കുമാരി
സീതാലക്ഷ്മി യുടെ ടി .സി യും
വിദ്യാഭ്യാസ
സര്‍ട്ടിഫിക്കറ്റുകളും നല്കാൻ
നടപടി
1017.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
അദ്ധ്യയന വര്‍ഷം IHRD
യുടെ കീഴിലുളള
കരുനാഗപ്പളളി
എന്‍ജിനിയറിംഗ്
കോളേജില്‍ അഡ്മിഷന്
ലഭിച്ചിരുന്ന ബി.ടെക്
വിദ്യാർഥിനിയായിരുന്ന
കുമാരി സീതാലക്ഷ്മി ടി
.സി യും വിദ്യാഭ്യാസ
സര്‍ട്ടിഫിക്കറ്റുകളും
ലഭിക്കുവാന്‍ കോളേജ്
അധികൃതര്‍ക്ക് അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ബി)
മാനേജ്മെന്റ്
ക്വാട്ടയില്‍ അഡ്മിഷന്
ലഭിച്ച പ്രസ്തുത
വിദ്യാര്‍ത്ഥിനി
മുഴുവന്‍ ഫീസും
നല്‍കിയിട്ടുണ്ടോ ;
(സി)
ടി.സി.യും
സര്‍ട്ടിഫിക്കറ്റുകളും
നല്കാതിരിക്കാന്
എന്ത് നിയമതടസ്സമാണ്
നിലനില്‍ക്കുന്നതെന്ന്
വ്യക്തമാാക്കാമോ;
(ഡി)
നിയമ
തടസ്സമൊന്നും
ഇല്ലെങ്കില്‍ ടി . സി
യും
സര്‍ട്ടിഫിക്കറ്റുകളും
നല്കുവാൻ
ബന്ധപ്പെട്ടവര്‍ക്ക്
അടിയന്തിര നിര്‍ദ്ദേശം
നല്‍കുമോ ?
പുതുതായി
ആരംഭിച്ച കോളേജുകള്‍
1018.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി എത്ര ആര്‍ട്സ്
ആൻഡ് സയൻസ്
കോളേജുകളാണ്
ആരംഭിച്ചിട്ടുള്ളതെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ ;
(ബി)
ഇവയില്‍
ഏതെല്ലാം കോളേജുകളില്‍
എത്ര തസ്തികകള്‍
വീതമാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
കുന്ദമംഗലം
ഗവണ്മെന്റ് കോളേജില്‍
തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
എല്‍എല്‍.
ബി. സീറ്റുകള്‍
1019.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ലോ കോളേജുകളിലും
എയിഡഡ് , സ്വാശ്രയ ലോ
കോളേജുകളിലുമായി 2006
മുതല്‍ 2015 വരെയുളള
ഒാരോ വര്‍ഷവും
എല്‍എല്‍. ബി. ക്ക്
എത്ര സീറ്റ് വീതം
ഉണ്ടായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
മൂന്നുവര്‍ഷ
കോഴ്സുകളിലും
അഞ്ചുവര്‍ഷ
കോഴ്സുകളിലുമായി എത്ര
വീതം സീറ്റുകളാണ്
ഇപ്പോള്‍
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ ;
(സി)
പുതുതായി
ലോ കോളേജുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കുമോ ?
ബി.എഡ്
സെന്ററുകളുടെ
അടച്ചുപൂട്ടല്‍
1020.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല നേരിട്ട്
നടത്തിയിരുന്ന പത്ത്
ബി.എഡ് സെന്ററുകള്‍
അടച്ചു പൂട്ടിയത്
തുറന്നു
പ്രവര്‍ത്തിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
സെന്ററുകള്‍ തുറന്നു
പ്രവര്‍ത്തിക്കുന്നതിനായി
നടത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത
സെന്ററുകളില്‍ എന്നു
മുതല്‍ ക്ലാസുകള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
ലാബ്
അറ്റന്റര്‍ തസ്തിക
1021.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
എസ്. എ. ആര്. ബി.
റ്റി. എം. ഗവ.
കോളേജില്‍ ഫിസിക്സ്
ഡിപ്പാര്‍ട്ട്മെന്റില്‍
ലാബ് അറ്റന്റര്‍ തസ്തിക
സൃഷ്ടിക്കുന്നതിനായി
കോളീജിയറ്റ്
എഡ്യുക്കേഷന്‍
ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേൽ
സ്വീകരിച്ച തുടര്‍
നടപടികള്‍ വിശദമാക്കാമോ
;
(ബി)
ഫിസിക്സ്
ഡിപ്പാര്‍ട്ട്മെന്റില്‍
മതിയായ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താത്തിനാല്‍
കോളേജില്‍
വിദ്യാര്‍ത്ഥികള്‍
ആനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിദ്യാര്‍ത്ഥികളുടെ
ആവശ്യങ്ങള്‍
പരിഗണിക്കുന്നതിനും
കോളേജില്‍ മതിയായ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
കോളേജില്‍ സയന്‍സ്
ബ്ലോക്ക് കെട്ടിടം
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
കോളേജില്‍ നിലവില്‍
ഭരണാനുമതി ലഭിച്ച
പദ്ധതികളും നിര്‍മ്മാണ
പ്രവൃത്തികളും
ഏതെല്ലാമാണെന്നും
ആയതിന്റെ വിശദാംശങ്ങള്‍
സഹിതം അറിയിയ്ക്കുമോ?
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
കേരളീയരുടെ പിന്നോക്കാവസ്ഥ
1022.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
കേരളീയര്‍ പിന്നോട്ട്
പോകുന്നതായുളള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
നിരന്തര
മൂല്യ
നിര്‍ണ്ണയത്തിലൂടെ
കുട്ടികളിലെ ഗവേഷണ ത്വര
പ്രോല്‍സാഹിപ്പിക്കുക
എന്ന ലക്ഷ്യം
നേടിയെടുക്കാന്‍
ആവിഷ്കരിച്ചിട്ടുളള
മാര്‍ഗങ്ങള്‍
ഏതൊക്കയെന്ന്
വിശദമാക്കുമോ ;
(സി)
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എത്രമാത്രം
നേടാനായിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ ?
എയ്ഡഡ്
മേഖലയില്‍ ആര്‍ട്സ്, സയന്‍സ്
കോളേജുകള്‍ക്ക് അനുമതി
1023.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്ക്കാരധികാരമേറ്റശേഷം
നാളിതുവരെ സംസ്ഥാനത്ത്
എയ്ഡഡ് മേഖലയില്‍ എ്രത
ആര്‍ട്സ്, സയന്‍സ്
കോളേജുകള്‍
ആരംഭിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ട് ;
ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
എന്തെല്ലാം
വ്യവസ്ഥകള്‍ക്ക്
വിധേയമായിട്ടാണ്
കോളേജുകള്‍
അനുവദിച്ചിട്ടുള്ളത് ;
അനുവാദം നല്കിയ എ്രത
കോളേജുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
എയ്ഡഡ്
കോളേജുകളിലെ പട്ടികജാതി -
പട്ടികവര്‍ഗ്ഗ അധ്യാപകര്‍
1024.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
കോളേജുകളില്‍
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര അധ്യാപകര്‍ ജോലി
ചെയ്യുന്നുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
എയ്ഡഡ്
കോളേജുകളില്‍
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
സംവരണം
നടപ്പിലാക്കണമെന്ന
ഹൈക്കോടതി വിധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
കോടതിവിധിയുടെ
അടിസ്ഥാനത്തില്‍ ഈ
വിഭാഗക്കാര്‍ക്ക്
സംവരണം
നടപ്പിലാക്കുവാന്‍
നടപടികള്‍
സ്വികരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത കോടതി വിധി
പരിഗണിച്ച് പ്രസ്തുത
വിഭാഗക്കാര്‍ക്ക്
സംവരണം
നടപ്പിലാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
എയ്ഡഡ്
കോളേജുകളിലെ പട്ടികവിഭാഗ സംവരണം
1025.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
കോളേജുകളില്‍
പട്ടികവിഭാഗങ്ങള്‍ക്ക്
സംവരണം നടപ്പാക്കണമെന്ന
ഹൈക്കോടതി വിധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഹൈക്കോടതി വിധി
അംഗീകരിച്ച് മേല്‍
കോടതിയില്‍ അപ്പീലിന്
പോകാതെ ഉടനെ
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
കോടതിവിധിയുടെ
അടിസ്ഥാനത്തില്‍ എല്ലാ
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും പട്ടിക
വിഭാഗക്കാര്‍ക്ക്
സംവരണം അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ ?
നാട്ടിക
ബി.എഡ്. സെന്റര്‍
1026.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാലയുടെ
കീഴില്‍ ഇപ്പോള്‍ എത്ര
ബി.എഡ്. സെന്ററുകളാണ്
പ്രവര്‍ത്തിച്ചുവരുന്നതെന്നും
അവയ്ക്കെല്ലാം എന്‍ .
സി . റ്റി . ഇ യുടെ
അംഗീകാരം നിലവിലുണ്ടോ
എന്നും വ്യക്തമാക്കുമോ
;
(ബി)
കോഴിക്കോട്
സര്‍വ്വകലാശാല ഈ
അദ്ധ്യയനവര്‍ഷത്തില്‍
ഏതെല്ലാം ബി.എഡ്.
സെന്ററുകളിലേക്കാണ്
പുതിയ ബാച്ചിന്റെ
പ്രവേശന വിജ്ഞാപനം
പുറപ്പെടുവിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
നാട്ടിക
ബി.എഡ്. സെന്ററിനെ
പുതിയ ബാച്ചുകള്‍
ആരംഭിക്കാനുള്ള
വിജ്ഞാപനത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നും
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
ബി.എഡ്.
സെന്ററിനെക്കൂടി പുതിയ
ബാച്ചുകളുടെ
വിജ്ഞാപനത്തില്‍
ഉള്‍പ്പെടുത്തുവാന്‍
സത്വര നടപടികള്‍
സ്വീകരിക്കുമോ ?
ലക്ചറര്‍
ഡോ.പി.വി.ജോര്‍ജിന്
അഡ്വാന്‍സ് ഇന്‍ക്രിമെന്റ്
1027.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാര്‍
ഇവാനിയോസ് കോളേജില്‍
നിന്നും വിരമിച്ച
സെലക്ഷന് ഗ്രേഡ്
ലക്ചറര്‍
ഡോ.പി.വി.ജോര്‍ജിന്
അഡ്വാന്‍സ്
ഇന്‍ക്രിമെന്റ്
നല്‍കുന്നത് സംബന്ധിച്ച
ഉന്നത വിദ്യാഭ്യാസ
വകുപ്പിന്റെ
34180/സി/2012/ഹയര്‍
എഡ്യൂക്കേഷന്‍ നമ്പര്‍
ഫയല്‍ പരിശോധനയ്ക്കായി
ധനകാര്യ
വകുപ്പിലേയ്ക്ക്
അയച്ചിരുന്നോ ;
(ബി)
പ്രസ്തുത
കേസിൽ തീരുമാനം
എടുക്കുന്നതിനായി
ധനകാര്യ വകുപ്പിന്‍െറ
42037/ഇ.ഡി.എന്‍.
സി2/ഫിന്. ഫയലില്‍
ആവശ്യമായ വിശദാംശങ്ങള്‍
സഹിതം
സമര്‍പ്പിക്കുവാന്‍
വിദ്യാഭ്യാസ
വകുപ്പിനോട്
ആവശ്യപ്പെട്ടിരുന്നുവോ
; ധനകാര്യ വകുപ്പിന്
ആവശ്യമായ വിശദാംശങ്ങള്‍
നല്‍കിയിട്ടുണ്ടോ ;
(സി)
പ്രസ്തുത
ഫയലിന്‍െറ ഇപ്പോഴത്തെ
അവസ്ഥ എന്താണ് എന്ന്
വെളിപ്പെടുത്താമോ ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജ്
മാനേജ്മെന്റ് സീറ്റുകള്‍
1028.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
പി.തിലോത്തമന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍
മാനേജ്മെന്റ്
സീറ്റുകളിലെ
പ്രവേശനത്തിന് കണക്കിന്
മാര്‍ക്കിളവ് നല്കാന്
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
അഖിലേന്ത്യാ
സാങ്കേതിക
കൗണ്‍സിലിന്റെ നിബന്ധന
പ്രകാരം കണക്ക്,
ഫിസിക്സ്, കെമിസ്ട്രി
എന്നീ വിഷയങ്ങള്‍ക്ക്
45 ശതമാനം ശരാശരി
മതിയെന്ന്
ശിപാര്ശയുണ്ടോ ;
(സി)
യോഗ്യതാ
മാര്‍ക്ക്
ഒഴിവാക്കണമെന്ന
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജ് മാനേജ്മെന്റ്
അസോസിയേഷന്റെ
നിവേദനത്തിന്മേല്
എന്തു
നടപടിയെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സ്കോളര്‍
സപ്പോര്‍ട്ട് പ്രോഗ്രാം
1029.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കോളര്‍
സപ്പോര്‍ട്ട്
പ്രോഗ്രാം
നടപ്പാക്കിയിട്ടുണ്ടോ
; ഇതിന്‍െറ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
പദ്ധതിയില്‍
ഉന്നത
വിദ്യാഭ്യാസത്തിന്‍െറ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
പദ്ധതി
എയ്ഡഡ് കോളേജുകളില്‍
കൂടി നടപ്പാക്കുമോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ?
കാസര്‍ഗോഡ്
സര്‍ക്കാര്‍ കോളേജ്
1030.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോട്
സര്‍ക്കാര്‍ കോളേജില്‍
ബിരുദ ബിരുദാനന്തര
പഠനത്തിന് ഏതെല്ലാം
കോഴ്സുകളാണ്
ഇപ്പോഴുള്ളത് ;പ്രസ്തുത
കോഴ്സുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
ആലോചനയുണ്ടോ ;
(ബി)
ഒരു കോളേജിനെ കോളേജ്
ഓഫ് എക്സലന്‍സായി
ഉയര്‍ത്താന്‍ വേണ്ട
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് ;
(സി)
കാസര്‍ഗോട്
സര്‍ക്കാര്‍ കോളേജിന്
പ്രസ്തുത
മാനദണ്ഡമനുസരിച്ച്
കോളേജ് ഓഫ് എക്സലന്‍സ്,
സ്പെഷ്യല്‍ ഗ്രേഡ്
എന്നീ പദവികള്‍
ലഭ്യമാക്കാന്‍
അര്‍ഹതയുണ്ടോ ;
എങ്കില്‍ എപ്പോഴാണ് ഇവ
നല്‍കുകയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
കോളേജില്‍ നിലവിലുള്ള
എല്ലാ വിഭാഗം
തസ്തികകളുടേയും ഒഴിഞ്ഞ്
കിടക്കുന്ന
തസ്തികകളുടെയും
വിശദാംശം ലഭ്യമാക്കാമോ?
സര്‍ക്കാര്‍
/ എയ്ഡഡ് കോളേജുകളില്ലാത്ത
നിയോജക മണ്ഡലങ്ങള്‍
1031.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
/ എയ്ഡഡ്
കോളേജുകളില്ലാത്ത
22നിയോജക മണ്ഡലങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തിരുവനന്തപുരം
ജില്ലയില്‍ പുതുതായി
ഏതെല്ലാം മണ്ഡലങ്ങളില്‍
സര്‍ക്കാര്‍ / എയ്ഡഡ്
കോളേജുകള്‍
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
തിരുവനന്തപുരം
ജില്ലയിലെ സര്‍ക്കാര്‍
/ എയ്ഡഡ് കോളേജുകളുടെ
പേര്
നിയോജകണ്ഡലാടിസ്ഥാനത്തില്
ലഭ്യമാക്കാമോ ?
സര്‍ക്കാര്‍
മേഖലയില്‍ പുതുതായി ആരംഭിച്ച
കോളേജുകള്‍
1032.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍ മേഖലയില്‍
പുതുതായി എത്ര
കോളേജുകള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
ഈ
കോളേജുകളില്‍
അദ്ധ്യാപകരുടെയും
ജീവനക്കാരുടെയും
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ ഉദുമ
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജില്‍ അധ്യാപകരുടെ
തസ്തികകള്‍
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏതുഘട്ടം
വരെയായെന്ന്
വിശദമാക്കാമോ?
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസരംഗം
1033.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസത്തിനുള്ള
പ്രവേശനാനുപാതം
സംസ്ഥാനത്തെ
സംബന്ധിച്ചിടത്തോളം
കുറവാണെന്നതുകൊണ്ട്
ഉന്നതവിദ്യാഭ്യാസ
രംഗത്ത് നാം
പുറകിലേക്ക് പോകുന്നു
എന്ന ആരോപണം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
എങ്കില്‍ യഥാര്‍ത്ഥ
വസ്തുതകള്‍
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
വിദ്യാഭ്യാസരംഗത്ത്
മാറിവരുന്ന
പ്രവണതകള്‍ക്കും,
സാമൂഹ്യ ആവശ്യകതയ്ക്കം
അനുസരിച്ചും
സംസ്ഥാനത്തിന്റെ
സാമൂഹ്യ, സാമ്പത്തിക
സാഹചര്യങ്ങള്‍ക്കനുസൃതമായ
മാറ്റങ്ങള്‍ക്ക്
കാലവിളംബം വന്നതുമൂലവും
പ്രസ്തുത മേഖലയ്ക്ക്
ലഭിക്കേണ്ട സാമ്പത്തിക
സഹായങ്ങള്‍ നഷ്ടമായെന്ന
കണ്ടെത്തലുകളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ ;
വിശദവിവരങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
ഉന്നതവിദ്യാഭ്യാസ
മേഖല കാലികവും
ചലനാത്മകവുമാക്കാന്‍
നടപടി സ്വീകരിക്കുമോ ?
കോളേജുകളില്‍
സംരംഭകത്വ വികസന ക്ലാസുകള്‍
1034.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
പി.എ.മാധവന്
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജുകളില്‍
സംരംഭകത്വ വികസന
ക്ലാസുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും
ഇതിനുള്ള രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ
എന്നും വിശദീകരിക്കാമോ;
(സി)
പ്രസ്തുത
ക്ലാസുകളുടെ
നടത്തിപ്പിനായി
ഭരണതലത്തല് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ
റെഗുലറൈസേഷന്
1035.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പില്‍
അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ
റെഗുലറൈസേഷന്
സംബന്ധിച്ച ചട്ടങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
റെഗുലറൈസേഷന്
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
ഈ
സര്ക്കാരധികാരമേറ്റ
ശേഷം വിവിധ
വിഷയങ്ങളിലായി
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയില്‍ എത്ര
നിയമനം
നടത്തിയിട്ടുണ്ട്;വിശദമായ
ലിസ്റ്റും തീയതിയും
ഉള്‍പ്പെടെ
ലഭ്യമാക്കുമോ;
(ഡി)
ഈ
ലിസ്റ്റില്‍ റെഗുലറൈസ്
ചെയ്യാത്ത
എത്രപേരുണ്ട്;
ഓരോന്നിന്റേയും കാരണം
വിശദമാക്കാമോ;
(ഇ)
റെഗുലറൈസേഷന്
നടപടികള്‍
സമയബന്ധിതമായി
നടപ്പിലാക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(എഫ്)
പ്രസ്തുത
റെഗുലറൈസേഷന്
നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
വകുപ്പു തലത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ജി)
ഇല്ലെങ്കില്‍
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിന്റെ
സാങ്കേതിക കാരണം
വിശദമാക്കുമോ?
ശ്രീകൃഷ്ണപുരം
സര്‍ക്കാര്‍ എഞ്ചിനീയറിംഗ്
കോളേജിന്റെ സമഗ്ര
പുരോഗതിയ്ക്കായുളള നടപടികള്‍
1036.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ ഏക
എഞ്ചിനീയറിംഗ് കോളേജായ
ശ്രീകൃഷ്ണപുരം
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജിന്റെ സമഗ്ര
പുരോഗതിക്കായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
; ഓരോ
പ്രവര്‍ത്തിയുടെയും
വിശദാംശവും
ചെലവഴിച്ചതും
അനുവദിച്ചതുമായ തുകയും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
കോളേജില്‍ നിലവില്‍
എത്ര കോഴ്സുകള്‍ ഉണ്ട്
; ഏതെല്ലാം പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനായുളള
പ്രപ്പോസല്‍
പരിഗണനയിലുണ്ട് ;
വിശദാംശം ലഭ്യമാക്കാമോ
?
മഹാത്മാഗാന്ധി
സര്‍വ്വകലാശാല അധ്യാപക നിയമനം
1037.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
സര്‍വ്വകലാശാല നിയമന
അംഗീകാരം നല്കിയ,
കോതമംഗലം എം. എ .
കോളേജ് കോമേഴ്സ്
വിഭാഗം അദ്ധ്യാപകനായ
ശ്രീ . സജിന്‍
പോളിന്റെ നിയമനം
അംഗീകരിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
2011-ല്‍
നിയമനം ലഭിച്ച ശ്രീ
.സജിന്പോളിന്റെ
നിയമനം
അംഗീകരിക്കുന്നതിനായി
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
കോളേജുകള്‍ക്ക്
സ്വയംഭരണ പദവി
1038.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര കോളേജുകള്‍ക്ക്
സ്വയംഭരണ പദവി
ലഭിച്ചിട്ടുണ്ട് ;
അതിന്റെ ലിസ്റ്റ്
ലഭ്യമാക്കാമോ ;
(ബി)
സ്വയംഭരണ
കോളേജുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ ;
(സി)
ഇത്തരത്തില്‍
നടത്തിയ വിലയിരുത്തല്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
സര്‍വ്വകലാശാലകളിലെ
അദ്ധ്യാപക അനദ്ധ്യാപക
തസ്തികകള്‍
1039.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളിലെ
അദ്ധ്യാപക അനദ്ധ്യാപക
തസ്തികകള്‍ നിലവില്‍
എത്രയാണെന്നും അവ
ഓരോന്നിലും നിലവിലുള്ള
ഒഴിവുകള്‍ എത്ര
വീതമാണെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
സര്‍വ്വകലാശാല
അനധ്യാപക നിയമനം
പി.എസ്.സി.ക്ക് വിടാന്‍
തീരുമാനിച്ചിരുന്നത്
എപ്പോഴായിരുന്നു ;
(സി)
അതിനുശേഷം
സര്‍വ്വകലാശാലകള്‍
നേരിട്ട് നിയമനം
നടത്തുകയുണ്ടായോ ;
എങ്കില്‍ ഏതെല്ലാം
തസ്തികകളില്‍ എത്ര വീതം
നിയമനം നടത്തുകയുണ്ടായി
;
(ഡി)
സര്‍ക്കാരിന്റെ
നൂറ് ദിന പരിപാടിയില്‍
ഉള്‍പെടുത്തി
നിയമനങ്ങള്‍ പി.എസ്.സി.
ക്ക് വിടാന്‍ നടപടി
സ്വീകരിക്കുമോ ?
റൂസ
(RUSA) നടപ്പാക്കാന്‍ പദ്ധതി
1040.
ശ്രീ.എം.എ.
വാഹീദ്
,,
ഹൈബി ഈഡന്
,,
ടി.എന്‍. പ്രതാപന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റൂസ
(RUSA)
നടപ്പാക്കുന്നതിനുള്ള
സന്നദ്ധത കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍,
നടത്തിപ്പിന്റെ കേന്ദ്ര
സംസ്ഥാന വിഹിതം എന്നിവ
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കുവാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കാന്‍
ഉദ്ദേശിക്കുന്നത് ?
എസ്.എസ്.എല്‍.സി
പരീക്ഷാഫലം - പരാതികള്‍ക്ക്
പരിഹാരം
1041.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-ലെ
എസ്.എസ്.എല്‍.സി
പരീക്ഷാ
ഫലപ്രഖ്യാപനവുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍
ലഭിച്ചിരുന്നു എന്ന്
വ്യക്തമാക്കാമോ; ഈ
പരാതികള്‍
പരിഹരിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും ഇനി എത്ര
പരാതികള്‍
പരിഹരിക്കാനുണ്ട്
എന്നും വ്യക്തമാക്കാമോ?
പ്ലസ്
ടു വിന് അധിക ബാച്ചുകള്‍
1042.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
പ്ലസ് ടു വിന് അധിക
ബാച്ചുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
അപേക്ഷകള്‍ നിലവിലുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍
1043.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
വി.ചെന്താമരാക്ഷന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഹയര്‍ സെക്കന്‍ഡറി
തലത്തിൽ എത്ര
ബാച്ചുകളും സ്കൂളുകളും
അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ ; ഇതിനു
മുന്‍പായി എന്തെങ്കിലും
പഠനം നടത്തിയിരുന്നോ
എന്നും മാനദണ്ഡം
നിശ്ചയിച്ചിരുന്നോയെന്നും
വിശദമാക്കാമോ ;
(ബി)
ഇതിലൂടെ
ഹയര്‍ സെക്കന്‍ഡറി
തലത്തിൽ അധികമായി എത്ര
സീറ്റുകളാണ്
സൃഷ്ടിക്കപ്പെട്ടതെന്ന്
അറിയിക്കാമോ ;
(സി)
വിദ്യാര്‍ത്ഥികളെ
ലഭിക്കാത്തതിനാല്‍
സര്‍ക്കാര്‍ അനുവദിച്ച
ബാച്ചുകളും
ക്ലാസ്സുകളും
തുടങ്ങാന്‍ സാധിക്കാത്ത
സാഹചര്യം ഉണ്ടായിരുന്നോ
എന്ന് വ്യക്തമാക്കുമോ ;
(ഡി)
കഴിഞ്ഞ
അദ്ധ്യയന വര്‍ഷത്തില്‍
സംസ്ഥാനത്ത്
സര്‍ക്കാര്‍, എയ്ഡഡ്,
അണ്‍എയ്ഡഡ് മേഖലകളില്‍
ഹയര്‍ സെക്കന്‍ഡറി
തലത്തിൽ എത്ര
സീറ്റുകള്‍ ഒഴിഞ്ഞു
കിടന്നു എന്നറിയിക്കാമോ
;
(ഇ)
ഇനിയും
പുതിയതായി ബാച്ചുകളും
സ്കൂളുകളും
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വെളിപ്പെടുത്തുമോ
?
സ്കൂള്‍
പാചക തൊഴിലാളികള്‍ക്ക് നല്ക്കുന്ന
ആനുകൂല്യങ്ങള്‍
1044.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ പാചക
തൊഴിലാളികള്‍ക്ക്
നിലവില്‍ ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
വിശദമാക്കാമോ ;
(ബി)
സര്‍ക്കാര്‍
-എയ്ഡഡ് സ്കൂളുകളിലെ
പാചക തൊഴിലാളികള്‍ക്ക്
മറ്റ് ജീവനക്കാരെ പോലെ
സേവന വേതന വ്യവസ്ഥയില്‍
ഉള്‍പ്പെടുത്തി നിയമനം
നല്കാന് ആവശ്യമായ
നടപടി സ്വീകരിക്കുമോ ?
സ്മാര്‍ട്ട്
ക്ലാസ്
1045.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളിലെ മുഴുവന്‍
ക്ലാസ് മുറികളും
സ്മാര്‍ട്ട് ക്ലാസ്
ആക്കുമെന്ന 2012-13-ലെ
ബജറ്റ് പ്രഖ്യാപനം
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
(ബി)
2012-13
വര്‍ഷം ഒരു സ്കൂളില്‍
ഒരു സ്മാര്‍ട്ട് ക്ലാസ്
മുറിയെങ്കിലും
നിര്‍മ്മിക്കുമെന്ന
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ
; ഒരു സ്മാര്‍ട്ട്
ക്ലാസ് റൂം പോലും
ഇല്ലാത്ത എ്രത
സ്കൂളുകള്‍
സംസ്ഥാനത്തുണ്ട് ;
വിശദാംശം ലഭ്യമാക്കാമോ
;
സ്കൂളുകളില്‍ ഭൗതിക
സാഹചര്യങ്ങള്‍
ഒരുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
1046.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
തുറക്കുന്നതിനു
മുമ്പായി സ്കൂളുകളില്‍
ഭൗതിക സാഹചര്യങ്ങള്‍
ഒരുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
ബാലാവകാശ
കമ്മീഷന്റെ
ഉത്തരവുപ്രകാരം എല്ലാ
വിദ്യാലയങ്ങളിലും
പരാതിപ്പെട്ടികള്‍
സ്ഥാപിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
സംവിധാനം ശരിയായവിധം
നടപ്പിലാക്കുന്നുവെന്ന്
ഉറപ്പാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ?
അംഗീകാരമില്ലാത്ത
സ്കൂളുകൾ
1047.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാത്ത
സ്കൂളുകള്‍
പ്രവൃത്തിക്കുന്നില്ലെന്ന്
ഉറപ്പുവരുത്തണമെന്ന
ബാലാവകാശ കമ്മീഷന്റെ
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്‍.പി./യു.പി.
എന്നിവയുടെ ഘടന
പുനര്‍നിര്‍ണ്ണയിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വ്യക്തമാക്കാമോ;
(സി)
എ.പി.എല്‍./ബി.പി.എല്‍.
വ്യത്യാസമില്ലാതെ എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
സൗജന്യ യൂണിഫോം വിതരണം
ചെയ്യുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
എ.എസ്
.എ. പി പദ്ധതി
1048.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
മണ്ഡലത്തില്‍
എ.എസ്.എ.പി പദ്ധതിയുടെ
ഭാഗമായി
സ്കില്‍പാര്‍ക്ക്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
വിശദമാക്കാമോ ;
(ബി)
ഇതു
സംബന്ധിച്ച് നിലവിലുള്ള
ഫയലുകള്‍ ഏതെല്ലാമാണ് ;
വിശദമാക്കാമോ ;
(സി)
ഈ
അദ്ധ്യയനവര്‍ഷം മഞ്ചേരി
സ്കില്‍പാര്‍ക്ക്
യാഥാര്‍ത്ഥ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ ;
വിശദമാക്കാമോ?
സി
. ബി .എസ്. ഇ , ഐ .സി .എസ്. ഇ
സര്‍ട്ടിഫിക്കറ്റുകളില്‍ ജാതി
രേഖപ്പെടുത്തൽ
1049.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി . ബി .എസ്.ഇ , ഐ .സി
.എസ്.ഇ സിലബസ്സുകളിലെ
സര്‍ട്ടിഫിക്കറ്റുകളില്‍
ജാതി രേഖപ്പെടുത്തി
നല്‍കണമെന്ന
നിവേദനത്തിന്മേല്
കേന്ദ്ര ഗവണ്മെന്റില്
നിന്നും എന്തെങ്കിലും
നടപടി സ്വീകരിച്ചതായി
അറിയുമോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
കേന്ദ്ര ഗവണ്മെന്റില്
അനുകൂല
തീരുമാനമുണ്ടാകാന്‍
നടപടി സ്വീകരിക്കുമോ ?
കലാ
പഠനത്തിനായി
യോഗ്യതയുള്ളവരെ
നിയമിക്കുന്നത്
1050.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
കലാ പഠനത്തിനായി
അവിദഗ്ധ അദ്ധ്യാപകരെ
ചുമതലപ്പെടുത്തിക്കൊണ്ട്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഈ ഉത്തരവിലെ
അശാസ്ത്രീയത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കലാ
പഠനത്തിനായി അദ്ധ്യാപന
യോഗ്യത
നേടിയിട്ടുള്ളവരെ
ദിവസക്കൂലി/തല്ക്കാലിക/കരാര്‍
അടിസ്ഥാനത്തില്‍
നിയമിക്കുന്നകാര്യം
പരിഗണിക്കാമോ ?
എസ്.എസ്.എല്‍.സി
പരീക്ഷാഫലത്തിലെ പിഴവുകള്‍
1051.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-
ല്‍ പ്രഖ്യാപിച്ച
എസ്.എസ്.എല്‍.സി.
പരീക്ഷാഫലത്തില്‍
ഗുരുതരമായ രീതിയില്‍
പിഴവുകള്‍
സംഭവച്ചതിനെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ
;എങ്കില്‍ അന്വേഷണ
റിപ്പോർട്ടിന്റെ
പകര്‍പ്പ് നല്‍കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍ നല്‍കുമോ
; മേലില്‍ ഇത്തരം
സംഭവങ്ങള്‍
ആവര്ത്തിയ്ക്കാതിരിയ്ക്കുവാന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ?
എസ്.എസ്.എല്‍.സി
പരീക്ഷ ചോദ്യപേപ്പര്‍
1052.
ശ്രീ.സാജു
പോള്‍
,,
ആര്. രാജേഷ്
,,
ബി.സത്യന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
എസ്.എസ്.എല്‍.സി
പരീക്ഷയ്ക്ക്
വിദ്യാര്‍ത്ഥികളുടെ
എണ്ണം പരിഗണിക്കാതെ
ചോദ്യപേപ്പര്‍
അച്ചടിപ്പിച്ചതായുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഒരു
ചോദ്യപേപ്പര്‍
അച്ചടിക്കുന്നതിനുള്ള
ചെലവ് എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
ഇതുമൂലം
സര്ക്കാരിന്ഉണ്ടായിട്ടുള്ള
അധിക ചെലവ്
വ്യക്തമാക്കുമോ:
(സി)
ഓണ്‍ലൈനായി
പരീക്ഷ നടത്തിയ
ഐ.റ്റി.വിഷയത്തിനു
പോലും പരീക്ഷ
കഴിഞ്ഞതിനു ശേഷം
ചോദ്യപേപ്പര്‍
അച്ചടിപ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇത്തരത്തില്‍
ചോദ്യപേപ്പര്‍
അച്ചടിച്ചത് പ്രസ്തുത
പരീക്ഷയുടെ ഗൗരവവും
രഹസ്യവും
നശിപ്പിക്കുന്നതാണെന്നറിയാമോ
;
(ഇ)
ഇത്ര
ലാഘവത്തോടെ
എസ്.എസ്.എല്‍.സി
പരീക്ഷയെ കൈകാര്യം
ചെയ്ത ഉദ്യോഗസ്ഥരുടെ
വീഴ്ചയ്ക്കെതിരെ നടപടി
സ്വീകരിക്കാമോ ?
എസ്.എസ്.എല്‍.സി
പരീക്ഷാമൂല്യ നിര്‍ണ്ണയം
1053.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
എസ്.എസ്.എല്‍.സി
പരീക്ഷാമൂല്യ
നിര്‍ണ്ണയം സംബന്ധിച്ച്
അദ്ധ്യാപക സംഘടനകളില്‍
നിന്നും പരാതി
ലഭിച്ചിരുന്നോ ;
പരാതിയും
നിര്‍ദ്ദേശങ്ങളും
പരിഗണിക്കുകയുണ്ടായോ;
(ബി)
മൂല്യനിര്‍ണ്ണയത്തിനായി
എത്ര ക്യാമ്പുകളാണ്
പ്രവര്‍ത്തിച്ചിരുന്നത്;
ഈ ക്യാമ്പുകളിലെല്ലാം
കൂടി എത്ര
അദ്ധ്യാപകരാണ്
മൂല്യനിര്‍ണ്ണയത്തില്‍
പങ്കെടുത്തത്;
(സി)
അദ്ധ്യാപകരുടെ
എണ്ണമനുസരിച്ച് എല്ലാ
ക്യാമ്പുകളിലും
ആവശ്യമായ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിരുന്നോ;
ക്യാമ്പുകളിലെ
അസൗകര്യങ്ങള്‍
സംബന്ധിച്ച് പരാതികള്‍
ഉയര്‍ന്നിരുന്നോ; ഇതു
സംബന്ധിച്ച
അദ്ധ്യാപകരുടെ
പ്രതിഷേധത്തിന് പരിഹാരം
കാണാന്‍ കഴിഞ്ഞിരുന്നോ;
(ഡി)
ഇത്തവണ
മൂല്യനിര്‍ണ്ണയത്തില്‍
ഒരദ്ധ്യാപകന് എത്ര
പേപ്പറുകളാണ്
മൂല്യനിര്‍ണ്ണയം
നടത്തേണ്ടിയിരുന്നത്;
മുന്‍വര്‍ഷങ്ങളില്‍ ഇത്
എത്രയായിരുന്നു;
(ഇ)
മൂല്യനിര്‍ണ്ണയം
എത്ര ദിവസംകൊണ്ടാണ്
പൂര്‍ത്തിയാക്കിയത്;
ചുരുങ്ങിയ
ദിവസത്തിനുള്ളില്‍
മൂല്യനിര്‍ണ്ണയം
പൂര്‍ത്തിയാക്കാന്‍
നിര്‍ദ്ദേശിച്ചതിന്റെ
ഉദ്ദേശമെന്തായിരുന്നു;
മൂല്യനിര്‍ണ്ണയത്തിന്
മതിയായ സമയം
ലഭിക്കാത്തത് അപാകതകള്‍
കടന്നുകൂടുന്നതിനും
കാര്യക്ഷമത
കുറയുന്നതിനും
കാരണമായിട്ടുണ്ടെന്നു
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
എസ്.എസ്.എല്‍.സി
പരീക്ഷാഫലത്തിലെ പോരായ്മകള്‍
1054.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കൊല്ലത്തെ
എസ്.എസ്.എല്‍.സി.
പരീക്ഷാഫലം വന്നപ്പോള്‍
പരീക്ഷ എഴുതാത്ത
കുട്ടികള്‍ പാസ്സായി
എന്ന വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിന്റെ നിജസ്ഥിതി
വ്യക്തമാക്കാമോ ;
(സി)
എത്ര
കുട്ടികളുടെ
പരീക്ഷാഫലത്തിലാണ്
തിരുത്തല്‍ വേണ്ടി
വന്നിട്ടുള്ളത് ;
(ഡി)
ഇത്തരത്തിലുള്ള
ക്രമക്കേടുകള്‍ക്ക്
ഉത്തരവാദികളായവരെ
കണ്ടെത്തിയിട്ടുണ്ടോ ;
(ഇ)
എങ്കില്‍
അവര്‍ക്കെതിരെ എന്തു
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ ?
എസ്.എസ്.എല്‍.സി.
പരീക്ഷയുടെ മൂല്യ നിര്‍ണ്ണയം
1055.
ശ്രീ.ജി.സുധാകരന്
,,
സി.രവീന്ദ്രനാഥ്
ഡോ.കെ.ടി.ജലീല്‍
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
എസ്.എസ്.എല്‍.സി.
പരീക്ഷയുടെ മൂല്യ
നിര്‍ണ്ണയം സംബന്ധിച്ച്
ഉയര്‍ന്നിട്ടുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മൂല്യനിര്‍ണ്ണയ
ക്യാമ്പുകളിലെ
അദ്ധ്യാപക ബാഹുല്യവും
അടിസ്ഥാന സൗകര്യങ്ങളുടെ
അഭാവവും
മൂല്യനിര്‍ണ്ണയത്തെ
പ്രതികൂലമായി
ബാധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
മൂല്യനിര്‍ണ്ണയം
വേഗത്തില്‍
തീര്‍ക്കുന്നതിന്
എന്തെല്ലാം
തീരുമാനങ്ങളാണ്
എടുത്തിട്ടുള്ളത്
;ഇതുമായി ബന്ധപ്പെട്ടു
എന്തെല്ലാം
തീരുമാനങ്ങളാണ്
എടുത്തിട്ടുള്ളത്; ഇതു
സംബന്ധിച്ച
സര്‍ക്കുലറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഡി)
എസ്.എസ്.എല്‍.സി
ഫലം
പ്രഖ്യാപിക്കുന്നതിലുണ്ടായ
തിടുക്കം
മൂല്യനിര്‍ണ്ണയത്തിന്റെ
നിലവാരം കുറയാന്‍
കാരണമായതായി
വിലയിരുത്തിയിട്ടുണ്ടോ
;വിശദാംശം
വ്യക്തമാക്കുമോ?
എസ്.എസ്.എല്‍.സി.
പരീക്ഷാഫലത്തിലെ പിഴവുകള്‍
1056.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി
പരീക്ഷാഫല
പ്രഖ്യാപനത്തില്‍
പിഴവുകള്‍ സംഭവിച്ചതിന്
കാരണം
പരിശോധിച്ചിട്ടുണ്ടോ;
അതിന് ഉത്തരവാദികള്‍
ആയവര്‍ ആരൊക്കെയാണ്;
അവര്‍ക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
അന്യസംസ്ഥാനങ്ങളില്‍
ഉപരിപഠനത്തിന് പോകുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ട്ടിഫിക്കറ്റുകള്‍
യഥാസമയം വിതരണം
ചെയ്യാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
എസ്.എസ്.എല്‍.സി.
ഫലപ്രഖ്യാപനത്തിലെ പാളിച്ച
1057.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
എസ്.എസ്.എല്‍.സി
ഫലപ്രഖ്യാപനവുമായി
ബന്ധപ്പെട്ട് എന്തല്ലാം
പാളിച്ചകളാണ്
വിദ്യാഭ്യാസ വകുപ്പിന്
സംഭവിച്ചിട്ടുള്ളത്;
(ബി)
ഇത്
സംബന്ധിച്ച് പഠിക്കാന്‍
നിയോഗിച്ച
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
ആരുടെയെങ്കിലും പേരില്‍
അച്ചടക്ക നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇനിയും
ഇതുപോലുള്ള പാളിച്ചകള്‍
സംഭവിക്കാതിരിക്കാന്‍
ആവശ്യമായ
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അണ്
എയ്ഡഡ് സ്കൂളുകളിലെ
അധ്യാപകനിയമനം
T 1058.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അണ് എയ്ഡഡ്
സ്കൂളുകളില്‍ അന്യ
സംസ്ഥാനത്തുനിന്ന്
അദ്ധ്യാപകരെ
നിയമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
നിലവില്‍ തുച്ഛ
ശമ്പളത്തില്‍
ജോലിയെടുക്കുന്ന
അധ്യാപകരെ വീണ്ടും
ചൂഷണത്തിന്
വിധേയമാക്കാന്‍
ഇടവരുത്തുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
അണ്
എയ്ഡഡ് സ്കൂളുകളിലെ
അധ്യാപകര്‍ക്ക് മിനിമം
വേതനം നല്‍കണമെന്ന്
കോടതി നിര്‍ദ്ദേശമുണ്ടോ
; എങ്കില്‍ അത്
എത്രയാണെന്ന്
വിശദമാക്കുമോ ; അത്
നല്‍കുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ഡി)
ഈ മേഖലയില്‍ അധ്യാപകര്‍
ചൂഷണം
ചെയ്യപ്പെടുന്നതിനെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഇ)
ഈ
മേഖലയിലെ
ജീവനക്കാര്‍ക്ക് മിനിമം
വേതനവും മറ്റ്
ആനുകൂല്യങ്ങളും ജോലി
സ്ഥിരതയും
ഉറപ്പാക്കുന്നതിന്
എന്തെങ്കിലും നിയമം
നിലവിലുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(എഫ്)
ഇല്ലെങ്കില്‍
ഇതുസംബന്ധിച്ച്
നിയമനിര്‍മ്മാണം
നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ ?
അണ്
എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം
1059.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
അണ് എയ്ഡഡ്
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ച്
സ്കൂളുകളുടെ പേര്
അടക്കമുള്ള വിശദമായ
ലിസ്റ്റ് ലഭ്യമാക്കാമോ;
(ബി)
അണ് എയ്ഡഡ്
സ്കൂളുകള്‍ക്ക്
അംഗീകാരം നല്‍കുന്നത്
മൂലം സര്‍ക്കാര്‍
എയ്ഡഡ് സ്കൂളുകളില്‍
കുട്ടികള്‍ കുറയുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
അണ്
എക്ണോമിക്ക് ആയി ലിസ്റ്റ് ചെയ്ത
സ്കൂളുകള്‍
1060.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം അണ് എക്കണോമിക്ക്
ആയി എത്ര സര്‍ക്കാര്‍
സ്കൂളുകളെ ലിസ്റ്റ്
ചെയ്തിട്ടുണ്ട്; അവയുടെ
ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കുമോ?
ഭൂമി
വില്‍ക്കുന്നതിന് വേണ്ടി എയ്ഡഡ്
സ്കൂളുകള്‍ അടച്ചുപൂട്ടുക
1061.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയ്ഡഡ് സ്കൂള്‍
മാനേജര്‍മാര്‍ക്ക് ഭൂമി
വില്‍ക്കുന്നതിന്
വേണ്ടി സ്കൂളുകള്‍
അടച്ചുപൂട്ടുന്നതിന്
നോട്ടീസ് നല്കുന്ന
പ്രവണത
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എയ്ഡഡ്
സ്കൂള്‍
മാനേജര്‍മാര്‍ക്ക്
മുന്‍കൂര്‍ നോട്ടീസ്
നല്കി സ്കൂള്‍ അടച്ച്
പൂട്ടുന്നതിന് വ്യവസ്ഥ
ചെയ്യുന്ന കേരള
വിദ്യാഭ്യാസ ചട്ടത്തിലെ
ബന്ധപ്പെട്ട
വകുപ്പുകള്‍ നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ ;
(സി)
കേരള
ഹൈക്കോടതിയില്‍ നിന്നും
സ്കൂള്‍ മാനേജര്‍മാര്‍
വാങ്ങിയ വിധിക്കെതിരെ
സുപ്രീം കോടതിയെ
സമീപിക്കുന്നതിനും
ഇതുസംബന്ധിച്ച്
നിയമനിര്‍മ്മാണം
നടത്തുന്നതിനും നടപടി
സ്വീകരിക്കുമോ ?
പൊതു
വിദ്യാലയങ്ങളില്‍ കുട്ടികളുടെ
എണ്ണത്തില്‍ കുറവ്
1062.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മുതല്‍ 2015 വരെയുള്ള
വിദ്യാഭ്യാസ
വര്‍ഷങ്ങളില്‍ ഒന്നാം
ക്ലാസില്‍ പ്രവേശനം
നേടിയ കുട്ടികളുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മേല്‍ സൂചിപ്പിച്ച
വര്‍ഷങ്ങളില്‍ അണ്
എയ്ഡഡ് മേഖലയിലെ
വിദ്യാലയങ്ങളില്‍
ഒന്നാം ക്ലാസില്‍ എത്ര
വിദ്യാര്‍ത്ഥികള്‍
പ്രവേശനം
നേടിയിട്ടുണ്ട് ;
വ്യക്തമാക്കുമോ;
(സി)
പൊതു
വിദ്യാലയങ്ങളില്‍
കുട്ടികള്‍ കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ ?
എല്‍.പി.,യു.പി.
സ്കൂള്‍ ഘടനയില്‍ മാറ്റം
1063.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അധ്യയന വര്‍ഷം
എല്‍.പി.,യു.പി.
സ്കൂള്‍ ഘടനയില്‍
മാറ്റം വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
ഹൈക്കോടതിയില്‍ നിന്നും
എന്തെങ്കിലും വിധി
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(സി)
അഞ്ചാം
ക്ലാസ് എല്‍. പി.
സ്കൂളിന്റെയും എട്ടാം
ക്ലാസ് യു.പി.
സ്കൂളിന്റെയും
ഭാഗമാക്കി
പ്രവര്‍ത്തിപ്പിക്കാന്‍
നിര്‍ദ്ദേശമുണ്ടെന്ന
പത്രവാര്‍ത്തയെത്തുടര്‍ന്ന്
ചില സ്കൂള്‍ അധികൃതര്‍
കുട്ടികള്‍ക്ക്
വിടുതല്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നില്ല എന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത് സംബന്ധിച്ച്
വ്യക്തമായ നിര്‍ദ്ദേശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
ആര്.എം.എസ്.എ
പദ്ധതി
1064.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ
പദ്ധതി പ്രകാരം
കാസര്‍ഗോഡ് ജില്ലയില്‍
അനുവദിച്ച കൂളിയാട്
ഹൈസ്കൂളില്‍
അദ്ധ്യാപകരുടെ തസ്തിക
അനുവദിക്കാത്തതിനാല്‍
ഇവിടെയുണ്ടായിരുന്ന
യു.പി. സ്കൂളിലെ 7-ാം
തരം പാസ്സായ കുട്ടികള്‍
റ്റി.സി. വാങ്ങി മറ്റ്
സ്കൂളിലേക്ക്
മാറിപ്പോകുന്ന കാര്യം
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടും
നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ ;
(ബി)
ഇവിടെ
എപ്പോള്‍ അദ്ധ്യാപകരെ
നിയമിക്കും എന്ന്
വ്യക്തമാക്കാമോ ?
ആര്.എം.എസ്.എ.
പദ്ധതി
1065.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ.
പദ്ധതി പ്രകാരം
സംസ്ഥാനത്ത് എത്ര
വിദ്യാലയങ്ങള്‍ യു.പി.
സ്കൂളുകളായും
ഹൈസ്കൂളുകളായും
ഉയര്‍ത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
പുതുതായി
അപ്ഗ്രേഡ്
ചെയ്യുന്നതിന്
വിദ്യാലയങ്ങളുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കിൽ
എത്രയെന്ന്
വിശദമാക്കാമോ ;
(സി)
ആര്.എം.എസ്.എ.
പദ്ധതി പ്രകാരം
പ്രസ്തുത
വിദ്യാലയങ്ങള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളും
സഹായങ്ങളുമാണ്
അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
ആര്.എം.എസ്.എ.
പദ്ധതി പ്രകാരം ഹൈസ്കൂളായി
ഉയര്‍ത്തിയ സ്കൂളുകള്‍
1066.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ.
പദ്ധതി പ്രകാരം
കണ്ണൂര്‍ ജില്ലയിലെ
എത്ര സ്കൂളുകള്‍
ഹൈസ്കൂളായി
ഉയര്‍ത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ഈ
സ്കൂളുകളില്‍
അദ്ധ്യാപകരുള്‍പ്പെടെയുള്ള
ജീവനക്കാരുടെ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പയ്യന്നൂര്‍
സബ് ജില്ലയിലെ
തവിടിശ്ശേരി
ഹൈസ്കൂളില്‍ തസ്തികകള്‍
സൃഷ്ടിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ആര്.എം.എസ്.എ.
സ്കൂളുകളിലെ അദ്ധ്യാപകരുടെ
കുറവ്
1067.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.
എം. എസ്. എ.
സ്കൂളുകളില്‍
ആവശ്യത്തിന്
അദ്ധ്യാപകര്‍ ഇല്ല
എന്നld
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ആര്.
എം. എസ്. എ.
സ്കൂളുകളില്‍
അദ്ധ്യാപകരെ
നിയമിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം ;
(സി)
ആവശ്യത്തിന്
അദ്ധ്യാപകരില്ലാത്ത
ആര്. എം. എസ്. എ.
സ്കൂളുകളുടെ പട്ടിക
ലഭ്യമാക്കാമോ ;
(ഡി)
കോഴിക്കോട്
ജില്ലയിലെ കാവിലുംപാറ
ഗവണ്മെന്റ്
ഹൈസ്കൂളില്‍
അദ്ധ്യാപകരില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
എങ്കില്‍
പ്രസ്തുത സ്ക്കൂളില്‍
അദ്ധ്യാപകരെ
നിയമിക്കാത്തതിനുള്ള
കാരണം വിശദമാക്കാമോ ?
എല്‍.എസ്.എസ്
, യു.എസ്.എസ്. പരീക്ഷകള്‍
1068.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.എസ്.എസ്.,
യു.എസ്.എസ്.
പരീക്ഷകളില്‍
വിജയിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഇപ്പോള്‍ എത്ര രൂപയാണ്
സ്കോളര്‍ഷിപ്പ്
നല്‍കുന്നത് ; പ്രസ്തുത
തുക
വര്‍ദ്ധിപ്പിക്കുന്നതിനും
യഥാസമയം
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ ?
പ്ലസ്
ടു അദ്ധ്യാപക നിയമനം
1069.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
അദ്ധ്യയന വര്‍ഷം പ്ലസ്
ടു അനുവദിച്ച
സ്കൂളുകളില്‍ സ്ഥിരം
അദ്ധ്യാപകരെ
നിയമിക്കുന്നതിനായുളള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍
ദിവസവേതനാടിസ്ഥാനത്തില്പോലും
അധ്യാപകര്‍ക്ക് ശമ്പളം
കിട്ടുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന് പരിഹാരം
കാണുവാന്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ?
പ്ലസ്
വണ്‍ പ്രവേശനം
1070.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
മാര്‍ച്ചില്‍
എസ്.എസ്.എല്‍
.സി.പരീക്ഷ എഴുതിയ
വിദ്യാര്‍ത്ഥികളില്‍
ഉപരിപഠനത്തിന് യോഗ്യത
നേടിയവര്‍ എത്ര ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(ബി)
ഉപരിപഠനത്തിന്
യോഗ്യത നേടിയ എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
പ്ലസ് വണ്‍ പ്രവേശനം
ഉറപ്പു
വരുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ; വിശദാംശം
ലഭ്യമാക്കാമോ ;
(സി)
ആന്വല്‍
സ്റ്റാറ്റസ്
എജ്യൂക്കേഷന്‍
റിപ്പോര്‍ട്ട് (ASER)
പ്രകാരം സംസ്ഥാനത്തെ
പഠനനിലവാരം കുറഞ്ഞു
വരുന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അതു
പരിഹരിക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ ?
പ്ലസ്
വണ്‍ സീറ്റുകള്‍
1071.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇത്തവണത്തെ
എസ്.എസ്.എല്‍.സി.
പരീക്ഷയില്‍ എത്ര
വിദ്യാര്‍ത്ഥികള്‍
ഉന്നത
വിദ്യാഭ്യാസത്തിന്
യോഗ്യത നേടി ;
(ബി)
സര്‍ക്കാര്‍,
എയ്ഡഡ് മേഖലകളിലെ
സ്കൂളുകളില്‍ പ്ലസ്
വണ്‍ സീറ്റുകള്‍ എത്ര
എണ്ണമാണ് നിലവിലുള്ളത്
;
(സി)
അണ്
എയ്ഡഡ് മേഖലയില്‍
കഴിഞ്ഞ വര്‍ഷം എത്ര
കുട്ടികളാണ് പ്ലസ് വണ്‍
പരീക്ഷ എഴുതിയത് ;
(ഡി)
ഈ
വര്‍ഷം സര്‍ക്കാര്‍,
എയ്ഡഡ് മേഖലകളില്‍ എത്ര
പ്ലസ് വണ്‍ സീറ്റുകളാണ്
പുതുതായി
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
പ്ലസ്
വണ്‍ വിദ്യാഭ്യാസം
1072.
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
വര്‍ഷം എത്ര
വിദ്യാര്‍ത്ഥികളാണ്
പത്താം ക്ലാസ്
പാസായിട്ടുള്ളത് ;
അതില്‍ കേരള,
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ. എന്നീ
സിലബസുകള്‍ അനുസരിച്ച്
പാസ്സായിട്ടുള്ളവര്‍
എത്ര വീതമെന്ന്
വ്യക്തമാക്കാമോ ;
(ബി)
സംസ്ഥാനത്ത്
എത്ര പ്ലസ് വണ്‍
സീറ്റുകളാണ്
നിലവിലുള്ളതെന്ന് ജില്ല
തിരിച്ച് വിശദമാക്കുമോ
;
(സി)
പ്ലസ്
വണ്‍ പ്രവേശനത്തിന്
എത്ര തവണ കേന്ദ്രീകൃത
അലോട്ട്മെന്റ്
നടത്താനാണ്
ഉദ്ദേശിക്കുന്നത് ;
(ഡി)
ഓണ്‍ലൈന്‍
അപേക്ഷ സമര്‍പ്പിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
ഭേദഗതി വരുത്താനുള്ള
അവസരം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ
;എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ?
പുതിയ
ഹയര്‍ സെക്കന്ററി സ്കൂളുകള്‍
1073.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം പുതുതായി ഹയര്‍
സെക്കന്ററി സ്കൂളുകള്‍
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വെളിപ്പെടുത്താമോ
;
(ബി)
ഉണ്ടെങ്കില്‍
കഴിഞ്ഞ വര്‍ഷം
സര്‍ക്കാര്‍, എയ്ഡഡ്,
അണ് എയ്ഡഡ് മേഖലകളില്‍
പ്ലസ് വണ്‍ സീറ്റുകള്‍
ഒഴിഞ്ഞ് കിടക്കവേ പുതിയ
ഹയര്‍ സെക്കന്ററി
സ്കൂളുകള്‍
അനുവദിയ്ക്കുന്നതിന്റെ
കാരണം വെളിപ്പെടുത്താമോ
;
(സി)
കുട്ടികളുടെ
എണ്ണം, അടിസ്ഥാന
സൗകര്യം തുടങ്ങിയവ പഠന
വിധേയമാക്കാതെ പുതിയ
ഹയര്‍ സെക്കന്ററി
സ്കൂളുകള്‍
തുടങ്ങിയാല്‍ ആയത്
ഭാവിയില്‍ സര്‍ക്കാരിന്
വലിയ ബാധ്യതയാകുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ ?
ഹയര്‍
സെക്കണ്ടറി കോമേഴ്സ് അദ്ധ്യാപക
ഒഴിവുകള്‍
T 1074.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി കോമേഴ്സ്
(സീനിയര്‍/ജൂനിയര്‍,
നോണ്‍ വൊക്കേഷണല്‍)
അദ്ധ്യാപകരുടെ എത്ര
ഒഴിവുകള്‍
പി.എസ്സ്.സി.-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
(ബി)
ഇതില്‍
സീനിയര്‍ ജൂനിയര്‍
വിഭാഗങ്ങളിലായി എത്ര
പേരെ പി.എസ്സ്.സി.
അഡ്വൈസ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
തസ്തികകളിലെ എല്ലാ
ഒഴിവുകളും
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളില്‍
അനുവദിച്ച സീറ്റുകള്‍
1075.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ എത്ര
സീറ്റുകള്‍
അനുവദിച്ചിട്ടുണ്ട്,
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
2012
-13,2013-14, 2014-15
അദ്ധ്യയന വര്‍ഷങ്ങളില്‍
ഓരോ ജില്ലയിലും എത്ര
സീറ്റുകള്‍
അനുവദിച്ചിരുന്നു ;
അതില്‍ എത്ര സീറ്റുകള്‍
ഒഴിഞ്ഞു കിടന്നു ;
വിശദമാക്കാമോ;
(സി)
കുട്ടികളുടെ
എണ്ണം കണക്കിലെടുക്കാതെ
ബാച്ചുകള്‍ അനുവദിച്ചത്
മൂലമാണ് സീറ്റുകള്‍
ഒഴിഞ്ഞു കിടക്കുന്നത്
എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഏങ്കില്‍
ഇത് പരിഹരിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിയ്ക്കാനുദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്‍ഡറി കോമേഴ്സ്
അധ്യാപകരുടെ ഒഴിവുകള്‍
1076.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍ സെക്കന്‍ഡറി
കോമേഴ്സ് അധ്യാപകരുടെ
ജൂനിയര്‍, സീനിയ൪
വിഭാഗങ്ങളില്‍ എ്രത
സ്ഥിരം ഒഴിവുകള്‍
31.3.2015 വരെ
നിലവിലുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ എ്രത എണ്ണം
പി.എസ്.സി .ക്ക്
റിപ്പോര്‍ട്ട്
ചെയതിട്ടുണ്ട്;
(സി)
ഇനി
റിപ്പോര്‍ട്ട്
ചെയ്യാനുള്ള ഒഴിവുകള്‍
എ്രതയാണ്;
(ഡി)
നിലവിലുള്ള
എല്ലാ ഒഴിവുകളും
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
തസ്തികകളിലേക്കുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതില്‍
നിന്നു്എത്രപേര്ക്ക്
നിയമനം
നല്കിയെന്നറിയിക്കുമോ
(എഫ്)
റാങ്ക്
ലിസ്റ്റിലുള്ള മുഴുവന്‍
പേര്‍ക്കും നിയമനം
നല്കാന് നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ജി)
അഡ്വെെസ്
അയച്ചിട്ടും ജോയിന്‍
ചെയ്യാത്ത ജൂനിയര്‍
/സീനിയര്‍ ടീച്ചർമാരുടെ
കണക്ക്
വ്യക്തമാക്കാമോ;
പ്രസ്തുത ഒഴിവുകള്‍കൂടി
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
ഹയര്‍
സെക്കന്‍ഡറി, വൊക്കേഷണല്‍
ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍
1077.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
മുതല്‍ 2015 വരെ ഹയര്‍
സെക്കന്‍ഡറി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി
വിഭാഗങ്ങളില്‍ ഓരോ
വര്‍ഷവും എത്ര
സീറ്റുകള്‍ വീതം
ഉണ്ടായിരുന്നുവെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമാ ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍ എത്ര
വീതം ഹയര്‍
സെക്കന്‍ഡറി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി സീറ്റുകളും
സ്കൂളുകളും
വര്‍ദ്ധിപ്പിച്ചതായി
പ്രത്യേകം കണക്ക്
ലഭ്യമാക്കുമോ ?
എച്ച്.എസ്.എസ്.ടി
അദ്ധ്യാപക തസ്തികകളിലെ
പ്രശ്നങ്ങള്‍
1078.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
വിഭാഗത്തില്‍
നിലനില്‍ക്കുന്ന
എച്ച്.എസ്.എസ്.ടി
സീനിയര്‍, ജൂനിയര്‍
വിഭാഗം അദ്ധ്യാപക
തസ്തികകളില്‍
ഉണ്ടായിരിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നയം വ്യക്തമാക്കാമോ;
(ബി)
2015
മെയ് 31 വരെയുള്ള
കണക്ക് അനുസരിച്ച്
ഹയര്‍ സെക്കണ്ടറി
ഡയറക്ടറേറ്റില്‍
എച്ച്.എസ്.എസ്.ടി
ഹിന്ദി സീനിയര്‍
വിഭാഗത്തില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ എത്രയും വേഗം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമോ; എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്തു
എന്നറിയിക്കാമോ?
എച്ച്.എസ്.എസ്.റ്റി
സീനിയര്‍ തസ്തികയിലെ നിയമനം
1079.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എച്ച്.എസ്.എസ്.റ്റി
സീനിയര്‍
തസ്തികയിലേയ്ക്ക്
നേരിട്ടുള്ള നിയമനം
റദ്ദാക്കിക്കൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത ഒഴിവുകള്‍ ഏത്
രീതിയില്‍ നികത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ക്ക്
ആനുപാതികമായി ജൂനിയര്‍
തസ്തികയില്‍
നേരിട്ടുള്ള നിയമനം
നടത്തുമോ;
(ഡി)
എങ്കില്‍
പ്രസ്തുത ഉത്തരവുകള്‍
തസ്തികമാറ്റം വഴിയുള്ള
നിയമനത്തിനും
ബാധകമാണോ; വിശദവിവരം
നല്‍കുമോ?
എച്ച്.എസ്.എസ്.റ്റി
മാരുടെ പൊതു സ്ഥലമാറ്റം
1080.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഹയര്‍ സെക്കന്ററി
വിദ്യാഭ്യാസ വകുപ്പില്‍
എച്ച്.എസ്.എസ്.റ്റി.
-മാര്‍ക്ക് പൊതു
സ്ഥലമാറ്റത്തിനുള്ള
മാനദണ്ഡങ്ങള്‍
നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ
; ആയത്
അംഗീകരിച്ചിട്ടുണ്ടോ ;
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
മാനദണ്ഡ പ്രകാരം
എച്ച്.എസ്.എസ്.റ്റി. -
മാരുടെ 2015 വര്‍ഷത്തെ
പൊതു
സ്ഥലമാറ്റത്തിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പൊതു
സ്ഥലമാറ്റം ഈ വര്‍ഷം
നടത്തുന്നതിനു
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍ ഉണ്ടോ ;
വ്യക്തമാക്കുമോ ;
(ഡി)
സാങ്കേതിക
തടസ്സങ്ങള്‍ പരിഹരിച്ച്
മാനദണ്ഡങ്ങള്‍
അനുസരിച്ചുള്ള
സ്ഥലംമാറ്റത്തിനുള്ള
നടപടികള്‍ ഈ വര്‍ഷം
തന്നെ സ്വീകരിക്കുമോ ;
ഈ അധ്യയന വര്‍ഷം തന്നെ
എച്ച്.എസ്.എസ്.റ്റി.-
മാരുടെ പൊതുസ്ഥലം
മാറ്റം നടക്കുമോ എന്ന്
വിശദമാക്കുമോ ?
സൗജന്യ
സ്കൂള്‍ യൂണിഫോം പദ്ധതി
1081.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
എയ്ഡഡ് സ്കൂളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യമായി യൂണിഫോം
നല്കുന്ന പദ്ധതി ഈ
അദ്ധ്യയന വര്‍ഷവും
നടപ്പാക്കുന്നുണ്ടോ;
(ബി)
കഴിഞ്ഞവര്‍ഷം
കേന്ദ്രീകൃതമായി
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
ഏജന്‍സി വഴി മാത്രം
യൂണിഫോം വിതരണം
ചെയ്തതുമൂലം അദ്ധ്യയന
വര്‍ഷം
അവസാനിക്കാറായിട്ടും പല
സ്ക്കൂളുകളിലും യൂണിഫോം
എത്തിയിരുന്നില്ല
എന്നതു പരിഗണിച്ച് ഈ
വര്‍ഷം അതാത് സ്കൂള്‍
ഹെഡ്മാസ്റ്റര്‍മാര്‍ക്ക്
യൂണിഫോമിനുള്ള തുക
നേരിട്ടു നല്കാന്
തയ്യാറാകുമോ;
(സി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് വില വളരെ
ഉയര്‍ന്ന
സാഹചര്യത്തില്‍,
യൂണിഫോമിന് നല്കുന്ന
തുക വര്‍ദ്ധിപ്പിച്ചു
നല്കാന് തയ്യാറാകുമോ?
അരൂര്‍
മണ്ഡലത്തിലെ എസ്. എസ്. എ.
പ്രവര്‍ത്തനങ്ങള്‍
1082.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എസ്. എസ്. എ.
ഫണ്ടില്‍
ഉള്‍പ്പെടുത്തി അരൂര്‍
മണ്ഡലത്തിലെ
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
നടന്നിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
പത്താം
തരം പാസ്സായവരുടേ കണക്ക്
1083.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും
എസ്.എസ്.എല്‍.സി.
പാസ്സായ
വിദ്യാര്‍ത്ഥികളുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍
സി.ബി.എസ്.ഇ. പത്താം
തരം പാസ്സായിരുന്നവര്
എത്ര വീതമായിരുന്നു ;
പ്രത്യേകം കണക്കുകള്‍
ലഭ്യമാക്കുമോ ?
സൗജന്യ
സ്കൂള്‍ യൂണിഫോം പദ്ധതി
1084.
ശ്രീ.എ.കെ.ബാലന്
,,
രാജു എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സൗജന്യ യൂണിഫോം പദ്ധതി
എത്രത്തോളം ഫലപ്രദമായി
നടപ്പാക്കി .
ഇല്ലെങ്കിൽ കാരണം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
യൂണിഫോം
വിതരണത്തില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്തുണ്ടായിരുന്ന
നടപടി ക്രമങ്ങളില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളത് ;
ഇതിനുള്ള
കാരണമെന്തെന്ന്
വിശദമാക്കാമോ ;
(സി)
അര്‍ഹതപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത പദ്ധതിയുടെ
പ്രയോജനം യഥാസമയം
ലഭിക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷമുള്ള
യൂണിഫോം വിതരണത്തില്‍
തുടര്‍ച്ചയായി
ന്യൂനതകള്‍
സംഭവിക്കുന്നു എന്ന
ആക്ഷേപം
വിലയിരിത്തിയിട്ടുണ്ടോ:
(ഇ)
കഴിഞ്ഞ
അദ്ധ്യയനവര്‍ഷത്തെ
യൂണിഫോം വിതരണം
സര്‍ക്കാര്‍- എയിഡഡ്
മേഖലയില്‍ എന്നാണ്
പൂര്‍ത്തിയായതെന്നും
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയിട്ടുണ്ടെന്നും
യൂണിഫോമിന് വകയിരുത്തിയ
ഫണ്ടും ചെലവായ തുകയും
എത്രയെന്നുമുള്ള
വിവരങ്ങള്‍ നല്‍കാമോ ;
കുടിശ്ശിക
നല്‍കാനുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(എഫ്)
നടപ്പ്
അദ്ധ്യയന
വര്‍ഷാരംഭത്തില്‍ തന്നെ
യൂണിഫോം വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
കരകുളം
ഗവണ്മെന്റ് എച്ച്.എസ്.എസിലെ
എച്ച്.എസ്.എസ്.റ്റി മലയാളം
(സീനിയര്‍) തസ്തിക ഒഴിവ്
1085.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ കരകുളം
ഗവണ്മെന്റ്
എച്ച്.എസ്.എസ്. -ലെ
എച്ച്.എസ്.എസ്.റ്റി.
മലയാളം (സീനിയര്‍)
തസ്തിക നിലവില്‍
ഒഴിഞ്ഞു കിടക്കുകയാണോ ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക് സ്ഥലം
മാറ്റം
ലഭിക്കുന്നതിനായി എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ ; ഇത്
ഏതെല്ലാം ജില്ലകളില്‍
നിന്നാണെന്ന്
അറിയിക്കുമോ ;
(സി)
പ്രസ്തുത
തസ്തികയിലേക്ക് സ്ഥലം
മാറ്റം
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
മുന്‍ഗണനാ ക്രമത്തില്‍
വിശദമാക്കുമോ ?
എയ്ഡഡ്
വിദ്യാലയങ്ങള്‍
1086.
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര അണ്
എയ്ഡഡ് വിദ്യാലയങ്ങള്‍
എയ്ഡഡ്
വിദ്യാലയങ്ങളാക്കി
മാറ്റി ;
(ബി)
ജില്ല
തിരിച്ച് വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
അതിനുവേണ്ടി
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെന്ന്
വ്യക്തമാക്കാമോ ?
കഴിഞ്ഞ
അദ്ധ്യയനവര്‍ഷം
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ പുതുതായി
അനുവദിച്ച ഹയര്‍സെക്കന്ററി
കോഴ്സുകള്‍
1087.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അദ്ധ്യയനവര്‍ഷം
പുതുതായി എത്ര
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍
ഹയര്‍സെക്കന്ററി കോഴ്സ്
അനുവദിച്ചിട്ടുണ്ട്എന്ന്
സ്കൂളുകളുടെ പേരും,
അനുവദിക്കപ്പെട്ട
കോഴ്സും, ഓരോ ബാച്ചിലും
അനുവദനീയമായ
കുട്ടികളുടെ എണ്ണവും
സഹിതം വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ കഴിഞ്ഞ
വര്‍ഷം കുട്ടികളെ
ലഭിക്കാതിരുന്നതു മൂലം
പ്ലസ് വണ്‍ ബാച്ചുകള്‍
ആരംഭിക്കാന്‍
കഴിയാതിരുന്ന
സ്കൂളുകളുടെ പട്ടിക
ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
സ്കൂളുകളില്‍ ചില
സ്കൂളുകള്‍ ഈ അദ്ധ്യയന
വര്‍ഷം പ്ലസ് വണ്‍
പ്രവേശനത്തിനുള്ള
നടപടികളില്‍ നിന്നും
ഒഴിവാക്കപ്പെട്ടിട്ടുണ്ടോ
; എത്ര സ്കൂളുകളാണ്
ഇങ്ങനെ
ഒഴിവാക്കപ്പെട്ടത് ;അവ
ഏതൊക്കെ ;
എന്തുകൊണ്ടാണ് ഇങ്ങനെ
സംഭവിച്ചത് ?
(ഡി)
റാന്നി
നിയോജക മണ്ഡലത്തില്‍
ഹയര്‍സെക്കന്ററി കോഴ്സ്
അനുവദിക്കപ്പെട്ട
ഗവണ്മെന്റ് ഹൈസ്കൂള്‍
കീക്കോഴൂര്‍,
ഇത്തരത്തില്‍ ഈ
വര്‍ഷത്തെ പ്രവേശന
നടപടികളില്‍ നിന്നും
ഒഴിവാക്കപ്പെട്ടത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
തിരുത്തി പ്രവേശന
നടപടികളാരംഭിക്കാന്‍
ഉത്തരവു
നല്‍കുന്നതിനായി റാന്നി
എം.എല്‍.എ യും, സ്കൂള്‍
പി.റ്റി.എ യും നല്കിയ
നിവേദന പ്രകാരം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ; ഇതിനായി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഉത്തരവിന്റെ
പകര്പ്പ്ഹാജരാക്കാമോ ?
അടൂര്‍
വിദ്യാഭ്യാസജില്ലാ രൂപീകരണം
1088.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടൂര്‍
വിദ്യാഭ്യാസ ജില്ല
രൂപീകരിക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ ; അടൂര്‍
വിദ്യാഭ്യാസ ജില്ലാ
രൂപീകരണത്തിനുള്ള
കാലവിളംബത്തിന്റെ കാരണം
വിശദമാക്കുമോ ;
(ബി)
അദ്ധ്യാപകരുടെയും/പൊതുജനങ്ങളുടെയും
നിരന്തര ആവശ്യമായ
പ്രസ്തുത
വിദ്യാഭ്യാസജില്ലാ
രൂപീകരണം സമയബന്ധിതമായി
പരിഗണിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ശ്രീമതി
കെ. എം.സ്വപ്നകുമാരിക്ക്
ആശ്രിതനിയമനം
1089.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൈനിക
സേവനത്തിലിരിക്കെ
മരണപ്പെട്ട നായിക്
മനോജ്കുമാറിന്റെ ഭാര്യ
ശ്രീമതി കെ.
എം.സ്വപ്നകുമാരിക്ക്
കണ്ണൂര്‍ ജില്ലയില്‍
എല്‍.ഡി. ക്ലാര്‍ക്ക്
തസ്തികയില്‍
ആശ്രിതനിയമനം
അനുവദിച്ചുകൊണ്ടുള്ള
പൊതുഭരണ വകുപ്പിന്റെ
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ശ്രീമതി
കെ.
എം.സ്വപ്നകുമാരിക്ക്നിയമന
ഉത്തരവ് നല്‍കാനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ ?
അതുല്യം
പദ്ധതി
1090.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അതുല്യം പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
പദ്ധതി
ആരെല്ലാമായി
സഹകരിച്ചാണ്
നടത്തുന്നത് ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ ?
സംസ്ഥാന
സ്കൂള്‍ കലോത്സവത്തില്‍
അപ്പീല്‍ വഴി
പങ്കെടുക്കുന്നവരുടെ
എണ്ണത്തിലുളള വ൪ദ്ധനവ്
1091.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
അദ്ധ്യയന വര്‍ഷത്തെ
സംസ്ഥാന സ്കൂള്‍
കലോത്സവത്തില്‍ വിവിധ
മത്സരങ്ങളിലായി എത്ര
കുട്ടികള്‍
പങ്കെടുത്തു;
(ബി)
ഇതില്‍
ജില്ലാ മത്സരങ്ങളില്‍
വിജയിച്ച് അര്‍ഹത
നേടിയവര്‍
എത്രയായിരുന്നു;
അപ്പീല്‍ വഴി
പങ്കെടുത്തവരുടെ
എണ്ണമെത്ര;
(സി)
വര്‍ഷം
പ്രതി അപ്പീലുകളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നത്
കലോത്സവത്തെ
എങ്ങനെയെല്ലാം
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
അപ്പീലുകളുടെ
ബാഹുല്യം സംബന്ധിച്ച്
ഹൈക്കോടതി പരമാര്‍ശം
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
അപ്പീലുകളുടെ
എണ്ണം
കുറയ്ക്കുന്നതിനും
കലോത്സവം കൂടുതല്‍
കാര്യക്ഷമമായി
നടത്തുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
കലോത്സവ മാന്വലില്‍
മാറ്റം വരുത്തുവാന്‍
ഉദ്ദേശ്യമുണ്ടോ?
സ്കൂള്‍
പാഠപുസ്തക അച്ചടി
1092.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
അധ്യയന വര്‍ഷത്തേക്ക്
ആവശ്യമായ സ്കൂള്‍
പാഠപുസ്തക അച്ചടി
നിര്‍വ്വഹിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമായി അറിയിക്കുമോ;
(ബി)
നടപ്പ്
അധ്യയന വര്‍ഷത്തെ
സ്കൂള്‍ പാഠപുസ്തക
അച്ചടി ജോലികള്‍
സര്‍ക്കാര്‍ പ്രസ്സുകളെ
ഏല്പിച്ചത്
എന്നുമുതലാണ് എന്നു
വ്യക്തമാക്കുമോ;
(സി)
അച്ചടി
നിര്‍വ്വഹിക്കാനാവശ്യമായ
പേപ്പറും മഷിയും
ഉള്‍പ്പെടെയുള്ള
സംവിധാനങ്ങള്‍ അച്ചടി
വകുപ്പിന്
എത്തിക്കുവാന്‍
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആരെയെന്ന്
അറിയിക്കുമോ;
(ഡി)
വിദ്യാഭ്യാസ
വകുപ്പും അച്ചടി
വകുപ്പും നേരിട്ട്
ഇത്തരം പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നതിന്
തടസ്സങ്ങളുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
അംഗീകൃത
സ്കൂളുകള്‍
1093.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അംഗീകൃത
സ്കൂളുകള്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ട്;
(ബി)
അംഗീകാരമില്ലാതെ
സ്റ്റേറ്റ് സിലബസ്സില്‍
പ്രവര്‍ത്തിക്കുന്ന
അണ് എയ്ഡഡ്
സ്കൂളുകള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
അപേക്ഷ
ക്ഷണിച്ചിരുന്നത് ഏത്
തീയതിയിലായിരുന്നു ;
എത്ര തവണ സമയം
നീട്ടിക്കൊടുത്തുവെന്നും
ലഭിച്ച അപേക്ഷകള്‍
എത്രയായിരുന്നുവെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
ഇതില്‍
അംഗീകാരം
നല്‍കുന്നതിനായി
തെരെഞ്ഞെടുത്ത
സ്കളുകള്‍ എത്രയാണെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ ;
(ഡി)
ഏത്
മാനദണ്ഡ
പ്രകാരമാണ്അംഗീകാരത്തിനുള്ള
അര്‍ഹത നിര്‍ണയിച്ചത് ;
മാനദണ്ഡങ്ങള്‍
എന്തായിരുന്നുവെന്നും
ഏത് തലത്തിലാണ്
അംഗീകാരം
നല്‍കിയതെന്നും
അറിയിക്കുമോ ;
(ഇ)
ഇത്
മൂലം അടച്ചുപൂട്ടല്‍
ഭീഷണിയിലായ സ്കൂളുകള്‍
എത്രയാണ്; എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്;
അംഗീകൃത
അണ്‍എയ്ഡഡ്
ഹയര്‍സെക്കന്ററി
സ്കൂളുകള്‍
1094.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
അംഗീകൃത അണ്‍എയ്ഡഡ്
ഹയര്‍സെക്കന്ററി
സ്ക്കൂളുകള്‍
പ്രവര്‍ത്തിക്കുവെന്നത്
സംബന്ധിച്ച കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
സ്ക്കൂളുകളില്‍ കേരള
വിദ്യാഭ്യാസ ചട്ടം
XXXII അനുശാസിക്കുന്ന
യോഗ്യതയുളള അധ്യാപകരാണ്
പഠിപ്പിക്കുന്നതെന്ന്
ഉറപ്പാക്കുന്നതിനുളള
സംവിധാനം
നിശ്ചയിച്ചുകൊണ്ട്
കെ.ഇ.ആര് ചട്ടം ഉണ്ടോ
; എങ്കില്‍ പ്രസ്തുത
ചട്ടത്തിന്റെ
പ്രസക്തഭാഗം
ലഭ്യമാക്കാമോ ;
(സി)
ഇല്ലെങ്കില്‍
ഇത് സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ഡി)
തിരുവനന്തപുരം
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ക്കൂളുകളിലെ
അധ്യാപകരുടെ യോഗ്യത
ഏറ്റവും അവസാനം
പരിശോധിച്ചത് എന്നാണ് ;
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് നല്‍കാമോ?
കേന്ദ്ര
വിദ്യാഭ്യാസ അവകാശ നിയമം
1095.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേന്ദ്ര വിദ്യാഭ്യാസ
അവകാശ നിയമം
നടപ്പാക്കുന്ന നടപടി
ഏത് ഘട്ടത്തിലാണ് എന്ന്
വിശദമാക്കാമോ;
(ബി)
ഈ
നിയമപ്രകാരം
അംഗീകാരമില്ലാത്ത
സ്കൂളുകള്‍ക്ക്
സംസ്ഥാനത്ത്
പ്രവര്ത്തനാനുമതിയുണ്ടോയെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിയമം സംസ്ഥാനത്ത്
നടപ്പില്‍
വരുത്തുന്നതിന്
മുമ്പായി അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സി. ബി. എസ്. ഇ.
സ്കൂളുകള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട് എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വിദ്യാഭ്യാസ
അവകാശ നിയമത്തിന്റെ
അന്ത:സത്ത
പരിഗണിയ്ക്കാതെ
അടിസ്ഥാന സൗകര്യങ്ങള്‍
ഇല്ലാത്തതും
വ്യവസ്ഥകള്‍
പാലിക്കാത്തതുമായ
സി.ബി.എസ്.ഇ.
സ്കൂളുകള്‍ക്ക് യഥേഷ്ടം
അംഗീകാരം നല്‍കുന്നത്
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ
നിലനില്പിനെ
പ്രതികൂലമായി
ബാധിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിയ്ക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
അനധികൃത
സ്ക്കൂളുകള്‍ക്ക്
അംഗീകാരം
1096.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗീകാരമില്ലാത്ത
സ്കൂളുകള്‍ക്ക്
അംഗീകാരം നല്കുന്നതു
മൂലം നിലവിലുള്ള
സ്കൂളുകള്‍
അടച്ചുപൂട്ടപ്പെടുമോ
എന്ന കാര്യം പ്രത്യേകം
പരിശോധിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
എയ്ഡഡ് സ്തൂളുകളുടെ
പരിധിക്കകത്ത്
പ്രവര്‍ത്തിച്ചുവന്ന
അംഗീകാരമില്ലാത്ത എത്ര
സ്കൂളുകള്‍ക്ക്
ഇപ്പോള്‍ അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
അണ്
എക്കണോമിയ്ക്കായിട്ടും
അടച്ചുപൂട്ടാതിരുന്ന
ഏതെല്ലാം സ്കൂളുകളുടെ
അടുത്തുള്ള അനധികൃത
സ്കൂളുകള്‍ക്ക്
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
അണ് എക്കണോമിക്
സ്കൂളുകള്‍ എത്രയെന്നും
തസ്തിക നഷ്ടപ്പെട്ട
അദ്ധ്യാപകര്‍
എത്രയെന്നും
പ്രൊട്ടക്ടഡ്
അദ്ധ്യാപകര്‍
എത്രയെന്നും
അറിയിക്കുമോ?
അഡ്വെെസ്
മെമ്മോ ലഭിച്ചിട്ടും നിയമനം
ലഭിക്കാത്ത അദ്ധ്യാപക
തസ്തികകൾ
1097.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
L.P,
UP, H.S , H.S.S എന്നീ
ക്രമത്തില്‍
സ്കൂളുകളില്‍
അദ്ധ്യാപകരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന് റവന്യൂ
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ ;
(ബി)
അഡ്വെെസ് മെമ്മോ
ലഭിച്ചിട്ടും അദ്ധ്യാപക
തസ്തികയില്‍ നിയമനം
ലഭിക്കാത്ത
അവസ്ഥയുണ്ടോ; അഡ്വെെസ്
മെമ്മോ ലഭിച്ച് നിയമനം
കാത്ത് കഴിയുന്ന എത്ര
ഉദ്യോഗാര്ത്ഥികളുണ്ടെന്ന്
അറിയിക്കാമോ; ഇവർക്ക്
അഡ്വെെസ് മെമ്മോ
ലഭിച്ചിട്ട് എത്ര
കാലമായി എന്നും
അറിയിക്കാമോ;;
(സി)
മലപ്പുറം
ജില്ലയില്‍ LP, UP
അദ്ധ്യാപക
തസ്തികയിലേയ്ക്ക്
അഡ്വെെസ് മെമ്മോ
ലഭിച്ച എത്ര SC/ST
ഉദ്യോഗാര്ത്ഥികളുണ്ടെന്ന്
അറിയിക്കാമോ;
ഇവര്‍ക്ക് അഡ്വെെസ്
ലഭിച്ചിട്ട് എത്ര
കാലമായി; നിയമനം
നല്‍കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടാണെന്നും
അറിയിക്കാമോ;
(ഡി)
SC
ST
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കേണ്ടിയിരുന്ന
തസ്തികകളില്‍
മറ്റുള്ളവരെ
നിയമിക്കുകയുണ്ടായോ;
വിശദീകരണം നല്‍കാമോ;
ഇത് സംബന്ധിച്ച്
പരിശോധിക്കാന്‍
തയാറാകുമോ?
കണ്ണൂര്‍
ജില്ലയിലെ മലയാളം അദ്ധ്യാപക
നിയമനം
T 1098.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ നിലവില്‍
വന്ന മലയാളം അദ്ധ്യാപക
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേരെ
നിയമിച്ചു ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്ന്
അവസാനിക്കും ;
വ്യക്തമാക്കാമോ ;
(സി)
2015
മാര്‍ച്ച് 31 വരെ
പ്രസ്തുത തസ്തികയില്‍
എത്ര ഒഴിവുകള്‍
ഉണ്ടായിരുന്നു ; ആയത്
പി. എസ്. സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ ?
അനംഗീകൃത
അണ്‍എയ്ഡഡ് സ്കൂളുകള്‍
1099.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
അംഗീകാരം നല്കിയ
അനംഗീകൃത അണ് എയ്ഡഡ്
സ്കൂളുകള്‍ എത്രയാണ് ;
ഇവയ്ക്ക് അംഗീകാരം
നല്‍കുന്നതിനെതിരെ
ലഭിച്ചിരുന്ന പരാതികള്‍
എത്രയായിരുന്നു ;
(ബി)
അനംഗീകൃത
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്കിയതിന്റെയും
സി.ബി.എസ്.ഇ.
സ്കൂളുകള്‍ക്ക്
എന്‍.ഒ.സി.
നല്കിയതിന്റെയും
ഫലമായി എത്ര
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകള്‍ അണ്
എക്കണോമിക് ഭീഷണിയില്‍
അകപ്പെട്ടിട്ടുണ്ട് ;
ഡിവിഷന് നഷ്ടപ്പെട്ടതു
വഴി തൊഴില്‍
നഷ്ടപ്പെട്ട മൊത്തം
അധ്യാപകരുടെ എണ്ണം
അവയില്‍ പ്രൊട്ടക്റ്റ്
ചെയ്യപ്പെട്ട
അധ്യാപകരുടെ എണ്ണം ;
അടച്ചുപൂട്ടല്‍
ഭീഷണിയിലായ മൊത്തം
സ്കൂളുകള്‍ ;
പ്രവര്‍ത്തനം ഇതിനകം
പൂര്‍ണ്ണമായും നിലച്ചവ
എന്നിവ സംബന്ധിച്ച
വിവരങ്ങള്‍ നല്‍കുമോ ?
അടിസ്ഥാന
സൗകര്യങ്ങളുടെ അപര്യാപ്തത
1100.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല സ്കൂളുകളിലും
അടിസ്ഥാന സൗകര്യം
ഇല്ലാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
ഇത്തരം
സ്ഥാപനങ്ങളില്‍
അടിസ്ഥാന സൗകര്യം
വികസിപ്പിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട് ?
അദ്ധ്യാപക
-വിദ്യാര്‍ത്ഥി അനുപാതം
1101.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
-വിദ്യാര്‍ത്ഥി അനുപാതം
പരിഷ്ക്കരിക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശം
നിലവിലുണ്ടോ
;ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ ?
അദ്ധ്യാപക
ബാങ്ക്
1102.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അദ്ധ്യാപക ബാങ്കിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണ് ; നിലവില്‍
എത്ര അദ്ധ്യാപകര്‍
ഇതിലുണ്ട്;
(ബി)
പ്രസ്തുത
അദ്ധ്യാപകരെ റഗുലറൈസ്
ചെയ്യുന്നതിന്
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോയെന്ന്
വിശദമാക്കുമോ ?
സ്ക്കൂള്
വിദ്യാര്‍ത്ഥികള്‍ക്കുളള
പാഠപുസ്തകവിതരണം
1103.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
പി.ടി.എ. റഹീം
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഈ അദ്ധ്യയന
വര്‍ഷത്തില്‍
ആവശ്യമുള്ള
പാഠപുസ്തകങ്ങള്‍
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
(ബി)
ഇതില്‍
ഏതെല്ലാം
ക്ലാസുകളിലേക്കുള്ള
പാഠപുസ്തകങ്ങളുടെ
അച്ചടി
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ട് ;
വ്യക്തമാക്കാമോ ;
(സി)
അച്ചടി
പൂര്‍ത്തീകരിച്ച്
വിതരണത്തിന്
നല്‍കിയിട്ടുള്ള
പുസ്തകങ്ങള്‍
എത്രയെന്ന് അറിയിക്കാമോ
;
(ഡി)
ഏതെല്ലാം
ഏജന്‍സികള്‍ വഴിയാണ്
അച്ചടി
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത് ; ഓരോ
ഏജന്‍സിക്കും എത്ര വീതം
പുസ്തകങ്ങളുടെ
അച്ചടിയാണ്
നല്‍കിയിട്ടുള്ളത് ;
വിശദമാക്കാമോ ;
(ഇ)
ഗവണ്മെന്റ്
പ്രസില്‍ അച്ചടിക്ക്
വേണ്ട കടലാസും മഷിയും
സി.ഡി.യും
നല്‍കിയിരുന്നില്ല എന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)
പാഠപുസ്തകങ്ങളുടെ
അച്ചടിക്ക് വേണ്ട
കടലാസ് ഓര്‍ഡര്‍
നല്‍കുന്നതിന് താമസം
ഉണ്ടായിരുന്നോ ;
എങ്കില്‍ കാരണം
വിശദമാക്കാമോ ?
കാസര്‍ഗോഡ്
ജില്ലയിലെ ഇരിയണ്ണി
പി.എ.എല്‍.പി. സ്കൂള്‍
ഏറ്റെടുക്കൽ
1104.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഇരിയണ്ണി
പി.എ.എല്‍.പി. സ്കൂള്‍
സര്‍ക്കാര്‍
ഏറ്റെടുത്ത് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഉത്തരവ്
പുറപ്പെടുവിച്ചതിനു
ശേഷം ഈ സ്കൂളിന്റെ പേര്
ബന്ധപ്പെട്ട രേഖകളില്‍
ജി.എല്‍.പി സ്കൂളായി
നാമകരണം
ചെയ്തിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(സി)
സ്കൂള്‍
ഏറ്റെടുത്ത്
വര്‍ഷങ്ങളായിട്ടും
നിലവിലുള്ള
ജീവനക്കാരെയും
അദ്ധ്യാപകരെയും
സര്‍വ്വീസില്‍
ഉള്‍പ്പെടുത്തുന്നതിന്
പി.എസ്.സി യുമായി
ആലോചിച്ച് ഇതുവരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
പരീക്ഷകള്‍
കുറ്റമറ്റതാക്കുന്നതിന് സംവിധാനം
1105.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരീക്ഷകള്‍
കുറ്റമറ്റതാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതെങ്കിലും
സ്കൂളുകളിലോ
കോളേജുകളിലോ
പരീക്ഷാനടത്തിപ്പ്
റിക്കാര്‍ഡ്
ചെയ്യുന്നതിനുള്ള
സംവിധാനം
ഒരുക്കിയിട്ടുണ്ടോ ;
എങ്കില്‍
എവിടെയൊക്കെയാണെന്ന്
അറിയിക്കുമോ ;
(സി)
പ്രധാന
പരീക്ഷകള്‍
കുറ്റമറ്റതാക്കുന്നതിന്
ഇത്തരം സംവിധാനം
ഉപയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ ?
അധ്യാപകരുടെ
നിയമന രീതി
1106.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂള്
അധ്യാപകരുടെ നിയമന രീതി
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
നിയമനം
ലഭിക്കാന്‍ കെ - ടെറ്റ്
പരീക്ഷ പാസാകണമെന്ന
വ്യവസ്ഥ നിലവിലുണ്ടോ ;
(സി)
ടി.ടി.സി.
, ബി.എഡ്. തുടങ്ങിയ
കോഴ്സുകള്‍
വിജയിച്ചവര്‍ വീണ്ടും
കെ-ടെറ്റ് പരീക്ഷ
പാസാകണമെന്ന വ്യവസ്ഥ
കൊണ്ടുവരാനിടയായ
സാഹചര്യം വിശദമാക്കുമോ
;
(ഡി)
നിലവില്‍
ഓരോ വിഭാഗത്തിലുമായി
എത്ര പേര് കെ - ടെറ്റ്
പരീക്ഷ
എഴുതിയിട്ടുണ്ടെന്നും
അതില്‍ എത്ര പേര്
വിജയിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ ?
സര്‍ക്കാര്‍
സ്വകാര്യ സ്കൂളുകള്‍,
വിദ്യാര്‍ത്ഥി
ഹോസ്റ്റലുകള്‍
എന്നിവിടങ്ങളിലെ അടിസ്ഥാന
സൗകര്യങ്ങൾ
1107.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുള്ള
സര്‍ക്കാര്‍ - സ്വകാര്യ
സ്കൂളുകള്‍,
വിദ്യാര്‍ത്ഥി
ഹോസ്റ്റലുകള്‍ എന്നിവ
എത്ര എന്നും ഇവയില്‍
മതിയായ തോതില്‍ ടോയ്
ലെറ്റുകളും ശുദ്ധമായ
കുടിവെള്ളവും
സുരക്ഷിതമായ
പാചകപ്പുരകളും
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ഉണ്ടോയെന്നും 2015 -ല്‍
വിദ്യാഭ്യാസ വകുപ്പും
ആരോഗ്യ വകുപ്പും
പരിശോധിച്ചുവോ ;
(ബി)
എങ്കില്‍
എത്ര
സ്കൂളുകളില്‍/ഹോസ്റ്റലുകളില്‍
അടിസ്ഥാന സൗകര്യം
തൃപ്തികരമായുണ്ട്
എന്നും ഇല്ലാത്തവ
ഏതെല്ലാം എന്നും
വ്യക്തമാക്കുമോ ;
(സി)
ഇവ
സംബന്ധിച്ച് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ബഹു.
ഹൈക്കോടതി എത്ര
പ്രാവശ്യം നിര്‍ദ്ദേശം
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ ;
അവയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഡി)
ആരോഗ്യ
വകുപ്പ് പരിപാടിയില്‍
ഉള്‍പ്പെട്ട 'സേഫ്
കേരള' പദ്ധതി പ്രകാരം
സ്കൂളുകള്‍/വിദ്യാര്‍ത്ഥി
ഹോസ്റ്റലുകള്‍ എന്നിവ
പരിശോധിച്ച്
വിദ്യാഭ്യാസ വകുപ്പിന്
നല്കിയ
റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ച വിഷയങ്ങള്‍
എന്തെല്ലാം ;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ഇ)
ബഹു.
ഹൈക്കോടതി
സര്‍ക്കാരിനും
വിദ്യാഭ്യാസ വകുപ്പിനും
പ്രസ്തുത വിഷയം
സംബന്ധിച്ചു നല്കിയ
താക്കീത് പാലിക്കാത്ത
സ്കൂളുകള്‍ ഏതെല്ലാം ;
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
;
(എഫ്)
മൂത്രപ്പുരയില്ലാത്ത
സ്കൂളുകളിലെ
പെണ്‍കുട്ടികള്‍,
അദ്ധ്യാപികമാര്‍
എന്നിവര്‍ നേരിടുന്ന
ആരോഗ്യ പ്രശ്നങ്ങള്‍
വിദ്യാഭ്യാസ വകുപ്പും
ആരോഗ്യ വകുപ്പും കൂടി
പരിശോധിച്ചുവോ ;
എങ്കില്‍ പ്രശ്നങ്ങൾ
എന്താണെന്നും ഇതു
പരിഹരിക്കാന്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വകുപ്പിന് വകയിരുത്തിയ
തുക
1108.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ ബഡ്ജറ്റില്‍
വിദ്യാഭ്യാസ
വകുപ്പിനായി
വകയിരുത്തിയ തുകയും
ആയതിന്റെ ചെലവും പദ്ധതി
തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
ഇതില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമെന്നും തുക
ഏതെല്ലാം
പദ്ധതികള്‍ക്കായി
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ ;
(സി)
പൊതു
വിദ്യാഭ്യാസം, ഉന്നത
വിദ്യാഭ്യാസം എന്നീ
മേഖലകള്‍ക്കായി
അനുവദിച്ച തുക
എത്രയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ ?
അനാദായകരമായ
സ്കൂളുകള്‍
1109.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനാദായകരമെന്ന്
കണക്കാക്കപ്പെട്ടിട്ടുള്ള
സ്കൂളുകളുടെ ആകെ എണ്ണം
എത്രയാണ് ;
(ബി)
ഇതിന്റെ
എല്‍. പി., യു. പി,
ഹൈസ്കൂള്‍, ഹയര്‍
സെക്കണ്ടറി
വിഭാഗങ്ങളിലുള്ള കണക്ക്
സര്‍ക്കാര്‍, എയ്ഡഡ്
മേഖല തിരിച്ച് നല്‍കാമോ
?
വിദ്യാഭ്യാസ
അവകാശനിയമം
1110.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശനിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്
,വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ഇനി എന്തൊക്കെ
കാര്യങ്ങളാണ്
ചെയ്യാനുളളത് എന്ന്
വ്യക്തമാക്കുമോ;
(സി)
നിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ഇതുവരെ എത്രകോടി രൂപ
ലഭിച്ചു എന്നും ഇത്
ഏതൊക്കെ ഇനത്തില്‍
ചെലവഴിച്ചു എന്നും
വ്യക്തമാക്കുമോ;
(ഡി)
ലഭിച്ച
ഫണ്ടില്‍ നിന്നും എത്ര
രൂപ ചെലവഴിക്കാതെ
നഷ്ടപ്പെട്ടിട്ടുണ്ട്,
അതിനുളള കാരണം
വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
നടപ്പാക്കുമെന്ന്
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
1111.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിദ്യാഭ്യാസ വകുപ്പിന്
കീഴില്‍
നടപ്പാക്കുമെന്ന്
പ്രഖ്യാപിക്കപ്പെട്ട
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
സാധിക്കാത്തത് ;
(ബി)
പദ്ധതികള്‍
നടപ്പാക്കാന്‍ കഴിയാതെ
പോയതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ ?
സര്‍ക്കാര്‍
സ്കൂളുകളില്‍ പ്ലസ് ടു
കോഴ്സുകള്‍
1112.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്
ടു കോഴ്സുകള്‍
ഇല്ലാത്ത സര്‍ക്കാര്‍
സ്കൂളുകളില്‍ അവ
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
വിശദമാക്കുമോ?
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
1113.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രതിവര്‍ഷം സ്കൂള്‍
തലത്തില്‍ അര്‍ഹമായ
വിദ്യാഭ്യാസ
ആനുകൂല്യങ്ങളെ
സംബന്ധിച്ച വിശദ വിവരം
നല്‍കാമോ;
(ബി)
ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്ക്
അര്‍ഹമായ വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ വാര്‍ഷിക
അറ്റകുറ്റപ്പണികള്‍
1114.
ശ്രീ.പി.കെ.ഗുരുദാസന്
,,
കെ.കെ.ജയചന്ദ്രന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ
വാര്‍ഷിക
അറ്റകുറ്റപ്പണികള്‍
നടത്തിയിട്ടാണോ പുതിയ
അദ്ധ്യയനവര്‍ഷം
ക്ലാസ്സുകള്‍
ആരംഭിച്ചിട്ടുള്ളത്;
(ബി)
പുനരുദ്ധാരണ
പ്രവൃത്തികള്‍
നടക്കാത്തതുകാരണം
സംസ്ഥാനത്ത് ഏതെങ്കിലും
സ്കൂളുകള്‍ തുറക്കാന്‍
കഴിയാത്ത
സ്ഥിതിയുണ്ടായിട്ടുണ്ടോ;
(സി)
ശൗചാലയങ്ങളില്ലാതെ
എത്ര സ്കൂളുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവ ഈ അദ്ധ്യയന വര്‍ഷവും
തുറന്ന്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ഡി)
കുടിവെള്ളമുള്‍പ്പെടെ
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
വിവിധ ഇനങ്ങളിലായി എത്ര
കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
ഇതില്‍ എന്ത് തുക
ഇതിനകം ചെലവഴിച്ചു
എന്ന്
വെളിപ്പെടുത്താമോ?
പ്രീപ്രൈമറി
അദ്ധ്യാപകര്‍ക്ക് ഓണറേറിയം
1115.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പ്രീ-പ്രൈമറി
അദ്ധ്യാപകര്‍ക്ക്
ഓണറേറിയം
നല്കുന്നതില്
കുടിശ്ശിഖ
വരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര പേര്‍ക്കായി എത്ര
രൂപ നല്‍കാനുണ്ടെന്നും
പ്രസ്തുത കുടിശ്ശിഖ ഏത്
കാലയളവിലേതാണെന്നും
വ്യക്തമാക്കാമോ;
(സി)
തുക
യഥാസമയം വിതരണം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ?
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഉപരി പഠനത്തിനു് മുന്‍ഗണന
1116.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളില്‍
ഒന്നാം ക്ലാസ്സു മുതല്‍
പഠിച്ചുവരുന്ന
കുട്ടികളെക്കാളേറെ
മാര്‍ക്ക്
വാങ്ങുന്നതിന്, മറ്റ്
സിലബസ്സില്‍ പഠിച്ച്
7,8,9 ക്ലാസ്സുകള്‍
പൂര്‍ത്തിയാക്കി
സ്റ്റേറ്റ് സിലബസ്സുളള
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളിലേക്ക്
മാറ്റപ്പെടുന്ന
കുട്ടികള്‍ക്ക്
കഴിയുന്ന സാഹചര്യം
കണക്കിലെടുത്ത്,
സര്‍ക്കാര്‍ ,എയ്ഡഡ്
സ്കൂളുകളില്‍ ആദ്യം
മുതല്‍ പഠിക്കുന്ന
സാധാരണക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്ലസ് വണ്‍
പ്രവേശനത്തിനും മറ്റ്
കോഴ്സുകള്‍ക്കും
മുന്‍ഗണന നല്കാന് ഇൗ
സ്രക്കാര്‍
തീരുനാനിച്ചിട്ടുണ്ടോ
എന്നു പറയാമോ ?
സര്‍ക്കാര്‍/എയ്ഡഡ്
മേഖലകളിൽ പുതുതായി
അനുവദിച്ച തസ്തികകള്‍
1117.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
സര്‍ക്കാര്‍/എയ്ഡഡ്
മേഖലകളിൽ പുതുതായി
അനുവദിച്ച
സ്ഥാപനങ്ങളിലും
കോഴ്സുകളിലുമായി മൊത്തം
എത്ര തസ്തികകള്‍
സൃഷ്ടിക്കപ്പെട്ടു ;
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങളാണ് പുതുതായി
തസ്തിക സൃഷ്ടിച്ചു
കിട്ടുന്നതിനു വേണ്ടി
പരിഗണനയിലുള്ളത് ;
(സി)
ഇവയെല്ലാം
കൂടി എത്ര തസ്തികകള്‍
വരും ; അതിനായി
പ്രതിവര്‍ഷം വേണ്ടി
വരുന്ന അധിക ചെലവ് എത്ര
; വിശദാംശം
ലഭ്യമാക്കാമോ ;
(ഡി)
അനുവാദം
നല്കപ്പെട്ട
കോഴ്സുകള്‍ക്ക്
എല്ലാമായി
നിയോഗിക്കപ്പെട്ടരുടെ
നിയമനങ്ങള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ ;
അവശേഷിക്കുന്നവ എത്ര ;
വിശദാംശം ലഭ്യമാക്കാമോ
?
മഞ്ചേരിയില്‍
ടി.എച്ച്.എസ്. -ന്റെ സ്ഥലം
ഫയര്‍ സ്റ്റേഷനായി വിട്ടു
നല്‍കുന്നത്
1118.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരിയില്‍
ടി.എച്ച്.എസ്.-ന്റെ
സ്ഥലം ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനായി
വിട്ടു നല്‍കുന്നതുമായി
ബന്ധപ്പെട്ട ഫയല്‍
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
വിഷയത്തില്‍
13732/J1/എച്ച്. ഇഡി.
/2015,
ഡി.4/48423/14/ഡി.
റ്റി. ഇ. എന്നീ
ഫയലുകളില്മേല് നടപടി
വൈകുന്നതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ ;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് ഫയര്‍
സ്റ്റേഷന് സ്ഥലം
വിട്ടുനല്‍കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
അറിയിക്കാമോ ?
സ്ക്കൂളുകളുടെ
അംഗീകാരം
1119.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രവിദ്യാഭ്യാസ
അവകാശ നിയമം മറയാക്കി
എത്ര സ്ക്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട് ;
(ബി)
അനധികൃതമായി
പ്രവര്‍ത്തിച്ചുവന്ന
സ്ക്കൂളുകള്‍ക്ക്
അംഗീകാരം നല്‍കിയതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ ;
(സി)
അംഗീകാരം
നല്കിയ ഏതെങ്കിലും
സ്ക്കൂള് മാനേജ്മെന്റ്
, സര്‍ക്കാര്‍
അംഗീകരിച്ച ശമ്പളം
അധ്യാപകര്‍ക്ക്
നല്കുന്നുണ്ടോ ; ഇത്
ഉറപ്പാക്കിയത്
എങ്ങനെയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
മൂന്ന്
ഏക്കറിലധികം സ്ഥലം
ഇല്ലാത്ത ഏതെങ്കിലും
സ്ക്കൂളിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ ;
സ്ഥലമുണ്ടെന്ന് ഉറപ്പു
വരുത്തിയതെങ്ങനെയെന്ന്
വിശദീകരിക്കാമോ ;
(ഇ)
ആദ്യഘട്ടത്തിലേതിനു
പുറമെ ഏതാനും
സ്ക്കൂളുകള്‍ക്ക് കൂടി
അംഗീകാരം നല്‍കുന്നതിന്
ഡി.പി.ഐയില്‍ നിന്നും
പ്രൊപ്പോസല്‍
വാങ്ങിയിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
തീരുമാനത്തെ തുടര്‍ന്ന്
എത്ര സ്കൂളുകള്‍
അടച്ചുപൂട്ടേണ്ടതായി
വരുമെന്ന്
വ്യക്തമാക്കാമോ ?
കുട്ടനാട്ടിലെ
സര്‍വ്വശിക്ഷാ അഭിയാന് കേരള
പദ്ധതി പ്രവൃത്തികള്‍
1120.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വശിക്ഷാ
അഭിയാന് കേരള
പദ്ധതിപ്രകാരം
കുട്ടനാട്ടില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
2014-15 സാമ്പത്തിക
വര്‍ഷം എത്ര തുക വീതം
അനുവദിച്ചൂവെന്നും
ചെലവഴിച്ചൂവെന്നും
വ്യക്തമാക്കുമോ ;
(ബി)
കുട്ടനാട്ടില്‍
2014-15 സാമ്പത്തിക
വര്‍ഷത്തില്‍
സ്കൂളുകള്‍ക്ക് യൂണിഫോം
വിതരണം ചെയ്യുന്ന
പദ്ധതിയില്‍ എത്ര രൂപാ
അനുവദിച്ചുവെന്നും
ചെലവഴിച്ചൂവെന്നും
വിശദമാക്കിയ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
ഹോസ്ദുര്‍ഗ്ഗ്
ഗവണ്മെന്റ് സ്കൂളിലെ
യു.പി.എസ്.എ കന്നട വിഭാഗം
തസ്തിക
1121.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിമൂന്ന്
വര്‍ഷമായി
കാസര്‍ഗോഡ്,ഹോസ്ദുര്‍ഗ്ഗ്
ഗവണ്മെന്റ്
ഹയര്‍സെക്കണ്ടറി
സ്കൂളില്‍
നിലവിലുണ്ടായിരുന്ന
യു.പി.എസ്.എ . കന്നട
വിഭാഗം തസ്തിക
റദ്ദുചെയ്തിട്ടുണ്ടോ;
ഏങ്കില്‍ ആയതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളിൽ യു.പി.എസ്.എ
കന്നട വിഭാഗം അനുവദിച്ച
ജി.ഒ നം 4953/2000;
തീയതി 2.12.2000
പൊതുവിദ്യാഭ്യാസം എന്ന
ഉത്തരവ് അവഗണിച്ചാണോ
പ്രസ്തുത തസ്തിക റദ്ദ്
ചെയ്തിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത തസ്തിക
റദ്ദ്ചെയ്തതുമൂലം കന്നട
ഭാഷാ ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍
സഹിക്കേണ്ടിവരുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതുപരിഹരിക്കാന്
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുുന്നത് ;
വ്യക്തമാക്കാമോ?
എല്ലാവര്ക്കും
പ്രാഥമിക വിദ്യാഭ്യാസം
1122.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാഥമിക
വിദ്യാഭ്യാസ രംഗത്ത്
എല്ലാവര്ക്കും
വിദ്യാഭ്യാസം
ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
ഉന്നതവിദ്യാഭ്യാസ
രംഗത്ത് ഉള്‍പ്പെടെ
ഉയര്‍ന്ന ഗുണനിലവാരം
പുലര്‍ത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ ?
ചോദ്യപേപ്പറിലെ
അപാകതകള്‍
1123.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി
പരീക്ഷാ
ചോദ്യപേപ്പറില്‍
ചന്ദ്രക്കലയും
നക്ഷത്രവും അച്ചടിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ചന്ദ്രക്കലയും
നക്ഷത്രവും
അച്ചടിക്കാന്‍ പരീക്ഷാ
സെക്രട്ടറി മുന്‍കൂര്‍
അനുമതി നല്‍കിയിരുന്നോ ;
ഇല്ലെങ്കില്‍ അപാകത
വരുത്തിയവര്‍ക്കെതിരെ
ശിക്ഷാ നടപടി
സ്വീകരിച്ചുവോ ;
(സി)
പത്താം
ക്ലാസ്, പ്ലസ്ടു കണക്ക്
പരീക്ഷകളുടെ
ചേദ്യപേപ്പറുകള്
പ്രയാസമേറിയതായതിനാല്‍
ലഭിക്കേണ്ട മാര്‍ക്ക്
ലഭിക്കാതെ വന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പരീക്ഷ പ്രയാസമായതു
മൂലം കുട്ടികള്‍ക്ക്
ഉണ്ടായ പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചുവോ ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇത്തരത്തിലുള്ള
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(ഇ)
എത്രപേര്‍
പരീക്ഷാ പേപ്പര്‍
പുനര്‍ നിര്‍ണ്ണയത്തിന്
അപേക്ഷ നല്‍കിയെന്നും
റിസള്‍ട്ട് എപ്പോള്‍
പ്രഖ്യാപിക്കുമെന്നും
വ്യക്തമാക്കുമോ ;
(എഫ്)
റിസള്‍ട്ട്
പ്രഖ്യാപനം സംബന്ധിച്ച
മറ്റ് പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിനു കാരണക്കാരായ
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും
ഇവര്‍ക്കെതിരെ എന്തു
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
വിദ്യാലയങ്ങളിലെ
ടോയ് ലറ്റ് സൗകര്യം
1124.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മതിയായ
ടോയ് ലറ്റ്
സൗകര്യങ്ങള്‍ ഇല്ലാത്ത
എത്ര
സര്‍ക്കാര്‍/എയ്ഡഡ്
വിദ്യാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; ഇവയുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(ബി)
2014-15
വര്‍ഷത്തില്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ ടോയ്
ലറ്റുകള്‍
നിര്‍മ്മിക്കുന്നതിന്
അനുവദിച്ച തുക ജില്ല
തിരിച്ച് ലഭ്യമാക്കുമോ
?
വിദ്യാലയങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത
1125.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ള സൗകര്യവും
ശൗചാലയങ്ങളുമില്ലാത്ത
എത്ര
വിദ്യാലയങ്ങളുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇത്തരം
വിദ്യാലയങ്ങളുടെ
വിശദാംശം
ഗവണ്മെന്റ്,എയ്ഡഡ്
,ജില്ല എന്നിവ തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
ഇത്തരം
വിദ്യാലയങ്ങളില്‍
കുടിവെള്ള സൗകര്യം,
ശൗചാലയം എന്നിവ
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
ഹയര്‍സെക്കണ്ടറി
അദ്ധ്യാപക നിയമനം
1126.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോമേഴ്സ്
ജൂനിയര്‍, സീനിയര്‍
ഹയര്‍സെക്കണ്ടറി
അദ്ധ്യാപകരുടെ എത്ര
ഒഴിവുകള്‍ 2015
മാര്‍ച്ച് 31-നകം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഗവണ്മെന്റ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ എത്ര
കോമേഴ്സ് ബാച്ചുകള്‍
പുതുതായി
അനുവദിച്ച്ചുവെന്നും
അവിടെ എത്ര കോമേഴ്സ്
അദ്ധ്യാപകരുടെ
ഒഴിവുകള്‍
നിലവിലുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
ലിസ്റ്റില്‍ നിന്നു്
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരുടെ ഒഴിവുകള്‍
1127.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
സ്പെഷ്യലിസ്റ്റ്
അധ്യാപകരുടെ
ഒഴിവുകളുണ്ടെന്ന്
അറിയിക്കാമോ ;
(ബി)
ഇതില്‍
കായികാധ്യാപകരുടെ
ഒഴിവുകള്‍ എത്ര ;
(സി)
യോഗ്യത ഇല്ലാത്തവരെ
കായികാധ്യാപകരായി
ഏതെങ്കിലും
സ്ക്കൂളുകളില്‍
നിയമിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കാമോ
;
(ഡി)
അധ്യാപക
ബാങ്കില്‍ നിന്നും
മുന്‍പ് ഭാഷാധ്യാപകരെ
സ്പെഷ്യലിസ്റ്റ്
അധ്യാപകരായി
നിയമിച്ചിരുന്നോ ;
ഇവര്‍ ഇപ്പോഴും
തുടരുന്നുണ്ടോ ;
വിശദമാക്കാമോ?
പാഠപുസ്തകങ്ങളുടെ
അച്ചടിയും വിതരണവും
1128.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
ക്ലാസുകളിലേക്കുള്ള
പാഠപുസ്തകങ്ങളുടെ
അച്ചടിയും വിതരണവും
പൂര്‍ത്തിയായിക്കഴിഞ്ഞോ
; ഇല്ല്ലെങ്കില്‍
സ്കൂള്‍ തുറക്കുമ്പോള്‍
തന്നെ വിതരണം
പൂര്‍ണ്ണമായും
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
പാഠപുസ്തകങ്ങളുടെ
വിതരണം
1129.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
അദ്ധ്യയന വര്‍ഷത്തില്‍
വിദ്യാര്‍ത്ഥികള്‍ക്കുള്ള
പാഠപുസ്തകങ്ങള്‍ വിതരണം
ചെയ്യുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പുതുക്കിയ സിലബസ്
അനുസരിച്ച് എത്ര
പാഠപുസ്തകങ്ങള്‍
ഏതെല്ലാം
ക്ലാസ്സുകളിലേക്കാണ്
അനുവദിച്ചിട്ടുള്ളത് ;
ഇവയുടെ വിതരണം ഏതു
ഘട്ടത്തിലാണ് ;
വ്യക്തമാക്കാമോ;
(സി)
ടാബ്ലറ്റ്
രൂപത്തില്‍
പാഠപുസ്തകങ്ങള്‍ വിതരണം
ചെയ്യുന്നതിനുള്ള
പദ്ധതി ഏതെല്ലാം
ക്ലാസ്സുകളിലാണ്
നടപ്പിലാക്കുന്നത്;
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ഡി)
ഓരോ
ജില്ലയിലേയ്ക്കും ഓരോ
ക്ലാസ്സിനും ഓരോ
വിഷയത്തിനും എത്ര
പാഠപുസ്തകങ്ങള്‍
ആവശ്യമുണ്ടെന്ന്
അറിയിക്കുമോ; ആയതില്‍
എത്രയെണ്ണം ഓരോ
ജില്ലയിലും
ലഭ്യമാക്കിയെന്നു്
വിശദമാക്കുമോ?
പാഠപുസ്തകങ്ങളുടെ
വിതരണം
1130.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അദ്ധ്യയന വര്‍ഷം
സ്കൂള്‍
പാഠപുസ്തകങ്ങള്‍
സമയബന്ധിതമായി വിതരണം
ചെയ്യാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
വരുന്ന
അദ്ധ്യയന
വര്‍ഷത്തേക്കുള്ള
പാഠപുസ്തകങ്ങളുടെ
അച്ചടിച്ചുമതല
ആര്‍ക്കാണ്
നല്‍കിയിരിക്കുന്നത് ;
(സി)
പാഠപുസ്തക വിതരണം
എന്നത്തേക്ക്
നടത്താനാണ്
തീരുമാനിച്ചിരിക്കുന്നത്?
ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ അദ്ധ്യാപകന് കെ.കെ.
അനീഷ് -ന്റെ ആത്മഹത്യ
1131.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മുന്നിയൂര്‍
ഹയര്‍സെക്കന്ററി
സ്കൂള്‍ അദ്ധ്യാപകന്
കെ.കെ. അനീഷ് ആത്മഹത്യ
ചെയ്യാനുണ്ടായ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് DPI
ഒാഫീസിലെ വിജിലന്‍സ്
വിഭാഗം 18-11-14 മുതല്‍
നടത്തിയ അന്വേഷണങ്ങളുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോയെന്നു
വെളിപ്പെടുത്തുമോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
അതില്‍
കുറ്റാരോപിതർ
ആരൊക്കെയാണ് എന്ന്
വിശദമാക്കാമോ;
ഇവര്‍ക്ക് എതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ഡി)
കെ.കെ.അനീഷിനെതിരെ
കളളപ്പരാതിയും വ്യാജ
സര്‍ട്ടിഫിക്കറ്റും
ഹാജരാക്കിയതായി
അന്വേഷണത്തില്‍
തെളിഞ്ഞിട്ടുണ്ടോ ;
എങ്കില്‍ ആരാണ് ഇത്
ഹാജരാക്കിയത് എന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ഇവര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ ;
സ്കൂള്‍ മാനേജര്‍ക്ക്
എതിരെ അന്വേഷണത്തില്‍
പരാമര്‍ശമുണ്ടെങ്കിൽ
അക്കാര്യത്തിൽ എന്തു
നടപടി
സ്വീകരിച്ചുവെന്നു
അറിയിക്കുമോ;
വിദ്യാര്‍ത്ഥികളുടെ
എണ്ണം
1132.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍
കുറയുന്നത്
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികളും
പദ്ധതികളുംഎന്തെന്ന്
വിശദമാക്കാമോ ?
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
1133.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്കിന്റെ
നിരക്ക് എത്ര ശതമാനമാണ്
; ഇത് ഓരോ തലത്തിലും
എത്ര ശതമാനം
വീതമാണെന്ന്
വിശദമാക്കാമോ ;
(ബി)
കൊഴിഞ്ഞുപോക്കിന്
കാരണം എന്തൊണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
(സി)
ഇത്തരം
വിദ്യാര്‍ത്ഥികളെ
കണ്ടെത്തി
പുന:പ്രവേശിപ്പിക്കുന്നതിനും
തുടര്‍വിദ്യാഭ്യാസം
നല്‍കുന്നതിനും
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട് ;
ഇല്ലെങ്കില്‍ ഇതിനായി
പദ്ധതി ആവിഷ്കരിക്കുമോ
എന്ന് വ്യക്തമാക്കുമോ ?
2015
വിദ്യാലയ വര്‍ഷത്തെ
പാഠപുസ്തകങ്ങളുടെ അച്ചടി
1134.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
വിദ്യാലയ വര്‍ഷം
വിദ്യാലയങ്ങളിലെത്തുന്ന
വിദ്യാര്‍ത്ഥകള്‍ക്ക്
വേണ്ടുന്ന പുസ്തകങ്ങള്‍
മദ്ധ്യവേനലവധിക്കാലത്തുതന്നെ
സ്കൂളുകളില്‍
എത്തിക്കും എന്ന ഉറപ്പ്
നടപ്പാക്കിയോ എന്നും
നിലവില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
ഇതിനായി വകുപ്പു നടത്തി
എന്നും വ്യക്തമാക്കുമോ;
(ബി)
പാഠപുസ്തക
അച്ചടിയും വിതരണവും
നടത്തുവാന്‍
ചുമതലപ്പെടുത്തിയ
സ്ഥാപനങ്ങല്‍
ഏതെല്ലാമെന്നും അവര്‍
നാളിതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും എത്ര
പുസ്തകങ്ങള്‍ നാളിതുവരെ
അച്ചടിച്ചു കഴിഞ്ഞു
എന്നും എത്ര
പുസ്തകങ്ങള്‍
അച്ചടിക്കാനുണ്ട്
എന്നും ക്ലാസ്സുകള്‍
തിരിച്ചും വിഷയങ്ങള്‍
തിരിച്ചും വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്സുകള്‍ക്കു
വേണ്ടുന്ന കടലാസ്സും
മഷിയും മറ്റു
സൗകര്യങ്ങളും നാളിതുവരെ
ഏതെല്ലാം
പ്രസ്സുകള്‍ക്ക് വിതരണം
ചെയ്തു; അവ എത്ര ശതമാനം
വിതരണം
ചെയ്തിട്ടുണ്ടെന്നും
ഇനി എത്ര ശതമാനം വിതരണം
ചെയ്യുവാനുണ്ടെന്നും
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പുസ്തക അച്ചടി
നിയന്ത്രിക്കാനും
യഥാസമയം എത്തിക്കുവാനും
നിയോഗിക്കപ്പെട്ട
വകുപ്പിന് കീഴിലെ
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നും പ്രസ്തുത
പ്രവര്‍ത്തനങ്ങളില്‍
വീഴ്ചവരുത്തിയവര്‍
ആരെല്ലാം എന്നും
വ്യക്തമാക്കുമോ;
(ഇ)
പുസ്തക
അച്ചടിക്കായി എത്ര
തുകയാണ് ചെലവു
പ്രതീക്ഷിക്കുന്നത് ;
പ്രസ്തുത തുക യഥാസമയം
അനുവദിച്ചു
നല്കുന്നതില്
ധനവകുപ്പ് ഉന്നയിച്ച
തടസ്സവാദങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(എഫ്)
കുട്ടികള്‍ക്ക്
2015 വര്‍ഷം എപ്പോള്‍
പുസ്തകങ്ങള്‍ വിതരണം
ചെയ്തു തീര്‍ക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
രംഗത്തെ മിഷന് 676 പ്രകാരമുളള
കര്‍മ്മപദ്ധതികള്‍
1135.
ശ്രീ.ബെന്നി
ബെഹനാന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
രംഗത്ത് മിഷന് 676
പ്രകാരം എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത് ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികളെ സംബന്ധിച്ച
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിനായി
ഏതെല്ലാം
സ്ഥാപനങ്ങളെയും
ഏജന്‍സികളെയുമാണ്
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്
;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കാനാണ്
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ?
ഫ്ലെയര്‍
(FLAIR) പദ്ധതി
1136.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫ്ലെയര്‍ (Fostering
Linkage In Academic
Innovation and
Research) പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ
;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
ആരെല്ലാമായി
സഹകരിച്ചാണ്
നടത്തുന്നത് ;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
ഒരുക്കിയിട്ടുള്ള
സംവിധാനം വിശദമാക്കുമോ
?
പാഠ
പുസ്തക വിതരണം
1137.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എതെല്ലാം
ക്ലാസ്സുകളിലെ
പാഠപുസ്തകങ്ങളാണ് ഈ
അധ്യയന വര്‍ഷത്തില്‍
മാറുന്നത് എന്ന്
വിശദമാക്കാമോ ;
(ബി)
പാഠപുസ്തകങ്ങള്‍
വിതരണം നടത്തുന്നതിന്
എര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണം വിശദമാക്കാമോ
; മുഴുവന്‍
കുട്ടികള്‍ക്കും ജൂണ്‍
ആദ്യവാരം തന്നെ
പാഠപുസ്തകം വിതരണം
ചെയ്യാന്‍ സാധിക്കുമോ ;
വ്യക്തമാക്കുമോ ;
(സി)
2015-2016
വര്‍ഷം വിവിധ
ക്ലാസ്സുകളിലേക്ക് എത്ര
പാഠപുസ്തകങ്ങള്‍ വേണ്ടി
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
; ക്ലാസ്സ് തിരിച്ച്
വിശദമാക്കാമോ ?
അതി
വൈദഗ്ധ്യ സമ്പാദന പദ്ധതി
(അസാപ്)
1138.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
ഹൈബി ഈഡന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതി
വൈദഗ്ധ്യ സമ്പാദന
പദ്ധതിക്ക് (അസാപ്)
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)
ആരെല്ലാമാണ്
പദ്ധതിയുമായി
സഹകരിക്കുന്നത്;
(ഡി)
പദ്ധതി
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വ്യക്തമാക്കാമോ?
പുതിയ
കോഴ്സുകള്‍
1139.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
പോളിടെക്നിക്കില്‍
പുതിയ കോഴ്സുകള്‍
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഈ അധ്യയന വര്‍ഷം തന്നെ
പുതിയ കോഴ്സുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
ഇല്ലെങ്കില്‍
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കോട്ടായി
ഐ . എച്ച് .ആർ.ഡി കോളേജിന്
കെട്ടിടം
1140.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടായി
ഐ . എച്ച് .ആർ.ഡി
കോളേജിന് കെട്ടിടം
നിര്‍മ്മിക്കാനുളള
നടപടികള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കുമോ ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിനുളള
എസ്റ്റിമേറ്റ് പി.
ഡബ്ല്യു .ഡി
തയ്യാറാക്കി
നൽകിയിട്ടുണ്ടോ ;
എങ്കിൽ എസ്റ്റിമേറ്റ്
എത്ര രൂപയുടെതാണെന്നു
വ്യക്തമാക്കുമോ ;
(സി)
ഇൗ
എസ്റ്റിമേറ്റിന്റെ
അടിസ്ഥാനത്തില്‍
കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി ലഭിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ ?
ചേര്‍ത്തല
ഗവണ്‍െമന്റ് പോളിടെക്നിക്ക്
1141.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
ഗവണ്‍െമന്റ്
പോളിടെക്നിക്കില്‍
മെക്കാനിക്കല്‍
എന്‍ജിനീയറിംഗ്,
കമ്പ്യൂട്ടര്‍
എന്‍ജിനീയറിംഗ് എന്നീ
വിഭാഗങ്ങളില്‍ രണ്ടു
പുതിയ ബ്രാഞ്ചുകള്‍ക്ക്
അംഗീകാരം നല്‍കിയിട്ട്
എ്രത വര്‍ഷമായി ;
(ബി)
ഇൗ
ബ്രാഞ്ചുകള്‍ എ്രതയും
വേഗം ആരംഭിക്കുമെന്ന
ഉറപ്പ്
പാലിക്കപ്പെട്ടിട്ടുണ്ടോ
; ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് ഇനിയും
ഇൗ ബ്രാഞ്ചുകള്‍
ആരംഭിക്കാത്തത്
വിശദമാക്കുമോ;
(സി)
ഇൗ
അധ്യയന വര്‍ഷം മുതല്‍
ഇൗ രണ്ടു ബ്രാഞ്ചുകളും
ആരംഭിക്കുാവാന് നടപടി
സ്വീകരിക്കുമോ ?
പ്രതിപക്ഷ
നേതാവിനെതിരെ ഉന്നയിക്കപ്പെട്ട
ആരോപണം
1142.
ശ്രീ.കെ.മുരളീധരന്
,,
വി.റ്റി.ബല്‍റാം
,,
ടി.എന്‍. പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിപക്ഷ
നേതാവിനെതിരെ
ഉന്നയിക്കപ്പെട്ട
ആരോപണങ്ങളെക്കുറിച്ച്
അന്വേഷിക്കുന്നതിനായി
രൂപീകരിച്ച നിയമസഭാ
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
സമിതിയുടെ
പ്രധാന നിഗമനങ്ങള്‍
എന്തെല്ലമാണ്;
(സി)
സമിതിയുടെ
നിഗമനങ്ങളുടെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
(ഡി)
ഇതിനെക്കുറിച്ച്
വിശദമായ ഒരു അന്വേഷണം
നടത്തുമോയെന്ന്
വ്യക്തമാക്കുമോ?
അനുവദിച്ച
പോളീടെക്നിക്കുകളും സീറ്റുകളും
1143.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
മുതല്‍ 2015 വരെ
പോളിടെക്നിക്കില്‍
വിവിധ കോഴ്സുകള്‍ക്കായി
ഓരോ വര്‍ഷവും എത്ര
സീറ്റു വീതം
ഉണ്ടായിരുന്നുവെന്ന്
അറിയിക്കുമോ ;
(ബി)
ഓരോ
വര്‍ഷവും എത്ര
സീറ്റുകളും കോളേജുകളും
പുതിയതായി
അനുവദിച്ചിട്ടുണ്ട് ;
അവ എവിടെയെല്ലാമാണ് ;
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കുമോ ?
കാസര്‍ഗോഡ്
ഗവണ്മെന്റ്
പോളിടെക്നിക്കില്‍
സിവില്‍ എഞ്ചിനീയറിംഗ്
ഡിപ്ലോമ കോഴ്സ്
1144.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഗവണ്മെന്റ്
പോളിടെക്നിക്ക്
കോളേജില്‍ നിലവില്‍
ഏതൊക്കെ ഡിപ്ലോമ
കോഴ്സുകളാണ് ഉള്ളത് ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന് സിവില്‍
എഞ്ചിനീയറിംഗ് ഡിപ്ലോമ
കോഴ്സ്
നടത്തുന്നതിനുള്ള എ. ഐ.
സി. റ്റി. ഇ. അംഗീകാരം
ലഭിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(സി)
കെട്ടിട
സൗകര്യവും ജനറല്‍
അദ്ധ്യാപക
തസ്തികകളുമുള്ള
പ്രസ്തുത സ്ഥാപനത്തില്‍
സിവില്‍ എഞ്ചിനീയറിംഗ്
ഡിപ്ലോമ കോഴ്സ്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ ?
നിര്‍ബന്ധിത
കമ്പ്യൂട്ടര്‍ പരിജ്ഞാനം
1145.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്
അടക്കമുള്ള
പി.എസ്.സി.യുടെ
അസിസ്റ്റന്റ് /
ക്ലറിക്കല്‍
തസ്തികകളിലേക്ക്
കമ്പ്യൂട്ടര്‍
പരിജ്ഞാനം
നിര്‍ബന്ധമാക്കിയതിനാല്‍,
13 കോഴ്സുകള്‍ ഇതിന്
വേണ്ടി
അംഗീകരിച്ചുകൊണ്ട്
7-8-2012 ല്‍ സാങ്കേതിക
വിദ്യാഭ്യാസ വകുപ്പ്
ഡയറക്ടര്‍ പി.&
എ.ആര്.ഡി.ക്ക് കത്ത്
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോഴ്സുകളില്‍
കേരളത്തിലെ തന്നെ മറ്റ്
യൂണിവേഴ്സിറ്റികളുടെ
സമാന കോഴ്സുകള്‍
ഉള്‍പ്പെട്ടിട്ടില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
സംബന്ധമായി മുനവിറ കെ,
അത്തിക്കാട്ട് ഹൗസ്,
ആലിന്‍ചുവട്, കുഴിമണ്ണ
പി.ഒ, മലപ്പുറം
എന്നയാള്‍ ബഹു.
വിദ്യാഭ്യാസ വകുപ്പ്
മന്ത്രിക്ക് നല്കിയ
നിവേദനത്തിന്മേല്
534/VIP/13 (M) (Edn)
dt. 18-03-2013
നമ്പറായി സാങ്കേതിക
വകുപ്പ്
ഡയറക്ടര്‍ക്ക്
നല്കിയ
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികളുടെ
വിസദംശങ്ങൾ
കത്തിടപാടുകളുടെ
പകര്‍പ്പ് സഹിതം
നല്‍കുമോ?
എഞ്ചിനീയറിംഗ്
കോളേജുകളില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സംവരണം
1146.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ്, സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍ കഴിഞ്ഞ
വര്‍ഷം എത്ര സീറ്റുകള്‍
നിലവിലുണ്ടായിരുന്നുവെന്നും
അതില്‍ എത്ര പേര്‍ക്ക്
പ്രവേശനം നല്‍കിയെന്നും
പറയാമോ;
(ബി)
എത്ര
സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നുവെന്നും
അതിനുള്ള കാരണങ്ങളും
പറയാമോ;
(സി)
സംസ്ഥാനത്തൊട്ടാകെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സംവരണം ചെയ്ത എത്ര
സീറ്റുകള്‍
ഉണ്ടായിരുന്നുവെന്നും
അതില്‍ എത്ര പേര്‍ക്ക്
പ്രവേശനം നല്‍കിയെന്നും
പറയാമോ?
പെരിന്തല്‍മണ്ണ
പോളി ടെക്നിക്ക്
കോളേജിന്റെ ഭൂമി
1147.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
പോളി ടെക്നിക്കിന്റെ
ഉടമസ്ഥതയില്‍
വഴിക്കടവിലുളള
ഭൂമിയില്‍ നിന്നുള്ള 50
സെന്റില്‍ സയന്‍സ്
പാര്‍ക്ക് കം
ചില്‍ഡ്രന്‍സ്
പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
എന്‍.ഒ.സി. നല്‍കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഭൂമിയുടെ ഉടമസ്ഥതാവകാശം
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പില്‍ തന്നെ
നിലനിര്‍ത്തി ഭൂമി
നല്‍കുന്നതിന്
എന്‍.ഒ.സി.
നല്‍കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ ?
തൃക്കരിപ്പൂര്‍
നടക്കാവ് പോളിടെക്നിക്ക്
കോളേജിലെ കെട്ടിടം പണി
1148.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
നടക്കാവ്
പോളിടെക്നിക്ക്
കോളേജിലെ
കെട്ടിടങ്ങളുടെ
മുടങ്ങിക്കിടക്കുന്ന
പണി എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?