ഒരു
രൂപയ്ക്ക് അരി പദ്ധതി
2597.
ശ്രീ.എം.എ.
വാഹീദ്
,,
ബെന്നി ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഒരു
രൂപയ്ക്ക് അരി'
പദ്ധതിയുടെ പ്രയോജനം
ഏതെല്ലാം
വിഭാഗക്കാര്‍ക്കാണ്
ലഭിച്ചുകൊണ്ടിരിക്കുന്നത്
;
(ബി)
പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍
ആളുകളെ
ഉള്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ ;
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
മെഗാ
ഫുഡ് പാര്‍ക്ക് പദ്ധതി
2598.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ മെഗാ
ഫുഡ് പാര്‍ക്ക്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് ഫുഡ്
പാര്‍ക്കുകള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഫുഡ് പാര്‍ക്കുകള്‍
ആരംഭിക്കുന്നത്
എവിടെയെല്ലാമാണെന്ന്
വിശദീകരിക്കാമോ?
എന്‍ഡു
ടു എന്‍ഡ് പദ്ധതി
2599.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
വിതരണത്തിനായി എന്‍ഡു
ടു എന്‍ഡ് പദ്ധതിയ്ക്ക്
രൂപം നല്‍കിയിട്ടുണ്ടോ
എന്ന് വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
റേഷന്‍
വിതരണത്തിന് പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്
; വിശദമാക്കുമോ ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ഭക്ഷ്യ
സുരക്ഷാ നിയമം
2600.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
അനുശാസിക്കുന്ന റേഷന്‍
വിതരണം സംസ്ഥാനത്ത്
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ
; എങ്കില്‍
വ്യക്തമാക്കുമോ ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത നിയമം
നടപ്പാക്കാതിരിക്കാന്‍
കണ്ടെത്തിയ കാരണങ്ങള്‍
വിശദമാക്കുമോ ;
(സി)
ഭക്ഷ്യ
സുരക്ഷാ നിയമം
അനുശാസിക്കുന്ന റേഷന്‍
സമ്പ്രദായം അതേപടി
നടപ്പാക്കാന്‍
എന്തെല്ലാം
ബുദ്ധിമുട്ടുകളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ ?
മാവേലി
സ്റ്റോറുകള്‍
2601.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.കെ.ജയചന്ദ്രന്
,,
ബാബു എം. പാലിശ്ശേരി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാവേലി സ്റ്റോറുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചിരുന്ന
മാവേലി സ്റ്റോറുകളുടെ
എണ്ണമെത്രയായിരുന്നു ;
സഞ്ചരിക്കുന്ന മാവേലി
സ്റ്റോറുകള്‍
എത്രയായിരുന്നു ;
(സി)
സഞ്ചരിക്കുന്ന
മാവേലി സ്റ്റോറുകള്‍
ഉള്‍പ്പെടെ നിലവില്‍
എത്ര മാവേലി
സ്റ്റോറുകള്‍ ഉണ്ടെന്ന്
അറിയിക്കാമോ ;
(ഡി)
സബ്സിഡി
ഇനങ്ങളുടെ വിലയിലുണ്ടായ
വര്‍ദ്ധനവും
ഗുണനിലവാരമില്ലാത്ത
ഉല്‍പ്പന്നങ്ങളുടെ
വിപണനവും മാവേലി
സ്റ്റോറുകളുടെ
പ്രവര്‍ത്തനത്തെ
ബാധിച്ചിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
വിപണനത്തിന്
സാധനങ്ങള്‍
ലഭിക്കാതെയുളള മിക്ക
മാവേലി
സ്റ്റോറുകളുടെയും അവസ്ഥ
ജനജീവിതം
ദുസ്സഹമാക്കിയിട്ടുള്ള
കാര്യം
പരിശോധിച്ചിട്ടുണ്ടോ ?
മാവേലി
സ്റ്റോറുകളിലെയും സപ്ലെെകോ
സ്റ്റോറുകളിലെയും സാധന വില
2602.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ മാവേലി
സ്റ്റോറുകളിലെയും
സപ്ലെെകോ
സ്റ്റോറുകളിലെയും
സാധനങ്ങളുടെ വില
വിവരപ്പട്ടിക
എപ്രകാരമായിരുന്നുവെന്ന്
വിശദമാക്കാമോ ;
(ബി)
2015
മെയ് മാസത്തില്‍ മാവേലി
സ്റ്റോറുകളിലെയും
സപ്ലെെകോ
സ്റ്റോറുകളിലെയും
സാധനങ്ങളുടെ വില
വിവരപ്പട്ടിക
എപ്രകാരമായിരുന്നുവെന്ന്
വിശദമാക്കാമോ ;
(സി)
ഇതില്‍
ഏതെങ്കിലും സാധനത്തിന്
നൂറ് ശതമാനം
വിലവര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
കേന്ദ്ര
വിഹിതം വെട്ടിക്കുറച്ചത്
2603.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ അരി ,
ഗോതമ്പ് , മണ്ണെണ്ണ
എന്നിവയുടെ വിഹിതം
വെട്ടിക്കുറച്ചത്
മൂലമുണ്ടാകുന്ന കുറവ്
നികത്താന്‍
സ്വീകരിച്ചിട്ടുള്ള
അടിയന്തിര വിപണി
ഇടപെടല്‍ എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രത്തില്‍
നിന്നും ആവശ്യ
സാധനങ്ങള്‍ക്ക്
അഡ്ഹോക്ക്
അലോട്ട്മെന്റ്
നേടിയെടുക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
സബ്സിഡി
സാധനങ്ങള്‍ ലഭിക്കാത്തതിന്റെ
കാരണങ്ങള്‍
2604.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സപ്ലൈകോ
അടക്കമുള്ള
സ്ഥാപനങ്ങളിൽ സബ്സിഡി
സാധനങ്ങള്‍
ലഭിക്കാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ?
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലേക്ക് പഞ്ചസാര
2605.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ
അന്തേവാസികള്‍ക്ക്
നേരത്തെ
അനുവദിച്ചിരുന്ന
പഞ്ചസാര, 2013 ഡിസംബര്‍
മുതല്‍ ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മറ്റു
ത്വക്ക്
രോഗാശുപത്രികളിലെ
അന്തേവാസികള്‍ക്ക്
പഞ്ചസാര നല്കുമ്പോള്
കൊരട്ടി ഗാന്ധിഗ്രാമിലെ
അന്തേവാസികള്‍ക്ക്
മാത്രം നിഷേധിക്കുന്നു
എന്നതു സംബന്ധിച്ച
പേഷ്യന്റ്സ്
സൊസൈറ്റിയുടെ പരാതി
പരിശോധിച്ച് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
വിരമിച്ച
ഉദ്യോഗസ്ഥരുടെ നിയമനം
2606.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പില്‍
നിന്നും വിരമിച്ച
ഉദ്യോഗസ്ഥരെ
വകുപ്പിന്റെ കീഴിലുള്ള
ഏതെങ്കിലും
സ്ഥാപനത്തിലോ
പദ്ധതിയിലോ
നിയമിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
അപ്രകാരം നിയമിച്ച
ഉദ്യോഗസ്ഥരുടെ പേരും
അവര്‍ വഹിച്ചിരുന്ന
തസ്തികയും നിയമനം
നല്കിയ തസ്തികയും
ശമ്പളവും വിശദമാക്കുമോ
;
(സി)
ഭക്ഷ്യ
സുരക്ഷാ പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
പുതുതായി
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
ജീവനക്കാരെ പ്രത്യേകം
നിയമിച്ചിട്ടുണ്ടോ ;
എങ്കില്‍ എത്ര പേരെ
നിയമിച്ചുവെന്നും
ഇതില്‍ വകുപ്പില്‍
നിന്നും വിരമിച്ച എത്ര
പേരെ നിയമിച്ചുവെന്നും
അറിയിക്കുമോ ; എത്രപേരെ
നേരിട്ട് നിയമിച്ചു ;
വ്യക്തമാക്കുമോ ?
പുതുക്കിയ
റേഷന്‍ കാര്‍ഡ്
2607.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കിയ
റേഷന്‍ കാര്‍ഡുകള്‍
മുന്‍ഗണനാ വിഭാഗം,
പൊതുവിഭാഗം എന്നിങ്ങനെ
വേര്‍തിരിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഓരോ വിഭാഗത്തിലുംപെട്ട
റേഷന്‍ കാര്‍ഡുകളുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കുമോ ?
പാമോയില്‍
ഇറക്കുമതി
T 2608.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമോയില്‍
ഇറക്കുമതി കേസ്സില്‍
പാമോയില്‍ ഇറക്കുമതി
നടപടി തെറ്റായിപ്പോയി
എന്ന ചീഫ്
സെക്രട്ടറിയുടെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ ?
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
2609.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
കെ.രാജു
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിപണിയില്‍
നിത്യോപയോഗ
സാധനങ്ങളുടെ 2011-ലെയും
2015-ലെയും വിലകള്‍
തമ്മില്‍ താരതമ്യം
ചെയ്ത കണക്ക്
ലഭ്യമാക്കുമോ;
(ബി)
നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റം
പച്ചക്കറിയുടെ
വിലക്കയറ്റത്തിനും
ഇടയാക്കിയിട്ടുണ്ടോ ?
നെല്ലിന്‍െറ
സംഭരണ വില
T 2610.
ശ്രീ.എം.ചന്ദ്രന്
,,
സി.കെ സദാശിവന്
,,
പുരുഷന് കടലുണ്ടി
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍
നിന്നും നിലവില്‍
നെല്ല് സംഭരിക്കുന്നത്
എന്ത് തുകയ്ക്കാണ് ;
ഇത് ഉല്പാദന ചെലവുമായി
താരതമ്യം
ചെയ്യുമ്പോള്‍ തുലോം
കുറവാണ് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെല്ലിന്‍െറ
സംഭരണ വില
വര്‍ദ്ധിപ്പിക്കണമെന്ന
കര്‍ഷകരുടെ ആവശ്യം
പരിഗണിക്കുമോ ;
(സി)
ഉല്പാദനച്ചെലവിന്
അനുസൃതമായി സംഭരണവില
നിശ്ചയിക്കുവാന്‍
തയ്യാറാകുമോ ?
പുറമ്പോക്ക്
ഭൂമിയില്‍ താമസിക്കുന്നവർക്ക്
റേഷന്‍ കാര്‍ഡ്
2611.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഷങ്ങളായി
പുറമ്പോക്ക് ഭൂമിയില്‍
താമസിക്കുന്നവർക്ക്
റേഷന്‍ കാര്‍ഡ്
നല്കാന് നിലവില്‍
സംവിധാനമുണ്ടോ ;
എങ്കില്‍ ആയതിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ ?
സപ്ലൈകോയിലെ
ജീവനക്കാര്‍
2612.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷനിങ്
ഇൻസ്പെക്ടറെ മാവേലി
സ്റ്റോറുകളില്‍
നിയമിക്കുന്നതു
സംബന്ധിച്ചു്
ജീവനക്കാരുടെ ഇടയില്‍
നിലനില്‍ക്കുന്ന പരാതി
പരിഹരിക്കുന്ന കാര്യം
സപ്ലൈകോ ആലോചിക്കുമോ;
(ബി)
സപ്ലൈകോയിലെ
ഡെപ്യുട്ടേഷന്
അവസാനിപ്പിക്കുന്നത്
സംബന്ധിച്ച്
പഠിക്കുവാന്‍ കമ്മീഷനെ
നിയോഗിച്ചിട്ടുണ്ടോ;
ആയതിന്റെ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
ഇതില്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ;
(സി)
സപ്ലൈകോയിലെ
ഡെപ്യുട്ടേഷന്
സംബന്ധിച്ച് ഓപ്ഷന്
നല്കുന്ന കാര്യം
പരിശോധിക്കുന്നുണ്ടോ;
ഇതു സംബന്ധിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ഡി)
സപ്ലൈകോയിലെ
ദിവസവേതന ജീവനക്കാരുടെ
ശമ്പളം
വര്ദ്ധിപ്പിക്കന്ന
കാര്യം
ആലോചിക്കുന്നുണ്ടോ;
ഇവര്‍ക്ക് മിനിമം കൂലി
നല്കുന്നുണ്ടോ ;
ഇവര്‍ക്ക് ഇ.പി.എഫ്
ആനുകൂല്യം സംബന്ധിച്ച്
സപ്ലൈകോ നിലപാട്
വ്യക്തമാക്കാമോ;
(ഇ)
ദിവസവേതനക്കാരെ
കോണ്ട്രാക്റ്റ്
ജീവനക്കാരായി മാറ്റുന്ന
കാര്യം സപ്ലൈകോയുടെ
പരിഗണനയിലുണ്ടോ ;
വിശദാംശം
വെളിപ്പെടുത്തുമോ;
(എഫ്)
നിലവിലുള്ള
പി.എസ്.സി. ലിസ്റ്റില്‍
നിന്നും എത്ര അസി.
സെയില്‍സ് മാന്‍ മാരെ
നിയമിച്ചു
എന്നറിയിക്കാമോ;
പി.എസ്.സി ലിസ്റ്റ്
ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ;
ഇപ്പോള്‍ എത്ര അസി.
സെയില്സ്മാന് ഒഴിവ്
നിലവിലുണ്ട് ; ജില്ല
തിരിച്ചുള്ള വിവരം
അറിയിക്കാമോ?
പാരിപ്പള്ളി
കേന്ദ്രമാക്കി പുതിയ സപ്ലൈകോ
മെഡിക്കല്‍ സ്റ്റോര്‍
2613.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പാരിപ്പള്ളി
കേന്ദ്രമാക്കി പുതിയ
സപ്ലൈകോ മെഡിക്കല്‍
സ്റ്റോര്‍
ആരംഭിക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിരുന്നുവോ;
(ബി)
എങ്കില്‍
അതിന്റെ പ്രവര്‍ത്തന
പുരോഗതി അറിയിക്കുമോ;
(സി)
ആയതിന്റെ പ്രാരംഭ
നടപടികള്‍
സ്വീകരിക്കേണ്ടത്
ആരാണ്;
(ഡി)
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജിന്റെ
പ്രവര്‍ത്തനം
തുടങ്ങാനിരിക്കുന്ന ഈ
പ്രദേശത്ത് മെഡിക്കല്‍
സ്റ്റോര്‍
ആരംഭിക്കുന്നതിന്
കാലതാമസം
വരുത്തുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
മെഡിക്കല്‍ സ്റ്റോര്‍
ആരംഭിക്കുവാനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
റേഷന്‍കടകളുടെ
സമ്പൂര്‍ണ്ണ
കമ്പ്യൂട്ടര്‍വല്‍ക്കരണം
2614.
ശ്രീ.സണ്ണി
ജോസഫ്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകള്‍
പൂര്‍ണ്ണമായും
കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ ?
തിരുവനന്തപുരം
നഗരത്തിലെ ഗ്യാസ് വിതരണത്തിലെ
കൃത്രിമം
2615.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ ഗ്യാസ്
ഏജന്‍സികള്‍ ഗ്യാസ്
വിതരണത്തില്‍
വന്‍തോതില്‍ കൃത്രിമം
കാണിയ്ക്കുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തുമോ ;
(ബി)
എത്ര
ഗ്യാസ് ഏജന്‍സികള്‍
തിരുവനന്തപുരം
നഗരത്തില്‍
പ്രവര്‍ത്തിച്ചുവരുന്നു
; ഓരോ ഏജന്‍സിക്കും
എത്ര കണ്‍സ്യൂമേഴ്സ്
ഉണ്ട് ;
(സി)
സ്ഥിരമായി സിറ്റിയില്‍
താമസിക്കാത്തതും
എന്നാല്‍ കണ്‍സ്യൂമറായി
തുടരുന്നവരുമായിട്ടുള്ളവരുടെ
പേരില്‍ ഗ്യാസ്
ഏജന്‍സികള്‍ തന്നെ
ഗ്യാസ് ബുക്ക്
ചെയ്യുന്നതും അത്
കരിഞ്ചന്തയില്‍ മറിച്ച്
വില്‍ക്കുന്നതുമായ
സ്ഥിതി വിശേഷം അന്വേഷണ
വിധേയമാക്കാമോ ;
(ഡി)
ഗ്യാസ്
വിതരണത്തില്‍
ഏജന്‍സികള്‍
ക്രമരഹിതമായി
പ്രവര്‍ത്തിക്കുന്നതിനെ
നിയന്ത്രിക്കാനും
നിരീക്ഷിക്കാനും
സംവിധാനം ഉണ്ടോ ;
ഏതെല്ലാം ഏജന്‍സികളുടെ
നിയമവിരുദ്ധ
പ്രവര്ത്തനങ്ങളിന്മേല്
നടപടി
സ്വീകരിക്കുകയുണ്ടായിട്ടുണ്ട്
;
സിവില്‍സപ്ലൈസ്
കോര്‍പ്പറേഷന്റെ വിപണി ഇടപെടല്‍
പദ്ധതി
2616.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍സപ്ലൈസ്
കോര്പ്പറേഷന് വിപണി
ഇടപെടല്‍ പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ
; എങ്കില്‍ പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
സാധനങ്ങളാണ് പ്രസ്തുത
പദ്ധതിയിലൂടെ വിതരണം
ചെയ്യാനുദ്ദേശിക്കുന്നതെന്നു
വെളിപ്പെടുത്തുമോ;
(സി)
ഗുണമേന്മയുള്ള
സാധനങ്ങള്‍ കുറഞ്ഞ വില
നിരക്കില്‍ നല്കാന്
പ്രസ്തുത പദ്ധതിയിലൂടെ
സൗകര്യമൊരുക്കുമോ ?
നിത്യോപയോഗസാധനങ്ങളുടെ
വിലവര്‍ദ്ധനവ്.
2617.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2010-11 വര്‍ഷം
നിത്യോപയോഗസാധനങ്ങള്‍
തുടങ്ങി വിവിധ
ഭക്ഷ്യോല്പന്നങ്ങള്,
ഹോട്ടല്‍
ഭക്ഷണവസ്തുക്കള്‍
എന്നിവയുടെ വിപണിവില
(വില്പനവില)
എത്രയെന്നും 2015 ജൂണ്‍
മാസം പ്രസ്തുത വില
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
2010-11
വര്‍ഷത്തിനുശേഷം 2015
ജൂണ്‍ വരെയുള്ള
കാലയളവില്‍ ഇവയില്‍
വന്നിട്ടുള്ള
വിലവര്‍ദ്ധനവ് എത്ര;
ഇതിനുള്ള കാരണം
ലഭ്യമാക്കുമോ;
(സി)
വില
നിയന്ത്രണങ്ങൾക്കായി
ഏർപ്പെടുത്തിയ
നടപടിക്രമങ്ങളുടെ
ഭാഗമായി എത്ര
വിലകുറയ്ക്കാന്‍
കഴിഞ്ഞു എന്നും
വ്യക്തമാക്കുമോ;
(ഡി)
ഭക്ഷ്യവകുപ്പിന്
കീഴില്‍
പൊതുജനങ്ങള്‍ക്കായി
ന്യായവിലയില്‍
നല്കുന്ന
ഉല്പന്നങ്ങള്
എന്തെല്ലാം; അവയുടെ വില
എത്ര; ഇത്
ആവശ്യക്കാരായവര്‍ക്ക്
എത്ര ശതമാനം നിലവില്‍
ലഭിക്കുന്നു എന്ന്
വ്യക്തമാക്കുമോ;
(ഇ)
ഉപഭോക്താക്കള്‍ക്ക്
അരി മുതല്‍ മറ്റു
നിത്യോപയോഗസാധനങ്ങള്‍
ഏതെല്ലാം സ്ഥാപനങ്ങള്‍
വഴി എത്ര വില ഈടാക്കി
നല്കുന്നു എന്ന്
(2015-16 ജൂണ്‍
നിലവാരമനുസരിച്ച്)
വിശദമായ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ;
(എഫ്)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പ്രവര്‍ത്തനമാരംഭിച്ച
നന്മ സ്റ്റോറുകള്‍
എത്ര; ഇവയ്ക്കു നല്കിയ
സര്‍ക്കാര്‍ സഹായം എത്ര
; ഇപ്പോള്‍ എത്ര എണ്ണം
പ്രവര്‍ത്തിക്കുന്നു;
പുതിയവ എത്ര; 2010-11
മുതല്‍ 2015 ജൂണ്‍
വരെയുള്ള കണക്ക്
ലഭ്യമാക്കുമോ?
പാചകവാതക
വിതരണത്തിലെ കാലതാമസം
2618.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ വിവിധ
ഭാഗങ്ങളില്‍ പാചകവാതക
വിതരണം
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പാചകവാതക
വിതരണം യഥാസമയത്തു
സുതാര്യമായി
നടപ്പാക്കുന്നതിന്
ജനപ്രതിനിധികളെയും
ഗുണഭോക്താക്കളെയും
വിതരണക്കാരേയും
ഉദ്യോഗസ്ഥരേയും
ഉള്‍പ്പെടുത്തിക്കൊണ്ട്
പരാതി പരിഹാരത്തിനും
മോണിറ്റർ
ചെയ്യുന്നതിനുമായി ഒരു
കമ്മിറ്റി
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പാചകവാതക
വിതരണം യഥാസമയം
നടക്കുന്നതിനായി
നിലവില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ;
(ഡി)
പാചകവാതകം
യഥാസമയം ലഭിക്കാത്തതു
സംബന്ധിച്ച്
പള്ളിപ്പുറം,
കുഴുപ്പള്ളി,
എടവനക്കാട് എന്നീ
പഞ്ചായത്തുകളിലെ
താമസക്കാരില്‍ നിന്നും
കഴിഞ്ഞ
ആറുമാസക്കാലയളവില്‍
എത്ര പരാതികളാണ്
ലഭിച്ചതെന്നും
സ്വീകരിച്ച
തുടര്നടപടിയെന്തെന്നും
വിശദീകരിക്കാമോ?
പാചകവാതക
വിതരണത്തിലെ തടസ്സങ്ങള്‍
2619.
ശ്രീ.സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചക
വാതക ടാങ്കര്‍
തൊഴിലാളികളുടെയും
ഗ്യാസ് ഫില്ലിംഗ്
തൊഴിലാളികളുടെയും സമരം
കാരണം പാചകവാതക വിതരണം
പലപ്പോഴും
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പാചക വാതക ഫില്ലിംഗ്,
വിതരണ ജോലികള്‍
അവശ്യസര്‍വ്വീസായി
പരിഗണിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
വിശദമാക്കാമോ ;
(സി)
പാചക
വാതക സിലിണ്ടറിന്റെ
വിതരണത്തിലുള്ള
ക്രമക്കേടുകള്‍
പരിഹരിക്കാന്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ ;
വ്യക്തമാക്കാമോ?
സഹകരണ
സംഘങ്ങള്‍ക്ക് സ്ഥലം
വാങ്ങുന്നതിന് സ്റ്റാമ്പ്
ഡ്യൂട്ടി ഇളവ്
2620.
ശ്രീ.കെ.മുരളീധരന്
,,
വി.റ്റി.ബല്‍റാം
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങള്‍ക്ക് അവയുടെ
സ്വന്തം ബിസിനസ്
ആവശ്യാര്‍ത്ഥം സ്ഥലം
വാങ്ങുന്നതിന്
സ്റ്റാമ്പ് ഡ്യൂട്ടി
ഇളവ് അനുവദിക്കാറുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ചുള്ള
ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കുമോ;
(സി)
രജിസ്ട്രേഷന്
വകുപ്പിലെ പല സബ്
രജിസ്ട്രാര്‍മാരും
സ്ഥലം രജിസ്റ്റര്‍
ചെയ്യാന്‍ അനുവദിക്കാതെ
ആധാരം ഇംപൗണ്ട്
ചെയ്യുകയോ സ്റ്റാമ്പ്
ഡ്യൂുട്ടി പിഴ പലിശ
സഹിതം ആവശ്യപ്പെടുകയോ
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സഹകരണ
സംഘങ്ങള്‍ക്ക് അവയുടെ
സ്വന്തം ബിസിനസ്സ്
ആവശ്യാര്‍ത്ഥം സ്ഥലം
വാങ്ങുന്നതിന്
സ്റ്റാമ്പ് ഡ്യൂട്ടി
ഇളവ് നല്‍കണമെന്ന
നിബന്ധന കൃത്യമായി
പാലിക്കാന്‍ എല്ലാ സബ്
രജിസ്ട്രാര്‍മാര്‍ക്കും
നിര്‍ദ്ദേശം നല്‍കുമോ?
ആധാരങ്ങളുടെ
ഓണ്‍ ലൈന്‍ രജിസ്ട്രേഷന്
2621.
ശ്രീ.കെ.രാധാകൃഷ്ണന്
,,
വി.ശിവന്‍കുട്ടി
,,
എ.എം. ആരിഫ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആധാരങ്ങളുടെ
രജിസ്ട്രേഷന് ഓണ്‍
ലൈന്‍ വഴി ആക്കുന്ന
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
(ബി)
എത്ര
സബ് രജിസ്ട്രാര്‍
ഓഫീസുകളില്‍ ഇതിനകം
ഓണ്‍ലൈന്‍
രജിസ്ട്രേഷന്
നടപ്പാക്കാനായി എന്ന്
അറിയിക്കാമോ; ഇതിന്റെ
നടപടിക്രമം
വിശദമാക്കാമോ;
(സി)
ഓണ്‍ലൈന്‍
രജിസ്ട്രേഷന്
നടപ്പാക്കിയ സബ്
രജിസ്ട്രാര്‍
ഓഫീസുകളിലെ വസ്തു
രജിസ്ട്രേഷന്
സംബന്ധിച്ച് വ്യാപകമായ
പരാതി ഉയര്‍ന്നിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഓണ്‍
ലൈന്‍ രജിസ്ട്രേഷന്
കമ്പ്യൂട്ടര്‍
ഉള്‍പ്പെടെയുള്ള
ആവശ്യമായ പശ്ചാത്തല
സൗകര്യങ്ങളുടെ കുറവും,
ഉദ്യോഗസ്ഥര്‍ക്ക്
മതിയായ പരിശീലനം
നല്‍കാത്തതും
രജിസ്ട്രേഷന്
നടപടികളില്‍ അപാകതകള്‍
ഉണ്ടാകുന്നതിന്
കാരണമായിട്ടുണ്ടോ; ഇത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?