റൂറല്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്പ്മെന്റ് ഫണ്ട്
(ആര്.ഐ.ഡി.എഫ്) റോഡുകള്‍
1369.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം റൂറല്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്പ്മെന്റ് (RIDF)
ഫണ്ടില്‍ നിന്നും
റോഡുകള്‍ക്കും മറ്റും
എത്ര തുക നാളിതുവരെ
ചിലവഴിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ ;
(ബി)
ജില്ല
/ നിയോജകമണ്ഡലം
തിരിച്ച്, എത്ര തുകകള്‍
ഏതൊക്കെ റോഡുകള്‍ക്ക്
നല്‍കിയെന്ന്
വിശദമാക്കാമോ ;
(സി)
പുതിയതായി
ഇനിയും ഏതൊക്കെ
റോഡുകള്‍ക്ക് എത്രവീതം
തുക അനുവദിയ്ക്കാന്‍
ബാക്കിയുണ്ട് എന്ന്
ജില്ലതിരിച്ച്
വിശദമാക്കുമോ ?
തൃശ്ശൂര്‍
ജില്ലയിലെ പി.എം.ജി.എസ്.വൈ പദ്ധതി
1370.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പി.എം.ജി.എസ്.വൈ പദ്ധതി
പ്രകാരം എത്ര
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
തൃശ്ശൂര്‍ ജില്ലയിൽ
ഭരണാനുമതി നല്കിയ റോഡ്
നിര്‍മ്മാണ
പദ്ധതികളുടെയും അവയില്‍
പൂര്‍ത്തീകരിച്ചതും
പൂര്‍ത്തീകരിക്കാന്‍
അവശേഷിക്കുന്നതുമായ
പദ്ധതികളുടെയും
വിശദാംശങ്ങള്‍
പ്രത്യേകം ലഭ്യമാക്കാമോ
;
(സി)
2014-15
വര്‍ഷം ഭരണാനുമതിക്കായി
സമര്‍പ്പിച്ച
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അവയ്ക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോയെന്നും
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ ?
നബാര്‍ഡിന്റെ
ധനസഹായത്തോടെ തരൂര്‍ മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
1371.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ അധികാരമേററ
ശേഷം നബാര്‍ഡിന്റെ
ധനസഹായത്തോടെ തരൂര്‍
മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ അധികാരമേററ
ശേഷം നബാര്‍ഡിന്റെ
ധനസഹായത്തോടെ പാലക്കാട്
ജില്ലയില്‍
നടപ്പിലാക്കുന്നതിനായി
തയ്യാറാക്കി അയച്ച
പ്രൊപ്പോസലുകള്‍
ഏതെല്ലാമാണെന്ന് നിയമ
മസഭാ മണ്ഡലം തിരിച്ച്
വിശദമാക്കുമോ;
(സി)
ഇതില്‍
ഏതെല്ലാം
പ്രൊപ്പോസലുകള്‍ക്ക്
അംഗീകാരം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; അവയുടെ
തുടര്‍നടപടികള്‍
ഏതുവരെയായെന്നും
വ്യക്തമാക്കുമോ?
(ഡി)
2015-16
വര്‍ഷം പാലക്കാട്
ജില്ലയില്‍
നബാര്‍ഡിന്റെ
ധനസഹായത്തോടെ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രോജക്ടുകള്‍
ഏതെല്ലാമാണെന്ന്
നിയമസഭാ മണ്ഡലം
തിരിച്ച് വിശദമാക്കുമോ;
തദ്ദേശസ്വയംഭരണങ്ങളിലെ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
1372.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
നടപ്പാക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത പദ്ധതികള്‍
ഓരോന്നിനും 2011-12
മുതല്‍ 2014-15
വരെയുള്ള കാലയളവില്‍
എന്തുതുക വീതം
കേന്ദ്രവിഹിതമായി
ലഭിച്ചുവെന്നും ആയതിൽ
എത്ര തുക വീതം
ചെലവഴിച്ചുവെന്നുമറിയിക്കാമോ?
ഐ.എ.വൈ
പദ്ധതി
1373.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എ.വൈ
പദ്ധതി പ്രകാരം
ചാലക്കടി മണ്ഡലത്തിലെ
എത്ര
ഗുണഭോക്താക്കള്‍ക്കാണ്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വീടുകള്‍
അനുവദിച്ചിട്ടുള്ളത്;
(ബി)
ധനസഹായം
അനുവദിച്ചവര്‍ക്ക്
നല്കുവാനുള്ള തുകയില്‍
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
(സി)
ധനസഹായം
യഥാസമയം വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
ഐ.എ.വൈ.
പദ്ധതി നടപ്പാക്കുന്നതിനുള്ള
ധനസഹായം
1374.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എ.വൈ.
പദ്ധതി
നടപ്പാക്കുന്നതിനുള്ള
ചുമതല ഏത് തദ്ദേശ
സ്വയംഭരണ
സ്ഥാപനത്തിനാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പദ്ധതി
നടപ്പാക്കിയ വകയില്‍
പ്രസ്തുത തദ്ദേശ
സ്വയംഭരണ സ്ഥാപനത്തിന്
സര്‍ക്കാര്‍ വിഹിതം
നല്കാനുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനുള്ള
ധനസഹായത്തിനായി
സര്‍ക്കാര്‍ ഹഡ്കോ
(HUDCO)യെ
സമീപിച്ചിട്ടുണ്ടോ
;എങ്കില്‍ അനുകൂല
മറുപടി ലഭിച്ചിട്ടുണ്ടോ
;
(ഡി)
എത്ര
രൂപയുടെ ധനസഹായമാണ്
സര്‍ക്കാര്‍ ഹഡ്കോയോട്
ആവശ്യപ്പെട്ടിട്ടുള്ളത്;
ധനസഹായം എന്നത്തേക്ക്
ലഭ്യമാകും ;പ്രസ്തുത
ധനസഹായത്തിന് ഹഡ്കോ
നിര്‍ദ്ദേശിച്ചിട്ടുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ഇ)
ഹഡ്കോയുടെ
ധനസഹായം ലഭിച്ചാല്‍
പദ്ധതി
നടപ്പാക്കുന്നതില്‍
പങ്കാളികളാകുന്ന
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെയും
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെയും
വിഹിതത്തില്‍ വ്യത്യാസം
വരുമോ ; വരുമെങ്കില്‍
എപ്രകാരമായിരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(എഫ്)
മുന്‍വര്‍ഷങ്ങളിലെ
കുടിശ്ശിക
തീര്പ്പാക്കുന്നതിനാണോ
പുതിയ പദ്ധതി
നടപ്പാക്കുന്നതിനാണോ
ഹഡ്കോ ധനസഹായം
വിനിയോഗിക്കുന്നതെന്നും
വ്യക്തമാക്കുമോ ?
പി.
എം. ജി. എസ്. വൈ പദ്ധതി
1375.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.
എം. ജി. എസ്. വൈ.
അഞ്ചാം ഘട്ടത്തിലെ
രണ്ട് റോഡുകള്‍ ,
എട്ടാം ഘട്ടത്തിലെ
മൂന്ന് റോഡുകള്‍ എന്നിവ
കരാറുകാര്‍
ഏറ്റെടുക്കാത്ത
സാഹചര്യത്തില്‍ റീ
ടെന്‍ഡര്‍ ഉള്‍പ്പെടെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ
;
(ബി)
എഗ്രിമെന്റ്
വച്ചിട്ടുള്ള ഐ. റ്റി.
സി. - കോടമ്പനാടി,
വാരയത്തോട് - വട്ടടി
റോഡുകളുടെ നിര്‍മ്മാണം
എന്ന് ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
പി.എം.ജി.എസ്.വൈ
പദ്ധതി
1376.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ
പദ്ധതി മുഖേന
നിര്‍മ്മിക്കുന്നതിനായി
2014 - 15 സാമ്പത്തിക
വര്‍ഷത്തിലെ സംസ്ഥാന
ബഡ്ജറ്റില്‍ 75 കോടി
രൂപ വകയിരുത്തിയതു
വിനിയോഗിച്ച്
നിര്‍മ്മിച്ച
റോഡുകളുടെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച്
ലഭ്യമാക്കുമോ?
പി.എം.ജി.എസ്.വൈ
പദ്ധതി അങ്കമാലി നിയോജക
മണ്ഡലത്തില്‍.
1377.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12,
2012-13, 2013-14,
2014-15 വര്‍ഷങ്ങളില്‍
പി.എം.ജി.എസ്.വൈ പദ്ധതി
പ്രകാരം അങ്കമാലി
നിയോജക മണ്ഡലത്തില്‍
ഭരണാനുമതി
നല്‍കിയിട്ടുള്ള
റോഡുകളുടെയും അനുവദിച്ച
തുകയുടെയും
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ ?
പി.എം.ജി.എസ്.വൈ
പദ്ധതി പ്രകാരമുളള ഉദുമ
മണ്ഡലത്തിലെ റോഡുകള്‍
1378.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം ഉദുമ
മണ്ഡലത്തില്‍ എത്ര
റോഡുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
റോഡുകളുടെ പേരും
അനുവദിച്ച തുകയും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളെല്ലാം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍ അമ്പലപ്പുഴ
മണ്ഡലത്തിലെ റോഡുകള്‍
1379.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍ അമ്പലപ്പുഴ
മണ്ഡലത്തിലെ ഏതെങ്കിലും
റോഡുകള്‍ക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭിച്ചിട്ടുള്ള
ഏതെങ്കിലും
പ്രവൃത്തികള്‍
അമ്പലപ്പുഴ
മണ്ഡലത്തില്‍
മുടങ്ങിക്കിടപ്പുണ്ടോ ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ ;
(സി)
അമ്പലപ്പുഴ
മണ്ഡലത്തില്‍ നിന്നും
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
ഏതെങ്കിലും റോഡുകളുടെ
പ്രപ്പോസലുകള്‍
നിലവിലുണ്ടോ ; എങ്കില്‍
വിശദവിവരം നല്‍കാമോ ;
(ഡി)
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
തെരഞ്ഞെടുക്കുന്ന
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ ?
മലയോര
വികസന ഏജന്‍സി
1380.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
വികസന ഏജന്‍സി (HADA)
എന്നാണ് രൂപീകരിച്ചത് ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍,
ഘടനാരൂപം എന്നിവ
വ്യക്തമാക്കാമോ ;
(ബി)
മലയോര
വികസനവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
പദ്ധതികള്‍
നടപ്പാക്കാനാണ്
പ്രസ്തുത ഏജന്‍സിക്ക്
അധികാരമുള്ളത് ;
ഇതിനുള്ള ഫണ്ട്
എങ്ങിനെയാണ്
ലഭ്യമാക്കുന്നത് ;
പദ്ധതികള്‍ക്ക്
ഭരണാനുമതി,
സാങ്കേതികാനുമതി
തുടങ്ങിയവ നല്‍കുന്നത്
ആരാണ് ; പ്രവൃത്തികള്‍
നടപ്പാക്കുന്നത് എങ്ങനെ
; ആര്‍ക്കാണ് ഇവയുടെ
നിര്‍വ്വഹണ
ചുമതലയുള്ളത് ;
(സി)
രൂപീകരിച്ച
വര്‍ഷം മുതല്‍ ഓരോ
സാമ്പത്തികവര്‍ഷവും
എത്ര തുക വീതമാണ്
ഏജന്‍സിക്ക്
അനുവദിച്ചിട്ടുള്ളതെന്നും
പ്രസ്തുത തുക ഏതൊക്കെ
പദ്ധതികള്‍ക്കായാണ്
അനുവദിച്ചിട്ടുള്ളത്
എന്നും വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ ;
(ഡി)
പത്തനംതിട്ട
ജില്ലയില്‍ 2014-15
വര്‍ഷത്തില്‍
നടപ്പാക്കാനായി
അംഗീകാരം ലഭിച്ച
പദ്ധതികള്‍
ഏതൊക്കെയാണെന്ന് പേരും
തുകയും സഹിതം
വ്യക്തമാക്കാമോ;
(ഇ)
നടപ്പു
സാമ്പത്തിക
വര്‍ഷത്തേക്കുള്ള
പദ്ധതികള്‍ ആയിട്ടുണ്ടോ
; ആരാണ് പദ്ധതികള്‍
സമര്‍പ്പിക്കേണ്ടത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
മലയോര
വികസന ഏജന്‍സിവഴി കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്ന പ്രവൃത്തികള്‍
1381.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
വികസന ഏജന്‍സി മുഖേന
കഴിഞ്ഞ മൂന്ന്
സാമ്പത്തിക
വര്‍ഷങ്ങളിലായി
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പാക്കാന്‍
ഉദ്ദേശിച്ചിരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിൽ
ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി,
സങ്കേതികാനുമതി എന്നിവ
ലഭിച്ചുവെന്നും
എതെല്ലാം പദ്ധതികള്‍
പൂര്‍ത്തിയാക്കിയെന്നും
അറിയിക്കാമോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇനിയും
പൂര്‍ത്തിയാക്കാത്ത
പദ്ധതികള്‍
ഏതെല്ലാമെന്നും അവ ഏതു
ഘട്ടംവരെയെത്തി
എന്നുമുള്ള
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
ദീന്
ദയാല്‍ ഗ്രാമീണ്‍ കൗശല്യായോജന
1382.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി തുടങ്ങുന്ന
ദീന് ദയാല്‍ ഗ്രാമീണ്‍
കൗശല്യായോജന
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ ;
(ബി)
സംസ്ഥാനത്ത്
എവിടെയൊക്കെ ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിഞ്ഞു
എന്ന് വ്യക്തമാക്കാമോ ;
(സി)
ഇതിനായുള്ള
കേന്ദ്രഫണ്ടും
സംസ്ഥാനഫണ്ടും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ ?
ഇന്ദിര
ആവാസ് യോജന
1383.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേന്ദ്ര പദ്ധതിയായ
ഇന്ദിര ആവാസ് യോജന
പ്രതിസന്ധിയിലായിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിക്കുള്ള കേന്ദ്ര
വിഹിതം എത്രയാണ് ; ഈ
തുക
വെട്ടിക്കുറച്ചിട്ടുണ്ടോ
;
(സി)
പ്രസ്തുത
പദ്ധതിയിലെ
ഗുണഭോക്താക്കള്‍ക്ക്
സംസ്ഥാന വിഹിതമായി എത്ര
തുക നല്‍കുന്നുണ്ട് ; ഈ
തുക വിതരണം
നിറുത്തിവച്ചിട്ടുണ്ടോ
; എങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
സംസ്ഥാന സര്‍ക്കാര്‍
വിഹിതമായ മൊത്തം
കുടിശ്ശിക എത്രയെന്ന്
വെളിപ്പെടുത്തുമോ ?
റാന്നി
നിയോജക മണ്ഡലത്തില്‍
തൊഴിലുറപ്പ് പദ്ധതി പ്രകാരം
നടപ്പാക്കിയ പ്രവൃത്തികള്‍
1384.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം കഴിഞ്ഞ നാലു
വര്‍ഷങ്ങളായി റാന്നി
നിയോജക മണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
എത്ര രൂപയുടെ
പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്
എന്ന് വര്‍ഷം,
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
ഓരോ
വര്‍ഷവും
സൃഷ്ടിക്കപ്പെട്ട
തൊഴില്‍ ദിനങ്ങള്‍ എത്ര
എന്ന് പഞ്ചായത്ത്
തിരിച്ച് പട്ടിക
ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ കീഴില്‍
ആരംഭിക്കാനുദ്ദേശിച്ചിട്ടുള്ള
രാജീവ്ഗാന്ധി
സേവാകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം ഈ നിയോജക
മണ്ഡലത്തില്‍
ആരംഭിച്ചിട്ടുണ്ടോ ;
ഏതൊക്കെ
പഞ്ചായത്തുകളിലാണ് അവ
ആരംഭിച്ചിട്ടുള്ളത് ;
എന്തെല്ലാം സേവനങ്ങളും
പ്രവൃത്തികളുമാണ്
പ്രസ്തുത കേന്ദ്രങ്ങള്‍
മുഖേന
നടപ്പാക്കാനുദ്ദേശിക്കുന്നത്
; ഇവയുടെ
പ്രവര്‍ത്തനത്തിനുള്ള
ഫണ്ട് ലഭ്യമാക്കുന്നത്
എങ്ങനെയാണ് ;
(ഡി)
തൊഴിലുറപ്പ്
പദ്ധതി
കാര്യക്ഷമമാക്കുന്നതിന്
പ്രസ്തുത കേന്ദ്രങ്ങള്‍
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
റാന്നി
നിയോജകമണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ യില്‍
ഉള്‍പ്പെടുത്തിയിരുന്ന
റോഡുകള്‍
1385.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റെടുത്ത ശേഷം
റാന്നി
നിയോജകമണ്ഡലത്തില്‍
2011-12 മുതല്‍ 2014-15
വരെ പി.എം.ജി.എസ്.വൈ
യില്‍ ഉള്‍പ്പെടുത്തി
നിര്‍മ്മിക്കാന്‍
ലക്ഷ്യമിട്ടിരുന്ന
റോഡുകള്‍ ഏതൊക്കെ
എന്ന് സാമ്പത്തിക
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ ;
റോഡുകളുടെ ദൂരം,
അടങ്കല്‍ തുക
എന്നിവയടക്കമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
ഇവയില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയവ
ഏതൊക്കെ ;
പൂര്‍ത്തിയാക്കാതിരുന്ന
റോഡുകളും അവയുടെ
കാരണവും വ്യക്തമാക്കാമോ
; ഇവയുടെ ഏതെങ്കിലും
നിര്‍മ്മാണം
കരാറുകാരന്
ഉപേക്ഷിച്ചു
പോയിട്ടുണ്ടോ ;
എങ്കില്‍ അവ ഏതെന്ന്
വ്യക്തമാക്കാമോ ;
(സി)
പണി
ഉപേക്ഷിച്ചുപോയ
കരാറുകാരുടെ
കാര്യത്തിലും,
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ;
(ഡി)
2015-16
വര്‍ഷത്തില്‍ ഏതൊക്കെ
റോഡുകളാണ്
പി.എം.ജി.എസ്.വൈ
പ്രകാരം
നിര്‍മ്മിക്കാന്‍
ലക്ഷ്യമിട്ടിട്ടുള്ളത്;
ഇതിനുള്ള പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ
; പക൪പ്പ്
ലഭ്യമാക്കുമോ?
ഇന്ദിര
ആവാസ്യോജനയ്ക്കായി
വകയിരുത്തിയ തുക
1386.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിര
ആവാസ്യോജന
നടപ്പാക്കുന്നതിന്
സംസ്ഥാന വിഹിതമായ തുക
നല്‍കുന്നതിന് കഴിഞ്ഞ
നാലു വര്‍ഷമായി എത്ര
തുകയാണ് ബജറ്റില്‍
വകയിരുത്തിയിരുന്നത് ;
ഒാരോ വര്‍ഷത്തേയും
കണക്ക്
വ്യക്തമാക്കാമോ;
(ബി)
വകയിരുത്തിയ
തുകയില്‍ എത്ര
അനുവദിച്ചു എന്നും
അനുവദിച്ച വീടുകളുടെ
എണ്ണം എത്രയായിരുന്നു
എന്നും
വ്യക്തമാക്കാമോ;
(സി)
കേന്ദ്ര
സഹായമായി കഴിഞ്ഞ നാലു
വര്‍ഷത്തിനുളളില്‍
അനുവദിച്ച തുക,
ചെലവഴിച്ച തുക എന്നിവ
വിശദമാക്കാമോ;
(ഡി)
കേന്ദ്ര
സഹായവും സംസ്ഥാന
സഹായവും
കുടിശ്ശികയായിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കാമോ ?
ജനശ്രീ'
1387.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
'ജനശ്രീ' ക്ക്
അനുവദിച്ചിട്ടുളള
സഹായങ്ങള്‍
എന്തൊക്കെയാണ് ;
(ബി)
'ജനശ്രീ'യില്‍
ഇൗയിടെയുണ്ടായ
തട്ടിപ്പിനെ സംബന്ധിച്ച
വിവരം
ലഭിച്ചിട്ടിട്ടുണ്ടോ ;
അതേക്കുറിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ ;
വിശദാംശം അറിയിക്കുമോ
?
ഇന്ദിരാ
ആവാസ് യോജന
1388.
ശ്രീ.ഷാഫി
പറമ്പില്‍
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാ
ആവാസ് യോജനയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
നല്കുന്ന സാമ്പത്തിക
സഹായങ്ങള്‍ എന്തെ
ല്ലാമാണ്;
വിശദമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
എെ.എ.വെെ .പദ്ധതി
പ്രകാരം വീട്
നിര്‍മ്മിക്കുന്നതിനുള്ള
സാമ്പത്തിക സഹായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ആലപ്പുഴ
ജില്ലയില്‍ നബാര്‍ഡ് സഹായ
പദ്ധതികള്‍
1389.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡ്
സഹായ പദ്ധതികള്‍
അനുവദിക്കുന്നത്
സംബന്ധിച്ച നടപടിക്രമം
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം മേഖലകളിലാണ്
നബാര്‍ഡ്
സഹായപദ്ധതികള്‍
നിലവിലുള്ളത് ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലപ്പുഴ ജില്ലയില്‍
അനുവദിച്ച നബാര്‍ഡ്
സഹായപദ്ധതികളുടെ
വിശദാംശം നല്‍കുമോ ;
(ഡി)
നബാര്‍ഡ്
സഹായ പദ്ധതികളില്‍
ആലപ്പുഴ ജില്ലയില്‍
നിന്നും പരിഗണനയിലുള്ള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ ?
വന്‍കിട
അടിസ്ഥാനസൗകര്യ പദ്ധതികള്‍
1390.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
ജെയിംസ് മാത്യു
,,
എ. പ്രദീപ്കുമാര്‍
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രഖ്യാപിച്ച വന്‍കിട
അടിസ്ഥാന സൗകര്യ
പദ്ധതികള്‍
ഏതൊക്കയെന്ന്
അറിയിക്കാമോ ;
(ബി)
അവ
ഓരോന്നും ഇപ്പോള്‍
നടത്തിപ്പിന്റെ
ഏതുഘട്ടത്തിലെത്തി
നില്ക്കുന്നുവെന്നറിയിക്കാമോ
;
(സി)
2011ലെ
ബജറ്റില്‍ പഖ്യാപിച്ച
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍
ഉള്‍പ്പെടെയുള്ളവയ്ക്ക്
എന്തു തുകയാണ് ഇതുവരെ
നീക്കിവെച്ചിട്ടുള്ളത്
; അതില്‍ എന്തു തുക
ചെലവഴിക്കപ്പെട്ടു
;വിശദമായ കണക്ക്
ലഭ്യമാക്കുമോ;
(ഡി)
പ്രഖ്യാപിച്ച
പല പദ്ധതികളും
ആരംഭിക്കാൻ
കഴിയാതിരുന്നതിനുള്ള
കാരണങ്ങള്‍
പരിശാേധിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്കുാമോ ?
ബ്ലോക്ക്
പഞ്ചായത്തുകളുടെ
പുനഃക്രമീകരണം
1391.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലോക്ക്
പഞ്ചായത്തുകളെ
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
പുനഃക്രമീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
ഇതു
സംബന്ധിച്ച് പഠനം
നടത്തുവാന്‍ ഏതെങ്കിലും
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ ;
(സി)
പ്രസ്തത
സമിതി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
പ്രാദേശിക
വികസന
അതോറിറ്റികള്‍/ഏജന്‍സികള്‍
1392.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
രൂപീകരിച്ച പ്രാദേശിക
വികസന
അതോറിറ്റികള്‍/ഏജന്‍സികള്‍
എതെല്ലാമാണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
അതോറിറ്റികള്‍ക്ക്/ഏജന്‍സികള്‍ക്ക്
കഴിഞ്ഞ ഓരോ സാമ്പത്തിക
വര്‍ഷത്തിലും എന്തു തുക
വീതം നല്‍കിയെന്നും
അതില്‍ എന്തു തുക
ചെലവഴിക്കപ്പെട്ടിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത അതോറിറ്റികള്‍
/ഏജന്‍സികള്‍
രൂപീകരിച്ചതിനുള്ള
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
പ്രസ്തുത ലക്ഷ്യങ്ങള്‍
നിറവേറ്റപ്പടുന്നുണ്ടോയെന്ന്
അറിയിക്കാമോ?
ബ്ലോക്ക്
പഞ്ചായത്ത് സെക്രട്ടറിമാരുടെ
ഒഴിവുകള്‍
1393.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ
വികസന വകുപ്പില്‍, 2015
ജൂലായ് 31 വരെ
ബ്ലോക്ക് പഞ്ചായത്ത്
സെക്രട്ടറിമാരുടെ എത്ര
ഒഴിവുകള്‍ ഉണ്ടാകും
എന്നു വ്യക്തമാക്കാമോ;
(ബി)
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാരുടെ സംയോജിത
സീനിയോറിറ്റി
പട്ടികയില്‍ നിന്നും
ഏതു റാങ്കു നമ്പര്‍ വരെ
ഉള്ള ജോയിന്റ് ബി.ഡി.ഒ
മാര്‍ ടി
ഒഴിവുകളിലേക്ക്
ഉദ്യോഗകയറ്റം നല്കി
നിയമിക്കപ്പെടും എന്നു
വ്യക്തമാക്കുമോ?
ഗ്രാമവികസന
പദ്ധതി
1394.
ശ്രീ.വി.ഡി.സതീശന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
പദ്ധതികളുടെ
നിര്‍വ്വഹണത്തില്‍
കേന്ദ്ര മാനദണ്ഡങ്ങള്‍
തടസ്സം
സൃഷ്ടിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
അവ പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പദ്ധതി
നിര്‍വ്വഹണത്തിന്
കേന്ദ്ര
മാനദണ്ഡങ്ങളില്‍
എന്തെല്ലം ഇളവുകള്‍
വരുത്തുകയുണ്ടായി ;
(ഡി)
പ്രസ്തുത
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തിയത് മൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഗ്രാമീണ റോഡുകള്‍
1395.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കാസര്‍ഗോഡ് ജില്ലയില്‍
എത്ര ഗ്രാമീണ റോഡുകള്‍
അനുവദിച്ചിട്ടുണ്ട് ;
ഏതെല്ലാം പദ്ധതി
പ്രകാരമാണ് പ്രസ്തുത
റോഡ്
അനുവദിച്ചിട്ടുള്ളത് ;
അവയുടെ മണ്ഡലം
തിരിച്ചുള്ള വിവരങ്ങള്‍
നല്‍കാമോ ;
(ബി)
കാസര്‍ഗോഡ്
മണ്ഡലത്തിലെ കാറടുക്ക
പഞ്ചായത്തിലെ
മിഞ്ചിപദവ് റോഡ്
പുനര്‍നിര്‍മ്മിക്കുന്നതിന്
പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ അതിന്റെ
വിശദവിവരം നല്‍കാമോ ?
ഒറ്റപ്പാലം
മണ്ഡലത്തിലെ
കോട്ടപ്പുറം-കാവുണ്ട-തോട്ടറ
റോഡ് നിർമ്മാണം
1396.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
കരിമ്പുഴ
ഗ്രാമപഞ്ചായത്തിലെ
കോട്ടപ്പുറം-കാവുണ്ട-തോട്ടറ
റോഡ്
നിര്‍മ്മാണത്തിനായി ആർ.
ഐ. ഡി . എഫ് .
സ്കീമില്‍
ഉള്‍പ്പെടുത്തി നബാർഡ്
ധനസഹായം
ലഭ്യമാക്കണമെന്ന
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍ മുഖേന
എത്ര തുകയാണ്
ആവശ്യപ്പെട്ടിരിക്കുന്നത്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പ്രൊപ്പോസല്‍
പരിഗണിച്ച്
നബാര്‍ഡിന്റെ ധനസഹായം
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ ?
ബാലുശ്ശേരി
നിയോജകമണ്ഡലത്തിലെ
ഭക്ഷ്യപോഷകാഹാര സംസ്കരണ
കേന്ദ്രം
1397.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
നിയോജകമണ്ഡലത്തിലെ
ഭക്ഷ്യപോഷകാഹാര സംസ്കരണ
കേന്ദ്രം കുടുംബശ്രീ
മിഷന് കൈമാറുന്ന കാര്യം
പരിഗണനയിലുണ്ടോ ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
നടപടികളുടെ പുരോഗതി
അറിയിക്കാമോ ?
തൊഴിലുറപ്പ്
പദ്ധതി
1398.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ ഓരോ
സാമ്പത്തിക വര്‍ഷവും
തൊഴിലുറപ്പ് പദ്ധതി
പ്രകാരം എത്ര തൊഴില്‍
ദിനങ്ങള്‍ നല്‍കിയെന്ന്
വിശദമാക്കാമോ;
(ബി)
തൊഴിലുറപ്പ്
പദ്ധതിയില്‍ എത്ര
തൊഴിലാളികള്‍ക്ക് ആകെ
എത്ര തുക
കുടിശ്ശികയുണ്ടെന്ന്
അറിയിക്കാമോ?
തൊഴിലുറപ്പ്
പദ്ധതി പ്രകാരമുള്ള ധനസഹായ
പദ്ധതി
1399.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതി പ്രകാരം
തൊഴിലെടുത്തവ്രക്ക്
സ്ക്കൂള്
തുറക്കുന്നതോടനുബന്ധിച്ച്
ആയിരം രൂപാ വീതം
നല്കുന്ന ധനസഹായ
പദ്ധതി ഏത് സാമ്പത്തിക
വര്‍ഷമാണ് ആരംഭിച്ചത്
എന്ന് വ്യക്തമാക്കുമോ;
(ബി)
അതിന്
ശേഷമുള്ള ഓരോ
സാമ്പത്തിക
വര്‍ഷത്തിലും പ്രസ്തുത
തുക എത്ര പേര്‍ക്ക്
വീതം
ന്ലകിയെന്നറിയിക്കാമോ;
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
1400.
ശ്രീ.വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഇക്കാലയളവില്‍
എന്തെല്ലാം ഭൗതിക
-സാമ്പത്തിക
നേട്ടങ്ങളാണ്
കൈവരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയിലെ
സ്ത്രീത്തൊഴിലാളികള്‍ക്ക്
എന്തെല്ലാം
പ്രോല്‍സാഹനങ്ങളും
ആനുകൂല്യങ്ങളും
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(ഡി)
ഈ
സര്‍ക്കാര്‍ പ്രസ്തുത
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്
;വിശദാംശങ്ങള്‍
നല്‍കുമോ ;
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
1401.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം 2014 -15
സാമ്പത്തിക
വര്‍ഷത്തില്‍ ആകെ എത്ര
തൊഴില്‍ ദിനങ്ങള്‍
ലഭ്യമാക്കി എന്ന്
വ്യക്തമാക്കാമോ ;
(ബി)
എത്ര
പേര്‍ക്ക് പ്രസ്തുത
കാലയളവില്‍ തൊഴില്‍
നല്‍കിയെന്നും ശരാശരി
എത്ര തൊഴില്‍
ദിനങ്ങള്‍
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ ;
(സി)
ഇക്കാലയളവില്‍
എത്ര തുക വേതനമായി
നല്‍കിയെന്നും, വേതന
കുടിശ്ശിക
നിലവിലുണ്ടോയെന്നും
എങ്കില്‍ അത്
എത്രയാണെന്നും
വിശദമാക്കാമോ ?
പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക്ക് യോജന
1402.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ടി.എന്‍. പ്രതാപന്
,,
കെ.മുരളീധരന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക്ക് യോജന
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ട എത്ര
ഗ്രാമീണ റോഡുകളാണ്
നിലവിലുള്ളത്;
(സി)
പ്രസ്തുത
റോഡുകളുടെ
പുനരുദ്ധാരണത്തിന്
കേന്ദ്രവും സംസ്ഥാനവും
എത്ര തുക വീതമാണ്
2014-15 ല്‍
നീക്കിവെച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കുടുംബശ്രീയുടെ
പ്രവര്‍ത്തനം
1403.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.രാധാകൃഷ്ണന്
,,
എം. ഹംസ
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
കുടുംബശ്രീക്ക്
2014-15 ബജറ്റില്‍
വകയിരുത്തിയ തുക
എത്രയാണ് ;
(സി)
എന്തെല്ലാം
പദ്ധതികളാണ് കുടുംബശ്രീ
ഈ വര്‍ഷം ഏറ്റെടുത്ത്
നടപ്പാക്കിയത്
എന്നറിയിക്കാമോ ;
(ഡി)
കുടുംബശ്രീ
മുഖേന നടപ്പാക്കിയ
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
വിശദാംശങ്ങള്‍ നല്‍കാമോ
;
(ഇ)
2014-15
ബജറ്റില്‍ വകയിരുത്തിയ
തുകയില്‍ ചെലവഴിച്ച തുക
എത്ര ?
ഗ്രാമവികസനത്തിനായുള്ള
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
1404.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസനത്തിനായി
നടപ്പിലാക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രസ്തുത
പദ്ധതികള്‍ക്കായി
കേന്ദ്രത്തില്‍ നിന്നും
എ്രത തുക
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
2011
മുതല്‍ 2015 വരെയുള്ള
സാമ്പത്തിക
വര്‍ഷങ്ങളില്‍ ലഭ്യമായ
ഫണ്ടില്‍ നിന്നും എ്രത
തുക വീതം
വിനിയോഗിച്ചുവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
ബ്ലോക്ക്
പഞ്ചായത്തുകളുടെ 2014-15 -ലെ
പ്ലാന്‍ എക്സ്പെന്‍ഡിച്ചര്‍
1405.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലോക്ക്
പഞ്ചായത്തുകളുടെ
2014-15 -ലെ പ്ലാന്‍
എക്സ്പെന്‍ഡിച്ചര്‍
എത്രയെന്ന് ശതമാനം
ഉള്‍പ്പടെ വിശദമാക്കാമോ
;
(ബി)
2015-16
ലേക്കുള്ള പദ്ധതി
ആവിഷ്ക്കരിക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ ?
മിഷന്
676ല്‍ ഉള്‍പ്പെടുത്തിയ
ഗ്രാമീണ വികസന പദ്ധതികള്‍
1406.
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
വി.റ്റി.ബല്‍റാം
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676ല്‍ ഉള്‍പ്പെടുത്തി
ഗ്രാമീണ വികസനത്തിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടിണ്ടോ
;
(ബി)
എങ്കില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
രൂപരേഖ തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
1407.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12,
2012-13, 2013-14,
2014-15 വര്‍ഷങ്ങളില്‍
അങ്കമാലി നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍, ഏതൊക്കെ
പ്രദേശങ്ങളില്‍
നടപ്പിലാക്കിയെന്ന്
വെളിപ്പെടുത്താമോ ;
(ബി)
ഇതിനായി
ഓരോ പ്രവൃത്തിക്കും
എത്ര തുക വീതം നീക്കി
വച്ചിരുന്നുവെന്നും
വ്യക്തമാക്കാമോ ?
വൻകിട പദ്ധതികൾ
T 1408.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
വന്‍കിട പദ്ധതികള്‍
ഏതൊക്കെയാണെന്നും അവ
ഓരോന്നും നിലവില്‍
വന്നത് ഏത്
വര്ഷത്തിലായിരുന്നുവെന്നും
വിശദമാക്കാമോ?
(ബി)
നിലവില്‍
നിര്‍മ്മാണം നടക്കുന്ന
വന്‍കിട പദ്ധതികള്‍
ഓരോന്നിനും രൂപം
നല്‍കിയത് ഏത്
വര്ഷത്തിലായിരുന്നുവെന്നും
കമ്മീഷന് ചെയ്യപ്പെട്ട
തീയതികള്‍
ഏതൊക്കെയാണെന്നും
വിശദമാക്കുമോ ;
(സി)
കൊച്ചി
മെട്രോ പദ്ധതിയുടെ
അടിസ്ഥാന സൗകര്യ
വികസനങ്ങള്‍ക്ക്
തുടക്കം കുറിച്ചത്
എപ്പോഴായിരുന്നുവെന്നു
വ്യക്തമാക്കുമോ ;
(ഡി)
കണ്ണൂര്‍
എയര്പോര്ട്ടിനാവശ്യമായ
ഭൂമി അക്വയര്‍ ചെയ്തത്
എപ്പോഴായിരുന്നുവെന്നു
വെളിപ്പെടുത്തുമോ ;
(ഇ)
സ്മാര്‍ട്ട്
സിറ്റി കരാറില്‍ ഒപ്പ്
വെച്ചത്
എപ്പോഴായിരുന്നുവെന്നു
വ്യക്തമാക്കുമോ ;
(എഫ്)
വിഴിഞ്ഞം
പദ്ധതിക്കാവശ്യമായ ഭൂമി
അക്വയര്‍ ചെയ്യലിനും
അടിസ്ഥാന
സൗകര്യവികസനത്തിനും
തുടക്കം കുറിച്ചത്
എപ്പോഴായിരുന്നു ;
വിശദമാക്കുമോ ;
(ജി)
കോഴിക്കോട്
ബൈപ്പാസിന്റെ
ഒന്നാംഘട്ട നിര്‍മ്മാണം
ആരംഭിച്ചത് ഏത്
വര്ഷത്തിലായിരുന്നുവെന്നു
വെളിപ്പെടുത്തുമോ ;
സഹകരണ,
സ്വകാര്യ മേഖലയിലെ
നിക്ഷേപങ്ങൾ
T 1409.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഫണ്ട് മാത്രം
ആശ്രയിച്ച് വികസന
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
കഴിയുകയില്ലെന്ന്
കരുതുന്നുണ്ടോ ; സഹകരണ,
സ്വകാര്യ മേഖലകളിൽ
നിക്ഷേപം
വളര്‍ത്തിയെടുക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കാമോ
;
(ബി)
സര്ക്കാറിതരനിക്ഷേപങ്ങള്
പ്രോത്സാഹിപ്പിക്കുമ്പോള്‍
തന്നെ സഹകരണ മേഖലയില്‍
ഉയര്‍ന്നുവന്ന പരിയാരം,
കൊച്ചി മെഡിക്കല്‍
കോളേജുകളെ
ഏറ്റെടുക്കാന്‍
തീരുമാനിച്ചതു വഴി,
നിക്ഷേപകര്‍ക്ക്
നല്കുന്ന സന്ദേശം
എന്താണെന്ന്
വെളിപ്പെടുത്താമോ ;
(സി)
സര്‍ക്കാര്‍
ഇതര മേഖലകളില്‍
വളര്‍ന്നുവരുന്ന
ഏതെല്ലാം സ്ഥാപനങ്ങളെ
ഏറ്റെടുക്കുവാനുദ്ദേശിക്കുന്നു
; നെടുമ്പാശ്ശേരി
വിമാനത്താവള കമ്പനിയെ
സര്‍ക്കാരിന്റെ പൂര്‍ണ
അധീനതയിലാക്കാനുദ്ദേശിക്കുന്നുണ്ടോ
?
പദ്ധതി
അടങ്കല്‍ തുക
1410.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 2011-12 മുതല്‍
ഓരോ വര്‍ഷവും
അംഗീകരിച്ച പദ്ധതി
അടങ്കല്‍ തുക എത്ര;
ഇവയ്ക്ക് കേന്ദ്ര
ആസൂത്രണ കമ്മീഷന്റെ
അനുമതി ലഭിച്ചുവോ ;
(ബി)
ഓരോ
വര്‍ഷവും ഓരോ വകുപ്പും
ചിലവാക്കിയ തുക എത്ര ;
പൂര്‍ണ്ണമായും പ്രസ്തുത
തുക ചിലവാക്കിയോ;
ഇല്ലെങ്കില്‍
ചിലവാക്കാനാകാത്ത തുക
എത്ര; ലാപ്സായ തുക എത്ര
; വകുപ്പുകള്‍ വകമാറ്റി
ചിലവാക്കിയ തുക എത്ര ;
(സി)
നടപ്പു
വര്‍ഷം തീരുമാനിച്ച
പദ്ധതി അടങ്കല്‍ തുക
എത്ര ; വകുപ്പ്
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ ; ആയത്
കേന്ദ്ര ആസൂത്രണ
കമ്മീഷന്റെ
അനുമതിക്കായി
സമര്‍പ്പിച്ചത്
എന്നാണെന്നും അനുമതി
ലഭിച്ചത് എന്നാണെന്നും
വ്യക്തമാക്കുമോ ;
(ഡി)
2015-16വര്‍ഷത്തെ
പദ്ധതിയടങ്കലില്‍
മാലിന്യ സംസ്ക്കരണം,
ഭൂരഹിതരില്ലാത്ത കേരളം,
ജലനിധി, ശുചിത്വകേരളം,
പകര്‍ച്ചവ്യാധി തടയല്‍,
മഴക്കാല പരിസര ശുചീകരണം
എന്നിവയ്ക്കായി
നിശ്ചയിച്ച പദ്ധതി
വിഹിതം എത്ര ;
നാളിതുവരെ എത്ര തുക
ചിലവാക്കി; വിശദാംശം
ലഭ്യമാക്കുമോ ;
(ഇ)
നടപ്പു
വര്‍ഷം കൂടുതല്‍
കേന്ദ്ര സഹായം
ലഭിക്കാനായി എന്തു
നടപടികള്‍ സ്വീകരിച്ചു
; കത്തിടപാടുകളുടെ
പകര്‍പ്പുകളും കേന്ദ്ര
സര്‍ക്കാരിന്റെ
മറുപടികളുടെ
പകര്‍പ്പുകളും
ലഭ്യമാക്കുമോ ?
ബജറ്റ്
വിഹിതവും ചെലവഴിച്ച തുകയും
1411.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15-ലെ ബജറ്റ്
വിഹിതത്തില്‍ വിവിധ
വകുപ്പുകള്‍ക്ക്
അനുവദിച്ച തുക എത്ര;
ഓരോ വകുപ്പും
ചെലവാക്കിയ തുക എത്ര;
2015-16 -ല്‍ വിവധ
വകുപ്പുകള്‍ക്ക്
അനുവദിച്ച തുക എത്ര;
(ബി)
2014-15
വര്‍ഷം ആസൂത്രണ ബോര്‍ഡ്
വിവിധ വകുപ്പുകള്‍ക്ക്
അംഗീകരിച്ചു നല്കിയ
ബജറ്റ് വിഹിതം എത്ര;
എത്ര തുക ഓരോ വകുപ്പും
ചെലവാക്കി; അത് എത്ര
ശതമാനം; ബാക്കി തുക
എപ്രകാരം
വിനിയോഗിക്കാന്‍
ബോര്‍ഡ് അനുമതി നല്കി;
2015-16 വര്‍ഷം ആസൂത്രണ
ബോര്‍ഡ് അംഗീകരിച്ച
കണക്കും, നാളിതുവരെ
വിനിയോഗിച്ച കണക്കും
ലഭ്യമാക്കുമോ;
(സി)
2014-15
വര്‍ഷം വിഴിഞ്ഞം
തുറമുഖം, മെട്രോ
പദ്ധതി, മോണോ റെയില്‍,
പാലക്കാട് ഐ.ഐ.റ്റി
തുടങ്ങിയ ഫ്ലാഗ് ഷിപ്പ്
പദ്ധതികള്‍ക്കായി
മേജര്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ്
പ്രോജക്ടുകളുടെ
പ്രവൃത്തികള്‍ക്കായി
എത്ര തുക മാറ്റി വച്ചു;
എത്ര കേന്ദ്ര സഹായം
ലഭിച്ചു; എത്ര തുക
സംസ്ഥാന ഫണ്ട്
ഉണ്ടായിരുന്നു; എത്ര
തുക ചെലവാക്കി; ബാക്കി
തുകക്ക് എന്ത്
നടപടികള്‍ സ്വീകരിച്ചു
എന്നും പ്രസ്തുത
ഫണ്ടുകളുടെ 2015-16-ലെ
വിശദാംശം എന്ത് എന്നും
വ്യക്തമാക്കുമോ?
ആജീവിക
സ്കില്‍ഡ് പ്രോഗ്രാം
1412.
ശ്രീ.എം.എ.ബേബി
,,
കെ. ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
മുഖേന നടപ്പാക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ആജീവിക
സ്കില്‍ഡ്
പ്രോഗ്രാമിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
പദ്ധതിയിലൂടെ
2014-15 ല്‍
ലക്ഷ്യമിട്ട
കാര്യങ്ങള്‍
വിശദമാക്കാമോ ;
(സി)
പദ്ധതി
നടത്തിപ്പിലേക്കായി
കേന്ദ്രസര്‍ക്കാര്‍
നല്കിയ തുക
ചെലവഴിക്കപ്പെട്ടിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പില്‍
പോരായ്മകള്‍ കടന്നു
കൂടിയിട്ടുണ്ടോ ;
വിശദമാക്കുമോ ?
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ പദ്ധതി
നിര്‍വ്വഹണം
1413.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷം സംസ്ഥാനത്ത്
ആസൂത്രണ കമ്മീഷന്
അംഗീകരിച്ച പദ്ധതി
അടങ്കല്‍ തുക
എത്രയായിരുന്നുവെന്ന്
പറയാമോ;
(ബി)
ഇതില്‍
പദ്ധതി
നിര്‍വ്വഹണത്തിനുവേണ്ടി
വിവിധ വകുപ്പുകള്‍ക്ക്
സര്‍ക്കാര്‍ അനുവദിച്ച
തുകയും അതില്‍
ചെലവഴിച്ച തുകയും
എത്രയാണ് ;
(സി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ആസൂത്രണ കമ്മീഷന്റെ
അംഗീകാരത്തോടെയോ
അല്ലാതെയോ സര്‍ക്കാര്‍
പദ്ധതി തുകയില്‍ കുറവ്
വരുത്തിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ഡി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
പദ്ധതി നിര്‍വ്വഹണം
പൂര്‍ത്തിയാക്കാത്തതിന്റെ
കാരണങ്ങള്‍ പറയാമോ ?
റവന്യൂ
ചെലവുകള്‍ക്കുള്ള ബ്ലോക്ക്
പഞ്ചായത്ത് ഗ്രാന്റ്
1414.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14-ല്‍
പദ്ധതി - പദ്ധതിയിതര
ഇനങ്ങളില്‍ റവന്യൂ
ചെലവുകള്‍ക്കുള്ള
ബ്ലോക്ക് പഞ്ചായത്ത്
ഗ്രാന്റ്
എത്രയായിരുന്നു ;
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ഗ്രാന്റില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കൈമാറിയ തുക എത്രയെന്ന്
അറിയിക്കാമോ ; ഇതില്‍
പ്രസ്തുത സ്ഥാപനങ്ങള്‍
ചെലവഴിച്ച തുകയുടെ
വിശദാംശം ലഭ്യമാക്കാമോ
;
(സി)
2014-2015-ല്‍
ഇതിനായി എത്ര തുകയാണ്
നീക്കിവച്ചതെന്നും
ഇതുവരെ എത്ര തുക
ചെലവഴിച്ചുവെന്നും
അറിയിക്കുമോ?
പബ്ളിക്
പോളിസി റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
T 1415.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പബ്ളിക്
പോളിസി റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
ഘടനയും പ്രവര്‍ത്തനവും
വിശദമാക്കാമോ ; ഇതിനകം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
സംസ്ഥാന
ആസൂത്രണ ബോര്‍ഡിന്റെ ഘടന
1416.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആസൂത്രണ ബോര്‍ഡിന്റെ
ഘടനയില്‍ എന്തെങ്കിലും
മാറ്റം വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കാമോ ;
(ബി)
ആയത്
സംബന്ധിച്ച നിര്‍ദ്ദേശം
കേന്ദ്രത്തില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ ;
(സി)
കേന്ദ്ര
ആസൂത്രണബോര്‍ഡ്
പിരിച്ചുവിട്ട് നീതി
ആയോഗ്
രൂപീകരിച്ചതുമൂലം
സംസ്ഥാനത്ത് പദ്ധതി
പ്ലാനിംഗില്‍
എന്തെങ്കിലും പ്രയാസം
നേരിടുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ ?
പ്ലാന്‍
സ്പെയ്സ് സംവിധാനം
1417.
ശ്രീ.എം.എ.
വാഹീദ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആസൂത്രണ ബോര്‍ഡില്‍
പ്ലാന്‍ സ്പെയ്സ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
വികസന
പദ്ധതികളുടെ പുരോഗതി
ഓണ്‍ ലൈനായി
വിലയിരുത്തുന്നതിന്
പ്രസ്തുത
സംവിധാനത്തില്‍
എന്തെല്ലാം
സൗകര്യങ്ങളാണുള്ളതെന്ന്
വിശദമാക്കുമോ ;
(സി)
ഏതെല്ലാം
സ്ഥാപനങ്ങളാണ് പ്രസ്തുത
സംവിധാനം ഒരുക്കാനായി
സഹകരിക്കുന്നത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പദ്ധതികളുടെ
സുഗമമായ നിര്‍വ്വഹണം
T 1418.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
പദ്ധതികളുടെ
നിര്‍വ്വഹണത്തിന്
തടസ്സമായി നില്ക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
ചീഫ് സെക്രട്ടറി
വിളിച്ചു ചേര്‍ത്ത
യോഗത്തിലെ
തീരുമാനങ്ങള്‍
വിശദമാക്കാമോ ;
(ബി)
പദ്ധതികളുടെ
പുരോഗതിക്ക് തടസ്സമായി
കരുതുന്ന ഏതൊക്കെ
ചട്ടങ്ങളാണ്
കണ്ടെത്തിയിട്ടുള്ളത് ;
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്താനുദ്ദേശിക്കുന്നത്?
സംസ്ഥാനത്ത്
ആരംഭിച്ച കേന്ദ്ര
സ്ഥാപനങ്ങളും പ്രൊജക്ടുകളും
T 1419.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് ആരംഭിച്ച
കേന്ദ്ര സ്ഥാപനങ്ങളും
പ്രോജക്ടുകളും
ഏതെല്ലാമെന്നും അവയുടെ
മുതല്‍മുടക്കുകള്‍
എത്രയെന്നും
വ്യക്തമാക്കുമോ ;
(ബി)
സ്ഥലം
ലഭ്യമാകാത്തതുമൂലം
പുതുതായി ഏതെങ്കിലും
പ്രൊജക്ടുകള്‍
ആരംഭിക്കുന്നതിന്
തടസ്സം ഉണ്ടായിട്ടുണ്ടോ
; എങ്കില്‍ ഏതെന്ന്
വ്യക്തമാക്കുമോ ?
സംസ്ഥാനത്ത്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പന്ത്രണ്ടാം പദ്ധതി
1420.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പന്ത്രണ്ടാം പദ്ധതിയുടെ
ആകെ അടങ്കല്‍ തുക
എത്രയെന്നറിയിക്കുമോ;
(ബി)
പന്ത്രണ്ടാം
പദ്ധതിയുടെ ഇതുവരെയുള്ള
വാര്‍ഷിക പദ്ധതിയുടെ
ചെലവ് സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതി
T 1421.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
മേയ് മുതല്‍
കേന്ദ്രാവിഷ്കൃത പദ്ധതി
വഴി സംസ്ഥാനത്തിന്
ലഭിച്ച ആകെ തുക
എത്രയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതില്‍
ഏതെങ്കിലും പദ്ധതിയുടെ
തുക വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി അനുവദിച്ച
തുക
1422.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഓരോവര്‍ഷവും
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി എത്ര
തുക അനുവദിച്ചിട്ടുണ്ട്
എന്ന് പ്രത്യേകം
വിശദമാക്കാമോ;
(ബി)
ഇതില്‍
ഓരോ വര്‍ഷവും ചെലവഴിച്ച
തുകയുടെ വിശദാംശം
ലഭ്യമാക്കാമോ?
കേന്ദ്രപദ്ധതികള്‍
നടപ്പാക്കാന്‍ അനുവദിക്കുന്ന
പണം തടഞ്ഞ് വയ്ക്കല്‍
1423.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രപദ്ധതികള്‍
നടപ്പാക്കാന്‍
അനുവദിക്കുന്ന പണം
സംസ്ഥാന സര്‍ക്കാര്‍
തടഞ്ഞ് വയ്ക്കുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രധാനമന്ത്രിയുടെ
ഗ്രാമീണ റോഡ് വികസന
പദ്ധതിക്കായി നല്കിയ
ആദ്യഗഡു തടഞ്ഞു
വച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ ;
(സി)
കേന്ദ്ര
ഗവണ്മെന്റ് നല്കുന്ന
പണം പദ്ധതികള്‍ക്ക്
നല്‍കാതെ തടഞ്ഞു
വച്ചാല്‍ തുടര്‍ന്ന്
സംസ്ഥാനത്തിന് കേന്ദ്ര
ഫണ്ട് നല്‍കില്ലായെന്ന്
അറിയിച്ചുകൊണ്ടുള്ള
കത്ത്
ലഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ ?
കേന്ദ്രാവിഷ്കൃതപദ്ധതികള്ക്കായി
നടപ്പു സാമ്പത്തിക വര്‍ഷം
ഉപയോഗിച്ച തുക
1424.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃതപദ്ധതികള്ക്കായി
നടപ്പു സാമ്പത്തിക
വര്‍ഷം എത്ര കോടി രൂപ
കേന്ദ്രം അനുവദിച്ചു ;
അതില്‍ എത്ര തുക 2015
മേയ് മാസം വരെ
ചെലവാക്കി ;
വകുപ്പുതിരിച്ചും ഇനം
തിരിച്ചും വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി
2014-15വര്‍ഷം എത്ര തുക
വകയിരുത്തി;, എത്ര തുക
അനുവദിച്ചു; എത്ര തുക
ഒാരോ വകുപ്പും
ചെലവാക്കി ;എത്ര തുക
ലാപ്സായി; എത്ര തുക
വകമാറ്റി ചെലവാക്കി ;
വ്യക്തമാക്കുമോ ;
(സി)
2014-15
വര്‍ഷം ചെലവാക്കാന്‍
കഴിയാത്ത തുക എത്ര;
ഇതില്‍ എത്ര തുക
കേന്ദ്ര
അനുമതിയോടുകൂടി
2015-16 വര്‍ഷം
ചെലവാക്കാനായി മാറ്റി
വച്ചിട്ടുണ്ട്;
ഇത്തരത്തില്‍ 2011-12
മുതല്‍ ചിലവാക്കാനായി
കേന്ദ്ര അനുമതി ലഭിച്ച
തുക
എത്ര;വ്യക്തമാക്കുകമോ;
(ഡി)
ഇത്തരത്തില്‍
ഒരു സാമ്പത്തിക വര്‍ഷം
കേന്ദ്രം അനുവദിക്കുന്ന
തുകയിലെ ഒരു ഭാഗം
അടുത്ത വര്‍ഷം
ഉപയോഗിക്കേണ്ടി
വന്നിട്ടുണ്ടോ;
2011-12 മുതലുളള കണക്ക്
ലഭ്യമാക്കുമോ;
(ഇ)
ഇത്
സര്‍ക്കാരിന്റെ ആസൂത്രണ
വിഭാഗത്തിന് വന്ന
പിഴവാണോ, അല്ലെങ്കിൽ
മറ്റു കാരണങ്ങളാണോ
എന്നത് സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ
;
(എഫ്)
എങ്കില്‍
പ്രസ്തുത കാരണത്തിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്ന് പരിശോധിച്ചുവോ;
വിശദാംശം
ലഭ്യമാക്കുമോ;
(ജി)
2011-12വര്‍ഷം
മുതല്‍ ഒാരോ വര്‍ഷവും
കേന്ദ്രാവിഷ്കൃത
പദ്ധതിയില്‍ കുറവു
വന്നിട്ടുണ്ടോ; വര്‍ഷം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ ; കുറവു
വന്നിട്ടുണ്ടെങ്കില്‍
ഇതു പരിഹരിക്കാന്‍
എന്തു നടപടികള്‍
സ്വീകരിച്ചു എന്നു
വ്യക്തമാക്കുമോ ?
മിഷന്
676
1425.
ശ്രീ.ആര്
. സെല്‍വരാജ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസൂത്രണ
ബോര്‍ഡിന്റെ
നേതൃത്വത്തില്‍ മിഷന്
676 പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോയെന്നു
വെളിപ്പെടുത്തുമോ ;
(ബി)
എങ്കില്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(സി)
ഏതെല്ലാം
വകുപ്പുകളുടെ
പദ്ധതികളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു
വിശദമാക്കുമോ;
(ഡി)
പദ്ധതികള്‍
നടപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍ നല്‍കുമോ
?
മിഷന്
676 വഴി നടപ്പാക്കുന്ന
പദ്ധതികള്‍
1426.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
വാര്‍ഷിക പദ്ധതി
നിര്‍വ്വഹണ
നിരീക്ഷണത്തിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് 676
വഴി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകിരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
പാല്
ഉല്‍പ്പാദനം
1427.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പാല് ഉല്‍പ്പാദനം
ഗണ്യമായി കുറഞ്ഞതായി
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
മില്‍മ
ശേഖരിക്കുന്നതും
വില്‍ക്കുന്നതുമായ
പാലിന്റെ അളവുകള്‍
തുല്യമാണോ ;
വ്യത്യാസമുണ്ടെങ്കില്‍
എത്രയെന്നും
കാരണമെന്തെന്നും
വിശദമാക്കാമോ ;
(സി)
മില്‍മ
പാല് വില ചാര്‍ട്ടില്‍
മാറ്റം വരുത്തുവാന്‍
തയ്യാറാകുമോ ;
(ഡി)
അപ്കോസ്
സംഘങ്ങളില്‍ പാല്
അളക്കുന്ന ക്ഷീര
കര്‍ഷകര്‍ക്ക് അളവിന്
അനുപാതികമായി പകുതി
വിലക്ക് കാലിത്തീറ്റ
നല്കാന് നടപടി
സ്വീകരിക്കുമോ ?
ക്ഷീര
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
1428.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
-ൽ കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍
കുളമ്പുരോഗം ബാധിച്ച്
പശുക്കള്‍ ചത്തതുമൂലം
എത്ര ക്ഷീര
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്കിയെന്നറിയിക്കാമോ
; ഇനി ആര്‍ക്കെങ്കിലും
നഷ്ടപരിഹാരം
നല്കാനുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(ബി)
പശുക്കള്‍
നഷ്ടപ്പെട്ടത് മൂലം
ബാങ്ക് വായ്പ
അടയ്ക്കുവാന്‍
നിവര്‍ത്തിയില്ലാത്ത
എത്ര കര്‍ഷകരുടെ
വായ്പയ്ക്ക്
മോറട്ടോറിയം
പ്രഖ്യാപിച്ചുവെന്നും
എത്ര അപേക്ഷകള്‍
തീര്‍പ്പാകാതെ
കിടക്കുന്നുവെന്നും
ഇവയിന്മേല് എന്തു
നടപടികള്‍
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നുവെന്നും
വിശദീകരിക്കുമോ ?
പാലിന്റെ
ഗുണനിലവാര പരിശോധന
T 1429.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
പാലിന്റെ ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അന്യസംസ്ഥാനങ്ങളില്‍
നിന്ന് എത്തുന്ന
പാലിന്റെ ഗുണനിലവാരം
പരിശോധിക്കാറുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്ന് എത്ര ലിറ്റര്‍
പാല്
എത്തുന്നുണ്ടെന്നും
ഇവയില്‍ മായം
ചേര്‍ക്കുന്നത് തടയാന്‍
എന്തെല്ലാം
സംവിധാനങ്ങളുണ്ടെന്നും
വെളിപ്പെടുത്താമോ?
സംസ്ഥാനത്തെ
പാലുല്പാദനം
1430.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
ഒരു ലിറ്റര്‍ പാലിന്
വില
എത്രയായിരുന്നുവെന്നും
നിലവില്‍ എത്രയാണെന്നും
എത്ര തുകയുടെ
വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ പാലുല്പാദനം
എത്ര ലിറ്റര്‍
ആയിരുന്നു ; നിലവില്‍
എത്ര ; ഓരോ വര്‍ഷവും
സംസ്ഥാന സഹകരണ മേഖലാ
ഡയറികള്‍
പ്രവര്‍ത്തനങ്ങള്‍ക്കായി
അന്യ സംസ്ഥാനങ്ങളില്‍
നിന്നും എത്ര ലിറ്റര്‍
പാല് വാങ്ങുന്നു ;
ഏതെല്ലാം
സംസ്ഥാനങ്ങളില്‍
നിന്നും എത്ര ലിറ്റര്‍
വീതം എന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
പാലുല്പാദനത്തിനും
വിതരണത്തിനുമായി
ഏതെല്ലാം സര്‍ക്കാര്‍
ഏജന്‍സികള്‍,
സഹകരണസ്ഥാപനങ്ങള്‍,
മറ്റു സംസ്ഥാന
ഏജന്‍സികള്‍ ഉണ്ടെന്നും
ഇവര്‍ ഓരോരുത്തര്‍ക്കും
എത്ര അളവു വീതം വിതരണം
ചെയ്യുന്നു എന്നും
വ്യക്തമാക്കുമോ;
(ഡി)
പാല്
സര്‍ക്കാര്‍ തലത്തില്‍
വിതരണം ചെയ്യുന്നതിനും
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ?
സംസ്ഥാനത്തെ
പാലുല്‍പ്പാദനം
1431.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവശ്യമായ പാലിന്റെ എത്ര
ശതമാനമാണ് ഇവിടെ
ഉല്പാദിപ്പിക്കപ്പെടുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പാല്
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
ക്ഷീരകര്‍ഷകരെ
തൊഴിലുറപ്പു പദ്ധതിയുടെ
പരിധിയില്പെടുത്തുന്നതിന്
നടപടി
1432.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകരെ
ഗ്രാമീണ തൊഴിലുറപ്പു
പദ്ധതിയുടെ പരിധിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
(ബി)
ഇക്കാര്യത്തിലുള്ള
നിലപാട് വ്യക്തമാക്കുമോ
?
ക്ഷീരകര്‍ഷകര്‍ക്കുളള
പെന്ഷന്
1433.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകര്‍ക്ക്
എന്നു മുതലാണ്
പെന്ഷന് അനുവദിച്ചത്
;
(ബി)
എത്ര
രൂപയായിരുന്നു
പെന്ഷന് ; ഇപ്പോള്‍
എത്ര രൂപയാണ് ;
(സി)
എത്ര
പേര്‍ക്ക് ഈ
പദ്ധതിയിലൂടെ പെന്ഷന്
നല്‍കുന്നുണ്ട് ; ഏത്
മാസം വരെയുള്ള
പെന്ഷന് വിതരണം
ചെയ്തുവെന്ന്
അറിയിക്കാമോ ?
കെ.
രാഘവന് മാസ്റ്റര്‍ക്ക്
സ്മാരകം
1434.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാള
ചലച്ചിത്ര സംഗീത
ശാഖക്ക് അമൂല്യ
സംഭാവനകള്‍ നല്കിയ കെ.
രാഘവന് മാസ്റ്റര്‍ക്ക്
തലശ്ശേരിയില്‍ സ്മാരകം
നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്
കത്ത് ലഭ്യമായിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചെന്ന്
വിശദമാക്കാമോ ;
(സി)
ഇതിനായി
എന്തു തുക
നീക്കിവച്ചെന്ന്
വെളിപ്പെടുത്താമോ ;
(ഡി)
പ്രസ്തുത
സ്മാരക നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ ?
കവി
കുഞ്ഞുണ്ണി മാസ്റ്റര്‍
സ്മാരകം
1435.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുഞ്ഞുണ്ണി
മാസ്റ്റര്‍
സ്മാരകത്തിന്
സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ എന്നാണ്
അനുവദിച്ചതെന്നും
എത്രയാണ് തുകയെന്നും
അറിയിക്കുമോ ;
(ബി)
വലപ്പാട്ട്
കുഞ്ഞുണ്ണി മാസ്റ്റര്‍
കുടുംബം സ്മാരക
നിര്‍മ്മാണത്തിന്
അനുവദിച്ച സ്ഥലത്ത്
സര്‍ക്കാര്‍ അനുവദിച്ച
ഫണ്ട് ഉപയോഗിച്ച്
എന്തെങ്കിലും
നിര്‍മ്മാണ
പ്രവര്‍ത്തനം
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(സി)
ഈ
കാലയളവില്‍ സ്മാരക
കമ്മിറ്റിയെ
നിയമിച്ചിരുന്നുവോ ;
ഉണ്ടെങ്കില്‍
കുഞ്ഞുണ്ണി സ്മാരക
നിര്‍മ്മാണം
നടത്താത്തതില്‍ ഈ
ഭരണസമിതിക്ക്
എന്തെങ്കിലും
ഉത്തരവാദിത്തമുണ്ടോ
എന്ന് വിശദമാക്കുമോ ?
എന്‍.എന്‍.
കക്കാട് സ്മാരക നിർമ്മാണം
1436.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
കോട്ടൂര്‍
ഗ്രാമപഞ്ചായത്തില്‍
മഹാകവി എന്‍.എന്‍.
കക്കാടിന് ജന്മദേശത്ത്
സ്മാരകം പണിയുമെന്ന
പ്രഖ്യാപനത്തെതുടര്‍ന്ന്
ഗ്രാമ പഞ്ചായത്ത് ഭൂമി
ലഭ്യമാക്കുകയും കേരള
സാഹിത്യ അക്കാഡമി
സ്മാരക കെട്ടിടത്തിന്റെ
വിശദമായ പ്ലാന്‍
എസ്റ്റിമേറ്റ്
തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്‍പ്പിക്കുകയും
ചെയ്ത കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
സ്മാരകത്തിന്
ഭരണാനുമതി നല്കി
കെട്ടിട നിര്‍മ്മാണ
നടപടികള്‍ക്കായി
നിര്‍ദ്ദേശം നല്‍കാമോ ?
ലക്കിടി
കഞ്ചന്‍ സ്മാരകം
1437.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയമസഭാ
നിയോജകമണ്ഡലത്തിലെ
ലക്കിടി കഞ്ചന്‍
സ്മാരകത്തിന്റെ സമഗ്ര
പുരോഗതിയ്ക്കായി താഴെ
പറയുന്ന കാലയളവിലേക്ക്
അനുവദിച്ച ഫണ്ടുകളുടെ
വിശദാംശം ലഭ്യമാക്കാമോ;
2006-07, 2007-08,
2008-09, 2009-10,
2010-11, 2011-12,
2012-13, 2013-14,
2014-15 ;
(ബി)
ലക്കിടി
കുഞ്ചന്‍ സ്മാരകത്തെ
മലയാളം
സര്‍വ്വകലാശാലയുടെ
പഠനകേന്ദ്രമാക്കണം എന്ന
ആവശ്യം പരിഗണനയിലുണ്ടോ
;
(സി)
എങ്കില്‍ പ്രസ്തുത
സ്മാരകത്തെ മലയാളം
സര്‍വ്വകലാശാലയുടെ
പഠനകേന്ദ്രമാക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
നൂറനാട്
ശില്പപെെതൃക ഗ്രാമം പദ്ധതി
1438.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ നൂറനാട്
ശില്പപെെതൃക ഗ്രാമം
പദ്ധതി
ആരംഭിക്കുന്നതിന്
സാംസ്കാരിക വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ബി)
നൂറനാട്
ശില്പ പെെതൃക ഗ്രാമ
പദ്ധതിയുടെ
പ്രവൃത്തികളടങ്ങിയ
ഫയല്‍ നമ്പര്‍
അറിയിക്കാമോ ;
അടിയന്തരമായി ഇൗ പദ്ധതി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ ?
തലശ്ശേരി
കോട്ടയ്ക്ക് സമീപം കണ്ടെത്തിയ
നൂറ്റാണ്ടുകള്‍ പഴക്കമുളള
പീരങ്കി
1439.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
കോട്ടയ്ക്ക് സമീപം
കണ്ടെത്തിയ
നൂറ്റാണ്ടുകള്‍
പഴക്കമുളള പീരങ്കി
പൈതൃക സ്വത്തായി
ഏറ്റെടുത്ത്
സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇതിന്മേല് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ ?
കൃഷ്ണപുരം
ശങ്കര്‍ സ്മാരക ദേശീയ
കാര്‍ട്ടൂണ്‍ മ്യൂസിയം
1440.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷ്ണപുരം
ശങ്കര്‍ സ്മാരക ദേശീയ
കാര്‍ട്ടൂണ്‍
മ്യൂസിയത്തില്‍
താല്കാലികമായി
ജോലിചെയ്യുന്ന
സ്വീപ്പര്‍മാര്‍
അടക്കമുള്ള ജീവനക്കാരെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നിയമിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
മാവേലിക്കര
മണ്ഡലത്തില്‍ നടപ്പാക്കിയ
പ്രവൃത്തികള്‍
1441.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാവേലിക്കര
മണ്ഡലത്തില്‍
സാംസ്ക്കാരിക വകുപ്പ്
നടപ്പാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
മാവേലിക്കര
ബുദ്ധജംഗ്ഷനിലെ
ബുദ്ധസ്തൂപവും
പ്രദേശവും
സംരക്ഷിക്കുന്നതിനായി
മാവേലിക്കര
ബുദ്ധജംഗ്ഷന് മുതല്‍
ആറാട്ടുകടവുവരെ
വഴിവിളക്കുകള്‍
സ്ഥാപിക്കുന്നതിനുള്ള
തുക അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ ?
കണ്ണപുരത്ത്
കലാഗ്രാമം
1442.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കണ്ണപുരത്ത് കലാഗ്രാമം
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
കലാഗ്രാമത്തിന്‍െറ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍ കഴിയും ;
വിശദമാക്കാമോ ?
താഴത്തിടത്ത്
ശ്രീ. മാധവന് നായര്‍ക്ക്
കലാകാരന്മാര്ക്കുള്ള
സാമ്പത്തിക സഹായം
1443.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കലാകാരന്മാര്ക്കുള്ള
സാമ്പത്തിക സഹായത്തിന്
കോഴിക്കോട് ജില്ലയിലെ
താഴത്തിടത്ത്
ശ്രീ.മാധവന്‍നായര്‍
അപേക്ഷ
നല്‍കിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
ശ്രീ. മാധവന്
നായര്‍ക്ക് സാമ്പത്തിക
സഹായം അനുവദിക്കാനുള്ള
നടപടിയുടെ പുരോഗതി
വ്യക്തമാക്കാമോ ?
സാംസ്ക്കാരിക
വകുപ്പിന് കീഴിലുളള
സാംസ്ക്കാരിക സ്ഥാപനങ്ങള്‍ /
അക്കാഡമികള്‍
1444.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാംസ്ക്കാരിക
വകുപ്പിന് കീഴില്‍
ഇപ്പോള്‍ എത്ര
സാംസ്ക്കാരിക
സ്ഥാപനങ്ങള്‍ /
അക്കാഡമികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; വിശദമാക്കുമോ ;
(ബി)
എങ്കില്‍
ഈ അക്കാഡമികള്‍ക്ക്
ഓരോന്നിനും ഈ വര്‍ഷത്തെ
പ്ലാന്‍ഫണ്ടില്‍
നിന്നും എത്ര തുക
വകയിരുത്തിയിട്ടുണ്ട് ;
(സി)
കൊണ്ടോട്ടി
മഹാകവി മോയിന്‍കുട്ടി
വൈദ്യര് സ്മാരക
അക്കാഡമിക്ക്
പ്ലാന്‍ഫണ്ടില്‍
നിന്നും തുക
വകയിരുത്താന്‍ അപേക്ഷ
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ എത്ര തുക
വകയിരുത്തി ;
വ്യക്തമാക്കുമോ?
രാജാരവിവര്‍മ്മ
സ്മാരക നിലയത്തില്‍
സംഘടിപ്പിച്ച പരിപാടികള്‍
1445.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജാരവിവര്‍മ്മയുടെ
168-ാം
ജന്മദിനാഘോഷങ്ങളുടെ
ഭാഗമായി കിളിമാനൂര്‍
രാജാരവിവര്‍മ്മ സ്മാരക
നിലയത്തില്‍ എന്തെല്ലാം
പരിപാടികളാണ്
സംഘടിപ്പിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ആഘോഷ പരിപാടികള്‍ക്കായി
എന്ത് തുക
ചെലവഴിച്ചിരുന്നുവെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇതിനായുള്ള
ഫണ്ട് ലഭ്യമാക്കിയത്
ഏത് ഏജന്‍സിയില്‍
നിന്നുമാണെന്ന്
വ്യക്തമാക്കാമോ?
മിഷന്
676 -ല്‍ ഉള്‍പെട്ട സ്കാരിക
രംഗത്തെ പദ്ധതികള്‍
1446.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാംസ്കാരിക
രംഗത്ത് എന്തെല്ലാം
പദ്ധതികളാണ് മിഷന് 676
ലൂടെ
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(ബി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(സി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വിശദമാക്കുമോ ?
സര്‍ക്കാര്‍
പരസ്യങ്ങളില്‍ മന്ത്രിമാരുടെ
ചിത്രങ്ങള്‍-സുപ്രീംകോടതി വിധി
T 1447.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പരസ്യങ്ങളില്‍
മുഖ്യമന്ത്രി,
മന്ത്രിമാര്‍,
രാഷ്ട്രീയ നേതാക്കള്‍,
ഉദ്യോഗസ്ഥര്‍
എന്നിവരുടെ ചിത്രങ്ങള്‍
ഉപയോഗിക്കാന്‍
പാടില്ലെന്ന
സുപ്രീംകോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
വിധി വന്നതിനുശേഷം
സംസ്ഥാന സര്‍ക്കാരിന്റെ
ചെലവില്‍ നല്കിയ
ഏതെങ്കിലും
പരസ്യത്തില്‍
മുഖ്യമന്ത്രിയുടെയോ
മന്ത്രിമാരുടെയോ
രാഷ്ട്രീയ
നേതാക്കളുടെയോ
ഉദ്യോഗസ്ഥരുടെയോ ചിത്രം
ഉപയോഗിക്കുകയുണ്ടായിട്ടുണ്ടോ
;
(സി)
സുപ്രീം
കോടതി വിധി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ ?
വികസന
സമന്വയം - ടാബ്ലോയ്ഡ്
പ്രസിദ്ധീകരണം
1448.
ശ്രീ.രാജു
എബ്രഹാം
,,
ബി.സത്യന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവര-പൊതുജന
സമ്പര്‍ക്ക വകുപ്പ്
വികസന സമന്വയം എന്ന
പേരില്‍ ടാബ്ലോയ്ഡ്
പ്രസിദ്ധീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
ആയതിന്റെ
പ്രസിദ്ധീകരണവുമായി
ബന്ധപ്പെട്ട
വിശദാംശങ്ങള്‍ നല്‍കാമോ
;
(സി)
ആയതിന്റെ
പ്രസിദ്ധീകരണച്ചുമതല
ആര്‍ക്കൊക്കെയാണ്
നല്‍കിയിട്ടുള്ളത് ;
അവരെ തെരഞ്ഞെടുത്ത രീതി
വിശദമാക്കാമോ ;
(ഡി)
വികസനസമന്വയത്തിന്റെ
പ്രസിദ്ധീകരണച്ചെലവിനെ
സംബന്ധിച്ച കണക്ക്
ലഭ്യമാണോ ; എങ്കില്‍
ആയത് ലഭ്യമാക്കുമോ ?
സര്‍ക്കാര്‍പരിപാടികള്‍
മാധ്യമങ്ങളില്‍
പ്രസിദ്ധപ്പെടുത്തുന്നതിനായി
ചെലവഴിച്ച തുക
T 1449.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സര്‍ക്കാര്‍പരിപാടികള്‍
മാധ്യമങ്ങളില്‍
പ്രസിദ്ധപ്പെടുത്തുന്നതിനായി
എത്ര തുക ചെവഴിച്ചു ;
(ബി)
ഓരോ
വകുപ്പിന്റെയും കണക്ക്
പ്രത്യേകം പ്രത്യേകം
നല്‍കാമോ ?
പത്രദൃശ്യമാധ്യമങ്ങളിലൂടെയുള്ള
പരസ്യങ്ങള്‍
1450.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്‍െറ
വിവിധ പദ്ധതികള്‍
പ്രചരിപ്പിക്കുന്നതിന്
പത്രദൃശ്യമാധ്യമങ്ങളിലൂടെയുള്ള
പരസ്യങ്ങള്‍ക്ക്
പ്രതിവര്‍ഷം എത്ര
രൂപയാണ്
ചെലവഴിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഇൗ
സര്‍ക്കാരിന്‍െറ
കാലയളവില്‍ ഇതിനുവേണ്ടി
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
അച്ചടിച്ച മിക്ക
പരസ്യങ്ങങ്ങളും
പ്രസിദ്ധീകരണങ്ങളും
വിവിധ ഓഫീസുകളില്‍
കെട്ടിക്കിടക്കുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
ചെലവാക്കുന്ന തുക
പൊതുജനോപകാരപ്രദമായ
മറ്റു
പ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയോഗിച്ച് ഇത്തരം
നഷ്ടങ്ങള്‍
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
വിദേശ
നിയമങ്ങളെക്കുറിച്ച് അവബോധം
സൃഷ്ടിക്കാൻ നടപടി
1451.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
വിദേശ തൊഴില്‍
നിയമങ്ങളെക്കുറിച്ച്
അവബോധം കുറവായത്
പലപ്പോഴും വിസ
തട്ടിപ്പ്, അനധികൃത
റിക്രൂട്ടിങ്
എന്നിവയ്ക്ക്
ഇടയാക്കുന്നുണ്ടെന്നത്
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
വിദേശ
രാജ്യങ്ങളില്‍ തൊഴില്‍
ചെയ്യാന്‍
ആഗ്രഹിക്കുന്ന
മലയാളികളെ ഇത്തരത്തില്‍
കബളിപ്പിക്കുന്നത്
ഒഴിവാക്കുവാന്‍
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട് ;
(സി)
ഇത്തരത്തിലുള്ള
തട്ടിപ്പുകള്‍
കണ്ടെത്തുന്നതിനും
തട്ടിപ്പുകാരെ
നിയമത്തിനു മുമ്പില്‍
കൊണ്ടുവരുന്നതിനും
എന്തെങ്കിലും പ്രത്യേക
പരിശോധനാ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ഡി)
ഇല്ലെങ്കില്‍
ഇത്തരത്തിലുള്ള
ഏജന്‍സികളെ
കണ്ടെത്തുന്നതിനായി
പ്രത്യേക
പരിശോധനകള്‍/അന്വേഷണങ്ങള്‍
ആഭ്യന്തര വകുപ്പുമായി
ചേര്‍ന്ന്
സംഘടിപ്പിക്കുമോ ?
ഗള്‍ഫ്
മേഖലയില്‍നിന്നും തൊഴില്‍
നഷ്ടപ്പെട്ട് തിരികെ
വരുന്നവരുടെ പുനരധിവാസം
1452.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വദേശവല്‍ക്കരണവും
ആഭ്യന്തര കലാപവും കാരണം
ഗള്‍ഫ്
മേഖലയില്‍നിന്നും
തൊഴില്‍ നഷ്ടപ്പെട്ട്
തിരികെ വന്നവരുടെ
പുനരധിവാസത്തിന്
'നോര്‍ക്ക' വഴി
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാം ;
(ബി)
പ്രസ്തുത
പദ്ധതികളിലെ
ഗുണഭോക്താക്കള്‍ക്ക്
ബാങ്കുകള്‍ വഴി ധനസഹായം
ലഭ്യമാക്കുന്നതില്‍
നിലവിലുള്ള നിബന്ധനകള്‍
എന്തൊക്കെ ;
വ്യക്തമാക്കുമോ ;
(സി)
'നോര്‍ക്ക'വഴി
ഈ നിബന്ധനകള്‍
ലഘൂകരിക്കുന്നതിന്
മുന്കൈയെടുക്കമോ ?
നഴ്സിങ്
വിസ ലഭിച്ചവര്‍ക്ക്
പ്രൊട്ടക്ടര്‍ ഓഫ്
എമിഗ്രന്‍സിന്റെ ക്ലിയറന്‍സ്
നിര്‍ബന്ധമാക്കിയ വ്യവസ്ഥ
1453.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഴ്സിങ്
വിസ ലഭിച്ചവര്‍ക്ക്
പ്രൊട്ടക്ടര്‍ ഓഫ്
എമിഗ്രന്‍സിന്റെ
ക്ലിയറന്‍സ്
നിര്‍ബന്ധമാക്കിയ
വ്യവസ്ഥ കാരണം വിസ
ലഭിച്ച അനേകം
നഴ്സുമാര്‍ക്ക്
വിദേശത്ത് പോകാനാവാത്ത
സാഹചര്യമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ; ഒന്ന്
വിശദമാക്കാമോ ;
(ബി)
ഇത്
സംസ്ഥാനത്തെ നഴ്സുമാരെ
ബാധിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
വിവരിക്കുമോ ;
(സി)
പ്രസ്തുത
നഴ്സുമാരെ
സുരക്ഷിതരായി,
വഞ്ചിക്കപ്പെടാതെ
വിദേശത്ത് ജോലിക്ക്
അയയ്ക്കുവാന് പുതിയ
എന്തെങ്കിലും പദ്ധതി
ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നുണ്ടോ
; ഉണ്ടെങ്കില്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ?
പ്രവാസി
മലയാളികളുടെ പുനരധിവാസം
1454.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യെമനിലുണ്ടായ
ആഭ്യന്തര കലാപത്തെ
തുടര്‍ന്ന് തിരിച്ചു
പോരേണ്ടിവന്ന
മലയാളികളുടെ
പുനരധിവാസത്തിനും,
പുനര്നിയമനത്തിനുമായി
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇവര്‍ക്ക്
നിയമനം നല്കാന്
തയ്യാറായി വന്നിരുന്ന
സ്വകാര്യസ്ഥാപനങ്ങളില്‍
ഇവരുടെ നിയമനം
ഉറപ്പാക്കുന്നതിനും,
മറ്റുള്ളവര്‍ക്ക്
നേരിട്ട് നിയമനം
നല്‍കുന്നതിനും, ഇവരുടെ
മക്കളുടെ വിദ്യാഭ്യാസം
ഉറപ്പാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
പ്രവാസി
രജിസ്ട്രേഷന് നടപടിക്രമം
1455.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
മുഖേനയുളള പ്രവാസി
രജിസ്ട്രേഷന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ ;
(ബി)
രജിസ്റ്റര്‍
ചെയ്തവര്‍ക്ക്
ലഭ്യമാക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
നഴ്സിംഗ്
റിക്രൂട്ട്മെന്റിലെ പുതിയ
വ്യവസ്ഥകള്‍
1456.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഴ്സിംഗ് പഠനം
പൂര്‍ത്തിയാക്കിയവര്‍ക്ക്
വിദേശത്ത് തൊഴില്‍
നേടുന്നതിനായി
നടത്തുന്ന
റിക്രൂട്ട്മെന്റുകള്‍ക്ക്
കേന്ദ്രസര്‍ക്കാര്‍
പുതിയ വ്യവസ്ഥകള്‍
കൊണ്ടുവന്നിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
പ്രസ്തുത വ്യവസ്ഥകള്‍
വിദേശത്ത് ജോലി തേടുന്ന
നഴ്സുമാരുടെ ജോലി
സാധ്യതയെ എപ്രകാരം
ബാധിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
ഇവരുടെ
റിക്രൂട്ട്മെന്റ്
വ്യവസ്ഥകള്‍ സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുന്നതിന് നടപടി
സ്വീകരിയ്ക്കുമോ ?
തൊഴില്‍
നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന
പ്രവാസികള്‍
1457.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഗോളതലത്തില്‍
ക്രൂഡോയലിന്െറ
വിലത്തകര്‍ച്ച ഗള്‍ഫ്
രാജ്യങ്ങളില്‍ എണ്ണ,
പ്രകൃതിവാതക മേഖലയില്‍
ജോലിനോക്കുന്ന
മലയാളികളുടെ തൊഴിലിനെ
ബാധിക്കുമെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
പ്രതിസന്ധിമൂലം ഇൗ
വര്‍ഷം
തൊഴില്‍നഷ്ടപ്പെട്ട്
നാട്ടിലെത്തിയ
പ്രവാസികളുടെ എണ്ണം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
തൊഴില്‍ നഷ്ടപ്പെട്ട്
നാട്ടിലെത്തിയ
പ്രവാസികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിയ്ക്കാമോ?
നഴ്സിംഗ്
റിക്രൂട്ട്മെന്റ്
1458.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേഴ്സുമാരുടെ
വിദേശജോലി സംബന്ധിച്ച
എല്ലാ നടപടിക്രമങ്ങളും
നോര്‍ക്ക മുഖാന്തിരം
മാത്രമായി
നിജപ്പെടുത്തിയിട്ടുണ്ടോ
;എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
നോര്‍ക്ക
മുഖാന്തിരം മാത്രം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കുന്നത്
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ ;
സര്‍ക്കാര്‍ മുഖാന്തിരം
നഴ്സിംഗ്
റിക്രൂട്ട്മെന്റ്
നടത്തണമെന്ന നിലപാട്
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ ?
നിതാഖത്ത്
1459.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇറാക്ക്,
ലിബിയ, യെമന്‍ തുടങ്ങിയ
രാജ്യങ്ങളില്‍
യുദ്ധമുണ്ടായപ്പോഴും
സൗദി അറേബ്യയില്‍
നിതാഖത്ത്
ഏര്‍പ്പെടുത്തിയപ്പോഴും
നേപ്പാളില്‍
ഭൂമികുലുക്കം
നേരിട്ടപ്പോഴും വിദേശ
മലയാളികളെ
നാട്ടിലെത്തിക്കുന്നതിനും
മറ്റുമായി ചെലവായ
തുകയുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(ബി)
ഓരോ
സംഭവത്തിലും
നാട്ടിലേക്ക്
എത്തിക്കപ്പെട്ട
കുടുംബങ്ങളുടെ
സംരക്ഷണത്തിനായി ചെലവായ
തുക എത്രയാണ് ?
നഴ്സുമാരെ
റിക്രൂട്ട് ചെയ്തതിലെ
തട്ടിപ്പു്
1460.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ഏജന്‍സികള്‍
വിദേശത്തേക്ക്
നഴ്സുമാരെ റിക്രൂട്ട്
ചെയ്തതിലെ
തട്ടിപ്പുമായി
ബന്ധപ്പെട്ട സി.ബി.ഐ
അന്വേഷണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സി.ബി.ഐ
നടത്തിയ അന്വേഷണത്തില്‍
പ്രതികളായ ആരെങ്കിലും
സംസ്ഥാനത്ത് നിന്ന്
നഴ്സിങ്ങ്
റിക്രൂട്ട്മെന്റ്
നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ
?
നിതാഖത്ത്
നിയമത്തിന്റെ പ്രത്യാഘാതം
1461.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിതാഖത്ത്
നിയമത്തെത്തുടര്‍ന്ന്
തിരിച്ചുവന്ന
പ്രവാസികള്‍ക്കായി
പ്രഖ്യാപിച്ച
പദ്ധതികള്‍
എന്തെല്ലാമായിരുന്നു ;
വിശദമാക്കാമോ ;
(ബി)
പ്രവാസികളുടേതായി
എത്ര അപേക്ഷകള്‍
നാളിതുവരെ
നോര്‍ക്കയില്‍
ലഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ ; എത്ര
പേര്‍ക്ക് ആനുകൂല്യം
നല്‍കിയെന്നും
അവര്‍ക്കായി
ആവിഷ്കരിച്ചിരിച്ച
കര്‍മ്മപരിപാടികളും
അതിന്റെ പുരോഗതിയും അത്
പ്രവാസികള്‍ക്ക്
നല്കിയ ഗുണഫലവും
ക്വാണ്ടിറ്റി ബേസില്‍
വിശദമായി
വ്യക്തമാക്കാമോ ;
(സി)
പ്രവാസികള്‍ക്കായി
പ്രഖ്യാപിച്ച വായ്പകളോ
മറ്റ് സഹായങ്ങളോ
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിന് എന്തു
പരിഹാരമാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഗള്‍ഫ്
രാഷ്ട്രങ്ങളില്‍
കലാപങ്ങള്‍ നടക്കുന്നത്
കാരണം പ്രവാസികള്‍
കൂട്ടത്തോടെ
തിരിച്ചെത്തുന്ന
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിടുണ്ടോ
?
നഴ്സുമാരുടെ
റിക്രൂട്ട്മെന്റ്
1462.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍
നഴ്സുമാരെ
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട് ഇപ്പോള്‍
എന്തൊക്കെ
നടപടിക്രമങ്ങളാണ്
നിലവിലുള്ളത് ;
(ബി)
നേഴ്സുമാരുടെ
റിക്രൂട്ട്മെന്റ്
ഇപ്പോള്‍ ഏതൊക്കെ
സ്ഥാപനങ്ങള്‍ വഴിയാണ്
നടത്തുവാന്‍ സാധിക്കുക
;
(സി)
ഇപ്പോഴത്തെ
നടപടി കാരണം
വിദേശരാജ്യങ്ങളില്‍
ജോലിതേടിപ്പോവുന്ന
നേഴ്സുമാര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
പ്രവാസികളുടെ
എണ്ണവും ക്ഷേമ പദ്ധിതികളും
1463.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
രാജ്യങ്ങളിലായി എത്ര
പ്രവാസി മലയാളികളാണ്
ജോലി ചെയ്യുന്നത് എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇവരുടെ
ക്ഷേമത്തിനായി
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ ;
(സി)
ഗള്‍ഫ്
രാജ്യങ്ങള്‍
ഉള്‍പ്പെടെയുള്ള
വിദേശരാജ്യങ്ങളില്‍
എത്ര മലയാളികള്‍
ജയിലില്‍
കഴിയുന്നുണ്ടെന്ന്
രാജ്യം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ ;
(ഡി)
ഇവരെ
നാട്ടിലെത്തിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുന്നുവെന്ന്
വ്യക്തമാക്കാമോ ;
(ഇ)
ഇപ്രകാരം
എത്ര പേരെ ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
നാട്ടിലെത്തിച്ചുവെന്ന്
വിശദമാക്കാമോ ?
പ്രവാസികളുടെ
ക്ഷേമത്തിനു വേണ്ടി
പ്രഖ്യാപിച്ച പദ്ധതികള്‍
1464.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാട്ടിലേക്ക്
മടങ്ങിയ പ്രവാസികളുടെ
ക്ഷേമത്തിനു വേണ്ടി
(പുനരധിവാസ പാക്കേജ്
ഉള്‍പ്പെടെ) ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധികള്ക്കോരൊന്നിനും
നീക്കിവച്ച തുക
ഏത്രയാണ്; ബഡ്ജറ്റിന്
പുറമെയാണോ പ്രസ്തുത തുക
വകയിരുത്തിയതെന്ന്
വിശദമാക്കാമോ;
(സി)
ഒാരോ
പദ്ധതിക്കും അനുവദിച്ച
തുകയുടെയും ചെലവഴിച്ച
തുകയുടെയും
വിശദാംശങ്ങള്‍ നല്‍കുമോ?
മിഷന്
676-ല്‍ ഉള്‍പെട്ട
പ്രവാസിക്ഷേമ പദ്ധതികള്‍
1465.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676-ല്‍ ഉള്‍പ്പെടുത്തി
പ്രവാസി ക്ഷേമത്തിനായി
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
ഇതുവഴി
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ
;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
?