പുതുതായി
നല്കിയ ഗാര്‍ഹിക
കാര്‍ഷിക കണക്ഷനുകള്‍
1989.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി നല്കിയ
ഗാര്‍ഹിക കാര്‍ഷിക
കണക്ഷനുകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതു
മൂലം വൈദ്യുതി
ഉപഭോഗത്തില്‍ എത്ര
ശതമാനം വര്‍ധനവ്
ഉണ്ടായിട്ടുളളതായി
കണക്കാക്കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
വിവിധ
വിഭാഗം
ഉപഭോക്താക്കളില്‍
നിന്നും ഈടാക്കുന്ന
നിരക്കുകള്‍
വിശദമാക്കാമാ ?
വൈദ്യുതി
ചാര്‍ജ്ജ് കുടിശ്ശിക
1990.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ചാര്‍ജ്ജ് ഇനത്തില്‍
കുടിശ്ശികയായി പിരിഞ്ഞു
കിട്ടാനുളള തുക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
ഈ
ഇനത്തില്‍ കുടിശ്ശിക
നല്‍കാനുള്ള
സ്ഥാപനങ്ങളുടെയും
വകുപ്പുകളുടെയും
പേരുവിവരങ്ങള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
എറണാകുളം
ജില്ലയില്‍ കുടിശ്ശിക
ഇനത്തില്‍ എത്ര തുക
ലഭിക്കുവാനുണ്ടെന്ന്
സെക്ഷന്‍ തിരിച്ച്
വ്യക്തമാക്കാമോ ?
വെെദ്യുത
പദ്ധതികള്‍
1991.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2012,
2012-2013, 2013-2014,
2014-2015 സാമ്പത്തിക
വര്‍ഷങ്ങളില്‍ കായംകുളം
മണ്ഡലത്തില്‍ അനുമതി
നല്കിയിട്ടുളള
വെെദ്യുത പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഓരോ പദ്ധതിക്കും
അനുവദിച്ചിട്ടുള്ള തുക
എത്ര വീതമെന്നും
ഇവയില്‍ ഏതൊക്കെ
പൂര്‍ത്തീകരിച്ചുവെന്നും,
നടന്നുവരുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്നും
വിശദമാക്കാമോ?
സ്ട്രീറ്റ് ലൈറ്റുകള്‍ക്ക്
മീറ്റര്‍
1992.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
മേൽനോട്ടത്തിലുള്ള
സ്ട്രീറ്റ്
ലൈറ്റുകള്‍ക്ക്
മീറ്റര്‍ സ്ഥാപിക്കുന്ന
പദ്ധതി നടപ്പില്‍
വരുത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ ;
(ബി)
പദ്ധതിക്ക്
എത്ര തദ്ദേശ ഭരണ
സ്ഥാപനങ്ങള്‍
കെ.എസ്.ഇ.ബി യ്ക്ക്
പണമടച്ചിട്ടുണ്ടെന്നും
ആകെ എന്തു തുക ഇതുവഴി
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ ;
(സി)
പണമടച്ച
സ്ഥാപനങ്ങള്‍ക്ക്
അടിയന്തരമായി
മീറ്ററുകള്‍ സ്ഥാപിച്ചു
നല്കാന് നടപടി
സ്വീകരിക്കാമോ ?
വെെദ്യുതീകരിച്ച വീടുകള്‍
1993.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തിലെ
വെെദ്യുതീകരിച്ച
വീടുകളുടെ എണ്ണം
എ്രതയാണ്;
(ബി)
ഇനി
എ്രത വീടുകള്‍
വെെദ്യുതീകരിക്കാന്
ബാക്കിയുണ്ട്
;വ്യക്തമാക്കാമോ;
(സി)
അവ
ഏതൊക്കെ
പഞ്ചായത്തുകളിലാണ്
;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ
കെ.എസ്.ഇ.ബി ജീവനക്കാര്‍
1994.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അധികാരത്തില്‍
വന്ന് നാളിതുവരെ എത്ര
കെ.എസ്.ഇ.ബി
ജീവനക്കാര്‍ ജോലിക്കിടെ
അപകടത്തില്‍പ്പെട്ട്
മരണമടഞ്ഞെന്ന്
വെളിപ്പെടുത്താമോ ;
(ബി)
അപകടത്തില്‍പ്പെട്ട്
മരണപ്പെട്ടവരുടെ ഓരോ
കുടുംബത്തിനും
സര്‍ക്കാര്‍ എത്ര രൂപ
വീതം ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
കുടിയൊഴിപ്പിക്കപ്പെട്ട
ആദിവാസകള്‍ക്ക് ഭൂമി
1995.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി,മാങ്കുളം
വൈദ്യുത
പദ്ധതികള്‍ക്കായി
കുടിയൊഴിപ്പിക്കപ്പെട്ട
ആദിവാസികള്‍ക്ക് ഭൂമി
വാങ്ങി വിതരണം
ചെയ്തിട്ടുണ്ടോ ;
(ബി)
കൃഷിയെ
ആശ്രയിച്ചു
കഴിഞ്ഞിരുന്ന
ആദിവാസികള്‍ക്ക്
പാറക്കല്ലുകളും
മലഞ്ചരിവുകളുമുള്ള ഭൂമി
വാങ്ങി നല്‍കിയതായും
തന്മൂലം അവരുടെ ജീവിതം
ദുരിതത്തിലായെന്നുമുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
അവ൪ക്ക് കൃഷിയോഗ്യമായ
ഭൂമി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ ?
എ.പി.റ്റി.എസ്
സ്ക്വാഡുകളുടെ പ്രവര്‍ത്തനം
1996.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും എത്ര
യൂണിറ്റ് വൈദ്യുതി
മോഷണം തെഫ്റ്റ്
സ്ക്വാഡ്
കണ്ടുപിടിച്ചു;എത്ര
ഫൈന്‍
ഈടാക്കി;കണ്ടുപിടിച്ചതില്‍
എത്രപേരെ
ഒഴിവാക്കി;ഇവയില്‍ എത്ര
കേസ്സുകള്‍ കോടതിയുടെ
പരിഗണനയിലുണ്ട്;
പ്രസ്തുത കേസ്സുകളില്‍
വൈദ്യുതി ബോര്‍ഡ് എന്തു
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഏതെല്ലാം
സ്വകാര്യ സ്ഥാപനങ്ങള്‍,
വ്യക്തികള്‍, ഗാര്‍ഹിക
ഉപഭോക്താക്കള്‍,
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍
എന്നിവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര കാര്‍ഷിക വൈദ്യുതി
കണക്ഷന് സംസ്ഥാനത്ത്
2012 മുതല്‍ 2015 വരെ
ഓരോ വര്‍ഷവും
ഉണ്ടായിരുന്നു;
പ്രസ്തുത മേഖലയില്‍
എത്ര വൈദ്യുതി മോഷണ
കേസ്സുകള്‍ പിടികൂടി;
എത്ര കണക്ഷനുകള്‍
റദ്ദാക്കി; എത്ര ഫൈന്‍
തുക ഇവയില്‍ നിന്നും
ലഭിച്ചു;വിവിധ
കോടതികളില്‍ എത്ര
കേസ്സുകള്‍
നിലവിലുണ്ട്;ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇതിനായി
നിയോഗിച്ച
എ.പി.റ്റി.എസ്
സ്ക്വാഡുകള്‍ക്ക് ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും എത്ര
തുകയുടെ ഉപകരണങ്ങള്‍
വാങ്ങി ;, ഇനിയും
വാങ്ങേണ്ട ഉപകരണങ്ങള്‍
ഏതെല്ലാം ; ഇതിനായി
എത്ര തുക
ചെലവാക്കി;ഇനിയും എത്ര
തുകയുടെ ആവശ്യകതയുണ്ട്;
ജീവനക്കാര്‍ക്ക്
ശമ്പളം, റ്റി.എ/ഡി.എ,
വാഹന ചെലവുകള്‍
എന്നിവക്കായി എത്ര തുക
ചെലവാക്കി എന്നു
വ്യക്തമാക്കുമോ;
(ഇ)
എ.പി.റ്റി.എസ്
സ്ക്വാഡുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തു നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ?
ജല
വൈദ്യുതപദ്ധതികള്‍
1997.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
ജല വൈദ്യുതപദ്ധതികള്‍
കമ്മീഷന് ചെയ്തു എന്ന്
വിശദമാക്കാമോ?
കെ.
എസ്. ഇ. ബി . ലിമിറ്റഡിലെ
നിയമനം
1998.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി
.ലിമിറ്റഡില്‍ പി .എസ്.
സി .യെ മറികടന്ന്
സ്വന്തം നിലയില്‍
നിയമനം നടത്താന്‍
നീക്കങ്ങള്‍
നടക്കുന്നുണ്ടോ ;
നിയമനങ്ങള്‍ പി .എസ്.
സി മുഖാന്തരം നടത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സംസ്ഥാന
വൈദ്യുതി ബോര്‍ഡിനെ
സര്‍ക്കാരിതര
കമ്പനിയാക്കാന്‍
ശ്രമങ്ങള്‍ നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശം
വ്യക്തമാക്കുമോ;
(സി)
കെ.
എസ്. ഇ. ബി .
ലിമിറ്റഡ്എന്ന പുതിയ
കമ്പനി മൂന്ന്
വിഭാഗങ്ങളാകുമെങ്കിലും
ഒരു കുടക്കീഴില്
സര്‍ക്കാര്‍ കമ്പനിയായി
നിലനില്‍ക്കുമെന്ന
ഉറപ്പ് പാലിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കെ.
എസ്. ഇ. ബി. ചാര്‍ജ്ജ്
കുടിശ്ശിക
1999.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.ക്ക്
പിരിഞ്ഞുകിട്ടാനുള്ള
വൈദ്യുതി ചാര്‍ജ്ജ്
കുടിശ്ശികയല് എത്ര തുക
പിരിച്ചെടുത്തിട്ടുണ്ട്;
(ബി)
ഇത്തരത്തില്‍
കുടിശ്ശിക തുക
അടയ്ക്കേണ്ട
കേന്ദ്ര-സംസ്ഥാന-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ
സ്ഥാപനങ്ങള്‍-ബോര്‍ഡുകള്‍
എന്നിവ ഏതെല്ലാം
എന്നും; കുടിശ്ശിക തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
കുടിശ്ശികയിനത്തില്‍
എന്തു തുക സ്വകാര്യ
സ്ഥാപനങ്ങളും
വ്യക്തികളും
അടയ്ക്കുവാനുണ്ട്;
(ഡി)
കുടിശ്ശിക
വരുത്തിയവര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമേ?
കെ.എസ്.ഇ.
ബി യില്‍ പെന്ഷന് ഫണ്ടും
മാസ്റ്റര്‍ ട്രസ്റ്റും
2000.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി.
ലിമിറ്റഡില്‍ പെന്ഷന്
നല്‍കുന്നതിനായി ഒരു
പെന്ഷന് ഫണ്ടും
പ്രസ്തുത ഫണ്ട് മാനേജ്
ചെയ്യുന്നതിനായി ഒരു
മാസ്റ്റര്‍ ട്രസ്റ്റും
രൂപീകരിക്കുമെന്ന
കമ്പനിവല്‍ക്കരണ
കൈമാറ്റ പദ്ധതിയിലെയും
കെ.എസ്.ഇ.ബി.
പുനഃസംഘടനയോടനുബന്ധിച്ച്
ഉണ്ടാക്കിയ ത്രികക്ഷി
കരാറിലെയും വ്യവസ്ഥകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പെന്ഷന് ഫണ്ട്
രൂപീകരണത്തിന്റെയും
മാസ്റ്റര്‍ട്രസ്റ്റ്
രൂപീകരണത്തിന്റെയും
പുരോഗതി അറിയിക്കുമോ ;
(സി)
നാളിതുവരെ
എത്ര തുക പെന്‍ഷനില്‍
നിക്ഷേപിച്ചിട്ടുണ്ട് ;
(ഡി)
മാസ്റ്റര്‍
ട്രസ്റ്റ്
രൂപീകരിക്കുന്നതിലേക്ക്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം ; പ്രസ്തുത
ട്രസ്റ്റിലെ അംഗങ്ങള്‍
ആരൊക്കെയാണ് ;
വ്യക്തമാക്കുമോ ?
കെ.എസ്.ഇ.ബി.
യിലെ ജീവനക്കാര്‍
2001.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
ആകെ എത്ര ജീവനക്കാരാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക് ശമ്പളം
നല്‍കുന്നതിനായി
പ്രതിമാസം എന്ത് തുക
വേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ;
(സി)
ആകെയുള്ള
ജീവനക്കാരില്‍
ഓഫീസര്‍മാരുടെയും
വര്‍ക്കര്‍മാരുടെയും
എണ്ണം എത്ര വീതമാണെന്ന്
പ്രത്യേകമായി
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
യിലെ വിരമിക്കല്‍ പ്രായം
2002.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യെ സര്‍ക്കാരിന്റെ
ഭാഗമല്ലാതെ
മാറ്റുന്നതിനായി
സര്‍ക്കാരോ ബോര്‍ഡോ
എന്തെങ്കിലും നടപടികള്‍
സ്വീകരിയ്ക്കുകയോ
ഉത്തരവ് ഇറക്കുകയോ
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ ഇതിന്റെ
പകര്‍പ്പ് ലഭ്യമാക്കി
വിശദമാക്കുമോ ;
(ബി)
ബോര്‍ഡിലെ
വിരമിക്കല്‍ പ്രായം
കൂട്ടാന്‍ എന്തെങ്കിലും
നടപടികളോ ശിപാര്‍ശകളോ
ഉണ്ടോ ; വിശദമാക്കാമോ ;
(സി)
ബോര്‍ഡില്‍
ഇപ്പോള്‍
ഇലക്ട്രിക്കല്‍,
സിവില്‍ ,
എഞ്ചിനീയറിംഗ്,
മിനിസ്റ്റീരിയല്‍
വിഭാഗങ്ങളിലായി എത്ര
ഉദ്യോഗസ്ഥര്‍ ജോലി
ചെയ്യുന്നുണ്ട് ;
വിശദമാക്കാമോ ;
(ഡി)
നിലവില്‍
ഏതൊക്കെ തസ്തികകളില്‍
ഒഴിവുണ്ട് ; ഇനം
തിരിച്ച് വിശദമാക്കാമോ
;
(ഇ)
കരാര്‍
അടിസ്ഥാനത്തില്‍ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുവെന്ന്
കണക്കെടുത്തിട്ടുണ്ടോ ;
വിശദമാക്കുമോ ?
കെ.എസ്.ഇ.ബി.
യുടെ പ്രവര്‍ത്തനം
2003.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി. യില്‍
നിലവില്‍ എത്ര
മസ്ദൂര്‍, ലൈന്മാന്,
ഓവര്‍സിയര്‍,
സബ്എഞ്ചിനീയര്,
അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ; ഇതില്‍
എത്ര എണ്ണം പി. എസ്.
സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
മസ്ദൂര്‍ നിയമനം
2004.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
മസ്ദൂര്‍
തസ്തികയിലേയ്ക്കുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെപ്പോള്‍;
ലിസ്റ്റിന്റെ കാലാവധി
എന്ന് അവസാനിക്കും;
ഇതുവരെ എത്ര
ഉദ്യാഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്കി; എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
ലൈന്മാന്,
ഓവര്‍സിയര്‍
തസ്തികകളിലേയ്ക്ക്
യഥാസമയം പ്രമോഷന്
നല്കാത്തതിനാല്
മസ്ദൂര്‍ തസ്തികയില്‍
ഒഴിവുണ്ടാകുന്നില്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.യുടെ
ആസ്തി
2005.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും കെ. എസ്.
ഇ. ബി. യുടെ ആഡിറ്റ്
പ്രകാരം ഉളള ഫിക്സഡ്
അസറ്റുകളുടെ ഗ്രോസ്
വാല്യൂ എത്രയെന്നും
തേയ്മാനം കഴിഞ്ഞുളള
നെറ്റ് വാല്യൂ
എത്രയെന്നും മൊത്തം
ആസ്തി എത്രയെന്നും
വ്യക്തമാക്കുമോ ;
(ബി)
2011-12
ല്‍ കെ. എസ്. ഇ.
ബി.യുടെ വസ്തുവകകള്‍
എത്ര
തുകയുടേതായിരുന്നുവെന്നും
കഴിഞ്ഞ നാലുവര്‍ഷമായി
എത്ര തുകയുടെ
വസ്തുവകകള്‍ വൈദ്യുതി
ബോര്‍ഡിന്
നഷ്ടപ്പെട്ടുവെന്നും
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
;
(സി)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും കെ. എസ്. ഇ.
ബി.യുടെ മൂലധന വായ്പ
എത്രയെന്നും
വര്‍ക്കിംഗ്
ക്യാപ്പിലിനുവേണ്ടിയുളള
ലോണ്‍ എത്രയെന്നും
മറ്റു വായ്പകള്‍
ഏതെല്ലാം എത്ര
തുകയ്ക്ക് എന്നും
വ്യക്തമാക്കുമോ ;
(ഡി)
കെ.എസ്.ഇ.ബി.-യുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
2011-12മുതല്‍
2015-16വരെ ഓരോ
വര്‍ഷവും ചെലവായ തുക
(വിവിധയിനങ്ങള്ക്കുളള
വിശദീകരണമുള്‍പ്പെടെ)
എത്ര എന്ന്
വ്യക്തമാക്കുമോ ?
ഡാം
സുരക്ഷാ- പുനരധിവാസ
പദ്ധതികള്‍
2006.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡാം
സുരക്ഷാ- പുനരധിവാസ
പദ്ധതികള്‍ക്കായി
2014-15 സാമ്പത്തിക
വര്‍ഷത്തെ ബഡ്ജറ്റില്‍
32 കോടി രൂപ
വകയിരുത്തിയിരുന്നത്
വിനിയോഗിച്ചു
നടപ്പിലാക്കിയ
പ്രവൃത്തികളെ
സംബന്ധിച്ചുള്ള എല്ലാ
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
കേരള
സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോര്‍ഡ് ലിമിറ്റഡ് എന്ന
കമ്പനി
2007.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി ബോര്‍ഡ്
കൈമാറ്റ പദ്ധതിയുടെ
ഭാഗമായി കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി ബോര്‍ഡ്
ലിമിറ്റഡ് എന്ന കമ്പനി
രൂപീകരിച്ചകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതിന്‍പ്രകാരം
കെ.എസ്.ഇ.ബി. കൈമാറ്റ
പദ്ധതിയുടെ ഭാഗമായി
പുറത്തിറക്കിയ
സര്‍ക്കാര്‍ വിജ്ഞാപനം
കൈമാറ്റ പദ്ധതിയും
ത്രികക്ഷി കരാറും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
സര്‍ക്കാര്‍ വിജ്ഞാപന
പ്രകാരവും
ത്രികക്ഷികരാര്‍
വ്യവസ്ഥ പ്രകാരവും
കെ.എസ്.ഇ.ബി. ലിമിറ്റഡ്
എന്ന കമ്പനിയില്‍
പെന്ഷന് ബാദ്ധ്യത
നിറവേറ്റുന്നതിന് ഒരു
പെന്ഷന് ഫണ്ട്
രൂപീകരിക്കണമെന്നും ടി
ഫണ്ട്
രൂപീകരിക്കുന്നതിന്
സര്‍ക്കാര്‍ വിഹിതം
നല്‍കുമെന്നും വ്യവസ്ഥ
ചെയ്തിട്ടുള്ളതായി
അറിയുമോ; എത്ര തുകയാണ്
പെന്ഷന് ഫണ്ടിലേക്ക്
നല്‍കാമെന്ന്
ധനകാര്യവകുപ്പ്
സമ്മതിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
വകുപ്പിലെ
ജീവനക്കാര്‍ക്ക്
പെന്ഷന് മുടക്കം
കൂടാതെ നല്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍ ഗ്യാരന്റി
നല്കിയിട്ടുള്ളതായി
പ്രസ്തുത
വിജ്ഞാപനത്തിലും
ത്രികക്ഷി കരാറിലും
വ്യവസ്ഥയുണ്ടന്നുള്ള
കാര്യം അറിവുള്ളതാണോ; ഈ
കാര്യത്തില്‍ ധനകാര്യ
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ ;
എന്തൊക്കെ ഗ്യാരന്റി
വ്യവസ്ഥകളാണ് ധനകാര്യ
വകുപ്പ്
അംഗീകരിച്ചിട്ടുള്ളത് ;
(ഇ)
പെന്ഷന്
ഫണ്ട് ഇനത്തില്‍
സര്‍ക്കാര്‍ വിഹിതമായി
നാളിതുവരെ എത്ര
തുകയ്ക്ക് ധനകാര്യ
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ട്;
കെ.എസ്.ഇ.ബി.
ലിമിറ്റഡിന് എത്ര തുക
നാളിതുവരെ കൈമാറ്റം
ചെയ്തിട്ടുണ്ട്;
വിശദാംശം അറിയിക്കുമോ ?
വിതരണ
ശൃംഖലയുമായി ബന്ധപ്പെട്ട്
സംഭവിക്കുന്ന അപകടങ്ങള്‍
2008.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.പി.വിന്‍സെന്റ്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിതരണ
ശൃംഖലയുമായി
ബന്ധപ്പെട്ട്
സംഭവിക്കുന്ന
അപകടങ്ങള്‍ക്ക്
എന്തെല്ലാം
നഷ്ടപരിഹാരങ്ങളാണ്
നല്‍കിവരുന്നത്;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നഷ്ട പരിഹാര തുക
വര്ദ്ധിപ്പിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ ആയത്
ലഭിക്കുന്നതിന്
എന്തെല്ലാം
വ്യവസ്ഥകളാണ്
നിലവിലുളളതെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
നഷ്ടപരിഹാരത്തുക
സമയബന്ധിതമായി വിതരണം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
പുതിയ
ഇലക്ട്രിക്കല്‍ സെക്ഷന്‍ ആഫീസ്
2009.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
എത്ര ഇലക്ട്രിക്കല്‍
സെക്ഷന്‍ ആഫീസുകള്‍
ആരംഭിക്കാനാണ്
കെ.എസ്.ഇ.ബി, ഊര്‍ജ്ജ
വകുപ്പിന് ശിപാര്‍ശ
നല്‍കിയിട്ടുള്ളത്;
(ബി)
കൊല്ലം
ജില്ലയില്‍
കുഴിമതിക്കാട്
ആസ്ഥാനമാക്കി പുതിയ
ഇലക്ട്രിക്കല്‍
സെക്ഷന്‍ ആഫീസ്
ആരംഭിക്കുന്നതിനുള്ള
ശിപാര്‍ശ ഊര്‍ജ്ജ
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത ശിപാര്‍ശയില്‍
സ്വീകരിച്ച തുടര്‍
നടപടികള്‍
വിശദമാക്കുമോ?
രാജീവ്
ഗാന്ധി ഗ്രാമീണ്‍ വൈദ്യുതി
കിരണ്‍ യോജന പദ്ധതി
2010.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്ഗാന്ധി
ഗ്രാമീണ്‍ വൈദ്യുതി
കിരണ്‍ യോജന
-ആര്.ജി.ജി.വി.വൈ-
എന്ന പദ്ധതി
നടപ്പിലാക്കുന്നതിനായി
2014-15 സാമ്പത്തിക
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍ 26 കോടി
രൂപ
വകയിരുത്തിയിരുന്നത്
വിനിയോഗിച്ചു
ദാരിദ്ര്യരേഖയ്ക്കു
താഴെയുള്ള എത്ര
ഉപഭോക്താക്കള്‍ക്ക്
വൈദ്യുതി കണക്ഷന്
നല്കി എന്നുള്ളതിന്റെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച് ലഭ്യമാക്കുമോ
?
സൗജന്യ
വൈദ്യുതി കണക്ഷന്
2011.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
കണക്ഷന്
ആവശ്യമായിവരുന്ന
പോസ്റ്റുകള്‍ക്ക്
ഓരോന്നിനും എത്ര രൂപ
വീതമാണ് നിലവില്‍
ഈടാക്കിവരുന്നത്;
(ബി)
സാമ്പത്തികശേഷി
ഇല്ലാത്തവരും, വൈദ്യുതി
കണക്ഷന് 4ഉം 5ഉം
പോസ്റ്റുകള്‍
വേണ്ടിവരുന്ന
ഉള്‍പ്രദേശങ്ങളില്‍
താമസിക്കുന്നവരുമായ
കുടുംബങ്ങള്‍ക്ക്
സൗജന്യമായി വൈദ്യുതി
നല്‍കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
മടവൂര്‍
സെക്ഷന്‍ കീഴിലെ വൈദ്യുതി
വിതരണം
2012.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി. മടവൂര്‍
സെക്ഷന്‍ കീഴില്‍ എത്ര
ജീവനക്കാര്‍ ജോലി
നോക്കുന്നുണ്ടെന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
മടവൂര്‍
സെക്ഷന്‍ കീഴില്‍
പോങ്ങനാട്, പഴയചന്ത
മേഖലയില്‍ സ്ഥിരമായി
വൈദ്യുതി സപ്ലൈ
ഇല്ലാതാകുന്നതും
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതൊഴിവാക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ;
(സി)
വൈദ്യുതി
തടസ്സം ഓഫീസില്‍
വിളിച്ചറിയിച്ചാല്‍
ജീവനക്കാര്‍
ഇതുസംബന്ധിച്ച്
ആവശ്യമായ സത്വര നടപടി
സ്വീകരിയ്ക്കാതിരിയ്ക്കുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഊര്‍ജ്ജ
പ്രതിസന്ധി പരിഹരിക്കുവാന്‍
സോളാര്‍ പദ്ധതികള്‍
2013.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഊര്‍ജ്ജ പ്രതിസന്ധി
പരിഹരിക്കുവാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
അതത്
പ്രദേശത്തെ
പൊതുസ്ഥാപനങ്ങള്‍,
സഹകരണ സ്ഥാപനങ്ങള്‍
എന്നിവയുമായി സഹകരിച്ച്
സോളാര്‍ പദ്ധതികള്‍
നടപ്പാക്കുന്നതിനെക്കുറിച്ച്
എന്തെങ്കിലും
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ജനപങ്കാളിത്തം
ഉറപ്പുവരുത്തുവാന്‍
ഇത്തരം സ്ഥാപനങ്ങള്‍
വഴി പരമാവധി സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
ഉതകുന്ന പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ഇടുക്കി
ജലവെെദ്യുതി പദ്ധതി
2014.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജലവെെദ്യുതി
പദ്ധതിയില്‍ നിന്നും
2014-15 സാമ്പത്തിക
വര്‍ഷം എത്ര യൂണിറ്റ്
വെെദ്യുതി
ഉല്പാദിപ്പിച്ചു ;
(ബി)
ഇവിടെ
നിന്നും
ഉല്പാദിപ്പിക്കുന്ന
വെെദ്യുതിയുടെ
ഇപ്പോഴത്തെ
ഉല്പാദനച്ചെലവ്
യൂണിറ്റ് ഒന്നിന് എത്ര
പെെസ ആകുമെന്ന്
വെളിപ്പെടുത്താമോ ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇടുക്കി ജലവൈദ്യുത
പദ്ധതിയുടെ
അറ്റകുറ്റപ്പണിക്കായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ച്
വിവരിക്കാമോ ;
(ഡി)
അറ്റകുറ്റപ്പണി
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ ഇത്
നിര്‍വഹിച്ച കമ്പനി
ഏതെന്ന്
വ്യക്തമാക്കുമോ ?
മാങ്കുളം
, പളളിവാസല്‍ , തൊട്ടിയാര്‍,
ചെങ്കുളം പദ്ധതികളുടെ
പുരോഗതി
2015.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാങ്കുളം
, പളളിവാസല്‍ ,
തൊട്ടിയാര്‍, ചെങ്കുളം
എന്നീ വൈദ്യുത
പദ്ധതികളുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
ഏതെങ്കിലും
പദ്ധതിയില്‍ കാലതാമസം
ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഏത് പദ്ധതിയിലാണ്;
(സി)
ആയത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
വൈദ്യുതി
മോഷണം
2016.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര വൈദ്യുത മോഷണ
കേസ്സുകള്‍
പിടിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുത
മോഷണം പിടികൂടിയത്
മുഖേന പിഴയായി എത്ര തുക
സര്‍ക്കാരിന്
ലഭ്യമായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
വൈദ്യുത
മോഷണവും അനധികൃത
ഉപയോഗവും തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
വൈദ്യുതി
ബില്‍ ഓണ്‍ലൈനായി
അടയ്ക്കുന്നതിനുള്ള സംവിധാനം
2017.
ശ്രീ.സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബില്‍ ഓണ്‍ലൈനായി
അടയ്ക്കുന്നതിനുള്ള
സംവിധാനം വഴി
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്ന
സൗകര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനം
നടപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കുമോ?
അങ്കമാലി
നിയോജക മണ്ഡലത്തിൽ
കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള
വൈദ്യുതി കണക്ഷന്
T 2018.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
വിവിധ
പഞ്ചായത്തുകളിലും
നഗരസഭയിലുമായി
എത്രപേര്‍ക്ക്
കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള
വൈദ്യുതി കണക്ഷന്
നല്‍കിയിട്ടുണ്ടെന്നും
അതില്‍ എത്ര കണക്ഷന്
നിലനില്‍ക്കുന്നുവെന്നും
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
കൃഷി
ആവശ്യത്തിന് വൈദ്യുതി
കണക്ഷന് ലഭിച്ചവരില്‍
എത്രപേര്‍ നിലവില്‍
കൃഷി ചെയ്യുന്നുവെന്നും
ഇവരില്‍ എത്രപേര്‍ക്ക്
നിലവില്‍ നിശ്ചിത അളവ്
കൃഷിഭൂമിയുണ്ടെന്നും
പറയാമോ;
(സി)
കാര്‍ഷികാവശ്യത്തിന്
വൈദ്യുതി കണക്ഷന്
അനുവദിച്ച കേസുകളില്‍
സര്‍ക്കാര്‍ വൈദ്യുത
ബോര്‍ഡിന് നല്‍കേണ്ട
തുക കുടിശ്ശികയുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അങ്കമാലിയിലെ
ഗുണഭോക്താക്കള്‍ക്ക്
വൈദ്യുതി കണക്ഷന്
നല്കിയ ഇനത്തില്‍
സര്‍ക്കാര്‍
കെ.എസ്.ഇ.ബി ക്ക്
നല്‍കേണ്ട കുടിശ്ശിക
എത്രയെന്ന്
വ്യക്തമാക്കാമോ?
ഉൗര്‍ജ്ജ
സംരക്ഷണം
2019.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉൗര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനത്തിന്റെ
ഭാഗമായി ഭാഗമായി
ഫ്ലൂറസെന്റ്,
സി.എഫ്.എല്‍, എല്‍.ഇ.ഡി
ലെെറ്റുകളുടെ ഉപയോഗം
വ്യാപകമാക്കിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഉപയോഗശൂന്യമായ ഇത്തരം
ഉപകരണങ്ങളുടെ ശേഖരണം,
സംസ്കരണം തുടങ്ങിയ
കാര്യങ്ങളില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
ബന്ധപ്പെട്ട
വകുപ്പുകളുമായി
ചേര്‍ന്ന് നടപടി
സ്വീകരിക്കുമോ ?
വൈദ്യുതി
സെക്ഷന്‍ ഓഫീസുകള്‍
2020.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി സെക്ഷന്‍
ഓഫീസുകള്‍ വിഭജിച്ച്
പുതുതായി സെക്ഷന്‍
ഓഫീസുകള്‍
അനുവദിക്കാനുള്ള
പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
വെെദ്യുത
പദ്ധതികള്‍
2021.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
ജൂണ്‍ മാസം മുതല്‍ 2015
മേയ് മാസം വരെ
സംസ്ഥാനത്ത് ഏതെല്ലാം
വെെദ്യുതപദ്ധതികള്
കമ്മീഷന്
ചെയ്യുകയുണ്ടായി;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കേരളത്തില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക്
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നു ;
വിശദാംശം നല്‍കാമോ; അവ
എന്നത്തേക്ക് കമ്മീഷന്
ചെയ്യുവാന്‍ കഴിയും;
(സി)
കാറ്റില്‍നിന്നും
സൗരോര്‍ജ്ജത്തില്‍
നിന്നും വിദ്യുച്ഛക്തി
ഉല്പാദിപ്പിക്കുന്നതിനായുള്ള
ഏതെല്ലാം പദ്ധതികള്‍
ആണ്
നിര്‍മ്മാണത്തിലിരിക്കുന്നത്;
എന്നത്തേക്ക് കമ്മീഷന്
ചെയ്യുവാന്‍ കഴിയും?
കാസർഗോഡ്
വൈദ്യുതി ഭവന് നിര്‍മ്മാണം
2022.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസർഗോഡ്
വൈദ്യുതി ഭവന്റെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
ഇതിന് എവിടെയാണ് സ്ഥലം
കണ്ടെത്തിയിട്ടുളളത് ;
ഇതിനുവേണ്ടി എത്ര
രൂപയുടെ എസ്റ്റിമേറ്റ്
ആണ്
തയ്യാറാക്കിയിട്ടുളളത്
;
(ബി)
വൈദ്യുതി
ഭവന്
നിര്‍മ്മാണത്തിന്റെ
കരാര്‍ ആരെ
ഏല്‍പ്പിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
ഇതിന്റെ നിര്‍മ്മാണം
പൂര്‍ത്തിയായാല്‍
ഏതെല്ലാം ഓഫീസുകളാണ്
ഇവിടെ പ്രവര്‍ത്തിക്കുക
എന്ന് വിശദമാക്കാമോ ;
(സി)
വൈദ്യുതി
ഭവന് ഇല്ലാത്തതുകൊണ്ട്
കാസർഗോഡ് ജില്ലയില്‍
ഏതെല്ലാം ഓഫീസുകളാണ്
ഇപ്പോള്‍
വാടകകെട്ടിടത്തില്
പ്രവര്‍ത്തിക്കുന്നത് ;
വൈദ്യുതി ഭവന്
നിലവില്‍ വന്നാല്‍
പ്രസ്തുത ഇനത്തില്‍
സര്‍ക്കാരിന് എത്ര രൂപ
ലാഭമുണ്ടാകും എന്ന്
കണക്കാക്കിയിട്ടുണ്ടോ ?
ജലവൈദ്യുത
പദ്ധതികള്‍
2023.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വൈദ്യുതി
ബോര്‍ഡ്
നടപ്പിലാക്കുന്ന
ജലവൈദ്യുത
പദ്ധതികള്‍ക്കായി
2014-2015 ബഡ്ജറ്റില്‍
എത്ര തുക
നീക്കിവയ്ക്കുകയുണ്ടായി;
എത്ര തുക
ചെലവഴിക്കുകയുണ്ടായി;
(ബി)
ഏതെല്ലാം
പദ്ധതികള്‍ക്ക്
എന്തെല്ലാം
ആവശ്യങ്ങള്‍ക്കായി എത്ര
തുക വീതം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
കുടിവെള്ള
പദ്ധതിക്ക് വൈദ്യുതി കണക്ഷന്
2024.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
പൂഴികോണ് പട്ടികജാതി
കുടിവെള്ള പദ്ധതിക്ക്
വൈദ്യുതി കണക്ഷന്
നല്‍കുന്നത്
സംബന്ധിച്ച്
നല്‍കിയിരുന്ന
പരാതിയില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കണക്ഷന് നല്‍കുന്നതിന്
ഭരണപരമോ സാങ്കേതികമോ ആയ
തടസ്സങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ ; ഈ
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണ് ; ഇതിന്റെ
തുടര്‍ നടപടികള്‍
അറിയിക്കാമോ ?
വൈപ്പിന്‍
മണ്ഡലത്തിലെ
വൈദ്യുതീകരിക്കാത്ത വീടുകള്‍
2025.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍
വൈദ്യുതീകരിച്ച
വീടുകള്‍ എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
വൈദ്യുതീകരിക്കാത്ത
എത്ര വീടുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
അവ
ഏതൊക്കെ
പഞ്ചായത്തുകളിലാണെന്ന്
വിശദമാക്കാമോ ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈപ്പിന്‍ മണ്ഡലത്തില്‍
ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
എത്ര വീടുകള്‍ക്ക്
വൈദ്യൂതി കണക്ഷന്
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ?
വെെദ്യുതി
മോഷണക്കേസ്സുകള്‍
2026.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1.7.2011
മുതല്‍ 31.5.2015 വരെ
എത്ര വെെദ്യുതി
മോഷണക്കേസ്സുകള്‍
ശ്രദ്ധയില്‍പ്പെടുകയുണ്ടായി
; പ്രസ്തുത
കേസുകളില്‍പ്പെട്ടവര്‍ക്ക്
വെെദ്യുതബോര്ഡ് എന്തു
ശിക്ഷയാണ് നല്‍കുന്നത്
;
(ബി)
1.7.2011
മുതല്‍ 31.5.2011 വരെ
ശ്രദ്ധയില്‍പ്പെട്ടതും
കേസെടുത്തതുമായ എല്ലാ
കേസുകളിലുമായി ആകെ എ്രത
തുക ബോര്‍ഡിലേക്ക്
മുതല്‍ കൂട്ടാനായി
എന്ന്
വെളിപ്പെടുത്താമോ ;
(സി)
വെെദ്യുതി
മോഷണം തടയുന്നതിന്
മുന്‍കരുതലായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ ;
(ഡി)
സ്ഥാപനങ്ങള്‍,
ഭവനങ്ങള്‍, മറ്റ്
സ്വകാര്യ പൊതുമേഖലാ
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍
ബോര്‍ഡുദ്യോഗസ്ഥര്‍
പരിശോധന നടത്തി
വരുന്നുണ്ടോ ;
ഇല്ലെങ്കില്‍ ആയതിനുള്ള
സംവിധാനം ഉണ്ടാക്കുമോ
; വിശദാംശം നല്‍കാമോ?
കടിയങ്ങാട്
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
2027.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാമ്പ്ര
മണ്ഡലത്തിലെ കടിയങ്ങാട്
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സൗരോര്‍ജ്ജ
സംസ്കാരം
2028.
ശ്രീ.വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജ പ്രതിസന്ധി
രൂക്ഷമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
സംസ്ഥാനത്ത് ഒരു
സൗരോര്‍ജ്ജ സംസ്കാരം
വളര്‍ത്തുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ
; പുതുതായി
നിര്‍മ്മിക്കുന്ന
വീടുകളില്‍
സൗരോര്‍ജ്ജപാനല്‍
നിര്‍ബന്ധമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
സൗരോര്‍ജ്ജം
കൂടുതലായി
ഉപയോഗിക്കാവുന്ന
മേഖലകള്‍
കണ്ടെത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ ;
(ഡി)
ചെലവ്
കുറഞ്ഞ സൗരോര്‍ജ്ജ
പാനലുകള്‍
ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള
സാങ്കേതിക വിദ്യ
വികസിപ്പിക്കുന്നതിന്
പദ്ധതി ഉണ്ടോ ;
വ്യക്തമാക്കുമോ ?
സൗരോര്‍ജ്ജ
പദ്ധതികള്‍
2029.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ലെ ബഡ്ജറ്റില്‍
സൗരോര്‍ജ്ജ പദ്ധതികള്‍
വികസിപ്പിക്കുന്നതിനായി
എത്ര തുക
നീക്കിവയ്ക്കുകയുണ്ടായി
;
(ബി)
2014-2015
ല്‍ വിവിധ സൗരോര്‍ജ്ജ
പദ്ധതികള്‍ക്കായി എത്ര
തുക ചെലവഴിച്ചു ;
(സി)
ഏതെല്ലാം
സൗരോര്‍ജ്ജ
പദ്ധതികള്‍ക്കാണ് തുക
ചെലവഴിച്ചതെന്നും ഓരോ
പദ്ധതിക്കും എത്ര തുക
വീതം ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ ?
അനെര്‍ട്ട്
ഏറ്റെടുത്തു നടപ്പാക്കിയ
പദ്ധതികള്‍
2030.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അനെര്‍ട്ട് ഏറ്റെടുത്തു
നടപ്പാക്കിയ
പദ്ധതികളുടെ വിശദവിവരം
നല്‍കാമോ;
(ബി)
മാലിന്യ
നിര്‍മ്മാജ്ജനത്തിന്
സബ്സിഡി നിരക്കില്‍
നല്കിയ ബയോഗ്യാസ്
പ്ലാന്റുകളുടെ
പ്രവര്‍ത്തനക്ഷമത
പിരശോധിക്കാറുണ്ടോ ;
(സി)
അവയുടെ
സര്‍വ്വീസിംഗിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനമെന്താണെന്നും ,
അതിനുള്ള ഏജന്‍സികളെ
നിശ്ചയിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ
?
മാവേലിക്കര
മണ്ഡലത്തില്‍ ഊര്‍ജ്ജ വകുപ്പ്
നടപ്പിലാക്കിയ പ്രവൃത്തികള്‍
2031.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഊര്‍ജ്ജ വകുപ്പ്
മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികള്‍
വിശദമാക്കുമോ;
(ബി)
മാവേലിക്കരയിലെ
പ്രധാന ജംഗ്ഷനുകളായ
മിച്ചല്‍ ജംഗ്ഷന്,
ചാരുംമൂട്, പടനിലം
എന്നിവിടങ്ങളില്‍
ഭൂഗര്‍ഭ ലൈന്‍
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ടെലസ്കോപിക്
വൈദ്യുതി നിരക്ക്
2032.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
അവര്‍ ഉപയോഗിച്ചിരുന്ന
വൈദ്യുതി നിരക്ക്
ടെലസ്കോപിക്
നിരക്കിലാണോ ഇപ്പോള്‍
കണക്കാക്കുന്നത്;
അല്ലെങ്കില്‍
എന്തുകൊണ്ട് ഇങ്ങനെ
ചെയ്യുന്നില്ലെന്ന്
വിശദമാക്കുമോ;
(ബി)
ടെലസ്കോപിക്
നിരക്കിലല്ലാ ഇപ്പോള്‍
വൈദ്യുതി ചാര്‍ജ്ജ്
കണക്കാക്കുന്നതെങ്കില്‍,
ഇത് ടെലസ്കോപിക്
നിരക്കില്‍ ആക്കുവാന്
നടപടി സ്വീകരിക്കുമോ;
(സി)
വൈദ്യുതി
ബോര്‍ഡില്‍ എത്ര തരം
ഉപഭോക്താക്കളുണ്ട്;
ഇവര്‍ ഓരോരുത്തര്‍ക്കും
ഓരോ യൂണിറ്റ്
വൈദ്യുതിയ്ക്കും
ഈടാക്കുന്ന തുക
എത്രയെന്ന്
വിശദമാക്കുമോ;
(ഡി)
ഇവര്‍
ഓരോ വിഭാഗവും 2014-15
വര്‍ഷം ഉപയോഗിച്ച
വൈദ്യുതി എത്ര
യൂണിറ്റെന്ന്
വിശദമാക്കുമോ;
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
2033.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
സമ്പൂര്‍ണ്ണ
വൈദ്യുതീകൃത
സംസ്ഥാനമെന്ന
പദവിയിലെത്തിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
എന്നത്തേക്ക് ഈ ലക്ഷ്യം
കൈവരിക്കാന്‍ കഴിയും ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(ബി)
വൈദ്യുതി
കണക്ഷന് വേണ്ടി എത്ര
അപേക്ഷകളാണ് നിലവില്‍
ബോര്‍ഡിന്
ലഭിച്ചിട്ടുള്ളത് ; ഈ
അപേക്ഷകര്‍ക്കെല്ലാം
എന്നത്തേക്ക് കണക്ഷന്
നല്കാന് കഴിയും ;
അപേക്ഷകരുടെ എണ്ണം
ജില്ല തിരിച്ചു
വ്യക്താമാക്കുമോ ;
(സി)
ഇതില്‍
സൗജന്യ വൈദ്യുതികണക്ഷന്
അര്‍ഹതയുള്ള
അപേക്ഷകരുടെ എണ്ണം
എത്രയാണ് ;
(ഡി)
ഈ
അപേക്ഷകര്‍ക്കെല്ലാം
വൈദ്യുതി നല്കാന്
എത്ര ദശലക്ഷം യൂണിറ്റ്
വൈദ്യുതി അധികമായി
വേണ്ടിവരും ; ഈ
വൈദ്യുതി എങ്ങനെ
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ ?
സണ്‍ഷിഫ്റ്റ്
പദ്ധതി
2034.
ശ്രീ.ആര്
. സെല്‍വരാജ്
,,
വി.ഡി.സതീശന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ
സണ്‍ഷിഫ്റ്റ്
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
സൗരോര്‍ജ്ജത്തില്‍
നിന്ന് വൈദ്യുതി
ഉല്പാദനം
പ്രോല്‍സാഹിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വാതകാധിഷ്ഠിത
വൈദ്യുതി ഉല്പാദനം
2035.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാതകാധിഷ്ഠിത
വൈദ്യുതി ഉല്പാദന
പ്രവര്‍ത്തനങ്ങള്‍ക്കായി
2014-2015 ബഡ്ജറ്റില്‍
എത്ര തുക
നീക്കിവയ്ക്കുകയുണ്ടായി;
അതിരപ്പിള്ളി
വൈദ്യുതപദ്ധതി
T 2036.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ത്തിവച്ച
അതിരപ്പിള്ളി വൈദ്യുത
പദ്ധതി
പുനരാവിഷ്ക്കരിക്കാന്‍
ആലോചനകള്‍ ഉണ്ടോ ;
(ബി)
എങ്കില്‍,
പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍
ഇപ്പോള്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ആസൂത്രണം
ചെയ്തുകൊണ്ടിരിക്കുന്നത്
എന്ന് വിശദമാക്കുമോ ;
(സി)
അതിരപ്പിള്ളി
വൈദ്യുത പദ്ധതി
സംബന്ധിച്ച്
സര്‍ക്കാരിന്റെ
നയമെന്തെന്ന്
വിശദമാക്കുമോ ?
പെരുവണ്ണാമൂഴി
ചെറുകിട ജല വൈദ്യുത പദ്ധതി
2037.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുവണ്ണാമൂഴി
ചെറുകിട ജല വൈദ്യുത
പദ്ധതി
അനുവദിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എപ്പോഴാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കാവശ്യമായ ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ;
നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
(സി)
ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ വെെകുന്നതിന്
കാരണങ്ങള്‍
എന്തൊക്കെയാണ്
വ്യക്തമാക്കുമോ?
കാറ്റാടിപ്പാടം
പദ്ധതി
2038.
ശ്രീ.കെ.അച്ചുതന്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാറ്റാടിപ്പാടം
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി സംബന്ധിച്ച്
സാദ്ധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുവാന്
ലക്ഷ്യമിട്ടിട്ടുള്ളതെന്നു
വിശദമാക്കുമോ;
(ഇ)
പദ്ധതി
നടത്തിപ്പിന്
കണ്ടെത്തിയിട്ടുള്ള
സ്ഥലങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കിളികൊല്ലൂര്‍,
കരിക്കോട് എന്നിവിടങ്ങളില്‍
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസ്
2039.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം,
കിളികൊല്ലൂര്‍
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസിന്റെ
പരിധിയില്‍ 31,000
ത്താേളം
ഉപഭോക്താക്കളും
കോര്‍പ്പറേഷനും
പഞ്ചായത്തുകളും
ഉള്‍പ്പെടുന്ന
ഓഫീസിന്റെ പ്രവര്‍ത്തന
മേഖല വിഭജിച്ച്
കിളികൊല്ലൂര്‍,
കരിക്കോട് എന്നീ
സ്ഥലങ്ങളില്‍
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ്
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ ?
അണക്കെട്ടുകളുടെ
നവീകരണം
2040.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുത
അണക്കെട്ടുകളുടെ
നവീകരണത്തിന്
ലോകബാങ്കിന്റെ
സഹായത്തോടെ ഏതെങ്കിലും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഏതെല്ലാം
അണക്കെട്ടുകളുടെ
നവീകരണത്തിനാണ് ധനസഹായം
അനുവദിച്ചിട്ടുള്ളത്;
എത്ര രൂപയുടേതാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
ഫണ്ട്
അനുവദിക്കുന്നതിന്
ലോകബാങ്ക്
മുന്നോട്ടുവച്ചിട്ടുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
എന്നാണ് പദ്ധതി
ആരംഭിക്കേണ്ടിയിരുന്നത്;
(ഇ)
ലോകബാങ്ക്
വ്യവസ്ഥ പ്രകാരം എത്ര
വര്‍ഷം കൊണ്ടാണ് പദ്ധതി
പൂര്‍ത്തീകരിക്കേണ്ടത്
എന്നു വ്യക്തമാക്കുമോ?
കേരളാസ്റ്റേറ്റ്
റഗുലേറ്ററി കമ്മീഷന്
നല്കുന്ന എ.ആര്.ആര്. &
ഇ.ആര്.സി.
2041.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡ്
രൂപീകൃതമായശേഷം
കേരളാസ്റ്റേറ്റ്
റഗുലേറ്ററി കമ്മീഷന്
നല്കുന്ന എ.ആര്.ആര്.
& ഇ.ആര്.സി.
(Aggregated revenue
requirment &
Expected revenue
collection) യില്‍
കഴിഞ്ഞ ഓരോ പ്രവര്‍ത്തന
വര്‍ഷവും ശമ്പളം,
പെന്ഷന് എന്നീ
ഇനങ്ങളില്‍ എത്ര രൂപ
ആവശ്യപ്പെട്ടിരുന്നു ;
റഗുലേറ്ററി കമ്മീഷന്
അനുവദിച്ച് നലകിയ തുക
എത്രയാണെന്നുമുള്ള
വിശദാംശം അറിയിക്കുമോ ?
തെരുവുവിളക്കുള്ള
വൈദ്യുതി പോസ്റ്റിന്
മീറ്റര്‍
2042.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പഞ്ചായത്തുകളില്‍
തെരുവുവിളക്കുകള്‍
കത്തിക്കുന്നതു
സംബന്ധിച്ച്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും വൈദ്യുതി
ബോര്‍ഡും തമ്മിലുള്ള
തര്‍ക്കം
പരിഹരിക്കുന്നതിന്
തെരുവുവിളക്കുള്ള ഓരോ
വൈദ്യുതി പോസ്റ്റിനും
മീറ്റര്‍
ഘടിപ്പിക്കുന്നതു
സംബന്ധിച്ച്
ബോര്‍ഡിന്റെ തീരുമാനം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മീറ്റര്‍
ഘടിപ്പിച്ചാല്‍
തെരുവുവിളക്കുകള്‍
കത്തുന്നതിനു മാത്രം
ചാര്‍ജ്ജ് ഈടാക്കി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പരാതി
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കാര്‍ഷികവിളകള്‍ക്കുള്ള
ജലസേചനത്തിന് വൈദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധന
T 2043.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കാര്‍ഷികവിളകള്‍ക്കുള്ള
ജലസേചനത്തിന് വൈദ്യുതി
സൗജന്യമായി
നല്കിയിരുന്നുവോ ;
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാണ്യവിള
ജലസേചനത്തിനുളള
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
; എത്ര പ്രാവശ്യമാണ്
വര്‍ദ്ധിപ്പിച്ചിട്ടുള്ളത്
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
മറയൂര്‍
3കെ.വി. വൈദ്യുതികരണം
2044.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറയൂര്‍
3കെ.വി.
വൈദ്യുതീകരണത്തിന്റെ
പ്രവര്‍ത്തനത്തെ
സംബന്ധിച്ച്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണ്;
(ബി)
ഇല്ലെങ്കില്‍
ഇതിന്റെ
പ്രവര്‍ത്തനത്തിനാവശ്യമായ
നടപടി ഉടന്‍
സ്വീകരിക്കുമോ;
(സി)
ആയതിന്റെ
പ്രവര്‍ത്തനം
എത്രകാലത്തിനുളളില്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
രാജപുരത്ത്
33 കെ. വി. സബ് സ്റ്റേഷന്
2045.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജപുരത്ത്
33 കെ. വി. സബ്
സ്റ്റേഷന്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ നടപടികള്‍ ഏതു
വരെയായെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എത്ര തുക
ചെലവ് വരുമെന്നും
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
KSEB
ലിമിറ്റഡ് കമ്പനി
2046.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
KSEB
ലിമിറ്റഡ് കമ്പനി
രൂപവല്ക്കരിച്ചുകൊണ്ടുള്ള
ഉത്തരവ് ഇറങ്ങിയത്
എന്നാണ്;
(ബി)
കമ്പനിവത്കരണ
നടപടികളുടെ ഭാഗമായി
12,000 കോടി രൂപയുടെ
മൂലധന നിക്ഷേപത്തോടെ
മാസ്റ്റര്‍ ട്രസ്റ്റ്
രൂപീകരിക്കുമെന്ന്
സര്‍ക്കാര്‍
വ്യക്തമാക്കിയിരുന്നോ;
ട്രസ്റ്റ്
രൂപീകരണത്തിന്റെ
നിലവിലെ സ്ഥിതി
എന്താണ്?
(സി)
പ്രസ്തുത
കമ്പനിയില്‍ പെന്ഷന്
പ്രത്യേക സംവിധാനം
ഒരുക്കുമോ; ആയത് എന്നു
മുതല്‍ പ്രാബല്യത്തില്‍
വരും, വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ശബരി
റെയില്‍ പദ്ധതി
2047.
ശ്രീ.സാജു
പോള്‍
,,
കെ.സുരേഷ് കുറുപ്പ്
,,
എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരി
റെയില്‍ പദ്ധതിയുടെ
നിലവിലെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇന്നത്തെ
സ്ഥിതിയില്‍ ശബരി
റെയില്‍ പദ്ധതി
എത്രത്തോളം
പ്രാവര്‍ത്തികമാണ് ;
വിശദമാക്കുമോ ;
(സി)
ശബരി
റെയില്‍ പദ്ധതി
നടപ്പിലാകാത്തതിന്
കാരണം വ്യക്തമാക്കുമോ?
റെയില്‍
വികസനപദ്ധതികള്‍
2048.
ശ്രീ.ഇ.പി.ജയരാജന്
,,
പി.ടി.എ. റഹീം
,,
എം. ഹംസ
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെയില്‍ വികസനത്തിന്
അത്യന്താപേക്ഷിതമായ
പ്രഖ്യാപിത പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
വീഴ്ചകള്‍
കാരണമാവുന്നുണ്ടോ ;
(ബി)
റെയില്‍
മേഖലയില്‍ പദ്ധതികള്‍
നേടിയെടുക്കുന്നതിനും
യഥാസമയം
നടപ്പിലാക്കുന്നതിനും
മറ്റ് സംസ്ഥാനങ്ങള്‍
കാണിക്കുന്ന ജാഗ്രത
കേരളം കാണിക്കാത്തത്
പദ്ധതികള്‍
പ്രാബല്യത്തിലാവുന്നതിന്
വിഘാതമാകുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
റെയില്‍
വികസനത്തിനായി
പ്രഖ്യാപിക്കുന്ന
പദ്ധതികള്‍ യഥാസമയം
പ്രാവര്ത്തിക്കുന്നതിനു
വേണ്ട നടപടികള്‍
സ്വീകരിക്കുന്നതിന്
സംസ്ഥാനത്തെ സംവിധാനം
എത്രത്തോളം പ്രാപ്തമാണ്
വിശദമാക്കുമോ?
റെയില്‍വേ
വികസനം
2049.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
ബാബു എം. പാലിശ്ശേരി
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ഇൗ സര്‍ക്കാരിന്റെ
കാലയളവില്‍
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
ഏതെല്ലാം പദ്ധതികള്‍
അനവദിക്കപ്പെട്ടു ;
(സി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിക്കപ്പെട്ട
ഏതെല്ലാം പദ്ധതികള്‍
പ്രഖ്യാപനത്തില്‍
മാത്രം ഒതുങ്ങിയെന്നും,
ഇൗ പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ച് നടപടികള്‍
എന്തൊക്കെയായിരുന്നുവെന്നും
വ്യക്തമാക്കുമോ ?
റെയില്‍വെ
ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
2050.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
വര്‍ഷത്തെ റെയില്‍വെ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്താന്‍
കേരളം ഏതൊക്കെ
പദ്ധതികളാണ്
നിര്‍ദ്ദേശിച്ചതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ബഡ്ജറ്റില്‍ കേരളത്തിലെ
ഏതൊക്കെ പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
റെയില്‍വെ എത്ര തുക
നീക്കിവെച്ചെന്ന്
അറിയിക്കുമോ?
ഗുരുവായൂര്‍-തിരുനാവായ
റെയില്‍വെ ലെെന്‍
2051.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന ചോ ദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍-തിരുനാവായ
റെയില്‍വെ ലെെന്‍
പ്രവൃത്തികളുടെ
നടപടികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
ഭൂമി
ഏറ്റെടുത്ത്
റെയില്‍വെയ്ക്ക്
കൈമാറിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
റെയില്‍പ്പാത
യഥാര്‍ത്ഥ്യമാക്കുന്നതിന്
റെയില്‍വെയുമായി
ബന്ധപ്പെട്ട് സംസ്ഥാന
ഗവണ്മെന്റ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ ?
ട്രെയിനുകളിലെ
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരം
2052.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍വേ
സ്റ്റേഷനുകളിലും
തീവണ്ടികളിലും
വില്‍പ്പന നടത്തുന്ന
ഭക്ഷ്യ വസ്തുക്കള്‍
എല്ലാം തന്നെ തീരെ
നിലവാരം
കുറഞ്ഞവയാണെന്നും ആയവ
തയ്യാറാക്കുന്നത്
വൃത്തിഹീനമായ
സാഹചര്യങ്ങളിലാണെന്നുമുള്ള
കാര്യങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
ഭക്ഷ്യവസ്തുക്കളുടെ
ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
സംസ്ഥാന
മലിനീകരണ
നിയന്ത്രണബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
2053.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
മലിനീകരണ
നിയന്ത്രണബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം
കേന്ദ്രസഹായങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
വിവിധ
മേഖലകളിലെ മലിനീകരണ
നിയന്ത്രണത്തില്‍
ബോര്‍ഡ്
എങ്ങനെയെല്ലാമാണ്
ഇടപെട്ട്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ബോര്‍ഡിനെ
ശാക്തീകരിക്കാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
മലിനീകരണ
നിയന്ത്രണം
2054.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തരീക്ഷ
മലിനീകരണ തോത്
മനസ്സിലാക്കുന്നതിനും
മലിനീകരണം നിശ്ചിത
അളവില്‍ കൂടുന്നത്
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്നു പറയാമോ;
(ബി)
നിത്യജീവിതത്തിന്റെ
ഭാഗമായി മാറിയ
വൈവിധ്യമാര്‍ന്ന
ഉപകരണങ്ങള്‍,
വാഹനങ്ങള്‍ തുടങ്ങി
നമുക്കും ചുറ്റും
പുതുതായി കാണപ്പെടുന്ന
ഓരോ ഉല്പന്നവും
പ്രകൃതിക്ക് എത്രമാത്രം
ദോഷം
വരുത്തുന്നുവെന്നും
അതിലൂടെ മനുഷ്യന്
എന്തെല്ലാം
പ്രശ്നങ്ങള്‍
ഉണ്ടാക്കുന്നുവെന്നും
പരിശോധിക്കപ്പെടുന്നുണ്ടോ;
(സി)
ഗൃഹോപകരണങ്ങള്‍
നല്ലൊരു ശതമാനവും
നിലവാരം കുറഞ്ഞതും
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നതുമായിരുന്നിട്ടും
അവയുടെ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനും
നിലവാരമില്ലാത്തവ
കര്‍ശനമായി
നിയന്ത്രിക്കുന്നതിനും
വേണ്ട ഇടപെടല്‍
നടത്താത്തത്
എന്തുകൊണ്ടാണെന്നു
വ്യക്തമാക്കുമോ? ?
പത്തനംതിട്ട
ജില്ലയിലെ മൊബൈല്‍ഫോണ്‍
ടവറുകൾ
T 2055.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മൊബൈല്‍ ഫോണ്‍
ടവറുകളുമായി
ബന്ധപ്പെട്ട്
പത്തനംതിട്ട ജില്ലയില്‍
നിന്നും എത്ര പരാതികള്‍
ലഭ്യമായിട്ടുണ്ടെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
പരാതികളില്‍
തീര്‍പ്പാകാതെ
അവശേഷിക്കുന്നവ
എത്രയെന്നറിയിക്കുമോ;
(സി)
പ്രസ്തുത
പരാതികള്‍
തീര്പ്പാക്കുന്നതിലുണ്ടായിട്ടുള്ള
കാലവിളംബത്തിന്റെ കാരണം
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ടവറുകളില്‍
നിന്നുണ്ടാകുന്ന
റേഡിയേഷന്റെ തോത്
കാലാകാലങ്ങളില്‍
പരിശോധിച്ച്
ബോധ്യപ്പെടുന്നതിന്
നിലവിലുള്ള സര്‍ക്കാര്‍
ഔദ്യോഗിക ആധികാരിക
ഏജന്‍സികള്‍
ഏതെല്ലാമെന്ന്
അറിയിക്കുമോ;
(ഇ)
ഇത്തരത്തില്‍
മൊബൈല്‍ ടവറുകള്‍ക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
റേഡിയേഷന് പരിശോധന
നടത്തിവരുന്നുണ്ടെന്ന്
നിരീക്ഷിച്ചിട്ടുണ്ടോ;
(എഫ്)
ഇല്ലെങ്കില്‍
ആയത്
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിയ്ക്കുമോ?