കാര്‍ഷിക
നയം
*271.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-ലെ
കാര്‍ഷിക നയത്തില്‍
എന്തിനൊക്കെയാണ്
പ്രാധാന്യം
നല്‍കിയിട്ടുളളതെന്നും
അതിനുളള
കാരണങ്ങളെന്തെല്ലാമെന്നും
വിശദമാക്കുമോ ;
(ബി)
തുണ്ടുഭൂമികളിലും
ഫലവൃക്ഷങ്ങള്ക്കിടയിലും
ഉപയുക്തമാക്കാവുന്ന
സ്ത്രീ സൗഹൃദ
ലഘുയന്ത്രങ്ങളുടെ
നിര്‍മ്മാണം , വിപണനം
എന്നിവയ്ക്കു കാര്‍ഷിക
നയത്തില്‍
നല്കിയിട്ടുളള
പ്രാധാന്യം
വിശദമാക്കുമോ ;
(സി)
സോളാര്‍
,വായു അധിഷ്ഠിത
കാര്‍ഷിക ഉപകരണങ്ങള്‍
കുറഞ്ഞ ചെലവില്‍
കൃഷിക്കാര്‍ക്ക് വിതരണം
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ ഏതു
വിധത്തിലെന്ന്
വ്യക്തമാക്കുമോ ?
പ്രവാസി
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനം
*272.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം.എ.ബേബി
,,
എം. ഹംസ
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പ്രവാസി
ക്ഷേമനിധി ബോര്‍ഡില്‍
നിന്നും പെന്ഷന്
നല്കി തുടങ്ങിയോയെന്നു
വെളിപ്പെടുത്തുമോ ;
(സി)
അഞ്ചു
വര്‍ഷം പണമടച്ചവര്‍ക്ക്
സാങ്കേതിക കാരണം പറഞ്ഞ്
പെന്ഷന്
നിഷേധിക്കുന്നതായ
സ്ഥിതിവിശേഷം
ബോര്‍ഡില്‍
നിലനില്ക്കുന്നുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(ഡി)
ക്ഷേമനിധിയില്‍
നിലവില്‍ എത്ര
അംഗങ്ങളാണുള്ളത് എന്ന
കണക്ക് ലഭ്യമാണോ ; ഇത്
ആകെ പ്രവാസി
മലയാളികളുടെ എണ്ണം
കണക്കാക്കുമ്പോള്‍ ഇത്
എത്രത്തോളം
തൃപ്തികരമാണ് ?
ജെന്‍ഡര്‍
പാര്‍ക്കുകള്‍
*273.
ശ്രീ.ആര്
. സെല്‍വരാജ്
,,
ലൂഡി ലൂയിസ്
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെ
സമഗ്ര പുരോഗതി
ലക്ഷ്യമാക്കി ജെന്‍ഡര്‍
പാര്‍ക്കുകള്‍
തുടങ്ങാന്‍
പദ്ധതിയുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പാര്‍ക്കുകള്‍ മുഖേന
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;വിശദമാക്കുമോ;
(സി)
ആരെല്ലാമാണ്
പദ്ധതിയുമായി
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
മുനിസിപ്പാലിറ്റികളിലെ
വികസന പദ്ധതികള്‍
*274.
ശ്രീ.വി.റ്റി.ബല്‍റാം
,,
വി.ഡി.സതീശന്
,,
എ.റ്റി.ജോര്‍ജ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുനിസിപ്പാലിറ്റികളില്‍
വികസന പദ്ധതികള്‍
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ ഏത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണ്
പ്രസ്തുത വികസന
പദ്ധതികള്‍
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഏത്ര
തുകയുടെ വികസന
പദ്ധതികളാണ്
നടപ്പാക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത പദ്ധതികള്‍
നടപ്പാക്കുന്ന നോഡല്‍
ഏജന്‍സി ഏതാണ്;
വ്യക്തമാക്കുമോ?
നീരയുടെ
ഉല്പാദനവും വിപണനവും
*275.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ഇ.പി.ജയരാജന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീരയുടെ
ഉല്പാദനവും വിപണനവും
ഏത് നിലയില്‍
നടക്കുന്നുവെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
നീരയുടെ
വിപണനം പൂര്‍ണ്ണതോതില്‍
വ്യാപിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
(സി)
കേര
കര്‍ഷകര്‍ക്ക് ഏറെ ഗുണം
ചെയ്യുമെന്ന്
പ്രഖ്യാപിച്ച്
നടപ്പാക്കപ്പെട്ട
പദ്ധതിയുടെ ലക്ഷ്യം
നിറവേറ്റപ്പെടാതെ
പോകുന്നുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
നീര
ഉല്പാദന
യൂണിറ്റുകള്‍ക്ക്
ബജറ്റില്‍ നീക്കിവെച്ച
തുക പോലും വിതരണം
ചെയ്യാത്തതിനാല്‍ അവ
പ്രതിസന്ധിയിലായതിനെ
സംബന്ധിച്ച്
പരിശോധിക്കുമോ ?
ഗ്ലോബല്‍
അഗ്രോ മീറ്റ്
*276.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
കെ.ശിവദാസന്‍ നായര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്ലോബല്‍ അഗ്രോ മീറ്റ്
നടത്തിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിച്ചത്
;
(സി)
എന്തെല്ലാം
വിഷയങ്ങളാണ് പ്രസ്തുത
യോഗത്തില്‍ ചര്‍ച്ച
ചെയ്തത് എന്നറിയിക്കുമോ
;
(ഡി)
എന്തെല്ലാം
തുടര്‍ നടപടികളാണ്
ഇതോടനുബന്ധിച്ച്
സ്വീകരിച്ചിട്ടുള്ളത് ?
ഹോര്‍ട്ടികോര്‍പ്പിന്റെ
പച്ചക്കറി വില്പന
*277.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി.കെ.ഗുരുദാസന്
,,
വി.ശിവന്‍കുട്ടി
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പച്ചക്കറി
വില്പന രംഗത്ത്
ഹോര്‍ട്ടികോര്‍പ്പ്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പൊതുവിപണിയിലെ
വിലയേക്കാള്‍ കൂടിയ
വിലയ്ക്കാണ്
ഹോര്‍ട്ടികോര്‍പ്പിന്റെ
സഞ്ചരിക്കുന്ന
വില്പനകേന്ദ്രങ്ങള്
പച്ചക്കറി
വില്ക്കുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇങ്ങനെ
സംഭവിക്കുന്നത്
പച്ചക്കറി സംഭരണത്തില്‍
കോര്പ്പറേഷന്
സംഭവിക്കുന്ന
പിഴവുകളുടെ
ഫലമായിട്ടാണോ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
പൊതുവിപണിയെക്കാളും
കുറഞ്ഞവിലയ്ക്ക്
പച്ചക്കറി വില്പന
നടത്താൻ
ഹോര്‍ട്ടികോര്‍പ്പ്
നടപടി സ്വീകരിക്കുമോ?
കുട്ടനാട്
പാക്കേജ്
*278.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി.ദിവാകരന്
,,
പി.തിലോത്തമന്
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജിന്റെ കാലാവധി
അവസാനിച്ചത് എന്നാണ്;
കാലാവധി നീട്ടണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
പാക്കേജിന്റെ
മൊത്തം അടങ്കല്‍
എത്രയായിരുന്നു; ഇതില്‍
കേന്ദ്ര-സംസ്ഥാന
അനുപാതം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പാക്കേജിനായി
മൊത്തം ചെലവഴിച്ച തുക
എത്ര; യഥാസമയം
ചെലവഴിക്കാത്തതു മൂലം
കേന്ദ്ര വിഹിതം
നഷ്ടപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര;
(ഡി)
വിവിധ
ഏജന്‍സികള്‍
നടപ്പാക്കിയ
പദ്ധതികളില്‍
ക്രമക്കേടുകള്‍
നടന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തു
നടപടിയെടുത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
സ്കൂളുകളില്‍
ബയോഗ്യാസ് പ്ലാന്റുകള്‍
*279.
ശ്രീ.ഹൈബി
ഈഡന്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളില്‍
കൃഷി വകുപ്പിന്റെ
നേതൃത്വത്തില്‍
ബയോഗ്യാസ് പ്ലാന്റുകള്‍
സ്ഥാപിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി സ്കൂളുകളെ
തെരെഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കുള്ള
ധനസമാഹരണം എപ്രകാരമാണ്
നടത്തുന്നതെന്ന്
വിശദമാക്കുമോ?
ഒൗവര്‍
റസ്പോണ്‍സിബിലിറ്റി റ്റു
ചില്‍ഡ്രന്‍ (ഒ.ആര്.സി
)പദ്ധതി
*280.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എന്‍.എ.ഖാദര്‍
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒൗവര്‍
റസ്പോണ്‍സിബിലിറ്റി
റ്റു ചില്‍ഡ്രന്‍
(ഒ.ആര്.സി )പദ്ധതി
എല്ലാ
സ്കളുകളിലേയ്ക്കും
വ്യാപിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
ആഗോള
പ്രവാസി മലയാളി സംഗമം
*281.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഗോള പ്രവാസി മലയാളി
സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
സംഗമത്തില്‍
സംസ്ഥാനം എന്തെല്ലാം
കാര്യങ്ങളാണ്
അവതരിപ്പിച്ചിട്ടുള്ളത്
;
(സി)
സംഗമത്തില്‍
എന്തെല്ലാം വിഷയങ്ങളാണ്
ചര്‍ച്ച
ചെയ്യപ്പെട്ടിട്ടുള്ളത്
;
(ഡി)
പ്രസ്തുത
ചര്ച്ചകളിന്മേല്
എന്തെല്ലാം
തുടര്‍നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
നഗര
വികസന പദ്ധതികള്‍
*282.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗര വികസന പദ്ധതികള്‍
ഊര്‍ജ്ജിതമായി
നടപ്പാക്കുവാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
(ബി)
ഏതെല്ലാം
മേഖലയിലുള്ള
പദ്ധതികളാണ് ഇങ്ങനെ
കമ്മീഷന്
ചെയ്യപ്പെടുന്നത്;
വിശദമാക്കുമോ;
(സി)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ഇതിനായി ലഭിക്കുന്നത്;
(ഡി)
ഭരണതലത്തില്‍
ഇതിനായി എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കുമോ?
കൃഷി
ഫാമുകളുടെ ശാക്തീകരണം
*283.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ജോസഫ് വാഴയ്ക്കൻ
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴിലുള്ള
ഫാമുകള്‍
ശാക്തീകരിക്കുവാന്‍
ആസൂത്രണം
ചെയ്തിരിക്കുന്ന
കര്‍മ്മ പദ്ധതികള്‍
വിശദമാക്കുമോ ;
(ബി)
ഇതിനായി
ഫാമുകളില്‍
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്ന
അടിസ്ഥാന സൗകര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ;
(സി)
ശാക്തീകരണത്തിന്റെ
ഭാഗമായി
സൗന്ദര്യവല്‍ക്കരണത്തിലും
പ്രവര്‍ത്തനത്തിലും
ഫാമുകള്‍ തമ്മില്‍
മത്സരം
ഉണ്ടാക്കിയെടുക്കുവാന്‍
സമ്മാന പദ്ധതി
ഏര്‍പ്പെടുത്തുവാനുദ്ദേശിക്കുന്നുണ്ടോ
; വിശദമാക്കുമോ ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ ?
സെപ്റ്റിക്
ടാങ്കുകളിലെ മാലിന്യം
*284.
ശ്രീ.എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
ബി.സത്യന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെപ്റ്റിക്
ടാങ്കുകളില്‍ നിന്നുള്ള
മാലിന്യം
ജലാശയങ്ങളിലേയ്ക്ക്
ഒഴുക്കുന്നതുമൂലം
ഉണ്ടാകുന്ന
മാലിന്യപ്രശ്നം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്
പരിഹാരം
കണ്ടെത്തുന്നതിനായി
സര്‍ക്കാര്‍ നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികളെ സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
തെരഞ്ഞെടുക്കപ്പെട്ട
ജില്ലയില്‍ ദ്രവമാലിന്യ
സംസ്ക്കരണ പ്ലാന്റുകള്‍
സ്ഥാപിക്കുന്നതാണെന്ന
2012-13 ലെ ബജറ്റ്
പ്രസംഗത്തിലെ
പ്രഖ്യാപനം
നടപ്പാക്കപ്പെട്ടുവോ;
(ഡി)
ഇതിലേക്കായി
ശുചിത്വ മിഷന്
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നറിയിക്കാമോ?
സമാശ്വാസം
പദ്ധതി
*285.
ശ്രീ.വി.ശിവന്‍കുട്ടി
,,
പി.ടി.എ. റഹീം
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമാശ്വാസം
പദ്ധതിയുടെ
നടത്തിപ്പിനെ
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
ആനുകൂല്യത്തിന്
അര്‍ഹരായവര്‍ക്ക്
ധനസഹായം നല്‍കുന്നതിന് ഈ
വര്‍ഷം എന്ത് തുക
നീക്കിവെച്ചിട്ടുണ്ട് ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ആനുകൂല്യത്തിന്
അര്‍ഹരായ എല്ലാവർക്കും
ധനസഹായം വിതരണം
ചെയ്യുന്നതിന് നീക്കി
വെച്ച തുക പര്യാപ്തമാണോ
എന്നറിയിക്കാമോ ?
കര്‍ഷക
ആത്മഹത്യ
*286.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
കെ.കെ.ജയചന്ദ്രന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കര്‍ഷക ആത്മഹത്യ
നടന്നതായി അറിയാമോ;
(ബി)
കാര്ഷികോല്പന്ന
വിലയിടിവ് എന്ന
പ്രതിസന്ധി കര്‍ഷകര്‍
ഇപ്പോഴും
നേരിടുന്നുണ്ടോയെന്ന
കാര്യം വ്യക്തമാക്കാമോ;
(സി)
ഈ
പ്രതിസന്ധി തരണം
ചെയ്യാന്‍ സര്‍ക്കാര്‍
തലത്തില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
സ്വീകരിച്ച നടപടികളുടെ
ഫലമായി പ്രതിസന്ധിക്ക്
എന്തെങ്കിലും കുറവു
വന്നിട്ടുണ്ടോ;
ബയോഗ്യാസ്
പ്ലാന്റ് സ്ഥാപിക്കുന്ന
വീടുകള്‍ക്ക് കരം ഇളവ്
*287.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
എം.പി.വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
ബയോഗ്യാസ് പ്ലാന്റ്
സ്ഥാപിക്കുന്ന
വീടുകള്‍ക്ക് കരം ഇളവ്
അനുവദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഇളവ് നല്‍കുന്നത്
സംബന്ധിച്ച വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത ഇളവ്
അനുവദിക്കുന്നത്
വികേന്ദ്രീകൃത മാലിന്യ
സംസ്കരണം
പ്രോത്സാഹിപ്പിക്കുന്നതിന്
എത്രത്തോളം
സഹായകരമാകുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്?
നെല്‍
വയലുകളുടെ വിസ്തൃതി
*288.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍കൃഷി
ചെയ്യുന്ന ഭൂമിയുടെ
വിസ്തൃതി ക്രമാനുഗതമായി
കുറഞ്ഞു വരുന്നതായി
കണക്കുകള്‍ ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
പ്രധാന
നെല്ലുല്പാദന
കേന്ദ്രങ്ങളില്‍
കൃഷിഭൂമി
തരിശിടുന്നതിന്റേയും
മറ്റാവശ്യങ്ങള്‍ക്ക്
ഉപയോഗപ്പെടുത്തുന്നതിന്റേയും
കാരണങ്ങള്‍
അന്വേഷിച്ചിട്ടുണ്ടോ ;
എങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കുമോ ;
(സി)
ചെലവേറിയ
ജൈവകൃഷിയില്‍ നിന്നുള്ള
ഉല്‍പ്പന്നങ്ങള്‍ക്ക്
ചെലവുമായി
തരതമ്യപ്പെടുത്തി
കര്ഷകന് വില
ലഭ്യമാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ ?
ബാലവേല
നിയമത്തിലെ ഭേദഗതി
*289.
ശ്രീ.എളമരം
കരീം
,,
എം.എ.ബേബി
,,
കെ.രാധാകൃഷ്ണന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലവേല
നിയമത്തില്‍ ഭേദഗതി
വരുത്തിയ
കേന്ദ്രസര്‍ക്കാര്‍
നടപടി സംബന്ധിച്ച
നിലപാടറിയിക്കാമോ ;
(ബി)
പ്രസ്തുത
നിയമഭേദഗതി വ്യാപകമായി
ദുരുപയോഗം
ചെയ്യപ്പെടാനുള്ള
സാദ്ധ്യത
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
പ്രസ്തുത
ഭേദഗതി നിയമത്തിലെ
വ്യവസ്ഥകള്‍ ദുരുപയോഗം
ചെയ്യപ്പെടാതിരിക്കാനുള്ള
മുന്‍കരുതലുകള്‍
സ്വീകരിക്കുമോ ;
(ഡി)
നിലവില്‍
സംസ്ഥാനത്ത് ബാലവേല
പൂര്‍ണ്ണമായി
തടയുന്നതിനുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണ് ; അവ
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ
?
പ്ലാസ്റ്റിക്
മാലിന്യ റീസൈക്ലിംഗ്
*290.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
മാലിന്യ ശേഖരണം, റീ
സൈക്ലിംഗ് എന്നീ
കാര്യങ്ങളില്‍
നഗരസഭകള്‍ക്ക്
എന്തൊക്കെ നേട്ടങ്ങള്‍
കൈവരിക്കാനായി
എന്നതിന്റെ വിശദവിവരം
ശേഖരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
ഇക്കാര്യത്തില്‍
സംസ്ഥാന ശുചിത്വ മിഷന്
എന്തൊക്കെ
നിര്‍ദ്ദേശങ്ങളും,
സഹായങ്ങളും തദ്ദേശ
സ്ഥാപനങ്ങള്‍ക്കു
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്ലാസ്റ്റിക്
മാലിന്യ റീസൈക്ലിംഗ്,
പുനരുപയോഗ സാധ്യത എന്നീ
കാര്യങ്ങളില്‍ വിശദമായി
പഠനം നടത്തി, എല്ലാ
വിഭാഗം ജനങ്ങളുടെയും
സഹകരണത്താല്‍ ഈ
വിപത്തിന് പരിഹാരം
കാണാന്‍ നിര്‍ദ്ദേശം
നല്‍കുമോ ?
കുട്ടനാട്
പാക്കേജ് നടത്തിപ്പ്
*291.
ശ്രീ.ജി.സുധാകരന്
,,
എ.എം. ആരിഫ്
,,
സി.കെ സദാശിവന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവധി
അവസാനിച്ച കുട്ടനാട്
പാക്കേജിന്റെ ഇനിയുള്ള
നടത്തിപ്പ് എങ്ങനെ
എന്നത് സംബന്ധിച്ച്
വിശദമാക്കാമോ ;
(ബി)
കുട്ടനാട്
പാക്കേജിനായി കേന്ദ്രം
വാഗ്ദാനം ചെയ്തതും
ലഭ്യമാക്കിയതും
സംസ്ഥാനം
ചെലവഴിച്ചതുമായ ഫണ്ട്
സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
കുട്ടനാട്
പാക്കേജ് നടത്തിപ്പിലെ
വീഴ്ചകൊണ്ട് കേരളത്തിന്
കേന്ദ്ര വിഹിതം
നഷ്ടമായി എന്ന ആരോപണം
സംബന്ധിച്ച്
വ്യക്തമാക്കാമോ ;
(ഡി)
ഇനിയുള്ള
പദ്ധതിച്ചെലവ് സംസ്ഥാനം
വഹിക്കണമെന്ന കേന്ദ്ര
നിര്‍ദ്ദേശം
ഉണ്ടായിട്ടുണ്ടോയെന്നും,
എങ്കില്‍ എന്ത്
തീരുമാനം
കൈക്കൊള്ളുമെന്നും
വ്യക്തമാക്കാമോ ?
ജൈവകൃഷി
വ്യാപനം
*292.
ശ്രീമതി.കെ.എസ്.സലീഖ
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
ജൈവകൃഷി വ്യാപനത്തിന്
എത്ര തുക അനുവദിച്ചു;
എത്ര തുക ചെലവഴിച്ചു ;
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
നടപടികളിലൂടെ ജൈവകൃഷി
വ്യാപിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ജൈവകൃഷി
ജനകീയമാക്കുന്നതിന്
സിപിഐ(എം)
മുന്‍കൈയെടുത്ത് രൂപം
നല്കിയ പദ്ധതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
നിലവിലുള്ള ജൈവകൃഷി
വ്യാപന പദ്ധതിയില്‍
ഇത്തരം ജനകീയ
ഇടപെടലുകളെ കൂടി
ഉള്‍പ്പെടുത്താന്‍
മുന്‍കൈയെടുക്കുമോ?
ഫ്ലക്സ്ബോര്‍ഡ്
നിരോധനം
T *293.
ശ്രീ.സി.കൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
ബി.ഡി. ദേവസ്സി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ചടങ്ങുകളിലും
പരസ്യങ്ങളിലും ഫ്ലക്സ്
ബോര്‍ഡുകള്‍
പൂര്‍ണ്ണമായും
നിരോധിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
; പ്രസ്തുത തീരുമാനം
നടപ്പിലാക്കുകയുണ്ടായോ
;
(ബി)
മന്ത്രിസഭാ
ഉപസമിതിയുടെ ഇത്
സംബന്ധിച്ച പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമായിരുന്നു ;
പ്രസ്തുത സമിതിയിലെ
അംഗങ്ങളും
മുഖ്യമന്ത്രിയും
പങ്കെടുത്ത സര്‍ക്കാര്‍
പരിപാടികളില്‍,ഫ്ലക്സ്
ബോര്‍ഡുകള്‍
സര്‍ക്കാര്‍ ചെലവില്‍
സ്ഥാപിക്കപ്പെട്ടിട്ടുളളതിനെക്കുറിച്ചറിയാമോ
;
(സി)
പ്രസ്തുത
തീരുമാനം
നടപ്പിലാക്കുവാന്‍
ഫലപ്രദമായ നടപടി
സ്വീകരിക്കുമോ ?
ഗ്രാമീണ
റോഡ് വികസനം
*294.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
,,
അന്‍വര്‍ സാദത്ത്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡ് വികസനത്തില്‍
ശ്രദ്ധേയമായ പുരോഗതി
കൈവരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വികസനത്തിന് വേണ്ടി
പ്രയോജനപ്പെടുത്തിയ
കേന്ദ്ര പദ്ധതികള്‍
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഈ
രംഗത്ത് പുരോഗതി
കൈവരിക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
സമഗ്ര
നാളികേര വികസന പദ്ധതി
*295.
ശ്രീ.കെ.മുരളീധരന്
,,
പി.സി വിഷ്ണുനാഥ്
,,
സണ്ണി ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ലസ്റ്റര്‍
അടിസ്ഥാനത്തില്‍ സമഗ്ര
നാളികേര വികസന പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നവര്‍
ആരെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ഡി)
എത്ര
ഹെക്ടര്‍ സ്ഥലത്ത്
പ്രസ്തുത പദ്ധതി
നടപ്പാക്കിയിട്ടുണ്ട് ;
വിശദാംശങ്ങള്‍ നല്‍കുമോ
?
പദ്ധതി
നിര്‍വ്വഹണത്തിലെ
പരിഷ്ക്കാരങ്ങൾ
*296.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മൊത്തം
പദ്ധതി അടങ്കല്‍ തുയുടെ
57.01% മാത്രമാണ്
2013-14ലും, 47.32%
മാത്രമാണ് 2012-13ലും
ചെലവഴിച്ചതെന്ന സംസ്ഥാന
ആസൂത്രണ ബോര്‍ഡിന്റെ
സാമ്പത്തിക അവലോകനം
2014 രേഖപ്പെടുത്തിയ
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
പദ്ധതിച്ചെലവ്
ഇത്ര കണ്ട്
കുറയുവാനുള്ള സാഹചര്യം
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
നിര്‍വ്വഹണം
സംബന്ധിച്ച് ഈ
സര്‍ക്കാര്‍ കൊണ്ടുവന്ന
പരിഷ്കാരങ്ങള്‍
പരാജയപ്പെട്ടുവെന്ന്
കരുതുന്നുണ്ടോ:
(ഡി)
സംസ്ഥാനം നേരിടുന്ന
സാമ്പത്തിക പ്രതിസന്ധി
പദ്ധതിവിനിയോഗത്തെ
ഏതെങ്കിലും തരത്തില്‍
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ആശ്രയ
പദ്ധതി
*297.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആശ്രയ പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;എങ്കില്‍
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന് ;
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏന്തെല്ലാം
സഹായങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ ;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ
?
നഗരസഭാ
പ്രദേശങ്ങളിലെ അനധികൃത
നിര്‍മ്മാണങ്ങള്‍
*298.
ശ്രീ.വര്‍ക്കല
കഹാര്‍
,,
കെ.അച്ചുതന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
പ്രദേശങ്ങളിലെ
ഗുരുതരമല്ലാത്ത അനധികൃത
നിര്‍മ്മാണങ്ങള്‍ പിഴ
ഈടാക്കി
ക്രമവത്കരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
ഇത്
സംബന്ധിച്ച്
ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(സി)
എന്തെല്ലാം
നിബന്ധനകള്‍ക്ക്
വിധേയമായാണ് അനധികൃത
നിര്‍മ്മാണങ്ങള്‍
ക്രമവത്കരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(ഡി)
നഗരങ്ങളില്‍
അനധികൃത
നിര്‍മ്മാണങ്ങള്‍
നടത്താതിരിക്കാന്‍
എന്തെല്ലാം കര്‍ശന
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ ?
സൈബര്‍ ദര്ശന് പദ്ധതി
*299.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സി-ഡിറ്റ്, സൈബര്‍
ദര്ശന് പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
സൈബര്‍
സുരക്ഷാ
ബോധവല്‍ക്കരണത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
; വിശദമാക്കുമോ ?
അംഗന്‍വാടികളുടെ
ശോച്യാവസ്ഥ
*300.
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കൃഷ്ണന്
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികളുടെ
ശോച്യാവസ്ഥ
പരിഹരിക്കുന്നതിന് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തു എന്ന്
വിശദമാക്കാമോ ;
(ബി)
സുരക്ഷിതമല്ലാത്ത
വാടകക്കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
അംഗന്‍വാടികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അംഗന്‍വാടികള്‍ക്കായി
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിച്ചു
നല്കിയിട്ടുണ്ടെങ്കില്
വിശദാംശം ലഭ്യമാക്കാമോ
;
(ഡി)
നിര്‍മ്മാണം
കഴിഞ്ഞിട്ടും
അംഗന്‍വാടികള്‍ക്കായി
കെെമാറാത്ത
കെട്ടിടങ്ങള്‍
അവശേഷിക്കുന്നുണ്ടെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമാേ ?