ആലില
പദ്ധതി
2056.
ശ്രീ.കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ
നേതൃത്വത്തില്‍ ആലില
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
കാലാവധി
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കേരള
സ്റ്റേറ്റ് മെഡിക്കല്‍ ഷോപ്സ്
കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ
പ്രവർത്തനം
2057.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് മെഡിക്കല്‍
ഷോപ്സ് കോ-ഓപ്പറേറ്റിവ്
സൊസൈറ്റിയുടെ
പ്രവര്‍ത്തനത്തില്‍
ക്രമക്കേടുകള്‍
കണ്ടെത്തിയിരുന്നുവോ;
എങ്കില്‍ അന്വേഷണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ആര്‍ക്കാണ്
അന്വേഷണച്ചുമതല എന്ന്
വ്യക്തമാക്കുമോ;
(ബി)
അന്വേഷണത്തിന്
ഉത്തരവ് ആയത് എന്നാണു്
; അന്വേഷണ കാലാവധി
അവസാനിച്ചോ; അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ?
നന്മ
സ്റ്റോറുകള്‍
2058.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്ത്
പുതുതായി നന്മ
സ്റ്റോറുകള്‍
ആരംഭിക്കുവാനായി ലഭിച്ച
അപേക്ഷകളില്‍ എത്ര
എണ്ണം
നിരസിച്ചിട്ടുണ്ടെന്ന്
കാരണം സഹിതം
വിശദമാക്കുമോ ?
വാടക
കെട്ടിടങ്ങളിൽ
പ്രവർത്തിക്കുന്ന സഹകരണ
സ്ഥാപനങ്ങൾ
2059.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനവധി
സഹകരണ സംഘങ്ങളുടെ
ഓഫീസും അനുബന്ധ
സ്ഥാപനങ്ങളും വാടക
കെട്ടിടങ്ങളിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സഹകരണ
സ്ഥാപനങ്ങള്‍ക്ക് ഓഫീസ്
നിര്‍മ്മിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
ധനസഹായം നല്കുന്നുണ്ടോ
; എങ്കില്‍
വ്യക്തമാക്കുമോ ;
(സി)
സര്‍ക്കാരിന്റെയോ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയോ
കെട്ടിടങ്ങള്‍ സഹകരണ
സംഘങ്ങള്‍ക്ക്
വാടകയ്ക്ക്
നല്കുമ്പോള് ഇളവുകള്‍
നല്‍കുന്നതിന് ഉത്തരവ്
നല്‍കുമോ ?
സഹകരണ
മേഖലയില്‍ പബ്ലിക് റിസ്ക് ഫണ്ട്
2060.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ പബ്ലിക്
റിസ്ക് ഫണ്ട്
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
പബ്ലിക്
റിസ്ക് ഫണ്ട്
നടപ്പിലാക്കുന്നത്
മുഖേന എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
എന്തെല്ലാം
ആനുകൂല്യങ്ങളും
സഹായങ്ങളുമാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ഡി)
ഏതെല്ലാം
തലത്തിലുള്ള സഹകരണ
സംഘങ്ങളിലൂം
ബാങ്കുകളിലുമാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കിയതെന്ന്
വിശദമാക്കുമോ ?
സഹകരണ
സമുച്ചയത്തിന്റെ നിര്‍മ്മാണം
2061.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
സഹകരണ സമുച്ചയത്തിന്റെ
നിര്‍മ്മാണത്തിനായി
സഹകരണസംഘങ്ങളില്‍
നിന്നും ആകെ എത്ര തുക
പിരിച്ചെടുത്തിട്ടുണ്ട്
; ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ ;
(ബി)
സഹകരണ
സമുച്ചയ
നിര്‍മ്മാണത്തിന്
പ്രതീക്ഷിക്കുന്ന തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ ?
ഫണ്ട്
പദ്ധതിറിസ്ക്
2062.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
വി.ഡി.സതീശന്
,,
എം.പി.വിന്‍സെന്റ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിസ്ക്
ഫണ്ട് പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേക്ഷം റിസ്ക് ഫണ്ട്
പദ്ധതിയില്‍ എന്തെല്ലാം
മാറ്റങ്ങള്‍ വരുത്തി ;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
കാലയളവില്‍ റിസ്ക്
ഫണ്ട് പദ്ധതി പ്രകാരം
എത്ര രൂപയുടെ
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ട് ;
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എത്ര തുകയാണ്
ഇൗ ഇനത്തില്‍
നല്‍കിയത്;
വിശദമാക്കുമോ ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
ജില്ലാ
സഹകരണ ബാങ്കുകളുടെ നെല്ല്
സംഭരണം
2063.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്കൃഷിക്കാര്ക്ക്ഏതെല്ലാം
ജില്ലാ സഹകരണ
ബാങ്കുകള്‍ പലിശരഹിത
വായ്പ
നല്‍കിവരുന്നുണ്ട്;
(ബി)
ഏതെല്ലാം
ജില്ലാ സഹകരണ
ബാങ്കുകള്‍ കര്‍ഷകരില്‍
നിന്നും നെല്ല്
സംഭരിക്കുന്നുണ്ട്;
1.7.2011 മുതല്‍
31.5.2015 വരെയുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
നെല്ല്
സംഭരിച്ച വകയില്‍
ഏതെല്ലാം ജില്ലാ സഹകരണ
ബാങ്കുകള്‍
കര്‍ഷകര്‍ക്ക് വില
നല്‍കുന്നതിന്
കുടിശ്ശിക
വരുത്തിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ?
ശ്രീമതി
സരള സമര്‍പ്പിച്ച
അപേക്ഷയില്മേല് നടപടി
2064.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
സഹകരണ സംഘം,
അസി:രജിസ്ട്രാര്‍
ഓഫീസില്‍ ജോലി
ചെയ്തുവരികെ 15
വര്‍ഷങ്ങള്‍ക്കു മുമ്പ്
കാണാതായ ശ്രീ
സദാനന്ദന്റെ സര്‍വ്വീസ്
ആനുകൂല്യങ്ങളും മറ്റും
ലഭിയ്ക്കുന്നതിനായി
അദ്ദേഹത്തിന്റെ ഭാര്യ
ശ്രീമതി സരള,
മുണ്ടയ്ക്കത്തുപറമ്പില്
സമര്‍പ്പിച്ച
അപേക്ഷയില്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നും, നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാന
സഹകരണ വിജിലന്‍സ്
2065.
ശ്രീ.വര്‍ക്കല
കഹാര്‍
,,
എം.എ. വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ വിജിലന്‍സ്
വിഭാഗത്തിന്റെ
അധികാരങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ബി)
സഹകരണ
വിജിലന്‍സ് വിഭാഗം
നിലവില്‍ വന്നശേഷം എത്ര
കേസ്സുകള്‍
അന്വേഷിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്ര കേസ്സുകള്‍ ഇനിയും
അന്വേഷണം
പൂര്‍ത്തീകരിച്ച്
റിപ്പോര്‍ട്ട്
നല്‍കാനുണ്ട്;
വിശദമാക്കുമോ;
(ഡി)
വിജിലന്‍സ്
വിഭാഗത്തിന്റെ
ശമ്പളത്തിനും
മറ്റാനുകൂല്യങ്ങള്‍ക്കും
വാഹനങ്ങളുടെ ഇന്ധന
ചെലവിനും ഉള്‍പ്പെടെ
നാളിതുവരെ എന്ത് തുക
ചെലവഴിച്ചിട്ടുണ്ട്;
ഒരു കേസ്സ്
അന്വേഷണത്തിന് ശരാശരി
എന്ത് തുക ചെലവ്
വന്നിട്ടുണ്ട്;
(ഇ)
നിലവിലെ
സഹകരണ വിജിലന്‍സിന്റെ
പ്രവര്‍ത്തനത്തില്‍
പോരായ്മകളുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ; എങ്കില്‍
സഹകരണ വിജിലന്‍സ്
സംവിധാനം
പുന:സംഘടിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
ആലപ്പുഴ
ജില്ലയിലെ കര്‍ഷക സേവന
കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
2066.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ സഹകരണ
വകുപ്പിന്റെ കീഴില്‍
എത്ര കര്‍ഷക സേവന
കേന്ദ്രങ്ങളാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
രൂപീകരിച്ചിട്ടുള്ളത്;
എവിടെയെല്ലാമാണ് ഇവ
സ്ഥാപിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
കര്‍ഷക സേവന
കേന്ദ്രങ്ങള്‍, ആലപ്പുഴ
ജില്ലയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതുവരെ നടത്തിയതെന്ന്
വ്യക്തമാക്കാമോ?
നിക്ഷേപ
സുരക്ഷാഫണ്ട് ബോര്‍ഡ്
2067.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
സണ്ണി ജോസഫ്
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിക്ഷേപ
സുരക്ഷാഫണ്ട് ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സഹകരണ
സംഘങ്ങളിലെ
നിക്ഷേപങ്ങള്‍ക്ക്
സുരക്ഷിതത്വം
ഉറപ്പാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങളില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; വിശദമാക്കുമോ ;
(ഡി)
ഏതെല്ലാംതരം
സഹകരണ സംഘങ്ങളിലെ
നിക്ഷേപങ്ങള്‍ക്കാണ്
സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കോട്ടയം-മരങ്ങാട്ട്പള്ളി
സര്‍വ്വീസ് കോ- ഓപ്പറേറ്റീവ്
ബാങ്കിന്റെ ആഭിമുഖ്യത്തില്‍
കേരളാ കോ-ഓപ്പറേറ്റീവ്
ഡെപ്പോസിറ്റ് ഗ്യാരന്റി
സ്കീമം
2068.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം-മരങ്ങാട്ട്പള്ളി
സര്‍വ്വീസ് കോ-
ഓപ്പറേറ്റീവ്
ബാങ്കിന്റെ
ആഭിമുഖ്യത്തില്‍ കേരളാ
കോ-ഓപ്പറേറ്റീവ്
ഡെപ്പോസിറ്റ് ഗ്യാരന്റി
സ്കീമില്‍ അധികമായി
അടച്ച പ്രീമിയം തുക
തിരികെ നല്കുന്നതു
സംബന്ധിച്ച്
നല്‍കിയിരുന്ന
പരാതിയില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഡെപ്പോസിറ്റ് തിരികെ
നല്‍കുന്നതിന്
എന്തെങ്കിലും നിയമ
തടസ്സം ഉണ്ടോ; എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ; ഇതു
പരിഹരിക്കുന്നതിന്
സ്വീകരിക്കേണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ത്രിവേണി
നീതി നന്മ
സ്റ്റോറുകളിലൂടെ
നിത്യോപയോഗ സാധനങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
2069.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍ എത്ര
ത്രിവേണി, നീതി, നന്മ
സ്റ്റോറുകള്‍ പുതുതായി
ആരംഭിച്ചിട്ടുണ്ടെന്നും,
അവ എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലയിലെ
ത്രിവേണി, നീതി, നന്മ
സ്റ്റോറുകളില്‍
ആവശ്യത്തിന് സാധനങ്ങള്‍
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
നിത്യോപയോഗസാധനങ്ങളുടെ
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്റെ
ഭാഗമായി പ്രസ്തുത
സ്റ്റോറുകളില്‍
ആവശ്യത്തിന് സാധനങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
കേപ്പിലെ
കോണ്‍ട്രാക്ട് നിയമനങ്ങള്‍
2070.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേപ്പിലെ
ജീവനക്കാരെ ഏഴുവര്‍ഷ
കോണ്‍ട്രാക്ട്
വ്യവസ്ഥയില്‍
നിയമിച്ചത് എന്നാണ്;
അത്തരത്തില്‍ എത്ര
ജീവനക്കാര്‍ക്ക് നിയമനം
നല്കി; അവരുടെ പേരും
മേല്‍വിലാസവും
അടങ്ങുന്ന പട്ടിക
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസ്ഥയില്‍
ജീവനക്കാരെ
നിയമിക്കുന്നതിന്
തീരുമാനമെടുത്ത കേപ്പ്
എക്സിക്യൂട്ടീവ്
കമ്മിറ്റി
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഏഴുവര്‍ഷ
കോണ്ട്രാക്ടില്
കേപ്പില്‍
നിയമിച്ചിരുന്ന
ജീവനക്കാര്‍ക്ക്
ആര്‍ക്കെങ്കിലും സ്ഥിരം
നിയമനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഫയലുകളുടെ
നിലവിലെ സ്ഥിതി
2071.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2444/ബി.2/2015/സഹകരണം,
തീയതി 12/3/15,
2518/ബി. 2 / 2015
സഹകരണം, തീയതി 12/3/15
എന്നീ ഫയലുകളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് ;
(ബി)
പ്രസ്തുത
ഫയലുകളുടെ നിലവിലെ
സ്ഥിതി
വെളിപ്പെടുത്തുമോ ?
ചേര്‍ത്തല
ചാലില്നിവര്ത്തില്
ശ്രീ.അപ്പുവിന്റെ ഭൂമി വിട്ടു
നല്‍കുന്നത്
2072.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല 1668-ാം
നമ്പര്‍ സര്‍വ്വീസ്
സഹകരണ ബാങ്കിന്
നല്‍കാനുണ്ടായിരുന്ന
വായ്പാ കുടിശികയ്ക്ക്
വികലാംഗനും
പട്ടികജാതിയില്‍
പെട്ടയാളും
നിര്‍ദ്ധനനുമായ
ചേര്‍ത്തല
ചാലില്നിവര്ത്തില്
ശ്രീ.അപ്പു എന്ന
കക്ഷിയില്‍ നിന്നും
ബാങ്ക് ഏറ്റെടുത്ത
കിടപ്പാടം ആവശ്യപ്പെട്ട
തുക പൂര്‍ണ്ണമായും
അടച്ചുതീര്‍ത്തിട്ടും
മടക്കി നല്‍കാത്തത്
എന്തുകൊണ്ടാണെന്നു
പറയാമോ?
(ബി)
മുഖ്യമന്ത്രിയുടെ
2013-ലെ ജനസമ്പര്‍ക്ക
പരിപാടിയില്‍
ഇതുസംബന്ധിച്ച്
ശ്രീ.അപ്പു നല്കിയ
നിവേദനത്തിന്മേല്
മുഖ്യമന്ത്രി നല്കിയ
ഉറപ്പു പ്രകാരം
കോ-ഓപ്പറേറ്റീവ്
രജിസ്റ്റ്രാര്‍ വസ്തു
മടക്കിനല്കാന്
ഉത്തരവ് നല്‍കാത്തത്
എന്തുകൊണ്ടാണെന്നു
പറയാമോ?
(സി)
ഇതു
സംബന്ധിച്ച്
25/07/2014-ല്‍ സഹകരണ
സംഘം ജോയിന്റ്
രജിസ്റ്റ്രാര്‍,
രജിസ്റ്റ്രാര്‍ക്ക്
അയച്ചിരുന്ന
സിപി.2/4301/2014
നമ്പര്‍ ഫയല്‍
സംബന്ധിച്ച തീര്‍പ്പ്
എന്താണെന്ന് പറയാമോ; ഈ
ഫയലിലെ
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
(ഡി)
ശ്രീ.അപ്പുവിന് സ്വന്തം
ഭൂമി മടക്കി നല്കാന്
ഇത്രയേറെ സാങ്കേതിക
ബുദ്ധിമുട്ട്
ഉണ്ടെങ്കില്‍
എന്തിനുവേണ്ടിയായിരുന്നു
അദ്ദേഹത്തില്‍ നിന്നും
സ്വന്തം കിടപ്പാടത്തിനു
പുറമേ കുടിശിക തുകയും
പലിശയും ഈടാക്കിയത്
എന്നു പറയാമോ?
പട്ടികജാതി
/ പട്ടികവര്‍ഗ്ഗ
വിഭാഗത്തില്പെട്ടവര്ക്കു
സഹകരണബാങ്കുകള്‍ വഴി
കടാശ്വാസം
2073.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
/ പട്ടികവര്‍ഗ്ഗ
വിഭാഗത്തില്പെട്ടവര്ക്കു
സഹകരണബാങ്കുകള്‍ വഴി
കടാശ്വാസം
നല്കുന്നുണ്ടോ ;
വിശദവിവരം നല്‍കാമോ ;
(ബി)
സമയപരിധി
ഏതു മുതല്‍
ഏതുവരെയെന്ന്
വ്യക്തമാക്കാമോ ;
സമയപരിധി നീട്ടുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കേപ്പിന്റെ
സാമ്പത്തികസ്ഥിതി
2074.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേപ്പ്
സാമ്പത്തിക
തകര്‍ച്ചയിലാണോ;
ആണെങ്കില്‍ അതിനുള്ള
കാരണം
വ്യക്തമാക്കാമോ;കേപ്പിന്റെ
പൊതു സാമ്പത്തികസ്ഥിതി
വിശദമാക്കാമോ;
(ബി)
കേപ്പിലെ
ജീവനക്കാര്‍ക്ക് ഒരു
മാസത്തെ ശമ്പളം
നല്കാന് എന്തു തുക
വേണ്ടിവരും,
വ്യക്തമാക്കാമോ;
(സി)
കേപ്പിലെ
ജീവനക്കാര്‍ക്ക് 2015
മേയ് മാസത്തെ ശമ്പളം
നല്‍കിയിട്ടുണ്ടോ ;
എങ്കിൽ എന്നാണ്
നല്‍കിയത്;
ഇതിനാവശ്യമായ തുക
എങ്ങനെയാണ്
കണ്ടെത്തിയത്,
വ്യക്തമാക്കുമോ?
(ഡി)
കേപ്പ്
ഏതെല്ലാം
സ്ഥാപനങ്ങളില്‍നിന്ന്
വായ്പയും
ഓവര്‍ഡ്രാഫ്റ്റും
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ;
(ഇ)
വായ്പയും
ഓവര്‍ ഡ്രാഫ്റ്റും
എടുത്ത വകയില്‍ എന്തു
തുക ഇനിയും
സ്ഥാപനങ്ങള്‍ക്ക്
തിരിച്ചടയ്ക്കുവാനുണ്ട്;
(എഫ്)
കേപ്പിന്റെ
കീഴിലുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ എത്ര
സീറ്റുകള്‍ നിലവില്‍
ഒഴിഞ്ഞുകിടപ്പുണ്ട്;
പ്രസ്തുത സീററുകളില്
അഡ്മിഷന് നല്കാന്
കഴിയാതിരുന്നത്
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(ജി)
കൊച്ചി
സഹകരണ മെഡിക്കല്‍
കോളേജ് സര്‍ക്കാര്‍
ഏറ്റെടുത്തശേഷം
അവിടെയുള്ള
ജീവനക്കാരുടെ ശമ്പളം,
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍,
ഉപകരണങ്ങള്‍ വാങ്ങല്‍
എന്നിവയ്ക്കായി കേപ്പ്
എത്ര കോടി രൂപ
ചെലവഴിച്ചു;
വിശദമാക്കാമോ?
പയ്യന്നൂര്‍
ഖാദി വ്യവസായ കേന്ദ്രം
2075.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
ഖാദി വ്യവസായ
കേന്ദ്രത്തില്‍
പുതുതായി എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
കേന്ദ്രത്തില്‍ എത്ര
തൊഴിലാളികളാണ്
ജോലിചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കേന്ദ്രത്തില്‍
പുതുതായി എത്ര
പേര്‍ക്ക് തൊഴില്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡ് നല്കുന്ന സബ്സിഡി
2076.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ ഫെഡ് വഴി
വിതരണം ചെയ്യുന്ന
ഏതൊക്കെ നിത്യോപയോഗ
സാധനങ്ങള്‍ക്കാണ്
സബ്സിഡി നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡ് സ്ഥാപനങ്ങള്‍
2077.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കണ്‍സ്യൂമര്‍ ഫെഡ്
പുതുതായി എന്തൊക്കെ
സ്ഥാപനങ്ങള്‍ തുടങ്ങി;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എത്ര
ജീവനക്കാരെ ഈ പുതിയ
സ്ഥാപനങ്ങളില്‍
നിയമിച്ചു;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
ഇതില്‍
ഇതുവരെ എത്ര
സ്ഥാപനങ്ങള്‍ പൂട്ടി;
എത്ര ജീവനക്കാരെ
പിരിച്ചുവിട്ടു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കണ്‍സ്യൂമര്‍
ഫെഡിന്റെ നിലവിലുള്ള
കടബാധ്യത എത്രയാണ്;
സര്‍ക്കാരില്‍ നിന്നും
എത്ര തുക
ലഭിക്കാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
കണ്‍സ്യൂമര്‍
ഫെഡിലെ ക്രമക്കേടുകള്‍
2078.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡില്‍ നടത്തിയ
ക്രമക്കേടുകളെ
തുടര്‍ന്ന് കൊല്ലം
ജില്ലയില്‍ സസ്പെന്ഷന്
വിധേയരായ ഉദ്യോഗസ്ഥരുടെ
പേരുവിവരം
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍ നടത്തിയ
ക്രമക്കേടുകള്‍
എന്തെല്ലാമാണ് ;
ക്രമക്കേടുകളെ
തുടര്‍ന്ന്
കണ്‍സ്യൂമര്‍ഫെഡിന്
ഉണ്ടായ നഷ്ടം എത്ര
തുകയുടേതാണെന്ന്
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ നിലനില്‍പ്പ്
2079.
ശ്രീ.എസ്.ശർമ്മ
,,
ബി.സത്യന്
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ
നിലനില്പുതന്നെ
അപകടത്തിലാവും വിധം
തകര്‍ച്ചയെ
അഭിമുഖീകരിക്കുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പൊതുവിപണികളില്‍
വിലക്കയറ്റം
തടയുന്നതിന് ഏറെ
പ്രയോജനകരമായ രീതിയില്‍
പ്രവര്‍ത്തിച്ചിരുന്ന
കണ്‍സ്യൂമര്‍ഫെഡ്
ഇത്തരത്തില്‍
തകര്‍ച്ചയില്‍
എത്താനുണ്ടായ കാരണം
വ്യക്തമാക്കുമോ;
(സി)
പൊതുവിപണിയില്‍
ഇടപെടേണ്ടുന്ന സഹകരണ
സ്ഥാപനങ്ങള്‍
തകര്‍ക്കപ്പെട്ടാല്‍
സാധാരണക്കാര്‍ക്ക്
ഏതെല്ലാം രീതിയില്‍
പ്രതിസന്ധി
സൃഷ്ടിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
നിത്യോപയോഗ
സാധനങ്ങളുടെ വില വർദ്ധനവ്
2080.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവശ്യ
സാധനങ്ങളുടെ വില
വര്‍ദ്ധിച്ചത്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ ;
(ബി)
നിത്യോപയോഗ
സാധനങ്ങള്‍ പലതും
കണ്‍സ്യൂമര്‍ ഫെഡ് വഴി
സബ്സിഡി നിരക്കില്‍
വിതരണം ചെയ്യുന്നില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; അവശ്യ സാധനങ്ങളുടെ
ലഭ്യത ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
വിശദമാക്കാമോ ;
(സി)
കണ്‍സ്യൂമര്‍
ഫെഡ് വഴി
അവശ്യസാധനങ്ങള്‍ വിതരണം
ചെയ്ത വകയില്‍
സബ്സിഡിയായി
കണ്‍സ്യൂമര്‍ ഫെഡിന്
സര്‍ക്കാരില്‍ നിന്നും
പണം ലഭിക്കാനുണ്ടോ ;
ഉണ്ടെങ്കില്‍ ഏതു
വര്‍ഷം മുതല്‍ എത്ര തുക
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ഡി)
ഇൗ
തുക
കൊടുത്തുതീര്‍ക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
കണ്‍സ്യൂമര്‍ഫെഡ്
സ്ഥാപനങ്ങള്‍
T 2081.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ആകെ എത്ര കണ്‍സ്യൂമര്‍
ഫെഡ്
സ്ഥാപനങ്ങള്‍/സ്റ്റോറുകള്‍
നിലവില്‍ ഉണ്ട് ; ഇവ
എവിടെയൊക്കെയെന്ന്
വിശദമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കണ്‍സ്യൂമര്‍ ഫെഡില്‍
എത്ര കോടി രൂപയുടെ
ബിസിനസ്സ്
നടത്തിയിട്ടുണ്ട് ;
വര്‍ഷം തിരിച്ചുള്ള
കണക്ക് നല്‍കുമോ ;
(സി)
ഈ
സ്ഥാപനത്തിന്റെ 2011
ജൂണ്‍ മുതലുള്ള
പ്രവര്‍ത്തന പുരോഗതി
വെളിപ്പെടുത്തുമോ ;
(ഡി)
കേരളത്തില്‍
കണ്‍സ്യൂമര്‍ ഫെഡിന്റെ
വണ്ടിയില്‍
സഞ്ചരിക്കുന്ന
സ്റ്റോറുകള്‍/കടകള്‍
എത്ര എണ്ണം ഉണ്ട് ;
ജില്ല തിരിച്ച്
വിവരിക്കുമോ;
(ഇ)
കണ്‍സ്യൂമര്‍
ഫെഡ് ഏതെങ്കിലും
സ്ഥാപനങ്ങള്‍/ബാങ്കുകള്‍
നിന്ന് ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലോണ്‍ എടുത്തിട്ടുണ്ടോ
;
(എഫ്)
ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശം
നല്‍കുമോ; കഴിഞ്ഞ നാല്
വർഷത്തെ ബഡ്ജറ്റുകളില്
കണ്‍സ്യൂമര്‍ ഫെഡിന്
പ്രത്യേകമായി തുക
നീക്കിവച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ?
കണ്‍സ്യൂമര്‍ഫെഡ്
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
2082.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കണ്‍സ്യൂമര്‍ഫെഡിനു
കീഴില്‍ പുതുതായി എത്ര
സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
എവിടെയൊക്കെ ;
(ബി)
മേല്‍
കാലയളവില്‍ എത്ര
കണ്‍സ്യൂമര്‍ഫെഡ്
സ്ഥാപനങ്ങളാണ്
അടച്ചുപൂട്ടിയിട്ടുള്ളത്
; ഇതുമൂലം എത്ര
പേര്‍ക്കാണ് തൊഴില്‍
നഷ്ടപ്പെട്ടത് ;
(സി)
ഈ
കാലയളവില്‍
കണ്‍സ്യൂമര്‍ഫെഡിന്റെ
വിവിധ സ്ഥാപനങ്ങളില്‍
നിയമിച്ച താത്കാലിക
ജീവനക്കാരുടെ ദിവസവേതനം
എത്രയാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങള്‍
അടച്ചുപൂട്ടുന്നതുമൂലം
തൊഴില്‍ നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍ എന്തൊക്കെ?
കണ്‍സ്യൂമര്‍ഫെഡിലെ
കുടിശ്ശിക
2083.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡില്‍
സാധനങ്ങള്‍
എത്തിക്കുന്നവര്‍ക്ക്
കുടിശ്ശിക ഇനത്തില്‍
തുക നല്കുവാനുണ്ടോ;
എങ്കില്‍ എത്ര രൂപ
കുടിശ്ശിക ഉണ്ടെന്നും
എന്നേക്ക് ഇത്
പൂര്‍ണ്ണമായും വിതരണം
ചെയ്യാന്‍ കഴിയും എന്ന്
വ്യക്തമാക്കാമോ?
ഖാദി
ഗ്രാമ വ്യവസായ സംഘങ്ങള്‍ .
2084.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
ഗ്രാമവ്യവസായ
സഹകരണസംഘങ്ങളില്‍ എത്ര
പേര്
തൊഴിലെടുക്കുന്നുവെന്നു
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
മിനിമം കൂലി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കാമോ?
ചെറുകിട
സഹകരണ സംഘങ്ങള്‍
2085.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുകിട
സഹകരണ സംഘങ്ങള്‍
സാമ്പത്തിക പരിമിതിമൂലം
പുതിയ പദ്ധതികള്‍
ഏറ്റെടുക്കുന്നതിന്
വിമുഖത കാണിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ചെറുകിട
സംഘങ്ങള്‍ക്ക് സഹകരണ
ബാങ്കുകളില്‍
നിന്നുപോലുംവേണ്ടത്ര
വായ്പ
നല്കുന്നില്ലായെന്നത്
പരിശോധിച്ചിട്ടുണ്ടോ ;
(സി)
സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
?
റിബേറ്റ്
ഇനത്തില്‍ കുടിശ്ശിക
2086.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈത്തറി സഹകരണ
സംഘങ്ങള്‍ക്ക് റിബേറ്റ്
ഇനത്തില്‍ എത്ര തുക
കുടിശ്ശികയായി
നല്‍കാനുണ്ടെന്ന്
അറിയിക്കാമോ ;
(ബി)
റിബേറ്റ്
അടക്കമുള്ള തുക
നല്കാത്തതിനാല്
ഇത്തരം സംഘങ്ങള്‍
അടച്ച് പൂട്ടല്‍
ഭീഷണിയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കുമോ ?
സ്പിന്നിംഗ്
മേഖലയിലെ പ്രതിസന്ധി
2087.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്പിന്നിംഗ്
വ്യവസായം ഗുരുതരമായ
പ്രതിസന്ധി
നേരിടുകയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
സ്പിന്നിംഗ്
മില്ലുകളില്‍
ഉപയോഗിയ്ക്കുന്ന
സാങ്കേതികവിദ്യയും
ഉപകരണസാമഗ്രികളും പലതും
കാലഹരണപ്പെട്ടതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരം മില്ലുകളുടെ
നവീകരണത്തിനും ഇൗ
മില്ലുകളുടെ വിറ്റുവരവ്
വര്ദ്ധിപ്പിയ്ക്കുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?