വൈദ്യുതി
ഉല്‍പ്പാദനത്തിന്
പുതിയ പദ്ധതികള്‍
*181.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
പി.എ.മാധവന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
വൈദ്യുതോല്‍പ്പാദന
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതികള്‍
പ്രകാരം എത്ര
മെഗാവാട്ട്
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
;
വിശദാംശങ്ങള്‍
നല്‍കുമോ ;
നീതി
, നന്മ
സ്റ്റോറുകള്‍
*182.
ശ്രീ.പി.തിലോത്തമന്
,,
വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.കെ.രാജു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും ഖാദി
ഗ്രാമവ്യവസായവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴില്‍ എത്ര
നീതി
മെഡിക്കല്‍
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
പ്രസ്തുത
സ്റ്റോറുകള്‍
ആരംഭിക്കുന്നതിനുളള
നിബന്ധനകള്‍
വ്യക്തമാക്കുമോ
;
(ബി)
നീതി
മെഡിക്കല്‍
സ്റ്റോറുകളില്‍
എത്ര ശതമാനം
വരെ
വിലക്കുറവില്‍
മരുന്നുകള്‍
ലഭിക്കുന്നുണ്ട്
;
(സി)
നീതി
മെഡിക്കല്‍
സ്റ്റോറുകള്‍
അടച്ചുപൂട്ടുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
; ഇതിനകം എത്ര
സ്റ്റോറുകള്‍
അടച്ചുപൂട്ടുന്നതിന്
നോട്ടീസ്
നല്‍കിയെന്ന്
അറിയിക്കാമോ ?
ആദിവാസി
കുട്ടികള്‍ക്ക്
വിദ്യാഭ്യാസം
*183.
ശ്രീ.പി.ടി.എ.
റഹീം
,,
പുരുഷന് കടലുണ്ടി
,,
കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആദിവാസി
കുട്ടികള്‍ക്ക്
വിദ്യാഭ്യാസം
ലഭിക്കുന്നതിന്
അടിസ്ഥാന
സൗകര്യത്തിന്റെയും
മറ്റും
അഭാവത്തില്‍
സാധിക്കാത്ത
പ്രദേശങ്ങളെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ
; വിശദമാക്കാമോ
;
(ബി)
ആദിവാസി
കുട്ടികള്‍ക്ക്
വിദ്യാഭ്യാസം
ലഭിക്കുന്നതിന്
പ്രധാനമായും
വേണ്ടതെന്താണന്നും
അത്
ലഭ്യമാക്കാന്‍
സാദ്ധ്യമാകാത്തത്
എന്ത്
കാരണത്താലാണെന്നും
പരിശോധിച്ചിട്ടുണ്ടോ
;
(സി)
ആദിവാസി
മേഖലയില്‍
വിദ്യാഭ്യാസം
നല്‍കുന്നതിന്
ചെലവഴിക്കുന്ന
തുക
ഫലപ്രദമാകുന്നുണ്ടെന്ന്
കരുതുന്നുണ്ടോ
; വിശദമാക്കാമോ
;
(ഡി)
ആദിവാസി
കുട്ടികള്‍ക്ക്
പാഠ്യേതര
വിഷയങ്ങളിലും
വായനയില്‍
കൂടിയും അറിവ്
ലഭ്യമാക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എത്രത്തോളം
പര്യാപ്തമാണ് ?
ധാതുമണല്‍
സമ്പത്ത്
*184.
ശ്രീ.ആര്.
രാജേഷ്
,,
എം.എ.ബേബി
,,
രാജു എബ്രഹാം
,,
പി.കെ.ഗുരുദാസന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ധാതുമണല്‍
സമ്പത്ത്
ഉപയോഗപ്പെടുത്തിയില്ലെങ്കില്‍
ഏതെല്ലാം
തരത്തില്‍
നഷ്ടപ്പെടാന്‍
സാദ്ധ്യതയുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)
ധാതുമണല്‍
അസംസ്കൃത
വസ്തുവായി
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ക്ക്
ആവശ്യമായ
തോതില്‍
ധാതുമണല്‍
ലഭ്യമാക്കുന്നതിന്
സാദ്ധ്യമാകുന്നുണ്ടോയെന്ന്
അവലോകനം
നടത്തിയിട്ടുണ്ടോ
; വിശദമാക്കുമോ
;
(സി)
പൊതുമേഖലയില്‍
ധാതുമണല്‍
ഉപയോഗപ്പെടുത്തുന്ന
കൂടുതല്‍
സ്ഥാപനങ്ങള്‍
സ്ഥാപിക്കാനുള്ള
സാദ്ധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ
?
ജലവൈദ്യുത
പദ്ധതികളുടെ
പരിഷ്കരണം
*185.
ശ്രീ.എം.ഉമ്മര്‍
,,
കെ.മുഹമ്മദുണ്ണി
ഹാജി
,,
പി.ബി. അബ്ദുൾ
റസാക്
,,
അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജലവൈദ്യുത
പദ്ധതികളുടെയും
അനുബന്ധ
നിലയങ്ങളുടെയും
പരിഷ്കരണ/അഴിച്ചുപണികള്‍
നടത്തുന്ന
കാര്യത്തില്‍
അനുവര്‍ത്തിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(ബി)
സംസ്ഥാനത്തെ
പദ്ധതികളില്‍
ഏതിലെങ്കിലും
ഇപ്പോള്‍
അത്തരം പണികള്‍
നടക്കുന്നുണ്ടോ
; എങ്കില്‍ അതു
സംബന്ധിച്ച
വിവരങ്ങള്‍
വെളിപ്പെടുത്തുമോ
;
(സി)
വൈദ്യുതി
നിലയങ്ങളുടെ
നിര്‍മ്മാണ/പരിഷ്കരണ/
അഴിച്ചു
പണികള്‍
നടപ്പാക്കുമ്പോള്‍
ഊര്‍ജ്ജ
ഉല്പാദനത്തിന്റെ
പരമാവധി ശേഷി,
ജീവനക്കാരുടെ
സുരക്ഷ,
കൂടുതല്‍കാല
പ്രവര്‍ത്തനശേഷി
എന്നിവ
ഉറപ്പാക്കാന്‍
സ്വീകരിക്കുന്ന
മുന്‍കരുതലുകള്‍
വിശദമാക്കുമോ ;
ഇക്കാര്യത്തില്‍
നിലയങ്ങളില്‍
കൂടുതല്‍ കാലം
പ്രവര്‍ത്തിച്ചിട്ടുള്ള
ജീവനക്കാരുടെ
അനുഭവാഭിപ്രായം
കൂടി
കണക്കിലെടുക്കുമോ
?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
പ്രധാന തസ്തികകളിലെ
നിയമനം
*186.
ശ്രീ.എം.ചന്ദ്രന്
,,
വി.ശിവന്‍കുട്ടി
,,
എസ്.ശർമ്മ
,,
സി.കൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിനു
കീഴിലുളള
പൊതുമേഖലാസ്ഥാപനങ്ങളുടെ
തലപ്പത്ത്
പ്രൊഫഷണലുകളെയും
കാര്യപ്രാപ്തിയുള്ളവരെയുമാണ്
നിയമിക്കുന്നതെന്ന്
ഉറപ്പ്
വരുത്താറുണ്ടോ
;
(ബി)
നിയമനം
നടത്തുന്നതിന്
ഇപ്പോള്‍
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ
;
(സി)
വിജിലന്‍സ്
അന്വേഷണം
നേരിടുന്നവരും
വിജിലന്‍സില്‍
നിന്നും
പ്രതികൂലമായി
അഭിപ്രായം
ഉണ്ടായവരും
പ്രധാന
തസ്തികകളില്‍
നിയമനം
നേടുന്നതായ
വാര്‍ത്തകളില്‍
നിലപാട്
വ്യക്തമാക്കുമോ
;
(ഡി)
പ്രധാന
തസ്തികകളില്‍
നിയമിതരാവുന്നവര്‍
കളങ്കിതരും
കുറ്റാരോപിതരും
അല്ലെന്ന്
ഉറപ്പ്
വരുത്താറുണ്ടോ
;
നിയമവിരുദ്ധമായി
നിയമിക്കപ്പെട്ടവരുണ്ടെങ്കില്‍
അത്തരക്കാരെ
മാറ്റിനിര്‍ത്താന്‍
നടപടി
സ്വീകരിക്കുമോ
?
ഗ്രീന്‍
ട്രെെബ്യൂണലിന്റെ
ഇടപെടലുകള്‍
T *187.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
അബ്ദുറഹിമാന്
രണ്ടത്താണി
,,
കെ.എം.ഷാജി
,,
കെ.മുഹമ്മദുണ്ണി
ഹാജി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണല്‍,
മണ്ണ്, പാറ
എന്നീ
നിര്‍മ്മാണ
വസ്തുക്കള്‍
ശേഖരിക്കുന്നതിനു്
നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള
ഗ്രീന്‍
ട്രെെബ്യൂണലിന്റെ
ഇടപെടലുകള്‍
സംസ്ഥാനത്തെ
നിര്‍മ്മാണ
മേഖലയിലുണ്ടാക്കുന്ന
പ്രശ്നങ്ങളെക്കുറിച്ച്
പരിശാധിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദവിവരം
വെളിപ്പെടുത്തുമോ
;
(ബി)
നിര്‍മ്മാണ
മേഖല
സ്തംഭിക്കാതിരിക്കാന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ
; പകരം
ഉപയോഗിക്കാവുന്ന
നിര്‍മ്മാണ
വസ്തുക്കളുടെ
കാര്യത്തിലെ
നയം
വ്യക്തമാക്കാമോ?
പാരമ്പര്യേതര
ഉൗര്‍ജ്ജ ഉല്പാദനം
*188.
ശ്രീ.എളമരം
കരീം
,,
കെ.സുരേഷ് കുറുപ്പ്
,,
വി.ചെന്താമരാക്ഷന്
,,
കെ.വി.വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാരമ്പര്യേതര
ഉൗര്‍ജ്ജ
ഉല്പാദന
മേഖലയിലുള്ള
സാദ്ധ്യത
എത്രത്തോളം
ഉപയോഗപ്പെടുത്തുന്നതിന്
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ബി)
സംസ്ഥാനത്ത്
പാരമ്പര്യേതര
ഉൗര്‍ജ്ജ
ഉല്പാദന
സ്രോതസ്സ്
എത്രത്തോളമുണ്ടെന്ന്
എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ
;
(സി)
വൈദ്യുതി
പ്രതിസന്ധി
മൂലം
നിയന്ത്രണങ്ങള്‍
കൊണ്ടുവരേണ്ടിവരുമ്പോഴും
കുത്തനെ
നിരക്ക്
വര്‍ദ്ധന
വരുത്തേണ്ട
സാഹചര്യം
ഉണ്ടാകുമ്പോഴും
ഇത്തരം
ഉൗര്‍ജ്ജ
ഉല്പാദന
സാദ്ധ്യത
പരമാവധി
ഉപയോഗപ്പെടുത്താത്തത്എന്തുകൊണ്ടാണ്?
ആദിവാസികള്‍ക്കിടയില്‍
ആരോഗ്യ
ബോധവല്‍ക്കരണം
*189.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എം.എ. വാഹീദ്
,,
കെ.ശിവദാസന്‍
നായര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആദിവാസികള്‍ക്കിടയില്‍
ആരോഗ്യ
ബോധവല്‍ക്കരണം
നടത്തുന്നതിന്
എന്തെല്ലാം
പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
ആരോഗ്യ
ബോധവല്‍ക്കരണത്തിനായി
പ്രമോട്ടര്‍മാരെ
നിയമിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ
;
(സി)
എങ്കില്‍
പ്രസ്തുത
പ്രമോട്ടര്‍മാര്‍ക്ക്
എന്തെല്ലാം
പരിശീലനങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പ്രമോട്ടര്‍മാരെ
തെരഞ്ഞെടുക്കുന്ന
രീതി
വ്യക്തമാക്കുമോ
?
സംയോജിത
ചെക്ക്പോസ്റ്റ്
*190.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംയോജിത ചെക്ക്
പോസ്റ്റിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്
;
(സി)
ഏതെല്ലാം
വകുപ്പുകളുടെ
ചെക്ക്
പോസ്റ്റുകളാണ്
സംയോജിത ചെക്ക്
പോസ്റ്റില്‍
പ്രവര്‍ത്തിക്കുന്നത്
;
(ഡി)
എല്ലായിടത്തും
സംയോജിത
ചെക്ക്പോസ്റ്റ്
ആരംഭിക്കുന്ന
കാര്യം
പരിഗണിക്കുമോ ;
വ്യക്തമാക്കുമോ
?
സംസ്ഥാന
ധന ഉത്തരവാദിത്ത
നിയമം
*191.
ശ്രീ.പി.ഉബൈദുള്ള
,,
വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
എന്‍
.എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ്
കബീര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ധന
ഉത്തരവാദിത്ത
നിയമപ്രകാരം
ഉദ്ദേശിച്ചിട്ടുള്ള
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ
;
(ബി)
ഇൗ
ലക്ഷ്യങ്ങള്‍
നേടാനായിട്ടുണ്ടോ
; ഇല്ലെങ്കില്‍
അതിനുള്ള
കാരണങ്ങള്‍
എന്താെക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ
;
വിശദമാക്കുമോ
;
(സി)
ഇതു
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ
?
കേന്ദ്രീകൃത
കോള്‍ സെന്ററും
ഡേറ്റാ സെന്ററും
*192.
ശ്രീ.ആര്
. സെല്‍വരാജ്
,,
തേറമ്പില്‍
രാമകൃഷ്ണന്
,,
പാലോട് രവി
,,
ലൂഡി ലൂയിസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
കേന്ദ്രീകൃത
കോള്‍ സെന്ററും
ഡേറ്റാ
സെന്ററും
പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
എന്തെല്ലാം
കേന്ദ്ര
സഹായങ്ങളാണ്
ലഭിക്കുന്നത് ;
(ഡി)
ഉപഭോക്താക്കള്‍ക്കായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഇതില്‍
ഒരുക്കിയിരിക്കുന്നത്
?
ഭക്ഷ്യ
സംസ്കരണ വ്യവസായം
*193.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
സി.മോയിന്‍ കുട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്ന ശേഷം
ഭക്ഷ്യ സംസ്കരണ
വ്യവസായം
വ്യാപകമാക്കാന്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ
;
(ബി)
സംസ്ഥാനത്തിന്റെ
തനത്
വിഭവങ്ങളായ
നാളികേരം,
ചക്ക, മാങ്ങ,
കിഴങ്ങുവര്‍ഗ്ഗങ്ങള്‍
എന്നിവ
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളാക്കി
വിപണനം
നടത്തുന്ന
ചെറുകിട
വ്യവസായ
സംരംഭങ്ങള്‍ക്ക്
നല്കുന്ന
സഹായങ്ങളും
ആനുകൂല്യങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ
;
(സി)
ഇൗ
മേഖലയ്ക്ക്
സാങ്കേതിക
സഹായം
നല്‍കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനം
സംബന്ധിച്ച്
വിശദമാക്കുമോ
?
സോളാര്‍
എനര്‍ജി
കോര്പ്പറേഷന് ഓഫ്
ഇന്ത്യയുടെ
സൗരോര്‍ജ്ജ പദ്ധതി
*194.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സോളാര്‍
എനര്‍ജി
കോര്പ്പറേഷന്
ഓഫ് ഇന്ത്യ
സംസ്ഥാനത്ത്
സൗരോര്‍ജ്ജ
പദ്ധതി
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്ര
മെഗാവാട്ടിന്റെ
പദ്ധതിയാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
എത്ര ഏക്കര്‍
സ്ഥലം
വിട്ടുകൊടുക്കേണ്ടതായിട്ടുണ്ട്;
പദ്ധതിയുടെ
മൊത്തം ചെലവ്
എത്രയെന്നറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി
വൈദ്യുതബോര്‍ഡ്
വാങ്ങുന്നതിനുള്ള
കരാര്‍ ഒപ്പു
വച്ചിട്ടുണ്ടോ;
ആയതിന്റെ
താരിഫ് നിരക്ക്
എത്രയാണെന്ന്
അറിയിക്കുമോ?
ലോട്ടറി മേഖലയുടെ
സംരക്ഷണം
*195.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
എ. പ്രദീപ്കുമാര്‍
,,
കെ.കെ.നാരായണന്
,,
വി.ചെന്താമരാക്ഷന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറിയുടെ
ടിക്കറ്റുകള്‍
ദുരുപയോഗപ്പെടുത്തുന്നില്ല
എന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാന
ലോട്ടറി
ടിക്കറ്റുകള്‍
ഉപയോഗിച്ച്
സംസ്ഥാനത്തിന്റെ
വിവിധ
ഭാഗങ്ങളില്‍
ഗാംബ്ലിംഗ്
നടത്തുന്നതായ
വാര്‍ത്തകളെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
ലോട്ടറി മേഖല
തകര്‍ക്കുന്നതിന്
അന്യസംസ്ഥാന
ലോട്ടറി
മാഫിയകളടക്കം
ശ്രമങ്ങള്‍
നടത്തുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
അന്യസംസ്ഥാന
ലോട്ടറികള്‍
സംസ്ഥാനത്ത്
വില്പന
നടത്തുന്നതിനുള്ള
ശ്രമങ്ങള്‍
ഇപ്പോഴും
തുടരുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
അന്യസംസ്ഥാന
ലോട്ടറികള്‍
സംസ്ഥാനത്ത്
വില്പന
നടത്തുന്ന
സാഹചര്യമുണ്ടായാല്‍
അത് സംസ്ഥാന
ലോട്ടറിയെ
ഏതെല്ലാം
തരത്തില്‍
പ്രതികൂലമായി
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ
ലാഭത്തിലാക്കാന്‍
കര്‍മ്മ പദ്ധതി
*196.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
സി.പി.മുഹമ്മദ്
,,
കെ.മുരളീധരന്
,,
എം.എ. വാഹീദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളെ
ലാഭത്തിലാക്കാന്‍
കര്‍മ്മ
പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോ
;
വിശദമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
വ്യക്തമാക്കുമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
ഉല്‍പ്പാദനത്തിനനുസരിച്ച്
തൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനും
എന്തെല്ലാമാണ്
പ്രസ്തുത
പദ്ധതിയില്‍
വിഭാവനം
ചെയ്തിരിക്കുന്നത്;
(ഡി)
ഇതിനായി
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ
?
ഹാന്റക്സ്
*197.
ശ്രീ.കെ.കെ.നാരായണന്
,,
എസ്.ശർമ്മ
,,
ജെയിംസ് മാത്യു
,,
പുരുഷന് കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹാന്റക്സ്
രൂപീകരണത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
പ്രാവര്‍ത്തികമാകുന്നുണ്ട്
എന്ന് ഉറപ്പ്
വരുത്തിയിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്തെ
പ്രെെമറി സഹകരണ
സംഘങ്ങളില്‍
വന്‍തോതില്‍
തുണിത്തരങ്ങള്‍
കെട്ടിക്കിടക്കുമ്പോഴും
അവ
വിറ്റഴിക്കാന്‍
കാണിക്കുന്നതിനേക്കാള്‍
താല്പര്യം
അന്യസംസ്ഥാനങ്ങളില്‍
നിന്നും
തുണിത്തരങ്ങള്‍
വാങ്ങുന്നതില്‍
കാണിക്കുന്നതായ
ആക്ഷേപം
സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ
;
(സി)
സംസ്ഥാനത്തെ
പ്രെെമറി സഹകരണ
സംഘങ്ങള്‍ക്ക്
സഹായകരമായ
രീതിയില്‍
ഹാന്റക്സിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
പുതിയതായി
എന്ത് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്നു
വ്യക്തമാക്കുമോ
?
അനധികൃത
ക്വാറികള്‍
*198.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി.ദിവാകരന്
,,
വി.ശശി
,,
ഇ.കെ.വിജയന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലൈസന്‍സില്ലാതെ
കരിങ്കല്‍
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
; ഉണ്ടെങ്കില്‍
എത്രയെണ്ണം ;
അനധികൃത
ക്വാറികള്‍ക്കെതിരെ
എന്തു
നടപടിയാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ
;
(ബി)
പാറപൊട്ടിക്കലിന്
ആവശ്യമായ
സ്ഫോടക
വസ്തുക്കള്‍
കൈവശം
വയ്ക്കുന്നതിനും
ഉപയോഗിക്കുന്നതിനും
നിബന്ധനകള്‍
പാലിക്കുന്നുണ്ടോ
എന്ന്
പരിശോധിക്കാന്‍
എന്തെങ്കിലും
സംവിധാനങ്ങള്‍
നിലവിലുണ്ടോ ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ ?
നിക്ഷേപ
താല്പര്യ സംരക്ഷണ
നിയമം
*199.
ശ്രീ.എം.എ.
വാഹീദ്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
,,
പി.എ.മാധവന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിക്ഷേപ
താല്പര്യ
സംരക്ഷണ നിയമം
നടപ്പിലാക്കാന്‍
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
(ബി)
നിക്ഷേപ
താല്പര്യ
സംരക്ഷണത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
നിയമത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിയമം
ലംഘിക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം
ശിക്ഷകളാണ്
വ്യവസ്ഥ
ചെയ്തിട്ടുള്ളത്;
കാറ്റില്‍നിന്നുള്ള
വൈദ്യുതോല്പാദാനം
*200.
ശ്രീ.
എന്‍
.എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ്
കബീര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാറ്റില്‍നിന്നുള്ള
വൈദ്യുതോല്പാദനത്തിന്റെ
കാര്യത്തില്‍
സംസ്ഥാനത്തിന്റെ
വിഭവശേഷി
എത്രയാണെന്നതു
സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
അയല്‍
സംസ്ഥാനമായ
തമിഴ് നാടിനെ
അപേക്ഷിച്ച്
നാം
ഇക്കാര്യത്തില്‍
വളരെ പിന്നിൽ
ആയതിന്റെ
കാരണങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്വയം
ഭരണ
സ്ഥാപനങ്ങളുടെയും
, പൊതു
ജനങ്ങളുടെയും
കൂടി
പങ്കാളിത്തമുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
പ്രസ്തുത
രംഗത്തെ
പിന്നോക്കാവസ്ഥയ്ക്ക്
പരിഹാരം കാണുമോ
?
പുനര്‍ജനി
പദ്ധതി
*201.
ശ്രീ.വി.റ്റി.ബല്‍റാം
,,
പി.സി വിഷ്ണുനാഥ്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
പുനര്‍ജനി
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളുടെ
അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ആശുപത്രികളിലെ
കേടായ
ഉപകരണങ്ങളുടെ
അറ്റകുറ്റപ്പണി
ചെയ്യുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ആരെല്ലാമാണ്
പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
വ്യാവസായിക
മേഖലയിലെ അടിസ്ഥാന
സൗകര്യവികസനം
*202.
ശ്രീ.ബി.സത്യന്
,,
എളമരം കരീം
,,
റ്റി.വി.രാജേഷ്
,,
കെ.വി.അബ്ദുള്‍
ഖാദര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
മേഖലയില്‍
ആവശ്യമായ
അടിസ്ഥാന
സൗകര്യം
ഒരുക്കിക്കൊടുക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ
;
(ബി)
സ്റ്റാര്‍ട്ടപ്പ്
വില്ലേജിലടക്കം
വരുന്ന നൂതന
ആശയങ്ങള്‍
പ്രാവര്‍ത്തികമാക്കുന്നതിനു
വേണ്ടി
അടിസ്ഥാന
സൗകര്യമൊരുക്കുന്നതിന്
സാദ്ധ്യമാകുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ
;
(സി)
അടിസ്ഥാന
സൗകര്യമൊരുക്കുന്നതിലുണ്ടാകുന്ന
വീഴ്ച
വ്യാവസായിക
മേഖലയ്ക്ക്
തിരിച്ചടിയാവുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ
;
ഇക്കാര്യത്തിലുള്ള
നിലപാട്
വ്യക്തമാക്കാമോ
;
(ഡി)
അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കാത്തതിന്റെ
പേരില്‍
ഇന്‍ഫോസിസ്
പോലുളള
സ്ഥാപനങ്ങള്‍
എെ.ടി.
വികസനത്തിന്
എടുത്ത ഭൂമി
തിരിച്ച്
നല്കിയ
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ
;
വ്യക്തമാക്കുമോ
?
ഹരിത
യൗവ്വനം പദ്ധതി
*203.
ശ്രീ.ഹൈബി
ഈഡന്
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡ് ഭക്ഷ്യ
സുരക്ഷയില്‍
യുവാക്കളെ
പങ്കാളികളാക്കി
ഹരിത യൗവ്വനം
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ്
പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം ;
വിശദമാക്കുമോ?
ചെറുകിട
വൈദ്യുതി ഉല്പാദന
സംരംഭങ്ങള്‍
*204.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എ.കെ.ബാലന്
,,
രാജു എബ്രഹാം
,,
കെ.വി.അബ്ദുള്‍
ഖാദര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥനത്ത്
ചെറുകിട
വൈദ്യുതി
ഉല്പാദന
സംരംഭങ്ങള്‍
ഒരുക്കുന്നതില്‍
മതിയായ ജാഗ്രത
കാണിക്കുന്നുണ്ടോ;
ഇക്കാര്യത്തിലുള്ള
നിലപാട്
വ്യക്തമാക്കാമോ
;
(ബി)
ചെറുകിട
വൈദ്യുതി
ഉല്പാദന
മേഖലയില്‍
മുന്‍
സര്‍ക്കാരുകള്‍
ആവിഷ്ക്കരിച്ച
പദ്ധതികളിന്മേല്
തുടര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
;
(സി)
ചെറുകിട
വൈദ്യുതി
ഉല്പാദന
മേഖലയിലെ
അനാസ്ഥ
വൈദ്യുതി
മേഖലയില്‍
പ്രതിസന്ധി
സൃഷ്ടിക്കുന്നുവെന്ന
ആക്ഷേപത്തിന്മേല്
നിലപാട്
വ്യക്തമാക്കാമോ
?
പൊതുചെലവുകളുടെ
ഗുണനിലവാരം
*205.
ശ്രീ.ജി.സുധാകരന്
,,
എം.എ.ബേബി
,,
കോലിയക്കോട് എന്‍.
കൃഷ്ണന് നായര്‍
,,
എ. പ്രദീപ്കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുചെലവുകളുടെ
ഗുണനിലവാരവും
നിക്ഷേപ
പ്രയോജനവും
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ
;
(ബി)
പൊതുചെലവുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനുള്ള
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
എവിടെ
നിന്നെല്ലാം
ഉണ്ടായിട്ടുണ്ട്
;
(സി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
പാലിക്കുന്നതിലുള്ള
നിലപാട്എന്താണെന്നും
അതിന്മേല്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ?
നബാര്‍ഡ്
വായ്പ
*206.
ശ്രീ.പാലോട്
രവി
,,
അന്‍വര്‍ സാദത്ത്
,,
ആര് . സെല്‍വരാജ്
,,
ലൂഡി ലൂയിസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക
വര്‍ഷം
നബാര്‍ഡ്
സംസ്ഥാനത്തിന്
വായ്പ
അനുവദിച്ചിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)
എങ്കില്‍
എത്ര തുകയാണ്
വായ്പയായി
നല്‍കുന്നത് ;
വിശദാംശങ്ങള്‍
നല്‍കുമോ ;
(സി)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തേക്കാള്‍
എത്ര ശതമാനം
കൂടുതല്‍
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ഡി)
ഏതെല്ലാം
മേഖലകളില്‍
വിനിയോഗിക്കുവാനാണ്
പ്രസ്തുത വായ്പ
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ?
ഭവന
നിര്‍മ്മാണ
പദ്ധതികൾ
*207.
ശ്രീ.ജെയിംസ്
മാത്യു
,,
എ.കെ.ബാലന്
,,
കെ. ദാസന്
,,
സി.കെ സദാശിവന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ഭവന
നിര്‍മ്മാണ
പദ്ധതികളാണ്
പ്രാബല്യത്തിലുള്ളതെന്ന്
വ്യക്തമാക്കാമോ
;
(ബി)
ഇവ
ഓരോന്നിന്റെയും
ഇപ്പോഴത്തെ
അവസ്ഥ
വ്യക്തമാക്കാമോ
;
(സി)
വിവിധ
ഭവന നിര്‍മ്മാണ
പദ്ധതികളിലെ
ഗുണഭോക്താക്കള്‍ക്ക്
ഗഡുക്കള്‍
ലഭ്യമാക്കുന്നതിലെ
വീഴ്ച
മൂലമുണ്ടാകുന്ന
ധനനഷ്ടവും
ദുരനുഭവങ്ങളും
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ
;
(ഡി)
അന്തിയുറങ്ങാന്‍
കൂരയില്ലാതെയും
ഭവന നിര്‍മ്മാണ
പദ്ധതിയില്‍
ഉള്‍പ്പെട്ട്
ഗഡുക്കള്‍
ലഭിക്കാതെയും
മറ്റും ഇവര്‍
അനുഭവിക്കുന്ന
ദുരിതങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത്
പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ
;
(ഇ)
ഭവനരഹിതരായവര്‍ക്കെല്ലാം
വീട്
നിര്‍മ്മിച്ചു
നല്‍കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കാത്തതിന്റെ
കാരണം
വെളിപ്പടുത്താമോ
?
വൈദ്യുതി
ഭേദഗതി ബില്‍
*208.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
നടപ്പാക്കുന്ന
വൈദ്യുതി
ഭേദഗതി ബില്‍
സംസ്ഥാനത്തെ
വൈദ്യുതി
വിതരണത്തെ
എപ്രകാരം
ബാധിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിര്‍ദ്ദിഷ്ട
ബില്ലില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
ഇന്റര്‍
മീഡിയറി
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
സംസ്ഥാനത്ത്
എപ്രകാരമായിരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുമൂലം
വൈദ്യുതി
ഉപഭോക്താക്കള്‍
നേരിടാവുന്ന
പ്രതിസന്ധികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
തകര്‍ച്ച
നേരിടുന്ന
പൊതുമേഖലാസ്ഥാപനങ്ങള്‍
*209.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എ.എം. ആരിഫ്
,,
പി.ടി.എ. റഹീം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ
കീഴിലുളള
പൊതുമേഖലാസ്ഥാപനങ്ങളുടെ
കണക്കുകള്‍
പരിശോധിച്ചിട്ടുണ്ടോ
;
(ബി)
കഴിഞ്ഞ
മൂന്നു
വര്‍ഷമായി
പൊതുമേഖലാസ്ഥാപനങ്ങള്‍
വന്‍ നഷ്ടം
നേരിടുന്നതായ
വാര്‍ത്തകളില്‍
ഗൗരവതരമായ
വിലയിരുത്തലുകള്‍
നടത്തിയിട്ടുണ്ടോ
;
(സി)
എങ്കില്‍
പൊതുമേഖലാസ്ഥാപനങ്ങള്‍
ഇത്തരത്തില്‍
തകര്‍ച്ച
നേരിടുന്നതിന്
ഇടയാക്കിയ
സാഹചര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(ഡി)
പൊതുമേഖലാസ്ഥാപനങ്ങളുടെ
വളര്‍ച്ചയ്ക്കും
നിലനില്പിനും
സഹായകരമായ
നിലപാട്
സ്വീകരിക്കുമോ
;
(ഇ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
ലാഭത്തില്‍
പ്രവര്‍ത്തിച്ചുവന്ന
ഏതെല്ലാം
പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ഇപ്പോള്‍
നഷ്ടത്തിലായിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ
?
സി
& എ.ജി.
റിപ്പോര്‍ട്ട്
*210.
ശ്രീ.വി.ശിവന്‍കുട്ടി
,,
പി.ശ്രീരാമകൃഷ്ണന്
,,
ആര്. രാജേഷ്
,,
സി.കൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും നിയമവും
ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014
മാര്‍ച്ച് 31
ന് അവസാനിച്ച
സാമ്പത്തിക
വര്‍ഷം സി
& എ.ജി.
റിപ്പോര്‍ട്ടില്‍
ധനനടത്തിപ്പിലെ
പരാമര്‍ശങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ദൈനംദിന
ചെലവ്
നടത്തുന്നതിന്
കടമെടുക്കുന്ന
പണത്തെ
ആശ്രയിക്കുന്നതിനെക്കുറിച്ച്
സി & എ.ജി.
യുടെ
വിലയിരുത്തലുകള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
സി
& എ.ജി.
നിര്‍ദ്ദേശങ്ങള്‍
നടപ്പിലായിട്ടില്ലെന്ന
തരത്തിലുള്ള
എന്തെങ്കിലും
ധനമാനേജ്മെന്റിന്റെ
വീഴ്ച ഈ
റിപ്പോര്‍ട്ടിലും
ആവര്‍ത്തിക്കുന്ന
സ്ഥിതിയുണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ?