കെട്ടിട
നമ്പര്‍
T 3269.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ബോട്ടുജട്ടിയുടെ
സമീപത്തുള്ള സ്ഥലത്ത്
ടൂറിസം വകുപ്പ്
നിര്‍മ്മിച്ച
വിശ്രമകേന്ദ്രത്തിനും
കടമുറികള്‍ക്കും
കെട്ടിട നമ്പര്‍
ഇട്ടിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് ;
(ബി)
കെട്ടിടത്തിന്റെ
പ്ലാനും
എസ്റ്റിമേറ്റിന്റെ
വിശദാംശവും
ലഭ്യമാക്കുമോ ;
മാലിന്യ സംസ്കരണ കമ്പനി
3270.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
മാലിന്യ സംസ്കരണ കമ്പനി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കമ്പനിയുടെ
ഷെയറുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ ;
(സി)
കമ്പനിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ ;
(ഡി)
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
കമ്പനിയുടെ സേവനം
ഉപയോഗപ്പെടുത്താനാവുന്നത്;
വ്യക്തമാക്കുമോ?
കഴക്കൂട്ടം മുന്‍സിപ്പാലിറ്റി
രൂപീകരണം
3271.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴക്കൂട്ടം
കേന്ദ്രമാക്കി
മുനിസിപ്പാലിറ്റി
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മുനിസിപ്പാലിറ്റിയില്‍
ആകെ എത്ര വാര്‍ഡുകള്‍
ഉണ്ടാകുമെന്നും
വിസ്തീര്‍ണ്ണവും
ജനസംഖ്യയും ഏത്ര
വീതമെന്നും
അറിയിക്കുമോ;
(സി)
കോര്പ്പറേഷന്
വിഭജിച്ച്
മുനിസിപ്പാലിറ്റി
രൂപീകരിക്കുമ്പോഴുള്ള
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
തിരുവനന്തപുരം
കോര്പ്പറേഷന്
വിഭജിച്ച് കഴക്കൂട്ടം
മുനിസിപ്പാലിറ്റി
രൂപീകരിക്കുമ്പോള്‍
കോര്പ്പറേഷന്
ലഭ്യമാകുന്ന
കേന്ദ്രഫണ്ടില്‍ കുറവ്
വരുമോ ഏന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച
വിശദവിവരം അറിയിക്കുമോ?
മലിന
ജല സംസ്കരണം
3272.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
മലിനജലം
സംസ്കരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
നഗരങ്ങളില്‍
മലിന ജല സംസ്കരണ
പ്ലാന്റുകള്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
എങ്കിൽ
ഏത് പദ്ധതിയുടെ
ഭാഗമായാണ് മലിന ജല
സംസ്കരണ പ്ലാന്റുകള്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്;
(ഡി)
ഏതെല്ലാം
ഏജന്‍സികളാണ് പ്രസ്തുത
പദ്ധതിക്ക് സഹായം
നല്‍കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഇ)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
രാജീവ്
ആവാസ് യോജന
3273.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്
ആവാസ് യോജന പദ്ധതിക്ക്
ഗുണഭോക്തൃ പങ്കാളിത്തം
ഉറപ്പാക്കുന്നതിനും
ഉപഭോക്താക്കളുടെ അവകാശ
സംരക്ഷണത്തിനും
എന്തെങ്കിലും
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പദ്ധതിയില്‍ ഉപഭോക്തൃ
വിഹിതം
നിശ്ചയിക്കുന്നതില്‍
ഗുണഭോക്താവിന്റെ
സാമൂഹ്യ സാമ്പത്തിക
സ്ഥിതി
പരിഗണിച്ചിട്ടുണ്ടോ?
രാജീവ്
റിന് യോജന
3274.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്
റിന് യോജന (ആര് ആര്
വൈ) പദ്ധതി പ്രകാരം
എത്ര അപേക്ഷകളാണ്
ഇതേവരെ
ലഭിച്ചിട്ടുള്ളത്
വ്യക്തമാക്കുമോ;
(ബി)
അതിന്മേല്
എത്രയെണ്ണത്തിന് അനുമതി
നല്കി; ഇനി എത്ര
അപേക്ഷകളില്‍ നടപടി
സ്വീകരിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ; ?
നഗരസഭാ
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിക്കുന്നതു സംബന്ധിച്ചു
3275.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിക്കുന്നതു
സംബന്ധിച്ച നയം
വ്യക്തമാക്കാമോ; ഇതു
സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
എടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
സംഘടനകളുമായി ഇക്കാര്യം
ചര്‍ച്ച
ചെയ്തിട്ടുണ്ടോ;
(ബി)
നഗരസഭാ
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിക്കുന്നതുകൊണ്ട്
അധിക ബാധ്യതയുണ്ടാകുമോ
; ഉണ്ടെങ്കില്‍ എത്ര
രൂപയുടേതാണെന്ന്
അറിയിക്കാമോ?
നഗരസഭാ
പ്രദേശങ്ങളിലെ അനധികൃത
നിര്‍മ്മാണങ്ങള്‍
3276.
ശ്രീ.സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
പ്രദേശങ്ങളിലെ
ഗുരുതരമല്ലാത്ത അനധികൃത
നിര്‍മ്മാണങ്ങള്‍ പിഴ
ഈടാക്കി
ക്രമവത്ക്കരിക്കാന്‍
നടപടികള്‍
എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
എന്തെല്ലാം
നിബന്ധനകള്‍ക്ക്
വിധേയമായാണ് അനധികൃത
നിര്‍മ്മാണങ്ങള്‍
ക്രമവത്ക്കരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
നഗരങ്ങളില്‍
അനധികൃത
നിര്‍മ്മാണങ്ങള്‍
നടത്താതിരിക്കാന്‍
എന്തെല്ലാം കര്‍ശന
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
തൊഴില്‍
കരം
3277.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
നെയ്യാറ്റിന്‍കര നഗരസഭാ
പരിധിയില്‍ തൊഴില്‍ കരം
ഈടാക്കുന്ന എല്ലാ
സര്‍ക്കാര്‍,
സർക്കാരിതര
സ്ഥാപനങ്ങളുടെയും പേര്,
വിലാസം, ഫോണ്‍ നമ്പര്‍
എന്നിവ സഹിതമുള്ള
ലിസ്റ്റ്
നഗരസഭയിലുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
വിവരം തയ്യാറാക്കി
ലഭ്യമാക്കാമോ?
ക്ലീന്‍
കേരള മിഷന് പദ്ധതികള്‍ .
3278.
ശ്രീ.സി.ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാര്‍ട്ട്ണര്‍ കേരള
മിഷന് പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എന്തെല്ലാം പദ്ധതികളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ക്ലീന്‍
കേരള മിഷന്റെ ഭാഗമായി
മൊത്തം എത്ര
പദ്ധതികള്‍
തെരഞ്ഞെടുത്തു ; ഇൗ
പദ്ധതികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ ;
(സി)
ഇൗ
വികസന പദ്ധതികള്‍ക്കു
വേണ്ട സ്ഥലം നഗരസഭ
നല്‍കണമെന്നും
പദ്ധതിചെലവ്
പൂര്‍ണ്ണമായും സ്വകാര്യ
നിക്ഷേപകര്‍
വഹിക്കണമെന്നും വ്യവസ്ഥ
ചെയ്തിട്ടുണ്ടോ ?
കായംകുളം
നഗരസഭ നടപ്പാക്കിയ
പ്രവൃത്തികള്‍
3279.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നഗരസഭ വിവിധ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
2013-2014, 2014-15
വര്‍ഷങ്ങളില്‍
നടപ്പാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയ്ക്കും
അനുവദിച്ച തുക,
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍,
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍ എന്നിവ
ഇനം തിരിച്ച്
വ്യക്തമാക്കാമോ?
പുഞ്ചാവി
ഗവണ്മെന്റ് എല്‍.പി.
സ്കൂളിന് സ്ഥലം
3280.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നഗരസഭയിലെ പുഞ്ചാവി
ഗവണ്മെന്റ് എല്‍.പി.
സ്കൂളിന് സ്ഥലം
വാങ്ങുന്നതിന് നല്കിയ
അപേക്ഷയിന്മേല്
തീരുമാനമെടുക്കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
സെക്രട്ടേറിയറ്റ്
തദ്ദേശ സ്വയംഭരണ
വകുപ്പില്‍ നിലവിലുള്ള
DB3-65398 നമ്പര്‍
ഫയലില്‍ കാലതാമസം
വരുത്തുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഫയല്‍
തീര്‍പ്പുകല്‍പ്പിച്ച്
പുഞ്ചാവി ഗവണ്മെന്റ്
എല്‍.പി. സ്കൂളിന്
സ്ഥലം വാങ്ങുന്നതിനുള്ള
ഉത്തരവ് എന്ന്
നല്‍കുമെന്ന്
വ്യക്തമാക്കാമോ ?
അര്‍ബന്‍
സ്റ്റാറ്റിസ്റ്റിക്സ് ഫോര്‍
എച്ച്.ആര്.ആന്റ്
അസ്സസ്മെന്റ്പദ്ധതി
3281.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ബന്‍
സ്റ്റാറ്റിസ്റ്റിക്സ്
ഫോര്‍ എച്ച്.ആര്.
ആന്റ് അസ്സസ്മെന്റ്
(Usha) പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍
എത്ര നഗരങ്ങളെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്;വ്യക്തമാക്കുമോ
(സി)
പദ്ധതി
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ഖരമാലിന്യ
സംസ്കരണം
3282.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുനിസിപ്പാലിറ്റികളിലും
കോര്‍പ്പറേഷനുകളിലും
ഖലമാലിന്യ
സംസ്കരണത്തിന്
നടപ്പിലാക്കിയ
പ്രോജക്ടുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
സംസ്കരണ യൂണിറ്റുകള്‍
നിലവിലില്ലാത്ത
നഗരസഭകള്‍
സംസ്ഥാനത്തുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഖരമാലിന്യ
സംസ്കരണ പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
നഗരസഭകള്‍ക്ക്
എന്തൊക്കെ ധനസഹായമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
നഗരസഭകളിലെ
മാലിന്യ നിര്‍മ്മാര്‍ജ്ജന
പദ്ധതി
3283.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നഗരസഭകളിലെ മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
ഏതെല്ലാമാണെന്നും
ഏതെല്ലാം നഗരസഭകള്‍ ഈ
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ ;
(ബി)
നഗരസഭകളിലെ
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനും
സംസ്കരണത്തിനുമുള്ള
പദ്ധതികളില്‍
സര്‍ക്കാര്‍ സാമ്പത്തിക
സഹായം നല്കുന്നവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
നഗരങ്ങളിലെ
മാലിന്യ നിര്‍മ്മാര്‍ജ്ജനം
ആവിഷ്കരിച്ച പദ്ധതികള്‍
3284.
ശ്രീ.പി.കെ.ഗുരുദാസന്
,,
വി.ശിവന്‍കുട്ടി
,,
കെ.രാധാകൃഷ്ണന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നഗരങ്ങളിലെ മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
ആവിഷ്കരിച്ച പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമൊ;
(ബി)
ഇവ
ഓരോന്നിന്റെയും
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യകതമാക്കുമോ ;
(സി)
ഇതില്‍
ഇന്‍സിനറേറ്റര്‍
വാങ്ങിയതില്‍ വന്ന
വീഴ്ചകള്‍
പരിശോധിച്ചിട്ടുണ്ടോ ;
ഇവ സംസ്ഥാനത്തിന്റെ
സാഹചര്യങ്ങള്‍ക്ക്
അനുയോജ്യമായവ
ആയിരുന്നുവോ ;
(ഡി)
ഭാവിയില്‍
ഇനിസിനറേറ്റര്
ഉപയോഗിക്കാന്‍
പാടുള്ളതല്ല എന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
ഇതിനുള്ള കാരണങ്ങള്‍
വിശദമാക്കുമോ ; ഇത്
സംബന്ധിച്ച്
പുറപ്പെടുവിച്ച
സര്‍ക്കുലറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ ?
നഗരങ്ങളുടെ
മാസ്റ്റര്‍ പ്ലാനുകള്‍
3285.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളുടെ
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കുന്നതിലെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
നഗരങ്ങളുടെ മാസ്റ്റര്‍
പ്ലാനുകള്‍ ഇതിനകം
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
കൽപ്പറ്റ
നഗരസഭയുടെ മാസ്റ്റര്‍
പ്ലാനിന്റെ ഇപ്പോഴത്തെ
സ്ഥിതി വിശദമാക്കുമോ?
അറവുശാലകള്‍
3286.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃത അറവുശാലകള്‍
പെരുകുന്നതിന്റെ
കാരണങ്ങൾ
അന്വേഷിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും രോഗം
ബാധിച്ചതും, ചത്തതുമായ
മൃഗങ്ങളെക്കൊണ്ടുവന്ന്
അനധികൃത
അറവുകേന്ദ്രങ്ങളിലൂടെ
വ്യാപകമായ തോതില്‍
മാംസവ്യാപാരം
നടക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
സ്വീകരിച്ച നടപടികളുടെ
വിശദവിവരം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എത്ര നഗരസഭകളില്‍
ആധുനിക സംവിധാനങ്ങളുളള
അറവുശാലകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ
വിശദവിവരം
വെളിപ്പെടുത്തുമോ?
നഗരസഭകളില്‍
സൃഷ്ടിക്കപ്പെട്ട അധിക
തസ്തികകള്‍
3287.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളുടെ
ഗ്രേഡ്
ഉയര്‍ത്തിയതുമായി
ബന്ധപ്പെട്ട്
സൃഷ്ടിക്കപ്പെട്ട അധിക
തസ്തികകള്‍
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
അധിക
തസ്തികകള്‍
അനുവദിക്കാനുള്ള
പ്രപ്പോസല്‍ ധനകാര്യ
വകുപ്പിന്
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദമാക്കുമോ ?
പാര്‍ട്ട്ണര്‍
കേരള നഗരവികസന സംഗമം
3288.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പി.എ.മാധവന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍ട്ട്ണര്‍
കേരള നഗരവികസന സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നഗരവികസന
പദ്ധതികള്‍ക്ക് പൊതു -
സ്വകാര്യ
പങ്കാളിത്തത്തില്‍
നിക്ഷേപകരെ തേടുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
സംഗമത്തില്‍
ഉള്‍പ്പെടുത്തിയിരുന്നത്
എന്ന് അറിയിക്കുമോ;
(സി)
ഏതെല്ലാം
മേഖലകളിലുളള
പദ്ധതികളാണ് ഇതില്‍
അവതരിപ്പിക്കപ്പെടുന്നത്;
വിശദമാക്കുമോ;
നഗരസഭകള്‍ക്ക്
പദ്ധതികളില്‍ സാങ്കേതിക സഹായം
3289.
ശ്രീ.കെ.അച്ചുതന്
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകള്‍ക്ക്,
പദ്ധതികളില്‍ സാങ്കേതിക
സഹായം നല്‍കുന്നതിന്
കേന്ദ്രസഹായം
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
നഗരങ്ങളുടെ പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം മാറ്റങ്ങളും
തയ്യാറെടുപ്പുകളുമാണ്
വരുത്താനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
നടപടി നഗരസഭകളുടെ വികസന
പ്രവര്‍ത്തനങ്ങളുടെ
വേഗം കൂട്ടാനും
കാര്യക്ഷമമാക്കാനും
എത്രമാത്രം സഹായകരമാകും
എന്നാണ് കരുതുന്നത്;
വിശദമാക്കുമോ;
(ഡി)
കേന്ദ്ര
സഹായം ഫലപ്രദമായി
വിനിയോഗിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നെയ്യാറ്റിന്‍കര
മുന്‍സിപ്പാലിറ്റി
3290.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മുന്‍സിപ്പാലിറ്റി
എന്നാണ് നിലവില്‍
വന്നതെന്നും, അതിന്റെ
അദ്ധ്യക്ഷന്മാരായി
ചുമതല നോക്കിയവരുടെ
പേരും വിവരങ്ങളുമടങ്ങിയ
പട്ടികയും
ലഭ്യമാക്കാമോ?
ശുചിത്വമിഷന്വഴി
നഗര മാലിന്യ നിര്‍മ്മാര്‍ജനം
3291.
ശ്രീ.കെ.രാധാകൃഷ്ണന്
,,
രാജു എബ്രഹാം
,,
എ.എം. ആരിഫ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
മാലിന്യ നിര്‍മ്മാര്‍ജന
പദ്ധതികളുടെ
നടത്തിപ്പില്‍
ശുചിത്വമിഷനുള്ള
പങ്കെന്താണെന്ന്
അറിയിക്കാമോ ;
(ബി)
ഈ
ലക്ഷ്യം മുന്‍നിര്‍ത്തി
മിഷന് എന്തെല്ലാം
പരിപാടികളാണ്
നടപ്പാക്കിയിട്ടുള്ളതെന്നറിയിക്കാമോ
;
(സി)
ഈ
പദ്ധതികളുടെ നടത്തിപ്പ്
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്
ഏതളവുവരെ
പരിഹാരമുണ്ടാക്കാന്‍
കഴിഞ്ഞുവെന്നറിയിക്കാമോ
;
(ഡി)
ശുചിത്വമിഷന്
കഴിഞ്ഞ മൂന്നു
വര്‍ഷങ്ങളില്‍
വകയിരുത്തിയ തുകയുടെയും
ചെലവഴിക്കപ്പെട്ട
തുകയുടെയും
വിശദാംശങ്ങള്‍ ലഭ്യമാണോ
?
നഗരവികസനത്തിനുള്ള
കേന്ദ്രാവിഷ്കൃത പദ്ധതി
3292.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നഗരവികസനത്തിനുള്ള
കേന്ദ്രാവിഷ്കൃത പദ്ധതി
പ്രകാരം എന്തു തുക
നേടാനായിട്ടുണ്ട്;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍പ്പെടുത്തി
എത്ര എസ്.സി/എസ്.ടി
കുടുംബങ്ങള്‍ക്ക്
ഭവനങ്ങള്‍
ലഭ്യമാക്കാനായിട്ടുണ്ട്;
(സി)
കേന്ദ്രാവിഷ്കൃത
പദ്ധതി പ്രകാരമുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
മുനിസിപ്പാലിറ്റികളില്‍
വികസന പദ്ധതികള്‍
3293.
ശ്രീ.വര്‍ക്കല
കഹാര്‍
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുനിസിപ്പാലിറ്റികളില്‍
വികസന പദ്ധതികള്‍
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട് ;
വിശദമാക്കുമോ ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ ഏത്
പദ്ധതിയില്‍പ്പെടുത്തിയാണ്
പ്രസ്തുത വികസന
പദ്ധതികള്‍
നടപ്പാക്കുന്നത് ;
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(സി)
എത്ര
കോടി രൂപയുടെ വികസന
പദ്ധതികളാണ്
നടപ്പാക്കുന്നത് ;
വിശദമാക്കുമോ ;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിനായി
സംസ്ഥാനത്തുള്ള നോഡല്‍
ഏജന്‍സി ഏതാണ് ;
വ്യക്തമാക്കുമോ ?
അര്‍ബന്‍
ഇന്‍ഫ്രാസ്ട്രക്ക്ച്ചര്‍
ഡവലപ്പ്മെന്റ് സ്കീം ഫോര്‍
സ്മാള്‍ ആന്റ് മീഡിയം ഠൌണ്സ്
(UIDSSMT) പദ്ധതി
3294.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ബന്‍
ഇന്‍ഫ്രാസ്ട്രക്ക്ച്ചര്‍
ഡവലപ്പ്മെന്റ് സ്കീം
ഫോര്‍ സ്മാള്‍ ആന്റ്
മീഡിയം ഠൌണ്സ്
(UIDSSMT) പദ്ധതി
പ്രകാരം ആലപ്പുഴ
ജില്ലയില്‍ അനുവദിച്ച
തുക മുന്‍സിപ്പാലിറ്റി
തിരിച്ച്
വിശദമാക്കുമോ;2014-15ല്‍
എത്ര തുകയുടെ
പദ്ധതികളാണ് മാവേലിക്കര
മുന്സിപ്പാലിറ്റിയുടെതായി
പരിഗണനയിലുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കേരള
സസ്റ്റേയിനബിള്
അര്‍ബന്‍ ഡവലപ്പ്മെന്റ്
പ്രോജക്റ്റ് (KSUDP)
പ്രകാരം മാവേലിക്കര
മുന്‍സിപ്പാലിറ്റിയില്‍
എത്ര തുക, 2011-12,
2012-13, 2013-14,
2014-15 വര്‍ഷങ്ങളില്‍
അനുവദിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം 2014-15
ൽ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കുവാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
അടിയന്തിരമായി
ഭരണാനുമതി നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ജനരംപദ്ധതി
3295.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രനഗരകാര്യമന്ത്രാലയം
നടപ്പിലാക്കുന്ന ജന്റം
പദ്ധതിയുടെ ഭാഗമായി
നഗരസഭകളുടെ സുസ്ഥിര
വികസനത്തിനായി
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ് ;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
2011-12ല്‍ സംസ്ഥാനത്ത്
എത്ര തുക ചെലവഴിച്ചു ;
ഏതെല്ലാം നഗരങ്ങള്‍ക്ക്
എത്ര തുക വീതം
ലഭ്യമാക്കി ;
(സി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
2012-13ല്‍ സംസ്ഥാനത്ത്
എത്ര തുക ചെലവഴിച്ചു ;
ഏതെല്ലാം നഗരസഭകള്‍ക്ക്
എത്ര തുക വീതം
ലഭ്യമാക്കി ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
2012-13ല്‍ സംസ്ഥാനത്ത്
എത്ര തുക ചെലവഴിച്ചു ;
ഏതെല്ലാം നഗരസഭകള്‍ക്ക്
എത്ര തുക വീതം
ലഭ്യമാക്കി ;
(ഇ)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
2014-15 സംസ്ഥാനത്ത്
എത്ര തുക ചെലവഴിച്ചു ;
ഏതെല്ലാം നഗരസഭകള്‍ക്ക്
എത്ര തുക വീതം
ലഭ്യമാക്കിയെന്ന്
വ്യക്തമാക്കാമോ ?
പാതയോരങ്ങളില്‍ പരസ്യ
ബോര്‍ഡുകള്‍
3296.
ശ്രീ.കെ.മുരളീധരന്
,,
പാലോട് രവി
,,
ഷാഫി പറമ്പില്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാതയോരങ്ങളില്‍ പരസ്യ
ബോര്‍ഡുകള്‍
സ്ഥാപിപ്പിക്കുന്നതിന്
സൗകര്യം ഒരുക്കുന്നത്
സംബന്ധിച്ച് നഗരകാര്യ
വകുപ്പ് എന്തെങ്കിലും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാം;വിശദമാക്കുമോ;
(സി)
എത്ര
തുകയാണ് പദ്ധതി വഴി
സമാഹരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
പദ്ധതി യുടെ ചുമതല
ആരെയാണ്
ഏല്‍പ്പിക്കാന്‍
ഉദ്ദേശിക്കുന്നത്
വ്യക്തമാക്കാമോ?
കേരള
സസ്റ്റൈനബിൾ അര്‍ബന്‍
ഡെവലപ്മെന്റ് പ്രോജകട്
3297.
ശ്രീ.സി.പി.മുഹമ്മദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സസ്റ്റൈനബിൾ അര്‍ബന്‍
ഡെവലപ്മെന്റ്
പ്രോജക്ടിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രോജക്ടിന്റെ
കീഴിലുള്ള പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീയാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്?
ജിഡ
ഫണ്ട് ഉപയോഗപ്പെടുത്തി
വൈപ്പിന്‍-പള്ളിപ്പുറം തീരദേശ
റോഡ് നിർമ്മാണം
T 3298.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് ഉപയോഗപ്പെടുത്തി
വൈപ്പിന്‍-പള്ളിപ്പുറം
തീരദേശ റോഡ്
നിര്‍മ്മിക്കുന്നതിന്
അനുമതി
നല്കിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എസ്റ്റിമേറ്റ് തുകയും
അനുമതി നല്കിയ
വര്‍ഷവും
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവൃത്തി എത്ര
റീച്ചുകളായാണ് ടെണ്ടര്‍
നല്‍കിയിരിക്കുന്നതെന്നും
ഓരോ റീച്ചും ടെണ്ടര്‍
ചെയ്ത തീയതിയും
വ്യക്തമാക്കാമോ;
(ഡി)
ഓരോ
റീച്ചിന്റെയും
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ;
(ഇ)
നിര്‍മ്മാണത്തില്‍
തടസ്സങ്ങള്‍
നേരിടുന്നുവെങ്കില്‍
ഏതൊക്കെ റീച്ചുകളില്‍
ഏതൊക്കെ പ്രശ്നങ്ങള്‍
എന്ന് വ്യക്തമാക്കാമോ;
(എഫ്)
1,
3 റീച്ചുകളുടെ
നിര്‍മ്മാണം
എന്തുകൊണ്ട്
തടസ്സപ്പെട്ടിരിക്കുന്നുവെന്നും
ഇക്കാര്യത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ?
സി.സി.എം.വൈ
സബ് സെന്ററുകൾ
3299.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.സി.എം.വൈ
യ്ക്കായി എത്ര സബ്
സെന്റര്‍
ആരംഭിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സെന്ററുകളുടെ
മേല്‍വിലാസം നല്‍കുമോ;
(സി)
പ്രസ്തുത
സെന്ററുകള്‍
തെരഞ്ഞെടുക്കുന്നതിനായി
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും
നോട്ടിഫിക്കേഷന്‍/
പത്രപരസ്യം
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സെന്ററുകളില്‍ എത്ര
പ്രിന്‍സിപ്പല്‍മാരെ
നിയമിച്ചിട്ടുണ്ട്;
ഇവരുടെ നിയമനത്തിനായി
നോട്ടിഫിക്കേഷന്‍/
പത്രപരസ്യം
നല്‍കിയിരുന്നോ;
വിശദവിവരം നല്‍കുമോ?
തവനൂര്‍
മണ്ഡലത്തിലെ കുടിവെള്ള പദ്ധതി
3300.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
ന്യൂനപക്ഷങ്ങള്‍
തിങ്ങിപാര്‍ക്കുന്ന
പ്രദേശങ്ങളില്‍
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
എത്ര രൂപയുടെ കുടിവെള്ള
പദ്ധതികളാണ് ന്യൂനപക്ഷ
ക്ഷേമ വകുപ്പ് മുഖേന
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ
;
(ബി)
തവനൂര്‍
മണ്ഡലത്തിലെ ഏതെങ്കിലും
പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടോ ;
എങ്കില്‍ ഇതിന്റെ
നടപടികള്‍ ഏതുവരെയായി
എന്നു വ്യക്തമാക്കുമോ
?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
3301.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ന്യൂനപക്ഷ
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
സെക്രട്ടേറിയറ്റിലും
മറ്റു ഓഫീസുകളിലും എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
(ബി)
പ്രധാനമന്ത്രിയുടെ
15 ഇന പരിപാടികളുടെ
നടത്തിപ്പിനും
മോണിറ്ററിംഗിനുമായി
സെക്രട്ടേറിയറ്റില്‍
പ്രത്യേക സെല്‍
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ന്യൂനപക്ഷ
ക്ഷേമ വകുപ്പ്
സ്വതന്ത്രമായി ഒരു
സെക്രട്ടറിയുടെ
കീഴിലാക്കാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ
പ്രവര്ത്തനങ്ങള്ക്ക്സ്പെഷ്യല്
റൂള്‍സ്
3302.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്റെ
പ്രവര്ത്തനങ്ങള്ക്ക്സ്പെഷ്യല്
റൂള്‍സ് നിലവിലുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
വകുപ്പിലെ ജീവനക്കാരുടെ
റാങ്കും ശമ്പള നിരക്കും
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഏത് മാനദണ്ഡം
അനുസരിച്ചാണ് ഇപ്പോള്‍
ശമ്പളം നല്കി
വരുന്നത്;
(ഡി)
പ്രസ്തുത
വകുപ്പില്‍ വിവിധ
തസ്തികകളില്‍ നിയമനം
ലഭിക്കുന്നതിന് നിശ്ചിത
യോഗ്യത
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ വകുപ്പില്‍
നിലവില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
പ്രസ്തുത യോഗ്യത ഉണ്ടോ
എന്ന് ഉറപ്പു
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പില്‍
ഇപ്പോള്‍ ജോലി
ചെയ്യുന്ന ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നത്
സംബന്ധിച്ച് ഉദ്യോഗസ്ഥ
ഭരണ പരിഷ്കാരം,
ധനകാര്യം , പൊതുഭരണം
എന്നീ വകുപ്പുകളോ
പബ്ലിക്ക് സര്‍വ്വീസ്
കമ്മീഷനോ എന്തെങ്കിലും
അഭിപ്രായങ്ങള്‍
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ന്യൂനപക്ഷ
ക്ഷേമം
3303.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
സാമ്പത്തിക
വര്‍ഷത്തില്‍ കേന്ദ്ര -
സംസ്ഥാന സര്‍ക്കാരുകള്‍
കേരളത്തിലെ
ന്യുനപക്ഷക്ഷേമത്തിനായി
എത്ര തുക അനുവദിച്ചു;
(ബി)
ഇനം
തിരിച്ച് അവയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
2015
ജനുവരി വരെ ടി
വകുപ്പിലെ വിവിധ
പദ്ധതികളുടെ തുക
വിനിയോഗം സംബന്ധിച്ച്
വിശദാംശങ്ങല്‍
വ്യക്തമാക്കാമോ;
(ഡി)
ഇനി
എത്ര തുക
വിനിയോഗിക്കാനുണ്ടോന്ന്
വ്യക്തമാക്കാമോ;
(ഇ)
2011-2012,
2012-2013, 2013-2014
സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര തുക
വീതം ലാപ്സായിയെന്ന്
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
ക്ഷേമം
3304.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ന്യൂനപക്ഷ
ക്ഷേമത്തിനുവേണ്ടി ഓരോ
വര്‍ഷവും അനുവദിച്ച
തുകയുടെയും വിനിയോഗിച്ച
തുകയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ന്യൂനപക്ഷ
വിഭാഗക്കാര്‍ക്ക്
ഭവനനിര്‍മ്മാണത്തിനുവേണ്ടി
ധനസഹായമായോ വായ്പയായോ
ഓരോ വര്‍ഷവും അനുവദിച്ച
തുക ഗുണഭോക്താക്കളുടെ
മേല്‍വിലാസം ഉള്‍പ്പെടെ
ജില്ല തിരിച്ച്
ലഭ്യമാക്കാമോ?
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഭവന പദ്ധതി
3305.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14,
2014-15 എന്നീ
വര്‍ഷങ്ങളില്‍
നടപ്പിലാക്കിയിട്ടുള്ള
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
വിധവകള്‍. വിവാഹ
മോചിതര്‍
തുടങ്ങിയവര്‍ക്കായുള്ള
ഭവന പദ്ധതിയുടെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുത്തത്
എപ്രകാരമാണ്; വിശദവിവരം
നല്‍കുമോ; ഇതിനായി എത്ര
രൂപ ചെലവഴിച്ചു; ഈ
വീടുകളുടെ നിര്‍മ്മാണ
പുരോഗതി വിവരം
നല്‍കുമോ;
(ബി)
ഗ്രാമസഭകള്‍
ചേര്‍ന്ന്
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്ന രീതി
പ്രസ്തുത
ഭവനപദ്ധതിയിലും
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പിലെ ഉദ്യോഗസ്ഥരുടെ
വിമാനയാത്രകള്‍
3306.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പിലെ
ഉദ്യാഗസ്ഥര്‍ 2012-13,
2013-14, 2014-15 എന്നീ
വർഷങ്ങളിൽ ഇതുവരെ എത്ര
വിമാനയാത്രകള്‍ നടത്തി
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
എന്തിനു
വേണ്ടിയായിരുന്നു
പ്രസ്തുത
വിമാനയാത്രകള്‍
നടത്തിയത് ;
(സി)
പ്രസ്തുത
യാത്രകളുടെ ഫലം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ആരൊക്കെയാണ്
പ്രസ്തുത
വിമാനയാത്രകള്‍
നടത്തിയതെന്നും
ആയിനത്തില്‍
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ ?
ന്യൂനപക്ഷങ്ങള്‍ക്കുള്ള
ഭവനപദ്ധതി
3307.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷങ്ങള്‍ക്കുള്ള
ഭവനപദ്ധതി ഭവനപദ്ധതി
പ്രകാരം
2013-14,2014-15
വര്‍ഷങ്ങളിൽ
തെരഞ്ഞെടുത്ത
ഗുണഭോക്താക്കളുടെ ജില്ല
തിരിച്ചുള്ള ലിസ്റ്റ്
മേല്വിലാസമുള്പ്പെടെ
നല്‍കുമോ?