മരുന്നുകള്‍ക്കായി
മലയാളി ചെലവിടുന്ന തുക
*211.
ശ്രീ.പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ശരാശരിയുടെ
നാലിരട്ടിയോളം തുകയാണ്
മരുന്നുകള്‍ക്കായി
മലയാളി ചെലവിടുന്നതെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിനിടയാക്കുന്ന
സാഹചര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(സി)
ജീവിതശൈലീരോഗങ്ങളുടെ
ആധിക്യവും വര്‍ദ്ധിച്ച
തോതില്‍ മരുന്നുകള്‍,
പ്രത്യേകിച്ച് അലോപ്പതി
മരുന്നുകള്‍
കഴിക്കാനുള്ള
വ്യഗ്രതയും കൂടുന്ന
സാഹചര്യത്തില്‍
ആരോഗ്യനയത്തിലും
സമീപനത്തിലും
പുനര്‍വിചിന്തനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
പൈപ്പ്
പൊട്ടി വെള്ളം
നഷ്ടമാകാതിരിക്കാ൯ നടപടി
*212.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൈപ്പുകള്‍
കാലോചിതമായും
ഘട്ടംഘട്ടമായും മാറ്റി
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പൈപ്പ്
പൊട്ടി വെള്ളം
നഷ്ടമാകാതെ
യുദ്ധകാലാടിസ്ഥാനത്തില്‍
അറ്റകുറ്റ പണി
നടത്തുന്നതിന് ടാക്സ്
ഫോഴ്സിനെ നിയമിക്കാന്‍
നടപടി സ്വീകരിക്കുമോ ;
വിശദാംശം നല്‍കാമോ ;
(സി)
ഇതുമായി
ബന്ധപ്പെട്ട് 24x7 സമയം
പ്രവര്‍ത്തിക്കുന്ന
സംവിധാനമൊരുക്കുമോ ;
ടോള്‍ ഫ്രീ നമ്പര്‍
നല്‍കുമോ ?
"ഹില്ലി
അക്വ"
*213.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കുപ്പിവെള്ള സംരംഭമായ
"ഹില്ലി അക്വ" യുടെ
വിപണന സാദ്ധ്യതകള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഉല്പാദനവും,
വിപണനവും തമ്മില്‍
അന്തരമുണ്ടോ; എങ്കില്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കുപ്പിവെള്ള
വിപണിയില്‍ ഹില്ലി
അക്വയക്ക് അര്‍ഹമായ
വിപണി ഉണ്ടാക്കി
എടുക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രാഥമികാരോഗ്യ
മേഖലയുടെ വികസനം
*214.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസൂത്രണ
ബോര്‍ഡ് വിദഗ്ദ്ധ
സമിതിയുടെ
റിപ്പോര്‍ട്ടു പ്രകാരം
കേരളീയര്‍ ചികിത്സിച്ചു
ദരിദ്രരാകാനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
സ്വകാര്യ
മേഖലയെ അമിതമായി
ആശ്രയിക്കാനിടയാക്കുന്ന
സാഹചര്യം പരിഹരിക്കാന്‍
എന്തെങ്കിലും
നടപടിയുണ്ടോ;
(സി)
പ്രാഥമികാരോഗ്യ
മേഖലയുടെ വികസനത്തിനായി
നിര്‍ദ്ദേശിച്ചിരിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്; ഏതൊക്കെ
കാര്യങ്ങള്‍
നടപ്പിലാക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്?
ബി.പി.എല്‍.
കാര്‍ഡുകാര്‍ക്കുള്ള
ചികില്‍സാ സഹായങ്ങള്‍
T *215.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.പി.എല്‍.
കാര്‍ഡുകാര്‍ക്ക്
നല്‍കിയിട്ടുള്ള
ചികില്‍സാ സഹായങ്ങള്‍
വിശദമാക്കാമോ ;
(ബി)
ഭിന്നശേഷിക്കാര്‍,
അംഗപരിമിതര്‍, പലതരം
മാരകരോഗങ്ങളാല്‍
ദുരിതമനുഭവിക്കുന്നവര്‍
എന്നിവര്‍ക്ക്
എന്തെല്ലാം ചികില്‍സാ
സഹായങ്ങളാണ്
നല്‍കിവരുന്നത് ;
(സി)
പ്രസ്തുത
വിഭാഗക്കാര്‍ക്കുകൂടി
സൗജന്യ ചികില്‍സ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ചികിത്സാ
സഹായ പദ്ധതികള്‍
*216.
ശ്രീ.കെ.അജിത്
,,
വി.എസ്.സുനില്‍ കുമാര്‍
,,
പി.തിലോത്തമന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര തരം ചികിത്സാ സഹായ
പദ്ധതികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
വിവിധ
വകുപ്പുകളിന്‍ കീഴില്‍
പ്രവര്‍ത്തിയ്ക്കുന്ന ഈ
പദ്ധതികളെ സമഗ്രമായി
സംയോജിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ആസൂത്രണ
ബോര്‍ഡിന്റെ ആരോഗ്യ
മേഖലാ വിദഗ്ദ്ധ
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
റിപ്പോര്‍ട്ടിലെ പ്രധാന
ശുപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമേോ?
ആശുപത്രി
വ്യവസായബന്ധ സമിതി
*217.
ശ്രീ.സാജു
പോള്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.ഡി. ദേവസ്സി
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആശുപത്രി
വ്യവസായബന്ധ സമിതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
സമിതിയുടെ
ഘടന അറിയിക്കാമോ;
(സി)
സമിതിയുടെ
പ്രവര്‍ത്തന ഫലമായി
ഏതൊക്കെ കാറ്റഗറി
ജീവനക്കാരുടെ
വേതനകാര്യത്തില്‍
കരാറിലെത്താന്‍
കഴിഞ്ഞു;
(ഡി)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാര്‍ക്ക് മിനിമം
വേതനം ഉറപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനു
കഴിയാതെ പോയതിന്റെ
കാരണം
പരിശോധിച്ചിരുന്നോ;
വ്യക്തമാക്കാമോ?
പൊതുകുളങ്ങളുടെ
നവീകരണം
*218.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
സി.മോയിന്‍ കുട്ടി
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന
പൊതുകുളങ്ങളുടെ
നവീകരണത്തിന് കേരള
ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ്
കോര്പ്പറേഷന് ഫണ്ട്
ഉപയോഗപ്പെടുത്തുന്നതിനുള്ള
വ്യവസ്ഥകള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ഫണ്ടുപയോഗിച്ച്
ഏറ്റെടുത്തു
നടപ്പാക്കിയ
പദ്ധതികളുടെ അവലോകനം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ അവലോകന
വിവരങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
ഫണ്ട്
അനുവദിക്കുന്നതിനള്ള
മാനദണ്ഡം
വ്യക്തമാക്കുമോ ;
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം ഇത്തരം ആകെ എത്ര
പ്രവൃത്തികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ?
ടൂറിസം
പദ്ധതിക്ക് കേന്ദ്ര സഹായം
*219.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
പദ്ധതി നടത്തിപ്പിലെ
മികവ് കണക്കിലെടുത്ത്
അധിക കേന്ദ്ര സഹായം
അനുവദിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
ഏതൊക്കെ പദ്ധതികളുടെ
നടത്തിപ്പിലാണ് മികവ്
കാട്ടിയിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
വിനോദ സഞ്ചാര
മേഖലകള്‍ക്കാണ് പദ്ധതി
നടത്തിപ്പ് വഴി ഗുണം
ലഭിച്ചിട്ടുള്ളത്;
വിശദാംശം അറിയിക്കുമോ?
റിക്രൂട്ടിംഗ്
സെന്ററുകള്‍
*220.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ജെയിംസ് മാത്യു
,,
എസ്.ശർമ്മ
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
റിക്രൂട്ട്മെന്റ്
ഏജന്‍സികളുടെ തട്ടിപ്പ്
വ്യാപകമായിരിക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
റിക്രൂട്ട്മെന്റ്
സ്ഥാപനങ്ങള്‍
നടത്തുന്നതിനായുളള
ലൈസന്‍സ് വ്യവസ്ഥകള്‍
എന്തൊക്കെയാണ്; ഇത്തരം
സ്ഥാപനങ്ങളില്‍
എന്തെങ്കിലും പരിശോധന
നടത്താറുണ്ടോ;
ഇല്ലെങ്കില്‍ അതിന്
തയ്യാറാകാത്തതിന്റെ
കാരണം അറിയിക്കുമോ;
(സി)
തൊഴില്‍
വകുപ്പിന്റെ കീഴില്‍
റിക്രൂട്ടിംഗ്
സെന്ററുകള്‍ തുടങ്ങാനോ
അല്ലെങ്കില്‍ തൊഴില്‍
വകുപ്പ് പരിശോധിച്ച്
അംഗീകാരം നല്കുന്ന
റിക്രൂട്ടിംഗ്
ഏജന്‍സികളെ മാത്രം
പ്രവര്‍ത്തിക്കാന്‍
അനുവദിക്കാനോ
തയ്യാറാകുമോ?
ഇക്കോ
ടൂറിസം പദ്ധതി
T *221.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇക്കോ ടൂറിസം പദ്ധതി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എങ്കില്‍
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ ;
(സി)
ഏതെല്ലാം
വകുപ്പുകളുടെ
സഹകരണത്തോടെയാണ് ഈ
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ ;
(ഡി)
ഇക്കോ
ടൂറിസം പദ്ധതിക്കായി
പ്രദേശങ്ങള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ?
ചുമട്ട്
തൊഴിലാളികളുടെ തൊഴില്‍
നഷ്ടം
*222.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചുമട്ട് തൊഴിലാളികളുടെ
തൊഴില്‍ നഷ്ടവും
അതിനുളള പരിഹാര
മാര്‍ഗ്ഗങ്ങളും
സംബന്ധിച്ച് പഠനം
നടത്താന്‍ സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
പ്രസ്തുത
സമിതി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
എന്തെല്ലാം
ശിപാര്‍ശകളാണ്
ഉള്‍പ്പെടുത്തിയിട്ടുളളത്
; വിശദമാക്കുമോ ;
(ഡി)
എന്തെല്ലാം
വിഷയങ്ങളാണ് കമ്മിറ്റി
പഠനവിധേയമാക്കിയത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം തുടര്‍
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ ?
വിസ
ഒാണ് അറൈവല്‍ സംവിധാനം
*223.
ശ്രീ.വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിസ
ഒാണ് അറൈവല്‍ സംവിധാനം
നിലവില്‍
വന്നിട്ടുണ്ടോ ;
പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(ബി)
ടൂറിസം
പ്രചാരണത്തിന് പ്രസ്തുത
സംവിധാനം എത്രമാത്രം
പ്രയോജനകരമാകുമെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
സംവിധാനത്തിന്
എന്തെല്ലാം പ്രചാരണ
പരിപാടികളാണ്
സംഘടിപ്പിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
ഭൂഗര്‍ഭജലം
ഉപയോഗിച്ചുള്ള ചെറുകിട
കുടിവെള്ള പദ്ധതികള്‍
*224.
ശ്രീ.സി.പി.മുഹമ്മദ്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭജലം
ഉപയോഗപ്പെടുത്തി
ചെറുകിട കുടിവെള്ള
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
തരത്തിലുള്ള
സഹായങ്ങളാണ് പദ്ധതി
നടത്തിപ്പിനായി
പ്രയോജനപ്പെട്ടുത്തുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പുതിയ
മദ്യനയവും വിനോദസഞ്ചാര
മേഖലയും
*225.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
മദ്യനയം വിനോദസഞ്ചാര
മേഖലയില്‍ എന്തെങ്കിലും
വിപരീതഫലങ്ങള്‍
ഉണ്ടാക്കുമോ ; എങ്കില്‍
വിശദമാക്കുമോ ;
(ബി)
വിനോദസഞ്ചാര
താല്പര്യത്തിന്
മദ്യവുമായുള്ള
ബന്ധത്തെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍
കണ്ടെത്തലുകള്‍
വെളിപ്പെടുത്തുമോ?
ഉഷസ്സ്
പദ്ധതി
*226.
ശ്രീ.എസ്.രാജേന്ദ്രന്
,,
എളമരം കരീം
,,
എം. ഹംസ
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
ചേരികളില്‍
താമസിക്കുന്നവര്‍ക്കായി
പ്രഖ്യാപിച്ച ഉഷസ്സ്
പദ്ധതിയെ കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
ലക്ഷ്യമിട്ട
കാര്യങ്ങള്‍
എന്തൊക്കെയായിരുന്നു ;
ഇതുവരെ നടപ്പിലാക്കിയത്
എന്തൊക്കെയായിരുന്നു ;
അറിയിക്കുമോ ;
(സി)
കേന്ദ്ര
പദ്ധതിയായ ദേശീയ നഗര
ആരോഗ്യ പദ്ധതിക്ക്
പുറമേ സംസ്ഥാന
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
എന്തൊക്കെയാണ് ;
അതിനായി ചെലവഴിച്ച
തുകയുടെ വിശദാംശം
അറിയിക്കുമോ ?
'ജൈക്ക'
പദ്ധതികൾ കമ്മീഷൻ ചെയ്യാൻ
നടപടി
*227.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
പാലോട് രവി
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ജൈക്ക'
പദ്ധതികള്‍ കമ്മീഷന്
ചെയ്യാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പദ്ധതികള്‍ ഇതിനു
കീഴില്‍ കമ്മീഷന്
ചെയ്യുന്നുണ്ട് എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
പണിമുടക്ക്
*228.
ശ്രീ.പി.കെ.ഗുരുദാസന്
,,
എളമരം കരീം
,,
എ.കെ.ബാലന്
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.എന്‍.ടി.യു.സി.
ഉള്‍പ്പെടെയുള്ള
കേന്ദ്ര ട്രേഡ്
യൂണിയനുകള്‍
സെപ്റ്റംബര്‍ രണ്ടാം
തീയതി ആഹ്വാനം
ചെയ്തിരിക്കുന്ന
പണിമുടക്കിന് ആധാരമായി
ഉന്നയിച്ചിരിക്കുന്ന
പ്രശ്നങ്ങള്‍
എന്തൊക്കെയെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍ദ്ദിഷ്ട
തൊഴില്‍ നിയമ
ഭേദഗതിയിലെ
വ്യവസ്ഥകളോടുള്ള
സര്‍ക്കാരിന്റെ നിലപാട്
അറിയിക്കാമോ; അത്
കേന്ദ്രത്തെ രേഖാമൂലം
അറിയിക്കാന്‍
തയ്യാറാകുമോ;
(സി)
ഭേദഗതി
ബില്ലിലെ വ്യവസ്ഥകള്‍
നിയമമായാല്‍
സംസ്ഥാനത്തെ തൊഴില്‍
മേഖലയില്‍
സൃഷ്ടിക്കാനിടയുള്ള
പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
എക്സ്റേ
യൂണിറ്റുകളുടെ പ്രവര്‍ത്തനം
*229.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍ദ്ദിഷ്ട
സുരക്ഷാക്രമീകരണങ്ങളില്ലാത്ത
എക്സ്റേ യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
അതുമൂലമുണ്ടാകാവുന്ന
അപകടങ്ങളെ
ഗൗരവപൂര്‍വ്വം
കണക്കിലെടുത്തിട്ടുണ്ടോ
;
(ബി)
എക്സ്റേ
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
യൂണിറ്റുകള്‍ മാനദണ്ഡം
കൃത്യമായി
പാലിക്കുന്നുണ്ടോ എന്ന്
പരിശോധിക്കാനും
സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ
യൂണിറ്റുകളുടെ സുരക്ഷ
ഉറപ്പാക്കാനും
സംവിധാനമുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
?
സ്പൈസസ്സ്
റൂട്ട് പദ്ധതി
*230.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ആര് . സെല്‍വരാജ്
,,
ഹൈബി ഈഡന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ് സ്പൈസസ്സ്
റൂട്ട് പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
വിനോദ
സഞ്ചാര വികസനത്തിന്
പ്രസ്തുത പദ്ധതി
എത്രമാത്രം
പ്രയോജനകരമാകുമെന്നാണ്
കരുതുന്നത് ;
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് ആരെല്ലാമാണ്
പിന്തുണ നല്‍കുന്നത് ;
വിശദാംശങ്ങള്‍ നല്‍കുമോ
?
വിനോദസഞ്ചാര
വകുപ്പിന്റെ പ്രവര്‍ത്തനം
പുനഃസംഘടിപ്പിക്കാന്‍ നടപടി
*231.
ശ്രീ.ജി.സുധാകരന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
ബാബു എം. പാലിശ്ശേരി
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ടൂറിസം
വളര്‍ച്ചയ്ക്കുള്ള
സാദ്ധ്യതയ്ക്ക്
അനുസൃതമായി വകുപ്പിന്റെ
പ്രവര്‍ത്തനം
പുനഃസംഘടിപ്പിക്കാനും
നിലവിലെ പോരായ്മകൾ
ഇല്ലാതാക്കാനും നടപടി
സ്വീകരിക്കുമോ ;
(ബി)
വിനോദസഞ്ചാര
ഡയറക്ടറേറ്റിന്റെ
കെടുകാര്യസ്ഥതയും
പ്രൊഫഷണലിസത്തിന്റെ
കുറവും ടൂറിസം
വളര്‍ച്ചയെ ഏതെല്ലാം
നിലയില്‍ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
പരിശോധിക്കുമോ ;
(സി)
നൂതനമായ
ടൂറിസം ഉല്പന്നങ്ങള്
രൂപീകരിക്കുന്നത്
പരിഗണിക്കുമോ ?
വൃക്കരോഗികള്‍ക്ക്
സാന്ത്വനം
*232.
ശ്രീ.പി.ഉബൈദുള്ള
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
സി.മോയിന്‍ കുട്ടി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൃക്കരോഗികള്‍
അനുഭവിക്കുന്ന ദുരിതം
ലഘൂകരിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനം
എന്തൊക്കയാണെന്ന്
വിശദമാക്കുമോ ;
(ബി)
വൃക്കത്തകരാറുകള്‍
ഉണ്ടാകുന്നതിനുളള
അടിസ്ഥാന
കാരണങ്ങളെക്കുറിച്ച്
പഠനങ്ങളെന്തെങ്കിലും
നടത്തിയിട്ടുണ്ടോ ;
വൃക്കത്തകരാറുകള്‍
ഉണ്ടാകാതിരിക്കാൻ
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
പ്രായോഗികമാണോ ;
എങ്കില്‍ വിശദമാക്കുമോ
;
(സി)
സൗജന്യ
ഡയാലിസിസ്
സംവിധാനമൊരുക്കുന്നതില്‍
എത്രത്തോളം വിജയം
കൈവരിക്കാനായി
എന്നതിന്റെ വിശദാംശം
നല്‍കാമോ ?
കടലാക്രമണ
പ്രതിരോധപ്രവർത്തനങ്ങൾ
*233.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
എം.എ.ബേബി
,,
എ.എം. ആരിഫ്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തീരപ്രദേശത്ത്
വ്യാപകമായി നടക്കുന്ന
കടലാക്രമണം തടയാനായി
യാതൊരു നടപടിയും
സ്വീകരിക്കുന്നില്ലെന്ന
പരാതി ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിയ്ക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നടത്തിയ
കടല്‍ഭിത്തി
നിര്‍മ്മാണം സംബന്ധിച്ച
വിശദാംശം നല്‍കാമോ ;
(സി)
കടലാക്രമണ
പ്രതിരോധത്തിനായി
കേന്ദ്രസഹായത്തോടെ
ഏതെങ്കിലും പദ്ധതികൾ
നടപ്പിലാക്കുന്നുണ്ടോ ;
ഉണ്ടെങ്കിൽ ആയതിന്റെ
വിശദാംശവും പുരോഗതിയും
വ്യക്തമാക്കാമോ ?
ഇ.
എസ്.എെ. മെഡിക്കല്‍
കോളേജുകള്‍
*234.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.
എസ്.എെ. മെഡിക്കല്‍
കോളേജുകള്‍
ആരംഭിക്കുന്നതിനുളള
തീരുമാനമെടുത്തിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
മെഡിക്കല്‍ കോളേജുകള്‍
ആരംഭിക്കുന്നതിന്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
കോളേജുകള്‍
തുടങ്ങുന്നതിന്
ആവശ്യമായ സ്ഥലവും
മൂലധനവും എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
കോളേജുകള്‍
തുടങ്ങുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കാമോ ?
പ്രാഥമിക
ആരോഗ്യമേഖല
ശക്തിപ്പെടുത്താന്‍ നടപടി
*235.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എം.
ഹംസ
,,
എ. പ്രദീപ്കുമാര്‍
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യമേഖലയില്‍
ഘടനാപരമായ മാറ്റം
പ്ലാനിംഗ് ബോര്‍ഡ്
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ ;
(ബി)
ആരോഗ്യമേഖലയില്‍
ഏതൊക്കെ രംഗത്താണ്
പൊതു-സ്വകാര്യ
പങ്കാളിത്തം
(പി.പി.പി.)
ഉദ്ദേശിക്കുന്നത് ; ഇത്
ഏത് രീതിയിലാണെന്ന്
വ്യക്തമാക്കാമോ ;
(സി)
സേവനത്തിന്റെ
ഗുണനിലവാരത്തിനനുസരിച്ചുള്ള
ഫീസ് ഈടാക്കണമെന്ന
നിര്‍ദ്ദേശം
ദാരിദ്രരേഖയ്ക്ക്
താഴെയുള്ളവരെയും മറ്റു
പാവപ്പെട്ടവരേയും
എങ്ങനെ ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ഡി)
പാവപ്പെട്ടവരെ
പ്രതികൂലമായി
ബാധിക്കാത്ത വിധം
കേന്ദ്ര സഹായത്തോടെയും
അല്ലാതെയും പ്രാഥമിക
ആരോഗ്യമേഖല
ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ ?
കുപ്പിവെള്ളത്തിന്റെ
നിലവാരനിര്‍ണ്ണയം
*236.
ശ്രീ.രാജു
എബ്രഹാം
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
വില്‍ക്കുന്ന
കുപ്പിവെള്ളവും സോഡയും
2001-ലെ Food Safety
And Standards (Food
Products Standards And
Food Additives)
Regulations ല്‍
നിശ്ചയിച്ചിരിക്കുന്ന
മാനദണ്ഡങ്ങള്‍
പാലിച്ചുകൊണ്ടള്ളവയാണെന്ന്
ഉറപ്പ് വരുത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
അന്യസംസ്ഥാനത്തുനിന്നു
കൊണ്ടുവരുന്നവയുള്പ്പെടെയുള്ള
കുപ്പിവെള്ളം നിലവാര
നിര്‍ണ്ണയം
നടത്തിയതിനുശേഷമാണോ
വില്ക്കാന് അനുമതി
നല്‍കിയിരിക്കുന്നത് ;
നിലവാര നിര്‍ണ്ണയം
നടത്തുന്നതിന്
എന്തൊക്കെ
സംവിധാനമാണുള്ളത് ;
(സി)
പാക്കേജിംഗ്
സ്ഥാപനങ്ങള്‍
പരിശോധിക്കാറുണ്ടോ ;
എങ്കില്‍ പരിശോധനാഫലം
എന്തായിരുന്നെന്നും
അതിന്റെ
അടിസ്ഥാനത്തില്‍
കൈക്കൊണ്ട തുടര്‍
നടപടികള്‍ എന്തെന്നും
അറിയിക്കുമോ ;
(ഡി)
പായ്ക്ക്
ചെയ്തു വില്‍ക്കുന്ന
കുടിവെള്ളത്തിന്റെയും
സോഡയുടെയും വില
നിര്‍ണ്ണയിച്ച് ചൂഷണം
തടയാന്‍ നടപടി
സ്വീകരിക്കുമോ ?
സുരക്ഷിത
ഭക്ഷണത്തെക്കുറിച്ചുളള
ബോധവല്‍ക്കരണം
*237.
ശ്രീ.എം.എ.
വാഹീദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുരക്ഷിത
ഭക്ഷണത്തെക്കുറിച്ച്
വിദ്യാര്‍ത്ഥികളെയും
കുട്ടികളെയും
ബോധവല്‍ക്കരിക്കുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ
;
(ബി)
വിദ്യാഭ്യാസ
വകുപ്പിന്റെ
സഹകരണത്തോടെ
സംസ്ഥാനത്തെ എല്ലാ
സ്കൂളുകളിലും ഫുഡ്
സേഫ്റ്റി ക്ലബുകള്‍
ആരംഭിച്ച് സുരക്ഷിത
ഭക്ഷണത്തെക്കുറിച്ച്
കുട്ടികളെ
ബോധവല്ക്കരിക്കുവാന്
നടപടി സ്വീകരിക്കുമോ ;
(സി)
സുരക്ഷിത
ഭക്ഷണം എന്ന വിഷയം
സ്കൂള്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
വിദ്യാഭ്യാസ
വകുപ്പിന്റെ
സഹകരണത്തോടെ നടപടി
സ്വീകരിക്കുമോ?
ബുദ്ധിമാന്ദ്യവും
ഒാട്ടിസവും ഉള്ള
കുട്ടികള്‍ക്കുവേണ്ടിയുള്ള
ക്ലിനിക്കുകള്‍
*238.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
പി.തിലോത്തമന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബുദ്ധിമാന്ദ്യവും
ഒാട്ടിസവും
ഉള്‍പ്പെടെയുളള
രോഗങ്ങളുള്ള
കുട്ടികള്‍ക്കുവേണ്ടി
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍
കേന്ദ്രീകരിച്ച്
ക്ലിനിക്കുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; ഉണ്ടെങ്കില്‍
എത്രയെണ്ണം;
എവിടെയെല്ലാം ;
(ബി)
പ്രസ്തുത
ക്ലിനിക്കുകളില്കൂടി
എന്തെല്ലാം സേവനങ്ങളാണ്
ഇത്തരം കുട്ടികള്‍ക്കു്
നല്കിക്കൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ക്ലിനിക്കുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ആയതു്
പരിഹരിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ ?
ഇ
- ഹെല്‍ത്ത്
*239.
ശ്രീ.ആര്
. സെല്‍വരാജ്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ
- ഹെല്‍ത്ത് പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
(ബി)
ഇ
- ഹെല്‍ത്ത് പദ്ധതി
സംസ്ഥാനത്ത്
പ്രവര്ത്തനമാരംഭിച്ചുുവോ
; ഇല്ലെങ്കില്‍ എന്ന്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
ഇത്
കേന്ദ്രാവിഷ്കൃത
പദ്ധതിയാണോ ; പദ്ധതി
സംസ്ഥാനത്തിന്
എന്തെങ്കിലും
സാമ്പത്തിക
ബാദ്ധ്യതയുണ്ടാക്കുമോ ;
(ഡി)
പദ്ധതിയിന്‍
കീഴില്‍ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നു ;
വിശദമാക്കുമോ?
അസംഘടിത
മേഖലയിലെ സ്ത്രീ തൊഴിലാളികള്‍
*240.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലെ സ്ത്രീ
തൊഴിലാളികള്‍
ദുരിതത്തിലാണെന്നുള്ള
പഠന റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇവര്‍ക്ക്
ജോലി സ്ഥിരത, മതിയായ
വേതനം, ആരോഗ്യ സുരക്ഷ,
തൊഴില്‍ കാര്‍ഡ്
തുടങ്ങിയവ
നടപ്പാക്കണമെന്ന് പഠന
റിപ്പോര്‍ട്ടുകള്‍
നിര്‍ദ്ദേശിക്കുന്നുണ്ടോ
; ഉണ്ടെങ്കില്‍ ഇത്
നടപ്പാക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ ?