കുറ്റകൃത്യങ്ങളേയും
കുറ്റവാളികളെയും കുറിച്ചുളള
അന്വേഷണം കമ്പ്യൂട്ടര്‍
ശൃംഖലയുമായി ബന്ധിപ്പിക്കുന്ന
പദ്ധതി
*451.
ശ്രീ.എം.എ.ബേബി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങളേയും
കുറ്റവാളികളെയും
കുറിച്ചുളള അന്വേഷണം
കമ്പ്യൂട്ടര്‍
ശൃംഖലയുമായി
ബന്ധിപ്പിക്കുന്ന
കേന്ദ്ര സഹായ
പദ്ധതിയുടെ
നടത്തിപ്പിനായി
ടെക്നോപാര്‍ക്കില്‍
സ്ഥാപിക്കപ്പെട്ട
ഡാറ്റാബേസിന്റെ ചുമതല
ഏത് സ്ഥാപനത്തിനാണ് ;
വിശദമാക്കാമോ ; പോലീസ്
സ്റ്റേഷനുകളില്‍
നിന്നും കോര്‍
ആപ്ലിക്കേഷന്‍
സോഫ്റ്റുവെയറുകളിലേക്ക്
എത്തുന്ന വിവരങ്ങള്‍
ഡാറ്റാബേസുകളില്‍
സുരക്ഷിതമാണോ ;
(ബി)
ഏതെല്ലാം
നെറ്റ് വര്‍ക്കുകള്‍
വഴിയാണ് ഡാറ്റാബേസില്‍
വിവരങ്ങള്‍
ശേഖരിക്കപ്പെടുന്നതെന്ന്
വിശദമാക്കാമോ ;
(സി)
ഡാറ്റാസെന്ററിന്റെ
ചുമതലയും നെറ്റ്
വര്‍ക്കിന്റെ ചുമതലയും
ഏതെങ്കിലും സ്വകാര്യ
സ്ഥാപനങ്ങളെ
എല്പ്പിച്ചിട്ടുണ്ടോ ;
പ്രസ്തുത സ്ഥാപനങ്ങളെ
കണ്ടെത്തിയത് ഏത്
നിലയിലാണ് ?
കെ.എസ്.ആര്.ടി.സി
ബസ്സുകളിലെ യാത്രാസൗജന്യം
*452.
ശ്രീ.റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ബസ്സുകളിലെ
യാത്രാസൗജന്യം
സംബന്ധിച്ച സര്‍ക്കാര്‍
നിലപാട് വിശദമാക്കാമോ
; ഏതെല്ലാം
വിഭാഗങ്ങള്‍ക്ക്
എന്തെല്ലാം
സൗജന്യങ്ങളാണിപ്പാേള്
നല്‍കിവരുന്നത് ;
ഇതില്‍ എന്തെങ്കിലും
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ഏതെങ്കിലും
വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കിയ സൗജന്യം
പിന്‍വലിച്ചുകൊണ്ട്
കെ.എസ്.ആര്.ടി.സി
.ഉത്തരവിറക്കിയിട്ടുണ്ടോ
; ഇതിനായി
കെ.എസ്.ആര്.ടി.സി ക്ക്
നിര്‍ദ്ദേശം
ലഭിച്ചതെവിടെ നീന്നാണ്
; പിന്നീട് അതിൽ മാറ്റം
വരുത്തുകയുണ്ടായോ ;
(സി)
കെ.എസ്.ആര്.ടി.സി.ക്ക്
സര്‍ക്കാര്‍
നല്‍കിയിരുന്ന
ഉറപ്പുകള്‍
അനുസരിച്ചുള്ള
എന്തെല്ലാം സഹായങ്ങളാണ്
ലഭിച്ചിട്ടില്ലാത്തതെന്ന്
വെളിപ്പെടുത്താമോ ?
ലഹരിവിമുക്ത
ചികില്‍സാ
കേന്ദ്രങ്ങള്‍ക്കുള്ള ധനസഹായം
*453.
ശ്രീ.ലൂഡി
ലൂയിസ്
,,
ടി.എന്‍. പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരിവിമുക്ത ചികില്‍സാ
കേന്ദ്രങ്ങള്‍ക്കുള്ള
ധനസഹായ വിതരണത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത്
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നതെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ ;
(സി)
ഏതെല്ലാം
തരത്തിലുള്ള
സഹായങ്ങളാണ് പ്രസ്തുത
കേന്ദ്രങ്ങള്‍ക്ക്
നല്‍കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
ധനസഹായം
നല്കുവാന് എന്തെല്ലാം
നടപടി
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
വിശദാംശങ്ങള്‍ നല്‍കുമോ
?
കസ്തൂരി
രംഗന് റിപ്പോ൪ട്ട്
*454.
ശ്രീ.രാജു
എബ്രഹാം
,,
ഇ.പി.ജയരാജന്
,,
എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കസ്തൂരി രംഗന്
റിപ്പോ൪ട്ടിലെ
ശിപാര്ശകളിന്മേല്
കേന്ദ്രസര്‍ക്കാര്‍
അന്തിമ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
യു.പി.എ
സര്‍ക്കാരിന്റെ കാലത്ത്
കേന്ദ്ര വനം പരിസ്ഥിതി
മന്ത്രാലയം
പുറപ്പെടുവിച്ച കരട്
വിജ്ഞാപന പ്രകാരം
പരിസ്ഥിതി ലോല
പ്രദേശങ്ങളായി
കണക്കാക്കപ്പെട്ട
പ്രദേശങ്ങളിലെ
ആശങ്കകള്‍ ഇപ്പോഴും
നിലനില്‍ക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
അന്തിമ
വിജ്ഞാപനത്തില്‍,
എന്തെല്ലാം ഘടകങ്ങള്‍
ഒഴിവാക്കണമെന്നാണ്
സംസ്ഥാന
സര്ക്കാര്ആവശ്യപ്പെട്ടിരിക്കുന്നത്;
ഇതിന്മേല് തുടര്‍
ചര്‍ച്ചകള്‍
ഉണ്ടായിട്ടുണ്ടോ;
അന്തിമ വിജ്ഞാപനം
എന്നത്തേയ്ക്ക്
വരുമെന്ന്
പ്രതീക്ഷിക്കുന്നു;
(ഡി)
ഇക്കാര്യത്തിൽ
പരിസ്ഥിതി
മന്ത്രാലയത്തില്‍
നിന്നും എന്തെങ്കിലും
പുതിയ നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കുറ്റകൃത്യങ്ങള്‍
തടയാന്‍ നടപടി
*455.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
കുറ്റകൃത്യങ്ങളുടെ
നിരക്ക് ദേശീയ
ശരാശരിയെക്കാളും
കൂടുതലാണെന്ന ദേശീയ
ക്രൈം റിക്കാര്‍ഡ്സ്
ബ്യൂറോയുടെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആത്മഹത്യ, വിവാഹമോചനം,
ഒളിച്ചോട്ടം, അശ്ലീല
ദൃശ്യങ്ങളുടെ വ്യാപനം ,
സൈബര്‍ നിയമലംഘനങ്ങള്‍
തുടങ്ങിയവയുടെ
സംസ്ഥാനത്തെ നിരക്ക്
ദേശീയ ശരാശരിയെക്കാളും
വര്‍ദ്ധിച്ചിരിക്കുന്ന
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സമൂഹം
അരാജകത്വത്തിലേക്ക്
വഴുതി വീഴുന്നത്
തടയാന്‍ നടപടി
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അനധികൃതമായി
കൈവശം വെച്ചുവരുന്ന നിക്ഷിപ്ത
വനഭൂമി
*456.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എ.കെ.ബാലന്
,,
വി.ചെന്താമരാക്ഷന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിക്ഷിപ്ത
വനഭൂമി സ്വകാര്യ
വ്യക്തികള്‍
നിയമവിരുദ്ധമായി
കൈവശംവെച്ച് പോരുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരം
കേസുകളെ സംബന്ധിച്ച്
വിശദമായ അന്വേഷണം
നടത്തുന്നതിനായുള്ള
കമ്മിറ്റിയുടെ
കണ്ടെത്തലുകള്‍
വിശദമാക്കാമോ ;
ഏതെല്ലാം വനഭൂമി
കയ്യേറ്റങ്ങള്‍ ഈ
കമ്മിറ്റിയുടെ
കണ്ടെത്തലുകളെ
തുടര്‍ന്ന്
ഒഴിപ്പിച്ചെടുത്തിട്ടുണ്ട്
; ഈ കമ്മിറ്റി എത്ര തവണ
യോഗം ചേര്‍ന്നിട്ടുണ്ട്
;
(സി)
ഭൂപരിഷ്കരണ
നിയമപ്രകാരം
സര്‍ക്കാരില്‍
നിക്ഷിപ്തമാകേണ്ടിയിരുന്ന
നെല്ലിയാമ്പതിയിലെ 786
ഏക്കര്‍ ഭൂമി കരുണാ
എസ്റ്റേറ്റ് / പോബ്സ്
എസ്റ്റേറ്റ്
അനധികൃതമായി കൈവശം
വച്ചുവരുന്നത്
സംബന്ധിച്ച ലാന്റ്
ബോര്‍ഡ്
സെക്രട്ടറിയുടെ അന്വേഷണ
റിപ്പോര്‍ട്ട് വനം
വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ ;
(ഡി)
നെന്മാറ
ഡി.എഫ്.ഒ.
നിയമവിരുദ്ധമായി
നല്കിയ എന്‍.ഒ.സി.
ആക്ഷേപങ്ങളെ തുടര്‍ന്ന്
റദ്ദ് ചെയ്തിട്ടുണ്ടോ ;
(ഇ)
എങ്കില്‍
അതേ തുടര്‍ന്നുള്ള
അന്വേഷണ റിപ്പോര്‍ട്ട്
പരിശോധിക്കാനും തുടര്‍
നടപടികള്‍
സ്വീകരിക്കാനും വനം
വകുപ്പില്‍ നടപടികള്‍
ഉണ്ടാകാതിരിക്കുന്നത്
എന്തുകൊണ്ടാണ് ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ബയോമെട്രിക്ക് കാര്‍ഡുകള്‍
നല്കാൻ നടപടി
*457.
ശ്രീ.സി.പി.മുഹമ്മദ്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികള്‍ക്ക്
ബയോമെട്രിക്ക്
കാര്‍ഡുകള്‍
നല്‍കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദീകരിക്കുമോ ;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;വിശദാംശം
വ്യക്തമാക്കുമോ?
ആധുനിക
ശുചിത്വ
മല്‍സ്യമാര്‍ക്കറ്റുകള്‍
*458.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധുനിക
ശുചിത്വ
മല്‍സ്യമാര്‍ക്കറ്റുകള്‍
നിര്‍മ്മിക്കുന്ന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതിയുമായി
ആരെല്ലാമാണ്
സഹകരിക്കുന്നത് ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടി
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
പ്രധാന
ബസ്സ് സ്റ്റേഷനുകളില്‍
വ്യാപാര സമുച്ചയ പദ്ധതി
*459.
ശ്രീ.സണ്ണി
ജോസഫ്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാന
ബസ്സ്
സ്റ്റേഷനുകളോടനുബന്ധിച്ച്
വ്യാപാര സമുച്ചയ
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
എയര്‍
കേരള വിമാന പദ്ധതി
*460.
ശ്രീ.ഇ.കെ.വിജയന്
,,
വി.എസ്.സുനില്‍ കുമാര്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെയും
സിയാല്‍ കമ്പനിയുടെയും
ഉടമസ്ഥതയിലുള്ള എയര്‍
കേരള വിമാന പദ്ധതി
പ്രകാരം വിമാന
സര്‍വ്വീസ്
ആരംഭിക്കുന്നതിനുളള
നിബന്ധനകളെല്ലാം
പാലിക്കപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
പദ്ധതിക്കായി
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലങ്കില്‍ അനുമതി
നേടിയെടുക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ?
കൊഞ്ചുവളര്‍ത്തൽ
പദ്ധതി
*461.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെമ്മീന്‍
കയറ്റുമതിയില്‍,
പ്രധാനമായും
വളര്ത്തുകൊഞ്ചില്
നിന്നാണ് കൂടുതല്‍
വരുമാനം
ലഭിക്കുന്നതെന്ന
റിപ്പാേര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതില്‍
സംസ്ഥാനത്തിന്‍െറ
സംഭാവന
എത്രത്തോളമാണെന്ന്
വിശദമാക്കുമോ ;
(സി)
കയറ്റുമതിപ്രാധാന്യമുള്ള
കൊഞ്ചിനങ്ങള്‍
കൂടുതല്‍
പ്രദേശങ്ങളില്‍
വ്യാപിപ്പിക്കുന്നതിനും
കര്‍ഷകര്‍ക്ക് കൂടുതല്‍
സഹായങ്ങള്‍
നല്കുന്നതിനുമുള്ള
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പാക്കുമോ ?
കരിപ്പൂര്‍
വിമാനത്താവളത്തിലെ അനിഷ്ട
സംഭവങ്ങള്‍
*462.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരിപ്പൂര്‍
വിമാനത്താവളത്തിലെ
അനിഷ്ട
സംഭവങ്ങളെത്തുടര്‍ന്ന്,
സംസ്ഥാന സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
എന്തൊക്കെ ഇടപെടലുകള്‍
ഉണ്ടായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സംഭവത്തിനു കാരണമായ
യഥാര്‍ത്ഥ പ്രശ്നങ്ങള്‍
എന്തൊക്കെയാണെന്ന്
അന്വേഷിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
ഇതിനെത്തുടര്‍ന്ന്
സംസ്ഥാനത്തെ
വിമാനത്താവളങ്ങളില്‍,
ഇത്തരം സ്ഥിതിവിശേഷം
ആവര്‍ത്തിക്കാതിരിക്കാനും,
വിമാനത്താവളങ്ങളുടെ
പ്രവര്‍ത്തനവും
വികസനവും
മുരടിപ്പിക്കാന്‍
നടക്കുന്ന
സംഘടിതശ്രമങ്ങളെ
ചെറുത്തുതോല്പിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ?
ആധുനിക
കടല്‍ സുരക്ഷാ സംവിധാനങ്ങള്‍
*463.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം രീതിയിലുള്ള
ആധുനിക കടല്‍ സുരക്ഷാ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
മത്സ്യബന്ധന
ബോട്ടുകളില്‍ വെസ്സല്‍
ട്രാക്കിംഗ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
പ്രസ്തുത സംവിധാനം
ഏര്പ്പെടുത്തുന്നതുകൊണ്ടുള്ള
പ്രയോജനങ്ങള്‍
വിശദമാക്കുമോ ;
(സി)
വെസ്സല്‍
ട്രാക്കിംഗ്
സംവിധാനത്തിന്റെ
പ്രത്യേകതകള്‍
വെളിപ്പെടുത്തുമോ ;
(ഡി)
സംസ്ഥാനത്ത്
രജിസ്ട്രേഷനുള്ള മത്സ്യ
ബന്ധന ബോട്ടുകളിലെല്ലാം
വെസ്സല്‍ ട്രാക്കിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
എത്ര സമയം
വേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ?
ക്രമസമാധാന
പരിപാലന പ്രശ്നങ്ങള്‍
*464.
ഡോ.കെ.ടി.ജലീല്‍
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമസമാധാന
പരിപാലനം
തകരാറിലായിരിക്കുന്നു
എന്നആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ കാരണം
പരിശോധിച്ചിട്ടുണ്ടോ
;
(ബി)
സാമൂഹ്യജീവിതത്തില്‍
വിവിധ തരത്തിലുള്ള
മാഫിയകള്‍
സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന
ദുരിതങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; മോഷണം, പിടിച്ചുപറി,
കവര്‍ച്ച,
സ്ത്രീകള്‍ക്കെതിരായുള്ള
അതിക്രമങ്ങള്‍
തുടങ്ങിയവയെല്ലാം
വര്‍ദ്ധിച്ചുവരുന്നതായി
അറിയാമോ ; ബ്ലേഡ്
ബാങ്ക് തട്ടിപ്പ്,
നിക്ഷേപ തട്ടിപ്പ്, വിസ
തട്ടിപ്പ്,
റിക്രൂട്ട്മെന്റ്
തട്ടിപ്പ്,
വിദ്യാര്ത്ഥിപ്രവേശന
തട്ടിപ്പ്, സാമ്പത്തിക
തട്ടിപ്പുകള്‍
തുടങ്ങിയവ
വ്യാപകമായിരിക്കുന്നു
എന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ജനങ്ങള്‍ക്ക്
സ്വെെര്യജീവിതം
ഉറപ്പാക്കേണ്ട പോലീസ്
സേനയില്‍ ക്രിമിനലുകള്‍
വര്‍ദ്ധിക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പോലീസ് സേനയിലെ
ക്രിമിനലുകളെയും
അഴിമതിക്കാരെയും മാറ്റി
നിര്‍ത്താമോ ;
(ഡി)
ജനങ്ങള്‍ക്ക്
സ്വെെര്യജീവിതം
ഉറപ്പാക്കാനും മാഫിയകളെ
നിയന്ത്രിക്കാനും
നടപടികള്‍
സ്വീകരിക്കാമോ?
മത്സ്യക്കുഞ്ഞുങ്ങളുടെ
സംരക്ഷണവും മത്സ്യ സമ്പദ്
വ്യവസ്ഥയുടെ പുനരുജ്ജീവനവും
*465.
ശ്രീ.കെ.അജിത്
,,
പി.തിലോത്തമന്
,,
ജി.എസ്.ജയലാല്‍
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യക്കുഞ്ഞുങ്ങളുടെ
സംരക്ഷണം ഉറപ്പാക്കാനും
മത്സ്യ സമ്പദ്
വ്യവസ്ഥയെ
പുനരുജ്ജീവിപ്പിക്കുന്നതിനും
ലക്ഷ്യമിട്ട്
സെന്‍ട്രല്‍ മറൈന്‍
ഫിഷറീസ് റിസര്‍ച്ച്
ഇന്‍സ്റ്റിട്യൂട്ട്
തയ്യാറാക്കിയ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(സി)
വന്‍കിട
ഫിഷ്
പ്ലാന്റുകളിലേക്കും വളം
ഫാക്ടറികളിലേക്കും
മത്സ്യക്കുഞ്ഞുങ്ങളെ
കുടത്തിക്കൊണ്ടുപോകുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
തടയുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ?
സേവനാവകാശം
ഭരണമികവിലൂടെ
*466.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
സര്‍ക്കാര്‍ സേവനം
അടിയന്തരമായി
ലഭ്യമാക്കുന്നതിന്
ഭരണരംഗത്ത് മാറ്റം
വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
സേവനാവകാശം
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
മന്ത്രിമാരുടെയും
വകുപ്പ്
അദ്ധ്യക്ഷന്മാരുടെയും
നേതൃത്വത്തില്‍
പരാതികള്‍ ലഭിക്കുന്ന
ഓഫീസുകളുള്‍പ്പെടെ
സന്ദര്‍ശിച്ച് പരിഹാരം
കണ്ടെത്തുന്നതിന്
നടപടികള്‍
സ്വീകരിയ്ക്കുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കപ്പല്‍
നിര്‍മ്മാണ ശാല
*467.
ശ്രീ.സി.ദിവാകരന്
,,
പി.തിലോത്തമന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കപ്പല്‍ നിര്‍മ്മാണ ശാല
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് തുറമുഖ
ഡയറക്ടറുടെ പഠന
റിപ്പോര്‍ട്ട്
ഗവണ്മെന്റിന്
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഈ
റിപ്പോര്‍ട്ട്
ഗവണ്മെന്റിന്
ലഭിച്ചതു് എന്നാണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
കപ്പല്‍
നിര്‍മ്മാണ ശാല എവിടെ
പ്രവര്‍ത്തിക്കണമെന്നാണ്
പഠന റിപ്പോര്‍ട്ടില്‍
നിര്‍ദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
കേരളത്തില്‍
കപ്പല്‍ നിര്‍മ്മാണ
ശാലയ്ക്കുളള
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ,
ഉണ്ടെങ്കില്‍ എന്നാണ്
ലഭിച്ചത്;
(ഡി)
കപ്പല്‍
നിര്‍മ്മാണ ശാല
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
സ്വകാര്യഭൂമിയില്‍
വൃക്ഷതൈകള്‍
വച്ചുപിടിപ്പിക്കുന്നവര്‍ക്ക്
ധനസഹായം
*468.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യഭൂമിയില്‍
വൃക്ഷതൈകള്‍
വച്ചുപിടിപ്പിക്കുന്നവര്‍ക്ക്
ധനസഹായത്തിനുള്ള പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
പദ്ധതിവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
അനുസരിച്ച് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കേസന്വേഷണങ്ങള്‍
*469.
ശ്രീ.എസ്.ശർമ്മ
,,
കോടിയേരി ബാലകൃഷ്ണന്
,,
കെ.വി.വിജയദാസ്
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങള്‍
കണ്ടെത്തുന്നതിലും
തെളിയിക്കുന്നതിലും
പോലീസിന് വീഴ്ച
സംഭവിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ ;
(ബി)
ക്രൈംബ്രാഞ്ച്
ഇന്‍വെസ്റ്റിഗേഷന്‍
വകുപ്പിനെ
പുന:സംഘടിപ്പിക്കുന്നതിന്
പോലീസ് മേധാവി ശിപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ
; ആയതിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ ;
(സി)
പ്രമാദമായ
കേസുകള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍
ഡിസ്ട്രിക്ട്
ക്രൈംബ്രാഞ്ചിന്
കൂടുതല്‍ ചുമതല
നല്‍കിയിട്ടുണ്ടോ ;
(ഡി)
ലോക്കല്‍
പോലീസിന്റെ
അന്വേഷണങ്ങളെ
സംബന്ധിച്ച്
ആക്ഷേപങ്ങള്‍
ഉണ്ടായിട്ടുള്ളതായി
അറിയാമോ ;
(ഇ)
പരാതികള്‍
ഉയര്‍ന്നു വന്നതിന്റെ
പേരില്‍ അത്തരം
കേസുകള്‍ ഡിസ്ട്രിക്ട്
ക്രൈംബ്രാഞ്ചിനെ കൊണ്ട്
അന്വേഷിപ്പിക്കേണ്ടി
വന്നിട്ടുണ്ടോ ;
വിശദമാക്കാമോ ?
തീരദേശസുരക്ഷാ
മുന്‍കരുതല്‍ നടപടികള്‍
*470.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംശയാസ്പദ
സാഹചര്യങ്ങളില്‍ വിദേശ
യാനങ്ങള്‍ സംസ്ഥാന
സമുദ്രാതിര്‍ത്തിയില്‍
പ്രത്യക്ഷപ്പെടുകയും
ഒരെണ്ണത്തെ
പിടിച്ചെടുക്കുകയും
ചെയ്ത സാഹചര്യത്തില്‍
തീരദേശ സുരക്ഷാ
കാര്യത്തില്‍ കൂടുതല്‍
മുന്‍കരുതല്‍ നടപടികള്‍
പരിഗണനയിലുണ്ടോ ;
(ബി)
ഇതിനായി
തീരദേശവാസികളുടെയും
മത്സ്യബന്ധന
തൊഴിലാളികളുടെയും
സഹകരണവും നിരീക്ഷണവും
ജാഗ്രതയും
ഉപയോഗപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
എങ്കില്‍
അവരുടെ
സുരക്ഷയ്ക്കുായി,
വിവരങ്ങള്‍ യഥാസമയം
ബന്ധപ്പെട്ട
അധികൃതര്‍ക്ക്
കൈമാറുന്നതിനുള്ള
ബോധവല്കരണവും
ഉപകരണങ്ങളും നല്കുന്ന
കാര്യം പരിഗണിക്കുമോ ?
ആധുനിക
തിയേറ്റര്‍ സമുച്ചയങ്ങള്‍
*471.
ശ്രീ.ആര്
. സെല്‍വരാജ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധുനിക
തിയേറ്റര്‍
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
കെ.എസ്.എഫ്.ഡി.സി.
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
സവിശേഷതകളും
വിശദമാക്കുമോ;
(സി)
ആരുടെയെല്ലാം
പങ്കാളിത്തത്തിലാണ്
ഇതിന്റെ പ്രവൃത്തികള്‍
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
സുരക്ഷിത
സ്ത്രീയാത്രാ പദ്ധതി
*472.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സ് സ്റ്റേഷനുകളില്‍
സുരക്ഷിത സ്ത്രീയാത്രാ
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികല്‍
എടുത്തിട്ടുണ്ട് ?
സ്ത്രീസുരക്ഷാ
പദ്ധതി
*473.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീസുരക്ഷാ
പദ്ധതി
നടപ്പാക്കുന്നതുകൊണ്ട്
വനിതകള്‍ക്കുണ്ടാകുന്ന
നേട്ടങ്ങള്‍
എന്തൊക്കെയാണ് ; ഈ
പദ്ധതിയുടെ
വിശദാംശങ്ങള്‍ നല്‍കാമോ:
(ബി)
ഇതിലേയ്ക്കായി
പ്രത്യേക പോലീസ് സെൽ
രൂപീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത സെൽ
രൂപീകരിച്ച് ഈ പദ്ധതി
മികച്ച രീതിയില്‍
നടപ്പാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ?
അന്ധവിശ്വാസങ്ങള്‍
മൂലമുള്ള ചൂഷണം തടയാൻ
നിയമനിര്‍മ്മാണം
*474.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.പുരുഷന്
കടലുണ്ടി
,,
സാജു പോള്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്ധവിശ്വാസങ്ങളെ
മുതലെടുക്കുന്നതു
മൂലമുണ്ടാകുന്ന ചൂഷണം
വര്‍ദ്ധിച്ച്
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
നിയന്ത്രിക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തേണ്ടതിന്റെ
അനിവാര്യത
മനസ്സിലാക്കിയിട്ടുണ്ടോ
;
(സി)
നിയമനിര്‍മ്മാണത്തിനായുള്ള
കരട് ബില്ല്
പരിഗണനയിലുണ്ടോ ;
അടിയന്തിരമായി
നിയമനിര്‍മ്മാണം
നടത്താനും ചൂഷണം
അവസാനിപ്പിക്കാനും
നടപടി സ്വീകരിക്കുമോ ?
വ്യാജമദ്യ
-സ്പിരിറ്റ് കടത്ത്
*475.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.പി.കെ.ഗുരുദാസന്
,,
വി.ചെന്താമരാക്ഷന്
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനങ്ങളില്‍
നിന്നുള്ള
വ്യാജമദ്യത്തിന്റെയും
സ്പിരിറ്റിന്റെയും
കടത്ത്
വ്യാപകമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യാജമദ്യത്തിന്റെ
ആവശ്യക്കാര്‍
സംസ്ഥാനത്ത്
വര്‍ദ്ധിച്ചതിന്
കാരണമെന്തെന്നറിയാമോ;
അപകടത്തില്‍പ്പെടുന്ന
കെ.എസ്.ആര്.ടി.സി. ബസുകള്‍
*476.
ശ്രീ.എസ്.രാജേന്ദ്രന്
,,
എം. ഹംസ
,,
രാജു എബ്രഹാം
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
അന്തര്‍ സംസ്ഥാന
ബസുകള്‍ ഉള്‍പ്പെടെ
പതിവായി
അപകടത്തില്‍പ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപകടങ്ങളുടെ
മുഖ്യ കാരണം
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പുതിയ
ബസുകള്‍ ഉള്‍പ്പെടെ
അപകടത്തില്‍പ്പെടുന്നതു
മൂലമുണ്ടാകുന്ന ബാധ്യത
വര്‍ദ്ധിച്ചു
വരുന്നുണ്ടോ;
(ഡി)
അന്തര്‍
സംസ്ഥാന ദീര്‍ഘദൂര
ബസുകള്‍ ഓടിക്കുന്നതിന്
രണ്ടുവീതം ഡ്രൈവര്‍മാരെ
നിയോഗിക്കാനുദ്ദേശിക്കുന്നുണ്ടോ?
ഫയര്‍
ആന്റ് റസ്ക്യൂ വിഭാഗത്തിലെ
മുങ്ങല്‍ വിദഗ്ദ്ധ സംഘം
*477.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.എന്‍.എ.ഖാദര്‍
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഫയര്‍ ആന്റ് റസ്ക്യൂ
വിഭാഗത്തില മുങ്ങല്‍
വിദഗ്ദ്ധ സംഘത്തിന്
പ്രത്യേക പരിശീലനം
നല്‍കിയിട്ടുണ്ടോ ;
വിശദവിവരം
വെളിപ്പെടുത്തുമോ ;
(ബി)
സംസ്ഥാനത്തിന്റ
വിവിധഭാഗങ്ങളില്‍
എളുപ്പത്തില്‍ സേവനം
ലഭ്യമാക്കാവുന്ന
വിധത്തിലാണോ സംസ്ഥാന
ഫയര്‍ ആന്റ് റസ്ക്യൂ
വിഭാഗത്തിലെ മുങ്ങല്‍
വിദഗ്ദരുടെ സംഘത്തെ
വിന്യസിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ:
(സി)
പ്രസ്തുത
വിഭാഗത്തിന് പ്രത്യേക
ഇന്‍ഷ്വറന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
(ഡി)
പ്രസ്തുത
വിഭാഗത്തിന് നേവിയുടെ
മുങ്ങല്‍
വിദഗ്ദ്ധര്‍ക്ക്
നല്കുന്ന വിധത്തിലുള്ള
ട്രെയിനിംഗും
സൗകര്യങ്ങളും
ലഭ്യമാക്കുമോ?
പോലീസ്
സര്‍വ്വകലാശാല
*478.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിസഭയുടെ
പരിഗണനയ്ക്കു വന്ന
പോലീസ് സര്‍വ്വകലാശാലാ
നിയമം ധനവകുപ്പിന്റെ
എതിര്പ്പിനെത്തുടര്ന്ന്അംഗീകരിക്കാതെ
മാറ്റിവയ്ക്കുകയുണ്ടായോ;
(ബി)
പോലീസ്
സര്‍വ്വകലാശാലയില്‍
പഠിപ്പിക്കാന്‍
നിര്‍ദ്ദേശിക്കപ്പെട്ട
വിഷയങ്ങള്‍ ഏതൊക്കെയാണ്
; നിലവിലുള്ള
സര്‍വ്വകലാശാലകളില്‍
പഠിപ്പിക്കുന്നതോ
പഠിപ്പിക്കാവുന്നതോ ആയ
വിഷയങ്ങളാണോ അവയെന്ന്
വ്യക്തമാക്കുമോ ;
(സി)
പോലീസ്
സര്‍വ്വകലാശാലാ
നിയമത്തിന്റെ കരട്
തയ്യാറാക്കിയതാരാണെന്ന്
അറിയിക്കാമോ ;
(ഡി)
സര്‍വ്വകലാശാലയ്ക്ക്
എവിടെയാണ് സ്ഥലം
കണ്ടെത്തിയിട്ടുള്ളത് ;
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണ് ;
വ്യക്തമാക്കാമോ ;
(ഇ)
ഏതെല്ലാം
കോഴ്സുകള്‍ നടത്താനാണ്
പദ്ധതി ;
(എഫ്)
രാജ്യത്ത്
നിലവില്‍ ഏതെല്ലാം
സംസ്ഥാനങ്ങളില്‍ പോലീസ്
സര്‍വ്വകലാശാലയുണ്ട്?
പോലീസ്
സേനയിലെ അനധികൃത ഇടപെടലുകള്‍
*479.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
എ.കെ.ബാലന്
,,
ജെയിംസ് മാത്യു
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയില്‍
ബാഹ്യവും ഉന്നതങ്ങളില്‍
നിന്നുമുളള അനധികൃത
ഇടപെടലുകള്‍ മൂലം
നീതിനിര്‍വ്വഹണം
ഉറപ്പാക്കാന്‍
സാധിക്കാതെ വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതേക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഉന്നതങ്ങളില്‍
നിന്നുമുണ്ടാകുന്ന
നിയമവിരുദ്ധ
നിര്‍ദ്ദേശങ്ങളും
സമ്മര്‍ദ്ദങ്ങളും
പോലീസ് സേനയുടെ
മനോവീര്യം
തകര്‍ക്കുന്നതായി
അറിയാമോ ;
(സി)
ഇതു
മൂലം പോലീസ്
ഉദ്യോഗസ്ഥര്‍ ലീവ്
എടുത്ത് പോയിട്ടുള്ളതും
ജോലിയില്‍ തുടരാന്‍
പ്രയാസപ്പെടുന്നതുമായ
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ ?
വാഹനങ്ങള്‍ക്ക്
ഫിറ്റ്നസ്സ്സര്ട്ടിഫിക്കറ്റ്
*480.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങള്‍ക്ക്
ഫിറ്റ്നസ്സ്
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
കുറ്റമറ്റതും
ശാസ്ത്രീയവുമായ രീതി
അവലംബിക്കുന്നതിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?