പോലീസ്
പീഡനത്തെ തുട൪ന്നുളള
ആത്മഹത്യകള്‍
174.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ ജാമ്യത്തില്‍
വിട്ടയക്കപ്പെട്ട
എത്രയാളുകള്‍
സംസ്ഥാനത്തെ പോലീസ്
സ്റ്റേഷനുകളിലെ ചോദ്യം
ചെയ്യലിനേയും
പോലീസിന്റെ മറ്റ്
നിലയിലുള്ള
ഇടപെടലുകളെയും
തുടര്‍ന്ന് ആത്മഹത്യ
ചെയ്യുകയുണ്ടായിട്ടുണ്ട്
;വിശദാംശങ്ങള്‍
വെളിപ്പടുത്താമോ ;
(ബി)
കന്റോണ്‍മെന്റ്
പോലീസ് സ്റ്റേഷനില്‍
മര്‍ദ്ദനത്തിരയായ
രാജാജി നഗറിലെ സുജിത്ത്
(ജിത്തു) എന്ന
യുവാവിന്റെ ആത്മഹത്യയെ
തുടര്‍ന്ന്, പോലീസ്
അന്വേഷണം
നടത്തിയിട്ടുണ്ടോ ;
മേല്‍പ്പറഞ്ഞ യുവാവിനെ
സ്റ്റേഷനില്‍
മര്‍ദ്ദിച്ച
പോലീസുകാര്‍
ആരൊക്കെയായിരുന്നു ;
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടി
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ?
ഡി.വൈ.എസ്.പി
മാരുടെ സ്ഥാനക്കയറ്റം
175.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിരമിക്കാന്‍
15 ദിവസം ബാക്കി
നില്‍ക്കെ നാല്
ഡി.വൈ.എസ്.പി മാര്‍ക്ക്
എസ്.പി മാരായി
സ്ഥാനക്കയറ്റം
നല്‍കിയിട്ടുണ്ടോ ;
(ബി)
രണ്ട്
കേഡര്‍ എസ്. പി മാരെ
അവധിയില്‍
പ്രവേശിപ്പിച്ചും രണ്ട്
ഡി. വൈ. എസ്. പി മാരെ
സ്ഥലം മാറ്റിയും
കൃത്രിമമായി ഒഴിവുകള്‍
ഉണ്ടാക്കിയാണ്
സ്ഥാനക്കയറ്റം നല്‍കിയത്
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഡി.വൈ.എസ്.പി
മാരായ രതീഷ് കൃഷ്ണന്,
പി.വി. ചാക്കോ, ഡി.
രാജേന്ദ്രന്, എസ്.
സനല്‍കുമാര്‍
എന്നിവര്‍ക്ക് എസ്.പി
മാരായി സ്ഥാനക്കയറ്റം
നല്‍കിയത് ഏത് തീയതിയിലെ
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമാണ് ;
(ഡി)
പ്രസ്തുത
സ്ഥാനക്കയറ്റം
നടത്തുമ്പോള്‍
ബന്ധപ്പെട്ടവര്‍ക്ക്
വിരമിക്കുന്നതിന്
അവശേഷിക്കുന്ന
ദിവസങ്ങള്‍
എത്രയായിരുന്നു ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
വ്യാജ
പിന്തുടര്ച്ചാവകാശ
സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതു
സംബന്ധിച്ച കേസ്
176.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
തോപ്പുംപടി പോലീസ്
സ്റ്റേഷന്
അതിര്‍ത്തിയില്‍
യുണൈറ്റഡ് ഗ്യാസ്
ഏജന്‍സി നടത്തുന്ന
കൃഷ്ണദേവ് ഗൗര്‍, വ്യാജ
പിന്തുടര്ച്ചാവകാശ
സര്‍ട്ടിഫിക്കറ്റ്
ഉണ്ടാക്കിയതു
സംബന്ധിച്ച് തോപ്പുംപടി
പോലീസ് സ്റ്റേഷനില്‍
ഏതെങ്കിലും അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്മേല് കേസ്
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം
നടത്തിയിട്ടുണ്ടോ ;
കേസ് നമ്പര്‍
വ്യക്തമാക്കുമോ?
ലൈംഗിക
പീഢനക്കേസുകളുടെ എണ്ണം
177.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
രജിസ്റ്റര്‍
ചെയ്യപ്പെട്ട ലൈംഗിക
പീഢനക്കേസുകളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതില്‍
എത്ര കേസ്സുകളില്‍
അന്വേഷണം
പൂര്‍ത്തിയായെന്നും
എത്ര കേസ്സുകള്‍
കോടതിയില്‍ എത്തിച്ച്
വിചാരണ പൂര്‍ത്തിയാക്കി
എന്നും വ്യക്തമാക്കാമോ
;
(സി)
ഈ
കേസ്സുകളുമായി
ബന്ധപ്പെട്ട്
ശിക്ഷിക്കപ്പട്ടവര്‍,
വെറുതെ വിട്ടവര്‍,
ഇനിയും അറസ്റ്റ്
ചെയ്യപ്പെടാനുള്ള
പ്രതികള്‍ എന്നിവരെത്ര
; വ്യക്തമാക്കാമോ ?
ലോക്കപ്പ്
മരണങ്ങള്
178.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ലോക്കപ്പ് മരണങ്ങള്
ഉണ്ടായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
ഏതെല്ലാമാണെന്നും
ഏതൊക്കെ പോലീസ്
സ്റ്റേഷനുകളിലാണെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
മരണങ്ങളുമായി
ബന്ധപ്പെട്ട് കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഓരോന്നിന്റെയും
വിശദാംശം ലഭ്യമാക്കുമോ?
ക്വട്ടേഷന്‍
സംഘങ്ങളുടെ ആക്രമണം
179.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുവരെ
സംസ്ഥാനത്ത്
ക്വട്ടേഷന്‍ സംഘങ്ങള്‍
നടത്തിയ ആക്രമണവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ആക്രമണങ്ങളിൽ എത്ര
പേര്
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
ആക്രമണങ്ങളുമായി
ബന്ധപ്പെട്ട് എത്ര
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
എത്ര പ്രതികള്‍
അറസ്റ്റ്
ചെയ്യപ്പെടാന്‍
ബാക്കിയുണ്ടെന്നും
വ്യക്തമാക്കാമോ ?
മയക്കുമരുന്ന്
കച്ചവടവും ഉപയോഗവും
180.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരങ്ങള്‍
കേന്ദ്രീകരിച്ച് മയക്ക്
മരുന്ന് കച്ചവടവും
ഉപയോഗവും വര്‍ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മയക്കുമരുന്ന്
ഉപയോഗിച്ചുള്ള ഡി.ജെ.
പാര്‍ട്ടികള്‍
നിരോധിക്കുന്നതിനും
പാര്‍ട്ടികളില്‍
മയക്കുമരുന്നുകള്‍
ഉപയോഗിക്കുന്നില്ല
എന്ന് ഉറപ്പ്
വരുത്തുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
വിദേശ
നിര്‍മ്മിത
മയക്കുമരുന്നുകള്‍
സംസ്ഥാനത്ത് എത്തുന്നത്
തടയാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മയക്കുമരുന്ന്
മാഫിയകള്‍
181.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മയക്കുമരുന്ന്
മാഫിയകള്‍
സജീവമാണെന്നുളള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇത്തരത്തില്‍ എത്ര
കേസ്സുകള്‍
സംസ്ഥാനത്താകെ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ ;
(സി)
എത്ര
വിദേശികള്‍ ഇത്തരം
കേസ്സുകളില്‍ പ്രതികള്‍
ആയിട്ടുണ്ട്; ഇവരുടെ
പേര് വിവരങ്ങള്‍
ഉള്‍പ്പെടെയുള്ള വിവരം
വെളിപ്പെടുത്താമോ ?
കൊലപാതകങ്ങളുടെ
വിശദാംശം
182.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
സംസ്ഥാനത്ത് എത്ര
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(ബി)
ഇതില്‍ അന്വേഷണം
പൂര്‍ത്തിയായി
കുറ്റപത്രം
സമര്‍പ്പിച്ച
കേസ്സുകളെത്ര; ഇനിയും
പ്രതികളെ അറസ്റ്റ്
ചെയ്യാന്‍ സാധിക്കാത്ത
കേസ്സുകളെത്ര;
വ്യക്തമാക്കാമോ;
(സി)
ഗുണ്ടാ ആക്രമണം, മാഫിയാ
ആക്രമണം, മതസ്പര്‍ദ്ധ,
ധനാപഹരണം ഇവയുമായി
ബന്ധപ്പെട്ട് എത്ര
പേര്
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ?
നാടുകടത്തപ്പെട്ടവര്‍
183.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്ജാമ്യവ്യവസ്ഥയനുസരിച്ച്
സ്വന്തം വീട്ടില്‍
പ്രവേശിക്കാന്‍ കഴിയാതെ
നാടുകടത്തപ്പെട്ടവര്‍
എത്രയുണ്ടെന്ന്
വെളിപ്പെടുത്താമോ ;
(ബി)
ഇത്തരക്കാര്‍ക്ക്
പുറത്ത് താമസിക്കാന്‍
വീടും ചെലവും
നല്‍കണമെന്ന് സുപ്രീം
കോടതി വിധി
പ്രസ്താവിച്ചിട്ടുള്ളതായി
അറിയാമോ ;
(സി)
സുപ്രീംകോടതി
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
നാടുകടത്തപ്പെട്ട
ആര്‍ക്കെല്ലാം പോലീസ്
ചെലവിന്
കൊടുക്കുന്നുണ്ടെന്ന്
വിശദമാക്കാമോ ;
(ഡി)
ജാമ്യം
നല്‍കുന്നതിനെ
എതിര്‍ത്ത പോലീസ്,
നാടുകടത്തപ്പെട്ടതിന്
ശേഷം അങ്ങനെയുള്ളവര്‍
താമസിക്കുന്നത്
എവിടെയാണെന്നോ അവര്‍
ജീവിക്കുന്നത്
എങ്ങിനെയാണെന്നോ
അന്വേഷിക്കാറുണ്ടോ ?
ഐ.ജി.
ടി.ജെ. ജോസിനെതിരെയുള്ള കോപ്പിയടി
ആരോപണം
184.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.
സര്‍വ്വകാലാശാലയുടെ
എല്‍.എല്‍.എം.
പരീക്ഷയില്‍ കോപ്പിയടി
നടത്തിയെന്ന് ആരോപണ
വിധേയനായ ഐ.ജി. ടി.ജെ.
ജോസ് നിലവില്‍
സര്‍വ്വീസില്‍ ഉണ്ടോ;
ഇദ്ദേഹത്തിനെതിരെ
സ്വീകരിച്ച ശിക്ഷണ
നടപടികള്‍
വിശദമാക്കാമോ;
(ബി)
സംഭവം
അന്വേഷിച്ച എ.ഡി.ജി.പി.
ശങ്കര്‍ റെഡ്ഡിയുടെ
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടി
എന്താണ്; പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കോപ്പിയടിച്ചു
എന്ന് പറയപ്പെടുന്ന
ഐ.ജി. ടി.ജെ. ജോസിന്റെ
വിദ്യാഭ്യാസ
യോഗ്യതയെക്കുറിച്ചും,
പി. എസ്. സി. സെലക്ഷന്
സംബന്ധിച്ചും അന്വേഷണം
നടത്തുമോ?
യു.എ.പി.എ,
കാപ്പ നിയമങ്ങളുടെ ദുരുപയോഗം
185.
ശ്രീ.എളമരം
കരീം
,,
ജെയിംസ് മാത്യു
,,
എസ്.രാജേന്ദ്രന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.
എ. പി. എ., കാപ്പ
തുടങ്ങിയ നിയമങ്ങള്‍
ഉപയോഗിച്ച് രാഷ്ട്രീയ
പ്രതിയോഗികളെ
കള്ളക്കേസെടുത്ത്
ജയിലിലടയ്ക്കുകയും
നാടുകടത്തുകയും
ചെയ്യുന്നുവെന്ന
ആക്ഷേപം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിയമങ്ങളുടെ
ഉദ്ദേശങ്ങള്‍ക്ക്
അനുസൃതമായി കൊടും
ക്രിമിനലുകള്‍ക്കെതിരെ
ഉപയോഗിക്കാതിരിക്കുകയും
രാഷ്ട്രീയ പാര്‍ട്ടി
പ്രവര്‍ത്തകര്‍ക്കെതിരെ
വിനിയോഗിക്കുകയും
ചെയ്യുന്നുവെന്ന
ആക്ഷേപം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
യു. എ. പി. എ., കാപ്പ
തുടങ്ങിയ നിയമങ്ങളുടെ
ദുര്‍വിനിയോഗത്തെ
തുടര്‍ന്ന്
കോടതികള്‍ക്ക്
ഇടപെടേണ്ടി
വന്നിട്ടുള്ളതായി
അറിയാമോ;
(ഡി)
കാപ്പ
നിയമപ്രകാരം പോലീസ്
എടുത്ത എ്രത നടപടികള്‍
കോടതി പിന്നീട് റദ്ദ്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സി.പി.ഐ(എം)
പ്രവര്ത്തകന് വിജയനെ
കൊലപ്പെടുത്തിയ കേസ്സ്
186.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തരൂര്‍
മണ്ഡലത്തിലെ കണ്ണമ്പ്ര,
കാരപ്പൊറ്റയാലില്
സി.പി.ഐ(എം)
പ്രവര്ത്തകന് വിജയനെ
ആര്.എസ്.എസ്. കാര്‍
കൊലപ്പെടുത്തിയ
കേസ്സില്‍ പ്രതികളെ
ഇനിയും അറസ്റ്റു
ചെയ്തിട്ടില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോലീസ്
ചാര്‍ജ് ചെയ്ത
കേസ്സില്‍ ആകെ എത്ര
പ്രതികളാണ് ഉള്ളത്;
എത്ര പേരെ അറസ്റ്റു
ചെയ്തു; പ്രതികള്‍
ആരെല്ലാമാണ്:
(സി)
ഈ
കേസ്സില്‍ സ്പെഷ്യല്‍
പബ്ളിക്
പ്രോസിക്യൂട്ടറെ
നിയമിക്കണമെന്ന
ആവശ്യത്തിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
മുഴുവന്‍
പ്രതികളെയും അറസ്റ്റു
ചെയ്തു കുറ്റപത്രം
സമര്‍പ്പിക്കാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
എസ്.സി/എസ്.റ്റി
അട്രോസിറ്റീസ് ആക്ട് പ്രകാരം
രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍
187.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
എസ്.സി/എസ്.റ്റി
അട്രോസിറ്റീസ് ആക്ട്
പ്രകാരം എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഇതില്‍ എത്ര
കേസ്സുകളിന്മേല്
ചാര്‍ജ് ഷീറ്റ്
നല്‍കിയിട്ടുണ്ടെന്നും
എന്തു തുക
നഷ്ടപരിഹാരമായി
നല്‍കിയിട്ടുണ്ടെന്നും
ജില്ല തിരിച്ച്
വിശദമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരെ
പോലീസ്
പീഡിപ്പിച്ചതുമായി
ബന്ധപ്പെട്ട് എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
ഇതിന്മേല്
എന്തു നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
അമിത
പലിശ ഈടാക്കല്‍ നിരോധന
നിയമപ്രകാരമുള്ള കേസ്സുകള്‍
188.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം അമിത
പലിശ ഈടാക്കല്‍ നിരോധന
നിയമപ്രകാരം എടുത്ത
കേസ്സുകളുടെ എണ്ണം
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കേസ്സുകളില്‍
ഉള്‍പ്പെട്ടവരുടെ എണ്ണം
വ്യക്തമാക്കാമോ ;
(സി)
ഇതില്‍
അറസ്റ്റ്
ചെയ്യപ്പെടാനുള്ളവരുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ ?
ശ്രീ.
എ. സുനില്‍ രാജിന്റെ
പ്രമോഷന്
189.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
എച്ച് എച്ച്.
ഡബ്ല്യൂ-1, സി. ബി. സി.
ഐ. ഡി. എസ്. ഐ. ശ്രീ.
എ. സുനില്‍ രാജിനെ ഡി.
പി. സി. ലിസ്റ്റില്‍
ഉള്‍പ്പെടുത്തണമെന്ന
അപേക്ഷ ലഭിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
അപേക്ഷ കൈകാര്യം
ചെയ്യുന്ന ഫയലില്‍ (നം.
897225/എ3/14/ആഭ്യന്തരം)
തീരുമാനം
എടുത്തിട്ടുണ്ടോ ;
(സി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റെ, ശ്രീ.
എ. സുനില്‍ രാജിനെ
പ്രമോട്ട് ചെയ്യണമെന്ന
അനുകൂലമായ വിധി
ഉണ്ടായിട്ടുള്ളതിനാലും
വിജിലന്‍സ് കേസ്സില്‍
വിചാരണ ഇതുവരെ
ആരംഭിക്കാത്തതിനാലും
മറ്റു ശിക്ഷണ നടപടികള്‍
ഒന്നും ശ്രീ. എ.
സുനില്‍ രാജിന് എതിരെ
നിലവില്‍
ഇല്ലാത്തതിനാലും
അദ്ദേഹത്തെ ഡി.പി.സി.
ലിസ്റ്റില്‍
ഉള്‍പ്പെടുത്തി
പ്രമോഷന് നല്കുവാന്
നടപടി സ്വീകരിക്കുമോ ?
കാപ്പ
- ആക്ട്
190.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
കാപ്പ - ആക്ട് പ്രകാരം
എത്ര പേര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചുവെന്ന ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ എത്ര പൊതു
പ്രവര്‍ത്തകര്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
(സി)
ജസ്റ്റിസ്
രാംകുമാര്‍
കമ്മിറ്റിയുടെ
മുന്പില് പരാതി
വന്നതിന്റെ
അടിസ്ഥാനത്തില്‍ എത്ര
കേസുകള്‍
പിന്‍വലിക്കുവാന്‍
കമ്മറ്റി
നിര്‍ദ്ദേശിച്ചുവെന്നും
ഓരോ ജില്ലയിലും എത്ര
പേര് വീതമെന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഒറ്റപ്പാലം,
ഷൊര്‍ണൂര്‍,
ശ്രീകൃഷ്ണപുരം പോലീസ്
സ്റ്റേഷന് പരിധിയില്‍
എത്ര പേര്‍ക്കെതിരെ
കാപ്പ
ചുമത്തുകയുണ്ടായെന്നും
അവരില്‍ എത്ര പൊതു
പ്രവര്‍ത്തകര്‍
ഉണ്ടെന്നും അവര്‍
ആരെല്ലാമെന്നും
വ്യക്തമാക്കുമോ;
(ഇ)
ഇവയില്‍
ജ. രാംകുമാര്‍
കമ്മിറ്റിയുടെ മുമ്പാകെ
പരിശോധനയ്ക്ക്
വിധേയമാക്കപ്പെട്ട എത്ര
കേസുകളാണ് ഉള്ളതെന്നും
അവ ഏതെല്ലാമാണെന്നും
അറിയിക്കുമോ;
(എഫ്)
ഇതില്‍
ജ. രാംകുമാര്‍
കമ്മിറ്റി എതെങ്കിലും
കേസുകള്‍
പിന്‍വലിക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ അവ
എതെല്ലാമെന്ന്
വിശദമാക്കുമോ;
(ജി)
ഇപ്രകാരം
പിന്‍വലിച്ചിട്ടുണ്ടെങ്കില്‍
ജ.രാംകുമാര്‍
കമ്മിറ്റിയുടെ
ജഡ്ജ്മെന്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ; നിലവില്‍
പ്രസ്തുത കമ്മിറ്റി
മുമ്പാകെ പെന്‍ഡിങ്ങ്
ഉള്ളതായി വിവരം
ലഭ്യമാണോ;
വ്യക്തമാക്കാമോ ?
വനിതാ
എം.എല്‍.എ. മാര്‍ നല്കിയ
പരാതി
191.
ശ്രീ.എ.കെ.ബാലന്
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതാ
എം.എല്‍.എ.മാര്‍
തങ്ങള്‍ക്ക് ചിലരില്‍
നിന്നും മാനസികവും
ശാരീരികവുമായുണ്ടായ
ദുരനുഭവങ്ങള്‍
സംബന്ധിച്ച് പോലീസ്
മേലധികാരിയ്ക്ക്
നല്കിയ പരാതികളില്‍
പോലീസ് മേലധികാരി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
പ്രോസിക്യൂഷന്
ഡയക്ടര്‍ ജനറലില്‍
നിന്നും നിയമോപദേശം
തേടുകയുണ്ടായോ; ലഭിച്ച
ഉപദേശം എന്തായിരുന്നു;
ഇത് സുപ്രീംകോടതിയുടെ
ഏറ്റവും ഒടുവിലത്തെ
വിധി
പ്രസ്താവങ്ങള്‍ക്ക്
എത്രത്തോളം
നിരക്കുന്നതാണ് ?
ബാര്‍
കോഴ പ്രശ്നം .
192.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാറുകള്‍ തുറക്കുന്നതും
അടച്ചുപൂട്ടുന്നതും
സംബന്ധിച്ച
നയങ്ങളുടെയും
നടപടികളുടെയും ഭാഗമായി
നടന്നതായി
ഉന്നയിക്കപ്പെട്ട
ആരോപണങ്ങള്‍
എന്തെല്ലാമായിരുന്നു;
(ബി)
ബാര്‍
കോഴ പ്രശ്നത്തില്‍
ആരോപണ വിധേയരായ
മന്ത്രിമാര്‍ ആരൊക്കെ;
ഓരോ
മന്ത്രിമാരെക്കുറിച്ചും
ഉന്നയിക്കപ്പെട്ട
ആരോപണങ്ങള്‍
എന്തൊക്കെയായിരുന്നു;
(സി)
ആരോപണങ്ങളെല്ലാം
അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ അതു സംബന്ധമായ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
അന്വേഷണത്തിന്റെ
ഭാഗമായി എത്ര പേര്
ചോദ്യം ചെയ്യപ്പെട്ടു;
അതില്‍ മന്ത്രിമാര്‍
എത്ര; അല്ലാത്തവര്‍
ആരൊക്കെ; എത്ര
ശബ്ദരേഖകള്‍ അന്വേഷണ
ഉദ്യോഗസ്ഥര്‍ക്ക്
ലഭിച്ചു;
(ഇ)
തെളിവുകള്‍
ശേഖരിക്കുന്നതിന്റെ
ഭാഗമായി എത്ര
റെയ്ഡുകള്‍
നടത്തുകയുണ്ടായി;
വിശദമാക്കാമോ?
ബാര്‍
കോഴ അന്വേഷണം
193.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴ അന്വേഷണം നടത്തുന്ന
വിജിലന്‍സ് വിഭാഗം,
മന്ത്രിമാര്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും
ബാറുടമകള്‍ കോടികള്‍
നല്‍കിയതായി
പറയപ്പെടുന്നതിന്റെ
വിശദാംശങ്ങള്‍
രേഖപ്പെടുത്തിയതായ
ബാര്‍ ഹോട്ടല്‍സ്
ഓണേഴ്സ് അസോസിയേഷന്റെ
കണക്ക് പുസ്തകം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ബാറുടമയില്‍
നിന്ന് പിരിച്ചെടുത്ത
പണം ആര്‍ക്കെല്ലാം
എവിടെയെല്ലാം വെച്ച്
നല്കുകയുണ്ടായിട്ടുണ്ടെന്നതിനുള്ള
തെളിവുകള്‍ പ്രസ്തുത
കണക്കു പുസ്തകത്തില്‍
നിന്നും
മനസ്സിലാക്കാവുന്നതാണെന്ന്
ബിജു രമേശിന്റെ മൊഴി
ഉണ്ടായിരുന്നുവോ;
(സി)
എങ്കില്‍
പ്രസ്തുത കണക്ക്
പുസ്തകം കസ്റ്റഡിയില്‍
എടുക്കുന്നതിനും
പരിശോധിക്കുന്നതിനും
തയ്യാറാകാതിരുന്നതിന്റെ
കാരണം
വെളിപ്പെടുത്താമോ?
പുതിയ
പോലീസ് സ്റ്റേഷനുകള്‍
194.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് പുതിയ
പോലീസ് സ്റ്റേഷനുകള്‍
തുടങ്ങുവാന്‍
തീരുമാനമെടുത്തിട്ടുളളത്
; വിശദമാക്കാമോ ;
(ബി)
ഇതിനായി
മുൻഗണനക്രമം
നിശ്ചയിച്ചിട്ടുണ്ടോ ;
എങ്കില്‍ ഏതു
വിധമാണെന്ന്
വ്യക്തമാക്കാമോ;
(സി)
നഗരൂരില്‍
പോലീസ് സ്റ്റേഷന്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ?
പുതിയ
പോലീസ് സ്റ്റേഷനുകള്‍
അനുവദിച്ചതിന്റെ
മാനദണ്ഡങ്ങള്‍
195.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
പോലീസ് സ്റ്റേഷനുകള്‍
അനുവദിക്കുന്നതിന്
ഉദ്ദേശിയ്ക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പോലീസ്
സ്റ്റേഷനുകള്‍
പുതിയതായി
അനുവദിച്ചതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
ഏതെങ്കിലും
തരത്തിലുളള പഠനത്തിന്റെ
അടിസ്ഥാനത്തിലാണോ
മാനദണ്ഡങ്ങള്‍
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
പഠനങ്ങള്‍ നടന്നു
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ നാട്ടിക
മണ്ഡലത്തിലെ
പെരിങ്ങോട്ടുകരയില്‍
പുതിയ പോലീസ്
സ്റ്റേഷന്
അനുവദിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ബാര്‍
കോഴകേസുകളിലെ അന്വേഷണം
196.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.രാധാകൃഷ്ണന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴ കേസുകളിലെ അന്വേഷണ
സംഘത്തിന്റെ
കണ്ടെത്തലുകള്‍
വിശദമാക്കാമോ; ആരുടെ
നേതൃത്വത്തില്‍
ആരെല്ലാമാണ് അന്വേഷണം
നടത്തിയിരുന്നത്;
(ബി)
പൂട്ടിയ
ബാറുകള്‍ തുറക്കാന്‍
ധനകാര്യമന്ത്രി
കൈക്കൂലി വാങ്ങിയെന്ന
ആരോപണം സംബന്ധിച്ച്
ക്വിക്
വെരിഫിക്കേഷനില്‍
എന്തെല്ലാം
നിഗമനങ്ങളുടെയടിസ്ഥാനത്തിലായിരുന്നു
മന്ത്രിയെ ഒന്നാം
പ്രതിയാക്കി കേസ്
രജിസ്റ്റര്‍
ചെയ്തിരുന്നത്;
തുടര്‍ന്നുള്ള
അന്വേഷണത്തേയും, കോഴ
വാങ്ങിയതായുള്ള
മൊഴിയുടെ
അടിസ്ഥാനത്തിലുള്ള
ശാസ്ത്രീയ പരിശോധനാ ഫലം
സംബന്ധിച്ചും
വിശദമാക്കാമോ;
(സി)
എക്സൈസ്
ലൈസന്‍സുകള്‍
പുതുക്കാന്‍
എക്സൈസ്മന്ത്രി
കൈക്കൂലി വാങ്ങിയെന്ന്
ആരോപിച്ചുകൊണ്ടുള്ള
സെ.164
സ്റ്റേറ്റ്മെന്റിന്റെ
അടിസ്ഥാനത്തില്‍ ക്വിക്
വെരിഫിക്കേഷന് നടത്തി
എഫ്.ഐ.ആര് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടായിരുന്നുവോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ;
(ഡി)
മേല്‍പ്പറഞ്ഞ
ആരോപണങ്ങളെക്കുറിച്ച്
അന്വേഷിക്കുമ്പോള്‍
മന്ത്രി സ്ഥാനങ്ങളില്‍
നിന്ന് മാറ്റി
നിര്‍ത്തണമെന്ന്
അന്വേഷണ സംഘം
ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവോ;
അന്വേഷണഘട്ടത്തില്‍
മന്ത്രിസ്ഥാനത്ത്
നിന്ന് മാറി
നില്ക്കാന് ഇരുവരോടും
മുഖ്യമന്ത്രി
ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവോ;
(ഇ)
ആരോപിതര്‍
മന്ത്രിസ്ഥാനങ്ങളില്‍
തുടരുന്നതിനാല്‍
അന്വേഷണസംഘം
കൂട്ടിലടക്കപ്പെട്ടുഎന്ന
ആക്ഷേപം
ഉണ്ടായിട്ടുണ്ടോ എന്നു
വ്യക്തമാക്കാമോ?
ജനകീയ
പ്രക്ഷോഭങ്ങള്‍ക്കുനേരെ
പോലീസ് നടപടി
197.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ജനകീയ
പ്രക്ഷോഭങ്ങള്‍ക്ക്
നേരെ എത്ര പോലീസ്
ലാത്തിച്ചാര്‍ജ്,
ടിയര്‍ ഗ്യാസ് ഷെല്‍
പ്രയോഗം, ജല പീരങ്കി
പ്രയോഗം എന്നിവ
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പോലീസ്,
ജനപ്രതിനിധികളോട്
അപമര്യാദയായി
പെരുമാറിയതോ
ജനപ്രതിനിധികളെ
മര്‍ദ്ദിച്ചതോ ആയ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
ഈ
കാലയളവില്‍
പൊതുനിരത്തില്‍ പ്രകടനം
നടത്തിയ എത്ര
പേര്‍ക്കെതിരെ
കേസ്സെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പട്ടിക
ജാതി പട്ടിക
വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
198.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
ഷെഡ്യൂള്‍ഡ് കാസ്റ്റ്സ്
ആന്‍ഡ് ഷെഡ്യൂള്‍ഡ്
ട്രൈബ്സ് (പ്രിവന്‍ഷന്‍
ഓഫ് അട്രോസിറ്റീസ് )
ആക്ട് 1989 പ്രകാരം
രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍ എത്രയാണ്;
(ബി)
രജിസ്റ്റര്‍
ചെയ്യപ്പെട്ട ആകെ
കേസ്സുകളില്‍
കോടതിയില്‍ കുറ്റപത്രം
നല്‍കിയിട്ടില്ലാത്തവ
എത്രയാണ് ;
(സി)
അന്വേഷണം
പൂര്‍ത്തിയാക്കിയിട്ടില്ലാത്ത
കേസ്സുകള്‍
എത്രയാണെന്നും അതില്‍
ഒരു വര്‍ഷവും രണ്ട്
വര്‍ഷവും അതില്‍
കൂടുതലും പിന്നിട്ട
കേസ്സുകള്‍
എത്രയാണെന്നും
വെളിപ്പെടുത്തുമോ ;
(ഡി)
തീരുമാനമാകാത്ത
കേസ്സുകളില്‍ എത്രപേരെ
അറസ്റ്റ് ചെയ്യുവാന്‍
ബാക്കിയുണ്ട് ;
(ഇ)
പ്രസ്തുത
കേസ്സുകളില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും നേരെ
നടന്ന അതിക്രമങ്ങള്‍
എത്രയെന്നും
കൊലപാതകങ്ങള്‍,
സ്ത്രീപീഡനങ്ങള്‍,
ബലാത്സംഗങ്ങള്‍ ഏന്നിവ
ഏത്ര വീതമെന്നും
വ്യക്തമാക്കുമോ ?
തൂണേരി
അക്രമം
199.
ശ്രീ.സി.മോയിന്‍
കുട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
പി.ഉബൈദുള്ള
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൂണേരി
അക്രമ സംഭവങ്ങളെ
സംബന്ധിച്ച് സംസ്ഥാന
ന്യൂനപക്ഷ കമ്മീഷന്
ഏതെങ്കിലും
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്മേലുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രദേശത്ത് ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കപ്പെടാതിരിക്കാനും,
സമാധാനാന്തരീക്ഷം
നിലനിര്‍ത്താനും
പ്രത്യേകം ശ്രദ്ധ
ചെലുത്തുമോ?
ശിക്ഷാ
കാലാവധി പൂര്‍ത്തിയാക്കിയ
തടവുകാരുടെ മോചനം
200.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശിക്ഷാ കാലാവധി
പൂര്‍ത്തിയാക്കിയിട്ടും
ജയിലുകളില്‍ കഴിയുന്ന
തടവുകാരുണ്ടോ
;ഉണ്ടെങ്കില്‍ എത്ര
പേര് എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇവരെ
മോചിപ്പിക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാം;
(സി)
ശിക്ഷാ
കാലാവധി
പൂര്‍ത്തിയാക്കുന്നവരുടെ
പട്ടിക മുന്‍കൂറായി
തയ്യാറാക്കി യഥാസമയം
ഇവരെ
മോചിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ശിക്ഷാ
കാലാവധി
പൂര്‍ത്തിയാക്കിയ
തടവുകാരെ യഥാസമയം
മോചിപ്പിക്കുന്ന
സംസ്ഥാനമായി കേരളത്തെ
മാറ്റാന്‍ പര്യാപ്തമായ
നയം രൂപീകരിക്കുന്ന
കാര്യം പരിഗണിയ്ക്കുമോ;
പോലീസ്
മര്‍ദ്ദനം
201.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇതുവരെ സംസ്ഥാനത്ത്
പട്ടികജാതി/പട്ടികവര്‍ഗ്ഗ
ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പോലീസില്‍ നിന്നും
മര്‍ദ്ദനമേറ്റ എത്ര
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതേത്തുടര്‍ന്ന്
എത്ര
പോലീസുകാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
വയനാട്
കലക്ടറേറ്റ് ഉപരോധം
നടത്തിയവര്‍ക്കെതിരെയുള്ള
കേസ്
202.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയ്ക്ക് രക്ഷാ
പദ്ധതി
പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്
11.5.15 ല്‍ വയനാട്
കലക്ടറേറ്റ് ഉപരോധം
നടത്തിയ സി.പി.ഐ.(എം)
പ്രവര്‍ത്തകരെ പോലീസ്
അറസ്റ്റുചെയ്യുകയുണ്ടായോ;
എങ്കില്‍ എത്ര പേരെ;
ഏത് സമയത്ത്;
ഇവര്‍ക്കെതിരെ ഏതെല്ലാം
കുറ്റങ്ങള്‍ക്ക്
കേസെടുത്തു;
(ബി)
അറസ്റ്റ്
ചെയ്യപ്പെട്ട എത്ര പേരെ
കോടതിയില്‍
ഹാജരാക്കുകയുണ്ടായി;
അതില്‍ എത്ര സ്ത്രീകള്‍
ഉണ്ടായിരുന്നു; ഇതില്‍
എത്ര പേര് റിമാന്‍ഡ്
ചെയ്യപ്പെട്ടു; ഏത്
കോടതിയില്‍ എത്ര പേരെ
ഏത് സമയത്താണ്
ഹാജരാക്കിയിരുന്നത്;
(സി)
അറസ്റ്റ്
ചെയ്യപ്പെട്ടവരെ
കോടതിയില്‍
ഹാജരാക്കുന്നതിനിടയില്‍
ഭക്ഷണവും വെള്ളവും
നല്‍കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ഡി)
റിമാന്റ്
ചെയ്യപ്പെട്ട സ്ത്രീകളെ
ജയിലില്‍ എത്തിച്ചത്
ഏത് സമയത്തായിരുന്നു;
ഇതിനിടയില്‍
സ്ത്രീകള്‍ക്ക്
വെള്ളവും ഭക്ഷണവും
നല്കുകയുണ്ടായോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
പോലീസ്
വകുപ്പിന്റെ നവീകരണം .
203.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെയുള്ള ഓരോ
വര്‍ഷവും സംസ്ഥാനത്ത്
പോലീസ് വകുപ്പിന്റെ
നവീകരണവുമായി
ബന്ധപ്പെട്ട് എത്ര തുക
ചെലവായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച് ഓരോ
വര്‍ഷവും നടത്തിയ
നവീകരണപ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ ?
സൈബര്‍
കുറ്റകൃത്യങ്ങള്‍
204.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ മൊബൈല്‍
ഫോണ്‍ ദുരുപയോഗവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
കാലയളവില്‍ ഫെയ്സ്
ബുക്കിലെ വ്യാജ
പ്രൊഫൈല്‍,
ഇന്റര്‍നെറ്റ്
ദുരുപയോഗം
തുടങ്ങിയവയുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
(സി)
സൈബര്‍
കുറ്റകൃത്യവുമായി
ബന്ധപ്പെട്ട് ഈ
കാലയളവില്‍ അതീവ
ഗുരുതരമായ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)
മേല്‍പ്പറഞ്ഞ
കേസുകളിൽകുറ്റപത്രം
സമര്‍പ്പിക്കപ്പെട്ടവ
എത്രയെന്ന്
വ്യക്തമാക്കാമോ?
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രമിനല്‍
കുറ്റത്തിന് നടപടി
205.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇതുവരെ
എത്ര പോലീസ്
ഉദ്യോഗസ്ഥരുടെ പേരില്‍
ക്രമിനല്‍ കുറ്റത്തിന്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോരുത്തരുടേയും
റാങ്ക് അനുസരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇവരില്‍
പിരിച്ചുവിടല്‍,
സസ്പെന്ഷന്,
സ്ഥലംമാറ്റം
എന്നിവയ്ക്ക്
വിധേയരായവര്‍ എത്ര
വീതമാണെന്ന്
വ്യക്തമാക്കാമോ?
പോലീസ്
കസ്റ്റഡിയില്‍നിന്നും
വിട്ടയച്ചവര്‍ ആത്മഹത്യ ചെയ്ത
സംഭവം
206.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം,
പോലീസ്
കസ്റ്റഡിയില്‍നിന്നും
വിട്ടയച്ച എത്ര പേര്
ആത്മഹത്യ ചെയ്തതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഇത്
ആരെല്ലാമാണെന്നും
ഏതൊക്കെ പോലീസാണ്
കസ്റ്റഡിയില്‍ എടുത്തത്
എന്നും പ്രത്യേകം
വിശദമാക്കാമോ ;
(സി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
പരാതികള്‍
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ?
ഗുണ്ടാ-
മാഫിയാ ആക്രമണങ്ങള്‍
207.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ ഗുണ്ടാ-
മാഫിയാ ആക്രമണങ്ങളുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര പേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
ഈ
കാലയളവില്‍ ഗുണ്ടാ-
മാഫിയാ
അക്രമണങ്ങള്‍ക്ക്
ഇരയായവരുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ?
അഭിലാഷ്
വധം
208.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
ഹോസ്ദുര്‍ഗ്ഗ്
മീനാപ്പീസ് കടപ്പുറത്തെ
അഭിലാഷിന്റെ വധം
സംബന്ധിച്ച
ക്രൈംബ്രാഞ്ച് അന്വേഷണം
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
അന്വേഷണം
പൂര്‍ത്തീകരിച്ച്
കുറ്റപത്രം എന്ന്
സമര്‍പ്പിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ ;
(സി)
അഭിലാഷിന്റെ
കുടുംബത്തെ
സാമ്പത്തികമായി
സഹായിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
ആലപ്പുഴ
സായി കേന്ദ്രത്തിലെ ആത്മഹത്യ
209.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
സായി കേന്ദ്രത്തില്‍
ഉണ്ടായ
ആത്മഹത്യയെക്കുറിച്ചും
ആത്മഹത്യാ
ശ്രമത്തെക്കുറിച്ചും
ആഭ്യന്തര വകുപ്പ്
അന്വേഷിക്കുന്നുണ്ടോ ;
വിശദമാക്കുമോ ;
(ബി)
സമഗ്രമായ
അന്വേഷണം നടത്തി
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ ;
വ്യക്തമാക്കുമോ ;
(സി)
ഒറ്റപ്പെട്ട
സ്ഥലത്ത്
സ്ഥിതിചെയ്യുന്ന സായി
ഹോസ്റ്റലിന്റെ
സുരക്ഷയ്ക്ക് ആഭ്യന്തര
വകുപ്പ് എന്തു
നടപടിയാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
നിര്‍ഭയ
കേരളം സുരക്ഷിത കേരളം
210.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീ
സുരക്ഷക്കായി
ആവിഷ്ക്കരിച്ച "നിര്‍ഭയ
കേരളം സുരക്ഷിത കേരളം
"പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര തുക
ചെലവ് വരുമെന്നാണ്
കണക്കാക്കിയിരുന്നത് ;
ഇതിനകം എന്തെല്ലാം
കാര്യങ്ങള്‍ക്കായി എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
പദ്ധതി
പ്രഖ്യാപിച്ചതിന് ശേഷം
സ്ത്രീകള്‍ക്കെതിരെയുണ്ടായ
ആക്രമണങ്ങള്‍/
പീഡനങ്ങള്‍/
ബലാത്സംഗങ്ങള്‍ എന്നിവ
എത്ര വീതമാണ് ;
(ഡി)
സ്ത്രീധനത്തിന്റെ
പേരില്‍ കൊല്ലപ്പെട്ട
സ്ത്രീകള്‍ എത്രയാണ് ;
ബലാത്സംഗങ്ങളുടെയും
പീഡനങ്ങളുടെയും ഫലമായി
ആത്മഹത്യ ചെയ്യുകയോ
കൊല്ലപ്പെടുകയോ ചെയ്ത
കേസുകള്‍ എത്രയെന്ന്
വെളിപ്പെടുത്തുമോ ?
നിര്‍ഭയ
കേരളം, സുരക്ഷിത കേരളം
പദ്ധതികള്‍
211.
ശ്രീ.വര്‍ക്കല
കഹാര്‍
,,
സി.പി.മുഹമ്മദ്
,,
ആര് . സെല്‍വരാജ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676-ല്‍ ഉള്‍പ്പെടുത്തി
നിര്‍ഭയ കേരളം,
സുരക്ഷിത കേരളം എന്നീ
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
എന്തെല്ലാം
കാര്യങ്ങളാണ് ഇത് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പദ്ധതികളുടെ
രൂപരേഖ തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പദ്ധതികള്‍
സമയബന്ധതിമായി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പരിയാരം
പോലീസ് സ്റ്റേഷനിലെ
എസ്.ഐ.ക്കെതിരെയുള്ള ആക്രമണം
212.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പരിയാരം
പോലീസ് സ്റ്റേഷനിലെ
എസ്.ഐ. രാജനെ
മണല്‍മാഫിയ സംഘം
ആക്രമിച്ച കേസില്‍
പ്രതികളെ
കണ്ടെത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
ഇതുവരെ എത്ര പ്രതികളെ
അറസ്റ്റു ചെയ്തു ; എത്ര
പ്രതികളുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്
; വിശദാംശം നല്‍കുമോ ;
(ബി)
മണല്‍
മാഫിയയുടെ
ആക്രമണത്തില്‍
ഗുരുതരമായി പരിക്കേറ്റ്
ആശുപത്രിയില്‍ കഴിയുന്ന
എസ്.ഐ.-ക്ക് എന്തൊക്കെ
സഹായങ്ങളാണ്
നല്‍കിയിട്ടുള്ളത് ;
വിശദാംശം നല്‍കുമോ ;
(സി)
മണല്‍മാഫിയയെ
നേരിടാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ ?
സോളാര്‍
അന്വേഷണം
213.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
തട്ടിപ്പ്
കേസന്വേഷണത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണ്; വിശദമാക്കുമോ;
(ബി)
ഈ
കേസ് അന്വേഷിയ്ക്കുന്ന
ജൂഡീഷ്യല്‍ അന്വേഷണ
കമ്മീഷന് എന്നാണ്
നിലവില്‍ വന്നത്;
എത്രകാലം കൊണ്ട് നടപടി
പൂര്‍ത്തിയാക്കണമെന്നാണ്
സര്‍ക്കാര്‍
നിര്‍ദ്ദേശമുള്ളത്;
വിശദമാക്കുമോ;
(സി)
സോളാര്‍കേസില്‍
വകുപ്പിന്റെ
കണക്കുപ്രകാരം എത്ര
പ്രതികള്‍ ഉണ്ട്; ഇവര്‍
ആരൊക്കെ; വിശദമാക്കുമോ
?
ക്ലീന്‍
ക്യാമ്പസ് സേഫ് ക്യാമ്പസ്
പദ്ധതി.
214.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഭ്യന്തര വകുപ്പിന്റെ
നേതൃത്വത്തില്‍ ക്ലീന്‍
ക്യാമ്പസ് സേഫ്
ക്യാമ്പസ് പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ
?
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി മുഖേന
കെെവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ ?
(സി)
സ്കൂള്‍
- കോളേജ്
ക്യാമ്പസ്സുകളെ ലഹരി
വിമുക്തമാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
?
(ഡി)
പദ്ധതിയുമായി
സഹകരിക്കുന്നത്
ആരൊക്കെയാണ് ?
വിശദാംശങ്ങള്‍
നല്‍കാമോ ?
പോലീസ്
കംപ്ലയിന്റ് അതോറിറ്റി
215.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
കംപ്ലയിന്റ് അതോറിറ്റി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
ഇതിന്റെ
പ്രവര്‍ത്തനത്തിനായി
ഒരുക്കിയിട്ടുളളത് ;
വിശദമാക്കുമാേ ;
(ഡി)
പോലീസ്
കംപ്ലയിന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
?
നിയമസഭാ
സാമാജികരില്‍ നിന്ന് ലഭിച്ച
പരാതികൾ
216.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധനമന്ത്രിസംസ്ഥാന
ബഡ്ജറ്റ്
അവതരിപ്പിക്കരുതെന്ന
നിലപാടിന്റെ ഭാഗമായി
13.03.2015-ന്
നിയമസഭയില്‍
പ്രതിഷേധിച്ച പ്രതിപക്ഷ
അംഗങ്ങളെ ചില
യു.ഡി.എഫ്. എം.എല്‍.എ.
മാരും വാച്ച് ആന്റ്
വാര്‍ഡും
മര്‍ദ്ദിക്കുകയും
അപമാനിക്കുകയും
ചെയ്തുവെന്ന് കാണിച്ചു
സംസ്ഥാന പോലീസ്
മേധാവിക്ക് ഏതെല്ലാം
നിയമസഭാ സാമാജികരില്‍
നിന്ന് പരാതി
ലഭിച്ചിട്ടുണ്ട് ;
(ബി)
എം.എല്‍.എ.
മാരില്‍ നിന്ന് ലഭിച്ച
പരാതികളിന്മേല്
ഡി.ജി.പി. സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
;
(സി)
ഏതെല്ലാം
പരാതികളില്‍
എഫ്.ഐ.ആര്.
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം
നടത്തുകയുണ്ടായെന്നു
വിശദമാക്കുമോ ?
സോളാര്‍
തട്ടിപ്പുമായി ബന്ധപ്പെട്ട
കേസ്സുകള്‍
217.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സോളാര്‍ തട്ടിപ്പുമായി
ബന്ധപ്പെട്ട് നിലവില്‍
എത്ര കേസ്സുകള്‍
ചാര്‍ജ്ജ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
പ്രസ്തുത കേസ്സുകളുടെ
പുരോഗതി വിവരം
വ്യക്തമാക്കാമോ ?
ജനമൈത്രി
പോലീസ് പദ്ധതി
218.
ശ്രീ.പാലോട്
രവി
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമൈത്രി
പോലീസ് പദ്ധതി
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി സംബന്ധിച്ച്
പഠനം നടത്തുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
പഠന റിപ്പോര്‍ട്ട്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശിപാര്ശകളിന്മേല്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
കവര്‍ച്ച
കേസുകളുടെ വിവരം
219.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ എത്ര
കവര്‍ച്ചകളും
ഭവനഭേദനങ്ങളും
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
ഇതില്‍ ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ ;
(ബി)
ഇതില്‍
എത്ര കേസ്സുകളില്‍
ഇനിയും പ്രതികളെ
പിടികൂടാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
എത്ര
കേസ്സുകളില്‍ മോഷണ
മുതലുകള്‍ ഇനിയും
കണ്ടെത്താനുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഈ
കാലയളവില്‍
അന്യസംസ്ഥാനങ്ങളില്‍
നിന്നുള്ള മോഷ്ടാക്കളും
മോഷണ സംഘങ്ങളും
സംസ്ഥാനത്ത് എത്ര
മോഷണങ്ങളും
കവര്‍ച്ചകളും
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ ; ഇതില്‍
എത്ര കേസ്സുകളില്‍
മോഷ്ടാക്കളെ ഇനിയും
പിടികൂടാനുണ്ടെന്ന്
വ്യക്തമാക്കാമോ?
ഡ്യൂട്ടി
സമയത്തുള്ള ലഹരി ഉപയോഗം
220.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്യത്തിനും
ലഹരി
പദാര്‍ത്ഥങ്ങള്‍ക്കും
വിധേയരായി
ഡ്യൂട്ടിയ്ക്ക്
ഹാജരായതിന് ഈ വര്‍ഷം
പോലീസ് സേനയിലുള്ള എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചുവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
മദ്യവും
ലഹരി മരുന്നുകളും
ഉപയോഗിച്ച്
ഡ്യൂട്ടിയ്ക്ക്
ഹാജരാകുന്നില്ലെന്നുറപ്പാക്കാന്
സ്വീകരിച്ച നടപടി
എന്തെല്ലാമാണ് ;
(സി)
മദ്യപിച്ചും
ലഹരി മരുന്നുകള്‍
ഉപയോഗിച്ചും
ഡ്യൂട്ടിയ്ക്കെത്തിയവരുടെ
പേരില്‍ നടപടി
എടുക്കാത്ത
മേലധികാരികളുടെ
ആരുടെയെങ്കിലും പേരില്‍
ശിക്ഷാനടപടി
സ്വീകരിച്ചിട്ടുണ്ടോ ;
നഴ്സിംഗ്
റിക്രൂട്ട്മെന്റ് തട്ടിപ്പ്
221.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഴ്സിംഗ്
റിക്രൂട്ട്മെന്റ്
തട്ടിപ്പ് കേസിലെ
പ്രതിയും
കുറ്റവാളിയുമെന്ന്
ആരോപിക്കപ്പെടുന്ന
ശ്രീ.ഉതുപ്പ്
വര്‍ഗ്ഗീസും കോട്ടയത്തെ
ആശ്രയ ചാരിറ്റബിള്‍
ട്രസ്റ്റും
തമ്മിലുണ്ടായിരുന്ന
ബന്ധം
അന്വേഷിച്ചിട്ടുണ്ടോ
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ട്രസ്റ്റിന്
ശ്രീ.ഉതുപ്പ്
വര്‍ഗ്ഗീസില്‍ നിന്നും
ലഭിച്ച സാമ്പത്തിക
സഹായം എത്രയാണെന്ന്
അറിയിക്കാമോ ?
അനീഷിന്റെ
മരണവുമായി ബന്ധപ്പെട്ട
അന്വേഷണം
222.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നിയൂര്‍
സ്കൂള്‍ അധ്യാപകന്
അനീഷിന്റെ മരണവുമായി
ബന്ധപ്പെട്ട അന്വേഷണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ആര്‍ക്കെല്ലാം എതിരെ
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ആരെയെങ്കിലും അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പ്രതികളെ
കണ്ടെത്തുന്നതില്‍
പോലീസ് തികഞ്ഞ
പരാജയമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അന്വേഷണം
ഊര്‍ജ്ജിതമാക്കി
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
രാഷ്ട്രീയ
സംഘട്ടനങ്ങളും വര്‍ഗ്ഗീയ
കലാപങ്ങളും
223.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സംസ്ഥാനത്ത് എത്ര
രാഷ്ട്രീയ സംഘട്ടനങ്ങൾ
ഉണ്ടായിട്ടുണ്ട്; എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്;ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
സംഘട്ടനങ്ങളില്‍
എത്രപേര്‍
കൊല്ലപ്പെട്ടിട്ടുണ്ട്;
അവരുടെ രാഷ്ട്രീയ ബന്ധം
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
സംസ്ഥാനത്ത് എത്ര
വര്‍ഗ്ഗീയ കലാപങ്ങള്‍
ഉണ്ടായിട്ടുണ്ട്;എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
എത്രപേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
വര്‍ഗ്ഗീയ കലാപങ്ങളില്‍
എത്രപേര്‍
കൊല്ലപ്പെട്ടിട്ടുണ്ട്;ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
രാഷ്ട്രീയ
കൊലക്കേസ്സുകള്‍
224.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇതുവരെ സംസ്ഥാനത്ത്
രാഷ്ട്രീയ
പ്രവര്‍ത്തകര്‍
കൊലചെയ്യപ്പെട്ട എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഏതെല്ലാം തീയതികളില്‍
എന്നും വിശദമാക്കാമോ;
(ബി)
ഓരോ
കേസ്സിന്റേയും അന്വേഷണ
പുരോഗതി
വ്യക്തമാക്കാമോ;
(സി)
ഇതില്‍
പ്രധാന പ്രതികളെ ഇനിയും
അറസ്റ്റ് ചെയ്യാത്ത
കേസ്സുകള്‍
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ചവ എത്ര;
(ഇ)
ഇതില്‍
പ്രത്യേക അന്വേഷണ
സംഘത്തെ ഏര്‍പ്പെടുത്തി
അന്വേഷണം നടത്തിയ
കേസ്സുകള്‍ ഏതെല്ലാം;
വിശദമാക്കാമോ?
ക്രമസമാധാന
രംഗത്തെ നേട്ടങ്ങൾ .
225.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.അച്ചുതന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ക്രമസമാധാന രംഗത്ത്
കേരളം ദേശീയ തലത്തില്‍
ഉന്നതസ്ഥാനത്ത്
എത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നേട്ടം കൈവരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകളുടേയും
സര്‍വ്വേകളുടേയും
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)
ക്രമസമാധാന
രംഗത്ത് കൂടുതല്‍
നേട്ടങ്ങള്‍
കൈവരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ഓപ്പറേഷന്
കുബേര
226.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പറേഷന് കുബേര
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഓപ്പറേഷന്
കുബേര മുഖേന എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
അനധികൃത
പണമിടപാട്
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഓപ്പറേഷന്
കുബേര
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഉച്ചഭാഷിണി
ഉപയോഗം
227.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉച്ചഭാഷിണി ഉപയോഗം
സംബന്ധിച്ച്
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
സര്‍ക്കുലറിലെ
വ്യവസ്ഥകള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
വ്യവസ്ഥകളില്‍ നിന്നും
ആരെയെങ്കിലും
ഒഴിവാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ചന്ദ്രബോസ്
വധക്കേസ്
228.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചന്ദ്രബോസ്
വധക്കേസിലെ പ്രതിയായ
നിസ്സാമിനെതിരെയുള്ള
കേസ് അന്വേഷണം
ഏതുഘട്ടംവരെയായി;
കേസിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്തെന്ന്
വിശദമാക്കുമോ;
(ബി)
ടി
കേസുമായി ബന്ധപ്പെട്ട്,
ഡി.ജി.പി. നല്കിയ
പരാതിയില്‍, നിയമ
സെക്രട്ടറിയുടെ
ശുപാര്‍ശ പ്രകാരം
മുന്ന് പേരെ
പ്രോസിക്യൂട്ട്
ചെയ്യാന്‍ പോകുന്നു
എന്ന വാര്‍ത്ത ശരിയാണോ;
എന്ത് മാനദണ്ഡം വച്ചാണ്
മുന്ന് പേരെ
പ്രോസിക്യൂട്ട്
ചെയ്യുവാന്‍ പോകുന്നത്;
വിവരിയ്ക്കുമോ;
(സി)
ഇതിനായി
നല്കിയ
നിയമോപദേശത്തിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ഡി)
ഏതൊക്കെ
വകുപ്പുകള്‍
ചുമത്തിയാണ് കേസ് ഫയല്‍
ചെയ്യാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ;
(ഇ)
ഡി.ജി.പി.
ബാലസുബ്രഹ്മണ്യം
കേസ്സില്‍ പ്രതിയായ
നിസ്സാമിനെ
രക്ഷിക്കാന്‍
ശ്രമിച്ചതായി
ആരെങ്കിലും പരാതി
നല്‍കിയിട്ടുണ്ടോ; ടി
പരാതിയില്‍ എന്തെല്ലാം
നടപടി സ്വീകരിച്ചു;
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഷാഹുല്‍
ഹമീദിന്റെ മരണം .
229.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പള്ളിക്കര
മുക്കൂട് സ്വദേശിയും
ഉദുമ കണ്ണംങ്കുളത്ത്
വാടക
ക്വാര്‍ട്ടേഴ്സില്‍
താമസക്കാരനുമായ ഷാഹുല്‍
ഹമീദ് അക്രമത്തില്‍
മരിക്കുകയും സഹോദരന്
ബാദുഷ ഗുരുതരമായി
പരുക്കേല്‍ക്കുകയും
ചെയ്ത സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ആരൊക്കെയാണ് പ്രതികള്‍;
എത്രപേരെ
പിടികൂടിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രതികളായിട്ടുള്ളവര്ക്ക്
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടികളുമായോ
സംഘടനകളുമായോ
ബന്ധമുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പ്രദേശത്ത്
കരുതിക്കൂട്ടി കലാപം
ഉണ്ടാക്കുക എന്ന ഗൂഡ
ഉദ്ദേശം മേല്‍
കൊലപാതകത്തിന്റെ
പിന്നിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ക്രിമിനല്‍
കേസ്സുകള്‍ പിന്‍വലിക്കല്‍
230.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
നിരാക്ഷേപപത്രം നല്കി
പിന്‍വലിച്ച ക്രിമിനല്‍
കേസ്സുകളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
പരിഗണനയിലുള്ള
കേസ്സുകളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
വിജിലന്‍സ് കോടതിയുടെ
പരിഗണനയിലുള്ള എത്ര
കേസ്സുകള്‍
പിന്‍വലിക്കുന്നതിന്
നിരാക്ഷേപപത്രം
നല്‍കിയിട്ടുണ്ട്;
(ഡി)
ഏതെല്ലാം
കേസ്സുകളാണ്
ഇത്തരത്തില്‍
പിന്‍വലിക്കുന്നതിന്
നിരാക്ഷേപപത്രം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ നിരാക്ഷേപപത്രം
നല്കിയ കേസ്സുകള്‍
231.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് ജില്ലയില്‍
വിവിധ പോലീസ്
സ്റ്റേഷനുകളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതും
കോടതിയില്‍ കുറ്റപത്രം
നല്‍കിയിട്ടുള്ളതുമായ
എത്ര കേസ്സുകള്‍
പിന്‍വലിക്കുന്നതിന്
സര്‍ക്കാര്‍
നിരാക്ഷേപപത്രം
നല്‍കിയിട്ടുണ്ടെന്ന്
പോലീസ് സ്റ്റേഷന്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്കു നേരെ
നടക്കുന്ന അതിക്രമങ്ങള്‍
232.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങള്‍ക്കെതിരെ
നടക്കുന്ന
അതിക്രമങ്ങള്‍
തടയാനുള്ള സംസ്ഥാന -
ജില്ലാ മോണിറ്ററിങ്
സംവിധാനങ്ങള്‍ വേണ്ട
രീതിയില്‍
പ്രവര്‍ത്തിയ്ക്കാത്തതിനാല്‍
പ്രസ്തുത
വിഭാഗങ്ങള്ക്ക്ബുദ്ധിമുട്ടുകള്
ഉണ്ടാകുന്നതായ ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മോണിറ്ററിങ്
സംവിധാനം വേണ്ട
രീതിയില്‍
പ്രവര്ത്തിയ്ക്കാത്തതു
മൂലം പോലീസ് അന്വേഷണം
അട്ടിമറിയ്ക്കപ്പെടുകയും
പ്രതികള്‍
ശിക്ഷിക്കപ്പെടാതിരിയ്ക്കുകയും
ചെയ്യുന്നത്
പരിശോധിച്ചിട്ടുണ്ടോ?
(സി)
പട്ടികജാതി
വിഭാഗങ്ങള്‍ക്കു നേരെ
നടക്കുന്ന
അതിക്രമങ്ങള്‍
തടയുന്നതിനും അവര്‍ക്ക്
നീതി
ലഭിക്കുന്നതിനുമുള്ള
മാനദണ്ഡങ്ങള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്തുന്നതിനും
അടിയന്തരനടപടി
സ്വീകരിക്കുമോ ?
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
ആക്രമണം
233.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഓരോ വര്‍ഷവും
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍
ആക്രമിക്കപ്പെട്ട എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്അറിയിക്കുമോ
;
(ബി)
ഇതില്‍
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര കേസുകളില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ ;
(സി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സമുദായക്കാര്‍
ആക്രമിക്കപ്പെടുകയോ
പീഡിപ്പിക്കപ്പെടുകയോ
ചെയ്യുന്ന കേസുകളില്‍
നിയമാനുസരണം കാലതാമസം
ഒഴിവാക്കി നടപടികള്‍
സ്വീകരിക്കുന്നതില്‍
വീഴ്ചവരുത്തുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
കാലതാമസം ഒഴിവാക്കി
നടപടികള്‍
പൂര്‍ത്തിയാക്കുന്നതില്‍
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
കൊണ്ടോട്ടി,
വാഴക്കാട്, കരിപ്പൂര്‍ പോലീസ്
സ്റ്റേഷന് പരിധിയില്‍ സംഘടിത
മോഷണം
234.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി,
വാഴക്കാട്, കരിപ്പൂര്‍
പോലീസ് സ്റ്റേഷന്
പരിധിയില്‍ 2014, 2015
വര്‍ഷങ്ങളില്‍ എത്ര
മോഷണങ്ങള്‍
നടന്നിട്ടുണ്ടെന്നും
ഏതെല്ലാം ക്രൈം
നമ്പറില്‍ എത്ര കേസ്സ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഉളള വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
ഏതെല്ലാമാണ്
തെളിയിക്കപ്പെട്ടിട്ടുള്ളത്;
എത്ര പ്രതികളെ
പിടികൂടിയിട്ടുണ്ട്;
(സി)
സംഘടിത
മോഷണം തുടര്‍ച്ചയായി
നടക്കുന്നത്
കണ്ടുപിടിക്കുന്നതിന്
പ്രത്യേക അന്വേഷണ
സംഘത്തെ നിയമിക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നേരെ നടന്ന അതിക്രമങ്ങള്‍
235.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇതുവരെ
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നേരെ നടന്ന
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
പരാതികള്‍ ലഭിച്ചു ;
എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തു ;
എത്ര പേര്
പ്രതികളായിട്ടുണ്ട്;
ഇതില്‍ എത്ര പേര്
ഇനിയും അറസ്റ്റ്
ചെയ്യപ്പെടാനുണ്ട് ;
വ്യക്തമാക്കാമോ ;
ഇതിന്റെ ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ ;
(ബി)
ഈ
കാലയളവില്‍ പട്ടികജാതി/
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വനിതകള്‍ക്ക് നേരെ
നടന്ന അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
പരാതികള്‍ ലഭിച്ചു ;
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പേര്
പ്രതികളായിട്ടുണ്ട് ;
എത്ര പേര് അറസ്റ്റ്
ചെയ്യപ്പെടാന്‍
ബാക്കിയുണ്ട്; ജില്ല
തിരിച്ച് വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
കാലയളവില്‍ പട്ടികജാതി/
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വനിതകള്‍ക്കും
കുട്ടികള്‍ക്കും
എതിരെയുള്ള ലൈംഗിക
അതിക്രമങ്ങള്‍
സംബന്ധിച്ച എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട് ; എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ; എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട് ; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ
ആക്രമണം
236.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇതുവരെ
സംസ്ഥാനത്ത്
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്
ആക്രമിക്കപ്പെടുകയുണ്ടായി;
(ബി)
എത്രേപ്ര
കൊല
ചെയ്യപ്പെടുകയുണ്ടായി;
(സി)
എത്രപേര്‍
ആത്മഹത്യ
ചെയ്യുകയുണ്ടായി;
ആയതില്‍ സ്ത്രീകള്‍
എത്ര; വ്യക്തമാക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
237.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.കെ.അജിത്
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര
വിദ്യാലയങ്ങളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
നടപ്പാക്കിയിട്ടുണ്ട് ;
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
പുതിയ
അദ്ധ്യയന വര്‍ഷത്തില്‍
എത്ര സ്കൂളുകളിലേക്ക്
കൂടിയാണ് ഈ പദ്ധതി
വ്യാപിപ്പിക്കുക ;
അതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുതപദ്ധതിയിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്ത്
ഇപ്പോള്‍ മൊത്തം എത്ര
വിദ്യാര്‍ത്ഥികളെ ഈ
പദ്ധതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
പയ്യന്നൂര്‍
ഹക്കീം വധക്കേസ്സില്‍
സി.ബി.എെ. അന്വേഷണം
238.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
സാഹചര്യങ്ങളിലാണ്
സംസ്ഥാന സര്‍ക്കാര്‍
ഒരു കേസ്
സി.ബി.എെഅന്വേഷണത്തിനായി
ശുപാര്‍ശ ചെയ്യുന്നത് ;
വ്യക്തമാക്കാമോ ;
(ബി)
ഇപ്പോള്‍
എത്ര കേസ്സുകള്‍
സി.ബി.എെ അന്വേഷണത്തിന്
വിട്ടിട്ടുണ്ട്;
വ്യക്തമാക്കാമോ ;
(സി)
പയ്യന്നൂര്‍
ഹക്കീം വധക്കേസ്സ്
സി.ബി.എെഅന്വേഷണത്തിന്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; വ്യക്തമാക്കാമോ ;
(ഡി)
ഈ
സര്‍ക്കാര്‍ റഫര്‍
ചെയ്ത എത്ര കേസ്സുകള്‍
ഇനിയും സി.ബി.എെ
ഏറ്റെടുക്കാനുണ്ട് ;
വ്യക്തമാക്കാമോ?
മാവോയിസ്റ്റ്
ഭീഷണി നേരിടാന്‍ കര്‍മ്മ
പദ്ധതികൾ
239.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ലൂഡി ലൂയിസ്
,,
ബെന്നി ബെഹനാന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവോയിസ്റ്റ് ഭീഷണി
നേരിടാന്‍ എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
പ്രത്യേക പോലീസ് സേന
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
ഇക്കാര്യത്തില്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ഭീഷണി നേരിടാന്‍
ജാഗ്രതാ സമിതികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
മാവോയിസ്റ്റ്
പ്രവര്‍ത്തനം
240.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവോയിസ്റ്റ്
പ്രവര്‍ത്തനം
കുറ്റകരമല്ലെന്ന
ഹൈക്കോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇതിനെതിരെ
അപ്പീല്‍ പോകാന്‍
സര്‍ക്കാരിന്
നിയമോപദേശം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കേരളത്തില്‍
മാവോയിസ്റ്റുകളുടെ
എണ്ണം എത്രയെന്ന്
ആഭ്യന്തരവകുപ്പ്
കണക്കാക്കിയിട്ടുണ്ടോ;
വിവരിക്കുമോ;
(ഡി)
കേരളത്തില്‍
മാവോയിസ്റ്റ്
പ്രവര്‍ത്തകര്‍ക്കെതിരെ
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഏതൊക്കെ പോലീസ്
സ്റ്റേഷനുകളിലാണെന്നും
വിശദമാക്കുമോ;
(ഇ)
കേരളത്തില്‍
മാവോയിസ്റ്റുകളുടെ
പ്രധാന നേതാക്കള്‍
ആരെന്ന് ആഭ്യന്തര
വകുപ്പ്
കണ്ടെത്തിയിട്ടുണ്ടോ;
ഏങ്കില്‍ ഇവരുടെ
പേരുവിവരം
വിശദമാക്കുമോ?
ആലപ്പുഴയില്‍
നടന്നിട്ടുള്ള കൊലപാതക
കേസുകൾ.
241.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മുതല്‍ 2015 വരെ
ആലപ്പുഴയില്‍
നടന്നിട്ടുള്ള കൊലപാതക
കേസുകൾ ഏതെല്ലാമാണ് ;
അതില്‍ പോലീസ് അന്വേഷണം
പൂര്‍ത്തിയാക്കി വിചാരണ
നടപടികള്‍
കാത്തിരിക്കുന്നത്
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇനിയും
അന്വേഷണം
പൂര്‍ത്തീകരിക്കാത്തത്
ഏതെല്ലാം കേസ്സുകളാണ് ;
പ്രസ്തുത കേസ്സുകള്‍
ആരാണ്
അന്വേഷിക്കുന്നത്;
അന്വേഷണം എന്നത്തേക്ക്
പൂര്‍ത്തിയാകും
;വിശദമാക്കുമോ?
പോലീസുകാര്‍
പ്രാകൃതമര്ദ്ദനമുറകള്
ഉപയോഗിച്ച സംഭവം
242.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഠിനംകുളം
പുതുവല്ലിയിലെ
വീട്ടില്‍ അജീഷിനെ
മഫ്തിയിലെത്തിയ
പോലീസുകാര്‍
സ്റ്റേഷനിലേയ്ക്ക്
കൂട്ടിക്കൊണ്ടുപോയി
മര്‍ദ്ദിച്ചതായ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അജീഷിനെ
കമിഴ്ത്തിക്കിടത്തി
കാലിലും കെെയ്യിലും
പോലീസുകാര്‍
പിടിച്ചുവെച്ച്
തേങ്ങാകൊണ്ട്
മുതുകില്‍ ഇടിക്കുകയും
കാന്താരിമുളക്
ജനനേന്ദ്രിയത്തിലും
മലദ്വാരത്തിലും തേച്ച്
പീഡിപ്പിയ്ക്കുകയും
ചെയ്തുവെന്ന ആരോപണം
പരിശാേധിച്ചിട്ടുണ്ടോ
;
(സി)
എങ്കില്‍
അതു സംബന്ധിച്ച് എന്തു
നടപടിയെടുത്തുവെന്ന്
വിശദമാക്കുമോ ?
ശിക്ഷാകാലാവധി
കഴിഞ്ഞ തടവുകാര്‍
243.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ജയിലുകളിലായി ശിക്ഷാ
കാലാവധി കഴിഞ്ഞ എത്ര
തടവുകാരുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
തടവുകാരെ
മോചിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
ഇത്തരം
തടവുകാരെ
മോചിപ്പിക്കുന്നതില്‍
നിയമപരമായ
തടസ്സങ്ങളുണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
നല്‍കുമോ?
ഇന്റര്‍നെറ്റ്
കേബിള്‍ മുറിച്ചു മാറ്റിയ
കേസ്
244.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ കടയ്ക്കല്‍
പോലീസ് സ്റ്റേഷന്
പരിധിയില്‍
ഇന്റര്‍നെറ്റ് കേബിള്‍
രണ്ട് കിലോമീറ്റര്‍
ദൂരത്തിലുള്ളത്
മുറിച്ചു മാറ്റിയത്
സംബന്ധിച്ച് 19.05.2015
ന് കടയ്ക്കല്‍ പോലീസ്
സ്റ്റേഷനില്‍ പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കുറ്റകൃത്യം
സംബന്ധിച്ച് ക്രൈം കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
വകുപ്പ് പ്രകാരമാണ്
കേസ് എടുത്തിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
കേസിന്റെ
ക്രൈം നമ്പര്‍
ലഭ്യമാക്കാമോ?
ജനശ്രീമിഷനിലെ
സാമ്പത്തിക തട്ടിപ്പ്
245.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ടി.വി.രാജേഷ്
,,
കെ. ദാസന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനശ്രീമിഷന്റെ
നേതൃത്വത്തില്‍
നടന്നതായി
ആരോപിക്കപ്പെട്ട
സാമ്പത്തിക തട്ടിപ്പിനെ
പറ്റിയുള്ള പോലീസ്
അന്വഷണം ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
സാമ്പത്തിക
തട്ടിപ്പുമായി
ബന്ധപ്പെട്ട് ജനശ്രീ
മിഷന്റെ ഏതെല്ലാം
ആപ്പീസുകളില്‍ പോലീസ്
റെയ്ഡ്
നടത്തുകയുണ്ടായി;
തട്ടിപ്പിനിരയായവര്‍
എത്ര; എത്ര കോടി
രൂപയുടെ തട്ടിപ്പുകള്‍
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ട്;
(സി)
ജനശ്രീ
നെല്ലനാട് മണ്ഡലം
കമ്മിറ്റിയില്‍
പ്രസ്തുതതട്ടിപ്പിൽ
ഉൾപ്പെട്ടിട്ടുള്ളവർആരൊക്കെയായിരുന്നു
; ആരെയെല്ലാം
പ്രതിചേര്‍ത്ത് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
അറസ്റ്റുചെയ്യപ്പെട്ടവരെത്ര;
ആരൊക്കെ;വ്യക്തമാക്കുമോ?
ആരാധനാലയങ്ങളിലെ
മോഷണം
246.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത് വിവിധ
ആരാധനാലയങ്ങളില്‍ മോഷണം
നടന്നത് സംബന്ധിച്ച്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കേസുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
ഇതില്‍
എത്ര കേസ്സുകളില്‍
പ്രതികളെ പിടികൂടി ;
എത്ര എണ്ണത്തില്‍ മോഷണ
വസ്തു തിരികെ ലഭിച്ചു ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കേസ്സുകളുമായി
ബന്ധപ്പെട്ട് ഇനിയും
അറസ്റ്റ്
ചെയ്യപ്പെടാന്‍
ബാക്കിയുള്ള പ്രതികളുടെ
എണ്ണം എത്ര ;
വ്യക്തമാക്കാമോ ?
കുറ്റകൃത്യങ്ങളുടെ
എണ്ണം
247.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
കുറ്റകൃത്യങ്ങളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇവയില്‍
പ്രതികളായിട്ടുള്ളവരുടെ
എണ്ണം അറിയിക്കുമോ;
(സി)
ഇതില്‍
ഇനിയും അറസ്റ്റ്
ചെയ്യപ്പെടാനുള്ളവരുടെ
എണ്ണം എത്രയെന്ന്
വിശദമാക്കാമോ?
സ്ത്രീസുരക്ഷയ്ക്കായി
നിയമനിര്‍മ്മാണം
248.
ശ്രീമതി.കെ.കെ.ലതിക
,,
കെ.എസ്.സലീഖ
,,
പി. അയിഷാ പോറ്റി
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെ
സുരക്ഷയ്ക്ക് നിലവിലുളള
നിയമങ്ങളും വ്യവസ്ഥകളും
എത്രത്തോളം
പര്യാപ്തമാന് ;
(ബി)
സ്ത്രീകള്‍ക്ക്
നേരെ
വര്‍ദ്ധിച്ചുവരുന്ന
കുറ്റകൃത്യങ്ങള്‍
ഫലപ്രദമായി തടയാന്‍
കഴിയുന്നുണ്ടോ
;ഇല്ലെങ്കിൽ
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സ്ത്രീകള്‍ക്ക്
നേരെയുണ്ടായിട്ടുള്ള
കുറ്റകൃത്യങ്ങളെ
സംബന്ധിച്ച് ക്രൈം
റിക്കോര്‍ഡ്സ് ബ്യൂറോ
തയ്യാറാക്കിയ
കണക്കുകള്‍
വിശദമാക്കുമോ;
(ഡി)
ഈ
കുറ്റകൃത്യങ്ങളില്‍പ്പെട്ട
എത്ര പ്രതികള്‍
അറസ്റ്റു
ചെയ്യപ്പെടാന്‍
ബാക്കിയുണ്ട്; എത്ര
കേസുകളില്‍ കോടതിയില്‍
കുറ്റപത്രം
സമര്‍പ്പിക്കാന്‍
ബാക്കിയുണ്ട്;
(ഇ)
സ്ത്രീകളുടെ
സുരക്ഷയ്ക്ക് കൂടുതല്‍
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
ഇപ്പോള്‍
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
കുട്ടികള്‍ക്കെതിരെയുളള
അതിക്രമങ്ങള്‍
249.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
കുട്ടികള്‍ക്കെതിരെ
എത്ര അതിക്രമങ്ങള്‍
ഇതുവരെ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കേസ്സുകളുമായി
ബന്ധപ്പെട്ട് അറസ്റ്റ്
ചെയ്യപ്പെട്ടവരുടെയും
അറസ്റ്റ്
ചെയ്യപ്പെടാനുള്ളവരുടെയും
എണ്ണം ലഭ്യമാക്കാമോ;
(സി)
അന്വേഷണം
പൂര്‍ത്തിയായ
കേസ്സുകളെത്രയെന്നും
കുറ്റപത്രം കോടതിയില്‍
സമര്‍പ്പിച്ചവ
എത്രയെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
വിചാരണ പൂര്‍ത്തിയായ
കേസ്സുകളെത്രയാണ് ;
ശിക്ഷിക്കപ്പെട്ടവര്‍
എത്രയെന്നും വെറുതെ
വിട്ടവര്‍ എത്രയെന്നും
വ്യക്തമാക്കുമോ?
സ്ത്രീകള്‍ക്കെതിരെയുളള
അതിക്രമങ്ങള്‍
250.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ
സ്ത്രീകള്‍ക്കെതിരെ
എത്ര അതിക്രമക്കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇക്കാലയളവില്‍
നടന്ന കൊലപാതകങ്ങള്‍,
ബലാല്സംഗങ്ങള്,
മാനഭംഗപ്പെടുത്തലുകള്‍,
മറ്റ് പീഢനങ്ങള്‍
തുടങ്ങിയവ സംബന്ധിച്ച്
ഇനം തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
കേസുകളിലെല്ലാമായി
ഇതിനകം അറസ്റ്റ്
ചെയ്യപ്പെട്ടവര്‍
,ഇനിയും അറസ്റ്റ്
ചെയ്യാന്‍
ബാക്കിയുളളവര്‍ എന്നിവ
എത്രയെന്ന്
വ്യക്തമാക്കാമോ ?
(ഡി)
അന്വേഷണം
പൂര്‍ത്തിയാക്കി
കോടതിയില്‍ കുറ്റപത്രം
സമര്‍പ്പിക്കപ്പെട്ട
കേസുകള്‍ എത്രയെന്ന്
വിശദമാക്കുമോ ?
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
251.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണ്ല
ക്രെെം റെക്കോര്‍ഡ്സ്
ബ്യൂറോയുടെ ഏറ്റവും
പുതിയ കണക്കുകള്‍
പ്രകാരം ഇന്ത്യയില്‍
സ്ത്രീകള്‍ക്കുനേരെ
നടക്കുന്ന
അതിക്രമങ്ങളുടെ
കാര്യത്തില്‍ സംസ്ഥാനം
തിരിച്ചുള്ള
പട്ടികയില്‍
കേരളത്തിന്റെ സ്ഥാനം
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
സ്ത്രീകള്‍ക്കുനേരെ
നടന്ന അതിക്രമവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് 2014-ല്‍
ആകെ എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
പെണ്‍കുട്ടികളെ
തട്ടിക്കൊണ്ടുപോയതുമായി
ബന്ധപ്പെട്ട് 2014-ല്‍
ആകെ എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)
പട്ടികജാതി
സ്ത്രീകള്‍ക്കു നേരെ
നടന്ന അതിക്രമവുമായി
ബന്ധപ്പെട്ട് 2014-ല്‍
ആകെ എത്ര കേസ്സുകള്‍
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ഇ)
പട്ടികവര്‍ഗ
വിഭാഗം സ്ത്രീകള്‍ക്കു
നേരെ നടന്ന
അതിക്രമങ്ങളുമായി
ബന്ധപ്പെട്ട് 2014-ല്‍
ആകെ എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ?
അന്യസംസ്ഥാനത്തൊഴിലാളികള്‍
252.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
ജോലിക്കായി വരുന്നവര്‍
ക്രിമിനല്‍
കുറ്റങ്ങളില്‍
ഏര്‍പ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കഴിഞ്ഞ
രണ്ട് വര്‍ഷങ്ങളില്‍
കൊലപാതകം, മോഷണം,
നിരോധിത
ഉല്പന്നങ്ങളുടെ
വില്പന എന്നിവയുമായി
ബന്ധപ്പെട്ട്
അന്യസംസ്ഥാനത്തൊഴിലാളികള്‍
പ്രതികളായ എത്ര
കേസ്സുകള്‍
ഉണ്ടായിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്ര പേര്
പിടിക്കപ്പെട്ടു ; എത്ര
പേര്
പിടിക്കപ്പെടാനുണ്ട്
എന്ന് വ്യക്തമാക്കുമോ ;
(ഡി)
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
വന്ന്
താമസിക്കുന്നവരുടെ
കൃത്യമായ വിവരങ്ങള്‍
സൂക്ഷിക്കുന്നതിന് ഓരോ
പോലീസ് സ്റ്റേഷനിലും
സംവിധാനം
ഏര്‍പ്പെടുത്തുമോ ;
(ഇ)
അന്യസംസ്ഥാനത്തൊഴിലാളികളുടെ
വിവരങ്ങൾ പോലീസ്
സ്റ്റേഷനുകളിൽ
ലഭ്യമാക്കണമെന്ന
നിർദ്ദേശം കൃത്യമായി
പാലിക്കാത്ത കെട്ടിട
ഉടമകള്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ? ?
റോഡപകടങ്ങളില്‍പ്പെടുന്നവരെ
സഹായിക്കുന്നവര്‍ക്ക് ധനസഹായം
253.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങളില്‍പ്പെടുന്നവരെ
ആശുപത്രിയില്‍
എത്തിക്കുവാന്‍
സഹായിക്കുന്നവര്‍ക്ക്
ചെലവാകുന്ന പണം പോലീസ്
നല്കുന്നതാണെന്ന
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത തുക
നല്‍കുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
എത്ര രൂപ വരെ
നല്‍കുന്നതിനാണ് ചുമതല
നല്‍കിയിട്ടുള്ളത്;
(സി)
എത്ര
തുക ഈ ഇനത്തില്‍
നാളിതുവരെ
നല്‍കിയിട്ടുണ്ട്;
(ഡി)
തുക
നല്‍കുന്നതിന്
ഏതെങ്കിലും പോലീസ്
ഉദ്യോഗസ്ഥര്‍ വിമുഖത
കാണിച്ചതായ പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഇ)
പരിക്കേറ്റവരെ
സഹായിക്കുന്നവര്‍ക്ക്
പോലീസില്‍ നിന്നും
മറ്റും
ബുദ്ധിമുട്ടുകള്‍
ഉണ്ടാവുന്നില്ലെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
കൊല്ലം
റൂറല്‍ പോലീസിനായി 2 കമ്പനി
സേനയെ ലഭ്യമാക്കുന്നത്
254.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസിനായി 2
കമ്പനി സേനയെ
ലഭ്യമാക്കുമെന്ന
ബഹു.ആഭ്യന്തര
മന്ത്രിയുടെ പ്രഖ്യാപനം
നാളിതുവരെ
നടപ്പിലാക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കൊല്ലം
എ.ആര്. ക്യാമ്പില്‍
നിന്നും 2 കമ്പനി സേനയെ
കൊല്ലം റൂറല്‍
പോലീസിന്
ലഭ്യമാക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ ?
ഹക്കീം
വധം CBI യെക്കൊണ്ട്
ഏറ്റെടുപ്പിക്കാനുള്ള നടപടി
255.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
പോലീസ് സ്റ്റേഷന്
പരിധിയില്‍ കൊറ്റിയില്‍
കൊലചെയ്യപ്പെട്ട
അബ്ദുള്‍ ഹക്കീമിന്റെ
കൊലപാതകം CBIക്ക്
കൈമാറിയിട്ടും CBI
ഏറ്റെടുക്കാതിരിക്കാനുള്ള
കാരണം വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് കേന്ദ്ര
ഗവണ്മെന്റില് നിന്നും
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ഹക്കീം
വധം CBI യെക്കൊണ്ട്
ഏറ്റെടുപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഫയര്‍
ആന്‍ഡ് റെസ്ക്യൂ
സര്‍വ്വീസിനുള്ള കേന്ദ്രഫണ്ട്
256.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഫയര്‍ ആന്‍ഡ് റെസ്ക്യൂ
സര്‍വ്വീസില്‍ 2011
മുതല്‍ 2015 വരെയുള്ള
കാലയളവില്‍ ഓരോ
വര്‍ഷവും എത്ര തുക
കേന്ദ്രഫണ്ടായി
അനുവദിച്ചു ; ഇതില്‍
എത്ര തുക ഇതുവരെ
ചെലവഴിച്ചു ; എത്ര തുക
ലാപ്സായി ; വിശദാംശം
നല്കു മോ;
(ബി)
2013-14,
2014-15 സാമ്പത്തിക
വര്‍ഷങ്ങളില്‍ പ്രസ്തുത
ഫണ്ട് ഉപയോഗിച്ച്
നടപപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
പദ്ധതികള്‍ ഏതെല്ലാം
ആയിരുന്നു ;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കാത്തവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ?
മിഠായി
തെരുവിലെ തീപിടുത്തം
257.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മിഠായി തെരുവില്‍ സമീപ
കാലങ്ങളില്‍ എത്ര തവണ
തീപിടുത്തമുണ്ടായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഏറ്റവുമൊടുവില്‍
ഉണ്ടായ അഗ്നിബാധയില്‍
ഉണ്ടായിട്ടുള്ള
നാശനഷ്ടം എത്രയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ
;
(സി)
അഗ്നിബാധയിലേക്ക്
നയിച്ച കാരണങ്ങള്‍
എന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ഡി)
മിഠായി
തെരുവിന്റെ
പുനരുദ്ധാരണത്തിനും
വ്യാപാരികളുടെ
പുനരധിവാസത്തിനും
സ്വീകരിച്ച നടപടിയും
ആവിഷ്ക്കരിച്ച
പദ്ധതിയും വിശദമാക്കാമോ
;
(ഇ)
നഷ്ടം
സംഭവിച്ച
വ്യാപാരികള്‍ക്ക്
പ്രഖ്യാപിച്ച പാക്കേജ്
വിശദമാക്കാമോ ?
വലപ്പാട്
ഫയര്‍ & റെസ്ക്യൂ
സ്റ്റേഷന്
258.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാട്ടിക
നിയോജക മണ്ഡലത്തിലെ
നിര്‍ദ്ദിഷ്ട വലപ്പാട്
ഫയര്‍ & റെസ്ക്യൂ
സ്റ്റേഷന്
അനുവദിക്കുന്നതു
സംബന്ധിച്ച നടപടി
ക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍
വിശദമാക്കുമോ;
(ബി)
ഫയര്‍
& റെസ്ക്യൂ
സ്റ്റേഷന്
അനുവദിയ്ക്കുന്നതിന്
എന്തെങ്കിലും മുന്‍ഗണനാ
പട്ടിക നിലവിലുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
നാട്ടിക
മണ്ഡലത്തില്‍ റവന്യൂ
വകുപ്പില്‍ നിന്ന്
ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണത്തിന്
കൈമാറി കിട്ടിയ
ഭൂമിയില്‍ സ്റ്റേഷന്
സ്ഥാപിയ്ക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിയ്ക്കുമോ?
ചേര്‍ത്തല
ഫയര്‍ സ്റ്റേഷനിലെ അടിസ്ഥാന
സൗകര്യങ്ങള്‍
259.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
ഫയര്‍ സ്റ്റേഷനിലെ
സൗകര്യക്കുറവുകളും
വാഹനങ്ങള്‍, രക്ഷാ
ഉപകരണങ്ങള്‍
എന്നിവയടക്കമുള്ളവയുടെ
പോരായ്മകളും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; ഇവ പരിഹരിക്കുവാന്‍
എന്തു നടപടി
സ്വീകരിച്ചു എന്നു
അറിയിക്കാമോ?
ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
260.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
ഐ. എ. എസ്. /ഐ. പി.
എസ്./ ഐ..എഫ്.എസ്.
റാങ്കിലുള്ള
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ്
അന്വേഷണത്തിന്
ഉത്തരവായിട്ടുണ്ട്;
ബന്ധപ്പെട്ടവരുടെ
പേരുള്‍പ്പെടെ
വിശദവിവരം നല്‍കുമോ;
(ബി)
വരവില്‍
കവിഞ്ഞ സ്വത്ത്
സമ്പാദിച്ചതിന്
സര്‍ക്കാര്‍
സര്‍വ്വീസിലെ എത്ര
ഉദ്യോഗസ്ഥര്‍ ഇപ്പോള്‍
വിജിലന്‍സ് അന്വേഷണം
നേരിടുന്നു; ഇവര്‍
ആരെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
വകുപ്പുകളിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്
ഏറ്റവും കൂടുതല്‍
വിജിലന്‍സ് കേസ്സുകള്‍
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ബാര്‍
കോഴ കേസ്സ്
261.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴ കേസ്സുമായി
ബന്ധപ്പെട്ട് നടത്തിയ
നുണ പരിശോധനയുടെ ഫലം
കോടതിയില്‍
ഹാജരാക്കിയിട്ടുണ്ടോ ;
ബാര്‍
കോഴ ഇടപാടിലെ
വിജിലന്‍സ്അന്വേഷണം
262.
ശ്രീ.കെ.വി.വിജയദാസ്
,,
സാജു പോള്‍
,,
കെ.കെ.നാരായണന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴ ഇടപാടുകള്‍
അന്വേഷിക്കുന്ന
വിജിലന്‍സ്&
ആന്റികറപ്ഷന്‍ ബ്യൂറോ
കോടതിയില്‍ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
ബാര്‍
കോഴ ഇടപാടുകളില്‍ ആരോപണ
വിധേയരായിട്ടുള്ള
മന്ത്രിമാര്‍
ആരൊക്കെയാണ്;
എന്തെല്ലാം
കുറ്റകൃത്യങ്ങളാണ്
ആരോപണങ്ങളില്‍
അടങ്ങിയിരിക്കുന്നത് ;
ഏതെല്ലാം
എഫ്.ഐ.ആറുകളില്‍
ഏതെല്ലാം മന്ത്രിമാര്‍
പ്രതികളായിരുന്നു ;
(സി)
സി.ആര്.പി.സി
.സെക്ഷന്‍ 164
സ്റ്റേറ്റ്മെന്റിലൂടെ
ബാര്‍ ഹോട്ടല്‍
അസോസിയേഷന്
വര്‍ക്കിംഗ് പ്രസിഡന്റ്
ഉന്നയിച്ച ആരോപണങ്ങള്‍
എന്തെല്ലാം ; ഏതെല്ലാം
മന്ത്രിമാരുടെ
കുറ്റകൃത്യങ്ങളാണ്
ആരോപിക്കപ്പെട്ടത് ;
(ഡി)
നിലവിലെ
മന്ത്രിസഭയിലെ
മന്ത്രിമാര്‍ക്കെതിരെ
ഗുരുതരമായ ആരോപണങ്ങള്‍
തെളിവുകള്‍ സഹിതം
ഉന്നയിക്കപ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിജിലന്‍സ്
അതിന്റെ നിയമപരമായ കടമ
നിറവേട്ടുന്നുണ്ടോ
;ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്;
അന്വേഷണം നേരിടുന്ന
മന്ത്രിമാരുടെ
സമ്മര്‍ദ്ദങ്ങള്‍കൊണ്ട്
വിജിലന്‍സിന്
സ്വതന്ത്രമായി
പ്രവര്‍ത്തിക്കാന്‍
കഴിയുന്നില്ലെന്ന
ആക്ഷേപങ്ങള്‍
പരിഗണിച്ചിട്ടുണ്ടോ
ബാര്‍
കോഴ കേസ്
263.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴ കേസില്‍ ആരോപണ
വിധേയനായ എക്സെെസ്
വകുപ്പ് മന്ത്രിയുടെ
സ്വത്തുക്കള്‍
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണ സംഘത്തിന്
പരാതി
ലഭിച്ചിട്ടുണ്ടായിരുന്നോ
;
അന്വേഷിക്കുകയുണ്ടായോ
;
(ബി)
ബാര്‍
ലെെസന്‍സ് ഫീസ്
കുറയ്ക്കുന്നതിന്
എക്സെെസ് വകുപ്പ്
മന്ത്രിയ്ക്ക്
സെക്രട്ടേറിയറ്റില്‍
എത്തി എത്ര ലക്ഷം രൂപ
കെെമാറിയതായിട്ടാണ്
ശ്രീ. ബിജുരമേശ്
വിജിലന്‍സിന് മൊഴി
നല്‍കിയിരുന്നത് എന്ന്
അറിയിക്കാമോ;
(സി)
ബാര്‍
ഒാണേഴ്സ് അസോസിയേഷന്
വര്‍ക്കിംഗ്
പ്രസിഡന്റ്
ബിജുരമേശ്എക്സെെസ്
വകുപ്പ്മന്ത്രിക്കെതിരെ
മജിസ്ട്രേറ്റിന്
മുന്‍പാകെ നല്കിയ
രഹസ്യമൊഴിയുടെയും
വിജിലന്‍സ് സംഘത്തിന്
നല്കിയ വിശദമായ
മൊഴിയുടെയും
അടിസ്ഥാനത്തില്‍
വിജിലന്‍സ് സംഘം എത്തിയ
നിഗമനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
മുന്‍
കയര്‍ഫെഡ് എം.ഡി. ശ്രീ.
വി. എ.
അരുണ്‍കുമാറിനെതിരായുള്ള
വിജിലന്‍സ് കേസ്
264.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എം.പി.വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
കയര്‍ഫെഡ് എം.ഡി. ശ്രീ.
വി. എ.
അരുണ്‍കുമാറിനെതിരെ
വിജിലന്‍സ് കേസ്
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ക്രമക്കേടുകളാണ്
വിജിലന്‍സ്
അന്വേഷണത്തിന്റെ
പരിധിയില്‍
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച പരാതിയില്‍
എഫ്. ഐ. ആര്.
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
കേസിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ?
ബാര്‍
കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം
265.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴക്കേസിലെ
വിജിലന്‍സ് അന്വേഷണം
ഏതു ഘട്ടത്തിലാണെന്നു
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
എഫ്.ഐ.ആറിലെ ഒന്നാം
പ്രതി ആരാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
കേസിന്റെ അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ഡി)
എങ്കില്‍
എന്നത്തേയ്ക്കാണ്
കുറ്റപത്രം
സമര്‍പ്പിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ ?
മലബാര്‍
സിമന്റ്സിലെ അഴിമതിയും
വിജിലന്‍സ് കേസുകളും
266.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
സിമന്റ്സിലെ
അഴിമതികളുമായി
ബന്ധപ്പെട്ട് എത്ര
വിജിലന്‍സ് കേസുകള്‍
നിലവിലുണ്ട്; ഈ
കേസുകള്‍ എന്ന് ചാര്‍ജ്
ചെയ്തവയാണ്; ഓരോ
കേസിലും ആരെല്ലാമാണ്
പ്രതികള്‍;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത കേസുകളിലെ
ഏതെങ്കിലും പ്രതികളെ
പിന്നീട് കേസ്സില്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരെയെല്ലാം; എന്നാണ്
ഒഴിവാക്കിയത്;
എന്തായിരുന്നു കാരണം;
(സി)
വിജിലന്‍സ് കേസ്സ്
ഉള്‍പ്പെടെയുള്ള
അഴിമതികള്‍ സി. ബി. ഐ.
അന്വേഷിക്കണമെന്ന് ഈ
സര്‍ക്കാര്‍
എപ്പോഴെങ്കിലും
തത്വത്തില്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല്
എന്തുകൊണ്ടാണ്
തുടര്‍നടപടികള്‍
സ്വീകരിക്കാതിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
2001-06,
2011-15 കാലഘട്ടത്തില്‍
മലബാര്‍ സിമന്റ്സില്‍
വിജിലന്‍സ് കേസുകള്‍
ചാര്‍ജ്ജ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കേസ്സുകള്‍;
ആരെല്ലാമാണ് പ്രതികള്‍?
എക്സൈസ്
വകുപ്പുമന്ത്രിക്കെതിരെ
ഉണ്ടായ അഴിമതി ആരോപണം.
267.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പുമന്ത്രിക്കെതിരെ
ഉണ്ടായ അഴിമതി ആരോപണം
അന്വേഷിച്ച വിജിലന്‍സ്
വിഭാഗത്തിന് നേതൃത്വം
നല്‍കിയത് ആരാണ് ;
ആരെല്ലാം
അടങ്ങിയതായിരുന്നു
അന്വേഷണ വിഭാഗം ;
(ബി)
ക്വിക്ക്
വെരിഫിക്കേഷന്റെ
ഭാഗമായി ആരില്‍
നിന്നെല്ലാം തെളിവ്
എടുക്കുകയുണ്ടായിട്ടുണ്ട്
; എന്തെല്ലാം രേഖകള്‍
പിടിച്ചെടുക്കുകയുണ്ടായിട്ടുണ്ട്
;
(സി)
അന്വേഷണ
സംഘത്തിലെ ഏതെങ്കിലും
ഉദ്യോഗസ്ഥനെതിരെ
മൊഴിയിലൂടെ ആരെങ്കിലും
പരാതി
പറയുകയുണ്ടായിട്ടുണ്ടോ
; എങ്കില്‍
അതേക്കുറിച്ച്
അന്വേഷിക്കുകയുണ്ടായോ ?
നഴ്സിംഗ്
റിക്രൂട്ട്മെന്റ് തട്ടിപ്പ്
268.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
കഴിഞ്ഞ ദിവസങ്ങളിൽ
പുറത്തുവന്ന നഴ്സിംഗ്
റിക്രൂട്ട്മെന്റ്
തട്ടിപ്പില്‍ എത്ര
സ്വകാര്യ
ഏജന്‍സികളുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
എങ്കില്‍ ഈ ഏജന്‍സികള്‍
ഏതെല്ലാം ;
വെളിപ്പെടുത്തുമോ ;
(ബി)
എത്ര
ഏജന്‍സികള്‍ക്കെതിരെ
കേസ്സ് എടുത്തിട്ടുണ്ട്
; ഏജന്‍സികളുടെ ഉടമകള്‍
ആരൊക്കെ ;
ഇവര്‍ക്കെതിരെ കേസ്
എടുത്തിട്ടുണ്ടോ ;
(സി)
പ്രസ്തുത തട്ടിപ്പ്
മുഖാന്തരം പോലീസ്
ഏതെങ്കിലും
റിക്രൂട്ട്മെന്റ്
ഏജന്‍സി അടപ്പിച്ച്
സീല്‍ വച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
സർവകലാശാല
പരീക്ഷകളിലെ കോപ്പിയടി
269.
ശ്രീ.സാജു
പോള്‍
,,
ആര്. രാജേഷ്
,,
പി.ടി.എ. റഹീം
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വകലാശാല
പരീക്ഷകളിലുള്‍പ്പെടെ
കോപ്പിയടി
വ്യാപകമായിരിക്കെ,
ഇത്തരം കേസ്സുകളില്‍
പോലീസ് അന്വേഷണം
ഫലപ്രദവും
സമയബന്ധിതവുമാക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുുമോ;
(ബി)
മഹാത്മാഗാന്ധി
സര്‍വ്വകലാശാലയുടെ
എല്‍.എല്‍.എം
പരീക്ഷയ്ക്ക്
കോപ്പിയടിച്ചെന്ന്
ആരോപണം നേരിടുന്ന ഐ.ജി
ശ്രീ. ടി . ജെ.
ജോസിനെതിരെ സര്‍ക്കാര്‍
സ്വീകരിച്ച ശിക്ഷാ
നടപടികള്‍
വിശദമാക്കാമോ;
(സി)
എ.ഡി.ജി.പി.
യുടെ അന്വേഷണ
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടി
എന്താണ്;
റിപ്പോര്‍ട്ടിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ?
വിജിലന്‍സ്
റെയ്ഡുകള്‍
270.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത് ഇതുവരെ
വിജിലന്‍സ് വകുപ്പ്
എത്ര റെയ്ഡുകള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
വിവിധ
സര്‍ക്കാര്‍
വകുപ്പുകളില്‍
വിജിലന്‍സ് നടത്തിയ
റെയ്ഡുകളുടെ എണ്ണം
പ്രത്യേകം ലഭ്യമാക്കാമോ
;
(സി)
വിജിലന്‍സ്
റെയ്ഡില്‍ അഴിമതി
കണ്ടെത്തിയ
ഓഫീസുകളുടെയും
സ്ഥാപനങ്ങളുടെയും വിവരം
ലഭ്യമാക്കാമോ ?
വിജിലന്‍സ്
കേസ് അന്വേഷണം നേരിടുന്ന
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥര്‍ .
271.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വിജിലന്‍സ് കേസ്
അന്വേഷണം നേരിടുന്ന
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്നും
അന്വേഷണം നേരിടുന്ന
കേസുകള്‍
ഏതൊക്കെയാണെന്നും
പേരുവിവരങ്ങള്‍ സഹിതം
വിശദമാക്കാമോ?
ഒൗദ്യോഗിക
കൃത്യ നിര്‍വ്വഹണത്തിനിടയില്‍
കെെക്കൂലിക്കെതരെയുള്ള നടപടി
272.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.വി.ചെന്താമരാക്ഷന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒൗദ്യോഗിക
കൃത്യ
നിര്‍വ്വഹണത്തിനിടയില്‍
കെെക്കൂലി വാങ്ങിയതായി
പരാതി ഉണ്ടായാല്‍
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കാമോ ; ഈ
വ്യവസ്ഥകള്‍ ഒരു
മന്ത്രിയ്ക്ക്
ബാധകമാണോ ;
(ബി)
ഇൗ
സര്‍ക്കാര്‍, കെെക്കൂലി
കുറ്റത്തിന് എ്രത
ഉദ്യോഗസ്ഥരുടെ പേരില്‍
കേസ് രജിസ്റ്റര്‍
ചെയ്യുകയും
സര്‍വ്വീസില്‍ നിന്ന്
മാറ്റി നിര്‍ത്തുകയും
ചെയ്തിട്ടുണ്ട്;
(സി)
കെെക്കൂലി
വാങ്ങിയതായി
ആരോപിച്ചുകൊണ്ട്
ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെ
പരാതിയുണ്ടായിട്ടുണ്ട്;
ഏതെല്ലാം കേസുകളില്‍;
ഏതെല്ലാം കേസുകളില്‍
എഫ്.എെ.ആര്.
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം
നടത്തുകയുണ്ടായി;
എഫ്.എെ.ആറില്‍ ഒന്നാം
പ്രതിയായ മന്ത്രി
ഇപ്പോഴും
മന്ത്രിസ്ഥാനത്ത്
തുടരുന്നുണ്ടോ;
(ഡി)
ഇൗ
സര്‍ക്കാരിലെ ഏതെല്ലാം
മന്ത്രിമാര്ക്കെതിരെയുണ്ടായിരുന്ന
കേസുകള്‍
പിന്‍വലിച്ചിട്ടുണ്ട്;
നിലവില്‍ വിജിലന്‍സ്
കേസുകള്‍ നേരിടുന്ന
മന്ത്രിമാര്‍ ആരെല്ലാം?
കോഴിക്കോട്
സര്‍വ്വകലാശാല
വൈസ്ചാന്‍സലര്‍ക്ക്
എതിരെയുള്ള വിജിലന്‍സ് കേസ്സ്
273.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാല വൈസ്
ചാന്‍സലര്‍, പ്രൊ
വൈസ്ചാന്‍സലര്‍
എന്നിവരടക്കം 4
പേര്‍ക്കെതിരെ ക്വിക്ക്
വെരിഫിക്കേഷന് നടത്തി
റിപ്പോര്‍ട്ടു
സമര്‍പ്പിച്ചതിന്റെ
അടിസ്ഥാനത്തില്‍ കേസ്സ്
രജിസ്റ്റര്‍ ചെയ്യാന്‍
തൃശൂര്‍ വിജിലന്‍സ്
കോടതി വിജിലന്‍സിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
സര്‍വ്വകലാശാലയുടെ
ഉന്നതസ്ഥാനത്തിരിക്കുന്ന
വൈസ് ചാന്‍സലര്‍, പ്രൊ
വൈസ് ചാന്‍സലര്‍
എന്നിവര്‍ക്കെതിരെയുള്ള
ആരോപണം എന്തായിരുന്നു ;
ഇതു സംബന്ധിച്ച
വിശദാംശം നല്‍കുമോ ;
(സി)
ഏതെല്ലാം
വകുപ്പുകള്‍
ചേര്‍ത്താണ് വിജിലന്‍സ്
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് ;
വിശദമാക്കുമോ ?
വിജിലന്‍സ്
അന്വേഷണത്തിന്റെ ഭാഗമായി
സ്വീകരിച്ച നടപടികള്‍
274.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴകേസ്
അന്വേഷിക്കുന്ന
വിജിലന്‍സ് സംഘം,
ബാറുടമ സംഘം പ്രസിഡന്റ്
ബിജുരമേശില് നിന്നും
മൊഴി എടുത്തിട്ടുണ്ടോ
; എങ്കില്‍ എന്ന് ;
(ബി)
ശ്രീ.
ബിജു രമേശ് കോടതിയില്‍
നല്കിയ 164
സ്റ്റേറ്റ്മെന്റ്,
വിജിലന്‍സ് വകുപ്പിന്
ലഭിച്ചത് ഏത്
തീയതിയിലായിരുന്നു ;
(സി)
എക്സൈസ്
വകുപ്പു
മന്ത്രിക്കെതിരെ
ഉന്നയിക്കപ്പെട്ട
ആരോപണവുമായി
ബന്ധപ്പെട്ട്
ആരെയെല്ലാം ചോദ്യം
ചെയ്യുകയുണ്ടായി ;
ഏതെല്ലാം തീയതികളില്‍ ;
(ഡി)
വിജിലന്‍സ്
അന്വേഷണത്തിന്റെ
ഭാഗമായി
സ്വീകരിക്കപ്പെട്ട
നടപടികള്‍
വിശദമാക്കാമോ ?
ബാര്‍കോഴക്കേസ്
275.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കെ.ജയചന്ദ്രന്
,,
രാജു എബ്രഹാം
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍കോഴക്കേസില്‍
സാക്ഷികളെ
സ്വാധീനിക്കാനും കേസ്
അട്ടിമറിക്കാനും
ഉന്നതതലത്തില്‍
നീക്കങ്ങള്‍
നടന്നതായുളള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
ആക്ഷേപങ്ങള്ക്കിടയായ
നടപടികളെക്കുറിച്ച്
പരിശോധിക്കുകയും
വിലയിരുത്തുകയും
ചെയ്തിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(സി)
ഈ
കേസില്‍ കോടതി മുമ്പാകെ
സമര്‍പ്പിക്കപ്പെട്ട
കുറ്റപത്രങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
അഴിമതിക്കെതിരെ
ഫലപ്രദമായ നടപടി
276.
ശ്രീ.ജി.സുധാകരന്
,,
സി.രവീന്ദ്രനാഥ്
,,
എം. ഹംസ
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമസ്ത
മേഖലകളിലും അഴിമതി
കൊടികുത്തി
വാഴുന്നുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അഴിമതി ഫലപ്രദമായി
നേരിടുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ബി)
സര്‍ക്കാര്‍
തലത്തില്‍ അഴിമതി
വര്‍ദ്ധിക്കുന്നുണ്ടോ
;എങ്കിൽ അതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
മന്ത്രിമാര്‍ ആരോപണ
വിധേയരാകുന്നതും, പല
കേസുകളിലും
പ്രതികളാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അഴിമതിക്കാരെ
ഭരണത്തിന്റെ എല്ലാ
തലങ്ങളില്‍ നിന്നും
അകറ്റി
നിര്‍ത്തുന്നതിനും,
ഉന്നയിക്കപ്പെട്ട
ആരോപണങ്ങളില്‍ മുഖം
നോക്കാതെ നടപടി
സ്വീകരിക്കുന്നതിനും
തയ്യാറാകുമോ ?
മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സ് കേസ്
277.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇപ്പോഴത്തെ
മന്ത്രിസഭയിലെ ഏതെല്ലാം
മന്ത്രിമാര്‍
വിജിലന്‍സ് അന്വേഷണം
നേരിടുന്നുണ്ട്;
മന്ത്രിമാരുടെ പേരും
കേസ്സിന്റെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ; ഓരോ
അന്വേഷണവും എന്നാണ്
ആരംഭിച്ചതെന്നു
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സ്
അന്വേഷണത്തിന്
വിജിലന്‍സ് കോടതികള്‍
ഉത്തരവിട്ടിട്ടുണ്ട്;
മന്ത്രിമാരുടെ പേരും
കേസ്സിന്റെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെ
വിവിധ കോടതികളും
ലോകായുക്തയും
അന്വേഷണത്തിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ?
മുന്മുഖ്യമന്ത്രിയുടെ
ബന്ധുവിന് ഭൂമി അനുവദിച്ച
കേസിന്റെ അന്വേഷണം
278.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അന്നത്തെ മുഖ്യമന്ത്രി
തന്റെ ബന്ധുവിന് ഭൂമി
അനുവദിച്ചത് സംബന്ധിച്ച
കേസിന്റെ അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേസില്‍
ആര്‍ക്കെല്ലാമെതിരെയാണ്
കുറ്റപത്രം
സമര്‍പ്പിക്കാനുദ്ദേശിക്കുന്നത്;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കേസിന്മേലുളള
അന്തിമ റിപ്പോര്‍ട്ട്
വിജിലന്‍സ് കോടതിയില്‍
സമര്‍പ്പിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മുഖ്യമന്ത്രിക്കെതിരായ
വിജിലന്‍സ് കേസുകള്‍
279.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിക്കെതിരായി
ഏതെല്ലാം കേസുകളില്‍
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ട്;
വിശദവിവരം നല്‍കാമോ ?
മന്ത്രിസഭാംഗങ്ങള്ക്കെതിരെയുള്ള
വിജിലന്‍സ്/പോലീസ് കേസുകള്‍
280.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
മന്ത്രിസഭയിലെ
ഏതെങ്കിലും
അംഗങ്ങള്‍ക്കെതിരെ
വിജിലന്‍സ്/പോലീസ്
കേസുകള്‍ നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആര്‍ക്കെല്ലാം
എതിരെയാണ് കേസുകള്‍
ഉള്ളത്; പ്രത്യേകം
പ്രത്യേകം
വിശദമാക്കുമോ;
(സി)
മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സില്‍ പരാതി
നിലവിലുണ്ടോ; എങ്കില്‍
ആര്‍ക്കെല്ലാം എതിരെ
ഏതെല്ലാം വിഷയത്തില്‍
എന്ന് വിശദമാക്കുമോ?
വിവിധ
ജയില്‍ വികസന പ്രവര്‍ത്തനങ്ങള്‍
281.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളുടെ
ആധുനികവല്‍ക്കരണത്തിനും
ജയില്‍ വികസനത്തിനും
തടവുകാരുടെ
ക്ഷേമത്തിനുമായി
2011-12, 2012-13,
2013-14, 2014-15
വര്‍ഷങ്ങളില്‍ എത്ര തുക
വീതം
ചെലവഴിക്കുകയുണ്ടായി ;
(ബി)
നടപ്പിലാക്കിയ
ജയില്‍ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നു;
ഒാരോ പദ്ധതിയ്ക്കും
എത്ര തുക വീതം
ചെലവഴിച്ചു ;
(സി)
നടപ്പിലാക്കിയ
ആധുനികവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നു;
ഒാരോ പദ്ധതിയ്ക്കും
എത്ര തുക വീതം
ചെലവഴിച്ചു ;
(ഡി)
തടവുകാരുടെ
ക്ഷേമത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമായിരുന്നു ;
ഒാരോ പദ്ധതിയ്ക്കും
എത്ര തുക വീതം
ചെലവഴിച്ചു ;
വ്യക്തമാക്കാമോ?
തടവുകാരുടെ
നിരാലംബരായ കുട്ടികള്‍
282.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍ കഴിയുന്ന
തടവുകാരുടെ നിരാലംബരായ
കുട്ടികളുടെ
സംരക്ഷണത്തിനും
വിദ്യാഭ്യാസത്തിനുമായി
എന്തെങ്കിലും സഹായം
അനുവദിക്കുന്നുണ്ടോ;
എങ്കില്‍ അവ
എന്തെല്ലാമാണ്;
(ബി)
ഇത്തരം
കുട്ടികള്‍ സാമൂഹികമായ
ഒറ്റപ്പെടലുകള്‍
അനുഭവിക്കേണ്ടി
വരുന്നുെണ്ടന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കുട്ടികളെ സമൂഹത്തിന്റെ
മുന്‍ നിരയിലേയ്ക്ക്
കൊണ്ടു വരുന്നതിന്
എന്തെല്ലാം സൌകര്യങ്ങൾ
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?