ബജറ്റ്
വിഹിത വിനിയോഗം
2622.
ശ്രീ.വര്‍ക്കല
കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബജറ്റ്
വിഹിതത്തില്‍ കൂടുതല്‍
തുക ചെലവഴിച്ചുകൊണ്ട്
പൊതുമരാമത്ത് രംഗത്ത്
നേട്ടം
കൈവരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
എങ്കില്‍
എത്ര ശതമാനം തുക
ചെലവഴിച്ചാണ് ഈ നേട്ടം
കൈവരിച്ചതെന്നും
അതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിരുന്നുവെന്നും
വിശദമാക്കാമോ ?
ചാത്തങ്കൈ
റെയില്‍ ഓവര്‍ബ്രിഡ്ജ്
T 2623.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഡോ.
പ്രഭാകരന് കമ്മീഷന്
റിപ്പോര്‍ട്ടില്‍
ഉള്‍പ്പെടുത്തി
ചാത്തങ്കൈ റെയില്‍
ഓവര്‍ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി നല്‍കണമെന്ന
സ്ഥലം എം.എല്‍.എ. യുടെ
ഹര്‍ജിയില്‍
എന്തെങ്കിലും
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ചെമ്മനാട്
ഗ്രാമപഞ്ചായത്ത്
സെന്റേജ് ചാര്‍ജ്
അടച്ച് 5 കോടി രൂപയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുള്ള
പ്രസ്തുത പ്രവൃത്തി
ഡോ.പ്രഭാകരന്
കമ്മീഷന്
റിപ്പോര്‍ട്ടില്‍
വിട്ടുപോയത്
ഉള്‍പ്പെടുത്തണമെന്ന
ആവശ്യം പരിഗണിക്കുമോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
ഇ-ടെണ്ടറിംഗ്
സംവിധാനം
2624.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ടെണ്ടറിംഗ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ
; പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
ഈ
സംവിധാനം വഴി
ലഭ്യമാക്കുന്ന
സൗകര്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
ഈ
സംവിധാനത്തിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
സഹകരിക്കുന്നത്
ആരൊക്കെയാണ് ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
നഗര
റോഡ് വികസന പദ്ധതി
2625.
ശ്രീ.വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
,,
പാലോട് രവി
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗര
റോഡ് വികസന പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതു വഴി
നേടാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എങ്ങനെ
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
എല്ലാ
നഗരങ്ങളിലേക്കും
പ്രസ്തുത പദ്ധതി
വ്യാപിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
കോര്‍
റോഡ് നെറ്റ് വര്‍ക്ക്
2626.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
സി.പി.മുഹമ്മദ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
"കോര്‍ റോഡ് നെറ്റ്
വര്‍ക്ക്" പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഏറ്റവും
പ്രാധാന്യമുള്ള റോഡുകളെ
കണ്ടെത്തി റോഡ് ശൃംഖല
വികസിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
ഇതിനായുള്ള
ലോകബാങ്ക് സഹായങ്ങളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
അയിലം
പാലം നിര്‍മ്മാണം
2627.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയിലം
പാലം നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വിവിധ
റെയില്‍വേ മേല്പാലങ്ങള്
2628.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
സി.കൃഷ്ണന്
,,
കെ. ദാസന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര റെയില്‍വേ
മേല്പാലങ്ങളുടെ
നിർമ്മാണമാണ് ഇപ്പോള്‍
നടന്നു വരുന്നത്; ഏത്
ഏജന്‍സിയാണ്
നടപ്പിലാക്കുന്നത്;
(ബി)
പ്രസ്തുത
പ്രവൃത്തികൾക്കായി
സംസ്ഥാന സര്‍ക്കാര്‍
നല്‍കാനുള്ള വിഹിതം
കുടിശ്ശിക ആയിട്ടുണ്ടോ;
(സി)
ഇതു
കാരണം പ്രസ്തുത
പണികള്‍
നിര്‍ത്തിവയ്ക്കേണ്ടുന്ന
സാഹചര്യം
ഉടലെടുത്തിട്ടുണ്ടോ;
(ഡി)
നിശ്ചിത
സമയത്തിനുള്ളില്‍
മേല്‍പ്പാലങ്ങളുടെ പണി
പൂര്‍ത്തി
ആകാതിരുന്നാല്‍
പണിക്കുള്ള റെയില്‍വേ
വിഹിതം നഷ്ടമാകും
എന്നത് അറിവുള്ളതാണോ?
ലൈറ്റ്
മെട്രോ പദ്ധതി
T 2629.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് നഗരങ്ങളിലെ
ലൈറ്റ് മെട്രോ
പദ്ധതികളുടെ പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
പദ്ധതി സംബന്ധിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ ;
(ബി)
പദ്ധതികള്‍ക്ക്
ആവശ്യമായ സഹായം
നല്‍കുന്നത് ഏതു
ഏജന്‍സിയാണ് ;
(സി)
ലൈറ്റ്
മെട്രോ പദ്ധതി പ്രസ്തുത
നഗരങ്ങളിലെ
യാത്രാപ്രശ്നം
പരിഹരിക്കുന്നതിന്
എത്രത്തോളം
സഹായകമാകുമെന്ന്
വ്യക്തമാക്കാമോ?
മോഡല്‍
സേഫ്റ്റി കോറിഡോര്‍
T 2630.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.റ്റി.പി
യുടെ കീഴില്‍
ലോകബാങ്കിന്റെ
സഹായത്തോടെ
കഴക്കൂട്ടം-അടൂര്‍ റോഡ്
ഒരു മോഡല്‍ സേഫ്റ്റി
കോറിഡോര്‍ ആയി
വികസിപ്പിക്കുമെന്ന
2013ലെ ബജറ്റ്
പ്രഖ്യാപനം നടപ്പില്‍
വരുത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
കെ.എസ്.റ്റി.പി
യുടെ കീഴില്‍
റോഡ്-റെയില്‍-ജലഗതാഗത
സംവിധാനങ്ങളെ
സംയോജിപ്പിച്ചുകൊണ്ട്
ഏര്‍പ്പെടുത്തുമെന്ന്
പ്രഖ്യാപിച്ചിരുന്ന
മള്‍ട്ടിമോഡല്‍ സംയോജിത
ഗതാഗത സംവിധാനം
പരീക്ഷണാടിസ്ഥാനത്തില്‍
എവിടെയെല്ലാം നടപ്പില്‍
വരുത്തിയിട്ടുണ്ട് ;
വ്യക്തമാക്കാമോ ?
റാന്നി
പേങ്ങാട്ടുകടവ്, പേരൂച്ചാല്‍
പാലങ്ങളുടെ നിര്‍മ്മാണം
2631.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തിലെ
പേങ്ങാട്ടുകടവ്,
പേരൂച്ചാല്‍ പാലങ്ങളുടെ
നിര്‍മ്മാണ പുരോഗതി
വിശദീകരിക്കാമോ ;
(ബി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണം
ആരംഭിച്ച വര്‍ഷവും
കരാര്‍ തുകയും,
എത്രയെന്ന്
വ്യക്തമാക്കാമോ ;
അവസാനം പുതുക്കി
നല്കിയ തുക എത്രയെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണം
വൈകാനുണ്ടായ
സാഹചര്യങ്ങള്‍
വ്യക്തമാക്കാമോ ;
തടസ്സങ്ങള്‍ നീക്കി പണി
തുടരാൻ സര്‍ക്കാര്‍
തലത്തില്‍ എന്തൊക്കെ
നീക്കങ്ങളാണ്
നടത്തിയിട്ടുള്ളത് ;
വിശദമാക്കാമോ ;
(ഡി)
ഇരുപാലങ്ങളുടെയും
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കാനാകും
എന്ന് വ്യക്തമാക്കാമോ ?
ആശ്വാസ്
പബ്ലിക് അമിനിറ്റീസ് കേരള
ലിമിറ്റഡ്
2632.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ ആശ്വാസ്
പബ്ലിക് അമിനിറ്റീസ്
കേരള ലിമിറ്റഡ് എന്ന
പേരില്‍ കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്‍െറ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
അമിനിറ്റീസ്
സെന്ററുകള്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
എന്തെല്ലാം
സൗകര്യങ്ങളാണ്
ഇവിടങ്ങളില്‍
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഗ്രാമീണ
റോഡുവികസന പദ്ധതി
2633.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സഹായത്താലുളള ഗ്രാമീണ
റോഡുവികസന പദ്ധതിയില്‍
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാരണം വിശദീകരിക്കുമോ;
(ബി)
ഗ്രാമീണ
റോഡുവികസന പദ്ധതി
നടപ്പാക്കുന്നതിലെ
വീഴ്ച
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ?
ആറന്മുള
ആഞ്ഞിലിമൂട്ടില്‍കടവ് പാലം
നിർമ്മാണം
2634.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
ആഞ്ഞിലിമൂട്ടില്‍കടവ്
പാലം
നിർമ്മിക്കുന്നതിനുള്ള
ഭരണാനുമതി 2014 ജൂണ്‍
മാസം ലഭിച്ചെങ്കിലും
സാങ്കേതികാനുമതി
ലഭിക്കാത്തതിലെ
കാലതാമസത്തിനുള്ള കാരണം
വിശദമാക്കുമോ ;
(ബി)
സാങ്കേതിക
അനുമതി ലഭ്യമാക്കി
ടെണ്ടര്‍ നടപടി ഉടന്‍
ആരംഭിച്ച് പണി
പൂര്‍ത്തിയാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ ?
നബാര്‍ഡ്
സഹായം
2635.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ നബാര്‍ഡ്
സഹായത്തോടെയുള്ള എത്ര
തുകയുടെ
പ്രവൃത്തികള്‍ക്ക്
പൊതുമരാമത്ത്
വകുപ്പില്‍ നിന്ന്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍ കൊല്ലം
ജില്ലയില്‍ നിന്നുള്ള
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
(പ്രവൃത്തിയുടെ പേര്,
നിയോജക മണ്ഡലം,
അടങ്കല്‍ തുക എന്നിവ)
വെളിപ്പെടുത്തുമോ?
തലശ്ശേരി
അസംബ്ലി മണ്ഡലത്തിലെ റോഡുകള്‍
2636.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
ഏതെങ്കിലും റോഡുകള്‍
നഗര റോഡു വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഏതെല്ലാം റോഡുകള്‍
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
ഇതിനായി എന്തു തുക
വകയിരുത്തിയിട്ടുണ്ടെന്നും
വിശദമാക്കാമോ ;
ട്രാഫിക്
സിഗ്നല്‍ ലൈറ്റ്
സ്ഥാപിക്കുന്നതിനുളള നടപടി
T 2637.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
തിരക്കേറിയ കെ.പി.
റോഡില്‍ പോലീസ്
സ്റ്റേഷന് ജംഗ്ഷന്,
മുനിസിപ്പല്‍ ജംഗ്ഷന്,
കെ.എസ്.ആര്.ടി.സി.
ജംഗ്ഷന്
എന്നിവിടങ്ങളില്‍
ട്രാഫിക് സിഗ്നല്‍
ലൈറ്റ്
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
താനൂരിലെ
ദേവധാര്‍ റെയില്‍വെ അണ്ടര്‍
പാസ്സേജ് നിർമ്മാണം
T 2638.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂരിലെ
ദേവധാര്‍ റെയില്‍വെ
അണ്ടര്‍ പാസ്സേജിന്റെ
നിർമ്മാണ പ്രവൃത്തി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തി
ത്വരിതഗതിയില്‍
പൂര്‍ത്തിയാക്കാത്തതിനാല്‍
വിദ്യാര്‍ത്ഥികള്‍ക്കും
തദ്ദേശവാസികള്ക്കുമുണ്ടാകുന്ന
ബുദ്ധിമുട്ടും അപകട
സാധ്യതയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ ?
മലപ്പുറം
ജില്ലയിലെ മംഗലം പഞ്ചായത്തിലെ
റോഡ് നിര്‍മ്മാണം
2639.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മംഗലം
പഞ്ചായത്തിലെ
ടിപ്പുസുല്‍ത്താന്‍
റോഡില്‍ ആശാന്‍പടി
മുതല്‍ കൂട്ടായി ഐമുഖം
വരെയുള്ള ഭാഗം
പൊട്ടിപ്പൊളിഞ്ഞ്
ഗതാഗതയോഗ്യമല്ലാതാകുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഈ ഭാഗം റബ്ബറൈസ്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ തീരദേശ പാത
2640.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂരിലൂടെ
കടന്നു പോകുന്ന തീരദേശ
പാതയുടെ പ്രവൃത്തിക്ക്
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ എത്ര
കിലോമീറ്റര്‍ ദൂരം
ഇപ്പോള്‍ പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)
പറവണ്ണ
മുതല്‍ ചീരാന്‍
കടപ്പുറം വരെയുള്ള
പ്രസ്തുത റോഡിന്റെ
പ്രവൃത്തി ഏത്
ഘട്ടത്തിലാണ്;
(ഡി)
സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേയ്ക്ക്
പ്രവൃത്തി
ആരംഭിക്കാനാകുമെന്ന്
വിശദമാക്കാമോ?
ചടയമംഗലം
മണ്ഡലത്തിലെ പി.ഡബ്ളിയു .ഡി
പ്രവൃത്തികളുടെ വിവരങ്ങള്‍
2641.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തിലെ 2011 മേയ്
മുതല്‍ 2015 മേയ്
വരെയുളള പി.ഡബ്ളിയു .ഡി
പ്രവൃത്തികളുടെ
വിവരങ്ങളും
ചെലവഴിച്ചിട്ടുളള
തുകയും ഇപ്പോള്‍
ഭരണാനുമതി
ലഭിച്ചിട്ടുളളതും
പ്രവര്‍ത്തി നടന്നു
വരുന്നതുമായവയുടെ
വിവരങ്ങളും ഇനം
തിരിച്ച്
വ്യക്തമാക്കാമോ ?
വാമനപുരം-ചിറ്റാര്‍
റോഡിന്റെ നവീകരണം
2642.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം-ചിറ്റാര്‍
റോഡിന്റെ
നവീകരണത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
ഇതിനായി നാളിതുവരെ എത്ര
തുക ചെലവായി എന്നും
വിശദമാക്കുമോ;
(ബി)
ധാരാളം
രൂപ ചെലവഴിച്ച ഈ
റോഡിന്റെ സ്ഥിതി
അനുദിനം
മോശമായിക്കൊണ്ടിരിക്കുന്നത്
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ; എങ്കിൽ
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(സി)
വാമനപുരം-ചിറ്റാര്‍
റോഡ് ബി എം ബി സി
രീതിയില്‍
നവീകരിക്കേണ്ട ആവശ്യകത
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
വാമനപുരം-ചിറ്റാര്‍
റോഡ് ബി എം ബി സി
രീതിയില്‍
പുനരുദ്ധരിക്കുന്നതിനായി
ഏതെങ്കിലും
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
റോഡ്
പുനരുദ്ധരിക്കുന്നതിന്
തുക അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെറുതാഴം-കുറ്റുര്-പെരിങ്ങോം
റോഡിന് ഭരണാനുമതി
2643.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ചെറുതാഴം-
കുറ്റുര് പെരിങ്ങോം
റോഡിന്റെ ചന്തപ്പുര
മുതല്‍ മാതമംഗലം
വരെയുള്ള ഭാഗം ബി.എം.
ആന്റ് ബി.സി. ആക്കി
ഉയര്‍ത്തുന്നതിന്
വിശദമായ എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിരുന്നുവെങ്കിലും
ഭരണാനുമതി
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
റോഡു നിർമ്മാണത്തിന്
ഭരണാനുമതി
ലഭ്യമാക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
പാലക്കാട്
ജില്ലയിലെ പി.ഡബ്ല്യു.ഡി
റോഡുകളുടെ നവീകരണം
2644.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
പി.ഡബ്ല്യു.ഡി
റോഡുകളുടെ
നവീകരണത്തിനും,
അറ്റകുറ്റപ്പണികള്‍ക്കുമായി
1-7-2011 മുതല്‍
31-5-2015 വരെ എത്ര
തുകയാണ് അനുവദിച്ചത്;
(ബി)
ഓരോ
റോഡുകളുടെയും
നവീകരണത്തിനായി
ചെലവഴിച്ച തുകയുടെ
വിശദാംശം നല്‍കാമോ;
(സി)
കാലവര്‍ഷത്തിന്
മുന്നോടിയായി
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ
പി.ഡബ്ല്യു.ഡി റോഡുകള്‍
ഗതാഗത
യോഗ്യമാക്കുന്നതിനായി
അടിയന്തര ധനസഹായം
ലഭ്യമാക്കുമോ ;
വിശദാംശം നല്‍കാമോ ?
വാളയാര്‍
മണ്ണുത്തി ദേശീയപാത വികസനം.
2645.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാളയാര്‍
മണ്ണുത്തി ദേശീയപാത
വികസനം
നിര്‍മ്മാണപ്രവൃത്തികള്‍
ഏതുവരെയായെന്നു
വിശദമാക്കുമോ; എത്ര
ശതമാനം പണികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
വടക്കാഞ്ചേരിവരെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇൗ
റോഡില്‍ ടോള്‍ പിരിവ്
ആരംഭിച്ചിട്ടുണ്ടോ;
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തിയാകുംമുമ്പേ
ടോള്‍
പിരിക്കുന്നതിനെതിരെ
ജനങ്ങള്‍
പ്രതിഷേധവുമായി
രംഗത്തുവന്നത്
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ജനങ്ങളുടെ
പരാതി പരിഹരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ടോള്‍
പിരിവിനുള്ള
മാനദണ്ഡങ്ങള്‍,
കാലാവധി, പിരിവിന്‍െറ
നിരക്ക് എന്നിവ
വ്യക്തമാക്കുമോ;
(ഡി)
നിര്‍മ്മാണ
പ്രവൃത്തികള്‍,റോഡിനിരുവശത്തുമുള്ള
ജനങ്ങളുടെ
അസൗകര്യങ്ങള്‍,
മാനദണ്ഡങ്ങളുടെ ലംഘനം
എന്നിവ സംബന്ധിച്ചുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
വൈപ്പിന്‍
പള്ളിപ്പുറം റോഡിലെ കാന
നിര്‍മ്മാണം
2646.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ചിട്ടുള്ളതും
ഇതുവരെ നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലാത്തതുമായ
വൈപ്പിന്‍ പള്ളിപ്പുറം
റോഡിലെ കാന
നിര്‍മ്മാണം,
കൈമള്ച്ചിറ റോഡ്,
എളങ്കുന്നപ്പുഴ-കിഴക്കെ
ആറാട്ടുവഴി-കര്‍ത്തേടം
റോഡ്,
കൂട്ടുങ്ങല്‍-അടപ്പ്
റോഡ് എന്നീ
പ്രവൃത്തികള്‍ ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഓരോ പ്രവൃത്തിയും
ഏറ്റെടുത്തിരിക്കുന്ന
കരാറുകാര്‍
ആരെല്ലാമാണെന്നും
കരാര്‍ പ്രകാരം
പ്രവൃത്തി
പൂര്‍ത്തീകരിക്കേണ്ട
സമയപരിധി
എന്നുവരെയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
എടപ്പാളിലെ
ഫ്ലൈ ഓവര്‍ നിര്‍മ്മാണം
2647.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ എടപ്പാളില്‍
ഫ്ലൈ ഓവര്‍
നിര്‍മ്മിക്കാന്‍ എത്ര
രൂപയ്ക്കുള്ള
ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിന്റെ
ടെന്‍ഡര്‍ എന്നാണ്
കഴിഞ്ഞിട്ടുള്ളത് ;
(സി)
ടെന്‍ഡര്‍
എടുത്ത വ്യക്തിയുടെ
പേരും വിലാസവും
നല്‍കാമോ ;
(ഡി)
പ്രസ്തുത
വ്യക്തിയും സര്‍ക്കാരും
തമ്മില്‍ കരാറില്‍
ഒപ്പ് വച്ചിട്ടുണ്ടോ ;
(ഇ)
പ്രസ്തുത
നിർമ്മാണ പ്രവര്‍ത്തനം
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(എഫ്)
പ്രസ്തുത പദ്ധതി
എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഓപ്പറേഷന്
അനന്ത
2648.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പറേഷന്
അനന്തയില്‍
പൊതുമരാമത്ത് വകുപ്പ്
എന്തൊക്കെ നടപടികള്‍
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുപ്രകാരം
നീക്കം ചെയ്ത അനധികൃത
നിര്‍മ്മിതികള്‍,
ഫ്ലക്സ് ബോര്‍ഡുകള്‍,
മറ്റു പരസ്യ
ബോര്‍ഡുകള്‍ എന്നിവയുടെ
വിശദവിവരം നല്‍കാമോ?
കുന്ദമംഗലം
നിയോജക മണ്ഡലത്തിലെ പാലങ്ങള്‍
2649.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
നിയോജക മണ്ഡലവുമായി
ബന്ധപ്പെട്ട ഏതെല്ലാം
പാലങ്ങള്‍ക്ക്
സാധ്യതാപഠനത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ട് ;
സാധ്യതാപഠനം
പൂര്‍ത്തിയായിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടുള്ള
പാലങ്ങള്‍ ഏതെല്ലാമാണ്
;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
നടക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ ;
(ഡി)
കൂളിമാട്
പാലത്തിന്റെ
സ്ഥലമെടുപ്പ് നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ
;
(ഇ)
പ്രസ്തുത പാലത്തിന്റെ
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
കുന്ദമംഗലം
ടൗണിലെ ഗതാഗതക്കുരുക്ക്
2650.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.എച്ച്.
212-ല്‍ കുന്ദമംഗലം
ടൗണിലെ ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മെഡിക്കല്‍
കോളേജ് - പെരിങ്ങൊളം -
വരിട്ട്യാക്കില്‍ റോഡ്
വികസിപ്പിച്ച്
ബൈപ്പാസാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പൊതുമരാമത്ത് പ്രവൃത്തികള്‍
2651.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പൊതുമരാമത്ത് വകുപ്പ്
മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
2015
-16 വര്‍ഷക്കാലം
പൊതുമരാമത്ത് വകുപ്പ്
മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിന്
തീരുമാനിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കോട്ടപ്പടി-പൊന്നാനി
സ്റ്റേറ്റ് ഹൈവേ
2652.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടപ്പടി-പൊന്നാനി
സ്റ്റേറ്റ് ഹൈവേയുടെ
വീതി കൂട്ടി റബറൈസ്
ടാറിംഗ് ചെയ്യുന്ന
പ്രവൃത്തി കോട്ടപടി
മുതല്‍ മലപ്പുറം
ജില്ലയുടെ
അതിര്‍ത്തിയായ വന്നേരി
വരെ നടത്തുകയും
തുടര്‍ന്ന് മലപ്പുറം
ജില്ലയിലെ 11കി.മീ ഭാഗം
വീതികൂട്ടാതെയും
ഉപരിതലം റബറൈസ് ടാറിംഗ്
ചെയ്യാതിരിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഭാഗത്തെ
പ്രവൃത്തി
പൂര്‍ത്തിയാക്കാന്‍
ഫണ്ട്
വകയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പരിഷ്കരിച്ച
പി.ഡബ്ലൂ.ഡി. മാന്വല്‍
2653.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിഷ്കരിച്ച
പി.ഡബ്ലൂ.ഡി മാന്വലില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളത് ;
(ബി)
പൊതുമരാമത്ത്
വകുപ്പിന്റെ
ആധുനികവത്ക്കരണത്തിന്
പരിഷ്കരിച്ച മാന്വല്‍
എത്രത്തോളം
സഹായകരമാകുമെന്ന്
വിശദമാക്കുമോ ;
(സി)
പരിഷ്കരിച്ച
മാന്വല്‍
പ്രാബല്യത്തില്‍
വരുത്തുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
സെന്‍ട്രല്‍
റോഡ് ഫണ്ട്
2654.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
നബാര്‍ഡ് വഴി
നിര്‍മ്മാണം
നടത്തുന്നതിനായി
തിരുവനന്തപുരം
ജില്ലയില്‍ അനുമതി
നല്കിയ റോഡ്,
കെട്ടിടം, പാലങ്ങള്‍
തുടങ്ങിയവയുടെ വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
സെന്‍ട്രല്‍
റോഡ് ഫണ്ടിലേക്ക്
ജില്ലയില്‍ നിന്ന്
റോഡുകള്‍
പരിഗണിക്കാനുള്ള ഈ
വര്‍ഷത്തെ പ്രൊപ്പോസല്‍
കേന്ദ്ര സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ ;
(സി)
റോഡ്
സേഫ്റ്റി അതോരിറ്റിക്ക്
എത്ര തുകയാണ്
നീക്കിവച്ചിട്ടുള്ളത് ;
റോഡ് സേഫ്റ്റി
അതോരിറ്റി ഏതെല്ലാം
പദ്ധതികളാണ്
ഏറ്റെടുത്ത്
നടപ്പിലാക്കി വരുന്നത്
; വ്യക്തമാക്കാമോ ;
റോഡപകടങ്ങള്‍
കുറയ്ക്കാന്‍
നടന്നുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ ?
കരാറുകാരുടെ
കുടിശ്ശിക
2655.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ ഏതു കാലയളവ്
മുതലുള്ള കുടിശികയാണ്
കരാറുകാര്‍ക്ക്
നല്‍കാനുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
കൊട്ടാരക്കരയിലെ
മിനി സിവില്‍
സ്റ്റേഷന് നിര്‍മ്മാണം
നിലച്ചിട്ട് എത്ര
നാളായെന്ന്
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പ്രവൃത്തി ഏറ്റെടുത്ത
കരാറുകാരന് എത്ര തുക
കുടിശ്ശിക ഇനത്തില്‍
സര്‍ക്കാരില്‍ നിന്നും
ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഡി)
കോട്ടാരക്കര
മിനി സിവില്‍
സ്റ്റേഷന് നിര്‍മ്മാണം
അടിയന്തരമായി
പുന:രാരംഭിക്കുവാൻ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ഗുരുവായൂര്‍
റെയില്‍വേ മേല്‍പ്പാല
നിര്‍മ്മാണം
2656.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുവായൂര്‍
റെയില്‍വേ മേല്‍പ്പാല
നിര്‍മ്മാണത്തിന്
അനുമതി നല്‍കുമോ;
(ബി)
പ്രസ്തുത
റെയില്‍വേ
മേല്‍പ്പാലത്തിന്
സംസ്ഥാന വിഹിതമായി എത്ര
ലക്ഷം രൂപയാണ്
നീക്കിവച്ചിട്ടുള്ളത്;
(സി)
ഇതിനായി
എത്ര സെന്റ് ഭൂമി
ഏറ്റെടുക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കരാറുകാരുടെ
കുടിശ്ശിക തുക
2657.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളും
പാലങ്ങളും വിഭാഗം
കരാറുകാര്‍ക്ക് 2015
മെയ് 31 വരെ എത്ര തുക
കുടിശ്ശിക നല്‍കാനുണ്ട്
;
(ബി)
കെട്ടിടവിഭാഗം
കരാറുകാര്‍ക്ക് 2015
മെയ് 31വരെ എത്ര തുക
കുടിശ്ശിക നല്‍കാനുണ്ട്
?
ആലത്തിയൂര്‍
പള്ളിക്കടവ് റോഡ്
2658.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ തൃപ്രങ്ങോട്
പഞ്ചായത്തിലെ
ആലത്തിയൂര്‍
പള്ളിക്കടവ് റോഡ്
റബറൈസ് ചെയ്യുന്നകാര്യം
പരിഗണനയിലുണ്ടോ ;
ഉണ്ടെങ്കില്‍ ഇതിന്റെ
നടപടി ഏതുവരെയായി എന്നു
വിശദമാക്കാമോ?
വടശ്ശേരിക്കര
പാലത്തോട് ചേര്‍ന്ന് നടപ്പാലം
2659.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണാറക്കുളഞ്ഞി
- ചാലക്കയം - ശബരിമല
പാതയില്‍ വടശ്ശേരിക്കര
പാലത്തോട് ചേര്‍ന്ന്
നടപ്പാലം
നിര്‍മ്മിക്കാന്‍
പദ്ധതിയിട്ടിട്ടുണ്ടോ;
ഇതിനായി എത്ര തുകയുടെ
ഫണ്ടാണ്
അനുവദിച്ചിരുന്നത്;
(ബി)
പ്രസ്തുത
നടപ്പാലം നിര്‍മ്മാണം
വൈകാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
(സി)
നടപ്പാത
നിര്‍മ്മാണം
സാധ്യമല്ലെങ്കില്‍
ശബരിമല പാതയിലെ തിരക്ക്
കണക്കിലെടുത്ത് ഇവിടെ
വീതികുറഞ്ഞ പാലത്തിന്റെ
ഭാഗത്ത് എന്തെങ്കിലും
നിര്‍മ്മാണം നടത്താന്‍
ആലോചനയുണ്ടോ;
(ഡി)
നിലവിലുള്ള
വീതി കുറഞ്ഞ
പാലത്തിന്റെ സ്ഥാനത്ത്
വീതികൂടിയ പുതിയ പാലം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
പൊതുമരാമത്ത്
വകുപ്പിനുളള ബജറ്റ് വിഹിതവും
ചെലവും
2660.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
ലെ ബജറ്റില്‍
പൊതുമരാമത്ത്
വകുപ്പില്‍ റോഡുകളും
പാലങ്ങളും
വിഭാഗത്തിനായി എത്ര തുക
വകയിരുത്തുകയുണ്ടായി ;
(ബി)
പ്രസ്തുത
ബജറ്റിൽ കെട്ടിടങ്ങള്‍
വിഭാഗത്തിനായി എത്ര തുക
വകയിരുത്തുകയുണ്ടായി ;
(സി)
റോഡുകളും പാലങ്ങളും
വിഭാഗത്തില്‍ 2014-2015
സാമ്പത്തിക വര്‍ഷം എത്ര
തുക
ചെലവഴിക്കുകയുണ്ടായി ;
(ഡി)
കെട്ടിടങ്ങള്‍
വിഭാഗത്തില്‍ 2014-2015
സാമ്പത്തിക വര്‍ഷം എത്ര
തുക
ചെലവഴിക്കുകയുണ്ടായി?
കൊടുവള്ളിയില്‍
റസ്റ്റ് ഹൗസ്
2661.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുനിസിപ്പാലിറ്റിയായി
ഉയര്‍ത്തിയ
കൊടുവള്ളിയില്‍ പി.
ഡബ്ലൂ.ഡി. റസ്റ്റ് ഹൗസ്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനുള്ള
സ്ഥലം
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
എന്‍.എച്ച്-66
നാലുവരിപാത
2662.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.എച്ച്-66
നാലുവരി
പാതയാക്കുന്നതിനുള്ള
നടപടി
ഏതുഘട്ടത്തിലാണെന്നു്
അറിയിക്കാമോ ;
(ബി)
ഇതിനായി
സ്ഥലം ഏറ്റെടുക്കുന്ന
നടപടികളുടെ പുരോഗതി
കണ്ണൂര്‍, കാസര്‍ഗോഡ്
ജില്ലയില്‍
എത്രത്തോളമായിട്ടുണ്ടെന്ന്
വിശദമാക്കാമാേ ?