കസ്തൂരി
രംഗന് റിപ്പോര്‍ട്ട്
*601.
ശ്രീ.സാജു
പോള്‍
,,
കെ.കെ.ജയചന്ദ്രന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കസ്തൂരി
രംഗന് റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് പരിസ്ഥിതി
ദുര്‍ബല മേഖലകളെ തരം
തിരിച്ച് വീണ്ടും
റിപ്പോര്‍ട്ട്
നല്കാന് കേന്ദ്ര
പരിസ്ഥിതി മന്ത്രാലയം
ആവശ്യപ്പെട്ടിട്ടുണ്ടോ
;
(ബി)
പരിസ്ഥിതി
മന്ത്രാലയം ഇത്
സംബന്ധമായി 2015 ജൂലൈ 7
ന് വിളിച്ചു ചേര്‍ത്ത
യോഗത്തില്‍
സംസ്ഥാനത്തുനിന്ന്
ബന്ധപ്പെട്ട മന്ത്രി
പങ്കെടുക്കുകയുണ്ടായോ ;
മലയോര ജനതയുടെ ആശങ്ക
പരിഹരിക്കാന്‍ പ്രസ്തുത
യോഗത്തില്‍ സ്വീകരിച്ച
നിലപാട്
വെളിപ്പെടുത്താമോ ;
(സി)
ഇക്കാര്യത്തില്‍
അന്തിമ വിജ്ഞാപനം
എപ്പോള്‍
പുറത്തിറക്കുമെന്നാണ്
യോഗം
തീരുമാനിച്ചിട്ടുള്ളത്
; കരട്
വിജ്ഞാപനത്തിന്റെ
കാലാവധി
കഴിയുന്നതെപ്പോഴാണ് ;
(ഡി)
സര്‍ക്കാര്‍
നിയോഗിച്ച ഉമ്മന്‍ വി.
ഉമ്മന്‍ കമ്മിറ്റി
റിപ്പോര്‍ട്ടിലെ
ശുപാര്‍ശ കേന്ദ്ര
പരിസ്ഥിതി മന്ത്രാലയം
അംഗീകരിക്കുകയുണ്ടായിട്ടുണ്ടോ
; ഇതു നിലനില്‍ക്കെ
വീണ്ടും റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിരിക്കുകയാണോ
; ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
ലഹരി
വസ്തുക്കള്‍ക്ക്
അടിമപ്പെടുന്ന
വിദ്യാര്‍ത്ഥികള്‍
*602.
ശ്രീമതി.കെ.എസ്.സലീഖ
ഡോ.കെ.ടി.ജലീല്‍
ശ്രീ.വി.ശിവന്‍കുട്ടി
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിയേറ്ററുകളിലും
ഒഴിഞ്ഞ പ്രദേശങ്ങളിലും
പാര്‍ക്കുകളിലും ലഹരി
വസ്തുക്കളുമായി
വിദ്യാര്‍ത്ഥികളെ
കാണപ്പെടുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലഹരിവസ്തുക്കളുപയോഗിച്ച്
ഉന്മാദാവസ്ഥയില്
കുട്ടികളെ
കണ്ടെത്തിയിട്ടുള്ളതായി
അറിയാമോ;
(സി)
സംസ്ഥാനത്തെങ്ങും
ലഹരി വസ്തുക്കള്‍
ലഭിക്കുന്നതിന്റെയും
വിദ്യാര്‍ത്ഥികള്‍
ഇതിനടിമപ്പെടുന്നതിന്റെയും
കാരണങ്ങള്‍
പരിശോധിക്കുമോ?
ഫയര്‍
ആന്റ് റസ്ക്യൂ സര്‍വ്വീസ്
നവീകരണം
*603.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എം.എ. വാഹീദ്
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റസ്ക്യൂ
സര്‍വ്വീസ്
നവീകരിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ശാസ്ത്രീയമായ കുറ്റാന്വേഷണം
*604.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ് സ്റ്റേഷനുകളില്‍
അന്വേഷണത്തിന്റെ
ഭാഗമായി കസ്റ്റഡിയില്‍
എടുക്കപ്പെടുന്നവരോട്
അപരിഷ്കൃതമായും
ക്രൂരമായും
പെരുമാറുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പെരുമാറ്റ രീതികൾ
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
കുറ്റാന്വേഷണം
ശാസ്ത്രീയമായ രീതിയില്‍
നടത്താതെ അപരിഷ്കൃതമായ
രീതിയില്‍
നടത്തുന്നതുമൂലം
പീഡനങ്ങള്‍ക്കിരയായവര്‍
അനുഭവിക്കുന്ന
കഷ്ടപ്പാടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
മൂന്നാംമുറ
പ്രയോഗം നടത്തിയതായി
ആരോപിക്കപ്പെട്ട
പോലീസുകാര്‍ക്കെതിരെ
നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോ ?
ഐ
.എം .ജി. യുടെ പ്രവർത്തനങ്ങൾ
മെച്ചപ്പെടുത്താൻ നടപടി
*605.
ശ്രീ.എം.പി.വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെന്റ് ഇന്‍
ഗവണ്മെന്റിന്റെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പിലാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
വിഴിഞ്ഞം
തുറമുഖത്തിന് കബോട്ടാഷ്
നിയമത്തില്‍ ഇളവ്
*606.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖത്തിന് കബോട്ടാഷ്
നിയമത്തില്‍ ഇളവ്
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
ഇതു
സംബന്ധിച്ച കേന്ദ്ര
സര്‍ക്കാറിന്‍െറ കരട്
ശിപാര്‍ശ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
ഡോ.
മീനാകുമാരി കമ്മിറ്റി
റിപ്പോര്‍ട്ട്
*607.
ശ്രീ.കെ.
ദാസന്
,,
എസ്.ശർമ്മ
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോ.മീനാകുമാരി
കമ്മിറ്റി
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
സംബന്ധിച്ച് വിശദമായ
പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ശിപാര്‍ശകളാണ്
മത്സ്യത്തൊഴിലാളികളെ ആ
മേഖലയില്‍ നിന്ന്
അകറ്റാന്‍
ഇടയാക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
കമ്മിറ്റി
റിപ്പോര്‍ട്ടു
തള്ളിക്കളയുന്നതിനായി
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടത്
എപ്പോഴാണ്; അനുകൂലമായ
എന്തെങ്കിലും തീരുമാനം
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ജനസമ്പര്‍ക്ക
പരിപാടിയില്‍ മുഖ്യമന്ത്രി
നടത്തിയ പ്രഖ്യാപനങ്ങള്‍
*608.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ജെയിംസ് മാത്യു
ശ്രീമതി.കെ.കെ.ലതിക
,,
കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസമ്പര്‍ക്ക
പരിപാടിയുടെ ഭാഗമായി
ഓരോ ജില്ലയിലും
മുഖ്യമന്ത്രി നടത്തിയ
പുതിയ പ്രഖ്യാപനങ്ങള്‍
നടപ്പിലാക്കാന്‍
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ഏതെങ്കിലും
നിലയിലുളള പഠനം
നടത്തിയതിനുശേഷമാണോ
ജില്ലകളില്‍ പദ്ധതി
പ്രഖ്യാപനങ്ങള്‍
നടത്തിയത്; എങ്കില്‍
അതേക്കുറിച്ച്
വിശദമാക്കാമോ;
(സി)
നിലവില്‍
ബജറ്റിന്റെ
ഭാഗമായിട്ടുളളവയാണോ
പ്രഖ്യാപിത പദ്ധതികള്‍;
എങ്കില്‍ ഇത്തരത്തില്‍
പ്രത്യേകമായി
പ്രഖ്യാപിച്ചത്
എന്തുകൊണ്ടായിരുന്നു;
ഓരോ ജില്ലയിലും
പ്രഖ്യാപിച്ചവ പുതിയ
പദ്ധതികളാണെങ്കില്‍
അവയ്ക്ക് ഫണ്ട്
കണ്ടെത്തുന്നത് ഏത്
രീതിയിലാണ്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രഖ്യാപനങ്ങള്‍ എപ്പോൾ
നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ ?
ജലഗതാഗതയാനങ്ങളുടെ
സുരക്ഷ
*609.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
സി.മോയിന്‍ കുട്ടി
,,
എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന്റെ
ജലഗതാഗതയാനങ്ങളുടെ
സുരക്ഷ ഉറപ്പാക്കാ ന്
എന്തൊക്കെ മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജലഗതാഗത
വകുപ്പിന്റെ കീഴില്‍
സര്‍വ്വീസ് നടത്തുന്ന
ബോട്ടുകള്‍ പലതും
കാലപ്പഴക്കംചെന്നും
അറ്റകുറ്റപ്പണി
നടത്താതെയും
അപകടാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇവയുടെ
പരിശോധനയ്ക്കും
റിപ്പയറിംഗിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്ന്
വിശദമാക്കുമോ?
ഫയല്‍നീക്കത്തിലെ
കാലതാമസം
*610.
ശ്രീ.കെ.വി.വിജയദാസ്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധുനിക
സാങ്കേതിക വിദ്യകളും
അതിനനുസരിച്ചുള്ള
സംവിധാനങ്ങളും
ഏര്‍പ്പെടുത്തിയ
വകുപ്പുകളില്‍പ്പോലും
ഫയല്‍നീക്കത്തില്‍
ഗുണപരമായ മാറ്റങ്ങൾ
ഉണ്ടാകാതിരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
ഇ-ഫയലിങും
അനുബന്ധമായ മറ്റ്
പ്രഖ്യാപനങ്ങളും
പൂർണമായും
നടപ്പിലാവുന്നില്ലെന്ന
പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
സെക്രട്ടേറിയറ്റില്‍
ഒരു സെക്ഷനില്‍ നിന്ന്
മുഖ്യമന്ത്രിയുടെ
ആഫീസില്‍ ഒരു ഫയല്‍
എത്താന്‍ എടുക്കുന്ന
സമയം പൊതുവില്‍
എത്രയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദാംശം
വ്യക്തമാക്കാമോ?
ആന്റി
ഹരാസ്മെന്റ് കമ്മിറ്റികള്‍
*611.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആഫീസുകളില്‍
സ്ത്രീകള്‍ക്കെതിരായ
ലൈംഗീകാതിക്രമങ്ങള്‍
തടയുന്നതിന് ആന്റി
ഹരാസ്മെന്റ്
കമ്മിറ്റികള്‍
രൂപീകരിക്കണമെന്ന്
സുപ്രീം കോടതി
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍
സര്‍ക്കാരാഫീസുകളില്‍
ഇത്തരം കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ജില്ലാ,
ബ്ലോക്ക് തലത്തിലും
ഗ്രാമപഞ്ചായത്ത്
തലങ്ങളിലുമുളള
ആഫീസുകളില്‍
ജീവനക്കാരുടെ പരാതി
പരിഹരിക്കാന്‍ പ്രത്യേക
പാനല്‍
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ആന്റി
ഹരാസ്മെന്റ്
കമ്മിറ്റികളുടെയും
പാനലുകളുടെയും ഘടന
എന്തായിരിക്കും; എല്ലാ
ആഫീസുകളിലും ഇവ
രൂപീകരിക്കുന്നതിന്
എത്രകാലം
വേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ?
അന്യ
സംസ്ഥാന തൊഴിലാളികളുടെ
സുരക്ഷാ പ്രശ്നങ്ങള്‍
*612.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എന്‍.എ.ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴിലെടുക്കുന്ന അന്യ
സംസ്ഥാന തൊഴിലാളികളുടെ
സുരക്ഷയ്ക്കും, അവര്‍
ഉള്‍പ്പെടുന്ന കുറ്റ
കൃത്യങ്ങള്‍
നിയന്ത്രിക്കുന്നതിനുമായി
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിട്ടുള്ള
ഉത്തരവാദിത്തങ്ങള്‍
വിശദമാക്കുമോ ;
(ബി)
ഇക്കാര്യത്തിന്
പ്രത്യേക ഉദ്യോഗസ്ഥരെ
നിയോഗിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദവിവരം
നല്‍കാമോ ;
(സി)
ഏജന്റുമാരും
മേസ്തിരിമാരും അന്യ
സംസ്ഥാന തൊഴിലാളികളില്‍
നിന്ന് പ്രതിദിന
കമ്മീഷന്
ഈടാക്കുന്നതായും,
പ്രാദേശിക ഗുണ്ടകള്‍
ഗുണ്ടാപിരിവ്
നടത്തുന്നതായുമുള്ള
പരാതികള്‍ ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ; അത്തരം
സംഭവങ്ങള്‍
ഉണ്ടാകാതിരിക്കാനുള്ള
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ ?
നഴ്സിംഗ്
റിക്രൂട്ട്മെന്റ് തട്ടിപ്പ്
*613.
ശ്രീ.പി.ടി.എ.
റഹീം
,,
എ.എം. ആരിഫ്
,,
സി.കെ സദാശിവന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഴ്സിംഗ്
റിക്രൂട്ട്മെന്റ്
തട്ടിപ്പിന് പുറമേ
വന്‍തോതില്‍ ഹവാല
ഇടപാടും നടന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നഴ്സിംഗ്
റിക്രൂട്ട്മെന്റ്
തട്ടിപ്പ് നടത്തിയ
കൊച്ചിയിലെ രവിപുരം
ചര്‍ച്ച് ലാന്റിംഗ്
റോഡില്‍
പ്രവര്‍ത്തിക്കുന്ന
അല്‍ സറാഫ നഴ്സിംഗ്
ഏജന്‍സിയുടെ ഹവാല
ഇടപാടുമായി
ബന്ധപ്പെട്ട് സംസ്ഥാന
പോലീസിന് ലഭിച്ച
വിവരങ്ങള്‍ സംബന്ധിച്ച്
യഥാസമയം അന്വേഷണം
നടത്തുകയുണ്ടായിട്ടുണ്ടോ;
പ്രസ്തുത ഇടപാടില്‍
കണ്ണികളായി
പ്രവര്‍ത്തിച്ചിരുന്നവര്‍
ആരൊക്കെയാണ്;
(സി)
ഇതു
സംബന്ധിച്ച് സംസ്ഥാന
പോലീസ് എന്തെങ്കിലും
നടപടി
കെെക്കാെള്ളുകയുണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്തായിരുന്നു;
(ഡി)
സംസ്ഥാനത്തെ
ഏതെങ്കിലും
ട്രസ്റ്റുമായി പ്രസ്തുത
ഏജന്‍സി ഉടമ ശ്രീ.
ഉതുപ്പു വര്‍ഗ്ഗീസ്
എന്തെങ്കിലും ഇടപാട്
നടത്തുയുണ്ടായിട്ടുണ്ടോ
എന്ന്
അന്വേഷിയ്ക്കുമോ?
വകുപ്പുകളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കൽ
*614.
ശ്രീ.എം.ചന്ദ്രന്
,,
കോടിയേരി ബാലകൃഷ്ണന്
,,
ജി.സുധാകരന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാധാരണ
ജനങ്ങള്‍ക്ക്
സര്‍ക്കാര്‍ സേവനങ്ങള്‍
ലഭ്യമാക്കുന്നതില്‍
കാലതാമസം
നേരിടുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
ഇതിനു
പരിഹാരം
കണ്ടെത്തുന്നതിനായി ഭരണ
നടപടികള്‍ ശാസ്ത്രീയവും
സുതാര്യവുമാക്കുന്നതിന്
തയ്യാറാകുമോ ;
(സി)
പരിഗണനയിലെത്തുന്ന
ഫയലുകളില്‍
സമയബന്ധിതമായ തീരുമാനം
എടുക്കാന്‍
മന്ത്രിമാര്‍ക്ക്
കഴിയുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഭരണപരിഷ്ക്കാര
നടപടികളിലൂടെയും
ജീവനക്കാരെ
വിശ്വാസത്തിലെടുത്തും
വകുപ്പുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
തയ്യാറാകുമോ ?
ട്രാഫിക്
നിയമം നടപ്പാക്കാന്‍ ആധുനിക
സംവിധാനം
*615.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
പി.സി വിഷ്ണുനാഥ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അത്യാധുനിക
സാങ്കേതിക വിദ്യ
ഉപയോഗിച്ച് ട്രാഫിക്
നിയമം നടപ്പാക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റോഡ്
സുരക്ഷാ പ്രവര്‍ത്തനങ്ങള്‍
*616.
ശ്രീ.വി.പി.സജീന്ദ്രന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പ് റോഡ്
സുരക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്കായി
പുതിയ പദ്ധതികള്‍
നടപ്പാക്കുന്നുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ജയിലുകളില്‍
സൗരോര്‍ജ പദ്ധതി
*617.
ശ്രീ.ബെന്നി
ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളില്‍
സൗരോര്‍ജ്ജം
ഉല്‍പ്പാദിപ്പിക്കുന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഫയര്‍
ആന്റ് റസ്ക്യൂ സര്‍വ്വീസില്‍
അടിസ്ഥാന സൗകര്യങ്ങള്‍
*618.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റസ്ക്യൂ
സര്‍വ്വീസില്‍ അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുവാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഇന്റര്‍സ്റ്റേറ്റ്
ബസ്സുകളുടെ നവീകരണവും
ആധുനികവല്‍ക്കരണവും
*619.
ശ്രീ.വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഇന്റര്‍സ്റ്റേറ്റ്
ബസ്സുകളുടെ
നവീകരണത്തിനും
ആധുനികവല്‍ക്കരണത്തിനും
പദ്ധതികള്‍
നടപ്പാക്കുന്നുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിചാരണ
തടവുകാര്‍ക്കായി ജില്ലാതല
സമിതികള്‍
*620.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
എം.പി.വിന്‍സെന്റ്
,,
വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിചാരണ
തടവുകാര്‍ക്കായി
ജില്ലാതല സമിതികളെ
പുനസംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ഗുണ്ടകളെ
അമര്‍ച്ച ചെയ്യാന്‍ പദ്ധതി
*621.
ശ്രീ.പി.എ.മാധവന്
,,
ഹൈബി ഈഡന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണ്ടകളെ
അമര്‍ച്ച ചെയ്യാന്‍
പ്രത്യേക പദ്ധതിക്ക്
രൂപം
നല്‍കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
രാത്രിയാത്രാ
നിരോധനം
പിന്‍വലിക്കുന്നതിനുള്ള
നടപടികള്‍
*622.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബന്ദിപ്പുര്‍
വഴിയുള്ള ദേശീയപാതയില്‍
രാത്രിസഞ്ചാരം
നിരോധിച്ചതു
പിന്‍വലിക്കുന്നതിനായി
കര്‍ണ്ണാടക
മുഖ്യമന്ത്രിയുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ചര്‍ച്ചയിലൂടെ
ഉയര്‍ന്നു വന്ന പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
നിരോധനം
നീക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
ട്രോളിംഗ്
നിരോധനം
*623.
ശ്രീ.സി.ദിവാകരന്
,,
പി.തിലോത്തമന്
,,
കെ.അജിത്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രോളിംഗ്
നിരോധന കാലാവധി
ദീര്‍ഘിപ്പിക്കാന്‍
ഡോ.സെയ്ദ റാവു
കമ്മീഷന് ശിപാര്‍ശ
ചെയ്തിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
റിപ്പോര്‍ട്ടിലെ മറ്റ്
ശിപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
പോലീസിലെ
ക്രിമിനലിസം
*624.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
മുല്ലക്കര രത്നാകരന്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍
വര്‍ദ്ധിച്ചുവരുന്ന
ക്രിമിനലിസം തടയാന്‍
നടപടിയെടുക്കണമെന്ന്
ഡിവിഷന് ബെഞ്ചിന്റെ
വിധിയുണ്ടായിട്ടുണ്ടോ;
വിധിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കേരള
പോലീസില്‍ ക്രിമിനല്‍
പശ്ചാത്തലമുള്ള
പോലീസുകാരുണ്ടോ;
വെളിപ്പെടുത്തുമോ;
(സി)
പോലീസിലെ
ക്രിമിനലിസം
നിരീക്ഷിച്ച്
നടപടിയെടുക്കാന്‍
എന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
തീര
സുരക്ഷാ സംവിധാനങ്ങളുടെ
കാര്യക്ഷമത
*625.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്‍െറ
തീരമേഖലയില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
തീരസുരക്ഷാ
സംവിധാനങ്ങളുടെ
കാര്യക്ഷമത
കാലാകാലങ്ങളില്‍
പരിശോധിക്കാറുണ്ടോ ;
(ബി)
എങ്കില്‍
ഏറ്റവും ഒടുവില്‍
പരിശോധന
നടത്തിയതെന്നാണെന്നും,
കണ്ടെത്തലുകള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ ;
(സി)
തീരസുരക്ഷയുമായി
ബന്ധപ്പെട്ടു
മത്സ്യത്തൊഴിലാളികളുടെ
സേവനവും, സഹകരണവും
എത്രത്താേളം
ഉപയോഗപ്പെടുത്തുന്നുണ്ടെന്നും,അവരുടെ
സുരക്ഷയ്ക്ക്
കോസ്റ്റല്‍ പോലീസ്
എന്തൊക്കെ സഹായങ്ങള്‍
നല്‍കുന്നുണ്ടെന്നും
വ്യക്തമാക്കുമോ?
ഹെെക്കോടതി
ബഞ്ചിനുള്ള അപേക്ഷ
T *626.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
ഹെെക്കോടതി ബഞ്ച്
സ്ഥാപിക്കുന്നതിനുള്ള
അപേക്ഷ
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(ബി)
ഹെെക്കോടതി
ബഞ്ചിനുള്ള അപേക്ഷ
ലഭിച്ചാല്‍
അനുഭാവത്തോടെ
പരിഗണിക്കുമെന്ന
കേന്ദ്ര നിയമ
മന്ത്രിയുടെ പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
അപേക്ഷ ചീഫ്
ജസ്റ്റിസിന്‍െറ
അനുമതിയോടെ
അടിയന്തരമായി കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ജയില്‍വകുപ്പിന്റെ
പരിഷ്കരണത്തിന് പദ്ധതി
*627.
ശ്രീ.കെ.മുരളീധരന്
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജയില്‍ വകുപ്പിന്റെ
പരിഷ്കരണത്തിന് പദ്ധതി
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്?
ഹൈഡ്രോ
ഫോയില്‍ പാസഞ്ചര്‍ സര്‍വ്വീസ്
*628.
ശ്രീ.ഷാഫി
പറമ്പില്‍
,,
സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈഡ്രോ
ഫോയില്‍ പാസഞ്ചര്‍
സര്‍വ്വീസ് പദ്ധതിക്ക്
തുറമുഖ വകുപ്പ് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ശുചിത്വ
തീരം പദ്ധതി
*629.
ശ്രീ.വര്‍ക്കല
കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പി.എ.മാധവന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുചിത്വ
തീരം പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
മോട്ടോര്‍
വാഹന വകുപ്പില്‍ ഇ-ഗവേണന്‍സ്
*630.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോട്ടോര്‍ വാഹന
വകുപ്പില്‍ ഇ-ഗവേണന്‍സ്
നടപ്പാക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?