യു.എ.ഇ.
സാമ്പത്തിക വകുപ്പിന്റെ
അഞ്ചാം വാര്‍ഷിക സംഗമം
1699.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
മാര്‍ച്ച് 30 മുതല്‍
മൂന്ന് ദിവസം ദുബായ്
വേള്‍ഡ് സെന്ററിലെ
ഇന്റര്‍നാഷണല്‍
കണ്വെന്ഷന് ആന്റ്
എക്സിബിഷന് സെന്ററില്‍
നടന്ന യു.എ.ഇ.
സാമ്പത്തിക വകുപ്പിന്റെ
അഞ്ചാം വാര്‍ഷിക
സംഗമത്തില്‍ ആരുടെ
ക്ഷണമനുസരിച്ചാണ്
മുഖ്യമന്ത്രി
പങ്കെടുത്തത് എന്ന്
വ്യക്തമാക്കുമോ ;
(ബി)
മുഖ്യമന്ത്രിയുടെ
സംഘത്തില്‍
ഉണ്ടായിരുന്ന
പ്രതിനിധികള്‍
ആരൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
സംഗമത്തില്‍
പങ്കെടുത്തതുകൊണ്ട്
കേരളത്തിലേക്ക്
കൂടുതല്‍ നിക്ഷേപം
ആകര്‍ഷിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
എങ്കില്‍ അതു
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ ?
ജനസമ്പര്‍ക്ക
പരിപാടി
1700.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയുടെ
അനുഭവത്തിന്റെ
വെളിച്ചത്തില്‍
നിയമത്തിന്റെ സാങ്കേതിക
തടസ്സങ്ങളില്‍പ്പെട്ട്
അര്‍ഹതപ്പെട്ട
ആനുകൂല്യങ്ങള്‍
നിഷേധിക്കപ്പെടുന്നവര്‍ക്ക്
ആശ്വാസമായി
നിയമങ്ങളില്‍ കാലോചിത
പരിഷ്കാരങ്ങള്‍
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതു സംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ഏതെല്ലാം നിയമങ്ങള്‍
ഭേദഗതി ചെയ്തുവെന്നും
പുറപ്പെടുവിച്ച
ഉത്തരവുകള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ?
ഉപയോഗശൂന്യമായ ഉപകരണങ്ങളുടെ
നിര്‍മ്മാര്‍ജനം
1701.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാരാഫീസുകളില്‍
ഉപയോഗശൂന്യമെന്ന്
നിശ്ചയിച്ച
ഫര്‍ണീച്ചറും
മറ്റുപകരണങ്ങളും
കൂട്ടമായി
നശിപ്പിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അവ
ഡിസ്പോസ്
ചെയ്യുന്നതിനുള്ള
നടപടിക്രമം എന്താണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഉപയോഗശൂന്യമായ
ഫര്‍ണിച്ചറും
മറ്റുപകരണങ്ങളും
പ്രസ്തുത നടപടിക്രമം
പാലിച്ച് ഡിസ്പോസ്
ചെയ്യാന്‍ നിര്‍ദ്ദേശം
നല്‍കുമോ ;
(ഡി)
സുരക്ഷാ
കാരണങ്ങളാല്‍
ടൈപ്പ്റൈറ്റര്‍ പോലുള്ള
ഉപകരണങ്ങള്‍ പല
രാജ്യങ്ങളിലും വീണ്ടും
ഉപയോഗിക്കുവാന്‍
തീരുമാനിച്ചിട്ടുള്ള
സാഹചര്യത്തില്‍, ഓരോ
ഓഫീസിലും ഉപയോഗയോഗ്യമായ
ഒരു ഉപകരണമെങ്കിലും
സൂക്ഷിക്കണമെന്ന്
നിര്‍ദ്ദേശം നല്‍കുമോ ?
ഇ-ഫയലിംഗ്
സംവിധാനം കാര്യക്ഷമമാക്കാന്‍
നടപടി
1702.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
എല്ലാ വകുപ്പുകളിലും
ഇ-ഫയലിംഗ് സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ ;
(ബി)
ഇ-ഫയലിംഗ്
സംവിധാനം
നടപ്പാക്കുന്നതിന്റെ
ഭാഗമായി എല്ലാ
ഉദ്യോഗസ്ഥര്‍ക്കും
പരിശീലനം
നല്കിയിരുന്നുവോ ;
വേണ്ടത്ര പരിശീലനം
നല്കാത്തതുകൊണ്ട് ഈ
സംവിധാനം കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
പ്രസ്തുത സംവിധാനം
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
ഇ-ഫയലിംഗ്
സംവിധാനത്തിന്റെ
ഭാഗമായി ഒരു
ഉദ്യോഗസ്ഥന്റെ
ഇന്‍ബോക്സില്‍ എത്തുന്ന
ഫയലുകള്‍ ദിവസങ്ങള്‍
കഴിഞ്ഞാലും
തുറന്നുപോലും നോക്കാത്ത
സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇ-ഫയല്‍ ആയി ഒരു
വകുപ്പില്‍ എത്തുന്ന
ഫയലുകള്‍ അവയുടെ
നമ്പരിന്റെ മുന്‍ഗണനാ
ക്രമത്തിലല്ല
വകുപ്പുകളില്‍ പ്രോസസ്
ചെയ്യുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
പരിഹരിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്;
(ഡി)
ഒരു
വകുപ്പില്‍ എത്തുന്ന
ഫിസിക്കല്‍ ഫയല്‍
സ്കാന്‍ ചെയ്തു
ഇ-ഫയലിംഗ് നടത്താന്‍
തപാല്‍ സെക്ഷനുകളില്‍
വേണ്ടത്ര ജീവനക്കാര്‍
ഇല്ല എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഇതു
പരിഹരിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
(ഇ)
ഇ-ഫയലിംഗ്
സംവിധാനം വഴി പ്രോസസ്
ചെയ്യുന്ന ഒരു ഫയല്‍
ഏതു ഉദ്യോഗസ്ഥന്റെ
മുമ്പിലാണ് ഉള്ളതെന്ന്
കണ്ടെത്താന്‍
പൊതുജനങ്ങള്‍ക്കും
ജനപ്രതിനിധികള്‍ക്കും
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതൊഴിവാക്കാന്‍ എന്തു
നടപടിയാണ് സ്വീകരിക്കുക
;
(എഫ്)
ഇ-ഫയലുകളെ
സംബന്ധിച്ച വിവരങ്ങള്‍
ഐഡിയാസ്,
സെക്രട്ടറിയേറ്റ് ഫയല്‍
ട്രാക്കിംഗ് സംവിധാനം
എന്നിവയിലൂടെ
പൊതുജനങ്ങള്‍ക്കും
ജനപ്രതിനിധികള്‍ക്കും
കൃത്യമായി അറിയാന്‍
നടപടി സ്വീകരിക്കുമോ ?
ഇ-ഫയലിംഗ്
സംവിധാനത്തിന്റെ ന്യൂനതകള്‍
1703.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
ഇ-ഫയലിംഗ്
സംവിധാനത്തിന്റെ
ന്യൂനതകള്‍ സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
ഇ-ഫയല്‍
പ്രകാരമുള്ള ഉത്തരവ്
നടപ്പിലാക്കുന്നത്
ഫിസിക്കല്‍ ഫയല്‍ കൂടി
പരിശോധിച്ചിട്ടാണോ
എന്ന് വ്യക്തമാക്കാമോ ?
എം.
എല്‍ എ മാരുടെ ആസ്തി വികസന
ഫണ്ടുകള്‍ സംബന്ധിച്ച രജിസ്റ്റർ
1704.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവ.
സെക്രട്ടേറിയറ്റിലും
വിവിധ സർക്കാർ
വകുപ്പുകളിലും എം. എല്‍
എ മാരുടെ ആസ്തി വികസന
ഫണ്ടുകള്‍
സംബന്ധിച്ചതും ഇതര
ഫയലുകളും ഒരേ
രജിസ്റ്ററിലാണ്
രേഖപ്പെടുത്തുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
തന്മൂലം
ആസ്തി വികസന
ഫണ്ടുകളനുസരിച്ചുള്ള
ഫയലുകള്‍
ശ്രദ്ധിക്കപ്പെടാനും
തീര്പ്പുകല്പിക്കപ്പെടാനും
കാലതാമസം നേരിടുന്ന
പ്രശ്നം അറിവുള്ളതാണോ ;
(സി)
എങ്കില്‍,
സെക്രട്ടേറിയറ്റിലെ
വകുപ്പുകളിലേയും വിവിധ
വകുപ്പ് ഓഫീസുകളിലേയും
മണ്ഡലം തിരിച്ച് ആസ്തി
വികസന ഫണ്ടു സംബന്ധിച്ച
ഫയലുകള്‍
രേഖപ്പെടുത്തുന്നതിന്
പ്രത്യേകം
രജിസ്റ്ററുകള്‍
സൂക്ഷിക്കാന്‍ ആവശ്യമായ
തീരുമാനമെടുത്ത്
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോ ?
ചായ
സല്‍ക്കാരത്തിന് ചെലവഴിച്ച തുക
1705.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മുഖ്യമന്ത്രിയും
മന്ത്രിമാരും ചായ
സല്‍ക്കാരത്തിന്
ചെലവഴിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
എസ്.സി.
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പി.എസ്.സി മുഖേന നിയമനം
T 1706.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പി.എസ്.സി. മുഖേന
എസ്.സി.
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്‍ക്ക്
സര്‍ക്കാര്‍
വകുപ്പുകളില്‍ നിയമനം
ലഭിച്ചിട്ടുണ്ട്;
വകുപ്പ് തിരിച്ചുള്ള
കണക്ക് നല്‍കുമോ ;
(ബി)
സംവരണ
തത്വം അനുസരിച്ച്
നിയമനം ലഭിക്കേണ്ടുന്ന
എല്ലാ തസ്തികകളിലും
ഇവര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടോ ;
വിശദവിവരം നല്‍കുമോ ?
കേരള
കോസ്റ്റല്‍ സോണ്‍ മാനേജ്
മെന്റ് അതോറിറ്റി
1707.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
കോസ്റ്റല്‍ സോണ്‍
മാനേജ് മെന്റ്
അതോറിറ്റി മുമ്പാകെ
സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍
തീരുമാനമെടുക്കുന്നതിന്
ആറുമാസത്തിലധികം താമസം
നേരിടുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ലോണ്‍ എടുത്തും
പലിശയ്ക്ക് പണം
കടമെടുത്തും
വീടുനിര്‍മ്മിക്കുന്നതിന്
തയ്യാറെടുക്കുന്ന
തീരദേശവാസികളുടെ
അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പു
കല്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
അപേക്ഷകളില്‍
തീര്‍പ്പുകല്‍പ്പിക്കുന്നതിലെ
കാലതാമസം
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ ;
(സി)
കെ.സി.ഇസഡ്.എം.എ
.മുമ്പാകെ എത്തുന്ന
അപേക്ഷകളില്‍ ഒരു
മാസത്തിനകം
തീര്‍പ്പുകല്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ദേശീയ
പെന്ഷന് പദ്ധതി
1708.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പെന്ഷന് പദ്ധതി
(എന്‍.പി.എസ്.)
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട്
മുഖ്യമന്ത്രി
സര്‍വ്വീസ് സംഘടനകളുടെ
യോഗം വിളിച്ച് ചര്‍ച്ച
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
തീരുമാനങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
പദ്ധതി
ഉദ്യോഗസ്ഥർക്ക്
ഗുണകരമായ രീതിയിൽ
നടപ്പാക്കുമെന്ന്
സര്‍വ്വീസ്
സംഘടനകള്‍ക്ക്
ഉറപ്പുനല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരമാണ്
കേരളത്തില്‍ പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമാേ ;
(സി)
എന്‍.പി.എസി
ല്‍ ചേരുന്നവര്‍ക്ക്
കേരളത്തില്‍ ജി.പി.എഫ്
അനുവദിച്ചിട്ടുണ്ടോ ;
എങ്കില്‍ ഇത്
സംബന്ധിച്ച്
പുറപ്പെടുവിച്ച
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ ;
(ഡി)
എന്‍.പി.എസി
ലേക്ക് സംസ്ഥാന
സര്‍ക്കാര്‍ വിഹിതം
അടച്ചു
തുടങ്ങിയിട്ടുണ്ടോ;
എങ്കില്‍ എന്ന് മുതലാണ്
അടച്ചു തുടങ്ങിയത്
;എത്ര
ജീവനക്കാര്‍ക്കാണ്
സര്‍ക്കാര്‍ ഇപ്പോള്‍
വിഹിതം അടയ്ക്കുന്നത് ;
(ഇ)
എത്ര
തുക ഇതുവരെ സംസ്ഥാന
സര്‍ക്കാര്‍ പെന്ഷന്
ഫണ്ടിലേക്ക്
അടച്ചിട്ടുണ്ട് ;
പ്രസ്തുത പണം
കേരളത്തില്‍
അടക്കുന്നത് ഏത് ഫണ്ട്
ഏജന്‍സി വഴിയാണെന്നും
വ്യക്തമാക്കുമോ ?
കായിക
താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി
1709.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍ നടന്ന
നാഷണല്‍ ഗെയിംസില്‍
മികച്ച പ്രകടനം
കാഴ്ചവച്ച കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍ ജോലി
നല്കുമെന്ന്പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
നാഷണല്‍
ഗെയിംസില്‍ മികച്ച
പ്രകടനം കാഴ്ചവച്ച
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍ ജോലി
ലഭ്യമാക്കുവാന്‍
സമയബന്ധിതമായി
നടപടികള്‍
സ്വീകരിക്കുമോ ?
ആശ്രിത
നിയമന വ്യവസ്ഥ
1710.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമന വ്യവസ്ഥ വഴി
ഏതെല്ലാം തസ്തികകളില്‍
നിയമനം നടത്തുന്നതിന്
വ്യവസ്ഥയുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആശ്രിത
നിയമനത്തിനുളള നിലവിലെ
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ ;
ആയതുമായി ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഫെയര്‍
കോപ്പി സൂപ്രണ്ട് ഗസറ്റഡ്
തസ്തികയാക്കണമെന്ന ശുപാര്‍ശ
1711.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകളില്‍
ടെെപ്പിസ്റ്റ്
തസ്തികയില്‍ ജോലി
ചെയ്തുവരുന്ന
ജീവനക്കാരുടെ ഏറ്റവും
ഉയര്‍ന്ന പ്രമോഷന്
തസ്തികയായ ഫെയര്‍
കോപ്പി സൂപ്രണ്ട്
ഗസറ്റഡ്
തസ്തികയാക്കണമെന്ന
ഒന്‍പതാം ശമ്പള
കമ്മീഷന്
ശുപാര്ശയിന്മേല്
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
പൗരാവകാശ
രേഖ പ്രദര്‍ശിപ്പിക്കല്‍
1712.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഓഫീസുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
എല്ലാ
ഓഫീസിലും പൗരാവകാശ രേഖ
പ്രദര്‍ശിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
സേവന
രംഗത്തെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
തദ്ദേശ സ്വയംഭരണ സ്ഥാപന
അടിസ്ഥാനത്തില്‍ എല്ലാ
സര്‍ക്കാര്‍
ഓഫീസുകളെയും
ഉള്‍പ്പെടുത്തി ജനകീയ
സമിതികള്‍ക്ക് രൂപം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ ;
ആയതിന്റെ സാധ്യത
പരിശോധിക്കുമോ ?
പേപ്പര്‍
ലെസ് സംവിധാനം
1713.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ പേപ്പര്‍
ലെസ് സംവിധാനം
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
എങ്കില്‍
പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
നേട്ടങ്ങളും
വിശദമാക്കുമോ ;
(സി)
പ്രസ്തുത
സംവിധാനം
നടപ്പാക്കുന്നതില്‍
ഏതെല്ലാം ഏജന്‍സികളാണ്
സഹകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പൊതുഭരണ
വകുപ്പിലെ ജോലിഭാരം
1714.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുഭരണ
വകുപ്പിലെ ജോലിഭാരം
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ ;
ആയതിന്റെ
അടിസ്ഥാനത്തില്‍ അധിക
തസ്തിക അനുവദിച്ച്
ജനങ്ങള്‍ക്ക്
വേഗത്തില്‍ സേവനം
ലഭ്യമാക്കുമോ ?
സേവനാവകാശ
നിയമം നടപ്പില്‍ വരുത്തുന്നതിലെ
കാര്യക്ഷമത
1715.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം നടപ്പിലാക്കിയ
വകുപ്പുകളില്‍ അത്
കാര്യക്ഷമമായി
നടപ്പിലാക്കുന്നത്
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ ;
(ബി)
അതിലെ
വീഴ്ചകള്‍
പരിശോധിക്കാന്‍
നിലവില്‍
സംവിധാനങ്ങളുണ്ടോ ;
(സി)
എങ്കില്‍
എന്തെല്ലാം
സംവിധാനങ്ങളാണുള്ളത് ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
മൊബെെല്‍
ഫോണ്‍ കണക്ഷന്
1716.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പേരില്‍ മൊബെെല്‍
ഫോണ്‍ കണക്ഷന്
ഉണ്ടോ?
ഭരണരംഗത്തെ
പിഴിവുകൾ
1717.
ശ്രീ.ജി.സുധാകരന്
,,
വി.ചെന്താമരാക്ഷന്
,,
ബി.ഡി. ദേവസ്സി
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണരംഗത്തെ
പിഴവുകൾ തിരുത്താന്‍
പ്രത്യേക പരിപാടി
ആവിഷ്ക്കരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
പിഴവുകൾ കണ്ടെത്തിയത്
ഏത് നിലയിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതിന്റെ
ഭാഗമായി ഇതിനോടകം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ജനങ്ങള്‍ക്ക്
വിവിധ ഘട്ടങ്ങളില്‍
നല്കിയതും
നടപ്പിലാക്കിയിട്ടില്ലാത്തതുമായ
ഉറപ്പുകള്‍ പാലിക്കാന്‍
ഇൗ അവസരം
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
അഴിമതിക്കെതിരായ
നടപടികള്‍ ഇതിന്റെ
ഭാഗമായി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി
1718.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ 2015 മെയ്
14 ന് നടന്ന
ജനസമ്പര്‍ക്ക
പരിപാടിയിലെ തിക്കിലും
തിരക്കിലുംപെട്ട്
കുമ്പള ദേവിനഗര്‍
സുനാമി കോളനിയിലെ
പരേതനായ മുഹമ്മദിന്റെ
ഭാര്യ സാറ (48വയസ്)
നടുവൊടിഞ്ഞ്
ആശുപത്രിയിലായ
പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
പാവപ്പെട്ട
ഈ വീട്ടമ്മയെ
സഹായിക്കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
സര്‍ക്കാര്‍
പ്രഖ്യാപിച്ച പദ്ധതികള്‍
1719.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാംപിത്രോഡ
2012 ജനുവരി 15-ന്
മുഖ്യമന്ത്രിയുമായി
നടത്തിയ ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പദ്ധതികള്‍ ഏതെല്ലാം;
(ബി)
ഓരോ
പദ്ധതിയുടേയും
നിര്‍വ്വഹണ പുരോഗതിയും
ഇതിനകം ചെലവാക്കിയ തുക
സംബന്ധിച്ചുമുള്ള
വിവരവും നല്‍കുമോ;
(സി)
പദ്ധതികള്‍
തുടര്ച്അണ് സ്റ്റാർഡ്
ആയി
അനുവദിക്കാവുന്നതാണ്ചയായി
അവലോകനം ചെയ്തിരുന്നോ;
ഏറ്റവും ഒടുവില്‍
അവലോകനം നടത്തിയത്
എപ്പോഴായിരുന്നു;
വ്യക്തമാക്കുമോ;
(ഡി)
പദ്ധതികള്‍ക്കാവശ്യമായ
തുക ബജറ്റില്‍
വകയിരുത്തിയിരുന്നോ;
വ്യക്തമാക്കാമോ;
(ഇ)
പദ്ധതികള്‍
എന്ന് പ്രാബല്യത്തില്‍
വരുമെന്ന്
വ്യക്തമാക്കാമോ?
സ്വാതന്ത്ര്യ
സമര പെന്ഷന്
1720.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാതന്ത്ര്യ
സമര പെന്ഷന്
വാങ്ങുന്ന സ്വാതന്ത്ര്യ
സേനാനി, നോമിനിയെ
ചേര്‍ക്കാതെ
മരണമടഞ്ഞാല്‍
അവകാശികള്‍ക്ക് തുടര്‍
പെന്ഷന്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
അവകാശ
സര്‍ട്ടിഫിക്കറ്റ്,
മറ്റ് രേഖകള്‍ എന്നിവ
ഹാജരാക്കുന്നതിന്
കാലതാമസം മുണ്ടായാല്‍
തുടര്പെന്ഷന്അനുവദിക്കുമ്പോള്
മുന്‍കാല പ്രാബല്യം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മുന്‍കാല
പ്രാബല്യത്തോടെ
തുടര്പെന്ഷന്
ലഭിക്കണമെന്നാവശ്യപ്പെട്ട്
ആരെങ്കിലും അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ജനസമ്പര്‍ക്ക
പരിപാടികള്വഴി ലഭിച്ച
അപേക്ഷകള്‍
1721.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
ജനസമ്പര്‍ക്ക
പരിപാടികള്വഴി ലഭിച്ച
അപേക്ഷ കളിലൂടെ എത്ര
ഫയലുകള്‍
ഉല്ഭവിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇവയില്‍
ഇതിനകം എത്ര ഫയലുകളില്‍
തീര്‍പ്പ്
കല്‍പ്പിച്ചെന്ന്
വിശദമാക്കാമോ?
മന്ത്രിമാരുടെ
വിമാന യാത്രാ ചെലവ്
1722.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി
ഉള്‍പ്പെടെയുള്ള ഇൗ
മന്ത്രിസഭയിലെ
അംഗങ്ങള്‍ നടത്തിയ
വിദേശ വിമാനയാത്രകള്‍
എത്രയാണ്;
(ബി)
ഓരോരുത്തര്‍ക്കും
ചെലവായ സംഖ്യ
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇന്ത്യക്കകത്ത്
വിമാന യാത്ര
നടത്തിയതിന്
മുഖ്യമന്ത്രിയും
മന്ത്രിമാരും ചെലവഴിച്ച
സംഖ്യ എത്രയാണെന്ന്
വ്യക്തമാക്കാമോ?
സര്‍വ്വീസില്‍
നിന്നും പിരിഞ്ഞവരും പുതുതായി
പ്രവേശിച്ചവരും
1723.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സംസ്ഥാന
സിവില്‍ സര്‍വ്വീസിലെ
വിവിധ തസ്തികകളില്‍
നിന്നും പിരിഞ്ഞവര്‍
എത്രയാണെന്നും പുതുതായി
സര്‍വ്വീസിലേയ്ക്ക്
കടന്നുവന്നവർ
എത്രയാണെന്നും
വ്യക്തമാക്കാമോ ;
(ബി)
സര്‍വ്വീസില്‍
നിന്നും ഒരുദ്യോഗസ്ഥന്
പിരിഞ്ഞതിനുശേഷം നിയമനം
നടത്താതിരിക്കുകയും
കാലക്രമത്തില്‍
പ്രസ്തുത തസ്തികതന്നെ
നിര്‍ത്തലാക്കുകയും
ചെയ്ത എത്ര തസ്തികകള്‍
ഈ കാലയളവിൽ ഉണ്ടായി
എന്ന് വ്യക്തമാക്കാമോ ?
തീരുമാനമാകാതെ
കെട്ടിക്കിടക്കുന്ന ഫയലുകൾ
1724.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
തീരുമാനം എടുക്കാതെ
കെട്ടിക്കിടക്കുന്ന
ഫയലുകളെ സംബന്ധിച്ച
സ്ഥിതിവിവരക്കണക്കുകള്‍
വിശദമാക്കാമോ ;
(ബി)
2015
മെയ് 31 വരെ ഓരോ
മന്ത്രിയുടെയും
പരിഗണനയ്ക്ക് വന്ന എത്ര
ഫയലുകള്‍ വീതം തീരുമാനം
എടുത്ത്
തിരിച്ചയയ്ക്കാന്‍
ബാക്കി
നില്പുണ്ടായിരുന്നുവെന്നും
മൂന്നും ആറും മാസവും
ഒരു വര്‍ഷത്തില്‍
കൂടുതലും കാലമായി
തീരുമാനമാകാതെ മന്ത്രി
കാര്യാലയത്തിൽ
കെട്ടിക്കിടപ്പുള്ള
ഫയലുകള്‍ എത്ര എന്നും
അറിയിക്കാമോ ;
(സി)
മുഖ്യമന്ത്രിയുടെ
കാര്യാലയത്തിൽ
മന്ത്രിസഭായോഗ
തീരുമാനത്തിന്മേൽ
ഉത്തരവ്
പുറപ്പെടുവിക്കേണ്ടത്
സംബന്ധിച്ച എത്ര
ഫയലുകള്‍ 2015 മെയ് 31
അവസാനിക്കുമ്പോള്‍
ബാക്കിയുണ്ടായിരുന്നുവെന്നു
വ്യക്തമാക്കുമോ;
(ഡി)
മുഖ്യമന്ത്രിയുടെ
കാര്യാലയത്തിൽ
മന്ത്രിസഭയുടെ
പരിഗണനയ്ക്ക്
അയക്കേണ്ടതായ എത്ര
ഫയലുകള്‍ 2015 മെയ് 31
അവസാനിക്കുമ്പോള്‍
ബാക്കിയുണ്ടായിരുന്നുവെന്നു
അറിയിക്കാമോ ?
സ്വാതന്ത്ര്യസമര
പെന്ഷന്
1725.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
സ്വാതന്ത്ര്യസമര
പെന്ഷന് ലഭിക്കുന്നത്
എത്ര പേര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പേര്
ആശ്രിതരാണെന്ന് പറയാമോ;
(സി)
സ്വാതന്ത്ര്യസമര
പെന്ഷന് വിതരണം
ചെയ്യുന്നതില്‍ വീഴ്ച
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ഡി)
ഇത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
അപേക്ഷകള്‍ക്കും
പരാതികള്‍ക്കും കൈപ്പറ്റ് രസീത്
1726.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിമാരുടെ
ഓഫീസുകളിലും
സെക്രട്ടറിയേറ്റിലെ
വിവിധ സെക്ഷനുകളിലും
എം.എല്‍.എ-മാരും മറ്റ്
അപേക്ഷകരും നല്കുന്ന
നിവേദനങ്ങള്‍,
പരാതികള്‍, അപേക്ഷകള്‍
എന്നിവയ്ക്ക്
അപ്പപ്പോള്‍ തന്നെ
കൈപ്പറ്റ് രസീത്
നല്കുന്ന സമ്പ്രദായം
നിലവിലുണ്ടോ,
ഇല്ലെങ്കില്‍ ഇപ്രകാരം
നല്കുന്ന അപേക്ഷകള്‍
മന്ത്രിമാരുടെ ഓഫീസിലും
വിവിധ
ഡിപ്പാര്‍ട്ട്മെന്റ്
സെക്ഷനുകളിലും ലഭിച്ചു
എന്നറിയുവാന്‍ എന്താണ്
മാര്‍ഗ്ഗം,വിശദമാക്കുമോ;
(ബി)
വിവിധ
ഓഫീസുകളിലും
മന്ത്രിമാരുടെ
ഓഫീസുകളിലും ലഭിക്കുന്ന
അപേക്ഷകള്‍ക്ക് യഥാസമയം
കൈപ്പറ്റ് രസീതുകള്‍
പോലും ലഭിക്കുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ, ഇതു
പരിഹരിക്കുവാന്‍
കൈക്കൊണ്ടിട്ടുള്ള
നടപടി എന്താണെന്ന്
വ്യക്തമാക്കുമോ?
(സി)
വിവിധ
ഡിപ്പാര്‍ട്ട്മെന്റുകളുടെ
തപാല്‍ സെക്ഷനുകളില്‍
രേഖകളും കത്തുകളും
നേരിട്ട്
കൊണ്ടുചെന്നാല്‍
അപ്പപ്പോള്‍ കൈപ്പറ്റ്
രസീതോ, തപാല്‍ നമ്പരോ
നല്‍കണമെന്ന് എല്ലാ
ഓഫീസുകള്‍ക്കും
അടിയന്തിര നിര്‍ദ്ദേശം
നല്‍കുമോ?
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടികള്‍ .
1727.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി
നാളിതുവരെ എത്ര ഘട്ടം
ജനസമ്പര്‍ക്ക
പരിപാടികള്‍ ഏതെല്ലാം
ജില്ലകളില്‍ നടത്തി ;
ഒാരോ ഘട്ടങ്ങള്‍ക്കും
എത്ര തുക
നടത്തിപ്പിനായി ചെലവായി
; ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
മുഖ്യമന്ത്രിയുടെ
ഒാരോ ഘട്ടം
ജനസമ്പര്‍ക്ക
പരിപാടികളിലുമായി എത്ര
രൂപയുടെ സഹായധനം
ആര്‍ക്കെല്ലാം
നല്‍കാമെന്നു
പ്രഖ്യാപിച്ചു എന്നും
പ്രസ്തുത സഹായ ധനം
ഇവരില്‍ എത്രപേര്‍ക്ക്
ലഭിച്ചു എന്നും ഇനിയും
ലഭിക്കേണ്ടവര്‍ എത്ര
എന്നും ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ജനസമ്പര്‍ക്ക
പരിപാടികള്‍ക്കായി എത്ര
തുക ഒാരോ ഇനത്തിലും
പരസ്യയിനത്തില്‍ പത്ര
ദൃശ്യ മാധ്യമങ്ങളിലൂടെ
ചെലവായി എന്നും
പന്തല്‍, ഭക്ഷണം
എന്നിവയ്ക്കായി എത്ര
തുക ചെലവായി എന്നും
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
ജനസമ്പര്‍ക്ക
പരിപാടികളില്‍
ഒാരോന്നിലും ഏതെല്ലാം
മന്ത്രിമാര്‍ ,
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍
എന്നിവര്‍ പങ്കെടുത്തു
; അവര്‍ ആരെല്ലാം ;
അവരില്‍
ഒാരോരുത്തര്‍ക്കും
റ്റി. എ., ഡി. എ.
ഇനത്തില്‍
സര്‍ക്കാരില്‍ നിന്നും
എന്തു തുക കെെപ്പറ്റി;
വിശദാംശം ലഭ്യമാക്കുമോ
;
(ഇ)
ഒാരോ
ഘട്ടങ്ങളിലെ ഒാരോ
ജനസമ്പര്ക്കപരിപാടികളിലും
പങ്കെടുത്ത പൊതുജന
പരാതിക്കാര്‍ എത്ര
;എത്ര പേരുടെ പരാതി
പരിഹരിച്ചു ; വിശദാംശം
ലഭ്യമാക്കുമോ ?
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടി
1728.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടി
എത്ര ഘട്ടങ്ങളിലായി
നടത്തിയെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
ഘട്ട
ജനസമ്പര്‍ക്കപരിപാടിയും
സംഘടിപ്പിക്കുന്നതിന്
എന്തു തുക ചെലവായെന്നും
ഓരോ ഘട്ടത്തിലും എത്ര
തുക വീതം വിതരണം
ചെയ്തെന്നും ജില്ല
തിരിച്ചു വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
പ്രഖ്യാപനങ്ങള്‍
1729.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജന
സമ്പര്‍ക്ക
പരിപാടികളോട്
അനുബന്ധിച്ച് ബഹു.
മുഖ്യമന്ത്രി ഓരോ
ജില്ലയിലും
പ്രഖ്യാപിക്കുന്ന
നിരവധി പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ ;
ഒരു വര്‍ഷത്തിനുള്ളില്‍
ഇവ
പൂര്‍ത്തിയാക്കുന്നതിന്
എങ്ങിനെ കഴിയുമെന്ന്
വ്യക്തമാക്കുമോ ?
കെട്ടിക്കിടക്കുന്ന
ഫയലുകള്‍ തീര്‍പ്പാക്കാനുളള
പദ്ധതി
1730.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിക്കിടക്കുന്ന
ഫയലുകള്‍
തീര്‍പ്പാക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
സര്‍ക്കാര്‍
സേവനങ്ങള്‍ വേഗത്തിലും
കാര്യക്ഷമമായും
ജനങ്ങള്‍ക്ക്
ലഭിക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; വിശദമാക്കുമോ ;
(ഡി)
ആരുടെ
നേതൃത്വത്തിലാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നത് ;
വിശദാംശങ്ങള്‍ നല്‍കാമോ
?
കരുതല്‍
2015
1731.
ശ്രീ.വര്‍ക്കല
കഹാര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുതല്‍
2015 എന്ന പരിപാടി
നടത്തിയിട്ടുണ്ടോ ;
(ബി)
ഇതു
വഴി
കെെവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പരിപാടി നടത്തുന്നതിന്
എന്തെല്ലാം
സജ്ജീകരണങ്ങളാണ്
ഭരണതലത്തില്‍ നടത്തിയത്
; സമാനമായി
നടത്തപ്പെട്ട
പരിപാടികളില്‍ നിന്ന്
ഇൗ
പരിപാടിക്കുണ്ടായിരുന്ന
വ്യത്യസ്തതകള്‍
വിശദമാക്കാമോ?
മിഷന്
676 ന്റെ ഭാഗമായി സേവനാവകാശ
നിയമം നടപ്പിലാക്കാന്‍ പദ്ധതി
1732.
ശ്രീ.സി.പി.മുഹമ്മദ്
,,
പാലോട് രവി
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം മിഷന് 676 ന്റെ
ഭാഗമായി എല്ലാ
വകുപ്പിലും
നടപ്പിലാക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
സേവനാവകാശ
നിയമത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ ;
(സി)
സര്‍ക്കാര്‍
സേവനങ്ങള്‍ വേഗത്തിലും
കാര്യക്ഷമമായും
ജനങ്ങള്‍ക്ക്
ലഭിക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
നിയമത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
സേവനാവകാശ
നിയമം ഓരോ വകുപ്പിലും
നടപ്പാക്കുന്നത് ആരുടെ
നേതൃത്വത്തിലാണ് ;
വിശദാംശങ്ങള്‍ നല്‍കുമോ
?
റിട്ടയര്‍ഡ്
ജസ്റ്റിസ് M. രാമചന്ദ്രന്
ചുമതല വഹിക്കുന്ന കമ്മീഷനുകള്‍
1733.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിട്ടയര്‍ഡ്
ജസ്റ്റിസ് M.
രാമചന്ദ്രനെ ഏതെല്ലാം
കമ്മീഷനുകളുടെ
ചുമതലക്കാരനായി
നിയമിച്ചിട്ടുണ്ട് ; ഇവ
ഏതൊക്കെ എന്ന്
വിശദമാക്കാമോ ;
(ബി)
ഇതില്‍
പ്രവര്‍ത്തനം
പൂര്‍ണ്ണമായും
പൂര്‍ത്തീകരിച്ച
കമ്മീഷനുകള്‍ ഉണ്ടോ ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വിവരിക്കുമോ ;
(സി)
ഇതില്‍
ഓരോ കമ്മീഷനുകളുടെയും
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് എത്ര രൂപ
ഇദ്ദേഹം പ്രതിഫലമായി
വാങ്ങിയിട്ടുണ്ട് ;
(ഡി)
പ്രസ്തുത
കമ്മീഷനുകളില്‍ നിന്നും
പറ്റിയ ശമ്പളം,
റ്റി.എ., ഡി.എ. മറ്റ്
അലവന്‍സുകള്‍ ഇവ
പ്രത്യേകമായി
വിശദമാക്കുമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ കേസുകൾ
കെെകാര്യം ചെയ്യുന്നതിനുള്ള
കോടതികള്‍
1734.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങളുമായി
ബന്ധപ്പെട്ട കേസുകൾ
കെെകാര്യം
ചെയ്യുന്നതിന് എ്രത
കോടതികള്‍
സ്ഥാപിച്ചിട്ടുണ്ടെന്നും
അവയുടെ വിശദാംശങ്ങളും
ലഭ്യമാക്കാമോ ;
(ബി)
ദേശീയ
സംസ്ഥാന പട്ടികജാതി
കമ്മിഷനുകളുടെ
നിര്‍ദ്ദേശാനുസരണം
ഇപ്രകാരം എ്രത
കോടതികളാണ്
സ്ഥാപിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
അപ്രകാരം
കോടതികള്‍
സ്ഥാപിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
വിശദമാക്കുമോ ?
കോടതികളില്‍
തീര്‍പ്പാക്കാതെ കിടക്കുന്ന
കേസ്സുകള്‍
1735.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
കോടതികള്‍ ഉള്‍പ്പടെ
സംസ്ഥാനത്തെ
കോടതികളില്‍ എത്ര
കേസ്സുകള്‍
തീര്‍പ്പാക്കാതെ
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസുകള്‍ വേഗത്തില്‍
തിര്പ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
കോടതികളുടെ
സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കല്‍പ്പറ്റയില്‍
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്
മജിസ്ട്രേറ്റ് കോടതി
അനുവദിക്കല്‍
1736.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റയില്‍
ജുഡീഷ്യല്‍ ഫസ്റ്റ്
ക്ലാസ് മജിസ്ട്രേറ്റ്
കോടതി
അനുവദിക്കണമെന്നാവശ്യപ്പെട്ട്
ലഭിച്ച അപേക്ഷയിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വിഷയത്തിന്മേല് ബഹു.
ഹൈക്കോടതിയുടെ ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
ശിപാര്ശയെന്തെന്ന്
വ്യക്തമാക്കുമോ ?
പിന്‍വലിക്കപ്പെട്ട
കേസുകള്‍
1737.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇതുവരെ
എത്ര കേസ്സുകള്‍
പിന്‍വലിക്കുന്നതിനായി
പ്രോസിക്യൂഷന് ഉത്തരവ്
നല്‍കിയിട്ടുണ്ടെന്നും
ഇതിന് പ്രകാരം
പിന്‍വലിക്കപ്പെട്ട
കേസുകള്‍ എത്രയെന്നും
വ്യക്തമാക്കാമോ ;
(ബി)
ഇവ
ഏതൊക്കെ സെക്ഷന്‍
ഉള്‍പ്പെടുത്തിയിരുന്ന
കേസ്സുകളാണെന്നും
ഏതൊക്കെ കോടതികളില്‍
ഉള്ളവ ആയിരുന്നെന്നും
വ്യക്തമാക്കാമോ ?
തീരദേശ
വീടു നിര്‍മ്മാണത്തിന് ഇളവ്
1738.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
സംരക്ഷണ നിയമമനുസരിച്ച്
കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി നല്‍കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(ബി)
വീട് വയ്ക്കാന്‍ വേറെ
സ്ഥലമില്ലാത്ത
പാവപ്പെട്ടവര്‍ക്ക്
എന്തെങ്കിലും ഇളവ് ഈ
നിയമത്തിലുണ്ടോ
എന്നറിയിക്കുമോ;
ഇവര്‍ക്ക് വീടു
നിര്‍മ്മാണത്തിന് ഇളവ്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
തീരദേശ
നിയന്ത്രണ വിജ്ഞാപന ഭേദഗതി
1739.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
നിയന്ത്രണ വിജ്ഞാപന
ഭേദഗതിക്ക് കേന്ദ്ര
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
കേരളത്തിന്റെ
ഏതെല്ലാം ആവശ്യങ്ങള്‍
അംഗീകരിച്ചു
എന്നറിയിക്കാമോ ;
(സി)
തീരദേശ
നിയന്ത്രണ വിജ്ഞാപന
ഭേദഗതിക്ക് അംഗീകാരം
ലഭിച്ചിട്ടില്ലെങ്കില്‍
ആയത് ലഭിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ?
ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
കൗണ്‍സിലിനു വകയിരുത്തിയതുക
1740.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
കൗണ്‍സിലിന്റെ വിവിധ
പദ്ധതികള്‍ക്കായി
കഴിഞ്ഞ ബഡ്ജറ്റില്‍
(2014-15) വകയിരുത്തിയ
തുക എത്ര കോടിയെന്ന്
വ്യക്തമാക്കാമോ;
(ബി)
വകയിരുത്തിയ
തുകയിൽ എത്ര രൂപ
അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും
എത്ര തുക ചെലവഴിക്കാതെ
ബാക്കിയുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ലഭിച്ച
തുകകൊണ്ട് എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്നു
വ്യക്തമാക്കാമോ?
സി.ആര്
ഇസഡ് മേഖലയിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി
1741.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തിലെ ആലപ്പുഴ
മുനിസിപ്പാലിറ്റി,
ഗ്രാമപഞ്ചായത്തുകള്‍
എന്നിവ മുഖേന
സി.ആര്.ഇസഡ് മേഖലയില്‍
കെട്ടിട നിര്‍മ്മാണ
അനുമതി/നമ്പര്‍
നല്കല്/ക്രമവത്ക്കരണം
എന്നിവയ്ക്കുള്ള എത്ര
അപേക്ഷകളാണ് കേരളാ
സ്റ്റേറ്റ് കോസ്റ്റല്‍
സോണ്‍ മാനേജ്മെന്റ്
അതോറിറ്റിയ്ക്ക്
2015-ല്‍ ഇതുവരെ
ലഭിച്ചത്;ഇതില്‍
എത്രയെണ്ണത്തിന്
ക്ലിയറന്‍സ്
നല്കി;ക്ലിയറന്‍സ്
ലഭിച്ച അപേക്ഷകരുടെ
പേരും മേല്‍വിലാസവും
സഹിതം പട്ടിക നല്‍കാമോ:
(ബി)
ലഭിച്ച
അപേക്ഷകളില്‍ നിരസിച്ചവ
എത്രയെന്നും അപേക്ഷ
നിരസിച്ചവരുടെ പേരും
വിലാസവും
നിരസിക്കാനുണ്ടായ
കാരണവും വിവരിക്കുന്ന
പട്ടിക നല്‍കാമോ;
(സി)
കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ്
അതോറിറ്റിയില്‍
ക്ലിയറന്‍സിനായി
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന്
അനന്തമായ കാലതാമസം
ഉണ്ടാകുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇതു
പരിഹരിക്കാന്‍ എന്തു
നടപടികളാണ്
സ്വീകരിക്കുകയെന്നു
വ്യക്തമാക്കാമോ?
പി.
എസ്. സി. കാലാവധി നീട്ടല്‍
1742.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പി. എസ്. സി.
ലിസ്റ്റുകളുടെ കാലാവധി
നീട്ടിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
മൂലം എത്ര പേര്‍ക്ക്
നിയമനം
ലഭ്യമായിട്ടുണ്ട്;
(സി)
ഓരോ
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് വീതമാണ്
ഇത്തരത്തില്‍ നിയമനം
ലഭ്യമായിട്ടുള്ളതെന്ന്
പ്രത്യേകം
വിശദമാക്കാമോ ?
റാങ്ക്
ലിസ്റ്റുകളില്‍ നിന്നുള്ള നിയമനം
1743.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലുവിലുള്ള
എല്‍.ഡി.സി.,
ലാസ്റ്റ്ഗ്രേഡ്
സെര്‍വന്റ് പി എസ് സി
റാങ്ക് ലിസ്റ്റുകളില്‍
നിന്ന് എത്ര പേര്‍ക്ക്
നിയമനം നല്‍കിയിട്ടുണ്ട്
; ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ ;
പ്രസ്തുത റാങ്ക്
ലിസ്റ്റുകള്‍ നിലവില്‍
വന്നതെന്ന് ; റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
എന്നവസാനിക്കും ;
(ബി)
പ്രസ്തുത റാങ്ക്
ലിസ്റ്റുകളില്‍നിന്ന്
പരമാവധി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
ഇതിനുമുമ്പ്
പ്രസിദ്ധീകരിച്ച
ലിസ്റ്റില്‍ നിന്നും
പ്രസ്തുത
തസ്തികകളിലേക്ക് എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കിയിരുന്നു ;
വിശദാംശം നല്‍കുമോ?
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍ തസ്തികയുടെ
റാങ്ക് ലിസ്റ്റ്
1744.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമുഹ്യക്ഷേമ
വകുപ്പില്‍
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍
തസ്തികയുടെ (കാറ്റഗറി
നമ്പര്‍ 412/11) റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ച്
എന്നത്തേക്ക് നിയമനം
നടത്താനാകുമെന്ന്
അറിയിക്കാമോ?
പി.എസ്.സി.
യുടെ പരീക്ഷാരീതി
1745.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
സണ്ണി ജോസഫ്
,,
ജോസഫ് വാഴയ്ക്കൻ
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
യുടെ പരീക്ഷാരീതി
പരിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
വരുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
നിലവിലെ
പരീക്ഷാരീതിയില്‍
ഉദ്ദ്യോഗാര്ത്ഥികള്ക്കുള്ള
എന്തെല്ലാം ആശങ്കകളാണ്
പ്രസ്തുത
പരിഷ്ക്കാരങ്ങള്‍ വഴി
പരിഹരിക്കപ്പെടുന്നത്;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പരിഷ്ക്കാരങ്ങള്‍
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ
?
എല്‍.ഡി.
ക്ലാര്‍ക്ക് നിയമനം
1746.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ വകുപ്പുകളില്‍
എല്‍.ഡി. ക്ലാര്‍ക്ക്
നിയമനത്തിന് പി.എസ്.സി
റാങ്ക് ലിസ്റ്റുകള്‍
നിലവിലുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത
ലിസ്റ്റുകളിൽനിന്ന്
ഓരോ ജില്ലയിലും ഇതുവരെ
നടന്ന നിയമനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
കഴിഞ്ഞ
വര്‍ഷം ഇൗ തസ്തികയില്‍
എ്രത ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
അവയില്‍ എ്രത
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്നും
അറിയിക്കാമോ ;
(ഡി)
വകുപ്പുകളില്‍
നിന്നും ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍
കാലതാമസം വരുത്തുകയോ
നിയന്ത്രണം
ഏര്‍പ്പെടുത്തുകയോ
ചെയ്തിട്ടുള്ളതായി
അറിയുമോ ;
(ഇ)
എങ്കില്‍
അതിന്‍െറ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(എഫ്)
നിലവിലുള്ള
ഒഴിവുകള്‍
പൂര്‍ണ്ണമായും
റിപ്പോര്‍ട്ട് ചെയ്ത്
നിയമന നടപടികള്‍
സ്വീകരിക്കുമോ ?
എല്‍.ഡി.ക്ലാര്‍ക്ക്
ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്യാത്ത വകുപ്പുകള്‍
1747.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.എസ്.സി. വഴി എത്ര
പേര്‍ക്ക് നിയമനം
നല്കി ;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
പാലക്കാട്
ജില്ലയിലെ എല്‍.ഡി.
ക്ലാര്‍ക്ക് റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേരെ നിയമിച്ചു ;
ഓരോ വിഭാഗത്തില്‍
നിന്നും എത്ര പേരെയാണ്
നിയമനത്തിനായി ശുപാര്‍ശ
ചെയ്തത് ; കാറ്റഗറി
തിരിച്ച് നിയമന
ശുപാര്‍ശ നല്‍കിയവരുടെ
വിശദാംശം ലഭ്യമാക്കാമോ
;
(സി)
നിലവിലുള്ള
എല്‍.ഡി.ക്ലാര്‍ക്ക്
ഒഴിവുകള്‍ മുഴുവന്‍
റിപ്പോര്‍ട്ട്
ചെയ്യാത്ത ഏതെല്ലാം
വകുപ്പുകള്‍ ആണുള്ളത് ;
വിശദാംശം ലഭ്യമാക്കാമോ
;
(ഡി)
നിലവിലുള്ള
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്ത വകുപ്പ്
മേധാവികള്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
ആശ്രിത
നിയമന പദ്ധതി
1748.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ
കാലത്ത്ആശ്രിത നിയമനം
സംബന്ധിച്ച്
എടുത്തിട്ടുള്ള പ്രധാന
തീരുമാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇത്
സംബന്ധിച്ച് പ്രത്യേക
ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
കോപ്പികള്‍
ലഭ്യമാക്കാമോ ?
ആലപ്പുഴ
ജില്ലയിലെ എച്ച്.എസ്.എ. മലയാളം
പി.എസ്.സി. നിയമനം
1749.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലുപ്പുഴ
ജില്ലിയില്‍
എച്ച്.എസ്.എ. മലയാളം
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ; പ്രസ്തുത
റാങ്ക് ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നത്, ഈ ലിസ്റ്റിന്റെ
കാലാവധി എന്നുവരെയാണ്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്ന് എത്ര പേര്‍ക്ക്
ഇതുവരെ നിയമനം നല്കി;
വിവിധ വിഭാഗങ്ങള്‍
തിരിച്ച്
വ്യക്തമാക്കാമോ?
സംസ്ഥാന
സര്‍വ്വീസില്‍ നിന്നും വിരമിച്ച
ജീവനക്കാര്‍
1750.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം 2015 ഏപ്രില്‍ 30
വരെ സംസ്ഥാന
സര്‍വ്വീസില്‍ നിന്നും
എത്ര ജീവനക്കാര്‍
വിരമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പിന്നോക്ക
സമുദായ നിയമനങ്ങള്‍
1751.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വീസില്‍
പിന്നോക്ക
സമുദായങ്ങള്‍ക്കുള്ള
പ്രാതിനിധ്യക്കുറവ്
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കുറവ് നികത്തുന്നതിന്റെ
ഭാഗമായി ഈ സർക്കാർ
ഇതുവരെ എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
ജാതി തിരിച്ച്
വിശദമാക്കാമോ?
പുതിയതായി
നിലവില്‍ വന്ന എല്‍.ഡി.സി.
റാങ്ക് ലിസ്റ്റിലെ നിയമനം
1752.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയതായി
നിലവില്‍ വന്ന
എല്‍.ഡി.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
എന്നു മുതല്‍ നിയമനം
നടത്തുമെന്നു
വ്യകതമാക്കാമോ;
(സി)
പുതിയ
എല്‍.ഡി.സി. റാങ്ക്
ലിസ്റ്റ്
പ്രാബല്യത്തില്‍
വന്നതിനു ശേഷം പഴയ
എല്‍.ഡി.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ഡി)
പുതിയ
റാങ്ക് ലിസ്റ്റ്
പ്രാബല്യത്തില്‍
വന്നാല്‍ പഴയ ലിസ്റ്റ്
നിലനില്‍ക്കില്ല എന്ന
പി.എസ്.സി.യുടെ വ്യവസ്ഥ
പ്രസ്തുത ലിസ്റ്റില്‍
ലംഘിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ?
വികലാംഗരായ
ഉദ്യോഗസ്ഥര്ക്ക്സ്ഥാനകയറ്റത്തിനായി
സംവരണം
1753.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലെ
വികലാംഗരായ
ഉദ്യോഗസ്ഥര്‍ക്ക്
സ്ഥാനകയറ്റത്തിനായി 3%
സംവരണം
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സംവരണം
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച ബഹു.
സുപ്രീംകോടതിയുടെ
വിധിയുടെ
പശ്ചാത്തലത്തില്ആയതിനായി
നടപടി സ്വീകരിക്കുമോ?
സൂപ്പര്‍ന്യൂമററി
തസ്തികകള്‍
1754.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-2015
വര്‍ഷത്തില്‍ വിവിധ
വകുപ്പുകളില്‍ എത്ര
സൂപ്പര്‍ന്യൂമററി
തസ്തികകള്‍ സൃഷ്ടിച്ചു
; വിശദമാക്കാമോ ?
അഗ്രികള്‍ച്ചറല്‍
അസിസ്ററന്റ് നിയമനം
1755.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012മെയ്
മാസത്തില്‍ നിലവില്‍
വന്ന അഗ്രികള്‍ച്ചര്‍
അസിസ്ററന്റ് ഗ്രേഡ് II
തസ്തികയിലേക്കുളള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി ഒരു
വര്‍ഷത്തേയ്ക്ക് നീട്ടി
നല്‍കുമോ;
(ബി)
സര്‍ക്കാര്‍
പെന്ഷന് പ്രായം
ഉയര്‍ത്തിയതിലൂടെ ഇൗ
ലിസ്റ്റിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വന്ന (അവസര ) നഷ്ടം
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്
1756.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിവിലുള്ള
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എന്നാണ്
അവസാനിക്കുന്നത്;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര പേരെയാണ്
നിയമിച്ചിട്ടുള്ളത് ;
(സി)
ഓരോ
വിഭാഗം തിരിച്ചുള്ള
നിയമനത്തിന്റെ വിവരം
ലഭ്യമാക്കുമോ;
(ഡി)
ഇപ്പോള്‍
എത്ര ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്?
സര്‍വ്വീസില്‍നിന്ന്
വിരമിച്ചവര്‍
1757.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ വകുപ്പുകളില്‍
നിന്ന് വിരമിച്ച
ഉദ്യോഗസ്ഥരുടെ എണ്ണം
വകുപ്പ് തിരിച്ച്
ലഭ്യമാക്കുമോ?
100%
അന്ധതയുള്ളവരെ റാങ്ക്
ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ
നടപടി
1758.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
നടത്തിയ
എല്‍.ഡി.ക്ലാര്‍ക്ക്
പ്രവേശന പരീക്ഷയില്‍
(കാറ്റഗറി നമ്പര്‍
218/13) 100%
അന്ധതയുള്ളവര്‍
ഷോര്‍ട്ട് ലിസ്റ്റില്‍
വരികയും
ഇന്റര്‍വ്യൂവിന്
പങ്കെടുക്കുകയും
ചെയ്തെങ്കിലും റാങ്ക്
ലിസ്റ്റ് വന്നപ്പോള്‍
ഉദ്യോഗാര്‍ത്ഥികളുടെ
പേര്
ഉള്‍പ്പെടുത്താത്തതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
വിജ്ഞാപനത്തിലും
പരീക്ഷയ്ക്ക്
അപേക്ഷിക്കുമ്പോഴും
ഇന്റര്‍വ്യൂ സമയത്തും
അറിയിക്കാതെ
പെട്ടെന്നൊരു തീരുമാനം
എടുക്കുന്നതിനുണ്ടായ
സാഹചര്യം എന്താണ്;
(സി)
കണ്ണൂര്‍
ജില്ലയില്‍ എത്ര
ഉദ്യോഗാര്‍ത്ഥികളെ
ഇതുപ്രകാരം റാങ്ക്
ലിസ്റ്റില്‍
ഉള്പ്പെടുത്താത്തതായിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ഡി)
പല
ഉദ്യോഗാര്‍ത്ഥികള്‍ക്കും
അപേക്ഷിക്കാനുള്ള
പ്രായപരിധി
കഴിഞ്ഞതിനാല്‍
ഇക്കാര്യത്തില്‍
മാനുഷികവും അനുകൂലവുമായ
നടപടി സ്വീകരിക്കുമോ?
1.4.2014
മുതല്‍ 31.5.2015 വരെ
സര്‍വ്വീസില്‍ നിന്നും
വിരമിച്ചവരും
നിയമിക്കപ്പെട്ടവരും
1759.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1.4.2014
മുതല്‍ 31.5.2015
വരെയുള്ള കാലയളവില്‍
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും
എത്ര പേര് വിരമിച്ചു;
ഓരോ വകുപ്പില്‍
നിന്നും വിരമിച്ചവരുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
1.4.2014
മുതല്‍ 31.5.2015 വരെ
എ്രത ആളുകളെ പി.എസ്.സി
വഴി നിയമിക്കുകയുണ്ടായി
വിശദാംശം വകുപ്പ്
തിരിച്ച് നല്‍കാമോ?
പെരുവണ്ണാമൂഴി
സി.ആര്.പി.എഫ് ക്യാമ്പ്
1760.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരുവണ്ണാമൂഴി
സി.ആര്.പി.എഫ്
ക്യാമ്പ്
അനുവദിച്ചിട്ടുണ്ടോ ;
എങ്കില്‍ എപ്പോഴാണ്
അനുവദിച്ചത് എന്ന്
പ്രസ്തുത ഉത്തരവിന്‍െറ
പകര്‍പ്പ് സഹിതം
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ക്യാമ്പിനാവശ്യമായ ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ ;
എങ്കില്‍ ഏത്
വകുപ്പില്‍ നിന്നാണ്
ഭൂമി ഏറ്റെടുത്തത്
എന്നും ഭൂമിയുടെ അളവും
വ്യക്തമാക്കുമോ ;
(സി)
സി.ആര്.പി.എഫ്
ക്യാമ്പിന്‍െറ
പ്രവൃത്തി ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ ?
കാസര്‍ഗോഡ്
ജില്ലയില്‍ അനുവദിച്ച ചികില്‍സാ
സഹായധനം
T 1761.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ
കാസര്‍ഗോഡ് ജില്ലയില്‍
എത്ര കോടി രൂപയുടെ
ചികില്‍സാ സഹായധനം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ദുരിതാശ്വാസനിധിയില്‍
നിന്നുള്ള ധനസഹായം
1762.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായം
അനുവദിക്കുന്നതില്‍
എം.എല്‍.എ മാരുടെ
ശിപാര്‍ശയോടെ വരുന്ന
അപേക്ഷയിന്മേല്
അനുവദിക്കുന്ന
സാമ്പത്തിക സഹായം വളരെ
കുറവും ജനസമ്പര്‍ക്ക
പരിപാടിയില്‍
ലഭിക്കുന്ന
അപേക്ഷയിന്മേല് വളരെ
കൂടുതലും ആണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
രോഗികളോടുള്ള
സര്‍ക്കാരിന്റെ രണ്ടു
തരം സമീപനമാണെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ജനസമ്പര്‍ക്ക
പരിപാടിയില്‍
അനുവദിക്കുന്ന
സാമ്പത്തിക സഹായത്തിന്
ആനുപാതികമായ തുക തന്നെ
മറ്റ് മാര്‍ഗ്ഗേന
നല്കുന്ന
അപേക്ഷകര്‍ക്കും
നല്കുന്ന കാര്യം
പരിഗണിക്കുമോ ?
നദീസംയോജനം
T 1763.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നദീസംയോജനം
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാര്‍
സ്വീകരിച്ച നടപടിയെ
തുടർന്ന് സംസ്ഥാനം
നേരിടുന്ന ആശങ്കകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇക്കാര്യം
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ?
നന്മണ്ട ശിവാനന്ദ ആശ്രമ
പുനരുദ്ധാരണം
1764.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ നന്മണ്ട
ശിവാനന്ദ ആശ്രമ
മഠാധിപതി, ആശ്രമ
പുനരുദ്ധാരണ
സഹായത്തിനായി 6/2/2015
ല്‍ മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ച അപേക്ഷ
ശ്രദ്ധയിൽ പെട്ടിടുണ്ടോ
:
(ബി)
എങ്കിൽ
ഈ അപേക്ഷയിന്മേൽ എന്ത്
നടപടി
സ്വീകരിക്കുമെന്നു
വെളിപ്പെടുത്താമോ?
നവരത്ന
പദ്ധതികള്‍ക്കായി പിന്‍വലിച്ച
തുക
1765.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവരത്ന
പദ്ധതികള്‍ക്കായി
(കൊച്ചി മെട്രോ,
സ്മാര്‍ട്ട് സിറ്റി,
വിഴിഞ്ഞം തുറമുഖം,
കണ്ണൂര്‍ വിമാനത്താവളം,
ദേശീയ ജലപാത,
തിരുവനന്തപുരം -
കോഴിക്കോട് മോണോ
റെയില്‍, സബ്അര്ബര്
റെയില്‍വേ, ദേശീയ പാതാ
വികസനം , യുവജന
സംരംഭകത്വം) ഈ
സര്‍ക്കാരിന്റെ കാലത്ത്
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച തുക
എത്രയാണെന്ന്
വെളിപ്പെടുത്താമോ ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുന്നതിന് മുന്‍പ് ഓരോ
പദ്ധതിക്കും വേണ്ടി
എന്തെല്ലാം സംഗതികള്‍
നിര്വ്വഹിക്കപ്പെടുകയുണ്ടായിരുന്നു
;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ നാല്
ബഡ്ജറ്റുകളില്
പ്രഖ്യാപിച്ചിരുന്ന തുക
എത്ര വീതം ;
യഥാര്‍ത്ഥത്തില്‍
പിന്‍വലിക്കപ്പെട്ട തുക
എത്ര ; വിശദമാക്കാമോ ?
വിഴിഞ്ഞം
പദ്ധതിയുമായി ബന്ധപ്പെട്ട യോഗം
1766.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിയുമായി
ബന്ധപ്പെട്ട് 3-6-2015
ന് മുഖ്യന്ത്രി
വിളിച്ച് ചേര്‍ത്ത യോഗ
നടപടികളുടെ
മിനിറ്റ്സിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
;
(ബി)
പ്രസ്തുതയോഗ
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു ;
ടെണ്ടറുമായി
ബന്ധപ്പെട്ട പുതിയ
എന്തെല്ലാം രേഖകള്‍
പരസ്യപ്പെടുത്തണമെന്നായിരുന്നു
യോഗത്തില്‍
ആവശ്യമുയര്‍ന്നത് ; അവ
ആവശ്യപ്പെട്ടവര്‍ക്ക്
ലഭ്യമാക്കുകയുണ്ടായോ ;
(സി)
ചില
രേഖകള്‍ നല്കാന്
നിര്‍വ്വാഹമില്ലെന്ന്
യോഗത്തെ
മുഖ്യമന്ത്രിഅറിയിച്ചിട്ടുണ്ടായിരുന്നുവോ
; അവ
ഏതെല്ലാമായിരുന്നുവെന്നറിയിക്കുമോ
?
ജനങ്ങളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി കര്‍മ്മ
പദ്ധതി
1767.
ശ്രീ.ആര്
. സെല്‍വരാജ്
,,
ടി.എന്‍. പ്രതാപന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളുടെ
പ്രശ്നങ്ങള്‍ നേരിട്ട്
അറിയുവാനും അവയ്ക്ക
പരിഹാരം കാണുവാനും
ഈസര്‍ക്കാര്‍ എന്തു
കര്‍മ്മ പദ്ധതിയാണ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
കര്‍മ്മ പദ്ധതിയുടെ
ഭാഗമായി എന്തെല്ലാം
പരിപാടികള്‍
നടപ്പാക്കുകയുണ്ടായി;
(സി)
പ്രസ്തുത
പരിപാടികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
പ്രസ്തുത
പരിപാടികളുടെ
അനുഭവത്തിന്റെ
വെളിച്ചത്തില്‍
നിലവിലുള്ള ചട്ടങ്ങളും
ഉത്തരവുകളും
മാറ്റുന്നതിനും
ജനങ്ങള്‍ക്കുണ്ടാകുന്ന
വൈഷമ്യങ്ങള്‍
ഒഴിവാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുകയുണ്ടായി
എന്നറിയിക്കുമോ?
സര്‍വ്വീസ്
പെന്‍ഷന്‍കാരുടെ ഇന്‍ഷ്വറന്‍സ്
സ്കീമുകള്‍
1768.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
സര്‍വ്വീസ്
പെന്‍ഷന്‍കാരുടെ
ഇന്‍ഷ്വറന്‍സ്
സ്കീമുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇതില്‍ പങ്കാളികളായ
എത്ര പേര്‍ക്ക് ഇതുവരെ
ധനസഹായം
ലഭ്യമാക്കിയിട്ടുണ്ട്
വ്യക്തമാക്കാമോ ?
വിദ്യാഭ്യാസ
വായ്പയെടുത്തവര്ക്കെതിരെയുള്ള
ജപ്തി
T 1769.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പയെടുത്തവര്‍ക്കെതിരെ
ബാങ്കുകള്‍ ജപ്തി ഭീഷണി
വ്യാപകമാക്കുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പല
ബാങ്കുകളും ഇത്തരം
വായ്പാക്കാര്ക്കെതിരെ
സര്‍ഫാസി
നിയമപ്രകാരമുള്ള
പരസ്യപ്പെടുത്തല്‍
പരസ്യം നല്‍കിയും
വായ്പാ
തീര്‍പ്പാക്കലിന്
റിസര്‍വ് ബാങ്ക്
അനുശാസിക്കുന്ന
തരത്തിലുള്ള അവസരങ്ങള്‍
നല്‍കാതിരിക്കുകയും
ചെയ്യുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
വിദ്യാഭ്യാസ
വായ്പയ്ക്ക്
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി ഈടുവാങ്ങിയ
കേസുകളില്‍ ബാങ്കുകള്‍
ജപ്തി നടപടികളിലേക്ക്
നീങ്ങുന്നതു മൂലം
സമ്മര്‍ദ്ദത്തിലാവുന്ന
വായ്പക്കാരെ
സഹായിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
സ്വാതന്ത്ര്യ
സമര പെന്ഷന്
1770.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വാതന്ത്ര്യ സമര
പെന്ഷന്
വാങ്ങുന്നവര്‍
എത്രയാണെന്നും ഇതില്‍
കേന്ദ്ര പെന്ഷന്
വാങ്ങുന്നവര്‍ ,
സംസ്ഥാന പെന്ഷന്
വാങ്ങുന്നവര്‍ എന്നിവ
ഇനം തിരിച്ച്
വ്യക്തമാക്കാ മോ;
(ബി)
രണ്ട്
പെന്‍ഷനും ഒന്നിച്ച്
വാങ്ങുന്നതിന്
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാന
പെന്ഷന് ഇപ്പോള്‍
എത്ര രൂപയാണ് നല്കി
വരുന്നത് എന്ന്
വ്യക്തമാക്കാമോ ;
(ഡി)
പെന്ഷന്
തുക വര്‍ദ്ധിപ്പിച്ചത്
എപ്പോഴാണ് എന്ന്
വ്യക്തമാക്കുമോ;
(ഇ)
പെന്ഷന്
തുക
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?