വിദേശ
പഠനത്തിനുള്ള സ്കോളര്‍ഷിപ്പു
പദ്ധതി
2399.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗത്തില്‍ നിന്നും
തിരഞ്ഞെടുക്കപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
മാസ്റ്റര്‍ ബിരുദം
നേടുന്നതിനായി
രൂപപ്പെടുത്തി വിദേശ
പഠനത്തിനുള്ള
സ്കോളര്‍ഷിപ്പു പദ്ധതി
നടത്തിപ്പിനായി 2013-14
, 2014-15
ബഡ്ജറ്റുകളില് എത്ര
തുക വീതം
ഉള്‍പ്പെടുത്തി; എത്ര
തുക ചെലവഴിച്ചു;
വ്യക്തമാക്കുമോ?
വിവാഹ
ധനസഹായം
2400.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിവിഭാഗത്തില്പ്പെട്ടവര്ക്ക്
വിവാഹ ധനസഹായം
നല്കുന്ന പദ്ധതി
പ്രകാരം ഒരു
വ്യക്തിക്ക് എത്ര
രൂപയാണ്
നല്‍കിവരുന്നതെന്നു
വിശദമാക്കുമോ ;
(ബി)
ഇതിനായി
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എത്ര രൂപയാണ്
നല്‍കിയിരുന്നത് ;
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
ഇപ്പോള്‍
നല്‍കിവരുന്ന തുക
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ?
ദേശീയ
ഗ്രാമീണ കുടിവെള്ള പദ്ധതി
2401.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ കുടിവെള്ള
പദ്ധതിക്കായി കേന്ദ്ര
സര്‍ക്കാര്‍ 2012-13
മുതല്‍ 2014-15 വരെ
പട്ടികജാതിക്കാര്‍ക്ക്
നല്കിയ തുകയെത്രയെന്ന്
സാമ്പത്തിക വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച്
ഓരോവര്‍ഷവും
നടപ്പാക്കിയ കുടിവെള്ള
പദ്ധതികള്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
പഞ്ചായത്തുകളില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക് എത്ര
രൂപാ വീതം
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്നും
പൂര്‍ത്തിയാക്കാത്ത
പദ്ധതികള്‍
ഏതെല്ലാമെന്നും
വിവരിക്കുമോ?
സ്വയം
പര്യാപ്ത പട്ടികജാതി കോളനി
പദ്ധതി
2402.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
മണ്ഡലത്തില്‍ സ്വയം
പര്യാപ്ത പട്ടികജാതി
കോളനി പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ എത്ര
കോളനികളാണ്
നിലവിലുള്ളത് എന്ന്
വിശദമാക്കാമോ ;
(ബി)
പദ്ധതിയില്‍
ഉള്‍പ്പെടുത്താവുന്ന
എത്ര കോളനികളാണ്
അവശേഷിക്കുന്നത് ; ഇവ
ഏതെല്ലാമാണ് ;
(സി)
പ്രസ്തുത
കോളനികളില്‍ കൂടി
പദ്ധതി നടപ്പിലാക്കാന്‍
നടപടി സ്വീകരിക്കുമോ ?
വിദേശ
പഠനത്തിന് ധനസഹായം
2403.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശ പഠനത്തിന് സഹായം
നല്കുന്ന പദ്ധതികള്‍
നിലവിലുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
ആരംഭിച്ചത് ഏത്
വര്‍ഷത്തിലാണ് ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര
പേര്‍ക്ക് ധനസഹായം
നല്കി ;
വ്യക്തമാക്കാമോ ;
(ഡി)
ഒരു
വിദ്യാര്‍ത്ഥിക്ക് എത്ര
രൂപയാണ് സഹായമായി
നല്‍കുന്നത് ;
വിശദമാക്കുമോ ?
ഉന്നത
വിദ്യാഭ്യാസത്തിന് പട്ടികവിഭാഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
2404.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെടുന്ന
പ്രൊഫഷണല്‍/ഉന്നത
വിദ്യാഭ്യാസം നടത്തുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍ ഇപ്പോള്‍
നല്‍കിവരുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉന്നത
വിദ്യാഭ്യാസം നടത്തുന്ന
പട്ടികവിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക്
താമസിക്കുന്നതിന്
സര്‍ക്കാര്‍/എയിഡഡ്
കോളേജുകളില്‍
ഹോസ്റ്റലുകള്‍ ഇല്ലാത്ത
സാഹചര്യത്തില്‍
എന്തൊക്കെ
സൗകര്യങ്ങളാണ്
ഇവര്‍ക്കായി പകരം
എര്‍പ്പെടുത്തിയിട്ടുള്ളത്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
സ്വാശ്രയ
പ്രൊഫഷണല്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
അഡ്മിഷന് ലഭിക്കുന്ന
പട്ടിക വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തൊക്കെ
സൗകര്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രൊഫഷണല്‍
കോഴ്സുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ് ടോപ് കംപ്യൂട്ടര്‍
നല്‍കുമെന്ന
സര്‍ക്കാര്‍
പ്രഖ്യാപനപ്രകാരം ഓരോ
വര്‍ഷവും എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഇതിന്റെ പ്രയോജനം
ലഭിച്ചിട്ടുണ്ടെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
കഴിഞ്ഞ
വര്‍ഷം നല്‍കേണ്ട ലാപ്
ടോപ് കമ്പ്യൂട്ടറുകളുടെ
വിതരണം ഇനിയും
നടന്നിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാരണം വ്യക്തമാക്കുമോ;
എന്നത്തേക്ക് ഇവയുടെ
വിതരണം നടത്താന്‍
കഴിയുമെന്നും ഈ പദ്ധതി
തുടരുവാൻ
തയ്യാറാകുമോയെന്നും
വിശദീകരിക്കുമോ ;
റാന്നി
നിയോജകമണ്ഡലത്തില്‍
സ്വയംപര്യാപ്ത പട്ടികജാതി
സങ്കേതങ്ങള്‍
2405.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തില്‍
സ്വയംപര്യാപ്ത
പട്ടികജാതി
സങ്കേതങ്ങള്‍ ഏതൊക്കെ
കോളനികളിലാണ്
അനുവദിച്ചിട്ടുള്ളത് ;
(ബി)
ഓരോ
കോളനിയിലും ഏതൊക്കെ
പദ്ധതികളാണ്
നടപ്പാക്കുന്നത് ; ഓരോ
പദ്ധതിക്കും
നീക്കിവച്ചിരിക്കുന്ന
തുക എത്ര ; ഏത് ഏജന്‍സി
വഴിയാണ് കോളനികളില്‍
പദ്ധതി നിര്‍വ്വഹണം
നടത്തുന്നത് ; ഏതൊക്കെ
പദ്ധതികളാണ്
പൂര്‍ണ്ണമായും
നടപ്പാക്കിയത് ; മറ്റു
പദ്ധതികള്‍ ഏതു ഘട്ടം
വരെയായി എന്നീ
വിവരങ്ങള്‍ കോളനികളുടെ
പേരു തിരിച്ച്
വിശദമാക്കാമോ ?
പുലയാസ്
കോളനി വ്യക്തിഗത വാട്ടര്‍
കണക്ഷന്
2406.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
"സ്വയംപര്യാപ്ത
പട്ടികജാതി
സങ്കേതങ്ങള്‍" പദ്ധതി
പ്രകാരം വൈപ്പിന്‍
മണ്ഡലത്തിലെ പുലയാസ്
കോളനിയിലെ ഇനിയും
പൂര്‍ത്തീകരിക്കാനുള്ള
വ്യക്തിഗത വാട്ടര്‍
കണക്ഷന് നല്കുന്ന
പ്രവൃത്തി
നടപ്പാക്കുന്നതില്‍
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
താത്കാലിക ഉടമസ്ഥാവകാശം
നല്‍കുന്നതിലെ കാലതാമസം
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ ?
താനൂര്‍
നിയോജക മണ്ഡലത്തിലെ പട്ടികജാതി
കോളനികള്‍
2407.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പട്ടികജാതി
കോളനികളെയാണ് സ്വയം
പര്യാപ്ത പട്ടികജാതി
ഗ്രാമങ്ങളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
കോടി രൂപയാണ് ഇതിനായി
അനുവദിച്ചിട്ടുള്ളത്;
(സി)
ഏതെല്ലാം
പ്രവൃത്തികള്‍ ഇവിടെ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഏത് ഏജന്‍സിയാണ്
നിര്‍മ്മാണ പ്രവൃത്തി
ഏറ്റെടുത്തതെന്നും
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
പ്രവൃത്തി എന്ന്
പൂര്‍ത്തിയാക്കാനാകുമെന്നും
വെളിപ്പെടുത്താമോ?
പൂള്‍ഡ്
ഫണ്ടില്‍ പൂര്‍ത്തിയാക്കുന്ന
പദ്ധതികള്‍
2408.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ മാര്‍ച്ച്
31 വരെ പൂള്‍ഡ് ഫണ്ട്
എത്ര ശതമാനം
ചെലവഴിച്ചു;
(ബി)
പൂള്‍ഡ്
ഫണ്ടില്‍ ഈ
വര്‍ഷത്തില്‍
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍ ഏതെല്ലാം;
(സി)
പൂള്‍ഡ്
ഫണ്ടില്‍
പൂര്‍ത്തിയാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്നും ഇനിയും
അനുവദിച്ചിട്ടില്ലാത്ത
പദ്ധതികള്‍
ഏതെല്ലാമെന്നും
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
ബ്ലോക്ക്
ഗ്രാന്റ് പദ്ധതി
T 2409.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പില്‍
നിന്ന് 2014-2015-ലെ
റവന്യൂ
ചെലവുകള്‍ക്കുള്ള
ബ്ലോക്ക് ഗ്രാന്റ്
പദ്ധതിയനുസരിച്ച്
ബഡ്ജറ്റ് വിഹിതമായും
റീ-അപ്രോപ്രിയേഷനിലൂടെയും
എത്ര തുക
നീക്കിവച്ചിരുന്നു
എന്നും അതില്‍ എത്ര തുക
ചെലവഴിക്കപ്പെട്ടിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ;
(ബി)
നിലവിലെ
ബഡ്ജറ്റില്‍ ഇതിനായി
എത്ര തുകയാണ്
നീക്കിവച്ചിട്ടുള്ളത് ;
ഇതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പിന്നോക്ക
സമുദായക്ഷേമ വകുപ്പ് മുഖേനയുള്ള
പദ്ധതികള്‍
2410.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
സമുദായക്ഷേമ വകുപ്പ്
മുഖേന നടപ്പില്‍
വരുത്തുന്ന പദ്ധതികള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
2411.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ പാറയം
എസ്.സി. കോളനിയില്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയുടെ ഭാഗമായി
നടപ്പാക്കിയിട്ടുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
ചാലക്കുടി
മണ്ഡലത്തിലെ
കുറ്റിച്ചിറ അംബേദ്കര്‍
കോളനികളുള്‍പ്പെടെയുള്ള
വിവിധ എസ്.സി.
കോളനികളില്‍ പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ
?
ബാര്‍ബര്‍
തൊഴിലാളികളുടെ പശ്ചാത്തല സൗകര്യ
വികസനം
2412.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പിന്നോക്ക സമുദായ വികസന
വകുപ്പുവഴി പ്രസ്തുത
സമുദായത്തില്‍പ്പെട്ട
ബാര്‍ബര്‍
തൊഴിലാളികളുടെ
പശ്ചാത്തല സൗകര്യങ്ങള്‍
ആധുനിക
വല്‍ക്കരിക്കുന്നതിനുള്ള
ധനസഹായത്തിനായി 2013-14
ലെ ബഡ്ജറ്റ് വിഹിതമായി
എത്ര തുക
ഉള്ക്കൊള്ളിച്ചിരുന്നുവെന്നും
അതില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വിഹിതമായി
2014-15 - ല്‍
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിലവിലെ
ബഡ്ജറ്റില്‍ എത്ര തുക
അനുവദിച്ചിട്ടുണ്ട് ?
പിന്നോക്ക
വിഭാഗക്കാരുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി
നടപ്പിലാക്കിയ പദ്ധതികൾ
2413.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗക്കാരുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി
2014-15 ലെ സംസ്ഥാന
ബഡ്ജറ്റില്‍
വകയിരുത്തിയ 80 കോടി
രൂപ വിനിയോഗിച്ചു
നടപ്പിലാക്കിയ
പദ്ധതികളെ സംബന്ധിച്ചു
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പട്ടികജാതി
മിശ്ര വിവാഹിത൪ക്കുളള ധനസഹായം
2414.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.ശിവദാസന്‍ നായര്‍
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
മിശ്ര വിവാഹിത൪ക്ക്
ധനസഹായം നല്കുന്ന
പദ്ധതി പ്രകാരം ഒരു
വ്യക്തിയ്ക്ക് എത്ര
രൂപയാണ് നല്കി
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത ധനസഹായം എത്ര
രൂപയാണ്
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈയിനത്തില്‍
ഇപ്പോള്‍ നല്കി വരുന്ന
തുക വളരെ കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ
വര്‍ദ്ധിപ്പിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
2415.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീശങ്കരാചാര്യ
സംസ്കൃത
സര്‍വ്വകലാശാലയില്‍
എം.ഫില്‍, പി.എച്ച്.ഡി
കോഴ്സുകള്‍ക്ക്
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന
വിദ്യാഭ്യാസാനുകൂല്യങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
കുറയ്ക്കുവാനോ,
പരിമിതപ്പെടുത്തുവാനോ
ആലോചിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ഇപ്പോള്‍ നല്കി
വരുന്ന ആനുകൂല്യങ്ങള്‍
അതേപടി നല്കുവാന്
നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതി
വികസന ഫണ്ട് - ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
2416.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന ഫണ്ട്
വിനിയോഗിച്ച്
ആറ്റിങ്ങല്‍ നിയോജക
മണ്ഡലത്തില്‍ 2014-15
സാമ്പത്തിക വര്‍ഷം
ഏതെല്ലാം പ്രവൃത്തികള്‍
നടപ്പില്‍ വരുത്തുവാന്‍
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ ?
കോര്‍പ്പസ്
ഫണ്ട് വിനിയോഗം
2417.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം
മാര്‍ച്ച് 31 വരെ
കോര്‍പ്പസ് ഫണ്ട് എത്ര
ശതമാനം ചെലവഴിച്ചു;
(ബി)
പ്രസ്തുത
ഫണ്ട് ഉപയോഗിച്ച് ഈ
വര്‍ഷം
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഫണ്ട് ഉപയോഗിച്ച്
തുടങ്ങാന്‍
തീരുമാനിച്ചതും ഇനിയും
തുടങ്ങിയിട്ടില്ലാത്തതുമായ
പദ്ധതികളുടെ പേരുകള്‍
ജില്ല തിരിച്ച്
നല്‍കാമോ?
പ്രൊഫഷണല്‍
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ്ടോപ്പ് നല്‍കുന്നതിലെ
ക്രമക്കേട്
2418.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൊഫഷണല്‍
കോളേജുകളില്‍
പഠിക്കുന്ന പട്ടികജാതി
വിഭാഗത്തിൽപെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ്ടോപ്പ്
നല്കുന്നതില്
ക്രമക്കേടുകള്‍
എന്തെങ്കിലും
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
പട്ടികജാതി
കോളനികളുടെ നവീകരണം
2419.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
കോടി രൂപ ചെലവഴിച്ച്
പട്ടികജാതി കോളനികള്‍
നവീകരിക്കുന്ന പദ്ധതി
2015-16 വര്‍ഷത്തില്‍
നടപ്പിലാക്കുന്നുണ്ടോ;
വിശദവിവരം ലഭ്യമാക്കാമോ
;
(ബി)
ആറ്റിങ്ങല്‍
നിയമസഭാ മണ്ഡലത്തില്‍
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം
പദ്ധതിയിലുള്‍പ്പെടുത്തി
ഏതെല്ലാം കോളനികള്‍
നവീകരിക്കുന്നുണ്ട് ;
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ട് ;
വിശദമാക്കാമോ ?
പട്ടികജാതി
കോളനികളുടെ നവീകരണം
T 2420.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ
നവീകരണത്തിനായി ഈ
സര്‍ക്കാര്‍
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
പട്ടികജാതി
കോളനികളിലെ വീടുകള്‍
പുനരുദ്ധരിക്കുന്നതിനും
അടിസ്ഥാന സൗകര്യ
വികസനത്തിനും
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
എഴുമാന്തുരുത്ത്
പട്ടികജാതി കോളനിയുടെ
അടിസ്ഥാന സൗകര്യവികസനം
സംബന്ധിച്ച് നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
പ്രസ്തുത ഫയല്‍
ഇപ്പോള്‍ ആരുടെ
പക്കലാണ്, ഫയല്‍
നമ്പര്‍ അറിയിക്കാമോ ?
കാസര്‍ഗോഡ്
പട്ടികജാതി കോളനികള്‍ മോഡല്‍
കോളനികളാക്കി മാറ്റാന്‍ പദ്ധതി
2421.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
പട്ടികജാതി കോളനികള്‍
മോഡല്‍ കോളനികളാക്കി
മാറ്റുന്നതിന് ഇതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ട് ;
(ബി)
പദ്ധതി
നടപ്പിലാക്കിയതു
സംബന്ധിച്ച് ലഭിച്ച
പരാതികള്‍ക്ക്
എന്തെങ്കിലും പരിഹാരം
കണ്ടെത്തിയിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
പട്ടികജാതി
കോളനികളുടെ വികസനത്തിനായി
പദ്ധതി
2422.
ശ്രീ.എസ്.രാജേന്ദ്രന്
,,
ആര്. രാജേഷ്
,,
രാജു എബ്രഹാം
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ
വികസനത്തിനായി
പ്രഖ്യാപിച്ച
സ്വയംപര്യാപ്ത
പട്ടികജാതി കോളനി
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി ലക്ഷ്യം
നേടിയില്ലെങ്കില്‍
അതിന്റെ കാരണം അവലോകനം
ചെയ്തിട്ടുണ്ടോ;
പട്ടികജാതി
വിഭാഗങ്ങളുടെ വായ്പകള്‍
എഴുതിത്തള്ളാന്‍ നടപടി
2423.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങള്‍ വിവിധ
ധനകാര്യ
സ്ഥാപനങ്ങളില്‍
നിന്നും എടുത്തിട്ടുള്ള
എത്ര രൂപ വരെയുള്ള
വായ്പകളാണ്
എഴുതിത്തള്ളുന്നത് ;
തുകയുടെ പരിധി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
;എങ്കില്‍ എന്ന്
മുതലാണ്
വര്‍ദ്ധിപ്പിച്ച
തുകയ്ക്ക് പ്രാബല്യം
നല്‍കിയിട്ടുള്ളത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വായ്പകള്‍
എഴുതിത്തള്ളുന്നതിനായി
എത്ര രൂപയാണ്
അനുവദിച്ചത് ; എത്ര
പേര്‍ക്ക് അതിന്റെ ഗുണം
ലഭിച്ചു ; വിവിധ
ധനകാര്യ
സ്ഥാപനങ്ങള്‍ക്ക് എത്ര
രൂപ വീതം നല്കി ?
പട്ടികജാതി
കുടുംബങ്ങളുടെ സാമ്പത്തിക
ഉന്നമനം .
2424.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
കുടുംബങ്ങളുടെ
സാമ്പത്തിക
ഉന്നമനത്തിനായി
പ്രത്യേക ഘടക
പദ്ധതിയനുസരിച്ച്
2013-14 - ബഡ്ജറ്റ്
വിഹിതം എത്രയായിരുന്നു;
അതില്‍ എത്ര തുക
ചെലവഴിച്ചു;
(ബി)
2014-15-
ലെ ബഡ്ജറ്റ് വിഹിതം
എത്രയായിരുന്നു; ഇതുവരെ
എത്ര തുക ചെലവഴിച്ചു;
വിശദമാക്കുമോ?
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
2425.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
ആരംഭിച്ചത്
എന്നുമുതലാണ് ;
(ബി)
2012-13,
2013-14 സാമ്പത്തിക
വര്‍ഷങ്ങളില്‍
കൊല്ലംജില്ലയില്‍
നിന്നു് സ്വയംപര്യാപ്ത
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുന്നതിന്
ഏതെല്ലാം കോളനികളുടെ
ശിപാര്‍ശകളാണ്
ലഭിച്ചിട്ടുളളത് ;
(സി)
പ്രസ്തുത
കോളനികളുടെ
നവീകരണച്ചുമതല
ആര്‍ക്കായിരുന്നു
എന്നും നവീകരണത്തിന്റെ
നിലവിലെ സ്ഥിതിയും
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ ;
(ഡി)
2014-15
സാമ്പത്തിക വര്‍ഷം
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയുടെ ശിപാര്‍ശ
ക്ഷണിക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ?
ശ്രീലങ്കയുമായുള്ള
സഹകരണം
2426.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയില്‍
ശ്രീലങ്കയുമായി
സംസ്ഥാനം
സഹകരിക്കുന്നതിലുള്ള
പുരോഗതി വിശദമാക്കുമോ ;
(ബി)
ഏതൊക്കെ
മേഖലകളില്‍ എപ്രകാരമാണ്
സഹകരണമെന്ന്
വ്യക്തമാക്കുമോ ;
(സി)
ശ്രീലങ്കയുമായുള്ള
പ്രസ്തുത മേഖലയിലെ
സഹകരണം മൂലം
സംസ്ഥാനത്തിനുണ്ടാകുന്ന
സാമ്പത്തിക സാമൂഹിക
വിദ്യാഭ്യാസ പുരോഗതി
വ്യക്തമാക്കുമോ ?
പട്ടികജാതിക്കാര്‍ക്ക്
ചികില്‍സാ ധനസഹായം
2427.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ചികില്‍സാ ധനസഹായം
നല്കുന്ന പദ്ധതി
പ്രകാരം എത്ര രൂപയാണ്
ഒരാള്‍ക്ക്
നല്‍കിവരുന്നത്;
വിശദമാക്കുമോ;
(ബി)
എത്ര
പേര്‍ക്കാണ്
പദ്ധതിപ്രകാരം ധനസഹായം
നല്‍കിവരുന്നത്;
വിശദമാക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര രൂപയാണ്
നല്‍കിയിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഈ
തുക അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
(ഇ)
എങ്കില്‍
എത്ര രൂപ
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
മിഷന്
676 ഉള്‍പെടുത്തി വായ്പാ
കുടിശ്ശിക എഴുതിത്തള്ളല്‍
2428.
ശ്രീ.കെ.രാധാകൃഷ്ണന്
,,
കെ.വി.വിജയദാസ്
,,
കെ.കെ.നാരായണന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676-ല്‍
പട്ടികജാതിയില്‍പ്പെട്ടവര്‍
സഹകരണ സ്ഥാപനങ്ങളില്‍
നിന്നും പട്ടികജാതി
/പട്ടികവര്‍ഗ്ഗ വികസന
കോര്‍പ്പറേഷനില്‍
നിന്നും എടുത്ത ഒരു
ലക്ഷം രൂപ വരെയുള്ള
വായ്പാ കുടിശ്ശിക
എഴുതിത്തള്ളുമെന്ന്
പ്രഖ്യാപിച്ചിരുന്നോ ;
(ബി)
ബജറ്റില്‍
തുക വകയിരുത്താതെ ഇൗ
പദ്ധതി
നടപ്പാക്കാനുദ്ദേശിച്ചിരിക്കുന്നത്
എങ്ങനെയെന്ന്
അറിയിക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി ഇതുവരെ
എത്രപേര്‍ക്ക്
പ്രയോജനപ്പെട്ടുവെന്ന്
കണക്കാക്കിയിട്ടുണ്ടോ
; എങ്കില്‍ അതിനായി
ചെലവഴിച്ച
തുകയെത്രയെന്ന്
അറിയിക്കുമോ?
പട്ടികജാതി
വികസന ഓഫീസര്‍ ഗ്രേഡ് II നിയമനം
2429.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിലെ
നിലവിലുള്ള സ്പെഷ്യല്‍
റൂള്‍ പ്രകാരം
പട്ടികജാതി വികസന
ഓഫീസര്‍ ഗ്രേഡ് II
തസ്തികയില്‍
നേരിട്ടുള്ള നിയമനം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
ശതമാനമാണ് നേരിട്ടുള്ള
നിയമനം;ആയതിന് പ്രകാരം
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എന്നാണ് അവസാനമായി
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തത്;എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തു;
വ്യക്തമാക്കുമോ;
(ബി)
എത്ര
പേരെ നിയമനത്തിനായി
പി.എസ്.സി ശിപാര്‍ശ
ചെയ്തു; എന്നാണ്
ശിപാര്‍ശ ലഭിച്ചത്
;എല്ലാപേര്‍ക്കും
നിയമനം
നല്‍കിയോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(സി)
സ്പെഷ്യല്‍
റൂളില്‍ മാറ്റം
വരുത്താന്‍ വകുപ്പു
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ നടപടികള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കുമോ?
പയ്യന്നൂരിലെ
വിനോദ സഞ്ചാര പ്രോജക്ടു്
2430.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പയ്യന്നൂര്‍
നിയോജക മണ്ഡലത്തില്‍
വിനോദ സഞ്ചാര
വകുപ്പുമായി
ബന്ധപ്പെട്ട ഏതെങ്കിലും
പ്രൊജക്ടുകള്‍
സ്ഥാപിക്കുന്നതിനുളള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ ;
വിശദമാക്കാമോ ?
ചെറായി
ബീച്ചിലെ ടൂറിസ്റ്റ്
അസിസ്റ്റന്‍സ് സെന്റര്‍
.
T 2431.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
ബീച്ചിലെ നിര്‍ദ്ദിഷ്ട
ടൂറിസ്റ്റ്
അസിസ്റ്റന്‍സ്
സെന്റര്‍
പ്രവര്ത്തനക്ഷമമാക്കുന്നതിലുള്ള
കാലതാമസ്സം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
കരാര്‍
പ്രകാരം പ്രവൃത്തി
പൂര്‍ത്തീകരിക്കേണ്ട
തീയതി
എന്നായിരുന്നുവെന്ന്
വ്യക്തമാക്കാമോ ;
(സി)
നിശ്ചിത
സമയപരിധിയില്‍
പൂര്‍ത്തീകരിക്കാത്ത
സാഹചര്യമുണ്ടായിട്ടുണ്ടെങ്കില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ ;
(ഡി)
ഇനിയും
എന്തെല്ലാം
പ്രവൃത്തികളാണ്
പ്രസ്തുത
കെട്ടിടത്തില്‍
പൂര്‍ത്തിയാക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ഇ)
പ്രസ്തുത
സെന്ററിലേക്ക്
ആവശ്യമായി വരുന്ന
ജീവനക്കാരെ
നിയമിക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ ;
(എഫ്)
പ്രസ്തുത
സെന്ററിന്‍െറ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ ?
ടൂറിസം
ഡെസ്റ്റിനേഷനുകളുടെ നവീകരണം
2432.
ശ്രീ.ഇ.പി.ജയരാജന്
,,
പി.കെ.ഗുരുദാസന്
,,
എം.ചന്ദ്രന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരുന്ന വിദേശ ആഭ്യന്തര
ടൂറിസ്റ്റുകള്‍
നിര്‍ബന്ധമായും
കണ്ടിരിക്കേണ്ടതായി
മാര്‍ക്കറ്റ് ചെയ്യുന്ന
പ്രമുഖമായ കേരള ടൂറിസം
ഡെസ്റ്റിനേഷനുകള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
ഡെസ്റ്റിനേഷനുകളുടെ
നവീകരണത്തിനും അടിസ്ഥാന
സൗകര്യ വികസനത്തിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
ടൂറിസം
ഡെസ്റ്റിനേഷനുകളിലെ
സെക്യൂരിറ്റി സംവിധാനം
ശക്തിപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ആലപ്പുഴ
ഡി.റ്റി.പി.സി യിലെ നിയമനം
2433.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ഡി.റ്റി.പി.സി യുടെ
കീഴില്‍ ആകെ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നു; അവരുടെ
തസ്തിക തിരിച്ചുള്ള
പട്ടിക ലഭ്യമാക്കാമോ;
(ബി)
ഈ
ജീവനക്കാര്‍ എങ്ങനെയാണ്
നിയമിതരായിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
2011-2015
മേയ് മാസം വരെ ആലപ്പുഴ
ഡി.റ്റി.പി.സി ല്‍ എത്ര
പേര്‍ക്ക് നിയമനം,
ഇവരുടെ
നിയമനരീതിയുള്പ്പെടെയുള്ള
വിശദാംശം ലഭ്യമാക്കുമോ?
മാമ്പുഴ
ടൂറിസം ഡെസ്റ്റിനേഷന്‍
2434.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ മാമ്പുഴ
ടൂറിസം
ഡെസ്റ്റിനേഷനാക്കുന്നത്
സംബന്ധിച്ച പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
അനധികൃത
ജലവിനോദ യാത്ര
2435.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മതിയായ
സുരക്ഷാ
സംവിധാനങ്ങളില്ലാതെ
അനധികൃതമായി നടത്തുന്ന
ജലവിനോദ യാത്രകള്‍
സഞ്ചാരികളുടെ ജീവന്
അപഹരിക്കുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരം
അനധികൃത ജലയാത്രകള്‍
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(സി)
തട്ടേക്കാട്,
തേക്കടി, പൂവ്വാര്‍
ബോട്ടു ദുരന്തങ്ങളുടെ
പശ്ചാത്തലത്തില്‍
യാത്രാ ബോട്ടുകള്‍
പാലിക്കേണ്ട
വ്യവസ്ഥകള്‍ കൃത്യമായി
പാലിക്കുന്നുവെന്ന്
ഉറപ്പു വരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ എന്തെല്ലാം ;
വ്യക്തമാക്കാമോ ?
ജലവിമാന
സര്‍വ്വീസ് പദ്ധതി
2436.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലവിമാന
സര്‍വ്വീസ് പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
പ്രധാന
വിനോദസഞ്ചാരകേന്ദ്രങ്ങളെ
ബന്ധപ്പെടുത്താനും
അതുമുഖേന വിനോദസഞ്ചാര
മേഖലയ്ക്ക് ഉണര്‍വ്
നല്കാനുമായി
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതി എന്നുമുതല്‍
ആരംഭിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്
; വിശദമാക്കുമോ?
താനൂര്‍
ഒട്ടുമ്പ്രം ടൂറിസം പദ്ധതി
2437.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
ഒട്ടുമ്പ്രം ടൂറിസം
പദ്ധതിയുടെ രണ്ടാംഘട്ട
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
തുകയാണ് ഈ പദ്ധതിക്കായി
വിനിയോഗിക്കുന്നത്;
(സി)
ഏത് ഏജന്‍സിയെയാണ്
നിര്‍മ്മാണ ചുമതല
ഏല്‍പ്പിച്ചിട്ടുള്ളത്;
(ഡി)
പ്രവൃത്തി
എന്നത്തേക്കു
പൂര്ത്തീകരിക്കുവാനാകുമെന്ന്
വിശദമാക്കാമോ?
മുനമ്പം,
ചെറായി ബീച്ചുകളില്‍ നിന്നുള്ള
വരുമാനം
2438.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനമ്പം,
ചെറായി ബീച്ചുകളില്‍
നിന്നും 2012 ജനുവരി
മാസം മുതല്‍ ഇതുവരെ
ഡി.ടി.പി.സി.ക്ക്
ഏതെല്ലാം ഇനങ്ങളില്‍
നിന്നായി എത്ര രൂപ
വരുമാനം ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക എന്തെല്ലാം
കാര്യങ്ങള്‍ക്കായാണ്
വിനിയോഗിച്ചതെന്ന്
വ്യക്തമാക്കാമോ?
സോഷ്യല്‍
ടൂറിസം
2439.
ശ്രീ.സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
ടൂറിസം പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
അന്യംനിന്നു
പോകുന്നതും
അവഗണിക്കപ്പെടുന്നതുമായ
കലാരൂപങ്ങള്‍
സംരക്ഷിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ആരൊക്കെയാണ്
പദ്ധതി നടത്തിപ്പുമായി
സഹകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ബേക്കല്‍
റിസോട്സ് ഡവലപ്മെന്റ്
കോര്പ്പറേഷന്
2440.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.ആര്.ഡി.സി.(ബേക്കല്‍
റിസോര്‍ട്സ്
ഡവലപ്മെന്റ്
കോര്പ്പറേഷന്) ക്ക്
ഒരു വര്‍ഷം എത്ര
തുകയാണ് വരുമാനമായി
ലഭിക്കുന്നത് ;
പ്രസ്തുത തുക
ബി.ആര്.ഡി.സി. ക്ക്
കൃത്യമായി
ലഭിക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ബി.ആര്.ഡി.സി.
യുടെ കൈവശം നിലവില്‍
എത്ര തുക
നീക്കിയിരിപ്പുണ്ട് ;
(സി)
പ്രസ്തുത
തുക ബി.ആര്.ഡി.സി.യുടെ
ഡെസ്റ്റിനേഷന്‍
പരിധിയില്‍ വരുന്ന
പഞ്ചായത്തുകളുടെ ഭൗതിക
സാഹചര്യങ്ങള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിന്
ഉപയോഗിക്കുക വഴി ടൂറിസം
വികസനത്തിന്
സാധ്യമാകുമെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത
നീക്കിയിരിപ്പുതുക
പഞ്ചായത്തുകളുടെ ഭൗതിക
സാഹചര്യം
അഭിവൃദ്ധിപ്പെടുത്തുന്നതിന്
ഉപയോഗിക്കുന്ന വിഷയം
പരിഗണിക്കുമോ;വിശദാംശങ്ങള്‍
അറിയിക്കാമോ ?
കണ്ണൂര്‍
ജില്ലയിലെ ടൂറിസം അടിസ്ഥാന
പദ്ധതികള്‍
2441.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
ടൂറിസം അടിസ്ഥാന
പദ്ധതികള്‍
എന്തൊക്കെയാണ് ; അവ
ഒരോന്നും ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
മുന്‍
ഗവണ്മെന്റിന്റെ
കാലത്ത് ഭരണാനുമതി
നല്കിയ ഏതെല്ലാം
പദ്ധതികളുടെ
നിര്‍മ്മാണം ഇനിയും
പൂര്‍ത്തീകരിക്കാനായി
ബാക്കിയുണ്ട് ;
വിശദമാക്കാമോ ?
ചാവക്കാട്
ബീച്ച് ടൂറിസം പദ്ധതി
2442.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാവക്കാട്
ബീച്ച് ടൂറിസം പദ്ധതി
ഏതു ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരണത്തിന്
എന്തെങ്കിലും തടസ്സങ്ങൾ
ഉള്ളതായി അറിയാമോ;
എങ്കിൽ എന്താണെന്ന്
അറിയിക്കുമോ;
കാസര്‍ഗോഡ്
ഗവ. ഗസ്റ്റ് ഹൗസ്
2443.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
സര്‍ക്കാര്‍ അതിഥി
മന്ദിരത്തില്‍ എത്ര
മുറികളാണ് ഉള്ളത് ;
കേരളത്തിന്റെ വടക്കേ
അറ്റത്ത് സ്ഥിതി
ചെയ്യുന്ന ഈ അതിഥി
മന്ദിരത്തില്‍
സംസ്ഥാനത്തിന്റെ പല
ഭാഗങ്ങളില്‍ നിന്ന്
വരുന്ന അതിഥികളെ
ഉള്‍ക്കൊള്ളാന്‍
സ്ഥലപരിമിതി മൂലം
സാധിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കാസര്‍ഗോഡ്
അതിഥി മന്ദിരത്തില്‍
അഡീഷണല്‍ ബ്ലോക്ക്
നിര്‍മ്മിക്കാന്‍
ആലോചനയുണ്ടോ ; എങ്കില്‍
ഇതിനുള്ള എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
; എസ്റ്റിമേറ്റ് തുക
എത്രയാണ് ; ഇതിനുള്ള
ഭരണാനുമതി എപ്പോള്‍
ലഭ്യമാകും ?
വെടിക്കോട്
അനുവദിക്കുന്ന പദ്ധതികള്‍
2444.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ വെടിക്കോട്
ചാല് നവീകരണത്തിന്
എം.എല്‍.എ കത്ത്
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
വെടിക്കോട്
ചാല്
നവീകരണത്തിനാവശ്യമായ
പ്രോജക്ട് നാളിതുവരെയും
ഡി.റ്റി.പി.സി
തയ്യാറാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്പ്പെട്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ആവശ്യമായ
പ്രോജക്ട് തയ്യാറാക്കി
വെടിക്കോട് ചാല്
നവീകരണ പദ്ധതി
അടിയന്തരമായി
ആനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ടൂറിസം
പദ്ധതിയുടെ ഭാഗമായ
ടേക്ക്-എ-ബ്രേക്ക്
പദ്ധതി വെടിക്കോട്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍ പശ്ചാത്തല
സൗകര്യം
2445.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
പശ്ചാത്തല സൗകര്യം
ഒരുക്കുന്നതിനും
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വിശദമാക്കുുമോ ;
(ബി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
ഇവിടങ്ങളില്‍ പ്രസ്തുത
പദ്ധതികളനുസരിച്ച്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കായി എന്ത്
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കാമോ ?
തിരുവനന്തപുരം
ഡി.റ്റി.പി.സി
സെക്രട്ടറിക്കെതിരായ കേസുകള്‍
2446.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഡി.റ്റി.പി.സി.
സെക്രട്ടറിയുടെ
അന്യത്രസേവന കാലാവധി
അവസാനിച്ചശേഷവും
പ്രസ്തുത സ്ഥാനത്ത്
തുടരുന്നതിന്
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ ;
പ്രസ്തുത
സെക്രട്ടറിക്കെതിരെ
എത്ര കേസുകളിന്മേല്
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഏതെല്ലാം
പരാതികളിന്മേലാണ്
അന്വേഷണം
നടക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
മീന്‍പിടിപ്പാറ,
പൊങ്ങന്‍പാറ ടൂറിസം പദ്ധതി
2447.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മേജര്‍
ഇറിഗേഷന്‍ വഴി
നിര്‍വ്വഹണം
നടത്തുന്നതും
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്പ്പെടുന്നതുമായ
മീന്‍പിടിപ്പാറ,
പൊങ്ങന്‍പാറ ടൂറിസം
പദ്ധതികളുടെ ടെണ്ടര്‍
നടപടികള്‍
നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ടെണ്ടര്‍ നടപടികള്‍
അടിയന്തരമായി
പൂര്‍ത്തീകരിച്ച്
പ്രവൃത്തികള്‍
ആരംഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
അഷ്ടമുടിക്കായല്‍
ടൂറിസം വികസനത്തിന് മാസ്റ്റര്‍
പ്ലാന്‍
2448.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഷ്ടമുടിക്കായല്‍
ടൂറിസം വികസനത്തിന്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍ ഏത്
ഏജന്‍സിയെയാണ്
തെരഞ്ഞെടുത്തത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ഏജന്‍സി മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
മാസ്റ്റര്‍
പ്ലാനില്‍ ഏതെല്ലാം
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
ഏജന്‍സിയെ
തെരഞ്ഞെടുത്തിട്ടില്ലെങ്കില്‍
കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണം വിശദമാക്കുമോ?
അതിരപ്പിള്ളിയില്‍
കാര്‍ റോപ്പ് വേ
2449.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളി
വെള്ളച്ചാട്ടത്തിനു
സമീപത്തായി ഒരു 'കാര്‍
റോപ്പ് വേ'
സ്ഥാപിക്കുന്നതിനും,
അതിരപ്പിള്ളിയില്‍
ഡി.റ്റി.പി.സി.യുടെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് ഒരു 'ടൂറിസം
ഫെസിലിറ്റേഷന്‍
സെന്റര്‍'
സ്ഥാപിക്കുന്നതിനും
വേണ്ടി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രോജക്ടുകള്‍
യാഥാര്‍ത്ഥ്യമാക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ആദിച്ചനെല്ലൂര്ചിറ
ടൂറിസം പദ്ധതി
2450.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
ആദിച്ചനെല്ലൂര്ചിറ
ടൂറിസവുമായി
ബന്ധപ്പെട്ട വികസന
ആവശ്യങ്ങള്‍ക്കായി എത്ര
രൂപയുടെ ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളതെന്നും
ഭരണാനുമതി നല്കിയ
തീയതി എന്നാണെന്നും
അറിയിക്കുമോ ;
(ബി)
പ്രസ്തുത
ഭരണാനുമതി പ്രകാരം
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്തുവാന്‍
ഉദ്ദേശിച്ചിട്ടുള്ളത് ;
(സി)
ഈ
പദ്ധതിയുടെ നിര്‍വ്വഹണ
ചുമതല ആര്‍ക്കാണ് ;
നാളിതുവരെ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചുവെന്നും
ശേഷിക്കുന്ന ജോലികള്‍
ഏതെല്ലാമാണെന്നും
അറിയിക്കുമോ ;
(ഡി)
പ്രസ്തുത
ടൂറിസം പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
കാലതാമസം നേരിടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
എന്നത്തേക്ക്
നിര്‍മ്മാണ ജോലികള്‍
പൂര്ത്തീകിരിക്കുമെന്ന്
വ്യക്തമാക്കുമോ ?
ചുണ്ടന്വളളങ്ങളുടെ
നിര്‍മ്മാണം
2451.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
ചുണ്ടന്‍വളളങ്ങള്‍
പുതുക്കി പണിയുന്നതിനും
വളളപ്പുരകള്
നിര്‍മ്മിക്കുന്നതിനും
തുക
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമാേ ?
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്ത കേന്ദ്ര
ടൂറിസം പദ്ധതികൾ
2452.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
പുരുഷന് കടലുണ്ടി
,,
എം.ചന്ദ്രന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാനുമതി
ലഭിച്ചതും യഥാസമയം
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതുമായ ടൂറിസം
പദ്ധതികളുടെ ഇപ്പോഴത്തെ
സ്ഥിതി
വെളിപ്പെടുത്താമോ;
(ബി)
കേന്ദ്ര
ടൂറിസം വകുപ്പില്‍
നിന്നും മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നേടിയെടുത്ത പദ്ധതികള്‍
ഏതെങ്കിലും ഇനിയും
പൂര്‍ത്തീകരിക്കാന്‍
ബാക്കി നില്പുണ്ടോ;
ടൂറിസം പദ്ധതികൾക്കായി
കേന്ദ്രം അനുവദിച്ച
ഫണ്ട് പൂര്‍ണ്ണമായും
യഥാസമയം
നേടിയെടുക്കാന്‍
കഴിയാതെ പോയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പദ്ധതികളുടെ
കാര്യത്തിലാണെന്ന്
അറിയിക്കാമോ;
(സി)
വിനിയോഗിക്കാന്‍
കഴിയാത്ത സാഹചര്യത്തിൽ
ഏതെല്ലാം പദ്ധതികൾക്ക്
അനുവദിച്ച
കേന്ദ്രഫണ്ട് തിരികെ
നല്‍കേണ്ടതായി
വന്നിട്ടുണ്ട്;
(ഡി)
കോഴിക്കോട്
ഹോസ്പിറ്റാലിറ്റി
ഇന്‍സ്റ്റിറ്റ്യൂട്ടിന്
കേന്ദ്രം പാസ്സാക്കിയ
തുക
എത്രയായിരുന്നുവെന്നും
ഇത് ഏത്
വര്ഷത്തിലായിരുന്നുവെന്നും
തുക പൂർണമായും
നേടിയെടുക്കാന്‍
സാദ്ധ്യമായോ എന്നും
ഇല്ലെങ്കില്‍ കാരണം
എന്താണെന്നും
വെളിപ്പെടുത്തുമോ?