സബ്സിഡി
നിരക്കിലുള്ള നിത്യോപയോഗ
സാധനങ്ങളുടെ വിതരണം
1228.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
ഏതെല്ലാം നിത്യോപയോഗ
സാധനങ്ങളാണ് സബ്സിഡി
നിരക്കില്‍ വിതരണം
ചെയ്യുന്നത്; പ്രസ്തുത
സാധനങ്ങളുടെ ഇപ്പോഴത്തെ
വിലയെത്രയാണ്; പ്രസ്തുത
നിരക്ക്
വര്‍ദ്ധിപ്പിക്കാന്‍
കോര്പ്പറേഷന്
ആവശ്യപ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ പുതിയ
വില എപ്രകാരമാണ് ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പ്രാവശ്യം
സബ്സിഡി സാധനങ്ങളുടെ
വില പുതുക്കി
നിശ്ചയിച്ചിട്ടുണ്ട് ;
ഓരോ പ്രാവശ്യത്തെയും
പുതുക്കിയ വില
വ്യക്തമാക്കുമോ ;
(സി)
സബ്സിഡി
നല്കിയ വകയില്‍ എത്ര
രൂപയാണ് സര്‍ക്കാര്‍
കോര്പ്പറേഷന്
നല്‍കാനുള്ളത് ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രസ്തുത
ഇനത്തില്‍ എത്ര രൂപ
കോര്പ്പറേഷന്
നല്‍കിയിട്ടുണ്ട് ;
വര്‍ഷം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ
?
നെല്ലുസംഭരണ
പദ്ധതി
1229.
ശ്രീ.പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പാലോട് രവി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
നേതൃത്വത്തില്‍ എല്ലാ
ജില്ലകളിലും
നെല്ലൂസംഭരണ പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
കര്‍ഷകര്‍ക്ക്
ഓണ്‍ലൈന്‍
രജിസ്ട്രേഷന് സംവിധാനം
ആരംഭിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
എത്ര
നെല്‍ കര്‍ഷകര്‍ക്കാണ്
പ്രസ്തുത പദ്ധതി വഴി
പ്രയോജനം
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
എത്ര
ലക്ഷം ടണ്‍ നെല്ലാണ്
പ്രസ്തുത പദ്ധതി വഴി
സംഭരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(ഇ)
സംഭരണ
വില കര്‍ഷകരുടെ ബാങ്ക്
അക്കൗണ്ടുകളില്‍
നിക്ഷേപിക്കുവാന്‍
എന്തെല്ലാം സംവിധാനം
ഒരുക്കിയിട്ടുണ്ട് ;
വിശദമാക്കുമോ ?
'തൃപ്തി
'ന്യായവില ഭക്ഷണശാലകള്‍
1230.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറഞ്ഞ
ചെലവില്‍ ഭക്ഷണം
ലഭിക്കുന്നതിന് 'തൃപ്തി
'ന്യായവില ഭക്ഷണശാലകള്‍
സ്ഥാപിക്കുമെന്ന
2013-14 ലെ ബജറ്റ്
പ്രസംഗത്തിലെ
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
ഇത്തരം
ഭക്ഷണശാലകള്‍ക്ക്
എന്തെല്ലാം ഇളവുകള്‍
നല്‍കുമെന്നായിരുന്നു
ബജറ്റ് പ്രസംഗത്തില്‍
പറഞ്ഞിരുന്നത് ; ഇത്
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര മാവേലി ന്യായവില
ഭക്ഷണശാലകള്‍
ആരംഭിച്ചിരുന്നുവെന്ന്
വ്യക്തമാക്കാമോ ;
ഇതില്‍ എത്രയെണ്ണം
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
വിവരം നല്‍കാമോ?
"പഹല്‍
" സ്കീം
1231.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍. പി. ജി
ഉപഭോക്താക്കളില്‍ എത്ര
ശതമാനം പേര് "പഹല്‍
"സ്കീമില്‍
അംഗങ്ങളായുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
അര്‍ഹതയുള്ള
എല്ലാ ഉപഭോക്താക്കളെയും
പ്രസ്തുത പദ്ധതിയ്ക്കു
കീഴില്‍
കൊണ്ടുവരുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ?
(സി)
എല്‍.
പി. ജി സിലണ്ടറുകള്‍
യഥാസമയം വിതരണം
ചെയ്യുന്നതില്‍ ഗ്യാസ്
ഏജന്‍സികള്‍
കാണിക്കുന്ന അലംഭാവം
തടയുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ട്; വിവരം
ലഭ്യമാക്കുമോ;
(ഡി)
അവശ്യ
സര്‍വീസ് നിയമത്തിന്റെ
പരിധിയില്‍
വരുന്നുണ്ടെങ്കിലും
പ്രസ്തുത നിയമത്തെ പാടേ
അവഗണിച്ചു കൊണ്ട് ഈ
മേഖലയില്‍ ഉണ്ടാകുന്ന
സമരങ്ങളും മറ്റും മൂലം
ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുന്നുണ്ട് ;
വിവരം ലഭ്യമാക്കുമോ?
ബി.പി.എല്‍
റേഷന്‍ കാര്‍ഡുടമകളുടെ
വിവരങ്ങള്‍
1232.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസത്തില്‍
കേരളത്തില്‍ എത്ര
ബി.പി.എല്‍ റേഷന്‍
കാര്‍ഡുടമകള്‍
ഉണ്ടായിരുന്നു; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ബി.പി.എല്‍
റേഷന്‍ കാര്‍ഡിന്
അര്‍ഹത ഉണ്ടായിട്ടും
ആയത്
നിഷേധിക്കപ്പെട്ടവരുടെ
വിവരം
ശേഖരിച്ചിട്ടുണ്ടോ;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
അങ്ങനെയുള്ളവര്‍ക്ക്
റേഷന്‍ കാര്‍ഡ്
ലഭ്യമാക്കുവാന്‍ എന്തു
നടപടികളാണു
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഇപ്പോള്‍
കേരളത്തില്‍ എത്ര
ബി.പി.എല്‍. റേഷന്‍
കാര്‍ഡുടമകള്‍ ഉണ്ട് ;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
ഒരു
കിലോ അരി പദ്ധതി
1233.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്, രണ്ടു
രൂപ ക്ക്
ഒരു
കിലോ അരി
പദ്ധതി
നടപ്പിലാക്കി വന്നത്
ഏത് തീയതി
മുതലായിരുന്നു ; ആ
പദ്ധതിയുടെ ഗുണഫലം എത്ര
കുടുംബങ്ങള്‍ക്ക്
ലഭ്യമായിട്ടുണ്ടായിരുന്നു
;
(ബി)
ഒരു
രൂപയ്ക്ക് ഒരു കിലോ അരി
നല്കിയ പദ്ധതി
പൂര്‍ണ്ണമായും
നടപ്പിലാക്കിയത് ഏത്
തീയതി മുതലായിരുന്നു ;
ഈ പദ്ധതിയുടെ ഗുണഫലം
എത്ര കുടുംബങ്ങള്‍ക്ക്
ലഭ്യമാകുന്നുണ്ട് ;
(സി)
ഒരു
രൂപയ്ക്ക് അരി
പദ്ധതിക്ക് വേണ്ടി അത്
നടപ്പിലാക്കിയ തീയതി
മുതല്‍ ഇതുവരെ ഓരോ
വര്‍ഷവും ഖജനാവില്‍
നിന്ന് ചെലവഴിച്ച തുക
എത്ര വീതമാണ് ;
(ഡി)
ഒരു
മാസം അര്‍ഹതപ്പെട്ട
എല്ലാ
കുടുംബങ്ങള്‍ക്കും ഒരു
രൂപയ്ക്ക് അരി
നല്‍കുന്നതിന് വേണ്ടി
ചെലവഴിക്കേണ്ടി വന്ന
തുക എത്രയാണ് ;
(ഇ)
ഈ
പദ്ധതി പ്രകാരം
സര്‍ക്കാര്‍ കൊടുത്തു
തീര്‍ക്കാനുള്ള
കുടിശ്ശിക എത്രയാണെന്ന്
അറിയിക്കുമോ ?
അരി
വിതരണത്തിലെ അഴിമതി
1234.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പിന്റെ
അരി വിതരണത്തില്‍
അഴിമതി നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും അന്വേഷണം
നടക്കുകയുണ്ടായോ ;
അന്വേഷണത്തില്‍
കണ്ടെത്തിയ വിവരം
ലഭ്യമാക്കാമോ ;
(സി)
ആരൊക്കെയാണ്
ഈ അഴിമതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്നു
അറിയിക്കാമോ ;
(ഡി)
ഇവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
പുതിയ
റേഷന്‍ കാര്‍ഡ്
1235.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍ കാര്‍ഡിന്
അപേക്ഷ
സ്വീകരിക്കുന്നുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
എന്നുമുതല്‍ അപേക്ഷ
സ്വീകരിച്ചു
തുടങ്ങുവാനാണ്
തീരുമാനിച്ചിട്ടുളളത്;
(സി)
പുതിയ
റേഷന്‍ കാര്‍ഡ്
ലഭിക്കുവാന്‍
സ്വീകരിക്കുന്ന
മാനദണ്ഡം വിശദമാക്കാമോ
;
(ഡി)
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
രേഖകള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ?
പുതിയ
റേഷന്‍ കാര്‍ഡുകളുടെ വിതരണം
1236.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍ എപ്പോള്‍
നല്‍കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ നിലവില്‍
ബി.പി.എല്‍.
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
എല്ലാ
പഞ്ചായത്തുകളിലും മാവേലി
സ്റ്റോര്‍
1237.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
വി.പി.സജീന്ദ്രന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
മാവേലി സ്റ്റോര്‍
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആരുടെയെല്ലാം സഹായമാണ്
ഇതിനായി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിമൂലം
പൊതുവിപണിയിലെ
വിലവര്‍ദ്ധന എത്രമാത്രം
നിയന്ത്രിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ?
നെല്ല്
സംഭരണ കുടിശ്ശിക
1238.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
തൃശൂര്‍ ജില്ലയിലെ
കര്‍ഷകരില്‍ നിന്നും
സംഭരിച്ച നെല്ലിന്റെ
താങ്ങുവിലയിലുള്ള
കുടിശ്ശിക
എത്രയുണ്ടെന്ന്
അറിയിക്കുമോ ;
(ബി)
താങ്ങുവില
കുടിശ്ശിക
നല്‍കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കുമോ
;
(സി)
കൂടിശ്ശിക
പൂര്‍ണ്ണമായും എപ്പോള്‍
വിതരണം ചെയ്യുമെന്ന്
വിശദമാക്കുമോ ?
നെല്ല്
സംഭരണം
1239.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രണ്ടാം വിളയില്‍ എത്ര
ടണ്‍ നെല്ലാണ്
സംഭരിച്ചിട്ടുള്ളത് ;
(ബി)
സംഭരിച്ച
നെല്ലിന്റെ വില
കര്‍ഷകര്‍ക്കു
നല്‍കിക്കഴിഞ്ഞോ ; എത്ര
തുകയാണ് ഇതുവരെ
നല്‍കിയതെന്നും ഇനി
എത്ര നല്‍കാനുണ്ടെന്നും
വിശദമാക്കുമോ ;
(സി)
പാലക്കാട്
ജില്ലയില്‍ എത്ര
തുകയാണ് കര്‍ഷകര്‍ക്ക്
നല്കുവാന്
ബാക്കിയുള്ളത് ; ആയത്
എന്ന് കൊടുത്തു
തീര്‍ക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
നെല്ല്
സംഭരണം
1240.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണത്തിലെ പ്രതിസന്ധി
ശ്രദ്ധിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വഴി നെല്ല് സംഭരിച്ച
വകയില്‍ കര്‍ഷകര്‍ക്ക്
എത്ര തുക കൊടുത്തു
തീര്‍ക്കാനുണ്ട് ;
വിശദമാക്കുമോ ;
(സി)
എങ്കില്‍
പ്രസ്തുത തുക കൊടുത്തു
തീര്‍ക്കാന്‍ നടപടി
സ്വീകരിക്കുമോ ?
റേഷന്‍
വിഹിതം വെട്ടിക്കുറച്ചതും
പൊതുവിപണിയിലെ അരിവിലയും
1241.
ശ്രീ.രാജു
എബ്രഹാം
ശ്രീമതി.കെ.കെ.ലതിക
,,
കെ.എസ്.സലീഖ
,,
പി. അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
റേഷന്‍ സാധനങ്ങളുടെ
വിഹിതം
വെട്ടിക്കുറച്ചിട്ടുണ്ടോ;
ഏതെല്ലാം ഇനങ്ങളില്‍
എത്ര വീതമാണ് കുറവ്
വരുത്തിയിട്ടുള്ളത്;
(ബി)
ഇത്തരം
ഒരു തീരുമാനം
ഉണ്ടാകാന്‍ ഇടയാക്കിയ
സാഹചര്യമെന്താണ്;
(സി)
അനുവദിച്ച
റേഷന്‍ വിഹിതം സംസ്ഥാനം
കൃത്യമായി
വിനിയോഗിക്കാത്തതും,
അതിന് കണക്ക്
നല്‍കാത്തതും റേഷന്‍
വിഹിതം കുറയ്ക്കാന്‍
ഇടയാക്കിയിരുന്നോ;
(ഡി)
സപ്ലൈകോയിലൂടെ
വിതരണം ചെയ്യുന്ന
അരിയുടെ വില
വര്‍ദ്ധിപ്പിച്ച
സാഹചര്യത്തില്‍ റേഷന്‍
വിഹിതം
വെട്ടുക്കുറച്ചത്
പൊതുവിപണിയില്‍ അരിവില
ക്രമാതീതമായി
വര്‍ദ്ധിക്കാന്‍
ഇടയാക്കും എന്ന കാര്യം
വിലയിരുത്തി യിട്ടുണ്ടോ
?
റേഷന്‍
കാര്‍ഡ് വിതരണം
1242.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡ്
എപ്പോഴാണ് വിതരണം
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളത്തില്‍
ഇപ്പോള്‍ എത്ര എ. പി.
എല്‍., ബി.പി.എല്‍.
കുടുംബങ്ങള്‍ ഉണ്ട് ;
പുതിയ റേഷന്‍ കാര്‍ഡ്
വിതരണം ചെയ്യുന്നതോടെ ഈ
കണക്കുകളില്‍
ഉണ്ടാകാന്‍ പോകുന്ന
മാറ്റം എന്താണ് ;
വിശദമാക്കുമോ ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ നിലവിലുള്ള
റേഷന്‍ കാര്‍ഡുകളില്‍
ആദ്യം കന്നടയും
രണ്ടാമത് മലയാളവുമാണ്
രേഖപ്പെടുത്തിയിട്ടുള്ളതെന്നതിനാല്
പുതിയ റേഷന്‍
കാര്‍ഡില്‍ മലയാളത്തിന്
പ്രഥമസ്ഥാനം നല്കാന്
നടപടി സ്വീകരിയ്ക്കുമോ
?
റേഷന്‍
കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള
നടപടികള്‍
1243.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകള്‍
പുതുക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
എന്നത്തേക്ക് വിതരണം
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ ?
റേഷന്‍
കാര്‍ഡുകളുടെ വിതരണം
1244.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകളുടെ
വിതരണം
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
എപ്പോള്‍ വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
അറിയിക്കാമോ ?
റേഷന്‍
കാര്‍ഡുകളുടെ പുതുക്കല്‍ നടപടി
1245.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകളുടെ
പുതുക്കല്‍ നടപടി ഏത്
ഘട്ടിത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
എന്നത്തേക്ക് വിതരണം
ചെയ്യാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
അരിമില്ലുകള്‍ സ്ഥാപിക്കല്‍
1246.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
കര്‍ഷകരില്‍ നിന്നും
സംഭരിക്കുന്ന നെല്ല്
അരിയാക്കി വിപണനം
ചെയ്യുന്നതിന് വയനാട്,
പാലക്കാട്, കുട്ടനാട്
എന്നിവിടങ്ങളില്‍
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
അരിമില്ലുകള്‍
സ്ഥാപിക്കുമെന്ന
2013-14 ലെ ബജറ്റ്
പ്രസംഗത്തിലെ
പ്രഖ്യാപനം
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
(ബി)
ഇതിന്
വേണ്ടി ബജറ്റില്‍
വകയിരുത്തിയ
തുകയെത്രയായിരുന്നു ;
ഇത് ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
സിവില്‍
സപ്ലെെസ് കോര്‍പ്പറേഷന്‍െറ
ശൃംഖല വഴി വിതരണം ചെയ്യുന്ന
ഉല്‍പ്പന്നങ്ങളുടെ വില
വര്‍ദ്ധനവ്
1247.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സിവില്‍ സപ്ലെെസ്
കോര്‍പ്പറേഷന്‍െറ
പൊതുവിതരണ ശൃംഖല വഴി
വിതരണം ചെയ്യുന്ന
ഏതെല്ലാം
ഉല്‍പ്പന്നങ്ങളുെട വില
എ്രത തവണ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
വര്‍ദ്ധന എന്ത്
നിരക്കിലായിരുന്നെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
ഉല്‍പ്പന്നങ്ങളുടെ
നിലവിലെ വിലയും 2011
ജനുവരി മാസത്തെ വിലയും
എ്രതയെന്ന്
അറിയിക്കാമോ?
സപ്ലൈകോ
നിയമനങ്ങളും പ്രൊമോഷനും
1248.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയില്‍
സീനിയര്‍ അസിസ്റ്റന്റ്
ഗ്രേഡ് II, ഗ്രേഡ് I
എന്നീ തസ്തികകളില്‍
കോര്പ്പറേഷന്
ജീവനക്കാര്‍ക്കായി എത്ര
പോസ്റ്റുകള്‍
അനുവദിച്ചിട്ടുണ്ട് ;
വ്യക്തമാക്കാമോ ;
(ബി)
ജൂനിയര്‍
അസിസ്റ്റന്റ്
തസ്തികയില്‍ 50%
പ്രൊമോഷന്,
ഡെപ്യൂട്ടേഷന് 50%
എന്ന രീതി എസ്. എ. -II,
എസ്. എ-I എന്നീ
തസ്തികകളിലും
അനുവദിക്കുന്നതിനുള്ള
നിയമതടസ്സം എന്തെന്ന്
വ്യക്തമാക്കാമോ ;
സപ്ലൈകോ
ജീവനക്കാര്‍ക്ക് 50%
പ്രൊമോഷന്
അനുവദിക്കുന്നതിനായുള്ള
30/10 ഓര്‍ഡര്‍ സ്റ്റേ
നീക്കുന്നതിനുള്ള
നടപടിക്രമം എന്താണ് ;
വ്യക്തമാക്കാമോ ;
(സി)
സപ്ലൈകോയില്‍
സെയില്സ്മാന് എന്ന
തസ്തിക ഇപ്പോള്‍
നിലവിലുണ്ടോ ;എത്ര
പേര് നിലവില്‍ ആ
തസ്തികയില്‍ ജോലി
ചെയ്തു വരുന്നെന്ന്
വ്യക്തമാക്കാമോ ;
(ഡി)
സപ്ലൈകോയില്‍
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന് പദ്ധതി
നടപ്പില്‍ വരുന്നതിന്
തടസ്സം എന്തെന്ന്
വ്യക്തമാക്കാമോ ;
(ഇ)
സപ്ലൈകോയിലെ
സ്റ്റാഫ് പാറ്റേണ്‍
പഠിക്കുന്നതിനായി
നിയോഗിച്ച
പ്രോഡക്ടിവിറ്റി
കൗണ്‍സില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവോ ;
പ്രസ്തുത റിപ്പോര്‍ട്ട്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ ;
(എഫ്)
സപ്ലൈകോയില്‍
ജോലി ചെയ്തുവരുന്ന
അസിസ്റ്റന്റ്
സെയില്‍സ്മാനും
ഡെപ്യൂട്ടേഷനില്‍
വരുന്ന എല്‍. ഡി.
ക്ലാര്‍ക്കിനും
അടിസ്ഥാന യോഗ്യത എസ്.
എസ്. എല്‍. സി.
തന്നെയാണെന്നിരിക്കെ
ഇവരെ രണ്ടുതരം ജോലി
ഏല്‍പ്പിക്കുന്നത്
വിവേചനമാണെന്ന്
കരുതുന്നുണ്ടോ ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിയ്ക്കുമോ ;
(ജി)
2015
മെയ്31
ആകുമ്പോഴേയ്ക്കും
പ്രൊമോഷന് തസ്തികയില്‍
എത്ര ജൂനിയര്‍
അസിസ്റ്റന്റുമാരുടെ
ഒഴിവ് വരാന്‍
സാദ്ധ്യതയുണ്ട് ;
പ്രസ്തുത ഒഴിവിലേക്ക്
നിയമനം നടത്തുവാന്‍
കാലതാമസമുണ്ടോ ;
വിശദമാക്കാമോ ?
സപ്ലൈകോ
സ്ഥാപനങ്ങളിലെ ദിവസ വേതന
ജോലിക്കാരുടെ വേതനം
1249.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
സ്ഥാപനങ്ങളിലെ ദിവസ
വേതന ജോലിക്കാര്‍ക്ക്
നിലവില്‍ എത്ര രൂപയാണ്
വേതനമായി നല്കി
വരുന്നത് ;
(ബി)
ഇത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
മത്സ്യം,
ഇറച്ചി എന്നിവയുടെ വില
വര്‍ദ്ധനവ്
1250.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണക്കാര്‍ക്ക്
അപ്രാപ്യമായ
വിധത്തില്‍,
കടല്‍മത്സ്യങ്ങളുടെയും
കോഴി ഇറച്ചി
ഉള്‍പ്പെടെയുള്ള
ഇറച്ചികളുടെയും വില
ദിനംപ്രതി
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)
ട്രോളിംഗ്
നിരോധനത്തിനു
മുമ്പുതന്നെ മത്തി, അയല
തുടങ്ങിയ
ചെറുമത്സ്യങ്ങളുടെ വില
പോലും കുത്തനെ
ഉയര്‍ന്നത്
എന്തുകൊണ്ടാണ് എന്ന്
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കാമോ;
(സി)
മത്സ്യം,
ഇറച്ചി എന്നിവയുടെ വില
അനിയന്ത്രിതമായി
ഉയരുന്നതു തടയാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
നെല്ലിന്റെ
സംഭരണവില കർഷകന് കൃത്യമായി
നല്കാൻ നടപടി
1251.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍
നിന്നും സപ്ലൈകോ
സംഭരിക്കുന്ന
നെല്ലിന്റെ വില സംഭരണ
സമയത്തുതന്നെ കര്ഷകന്
ലഭ്യമാക്കുമെന്ന
2013-14 ബജറ്റ്
പ്രസംഗത്തിലെ
പ്രഖ്യാപനം
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
(ബി)
ഇതിനായി
ജില്ലാ സഹകരണ
ബാങ്കുകളില്‍
റിവോള്‍വിംഗ് ഫണ്ട്
രൂപീകരിച്ചിട്ടുണ്ടോ ;
ഇതിലേക്ക് ഇതിനകം
സര്‍ക്കാര്‍ എന്തു തുക
നല്‍കിയിട്ടുണ്ട് ;
(സി)
ഈ
പദ്ധതി പ്രകാരം
സര്‍വ്വീസ് സഹകരണ
ബാങ്കുകളില്‍ നിന്നും
സംഭരണം നടക്കുമ്പോള്‍
തന്നെ നെല്ലിന്റെ
വിലയ്ക്കുള്ള ചെക്ക്
കര്‍ഷകര്‍ക്ക്
നല്കുന്നുണ്ടോ ;
വിശദാംശം ലഭ്യമാക്കാമോ
?
വിലക്കയറ്റം
1252.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ ലേബര്‍
ബ്യൂറോയുടെ കണക്കുകള്‍
പ്രകാരം
വിലകയറ്റത്തില്‍
സംസ്ഥാനം ഇപ്പോള്‍ ഏത്
സ്ഥാനത്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കണക്കുകള്‍ പ്രകാരം
മറ്റ് സംസ്ഥാനങ്ങളിലെ
വിലക്കയറ്റത്തിന്റെ
തോത് വിശദമാക്കുമോ ?
സപ്ലൈകോയുടെ
യൂണിറ്റുകള്‍
1253.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
എത്ര യൂണിറ്റുകള്‍
/സ്ഥാപനങ്ങള്‍,
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ
എവിടെയൊക്കെയാണെന്നും
അറിയിക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സപ്ലൈകോയുടെ എത്ര
യൂണിറ്റുകള്‍
തുടങ്ങി;അവ
എവിടോക്കെയെന്നു
വ്യക്തമാക്കുമോ?
(സി)
സപ്ലൈകോ വഴി
ജനങ്ങള്‍ക്ക്
അവശ്യസാധനങ്ങള്‍ എത്ര
ശതമാനം വില കുറച്ചാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
സപ്ലൈകോയുടെ
വികസനത്തിനായി 2011
മുതല്‍ 2015 വരെയുള്ള
വർഷങ്ങളിൽ ബജറ്റില്‍
പ്രത്യേകമായി തുക
നീക്കിവച്ചിട്ടുണ്ടോ ;
എങ്കില്‍ എത്ര
വീതമെന്ന് വിശദമാക്കുമോ
;
(ഇ)
പ്രസ്തുത
കാലഘട്ടത്തിൽ ഈ സ്ഥാപനം
ലാഭത്തിലാണോ
നഷ്ടത്തിലാണോ
പ്രവര്‍ത്തിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ ;
(എഫ്)
ലാഭത്തിലാണെങ്കില്‍
പ്രസ്തുത കാലഘട്ടത്തിലെ
ലാഭം എത്രയെന്നും
നഷ്ടത്തിലാണെങ്കില്‍
നഷ്ടം എത്രയെന്നുമുള്ള
വിവരം നല്‍കുമോ?
വെഹിക്കിള്‍
ട്രാക്കിംഗ് സിസ്റ്റം
1254.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ സാധനങ്ങളുടെ
വിതരണം
കുറ്റമറ്റതാക്കാന്‍
വെഹിക്കിള്‍
ട്രാക്കിംഗ് സിസ്റ്റം
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
വിശദമാക്കുമോ;
(സി)
പൊതുവിതരണത്തിനുള്ള
ഭക്ഷ്യധാന്യങ്ങളും
മറ്റും
കടത്തിക്കൊണ്ടുപോകുന്നത്
ഒഴിവാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
പ്രസ്തുത
സിസ്റ്റത്തില്‍
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
ഏതെല്ലാം
ഏജന്‍സികളുമായാണ്
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയില്‍
മാവേലിസ്റ്റോര്‍
1255.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയില്‍
മാവേലിസ്റ്റോറുകള്‍
അനുവദിക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എയും
മുനിസിപ്പാലിറ്റിയും
നല്കിയ
അപേക്ഷയിന്മേല് എന്തു
നടപടി സ്വീകരിച്ചു ;
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
മാവേലിസ്റ്റോറുകള്‍
എന്നു മുതല്‍
പ്രവര്‍ത്തനം
ആരംഭിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്
; വ്യക്തമാക്കാമോ ?
ഹോട്ടലുകളിലെ
ഭക്ഷണ വില നിയന്ത്രണം
1256.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടല്‍/തട്ടുകടകള്‍/ബേക്കറികള്‍
എന്നിവ അമിതവില
ഈടാക്കുന്നതും പഴകിയ
ഭക്ഷണം നല്‍കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
പരിഹരിക്കാന്‍ എന്തു
നടപടി
സ്വീകരിച്ചുവെന്നരിയിക്കുമോ
;
(ബി)
ഹോട്ടലുകളിലെ
അമിതവില തടയാന്‍
ഭക്ഷണവില നിയന്ത്രണ
ബില്ലിന് രൂപം
നല്‍കിയിട്ട്
എത്രകാലമായി എന്നും
ആയതു പാസ്സാക്കാന്‍
താമസിക്കുന്നതിനു
കാരണമെന്തെന്നും
എപ്പോള്‍ പാസ്സാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നുംവ്യക്തമാക്കുമോ
;
(സി)
നഗരങ്ങളില്‍ അമിതവില
ഈടാക്കുന്നഭൂരിഭാഗം
ഹോട്ടലുകളും മറ്റു
സംസ്ഥാനക്കാരാണ്
നടത്തുന്നത്എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇല്ലെങ്കില്‍
പരിശോധിച്ച് വിശദാംശം
ലഭ്യമാക്കുമോ ;
(ഡി)
ഹോട്ടലുകളിലെ
വിലനിലവാരം
നിയന്ത്രിക്കാന്‍ ഈ
സര്‍ക്കാര്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്നും,
എന്തെല്ലാം തുടര്‍
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ
;
(ഇ)
തലസ്ഥാനത്തു
തന്നെ ഹോട്ടലുകളില്‍
സാദാ ഉൗണിന് 150രൂപയും
ചായ/കാപ്പിക്ക്
20രൂപയും ഒരു സെറ്റ്
ദോശയ്ക്ക് 70ല്‍ അധികം
രൂപയും ഈടാക്കുന്ന
അന്യസംസ്ഥാനക്കാരുടെ
ഹോട്ടലുകളിലും
ബേക്കറികളിലും ഭക്ഷണ
വില നിയന്ത്രണം
ഏർപ്പെടുത്താൻ എന്തു
നടപടി സ്വീകരിക്കും
എന്നു വ്യക്തമാക്കുമോ ;
(എഫ്)
2013
സെപ്തംബറില്‍
തയ്യാറാക്കിയ ബില്‍,
നിയമ വകുപ്പ് തുടര്‍
നടപടികള്‍
സ്വീകരിക്കാതെ
വച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയതു
പരിഹരിക്കാന്‍ എന്തു
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ ?
സബ്സിഡിയോടെ
വിതരണം ചെയ്യുന്ന
ഉല്പന്നങ്ങള്
1257.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
പൊതുവിതരണ ശൃംഖലവഴി
വിതരണം ചെയ്യുന്ന
സബ്സിഡി
ഉല്‍പ്പന്നങ്ങള്‍
ഏതെല്ലാമാണ് ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സബ്സിഡി നല്കുന്ന
ഉല്‍പ്പന്നങ്ങളുടെ
എണ്ണം കുറച്ചിട്ടുണ്ടോ
; എങ്കില്‍ അവ
ഏതെല്ലാമാണ് ;
(സി)
സബ്സിഡിയോടെ
വിതരണം ചെയ്യുന്ന
ഉല്പന്നങ്ങളുടെ വില ഈ
സര്‍ക്കാര്‍ എത്ര തവണ
വര്‍ദ്ധിപ്പിച്ചു എന്ന്
വ്യക്തമാക്കാമോ ; എന്ത്
നിരക്കിലായിരുന്നു
വിലവര്‍ദ്ധനവ്
എന്നറിയിക്കുമോ ;
(ഡി)
പൊതുവിതരണ
ശൃംഖലവഴി വിതരണം
ചെയ്യുന്ന സബ്സിഡി
ഉല്‍പ്പന്നങ്ങളുടെ
നിലവിലെ വിലയും 2011
ജനുവരി മാസത്തെ വിലയും
ഇനം തിരിച്ച് പ്രത്യേകം
ലഭ്യമാക്കാമോ ?
പഞ്ചായത്തുതല
വിജിലന്‍സ് കമ്മിറ്റികള്‍
1258.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ് വകുപ്പിന്
കീഴില്‍ പഞ്ചായത്തുതല
വിജിലന്‍സ്
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അവയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ ;
(ബി)
സിവില്‍
സപ്ലെെസ് വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
പ്രസ്തുത കമ്മിറ്റികള്‍
എത്ര ശതമാനം
പ്രയോജനപ്പെടുമെന്ന്
വിശദമാക്കാമോ ;
(സി)
എല്ലാ
പഞ്ചായത്തുകളിലും
പ്രസ്തുത കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ വില
1259.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകളിലൂടെ
വിതരണം ചെയ്യുന്ന
നിത്യോപയോഗ
സാധനങ്ങളുടെ വില
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ
; എങ്കില്‍ ഏതൊക്കെ
ഉല്‍പ്പന്നങ്ങള്‍ക്ക്
എത്ര ശതമാനം
നിരക്കിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പൊതു വിപണിയില്‍
വന്‍വില വര്‍ദ്ധനവിന്
ഇത് ഇടയാക്കുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഏതെല്ലാം
ഉല്‍പ്പന്നങ്ങള്‍ക്കാണ്
ഇപ്പോള്‍
സബ്സിഡിയുള്ളതെന്നും അവ
വിലയിൽ നിന്നും എത്ര
കുറച്ചാണ്
നല്‍കുന്നതെന്നും
വിശദമാക്കുമോ ;
(ഡി)
ഉയരുന്ന
മാര്‍ക്കറ്റ് വില
നിയന്ത്രിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ ?
റേഷന്‍കടകള്‍,
റേഷന്‍ കാര്‍ഡുകള്‍
1260.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ആകെ എത്ര റേഷന്‍കടകള്‍
നിലവിലുണ്ട് ; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
റേഷന്‍
കടകളില്‍ എത്ര
തരത്തിലുള്ള റേഷന്‍
കാര്‍ഡുകള്‍ ഉണ്ട്; ഇവ
ഏതൊക്കെയെന്നും എന്തു
മാനദണ്ഡം വച്ചാണ്
റേഷന്‍ കാര്‍ഡുകള്‍
ഉപഭോക്താവിന്
നല്‍കുന്നത്
എന്നുമറിയിക്കുമോ;
(സി)
ഓരോ
കാര്‍ഡിനും എന്തൊക്കെ
സാധനങ്ങള്‍ ഏതളവിലാണ്
നല്കുവരുന്നത്;
വിശദമാക്കുമോ;
(ഡി)
ഒരു
മാസത്തില്‍ എത്ര
തവണയാണ് ഒരു കാര്‍ഡ്
ഉടമയ്ക്ക് റേഷന്‍
സാധനങ്ങള്‍
കൊടുക്കുന്നത്;
വിശദമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റേഷന്‍ കടകളില്‍
സാധനങ്ങള്‍
കൊടുക്കുന്നതുമായി
ബന്ധപ്പെട്ട എന്തൊക്കെ
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ട്;
(എഫ്)
മിനിമം
എത്ര കാര്‍ഡുകളാണ് ഒരു
റേഷന്‍ കടയ്ക്ക്
വേണ്ടത്;
(ജി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഹോള്‍സെയില്‍
ഷോപ്പുകള്‍ക്ക് അനുവാദം
നല്‍കിയിട്ടുണ്ട്; ഇവ
എവിടെയൊക്കെയാണെന്നും
ഏതൊക്കെയെന്നും
അറിയിക്കുമോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പുതിയ റേഷന്‍
കടകള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്; ഇവ
എവിടെയൊക്കെയാണെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ?
ഹോട്ടലുകളില്‍
വിലനിലവാര പട്ടിക
1261.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളില്‍
ഊണ്, ദോശ, ഇഡ്ഡലി
തുടങ്ങിയ സാധാരണ
ഭക്ഷണങ്ങള്‍ക്കു പോലും
കൂടിയ വില ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹോട്ടലുകളില്‍
വിലനിലവാര പട്ടിക
പ്രദർശിപ്പിക്കുന്നുണ്ടെന്നു
ഉറപ്പുവരുത്തുവാന്‍
റെയ്ഡുകള്‍
നടത്തിയിട്ടുണ്ടോ ;
(സി)
എങ്കില്‍
വിലനിലവാര പട്ടിക
പ്രദര്‍ശിപ്പിക്കാത്ത
എത്ര
ഹോട്ടലുകള്‍ക്കെതിരെ
നടപടി
എടുത്തിട്ടുണ്ടെന്നു
വ്യക്തമാക്കാമോ ;
(ഡി)
സാധാരണ
ജനങ്ങള്‍ക്ക് മിതമായ
നിരക്കില്‍
ഭക്ഷണപദാര്‍ത്ഥങ്ങള്‍
ഹോട്ടലുകളില്‍നിന്നും
ലഭിക്കുന്നു എന്ന്
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശം
വ്യക്തമാക്കാമോ ?
നടപ്പാക്കാന്‍
കഴിയാതിരുന്ന പദ്ധതികള്‍
1262.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
2011-12, 2012-13,
2013-14, 2014-15
വര്‍ഷങ്ങളിലെ ബജറ്റ്
പ്രസംഗത്തില്‍ ഭക്ഷ്യ
വകുപ്പിന് കീഴില്‍
പ്രഖ്യാപിക്കപ്പെട്ട
ഏതെല്ലാം പദ്ധതികളാണ്
നടപ്പാക്കാന്‍ കഴിയാതെ
പോയത് എന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമായിരുന്നു ;
വിശദമാക്കാമോ?
കുട്ടനാട്ടില്‍
കര്‍ഷകര്‍ക്ക് നെല്ലിന്റെ സംഭരണ
വില നല്കാന് ഉണ്ടായ കാലതാമസം
1263.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
മുഖേന 2014-15, 2015-16
സാമ്പത്തിക
വര്‍ഷങ്ങളില്‍
കുട്ടനാട്ടില്‍ നിന്നും
എത്ര രൂപയുടെ നെല്ല്
സംഭരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
സംഭരിച്ച
നെല്ലിന്റ വില
കര്‍ഷകര്‍ക്ക്
എത്രദിവസം കഴിഞ്ഞാണ്
ലഭ്യമാക്കിയതെന്ന്
വിശദമാക്കാമോ;
(സി)
സംഭരണ
വില കാലതാമസം കൂടാതെ
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിന്
എന്ത് നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
വെള്ളരിക്കുന്ന്
താലൂക്ക് പരിധിയില്‍ സപ്ലൈ
ഓഫീസ്
1264.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്ക്കാരധികാരമേറ്റ
ശേഷം പുതിയ താലൂക്ക്
സപ്ലെ ഓഫീസുകള്‍
അനുവദിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
പുതുതായി
രൂപീകരിച്ച
വെള്ളരിക്കുന്ന്
താലൂക്ക് പരിധിയില്‍
സപ്ലൈ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
റേഷന്‍കാര്‍ഡുകളുടെ
വിതരണം
1265.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡുകളുടെ
വിതരണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
(ബി)
ഇതിനായുള്ള
ഡേറ്റാ എന്‍ട്രി,
വിവരശേഖരണം എന്നീ
പ്രവൃത്തികള്‍ ആരെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത്
;
(സി)
പുതിയ
കാര്‍ഡുകള്‍
എന്നത്തേക്ക് വിതരണം
ചെയ്യുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത് ;
(ഡി)
ആയത്
എന്നത്തേക്ക് വിതരണം
ചെയ്യാനാകുമെന്ന്
വ്യക്തമാക്കുമോ?
മാവേലിസ്റ്റോറുകള്‍
1266.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആരംഭിച്ച
മാവേലിസ്റ്റോറുകളുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ അനുവദിച്ച
മാവേലിസ്റ്റോറുകള്‍
ഏതെല്ലാമാണ് ; അവയില്‍
എ്രതയെണ്ണം
പ്രവര്‍ത്തനം
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഏറനാട്
മണ്ഡലത്തില്‍
എവിടെയെല്ലാമാണ് പുതിയ
മാവേലിസ്റ്റോറുകള്‍
തുടങ്ങുന്നതിന് അനുമതി
നല്‍കിയത്; അവയില്‍
ഏതെല്ലാം
മാവേലിസ്റ്റോറുകള്‍
പ്രവര്‍ത്തനമാരംഭിച്ചു;
ഇല്ലെങ്കില്‍
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
നിത്യോപയോഗസാധനങ്ങളുടെ
ന്യായവില
1267.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
ടി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങള്‍ ന്യായ
വിലയ്ക്ക്
ലഭ്യമാക്കുന്നതിന്
മിഷന് 676 അനുസരിച്ച്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
(ബി)
ഏതെല്ലാം
ഏജന്‍സികളെയാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതികള്‍ക്ക്
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ
; വിശദമാക്കുമോ ;
(ഡി)
പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ?
മത്സ്യത്തൊഴിലാളികള്‍ക്കുളള
മണ്ണെണ്ണ വിതരണം
T 1268.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
മണ്ണെണ്ണ വിതരണം
ചെയ്യുന്നതിന് നിലവില്‍
എന്തെല്ലാം
പ്രതിസന്ധികളാണുളളത് ;
വ്യക്തമാക്കുമോ ;
(ബി)
അവ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
ഈ
ഇനത്തില്‍ കേന്ദ്ര
-സംസ്ഥാന വിഹിതം
എത്രവീതമെന്നു
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
മണ്ണെണ്ണ വിതരണം
1269.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
മണ്ണെണ്ണ നല്‍കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ നടപടി
മത്സ്യത്തൊഴിലാളികളുടെ
ഉപജീവനത്തെ
പ്രതികൂലമായി
ബാധിക്കുന്നതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവര്‍ക്കുള്ള
മണ്ണെണ്ണ വിതരണം
തടസ്സമില്ലാതെ
തുടരുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ ?
പാചക
വാതക വിതരണത്തിലെ കാലതാമസം
1270.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാചക വാതക
വിതരണത്തില്‍, പല
കമ്പനികളും വലിയ
കാലതാമസം
വരുത്തുന്നതുമൂലം
ഉപഭോക്താക്കള്ക്കുണ്ടായിട്ടുളള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
തൃശൂര്‍
ജില്ലയിലെ കൊരട്ടിയിലെ
ബി.പി.സി.എല്‍.-നു
കീഴിലുളള ഗ്യാസ്
ഏജന്‍സികളില്‍ നിന്നും
, മാര്‍ച്ച് 15 നു ശേഷം
ബുക്കു ചെയ്ത ഗാര്‍ഹിക
ഗുണഭോക്താക്കള്‍ക്ക്
ഇനിയും ഗ്യാസ് വിതരണം
ചെയ്യാത്തതുമൂലം
ഉണ്ടായിട്ടുളള
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
അവശ്യ
സാധനങ്ങളുടെ വിലക്കയറ്റം
1271.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ്യസാധനങ്ങളുടെ
വിലനിലവാരം അമിതമായി
വര്‍ദ്ധിക്കുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
കേന്ദ്രത്തില്‍
നിന്ന് അനുവദിക്കുന്ന
അരി, ഗോതമ്പ്
എന്നിവയുടെ വിഹിതം
ഗണ്യമായി
വെട്ടിക്കുറച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; 2011-12, 2012-13,
2013-14, 2014-15എന്നീ
വര്‍ഷങ്ങളിലെ
അരിയുടെയും
ഗോതമ്പിന്റെയും കേന്ദ്ര
വിഹിതം സംബന്ധിച്ച
സ്റ്റേറ്റ്മെന്റ്
നല്‍കാമോ ;
(സി)
വെട്ടിക്കുറച്ച
കേന്ദ്ര വിഹിതം
പുനസ്ഥാപിക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കാമോ ?
ജില്ലാ
ഉപഭോക്തൃ തര്‍ക്കപരിഹാര
ഫോറങ്ങളില്‍ അംഗങ്ങളുടെ നിയമനം
1272.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം ജില്ലാ ഉപഭോക്തൃ
തര്‍ക്കപരിഹാര
ഫോറങ്ങളില്‍ എത്ര
അംഗങ്ങളെ
നിയമിച്ചിട്ടുണ്ട് ;
(ബി)
അംഗങ്ങളെ
നിയമിക്കുന്നതിന് എന്ത്
മാനദണ്ഡമാണ്
പരിഗണിച്ചത് എന്ന്
വ്യക്തമാക്കാമോ ;
(സി)
അംഗങ്ങളെ
നിയമിച്ചതില്‍ അഴിമതി
നടന്നതായി വന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഉണ്ട്
എങ്കില്‍ ഇതിന്മേല്
വകുപ്പ് എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ?
ഉപഭോക്തൃ
ഫോറങ്ങളുടെ പ്രവര്‍ത്തനം
1273.
ശ്രീ.ആര്
. സെല്‍വരാജ്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപഭോക്തൃ ഫോറങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; വിശദമാക്കുമോ;
(ബി)
ഫോറത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
വിശദീകരിക്കാമോ;
(സി)
ഉപഭോക്തൃഫോറങ്ങള്‍
പുനഃസംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ
; വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
ഫോറങ്ങള്‍
പ്രാദേശികമായി
പുനഃസംഘടിപ്പിക്കുന്നത്
പരിഗണിക്കുമോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
സ്ക്കൂളുകളിലെ
ഉപഭോക്തൃ സംരക്ഷണ ക്ലബ്ബുകള്‍
1274.
ശ്രീ.പാലോട്
രവി
,,
ഷാഫി പറമ്പില്‍
,,
ലൂഡി ലൂയിസ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സ്ക്കൂളുകളില്‍
ഉപഭോക്തൃ സംരക്ഷണ
ക്ലബ്ബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
എന്തെല്ലാം
ഉപഭോക്തൃ സംരക്ഷണ
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത ക്ലബ്ബുകള്‍
വഴി നടത്തിവരുന്നത് ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
നേരിട്ട് വിപണിയിലെ
വിലനിലവാരവും
പ്രവര്‍ത്തനവും
മനസിലാക്കുന്നതിനും
ഉപഭോക്തൃ അവകാശങ്ങള്‍
തിരിച്ചറിയുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
ക്ലബ്ബുകളുടെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
ക്ലബ്ബുകളുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം
ധനസഹായങ്ങളാണ്
നല്‍കിവരുന്നത് ;
വിശദാംശങ്ങള്‍ നല്‍കുമോ
?
രജിസ്ട്രേഷന്
വകുപ്പിലെ വിവിധ
സേവനങ്ങള്‍ക്കുള്ള ഫീസുകളുടെ
വര്‍ദ്ധന
1275.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രജിസ്ട്രേഷന്
വകുപ്പിലെ വിവിധ
സേവനങ്ങള്‍ക്കുള്ള
ഏതെല്ലാം ഫീസുകളാണ്
വര്‍ദ്ധിപ്പിച്ചിട്ടുള്ളത്
;
(ബി)
ഓരോ
ഘട്ടത്തിലും
വര്‍ദ്ധിപ്പിച്ച ഫീസ്
നിരക്കും അതിന്
മുമ്പുണ്ടായിരുന്ന
ഫീസും എ്രതയെന്ന്
വിശദമാക്കാമോ ;
(സി)
കുടുംബാംഗങ്ങള്‍
തമ്മിലുള്ള
വസ്തുക്കെെമാറ്റം
രജിസ്റ്റര്‍
ചെയ്യുന്നതിന്
ഇൗടാക്കുന്ന ഫീസ് എ്രത
; സ്റ്റാമ്പ് ഡ്യൂട്ടുി
നിരക്കെത്ര ?
ഭൂമി
രജിസ്ട്രേഷന് വക വരുമാനം
1276.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
4 വര്‍ഷത്തെ
സംസ്ഥാനത്തെ ഭൂമി
രജിസ്ട്രേഷന്റെ
എണ്ണമെത്രയാണ്; ഓരോ
വര്‍ഷത്തെയും കണക്ക്
പ്രത്യേകം ലഭ്യമാക്കാമോ
;
(ബി)
ഈ
വകയില്‍ കഴിഞ്ഞ 4
വര്‍ഷം സര്‍ക്കാരിന്
ലഭിച്ച വരുമാനം
വാര്‍ഷികടിസ്ഥാനത്തില്‍
അറിയിക്കുമോ;
(സി)
വരുമാനത്തില്‍
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച്
കുറവുണ്ടായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ആധാരം
രജിസ്ട്രേഷന് ഓണ്‍ലൈന്‍
സംവിധാനം
1277.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധാരം
രജിസ്ട്രേഷന് ഓണ്‍ലൈന്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
സംവിധാനം വഴി
എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഓണ്‍ലൈന്‍
സംവിധാനവുമായി
സഹകരിക്കുന്നവര്‍
ആരൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഇ)
പ്രസ്തുത
സംവിധാനം
നടപ്പാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഭൂമിയുടെ
ന്യായവില നിര്‍ണ്ണയം
1278.
ശ്രീ.എ.കെ.ബാലന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
കെ.കെ.നാരായണന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില
നിര്‍ണ്ണയിക്കുന്ന
നടപടി ഏത് ഘട്ടത്തിലാണ്
; ആയതുഎന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും വ്യക്തമാക്കാമോ
;
(ബി)
സര്‍ക്കാര്‍
നിശ്ചയിച്ച ന്യായവില
സംബന്ധിച്ച പരാതികളില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍
കാലതാമസം
നേരിടുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ന്യായവില
പുനര്‍
നിര്‍ണ്ണയിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
ഇതിനായി എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ഡി)
വില
കുറച്ച് ആധാരം
രജിസ്റ്റര്‍ ചെയ്ത
കേസുകളിലുള്ള
അപ്പീലുകള്‍
കാലതാമസമില്ലാതെ
തീര്‍പ്പു
കല്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
രജിസ്ട്രേഷന്
വകുപ്പിലെ നടപ്പിലാക്കാത്ത
പദ്ധതികള്‍
1279.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
2011-12, 2012-13,
2013-14, 2014-15
വര്‍ഷങ്ങളിലെ ബജറ്റ്
പ്രസംഗങ്ങളില്‍
രജിസ്ട്രേഷന്
വകുപ്പിന് കീഴില്‍
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിക്കപ്പെട്ട
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
കഴിയാതെ പോയത് എന്ന്
വ്യക്തമാക്കാമോ ?