പെട്ടിരുന്നുവെന്ന്
അറിയിക്കാമോ ;
(സി)
ഏതൊക്കെ
വില്ലേജുകളിലെ
കൈയ്യേറ്റമാണ്
ഒഴിപ്പിച്ചിട്ടുള്ളത് ;
ഇതിലൂടെ എത്ര ഭൂമി
വീണ്ടുകിട്ടി;
വ്യക്തമാക്കാമോ ;
(ഡി)
ഇനി
പാതയുടെ ഏതെങ്കിലും
ഭാഗത്ത് കൈയ്യേറ്റം
ഒഴിപ്പിക്കാനുണ്ടോ ;
എങ്കില്‍ എവിടെ എത്ര
ഭൂമി ഒഴിപ്പിക്കാനുണ്ട്
; ഒഴിപ്പിച്ചെടുക്കാന്‍
എന്തു നടപടി
സ്വീകരിച്ചു ;
വിശദമാക്കാമോ ?
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ തൂക്കു പാലങ്ങള്‍
2576.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്ത
നിവാരണ വകുപ്പ് മുഖേന
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ പണിത
രണ്ട് തൂക്കു
പാലങ്ങളില്‍ ഒന്ന്
തകര്‍ന്നതും
രണ്ടാമത്തേത് പണി
നിര്‍ത്തിവച്ചതുമായ
നടപടി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
പാലങ്ങള്‍
പുനര്‍നിര്‍മ്മിക്കാന്‍
നടപടി സ്വീകരിക്കുമോ;
പാലം തകര്‍ന്നതു
സംബന്ധിച്ച
അന്വേഷണങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ഓപ്പറേഷന്അനന്ത
T 2577.
ശ്രീ.എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
"ഓപ്പറേഷന്
അനന്ത" സംസ്ഥാനത്തിന്റെ
മറ്റു ഭാഗങ്ങളിലേക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ജല
നിര്‍ഗ്ഗമന
മാര്‍ഗ്ഗങ്ങള്‍, ജല
സംഭരണ കുളങ്ങള്‍,
ഉറവകള്‍ എന്നിവയിലെ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാനും,
ഭാവിയില്‍ കയ്യേറി
നശിപ്പിക്കാതിരിക്കാനും
എന്തൊക്കെ
മുന്‍കരുതലുകള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഓരോ
നഗരസഭയുടെയും
പ്രദേശത്തെ ജല
നിര്‍ഗ്ഗമന
മാര്‍ഗ്ഗങ്ങള്‍,
കുളങ്ങള്‍, ഉറവകള്‍
തുടങ്ങിയവയെ സംബന്ധിച്ച
മുന്‍കാലത്തെ
പ്ലാനുകള്‍ കണ്ടെത്തി
ജനങ്ങളുടെ അറിവിലേക്ക്
പ്രസിദ്ധപ്പെടുത്തുകയും,
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാനുമുള്ള
നടപടി സ്വീകരിക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
2578.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
ടി.എന്‍. പ്രതാപന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയുടെ
രണ്ടാം ഘട്ടത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(സി)
ഒന്നാം
ഘട്ടത്തില്‍ നിന്നും
വ്യത്യസ്തമായി
എന്തെല്ലാം
സവിശേഷതകളാണ് പദ്ധതി
നടത്തിപ്പിന്റെ രണ്ടാം
ഘട്ടത്തില്‍
വരുത്തിയിട്ടുള്ളത് ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി ആറളം പുനരധിവാസം
2579.
ശ്രീ.കെ.രാധാകൃഷ്ണന്
,,
കെ.വി.വിജയദാസ്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി പ്രകാരം
അനുവദിച്ച ഭൂമി
സംബന്ധിച്ച് വ്യാപകമായ
പരാതി
ഉയര്‍ന്നുവന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ആറളം
പുനരധിവാസ മേഖലയില്‍
ഭൂരഹിതര്‍ക്കായി ഭൂമി
അനുവദിക്കുകയുണ്ടായോ;
(സി)
ഈ പ്രദേശത്തെ
പട്ടികവര്‍ഗ്ഗമേഖലയായി
പ്രഖ്യാപിക്കുന്നതിന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
ആയതുകാരണം
ഈ പ്രദേശത്തെ ഭൂമി
വിതരണം കോടതി
തടഞ്ഞിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്തിന്റെ
മറ്റ് ഭാഗങ്ങളിലും, ഈ
പദ്ധതി പ്രകാരം
അനുവദിച്ച ഭൂമി
കണ്ടെത്താന്‍
കഴിയാത്തതും,
കണ്ടെത്തിയ ഭൂമി
ഉപയോഗശൂന്യമായതും കാരണം
ഭൂമിക്ക് അര്‍ഹരായവര്‍
കബളിക്കപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വെള്ളരിക്കുണ്ട്,
മഞ്ചേശ്വരം താലൂക്കുതല
ഓഫീസുകള്‍
2580.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
ആരംഭിച്ച
വെള്ളരിക്കുണ്ട്,
മഞ്ചേശ്വരം
താലൂക്കുകളില്‍ ഏതൊക്കെ
താലൂക്കുതല ഓഫീസുകളാണ്
ഇനിയും
ആരംഭിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ ; ഇവ
എപ്പോള്‍
ആരംഭിക്കുമെന്നു്
വ്യക്തമാക്കാമോ ?
ഭൂരഹിതരായവര്‍ക്കു
ഭൂമി ലഭ്യമാക്കുന്ന പദ്ധതി
2581.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരായവര്‍ക്കു
ഭൂമി ലഭ്യമാക്കുന്ന
പദ്ധതി പ്രകാരം
കൊട്ടാരക്കര
താലൂക്കില്‍
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
വില്ലേജുകളില്‍ എത്ര
ഗുണഭോക്താക്കള്‍ക്ക്
നാളിതുവരെ ഭൂമി
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഗുണഭോക്താക്കളുടെ
പേരുവിവരവും അവര്‍ക്ക്
ലഭ്യമാക്കിയ ഭൂമിയുടെ
വിസ്തൃതിയും
വിശദമാക്കാമോ:
(സി)
പ്രസ്തുത
ഗുണഭോക്താക്കള്‍ക്ക്
ലഭിച്ച ഭൂമിയില്‍
ഭവനനിര്‍മ്മാണത്തിന്
സാധ്യമല്ലാത്ത
ഭൂമിയുണ്ടെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
ചാലക്കുടിപ്പുഴയുടെ
വശങ്ങള് കെട്ടി
സംരക്ഷിക്കുന്നതിനായുള്ള അപേക്ഷ
2582.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ്
ഫണ്ടുപയോഗിച്ച്
ചാലക്കുടിപ്പുഴയുടെ
വശങ്ങള് കെട്ടി
സംരക്ഷിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത്
എന്നും
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏതു ഘട്ടത്തിലാണെന്നും
അറിയിക്കാമോ;
പള്ളിക്കമണ്ണടിപാലം
അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിന് ഭൂമി
2583.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തില്‍പ്പെട്ട
മീനാട്,
ആദിച്ചനെല്ലൂര്‍ എന്നീ
വില്ലേജുകളില്‍
ഉള്‍പ്പെട്ട
പള്ളിക്കമണ്ണടിപാലം
അപ്രോച്ച് റോഡ്
നിര്‍മ്മാണ
ആവശ്യത്തിലേക്കായി ഭൂമി
ഏറ്റെടുക്കുന്ന
നടപടികള്‍ എന്നാണ്
ആരംഭിച്ചത്; ഇപ്പോള്‍
എത്ര വര്‍ഷമായി;
(ബി)
പ്രസ്തുത
ആവശ്യത്തിലേക്ക് ഭൂമി
ഏറ്റെടുക്കുന്നതിലേക്ക്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
നിലവില്‍
ഭൂമി ഏറ്റെടുത്ത്
നല്‍കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തൊക്കെയാണ്; അവ
പരിഹരിക്കുന്നതിലേക്ക്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഭൂമി
ഏറ്റെടുക്കല്‍ നടപടി
ത്വരിതപ്പെടുത്തി
എന്നത്തേക്ക് ഭൂമി
കൈമാറുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
പട്ടയ
വിതരണം
2584.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്കില്‍ 1/7/2006
മുതല്‍ 31/5/2015 വരെ
ഏതെല്ലാം വില്ലേജിലെ
ആര്‍ക്കൊക്കെയാണ്
മിച്ചഭൂമി അനുവദിച്ചു
നല്‍കിയത് ; എത്ര
പേര്‍ക്ക് ഭൂമി നല്കി
എന്ന്
വില്ലേജാടിസ്ഥാനത്തിലുളള
പട്ടിക
പ്രസിദ്ധീകരിക്കാമോ ;
(ബി)
മിച്ച
ഭൂമി അനുവദിച്ച്
നല്‍കിയവര്‍ക്കെല്ലാം
പട്ടയം നല്കുകയുണ്ടായോ
; ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ ;
(സി)
പട്ടയം
കിട്ടാത്തവര്‍ക്ക് ആയത്
എന്ന് നല്കാന്
കഴിയുമെന്ന്
അറിയിയ്ക്കാമോ ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
2585.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി പ്രകാരം
എത്ര പേര്‍ക്ക് ഭൂമി
നല്‍കിയെന്നതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ;
ഇതില്‍ എത്ര പേര്‍ക്ക്
പട്ടയം ലഭിച്ച് ഭൂമി
സ്വന്തമായി ;
(ബി)
എങ്ങനെ ലഭ്യമായ
ഭൂമിയാണ് വിതരണം
ചെയ്തത്; ഈ
പദ്ധതിക്കായി ലഭ്യമായ
ഭൂമിയുടെ ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(സി)
നല്കിയ
ഭൂമി
വാസയോഗ്യമല്ലാത്തതാണെന്നും
, പട്ടയം
ലഭിച്ചില്ലെന്നും
കാണിച്ച് എത്ര പരാതി
ലഭിച്ചുവെന്നതിന്റെ
ജില്ല തിരിച്ചുള്ള
വിശദാംശം നല്‍കുമോ ?
ലാന്റ്
ട്രെെബ്യൂണലുകളിലെ
തീര്‍പ്പാക്കാനുളള അപേക്ഷകള്‍
2586.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വിവിധ ലാന്റ്
ട്രെെബ്യൂണലുകളിലൂടെ
കഴിഞ്ഞ ആറ്
മാസത്തിനിടയില്‍ എത്ര
പട്ടയങ്ങള്‍ അനുവദിച്ചു
;
(ബി)
പ്രസ്തുത
ജില്ലയിലെ ലാന്റ്
ട്രെെബ്യൂണലുകളില്
31.3.15 വരെയുളള
കാലയളവില്‍ എത്ര
അപേക്ഷകളാണ്
തീര്‍പ്പാക്കാനുളളത് ;
(സി)
ഇവ
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കുമോ ?
നഗരൂര്‍
,നന്തായ്വനം പടിഞ്ഞാറ്റതില്‍
വീട്ടില്‍ കരുണാകരന്റെ പരാതി
2587.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നഗരൂര്‍,
നന്തായ്വനം
പടിഞ്ഞാറ്റതില്‍
വീട്ടില്‍ കരുണാകരന്
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയിലെ
അവനവന്‍ചേരിയില്‍
പട്ടയമായി ലഭിച്ച ഭൂമി
അയല്‍വാസി
കയ്യേറിയതുമായി
ബന്ധപ്പെട്ട് നല്കിയ
പരാതിയിന്മേല് നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ചിറയിന്‍കീഴ്
താലൂക്കാഫീസില്‍ കെ
6-31799/14 ആയി
രജിസ്റ്റര്‍ ചെയ്ത
പരാതിയിന്മേല്
അടിയന്തരമായി നടപടി
പൂര്‍ത്തിയാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ റീ സര്‍വ്വേ
2588.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ റീ സര്‍വ്വേ
നടപടികള്‍ ഏതൊക്കെ
പ്രദേശങ്ങളില്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ഇനി ആരംഭിക്കാനുള്ള
പ്രദേശങ്ങളേതാണെന്നും
വ്യക്തമാക്കാമോ?
ആധാരങ്ങളില്‍
പറഞ്ഞതിലധികം അളവ് ഭൂമി
2589.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യക്തികള്‍
കൈവശം വെച്ചുപോരുന്ന
ഭൂമി അവരുടെ
ആധാരങ്ങളില്‍
പറഞ്ഞതിലധികം അളവ്
വരുന്നുണ്ടെങ്കില്‍
അധികമുള്ള അളവ് ഭൂമി
ആധാരത്തില്‍
ചേര്‍ക്കുന്നതിനായി
നിലവിലുള്ള നടപടി
ക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
ശാക്തീകരണം
2590.
ശ്രീ.എം.പി.വിന്‍സെന്റ്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമവും
ഫലപ്രദവുമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കാമോ
;
(ബി)
ഇതിനായി
വകുപ്പില്‍
ഒരുക്കിയിട്ടുള്ള
സാങ്കേതിക വിദ്യകള്‍
എന്തെല്ലാമെന്നറിയിക്കുമോ;
(സി)
വകുപ്പിന്റെ
ശാക്തീകരണത്തിനായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ട് ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
വിലവിവര
പട്ടിക പ്രദര്‍ശനം
2591.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകള്‍
ഉള്‍പ്പെടെയുളള കച്ചവട
സ്ഥാപനങ്ങളില്‍ വിലവിവര
പട്ടിക
പ്രദര്‍ശിപ്പിക്കുന്നത്
കര്ശനമാക്കിയിട്ടുണ്ടോ
;
(ബി)
വിലവിവര
പട്ടിക
പ്രദര്‍ശനത്തിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
വിലവിവര
പട്ടിക
പ്രദര്‍ശിപ്പിക്കാത്ത
ഹോട്ടലുകള്‍
ഉള്‍പ്പെടെയുളള കച്ചവട
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെല്ലാം ശിക്ഷകളാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
ഇതിനായി ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിടുണ്ട് ?
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിടുണ്ട് ?
കയര്‍
യന്ത്ര നിര്‍മ്മാണ ഫാക്ടറി
2592.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയെ ആധുനിക
വല്‍ക്കരിക്കുന്നതിന്റെ
ഭാഗമായി ആലപ്പുഴയില്‍
ആരംഭിച്ച യന്ത്ര
നിര്‍മ്മാണ ഫാക്ടറിയുടെ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍
വിലയിരുത്താറുണ്ടോ;
(ബി)
പച്ച
തൊണ്ട് തല്ലുന്ന
മെഷീന് നിര്‍മ്മാണ -
വിതരണത്തില്‍ വേണ്ടത്ര
ജാഗ്രതയും വേഗതയും
ഉണ്ടാകുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഏറ്റവും
പുതുതായി
വികസിപ്പിച്ചെടുത്തതും,
ചകിരിനാര്
മുറിഞ്ഞുപോകാത്തതുമായ
എത്ര യന്ത്രം
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
വിതരണത്തിന്
തയ്യാറായിട്ടുണ്ട്;
(ഡി)
പ്രസ്തുത
യന്ത്രം വിതരണം
ചെയ്യുന്നതിന്
തെരഞ്ഞെടുക്കപ്പെടുന്നതിന്റെ
മാനദണ്ഡം എന്താണ്;
ഇതുവരെ എത്ര അപേക്ഷകള്‍
വന്നിട്ടുണ്ട്; അതില്‍
വ്യക്തികള്‍ എത്ര;
ആരെല്ലാം; സഹകരണ
സ്ഥാപനങ്ങള്‍ എത്ര;
ഏതെല്ലാം;
വിശദമാക്കുമോ;
(ഇ)
യുവാക്കള്‍ക്കും,
പുതിയതായി വരുന്ന
സംഘങ്ങള്‍ക്കും യന്ത്രം
ലഭ്യമാക്കുന്നതിന്
പ്രത്യേക പരിഗണന
നല്‍കുമോ?
കയര്‍
മേഖലയിലെ ആഭ്യന്തര വിപണി
2593.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയിലെ ആഭ്യന്തര
വിപണിയുടെ സാദ്ധ്യത
ഉപയോഗപ്പെടുത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത് ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
കൈവരിക്കുന്നതിന് കയര്‍
ഉല്‍പ്പാദകര്‍ക്കും
വ്യാപാരികള്‍ക്കും
എന്തെല്ലാം സഹായങ്ങളാണ്
നല്കാന്
ഉദ്ദേശിക്കുന്നത്;
(സി)
എത്ര
കോടി രൂപയുടെ ആഭ്യന്തര
വിപണി കണ്ടെത്താനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
;വിശദമാക്കുമോ?
കയര്‍
വകുപ്പിന് കീഴിലെ പദ്ധതികള്‍
2594.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം കയര്‍
വകുപ്പിന് കീഴില്‍
2011-12, 2012-13,
2013-14, 2014-15
വര്‍ഷങ്ങളിലെ ബജറ്റില്‍
പ്രഖ്യാപിച്ച
പദ്ധതികളില്‍
നടപ്പിലാക്കാന്‍
കഴിയാത്തവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനുള്ള
കാരണങ്ങള്‍
എന്തായിരുന്നു?
കയറിന്റെയും
കയറുല്‍പ്പന്നങ്ങളുടെയും
വിപണനം
2595.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയറും
കയറുല്‍പ്പന്നങ്ങളും
വിദേശ രാജ്യങ്ങളിലേക്ക്
കയറ്റുമതി
ചെയ്യുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
രാജ്യങ്ങളിലേക്കാണ് ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതില്‍
നിന്നും എത്ര രൂപയുടെ
വരുമാനമുണ്ടായി വര്‍ഷം
തിരിച്ച് വിശദമാക്കുമോ
;
(സി)
വിദേശ
കയറ്റുമതിക്കുപുറമേ
സംസ്ഥാനത്തിനകത്തുനിന്നും
മറ്റു
സംസ്ഥാനങ്ങളിൽനിന്നും
ഓരോ വര്‍ഷവും കയര്‍,
കയറുല്‍പ്പന്ന
വിപണനത്തിലൂടെ എത്ര തുക
സമാഹരിക്കുവാന്‍
കഴിയുമെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
?
കയര്‍ത്തൊഴിലാളി
ക്ഷേമനിധി
2596.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ത്തൊഴിലാളി ക്ഷേമ
നിധിയില്‍
അംഗങ്ങളായിട്ടുളളവരുടെ
എണ്ണമെത്രയാണ് ;
(ബി)
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
കുടിശ്ശികയായിട്ടുണ്ടോ
; വിശദമാക്കാമോ ;
(സി)
പെന്ഷന്
അര്‍ഹരായവരെത്ര ;
പെന്ഷന് കുടിശ്ശിക
നല്കാനുണ്ടോ ; എത്ര
മാസത്തെ
കുടിശ്ശികയുണ്ടെന്നും
ആകെ എത്ര തുകയാണ്
കുടിശ്ശികയായി
നല്കാനുള്ളതെന്നും
അറിയിക്കുമോ ?