കൊല്ലം
ജില്ലാശുപത്രിയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
2209.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം കൊല്ലം
ജില്ലാശുപത്രിയില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്ന്
വിശദമാക്കുമോ;
(ബി)
2015-16
ല്‍ കൊല്ലം
ജില്ലാശുപത്രിയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ക്യാന്‍സര്‍
രോഗികളുടെ എണ്ണം
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ കൊല്ലം
ജില്ലാശുപത്രിയില്‍
ക്യാന്‍സര്‍ ചികിത്സാ
യൂണിറ്റ് ആരംഭിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;?
മെഡിക്കല്‍ സര്‍വ്വീസസ്
പ്രോജക്ടിനുവേണ്ടി
വാങ്ങിയ ആംബുലന്‍സുകള്‍
2210.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസത്തിനുശേഷം
കേരളാ എമര്‍ജന്‍സി
മെഡിക്കല്‍ സര്‍വ്വീസസ്
പ്രോജക്ടിനുവേണ്ടി ആകെ
എത്ര ആംബുലന്‍സുകള്‍
വാങ്ങുകയുണ്ടായി;
(ബി)
ആകെ
എത്ര അഡ്വാന്‍സ് ലൈഫ്
സപ്പോര്‍ട്ട്
ആംബുലന്‍സുകള്‍
വാങ്ങുകയുണ്ടായി;
(സി)
ആകെ
എത്ര ബേസിക് ലൈഫ്
സപ്പോര്‍ട്ട്
ആംബുലന്‍സുകള്‍
വാങ്ങുകയുണ്ടായി;
(ഡി)
മത്സരാധിഷ്ഠിത
ടെന്‍ഡറുകള്‍
മുഖേനയാണോ
വാങ്ങിയതെന്നു
വ്യക്തമാക്കുമോ;
(ഇ)
എത്ര
കമ്പനികള്‍ ടെന്‍ഡര്‍
സമര്‍പ്പിച്ചുവെന്നും
ഏതെല്ലാം
കമ്പനികളായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(എഫ്)
ഏതു
കമ്പനിയുടെ ടെന്‍ഡറാണ്
അംഗീകരിച്ചതെന്നും ഓരോ
ആംബുലന്‍സിനും എത്ര തുക
വീതമാണ് വില
നല്‍കിയതെന്നും
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ ആരോഗ്യ കേരളം
പദ്ധതി
T 2211.
ശ്രീ.പി.തിലോത്തമന്
,,
മുല്ലക്കര രത്നാകരന്
,,
കെ.അജിത്
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
ആരോഗ്യ കേരളം പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ
; ഇതിനായി എത്ര തുകയാണ്
വകയിരുത്താനുദ്ദേശിക്കുന്നത്
; വ്യക്തമാക്കാമോ ;
(ബി)
പദ്ധതി
പ്രകാരം എല്ലാവര്ക്കും
സ്മാര്‍ട്ട് ഹെല്‍ത്ത്
കാര്‍ഡ് നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ ;
പ്രസ്തുത കാര്‍ഡ്
കൊണ്ടുള്ള
പ്രയോജനങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പദ്ധതി
നടത്തിപ്പിനായി
ട്രസ്റ്റ്
രൂപീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ ട്രസ്റ്റിലെ
അംഗങ്ങള്‍
ആരെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിയിലേക്കുള്ള
നിക്ഷേപം എങ്ങനെയാണ്
കണ്ടെത്താനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ?
ഡി.എം.ഇ
യുടെ ശിപാര്‍ശ മറി കടന്നു
നിയമനം
2212.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലെ
അസിസ്റ്റന്റ് ഡെന്റല്‍
സര്ജന്മാരായ ഡോ.
വരുണ്‍, ഡോ. വിജയാനന്ദ്
എന്നിവരെ ,ഡി.എം.ഇ യുടെ
ശിപാര്‍ശ മറി കടന്ന്
തിരുവനന്തപുരം
ഗവണ്മെന്റ് ഡെന്റല്‍
കോളേജില്‍
നിയമിച്ചതിന്റെ കാരണം
എന്താണെന്നു
വ്യക്തമാക്കുമോ ;
(ബി)
ഇതു
സംബന്ധിച്ചുള്ള മറ്റു
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പനി
ബാധിച്ച് മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക് ധനസഹായം
2213.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്ക്കാരധികാരമേറ്റശേഷം
നാളിതുവരെ സംസ്ഥാനത്ത്
ഡെങ്കി പനി,
തക്കാളിപ്പനി, കുരങ്ങ്
പനി, എലിപ്പനി,
മലമ്പനി, ചിക്കന്‍
ഗുനിയ, മറ്റു വിവിധ തരം
പനികള്‍ ബാധിച്ച് എത്ര
പേര്
മരണപ്പെട്ടിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക്
എന്തെങ്കിലും ധനസഹായം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തുക
വീതം എത്ര പേര്‍ക്ക്
നല്‍കിയെന്ന്
വെളിപ്പെടുത്താമോ?
ആശാ
വര്‍ക്കര്‍മാര്‍
2214.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ആരോഗ്യ
വകുപ്പിന് കീഴില്‍
എത്ര ആശാ
വര്‍ക്കര്‍മാരാണ്
പ്രവര്‍ത്തിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
പഴം,
പച്ചക്കറികള്‍ എന്നിവയില്‍
മാരകമായ കീടനാശിനികളുടെ
ഉപയോഗം
T 2215.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും
സംസ്ഥാനത്തിലെത്തുന്ന
പഴം, പച്ചക്കറികള്‍
എന്നിവയില്‍ മാരകമായ
കീടനാശിനികള്‍
ഉപയോഗിക്കുന്നതായിട്ടുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍ ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പരശോധനകളാണ്
നടത്തി വരുന്നത്;
കൂടുതല്‍ ഫലപ്രദമായ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ?
ഡോ.
ഷാനവാസിന്െ മരണത്തിന്മേലുളള
അന്വേക്ഷണം
2216.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍
സ്വദേശിയായ ഡോ.
ഷാനവാസ്
സര്‍വ്വീസിലിരിക്കെ
മരണപ്പെട്ട വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അദ്ദേഹം
എന്നാണ് സര്‍വ്വീസില്‍
പ്രവേശിച്ചതെന്നും
അദ്ദേഹത്തിന്റെ
സര്‍വ്വീസ് കാലയളവില്‍
ഏതൊക്കെ
ആശുപത്രികളില്‍ എത്ര
കാലം ജോലി
ചെയ്തിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
എത്ര സ്ഥലം
മാറ്റത്തിനാണ് അദ്ദേഹം
വിധേയനായിരുന്നിട്ടുള്ളത്;
(ഡി)
ഇൗ
സ്ഥലം
മാറ്റങ്ങള്‍ക്കൊക്കെ
അദ്ദേഹം അപേക്ഷ
നല്കിയിരുന്നുവോ;
ഇല്ലെങ്കില്‍
എന്തടിസ്ഥാനത്തിലായിരുന്നു
സ്ഥലമാറ്റങ്ങള്‍ എന്ന്
വ്യക്തമാക്കാമോ;
(ഇ)
സര്‍വ്വീസിലിരിക്കെ
ഡോ. ഷാനവാസ്
ശിക്ഷാനടപടികള്‍ക്ക്
വിധേയനായിട്ടുണ്ടോ;
(എഫ്)
സസ്പെന്റ്
ചെയ്യപ്പെട്ട ശേഷം
വീണ്ടും സര്‍വ്വീസില്‍
പ്രവേശിച്ചത്
(ഡിപ്പാര്‍ട്ട്മെന്റ്
ആരോപിച്ച കുറ്റം
തെളിയിക്കപ്പെടാത്തതിനെതുടര്ന്ന്)അദ്ദേഹത്തെ
കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള
കോടതി വിധിയുടെ
അടിസ്ഥാനത്തിലായിരുന്നോ;
(ജി)
ഡോ.
ഷാനവാസിനെ
മേലുദ്യോഗസ്ഥന്മാര്
മാനസികമായി
പീഡിപ്പിച്ചിരുന്നതായുള്ള
അദ്ദേഹത്തിന്റെ
ടെലിഫോണ്‍ സംഭാഷണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇദ്ദേഹത്തിന്റെ
സ്ഥലം മാറ്റങ്ങള്‍ക്ക്
പിന്നില്‍ മരുന്നു
മാഫിയായിരുന്നു
എന്നുള്ള ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
ആക്ഷേപം
അന്വേക്ഷിക്കുമോ;
അകാരണമായി ഡോ.
ഷാനവാസിനെ സ്ഥലം
മാറ്റിയ ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി എടുക്കുമോ?
ആള്
ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍ സയന്‍സസ്
2217.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ആള് ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സസ് എന്ന്
ആരംഭിക്കാന്‍ കഴിയും
എന്ന് വെളിപ്പെടുത്താമോ
;ഇതിനുള്ള നടപടികളുടെ
നിലവിലെ സ്ഥിതി
വിശദീകരിക്കാമോ ;
(ബി)
ആള്
ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സസ് എവിടെ
സ്ഥാപിക്കുവാനാണ്
ഉദ്യേശിക്കുന്നതെന്ന്
വിശദമാക്കാമോ ?
എന്‍.ആര്.എച്ച്.എം.
ന്റെ നിയന്ത്രണത്തിലുളള
ആശുപത്രികള്‍
2218.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എന്‍.ആര്.എച്ച്.എം.
ന്റെ നിയന്ത്രണത്തിലുളള
ഏതെല്ലാം
ആശുപത്രികള്‍ക്ക്
എം.എല്‍.എ. ഫണ്ട്,
അസറ്റ് ഡെവലപ്മെന്റ്
ഫണ്ട് എന്നിവ
ഉപയോഗിച്ച് കെട്ടിട
നിര്‍മ്മാണ
പ്രവൃത്തികളും അടിസ്ഥാന
സൗകര്യ വികസനവും
നടത്തിയിട്ടുണ്ട് ;
വിശദമായ പട്ടിക
ലഭ്യമാക്കുമോ ?
ഭക്ഷണ
ശാലകളിലെ ഭക്ഷ്യ എണ്ണയുടെ
പുന:രുപയോഗം
T 2219.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വഴിയോര
ഭക്ഷണ -
വിശ്രമശാലകളിലുള്പ്പെടെ
വ്യാപകമായി ഉപയോഗിച്ച
ഭക്ഷ്യ എണ്ണ വീണ്ടും
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കാന്‍സറടക്കം
നിരവധി
മാരകരോഗങ്ങള്‍ക്ക്
കാരണമാകുന്ന ഈ
പ്രവര്‍ത്തി
നിയന്ത്രിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണുള്ളത് ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വാര്‍ഷികാടിസ്ഥാനത്തില്‍
ജില്ല തിരിച്ച്
അറിയിക്കുമോ ;
(ഡി)
ആയതിന്മേല്
എത്ര കേസ്സുകള്‍ക്ക്
നാളിതുവരെ ശിക്ഷാ നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ ?
എല്ലാ
പഞ്ചായത്തുകളിലും
ആശുപത്രികള്‍
2220.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ പഞ്ചായത്തുകളിലും
അലോപ്പതി,
ആയുര്‍വ്വേദം, ഹോമിയോ
ആശുപത്രികള്‍
നിലവിലുണ്ടോ ; ഇതില്‍
ഏത് വിഭാഗത്തിലുളള
ആശുപത്രികളാണ്
ഇല്ലാത്തതെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ആശുപത്രികള്‍ ഇല്ലാത്ത
പഞ്ചായത്തുകളില്‍ ആയത്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത
വിഭാഗങ്ങളിലായി എത്ര
ആശുപത്രികള്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ ?
ഭക്ഷ്യ
വിഷബാധ
2221.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാപകമായി ഭക്ഷ്യ
വിഷബാധ
ഉണ്ടാകുന്നുവെന്ന
കാര്യം ശ്രദ്ധിച്ചി
ട്ടുണ്ടോ; വിശദമാക്കാമോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ എത്ര
ഭക്ഷ്യവിഷ ബാധകള്‍
റിപ്പോര്‍ട്ട്
ചെയ്തെന്ന്
വ്യക്തമാക്കാമോ ;
ഭക്ഷ്യ വിഷബാധയേറ്റ്
എത്ര പേര്
മരിച്ചുവെന്നു
വിശദമാക്കാമോ;
(സി)
ഭക്ഷണം
പരിശോധിക്കുന്നതിന്
ആരോഗ്യ വകുപ്പിനു
കീഴില്‍ എത്ര ലാബുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ലാബുകളില്‍
എത്ര ഭക്ഷണ പരിശോധന
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
രണ്ടാം
ഗ്രേഡ് ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത് നേഴ്സുമാരുടെ
പ്രമോഷന്
2222.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ രണ്ടാം
ഗ്രേഡ് ജൂനിയര്‍
പബ്ലിക് ഹെല്‍ത്ത്
നേഴ്സുമാരുടെ പ്രമോഷന്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ ;
(ബി)
ഇതു
സംബന്ധിച്ച
സീനിയോറിറ്റി ലിസ്റ്റ്
ഏറ്റവും ഒടുവില്‍
തയ്യാറാക്കിയത്
എന്നാണെന്ന്
വ്യക്തമാക്കുമോ ;
രണ്ടാം ഗ്രേഡ്
ജെ.പി.എച്ച്.എന്‍.-ന്
ഒന്നാം ഗ്രേഡായി
പ്രമോഷന്
നല്‍കുന്നതിനുള്ള
മാനദണ്ഡമെന്താണെന്ന്
വ്യക്തമാക്കുമോ ;
(സി)
എട്ടു
വര്‍ഷത്തിലേറെ
പിന്നോക്ക
ജില്ലയിലുള്‍പ്പെടെ
അന്യജില്ലാ
സര്‍വ്വീസുള്ള
ജെ.പി.എച്ച്.എന്‍.-ന്
സീനിയോറിറ്റി
നഷ്ടമാകാതെ സ്വന്തം
ജില്ലയിലേക്ക്
ട്രാന്‍സ്ഫര്‍
ലഭിക്കാന്‍
അര്‍ഹതയുണ്ടോ ;
ഇല്ലെങ്കില്‍,
വര്‍ഷങ്ങളോളം
അന്യജില്ലകളില്‍
സേവനമനുഷ്
ഠിക്കുന്നവര്ക്ക്
സ്വന്തം ജില്ലയില്‍
ജോലി ചെയ്യാന്‍ അവസരം
ലഭിക്കത്തക്കവിധം
നിയമവ്യവസ്ഥകളില്‍
മാറ്റം വരുത്തുമോ?
ആരോഗ്യ
വകുപ്പിലെ ഒഴിവുകള്‍
2223.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍
ഫാര്‍മസിസ്റ്റ്,
സ്റ്റാഫ് നേഴ്സ്,
ജൂനിയര്‍
പി.എച്ച്.എന്‍,
എല്‍.എച്ച്.ഐ,
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍,
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
I, ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II എന്നിവരുടെ ജില്ല
തിരിച്ചുള്ള നിലവിലുള്ള
ഒഴിവുകള്‍
ലഭ്യമാക്കാമോ?
കുറഞ്ഞ
നിരക്കില്‍ രോഗ നിര്‍ണ്ണയ
പരിശോധനകള്‍
2224.
ശ്രീ.സി.ദിവാകരന്
,,
വി.ശശി
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ ആധുനിക
സാങ്കേതികവിദ്യ
ഉപയോഗിച്ച് കുറഞ്ഞ
നിരക്കില്‍ രോഗ
നിര്‍ണ്ണയ പരിശോധനകള്‍
നടത്തുന്നതിനുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഏതെല്ലാം
പരിശോധനകളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
സ്വകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
എത്രത്തോളം നിരക്ക്
കുറച്ചാണ് സര്‍ക്കാര്‍
ആശുപത്രികളില്‍
പരിശോധനകള്‍
നടത്തുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ ;
(സി)
സര്‍ക്കാര്‍
ആശുപത്രികളില്‍ സൗജന്യ
രോഗ നിര്‍ണ്ണയ
പരിശോധനകള്‍ നടത്തുന്ന
കാര്യം പരിഗണിക്കുമോ ?
വയനാട്
ജില്ലയില്‍ കുരങ്ങുപനി
2225.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
കെ.കെ.നാരായണന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ പടര്‍ന്ന്
പിടിക്കുന്ന കുരങ്ങുപനി
നിയന്ത്രിക്കുന്നതില്‍
വിജയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
രോഗനിര്‍ണ്ണയത്തിനും
ചികിത്സയ്ക്കും
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
അറിയിക്കുമോ;
(സി)
രോഗവ്യാപനം
തടയുന്നതിനും
രോഗപ്രതിരോധത്തിനുമായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
അറിയിക്കാമോ?
ഭക്ഷ്യ
വസ്തുക്കളില്‍ മായം
2226.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
പാക്കറ്റ് വെളിച്ചെണ്ണ,
പാല് എന്നിവയില്‍
അപകടകരമാംവിധം മായം
കലര്‍ന്നതാണെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതു
സംബന്ധിച്ച് ഭക്ഷ്യ
സുരക്ഷാ വിഭാഗം
ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം
നടത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
കണ്ടെത്തലുകള്‍
എന്തൊക്കെയാണ് ;
ഏതെല്ലാം കമ്പനികളുടെ
പാക്കറ്റ് വെളിച്ചെണ്ണ,
പാല് അപകടകരമായ
വിധത്തില്‍ മായം
കലര്‍ന്നതെന്ന്
വിശദമാക്കാമോ ;
(സി)
ഭക്ഷ്യ
വസ്തുക്കളില്‍
ശരീരത്തിന് ദോഷകരമായ
മായം കലരുന്നത്
പരിശോധിച്ച്
കണ്ടെത്തുന്നതിനുള്ള
ലബോറട്ടറി സൗകര്യങ്ങള്‍
എന്തെല്ലാമാണ് ;
വ്യക്തമാക്കാമോ?
പോലീസ്
സര്ജന്മാരുടെ നിയമനം
2227.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ ജോലി
ചെയ്യുന്ന പതിനൊന്ന്
ഫോറന്‍സിക് മെഡിസിന്
സ്പെഷ്യലിസ്റ്റുകളില്‍
പാലക്കാട് ജില്ലാ
പോലീസ് സര്ജന് ഒഴികെ
ആരെയും പോലീസ്
സര്ജന്മാരായി
നിയമിക്കാത്തതിനാല്‍
മെഡിക്കല്‍
കോളേജില്ലാത്ത
ജില്ലകളിലെ ജനങ്ങള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്നറിയിക്കുമോ;
(ബി)
ആരോഗ്യ
വകുപ്പിലെ ജില്ലാ
പോലീസ് സര്ജന്
തസ്തികകള്‍
സ്പെഷ്യാലിറ്റി കേഡറിലെ
ഫോറന്‍സിക് മെഡിസിന്
തസ്തികകള്‍ക്ക്
അനുസൃതമായി ജൂനിയര്‍
കണ്‍സള്‍ട്ടന്റിനെ
അസിസ്റ്റന്റ് പോലീസ്
സര്‍ജനായും
കണ്‍സള്‍ട്ടന്റിനെ
ഡെപ്യൂട്ടി പോലീസ്
സര്‍ജനായും സീനിയര്‍
കണ്‍സള്‍ട്ടന്റിനെ
പോലീസ് സര്‍ജനായും
പുനര്‍ നാമകരണം
ചെയ്യണമെന്ന ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ
ശിപാര്‍ശയില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ശിപാര്‍ശ അംഗീകരിച്ച്
ഓരോ ജില്ലയിലും ഒരു
പോലീസ്
സര്ജന്റെയെങ്കിലും
സേവനം ഉറപ്പ്
വരുത്താനുള്ള നടപടികള്‍
സ്വീകരിക്കുമോ ?
പോലീസ്
സര്ജന്മാരുടെ പ്രതിമാസ
അലവന്‍സ്
2228.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ ജോലി
ചെയ്യുന്ന പോലീസ്
സര്ജന്മാരുടെ
പ്രതിമാസ അലവന്‍സ്
കഴിഞ്ഞ മുപ്പതു
വര്‍ഷത്തിനിടെ
ഒരിക്കല്‍ പോലും
പരിഷ്കരിച്ചിട്ടില്ലാത്തതിനാല്
ആരോഗ്യവകുപ്പ്
ഡയറക്ടറുടെ ശിപാര്‍ശ
പ്രകാരം ആറായിരം രൂപ,
എണ്ണായിരം രൂപ
നിരക്കില്‍
പരിഷ്കരിക്കാമെന്ന്
സര്‍ക്കാര്‍ നല്കിയ
വാഗ്ദാനം നടപ്പാക്കിയോ
;
(ബി)
വര്‍ഷങ്ങളായി
ഉന്നയിക്കപ്പെടുന്ന ഈ
ആവശ്യം ശമ്പള പരിഷ്കരണ
കമ്മീഷന്
അയക്കില്ലെന്നും
അടിയന്തരമായി
നടപ്പാക്കുമെന്നും
കഴിഞ്ഞ വര്‍ഷം നല്കിയ
വാഗ്ദാനം
പാലിക്കപ്പെട്ടോ ;
വ്യക്തമാക്കുമോ ?
ഹോമിയോ,
ആയൂര്‍വേദ ഡിസ്പെന്‍സറികള്‍
2229.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
എത്ര ഹോമിയോ
ഡിസ്പെന്‍സറികളും
ആയൂര്‍വേദ
ഡിസ്പെന്‍സറികളും
ആരംഭിച്ചിട്ടുന്ടെന്നറിയിക്കുമോ;
(ബി)
ആയൂര്‍വേദ
ചികില്‍സാ സൗകര്യങ്ങള്‍
എല്ലാ പഞ്ചായത്തുകളിലും
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
കേരളത്തില്‍
എല്ലാ പഞ്ചായത്തുകളിലും
ആയൂര്‍വേദ ചികില്‍സ
ലഭ്യമാക്കുന്നതിന്റെ
ഭാഗമായി 2011 ന് ശേഷം
ഇതുവരെ എത്ര ആയൂര്‍വേദ
ഡിസ്പെന്‍സറികള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
വയനാട്,
തിരുവനന്തപുരം, ഹരിപ്പാട്
എന്നിവിടങ്ങളില്‍ പുതിയ
മെഡിക്കല്‍ കോളേജ്
2230.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.വി.ശിവന്‍കുട്ടി
,,
സി.കെ സദാശിവന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്,
തിരുവനന്തപുരം,
ഹരിപ്പാട്
എന്നിവിടങ്ങളില്‍
പുതുതായി
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ച
മെഡിക്കല്‍ കോളേജുകളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
(ബി)
ഇവ
ഓരോന്നിനുമായി ഇതുവരെ
അനുവദിച്ച തുകയും
അതിന്റെ വിനിയോഗവും
അവലോകനം
ചെയ്തിട്ടുണ്ടോ;
(സി)
ഇവ
എപ്പോള്‍ പ്രവര്‍ത്തനം
ആരംഭിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
എന്ന് പ്രവര്‍ത്തനം
തുടങ്ങാനാവുമെന്നാണ്
ഇപ്പോള്‍
കണക്കാക്കുന്നത്;
(ഡി)
ഇവ
ഓരോന്നും ഏത്
മേഖലയിലാണ്
സ്ഥാപിക്കുന്നത്;
നിക്ഷേപകരെ
കണ്ടെത്തിയത് ഏത്
നിലയിലാണ്; ഇതിനായി
സര്‍ക്കാര്‍
ലഭ്യമാക്കിയ ഭൂമി എത്ര
ഏക്കര്‍ വീതം;
വിശദമാക്കാമോ?
രാമറാവൂ
താലൂക്ക് ആശുപത്രിയില്‍
തസ്തിക അനുവദിക്കല്‍
2231.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
നെടുങ്ങോലം രാമറാവൂ
താലൂക്ക് ആശുപത്രിയില്‍
സ്പെഷ്യാലിറ്റി
കേഡറിലുള്ള
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള വിവിധ
കാറ്റഗറിയില്‍പ്പെട്ട
ജീവനക്കാരുടെ തസ്തിക
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് അപേക്ഷ
ലഭിച്ചിരുന്നുവോ ;
(ബി)
പ്രസ്തുത
ആവശ്യം ന്യായമാണെന്ന്
ബോദ്ധ്യമുണ്ടെങ്കില്‍
അനുകൂലനടപടി
സ്വീകരിക്കുമോ?
ആലപ്പുഴ
ജനറല്‍ ആശുപത്രിയുടെ അവസ്ഥ
2232.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍
ജനസാന്ദ്രതയുള്ള
പട്ടണത്തില്‍
സ്ഥിതിചെയ്യുന്നതും
മെഡിക്കല്‍ കോളേജ്
ആശുപത്രിയായി
പ്രവര്‍ത്തിക്കുന്നതുമായ
ആലപ്പുഴ ജനറല്‍
ആശുപത്രിയുടെ ഇന്നത്തെ
അവസ്ഥ
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ആവശ്യത്തിനു
ഡോക്ടറോ പാരാമെഡിക്കല്‍
ജീവനക്കാരോ ഇല്ലാത്തതും
അവശ്യമരുന്നുകളുടെ
അഭാവവും
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ആശുപത്രിയെ
കാലാനുസൃതമായി
പരിഷ്കരിക്കാനും
അവശ്യമരുന്നും
ജീവനക്കാരും ഉണ്ടെന്ന്
ഉറപ്പുവരുത്താനും നടപടി
സ്വീകരിക്കുമോ?
കൊല്ലം
ജില്ലാ ആയൂര്‍വേദാശുപത്രിയിലെ
വികസന പ്രവര്‍ത്തനങ്ങള്‍
2233.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കൊല്ലം
ജില്ലാ
ആയൂര്‍വേദാശുപത്രിയില്‍
നടപ്പിലാക്കിയതും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
കൊല്ലം
ജില്ലാ
ആയൂര്‍വേദാശുപത്രിയില്‍
വൃദ്ധജനപരിപാലന
കേന്ദ്രം, ഉപകരണങ്ങള്‍,
ലാബുകള്‍ എന്നിവ
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മഴക്കാല
പൂര്‍വ്വ ശുചീകരണം
2234.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴക്കാല
പൂര്‍വ്വ
ശുചീകരണത്തിനായി
ആരോഗ്യവകുപ്പ് 2015
വര്‍ഷത്തില്‍ എന്തു തുക
വകയിരുത്തിയെന്നും
ഇതിനകം എ്രത തുക
ചെലവഴിച്ചെന്നും
വിശദമാക്കാമോ?
അനധികൃത
ലാബുകളും സ്കാനിംഗ് സെന്ററുകളും
2235.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ ക്ലിനിക്കല്‍
ലാബുകള്‍ക്കും സ്കാനിങ്
സെന്ററുകള്‍ക്കും
നിലവില്‍ സര്‍ക്കാര്‍
രജിസ്ട്രേഷന്
നിര്‍ബന്ധമാണോ ;
എങ്കില്‍ അംഗീകൃത
സെന്ററുകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
യോഗ്യതാ
മാനദണ്ഡമില്ലാത്ത
ലാബുകള്‍
അടച്ചുപൂട്ടുന്നതിനും
യോഗ്യരായ ജീവനക്കാരാണ്
ലാബുകളില്‍
പ്രവര്‍ത്തിക്കുന്നത്
എന്ന്
ഉറപ്പുവരുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
(സി)
സംസ്ഥാനത്ത്
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
ലാബുകളും, സ്കാനിംഗ്
സെന്ററുകളും
നിയന്ത്രിക്കുന്നതിനും
രജിസ്ട്രേഷന്
എടുപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യകതമാക്കാമോ ?
ആലപ്പുഴ
മെഡിക്കല്‍ കോളേജിലെ ഒഴിവുള്ള
തസ്തികകള്‍
2236.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍
അനുവദിച്ചിട്ടുള്ള
തസ്തികകള്‍ എത്രയാണ്;
ഇതില്‍ നിലവില്‍ ജോലി
ചെയ്യുന്നവര്‍
എത്രയെന്നും ഒഴിവുകള്‍
എത്രയെന്നും
അറിയിക്കുമോ;
(ബി)
നിലവില്‍
ഒഴിവുള്ള തസ്തികകള്‍
എത്ര കാലമായി ഒഴിഞ്ഞു
കിടക്കുന്നു; ഒഴിവുള്ള
തസ്തികകളില്‍ നിയമനം
നടത്താന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍
എത്ര പി.ജി.
സീറ്റുകളുണ്ട്; വിഭാഗം
തിരിച്ച്
വ്യക്തമാക്കാമോ?
ചേലക്കര
മണ്ഢലത്തിലെ സാമൂഹ്യക്ഷേമ
-പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍
2237.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ
സാമൂഹ്യക്ഷേമ
കേന്ദ്രങ്ങളും
പ്രാഥമികാരോഗ്യകേന്ദ്രങ്ങളും
ഏതെല്ലാമാണെന്ന്
പറയാമോ;
(ബി)
ഇൗ
സ്ഥപനങ്ങളില്‍
ജെ.പി.എച്ച്.എന്‍
ഗ്രേഡ് I ഗ്രേഡ് II ,
ജെ.എച്ച്.എെ ഗ്രേഡ് I
ഗ്രേഡ് II എന്നിവയില്‍
എത്ര തസ്തിക വീതം
നിലവിലുണ്ടെന്നും,
നിലവില്‍ എത്ര പേര്
വീതം ജോലി
ചെയ്യുന്നുവെന്നും
എന്നു മുതല്‍ പ്രസ്തുത
ഒഴിവുകള്‍
നികത്തപ്പെടാതെ
കിടക്കുന്നുവെന്നും
പറയാമോ;
(സി)
എന്തുകൊണ്ടാണ്
ദീര്‍ഘകാലമായി ഇൗ
ഒഴിവുകള്‍ നികത്താന്‍
നടപടികള്‍
സ്വീകരിക്കാത്തതെന്നും
അതിനു കാരണക്കാര്‍
ആരെന്നും
വിശദമാക്കാമോ;
(ഡി)
ദീര്‍ഘകാലമായി ഇൗ
മേഖലയില്‍ ആവശ്യമായ
ജീവനക്കാരെ നിയമിക്കാതെ
ആരോഗ്യ പരിപാടികളില്‍
വീഴ്ച വരുത്തുന്നത്
സംബന്ധിച്ച് ഗൗരവമായി
അന്വേഷിച്ച് നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
നിലവില്‍
ഇൗ തസ്തികകളിലെ
ഒഴിവുകള്‍ നികത്താന്‍
നടപടികള്‍
സ്വീകരിക്കുമോ?
പൊന്നാനി
താലൂക്ക് ആശുപത്രിയില്‍
ബ്ലഡ്ബാങ്കില്‍ സ്റ്റാഫിന്റെ
അപര്യാപ്തത
2238.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇമ്പിച്ചിബാവ
മെമ്മോറിയല്‍ പൊന്നാനി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ബ്ലഡ്ബാങ്ക്
ടെക്നീഷ്യന്
ഇല്ലാത്തത് മൂലം ബ്ലഡ്
സ്റ്റോറേജ് സെന്റര്‍
അടക്കമുള്ള സംവിധാനം
പ്രവർത്തിപ്പിക്കുന്നതിന്
പ്രയാസമുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയില്‍ നിയമനം
നടത്തുന്നതിന് PSC
ലിസ്റ്റ് നിലവിലുണ്ടോ;
എകില് അടിയന്തിരമായി
നിയമനം നടത്താമോ;
(സി)
PSC
ലിസ്റ്റ് ഇല്ലെങ്കില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
താല്‍ക്കാലിക നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊന്നാനി
താലൂക്ക് ആശുപത്രിയില്‍
അനസ്തേഷ്യ ഡോക്ടറുടെ വേതനം.
2239.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇമ്പിച്ചിബാവ
മെമ്മോറിയല്‍ പൊന്നാനി
താലൂക്ക് ഗവഃ
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
താല്‍ക്കാലികമായി
വിളിക്കുന്ന അനസ്തേഷ്യ
ഡോക്ടർക്ക് എത്ര
മാസത്തെ വേതനം
കുടിശ്ശികയുണ്ട് എന്ന്
അറിയിക്കാമോ;
(ബി)
എന്തുകൊണ്ടാണ്
ഇത്ര കുടിശ്ശിക
വരുത്തുന്നത്;
(സി)
പ്രസ്തുത
ഡോക്ടറെ കിട്ടാതായാല്‍
തീരദേശത്തെ ഈ
ആശുപത്രിയില്‍ പ്രസവ
ശസ്ത്രക്രിയ അടക്കം
മുടങ്ങി പോകുന്നതിന്
കാരണമാകുമെന്ന കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(ഡി)
അടിയന്തിരമായി
വേതന കുടിശ്ശിക
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ എന്ന്
കൊടുക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
പൂക്കോട്
പ്രാഥമിക ആരോഗ്യ
കേന്ദ്രത്തില്‍ കിടത്തി
ചികിത്സ
2240.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുവായൂര്‍
നഗരസഭയിലെ പൂക്കോട്
പ്രാഥമിക ആരോഗ്യ
കേന്ദ്രത്തില്‍ രോഗികളെ
കിടത്തി
ചികിത്സിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഈ
വിഷയമുന്നയിച്ച് വിവിധ
സംഘടനകള്‍
പ്രക്ഷോഭങ്ങള്‍
സംഘടിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സ്വകാര്യ
ലാബ് തുടങ്ങുന്നതിനുള്ള
ലൈസന്‍സ്
2241.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.പി.വിന്‍സെന്റ്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ലാബ് തുടങ്ങുന്നതിനുള്ള
നടപടി ക്രമം
വിശദമാക്കുമോ;ഒരു
ഷോപ്പ് ലൈസന്‍സ്
മാത്രമുണ്ടെങ്കില്‍
ലാബുകള്‍
തുടങ്ങാമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
ലാബുകള്‍
പരിശോധനകള്‍ക്ക്
തോന്നിയതുപോലെ നിരക്ക്
ചുമത്തുന്നത്
സംബന്ധിച്ച പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ നിരക്ക്
നിയന്ത്രിക്കുന്നതിനും
ഏകീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ;
(സി)
സര്‍ക്കാര്‍
ലബോറട്ടറികളുടെ
ശാക്തീകരണത്തിനായി
സര്‍ക്കാര്‍ അനലിസ്റ്റ്
ലബോറട്ടറി, പബ്ലിക്
ഹെല്‍ത്ത് ലാബ്,
ഡ്രഗ്സ് ടെസ്റ്റിംഗ്
ലാബ് എന്നിവ
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കുമോ;
(ഡി)
സാധാരണ
ജനങ്ങള്‍ക്ക് മിതമായ
നിരക്കില്‍, ചുരുങ്ങിയ
സമയത്തിനുള്ളില്‍
പരിശോധന നടത്തുന്നതിന്
പൊതുമേഖലാ ലാബുകളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സജ്ജീകരണങ്ങള്‍
വിശദമാക്കുമോ?
പ്രാഥമിക
ആരോഗ്യ രംഗം സമഗ്രമായി
വികസിപ്പിക്കുവാന്‍ പദ്ധതി
2242.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ജോസഫ് വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
ചികിത്സക്കുള്ള
പ്രതിശീര്‍ഷ ചെലവില്‍
ഏറ്റവും മുന്നിലാണ്
കേരളമെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
സാഹചര്യം ഒഴിവാക്കാന്‍
പൊതു മേഖലയിലെ പ്രാഥമിക
ആരോഗ്യ രംഗം സമഗ്രമായി
വികസിപ്പിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളില്‍
ആവശ്യത്തിന്
ജീവനക്കാരും, മരുന്നും,
സേവനവും
ഉറപ്പാക്കിയാല്‍
ചികിത്സാ ചെലവ്
എത്രകണ്ട്
കുറക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
ഇതിനാവശ്യമായ നടപടി
കൈക്കൊള്ളുമോ;
(ഡി)
ഏറ്റവും
ചെലവേറിയ മരുന്നുകള്‍,
ലാബ് പരിശോധന,
സ്കാനിംഗ് എന്നിവ
പൊതുമേഖലാ
കേന്ദ്രങ്ങള്‍ മുഖേന
സാര്‍വ്വത്രികമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കായംകുളം
നഗരസഭാ പ്രദേശത്തെ ഡെങ്കിപ്പനി
പ്രതിരോധ നടപടികള്‍
2243.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നഗരസഭാ പ്രദേശത്ത്
ഡെങ്കിപ്പനി പടരാന്‍
സാധ്യത ഏറെയുണ്ടെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത പ്രദേശത്ത്
ഡെങ്കിപ്പനി
പ്രതിരോധിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
തലശ്ശേരി
ജനറല്‍
ആശുപത്രിയോടനുബന്ധിച്ച്
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
2244.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
ജനറല്‍
ആശുപത്രിയോടനുബന്ധിച്ച്
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി
തുടങ്ങുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ?
പക്ഷാഘാത
ചികിത്സ
2245.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
പക്ഷാഘാത ചികിത്സാ
ക്ലിനിക്കുകള്‍
ആരംഭിച്ചിട്ടുണ്ടോ ;
എങ്കില്‍ എവിടെയെല്ലാം
; എന്തെല്ലാം
ചികിത്സാസൗകര്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പക്ഷാഘാത
ചികിത്സയ്ക്കും
പരിചരണത്തിനുമായി ടെലി
ക്ലിനിക്കുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
പക്ഷാഘാത
രോഗികള്‍ക്ക്
സ്ട്രോക്ക്
റിഹാബിലിറ്റേഷന്‍
യൂണിറ്റുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ ?
സ്വകാര്യ
ലാബുകളിലെ ലിംഗനിര്‍ണ്ണയ
പരിശോധനകൾ
2246.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ ലാബുകളില്‍
ലിംഗനിര്‍ണ്ണയ
പരിശോധനകൾ
നടക്കുന്നതായുളള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ട്;
(സി)
സ്വകാര്യ
ആശുപത്രികളിലെ
ലാബുകളില്‍
ലിംഗനിര്‍ണ്ണയ
പരിശോധനകൾ നടത്തുന്നത്
തടയുവാന്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത് ;
(ഡി)
മുന്‍
വര്‍ഷം എത്ര സ്വകാര്യ
ആശുപത്രികളില്‍ ഇത്
കണ്ടെത്തുന്നതിന്
പരിശോധന
നടത്തിയിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കുമോ?
പരമ്പരാഗത
ചികിത്സാ രീതി
2247.
ശ്രീ.വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
ചികിത്സാ രീതികളുടെ
പരിപോഷണത്തിന് പുതിയ
വകുപ്പ്
രൂപീകരിക്കുന്നതിന്
തീരുമാനമായോ;
വിശദമാക്കുമോ;
(ബി)
പരമ്പരാഗത
ചികിത്സാ രീതികളില്‍
ഏതൊക്കെ വിഭാഗങ്ങളാണ്
ഉള്‍പ്പെടുന്നതെന്നും
ഇത് അഭിമുഖീകരിക്കുന്ന
പ്രതിബന്ധങ്ങളന്തെന്നും
വിശദമാക്കുമോ ;
(സി)
പ്രസ്തുത
ചികിത്സയുമായി
ബന്ധപ്പെട്ട്
ചികിത്സകരുടെ നിയമനം,
ആരോഗ്യ പരിപാലനം എന്നിവ
എങ്ങനെയാണ്
നിര്‍വ്വഹിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ബഡ്ജറ്റില്‍
ഇതിനായി പണം
വകയിരുത്തിയിട്ടുണ്ടോ;
കേന്ദ്രസഹായം
ലഭിക്കാന്‍ നടപടി
സ്വീകരിക്കുമോ
വിശദമാക്കുമോ;
കാന്‍സര്‍
രോഗികളുടെ എണ്ണം
2248.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗികളുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിച്ച് വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
കാന്‍സര്‍
രോഗികളുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
കാന്‍സര്‍
രോഗികളുടെ വര്‍ദ്ധന
2249.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കാന്‍സര്‍ രോഗികളുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നു
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇവരില്‍
ഭൂരിഭാഗം പേരിലും
കാന്‍സര്‍
കണ്ടെത്തിയിട്ടുള്ളത്
അവസാന സമയത്താണ് എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
ഒഴിവാക്കുന്നതിനായി
എല്ലാ
പി.എച്ച്.സി.കളിലും
കാന്‍സര്‍ നിര്‍ണ്ണയ
ക്യാമ്പുകള്‍
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
കീടനാശിനി
പ്രയോഗിച്ച പച്ചക്കറി ചെക്ക്
പോസ്റ്റുകളില്‍
പരിശോധിക്കുന്നതിന്
സംവിധാനങ്ങള്‍
T 2250.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പഴങ്ങളും പച്ചക്കറികളും
കീടനാശിനി അമിതമായി
ഉപയോഗിച്ചവയാണോ എന്ന്
പരിശോധിക്കുന്നതിന്
ചെക്ക് പോസ്റ്റുകളില്‍
എന്തെങ്കിലും
സംവിധാനങ്ങള്‍ ഉണ്ടോ;
(ബി)
എങ്കില്‍
അവ എന്തെല്ലാമാണെന്നും
എവിടെയൊക്കെയാണ്
ഉള്ളതെന്നും
വിശദമാക്കാമോ;
അവയവമാറ്റ
ശസ്ത്രക്രിയ
2251.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍ അവയവമാറ്റ
ശസ്ത്രക്രിയകള്‍ക്ക്
നിലവിലുള്ള
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(ബി)
ലിവര്‍
ട്രാന്സ്പ്ലാന്റേഷന്
സൗകര്യം ഇല്ലാത്ത
മെഡിക്കല്‍
കോളേജുകളില്‍ ആയതിനുള്ള
സൗകര്യം
ഏര്‍പ്പെടുത്തുമോ ;
(സി)
അവയവമാറ്റ
ശസ്ത്രക്രിയകള്‍ക്ക്
അനിവാര്യമായ ആധുനിക
അടിസ്ഥാന സൗകര്യങ്ങളും
യന്ത്രസാമഗ്രികളും
ഏര്‍പ്പെടുത്തുന്നതിനും
ഡോക്ടര്‍മാര്‍ക്ക്
പ്രത്യേക പരിശീലനം
നല്കുന്നതിനുമുള്ള
സമഗ്ര പദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കുമോ ?
ഹെല്‍ത്ത്
സെന്ററുകളിലെ ജീവനക്കാരുടെ
അപര്യാപ്തത
2252.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രൈമറി ഹെല്‍ത്ത്
സെന്ററുകളിലും
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലും ആവശ്യമായ
ഡോക്ടര്‍മാരുടെയും
മറ്റു ജീവനക്കാരുടെയും
തസ്തിക ഇനം തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
റാന്നി
നിയോജക മണ്ഡലത്തില്‍
എത്ര കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകളും
പ്രൈമറി ഹെല്‍ത്ത്
സെന്ററുകളും ഉണ്ട് ;
(സി)
പ്രസ്തുത
നിയോജക മണ്ഡലത്തില്‍
തസ്തികയ്ക്കനുസരിച്ച്
ഡോക്ടര്‍മാരും മറ്റു
ജീവനക്കാരും ഉണ്ടോ ;
ഓരോ സെന്ററിലും ഉള്ള
ഡോക്ടര്‍മാരുടെയും
ജീവനക്കാരുടെയും എണ്ണം
എത്രയെന്ന്
വിശദമാക്കാമോ ;
(ഡി)
തസ്തികയ്ക്കനുസരിച്ച്
ഡോക്ടര്‍മാരെയും മറ്റ്
ജീവനക്കാരെയും
നിയമിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ ;
(ഇ)
മലയോരമേഖലയിലെ
പാവപ്പെട്ട ജനങ്ങള്‍
ചികിത്സയ്ക്കായി
മണിക്കൂറുകള്‍ കാത്തു
നില്‍ക്കേണ്ടിവരുന്നതും
സ്വകാര്യ ആശുപത്രികളെ
ആശ്രയിക്കേണ്ടി
വരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
പരിഹരിക്കാന്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ ;
(എഫ്)
സര്‍ക്കാര്‍
ചികിത്സാ
കേന്ദ്രങ്ങളില്‍
ആവശ്യത്തിന്
ഡോക്ടര്‍മാരെയും
മരുന്നും മറ്റു
ജീവനക്കാരെയും
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ചാവക്കാട്
താലൂക്ക്ഹോസ്പിറ്റലിന്റെ
പ്രവർത്തനം
2253.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാവക്കാട്
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ഹോസ്പിറ്റലില്‍ മതിയായ
ഡോക്ടര്‍മാരില്ലാത്തതിനാല്‍
പൊതുജനങ്ങള്‍
കഷ്ടതയനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇവിടേക്ക്
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ബി)
ചാവക്കാട്
താലൂക്ക്
ഹോസ്പിറ്റലില്‍ നഴ്സ്
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഒഴിവുകൾ
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
വൈറ്റമിന്‍
എ വിതരണം
2254.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
വെട്ടിക്കുറച്ച
"വൈറ്റമിന്‍ എ" യുടെ
വിതരണം മറികടക്കാന്‍
സ്വീകരിച്ചിട്ടുളള
അടിയന്തര
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ;
(ബി)
ലോകാരോഗ്യ
സംഘടനയുടെ നിര്‍ദ്ദേശ
പ്രകാരം കേന്ദ്ര
സര്‍ക്കാര്‍ സൗജന്യമായി
വിതരണം ചെയ്തിരുന്ന
പ്രസ്തുത മരുന്നിന്റെ
വിതരണം
പുന:സ്ഥാപിക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(സി)
അടിയന്തര
ആവശ്യം നേരിടാന്‍
വൈറ്റമിന്‍ എ
കെ.എം.എസ്.സി. . മുഖേന
വാങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
അഡ്വാന്‍സ്
ലൈഫ് സപ്പോര്‍ട്ട്
ആംബുലന്‍സുകള്‍
2255.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
എമര്‍ജന്‍സി മെഡിക്കല്‍
സര്‍വ്വീസസ് പ്രോജക്ട്
മുഖേന ആകെ എത്ര
അഡ്വാന്‍സ് ലൈഫ്
സപ്പോര്‍ട്ട്
ആംബുലന്‍സുകളാണ്
സംസ്ഥാനത്തുള്ളത് ;
(ബി)
ഇതില്‍
ഓരോ ജില്ലയിലും എത്ര
ആംബുലന്‍സ്
സര്‍വ്വീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(സി)
ഓരോ ജില്ലയിലും എത്ര
ആംബുലന്‍സുകളാണ്
ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്
;
(ഡി)
പ്രവര്‍ത്തനക്ഷമമല്ലാത്ത
ആംബുലന്‍സുകള്‍
പ്രവര്‍ത്തന
സജ്ജമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ ?
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
2256.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
സ്ഥാപിക്കുന്നതിന്
എം.എല്‍.എ യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കെട്ടിടനിര്‍മ്മാണത്തിന്
തുക അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭരണാനുമതിയുമായി
ബന്ധപ്പെട്ട്
ധനകാര്യവകുപ്പ്
റിപ്പോര്‍ട്ട്
ആവശ്യപെട്ടിട്ടുണ്ടോ ;
വിശദമാക്കുമോ;
(സി)
ആരോഗ്യ വകുപ്പിന്റെ
റിപ്പോര്‍ട്ട്
നാളിതുവരെയും ധനകാര്യ
വകുപ്പിനു
നല്കിയിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ട്
അടിയന്തരമായി
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അട്ടപ്പാടി
മേഖലയിലെ ആശുപത്രികളുടെ
അടിസ്ഥാന വികസനം
2257.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശിശുമരണങ്ങളെ
തുടര്‍ന്ന് അട്ടപ്പാടി
മേഖലയില്‍
ആരോഗ്യവകുപ്പ്
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
അട്ടപ്പാടി
മേഖലയിലെ ആശുപത്രികളുടെ
അടിസ്ഥാന വികസനത്തനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
രണ്ട്
വര്‍ഷത്തിനിടയില്‍ എത്ര
പുതിയ തസ്തികകള്‍ ഈ
മേഖലയില്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത മേഖലയില്‍
ആരോഗ്യ വകുപ്പിന്റെ
വിവിധ സ്ഥാപനങ്ങളിലായി
ജീവനക്കാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
കാസര്‍കോട്
ജില്ലയിലെ സര്‍ക്കാര്‍
ആശുപത്രികളിലെ സൗകര്യങ്ങൾ
2258.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ ഏതൊക്കെ
സര്‍ക്കാര്‍
ആശുപത്രികളിലാണ്
സ്കാനിംഗ് സൗകര്യം,
ലാബ് സൗകര്യം എന്നിവ
ഏര്‍പ്പെടുത്തിയിട്ടുളളതെന്നും,
ഇവ ലഭ്യമാകുന്നതെന്നും
വ്യക്തമാക്കാമോ ;
(ബി)
ജില്ലയിലെ
സ്വകാര്യ സ്കാനിംഗ്
സെന്ററുകളിലും,
ലാബുകളിലും അമിത
ചാര്‍ജ് ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇത്തരം
സെന്ററുകളിലെ ചൂഷണം
തടയുന്നതിന് ഏകീകൃത
വിലനിയന്ത്രണ പട്ടിക
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാസര്‍കോട്
ജില്ലയില്‍ ഡയാലിസിസിന്
സൗകര്യം
2259.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ വൃക്ക
രോഗികളുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജില്ലയില്‍
നിലവില്‍ ഏതൊക്കെ
ആശുപത്രികളിലാണ്
ഡയാലിസിസ്
സൗകര്യമുളളതെന്ന്
വ്യക്തമാക്കാമോ ;
(സി)
രോഗികളുടെ
വര്‍ദ്ധനവും സൗകര്യവും
പരിഗണിച്ച് സര്‍ക്കാര്‍
മേഖലയില്‍ കൂടുതല്‍
ഡയാലിസിസ് യൂണിറ്റുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഡി)
കാഞ്ഞങ്ങാട്
ജില്ലാ ആശുപത്രിയില്‍
ഡയാലിസിസ് സൗകര്യം
നിലവില്‍ ഉണ്ടോ ;
ഇല്ലെങ്കില്‍ അത്
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ ?
പഴങ്ങളിലും
പച്ചക്കറികളിലും
അനിയന്ത്രിതമായി കീടനാശിനികള്‍
2260.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനങ്ങളില്‍ നിന്ന്
കേരളത്തിലെത്തുന്ന
പഴങ്ങളിലും
പച്ചക്കറികളിലും
അനിയന്ത്രിതമായി
കീടനാശിനികള്‍
പ്രയോഗിച്ചിട്ടുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവ
പരിശോധിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
നിലവിലെ സംവിധാനം
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിഷാംശമുള്ള
പച്ചക്കറികളുടെ വരവ്
തടയുന്നതിന് നടപടി
T 2261.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷാംശമുള്ള
പച്ചക്കറികള്‍
കേരളത്തിലെത്തുന്നത്
തടയുന്നതിന് നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട്
ഭക്ഷ്യസുരക്ഷാ വകുപ്പ്
തമിഴ്നാട്
സര്‍ക്കാരിന് കത്ത്
അയച്ചിട്ടുണ്ടോ ;
എങ്കില്‍ ഇതിന്മേല്
ലഭിച്ച മറുപടി
എന്താണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
വിഷയത്തിന്മേല്
എന്തൊക്ക നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കുറുപ്പന്തറ
പി.എച്ച്.സി യില്‍ - ഐ.പി
യൂണിറ്റ്
2262.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം-കുറുപ്പന്തറ
പി.എച്ച്.സി യില്‍ -
ഐ.പി യൂണിറ്റ്
ആരംഭിക്കുന്നതു
സംബന്ധിച്ച് ആരോഗ്യ
വകുപ്പ് പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
26/7/2012-ല്‍ സ്ഥലം
എം.എല്‍.എ നല്കിയ
ശിപാര്‍ശ കത്തിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ചുള്ള ആരോഗ്യ
വകുപ്പിലെ ഫയല്‍
നമ്പര്‍ അറിയിക്കാമോ:
പ്രസ്തുത ഫയലിന്റെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ?
ക്യാന്‍സര്‍
രോഗം അതിവേഗം
പടര്‍ന്നുപിടിക്കുന്ന
സാഹചര്യം
2263.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചികിത്സാ ചെലവ്
ഗണ്യമായി
വര്‍ദ്ധിച്ചുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനങ്ങളുടെ
ചികിത്സാ ചെലവ്
കുറയ്ക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദീകരിക്കാമോ;
(സി)
പ്രാഥമികാരോഗ്യരംഗം
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ക്യാന്‍സര്‍ രോഗം
അതിവേഗം
പടര്‍ന്നുപിടിക്കുന്ന
സാഹചര്യം
അതിജീവിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഇ)
ക്യാന്‍സര്‍
രോഗബാധിതര്‍ക്കായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ?
വിഷലിപ്തമായ
ഭക്ഷണ പാനീയങ്ങള്‍
2264.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിപണനം
ചെയ്യുന്ന ഭക്ഷണ
പാനീയങ്ങളില്‍
വ്യാപകമായ തരത്തില്‍
മായം ചേരുന്നതായും,
കീടനാശിനികള്‍ അമിതമായി
ഉപയോഗിക്കപ്പെടുന്നവയുമാണെന്ന
വസ്തുത ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
എങ്കില്‍
ഇവ കണ്ടെത്തുന്നതിനും,
തടയുന്നതിനും ഫലപ്രദമായ
നടപടികള്‍
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണ്;
(സി)
ഇതുസംബന്ധമായി
ജനങ്ങളില്‍
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും
ജനങ്ങളുടെ
പങ്കാളിത്തത്തോടെ
പരിഹാരമാര്‍ഗ്ഗങ്ങള്‍
കണ്ടെത്തുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
പത്തനംതിട്ട
ജില്ലാ ആയുര്‍വ്വേദ
ആശുപത്രിയിലെ അപര്യാപ്തതകള്‍
2265.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലാ ആയുര്‍വ്വേദ
ആശുപത്രിയില്‍ നിലവില്‍
അനുവദിച്ചിട്ടുള്ള
തസ്തികകള്‍ ഏതൊക്കെ;
അവയുടെ ഓരോന്നിന്റെയും
എണ്ണം എത്ര;
വ്യക്തമാക്കാമോ;
അനുവദിക്കപ്പെട്ടിട്ടുള്ള
എല്ലാ തസ്തികകളിലും
നിലവില്‍
ജീവനക്കാരുണ്ടോ;
ഏതൊക്കെ തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നത്;
ജില്ലാ ആയുര്‍വ്വേദ
ആശുപത്രിയുടെ സ്റ്റാഫ്
പാറ്റേണ്‍ എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
എത്രപേര്‍ക്കുള്ള
കിടത്തിചികിത്സാ
സൗകര്യമാണുള്ളത്;
ഇത്രയും പേരെ
ചികിത്സിക്കാനാവശ്യമായത്ര
ജീവനക്കാര്‍
ഇവിടെയുണ്ടോ;
(സി)
ആശുപത്രിയില്‍
ലിഫ്റ്റോ, റാമ്പോ
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇതുമൂലം
ഇവിടെ എത്തുന്ന
രോഗികളും
കൂട്ടിരുപ്പുകാരും
ജീവനക്കാരും ഏറെ
ബുദ്ധിമുട്ടുന്ന
സാഹചര്യത്തില്‍
ലിഫ്റ്റും, റാമ്പും
സ്ഥാപിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജീവനക്കാരുടെ
കുറവ് പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
വലിയകുന്ന്
താലൂക്കാശുപത്രിയില്‍ ഒ.പി.
ബ്ലോക്ക് നിര്‍മ്മാണം
2266.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
വലിയകുന്ന്
താലൂക്കാശുപത്രിയില്‍
ഒ.പി. ബ്ലോക്ക്
നിര്‍മ്മാണത്തിനായി
പൊതുമരാമത്ത് വകുപ്പ്
സമര്‍പ്പിച്ച
ശുപാര്ശയിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ ;
(ബി)
ഇതിനായി
എത്ര തുകയുടെ
എസ്റ്റിമേറ്റാണ്
സമര്‍പ്പിച്ചിട്ടുള്ളതെന്നും
എന്നത്തേക്ക് ഭരണാനുമതി
ലഭ്യമാകുമെന്നും
നിലവിലുള്ള ഫയല്‍
നമ്പര്‍ ഏതാണെന്നും
വ്യക്തമാക്കാമോ ?
പുളിയഞ്ചേരി
ആയുര്‍വ്വേദ ഡിസ്പെന്‍സറി
കെട്ടിട നിര്‍മ്മാണം
2267.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജകമണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍
നടപ്പാക്കാനായി
ആരോഗ്യകുടുംബക്ഷേമ
വകുപ്പില്‍
സമര്‍പ്പിച്ചിട്ടുള്ള
കൊയിലാണ്ടി നഗരസഭയിലെ
പുളിയഞ്ചേരി
എന്‍.ആര്.എച്ച്.എം
ആയുര്‍വ്വേദ
ഡിസ്പെന്‍സറി കെട്ടിട
നിര്‍മ്മാണ പദ്ധതിയുടെ
നടപടി ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണ പദ്ധതിക്ക്
എ.എസ്. നല്‍കുന്നതിന്
നിലവില്‍ എന്താണ്
തടസ്സമെന്ന്
വിശദമാക്കാമോ ?
അന്യസംസ്ഥാന
തൊഴിലാളികളുടെ - ആരോഗ്യ
പ്രശ്നങ്ങള്‍
T 2268.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാന തൊഴിലാളികൾക്ക്
പകര്‍ച്ച വ്യാധികള്‍
ഉണ്ടോ എന്ന്
പരിശോധിക്കാന്‍
സംവിധാനമുണ്ടോ ;
ഇല്ലെങ്കില്‍ അതു
സംസ്ഥാനത്തു നിന്നും
നിര്‍മ്മാര്‍ജ്ജനം
ചെയ്ത പകര്‍ച്ച
വ്യാധികളുടെ തിരിച്ചു
വരവിനു കാരണമാകുമെന്നു
മനസ്സിലാക്കിയിട്ടുണ്ടോ
; നിർബന്ധിത ആരോഗ്യ
പരിശോധനയ്ക്ക് നടപടി
സ്വീകരിക്കുമോ ;
വിശദമാക്കാമോ ;
(ബി)
അന്യസംസ്ഥാനതൊഴിലാളികളുടെ
ആരോഗ്യപ്രശ്നങ്ങള്‍
പഠിക്കാന്‍ സംവിധാനം
ഏര്‍പ്പെടുത്തുമോ ?
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ ജോലി
ചെയ്യുന്ന ജീവനക്കാരുടെ
പ്രയാസങ്ങള്‍
2269.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ആരോഗ്യവകുപ്പില്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ ജോലി
ചെയ്യുന്ന
ജീവനക്കാരെത്രയാണെന്ന്
വിശദമാക്കുമോ;
(ബി)
ശമ്പളം
കാസര്‍ഗോഡ് ജില്ലയിലും
ജോലി മറ്റൊരു
ജില്ലയിലും ആകുമ്പോള്‍
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകളും
പ്രയാസങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാസര്‍ഗോഡ്
ജനറല്‍ ആശുപത്രിയിലെ
ഏത് ഡോക്ടറെയാണ്
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍
മറ്റൊരു ജില്ലയില്‍
നിയമിച്ചിട്ടുള്ളത് ;
പകരം മറ്റൊരു ആളെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഡോക്ടറുടെ
സേവനം
ലഭിക്കാത്തതുകൊണ്ട്
പ്രയാസപ്പെടുന്ന
രോഗികളുടെ ദുരിതം
ഇല്ലാതാക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന
വ്യക്തമാക്കാമോ?
അനാവശ്യമായി
ഹിസ്റ്റെരിക്റ്റമി ചെയ്യുന്നത്
സംബന്ധിച്ച പഠനം
2270.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യയിലെ
ഗ്രാമീണ മേഖലകളില്‍
ഗര്‍ഭാശയവും അണ്ഡാശയവും
അനാവശ്യമായി നീക്കം
ചെയ്യുന്ന പ്രവണത
വര്‍ദ്ധിച്ചുവരുന്നതായി
നാഷണല്‍ ഫാമിലി ആന്റ്
ഹെല്‍ത്ത്
സര്‍വ്വേയില്‍
വ്യക്തമാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസവത്തിനുശേഷം
ഗര്‍ഭപാത്രം നീക്കം
ചെയ്യുന്ന
ഹിസ്റ്റരെക്റ്റമിക്
ശസ്ത്രക്രിയ്ക്ക്
വിധേയരാകുന്ന
സ്ത്രീകളുടെ എണ്ണം
കേരളത്തില്‍ എത്രയാണു്;
ഇതു സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഏതെങ്കിലും തരത്തിലുള്ള
പഠനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
അന്യസംസ്ഥാന
തൊഴിലാളികള്‍ക്ക് മെഡിക്കല്‍
പരിശാേധന
2271.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനത്ത്
നിന്ന് കേരളത്തിലേക്ക്
എത്തുന്ന തൊഴിലാളികള്‍
പലതരത്തിലുള്ള മാരകമായ
രോഗങ്ങള്‍ പരത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിനെതിരെ
സ്വീകരിക്കാന്‍
പോകുന്ന
നടപടികളെന്തെന്ന്
വ്യക്തമാക്കുമോ ;
(ബി)
അന്യ
സംസ്ഥാനത്ത് നിന്ന്
എത്തുന്ന തൊഴിലാളികളെ
മെഡിക്കല്‍ പരിശാേധന
നടത്തി പല വിധത്തിലുള്ള
അസുഖങ്ങളുണ്ടോ എന്ന്
അറിയുന്നതിന്
എന്തെങ്കിലും സംവിധാനം
നടപ്പാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ ഇതിന്റെ
ഗൗരവം മനസ്സിലാക്കി
പ്രസ്തുത തൊഴിലാളികളെ
മെഡിക്കല്‍
പരിശാധനയക്ക്
വിധേയമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വിഷലിപ്തമായ
ഭക്ഷ്യോല്പന്നങ്ങളുടെ വിപണനം
2272.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണനം നടത്തുന്ന
ഭക്ഷ്യോല്പന്നങ്ങളില്
പലതും വിഷലിപ്തമായ പല
വസ്തുക്കളും
ചേര്‍ത്തവയാണ് എന്നത്
പരിശോധിച്ച് കണ്ടെത്തി
അവയുടെ വിപണനം
തടയുവാന്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവെന്നു
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
2015-16 കാലയളവിൽ
സംസ്ഥാനത്തുള്ള
എന്തെല്ലാം
ഭക്ഷ്യോല്പന്നങ്ങള്
മറ്റു
സംസ്ഥാനത്തുനിന്നും
വിപണനത്തിനായി
സംസ്ഥാനത്തെത്തുന്നുവെന്നും,
ഇവ വിഷലിപ്തമാണോ അല്ലയോ
എന്ന് പരിശോധിച്ച്
കണ്ടെത്തിയവ ഏതെല്ലാം
എന്നതിനെക്കുറിചു
വിവരണം നല്‍കുമോ;
(സി)
ഇതിന്റെ
ഭാഗമായി സംസ്ഥാനത്ത്
വിതരണം തടഞ്ഞ
ഭക്ഷ്യോല്പന്നങ്ങള്
ഏതെല്ലാമെന്നു
വിശദമാക്കുമോ;
(ഡി)
നെസ്ലേ
മാഗി ന്യൂഡില്‍സ് പല
സംസ്ഥാനങ്ങളിലും
പരിശോധനകളില്‍
ഭക്ഷ്യയോഗ്യമല്ലെന്നും
വിഷലിപ്തമാണെന്നും
കണ്ടെത്തിയത്
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍ കേരളം
എന്തു നടപടി
സ്വീകരിച്ചുവെന്നു
അറിയിക്കുമോ;
(ഇ)
പ്രസ്തുത ഉല്പന്നം
അതിനുശേഷവും
സര്‍ക്കാര്‍/സ്വകാര്യ
ഏജന്‍സികള്‍ വിപണനം
നടത്തുന്നത്
പരിശോധിച്ചുവോ;
പ്രസ്തുത ഉല്പന്നവും
അതുപോലുള്ള
ഉല്പന്നങ്ങളും
പഴവര്‍ഗ്ഗങ്ങള്‍,
പച്ചക്കറി തുടങ്ങിയവയും
മറ്റും സംസ്ഥാന
അതിർത്തികളിലെത്തുമ്പോള്‍
പരിശോധിക്കുന്നുണ്ടോ;
ഏതെങ്കിലും
ഉല്പന്നങ്ങള്
കൊണ്ടുവരുന്നതു
തടഞ്ഞിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(എഫ്)
മാഗി
ന്യൂഡില്‍സ് ഇന്ത്യയിലെ
ഏതെല്ലാം സംസ്ഥാനത്ത്
വിപണനം
തടഞ്ഞിട്ടൂള്ളതായി
അറിയാമോ ;; എന്തു
കാരണങ്ങളാലാണ്
തടഞ്ഞതെന്നും
ഇത്തരത്തില്‍ മറ്റു
സംസ്ഥാനങ്ങളില്‍ വിപണനം
തടഞ്ഞ ഏതെല്ലാം
ഭക്ഷ്യോല്പന്നങ്ങള്
സംസ്ഥാനത്ത് നിലവില്‍
വിപണനം
നടത്തുന്നുവെന്നും
വ്യക്തമാക്കുമോ?
രക്തപരിശോധനാ
ലാബുകള്‍
2273.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
എല്ലാ സ്വകാര്യ
രക്തപരിശോധനാ
ലാബുകള്‍ക്കും അംഗീകാരം
നല്‍കിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
അംഗീകാരമുള്ളവ എത്ര ;
അംഗീകാരമില്ലാത്തവ എത്ര
; വെളിപ്പെടുത്താമോ ;
(സി)
സ്വകാര്യ
ലാബുകള്‍ രോഗികളില്‍
നിന്ന് ഭീമമായ തുക
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
ഇത്
നിയന്ത്രിക്കുന്നതിനും
ഈ മേഖലയിലെ പരിശോധനാ
ചാര്‍ജ്ജ്
ഏകീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ ;
വിശദാംശം
വെളിപ്പെടുത്താമോ ?
അസിസ്റ്റന്റ്
ഡെന്റല്‍ സര്ജന്മാരുടെ നിയമനം
2274.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ അസിസ്റ്റന്റ്
ഡെന്റല്‍ സർജെൻമ്മാർകു
ഗവണ്മെന്റ് ഡെന്റല്‍
കോളേജുകളിലേയ്ക്കുള്ള
നിയമനം അനുവദനീയമാണോ ;
(ബി)
എങ്കില്‍
ആയതിനുള്ള നിബന്ധനകള്‍
വിശദമാക്കുമോ?
അസിസ്റ്റന്റ്
ഡെന്റല്‍ സര്ജന്മാരുടെ നിയമനം
2275.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
ഡെന്റല്‍ കോളേജിലേക്ക്
ആരോഗ്യ വകുപ്പില്‍
നിന്ന് എത്ര
അസിസ്റ്റന്റ് ഡെന്റല്‍
സര്ജന്മാരെ മാറ്റി
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
അവരുടെ
പേരും, നിയമിക്കപ്പെട്ട
തീയതിയും ലഭ്യമാക്കുമോ
?
പഴങ്ങളിലെയും
പച്ചക്കറികളിലെയും അമിത
കീടനാശിനി പ്രയോഗം
2276.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമിതമായി
കീടനാശിനി പ്രയോഗിച്ച
പഴങ്ങളും പച്ചക്കറികളും
പാലക്കാട് ജില്ലയിലെ
വിപണികളില്‍ വില്പന
നടത്തുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ആരോഗ്യത്തിന്
ഹാനികരമായ ഇത്തരം
ഭക്ഷ്യ വസ്തുക്കള്‍
പിടിച്ചെടുക്കുന്നതിനായി
കഴിഞ്ഞ 6
മാസത്തിനിടയില്‍
ജില്ലയില്‍ എത്ര
റെയ്ഡുകള്‍
നടത്തിയിട്ടുണ്ട് ;
(സി)
ആരോഗ്യ
വകുപ്പും ഭക്ഷ്യ
സുരക്ഷാവകുപ്പും
സംയുക്തമായാണോ ഇത്തരം
റെയ്ഡുകള്‍ നടത്തുന്നത്
;
(ഡി)
പരിശോധന
നടത്തിയതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടികള്‍
വ്യക്തമാക്കാമോ ?
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ് ആക്ട്
2277.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
ആക്ട് എന്നാണ് നിലവില്‍
വന്നതെന്ന്
വ്യക്തമാക്കാമോ ;
ഇല്ലെങ്കില്‍ ആക്റ്റ്
നടപ്പാക്കാനുള്ള നടപടി
സ്വീകരിക്കുമോ ?
(ബി)
പ്രസ്തുത
ആക്ടില്‍ സര്‍ക്കാര്‍
ആശുപത്രികളും
പ്രെെവറ്റ്
ആശുപത്രികളും
പാലിക്കേണ്ട
നിബന്ധനകള്‍
എന്തൊക്കെയാണെന്നു്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
ഭക്ഷ്യസുരക്ഷാ
നിലവാര നിയമപ്രകാരമുള്ള
ലൈസന്‍സും രജിസ്ട്രേഷനും
2278.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും
ഭക്ഷ്യസുരക്ഷാ നിലവാര
നിയമപ്രകാരം എത്ര പേര്
ലൈസന്‍സും
രജിസ്ട്രേഷനും
എടുത്തിട്ടുണ്ടെന്നും
നിലവില്‍ ഇനി എത്ര
പേര് ലൈസന്‍സും
രജിസ്ട്രേഷനും
എടുക്കാനുണ്ടെന്നും
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഭക്ഷ്യവിപണന മേഖലയില്‍
ഭക്ഷ്യവിഷബാധ
സംബന്ധിച്ച് എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ട് ; എത്ര
പേര് മരണപ്പെട്ടു ;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഭക്ഷ്യവിഷബാധ
തടയുവാനായി ഓരോ
വര്‍ഷവും എത്ര
റെയ്ഡുകള്‍
നടത്തിയെന്നും
പിഴയിനത്തില്‍ എത്ര തുക
ലഭിച്ചുവെന്നും എത്ര
സ്ഥാപനങ്ങളുടെ ലൈസന്‍സ്
റദ്ദാക്കിയെന്നും
അവയില്‍ താല്‍ക്കാലികം
എത്രയെന്നും സംബന്ധിച്ച
വിശദവിവരം നല്‍കാമോ ;
(ഡി)
ഭക്ഷ്യ
സുരക്ഷാ വകുപ്പില്‍
എത്ര ജീവനക്കാരുണ്ട് ;
എത്ര പേരുടെ
ഒഴിവുകളുണ്ട്; എത്ര
സര്‍ക്കിളുകളില്‍
ഭക്ഷ്യസുരക്ഷാ
ഓഫീസര്‍മാരില്ല ; ജില്ല
തിരിച്ച് ഇവയെ
സംബന്ധിക്കുന്ന
വിശദാംശം ലഭ്യമാക്കുമോ
;
(ഇ)
ഭക്ഷ്യസുരക്ഷാ
വകുപ്പ്
പുനസംഘടിപ്പിക്കുന്നത്
സംബന്ധിച്ച പി.&
എ.ആര്.ഡി വകുപ്പു പഠനം
പൂര്‍ത്തിയായോ ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
കുറുവിലങ്ങാട്
താലൂക്ക് ആശുപത്രി
കെട്ടിട നിര്‍മ്മാണം
2279.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
കുറുവിലങ്ങാട് താലൂക്ക്
ആശുപത്രിയുടെ കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
10704/ഇ2/2014,
55176/ഇ2/2013 എന്നീ
ഫയലുകളുടെ ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കാമോ;
പ്രസ്തുത ഫയല്‍
ഇപ്പോള്‍ ആരുടെ
കെെവശമാണ്ഉള്ളത്;ഇതു
സംബന്ധിച്ച്
ഡി.എച്ച്.എസ് ന്റെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാലതാമസം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയലില്‍ പുതിയ
ഡി.പി.ആര്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്തു തുകയാണ്
പുതിയ ഡി.പി.ആര്-ല്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
താലൂക്ക്
ആശുപത്രിയുടെ
കെട്ടിടനിര്‍മ്മാണം
സബന്ധിച്ച് ഫയല്‍
ധനകാര്യ
വകുപ്പിലേയ്ക്ക്
അയക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഡോക്ടര്‍മാര്‍
നല്കുന്ന അവ്യക്തമായ
കുറിപ്പടികള്‍
2280.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോക്ടര്‍മാര്‍
നല്കുന്ന
കുറിപ്പടികള്‍
പലപ്പോഴും അവ്യക്തവും
ജനറിക് നെയിം
എഴുതാത്തതും മൂലം
മരുന്ന് വിതരണത്തിന്
ബുദ്ധിമുട്ടുണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മെഡിക്കല്‍
കൗണ്‍സിലിന്റെ
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി കുറിപ്പടി
നല്‍കുന്നതിനെതിരെ
എന്ത് നടപടിയാണ്
സ്വീകരിയ്ക്കുന്നത് ;
(സി)
രോഗികള്‍ക്ക്
ബുദ്ധിമുട്ടുണ്ടാകാത്ത
വിധം വ്യക്തമായി,
ജനറിക് നെയിം
ഉള്‍പ്പെടെ
രേഖപ്പെടുത്തി
കുറിപ്പടി
നല്‍കുന്നതിന് ആവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ ?
ഹോസ്റ്റലുകളും
ഭക്ഷ്യസുരക്ഷയും
2281.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോസ്റ്റലുകള്‍,
പേയിംഗ് ഗസ്റ്റ്
സംവിധാനം ഇവയ്ക്ക്
ഭക്ഷ്യസുരക്ഷാ ലൈസന്‍സ്
നിര്‍ബന്ധമാക്കുമോ ;
(ബി)
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
ഇത്തരം
സംവിധാനങ്ങള്‍ക്ക്
എതിരെ നടപടി
സ്വീകരിക്കുമോ ?
ബയോമെഡിക്കല്‍
മാലിന്യപ്ലാന്റ്
T 2282.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ബഡ്ജറ്റില്‍
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
തിരുവനന്തപുരം,
എറണാകുളം, കോഴിക്കോട്
എന്നിവിടങ്ങളില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
ബയോമെഡിക്കല്‍
മാലിന്യപ്ലാന്റിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്നത്തേക്ക്
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ബജറ്റില്‍ എത്ര തുകയാണ്
വകയിരുത്തിയിരുന്നതെന്നും
എത്ര തുക ഇതുവരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
സ്വകാര്യമേഖലയിലെ
പങ്കാളിയായി ഏത്
കമ്പനിയെയാണ്
തെരഞ്ഞടുത്തത്;
പ്രസ്തുത കമ്പനി
ഇതിനായി മുതല്‍
മുടക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുക;
വ്യക്തമാക്കാമോ?
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
2283.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിനുകീഴില്‍
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകളുണ്ടെന്ന് ജില്ല
തിരിച്ച് വിശദമാക്കാമോ;
(ബി)
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ജലജന്യരോഗങ്ങള്‍
2284.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
ജലജന്യരോഗങ്ങള്‍
തടയുന്നതിനും
നിയന്ത്രിക്കുന്നതിനും
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
(ബി)
ഇതിനായുള്ള
മുന്‍ ബഡ്ജറ്റ് വിഹിതം
എത്രയായിരുന്നെന്നും
എത്ര തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ?
ലഘുഭക്ഷണങ്ങളിലെ
ലെഡ് സാന്നിധ്യം
2285.
ശ്രീ.റ്റി.വി.രാജേഷ്
,,
വി.ശിവന്‍കുട്ടി
ശ്രീമതി.കെ.കെ.ലതിക
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെസ്
ലെ ഉല്പന്നമായ മാഗി
നൂഡില്‍സില്‍ മാരകമായ
തോതില്‍ ലെഡ്
ചേര്‍ത്തിട്ടുണ്ടെന്ന്
ലബോറട്ടറി പരിശോധനയില്‍
കണ്ടെത്തിയതിനെ
തുടര്‍ന്ന്
ഉത്തര്‍പ്രദേശ്
സര്‍ക്കാര്‍ പ്രസ്തുത
ഉല്പന്നം നിരോധിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ
;
(ബി)
ഈ
പശ്ചാത്തലത്തില്‍
സംസ്ഥാനത്ത് വ്യാപകമായി
വില്‍ക്കുന്ന പ്രസ്തുത
ഉല്പന്നത്തിന്റെ
ഗുണനിലവാര പരിശോധന
നടത്തിയിരുന്നോ ; ഈ
ഉല്പന്നം നിരോധിക്കാനും
ജനങ്ങള്‍ക്ക്
മുന്നറിയിപ്പ്
നല്‍കാനും നടപടി
സ്വീകരിച്ചിരുന്നോ ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ ;
(സി)
മറ്റ്
നിര്‍മ്മാതാക്കളുടെ
സമാന ഉല്പന്നങ്ങളും
പരിശോധനയ്ക്ക്
വിധേയമാക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
ഈ
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍ നെസ്
ലെ കമ്പനിയുടെ മറ്റ്
ഉല്പന്നങ്ങളും
ചീറ്റോസ്, കുര്‍കുറെ
പോലുള്ള ഉല്പന്നങ്ങളും
പരിശോധനയ്ക്ക്
വിധേയമാക്കാന്‍
തയ്യാറാകുമോ ?
ഡോക്ടര്‍മാരുടെ
തസ്തിക ഒഴിവുകള്‍
2286.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അലോപ്പതി,
ആയുര്‍വേദം,
ഹോമിയോപ്പതി
വിഭാഗങ്ങളിലായി എത്ര
ഡോക്ടര്‍മാരുടെ
തസ്തികകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ ;
ഇവയില്‍ എത്ര
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമോ ;
ഓരോന്നിന്റെയും
വിശദാംശം
ലഭ്യമാക്കാമോ?
മഴക്കാലപൂര്‍വ്വ
രോഗങ്ങൾ പ്രതിരോധിക്കാന്‍
നടപടികള്‍
2287.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
മഴക്കാലപൂര്‍വ്വ
രോഗങ്ങളെ
പ്രതിരോധിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
മഴക്കാലപൂര്‍വ്വ
രോഗങ്ങള്‍ സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം
മുന്‍കരുതലുകള്‍ ഇവിടെ
സ്വീകരിച്ചിട്ടുണ്ട്?
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിന് നടപടി
T 2288.
ശ്രീ.സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
പോഷകാഹാര നയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
പോഷകാഹാരത്തിന്റെ
പ്രാധാന്യം
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
വിദ്യാഭ്യാസ വകുപ്പിന്
നിര്‍ദ്ദേശം നല്‍കുമോ ;
(ഡി)
സമഗ്ര
പോഷകാഹാര പദ്ധതിയുടെ
വിജയത്തിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സഹകരണം
ഏത് രീതിയില്‍
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത് ?
മത്സ്യത്തൊഴിലാളി
മേഖലകളില്‍ വ്യാപിക്കുന്ന
മാരക രോഗങ്ങള്‍
2289.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍
താമസിക്കുന്ന
മേഖലകളില്‍ ക്യാന്‍സര്‍
പോലെയുള്ള മാരക
രോഗങ്ങള്‍
വ്യാപകമാകുന്നുവെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഏങ്കില്‍
ഇത് തടയുന്നതിനായി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
(സി)
ഇല്ലെങ്കില്‍
ഇതിനെക്കുറിച്ച്
പഠിക്കുന്നതിനും കാരണം
കണ്ടെത്തി രോഗം
തടയുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോ ?
ആദിവാസികള്‍ക്കുളള
സൗജന്യ ചികിത്സ പദ്ധതി
2290.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
സൗജന്യ ചികിത്സ
നല്കുന്ന പദ്ധതിക്ക്
എത്ര തുക അനുവദിച്ചു
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഇതിനായി
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകള്‍ക്ക് ഓരോ
വര്‍ഷവും എത്ര തുക
അനുവദിച്ചു എന്ന്
വെളിപ്പെടുത്തുമോ ;
(സി)
നാല്
വര്‍ഷമായി നാമമാത്രമായ
തുക നല്കി
വരുന്നതുമൂലം
ആദിവാസികളുടെ
സൗജന്യചികിത്സ
മുടങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
മെഡിക്കല്‍
കോളേജുകളിലെ ന്യായവില
മരുന്നുഷോപ്പുകളില്‍ ഈ
ഇനത്തില്‍ മരുന്നു
വാങ്ങിയ വകയില്‍ എത്ര
രൂപയാണ്
നല്കാനുളളതെന്ന്
വ്യക്തമാക്കുമോ ;
(ഇ)
പ്രസ്തുത
തുക നല്‍കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
(എഫ്)
ആദിവാസികള്‍ക്ക്
സൗജന്യ ചികിത്സ
ഉറപ്പുവരുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ ?
രാസവസ്തുക്കളുടെയും
കൃത്രിമ നിറങ്ങളുടെയും
ഉപയോഗം
2291.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികള്‍
കൂടുതലായി
ഉപയോഗിക്കുന്ന
ന്യൂഡില്‍സ്,
ബിസ്ക്ക്റ്റുകള്
കേക്കുകള്‍, മിഠായികള്‍
എന്നിവയില്‍ രുചിയും
മണവും
വര്‍ദ്ധിപ്പിക്കുന്നതിനായി
അനുവദനീയമായതിലും
കൂടുതല്‍
രാസവസ്തുക്കളും കൃത്രിമ
നിറങ്ങളും ചേര്‍ത്ത്
വില്പന നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതു
സംബന്ധിച്ച്
പരിശോധനകള്‍
നടത്തുന്നുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഇങ്ങനെ
എത്ര കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
സ്വീകരിച്ച നടപടികള്‍
എന്ത് ;
(ഡി)
കൃത്രിമ
നിറങ്ങളും
രാസവസ്തുക്കളും
ചേര്‍ത്ത്
ഭക്ഷ്യവസ്തുക്കള്‍
കഴിക്കുന്നതുമൂലം
ഭാവിതലമുറയ്ക്ക്
ശാരീരികവും
ആരോഗ്യപരവുമായ
പ്രശ്നങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
എങ്കില്‍
ഇത്തരം ഭക്ഷണ
പദാര്‍ത്ഥങ്ങള്‍ വില്പന
നടത്തുന്നത് തടയാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ?
അന്യസംസ്ഥാനങ്ങളില്‍
നിന്നും എത്തുന്ന വിഷാംശമുള്ള
പച്ചക്കറികള്‍
T 2292.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും
വിഷാംശമില്ലാത്ത
പച്ചക്കറികള്‍
വിപണികളില്‍
ലഭ്യമാക്കുന്നതിന്
ആവശ്യമായ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
ആരോഗ്യപ്രശ്നമുണ്ടാക്കുന്ന
ഭക്ഷണപഥാര്‍ത്ഥങ്ങള്‍
2293.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പല
സംസ്ഥാനങ്ങളും മാഗി
ന്യൂഡില്‍സ് നിരോധിച്ച
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
കേരളത്തിലും
നിരോധിക്കുന്നത്
സംബന്ധിച്ച്
ആലോചിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
മാഗി
ന്യൂഡില്‍സ് പോലെ
ഭാവിയില്‍ രൂക്ഷമായ
ആരോഗ്യപ്രശ്നമുണ്ടാക്കുന്ന
ഐസ്ക്രീം പൗഡര്‍, പിസ്ത
പൗഡര്‍, ബദാം മിക്സ്,
ജ്യൂസ് മിക്സുകള്‍
എന്നിവ തലസ്ഥാന
നഗരിയിലുള്‍പ്പെടെ
വില്‍ക്കുന്നത് തടയാൻ
നടപടിയെടുക്കുമോ?
108
ആംബുലന്‍സുകളുടെ
പ്രവർത്തനം
2294.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
108
ആംബുലന്‍സ്
സര്‍വ്വീസുകളില്‍
എത്രയെണ്ണം
പ്രവര്‍ത്തനക്ഷമമാണെന്നും
എത്രയെണ്ണം
പ്രവര്ത്തനക്ഷമമല്ലെന്നുമുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ ;
(ബി)
ജീവന്‍രക്ഷാ
ഉപകരണങ്ങളും
മരുന്നുകളും
ഇല്ലാത്തതിതാല് ഇവയുടെ
സേവനം രോഗികള്‍ക്കും
അപകടത്തിനിരയാകുന്നവര്ക്കും
ലഭ്യമാകുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
ആംബുലന്‍സുകളിലെ
എക്സ്പ്ലോസീവ്
ലൈസന്‍സിന്റെ കാലാവധി
യഥാസമയം
പുതുക്കുന്നതിന് നടപടി
സ്വീകരിക്കാത്തത്
ഇതിന്റെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നതായുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പ്രസ്തുത ലൈസന്‍സ്
യഥാസമയം
പുതുക്കുന്നതിനും
പ്രസ്തുത സേവന മേഖല
കാര്യക്ഷമമായി
നിലനിര്‍ത്തുന്നതിനും
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
എന്‍.ആര്.എച്ച്.എം.
ന്റെ 33 പദ്ധതികള്‍
2295.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.ആര്.എച്ച്.എം.
നടപ്പിലാക്കി വരുന്ന 33
പദ്ധതികളില്‍ ഓരോ
പദ്ധതിയുടെയും
നടത്തിപ്പിനായി 2011-12
മുതല്‍ 2015-16 വരെയുളള
ഓരോ വര്‍ഷവും ഓരോ
പദ്ധതിക്കുമായി എത്ര
തുക വകയിരുത്തിയെന്നും
അതില്‍ എത്ര തുക
ചെലവാക്കിയെന്നും
കേന്ദ്ര, സംസ്ഥാന
വിഹിതം ഉള്‍പ്പെടെ
വ്യക്തമാക്കാമോ ;
(ബി)
ഓരോ
പദ്ധതിയുടെയും
നടത്തിപ്പിനായി
നിയോഗിക്കപ്പെട്ട
സര്‍ക്കാര്‍
ജീവനക്കാരുടെയും
താല്‍ക്കാലിക
ജീവനക്കാരുടെയും വിവരം
വെളിപ്പെടുത്തുമോ ;
2011-12 മുതല്‍ 2015-16
വരെ ഓരോ വര്‍ഷവും
ശമ്പളയിനത്തിലും
മറ്റുമായി ഇവര്‍ക്കായി
ചെലവായ തുക എത്രയെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
33 പദ്ധതികള്‍ക്കുമായി
ഓരോ ജില്ലയിലും നടത്തിയ
പ്രവര്‍ത്തന
റിപ്പോര്‍ട്ട് 2011-12
മുതല്‍ 2014-15 വരെ
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
നാലുവര്‍ഷക്കാലയളവില്‍
പദ്ധതി
നടത്തിപ്പുകള്‍ക്ക്
നേരിട്ട പ്രതിസന്ധികളും
അവ പരിഹരിക്കാന്‍
സ്വീകരിച്ച നടപടികളും
വ്യക്തമാക്കാമോ ;
(ഇ)
കേന്ദ്ര
ഫണ്ട് ട്രഷറി
സംവിധാനത്തിലാക്കിയത്
എന്നു മുതലാണെന്നും
തത്ഫലമായി ഫലപ്രദമായ
പദ്ധതി നടത്തിപ്പ്
സാധ്യമായോയെന്നും
തന്മൂലം തടസ്സങ്ങള്‍
നേരിട്ടോയെന്നും
വിശദമായ റിപ്പോര്‍ട്ട്
നല്‍കാമോ ?
(എഫ്)
എന്‍.ആര്.എച്ച്.എം.
പദ്ധതി നടത്തിപ്പില്‍
വന്നിട്ടുള്ള
പ്രതിസന്ധികളും
നടത്തിപ്പുകളും
സംബന്ധിച്ച് ഒരു
വിദഗ്ദ്ധ സംഘത്തിന്റെ
പരിശോധന നടത്താന്‍
നടപടി സ്വീകരിക്കുമോ ;
വ്യക്തമാക്കുമോ ?
തൃക്കണ്ണാപുരം
C.H.C യിലെ ഐ.പി.സംവിധാനം.
2296.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തവനൂര്‍
മണ്ഡലത്തിലെ
തൃക്കണ്ണാപുരം C.H.C
യില്‍ ഐ.പി.സംവിധാനം
നിലവിലുണ്ടായിരുന്നോ;
(ബി)
ഐ.പി.സംവിധാനം ഇപ്പോഴും
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;ഇല്ലെങ്കില്‍
കാരണമെന്താണെന്ന്
വിശദമാക്കാമോ;ഇതു
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
അമൃതം
ആരോഗ്യം
2297.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃതം
ആരോഗ്യം പദ്ധതി എല്ലാ
വിഭാഗം
ജനങ്ങളിലുമെത്തിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇൗ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇൗ
പദ്ധതി കാര്യക്ഷമമായി
നടക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
എല്ലാവിധ
രോഗങ്ങളും ഇൗ
പദ്ധതിയുടെ കീഴില്‍
ഉള്‍പ്പെടുമോയെന്ന്
വ്യക്തമാക്കുമോ?
അട്ടപ്പാടിയിലെ
ശിശുമരണങ്ങൾ
2298.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
വിവിധ രോഗകാരണങ്ങളാലും
പോഷകക്കുറവുമൂലവും
പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട
എത്ര ശിശുക്കള്‍
മരണപ്പെട്ടിട്ടുണ്ട് ;
വിശദവിവരം നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
ആരോഗ്യവകുപ്പ് വിശദമായ
പഠനം നടത്തിയിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ?
പുതിയ
സര്‍ക്കാര്‍ മെഡിക്കല്‍
കോളജുകള്‍
2299.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആരംഭിച്ച
സര്‍ക്കാര്‍ മെഡിക്കല്‍
കോളജുകളിലൂടെ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
മെഡിക്കല്‍
വിദ്യാഭ്യാസത്തിന്
സൗകര്യം നല്കി ;
(ബി)
ഇതിനായി
എത്ര തസ്തികകള്‍ വീതം
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ ?
ആലപ്പുഴ
മെഡിക്കല്‍ കോളേജ്
ക്യാന്റീന് പ്രവര്‍ത്തനം
2300.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജ്
ആശുപത്രിയിലെ
ക്യാന്റീന്
പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന്
അവിടെയെത്തുന്ന
ജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ആശുപത്രി
പരിസരത്തെ സ്വകാര്യ
സ്ഥാപനങ്ങളെ
സഹായിക്കാനാണ്
ക്യാന്റീന് തുറന്ന്
പ്രവര്‍ത്തിപ്പിക്കാത്തത്
എന്ന ആരോപണം
പരിശോധിച്ചിട്ടുണ്ടോ;
(സി)
വലിയ
തുക അഡ്വാന്‍സും
വാടകയും
നിശ്ചയിച്ചിരിക്കുന്നതിനാല്‍
കരാറുകാര്‍ക്ക്
പ്രസ്തുത സ്ഥാപനം
നടത്താന്‍ കഴിയാതെ
വരികയും പലപ്പോഴും
അടച്ചിടുകയും ചെയ്യുന്ന
അവസ്ഥ ഒഴിവാക്കാന്‍
വ്യവസ്ഥകള്‍
പ്രായോഗികമായി
പുനക്രമീകരിക്കുമോ;
(ഡി)
പ്രസ്തുത
ക്യാന്റീന്
കുടുംബശ്രീകളോ
സഹകരണസ്ഥാപനങ്ങളോ
ഏറ്റെടുത്ത്
നടത്തുന്നതിന് സന്നദ്ധത
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതു സ്ഥാപനം
ആയിരുന്നു;
വിശദമാക്കുമോ;
(ഇ)
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ഉണ്ടാകാത്തവിധം
ക്യാന്റീന് നവീകരിച്ചു
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(എഫ്)
ക്യാന്റീന്
നവീകരിക്കുന്നതിന്
ആര്‍ക്കെങ്കിലും കരാര്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആര്‍ക്ക്;
എന്തെല്ലാം വ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണ് എന്ന്
വ്യക്തമാക്കുമോ?
നേഴ്സിംഗ്
വിദ്യാഭ്യാസരംഗത്തെ പരിഷ്കരണം
2301.
ശ്രീ.എ.കെ.ബാലന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
പി.ടി.എ. റഹീം
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നേഴ്സിംഗ്
വിദ്യാഭ്യാസരംഗം
പരിഷ്കരിക്കുന്നതിനായി
ഡോ:ശ്രീനിവാസന്
ചെയര്‍മാനായി
രൂപീകരിച്ച
കമ്മിറ്റിയുടെ
ശിപാര്‍ശകള്‍
എന്തൊക്കെയായിരുന്നു;
(ബി)
അതില്‍
ഏതെങ്കിലും വ്യവസ്ഥകള്‍
സര്‍ക്കാര്‍
നിരാകരിക്കുകയുണ്ടായോ;
എങ്കില്‍ അതിന്റെ കാരണം
അറിയിക്കാമോ;
(സി)
സ്വശ്രയ
വിദ്യാഭ്യാസ
നടത്തിപ്പുകാരുടെ
താല്പര്യാര്ത്ഥം
ആരോഗ്യ സര്‍വ്വകലാശാല
നിബന്ധനകളില്‍ ഇളവ്
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ?
കോഴിക്കോട്
മെഡിക്കല്‍ കോളേജ് അസ്ഥിരോഗ
ഒ.പി
2302.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍ അസ്ഥിരോഗ
വിഭാഗം ഒ.പി യില്‍
ദിവസേന എത്ര രോഗികള്‍
ചികിത്സയ്ക്ക്
എത്തുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗം ഒ.പി യില്‍
ആവശ്യത്തിന് ട്രോളിയും
വീല്‍ചെയറും ഇല്ലാത്തത്
കാരണം രോഗികള്‍ വലിയ
പ്രയാസം അനുഭവിക്കുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അസ്ഥി
രോഗ വിഭാഗം ഒ.പിയിൽ
വരുന്ന രോഗികള്‍ക്കായി
എന്തെല്ലാം
സൗകര്യങ്ങളാണ്
നിലവിലുള്ളത്എന്ന്
വ്യക്തമാക്കുമോ;
(ഡി)
ആവശ്യത്തിന്
ട്രോളിയും വീല്‍ചെയറും
ഉടനടി ലഭ്യമാക്കാൻ
നടപടികള്‍
സ്വീകരിക്കുമോ?
ഇന്‍ഡ്യന്‍
മെഡിക്കല്‍ കൗണ്‍സിലിന്റെ
പരിശോധന
2303.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍
ഇന്‍ഡ്യന്‍ മെഡിക്കല്‍
കൗണ്‍സില്‍ പരിശോധന
നടത്തിയത് എന്നാണ്;
കൗണ്‍സില്‍
എന്തെങ്കിലും
ന്യൂനതകള്‍
ചൂണ്ടിക്കാട്ടിയിട്ടുണ്ടോ;
വിശദമാക്കാമോ?
(ബി)
മെഡിക്കല്‍
കൗണ്‍സിലിന്റെ
പരിശോധനയെ തുടര്‍ന്ന്
മെഡിക്കല്‍ കോളേജിലെ
എം. ബി. ബി. എസ്., പി.
ജി. സീറ്റുകളില്‍
പ്രവേശനം നടത്തുന്നത്
കൗണ്‍സില്‍
തടഞ്ഞിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
(സി)
മെഡിക്കല്‍
കൗണ്‍സില്‍
ചൂണ്ടിക്കാണിച്ച
ന്യൂനതകള്‍
പരിഹരിക്കാന്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കണ്ണൂരില്‍
പുതിയ ആയുര്‍വ്വേദ
ഡിസ്പെന്‍സറികള്‍
2304.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ആയുര്‍വ്വേദ
ഡിസ്പെന്‍സറികള്‍
ഇല്ലാത്ത എത്ര
പഞ്ചായത്തുകളാണുള്ളത്;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
പുതിയ ആയുര്‍വ്വേദ
ഡിസ്പെന്‍സറികള്‍
അനുവദിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(സി)
ഇപ്രകാരം
മുന്‍ഗണനാപട്ടിക
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
ആയത് ലഭ്യമാക്കുമോ;
(ഡി)
ആയുര്‍വ്വേദ
ഡിസ്പെന്‍സറികള്‍
അനുവദിക്കാന്‍ കഴിയാത്ത
സാഹചര്യമുണ്ടെങ്കില്‍
എന്‍. ആര്. എച്ച്. എം.
മുഖേന ആയുര്‍വ്വേദ
ഡിസ്പെന്‍സറികള്‍
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
ധന്വന്തരി
സെന്ററുകള്‍
2305.
ശ്രീ.എം.എ.
വാഹീദ്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധന്വന്തരി
സെന്ററുകള്‍ നിലവില്‍
ഏതെല്ലാം ജില്ലകളില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഓരോ ജില്ലയിലും എത്ര
ജീവനക്കാര്‍ പ്രസ്തുത
സെന്ററുകളില്‍ ജോലി
ചെയ്യുന്നുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ധന്വന്തരി
സെന്ററുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
തൊഴില്‍
ലഭ്യമാക്കുവാന്‍
ധന്വന്തരി സെന്ററുകളെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
കീഴില്‍
കൊണ്ടുവരുന്നതിനും
കെ.എച്ച്.ആര്.ഡബ്ല്യു.എസ്
മാതൃകയില്‍ ഒരു
സ്ഥാപനമായി മാറ്റാനും
ആലോചിക്കുന്നുണ്ടോ?
അലോപ്പതി,
ആയുര്‍വ്വേദം, ഹോമിയോപ്പതി
മരുന്നുകള്‍
2306.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു വര്‍ഷം
ആവശ്യമായിവരുന്ന
അലോപ്പതി,
ആയുര്‍വ്വേദം,
ഹോമിയോപ്പതി
മരുന്നുകള്‍ എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇൗ മരുന്നുകളുടെ
എത്രശതമാനം കേരളത്തില്‍
ഉല്പാദിപ്പിക്കപ്പെടുന്നു
എന്ന്
കണക്കാക്കിയിട്ടുണ്ടോ?
കുന്ദമംഗലം
നിയോജകമണ്ഡലത്തിലെ ആയുര്‍വേദ
-ഹോമിയോ -യുനാനി
ഡിസ്പെന്‍സറികള്‍
2307.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
നിയോജകമണ്ഡലത്തില്‍
എത്ര ആയുര്‍വേദ
-ഹോമിയോ -യുനാനി
ഡിസ്പെന്‍സറികളാണ്
പ്രവര്‍ത്തിച്ചുവരുന്നതെന്ന്
വിശദമാക്കാമോ ;
(ബി)
ഇവയില്‍
ഒാരോന്നിനും ഫണ്ടിംഗ്
നല്‍കുന്നത് ഏതെല്ലാം
ഏജന്‍സികളാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഒാരോ
ഡിസ്പെന്‍സറിയിലും
നിത്യേന ശരാശരി എത്ര
പേര്
കണ്സള്ട്ടിംഗിനായി
എത്തുന്നുണ്ടെന്ന്
അറിയിക്കാമോ ;
(ഡി)
ഇവയില്‍
എത്ര
ഡിസ്പെന്‍സറികള്‍ക്ക്
സ്വന്തമായി കെട്ടിട
സൗകര്യമുണ്ടെന്ന്
വ്യക്തമാക്കാമോ ?
ആയൂര്‍വ്വേദ
വകുപ്പില്‍ അപ്ഗ്രേഡ് ചെയ്ത
സ്ഥാപനങ്ങള്‍
2308.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ആയൂര്‍വ്വേദ
വകുപ്പില്‍ ഏതൊക്കെ
സ്ഥാപനങ്ങളാണ്
അപ്ഗ്രേഡ്
ചെയ്തിട്ടുള്ളതെന്നും ഈ
സ്ഥാപനങ്ങളില്‍
ആവശ്യമായ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ?
കാരുണ്യ
മെഡിക്കല്‍
സ്റ്റോറുകളില്‍
മരുന്നുകളുടെ അപര്യാപ്തത
2309.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാരുണ്യ മെഡിക്കല്‍
സ്റ്റോറുകളില്‍
കാന്‍സറിനും
പനിരോഗങ്ങള്ക്കുംപോലുമുള്ള
പല മരുന്നുകളും
ലഭ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
2015-16
കാലയളവില്‍ ഓരോ മാസവും
കാരുണ്യ മെഡിക്കല്‍
സ്റ്റോറുകളിലുണ്ടായിരുന്ന
വിവിധ മരുന്നുകളുടെ
സ്റ്റോക്ക് വിവരവും
ഇല്ലാതിരുന്ന
മരുന്നുകളുടെ വിവരവും
വ്യക്തമാക്കുമോ ;
(സി)
2015-16
വര്‍ഷം ഓരോ മാസവും കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന് കാരുണ്യ
ഫാര്‍മസിക്ക് വിതരണം
ചെയ്ത മരുന്നുകളുടെ
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
കാരുണ്യ
ഫാര്‍മസികള്‍ക്ക്
മരുന്നു വിതരണം
ചെയ്യുന്ന പ്രധാന
ഏജന്‍സിയായ മെഡിക്കല്‍
സര്‍വ്വീസ്
കോര്‍പ്പറേഷന്റെ കൈവശം
2015 ജനുവരി
മാസമുണ്ടായിരുന്ന
മരുന്നുകളുടെയും മറ്റ്
മെഡിക്കല്‍
ഉല്പന്നങ്ങളുടെയും
സ്റ്റോക്ക് വിവരം എത്ര
; 2015 ജൂണ്‍ ഒന്നിന്റെ
സ്റ്റോക്ക് വിവരം എത്ര
എന്നും വ്യക്തമാക്കുമോ
;
(ഇ)
കാരുണ്യ
ഫാര്‍മസികള്‍ വഴി 2015
വര്‍ഷം നാളിതുവരെ എത്ര
തുകയുടെ മരുന്നുകള്‍
വിപണനം നടത്തി എന്നും
,2011-12 മുതല്‍ 2014
ഡിസംബര്‍ വരെ ഓരോ
വര്‍ഷവും എത്ര തുകയുടെ
മരുന്നുകള്‍ വിപണനം
നടത്തി എന്നും,
പ്രസ്തുത മരുന്നുകള്‍
കാരുണ്യ
ഫാര്‍മസികള്‍ക്ക്
വിതരണം ചെയ്തത്
ആരെല്ലാം എന്നും
വ്യക്തമാക്കുമോ ?
കാരുണ്യ
ഫാര്‍മസികള്‍
2310.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
ആശുപത്രികളിലാണ്
കാരുണ്യ ഫാര്‍മസികള്‍
പ്രവര്‍ത്തിക്കുന്നത് ;
(ബി)
പ്രസ്തുത
ഫാര്‍മസികള്‍ക്ക്
ആവശ്യമായ മരുന്നുകള്‍
വാങ്ങുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണ് ;
(സി)
പ്രസ്തുത
ഫാര്‍മസികള്‍
കമ്പനികളില്‍ നിന്നും
നേരിട്ടു മരുന്നു
വാങ്ങുമ്പോള്‍ ഏതു
കമ്പനിയില്‍ നിന്നും
മരുന്നു വാങ്ങണം എന്നു
തീരുമാനിക്കുവാനുള്ള
അധികാരം ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത് ;
(ഡി)
പ്രസ്തുത
ഫാര്‍മസികള്‍ എത്ര
കമ്പനികളില്‍ നിന്നും
നേരിട്ടു മരുന്നു
വാങ്ങുന്നുണ്ടെന്നു
വ്യക്തമാക്കുമോ ; അവ
ഏതെല്ലാം ;
(ഇ)
ഓരോ
കമ്പനിയില്‍ നിന്നും
പ്രസ്തുത ഫാര്‍മസികള്‍
2014-2015 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയ്ക്കുള്ള
മരുന്നുകള്‍ നേരിട്ട്
വാങ്ങിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ?
നിരോധിത
മരുന്നുകളുടെ വില്‍പ്പന
2311.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരോധിത മരുന്നുകള്‍
വില്‍പ്പന
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനമോ
അന്വേഷണമോ
നടത്തിയിട്ടുണ്ടോ ;
(സി)
നിരോധിച്ച
മരുന്നുകളുടെ പട്ടിക
വെളിപ്പെടുത്താമോ ;
(ഡി)
ഇത്തരം
മരുന്നുകളുടെ വില്‍പ്പന
തടയുന്നതിന് സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ ?
ഓണ്‍ലൈന്‍
മരുന്നു വ്യാപാരം
2312.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകൃത ഡോക്ടറുടെ
കുറിപ്പടി ഇല്ലാതെ
മരുന്നുവിതരണം
നടക്കുന്നുണ്ടെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
മരുന്നു
വിതരണം ഓണ്‍ലൈനായി
നടക്കുന്നുണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇത്തരത്തിലുള്ള
ഓണ്‍ലൈന്‍ മരുന്നു
വ്യാപാരം ആരോഗ്യ
രംഗത്തെ
തകര്‍ക്കുന്നതാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ഡി)
എങ്കില്‍
ഓണ്‍ലൈന്‍ വഴി മരുന്നു
വിതരണം തടയുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ ?
കണ്ണൂര്‍
ജില്ലയിലെ ഹോമിയോ
ഡിസ്പെന്‍സറികള്‍
2313.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ഹോമിയോ
ഡിസ്പെന്‍സറികള്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
പുതിയ ഹോമിയോ
ഡിസ്പെന്‍സറികള്‍
അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
ഇതിനായി
മുന്‍ഗണനാ പട്ടിക
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
ലഭ്യമാക്കുമോ ;
(ഡി)
പുതിയ
ഹോമിയോ
ഡിസ്പെന്‍സറികള്‍
അനുവദിക്കുവാന്‍
കഴിയാത്ത
സാഹചര്യമുണ്ടെങ്കില്‍
എന്‍.ആര്.എച്ച്.എം.
മുഖേന ഹോമിയോ
ഡിസ്പെന്‍സറി
അനുവദിക്കുമോ?
മലബാര്‍
ദേവസ്വം ബോര്‍ഡിനു കീഴിലുള്ള
ജീവനക്കാര്‍ക്ക് ശമ്പളം
2314.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിനു
കീഴിലുള്ള ഒരു വിഭാഗം
ജീവനക്കാര്‍ക്ക് ശമ്പളം
മുടങ്ങുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ ശാശ്വത
പരിഹാരമുണ്ടാവാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
ദേവസ്വം
ബോര്‍ഡിലെ നിയമനം
പി.എസ്.സി.ക്കു വിട്ട നടപടി
2315.
ശ്രീ.ജി.സുധാകരന്
,,
ബി.സത്യന്
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിന്റെ കീഴിലുള്ള
സ്ഥാപനങ്ങളിലേയ്ക്കുള്ള
നിയമനം പി.എസ്.സി. ക്കു
വിട്ട
മുന്‍സര്‍ക്കാരിന്റെ
നിയമം റദ്ദാക്കാനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
മലബാര്‍
ദേവസ്വം ബോര്‍ഡ്
രൂപീകരണത്തിനു മുമ്പ്
എച്ച്.ആര്.& സി.ഇ.
ക്ക് കീഴിലുള്ള
സ്ഥാപനങ്ങളിലേക്കുള്ള
നിയമനങ്ങള്‍ പി.എസ്.സി.
മുഖേന
നടത്തിയിരുന്നതില്‍
എന്തെങ്കിലും
നിയമതടസ്സമോ പോരായ്മയോ
ഉണ്ടായിരുന്നുവോ;
(സി)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് രൂപീകരിച്ച്
ഉത്തരവിറക്കിയോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
വയ്ക്കാമോ;
(ഡി)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് മുഖേനയുള്ള
നിയമനത്തിനുവേണ്ട
സ്പെഷ്യല്‍ റൂള്‍സ്
രൂപീകരിച്ചോ; അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
തവന്നൂര്‍
മിനി പമ്പവികസന പ്രവര്‍ത്തനം
2316.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തവന്നൂര്‍
മണ്ഡലത്തിലെ മിനി
പമ്പയെ ശബരിമല
തീര്‍ത്ഥാടകരുടെ
ഇടത്താവളമാക്കി
പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നോ;
(ബി)
എങ്കില്‍
ഇതിന്റെ അടിസ്ഥാന വികസന
പ്രവര്‍ത്തനത്തിനായി
എന്തെങ്കിലും
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
നല്കുന്ന കാര്യം
പരിഗണിക്കുമോ?
ശബരിമലയുടെ
മാസ്റ്റര്‍പ്ലാൻ
2317.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമലയുടെ
പുതിയ
മാസ്റ്റര്‍പ്ലാനിന്റെ
പ്രവര്‍ത്തനം ഏതുഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പ്ലാന്‍ പ്രകാരം എത്ര
കോടി രൂപയുടെ
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
ഇതിന്റെ
ഭാഗമായി എരുമേലിയില്‍
എന്തെങ്കിലും വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ ?
ശബരിമലയിലെ
ദേവസ്വം ബാേര്‍ഡിന്റെ വരുമാനം
2318.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ശബരിമലയിലെ ദേവസ്വം
ബാേര്‍ഡിന്റെ വരുമാനം
എത്ര തുകയെന്ന് ഒാരോ
വര്‍ഷവും തിരിച്ച്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
വരുമാനത്തില്‍ ഗോള്‍ഡ്
ആഭരണങ്ങളും ഗോള്‍ഡ്
കോയിനുകളും മറ്റും
ഒാരോ വര്‍ഷവും എത്ര
തൂക്കം വീതം
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
സ്വര്‍ണ്ണ ഉരുപ്പടികളും
മറ്റും സൂക്ഷിക്കുന്ന
സംവിധാനത്തെ കുറിച്ച്
വിശദമാക്കുമോ ;
ഇതിന്റെ
സൂക്ഷിപ്പുകാരന് ആരാണ്
?
കൊട്ടാരക്കര
ഗണപതിക്ഷേത്രക്കുളം
ശുദ്ധീകരിക്കാന്‍ നടപടി
2319.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
ഗണപതിക്ഷേത്രക്കുളത്തില്
മത്സ്യങ്ങള്‍
കൂട്ടത്തോടെ
ചത്തുപൊങ്ങാന്‍ ഇടയായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ആയതിനുള്ള കാരണങ്ങള്‍
എന്തെല്ലാമാണ് ;
(ബി)
ക്ഷേത്രക്കുളത്തിലെ
ജലത്തില്‍ കോളിഫോം
ബാക്ടീരിയയുടെ അളവ്
ക്രമാതീതമായി ഉയര്‍ന്ന
നിലയിലാണ് എന്ന്
വെളിപ്പെട്ടിട്ടുണ്ടോ ;
(സി)
ക്ഷേത്രക്കുളത്തിലെ
ജലം
ശുദ്ധീകരിക്കുന്നതിന്
അടിയന്തിരമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?