വിഴിഞ്ഞം
തുറമുഖ പദ്ധതി
*1.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
പ്രവര്‍ത്തനം ഏത്
വരെയായി ;
(ബി)
പദ്ധതിയുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ സര്‍വ്വ
കക്ഷിയോഗം വിളിച്ചത്
എന്നാണ്;
(സി)
പ്രസ്തുത
യോഗത്തില്‍
കെെക്കൊണ്ട
തീരുമാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമാേ ?
സ്റ്റുഡന്‍സ്
പോലീസ് കേഡറ്റ് പദ്ധതി
*2.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
കെ.മുരളീധരന്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്‍സ്
പോലീസ് കേഡറ്റ് പദ്ധതി
കാര്യക്ഷമമായി
നടപ്പാക്കുവാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
കേഡറ്റുകള്‍ക്ക്
പരിശീലനം
ലഭ്യമാക്കുവാനും
പ്രസ്തുത പദ്ധതി
കൂടുതല്‍
സ്കൂളുകളിലേക്കും ഹയര്‍
സെക്കന്ററി/വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
മേഖലകളിലേക്കും
വ്യാപിപ്പിക്കുവാനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിയില്‍
സഹകരിക്കുന്ന
കുട്ടികള്‍ക്ക് ഗ്രേസ്
മാര്‍ക്ക്
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി പ്രത്യേക
ഡയറക്ട്രേറ്റ്
രൂപീകരിക്കുന്നകാര്യം
പരിഗണനയിലുണ്ടോയെന്നും
എങ്കില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
മദ്യ
വിപണനത്തിലെ നിയന്ത്രണം
*3.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാറുകള്‍ക്കുള്ള
ലൈസന്‍സ് പഞ്ചനക്ഷത്ര
ഹോട്ടലുകള്‍ക്ക്
മാത്രമായി
പരിമിതപ്പെടുത്തുന്ന
തീരുമാനം ഹൈക്കോടതി
അംഗീകരിച്ച ശേഷം, മദ്യ
വിപണന
രംഗത്തുണ്ടായിട്ടുള്ള
മാറ്റം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
2015
ഏപ്രില്‍ 1-ന് ശേഷമുള്ള
രണ്ടു മാസം മദ്യ വിപണന
മേഖലയില്‍ നിന്നുള്ള
വരുമാനത്തില്‍ കഴിഞ്ഞ
വര്‍ഷങ്ങളിലെ ഇതേ
കാലയളവിലെ വരുമാനവുമായി
ഉണ്ടായ അന്തരം
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
മദ്യ
വിപണനത്തിലെ നിയന്ത്രണം
സാമ്പത്തിക, സാമൂഹ്യ,
ആരോഗ്യ മേഖലകളില്‍
വരുത്തുന്ന മാറ്റങ്ങള്‍
നിരീക്ഷിക്കാനും
വിവരങ്ങള്‍
ശേഖരിക്കാനും
സംവിധാനമുണ്ടാക്കുമോ?
അനധികൃത
മദ്യ ഉപഭോഗം
*4.
ശ്രീ.എം.ചന്ദ്രന്
,,
ജി.സുധാകരന്
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃത
മദ്യം വിപണനം
ചെയ്യപ്പെടുന്നതും
ഉപയോഗിക്കപ്പെടുന്നതും
കുടുംബ ബാറുകളുടെ എണ്ണം
വര്‍ദ്ധിക്കുന്നതുമായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാറുകളിലും
ആട്ടോറിക്ഷകളിലുമായെത്തി
പൊതുസ്ഥലങ്ങളില്‍
കൂട്ടമായി മദ്യം
കഴിക്കുന്ന
സ്ഥിതിവിശേഷം
സംജാതമായിട്ടുള്ളതായി
അറിയാമോ; അവര്‍ക്ക് ഏത്
സ്രോതസ്സുകളിലൂടെയാണ്
മദ്യം
ലഭിച്ചുവരുന്നതെന്ന്
പരിശോധിക്കാമോ ;
(സി)
മദ്യ
ഉപഭോഗം സംബന്ധിച്ച
കണക്കെടുപ്പുകളില്‍
സെക്കന്സും കള്ള
വാറ്റും മുഖേന
അനധികൃതമായി ലഭിക്കുന്ന
മദ്യത്തിന്റെ ഉപഭോഗം
സംബന്ധിച്ച്
കണക്കെടുക്കാറുണ്ടോ ;
(ഡി)
സ്പിരിറ്റ്,
കള്ളവാറ്റ്, സെക്കന്‍സ്
തുടങ്ങിയവ സംസ്ഥാനത്ത്
നിയന്ത്രിക്കുന്നതിനുള്ള
സംവിധാനം
ശക്തിപ്പെടുത്തുമോ ?
കെ.എസ്.ആര്.റ്റി.സി.
നവീകരണ പദ്ധതി
*5.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.റ്റി.സി
-യെ നവീകരിക്കുന്നതിനും
പെന്ഷന് മുടങ്ങാതെ
നല്‍കുന്നതിനും
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
കെ.എസ്.ആര്.റ്റി.സി
-യുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
മെച്ചപ്പെട്ട സേവനം
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
മലയാളം
ഔദ്യോഗിക ഭാഷയാക്കാന്‍
കര്‍മ്മപദ്ധതികള്‍
*6.
ശ്രീ.വി.ഡി.സതീശന്
,,
കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളം
ഔദ്യോഗിക ഭാഷയാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ബി)
ഏതെല്ലാം
മേഖലകളിലാണ് ഇത്
പ്രാവര്‍ത്തികമാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ ;
(സി)
മലയാളം
ഔദ്യോഗികഭാഷയാക്കുന്നതിനായി
നിയമനിര്‍മ്മാണം
നടത്തുന്നകാര്യം
പരിഗണനയിലുണ്ടോ ;
എങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സമ്പൂര്‍ണ്ണ
കായികക്ഷമതാ പദ്ധതി
*7.
ശ്രീ.എം.പി.വിന്‍സെന്റ്
,,
എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
കായികക്ഷമതാ പദ്ധതിക്ക്
രൂപം നല്‍കിട്ടുണ്ടോ ;
(ബി)
ഈ
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
കളിസ്ഥലങ്ങളുടെ
നിര്‍മ്മാണത്തിനും
വികസനത്തിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കുമോ ?
വിദ്യാര്‍ത്ഥി
പ്രവേശനത്തിന് കോഴ
വാങ്ങുന്നതിനെതിരെ നടപടി
*8.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.ജി.സുധാകരന്
,,
ടി.വി.രാജേഷ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൊഫഷണല്‍
കോളേജുകളിലെ
വിദ്യാര്‍ത്ഥി
പ്രവേശനത്തിനു കോഴ
വാങ്ങുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വിദ്യാര്‍ത്ഥി
പ്രവേശനത്തിന് കോഴ
വാങ്ങുന്ന
മാനേജ്മെന്റുകള്‍ക്കും
തട്ടിപ്പ്
സംഘങ്ങള്‍ക്കുമെതിരെ
നിയമനടപടി
കൈക്കൊള്ളാന്‍
തയ്യാറാകുമോ ;
(സി)
പ്രവേശനത്തിന്
കോഴയും
ക്യാപ്പിറ്റേഷന്‍ ഫീസും
വാങ്ങുന്നതിനെ
നിയന്ത്രിക്കാനും
ഇത്തരക്കാരെ
കണ്ടുപിടിച്ച്
ശിക്ഷിക്കാനും നിലവില്‍
പ്രത്യേക സംവിധാനം
ഉണ്ടോ; വിജിലന്‍സ്
വകുപ്പ് ഈ
പ്രശ്നത്തില്‍ സ്വമേധയാ
നടപടി
സ്വീകരിക്കാറുണ്ടോ;
(ഡി)
പത്തു
കോടിയോളം രൂപയുടെ
അഡ്മിഷന് തട്ടിപ്പ്
നടത്തിയ ആദിത്യാ
ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
നീര
ഉല്‍പ്പാദന വിതരണ നിയന്ത്രണ
സംവിധാനം
*9.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീരയുടെ
ഉല്‍പ്പാദനത്തിനും
വിതരണത്തിനും എക്സൈസ്
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
നീരയുടെ
ഉല്‍പ്പാദനത്തിനും
വിതരണത്തിനുമായി
നിയമങ്ങളില്‍ മാറ്റം
വരുത്താന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(സി)
നീരയുടെ
ഉല്‍പ്പാദനവും വിതരണവും
നിരീക്ഷിക്കാനും
നിയന്ത്രിക്കാനും
ഭരണതലത്തില്‍
എന്തെങ്കിലും സംവിധാനം
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ ?
തെരുവുനായ്ക്കളുടെ
നിയന്ത്രണത്തിന് വകുപ്പുകളുടെ
ഏകോപനം
*10.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവുനായ്ക്കൾ
നഗരഗ്രാമ ഭേദമന്യേ
സൃഷ്ടിക്കുന്ന
നാനാതരമായ ഭീഷണി
നേരിടാന്‍ ആരോഗ്യ,
നഗരവികസന, ഗ്രാമവികസന,
റവന്യൂ വകുപ്പുകളുടെ
ഏകോപിത പ്രവര്‍ത്തനം
അനിവാര്യമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇക്കാര്യത്തില്‍
നടപടി സ്വീകരിക്കുമോ;
(ബി)
തെരുവുനായ്ക്കളുടെ
നിയന്ത്രണത്തിന്
നഗരകാര്യ വകുപ്പ്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേന
നടപ്പാക്കുന്ന
പദ്ധതികള്‍
വിജയപ്രദമാകാത്ത
സാഹചര്യത്തില്‍, ഇവയുടെ
ജനന നിയന്ത്രണത്തിന്
ഓറല്‍ മെഡിസിന്
പ്രായോഗികമാണോ എന്ന
ഗവേഷണത്തിനും,
ആക്രമണത്തിന്
ഇരകളാകുന്നവര്‍ക്ക്
ആന്റി റാബീസ് വാക്സിന്
ഉടനെ നല്‍കുന്നതിനും
ആരോഗ്യവകുപ്പിന്റെ
പങ്കാളിത്തം
ഉറപ്പാക്കുമോ ;
(സി)
ഇത്
ഒരു അസാധാരണ ദുരന്തമായി
പരിഗണിച്ച്
ആക്രമണത്തിന്
ഇരകളാകുന്നവര്‍ക്ക്
സഹായം നല്‍കാനും,
തെരുവുനായ്ക്കളുടെ ജനന
നിയന്ത്രണത്തിന്
നടപടികള്‍
സ്വീകരിക്കാനും റവന്യൂ
വകുപ്പിനെ
ചുമതലപ്പെടുത്തുമോ ?
ദേശീയ
ഗെയിംസിലെ അധികച്ചെലവ്
*11.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ദേശീയ ഗെയിംസിന്റെ
ഒരുക്കങ്ങള്‍
വൈകിയതിനാൽ അധികച്ചെലവ്
ഉണ്ടായെന്ന ലോക്കല്‍
ഫണ്ട് ഓഡിറ്റ്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഗെയിംസില്‍
കായികതാരങ്ങള്‍
ഉപയോഗിച്ച സ്പോര്‍ട്സ്
ഉപകരണങ്ങള്‍ക്ക് അവയുടെ
യഥാര്‍ത്ഥ വിലയേക്കാള്‍
കൂടുതല്‍ വാടക നല്കി
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഗെയിംസിനായി
സ്പോര്‍ട്സ്
ഉപകരണങ്ങള്‍ വാടകയ്ക്ക്
വാങ്ങാനിടയായ
കാരണങ്ങള്‍
വ്യക്തമാക്കാമോ?
മോട്ടോര്‍
വാഹനങ്ങളിലെ ഹോണിന്റെ
ശബ്ദപരിധി
*12.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹനങ്ങളിലെ ഹോണിന്റെ
ശബ്ദപരിധി
പരിശോധിക്കാന്‍
മോട്ടോല്‍ വാഹന
വകുപ്പില്‍ നിലവിലുളള
സംവിധാനം എന്താണെന്ന്
വിശദമാക്കുമോ;
(ബി)
ശബ്ദപരിധി
ലംഘിക്കുന്ന
വാഹനങ്ങളെക്കുറിച്ച്
പൊതുജനങ്ങള്‍ നല്കുന്ന
പരാതി സ്വീകരിച്ച്, ആ
വാഹനത്തിലെ ഹോണിന്റെ
ശബ്ദപരിധി പരിശോധിച്ച്
നിയമാനുസൃത നടപടി
സ്വീകരിയ്ക്കുന്നതിനും
പരാതിക്കാരന്
സമയബന്ധിതമായ മറുപടി
നല്‍കുന്നതിനുമുളള
സംവിധാനം ഓരോ
ജില്ലയിലും മോട്ടോര്‍
വാഹനവകുപ്പിനു കീഴില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
ആറന്മുള
വിമാനത്താവള പദ്ധതി
*13.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
സി.ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവള
പദ്ധതിക്കായി വീണ്ടും
പാരിസ്ഥിതിക പഠനം
നടത്താന്‍ കേന്ദ്ര
വനം-പരിസ്ഥിതി
മന്ത്രാലയത്തിനു
കീഴിലുള്ള വിദഗ്ധ സമിതി
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങൾ
വെളിപ്പെടുത്തുമോ;
(ബി)
പദ്ധതി
സംബന്ധിച്ച് സംസ്ഥാന
ഗവണ്മെന്റിനോട്
എന്തെങ്കിലും
വിവരങ്ങള്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആവശ്യപ്പെട്ട
വിവരങ്ങള്‍ , അതിനു
നല്കിയ മറുപടി എന്നിവ
വ്യക്തമാക്കുമോ;
(സി)
പദ്ധതിയില്‍
സംസ്ഥാന സര്‍ക്കാര്‍
ഓഹരിയെടുത്തിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
ഓഹരിയാണ്
എടുത്തിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
പരിസ്ഥിതി
സംരക്ഷണ പദ്ധതികള്‍.
*14.
ശ്രീ.ലൂഡി
ലൂയിസ്
,,
ടി.എന്‍. പ്രതാപന്
,,
പാലോട് രവി
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സംരക്ഷണത്തിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
പരിസ്ഥിതി
സംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
മിഷന് 676 വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
പദ്ധതികളെ
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സംയോജിത
മത്സ്യഗ്രാമ വികസന പദ്ധതി
*15.
ശ്രീ.ഷാഫി
പറമ്പില്‍
,,
ജോസഫ് വാഴയ്ക്കൻ
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംയോജിത
മത്സ്യഗ്രാമ വികസന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എത്ര
മത്സ്യ ഗ്രാമങ്ങളിലാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
(ഡി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി -പി.പി.പി
മോഡല്‍
*16.
ശ്രീ.ഇ.പി.ജയരാജന്
,,
എം. ഹംസ
,,
ടി.വി.രാജേഷ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ ലാന്‍ഡ്
ലോര്‍ഡ് പോര്‍ട്
മോഡലില്‍ വിഴിഞ്ഞം
തുറമുഖ പദ്ധതി
വികസിപ്പിക്കുന്നതിന്
തയ്യാറാകാതെ പി.പി.പി.
മോഡലിലേക്ക്
മാറിയതിന്റെ കാരണം
വെളിപ്പെടുത്താമോ ;
(ബി)
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ തുറമുഖ
നിര്‍മ്മാണത്തിനാവശ്യമായ
തുക പൊതുമേഖലാ
ധനകാര്യസ്ഥാപനങ്ങളില്‍
നിന്നും വായ്പ
എടുക്കാന്‍ കഴിയൂമോ;
അതിനായി
മുന്‍സര്‍ക്കാര്‍
നടത്തിയിരുന്ന
ശ്രമങ്ങള്‍
വിശദമാക്കാമോ ;
(സി)
പി.പി.പി.
മോഡല്‍
സ്വീകരിക്കാനിടയായ
സാഹചര്യം എന്തായിരുന്നു
; ഇപ്പോള്‍ സ്വീകരിച്ച
നിലപാട്
സംസ്ഥാനത്തിന്റെ
താല്പര്യത്തിന്
അനുകൂലമാണോ എങ്കില്‍
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്താമോ ;
(ഡി)
ടെണ്ടറില്‍
പങ്കെടുത്ത ഏക
സ്ഥാപനത്തിന്റെ
ഉടമയുമായി മുഖ്യമന്ത്രി
നേരില്‍
സംസാരിച്ചിട്ടുണ്ടോ ;
എങ്കില്‍ എപ്പോള്‍;
വ്യക്തമാക്കുമോ:
(ഇ)
ടെണ്ടര്‍
വിളിച്ചതിനു ശേഷം
ഡല്‍ഹിയിലും മുംബൈയിലും
തിരുവനന്തപുരത്തും
വെച്ച് നടന്ന ഏതെല്ലാം
ചര്‍ച്ചകളില്‍
മുഖ്യമന്ത്രിയും
തുറമുഖമന്ത്രിയൂം
പങ്കെടുക്കുകയുണ്ടായി
;ഓരോ ചര്‍ച്ചയിലും
പങ്കെടുത്തവര്‍
ആരെല്ലാമായിരുന്നു ?
ട്രോളിംഗ്
നിരോധനം
*17.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
എസ്.ശർമ്മ
,,
കെ. ദാസന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രോളിംഗ്
നിരോധനം അറുപത്തിയൊന്ന്
ദിവസമാക്കാനുള്ള
കേന്ദ്ര സര്‍ക്കാര്‍
തീരുമാനം
സംസ്ഥാനത്തിനും
ബാധകമാണോ; ഇത് എന്നു
മുതലാണ് നിലവില്‍
വന്നിരുന്നത്;
ട്രോളിംഗ് നിരോധന
കാലയളവ് ഉയര്‍ത്തിയ
തീരുമാനം പരമ്പരാഗത
മത്സ്യ തൊഴിലാളികളെ
പ്രതിസന്ധിയിലാക്കിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാരിനെ സമീപിച്ച്
തീരുമാനം
മാറ്റിയെടുക്കാന്‍
സാധിച്ചിട്ടുണ്ടോ;
സംസ്ഥാന സര്‍ക്കാര്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികളുടെ
ഭാഗമായി എന്ത്
മാറ്റമാണ് കേന്ദ്ര
സര്‍ക്കാര്‍
വരുത്തിയിരിക്കുന്നത്;
വിശദമാക്കാമോ?
വനത്തിലും
വനാതിര്‍ത്തിയിലും
താമസിക്കുന്നവരുടെ
ഉന്നമനത്തിനായി പദ്ധതികൾ
*18.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
,,
എം.എ. വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തിലും
വനാതിര്‍ത്തിയിലും
താമസിക്കുന്നവരുടെ
കഷ്ടനഷ്ടങ്ങള്‍
കുറയ്ക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
വന്യജീവി
ശല്യമുള്ള
പ്രദേശങ്ങളില്‍
താമസിക്കുന്ന
ഗോത്രവര്‍ഗ്ഗ കര്‍ഷകരെ
മാറ്റി
പാര്‍പ്പിക്കുന്ന
കാര്യം പരിഗണിക്കുമോ ;
(സി)
വനത്തിനുള്ളിലെ
ഗോത്രവര്‍ഗ്ഗക്കാരും
മറ്റ് സമൂഹങ്ങളും
തമ്മിലുള്ള ബന്ധം
മെച്ചപ്പെടുത്തുന്നതിനുള്ള
പരിശ്രമങ്ങള്‍ തുടരുമോ
; വിശദമാക്കാമോ ?
കെ.എസ്.ആര്.ടി.സി
യുടെ നഷ്ടം നികത്താൻ
നടപടി
*19.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
കെ.എന്‍.എ.ഖാദര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
പ്രവര്‍ത്തനത്തില്‍
പരിഷ്ക്കാരങ്ങള്‍
വരുത്തുന്നുണ്ടെങ്കിലും,
പ്രവര്‍ത്തന നഷ്ടപ്രവണത
മാറ്റമില്ലാതെ
തുടരുന്നതിന്റെ
കാരണങ്ങള്‍
അന്വേഷിച്ചിട്ടുണ്ടോ;
എങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(ബി)
കെ.റ്റി.ഡി.എഫ്
സി.യുമായി
കെ.എസ്.ആര്.ടി.സി
നടത്തുന്ന ഇടപാടുകള്‍
കെ.എസ്.ആര്.ടി.സി.ക്ക്
ലാഭമാണോ നഷ്ടമാണോ
ഉണ്ടാക്കുന്നതെന്ന
കാര്യം പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി
ക്ക് നഷ്ടം വരുത്തി
വയ്ക്കുന്ന മേഖലകള്‍
കണ്ടെത്തി പരിഹാര
നടപടികള്‍
സ്വീകരിക്കുന്ന
കാര്യത്തില്‍ കര്‍ശന
നിലപാട് സ്വീകരിക്കുമോ?
ടി.എസ്.ആര്.
സുബ്രഹ്മണ്യം കമ്മിറ്റി
ശിപാര്‍ശകള്‍
*20.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
പി.തിലോത്തമന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളും
നിയമങ്ങളും
പരിഷ്കരിക്കാനുള്ള
ടി.എസ്.ആര്.
സുബ്രഹ്മണ്യം കമ്മിറ്റി
ശിപാര്‍ശകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഈ കമ്മിറ്റിയുടെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
പരിഷ്കാരങ്ങള്‍
ആദിവാസികളെയും
ഊരുകൂട്ടങ്ങളെയും ഏതു
വിധത്തില്‍
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
സി.സി.ടി.വി.,
മൊബൈല്‍ ക്യാമറകളുടെ
ദുരുപയോഗം
*21.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മോയിന്‍ കുട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യക്തികളുടെ
സ്വകാര്യതയ്ക്കു്
ഭീഷണിയുണ്ടാക്കും വിധം
സി.സി.ടി.വി., മൊബൈല്‍
ക്യാമറകളുടെ ദുരുപയോഗം
വര്‍ദ്ധിച്ചുവരുന്നതായ
പരാതികള്‍ ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
കുറ്റകൃത്യങ്ങള്‍
കണ്ടെത്തുന്നതിനും
ക്രമസമാധാന പാലനത്തിനും
മറ്റും അനിവാര്യമായ
ഇത്തരം സംവിധാനങ്ങള്‍
ദുരുപയോഗം
ചെയ്യപ്പെടാതിരിക്കാന്‍
ആവശ്യമായ മുന്‍കരുതല്‍
നടപടികള്‍
സ്വീകരിക്കുകയും ഇവയുടെ
ശരിയായ ഉപയോഗക്രമം
സംബന്ധിച്ച് ആവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
വിദഗ്ദ്ധരുമായി
ആലോചിച്ച് തയ്യാറാക്കി
പ്രസിദ്ധപ്പെടുത്തുകയും
ചെയ്യുമോ?
അന്തര്‍
സംസ്ഥാന നദീജല പ്രശ്നങ്ങൾ
*22.
ശ്രീ.സി.കെ
സദാശിവന്
,,
കെ.കെ.ജയചന്ദ്രന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുല്ലപ്പെരിയാർ
ഉള്‍പ്പെടെയുള്ള
അന്തര്‍ സംസ്ഥാന
നദീജലവുമായി
ബന്ധപ്പെട്ട
പ്രവർത്തനങ്ങളിൽ
ഏകോപനമില്ലായ്മ
സൃഷ്ടിക്കുന്ന
പ്രശ്നങ്ങൾ സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
മുല്ലപ്പെരിയാര്‍,
പറമ്പിക്കുളം-ആളിയാര്‍
നദീജല കരാറുകളും കാവേരി
ട്രൈബ്യൂണല്‍ വിധിയും
ഉള്‍പ്പെടെയുള്ള
വിഷയങ്ങളില്‍
പ്രശ്നപരിഹാരത്തിനായി
നടത്തുന്ന
ശ്രമങ്ങളെക്കുറിച്ചു
വിശദമാക്കാമോ ;
(സി)
ഇക്കാര്യത്തിൽ
വനം ,ജലവിഭവം, വൈദ്യുതി
തുടങ്ങിയ വകുപ്പുകളുടെ
ഏകോപിച്ചുള്ള
പ്രവര്‍ത്തനം
ഉറപ്പാക്കാൻ
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തിലുണ്ടാകുന്ന
വീഴ്ചകള്‍
സൃഷ്ടിക്കുന്ന വന്‍
നഷ്ടങ്ങളെക്കുറിച്ച്ബോധ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
ആദിവാസി
സ്ത്രീകള്‍ക്കു നേരെ
നടക്കുന്ന അതിക്രമങ്ങള്‍
*23.
ശ്രീ.കെ.രാധാകൃഷ്ണന്
,,
പുരുഷന് കടലുണ്ടി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദിവാസി
സ്ത്രീകള്‍ക്കു നേരെ
നടക്കുന്ന
അതിക്രമങ്ങള്‍ തടയാന്‍
കര്‍ശനമായ നടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ ;
(ബി)
ആദിവാസി
പെണ്‍കുട്ടികള്‍ ലൈംഗിക
ചൂഷണത്തിന്
വിധേയരാകുന്നതായി
അറിയാമോ ; ഇത്
വര്‍ദ്ധിച്ചുവരുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ ;
(സി)
പുറമേ
നിന്നുള്ളവര്‍
കോളനികളിലെത്തി
ആദിവാസികളെ ചൂഷണം
ചെയ്യുന്നതിനെതിരെ
നടപടി സ്വീകരിക്കുമോ ;
ആദിവാസി സ്ത്രീകളുടെ
വിവാഹം
നിയമാനുസൃതമാണെന്നുറപ്പാക്കാന്
നിലവിലുള്ള സംവിധാനം
പര്യാപ്തമാണോ ?
മത്സ്യസമ്പത്ത്
സംരക്ഷിക്കുന്നതിന് നടപടി
*24.
ശ്രീ.ഇ.കെ.വിജയന്
,,
പി.തിലോത്തമന്
,,
കെ.അജിത്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമിതമായ
മത്സ്യബന്ധനവും
മലിനീകരണവും
കാലാവസ്ഥാവ്യതിയാനവും
സമുദ്രങ്ങളിലെ
ആവാസവ്യവസ്ഥയെ തകിടം
മറിക്കുന്നുവെന്ന ലോക
വന്യജീവി സംരക്ഷണ
നിധിയുടെ റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച്
റിപ്പോര്‍ട്ടിലെ പ്രധാന
പരാമര്‍ശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
സമുദ്ര
മലിനീകരണവും
യന്ത്രവല്‍കൃത വലകള്‍
ഉപയോഗിച്ചുള്ള അമിതമായ
മത്സ്യബന്ധനവും മൂലം
വംശനാശം സംഭവിച്ച
മത്സ്യങ്ങളുണ്ടോ ;
ഉണ്ടെങ്കില്‍ അവ
ഏതെല്ലാം
ഇനങ്ങളില്പ്പെടുന്നവയാണെന്ന്
വെളിപ്പെടുത്തുമോ ;
(സി)
മത്സ്യസമ്പത്ത്
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും
സര്‍ക്കാര്‍
പദ്ധതികളുണ്ടോ ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ ?
സേവനാവകാശ
നിയമം
*25.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സേവനാവകാശ നിയമം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വകുപ്പുകളിലാണ്
പ്രസ്തുത നിയമം
നടപ്പാക്കിയിട്ടുള്ളത്;
(സി)
എല്ലാ
വകുപ്പുകളിലും പ്രസ്തുത
നിയമം
നടപ്പാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നിയമത്തിന്റെ
നടപ്പാക്കല്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുമോ;
(ഇ)
സേവനങ്ങള്‍
ഓണ്‍ലൈന്‍ വഴി
ലഭ്യമാക്കുന്നതിനും
കൂടുതല്‍ മേഖലകള്‍
പ്രസ്തുത നിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവരുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
പി.എസ്.സി.
ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം
*26.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
ഓണ്‍ലൈന്‍ പരീക്ഷാ
സംവിധാനത്തിന് തുടക്കം
കുറിച്ചിട്ടുണ്ടോ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പരീക്ഷകളാണ് പ്രസ്തുത
സംവിധാനത്തില്‍ ഇതുവരെ
നടത്തിയിട്ടുള്ളത്;
(സി)
പി.എസ്.സി.
നടത്തുന്ന എല്ലാ
പരീക്ഷകള്‍ക്കും ഈ
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
ഹോട്ടല്‍മുറികളിലെ
മദ്യവില്‍പ്പന
*27.
ശ്രീ.ആര്.
രാജേഷ്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
വി.ചെന്താമരാക്ഷന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യലൈസന്‍സ്
നഷ്ടപ്പെട്ട ചില
ഹോട്ടലുകളിലെ മുറികള്‍
മിനി ബാറുകളാക്കി
മാറ്റി, സെക്കന്‍ഡ്സ്
മദ്യവില്പന
നടത്തിവരുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനായി
സംസ്ഥാനത്തിന്
പുറത്തുനിന്ന്
സ്പിരിറ്റ് അനധികൃതമായി
കൊണ്ടുവരുന്നതായി
അറിയാമോ;
(സി)
ഇതിനെതിരെ
സ൪ക്കാ൪തല നടപടികള്‍
ഒന്നും ഇല്ലാത്തതിനാല്‍
എക്സൈസ്
ഉദ്യോഗസ്ഥന്മാ൪ക്ക്
ഫലപ്രദമായ രീതിയില്‍
ഒന്നും ചെയ്യാ൯
കഴിയുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മദ്യം
വിറ്റഴിക്കുന്നതിന്
ഹോട്ടലുകളിലെ മുറികള്‍
മിനിബാറുകളാക്കി
മാറ്റിയിട്ടും എക്സൈസ്
അധികൃതരോ സര്‍ക്കാരോ
ഇടപെടാതിരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
മദ്യാസക്തിക്കെതിരായ
ബോധവല്‍ക്കരണം
*28.
ശ്രീ.എം.എ.
വാഹീദ്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യാസക്തിക്കെതിരായ
ബോധവല്‍ക്കരണം
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത് ;
(ബി)
അവയുടെ
സവിശേഷതകളും
പ്രവര്‍ത്തന രീതികളും
വിശദീകരിക്കുമോ ;
(സി)
പ്രചാരണ
പരിപാടികള്‍ ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; ആരുടെയെല്ലാം
സഹകരണമാണ് ഇതിനായി
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്
; വ്യക്തമാക്കുമോ ?
സെെബര്‍
കുറ്റകൃത്യങ്ങളെക്കുറിച്ച്
ബോധവത്ക്കരണം
*29.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെെബര്‍
കുറ്റകൃത്യങ്ങളെക്കുറിച്ചും
അവയുടെ
ഭവിഷ്യത്തുകളെക്കുറിച്ചും
വിദ്യാര്‍ത്ഥികളെ
ബോധവത്ക്കരിക്കാന്‍
പോലീസ് വകുപ്പിന്റെ
നേതൃത്വത്തില്‍
പരിപാടികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
എങ്കില്‍
ആരുടെയെല്ലാം
സഹകരണത്താേടെയാണ്
പരിപാടികള്‍
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
എന്തെല്ലാം
ബോധവത്കരണ
പരിപാടികളാണ് ഇതിനായി
ആസൂത്രണം
ചെയ്തിരിക്കുന്നത് ;
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പരിപാടികള്‍
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നപടികള്‍
വിശദമാക്കുമോ ?
വിഴിഞ്ഞം
ഇന്റര്‍ നാഷണല്‍ സീ പോര്‍ട്ട്
പ്രോജക്ട്
*30.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
വി.ശിവന്‍കുട്ടി
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
ഇന്റര്‍ നാഷണല്‍ ഡീപ്പ്
വാട്ടര്‍ മള്‍ട്ടി
പര്‍പ്പസ് സീ പോര്‍ട്ട്
പ്രോജക്ട് സ്വന്തം
ഉടമസ്ഥതയില്‍
ലാന്‍ഡ്ലോര്‍ഡ്
മോഡലില്‍
നടപ്പിലാക്കാനുള്ള
തീരുമാനത്തില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ:
എങ്കില്‍ മാറ്റം
വരുത്തിയതെപ്പോഴാണ്;
(ബി)
തുറമുഖ
നടത്തിപ്പിന് മാത്രം
സ്വകാര്യ പങ്കാളിയെ
ലേലത്തിലൂടെ
കണ്ടെത്തുന്നതിനും,
തുറമുഖം ധനകാര്യ
സ്ഥാപനങ്ങളുടെ
സഹായത്തോടെ സ്വന്തം
നിലയില്‍
വികസിപ്പിക്കുന്നതിനുമുള്ള
തീരുമാനത്തില്‍ നിന്നും
പുറകോട്ട്
പോയിട്ടുണ്ടോ; എങ്കില്‍
കാരണം
വെളിപ്പെടുത്താമോ;
നയമാറ്റത്തിനു മുമ്പായി
സര്‍വ്വകക്ഷിയോഗം
വിളിച്ച്
ചേര്‍ക്കുകയുണ്ടായോ;
(സി)
പദ്ധതി
പി.പി.പി. മോഡലില്‍
റീസ്ട്രക്ചര്‍
ചെയ്യാന്‍ 18/1/2013ന്
മുഖ്യമന്ത്രി കേന്ദ്ര
പ്ലാനിംഗ് കമ്മീഷനോട്
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ മുന്‍
നയത്തില്‍ നിന്നും
വ്യതിചലിച്ചുകൊണ്ടുള്ള
കത്തയക്കാന്‍
മന്ത്രിസഭാ തീരുമാനം
ഉണ്ടായിരുന്നോ;
(ഡി)
പദ്ധതിയുടെ
കണ്‍സള്‍ട്ടന്റായി
നിയോഗിക്കപ്പെട്ടിരുന്ന
ഇന്റര്‍ നാഷണല്‍
ഫിനാന്‍സ്
കോര്‍പ്പറേഷന്റെ
(ഐ.എഫ്.സി.) ശിപാര്‍ശ
എന്തായിരുന്നു;
അതിന്‍പ്രകാരമുള്ള
നടപടികളില്‍ നിന്നും
സര്‍ക്കാര്‍ പിറകോട്ട്
പോയിട്ടുണ്ടോ; എങ്കില്‍
എന്തുകൊണ്ടായിരുന്നു;
പി.പി.പി. മോഡല്‍
പ്രായോഗികമല്ലെന്ന്
റിപ്പോര്‍ട്ടില്‍
പറഞ്ഞിട്ടുണ്ടായിരുന്നുവോ;
(ഇ)
2013ല്‍
എയ്കോം എന്ന
കണ്‍സള്‍ട്ടന്റ്
മുന്നോട്ടുവെച്ച
മോഡലുകള്‍
എന്തെല്ലാമായിരുന്നു;
എംപവേര്‍ഡ് കമ്മിറ്റി
ശിപാര്‍ശ
എന്തായിരുന്നു; കമ്പനി
ഡയറക്ടര്‍ ബോര്‍ഡിന്റെ
ശിപാര്‍ശ
എന്തായിരുന്നു;
സര്‍ക്കാര്‍ ഇതിന്മേല്
കൈകൊണ്ട തീരുമാനം
എന്തായിരുന്നു;
വിശദമാക്കാമോ?