ആള്
ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഒാഫ് മെഡിക്കല്‍ സയന്‍സസ്
*511.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്
വാഗ്ദാനം ചെയ്തിരുന്ന
ആള് ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഒാഫ് മെഡിക്കല്‍
സയന്‍സസിന് (എയിംസ്)
വേണ്ടി എവിടെയാണ് സ്ഥലം
കണ്ടെത്തിയതെന്നും എത്ര
ഏക്കറാണെന്നും
വിശദമാക്കാമോ;
(ബി)
എയിംസിന്
സ്ഥലം കണ്ടെത്തിയെന്ന
റിപ്പോര്‍ട്ട് എന്നാണ്
കേന്ദ്ര സര്‍ക്കാരിന്
അയച്ചുകൊടുത്തതെന്ന്
വെളിപ്പെടുത്താമോ;
(സി)
എയിംസ്
അനുവദിക്കണമെന്ന
കേരളത്തിന്റെ
ആവശ്യത്തിന്മേല്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എന്തു
മറുപടിയാണ്
ലഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേന്ദ്രസര്‍ക്കാരിന്റെ
മറുപടി
അനുകൂലമല്ലെങ്കില്‍
പ്രസ്തുത തീരുമാനം
പുന:പരിശോധിക്കാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
വേതന
സുരക്ഷാപദ്ധതി
*512.
ശ്രീ.പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വേതന സുരക്ഷാപദ്ധതിക്ക്
തുടക്കം
കറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍ എന്തെല്ലം
നടപടികള്‍
എടുത്തിട്ടുണ്ട് ?
ജല
അതോറിറ്റിയിലെ റണ്ണിംഗ്
കോണ്‍ട്രാക്ട്
*513.
ശ്രീ.എസ്.രാജേന്ദ്രന്
,,
എളമരം കരീം
,,
കെ.സുരേഷ് കുറുപ്പ്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയിലെ റണ്ണിംഗ്
കോണ്‍ട്രാക്ടിന്റെ
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
കരാറുകാര്‍
80 കോടിയോളം രൂപ
തട്ടിയെടുത്തെന്ന
വാര്‍ത്തയെ കുറിച്ച്
നടത്തിയ
അന്വേഷണത്തിന്റെ
വിശദാംങ്ങള്‍
വെളിപ്പെടുത്താമോ ;
(സി)
അതോറിറ്റിയിലെ
ക്രമക്കേടുകള്‍
തടയാനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ ?
എംപ്ലോയബിലിറ്റി
സെന്ററുകള്‍
*514.
ശ്രീ.ഷാഫി
പറമ്പില്‍
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയബിലിറ്റി
സെന്ററുകള്‍ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പിന്നോക്ക
വികസന വകുപ്പിന്റെ
പ്രവര്‍ത്തനം
*515.
ശ്രീ.ബെന്നി
ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പിന്നോക്ക വികസന
വകുപ്പിന്റെ
പ്രവര്‍ത്തനത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
സര്‍ക്കാര്‍
ആരോഗ്യ മേഖല ശാക്തീകരിക്കാന്‍
നടപടി
*516.
ശ്രീ.കെ.കെ.നാരായണന്
,,
കോടിയേരി ബാലകൃഷ്ണന്
,,
കെ.രാധാകൃഷ്ണന്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
ആശുപത്രികളെയും ജനറല്‍
ആശുപത്രികളെയും
മെഡിക്കല്‍ കോളേജായി
മാറ്റുന്ന നിലവിലെ
രീതിക്കു പകരം
പ്രാഥമികാരോഗ്യ
കേന്ദ്രം മുതല്‍
ജില്ലാശുപത്രി വരെയുള്ള
പ്രാഥമിക, ദ്വിതീയ
ആരോഗ്യ മേഖല
ശാക്തീകരിക്കാന്‍ നടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ ?
ക്ലിനിക്കല്‍ ലബോറട്ടറികള്‍
*517.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ലിനിക്കല്‍
ലബോറട്ടറികളില്‍
യോഗ്യരായ
ടെക്നീഷ്യന്മാരെ
നിയമിക്കാത്തതു മൂലം
കൃത്യതയില്ലാത്ത
പരിശോധനാഫലം
ലഭിക്കുന്നതിലൂടെ
രോഗികള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
തൊഴിലിടങ്ങളില്‍
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ .
*518.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
പി.തിലോത്തമന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലിടങ്ങളില്‍
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
വനിതാ കമ്മീഷന്റെയും
വനിതാ സംഘടനകളുടെയും
റിപ്പോര്‍ട്ടുകള്‍
വ്യക്തമാക്കുന്നുണ്ടോ;
(ബി)
സ്ത്രീസുരക്ഷ
ഉറപ്പാക്കുന്നതിന്
വിവിധ തലങ്ങളില്‍
മോണിറ്ററിംഗ്
കമ്മിറ്റികള്‍
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
പ്രസ്തുത
കമ്മിറ്റികളുടെ
പ്രവര്‍ത്തന ലക്ഷ്യം
എന്തെല്ലാമായിരിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
എല്ലാ
സ്ഥാപനങ്ങളിലും
ഇന്റേണല്‍ കംപ്ലയിന്റ്
കമ്മിറ്റികള്‍
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍
കമ്മിറ്റികളുടെ
പ്രവര്‍ത്തനം
എന്തായിരിക്കുമെന്ന്
വിശദമാക്കുമോ;
(ഡി)
കമ്മിറ്റി
രൂപീകരണത്തിനു ശേഷം
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
എത്രത്തോളം
കുറഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
എന്‍ഡോസള്‍ഫാന്‍
വിക്ടിംസ് റിലീഫ് ആന്റ്
റെമഡിയേഷന്‍ സെല്‍
*519.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
വിക്ടിംസ് റിലീഫ് ആന്റ്
റെമഡിയേഷന്‍ സെല്ലിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
ദേശീയ
മനുഷ്യാവകാശ കമ്മീഷന്റെ
നിര്‍ദ്ദേശാനുസരണമുള്ള
ദുരിതാശ്വാസം
എന്തൊക്കെയെന്നും അത്
ദുരിതബാധിതര്‍ക്കെല്ലാം
ലഭ്യമാക്കിയിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(സി)
സാന്ത്വനവും
നഷ്ടപരിഹാരവും അര്‍ഹരായ
എല്ലാവര്ക്കും
ലഭ്യമാക്കിയോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
വിക്ടിംസ്
സെല്‍ പ്രതിമാസ യോഗം
ചേരുന്നില്ലെന്നും
പുനരധിവാസ-സാന്ത്വന
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടത്തുന്നില്ലെന്നുമുള്ള
പരാതിയെക്കുറിച്ചുള്ള
നിലപാട്
വ്യക്തമാക്കുമോ?
ജലസമൃദ്ധ
കേരളം പദ്ധതി
*520.
ശ്രീ.ബി.ഡി.
ദേവസ്സി
,,
വി.ചെന്താമരാക്ഷന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
ബഡ്ജറ്റില്‍ മുന്‍ഗണനാ
പരിപാടികളില്‍ ഒന്നായി
ഉള്‍പ്പെടുത്തിയിരുന്ന
ജലസമൃദ്ധ കേരളം
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം നല്‍കുമോ?
സ്കൂള്‍
ഹെല്‍ത്ത് പദ്ധതി
*521.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയാന്തരീക്ഷം
ആരോഗ്യപൂര്ണ്ണമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
കുട്ടികളില്‍
പ്രത്യേകിച്ച്
വിദ്യാര്‍ത്ഥികളില്‍
കാണപ്പെടുന്ന വിവിധ
രോഗങ്ങളെ ഫലപ്രദമായി
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
സ്കൂള്‍
ഹെല്‍ത്ത് പദ്ധതിയുടെ
നടത്തിപ്പ് സംബന്ധിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങള്‍
*522.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
കെ.അച്ചുതന്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഭക്ഷ്യ
സുരക്ഷാ വിഭാഗത്തിന്റെ
പ്രവർത്തനം
*523.
ശ്രീ.ഇ.പി.ജയരാജന്
,,
കോടിയേരി ബാലകൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷണശാലകള്‍
പരിശോധിച്ച്
ഗുണനിലവാരവും
ശുചിത്വവും
ഉറപ്പാക്കുന്നതിൽ
ഭക്ഷ്യ സുരക്ഷാ വിഭാഗം
പരാജയപ്പെട്ടിട്ടുണ്ടോ
; എങ്കിൽ ആയതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം അറിയിക്കാമോ;
(ബി)
ഭക്ഷ്യ
സുരക്ഷാ ഉദ്യോഗസ്ഥര്‍
പരിശോധനയ്ക്കെടുക്കുന്ന
സാമ്പിളുകളുടെ
ഗുണനിലവാര
പരിശോധനയ്ക്കുളള
സജ്ജീകരണങ്ങള്‍
എന്തെല്ലാം
എന്നറിയിക്കാമോ;
(സി)
സാമ്പിളുകള്‍
സമയബന്ധിതമായി
പരിശോധിച്ച്
പരിശോധനാഫലം
ലഭിക്കാറുണ്ടോ;
(ഡി)
ഓപ്പറേഷന്
രുചി എത്ര മാത്രം
ഫലപ്രദമായിരുന്നെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; വിശദാംശം നല്‍കാമോ?
ഭൂഗര്‍ഭജലത്തിലെ
അമിത രാസമാലിന്യങ്ങള്‍
*524.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
പി.തിലോത്തമന്
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കിണറുകളില്‍ ഉള്‍പ്പെടെ
ഭൂഗര്‍ഭജലത്തില്‍
രാസമാലിന്യങ്ങള്‍
അമിതമായി
കലര്‍ന്നിട്ടുണ്ടെന്ന
കേന്ദ്ര ഭൂജല
ബോര്‍ഡിന്റെ പഠന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
വെള്ളം കുടിക്കുന്നത്
ആരോഗ്യ
പ്രശ്നങ്ങള്‍ക്ക്
കാരണമാകുമെന്ന് പഠന
റിപ്പോര്‍ട്ട്
വ്യക്തമാക്കുന്നുണ്ടോ;
(സി)
ബ്യൂറോ
ഓഫ് ഇന്‍ഡ്യന്‍
സ്റ്റാന്റേര്‍ഡ്സ്
നിശ്ചയിച്ച അനുവദനീയമായ
അളവിലും കൂടുതലായി
എന്തെല്ലാം
രാസമാലിന്യങ്ങളാണ്
ജലത്തില്‍
അടങ്ങിയിട്ടുള്ളതായി
കണ്ടെത്തിയിട്ടുള്ളത്;
വിശദമാക്കുമോ?
അപകട
ചികില്‍സാ പദ്ധതി.
*525.
ശ്രീ.ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന്റെ കീഴില്‍
അപകട ചികില്‍സാ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നുമുതലാണ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
അപകട
ചികില്‍സാ പദ്ധതിക്ക്
കേന്ദ്ര സഹായം
ലഭിച്ചിട്ടുണ്ടോ;
ഇതുവരെ എത്ര തുക
ലഭിച്ചു;
(സി)
അപകട
ചികില്‍സാ പദ്ധതിയില്‍
എന്തെല്ലാമാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി ആരംഭിച്ചതിനു
ശേഷം ധനസഹായമായി എത്ര
തുക വിതരണം ചെയ്തു?
വിനോദസഞ്ചാര
മേഖലയിലെ താമസ സൗകര്യം
*526.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയിലെ താമസ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്താന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ?
തൊഴില്‍
നിയമങ്ങളുടെ പരിഷ്ക്കരണം
*527.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ നിയമങ്ങള്‍
പരിഷ്ക്കരിക്കുന്നതിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ഗാന്ധിഗ്രാമം
പദ്ധതി
*528.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി കോളനികളില്‍
ഗാന്ധിഗ്രാമം
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ചെറുകിട
ജലസേചന പദ്ധതികളുടെ
വികസനത്തിനായി ഒരു മാസ്റ്റര്‍
പ്ലാന്‍
*529.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
ജലസേചന പദ്ധതികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ജലസേചന പദ്ധതികള്‍
ലക്ഷ്യപ്രാപ്തിയിൽ
എത്തിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ചെറുകിട ജലസേചന
പദ്ധതികള്‍
വികസിപ്പിക്കുന്നതിനായി
ഒരു മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്നു
വിശദമാക്കുമോ?
ജനറിക്
മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക്
നല്‍കാനുള്ള പദ്ധതി
*530.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ സ്ഥാപനമായ
ബ്യൂറോ ഓഫ് ഫാര്‍മ
പബ്ലിക് സെക്ടര്‍
അണ്ടര്‍ടേക്കിംഗ് ഓഫ്
ഇന്ത്യ (ബി.പി.പി.ഐ)
യുമായി ചേര്‍ന്ന്
ജനറിക് മരുന്നുകള്‍
കുറഞ്ഞ വിലയ്ക്ക്
നല്‍കാനുള്ള പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എങ്കില്‍
ഏതൊക്കെ സംസ്ഥാന
ഏജന്‍സികളെയാണ് ഇതുമായി
സഹകരിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ഏജന്‍സികളുടെ മുന്‍കാല
പ്രവര്‍ത്തനമികവ്
പരിഗണിച്ചിട്ടുണ്ടോ ;
പദ്ധതി നടപ്പാക്കാന്‍
വേണ്ട അടിസ്ഥാന
സൗകര്യങ്ങളുടെ
കാര്യത്തില്‍
തീരുമാനമെടുത്തിട്ടുണ്ടോ
; വ്യക്തമാക്കുമോ ?
ഭക്ഷ്യോല്‍പന്നങ്ങളിലെ
വിഷാംശപരിശോധനാ സംവിധാനങ്ങൾ.
T *531.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പായ്ക്കറ്റില്‍
ലഭിക്കുന്ന സുഗന്ധ
വ്യഞ്ജനങ്ങളിലും
മസാലപ്പൊടികളിലും
പച്ചക്കറികളിലും
ഉള്‍പ്പെട എല്ലാ
ബ്രാന്‍ഡ് ഭക്ഷ്യ
ഉല്പന്നങ്ങളിലും
വിഷാംശമുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പാചകം
ചെയ്ത ഭക്ഷണ
സാധനങ്ങളില്‍ മായം
കലര്‍ത്തുന്നത്
കണ്ടുപിടിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെയും
പരിശാേധന ലാബുകളുടെയും
പ്രവര്‍ത്തനം
തൃപ്തികരമല്ലെന്ന
പരാതികൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പടുത്തുമോ?
അടിയന്തിര
ചികിത്സാ സഹായം
*532.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അപകടങ്ങളില്‍പ്പെട്ടും
അടിയന്തര
ചികിത്സയ്ക്കുമായി
ഏറ്റവും അടുത്തുള്ള
ആശുപത്രികളില്‍
പ്രവേശിപ്പിക്കാന്‍
നിര്‍ബന്ധിതരാവുന്ന
രോഗികളുടെ അത്യാവശ്യ
ചികിത്സയ്ക്കും അനുബന്ധ
പരിശോധനകള്‍ക്കുമുള്ള
ചെലവുകള്‍ക്ക് പണം
കണ്ടെത്താനാവാതെ വരുന്ന
സാഹചര്യം മൂലം ചികിത്സാ
വൈകുകയോ
നിഷേധിക്കപ്പെടുകയോ
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരം
സാഹചര്യങ്ങളില്‍
സഹായികളായി പോകാന്‍
സന്മനസ്സുകാട്ടുന്നവര്
അനുഭവിക്കേണ്ടി വരുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
എന്തെങ്കിലും ആശ്വാസ
നടപടികള്‍
സ്വീകരിക്കുന്നതിനെക്കുറിച്ച്
പരിഗണിക്കുമോ ;
(സി)
ഇത്തരം
കേസ്സുകളില്‍ അടിയന്തര
ചികിത്സയ്ക്കും
പരിശോധനയ്ക്കും
ആവശ്യമെങ്കില്‍
സാമ്പത്തിക സഹായം
നല്കാന് സൗകര്യം
ഏര്‍പ്പെടുത്തുന്നകാര്യം
പരിശോധിക്കുമോ?
കാന്‍സര്‍
രോഗം ഉയര്‍ത്തുന്ന
വെല്ലുവിളികള്‍
*533.
ശ്രീ.എം.എ.
വാഹീദ്
,,
ആര് . സെല്‍വരാജ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യശാസ്ത്ര
മേഖലയില്‍ കാന്‍സര്‍
രോഗം ഉയര്‍ത്തുന്ന
വെല്ലുവിളികള്‍
നേരിടുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
കാന്‍സര്‍
രോഗികളുടെ
വര്‍ദ്ധനയ്ക്കുള്ള
അടിസ്ഥാന കാരണങ്ങള്‍
കണ്ടെത്തുന്നതിനും
ചികിത്സയോടൊപ്പം
ഗവേഷണത്തിനും ഊന്നല്‍
നല്കി ക്യാന്‍സര്‍
വ്യാപനം തടയുന്നതിനും
ഫലപ്രദമായ നടപടി
സ്വീകരിക്കുമോ ;
(സി)
കാന്‍സര്‍
രോഗത്തെക്കുറിച്ച്
ജനങ്ങളെ
ബോധവത്ക്കരിക്കുന്നതിനും
രോഗത്തെ ഫലപ്രദമായി
നേരിടുന്നതിനും
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ ?
നൈപുണ്യ
പരിശീലന കേന്ദ്രങ്ങള്‍
*534.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
വ്യവസായ
കേന്ദ്രങ്ങളിലും
ഐ.ടി.ഐ, പോളിടെക്നിക്,
എഞ്ചിനീയറിംഗ് കോളേജ്
എന്നിവിടങ്ങളിലും
നൈപുണ്യ പരിശീലന
കേന്ദ്രങ്ങള്‍
സ്ഥാപിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
നൈപുണ്യ
പദ്ധതിയിലൂടെ
ഉണ്ടായിട്ടുള്ള
നേട്ടങ്ങള്‍
വിശദമാക്കാമോ?
വ്യാജഡോക്ടര്മാരുടെ
ചികിത്സ
*535.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
ജെയിംസ് മാത്യു
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജഡോക്ടര്‍മാര്‍
ചികിത്സ
നടത്തുന്നുണ്ടെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ ഫലം
വിശദമാക്കാമോ ;
(ബി)
തിരുവനന്തപുരം
ചുള്ളിമാനൂരില്‍
സ്വകാര്യ ആശുപത്രിയില്‍
വ്യാജ ഡോക്ടറുടെ
ചികിത്സമൂലം ബാലിക
മരിച്ചതിനെ തുടര്‍ന്ന്
എന്തൊക്കെ പരിശോധനയും
അന്വേഷണവും
നടത്തിയെന്നും അതില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
അറിയിക്കാമോ ;
(സി)
ഇത്തരം
സംഭവങ്ങള്‍ തടയാന്‍
സംസ്ഥാനവ്യാപകമായി
സ്വകാര്യ
ആശുപത്രികളിലും
ക്ലിനിക്കുകളിലും
സ്വകാര്യ പ്രാക്ടീസ്
നടത്തുന്ന ഇടങ്ങളിലും
പരിശോധന നടത്താന്‍
നടപടിയെടുക്കുമോ ?
മധുരപാനീയങ്ങള്‍
സൃഷ്ടിക്കുന്ന
ആരോഗ്യപ്രശ്നങ്ങള്‍
*536.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ റസാക്
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മധുരപാനീയങ്ങളുടെ
ഉപയോഗം മൂലം ലോകത്ത്
പ്രതിവര്‍ഷം
രണ്ടുലക്ഷത്തോളം പേര്
മരിക്കുന്നുണ്ടെന്ന പഠന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
കൃത്രിമ ഹെല്‍ത്ത്
ഡ്രിങ്കുകളുള്പ്പെടെയുള്ള
മധുര പാനീയങ്ങളുടെ
നിര്‍മ്മിതിയും
വിപണനവും
വ്യാപകമാകുന്നത്
യുവജനങ്ങളില്‍
ആരോഗ്യപ്രശ്നങ്ങള്‍
സൃഷ്ടിക്കാന്‍
ഇടയാക്കുന്ന കാര്യം
ഗൗരവപൂര്‍വ്വം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
ഭക്ഷ്യ സുരക്ഷാ വകുപ്പ്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
ആശുപത്രികളിലെ
സിസ്സേറിയന്
*537.
ശ്രീ.ബി.സത്യന്
ശ്രീമതി.കെ.കെ.ലതിക
,,
പി. അയിഷാ പോറ്റി
,,
കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആശുപത്രികളില്‍,
വിശേഷിച്ച് സ്വകാര്യ
ആശുപത്രികളില്‍,
ലോകാരോഗ്യ സംഘടന
നിര്‍ദ്ദേശിച്ചിട്ടുള്ള
പരമാവധി പരിധിയായ 15
ശതമാനത്തിന്റെ മൂന്നു
മടങ്ങിലധികം
പ്രസവങ്ങള്‍
സിസ്സേറിയന് രീതിയില്‍
നടക്കുന്നതിന്റെ കാരണം
എന്തൊക്കെയെന്നാണ്
അന്വേഷണത്തില്‍
കണ്ടെത്തിയത് ;
(ബി)
ഇതു
നിയന്ത്രിക്കാനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്നും
അതിന്റെ ഫലമായി
സിസ്സേറിയന്
രീതിയിലുള്ള
പ്രസവങ്ങളുടെ നിരക്ക്
കുറഞ്ഞോ എന്നും
അറിയിക്കാമോ?
മെഡിക്കല്‍
/ ഡെന്റല്‍ കൗണ്‍സിലിന്റെ
അംഗീകാരം
*538.
ശ്രീ.സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കൗണ്‍സില്‍, ഡെന്റല്‍
കൗണ്‍സില്‍ എന്നിവയുടെ
അംഗീകാരം
നഷ്ടമാകുന്നതുമൂലം
സംസ്ഥാനത്തെ ഏതെങ്കിലും
കോളേജുകളില്‍ സീറ്റ്
നഷ്ടമാകുന്ന സ്ഥിതി
വിശേഷം നിലവിലുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(ബി)
സംസ്ഥാനത്ത്
എല്ലാ കോളേജുകളിലും
കൂടി എത്ര സീറ്റുകളാണ്
ഓരോ വിഭാഗത്തിലും
ഉള്ളത് എന്നതു
സംബന്ധിച്ച വിവരം
വ്യക്തമാക്കുമോ;
(സി)
മെഡിക്കല്‍,
ഡെന്റല്‍
കൗണ്‍സിലുകളുടെ
പ്രതികൂല ഇടപെടല്‍
ഉണ്ടാകാതിരിക്കാന്‍
ആവശ്യമായ മുന്‍കരുതല്‍
നടപടികള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
ജീവനക്കാര്ക്കാര്ക്കള്ള
ഇ.എസ്.ഐ. ആനുകൂല്യങ്ങള്‍
*539.
ശ്രീ.വി.ചെന്താമരാക്ഷന്
,,
പി.കെ.ഗുരുദാസന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
പദ്ധതി മുഖേന
സ്വകാര്യ-പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
പദ്ധതിക്കുള്ള
തുക ആരാണ്
വഹിച്ചിരുന്നതെന്നും
നിലവില്‍ അതിന്
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോയെന്നും
എങ്കില്‍ അത്
എന്താണെന്നും
വിശദമാക്കാമോ;
(സി)
പദ്ധതി
പ്രകാരമുള്ള ആനുകൂല്യം
തൊഴിലാളികള്‍ക്ക്
തുടര്‍ന്നും
ലഭിക്കാനായി ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
പരിശീലനം
*540.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നാക്ക
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ തൊഴില്‍
പരിശീലന പദ്ധതികള്‍ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?