മെഡിക്കല്‍
കോളേജ് പ്രവേശനം
*361.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.രാധാകൃഷ്ണന്
,,
ആര്. രാജേഷ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍-സ്വാശ്രയ
മേഖലകളിലെ മെഡിക്കല്‍
കോളേജുകളില്‍ ഈ വര്‍ഷം
എത്ര പേര്‍ക്ക്
പ്രവേശനം നല്കുവാനാണ്
തീരുമാനിച്ചിരുന്നതെന്ന്
പറയാമോ ;
(ബി)
പുതുതായി
പ്രഖ്യാപിച്ച
മെഡിക്കല്‍
കോളേജുകളില്‍ ഈ വര്‍ഷം
പ്രവേശനം നടത്തുവാന്‍
കഴിയുമോ ; ഇല്ലെങ്കില്‍
ആയതിനുളള കാരണം
വ്യക്തമാക്കുമോ ;
(സി)
സ്വാശ്രയ
മേഖലയില്‍ മെരിറ്റില്‍
പ്രവേശനം നടത്തേണ്ട 550
സീറ്റുകളിലും
പ്രവേശനത്തിന്
മെഡിക്ക്ല
കൗണ്‍സിലിന്റെ അനുവാദം
ലഭിച്ചിട്ടുണ്ടോ ;
(ഡി)
സംസ്ഥാനത്തെ
എല്ലാ മെഡിക്കല്‍
കോളേജുകളിലും അടിസ്ഥാന
സൗകര്യങ്ങള്‍
ഉറപ്പാക്കി സീറ്റുകള്‍
നഷ്ടപ്പെടാതെ പ്രവേശനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ ?
അന്യസംസ്ഥാന
തൊഴിലാളികള്‍
*362.
ശ്രീ.സി.ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ.രാജു
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
അന്യസംസ്ഥാന
തൊഴിലാളികള്‍ കൂടുതലും
ഏതെല്ലാം
സംസ്ഥാനങ്ങളിലുള്ളവരാണെന്നു
വ്യക്തമാക്കുമോ;
(ബി)
അന്യ
സംസ്ഥാന
തൊഴിലാളികള്‍ക്ക്
തൊഴില്‍ കാര്‍ഡ്
നല്‍കാറുണ്ടോ;
എങ്കില്‍ തൊഴില്‍
കാര്‍ഡും ഫോട്ടോയും
ഒറിജിനല്‍ രേഖകളും
പോലീസ് സ്റ്റേഷനില്‍
ഹാജരാക്കണമെന്ന
വ്യവസ്ഥയുണ്ടോ;
(സി)
അന്യ
സംസ്ഥാന തൊഴിലാളികളെ
ഇറക്കുമതി
ചെയ്യുന്നതിന് മാഫിയാ
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
സംഘങ്ങള്‍ക്കെതിരെ
എന്തു നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
മുല്ലപ്പെരിയാറിൽ
പരിസ്ഥിതി ആഘാത പഠനം
*363.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാറിൽ
പുതിയ ഡാം
പണിയുന്നതിന്റെ
മുന്നോടിയായുള്ള
പരിസ്ഥിതി ആഘാത പഠനം
നടത്താന്‍ കേന്ദ്ര
സര്‍ക്കാരിന്റെ
പരിസ്ഥിതി അപ്രെെസല്‍
സമിതിയുടെ ജൂണ്‍ 4,
2015 ലെ യോഗം അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
പരിസ്ഥിതി
അപ്രെെസല്‍ സമിതി
ഇൗക്കാര്യം നിഷേധിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പരിസ്ഥിതി ആഘാത പഠനം
നടത്താന്‍ നടപടി
സ്വീകരിയ്ക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
പകര്‍ച്ച
വ്യാധികള്‍ക്കെതിരെയുളള
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
*364.
ശ്രീ.സി.കൃഷ്ണന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.കെ.നാരായണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പകര്‍ച്ച
വ്യാധികളും വിവിധതരം
പനിയും
വ്യാപിക്കുന്നതിന്റെ
കാരണം
പരിശോധിച്ചിരുന്നോ ;
വിശദാംശം അറിയിക്കാമോ ;
(ബി)
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ഡോക്ടര്‍മാരുടെ
ഒഴിവ് നികത്താനും,
പ്രത്യേകിച്ച്
ഗ്രാമീണമേഖലയില്‍,
അടിസ്ഥാന മെഡിക്കല്‍
സൗകര്യങ്ങള്‍
ഒരുക്കാനുമായി
എന്തൊക്കെ ചെയ്തെന്ന്
അറിയിക്കുമോ ;
(സി)
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
എത്രത്തോളം
ഫലപ്രദമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ ?
സീപ്ലെയിന്‍
സര്‍വ്വീസ്
*365.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
പി.തിലോത്തമന്
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സീപ്ലെയിന്‍ സര്‍വ്വീസ്
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്ന്
മുതലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആദ്യ
ഘട്ടത്തില്‍
എവിടെയെല്ലാമാണ്
സീപ്ലെയിന്‍ സര്‍വ്വീസ്
നടത്തുന്നത് ;
(സി)
പദ്ധതി
നടപ്പാക്കുന്നത്
സംബന്ധിച്ച് ടൂറിസം
സെക്രട്ടറിയുടെ
നേതൃത്വത്തിലുള്ള
വിദഗ്ധ സംഘം
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ഡി)
പദ്ധതി
ആരംഭിക്കുന്നതിനെതിരെയുള്ള
മത്സ്യത്തൊഴിലാളികളുടെ
പ്രതിഷേധം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
വിവിധ
പദ്ധതികള്‍ക്കുള്ള
കേന്ദ്രസഹായം
*366.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തികവര്‍ഷം
ജലവിഭവ വകുപ്പിന്റെ
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
കേന്ദ്രസര്‍ക്കാരിന്റെ
ധനസഹായം ലഭിക്കുവാന്‍
സാധ്യതയുളളത്;
(ബി)
ഒാരോ
പദ്ധതികളുടെയും
വിശദവിവരങ്ങള്‍
നല്‍കുമോ;
(സി)
ഇതില്‍
സംസ്ഥാന സര്‍ക്കാരിന്റെ
വിഹിതം ആവശ്യമുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
വിശദാംശം
വ്യക്തമാക്കുമോ ?
കുടിവെള്ള
സ്രോതസ്സുകള്‍
*367.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
സ്രോതസ്സുകള്‍
മലിനമാകാതിരിക്കാന്‍
സ്വീകരിക്കേണ്ട
മുന്‍കരുതലുകള്‍
സംബന്ധിച്ച് ഉത്തരവു
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതു
പുറപ്പെടുവിക്കാനിടയാക്കിയ
സാഹചര്യം വിശദമാക്കുമോ;
(ബി)
ഏതൊക്കെ
വകുപ്പുകള്‍ക്കും
ഏജന്‍സികള്‍ക്കുമാണ്
ഇതു സംബന്ധിച്ച
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്;
(സി)
ഉത്തരവിലെ
നിര്‍ദ്ദേശങ്ങള്‍
കര്‍ശനമായി
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിനും
മോണിറ്ററിംഗിനുമായി
എന്തു സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഏജ്
ഹാള്‍ട്ട് പദ്ധതി
*368.
ശ്രീ.വി.പി.സജീന്ദ്രന്
,,
ബെന്നി ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.ടി.ഡി.സി
ഏജ് ഹാള്‍ട്ട്
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
വിദേശ
ടൂറിസ്റ്റുകള്‍ക്ക്
ആയുര്‍വ്വേദ ചികിത്സാ
സൗകര്യം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതുമായി
സഹകരിക്കുന്നത് ;
വിശദാംശങ്ങള്‍
നല്‍കാമോ ?
മഴവെള്ള
സംഭരണം -ഭൂജലപരിപോഷണം പദ്ധതി
*369.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴവെള്ള സംഭരണം -
ഭൂജലപരിപോഷണം പദ്ധതി
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഏത്
കേന്ദ്ര ഏജന്‍സിയാണ്
പദ്ധതിയുടെ
നടത്തിപ്പിന് നേതൃത്വം
നല്‍കുന്നത് ;
(ഡി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
?
വിവിധതരം
പനികള്‍
*370.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
ബി.ഡി. ദേവസ്സി
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉത്തരേന്ത്യന്‍
സംസ്ഥാനങ്ങളില്‍
ആയിരക്കണക്കിന്
ആളുകളുടെ മരണത്തിന്
കാരണമായ കാലാ അസര്‍
എന്ന മാരക പനി
സംസ്ഥാനത്ത്
സ്ഥിരീകരിച്ചതിന്റെ
പശ്ചാത്തലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ചെള്ളുപനി,
ഡെങ്കിപ്പനി തുടങ്ങിയ
രോഗങ്ങളും
വ്യാപിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിരുന്നോ
;
(സി)
വിവിധതരം
മാരക
പനികള്ക്കെതിരെയുള്ള
നടപടികള്‍
ഫലപ്രദമാകാത്തതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിരുന്നോ;
എങ്കില്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(ഡി)
ചികിത്സയ്ക്കും
പ്രതിരോധത്തിനുമായി
ഏര്‍പ്പെടുത്തിയ അധിക
സൗകര്യങ്ങള്‍
അറിയിക്കുമോ;
(ഇ)
മാലിന്യ
നിര്മാര്ജ്ജനത്തില്
വരുത്തിയ വീഴ്ചയാണ്
വിവിധ തരം
പകര്‍ച്ചപ്പനിയുടെ
വ്യാപനത്തിന്
കാരണമെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ;
എങ്കില്‍
പ്രശ്നപരിഹാരത്തിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
നദീസംയോജന
പദ്ധതികള്‍
*371.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
സി.പി.മുഹമ്മദ്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പശ്ചിമഘട്ട
മലനിരകളുടെ
തളര്‍ച്ചയ്ക്കും
പരിസ്ഥിതിക്ക് ദോഷം
വരുത്തുന്നതും ശുദ്ധജല
ദൗര്‍ലഭ്യത്തിന്
കാരണമാകുന്നതുമായ
നദീസംയോജന പദ്ധതി
കേരളത്തില്‍ നടപ്പില്‍
വരുത്താതിരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കേരളത്തിലെ
ഏതെല്ലാം നദികളെ
പദ്ധതിയില്‍
ഉള്‍പ്പെടുത്താനാണ്
കേന്ദ്ര ജല വിഭവവകുപ്പ്
നടപടി
തുടങ്ങിയിട്ടുള്ളത്;
(സി)
നദീസംയോജനം
സംബന്ധിച്ച് ഏതെല്ലാം
വിധത്തിലുള്ള
പഠനങ്ങളാണ് ഇതുവരെ
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കുടിയേറ്റ
തൊഴിലാളി ക്ഷേമനിധി പദ്ധതി
*372.
ശ്രീ.പി.ഉബൈദുള്ള
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.ബി. അബ്ദുൾ റസാക്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടിയേറ്റ
തൊഴിലാളികള്‍ക്കായി
ഏര്‍പ്പെടുത്തിയ
കുടിയേറ്റ തൊഴിലാളി
ക്ഷേമനിധി പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
കണ്ടെത്തലുകള്‍
സംബന്ധിച്ച്
വിശദമാക്കുമോ ;
(ബി)
സംസ്ഥാനത്ത്
തൊഴിലെടുക്കുന്ന
കുടിയേറ്റ
തൊഴിലാളികളുടെ എണ്ണം
സംബന്ധിച്ച വിവരശേഖരണം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ ;
(സി)
കുടിയേറ്റ
തൊഴിലാളികള്‍
ബഹുഭൂരിപക്ഷവും
പദ്ധതിയില്‍
അംഗത്വമെടുത്തിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അതിനുള്ള
കാരണങ്ങളെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ഡി)
ആനുകൂല്യങ്ങള്‍
കൂടുതല്‍
ആകര്‍ഷകമാക്കി,
പ്രചാരണം നല്കി, എല്ലാ
തൊഴിലാളികളെയും
പദ്ധതിയിന്‍ കീഴില്‍
കൊണ്ടുവന്ന് അവരെ
സംബന്ധിച്ച വിവരങ്ങള്‍
ക്രോഡീകരിക്കുന്നതിനും
സുരക്ഷ
ഉറപ്പുവരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ ?
കാന്‍സര്‍
രോഗചികിത്സാ വിപുലീകരണം
*373.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
കാന്‍സര്‍ രോഗബാധ
നേരിടാന്‍ മെഡിക്കല്‍
കോളേജുകളില്‍ മിനി
റീജ്യണല്‍ കാന്‍സര്‍
സെന്ററുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ ;
(ബി)
കാന്‍സര്‍
രോഗചികിത്സയില്‍
ആയൂര്‍വ്വേദം, ഹോമിയോ,
സിദ്ധ,
ആള്‍ട്ടര്‍നേറ്റീവ്
മെഡിസിന് എന്നീ
വിഭാഗങ്ങള്‍ക്ക്
നിര്‍ണ്ണായക
പങ്കുവഹിക്കാന്‍
സാധിക്കുമെന്നത്
പരിഗണിച്ച് എല്ലാ
വിഭാഗത്തിലെയും
വിദഗ്ദ്ധരുടെ
നേതൃത്വത്തില്‍
ഗവേഷണവും സംയുക്ത
ചികിത്സാ രീതികളും
പ്രാവര്‍ത്തികമാക്കാനുള്ള
നടപടി സ്വീകരിക്കുമോ ?
തോട്ടം
തൊഴിലാളികളുടെ വേതന പരിഷ്കരണം
*374.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികളുടെ വേതന
പരിഷ്കരണം എത്ര വര്‍ഷം
കൂടുമ്പോഴാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
അവസാനമായി
വേതനം പുതുക്കി
നല്‍കിയത് എന്നാണ് ;
(സി)
വേതന
പരിഷ്കരണം
നടപ്പിലാക്കുവാന്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പുതിയ
വേതന പരിഷ്കരണം
എന്നുമുതല്‍
പ്രാബല്യത്തില്‍
വരുമെന്ന്
വ്യക്തമാക്കാമോ ?
നേഴ്സ്മാരുടെ
റിക്രൂട്ടിംഗ്
*375.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
ജോലി ചെയ്യാന്‍
ഉദ്ദേശിക്കുന്ന
നേഴ്സ്മാരുടെ
റിക്രൂട്ട്മെന്റ്
സംസ്ഥാന സര്‍ക്കാരിന്റെ
റിക്രൂട്ടിംഗ് എജന്‍സി
വഴി മാത്രമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഏത്
റിക്രൂട്ടിംഗ് ഏജന്‍സി
വഴിയാണ് ഇത്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത് ;
(ഡി)
എന്തെല്ലാം
ഗുണങ്ങളും
സൗകര്യങ്ങളുമാണ് ഇത്
വഴി നേഴ്സ്മാര്‍ക്ക്
ലഭിക്കുന്നത് ?
അലോപ്പതി
മരുന്നുകളുടെ ഗുണനിലവാര
പരിശോധന
*376.
ശ്രീ.സാജു
പോള്‍
,,
എം.എ.ബേബി
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അലോപ്പതി മരുന്നുകളുടെ
ഗുണനിലവാര
പരിശോധനയ്ക്ക്
എവിടെയൊക്കെ
സൗകര്യമുണ്ടെന്നും അത്
പര്യാപ്തമാണോയെന്നും
അറിയിക്കാമോ ;
(ബി)
മെഡിക്കല്‍
സ്റ്റോറുകളിലൂടെ
പരിശോധന കൂടാതെ
മരുന്നുകള്‍
വിറ്റഴിക്കാന്‍
അനുവദിച്ച ശേഷം അവയുടെ
സാമ്പിള്‍ പരിശോധിച്ച്
പ്രതികൂലമായിട്ടുള്ള
പരിശോധനാഫലം പത്രദ്വാരാ
അറിയിക്കുന്നതു മൂലം ആ
പ്രത്യേക ബാച്ചിലെ എത്ര
ശതമാനം മരുന്നുകള്‍
തിരികെ
എത്തുന്നുവെന്നത്
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ
; എങ്കില്‍ അതിന്റെ
വിവരം ലഭ്യമാക്കാമോ ;
(സി)
ഇപ്പോഴത്തെ
സംവിധാനത്തിനു പകരം
സംസ്ഥാനത്ത്
വില്ക്കാന്
ഉദ്ദേശിക്കുന്ന ഓരോ
ബാച്ച് മരുന്നും
എന്‍.എ.ബി.എല്‍.
അക്രഡിറ്റേഷനുള്ള
ലബോറട്ടറികളില്‍
പരിശോധിച്ച്
സാക്ഷ്യപത്രം
ഹാജരാക്കിയാല്‍ മാത്രം
മൊത്തവിതരണ
വ്യാപാരികള്‍ വഴി
വിതരണം ചെയ്യാന്‍
അനുമതി നല്കുന്ന രീതി
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ ?
അരിയില്‍
മായം
*377.
ശ്രീ.സി.പി.മുഹമ്മദ്
,,
കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരിയില്‍
മായം കലര്‍ത്തി
വില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
വസ്തുക്കളാണ് മായം
ചേര്‍ക്കുവാനായി
ഉപയോഗിച്ചിട്ടുള്ളതെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
(സി)
അരിയില്‍
മായം ചേര്‍ക്കുന്നത്
തടയാന്‍ എന്തെല്ലാം
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കടലാക്രമണ
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
*378.
ശ്രീ.ജി.സുധാകരന്
,,
സി.കെ സദാശിവന്
,,
കെ. ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
കേന്ദ്രസഹായത്തോടെയും
അല്ലാതെയും നടത്തിയ
കടലാക്രമണ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ ;
(ബി)
കാലവര്‍ഷം
ശക്തിപ്രാപിച്ചതോടെ
സംസ്ഥാന തീരം
വ്യാപകമായി
കടലാക്രമണക്കെടുതിയിലായത്
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇത് പ്രതിരോധിക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
നിലവിലുണ്ടായിരുന്ന
കടല്‍ ഭിത്തി
തകര്ന്നുപോയിടത്തും,
കടുത്ത കടലാക്രമണ
ഭീഷണിയുള്ള മറ്റു
സ്ഥലങ്ങളിലും
കടല്‍ഭിത്തി
നിര്‍മ്മിക്കാന്‍
തയ്യാറാകുമോ ?
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ട്
*379.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
എം.എ.ബേബി
,,
രാജു എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ട്
നിര്‍മ്മിക്കുന്നതിനായി
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ ;
(ബി)
തമിഴ്
നാട് സുപ്രീംകോടതിയില്‍
ഉന്നയിച്ചിരിക്കുന്ന
ആവശ്യങ്ങള്‍
എന്തൊക്കെയാണ് ;
(സി)
ജനങ്ങളുടെ
സുരക്ഷ ഉറപ്പാക്കാനായി
തമിഴ് നാടിന്റെ
താല്പര്യത്തിന്
വിഘാതമാകാതെ പഴയ
അണക്കെട്ട്
നിലനിര്‍ത്തിക്കൊണ്ടു
പുതിയത്
നിര്‍മ്മിക്കാനുള്ള
അനുമതി
തേടുന്നതിനുവേണ്ട
നിയമനടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോ ;
(ഡി)
മുന്‍കാല
അനുഭവങ്ങളുടെ
പശ്ചാത്തലത്തില്‍
സംസ്ഥാന താല്പര്യം
സംരക്ഷിക്കാന്‍ കഴിവും
താല്പര്യവുമുള്ള
ഉദ്യോഗസ്ഥരെയും
വക്കീല്‍മാരെയും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍ അവര്‍
ആരൊക്കെയെന്ന്
വെളിപ്പെടുത്താമോ ;
(ഇ)
പുതിയ
അണക്കെട്ടിന് അനുമതി
നല്കുന്ന കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാട് എന്തെന്നും
അതിന് ഉന്നയിക്കുന്ന
കാരണവും അറിയിക്കുമോ ;
സംസ്ഥാന സര്‍ക്കാര്‍
ഇക്കാര്യത്തില്‍
കേന്ദ്രസര്‍ക്കാരുമായി
ചര്‍ച്ച നടത്തിയിരുന്നോ
; വിശദവിവരം നല്‍കാമോ ;
കേന്ദ്ര സര്‍ക്കാര്‍ ഈ
പ്രശ്നം
ഏറ്റെടുത്തിട്ടില്ലെങ്കില്‍
അതിന്റെ കാരണം
അറിയിക്കുമോ ?
ജലമണി
പദ്ധതി
*380.
ശ്രീ.എം.പി.വിന്‍സെന്റ്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.എ. വാഹീദ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
സര്‍ക്കാര്‍
സ്കുളുകളിലെ
കുട്ടികള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കാനുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
ജലമണി പദ്ധതി
കേരളത്തില്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി എത്ര ഘട്ടം
പൂര്‍ത്തിയായി; എത്ര
സ്കൂളുകളില്‍
നടപ്പാക്കി; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
പദ്ധതി
നടപ്പാക്കുന്നതില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
പട്ടികജാതിവിഭാഗങ്ങള്‍ക്ക്
അനുവദിച്ച വീടുകള്‍
*381.
ശ്രീ.ബി.സത്യന്
,,
എ.കെ.ബാലന്
,,
പുരുഷന് കടലുണ്ടി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വീടില്ലാത്ത
പട്ടികജാതി
വിഭാഗങ്ങള്‍ക്ക്
2014-15 വര്‍ഷം
അനുവദിച്ച 4500
വീടുകളില്‍ കേവലം 15%
(689 വീടുകള്‍) മാത്രം
പൂര്‍ത്തീകരിക്കാന്‍
സാധിച്ചതിന്റെ
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ ;
(ബി)
മുന്‍വര്‍ഷങ്ങളില്‍
അനുവദിച്ച വീടുകളിലും
പകുതിയോളം ഇതുവരെ
പൂര്‍ത്തിയാകാത്തത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(സി)
ഗുരുതരമായ
ഈ പ്രതിസന്ധി
പരിഹരിക്കാന്‍ അധിക
ധനസഹായം അനുവദിക്കാനോ,
കെട്ടിട നിര്‍മ്മാണ
സാമഗ്രികള്‍ സബ്
സിഡിയോടു കൂടി വിതരണം
ചെയ്യാനോ തയ്യാറാകുമോ ?
മഴവെളള
സംഭരണി നിര്‍മ്മാണം
*382.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകള്‍ക്ക്
മഴവെളള സംഭരണി
നിര്‍മ്മാണത്തിന്
ധനസഹായം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ജലസേചന
വകുപ്പ് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
എന്തെല്ലാം ധനസഹായമാണ്
ഇത് വഴി നല്കി
വരുന്നത്;
(സി)
എന്തെല്ലാം
കേന്ദ്രസഹായമാണ് ഇതിന്
ലഭിക്കുന്നതെന്നും
പഞ്ചായത്തുകള്‍ക്കുളള
ധനസഹായത്തിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിഷ്കര്ഷിച്ചിട്ടുളളതെന്നും
വിശദമാക്കുമോ?
ബാക്ക്
വാട്ടര്‍ മെഗാ ടൂറിസം പദ്ധതി
*383.
ശ്രീ.ബെന്നി
ബെഹനാന്
,,
എം.പി.വിന്‍സെന്റ്
,,
എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാക്ക് വാട്ടര്‍ മെഗാ
ടൂറിസം പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
എന്തെല്ലാം
സൗകര്യങ്ങളാണ്
പദ്ധതിയിന്‍ കീഴില്‍
ഒരുക്കിയിട്ടുള്ളത് ;
(ഡി)
അനുയോജ്യമായ
എല്ലാ സ്ഥലങ്ങളിലേക്കും
പ്രസ്തുത പദ്ധതി
വ്യാപിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ ;
വിശദാംശം നല്‍കുമോ ?
108
ആംബുലന്‍സ് സര്‍വ്വീസ്
*384.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
108 ആംബുലന്‍സ്
സര്‍വ്വീസ് സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഏത് ഏജന്‍സിയാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നത്;
പദ്ധതി തുടരുന്നതിനായി
അവര്‍
മുന്നോട്ടുവെച്ചിട്ടുള്ള
ആവശ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാത്തെ
എല്ലാ ജില്ലകളിലേക്കും
108 ആംബുലന്‍സ്
സര്‍വ്വീസ് പദ്ധതി
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
പേവിഷ
വാക്സിന്
*385.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.രാധാകൃഷ്ണന്
,,
സാജു പോള്‍
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പേവിഷ ബാധ
ഏല്‍ക്കുന്നവരുടെ എണ്ണം
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പേവിഷ
വാക്സിന്റെ അഭാവംമൂലം
സര്‍ക്കാര്‍
ആശുപത്രിയിലെത്തുന്ന
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
പേവിഷ
വാക്സിന് പര്യാപ്തമായ
അളവില്‍ ലഭ്യമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
പ്ലാച്ചിമട
ട്രൈബ്യൂണല്‍
*386.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.എം.ചന്ദ്രന്
,,
വി.ചെന്താമരാക്ഷന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊക്കകോള
കമ്പനിയുടെ ജലചൂഷണം
മൂലം ദുരിതം
നേരിട്ടവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
ട്രൈബ്യൂണല്‍
രൂപീകരിക്കാന്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നിയമസഭ പാസ്സാക്കി
രാഷ്ട്രപതിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ച
ബില്ലിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
പ്രസ്തുത
ബില്ലിനെക്കുറിച്ച്
രാഷ്ട്രപതി വിശദീകരണം
ആവശ്യപ്പെടുകയോ ബില്‍
മടക്കി അയയ്ക്കുകയോ
ചെയ്തിട്ടുണ്ടോ;
(സി)
പ്രസ്തുത
ബില്ലിന് അംഗീകാരം
നേടിയെടുക്കുന്നതിനായി
ഈ സര്‍ക്കാര്‍
ശ്രമിച്ചിട്ടുണ്ടോ ;ഇനി
എന്തു ചെയ്യാന്‍
ഉദ്ദേശിക്കുന്നു ;
വിശദമാക്കാമോ?
ആഹാരപദാര്‍ത്ഥങ്ങളിലെ
മായം
*387.
ശ്രീ.എ.എം.
ആരിഫ്
,,
ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി,
പഴം, പാല്, എണ്ണ
തുടങ്ങിയ
ആഹാരപദാര്‍ത്ഥങ്ങളിലെല്ലാം
അപകടകരമായ തോതില്‍ മായം
ചേര്‍ക്കുന്നത്
വ്യാപകമായി
വരുന്നതിന്റെ കാരണം
പരിശോധിച്ചിരുന്നോ ;
(ബി)
കുറ്റക്കാര്‍ക്കെതിരെ
മാതൃകാപരമായ
ശിക്ഷാനടപടികല്
സ്വീകരിക്കുവാൻ
ഭക്ഷ്യസുരക്ഷാ വകുപ്പ്
തയ്യാറാകുമോ ;
(സി)
സംസ്ഥാനത്ത്
ആവശ്യത്തിന് ഭക്ഷ്യ
ഗുണനിലവാര പരിശോധനാ
ലാബുകള്‍ സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ ;
മനുഷ്യാവകാശ കമ്മീഷന്
നല്കിയ നിര്‍ദ്ദേശം
പാലിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
ദന്ത
ചികില്‍സാ സൗകര്യങ്ങള്‍
*388.
ശ്രീ.ഹൈബി
ഈഡന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദന്ത ചികില്‍സാ
സൗകര്യങ്ങള്‍
ഫലപ്രദമായി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
സര്‍ക്കാര്‍
മേഖലയില്‍ എത്ര
ഡെന്റല്‍ കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(സി)
പുതുതായി
ഡെന്റല്‍ കോളേജുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
എങ്കില്‍ എവിടെയെല്ലാം
?
നഴ്സിംഗ്
വിദ്യാഭ്യാസ നവീകരണം
*389.
ശ്രീ.കെ.മുരളീധരന്
,,
ലൂഡി ലൂയിസ്
,,
വി.ഡി.സതീശന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഴ്സിംഗ്
വിദ്യാഭ്യാസം
നവീകരിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
കേരളത്തില്‍
നിന്നുള്ള നഴ്സുമാര്‍
ലോകത്തിലെ വിവിധ
രാജ്യങ്ങളില്‍ ജോലി
തേടി പോകുന്നത്
കണക്കിലെടുത്ത്
നഴ്സിംഗ് വിദ്യാഭ്യാസം
ആധുനികവല്‍ക്കരിക്കുന്നതിനും
മത്സരക്ഷമമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ ;
(സി)
വൈദ്യ
രംഗത്തെ വെല്ലുവിളികള്‍
നേരിടുവാന്‍ നഴ്സിംഗ്
മേഖലയെ സജ്ജമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കുമോ ?
വിനോദ
സഞ്ചാര ദിശാബോര്‍ഡുകള്‍
*390.
ശ്രീ.വി.റ്റി.ബല്‍റാം
,,
സണ്ണി ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസ്റ്റ്
കേന്ദ്രങ്ങളെക്കുറിച്ച്
സഞ്ചാരികള്‍ക്ക്
വ്യക്തമായ ദിശ
അറിയിക്കുന്നതിന്
പാതയോരങ്ങളില്‍ ആധുനിക
രീതിയിലുള്ള
ദിശാബോര്‍ഡുകള്‍
സ്ഥാപിക്കുന്ന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങളും
പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ ;
(സി)
എന്തെല്ലാം
വിവരങ്ങളാണ്
ദിശാബോര്‍ഡുകളില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത് ;
(ഡി)
ആരെല്ലാമാണ്
പദ്ധതിയുടെ
നടത്തിപ്പിനായി
സഹകരിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ?