യുവ
സംരംഭകര്‍ക്ക് പ്രോത്സാഹനം
2136.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവ
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(ബി)
ഇതിലൂടെ
നടപ്പാക്കാന്‍ കഴിഞ്ഞ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ?
യെസ്
പദ്ധതി
2137.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
YES
(Young Entrepreneurs
Summit) പദ്ധതി പ്രകാരം
വ്യവസായ മേഖലയ്ക്ക്
എന്തെല്ലാം നേട്ടങ്ങള്‍
ഉണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
കേരളത്തില്‍ എത്ര
കോടിയുടെ നിക്ഷേപം
വന്നിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
കേരള
സംസ്ഥാന സംരംഭക മിഷന്
2138.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സംരംഭക മിഷന്റെ
പ്രവര്‍ത്തനം
ആരംഭിച്ചത് എപ്പോഴാണ് ;
(ബി)
കേരള
സംസ്ഥാന സംരംഭക മിഷന്റെ
ആഭിമുഖ്യത്തില്‍
ഇതുവരെയായി എത്ര
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
എത്രപേര്‍ക്ക് ഇതിന്റെ
ആനുകൂല്യം കിട്ടി ;
എത്ര തുക ഇതുവരെ
ചെലവഴിച്ചു ;
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ ?
പുതിയ
വ്യവസായ സംരഭകര്‍
2139.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുതിയ വ്യവസായ
സംരഭകരെ
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കുവാന്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
തത്ഫലമായി
എത്ര വ്യവസായികള്‍
കേരളത്തില്‍ നിക്ഷേപം
നടത്തിയെന്നും അവര്‍
ആരെല്ലാമാണെന്നും അവര്‍
ആരംഭിച്ച വ്യവസായ
സംരഭങ്ങളുടെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
കൊല്ലം
ജില്ലാ സഹകരണ സ്പിന്നിംഗ്
മില്‍
2140.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ സഹകരണ
സ്പിന്നിംഗ് മില്‍, ലേ
ഓഫിലേക്ക് നീങ്ങുകയും,
തൊഴിലാളികള്‍ക്ക്
ജോലിയും ശമ്പളവും
ലഭിക്കാത്ത സാഹചര്യം
ഉണ്ടായതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം അറിയിക്കുമോ
;
(ബി)
പ്രസ്തുത
മില്‍
നവീകരിക്കുന്നതിനും
തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിനുമായി
എന്‍.സി.ഡി.സി.യുമായി
ചേര്‍ന്ന് തയ്യാറാക്കിയ
പദ്ധതി പ്രകാരം
എന്‍.സി.ഡി.സി.യില്‍
നിന്നും 51.66 കോടി രൂപ
ലഭിച്ചിരുന്നുവോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
നല്‍കേണ്ട 5.74 കോടി
രൂപ മില്ലിന് നല്‍കിയോ;
ഇല്ലെങ്കില്‍
എന്നത്തേയ്ക്ക്
ലഭ്യമാക്കുമെന്ന്
അറിയിക്കുമോ ; തുക
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ ; വിശദാംശം
നല്‍കുമോ ;
(ഡി)
തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍ വിഹിതമായി
നല്‍കേണ്ടുന്നതും,
തൊഴിലാളികളില്‍ നിന്നും
ശേഖരിച്ചതുമായ
ഇ.എസ്.ഐ., എല്‍.ഐ.സി.,
പ്രോവിഡണ്ട് ഫണ്ട്
എന്നീ തുകകള്‍ യഥാസമയം
ബന്ധപ്പെട്ട
ഏജന്‍സികള്‍ക്ക്
നല്‍കാത്ത വിവരം
ശ്രദ്ധിച്ചിരുന്നോ ;
എങ്കില്‍ ഓരോ ഇനത്തിലും
അടയ്ക്കുവാനുള്ള തുക
എത്രയാണെന്നും, ആയത്
ഏതൊക്കെ
കാലയളവിലേതാണെന്നും
അറിയിക്കുമോ ;
(ഇ)
മില്ലിലെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ ;
(എഫ്)
മില്‍
പൂര്‍ണതോതില്‍
പ്രവര്‍ത്തിപ്പിക്കുവാന്‍
എന്നത്തേയ്ക്ക്
കഴിയുമെന്ന്
അറിയിക്കുമോ ?
കൊച്ചി
- മംഗലാപുരം വാതക പെെപ്പ്
ലെെന്‍
2141.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
- മംഗലാപുരം വാതക
പെെപ്പ് ലെെന്‍
പ്രവൃത്തി
പുനരാരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
ജനവാസ
കേന്ദ്രങ്ങളിലൂടെ
ഗെയിലിന്റെ വാതക
പെെപ്പ് ലെെന്‍ കടന്നു
പോകുന്നു എന്ന
കാരണത്താല്‍ നിരവധി
മേഖലകളില്‍ ജനകീയ
പ്രതിഷേധങ്ങള്‍
ഉയര്‍ന്നുവരുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ജനങ്ങളെ
വിശ്വാസത്തിലെടുത്ത്,
മതിയായ നഷ്ട പരിഹാരം
നല്കി
പരാതികളില്ലാത്തവിധം
പെെപ്പ് ലെെന്‍
പ്രവൃത്തി
പൂര്‍ത്തികരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശം
വ്യക്തമാക്കുമോ ?
ഗെയ്ല്
പൈപ്പ് ലൈന്‍
2142.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഏതെല്ലാം
ജില്ലകളിലൂടെയാണ്
ഗെയ്ല് പൈപ്പ് ലൈന്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(ബി)
പ്രസ്തുത
പൈപ്പ് ലൈന്‍
കടന്നുപോകുന്ന എല്ലാ
പ്രദേശങ്ങളിലും
എതിര്‍പ്പുകള്‍ ഉണ്ടോ ;
ഇതിനകം ഏതെല്ലാം
പ്രദേശങ്ങളിലാണ്
ഗെയ്ല് പൈപ്പ് ലൈന്‍
സ്ഥാപിച്ചിട്ടുളളത് ;
(സി)
ഗെയ്ല്
പൈപ്പ് ലൈന്‍
പദ്ധതിക്കെതിരെ സമരം
ചെയ്യുന്നവരെ അറസ്റ്റ്
ചെയ്ത് ജയിലില്‍
അടയ്ക്കുണമെന്ന ചീഫ്
സെക്രട്ടറിയുടെ
പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിന്മേല്
നിലപാട്വ്യക്തമാക്കുമോ
;
(ഡി)
പ്രസ്തുത
വിഷയത്തില്‍ ജനങ്ങളുടെ
ആശങ്ക അകറ്റുവാന്‍
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ?
വരവൂര്‍
വ്യവസായ പാര്‍ക്കില്‍ വ്യവസായ
സംരംഭങ്ങള്‍
2143.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ വരവൂര്‍
വ്യവസായ പാര്‍ക്കില്‍
വ്യവസായ സംരംഭങ്ങള്‍
നടപ്പിലാക്കുവാന്‍
കേന്ദ്ര സര്‍ക്കാരിന്
പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
പദ്ധതി
അംഗീകരിച്ചുവെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാന
വ്യവസായ വകുപ്പിന്റെ
ഏതെങ്കിലും പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഇവിടെ
അടിസ്ഥാന സൗകര്യ
വികസനത്തിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(എഫ്)
2011
-ല്‍ സര്‍ക്കാര്‍
വ്യവസായ
സംരംഭത്തിനുവേണ്ടി
ഏറ്റെടുത്ത ഭൂമി
അന്യാധീനപ്പെടാതെ
വ്യവസായങ്ങള്‍
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
വ്യവസായ
മേഖലയിലെ നിക്ഷേപം
2144.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേററശേഷം ഇതുവരെ
വ്യവസായ മേഖലയിലെ വിവിധ
പദ്ധതികള്‍ക്കായി
ഏതെല്ലാം സര്‍ക്കാര്‍,
സര്‍ക്കാരിതര
ഏജന്‍സികള്‍ എത്ര തുക
വീതം നിക്ഷേപിച്ചെന്ന്
വിശമദാക്കാമോ?
വ്യവസായ
വകുപ്പില്‍ പ്രൊമോഷന്
ലഭിക്കാത്ത ജീവനക്കാര്‍
2145.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍ ഡി.പി.സി.
ലിസ്റ്റ് ഇല്ലെന്ന
കാരണത്താല്‍ 2014- ല്‍
വിവിധ തസ്തികകളില്‍
ജോലി ചെയ്തിരുന്ന
ജീവനക്കാരില്‍
പ്രൊമോഷന് ലഭിക്കാതെ
പിരിഞ്ഞുപോയവര്‍
എത്രയാണെന്ന് തസ്തിക
തിരിച്ച് വിവരം
നല്‍കാമോ?
റെെഡിംഗ്
കേരള പദ്ധതി
2146.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
അന്‍വര്‍ സാദത്ത്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെെഡിംഗ്
കേരള പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
വിഭവശേഷി വികസനം
പരമാവധി
പ്രയോജനപ്പെടുത്തി
സംരംഭകത്വം എന്ന
ലക്ഷ്യം
കെെവരിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കോമളപുരം
സഹകരണ സ്പിന്നിങ്ങ്
മില്ലിന്റെ അവസ്ഥ
2147.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോമളപുരം
സഹകരണ സ്പിന്നിങ്ങ്
മില്ലിന്റെ ഇപ്പോഴത്തെ
അവസ്ഥ
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സ്പിന്നിങ്ങ്
മില്ലിന്റെ
പ്രവര്‍ത്തനം
പുനരാരംഭിക്കുന്നതിനും
ഉദ്ദേശ്യ ലക്ഷ്യം
കൈവരിക്കുന്നതിനും
ഉതകുന്ന
പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്തു
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കശുവണ്ടി
വികസന കോര്‍പ്പറേഷനിലെ
തൊഴിലാളികളുടെ
പി.എഫ്.കുടിശ്ശിക
2148.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന കോര്‍പ്പറേഷനിലെ
തൊഴിലാളികളുടെ
പി.എഫ്.കുടിശ്ശിക
അടച്ച്
തീര്ക്കാത്തതിനുള്ള
കാരണം വിശദമാക്കുമോ ;
(ബി)
എന്ന്
മുതലുള്ള പി.എഫ്.
കുടിശ്ശികയാണ്
അടയ്ക്കാനുള്ളത്
എന്നറിയിക്കാമോ ;
(സി)
പ്രസ്തുത
കുടിശ്ശിക
അടയ്ക്കുന്നതിന് എത്ര
തുകയാണ് വേണ്ടത്
എന്നറിയിക്കാമോ;
(ഡി)
പ്രസ്തുത
കുടിശ്ശിക അടച്ച്
തീര്‍ക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ
;നക്ഷത്രചിഹ്നമിടാത്ത
ചോദ്യമായി
അനുവദിക്കാവുന്നതാണ്.
(ഇ)
ഇ.പി.എഫ്.,
ഇ.എസ്.എെ.
വിഹിതമിനത്തില്‍
കശുവണ്ടി വികസന
കോര്പ്പറേഷന്
ബന്ധപ്പെട്ട
സ്ഥാപനങ്ങള്‍ക്ക്
അടയ്ക്കാനുള്ള
തുകയെത്രയെന്ന്
വിശദമാക്കുമോ ?
മാവൂരില്‍
പുതിയ വ്യവസായ സംരംഭം
2149.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ മാവൂരില്‍
പുതിയ വ്യവസായ സംരംഭം
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ
?
സംരംഭകത്വ
സംസ്കാരവികസനം
2150.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംരംഭകത്വ സംസ്കാരം
വളര്‍ത്തിയെടുക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
സംരംഭകത്വ വികസന
ക്ലബുകള്‍
അനുവദിച്ചിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
ക്ലബുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച മാര്‍ഗ്ഗ
രേഖകള്‍
വ്യക്തമാക്കാമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍
2151.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ക്രമക്കേടുകളെ
സംബന്ധിച്ച് വിജിലന്‍സ്
നടത്തിയ അന്വഷണത്തിന്റെ
അടിസ്ഥാനത്തില്‍
ഏതൊക്കെ സ്ഥാപനങ്ങളിലെ
എം. ഡി. മാരെ
സസ്പെന്‍ഡ്
ചെയ്യണമെന്നാവശ്യപ്പെട്ട്
വിജിലന്‍സ് ഡയറക്ടര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ട് ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നും
ലഭിക്കാനുള്ള ഗ്യാരന്റി
കമ്മീഷന്
2152.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിനു കീഴിലെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്ന്
ഗ്യാരന്റി കമ്മീഷന്
ഇനത്തില്‍ സര്‍ക്കാരിന്
എത്ര തുക
ലഭിക്കാനുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
കൃത്യമായി
ഗ്യാരന്റി കമ്മീഷന്
അടയ്ക്കുന്ന എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളുണ്ടെന്നും
അവ എതെല്ലാമെന്നും
വിശദമാക്കാമോ ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ വ്യവസായ
വികസനം
2153.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
വ്യവസായ വികസനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
വിദേശമലയാളികളുടെ
സഹകരണത്താല്‍ വ്യവസായ
വികസനത്തിനായി
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍ ആണ്
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
2006
- 2011 കാലത്തും
2011-2015 കാലത്തും
നഷ്ടത്തിലും ലാഭത്തിലും
പ്രവര്‍ത്തിച്ച വ്യവസായ
സ്ഥാപനങ്ങളുടെ ലിസ്റ്റ്
പ്രസിദ്ധീകരിക്കുമോ;
(ഡി)
സംസ്ഥാനത്തെ
വന്‍കിട/ ചെറുകിട
വ്യവസായ സ്ഥാപനങ്ങള്‍
നഷ്ടത്തിലാവാന്‍
എന്താണ് കാരണം എന്ന്
വ്യക്തമാക്കുമോ;
(ഇ)
നഷ്ടത്തിലായിട്ടുള്ള
വ്യവസായ സ്ഥാപനങ്ങളെ
ലാഭകരമാക്കാനുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഗെയിലിന്റെ
പൈപ്പുലൈന്‍ പദ്ധതി
2154.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗെയിലിന്റെ
പൈപ്പുലൈന്‍ പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ;
(ബി)
എത്ര
കിലോമീറ്റര്‍
പൈപ്പുലൈന്‍
സ്ഥാപിക്കുന്നതിനാണ്
പദ്ധതിയിൽ വിഭാവനം
ചെയ്തിട്ടുള്ളത് എന്നും
കേരളത്തില്‍ എത്ര
കിലോമീറ്റര്‍
പൈപ്പുലൈന്‍
സ്ഥാപിക്കുമെന്നും
ഏതെല്ലാം
ജില്ലകളിലൂടെയാണ്
പൈപ്പുലൈന്‍ കടന്നു
പോകുന്നതന്നും
വിശദമാക്കുമോ;
(സി)
കേരളത്തില്‍
എവിടെ മുതല്‍ എവിടെ വരെ
എത്ര കിലോമീറ്റര്‍
പൈപ്പുലൈന്‍ ഇതിനകം
സ്ഥാപിച്ചുകഴിഞ്ഞുവെന്നു
വ്യക്തമാകുമോ;
(ഡി)
പ്രസ്തുത
പൈപ്പുലൈന്‍
സ്ഥാപിക്കുന്നതിനെതിരെ
പല സ്ഥലത്തും ഉണ്ടായ
ജനങ്ങളുടെ പ്രതിഷേധവും
ആശങ്കകളും ഇതിനകം
പരിഹരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(ഇ)
പൈപ്പുലൈന്‍
സ്ഥാപിക്കുന്നതിന് ഭൂമി
വിട്ടു
നല്‍കുന്നവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നത്
സംബന്ധിച്ച്
ഭൂവുടമകളുമായുള്ള
തര്‍ക്കങ്ങള്‍
പരിഹരിച്ചോയെന്നും
എവിടെയെല്ലാമാണ്
തര്‍ക്കങ്ങള്‍
നിലനില്‍ക്കുന്നതെന്നും
വിശദീകരിക്കുമോ;
(എഫ്)
തര്‍ക്കങ്ങള്‍
പരിഹരിച്ച സ്ഥലത്ത്
നടപ്പാക്കിയ
പാക്കേജിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പ്രവൃത്തികള്‍
2155.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
വ്യവസായ വകുപ്പ്
മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദവിവരം ലഭ്യമാക്കുമോ
;
(ബി)
മാവേലിക്കര
മണ്ഡലത്തില്‍
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ റേറ്റിംഗ്
സമ്പ്രദായം
2156.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ടി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന മികവ്
വിലയിരുത്താന്‍
റേറ്റിംഗ് സമ്പ്രദായം
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ;
എങ്കില്‍ ഇതിന്‍െറ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതിനായി
സഹകരിക്കുന്നത്;
(സി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കാസര്‍കോട്-തിരുവനന്തപുരം
അതിവേഗ റെയില്‍ ഇടനാഴി
2157.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്-തിരുവനന്തപുരം
അതിവേഗ റെയില്‍ ഇടനാഴി
പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
വ്യവസായങ്ങള്‍
2158.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ലാഭത്തില്‍
പ്രവര്‍ത്തിച്ചു വന്ന
വ്യവസായങ്ങളില്‍ എത്ര
എണ്ണം
നഷ്ടത്തിലായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അന്തര്‍ദേശീയ
ഫര്‍ണിച്ചര്‍ ഹബ്
2159.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
നഗരത്തില്‍
അന്തര്‍ദേശീയ
ഫര്‍ണിച്ചര്‍ ഹബ്
സ്ഥാപിക്കുന്നതിനായി
2014-15 വര്‍ഷത്തെ
ബഡ്ജറ്റില്‍ 6.50 കോടി
രൂപ
വകയിരുത്തിയിരുന്നതു
വിനിയോഗിച്ച് പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
യുവസംരംഭകര്‍ക്കുള്ള
ധനസഹായം
2160.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
മേഖലയില്‍ നൂതന
ആശയങ്ങള്‍
നടപ്പിലാക്കുന്നതിനും
പുതിയ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും
ധനസഹായം
നല്കുന്നതിനുമായി
2014-2015 ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പദ്ധതി
ആരംഭിക്കുകയുണ്ടായോ;
(ബി)
പ്രസ്തുത
പദ്ധതി ഏത് ഏജന്‍സി
മുഖേനയാണ്
നടപ്പിലാക്കുന്നതെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി 2014-2015
ല്‍ എത്ര തുക
നീക്കിവയ്ക്കുകയുണ്ടായിയെന്നും
ഇതുവരെ എത്ര തുക
ചെലവഴിക്കുകയുണ്ടായിയെന്നും
അറിയിക്കുമോ;
(ഡി)
ആകെ എത്ര
യുവസംരംഭകര്ക്ക്
ധനസഹായം
നല്‍കുകയുണ്ടായിയെന്ന്
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച ഉത്തരവുകള്‍
ലഭ്യമാക്കുമോ?
പൊതുമേഖലാസ്ഥാപനങ്ങളിലെ
സാങ്കേതിക വിദ്യാ ഉപയോഗം
2161.
ശ്രീ.ഇ.പി.ജയരാജന്
,,
കെ. ദാസന്
,,
എം. ഹംസ
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാസ്ഥാപനങ്ങളെ
സ്വകാര്യമേഖലയുമായി
മത്സരിക്കാന്‍
സജ്ജമാക്കത്തക്കവിധം
ഉയര്‍ന്ന സാങ്കേതിക
വിദ്യകള്‍ ഫലവത്തായി
ഉപയോഗപ്പെടുത്താന്‍
സാധിക്കുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
സ്വകാര്യമേഖലയിലെ
വ്യവസായ
അഭിവൃദ്ധിക്കായി
നടപ്പാക്കുന്ന
പദ്ധതികള്‍ പോലെ
പൊതുമേഖലയില്‍
നടപ്പാക്കാത്തതിനാല്‍
പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക്
പുരോഗതി കെെവരിക്കാന്‍
സാധിക്കുന്നില്ല എന്ന
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
സാങ്കേതിക
വിദ്യ
പുരോഗമിക്കുന്നതിനനുസൃതമായി
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ അവ
പ്രാവര്‍ത്തികമാക്കുന്നതിന്
എന്ത് സംവിധാനമാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കാമോ ?
ചില്ലറ
വിപണന രംഗത്തെ വിദേശ നിക്ഷേപം
T 2162.
ശ്രീ.ഇ.പി.ജയരാജന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചില്ലറ
വിപണന രംഗത്തെ വിദേശ
നിക്ഷേപം സംബന്ധിച്ച
നിലപാട് വ്യക്തമാക്കാമോ
;
(ബി)
മുന്‍
കേന്ദ്ര സര്‍ക്കാരിന്റെ
നയം തന്നെ ഇപ്പോഴത്തെ
കേന്ദ്രസര്‍ക്കാരും
പിന്തുടരുന്നതായുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
നയരേഖ
പുറത്തുവന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എഫ്.ഡി.ഐ
സംസ്ഥാനത്ത് വേണ്ട എന്ന
നിലപാട് ഇപ്പോഴത്തെ
കേന്ദ്ര സര്‍ക്കാരിനെ
എഴുതി
അറിയിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ?
ക്വാറികളുടെ
സ്ഥിതിവിവര കണക്കുകൾ
T 2163.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഞ്ച് ഹെക്ടറില്‍ താഴെ
വിസ്തൃതിയുള്ള,
ലെെസന്സോടുകൂടി
പ്രവര്‍ത്തിക്കുന്ന
എത്ര ക്വാറികളുണ്ടെന്ന്
വിശദമാക്കാമോ ; ജില്ല
തിരിച്ച് എണ്ണം
വെളിപ്പെടുത്താമോ ;
(ബി)
അഞ്ച്
ഹെക്ടറിന് മുകളില്‍
ലെെസന്സോടുകൂടി
പ്രവര്‍ത്തിക്കുന്നവ
എത്ര ;
(സി)
ലെെസന്‍സില്ലാതെ
പ്രവര്‍ത്തിക്കുന്നതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളവ
എത്ര ;
(ഡി)
പാരിസ്ഥിതിക
അനുമതി ഇല്ലാതെ
പ്രവര്‍ത്തിച്ചുവരുന്ന
എത്ര ക്വാറികളുടെ
പ്രവര്‍ത്തനം
നിര്‍ത്തിവെച്ചിട്ടുണ്ട്
; ജില്ല തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ ;
(ഇ)
ഇൗ
സര്‍ക്കാറിന്റെ കാലത്ത്
എത്ര ക്വാറികള്‍ക്ക്
ലെെസന്‍സ്
നല്കുകയുണ്ടായിട്ടുണ്ട്
; ജില്ല തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ ?
കാസര്‍ഗോഡ്
ജില്ലയിലെ ചെങ്കല്‍,
കരിങ്കല്‍ ക്വാറികള്‍
T 2164.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
ചെങ്കല്‍, കരിങ്കല്‍
ക്വാറികളാണ്
നിലവിലുളളതെന്ന്
പഞ്ചായത്ത് തിരിച്ച്
കണക്ക് നല്‍കാമോ ;
(ബി)
ഇതില്‍
എക്സ്പ്ലോസീവ് ലൈസന്‍സ്
ലഭിച്ചിട്ടുള്ള
ക്വാറികള്‍ ഉണ്ടോ ;
(സി)
എങ്കില്‍
ക്വാറി, സ്ഥലം ,
ലൈസന്‍സ് കാലാവധി
എന്നിവ സംബന്ധിച്ച
വിവരങ്ങള്‍ നല്‍കാമോ ?
കൈത്തറി
ഉല്പന്നങ്ങളുടെ വിപണനം
2165.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
ഉല്പന്നങ്ങളുടെ
വിപണനത്തിന്റെ
പ്രചരണത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
മേഖലയിലുള്ള
തൊഴിലാളികള്‍ക്ക്
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(സി)
അവരുടെ
ക്ഷേമത്തിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ഇ-ഫയല്‍
സമ്പ്രദായം
2166.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഫയല്‍
സമ്പ്രദായം എല്ലാ
വകുപ്പുകളിലും
നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഇ-ഫയലിംഗ്
പ്രായോഗികതലത്തില്‍
കൊണ്ടുവന്നപ്പോള്‍
ഉണ്ടായ
ബുദ്ധിമുട്ടുകളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ഇ-പെയ്മെന്റ്
ഗേറ്റ് വേ
2167.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പെയ്മെന്റ്
ഗേറ്റ് വേ നിലവില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
സേവനങ്ങള്ക്കാവശ്യമായി
വരുന്ന പണമിടപാടുകള്‍
ഓണ്‍ലൈനായി നടത്താന്‍
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
സംവിധാനത്തിലുള്ളത്
;വിശദമാക്കുമോ?
(സി)
പ്രസ്തുത
സംവിധാനം
നടപ്പിലാക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഇ-ഡിസ്ട്രിക്ട്
പബ്ലിക് പോര്‍ട്ടല്‍ സംവിധാനം
2168.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഡിസ്ട്രിക്ട്
പബ്ലിക് പോര്‍ട്ടല്‍
സംവിധാനത്തിന് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ് ;
വിശദമാക്കുമോ ;
(സി)
സര്‍ക്കാര്‍
സേവനങ്ങള്‍
ഓണ്‍ലൈനിലൂടെ
ലഭിക്കാന്‍ എന്തെല്ലാം
സംവിധാനങ്ങളാണ് ഇതില്‍
ഒരുക്കിയിരിക്കുന്നത് ;
(ഡി)
പ്രസ്തുത
സംവിധാനം വഴി
എന്തെല്ലാം സേവനങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ ?
എെ.ടി.
വികസനം
2169.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എെ.ടി
വികസനം നഗരങ്ങളിലും
ഗ്രാമങ്ങളിലും
എത്തിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
ഏതെല്ലാം
പദ്ധതികളാണ് ഇതിനായി
പ്രയോജനപ്പെടുത്തുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ഡി)
ആരുടെയൊക്കെ
സഹായമാണ് പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ചിട്ടുള്ളത്
;വിശദമാക്കുമോ?
വെബ്
സൈറ്റ് സംയോജനം
2170.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.മുരളീധരന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സേവനങ്ങള്‍
ലഭ്യമാക്കുന്ന
നിലവിലുള്ള വിവിധ വെബ്
സെെറ്റുകളെ
സംയോജിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി ആരുടെ
സഹായത്തോടുകൂടിയാണ്
പ്രാവര്‍ത്തികമാക്കുന്നത്;വിശദമാക്കാമോ
;
(സി)
പ്രസ്തുത
പദ്ധതിക്കായി എെ.ടി.
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ?
ലേണ്‍
ടു കോര്‍ഡ് പദ്ധതി
2171.
ശ്രീ.ലൂഡി
ലൂയിസ്
,,
കെ.ശിവദാസന്‍ നായര്‍
,,
വര്‍ക്കല കഹാര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലേണ്‍
ടു കോര്‍ഡ് പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ ;
(സി)
പുതുതലമുറയ്ക്ക്
ഐ.റ്റി.വിദ്യാഭ്യാസം
സുഗമമായും ചെലവ് കുറഞ്ഞ
വിധത്തിലും നേടുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്
;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
അക്ഷയ
കേന്ദ്രങ്ങള്‍ക്ക് നല്‍കാനുള്ള
കുടിശ്ശിക
2172.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അക്ഷയ
കേന്ദ്രങ്ങള്‍ക്ക്
വിവിധ പദ്ധതികള്‍
നടപ്പിലാക്കിയതിന്
ഭീമമായ കുടിശ്ശിക
നല്‍കാനുണ്ടെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
അവയുടെ പ്രവര്‍ത്തനത്തെ
ദോഷകരമായി
ബാധിക്കുന്നുവെന്നും
പ്രസ്തുത കേന്ദ്രങ്ങള്‍
അടച്ചുപൂട്ടല്‍
ഭിഷണിയിലാണെന്നുമുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
കേന്ദ്രങ്ങള്‍ വഴിയുള്ള
സേവനങ്ങള്‍ക്ക്
ഈടാക്കുന്ന സര്‍വ്വീസ്
ചാര്‍ജ്ജ്
വെട്ടിക്കുറയ്ക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(ഡി)
എങ്കില്‍
പ്രസ്തുത തീരുമാനം
അക്ഷയ കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തെ
ദോഷകരമായി
ബാധിക്കുവാന്‍
ഇടയാക്കുന്നതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
പ്രസ്തുത
കേന്ദ്രങ്ങള്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക
അടിയന്തിരമായി കൊടുത്തു
തീര്‍ത്തും സര്‍വ്വീസ്
ചാര്‍ജ്ജ്
വെട്ടിക്കുറച്ച
തീരുമാനം
പുനപരിശോധിച്ചും ഇവയെ
പ്രതിസന്ധിയില്‍
നിന്നും
രക്ഷിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കൊരട്ടി
ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം
ഘട്ട വികസനം
2173.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
ഇന്‍ഫോപാര്‍ക്കിന്റെ
മൂന്നാം ഘട്ട വികസന
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ ;
(ബി)
നിര്‍മ്മാണം
എന്നേക്ക്
പൂര്‍ത്തിയാകുമെന്നും
പുതിയ
കമ്പനികളുള്പ്പെടെയുള്ളവയുടെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ ?
പതിനായിരം
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്
റാസ്ബറി പൈ കമ്പ്യൂട്ടറുകള്‍
നല്കുന്ന പദ്ധതി
2174.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനായിരം
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
റാസ്ബറി പൈ
കമ്പ്യൂട്ടറുകള്‍
നല്‍കുന്നതിനായി
2014-2015 ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പദ്ധതി
സംബന്ധിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഏത്
ഏജന്‍സി മുഖേനയാണ് ഈ
പദ്ധതി
നടപ്പിലാക്കുന്നത്;
(സി)
ഇതിനായി
എത്ര തുക ബഡ്ജറ്റില്‍
നീക്കിവയ്ക്കുകയുണ്ടായി
;
(ഡി)
ഗുണഭോക്താക്കളായ
വിദ്യാര്‍ത്ഥികളെ
തെരഞ്ഞെടുക്കുകയുണ്ടായോ
;
(ഇ)
എത്ര
വിദ്യാര്‍ത്ഥികള്‍
അപേക്ഷ
സമര്‍പ്പിച്ചുവെന്നും
ഓരോ ജില്ലയില്‍ നിന്നും
എത്ര വിദ്യാര്‍ത്ഥികളെ
വീതം
തെരഞ്ഞെടുത്തുവെന്നും
വ്യക്തമാക്കുമോ ;
(എഫ്)
പ്രസ്തുത
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള ഉന്നമന
പദ്ധതികള്‍
2175.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
വിവരസാങ്കേതികവകുപ്പ്ഏതെല്ലാം
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കി
വരുന്നുണ്ടെന്ന്
വിശദമാക്കാമോ ?
തലശ്ശേരിയിലെ
ഐ.ടി.പാര്‍ക്
2176.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരിയില്‍
ഐ.ടി. പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
ഇതിനായി
പണം
വകയിരുത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വിശദമാക്കാമോ ?
വെര്‍ച്ച്വല്‍
ഐ.റ്റി കേഡര്‍
2177.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെര്‍ച്ച്വല്‍
ഐ.റ്റി കേഡര്‍
സ്ഥാപിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദീകരിക്കാമോ ;
(സി)
ഇ-ഗവേണന്‍സ്
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കുന്നതിന്
മേല്‍നോട്ടം
വഹിക്കുന്നതിനായി
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
കാര്യങ്ങള്‍
വിശദമാക്കാമോ ;
(ഡി)
ആരുടെയെല്ലാം
സഹായത്തോടുകൂടിയാണ് ഇത്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കാമോ ?
അക്ഷയകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനവും ഫീസ്
നിരക്കുകളും
T 2178.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താലൂക്ക്/വില്ലേജ്
ഓഫീസുകളില്‍ നിന്ന്
പൊതുജനങ്ങള്‍ക്ക്
ലഭിക്കേണ്ട വിവിധതരം
സാക്ഷ്യപത്രങ്ങള്‍
ലഭിക്കുന്നതിന്
ചുമതലപ്പെടുത്തിയ
അക്ഷയകേന്ദ്രങ്ങള്‍
ശരിയാംവണ്ണം
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ
; അതിനുള്ള
സംവിധാനങ്ങളും
ക്രമീകരണങ്ങളും
എന്തെന്ന് വിശദമാക്കുമോ
;
(ബി)
ഓരോ
സര്‍ട്ടിഫിക്കറ്റിനും
പൊതുജനങ്ങളില്‍ നിന്ന്
അക്ഷയകേന്ദ്രങ്ങള്‍
ഈടാക്കേണ്ട ഫീസ്
നിരക്ക്
നിശ്ചയിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
ഫീസ്
നിരക്കുകള്‍
അക്ഷയകേന്ദ്രങ്ങളില്‍
പട്ടികയായി
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
അതിനുള്ള നടപടി
സ്വീകരിക്കുമോ ?