'വിശപ്പുരഹിത
നഗരം' പദ്ധതി
1466.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗജന്യ
ഉച്ചഭക്ഷണ പദ്ധതിയായ
'വിശപ്പുരഹിത നഗരം'
പദ്ധതി ഘട്ടംഘട്ടമായി
എല്ലാ നഗരങ്ങളിലും
വ്യാപിപ്പിക്കുമെന്ന
2011 -ലെ ബഡ്ജറ്റ്
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതി ഇപ്പോള്‍
ഏതെല്ലാം നഗരങ്ങളിലാണ്
നടപ്പാക്കിവരുന്നത് ;
(സി)
കോഴിക്കോട്
നഗരത്തില്‍ മാത്രം
നടപ്പിലാക്കി വന്ന
പ്രസ്തുത പദ്ധതി
മലപ്പുറം, കൊല്ലം,
തിരുവനന്തപുരം
നഗരങ്ങളില്‍കൂടി
വ്യാപിപ്പിച്ചതിന്റെ
അടിസ്ഥാനത്തില്‍
ബഡ്ജറ്റില്‍ അധിക തുക
നീക്കി വച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്‍കാമോ ?
ഹെവി
ഡ്യൂട്ടി ഡ്രൈവര്‍മാരുടെ
ഒഴിവുകള്‍
1467.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ നഗരസഭകളില്‍
ഹെവി ഡ്യൂട്ടി
ഡ്രൈവര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
; അവ നഗരസഭ തിരിച്ച്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട് ചെയ്ത
തീയതി അറിയിക്കുമോ ;
(സി)
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ?
പുതിയ
കോര്‍പ്പറേഷനുകളും
മുനിസിപ്പാലിറ്റികളും
1468.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം,
പുതിയതായി എത്ര
കോര്‍പ്പറേഷനുകളും
മുനിസിപ്പാലിറ്റികളും
അനുവദിച്ചിട്ടുണ്ട് ;
ഏതൊക്കെ ;
(ബി)
പുതുതായി
അനുവദിച്ച പ്രസ്തുത
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
തുടങ്ങിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
(സി)
പ്രസ്തുത സ്ഥാപനങ്ങള്‍
അനുവദിച്ചതുവഴി
സര്‍ക്കാരിന് എത്ര കോടി
രൂപയുടെ അധിക
ബാധ്യതവരും എന്ന്
കണക്കാക്കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്എത്രെന്നറിയിക്കുമോ?
പുതിയ
മുനിസിപ്പാലിറ്റികള്‍
1469.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
എത്ര
മുനിസിപ്പാലിറ്റികളാണ്
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്
എന്ന് ജില്ലാ
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ ;
(ബി)
ഇവ
ഓരോന്നിന്റെയും
വിസ്തൃതിയും ജനസംഖ്യയും
എത്ര വീതമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പഞ്ചായത്തുകളെ
മുനിസിപ്പാലിറ്റി
ആക്കുന്നത്
കൊണ്ടുണ്ടാവുന്ന
ഗുണദോഷങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ ;
(ഡി)
മുനിസിപ്പാലിറ്റികള്‍ക്ക്
കേന്ദ്ര ഫണ്ടുകള്‍
ലഭ്യമാക്കുവാന്‍
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
പാലിക്കുന്നത് ?
നഗരസഭാ
പദ്ധതികള്‍ക്ക് സാങ്കേതിക
സഹായം
1470.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
ബെന്നി ബെഹനാന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
പദ്ധതികള്‍ക്ക്
സാങ്കേതിക സഹായം
നല്കുവാന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിക്കായി
ആരുടെയെല്ലാം സഹായമാണ്
പ്രയോജനപ്പെടുത്തുന്നത്
; വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി എത്ര രൂപ
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
മികച്ച
നഗരസഭകള്‍ക്കുളള
അവാര്‍ഡുകള്‍
1471.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികച്ച
നഗരസഭകള്‍ക്കുളള
2013-14 ലെ
അവാര്‍ഡുകള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
അവാര്‍ഡ്
പ്രഖ്യാപനം
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
2013-14
ലേയും 2014-15ലേയും
അവാര്‍ഡ് പ്രഖ്യാപനം
ഉടനുണ്ടാകുന്നതിന്
നടപടി സ്വീകരിക്കാമോ;
(ഡി)
മികച്ച
നഗരസഭകള്‍ക്ക് അവാര്‍ഡ്
നല്കാന്
സ്വീകരിച്ചിരുന്ന
മാനദണ്ഡം
പരിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ;
മാലിന്യ
സംസ്കരണ പ്ലാന്റുകള്‍
1472.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
ആധുനിക മാലിന്യ സംസ്കരണ
പ്ലാന്റുകള്‍
സ്ഥാപിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പ്ലാന്റുകളുടെ
സവിശേഷതകള്‍ എന്തെല്ലാം
; വിശദമാക്കുമോ ;
(സി)
പ്രസ്തുത
പ്ലാന്റുകളുടെ
പ്രവര്‍ത്തനത്തിനുള്ള
ടെണ്ടര്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ ;
(ഡി)
പ്രസ്തുത
പ്ലാന്റുകളില്‍ നിന്ന്
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഇ)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ?
പൊന്നാനി
നഗരസഭയിലെ സമഗ്ര കുടിവെള്ള
പദ്ധതി
1473.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
നഗരസഭയിലേക്ക്
അനുവദിച്ച
കേന്ദ്രാവിഷ്കൃത
പദ്ധതിയായ സമഗ്ര
കുടിവെള്ള പദ്ധതിയുടെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ ;
(ബി)
ഇത്
എന്ന്
തുടങ്ങാനാകുമെന്ന്
വിശദമാക്കാമോ ;
(സി)
ഈ
പദ്ധതിയുടെ
ഭരണാനുമതിയും സാങ്കേതിക
അനുമതിയും
ലഭ്യമായിട്ടുണ്ടോ;
(ഡി)
ഗുണഭോക്തൃവിഹിതം
ഇതിലേക്ക്
അടക്കേണ്ടതുണ്ടോ
;എങ്കില്‍ എത്ര എന്നും
ഇവ
അടച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ ?
ചാലക്കുടി
നഗരസഭയില്‍ അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
1474.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളില്‍
അയ്യങ്കാളി തൊഴിലുറപ്പ്
പദ്ധതി കാര്യക്ഷമമായി
നടപ്പാക്കുന്നുണ്ടോ ;
(ബി)
ചാലക്കുടി
നഗരസഭയില്‍ എത്ര
കുടുംബങ്ങള്‍ പ്രസ്തുത
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
അതില്‍ എത്ര
കുടുംബങ്ങള്‍ക്ക്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം തൊഴില്‍
നല്‍കിയെന്നും
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി നഗരസഭകളില്‍
കാര്യക്ഷമമായി
നടപ്പാക്കുന്നുണ്ട്
എന്ന്
ഉറപ്പുവരുത്തുവാന്‍
നടപടി സ്വീകരിക്കുമോ ?
രാത്രികാല
വാസകേന്ദ്രങ്ങള്‍
1475.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
ലെ ബഡ്ജറ്റില്‍
അനുവദിച്ച 50 ലക്ഷം രൂപ
വിനിയോഗിച്ച്
അന്യസംസ്ഥാന
തൊഴിലാളികള്‍ക്ക്
നഗരപ്രദേശങ്ങളില്‍
രാത്രികാല
വാസകേന്ദ്രങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ടോ
; എങ്കില്‍ ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ ?
പാറ്റൂരിലെ
ആവൃതി മാള്‍ ഫ്ലാറ്റ്
നിര്‍മ്മാണം
1476.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറ്റൂരിലെ
ആവൃതി മാള്‍ ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
കോടതിയുടെ സ്റ്റേ
ഉണ്ടായിരുന്നോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
ഫ്ലാറ്റിന്റെ
നിര്‍മ്മാണം ഇപ്പോഴും
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ എന്നാണ്
സ്റ്റേ നീക്കിയതെന്ന്
വ്യക്തമാക്കുമോ;
ഫ്ലാറ്റിന്റെ
നിര്‍മ്മാണത്തിനായി
എന്നാണ് വൈദ്യുതി
കണക്ഷന് നല്‍കിയതെന്ന്
അറിയാമോ ;
(സി)
പ്രസ്തുത
ഫ്ലാറ്റ് സര്‍ക്കാര്‍
പുറമ്പോക്ക് കൈയേറിയാണ്
നിര്‍മ്മിച്ചതെന്ന്
വകുപ്പിന്
അറിയാമായിരുന്നോ ;
എങ്കില്‍ വിശദമാക്കുമോ
?
കാസര്‍ഗോഡ്
വികസന അതോറിറ്റി
1477.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിരിച്ചുവിടപ്പെട്ട
കാസര്‍ഗോഡ് വികസന
അതോറിറ്റിയില്‍ നിന്ന്
എത്രയാളുകള്‍ വായ്പ
എടുത്തിരുന്നു ; വായ്പ
എടുത്തവരില്‍
തിരിച്ചടയ്ക്കാത്ത എത്ര
പേര് ഉണ്ട് ; ഈ
ഇനത്തില്‍ എത്ര രൂപയാണ്
കുടിശ്ശികയായിട്ടുള്ളത്
;
(ബി)
വായ്പയ്ക്ക്
വസ്തു ഈടായി
നല്‍കിയിട്ടുള്ളവരുടെ
പ്രമാണങ്ങള്‍ ഇപ്പോള്‍
എവിടെയാണ്
സൂക്ഷിച്ചിട്ടുള്ളത് ;
(സി)
വായ്പ
മുഴുവന്‍ അടച്ചു
തീര്‍ത്തവരുടെ
പ്രമാണങ്ങള്‍ തിരിച്ചു
നല്കാന് ബാക്കിയുണ്ടോ
;
(ഡി)
അതോറിറ്റി ഇപ്പോള്‍
നിലവിലില്ലാത്തതിനാല്‍
അടച്ചു തീര്‍ക്കാനുള്ള
വായ്പകള്‍
എഴുതിത്തള്ളാനോ
ഒ.ടി.എസ്. ആനുകൂല്യം
നല്‍കാനോ
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ ?
കൊയിലാണ്ടി
നഗരസഭയുടെ സ്ഥലം ഫയര്‍
സ്റ്റേഷന് വിട്ടു നല്കാന്
നടപടി
1478.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയുടെ
ഉടമസ്ഥതയിലുള്ള സ്ഥലം,
കൗണ്‍സില്‍
തീരുമാനപ്രകാരം, ഫയര്‍
സ്റ്റേഷന്
ആരംഭിക്കുന്നതിന്
വിട്ടു നല്‍കുന്നതിന്
സര്‍ക്കാരിന്റെ അനുവാദം
തേടി സമര്‍പ്പിച്ച
അപേക്ഷയില്‍ വകുപ്പ്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
ഫ്രസ്തുത ഫയലില്‍
ഉത്തരവു
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
കുന്നംകുളം
നഗരസഭയുടെ പുതിയ ബസ്സ്
സ്റ്റാന്റ്
1479.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നംകുളം
നഗരസഭയുടെ പുതിയ ബസ്സ്
സ്റ്റാന്റ് നിര്‍മ്മാണം
പി.പി.പി മോഡലില്‍
നടപ്പിലാക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എഗ്രിമെന്റ്
പ്രകാരമുള്ള
വ്യവസ്ഥകള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക് എത്ര
കോടി രൂപ ചെലവു
വരുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുതപ്രവൃത്തി
സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വെളിപ്പെടുത്തുമോ ;
(ഇ)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് ബസ്സ്
സ്റ്റാന്റ് നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയമെന്ന്
വിശദമാക്കുമോ?
പാര്‍ട്ണര്‍
കേരള മിഷൻ
T 1480.
ശ്രീ.സി.ദിവാകരന്
,,
കെ.അജിത്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍ട്ണര്‍
കേരള മിഷന്റെ കീഴില്‍
എത്ര പദ്ധതികളാണ് പൊതു
- സ്വകാര്യ
പങ്കാളിത്തത്തോടെ ആദ്യ
ഘട്ടത്തില്‍
നഗരങ്ങളില്‍
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
നഗരങ്ങളിലെ പൊതുഭൂമി
സ്വകാര്യ മേഖലയ്ക്ക്
കെെമാറാന്‍
തീരുമാനിച്ചിട്ടുണ്ടോ
; എങ്കില്‍ മൊത്തം
എത്ര കോടി രൂപയുടെ
ഭൂമിയാണ് കെെമാറാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
മൊത്തം
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കായാണ്
പ്രസ്തുത ഭൂമി
കെെമാറ്റം നടത്താന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ക്കായി
എവിടെയെല്ലാം എത്ര
അളവുകളിലാണ് ഭൂമി
കെെമാറ്റം
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ ?
വികേന്ദ്രീകൃത
ഉറവിട മാലിന്യ സംസ്കരണം
1481.
ശ്രീ.പി.എ.മാധവന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
വികേന്ദ്രീകൃത ഉറവിട
മാലിന്യ സംസ്കരണത്തിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
(ബി)
പദ്ധതി
നിര്‍വ്വഹണത്തിന്
സഹകരിക്കുന്നവര്‍
ആരെല്ലാമാണെന്ന്
വിശദമാക്കാമോ ;
(സി)
പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ചിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ?
തിരുവനന്തപുരം
നഗരത്തിലെ വെളളപ്പൊക്കം
1482.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍
അനിയന്ത്രിതമായ
വെളളപ്പൊക്കം കാരണം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍ക്ക്
പരിഹാരം കണ്ടെത്താന്‍
എന്തൊക്കെ പരിപാടികളാണ്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
നടപ്പിലാക്കിയിട്ടുളളത്
;
(ബി)
ഇവയ്ക്കുവേണ്ടി
എന്ത് തുക ചെലവഴിച്ചു ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
ഏത്
സാഹചര്യത്തിലാണ്
'ഓപ്പറേഷന് അനന്ത'
നടപ്പിലാക്കാന്‍
തീരുമാനിച്ചത്;
തീരുമാനം ഏത് തലത്തില്‍
കൈക്കൊണ്ടു എന്നും
എന്നാണ്
കൈക്കൊണ്ടതെന്നും
വ്യക്തമാക്കാമോ ;
(ഡി)
പദ്ധതിയുടെ
മൊത്തം വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പൊതുഭിത്തിയുള്ള
വീടുകളുടെ പുതുക്കി
നര്‍മ്മാണം
1483.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുഭിത്തിയുള്ള
വീടുകള്‍ പുതുക്കി
നര്മ്മിക്കുമ്പോള്
പൊതുഭിത്തിയില്
നിന്നും എ്രത അകലം
വിട്ടാണ് പുതിയ
കെട്ടിടം
നിര്‍മ്മിക്കേണ്ടത് ;
(ബി)
പ്രസ്തുത
ദൂരം കുറയ്ക്കുന്നത്
പരിഗണിക്കുമോ?
മാലിന്യസംസ്കരണത്തിനായി
കേന്ദ്രീകൃത പദ്ധതികള്‍
1484.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.വി.ശിവന്‍കുട്ടി
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാലിന്യസംസ്കരണത്തിനായി
സര്‍ക്കാര്‍ തലത്തില്‍
ആവിഷ്കരിച്ചിട്ടുള്ള
കേന്ദ്രീകൃത പദ്ധതികള്‍
ഏതെല്ലാമാണ് ; അവ
ഇപ്പോള്‍
പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടോ
;
(ബി)
കേരളത്തിന്റെ
പ്രത്യേക
പരിസ്ഥിതിയുടെയും
ഇതുവരെയുള്ള
അനുഭവങ്ങളുടെയും
അടിസ്ഥാനത്തിൽ ഈ
പദ്ധതികള്‍
പ്രായോഗികമാണോയെന്നു
വ്യക്തമാക്കാമോ ;
(സി)
വികേന്ദ്രീകൃത
മാലിന്യ സംസ്കരണത്തെ
സംബന്ധിച്ച് നിലപാട്
വ്യക്തമാക്കാമോ ;
(ഡി)
ഈ
ദിശയില്‍ എന്തെങ്കിലും
പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
വിശദമാക്കാമോ ?
മാലിന്യനിര്മ്മാര്ജ്ജനായുള്ള
ഇന്‍സിനറേറ്റര്‍
1485.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി
നിലവില്‍
ഇന്‍സിനറേറ്റര്‍
ഉപയോഗിക്കുന്നുണ്ടോ ;
(ബി)
ഇന്‍സിനറേറ്റര്‍
വാങ്ങുന്നതിനായി ആകെ
എന്ത് തുക ചെലവായി ;
(സി)
പ്രസ്തുത
സംവിധാനം
പ്രവര്‍ത്തിപ്പിച്ച
ഇനത്തില്‍ എന്ത് തുക
ചെലവായി എന്നറിയിക്കാമോ
?
മിഷന്
676- ല്‍ ഉള്‍പ്പെട്ട ക്ലീന്‍
കേരള പദ്ധതികള്‍
1486.
ശ്രീ.സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
ക്ലീന്‍ കേരള
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
എന്തെല്ലാം പദ്ധതികളാണ്
പ്രസ്തുത മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കുള്ള
രൂപരേഖ തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കാമോ ?
സുസ്ഥിര
നഗരവികസന പദ്ധതി
1487.
ശ്രീ.ലൂഡി
ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.ഡി.ബി.
സഹായത്തോടെയുള്ള
സുസ്ഥിര നഗരവികസന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
പ്രതീക്ഷിക്കുന്ന
കേന്ദ്ര സഹായം
വിശദമാക്കാമോ ;
(സി)
പദ്ധതിക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ഡി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; വിശദാംശം നല്‍കുമോ ?
ഞാറക്കല്‍
ആശുപത്രിയുടെ അടിസ്ഥാന സൗകര്യ
വികസനം
1488.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഞാറക്കല്‍
ആശുപത്രിയുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
ജിഡയില്‍ നിന്നും
അഞ്ചുകോടി രൂപ
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അനുവദിച്ചതെന്നാണെന്നും
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(സി)
പ്രവൃത്തി
നടപ്പാക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടാണെന്നും
ആയതിനുള്ള
തടസ്സങ്ങളെന്തെന്നും
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്നും
വ്യക്തമാക്കാമോ?
മെക്കനെെസ്ഡ്
പാര്‍ക്കിംഗ്
1489.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പ്രകാരം
നഗരങ്ങളില്‍
മെക്കനെെസ്ഡ്
പാര്‍ക്കിംഗ് സംവിധാനം
ആരംഭിക്കുകയുണ്ടായോ ;
(ബി)
എങ്കില്‍
ഏതെല്ലാം നഗരങ്ങളിലാണ്
പ്രസ്തുത പാര്‍ക്കിംഗ്
സൗകര്യമുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇതിനായി
എ്രത തുക
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ ?
തിരുവനന്തപുരം
വികസന അതോറിറ്റി
നടപ്പിലാക്കിയ പദ്ധതികള്‍
1490.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ലെ സംസ്ഥാന ബഡ്ജറ്റില്‍
തിരുവനന്തപുരം വികസന
അതോറിറ്റിക്ക്
നീക്കിവച്ച തുക
എത്രയെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക വിനിയോഗിച്ച്
തിരുവനന്തപുരം വികസന
അതോറിറ്റി
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പ്രകൃതിദുരന്ത
പ്രതിരോധശേഷിയുളള
കെട്ടിടങ്ങളുടെ നിര്‍മ്മാണം
T 1491.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിദുരന്ത
പ്രതിരോധശേഷിയുളള
കെട്ടിടങ്ങളുടെ
നിര്‍മ്മാണം
ഉറപ്പാക്കാൻ
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങളില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിര്മ്മിച്ചിട്ടുളളതും
നിര്‍മ്മാണത്തിലിരിക്കുന്നതുമായ
ബഹുനില കെട്ടിടങ്ങളുടെ
ഭൂകമ്പപ്രതിരോധശേഷി
ഉള്‍പ്പെടെ
പരിശോധിക്കാനും
ഉറപ്പുവരുത്താനുമുളള
സംവിധാനം നിലവിലുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(സി)
പൊതുജനങ്ങള്‍ക്കു്
ചട്ടഭേദഗതികള്‍
ഹാനികരമാവാതിരിക്കുന്നതിനും
, ഒപ്പം സുരക്ഷ
ഉറപ്പുവരുത്തുന്നതിനുമുളള
മുന്‍കരുതലുകള്‍
സ്വീകരിക്കുമോ ?
നഗരപരിപാലനത്തിലെ
ക്രിയാത്മകത
യില്പെടുത്തുന്നതിന് നടപടി
1492.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നഗരങ്ങളിലെ ഖരമാലിന്യ
സംസ്കരണത്തിന്റെ
കാര്യത്തില്‍ നഗരകാര്യ
വകുപ്പ് പൂര്‍ണ്ണമായും
പരാജയപ്പെട്ടുവെന്നുള്ള
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
വിശദീകരണം നല്‍കുമോ;
(ബി)
ക്രിയാത്മകമായ
ഒരു പദ്ധതിയെങ്കിലും
നഗരകാര്യവകുപ്പിന്
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
പാലൊളി
കമ്മിറ്റിയുടെ ശിപാര്‍ശകള്‍
1493.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സച്ചാര്‍
കമ്മിറ്റി
റിപ്പോര്‍ട്ടിനെ
തുടര്‍ന്ന് കേരളത്തില്‍
നിയമിക്കപ്പെട്ട പാലൊളി
കമ്മിറ്റിയുടെ
ശിപാര്‍ശകള്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ശിപാര്‍ശകള്‍
നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ?
ന്യൂനപക്ഷ
വികസന പദ്ധതി -കേന്ദ്ര
ഗവണ്മെന്റ് ഉറപ്പുകള്‍
1494.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
പദ്ധതികള്‍ക്കായി
കേന്ദ്ര ഗവണ്മെന്റ്
നല്കിയ ഉറപ്പുകള്‍
എന്തെല്ലാമായിരുന്നു ;
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ഉറപ്പുകള്‍
നേടിയെടുക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(സി)
ന്യൂനപക്ഷ
കേന്ദ്രീകൃത
പ്രദേശങ്ങള്‍ക്കായി
നടപ്പാക്കുന്ന ബഹുമുഖ
വികസന പദ്ധതികളില്‍
സംസ്ഥാനത്തെ കൂടുതല്‍
പ്രദേശങ്ങള്‍
ഉള്‍പ്പെടുത്തണം എന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
പ്രദേശങ്ങള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് രൂപീകരണം
1495.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
ടി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പ്
രൂപീകരിച്ചിട്ടുണ്ടോ ;
പ്രസ്തുത വകുപ്പിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
ന്യൂനപക്ഷ
ക്ഷേമവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളുടെ
ഏകോപനം എപ്രകാരം
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത വകുപ്പിന്റെ
കീഴില്‍ സംസ്ഥാന,
ജില്ലാതല ഓഫീസുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
?
ന്യൂനപക്ഷക്ഷേമ
വകുപ്പ് മുഖേനയുള്ള
പദ്ധതികള്‍
1496.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പ് മുഖേന
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക് സൗജന്യ
പരിശീലനം നല്കുന്ന
എത്ര സ്ഥാപനങ്ങളാണ്
കോഴിക്കോട്
ജില്ലയിലുളളതെന്ന്
വിശദമാക്കാമോ ;
(സി)
ന്യൂനപക്ഷ
കേന്ദ്രീകൃത
പ്രദേശമെന്ന നിലയില്‍
ദൂരപരിധിയില്‍
ഇളവുനല്‍കി ജില്ലയില്‍
പുതിയ സ്ഥാപനങ്ങള്‍ക്ക്
അംഗീകാരം നല്കാന്
നടപടി സ്വീകരിക്കുമോ ?