കാര്‍ഷിക
വായ്പയ്ക്കുള്ള പലിശയിളവ്
T *421.
ശ്രീ.സി.മോയിന്‍
കുട്ടി
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷികാവശ്യത്തിനുള്ള
വായ്പയ്ക്ക്
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ചുവന്നിരുന്ന
പലിശയിളവ് 2015 ജൂണ്‍
മുതല്‍
അവസാനിപ്പിക്കാന്‍
പോകുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തീരുമാനം സംസ്ഥാനത്തെ
കാര്‍ഷികമേഖലയിൽ
ഉണ്ടാക്കിയേക്കാവുന്ന
പ്രത്യാഘാതങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(സി)
സംസ്ഥാനത്തിന്റെ
പലിശരഹിത
വായ്പാപദ്ധിതകളുള്പ്പെടെയുള്ള
കാര്‍ഷികവായ്പാ
പദ്ധതികളെ പ്രസ്തുത
തീരുമാനം ഹാനികരമായി
ബാധിക്കുമെന്നത്
പരിഗണിച്ച്
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ചുവന്നിരുന്ന
പലിശയിളവ് തുടരാന്‍
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ?
മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
*422.
ശ്രീ.സി.കൃഷ്ണന്
,,
പി.കെ.ഗുരുദാസന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി ഫലപ്രദമായി
പ്രയോജനപ്പെടുത്തുന്നതിന്
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ച എം. മുരളി
കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്ര സര്‍ക്കാര്‍
ജൂണ്‍ 25ന് പുതിയ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഉത്തരവിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഉത്തരവ്
കാര്‍ഷികമേഖലയ്ക്ക്
അനുകൂലമെങ്കില്‍,
കാര്‍ഷിക മേഖലയിലെ
എല്ലാ ജോലികളും
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിക്കൊണ്ട്
സംസ്ഥാന സര്‍ക്കാര്‍
ഉത്തരവ് ഇറക്കാന്‍
തയ്യാറാകുമോ;
(ഡി)
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാട്
വ്യക്തമാക്കാമോ?
കെട്ടിട
നിര്‍മ്മാണത്തിന് ഓണ്‍ലൈന്‍
പെര്‍മിറ്റ്
*423.
ശ്രീ.സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
,,
എം.പി.വിന്‍സെന്റ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
കെട്ടിട
നിര്‍മ്മാണത്തിന്
ഓണ്‍ലൈന്‍ പെര്‍മിറ്റ്
നല്കുന്ന സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത്
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
കെട്ടിട
നിര്‍മ്മാണത്തിനുള്ള
അനുമതി
സുതാര്യമാക്കുന്നതിനും
വേഗത്തില്‍
ലഭ്യമാക്കുന്നതിനും
പ്രസ്തുത സംവിധാനം
എത്രമാത്രം
പ്രയോജനപ്പെടുമെന്നാണ്
കരുതുന്നത്;
(ഡി)
പെര്‍മിറ്റിന്
വിരുദ്ധമായി
നിര്‍മ്മാണം
നടത്തുന്നത്
കണ്ടുപിടിക്കുവാന്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ജൈവവളങ്ങളുടെയും
കീടനാശിനികളുടെയും വിപണനം
*424.
ശ്രീ.ഇ.കെ.വിജയന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിറ്റഴിക്കപ്പെടുന്ന
പ്രധാനപ്പെട്ട ജൈവ
വളങ്ങളും ജൈവ
കീടനാശിനികളും
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
അന്യസംസ്ഥാന
ലോബികള്‍
വിറ്റഴിക്കുന്ന
ജൈവവളങ്ങളും ജൈവ
കീടനാശിനികളും
നിലവാരമില്ലാത്തതാണെന്ന്
കൃഷി വിജ്ഞാനകേന്ദ്രം
നടത്തിയ പരിശോധനകളില്‍
തെളിഞ്ഞിട്ടുണ്ടോ ;
എങ്കില്‍ നിലവില്‍
ജൈവവള
ഉല്പന്നവിപണിയില്
ഏതെല്ലാം തരത്തിലുള്ള
നിയന്ത്രണങ്ങളുണ്ടെന്ന്
വിശദമാക്കുമോ ;
(സി)
ജൈവ
വളങ്ങളുടെയും
കീടനാശിനികളുടെയും
പരിശോധനയ്ക്കായി
എന്തെങ്കിലും
സംവിധാനങ്ങള്‍
നിലവിലുണ്ടോ ; എങ്കില്‍
വെളിപ്പെടുത്തുമോ?
ഗോസുരക്ഷാ
പദ്ധതി
*425.
ശ്രീ.കെ.കെ.നാരായണന്
,,
ബി.ഡി. ദേവസ്സി
,,
ബി.സത്യന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗോസുരക്ഷാ
പദ്ധതി ഇപ്പോള്‍
തുടരുന്നുണ്ടോ എന്ന്
അറിയിക്കാമോ ;
(ബി)
2014
മാര്‍ച്ചിനു ശേഷം
ഗോസുരക്ഷാ പദ്ധതിയില്‍
കര്‍ഷകരുടെ വിഹിതം നൽകി
അപേക്ഷ നല്‍കിയവര്‍ക്ക്
സര്‍ക്കാര്‍ വിഹിതം
നല്‍കിയിട്ടില്ല എന്ന
കാരണത്താല്‍
ഇന്‍ഷ്വറന്‍സ് സംരക്ഷണം
ലഭിക്കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പദ്ധതി
തുടര്‍ന്നും
നടപ്പിലാക്കുന്നതിനും
സര്‍ക്കാര്‍
ഇന്‍ഷ്വറന്‍സ് വിഹിതം
അടയ്ക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വഴി
വാണിഭം സംബന്ധിച്ച്
സുപ്രീംകോടതിയുടെ വിധിന്യായം
T *426.
ശ്രീ.സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വഴിവാണിഭം
സംബന്ധിച്ച് 1989 -ല്‍
സുപ്രീംകോടതി
പുറപ്പെടുവിച്ചിട്ടുള്ള
വിധിന്യായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിധിന്യായത്തിലെ
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ?
ഗ്രാമസഭകളിലെ
ജനപങ്കാളിത്തം
*427.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
എം.എ.ബേബി
,,
ബാബു എം. പാലിശ്ശേരി
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അധികാരം
ജനങ്ങളിലേയ്ക്ക് എന്ന
മുദ്രാവാക്യം
പൂര്‍ത്തീകരിക്കാന്‍
ഗ്രാമസഭകളിലെ
ജനപങ്കാളിത്തം
വര്ദ്ധിപ്പിക്കേണ്ടതിന്െറ
ആവശ്യകത സംബന്ധിച്ച
നിലപാട്
വ്യക്തമാക്കാമോ ;
(ബി)
നിലവില്‍
ഗ്രാമസഭകളുടെ
പ്രവര്‍ത്തനം ഇൗ
ലക്ഷ്യം
കെെവരിക്കുന്നതിന്
ഉതകുന്ന തരത്തിലാണോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ
;
(സി)
എങ്കില്‍
എന്തെല്ലാം
പോരായ്മകളാണ്
ദൃശ്യമായിട്ടുള്ളതെന്നറിയിക്കാമോ
;
(ഡി)
പോരായ്മകള്‍
തിരുത്തി ഗ്രാമസഭകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
മില്‍മയുടെ
പാൽ സംഭരണം.
*428.
ശ്രീ.സി.കെ
സദാശിവന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
കെ.വി.വിജയദാസ്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും മില്‍മ
സംഭരിക്കുന്ന പാലിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
നമ്മുടെ
ക്ഷീരകര്‍ഷകര്‍ക്ക്
ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍ പാല്
ഇറക്കുമതിയിലൂടെ മില്‍മ
തട്ടിയെടുക്കുന്നു എന്ന
പരാതിയെ സംബന്ധിച്ച്
വിശദീകരിക്കാമോ;
(സി)
ഇവിടുത്തെ
എല്ലാ ഗ്രാമീണ
മേഖലകളില്‍ നിന്നും
പാല് ശേഖരിക്കാന്‍
മില്‍മ
ശ്രമിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പാല്
സംഭരണം
കാര്യക്ഷമമാക്കാതെ
അന്യസംസ്ഥാനത്തെ
നിലവാരമില്ലാത്ത പാല്
ഇറക്കുമതി
ചെയ്യുന്നതില്‍ മില്‍മ
അമിത താല്പര്യം
കാണിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കേരളത്തിനെ
പ്രതികൂലമായി ബാധിക്കുന്ന
കരാറുകള്‍.
T *429.
ശ്രീ.ജോസ്
തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
,,
സി.കെ.നാണു
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
WTO,
ആസിയാന്‍ കരാര്‍, RECP
മുതലായ ഒപ്പിട്ടതും,
ഒപ്പിടേണ്ടതുമായ
കരാറുകള്‍ കേരളത്തിന്
എന്തെല്ലാം ദോഷങ്ങള്‍
ചെയ്യുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
കരാറുകളില്‍ കൃഷി
വകുപ്പ്, മൃഗസംരക്ഷണ
വകുപ്പ്, ക്ഷീര വികസന
വകുപ്പ്, പ്ലാന്റേഷന്
വകുപ്പ് എന്നിവയിലുള്ള
കര്‍ഷകരെ
സംരക്ഷിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സംസ്ഥാനസര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(സി)
കര്‍ണ്ണാടകത്തിന്റെ
സമ്മര്‍ദ്ദം മൂലം
കേന്ദ്ര ഗവണ്മെന്റ്
അടയ്ക്ക ഇറക്കുമതിക്ക്
കൂടിയ വില നിശ്ചയിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതുപോലെ
ഏതെങ്കിലും വിളകള്‍ക്ക്
ഇറക്കുമതിക്കുള്ള തറവില
നിശ്ചയിക്കുവാനോ
ഇനങ്ങളുടെ തറവില
ഇവിടുത്തെ
കര്‍ഷകര്‍ക്ക് വേണ്ടി
നിശ്ചയിക്കുന്ന
വിലയ്ക്ക് താഴെ
ഇറക്കുമതി ചെയ്യുവാനോ
പാടില്ലായെന്ന
നിര്‍ദ്ദേശം
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഇ)
ഏതെല്ലാം
ഉല്പന്നങ്ങളെയും
വിളകളെയുമാണ്
സെൻസിറ്റീവ് ലിസ്റ്റിലോ
ഹൈ സെൻസിറ്റീവ്
ലിസ്റ്റിലോ
ഉള്‍പ്പെടുത്തണമെന്ന്
കേന്ദ്രഗവണ്മെന്റിനോട്
ആവശ്യപ്പെട്ടിരിക്കുന്നത്;
അതിനു വേണ്ടിയുള്ള
നിയമപരമായ നടപടികള്‍
എന്തെല്ലാമാണ്
സ്വീകരിച്ചിരിക്കുന്നത്
?
മുതിര്‍ന്ന
പൗരന്മാരുടെ അവകാശങ്ങള്‍
*430.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ജോസഫ് വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുതിര്‍ന്ന
പൗരന്മാരുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;
(ബി)
ഇവര്‍ക്കായി
പ്രത്യക റഗുലേറ്ററി
ബോര്‍ഡ്
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
എന്തെല്ലാം നടപടി
ഇതിനോടകം
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
നഗരസഭാ
മാസ്റ്റര്‍ പ്ലാന്‍
*431.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകള്‍ക്ക്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതു മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ബ്ലോക്ക്
പഞ്ചായത്തുകളുടെ പുന:സംഘടന
*432.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ.കെ.ബാലന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലോക്ക്
പഞ്ചായത്തുകളെ
പുന:സംഘടിപ്പിക്കുവാനുള്ള
തീരുമാനം കൈക്കൊള്ളാന്‍
പ്രേരിപ്പിച്ച
ഘടകങ്ങള്‍
എന്തൊക്കെയാണെന്നറിയിക്കാമോ
;
(ബി)
ഇതിനായി
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിരുന്നുവോ ;
എങ്കില്‍ പഠനത്തില്‍
നിന്നും ഉരുത്തിരിഞ്ഞ
വസ്തുതകള്‍
എന്തെല്ലാമാണെന്നറിയിക്കാമോ
;
(സി)
നിയമസഭാ
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
ആയിരിക്കണം പുന:സംഘടന
എന്ന് ശിപാര്‍ശ
ചെയ്യപ്പെട്ടിരുന്നുവോ
; എങ്കില്‍
അതിനനുസൃതമായിട്ടാണോ
ഇപ്പോള്‍ പുന:സംഘടന
നടക്കുന്നത്
എന്നറിയിക്കാമോ?
തൊഴിലുറപ്പു
പദ്ധതി
*433.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പു
പദ്ധതിയില്‍ ആസ്തി
വികസനം
ഉണ്ടാക്കുന്നതില്‍
കേരളം പിന്നിലാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഈ സ്ഥിതി തുടര്‍ന്നാല്‍
പദ്ധതി ഫണ്ട്
അനുവദിക്കുന്നതിനെക്കുറിച്ച്
പുനര്‍വിചിന്തനം വേണ്ടി
വരുമെന്ന് കേന്ദ്രം
മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
(ബി)
തൊഴിലുറപ്പു
പദ്ധതി സംബന്ധിച്ച്
എന്തെല്ലാം പുതിയ
നിര്‍ദ്ദേശങ്ങളാണ്
കേന്ദ്രം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ആഡംബര
വിവാഹം ഒഴിവാക്കാന്‍ നടപടി
*434.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.ജി.സുധാകരന്
ശ്രീമതി.കെ.കെ.ലതിക
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഡംബര
വിവാഹം ഒഴിവാക്കുന്നത്
സംബന്ധിച്ച് സംസ്ഥാന
വനിതാ കമ്മീഷന്
എന്തെങ്കിലും ശിപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
ഇക്കാര്യത്തിൽ
കമ്മീഷന്റെ
പ്രാധാനപ്പെട്ട
ശിപാര്‍ശകള്‍
എന്തെല്ലാമാണ്;
(സി)
ആയത്
നടപ്പിലാക്കുന്നത്
സംബന്ധിച്ച നിലപാട്
അറിയിക്കാമോ;
(ഡി)
ആഡംബര
വിവാഹങ്ങള്‍
നിരുത്സാഹപ്പെടുത്തുന്നതിനുതുകന്ന
തരത്തില്‍
നിയമനിര്‍മ്മാണം
നടത്തുന്നതിന്
തയ്യാറാകുമോ?
ഗ്രീന്‍
ഹൗസ് സാങ്കേതിക വിദ്യ
*435.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ ഗ്രീന്‍
ഹൗസ് സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തി
ഹോര്‍ട്ടികള്‍ച്ചര്‍
വിളകളുടെ
ഉല്പാദനത്തില്
പ്രകടമായ
മുന്നേറ്റത്തിനുള്ള
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ?
കാര്‍ഷികമേഖലയിലേക്ക്
യുവജനങ്ങളെ
ആകര്‍ഷിക്കുന്നതിന് പദ്ധതി
T *436.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ.ഖാദര്‍
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷികമേഖലയിലേക്ക്
യുവജനങ്ങളെ
ആകര്‍ഷിക്കുന്നതിനും
പങ്കാളികളാക്കുന്നതിനുമുള്ള
ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ
വിശദമാക്കുമോ ;
(ബി)
അത്തരമൊരു
പദ്ധതി
നിലവിലില്ലെങ്കില്‍
അതിനുള്ള പദ്ധതി
ആവിഷ്ക്കരിച്ച്
അതുപ്രകാരം
ഉല്പാദിപ്പിക്കുന്ന
വിഭവങ്ങള്‍ കയറ്റുമതി
ചെയ്യുന്ന സംവിധാനം
കൂടി ഏര്‍പ്പെടുത്തി
പദ്ധതി
ആകര്‍ഷകമാക്കാനും
കൂടുതല്‍ ചെറുപ്പക്കാരെ
പദ്ധതിയില്‍
പങ്കാളികളാക്കാനും
നടപടി സ്വീകരിക്കുമോ ?
റിയല്‍
എസ്റ്റേറ്റ് രംഗത്തെ
തട്ടിപ്പ് തടയാന്‍ നിയമ
നിര്‍മ്മാണം
*437.
ശ്രീ.സണ്ണി
ജോസഫ്
,,
പി.എ.മാധവന്
,,
കെ.മുരളീധരന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിയല്‍
എസ്റ്റേറ്റ് രംഗത്തെ
തട്ടിപ്പ് തടയാന്‍ നിയമ
നിര്‍മ്മാണം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ഇൗ
രംഗത്ത് തട്ടിപ്പ്
നടത്തുന്നവര്‍ക്ക്
പ്രസ്തുത നിയമത്തില്‍
എന്തെല്ലാം ശിക്ഷകളാണ്
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്
;
(സി)
ഫ്ലാറ്റുകള്‍,
ഷോപ്പിംഗ്
കോംപ്ലക്സുകള്‍ എന്നിവ
അടക്കം
കെട്ടിടങ്ങളുടെയും
സ്ഥലങ്ങളുടെയും
വില്‍പ്പനയും
നിര്‍മ്മാണവും
നിയമവിധേയമാക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
നിയമത്തില്‍
ഉള്‍ക്കൊള്ളിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
നിയമനിര്‍മ്മാണം
സംബന്ധിച്ച പ്രക്രിയ
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കാസര്‍കോട്,
വയനാട് ജില്ലകളിലെ കാര്‍ഷിക
പാക്കേജുകള്‍
*438.
ശ്രീ.ആര്.
രാജേഷ്
,,
കെ.കെ.ജയചന്ദ്രന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്,
വയനാട് ജില്ലകളിലെ
കാര്‍ഷിക പാക്കേജുകളുടെ
നിലവിലെ
സ്ഥിതിയെന്തെന്ന്
അറിയിക്കാമോ ;
(ബി)
ഇവയില്‍
ഏതിന്റെയൊക്കെ കാലാവധി
അവസാനിച്ചുവെന്നറിയിക്കാമോ
;
(സി)
കാലാവധി
നീട്ടിക്കിട്ടുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പാക്കേജുകളുടെ
നടത്തിപ്പിനെ
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ ;
എന്തെല്ലാം
പോരായ്മകളാണ് പ്രസ്തുത
പാക്കേജുകളുടെ
നടത്തിപ്പില്‍
വന്നിട്ടുള്ളതെന്ന്
അറിയിക്കാമോ?
വയോജന
കമ്മീഷന്
*439.
ശ്രീ.കെ.രാജു
,,
ഇ.ചന്ദ്രശേഖരന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജന കമ്മീഷന്
രൂപീകരിക്കുന്നതിനുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
വയോജനങ്ങളുമായി
ബന്ധപ്പെട്ട കേസ്സുകളും
പരാതികളും കൈകാര്യം
ചെയ്യുന്നതിന്
ജുഡീഷ്യല്‍ അധികാരമുള്ള
കമ്മീഷനെ നിയമിക്കാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
കമ്മീഷന്റെ
പ്രവര്‍ത്തനലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
നാളീകേര
സംഭരണം
*440.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷിഭവനുകള്‍
വഴി പച്ചത്തേങ്ങ
സംഭരണത്തിനുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യക്ഷ്യങ്ങള്
വ്യക്തമാക്കാമോ;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കാമോ?
വിവാഹ
ധൂര്‍ത്ത് തടയാൻ നടപടി
*441.
ശ്രീ.ജി.എസ്.ജയലാല്‍
,,
പി.തിലോത്തമന്
,,
വി.ശശി
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
ആഡംബര വിവാഹങ്ങളും
ധൂര്‍ത്തും
നിയന്ത്രിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വിവാഹ
ധൂര്ത്തിനെതിരായുള്ള
വനിതാ കമ്മീഷന്റെ
നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിവേദനത്തിലെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
കര്‍ഷക
കടാശ്വാസ കമ്മീഷൻ
*442.
ശ്രീ.എം.
ഹംസ
,,
ഇ.പി.ജയരാജന്
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
കര്‍ഷക കടാശ്വാസ
കമ്മീഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്മീഷന്റെ കാലാവധി
നീട്ടിക്കൊടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കടാശ്വാസത്തിനായി
കമ്മീഷനില്‍ ലഭിക്കുന്ന
പരാതികൾ സമയബന്ധിതമായി
തീര്പ്പാക്കപ്പെടുന്നുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതു
സംബന്ധിച്ച്
വിശദാംശങ്ങൾ നല്‍കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ കരാറുകാരുടെ
കുടിശ്ശിക
*443.
ശ്രീ.എളമരം
കരീം
,,
വി.ചെന്താമരാക്ഷന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
കരാറുകാരുടെ കുടിശ്ശിക
തീര്‍ക്കാന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ധനസഹായം
പ്രഖ്യാപിക്കുന്നതിന്
തയ്യാറാകുമോ;
(ബി)
പ്രസ്തുത
കരാറുകാരുടെ കുടിശ്ശിക
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പന്ത്രണ്ടാം
പഞ്ചവത്സര പദ്ധതി നടത്തിപ്പും
സാമ്പത്തിക പ്രതിസന്ധിയും
*444.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പന്ത്രണ്ടാം പഞ്ചവത്സര
പദ്ധതിയുടെ ഇതുവരെയുള്ള
നടത്തിപ്പ് അവലോകനം
നടത്തിയിട്ടുണ്ടോ ;
(ബി)
നടപ്പു
പഞ്ചവത്സര പദ്ധതിയിലെ
ഇതുവരെയുള്ള വാര്‍ഷിക
പദ്ധതികളുടെ ചെലവ്
തൃപ്തികരമാണോ ;
(സി)
ഈ
കാലയളവില്‍
പ്രഖ്യാപിക്കപ്പെട്ട
വന്‍കിട പദ്ധതികള്‍
ഏതെങ്കിലും
പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടോ
;
(ഡി)
ഈ
കാലയളവില്‍
സംസ്ഥാനത്തുണ്ടായ
സാമ്പത്തിക പ്രതിസന്ധി
പദ്ധതി നടത്തിപ്പിനെ
ഏതൊക്കെ രീതിയില്‍
ബാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്‍കാമോ ?
നേഴ്സിംഗ്
ജോലിക്കായുളള
റിക്രൂട്ട്മെന്റിലെ തട്ടിപ്പ്
*445.
ശ്രീ.പി.എ.മാധവന്
,,
കെ.ശിവദാസന്‍ നായര്‍
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളിലേയ്ക്കുളള
നേഴ്സുമാരുടെ
റിക്രൂട്ട്മെന്റിലെ
തട്ടിപ്പു
തടയുന്നതിനുളള
നടപടികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇതു
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
കേന്ദ്ര
ബഡ്ജറ്റ് വിഹിതത്തിലെ കുറവ്
T *446.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ബെന്നി ബെഹനാന്
,,
പാലോട് രവി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ബഡ്ജറ്റ് വിഹിതം
കുറച്ചതിന് എതിരെ
എന്തെല്ലാം
കാര്യങ്ങളാണ് സംസ്ഥാനം
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഏതെല്ലാം
മേഖലകളിലെ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുള്ള
കേന്ദ്ര വിഹിതമാണ്
വെട്ടിക്കുറച്ചിട്ടുള്ളത്;
(സി)
'നീതി
അയോഗ്' യോഗത്തില്‍
ഇതിനെക്കുറിച്ചും
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
പരിഷ്കരിക്കുന്നതിനെക്കുറിച്ചും
എന്തെല്ലാം
പ്രശ്നങ്ങളും
നിര്‍ദ്ദേശങ്ങളുമാണ്
ഉന്നയിച്ചിട്ടുള്ളത്?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
രൂപീകരണത്തില്‍ കാര്‍ഷിക
മേഖലയ്ക്കുളള പ്രാധാന്യം
*447.
ശ്രീ.റ്റി.വി.രാജേഷ്
,,
എം.എ.ബേബി
,,
ജി.സുധാകരന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പ്ലാന്‍ ഫണ്ടില്‍
ഉല്പാദന മേഖലയ്ക്ക്
നിശ്ചയിച്ചിരുന്ന
കുറഞ്ഞ പരിധി
ഇല്ലാതായത് കാര്‍ഷിക
മേഖലയെ എപ്രകാരം
ബാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
ഗ്രാമീണമേഖലയിലെ
കൃഷിയെ ഇത് എത്രത്തോളം
ബാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
കൃഷി
വകുപ്പ് മുന്നോട്ടു
വച്ച പല പദ്ധതികളും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ മതിയായ
പിന്തുണയില്ലാത്തതിനാല്‍
പരാജയപ്പെടുന്ന അവസ്ഥ
സംജാതമായിട്ടുണ്ടോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
രൂപീകരണവേളയില്‍
കൃഷിക്ക് പ്രാധാന്യം
നല്‍കുന്നതിന് കൃഷി
വകുപ്പിന്റെ
താഴെത്തട്ടിലെ
ഓഫീസുകള്‍ എന്തെങ്കിലും
ഇടപെടല്‍
നടത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ?
ഓണ്‍ലൈന്‍
ദേശീയ കാര്‍ഷിക വിപണി
*448.
ശ്രീ.കെ.
ദാസന്
,,
ഇ.പി.ജയരാജന്
,,
പി.ശ്രീരാമകൃഷ്ണന്
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ ആരംഭിച്ച
ഓണ്‍ലൈന്‍ ദേശീയ
കാര്‍ഷിക വിപണിയില്‍
സംസ്ഥാനം
ഉള്‍പ്പെട്ടിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓണ്‍ലൈന്‍
കാര്‍ഷിക വിപണിയെ
സംബന്ധിച്ച നിലപാട്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
നിലവിലുള്ള
കാര്ഷികോല്പന്ന വിപണന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
തൃപ്തികരമാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
ഓണ്‍ലൈന്‍
വിപണിയില്‍
ഉള്‍പ്പെട്ടിരുന്നുവെങ്കില്‍
നിലവിലുള്ള ഈ
സംവിധാനങ്ങളെ
ശക്തിപ്പെടുത്തുന്നതിന്
സാധിക്കുമായിരുന്നുവോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ?
സംയോജിത
കന്നുകാലി വികസന പദ്ധതി
*449.
ശ്രീ.ബെന്നി
ബെഹനാന്
,,
ആര് . സെല്‍വരാജ്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
കന്നുകാലി വികസന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
ഈ
പദ്ധതിയുമായി
ആരെല്ലാമാണ്
സഹകരിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പ്രവാസി
നിക്ഷേപം പ്രയോജനപ്പെടുത്താൻ
നടപടി
*450.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയില്‍ പ്രവാസി
നിക്ഷേപം വഹിക്കുന്ന
പങ്കിനെ സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
പ്രവാസി
നിക്ഷേപം,
സംസ്ഥാനത്തിന്റെ സമ്പദ്
വ്യവസ്ഥയ്ക്ക്
ഉൗര്‍ജ്ജം പകരുന്നതിനും
സുസ്ഥിര വികസനത്തിനും
പരമാവധി
ഉപയോഗപ്പെടുത്തും വിധം
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
വിദേശ
മലയാളികളുടെ നിക്ഷേപം
സംസ്ഥാന വികസനത്തിനും,
ഒപ്പം പ്രവാസികളുടെ
ക്ഷേമപ്രവര്ത്തങ്ങള്ക്കും
വേണ്ടി
ഉപയോഗപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?