നീര
ഉല്പാദിപ്പിക്കുന്നതിനുളള
അനുമതി
T 1771.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേര
കര്‍ഷക
കൂട്ടായ്മകള്‍ക്ക് നീര
ഉല്പാദിപ്പിക്കുന്നതിന്
അനുമതി
നല്‍കുന്നതിനേയും
അബ്കാരി നിയമത്തിലും
ചട്ടത്തിലും ആവശ്യമായ
ഭേദഗതി
വരുത്തുന്നതിനേയും
കുറിച്ച് പഠിക്കാന്‍
2013 ജനുവരി 15-ന്
നിയമിച്ച സമിതി 2013
മെയ് 18-ന്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
ഉള്ളടക്കം
വ്യക്തമാക്കുമോ ;
(ബി)
ഇതനുസരിച്ച്
2013 സെപ്തംബര്‍ 23-ന്
GO(MS)No.160/13 ആയി
നികുതി വകുപ്പ് ഇറക്കിയ
ഭേദഗതി
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
2014 ഫെബ്രുവരി 14-ന്
GO(P)No.27/14 ആയി
നികുതി വകുപ്പ് ഇറക്കിയ
ഭേദഗതി
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഉത്തരവുകളിലെ
അപാകതകള്‍ മൂലം നീര
ഉല്പാദനത്തിനുള്ള
ലൈസന്‍സ്
ലഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
മദ്യ
നിരോധനത്തിന്റെ ഗുണ-ദോഷ
വശങ്ങളും സർക്കാർ വരുമാനവും
1772.
ശ്രീ.എ.കെ.ബാലന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
ജെയിംസ് മാത്യു
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗീകൃത
മദ്യഷോപ്പുകളുടെയും
ബാറുകളുടെയും വില്പന
മാത്രം അടിസ്ഥാനമാക്കി
മദ്യപാനികളുടെ
യഥാര്‍ത്ഥ ഉപഭോഗം
തിട്ടപ്പെടുത്തുന്നത്
എത്രത്തോളം യാ
ര്ത്ഥമായിരിക്കുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
ബാറുകളെ
ആ്രശയിച്ചിരുന്ന ഒരു
വിഭാഗം
ഉപഭോക്താക്കളിപ്പോള്
കള്ളവാറ്റുകാരെയും
സെക്കന്റ്സ്
മദ്യങ്ങളെയും
ആ്രശയിക്കുന്നതായി
അറിയാമോ;
(സി)
എങ്കില്‍
സംസ്ഥാനത്തെ അംഗീകൃതവും
അല്ലാത്തതുമായ മദ്യ
ഉപഭോഗം
തിട്ടപ്പെടുത്താന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ഡി)
ബാറുകളുടെ
ലെെസന്‍സ്
റദ്ദുചെയ്തതിനുശേഷം
സംസ്ഥാനത്ത് വ്യാജമദ്യ
നിര്‍മ്മാണ
യൂണിറ്റുകളും, വ്യാജ
മദ്യവില്പന
കേന്ദ്രങ്ങളും
കണ്ടെത്തുകയുണ്ടായിട്ടുണ്ടോ;
മുന്വര്ഷത്തേയും ഇൗ
വര്‍ഷത്തേയും അബ്കാരി
കേസുകളുടെ ലഭ്യമായ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഇ)
മുന്‍വര്‍ഷം
സ്റ്റേറ്റ് എക്സെെസ്
വഴിയുള്ള വരുമാനം എ്രത
കോടിയായിരുന്നു;
തന്നാണ്ടില്‍
പ്രതീക്ഷിക്കുന്ന
വരുമാനം ബജറ്റില്‍
കണക്കാക്കപ്പെട്ടതെത്ര;
മദ്യനിരോധനത്തിന്‍െറ
പശ്ചാത്തലത്തില്‍
വരുമാനത്തിലെ പ്രതീക്ഷ
കുറഞ്ഞിട്ടുണ്ടോ?
പുതിയ
മദ്യനയം
1773.
ശ്രീ.കെ.രാധാകൃഷ്ണന്
,,
സി.കൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
മദ്യനിരോധനം ഈ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പാക്കുന്നുണ്ടോ
(ബി)
പുതിയ
സാഹചര്യത്തില്‍
മദ്യനയത്തില്‍
കാലോചിതമായ മാറ്റം
വരുത്തുമെന്ന്
സര്‍ക്കാര്‍ കേരള
ഹൈക്കോടതിയെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ മാറ്റം
സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
മദ്യനയം
രൂപീകരിക്കുന്നതിലും
നടപ്പിലാക്കുന്നതിലും
തുടക്കം മുതലേ
കെടുകാര്യസ്ഥതകളും
പാളിച്ചകളും
സംഭവിച്ചതായുള്ള
വിമര്‍ശനം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉറച്ചതും
ശാസ്ത്രീയവും
സുതാര്യവുമായി ഒരു
മദ്യനയവും അതിനനുസൃതമായ
നടപടികളും
സ്വീകരിക്കാന്‍
സര്ക്കാരിനുദ്ദേശ്യമുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ബാര്‍
ലൈസന്‍സ്
1774.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ബാറുകള്‍ക്ക് ലൈസന്‍സ്
നല്‍കിയിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ബാറുകളില്‍ എത്രയെണ്ണം
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ?
ബിയര്‍/വൈന്‍
പാർലർ ലൈസന്‍സുകള്‍
1775.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സർക്കാർ ഓരോ വര്‍ഷവും
നല്കിയ ബിയര്‍/വൈന്‍
പാർലർ ലൈസന്‍സുകള്‍
എത്ര എന്നു
വ്യക്തമാക്കാമോ ;
(ബി)
നിലവിൽ ബിയർ/വൈൻ പാർലർ
ലൈസന്‍സുകള്‍ ഉള്ളവ
എത്ര ;
(സി)
ബാര്‍
ലൈസന്‍സ് പുതുക്കി
നല്‍കാതിരുന്ന എത്ര
ഹോട്ടലുകള്‍ക്ക്
ബിയര്‍/വൈന്‍ പാർലർ
ലൈസന്‍സ്
നല്‍കിയിട്ടുണ്ട് ;
വ്യക്തമാക്കാമോ ?
സംസ്ഥാന
ബിവറേജസ് കോര്പ്പറേഷന്
വഴിയുളള മദ്യവില്പന
1776.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ബിവറേജസ്
കോര്പ്പറേഷന്
നിലവില്‍ ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്നാണ് മദ്യം,
ബിയര്‍, വൈന്‍
തുടങ്ങിയവ
വാങ്ങുന്നതെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
മദ്യത്തിനും
ബിയറിനും വൈനിനും
ഏതെല്ലാം തീയതികളില്‍
എത്ര ശതമാനം വീതം
നിരക്ക് വര്‍ദ്ധന
കമ്പനികള്‍ക്ക്
അനുവദിച്ചു
കൊടുക്കുകയുണ്ടായി
എന്ന് വ്യക്തമാക്കാമോ ;
(സി)
നിലവില്‍
മദ്യം, ബിയര്‍, വൈന്‍
തുടങ്ങിയവയുടെ
ഇനങ്ങളില്‍ നിലവില്‍
എത്ര ശതമാനം തുക വീതം
ഖജനാവിലേക്ക്
ലഭിക്കുന്നുണ്ട് ;
ബിവറേജസ്
കോര്പ്പറേഷന്
വാങ്ങുന്ന വിലയും
ഉപഭോക്താക്കളില്‍
നിന്നും ഈടാക്കുന്ന
വിലയും വിശദമാക്കാമോ ?
പൂട്ടിയ
ബാറുകളുടെ വിവരങ്ങള്‍
1777.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ബാറുകള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്കമാക്കാമോ ;
(ബി)
ഇപ്പോള്‍
സംസ്ഥാനത്ത് എത്ര
ബാറുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടെന്നും
എത്ര ബിവറേജസ് ഔട്ട്
ലെറ്റുകള്‍
അടച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ ?
എക്സൈസ്
ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
1778.
ശ്രീ.പാലോട്
രവി
,,
വി.റ്റി.ബല്‍റാം
,,
വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പരിശീലനം നല്കുവാന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(സി)
പരിശീലനത്തിനായി
മോഡ്യൂള്‍
തയ്യാറാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
എക്സൈസ്-ക്രൈംബാഞ്ച്
വിഭാഗം ആരംഭിക്കാന്‍ നടപടി
1779.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്-ക്രൈംബാഞ്ച്
വിഭാഗം ആരംഭിക്കുമെന്ന
തീരുമാനം ഇതുവരെ
നടപ്പിലാക്കാത്തതിനുള്ള
കാരണം വിശദമാക്കുമോ ;
(ബി)
ക്രൈംബ്രാഞ്ച്
വിഭാഗം ആരംഭിക്കുന്ന
കാര്യം ഇപ്പോള്‍
പരിഗണനയില്‍ ഉണ്ടോ ;
എങ്കില്‍ അതിന്റെ ഘടന
വിശദമാക്കുമോ ;
(സി)
പ്രസ്തുത
വിഭാഗം എന്ന് മുതല്‍
ആരംഭിക്കുമെന്ന്
അറിയിക്കുമോ ?
ബിവറേജസ് ഔട്ട്
ലെറ്റുകളിലെ ജീവനക്കാരുടെ
അപര്യാപ്തത
1780.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ബിവറേജസ് ഔട്ട്
ലെറ്റുകള്‍
പ്രര്‍ത്തിക്കുന്നുണ്ട്
; ഇവിടങ്ങളില്‍ എത്ര
തസ്തികകളാണ് ആകെയുള്ളത്
; നിലവില്‍ എത്ര
ജീവനക്കാരാണ് ഓരോ
തസ്തികയിലും ഉള്ളത് ;
ഇനി എത്ര
ജീവനക്കാര്‍കൂടി ഓരോ
തസ്തികയിലും
ആവശ്യമുണ്ട് ;
(ബി)
ജീവനക്കാരുടെ
കുറവു മൂലം നിലവിലുള്ള
ജീവനക്കാര്‍ വളരെയധികം
കഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
പരിഹരിക്കാന്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
റാന്നി
ബിവറേജസ് ഔട്ട്
ലെറ്റില്‍ എത്ര
ജീവനക്കാരാണ് വേണ്ടത് ;
നിലവില്‍ ഇവിടെ എത്ര
ജീവനക്കാര്‍ ഉണ്ട് ;
ജീവനക്കാരുടെ കുറവ്
ഇപ്പോള്‍ എങ്ങനെയാണ്
പരിഹരിച്ചു പോകുന്നത് ;
(ഡി)
പനി
ബാധിച്ച് അവധി
ആവശ്യപ്പെട്ടിട്ടും
അധികൃതര്‍ അവധി
നല്‍കാത്തതിനെത്തുടര്‍ന്ന്
ഡ്യൂട്ടിക്കിടെ റാന്നി
ബിവറേജസില്‍
ജീവനക്കാരന്
കുഴഞ്ഞുവിണു മരിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
അസുഖമായിട്ടും
ഇയാള്‍ക്ക് അവധി
നല്‍കാത്ത
മേലുദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ഇ)
റാന്നി
ബിവറേജസിലെ തിരക്ക്
കണക്കിലെടുത്ത്
കൂടുതല്‍ ജീവനക്കാരെ
നിയമിക്കാ൯
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
;എങ്കില്‍ എത്ര പേരെ
അധികമായി നിയമിക്കും
എന്ന് വ്യക്തമാക്കാമോ ?
ജനമൈത്രി
എക്സൈസ്
1781.
ശ്രീ.വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനമൈത്രി
എക്സൈസ് പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ
; പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
വിശദമാക്കുമോ ;
(ബി)
വ്യാജമദ്യം
തടയുവാനും
മദ്യത്തിനെതിരെ
ബോധവത്ക്കരണം
നടത്തുവാനും എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
ആരുടെ
നേതൃത്വത്തിലാണ് ഇത്
പ്രാവര്ത്തികമാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
ബിവറേജസ്
കോര്പ്പറേഷന് ഔട്ട്
ലെററുകളിലെ ബില്ലിംഗ്
സിസ്റ്റം
1782.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിവറേജസ്
കോര്പ്പറേഷന് ഔട്ട്
ലെറ്റുകളില്‍ വ്യാജ
ബില്ലിംഗ് സമ്പ്രദായം
കാണപ്പെടുന്ന സാഹചര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
നിയന്ത്രിയ്ക്കുന്നതിന്
പ്രസ്തുത ഔട്ട്
ലെറ്റുകളിലെ കച്ചവടവും
വിലയും ബില്ലിംഗും ഒരു
നെറ്റ് വര്‍ക്കിലൂടെ
ബന്ധിപ്പിച്ച്
നിരീക്ഷണവിധേയമാക്കാനുളള
നടപടി സ്വീകരിക്കുമോ;
(ബി)
മദ്യം
വാങ്ങുന്ന ഗുണഭോക്താവ്
എല്ലാ നിലയിലും
വഞ്ചിക്കപ്പെടുന്ന
സാഹചര്യം
ഒഴിവാക്കുവാന്‍
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളുന്നതെന്ന്
വ്യക്തമാക്കാമോ?
വ്യാജമദ്യ
കച്ചവടം
1783.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശമദ്യബാറുകള്‍
അടച്ചുപൂട്ടിയ ശേഷം
വ്യാജമദ്യം കച്ചവടം
ചെയ്യുന്നതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് വ്യാജമദ്യ
കച്ചവടം
വര്‍ദ്ധിച്ചിട്ടുണ്ടെന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
വ്യാജമദ്യകച്ചവടം
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
?
ബാറുകളുടെ
ലൈസന്‍സ് പുതുക്കല്‍
1784.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
എത്രവീതം ബാറുകള്‍ക്ക്
ലൈസന്‍സ്
നല്കുകയുണ്ടായിട്ടുണ്ട്;
(ബി)
2014-15
സാമ്പത്തിക വര്‍ഷം
ലൈസന്‍സ് പുതുക്കി
നല്കിയവ എത്ര;
പുതുതായി ലൈസന്‍സ്
നല്കിയവ എത്ര;
(സി)
ലൈസന്‍സിനുള്ള
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
എത്ര അപേക്ഷകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ട്;
ലഭിച്ച എത്ര അപേക്ഷകള്‍
തള്ളിക്കളഞ്ഞിട്ടുണ്ട്;
സര്‍ക്കാരിന്റെ
പരിഗണനയിലിരിക്കുന്നവ
എത്ര; അവ ഏതെല്ലാം;
(ഡി)
വൈന്‍
ബിയര്‍/പാര്‍ലര്‍
ലൈസന്‍സിനുള്ള എത്ര
അപേക്ഷ ഈ വര്‍ഷം
ലഭിച്ചു; എത്രപേര്‍ക്ക്
ലൈസന്‍സ്
നല്കുകയുണ്ടായി;
പരിഗണനയിലിരിക്കുന്നവ
എത്ര; വ്യക്തമാക്കാമോ?
മദ്യനയവും
വരുമാനവും
1785.
ശ്രീ.എ.കെ.ബാലന്
ശ്രീമതി.കെ.കെ.ലതിക
ഡോ.കെ.ടി.ജലീല്‍
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വരുമ്പോൾ
മദ്യനയം സംബന്ധിച്ച
നിലപാട്
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
വര്‍ഷംതന്നെ പ്രസ്തുത
നിലപാട് അനുസരിച്ചുള്ള
നടപടികള്‍
സ്വീകരിക്കുകയുണ്ടായോ ;
എങ്കില്‍ ആ വര്‍ഷവും
ബാറുകളുടെ ലൈസന്‍സ്
പുതുക്കുകയും പുതിയ
ബാറുകള്‍
അനുവദിക്കുകയും ചെയ്തത്
എന്തുകൊണ്ടായിരുന്നുവെന്ന്
വിശദമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര
ബാറുകളും
മദ്യവില്പനശാലകളും
നിലവിലുണ്ടായിരുന്നു ;
എത്ര ബാറുകള്‍ക്ക്
പുതുതായി ലൈസന്‍സ്
നല്‍കിയിട്ടുണ്ട്
(സി)
മദ്യനയത്തിന്റെ
ഫലമായി സ്റ്റേറ്റ്
എക്സൈസില്‍ നിന്നുള്ള
വരുമാനത്തില്‍ കുറവ്
സംഭവിച്ചിട്ടുണ്ടോ ;
2010-11ല്‍ വരുമാനം
എത്രയായിരുന്നു ;
2014-15 ല്‍ വരുമാനം
എത്രയായി വര്‍ദ്ധിച്ചു
; 2015-16 ലെ ബജറ്റില്‍
സ്റ്റേറ്റ് എക്സൈസ് വഴി
പ്രതീക്ഷിക്കുന്ന
വരുമാനം എത്ര ;
(ഡി)
മദ്യനയത്തിന്റെ
ഫലമായി വരുമാനത്തില്‍
കുറവുണ്ടായിട്ടുണ്ടെങ്കില്‍
ശരാശരി എത്ര കോടി രൂപ
പ്രതിവര്‍ഷം ഖജനാവിന്
നഷ്ടം ഉണ്ടായതായി
കണക്കാക്കുന്നു ;
വിശദമാക്കാമോ?
സ്റ്റേറ്റ്
എക്സൈസില്‍ നിന്നുമുള്ള
വരുമാനം
1786.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാറുകളുടെ
ലൈസന്‍സ്
നല്കാതിരുന്നതുമൂലം
സ്റ്റേറ്റ് എക്സൈസില്‍
നിന്നുമുള്ള വരുമാനം
കുറഞ്ഞുവെന്നത് ശരിയാണോ
;
(ബി)
2010-11
ല്‍ സ്റ്റേറ്റ്
എക്സൈസില്‍ നിന്നുമുള്ള
വരുമാനം എത്ര
തുകയായിരുന്നു ;
2013-14 ല്‍ അത്
എത്രയായി വര്‍ദ്ധിച്ചു
; 2014-15 -ല്‍
എത്രയായി വര്‍ദ്ധിച്ചു
; 2015-16 -ലെ
ബഡ്ജറ്റില്‍ സ്റ്റേറ്റ്
എക്സൈസില്‍ നിന്നുള്ള
വരുമാന ലക്ഷ്യം എത്ര
തുകയാണ്;
(സി)
വരുമാനം
കുറഞ്ഞുവെന്നത്
ശരിയാണെങ്കില്‍
ഏതെല്ലാം വര്‍ഷത്തില്‍
എത്ര തുകയുടെ വരുമാനം
കുറവുണ്ടായി എന്നും
ഇതിനകം മൊത്തം എത്ര
തുകയുടെ കുറവുണ്ടായി
എന്നും
വെളിപ്പെടുത്താമോ ;
(ഡി)
സര്‍ക്കാര്‍
വില്‍ക്കുന്ന മദ്യം
കൂടാതെ അനധികൃതമായി
നടക്കുന്ന വില്പന കൂടി
പരിഗണിച്ചാല്‍ മദ്യ
ഉപഭോഗത്തില്‍ ഒരു
കുറവും
ഉണ്ടായിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
മാവേലിക്കര
മണ്ഡലത്തില്‍ എക്സൈസ് ഓഫീസ്
1787.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ എക്സൈസ്
ഓഫീസിന് സ്വന്തമായി
സ്ഥലവും കെട്ടിടവും
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
ചാലക്കുടിയില്‍
എക്സൈസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്
1788.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
താലൂക്ക് ഓഫീസ്
പ്രവര്‍ത്തനം ആരംഭിച്ച്
ഒരു വര്‍ഷം പിന്നിട്ട
സാഹചര്യത്തില്‍ എക്സൈസ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്
ചാലക്കുടിയില്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
ആതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറയില്‍ ഒരു
എക്സൈസ് റെയിഞ്ച് ഓഫീസ്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
വെള്ളരിക്കുണ്ട്
ആസ്ഥാനമായി എക്സൈസ് ഓഫീസ്
1789.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
നിലവില്‍ വന്ന
താലൂക്കുകളില്‍ എക്സൈസ്
ഓഫീസുകള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
വെള്ളരിക്കുണ്ട്
താലൂക്ക് പരിധിയിലുള്ള
ഏഴ് പഞ്ചായത്തുകളിലും
എക്സൈസ് ഓഫീസ് ഇല്ലെന്ന
വസ്തുത പരിഗണിച്ച്
വെള്ളരിക്കുണ്ട്
ആസ്ഥാനമായി റെയ്ഞ്ച്
ഓഫീസ് ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
കാസര്ഗോഡ്എക്സൈസ്
കോംപ്ലക്സ്
1790.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എക്സൈസ്
കോംപ്ലക്സ്
നിര്‍മ്മിക്കാന്‍
ആലോചനയുണ്ടോ ;
ഉണ്ടെങ്കില്‍ അതിനുളള
സ്ഥലം ലഭ്യമാണോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എസ്റ്റിമേറ്റ് തുക
എത്രയാണ്; ഇതിനുള്ള
ഭരണാനുമതിയും
സാങ്കേതികാനുമതിയും
എപ്പോള്‍ ലഭ്യമാകും
എന്ന് വ്യക്തമാക്കാമോ ;
(സി)
കാസര്‍ഗോഡ്
നിയോജകമണ്ഡലത്തിലെ
ബദിയടുക്കയില്‍ എക്സൈസ്
റേയ്ഞ്ച് ഓഫീസ്
നിര്‍മ്മിക്കാന്‍
ഉദ്ദേശമുണ്ടോ ;
ഉണ്ടെങ്കില്‍ ഇതിനുള്ള
സ്ഥലം ലഭ്യമാണോ ;
(ഡി)
പ്രസ്തുത
നി൪മ്മാണത്തിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍ അതിന്റെ
എസ്റ്റിമേറ്റ്
തുകയെത്രന്നും അതിന്
എന്ന് എ എസ്& റ്റി
എസ് ലഭ്യമാകുമെന്നും
വ്യക്തമാക്കാമോ ?
മദ്യത്തില്‍നിന്നുള്ള
വരുമാനം.
1791.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മദ്യത്തില്‍
നിന്നുള്ള
വരുമാനവര്‍ദ്ധന എത്ര
കോടി രൂപയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ബാറുകൾ
അടച്ചതിനുശേഷം
മദ്യത്തില്നിന്നുള്ളവരുമാനത്തിൽ
എത്ര കോടി രൂപയുടെ
കുറവ്
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മാരിടൈം
ബോര്‍ഡ്
1792.
ശ്രീ.കെ.മുരളീധരന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാരിടൈം
ബോര്‍ഡ് സ്ഥാപിക്കാന്‍
നടത്തിയിട്ടുളള
ശ്രമങ്ങള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ബോര്‍ഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(സി)
മത്സ്യസമ്പത്ത്
വേണ്ടവിധത്തില്‍
പ്രയോജനപ്പെടുത്തുവാനായി
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കുമോ ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ?
വല്ലാര്‍
പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍
പ്രവര്ത്തനക്ഷമമാക്കുന്നവേളയിലെ
തൊഴിൽ നഷ്ട പരിഹാരം
1793.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വല്ലാര്‍
പാടം കണ്ടെയ്നര്‍
ടെര്‍മിനല്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
വേണ്ടി ദേശീയ പാത,
റെയില്‍ ലെെന്‍ എന്നിവ
സ്ഥാപിക്കുന്നതിന്
നീക്കം ചെയ്യപ്പെട്ട
ചീനവല, ഉൗന്നിവല
എന്നിവയുടെ ഉടമകള്‍ക്ക്
തൊഴില്‍ നഷ്ടം
പരിഹരിക്കുന്നതിന്
യഥാസമയം നഷ്ട പരിഹാരം
നല്‍കുന്നതിന്
സ്വീകരിച്ച
നടപടിയെന്തെന്ന്
വിശദീകരിക്കാമോ ;
നഷ്ടപരിഹാരത്തിന്
അര്‍ഹരായവര്‍ എത്ര
പേരെന്നും ഇതിന്
ആവശ്യമായി വരുന്ന തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നഷ്ടപരിഹാരത്തുക
എന്നത്തേക്ക് വിതരണം
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ ;
(സി)
തുക
വിതരണം ചെയ്യുന്നതിന്
കാലതാമസം
എന്തുകൊണ്ടെന്നും
ഇക്കാര്യത്തില്‍
തടസ്സമുണ്ടെങ്കില്‍
എന്തെന്നും
വ്യക്തമാക്കാമോ ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
പൊതുമേഖലയില്‍ നടപ്പാക്കല്‍
1794.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതി പൊതുമേഖലയില്‍
നടപ്പാക്കുന്നത്
കേന്ദ്രം
ഏറ്റെടുക്കാന്‍
തയ്യാറാണെന്ന് കേന്ദ്ര
ഷിപ്പിംങ് മന്ത്രി
ശ്രീ. നിതിന്‍ ഗാഡ്കരി
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ ;
(ബി)
ഇക്കാര്യം
സംസ്ഥാന സര്‍ക്കാരിനെ
മറ്റാരെങ്കിലും
അറിയിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍
ഇക്കാര്യത്തിലുളള
നിലപാട് കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ ;
നിലപാട്
വെളിപ്പെടുത്താമോ?
വിഴിഞ്ഞം
ഇന്റര്‍നാഷണല്‍ സീപോര്‍ട്ട്
ലിമിറ്റഡ് കമ്പനിയുടെ ബോര്‍ഡ്
യോഗ തീരുമാനങ്ങള്‍
1795.
ശ്രീ.പി.കെ.ഗുരുദാസന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
വി.ശിവന്‍കുട്ടി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
അദാനിഗ്രൂപ്പിനെ
ഏല്പിക്കാന് ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായുള്ള
എംപവേര്‍ഡ് കമ്മിറ്റി
നല്കിയ ശിപാര്‍ശയുടെ
ഒരു പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ;
(ബി)
നിയമ,
സ്റ്റോര്‍പര്‍ച്ചേസ്
വകുപ്പുകള്‍
ഇക്കാര്യത്തില്‍
ശിപാര്‍ശ
നല്കുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍ അവയുടെ
പകര്‍പ്പുകള്‍
മേശപ്പുറത്ത്
ലഭ്യമാക്കാമോ;
(സി)
പദ്ധതിയുടെ
കണ്‍സള്‍ട്ടന്റുമാരായ
ഏണസ്റ്റ് ആന്റ്
യങ്ങിന്റെ ശിപാര്‍ശ
എന്തായിരുന്നു;
ആയതിന്റെ പകര്‍പ്പ്
സഭയുടെ മേശപ്പുറത്ത്
ലഭ്യമാക്കാമോ;
(ഡി)
പദ്ധതിയുടെ
കാര്യത്തില്‍ അന്തിമ
തീരുമാനം കൈക്കൊണ്ട
മുഖ്യമന്ത്രി
അദ്ധ്യക്ഷനായ വിഴിഞ്ഞം
ഇന്റര്‍നാഷണല്‍
സീപോര്‍ട്ട് ലിമിറ്റഡ്
കമ്പനിയുടെ ബോര്‍ഡ് യോഗ
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു;
യോഗം പരിഗണിച്ച അജണ്ട
നോട്ടിന്റേയും
തിരുമാനങ്ങളുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
എടുത്ത അന്തിമ
തീരുമാനങ്ങള്‍
വിശദമാക്കാമോ?
മത്സ്യബന്ധന
തുറമുഖ വകുപ്പ് മാവേലിക്കര
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
1796.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12, 2012-13,
2013-14, 2014-15
സാമ്പത്തിക
വര്‍ഷത്തില്‍
മാവേലിക്കര
മണ്ഡലത്തില്‍
മത്സ്യബന്ധനവും
തുറമുഖവും വകുപ്പ്
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയെന്നും അവയുടെ
വിശദാംശങ്ങളും വര്‍ഷം
തിരിച്ച് വിശദമാക്കുമോ?
മത്സ്യബന്ധന
തുറമുഖ വകുപ്പിലെ ബജറ്റ്
വിഹിതവും കേന്ദ്രാവിഷ്കൃത
പദ്ധതികളും
1797.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
തുറമുഖ വകുപ്പില്‍ 2010
- 11 മുതല്‍ 2014 - 15
വരെ, ഓരോ വര്‍ഷവും
ബജറ്റില്‍ നീക്കി
വച്ചതും ചെലവഴിച്ചതുമായ
തുക പദ്ധതി തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം പദ്ധതികളാണ്
കേന്ദ്രാവിഷ്കൃത
പദ്ധതികളായിട്ടുള്ളത് ;
ഇവയ്ക്ക്
കേന്ദ്രത്തില്‍ നിന്നും
ഓരോ വര്‍ഷവും ലഭിച്ച
തുകയും ചെലവഴിച്ച
തുകയും എത്രയെന്ന്
വ്യക്തമാക്കാമോ ?
മുതലപ്പൊഴി
മത്സ്യബന്ധന തുറമുഖം
1798.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുതലപ്പൊഴി
മത്സ്യബന്ധന
തുറമുഖത്തിന്‍െറ
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാക്കി
കമ്മിഷന്
ചെയ്യാനാവുമെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്‍െറ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
മുമ്പായി എന്തെല്ലാം
അനുബന്ധ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അവ
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമോ?
വല്ലാര്‍പാടം
കണ്ടെയ്നര്‍ ടെര്‍മിനല്‍
1799.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനല്‍
നിര്‍മ്മിക്കുന്നതിന്
പാരിസ്ഥിതിക അനുമതി
ലഭിച്ചിട്ടുണ്ടോ ;
എങ്കിൽ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ബി)
പാരിസ്ഥിതിക
അനുമതി
ലഭ്യമാക്കുന്നതിനുളള
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
വ്യവസ്ഥകള്‍
പൂര്‍ണ്ണമായും
പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ ഇനിയും
പാലിക്കപ്പെടാത്തവ
ഏതൊക്കയെന്നും
വിശദീകരിക്കാമോ ;
(ഡി)
വ്യവസ്ഥകള്‍
പൂര്‍ണ്ണമായും
സമയബന്ധിതമായും
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടി
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ ?
ചെറുവത്തൂര്‍
മത്സ്യബന്ധന തുറമുഖത്തിന്റെ
നിര്‍മ്മാണം
1800.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചെറുവത്തൂര്‍
മത്സ്യബന്ധന
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ച്
എന്നത്തേയ്ക്ക്
തുറന്നുകൊടുക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുറമുഖവുമായി
ബന്ധപ്പെട്ട് പുതുതായി
എത്ര പേര്‍ക്ക് തൊഴില്‍
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
ടി.എം.
ചിറ പാലത്തിന്റെ
നിര്‍മ്മാണപുരോഗതി
1801.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട
ദേവികുളങ്ങര
ഗ്രാമപഞ്ചായത്തിലെ
ടി.എം. ചിറ പാലം
നിര്‍മ്മാണത്തിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ ?
അഴീക്കല്‍
തുറമുഖത്ത് ഡ്രഡ്ജിംഗ്
നടത്തുന്നതിന് നടപടി
1802.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഴീക്കല്‍
തുറമുഖം ഉദ്ഘാടനത്തിന്
ശേഷം മത്സ്യബന്ധന
ബോട്ടുകള്‍
അടുപ്പിക്കാന്‍
കഴിയുന്നില്ലായെന്നത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
അഴീക്കല്‍
തുറമുഖത്ത് ഡ്രഡ്ജിംഗ്
നടക്കുന്നില്ല
എന്നതിനാല്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ
(സി)
പോര്‍ട്ടിന്
ആവശ്യമായ പ്ലാറ്റ്ഫോറം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്,
കണ്ണൂര്‍ ജില്ലകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന രാമന്തളി
പാലം നിര്‍മ്മാണം
1803.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്,
കണ്ണൂര്‍ ജില്ലകളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
രാമന്തളി പാലം
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
ഡിപ്പാര്‍ട്ട്മെന്റില്‍
കഴിഞ്ഞ വര്‍ഷം എത്രകോടി
രൂപയുടെ
പ്രവര്‍ത്തികള്‍ക്ക്
നബാര്‍ഡ് അംഗീകാരം
ലഭിച്ചിട്ടുണ്ടെന്നും
ഏതൊക്കെ
പ്രവര്‍ത്തികളാണെന്നും
വ്യക്തമാക്കാമോ?
മത്സ്യബന്ധന
തുറമുഖങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1804.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
ല്‍
പൂര്‍ത്തീകരിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
വിഴിഞ്ഞം, മുതലപ്പൊഴി,
ചേറ്റുവ, കൊയിലാണ്ടി,
തലായി, ചെറുവത്തൂര്‍
എന്നീ മത്സ്യബന്ധന
തുറമുഖങ്ങളില്‍ നടന്നു
വന്നിരുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ
; വ്യക്തമാക്കാമോ ;
(ബി)
ചെത്തി
മത്സ്യബന്ധന
തുറമുഖത്തിന്റെ ഒന്നും
രണ്ടും ഘട്ടവികസന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; വ്യക്തമാക്കാമോ ;
(സി)
താനൂരിലെ
മത്സ്യബന്ധന
തുറമുഖത്തിന്റെയും
മുനക്കാക്കടവിലെ ഫിഷ്
ലാന്റിംഗ്
കേന്ദ്രത്തിന്റെയും
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ ?
മത്സ്യ
വിത്ത് സെന്ററുകള്‍
1805.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-ലെ
കേരളാ മത്സ്യവിത്ത്
നിയമമനുസരിച്ച് സംസ്ഥാന
വിത്ത് സെന്ററും
റീജിയണല്‍ വിത്തു
സെന്ററുകളും നിലവില്‍
വന്നിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത സെന്ററുകള്‍
എപ്പോള്‍ നിലവില്‍
വരുമെന്ന്
അറിയിക്കാമോ?
മത്സ്യ
സമൃദ്ധി പദ്ധതി
1806.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
സമൃദ്ധി പദ്ധതിയിലൂടെ
2012-13, 2013-14,
2014-15 സാമ്പത്തിക
വര്‍ഷങ്ങളില്‍ ഉണ്ടായ
അധിക മത്സ്യ
ഉല്‍പ്പാദനം
എത്രയാണെന്ന് ജില്ല
തിരിച്ച് വിശദമാക്കാമോ?
മത്സ്യ
തൊഴിലാളി കടാശ്വാസ കമ്മീഷന്
1807.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ മത്സ്യ
തൊഴിലാളി കടാശ്വാസ
കമ്മീഷന് ശിപാര്‍ശ
പ്രകാരം എത്ര പേര്‍ക്ക്
കടാശ്വാസം
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ;
(ബി)
കടാശ്വാസം
അനുവദിച്ച കേസുകളില്‍
എത്ര പേര്‍ക്ക്
ആനുകൂല്യം വിതരണം
ചെയ്യാന്‍
ബാക്കിയുണ്ടെന്നും ഇത്
എപ്പോള്‍ വിതരണം ചെയ്യു
മെന്നും വ്യക്തമാക്കാമോ
;
(സി)
കടാശ്വാസത്തിനുള്ള
കാലപരിധി 2008 വരെ
ദീര്‍ഘിപ്പിക്കണമെന്ന്
കമ്മീഷന്
സര്‍ക്കാരിനോട്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
അക്കാര്യത്തില്‍
നിലപാട് വിശദമാക്കാമോ ?
കോര്‍ഡ്
ചെയിന്‍ പദ്ധതി
1808.
ശ്രീ.ബെന്നി
ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
പാലോട് രവി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മല്‍സ്യവിഭവങ്ങളുടെ
ഗുണമേന്മ
ഉറപ്പാക്കുവാന്‍
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ ;
(ബി)
കോര്‍ഡ്
ചെയിന്‍ പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
പദ്ധതി എന്ന് മുതല്‍
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
മല്‍സ്യ
വിഭവങ്ങളുടെ
ഗുണമേന്മയും വിനിയോഗവും
ഉറപ്പ്
വരുത്തുന്നതിനായി
കോര്‍ഡ് ചെയിന്‍ പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
കായംകുളം
ദേവികുളങ്ങര ഫിഷ് ലാന്റിംഗ്
സെന്ററിന്റെ പ്രവര്‍ത്തനം
1809.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
ദേവികുളങ്ങര
പഞ്ചായത്തിലെ ഫിഷ്
ലാന്റിംഗ് സെന്ററിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
വിശദമാക്കാമോ?
ട്രോളിംഗ്
നിരോധനം
1810.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
പി.കെ.ഗുരുദാസന്
,,
എസ്.ശർമ്മ
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രോളിംഗ്
നിരോധനം 41 ദിവസമായി
കുറയ്ക്കണമെന്ന ആവശ്യം
കേന്ദ്ര സര്‍ക്കാര്‍
തള്ളിയ സാഹചര്യത്തില്‍
ഇതു സംന്ധിച്ച്
സ്വീകരിക്കുന്ന
നടപടികളെ കുറിച്ച്
വെളിപ്പെടുത്താമോ ;
(ബി)
61
ദിവസത്തെ ട്രോളിംഗ്
നിരോധനം ഉള്‍പ്പെടെ
മത്സ്യമേഖലയെ
പ്രതികൂലമായി
ബാധിക്കുന്ന
തീരുമാനങ്ങള്‍ ശിപാര്‍ശ
ചെയ്ത കമ്മിറ്റിയെ
നിയോഗിച്ചത് ഏതു
സര്‍ക്കാര്‍ ആയിരുന്നു
;
(സി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
നിരോധന വ്യവസ്ഥകളില്‍
നിന്നും പൂര്‍ണ്ണമായും
ഒഴിവാക്കിക്കൊണ്ട്
കേന്ദ്ര സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; എങ്കില്‍ ആയത്
ലഭിച്ചിട്ടുണ്ടോ ;
(ഡി)
ട്രോളിംഗ്
നിരോധനകാലത്ത്
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കിവരാറുണ്ടായിരുന്ന
ആനുകൂല്യങ്ങള്‍ എല്ലാം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
ട്രോളിംഗ്
നിരോധനം
1811.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രോളിംഗ്
നിരോധനകാലം പുതുക്കി
നടപ്പാക്കി വരുന്നുണ്ടോ
;
(ബി)
ട്രോളിംഗ്
നിരോധനം എത്ര
ദിവസത്തേക്കാണ്
നടപ്പാക്കി വരുന്നത് ;
(സി)
ടി
കാലയളവ്
ദീര്‍ഘിപ്പിക്കുന്നത്
സംബന്ധിച്ച കേന്ദ്ര
ശിപാര്‍ശ
ലഭിച്ചിട്ടിട്ടുണ്ടോ ;
(ഡി)
ട്രോളിംഗ്
ദീര്ഘിപ്പിക്കുന്നതുകൊണ്ട്
ഉദ്ദേശിക്കുന്ന
നേട്ടങ്ങള്‍ എന്തെല്ലാം
; ഇതുമൂലം പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
അടക്കമുള്ളവര്‍ക്ക്
ലഭിക്കുന്ന പ്രയോജനം
വ്യക്തമാക്കാമോ ;
(ഇ)
ട്രോളിംഗ്
നിരോധന കാലത്ത്
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കുന്ന ധനസഹായങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ട്രോളിംഗ്
നിരോധനം
1812.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൂണ്‍
ഒന്നു മുതല്‍
ആരംഭിക്കുന്ന ട്രോളിംഗ്
നിരോധനവുമായി
ബന്ധപ്പെട്ട്
എടുത്തിട്ടുള്ള നിലപാട്
വ്യക്തമാക്കാമോ ;
(ബി)
ഇക്കാലയളവില്‍
തൊഴില്‍രഹിതരാകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
സൗജന്യ
റേഷനുള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
ലഭിയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ?
ചാലക്കുടി
നഗരസഭയില്‍ ആധുനിക
മത്സ്യമാര്‍ക്കറ്റ്
1813.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയില്‍ ആധുനിക
മത്സ്യമാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിന്
ഫിഷറീസ് വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
1814.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
തുറമുഖ വകുപ്പ്
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ 2011
ജൂണിനു ശേഷം
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ ;
(ബി)
ഇതില്‍
പൂര്‍ത്തിയാക്കിയവ
ഏതെല്ലാമാണെന്നും
തുടങ്ങുവാനുള്ളവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ ;
(സി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ ?
അക്വാറ്റിക്
ഡിസ്പ്ലേ യൂണിറ്റ്
1815.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി അസംബ്ലി
മണ്ഡലത്തിലെ കണയംകോട്
ഫിഷ് ലാന്റിംഗ്
സെന്റര്‍ കെട്ടിടത്തിലെ
റെസ്റ്റോറന്റില്‍
കണയംകോട്/കോരപ്പുഴയിലെ
പ്രശസ്തമായ ഇരുമീനുകളെ
ജീവനോടെ
പ്രദര്‍ശിപ്പിക്കാവുന്ന
അക്വാറ്റിക് ഡിസ്പ്ലേ
യൂണിറ്റ്
സഥാപിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണിക്കാമോ;
(ബി)
ടൂറിസം
വകുപ്പിന്റെ സഹായത്തോടെ
കെട്ടിടത്തിന്റെ ഭംഗി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കാമോ?
സമുദ്രമത്സ്യ
ലഭ്യത
1816.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സമുദ്രമത്സ്യ
ലഭ്യതയില്‍
കുറവുണ്ടാകുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണങ്ങള്‍
കണ്ടെത്തുന്നതിന്
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
സമുദ്രമത്സ്യത്തിന്റെ
ലഭ്യത കുറയുന്നത്
അശാസ്ത്രീയവും നിരോധിത
മാര്‍ഗ്ഗങ്ങളിലൂടെയും
ഉള്ള മത്സ്യബന്ധനം
മൂലമാണെന്ന വസ്തുത
മനസ്സിലാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
സംസ്ഥാനത്തിന്റെ മത്സ്യ
സമ്പത്ത്
നിലനിറുത്തുന്നതിനും
വര്‍ദ്ധിപ്പിയ്ക്കുന്നതിനും
നിലവില്‍
അനുവര്‍ത്തിക്കുന്ന
അശാസ്ത്രീയവും
നിരോധിതവുമായ
മത്സ്യബന്ധന രീതികള്‍
തടയുന്നതിനാവശ്യമായ
നടപടികള്‍
ശക്തമാക്കുമോ?
കോരപ്പുഴയില്‍
മത്സ്യം കരയ്ക്കടുപ്പിക്കല്‍
കേന്ദ്രം
1817.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
കോരപ്പുഴയില്‍ മത്സ്യം
കരയ്ക്കടുപ്പിക്കല്‍
കേന്ദ്രം
നിര്‍മ്മിക്കുന്നതിനായി
സാധ്യതാ പഠനം നടത്താന്‍
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ബി)
എങ്കില്‍,
സാധ്യതാപഠനം നടത്താന്‍
ചുമതലപ്പെടുത്തിയ
ഏജന്‍സിയുടെ പേരും
അനുവദിച്ച തുകയും
വെളിപ്പെടുത്താമോ ;
(സി)
സാധ്യതാപഠനം
നടത്താന്‍ പ്രസ്തുത
ഏജന്‍സിക്ക് കാലപരിധി
നിര്‍ണ്ണയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ?
മത്സ്യത്തൊഴിലാളികളുടെ
പാര്‍പ്പിട പ്രശ്നങ്ങള്‍
1818.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
വീടു വയ്ക്കാന്‍
സ്ഥലമില്ലാത്ത
മത്സ്യത്തൊഴിലാളികളുടെ
പാര്‍പ്പിട
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇവരുടെ
പാര്പ്പിടപ്രശ്ന
പരിഹാരത്തിന്
ആവിഷ്ക്കരിച്ച
പദ്ധതികളും നടപടികളും
വിശദമാക്കുമോ ;
(ബി)
മത്സ്യത്തൊഴിലാളികളെ
തീരദേശങ്ങളില്‍ നിന്ന്
മാറ്റി
ഭൂമിയില്ലാത്തതിന്റെ
പേരില്‍ മറ്റു
ദേശങ്ങളില്‍
പാര്‍പ്പിക്കേണ്ട
സ്ഥിതി വിശേഷം
നിലവിലുണ്ടോ ; ഇവരെ
തീരപ്രദേശത്തു തന്നെ
താഅണ് സ്റ്റാർഡ് ആയി
അനുവദിക്കാവുഅണ്
സ്റ്റാർഡ് ആയി
അനുവദിക്കാവുന്നതാണ്അണ്
സ്റ്റാർഡ് ആയി
അനുവദിക്കാവുന്നതാണ്ന്നതാണ്മസിപ്പിക്കുവാന്
നടപടി സ്വീകരിക്കുമോ ?
എയര്‍
കേരള പദ്ധതി
1819.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.അച്ചുതന്
,,
എ.റ്റി.ജോര്‍ജ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയര്‍
കേരള പദ്ധതി
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
(ബി)
എങ്കില്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(സി)
പ്രവാസികള്‍ക്ക്
കുറഞ്ഞ നിരക്കില്‍
വിദേശയാത്ര
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
അയല്‍
സംസ്ഥാനങ്ങളുമായി
ബന്ധപ്പെടുത്തി വിമാന
സര്‍വ്വീസ്
1820.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
ആര് . സെല്‍വരാജ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിമാനത്താവളങ്ങളും
അയല്‍ സംസ്ഥാനങ്ങളിലെ
വിമാനത്താവളങ്ങളുമായി
ബന്ധപ്പെടുത്തി വിമാന
സര്‍വ്വീസ് നടത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനുള്ള
സാധ്യതാപഠനം
നടത്തുവാന്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
(സി)
സാധ്യതാപഠനം
ആരെ ഏല്‍പ്പിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
(ഡി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്?