റീ-സര്‍വ്വെ
നടപടി
2782.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014
-ലെ
നയപ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
റീ-സര്‍വ്വെ നടപടി
പുനരാരംഭിക്കാന്‍
വേണ്ടി സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(ബി)
റീ-സര്‍വ്വെ
പൂര്‍ത്തീകരിക്കാത്ത
വില്ലേജുകളില്‍
റീ-സര്‍വ്വെ
പൂര്‍ത്തീകരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
ഭൂരേഖകള്‍
വിവരസാങ്കേതിക വിദ്യ
ഉപയോഗിച്ച്
പരിഷ്ക്കരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
നിലം
എന്ന് രേഖപ്പെടുത്തിയ
സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കാന്‍
നടപടികള്‍
2783.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
രേഖകളില്‍ 'നിലം 'എന്ന്
രേഖപ്പെടുത്തിയിട്ടുള്ളതും
എന്നാല്‍ നിലവില്‍ നിലം
അല്ലാത്തതും അടുത്ത
സ്ഥലങ്ങളില്‍
കെട്ടിടങ്ങള്‍
സ്ഥിതിചെയ്യുന്നതുമായ
സ്ഥലത്ത് താമസ്സത്തിനോ
മറ്റ് ആവശ്യത്തിനോ
കെട്ടിടം
നിര്‍മ്മിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കണമെന്ന്
വ്യക്തമാക്കാമോ;
(ബി)
'നിലം
'എന്ന് രേഖപ്പെടുത്തിയ
സ്ഥലത്ത് വീട്
നിര്‍മ്മിക്കുന്നതിന്
എത്ര സെന്റ് വരെയുള്ള
വസ്തുവിനാണ് ഇളവ്
അനുവദിച്ചിട്ടുള്ളത്;
ഇതു സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ഭൂമി കൈയ്യേറ്റവും വ്യാജ ഭൂമി
ഇടപാടുകളും
2784.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
സാജു പോള്‍
,,
പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയം,
ഇടുക്കി ജില്ലകളില്‍
വ്യാപകമായ തോതില്‍
സര്‍ക്കാര്‍ ഭൂമി
കൈയ്യേറ്റം നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റവന്യൂ
,രജിസ്ട്രേഷന്
ഉദ്യോഗസ്ഥരുടെ അറിവോടെ
വ്യാജ ഭൂമി ഇടപാടുകള്‍
ധാരാളം നടക്കുന്ന
കാര്യം അറിയാമോ;
(സി)
വാഗമണ്‍
പ്രദേശങ്ങളില്‍
സര്‍ക്കാര്‍ ഭൂമി
ഫ്ലോട്ടിംഗ്
പട്ടയരീതിയില്
കൈയ്യേറിയതിനെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്നറിയിക്കാമോ;
(ഡി)
ഇത്തരം
കൈയ്യേറ്റങ്ങള്‍
തടയുകയും അതിന്
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുകയും
ചെയ്യുമോ?
വസ്തു
പോക്കുവരവ്
2785.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രജിസ്റ്റര്‍
ചെയ്ത വസ്തു പോക്കുവരവ്
ചെയ്യുന്നതിന് ഒരു മാസ
കാലാവധി വേണമെന്ന
നിര്‍ദ്ദേശം റദ്ദാക്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
രജിസ്റ്റര്‍
ചെയ്ത വസ്തു
രജിസ്റ്റര്‍ ചെയ്ത
ദിവസം തന്നെ പോക്കുവരവ്
ചെയ്തു നല്‍കുന്നതിന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(സി)
പോക്കുവരവ്
ചെയ്തു നല്‍കുന്നതിന്
റവന്യു അധികൃതര്‍ക്ക്
മതിയായ പരിശോധന
നടത്തുന്നതിന്
പുതുക്കിയ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
കഴിയുമോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
പുതുക്കിയ
ഉത്തരവ് പ്രകാരം
പോക്കുവരവ് സംബന്ധിച്ച
പരാതികളും ആക്ഷേപങ്ങളും
ഏത് രീതിയില്‍
പരിഹരിയ്ക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്?
റോസിലി
പൗലോസ് നല്കിയ അപേക്ഷ
T 2786.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
കറുകുറ്റി വില്ലേജില്‍
പള്ളിപ്പാട് വീട്ടില്‍
റോസിലി പൗലോസ് ടിയാളുടെ
ഭര്‍ത്താവ് അപകടത്തില്‍
മരിച്ചതോടനുബന്ധിച്ച്
ദുരിതാശ്വാസനിധിയില്‍
നിന്ന് തുക അനുവദിച്ച്
കിട്ടുന്നതിനായി
6.5.2013 ല്‍
സമര്‍പ്പിച്ച നിവേദനം
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ നിന്നും
3538/VIP/CM/2013
നമ്പര്‍ കത്ത് പ്രകാരം
റവന്യൂ വകുപ്പിന്
നല്‍കിയിട്ടും തുക
ലഭ്യമാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
അരൂര്‍
മണ്ഡലത്തിലെ
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ പദ്ധതി
2787.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി അരൂര്‍
മണ്ഡലത്തില്‍
എന്തൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്കിയിട്ടുളളതെന്നു
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ അവസ്ഥ
എന്താണ്; ഭരണാനുമതി
നല്കിയ
പ്രവൃത്തികളില്‍
ഏതൊക്കെ
പ്രവൃത്തികളാണ്
നടക്കാതെ പോയത്; ഇത്
നടപ്പാകാതിരിക്കാന്‍
ഉണ്ടായ കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാകാതിരിക്കുന്നതിന്
ജീവനക്കാരുടെ
ഭാഗത്തുനിന്നും വീഴ്ച
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇവര്‍ക്കെതിരെ
ശിക്ഷണനടപടികള്‍
സ്വീകരിക്കുമോ?
പത്തനംതിട്ട ജില്ലയില്‍
പട്ടയം ലഭിക്കാനുള്ള
കൈവശകൃഷിക്കാർ
2788.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട ജില്ലയില്‍
1-1-1977 -ന് മുമ്പുള്ള
കൈവശകൃഷിക്കാരിൽ എത്ര
പേര്‍ക്കാണ് ഇനിയും
പട്ടയം ലഭിക്കാനുള്ളത്
; ഇവരുടെ എത്ര
ഭൂമിയ്ക്കാണ് പട്ടയം
നല്‍കേണ്ടതെന്ന കണക്ക്
വില്ലേജ് തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
ഈ
ഓരോ സ്ഥലങ്ങളിലേയും
പട്ടയം നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
ഇനംതിരിച്ച്
വിശദമാക്കാമോ ; ഇതില്‍
ഏതൊക്കെ പ്രദേശങ്ങളിലെ
കൈവശകൃഷിക്കാര്ക്കാണ്
ഉടന്‍ പട്ടയം ലഭിക്കുക;
ഇവര്‍ക്ക് ഉപാധിരഹിത
പട്ടയമാണോ
ഉപാധികളോടെയുള്ള
പട്ടയമാണോ ലഭിക്കുക ;
എന്തൊക്കെ ഉപാധികളാകും
പട്ടയത്തില്‍ ഉണ്ടാവുക
എന്ന് വ്യക്തമാക്കാമോ ?
(സി)
പമ്പാവാലി
പോലെയുള്ള
പ്രദേശങ്ങളില്‍ നല്കിയ
പട്ടയങ്ങളില്‍
ഉപാധിയുള്ളതുമൂലം
കര്‍ഷകര്‍ക്ക് വസ്തു
പണയത്തിന്മേല്
വായ്പകള്‍ നല്കാന്
ബാങ്കുകള്‍
തയ്യാറാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
തുടര്‍ന്ന്
നല്കുന്ന പട്ടയങ്ങള്‍
ഉപാധിരഹിത
പട്ടയങ്ങളാക്കി
നല്‍കുമോ ; ഇതിനായി
എന്ത് നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
മുഖ്യമന്ത്രി ദുരിതാശ്വാസ
പദ്ധതി - തുക
കൈപ്പറ്റാത്തവർ
2789.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
മണ്ഡലത്തിലെ വിവിധ
വില്ലേജുകളിൽ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
പദ്ധതിയില്‍ നിന്നും
തുക അനുവദിക്കുകയും
എന്നാല്‍
കൈപ്പറ്റാത്തതുമായ
കേസുകള്‍ നിലവിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ആള്‍ക്കാരുടെ
പേരും മേല്‍വിലാസവും
ലഭ്യമാക്കുമോ;
(സി)
ഇവര്‍ക്ക്
തുക വിതരണം നടത്തുവാന്‍
എത്രയും പെട്ടെന്ന്
നടപടി സ്വീകരിക്കുമോ?
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലുണ്ടായ
കൃഷി നാശം
2790.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
24.04.2014-ല്‍
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലുണ്ടായ
കൊടുങ്കാറ്റിലും
പേമാരിയിലും കൃഷി നാശം
സംഭവിച്ച
കര്‍ഷകര്‍ക്കുള്ള
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
നഷ്ടപരിഹാരത്തിന്റെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കിൽ എത്ര
പേര്‍ക്കാണ്
നഷ്ടപരിഹാരം
നല്‍കാനുള്ളത്
എന്നറിയിക്കാമോ; എത്ര
രൂപയുടെ നഷ്ടം ഉണ്ടായി
എന്നറിയിക്കാമോ?
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതി രണ്ടാം
ഘട്ടം
2791.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതിയുടെ
രണ്ടാം ഘട്ടത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇതു മുഖേന
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഒന്നാം
ഘട്ടത്തില്‍ നിന്നും
വ്യത്യസ്തമായി
എന്തെല്ലാം
സവിശേഷതകളാണ് പദ്ധതി
നടത്തിപ്പില്‍ രണ്ടാം
ഘട്ടത്തില്‍
വരുത്തിയിട്ടുള്ളത്;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ഭൂമി
കേരളം പദ്ധതി
2792.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂമി
കേരളം പദ്ധതിയില്‍
എത്രപേരാണ് ഭൂമിക്കായി
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുളളത്;
(ബി)
ഇതില്‍
എത്രപേര്‍ക്കാണ് ഇതുവരെ
ഭൂമി പതിച്ചു
നല്‍കിയിട്ടുളളത് എന്ന്
അറിയിക്കാമോ;
(സി)
പതിച്ചുനല്‍കിയ
ഭൂമി എല്ലാവരും
ഏറ്റെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇനി
എത്രപേര്‍ക്കു കൂടി
ഭൂമി അനുവദിച്ചു
നല്കുവാനുണ്ടെന്നു
അറിയിക്കാമോ?
വടകര
സിവില്‍ സ്റ്റേഷന്
2793.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വടകര
സിവില്‍ സ്റ്റേഷനിലെ
അസൗകര്യങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
സിവില്‍ സ്റ്റേഷനിലെ
കെട്ടിടങ്ങള്‍
പുതുക്കിപണിയാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
നേമം
നിയോജകമണ്ഡലത്തിലെ
മണക്കാട് വില്ലേജിലെ
പട്ടയം നല്കല്
2794.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
മണക്കാട് വില്ലേജിലെ
വരവിള, ചൂരല്തോപ്പ്,
മുട്ടാറ്റുവരമ്പ്
എന്നിവിടങ്ങളിലെ 123
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളുടെ
നാളിതുവരെയുളള പുരോഗതി
എന്താണെന്നും, പ്രസ്തുത
കുടുംബങ്ങള്‍ക്ക്
എന്നത്തേയ്ക്ക് പട്ടയം
നല്‍കുമെന്നും
വ്യക്തമാക്കുമോ ?
പട്ടയ
വിതരണം
2795.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
ജൂണ്‍ മുതല്‍ 2015
ഫെബ്രുവരി വരെ ചടയമംഗലം
മണ്ഡലത്തില്‍ വിവിധ
ഗ്രാമപഞ്ചായത്തുകളിലായി
എത്ര പട്ടയങ്ങള്‍
വിതരണം
ചെയ്യപ്പെട്ടിട്ടുണ്ട്
എന്നും, പട്ടയം
ലഭിക്കുന്നതിനായി എത്ര
അപേക്ഷകള്‍
തീര്പ്പുകല്പിക്കാനുണ്ട്
എന്നും വ്യക്തമാക്കാമോ
?
പട്ടയം
ലഭിക്കാനുള്ള അലിമൂക്ക്
ചൂരക്കുഴി പ്രദേശത്തെ
കുടുംബങ്ങള്‍
2796.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തിലെ
അലിമൂക്ക് ചൂരക്കുഴി
പ്രദേശത്തെ എത്ര
കുടുംബങ്ങള്‍ക്കാണ്
പട്ടയം നല്‍കാനുള്ളത്;
ഇവര്‍ എന്നുമുതലാണ്
ഇവിടെ
താമസിച്ചുവരുന്നത്;
പട്ടയം
നല്‍കുന്നതിനുള്ള
തടസ്സം എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
താമസിച്ചുവന്നിരുന്നവരുടെ
വസ്തുവിന് വില്ലേജ്
ഓഫീസര്‍ നേരത്തേ കരം
സ്വീകരിച്ചിരുന്നോ;
എന്നുവരെയാണ്
ഇത്തരത്തില്‍ കരം
സ്വീകരിച്ചത്; പിന്നീട്
കരം
സ്വീകരിക്കാതിരിക്കാനുണ്ടായ
കാരണം എന്താണ്; കരം
സ്വീകരിക്കാതിരിക്കാന്‍
ഉത്തരവ് നല്‍കിയത് ആര്;
ഇതിന് ഇടയാക്കിയ
സാഹചര്യം എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
കരമടച്ച
രസീത് ഇല്ലാത്തതുമൂലം
ഇവിടുത്തെ
താമസക്കാര്‍ക്ക്
ബാങ്കുകളില്‍ വസ്തു
പണയം വയ്ക്കാന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ചൂരക്കുഴി
നിവാസികളും എം. എല്‍.
എ. യും ഇവിടുത്തെ
വസ്തുവില്‍ പട്ടയം
നല്‍കണം എന്ന് നിരവധി
പ്രാവശ്യം
ആവശ്യപ്പെട്ടിട്ടും
പട്ടയം നല്‍കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
സംയുക്ത
പരിശോധന നടത്തിയിട്ടും
പട്ടയം നല്കാന്
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
ഇവര്‍ക്ക് പട്ടയം
നല്‍കുന്നതിന് ഇനിയും
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
ഇത് പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് ഇവര്‍ക്ക്
പട്ടയം നല്കാന്
കഴിയും എന്ന്
വ്യക്തമാക്കാമോ?
ചീമേനി
ബസ്സ്റ്റാന്റ്
നിര്‍മ്മാണം
2797.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കയ്യൂര്‍
ചീമേനി ബസ്
സ്റ്റാന്റ്
നിര്‍മ്മിക്കുന്നതിന്
ഭൂമി സൗജന്യ നിരക്കില്‍
ലഭിക്കുന്നതിന്
തടസ്സമെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ഷങ്ങളായി
ഇതു സംബന്ധിച്ച ഫയല്‍
ചുവപ്പുനാടയില്‍പ്പെട്ട്
കിടക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെടുത്തിയിട്ടും
ഫയല്‍ തീര്‍പ്പ്
കല്പ്പിക്കാന്
കഴിയാതെ വരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
റവന്യൂ
വകുപ്പ് ഉദ്യോഗസ്ഥരുടെ
അനുമതി
2798.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
രേഖകളില്‍
പതിറ്റാണ്ടുകളായി
പുരയിടമായി
കിടക്കുന്നതും കൃഷി
ചെയ്തിട്ടില്ലാത്തതുമായ
ഭൂമികളില്‍ തറനിരപ്പ്
ഉയര്‍ത്തേണ്ടി വരുന്ന
സാഹചര്യങ്ങളില്‍ റവന്യൂ
വകുപ്പ് ഉദ്യോഗസ്ഥരുടെ
പ്രത്യേക അനുമതി
വേണമെന്ന്
നിര്‍ദ്ദേശമുണ്ടോ;
എങ്കില്‍ പ്രസ്തുത
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വ്യക്തമായ
അറിവില്ലാതെയും വ്യക്തി
വെെരാഗ്യത്തിന്റെ
പേരിലും നിലം
നികത്തുന്നു എന്ന പരാതി
ഉന്നയിച്ച് റവന്യൂ
ഉദ്യോഗസ്ഥരെ കൊണ്ട്
സ്റ്റോപ് മെമ്മോ
നല്കുന്ന കേസുകളില്‍
റവന്യൂ രേഖകള്‍
പരിശോധിച്ചും
സ്ഥലപരിശോധന നടത്തിയും
നിജസ്ഥിതി
ബോധ്യപെടുന്നതിനും
പരാതി തെറ്റാണെന്നു
ബോധ്യപെട്ടാല്‍
കക്ഷിക്കുണ്ടാകാവുന്ന
കൂടുതല്‍
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുവാനും എത്രയും
പെട്ടെന്ന് പ്രശ്നം
പരിഹരിക്കുന്നതിനും
റവന്യൂ
ഉദ്യോഗസ്ഥര്‍ക്ക്
പ്രത്യേക നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കുമോ?
റവന്യു
വകുപ്പിന്റെ
ആധുനികവത്കരണം.
2799.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യു
വകുപ്പിന്റെ
ആധുനികവത്കരണത്തിന്
എന്തെല്ലാം പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
പോക്കുവരവ്
പ്രവൃത്തികള്‍
വേഗത്തിലാക്കുന്നതിന്
വില്ലേജോഫീസുകളെ സബ്
രജിസ്ട്രാര്‍
ഓഫീസുകളുമായി
ബന്ധപ്പെടുത്തി
കൊണ്ടുള്ള റവന്യു
ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍
സിസ്റ്റം എല്ലാ
വില്ലേജുകളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്
നടപ്പിലാക്കുന്നതിനു
എന്താണ് തടസ്സമെന്ന്
അറിയിക്കുമോ;
(ഡി)
പോക്കുവരവ്
പ്രവൃത്തിയിലെ
നടപടിക്രമങ്ങള്‍
വേഗത്തിലാക്കുന്നതിന് ഈ
സമ്പ്രദായം സംസ്ഥാനത്തെ
എല്ലാ വില്ലേജുകളിലും
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൈനകരി
മുണ്ടയ്ക്കല്‍ പാലം
നിര്‍മ്മാണത്തിന് സ്ഥലം
അക്വയര്‍ ചെയ്യുന്നത്
2800.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൈനകരി
മുണ്ടയ്ക്കല്‍ പാലം
നിര്‍മ്മാണത്തിന് സ്ഥലം
ഏറ്റെടുക്കുന്നതിനായി
ഹൈലെവല്‍ കമ്മിറ്റിയുടെ
അംഗീകാരത്തിന്
സമര്‍പ്പിച്ചിരിക്കുന്ന
ഫയലില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
സമയബന്ധിതമായി
പാലം
നിര്‍മ്മിക്കുന്നതിന്
സ്ഥലം അക്വയര്‍
ചെയ്യുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
പട്ടയം
ലഭിക്കുവാനുള്ള
അപേക്ഷകള്‍
2801.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വരന്തരപ്പിള്ളി,
മറ്റത്തൂര്‍
പഞ്ചായത്തുകളിലെ
ചൊക്കന, എച്ചിപ്പാറ
നായാട്ട്ക്കുണ്ട്
പ്രദേശവാസികളുടെ പട്ടയം
ലഭിക്കുവാനുള്ള
അപേക്ഷകളിന്മേൽ
നടപടികളൊന്നും
സ്വീകരിച്ചിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പട്ടയം നല്‍കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുവാന്‍
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നൽകുമോ;
(സി)
പട്ടയവിതരണം
നടത്തുവാന്‍ എന്ന്
സാധിക്കും എന്ന്
വ്യക്തമാക്കാമോ?
ലാന്റ്
യൂട്ടിലെെസേഷന് ഓര്‍ഡര്‍
2802.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1967-ലെ
ലാന്റ് യൂട്ടിലെെസേഷന്
ഉത്തരവ് ഇപ്പോഴും
പ്രാബല്യത്തിലുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവ്
പ്രകാരം 2014-ല്‍ ഓരോ
ജില്ലാ കളക്ടര്‍മാരും
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
മൊബൈല്‍ ഫോണിലൂടെ
2803.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ടി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
മൊബൈല്‍ ഫോണിലൂടെ
അപേക്ഷിക്കുവാനും
ലഭിക്കുവാനുമുള്ള
നടപടികള്‍ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ:പരിപാടിയുടെഉദ്ദേശ്യലക്ഷ്യങ്ങൾഎന്തെല്ലാം;
(ബി)
ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
ഈ സംവിധാനം വഴി
ലഭിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഈ സംവിധാനവുമായി
സാങ്കേതികമായി
സഹകരിക്കുന്നത് ;
വിശദമാക്കാമോ?
അനധികൃത
വയല്‍ നികത്തൽ
2804.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
ഉദ്യോഗസ്ഥരുടെ
സഹായത്തോടെ അനധികൃത
വയല്‍ നികത്തൽ
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാരിന്റെ
കാലത്ത് ഇതുസംബന്ധിച്ച്
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
അവയിന്മേല് സ്വീകരിച്ച
നടപടികളും
വിശദമാക്കാമോ?
പ്രകൃതി
ദുരന്ത നിവാരണ
ഉപകരണങ്ങള്‍
2805.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തങ്ങള്‍
മുന്‍കൂട്ടി അറിയാന്‍
ദുരന്തനിവാരണവകുപ്പ്
റവന്യൂ ഓഫീസുകളില്‍
തന്ത്രപ്രധാന
ഉപകരണങ്ങള്‍
സ്ഥാപിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്നാണ്
സ്ഥാപിച്ചതെന്നും .
ഏതെല്ലാം ഓഫീസുകളിലാണ്
സ്ഥാപിച്ചതെന്നും.ഏതെല്ലാം
ഉപകരണങ്ങളാണ്
സ്ഥാപിച്ചതെന്നും
വിശദമാക്കുമോ ;
(ബി)
ഈ
ഉപകരണങ്ങള്‍
കാണാനില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങല്‍
ലഭ്യമാക്കുമോ ;
(സി)
ഉപകരണങ്ങള്‍
കാണാതായത് സംബന്ധിച്ച്
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
കണ്ടെത്തല്‍
എന്തായിരുന്നു
(ഡി)
ഈ
ഉപകരണങ്ങള്‍ കാണാതായത്
സംബന്ധിച്ച്
ഉണ്ടാകാവുന്ന സുരക്ഷാ
പ്രശ്നങ്ങള്‍
ചൂണ്ടിക്കാട്ടി പോലീസ്
ടെലികമ്മ്യൂണിക്കേഷന്‍
ടെക്നിക്കല്‍ ടീം
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
അതിന്മേല് എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
ഇടുക്കി
ജില്ലയില്‍ കുത്തകപാട്ട
ഭൂമിക്ക് പട്ടയം
2806.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ വിവിധ
താലൂക്കുകളില്പ്പെടുന്ന
കുത്തകപാട്ട ഭൂമിയില്‍
1/1/1977 നു മുന്‍പു
മുതല്‍ കൃഷി ചെയ്തുു
വരുന്ന കര്‍ഷകരുടെ
ഭൂമിക്ക് പട്ടയം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പട്ടയം
ലഭിക്കുന്നതിനായി ഇവര്‍
നല്കിയ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ;
(സി)
നിലവിലെ
വ്യവസ്ഥകള്‍ പ്രകാരം
കുത്തകപാട്ട ഭൂമിക്ക്
പട്ടയം നല്‍കുന്നതിന്
തടസ്സം ഉണ്ടോ;എങ്കിൽ
വിശദീകരണം നല്‍കാമോ;
(ഡി)
കുത്തകപാട്ട
ഭൂമിയില്‍ 1/1/1997 നു
മുന്‍പ് കൃഷി
നടത്തിവരുന്ന ചെറുകിട
കര്‍ഷകര്‍ക്ക് പട്ടയം
നല്‍കുന്നതിന് നിലവിലെ
വ്യവസ്ഥകളില്‍ ഇളവ്
വരുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ?
ആറന്മുള
വിമാനത്താവള നിര്‍മ്മാണം
2807.
ശ്രീ.ഇ.പി.ജയരാജന്
,,
രാജു എബ്രഹാം
,,
പി.കെ.ഗുരുദാസന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവള
നിര്‍മ്മാണത്തിനായി
സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമിയും
മിച്ചഭൂമിയും
ഉള്‍പ്പെട്ട പ്രദേശം
കെ.ജി.എസ്. ഗ്രൂപ്പിന്
കെെമാറുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
മന്ത്രിമാരും ഉയര്‍ന്ന
ഉദ്യോഗസ്ഥരും അടങ്ങുന്ന
സമിതി യോഗം ചേര്‍ന്ന്
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വിമാനത്താവള
നിര്‍മ്മാണത്തിനായി
കമ്പനി അനധിക്യതമായി
മണ്ണിട്ട് നികത്തിയ
തണ്ണീര്‍ത്തടങ്ങളും
തോടുകളും
ചാലുകളുമെല്ലാം
പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന
ഹെെക്കോടതി വിധി വന്നത്
എന്നാണ് ;
(ഡി)
പ്രസ്തുത
ഹെെക്കോടതി വിധി
നടപ്പാക്കിയിട്ടില്ലെങ്കില്
കാരണം വ്യക്തമാക്കാമോ;
(ഇ)
ജലസ്രോതസ്സുകളും
നീര്‍ച്ചാലുകളും എല്ലാം
അടങ്ങുന്ന സ്ഥലം
മണ്ണിട്ടു നികത്തിയത്
വഴിയുണ്ടായിട്ടുള്ള
പരിസ്ഥിതികാഘാതം
തിരിച്ചറിഞ്ഞ്, കോടതി
വിധി
നടപ്പാക്കുന്നതിനും
സര്‍ക്കാര്‍ ഭൂമി
സംരക്ഷിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആദിവാസി
കുടുംബങ്ങള്‍ക്ക് പട്ടയം
2808.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ 1986 മുതല്‍
2014 വരെ എത്ര ആദിവാസി
കുടുംബങ്ങള്‍ക്ക്
വനഭൂമിയില്‍നിന്നും
എത്രവീതം ഭൂമി ഓരോ
വര്‍ഷവും പട്ടയം
നല്‍കിയെന്ന്
വിശദീകരിക്കാമോ ;
(ബി)
ഈ
കാലയളവില്‍ 33
ഊരുകളില്‍ പട്ടയം
നല്‍കിയത് ഏതെല്ലാം
വര്‍ഷങ്ങളിലാണെന്ന്
വ്യക്തമാക്കാമോ ?
കീരേരിമല
സംരക്ഷണ ഭിത്തി കെട്ടി
സംരക്ഷിക്കല്‍
2809.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കീരേരിമല
സംരക്ഷണ ഭിത്തി കെട്ടി
സംരക്ഷിക്കുന്നതിന്
ഡിസാസ്റ്റര്‍
മാനേജ്മെന്റില്‍
നിന്നും എത്ര രൂപ
അനുവദിച്ചു ;
(ബി)
ഇതിന്റെ
പണി ഏത് അവസ്ഥയിലാണ് ;
(സി)
ഏത്
ഏജന്‍സിയെയാണ് പണി
ഏല്‍പ്പിച്ചിരിക്കുന്നത്,വ്യക്തമാക്കാമോ
?
ഭൂമിയുടെ
ന്യായവില
2810.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമിയുടെ ന്യായവില
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ ;
(ബി)
നിശ്ചയിക്കപ്പെട്ട
ന്യായവില
അപര്യാപ്തമാണെന്ന്
തോന്നുന്നെങ്കില്‍
അപ്പില്‍ നല്കാന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവില്‍ ഉള്ളത് ;
(സി)
അപ്പീല്‍
നല്‍കുന്നതിനുള്ള
സമയപരിധി
വര്ദ്ധിപ്പിക്കുവാനുദ്ദേശിക്കുന്നുണ്ടോ
;
(ഡി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട് ?
മലപ്പുറം
ജില്ലയിലെ ഭൂമിയുടെ
പോക്ക് വരവ്
2811.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഭൂമിയുടെ
പോക്കുവരവ്
ചെയ്യുന്നതുമായി
ബന്ധപ്പെട്ട് തീരുമാനം
ആകാത്ത എത്ര
അപേക്ഷകളുണ്ടെന്നുള്ള
വിവരം താലൂക്ക്
അടിസ്ഥാനത്തിൽ
ലഭ്യമാക്കുമോ ;
(ബി)
ഇത്
സംബന്ധിച്ചുണ്ടായിട്ടുള്ള
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ ;
(സി)
പോക്ക്
വരവ് നടപടികള്‍
വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ഡി)
ഫയലുകള്‍
കെട്ടികിടക്കുന്ന
താലൂക്കുകളില്‍ ഓണ്‍ലൈൻ
സംവിധാനം
ഏർപ്പെടുത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ ?
ചടയമംഗലം
മണ്ഡലത്തില്‍ ദുരിതാശ്വാസ
സാമ്പത്തിക ആനുകൂല്യം
2812.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
ജൂണ്‍ മുതല്‍ 2015
ഫെബ്രുവരി വരെ ചടയമംഗലം
മണ്ഡലത്തിലെ വിവിധ
ഗ്രാമപഞ്ചായത്തിലെ
ജനങ്ങള്‍ക്കായി റവന്യൂ
വകുപ്പ് വഴി വിതരണം
ചെയ്തിട്ടുള്ള
ദുരിതാശ്വാസ സാമ്പത്തിക
ആനുകൂല്യങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
മൂന്നാര്‍
ഭൂമി കയ്യേറ്റം
2813.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാര്‍
ഭൂമി കയ്യേറ്റവുമായി
ബന്ധപ്പെട്ട
വിഷയത്തിലുണ്ടായ
ഹൈക്കോടതി വിധിക്കെതിരെ
അപ്പീൽ ആണോ റിവ്യു
ഹര്‍ജിയാണോ നല്‍കേണ്ടത്
എന്ന് തീരുമാനിക്കാന്‍
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
കൊച്ചിയില്‍ ചേര്‍ന്ന
ഉന്നതതലയോഗത്തിലെ
തീരുമാനങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശം നല്‍കാമോ;
(ബി)
യോഗത്തില്‍
പങ്കെടുത്തവര്‍
ആരൊക്കെ; യോഗം
ഹൈക്കോടതി വിധി
പൂർണ്ണമായും
പരിശോധിക്കുകയുണ്ടായോ;
വിശദാംശം നല്‍കാമോ;
(സി)
ഹൈക്കോടതി
വിധി റവന്യു വകുപ്പിന്
ലഭിച്ചത് എന്നാണ്;
വിധിയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
വിധിയുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ചിട്ടുളള
നടപടികൾ എന്തൊക്കെയാണ്;
വിശദാംശം നല്‍കാമോ?
ചെല്ലഞ്ചി
പാലം നിര്‍മ്മാണത്തിന്റെ
ലാന്റ് അക്വിസിഷന്‍
2814.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെല്ലഞ്ചി
പാലത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പട്ട ലാന്റ്
അക്വിസിഷന്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
നഷ്ടപരിഹാരത്തുക
എന്നത്തേക്ക് വിതരണം
ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടി
താലൂക്കിലെ
പുറമ്പോക്കുകളില്‍
താമസിച്ചുവരുന്നവര്‍ക്ക്
പട്ടയം
2815.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്കിലെ വിവിധ
വില്ലേജുകളിലുള്ള
പുറമ്പോക്ക് വഴി/റോഡ്,
പി,ഡബ്ളി.യു. റോഡ്,
കോട്ട, തോട്/കനാല്‍,
തരിശ്, കന്നുകാലി
മേച്ചില്‍ സ്ഥലം,
വില്ലേജ് റിസര്‍വ്,
ട്രാംവേ, കുളം, പാറ
തുടങ്ങിയ
പുറമ്പോക്കുകളില്‍
കാലങ്ങളായി
താമസിച്ചുവരുന്നവര്‍ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
കന്നുകാലി
മേച്ചില്‍ സ്ഥലം പതിവ്
ലിസ്റ്റില്‍
ഉള്‍പ്പെടുത്തി ഉത്തരവ്
നല്കാത്തതിനാല്
അപേക്ഷകളില്‍ നടപടി
സ്വീകരിക്കാന്‍
കഴിയുന്നില്ലെന്ന
പ്രശ്നം
പരിഹരിക്കുന്നതിനായി
ആയത് പതിവ് ലിസ്റ്റില്‍
ഉള്‍പ്പെടുത്തി
ഉത്തരവിറക്കുന്നതിനും
വനഭൂമിയുടെ സമീപമുള്ള
വില്ലേജുകളെ അടിസ്ഥാന
ഭൂനികുതി
രജിസ്റ്ററിന്റെ എ
രജിസ്റ്ററില്‍ വനഭൂമി
എന്നും ബി
രജിസ്റ്ററില്‍
പുറമ്പോക്ക് എന്നും
രേഖപ്പെടുത്തിയിട്ടുള്ള
കേസ്സുകളില്‍ കൃത്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
വൈപ്പിന്‍
മണ്ഡലത്തില്‍ പ്രകൃതി
ക്ഷോഭ പുനരുദ്ധാരണ ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍
2816.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ക്ഷോഭം,കാലവര്‍ഷക്കെടുതി
എന്നിവ മൂലം നശിച്ച
റോഡുകളുടെ
പുനരുദ്ധാരണത്തിനുള്ള
ഫണ്ട് ഉപയോഗിച്ച്
വൈപ്പിന്‍ മണ്ഡലത്തില്‍
2011-2014 കാലയളവില്‍
ഏതെല്ലാം
പഞ്ചായത്തുകളിലായി എത്ര
പ്രവൃത്തികള്‍
നടപ്പാക്കുന്നതിനാണ്
ഭരണാനുമതി
നല്‍കിയതെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
കാലയളവില്‍ എറണാകുളം
ജില്ലയിൽ വിവിധ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കിയ
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടും
പൂര്‍ത്തിയാക്കാത്ത
പ്രവൃത്തികള്‍
ഉണ്ടെങ്കില്‍
എന്തുകൊണ്ടെന്നും
ഏതെല്ലാം
പ്രവൃത്തികളെന്നും
വ്യക്തമാക്കാമോ;
(ഡി)
സമയബന്ധിതമായി
പ്രവൃത്തി
പൂര്‍ത്തിയാക്കാത്ത
പക്ഷം ബന്ധപ്പെട്ട
എം.എല്‍.എ മാരെ
ഇക്കാര്യം
അറിയിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
ഭാരതപ്പുഴ
സംരക്ഷണത്തിന് നദീതട
സംരക്ഷണ അതോറിറ്റി
2817.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴയുടെ
സംരക്ഷണത്തിനും
പുനരുദ്ധാരണത്തിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദമായി
പ്രതിപാദിക്കാമോ;
(ബി)
ഭാരതപ്പുഴയ്ക്ക്
ഒരു നദീതട സംരക്ഷണ
അതോറിറ്റി
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഭാരതപ്പുഴ
സംരക്ഷിക്കുന്നതിനായി
ഒരു നദീതട സംരക്ഷണ
അതോറിറ്റി
രൂപീകരിക്കേണ്ടതിന്റെ
ആവശ്യകത
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച് പഠനം
നടത്തുന്നതിനായി
വിദഗ്ദ്ധ സമിതിയെ
ചുമതലപ്പെടുത്തുമോ;
വിശദാംശം ലഭ്യമാക്കാമോ?
റവന്യൂദിനം
2818.
ശ്രീ.കെ.അച്ചുതന്
,,
ഹൈബി ഈഡന്
,,
ജോസഫ് വാഴയ്ക്കൻ
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂദിനം
പ്രഖ്യാപിച്ച്
ആഘോഷങ്ങള്‍
നടത്തിയിട്ടുണ്ടോ;എങ്കില്‍
ആഘോഷങ്ങള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
റവന്യൂ
വകുപ്പിന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ഇതോടനുബന്ധിച്ച്
ആവിഷ്കരിച്ചിട്ടുള്ളത്;
(സി)
എന്തെല്ലാം
തുടര്‍ നടപടികളാണ്
ഇതിന്മേല്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
കണ്ണൂരില്‍
നടന്ന റവന്യൂ അദാലത്ത്
2819.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
19-2-2015-ന്
കണ്ണൂരില്‍ നടന്ന
റവന്യൂ അദാലത്തിന്റെ
ഭാഗമായി ചികിത്സാ
ധനസഹായം അനുവദിച്ചവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
ദിവസം എത്ര രൂപയുടെ
ധനസഹായം വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ ?
ഹാരിസണ്‍സ്
മലയാളം പ്ലാന്റേഷന്‍സ്
അനധികൃതമായി കെെവശം
വയ്ക്കുന്ന ഭൂമി
T 2820.
ശ്രീ.പി.കെ.ബഷീര്‍
,,
സി.മോയിന്‍ കുട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹാരിസണ്‍സ്
മലയാളം പ്ലാന്റേഷന്‍സ്
അനധികൃതമായി ഭൂമി
കെെവശം വയ്ക്കുകയും,
മറിച്ചുവില്‍ക്കുകയും
ചെയ്തതുമായി
ബന്ധപ്പെട്ടുളള
കാര്യങ്ങള്‍
അന്വേഷിക്കുന്നതിന്
നിയോഗിച്ച സ്പെഷ്യല്‍
ഓഫീസര്‍ അന്വേഷണ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രധാന കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
വിദേശ
നാണയ വിനിമയ ചട്ടവും
ഇന്‍ഡ്യന്‍
ഇന്റിപ്പെന്റന്‍സ്
ആക്ടിലെ വ്യവസ്ഥകളും
ലംഘിക്കപ്പെട്ടതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
തുടര്‍നടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കമ്പനിയില്‍ സംസ്ഥാന,
കേന്ദ്ര
സര്‍ക്കാരുകളുടെ
കീഴില്‍
ഉന്നതസ്ഥാനങ്ങള്‍
വഹിച്ചിരുന്ന
ആരെങ്കിലും ഉദ്യോഗമോ
പങ്കാളിത്തമോ
വഹിക്കുന്നുണ്ടോ എന്ന്
അന്വേഷിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അന്വേഷിക്കുകയും വിവരം
വെളിപ്പെടുത്തുകയും
ചെയ്യുമോ?
തീരദേശത്തെ
ജനജീവിതം
2821.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടല്‍ക്ഷോഭം,
അപ്രതീക്ഷിതമായ
വേലിയേറ്റം എന്നിവ മൂലം
തൊഴിലും ദൈനംദിന
ജീവിതവും യാത്രാ
സൗകര്യങ്ങളും
തകരാറിലാകുന്ന
തീരദേശത്ത് ജനജീവിതം
സാധാരണ
നിലയിലാക്കുന്നതിന്
അടിയന്തിരമായി ഫണ്ട്
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഇത്തരം
സാഹചര്യങ്ങള്‍
നേരിടുന്നതിന്
സര്‍ക്കാര്‍ നിലവില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ?
കൊയിലാണ്ടി
താലൂക്കിലെ
കര്‍ഷകരിൽനിന്ന് ഭൂനികുതി
2822.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
താലൂക്കിലെ ഏതെല്ലാം
വില്ലേജുകളിലെ ഏതെല്ലാം
പ്രദേശങ്ങളിലെ
ഭൂമികളില്‍ നിന്നാണ്
നികുതി
സ്വീകരിക്കേണ്ടതില്ല
എന്ന നിര്‍ദ്ദേശം
നല്കിയിട്ടുള്ളത്എന്ന്
വ്യക്തമാക്കുമോ;
(ബി)
അതിനുള്ള
കാരണം വിശദമാക്കുമോ;
(സി)
ഭൂനികുതി
സ്വീകരിക്കാത്തതു മൂലം
കര്‍ഷകര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കാമോ;
കുന്ദമംഗലം
ആസ്ഥാനമായി പുതിയ
താലൂക്ക് രൂപീകരണം
2823.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കില്‍ നിലവില്‍
എത്ര
ജനസംഖ്യയുണ്ടെന്നും,
ഏതെല്ലാം വില്ലേജുകളാണ്
ഉള്ക്കൊളളുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
പതിനഞ്ച്
വില്ലേജുകളില്‍ കുറവുളള
എത്ര താലൂക്കുകള്‍
നിലവിലുണ്ടെന്നും അവ
ഓരോന്നിലും എത്ര വീതം
വില്ലേജുകളാണ്
ഉള്ക്കൊളളുന്നതെന്നും
വിശദമാക്കാമോ;
(സി)
പുതിയ
താലൂക്കുകളുടെ
രൂപീകരണശേഷവും
ജനസംഖ്യകൊണ്ടും
വിസ്തീര്‍ണ്ണം കൊണ്ടും
മുന്‍പന്തിയില്‍
നില്ക്കുന്ന
കോഴിക്കോട് താലൂക്ക്
വിഭജിച്ച് കുന്ദമംഗലം
ആസ്ഥാനമായി താലൂക്ക്
രൂപീകരിക്കുന്നത്
സംബന്ധിച്ച് കോഴിക്കോട്
ജില്ലാ കളക്ടര്‍
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കല്‍പ്പറ്റ
പടിഞാറത്തറ കാപ്പിക്കളം
പ്രദേശത്തെ കെെവശ
ഭൂമിക്ക് പട്ടയം
2824.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
പടിഞാറത്തറ
വില്ലേജില്‍പ്പെട്ട
കാപ്പിക്കളം പ്രദേശത്തെ
34 കുടുംബങ്ങളുടെ കെെവശ
ഭൂമിക്ക് പട്ടയം
ലഭിക്കാത്തതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
റീ
സര്‍വ്വേയ്ക്ക് മുന്‍പ്
ഇൗ ഭൂമി ആരുടെ
കെെവശമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
റീ
സര്‍വ്വേയ്ക്ക് ശേഷം ഇൗ
ഭൂമി ഏത് ഗണത്തിലാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
റീ
സര്‍വ്വേ അപാകതകള്‍
പരിഹരിച്ച്
കെെവശക്കാര്‍ക്ക് ഭൂമി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ഭൂപരിഷ്കരണ
നിയമപ്രകാരം കൈവശം
വയ്ക്കാവുന്ന ഭൂമി
2825.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂപരിഷ്കരണ
നിയമപ്രകാരം ഒരു
കുടുംബത്തിന് കൈവശം
വയ്ക്കാവുന്ന ഭൂമിയുടെ
അളവ് എത്രയാണെന്ന്
അറിയിക്കാമോ;
പരിധിയില്‍ക്കവിഞ്ഞ
ഭൂമിയുണ്ടെങ്കില്‍
ചട്ടപ്രകാരം
സ്വീകരിക്കേണ്ട നടപടി
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
റവന്യൂ
വകുപ്പ് മന്ത്രിയുടെയും
കുടുംബത്തിന്റെയും
കൈവശം നിലവില്‍ ഓരോ
ജില്ലകളിലുംഎത്ര
ഭൂമിയുണ്ടെന്നു
വ്യക്തമാക്കാമോ;
(സി)
മന്ത്രിയുടെ
വെബ്സൈറ്റിലുള്ള
കണക്കനുസരിച്ച്
മന്ത്രിക്കും
കുടുംബത്തിനും കൈവശം
വയ്ക്കാവുന്ന ഭൂമി
പരിധിയില്‍
കൂടുതലായതിനാല്‍ അധികം
വരുന്ന ഭൂമി
പിടിച്ചെടുത്ത്
മിച്ചഭൂമിയായി
പ്രഖ്യാപിക്കുന്നതിന്
തയ്യാറാകുമോ;
കൊയിലാണ്ടി
മണ്ഡലത്തില്‍ ഫ്ലഡ്
ഫണ്ടില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുള്ള
പ്രവൃത്തികള്‍
2826.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ ഫ്ലഡ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി
നാളിതുവരെ ഭരണാനുമതി
നല്‍കിയിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാം; വര്‍ഷം
തിരിച്ച് വിശദമാക്കാമോ;
(ബി)
ഫ്ലഡ്
ഫണ്ട് വര്‍ക്കുകളുടെ
പുരോഗതി
വിലയിരുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
നിയമസഭാ സാമാജികര്‍
ജില്ലാ കളക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്കിയിരുന്നുവോ;
നിര്‍ദ്ദേശത്തെ
തുടര്‍ന്ന് ജില്ലാ
കളക്ടര്‍ ഫ്ലഡ് ഫണ്ട്
പ്രവൃത്തികളുടെ പുരോഗതി
വിലയിരുത്തുന്നതിന്
യോഗം വിളിച്ചിരുന്നുവോ;
എങ്കില്‍ പ്രസ്തുത
യോഗത്തില്‍
പങ്കെടുത്തവര്‍
ആരെല്ലാം; യോഗത്തിന്റെ
മിനുട്ട്സ്
ലഭ്യമാക്കാമോ;
(സി)
എം.എല്‍.എ.
നിര്‍ദ്ദേശിച്ചിട്ടും
യോഗം വിളിച്ച്
പ്രവൃത്തികള്‍
വിലയിരുത്തിയില്ലെങ്കില്‍
അതിനുള്ള കാരണം
വിശദമാക്കാമോ;
(ഡി)
കൊയിലാണ്ടി
മണ്ഡലത്തിലെ ഫ്ലഡ്
ഫണ്ട് വര്‍ക്കുകളുടെ
കാര്യത്തില്‍
സമയബന്ധിതമായി
നടപടികള്‍ മുന്നോട്ട്
പോവാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കൊയിലാണ്ടി
മണ്ഡലത്തില്‍
നഗരസഭയിലെയും ഓരോ
പഞ്ചായത്തിലും
ഭരണാനുമതി ലഭിച്ച ഫ്ലഡ്
ഫണ്ട് പ്രവൃത്തികളില്‍
ഇതുവരെയും
എസ്റ്റിമേറ്റ്
സമര്‍പ്പിക്കാത്ത
പ്രവൃത്തികള്‍
ഏതെല്ലാം; ഈ
പ്രവൃത്തികള്‍ക്ക്
എസ്റ്റിമേറ്റ്
തയ്യാറാക്കേണ്ടുന്ന
ഉദ്യോഗസ്ഥരുടെ പേര്
വിവരം വിശദമാക്കാമോ;
(എഫ്)
നടപ്പിലാവാത്ത
പ്രവൃത്തികളില്‍
ഭരണാനുമതി കാലയളവ്
കഴിഞ്ഞ് പോയിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാം; ഈ
പ്രവൃത്തികളുടെ
ഭരണാനുമതി പുതുക്കി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും
ഭൂമിയും വാടകയ്ക്ക്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2827.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാറിന്റെ
ഉടമസ്ഥതയിലുള്ള
കെട്ടിടങ്ങളും ഭൂമിയും
മറ്റും സ്വകാര്യ
സ്ഥാപനങ്ങള്‍ക്കും
സഹകരണ
സ്ഥാപനങ്ങള്‍ക്കും
വാടകയ്ക്ക്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
സര്‍ക്കാര്‍
ഭൂമി കയ്യേറിയുള്ള
പാറഖനനം
2828.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമി സ്വകാര്യ
വ്യക്തികള്‍ കയ്യേറി
പാറഖനനം
നടത്തുന്നതായിട്ടുള്ള
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ ജില്ലകളില്‍
നിന്നാണ് ഇത്തരം
പരാതികള്‍
ലഭിച്ചിട്ടുള്ളത് എന്ന്
അറിയിക്കാമോ ;
(സി)
ഏതൊക്കെ
സ്ഥലങ്ങളിൽനിന്നാണ്
ഇത്തരം വന്‍കിട പാറഖനനം
നടക്കുന്നതായി പരാതി
ഉയര്‍ന്നു
വന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
മലപ്പുറത്ത്
പുതിയ കുടുംബകോടതിക്ക്
ഭൂമി കെെമാറുന്നതിനുള്ള
നടപടികള്‍
2829.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറത്ത്
പുതിയ കടുംബ കോടതി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
25 സെന്റ് സ്ഥലം
അനുവദിക്കുന്നത്
സംബന്ധിച്ച
പ്രൊപ്പോസലുകള്‍
ന്യൂനതകള്‍ പരിഹരിച്ച്
ലാന്റ് റവന്യൂ
കമ്മീഷണര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
ഭൂമി
കെെമാറ്റത്തിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ന്യൂനതകള്‍
പരിഹരിച്ച്
കുടുംബകോടതിക്ക് ഭൂമി
കെെമാറുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോയെന്ന്
വ്യക്തമാക്കാമോ?
സ്മാര്‍ട്ട്
വില്ലേജ് പദ്ധതി
2830.
ശ്രീ.ബെന്നി
ബെഹനാന്
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്മാര്‍ട്ട്
വില്ലേജ് ആരംഭിക്കുന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ പ്രകൃതി
ക്ഷോഭ നഷ്ടപരിഹാരം
2831.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ കനത്ത
മഴയിലും കാറ്റിലും
വ്യാപകമായി കൃഷിനാശവും
വീടുകള്‍ക്ക്
നാശനഷ്ടവും
വന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആരുടെയെല്ലാം
വീടുകളാണ്
തകര്‍ന്നിട്ടുള്ളതെന്നും
എത്രത്തോളം കൃഷിനാശവും
നാശനഷ്ടവും
സംഭവിച്ചിട്ടുണ്ട്
എന്നും വ്യക്തമാക്കാമോ;
(സി)
നാശനഷ്ടം
സംഭവിച്ചവര്‍ക്ക്
അടിയന്തര സഹായം,
നഷ്ടപരിഹാരം , സൗജന്യ
റേഷന്‍ എന്നിവ
അനുവദിക്കുന്നതിനു
നടപടി സ്വീകരിക്കുമോ?
വെളളപ്പൊക്ക
ദുരിതാശ്വാസ
ഫണ്ടുപയോഗിച്ച്
നടപ്പിലാക്കുന്ന മരാമത്ത്
പ്രവൃത്തികള്‍
2832.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ആലപ്പുഴ ജില്ലയില്‍
ഫ്ലഡ് റിലീഫ് -
വെളളപ്പൊക്ക
ദുരിതാശ്വാസ
ഫണ്ടുപയോഗിച്ച്
നടപ്പിലാക്കുന്ന
മരാമത്ത്
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ ;
(ബി)
ഈ
പ്രവൃത്തികളില്‍
മാവേലിക്കര
പഞ്ചായത്തില്‍
ഉള്‍പ്പെടുന്ന
പഞ്ചായത്തുകളുടെ
പ്രവൃത്തിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം നേരിടുന്നവ
ഏതൊക്കെയെന്നും
കാലതാമസത്തിന്റെ
കാരണവും വിശദമാക്കുമോ?
കൊട്ടാരക്കര
റൂറല്‍ പോലീസ് ആസ്ഥാന
നിര്‍മ്മാണം
2833.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
റൂറല്‍ പോലീസ് ആസ്ഥാന
നിര്‍മ്മാണത്തിനായി
ഇറിഗേഷന്‍ വകുപ്പിന്റെ
അധീനതയില്‍ ഉളള ഭൂമി
വിട്ടുകിട്ടുന്നതുമായി
ബന്ധപ്പെട്ട ഫയല്‍
(U3-6623/13) റവന്യൂ
വകുപ്പിന്റെ
പരിഗണനയില്‍ വന്നത്
എന്നാണ്;
(ബി)
പ്രസ്തുത
ഫയലിന്മേല് സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഫയലിന്മേല്
അടിയന്തരമായി
തീര്‍പ്പുണ്ടാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കേളപ്പജിയുടെ
സ്മാരകം
നിര്‍മ്മിക്കുന്നതിനായി
ഭൂമി
2834.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തവനൂര്‍
നിയോജക മണ്ഡലത്തില്‍
കേളപ്പജിയുടെ സ്മാരകം
നിര്‍മ്മിക്കുന്നതിനായി
ഭൂമി
വിട്ടുകിട്ടുന്നതിനായി
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
അതിന്മേലുള്ള നടപടി
ഏതുവരെയായി എന്ന്
വിശദമാക്കാമോ?
ഉടുമ്പന്‍ചോല
താലൂക്ക് ഓഫീസ്
2835.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുങ്കണ്ടത്ത്
നിര്‍മ്മിച്ച മിനി
സിവില്‍ സ്റ്റേഷന്റെ
ഉദ്ഘാടനം നടത്തിയത്
എന്നാണ്;
(ബി)
ഉടുമ്പന്‍ചോല
താലൂക്ക് ഓഫീസിന്റെ
പ്രവര്‍ത്തനം മിനി
സിവില്‍
സ്റ്റേഷനിലേയ്ക്ക്
മാറ്റിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ മാറാന്‍
വൈകാനിടയായ സാഹചര്യം
വിശദീകരിക്കാമോ;
(സി)
നിലവിലെ
ചോര്‍ന്നൊലിക്കുന്ന
കെട്ടിടത്തില്‍ നിന്നും
താലൂക്ക് ഓഫീസ് മിനി
സിവില്‍
സ്റ്റേഷനിലേയ്ക്ക്
മാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ടാങ്കറുകളിലെ
കുടിവെള്ളം വിതരണം
2836.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടിവെള്ളം
ടാങ്കറുകളില്‍ വിതരണം
ചെയ്യുവാന്‍ ആലപ്പുഴ
ജില്ലയില്‍ കഴിഞ്ഞ
വര്‍ഷം അനുവദിച്ച
തുകയെത്ര ; നിലവില്‍
തുക കുടിശ്ശികയുണ്ടോ ;
(ബി)
ടാങ്കറുകളില്‍
കുടിവെള്ളം വിതരണം
ചെയ്യുവാന്‍ ഈ വര്‍ഷം
സ്വീകരിച്ച നടപടി
വിശദമാക്കുമോ ;
അടിയന്തിരമായി
ടാങ്കറുകളില്‍
കുടിവെള്ളം വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
വെള്ളപ്പൊക്ക
ദുരിതാശ്വാസനിധി
2837.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നാളിതുവരെ
കോഴിക്കോട് ജില്ലയില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസനിധിയില്‍
നിന്നും വര്‍ഷം പ്രതി
എത്ര തുക, ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
വേണ്ടി
അനുവദിച്ചിട്ടുണ്ടെന്ന്
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
എത്രയെണ്ണം
പൂര്‍ത്തീകരിച്ചുവെന്നും
ബാക്കിയുള്ളവ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ;
(സി)
വെള്ളപ്പൊക്ക
ദുരിതാശ്വാസഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍
നടപ്പാക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
സ്ഥലമെടുപ്പ്
നഷ്ടപരിഹാരത്തുക
സംബന്ധിച്ച് ശ്രീ.
വില്‍സണ്‍ നല്കിയ അപേക്ഷ
2838.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴക്കൂട്ടം-കാരോട്
ദേശീയപാത വികസനത്തിന്റെ
സ്ഥലമെടുപ്പ്
നഷ്ടപരിഹാരത്തുക
സംബന്ധിച്ച് ശ്രീ.
വില്‍സണിന്റെ അപേക്ഷ
ജില്ലാ കളക്ടര്‍ക്ക്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഈ
കാര്യത്തില്‍ നിലവില്‍
കോടതി ഉത്തരവുകളോ മറ്റ്
തടസ്സങ്ങളോ
നിലവിലുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വസ്തുവില്‍
ബാധ്യതയൊന്നുമില്ലെന്ന
A3-343/2014 നമ്പര്‍
സ്പെഷ്യല്‍
തഹസില്‍ദാരുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്ട്ടിന്മേലുള്ള
നിലപാട്
വ്യക്തമാക്കാമോ;
ഇക്കാര്യത്തില്‍
എതിര്‍കക്ഷിയുടെ വാദം
കേള്‍ക്കുകയുണ്ടായോ;
വാദം കേള്‍ക്കുന്ന
സമയത്ത് എതിര്
കക്ഷിക്ക് വസ്തുവിന്റെ
ഉടമസ്ഥാവകാശം
തെളിയിക്കുന്ന രേഖകള്‍
ഹാജരാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ശ്രീ.
വില്‍സണിന്റെ
കാര്യത്തില്‍
എന്തുകൊണ്ട് പണം
കൊടുക്കുന്നില്ല
എന്നതിന്റെ കാരണം
വ്യക്തമാക്കാന്‍
1300/VIP/CM/2015
നമ്പരായി ബഹു.
മുഖ്യമന്ത്രി നല്കിയ
നിര്‍ദ്ദേശം എന്നാണ്
ലഭ്യമായത്; പ്രസ്തുത
കുറിപ്പില്‍ പറയുന്ന
പ്രകാരം എന്നാണ്
റിപ്പോര്‍ട്ട്
തയ്യാറാക്കിയതെന്നും
പ്രസ്തുത റിപ്പോര്‍ട്ട്
എന്നാണ്
അയച്ചുകൊടുത്തതെന്നുമുള്ള
വിവരം ലഭ്യമാക്കാമോ;
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
ശ്രീ.
വില്‍സണിന് വേഗത്തില്‍
നഷ്ടപരിഹാരം
നല്‍കുന്നതിന് നിയമസഭാ
അംഗം മുഖേന
കളക്ടര്‍ക്കും ബഹു.
റവന്യൂ വകുപ്പ്
മന്ത്രിക്കും നല്കിയ
കത്തില്‍ എന്തുകൊണ്ട്
നഷ്ടപരിഹാരം
കൊടുക്കാന്‍
കഴിയുന്നില്ലായെന്നതിന്റെ
കാരണം
അറിയിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(എഫ്)
10.02.2015
ല്‍ രണ്ടാഴ്ചയ്ക്കകം
മറുപടി നല്കാന്
ബഹു.മുഖ്യമന്ത്രി
നിര്‍ദ്ദേശം
നല്‍കിയിട്ടും, കോടതി
വിധി അനുകൂലമായിട്ടും,
വസ്തുവിന്റെ ബാധ്യത
സംബന്ധിച്ച് റവന്യൂ
വകുപ്പ് തന്നെ
സാക്ഷ്യപ്പെടുത്തി
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടും ഒരു
ജൂഡീഷ്യല്‍ പരിശോധന
കഴിഞ്ഞ കേസില്‍
ആനുകൂല്യം വിതരണം
തടസ്സപ്പെടുന്നതെന്തുകൊണ്ടാന്നെന്നു
വ്യക്തമാക്കാമോ;
(ജി)
ടി
വിഷയത്തില്‍ ഫയല്‍
പരിശോധിച്ച് നടപടി
സ്വീകരിക്കുന്നതിന്
കളക്ടറെ
ചുമതലപ്പെടുത്തി
വേഗത്തില്‍ നഷ്ടപരിഹാരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കടമ്പ്രയാര്‍
സംരക്ഷിക്കുന്നതിന്
അനുവദിച്ച തുക
2839.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നും കടമ്പ്രയാര്‍
സംരക്ഷിക്കുന്നതിന്
വേണ്ടി എത്ര തുക
അനുവദിച്ചു;
(ബി)
ഇതിന്റെ
പണി ഏതുവരെയായി;ഏത്
ഏജന്‍സിയെയാണ് പണി
ഏല്‍പ്പിച്ചിരിക്കുന്നത്;
(സി)
പണി
വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കടുത്തുരുത്തി
എക്സൈസ് സര്‍ക്കിള്‍
ഓഫീസ് കെട്ടിട
നിര്‍മ്മാണം
2840.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
എക്സൈസ് സര്‍ക്കിള്‍
ഓഫീസ് കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഇപ്പോള്‍
റവന്യൂ വകുപ്പില്‍
നിലവിലുള്ള
37294/Rev.A/14 എന്ന
ഫയലില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
ഫയലില്‍ സ്വീകരിക്കേണ്ട
നടപടികള്‍ക്കായി
കോട്ടയം കലക്ടറേറ്റില്‍
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചുവെന്ന്
അറിയിക്കാമോ;
(സി)
കോട്ടയം
കളക്ടറേറ്റില്‍
നിന്നുമുള്ള
റിപ്പോര്‍ട്ട് റവന്യൂ
വകുപ്പിലേയ്ക്ക്
അയച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ?
മൊടവണ്ണക്കടവ്
തൂക്കുപാലം
2841.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍
ചാലിയാറിന് കുറുകെ
മൊടവണ്ണ കടവില്‍,
ഭരണാനുമതി ലഭിച്ച
തൂക്കുപാലം/നടപ്പാലം
നിര്‍മ്മാണത്തിന്
എന്താണ്
തടസ്സമായിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാലം അടിയന്തരമായി
നിര്‍മ്മാണം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പിടിച്ചെടുത്ത
വാഹനങ്ങള്‍
2842.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പ് പിടിച്ചെടുത്ത്
ലേലത്തില്‍ പോകാതെ
ഉപയോഗ ശൂന്യമായ
വാഹനങ്ങള്‍
ഒഴിവാക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
ഇത്തരം
ഉപയോഗശൂന്യമായ
വാഹനങ്ങള്‍ ഇരുമ്പ്
വിലയ്ക്ക് ലേലം ചെയ്ത്
പൊതുസ്ഥലങ്ങള്‍
ഉപേയാഗപ്രദമാക്കുന്ന
കാര്യം പരിഗണിക്കുമോ ?
മതസ്ഥാപനങ്ങള്‍
ജാതി വിഭാഗങ്ങള്‍
എന്നിവയ്ക്കായി പതിച്ചു
നല്കിയ ഭൂമി
T 2843.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം വിവിധ
മതസ്ഥാപനങ്ങള്‍ ജാതി
വിഭാഗങ്ങള്‍
എന്നിവയ്ക്കായി എത്ര
ഭൂമി പതിച്ചു
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ ;
ഇതിന്റെ വിശദാംശം
ലഭ്യമാക്കാമോ ?
പേരാമ്പ്രയില്‍
മലബാര്‍ മാര്‍ക്കറ്റിംഗ്
കമ്മിറ്റിയുടെ ഭൂമി.
2844.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പേരാമ്പ്രയില്‍
മലബാര്‍
മാര്‍ക്കറ്റിംഗ്
കമ്മിറ്റിയുടെ കീഴില്‍
ഉണ്ടായിരുന്നതും
പ്രസ്തുത സംവിധാനം
ഇല്ലാതായതിനുശേഷം
സര്‍ക്കാരില്‍
നിക്ഷിപ്തവുമായ
ഭൂമിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
ഭൂമി സംബന്ധിച്ച്
ഹൈക്കോടതിയില്‍ കേസ്
നിലവിലുണ്ടോ; എങ്കില്‍
കേസിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കുമോ ;
(സി)
കേസ്
സംബന്ധിച്ച്
നിയമവകുപ്പിന്റെയും
അഡ്വക്കേറ്റ്
ജനറലിന്റെയും ഉപദേശം
തേടിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഡി)
നിയമോപദേശം
ലഭിച്ചിട്ടുണ്ടെങ്കില്‍
അതുമായി ബന്ധപ്പെട്ട്
എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഇ)
നിയമവകുപ്പിനോടും
അഡ്വക്കേറ്റ്
ജനറലിനോടും കേസ്
സംബന്ധമായ ഉപദേശം
തേടിയിട്ടുണ്ടെങ്കില്‍
ആവശ്യമായ എല്ലാ രേഖകളും
റവന്യു വകുപ്പ്
സമര്‍പ്പിച്ചിരുന്നോ
എന്നു വെളിപ്പെടുത്തുമോ
;
(എഫ്)
എങ്കില്‍
എന്തെല്ലാം
കാര്യങ്ങളിലാണ് ഉപദേശം
തേടിയിട്ടുള്ളത് എന്നും
വ്യക്തമാക്കുമോ ;
(ജി)
പ്രസ്തുത
ഭൂമി പേരാമ്പ്ര
ഗ്രാമപഞ്ചായത്തിന്
ലഭിക്കുന്നതിനുവേണ്ടി
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ
;എങ്കില്‍ ആയതില്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;കേസ് സംബന്ധിച്ച്
കാലതാമസം
ഒഴിവാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ
?
ഭൂരഹിതരായവരുടെ
വിവരങ്ങള്‍
2845.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എം.ചന്ദ്രന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര;
പട്ടികജാതി
പട്ടികവര്‍ഗ്ഗവിഭാഗം
ഉല്‍പ്പെടെയുള്ള
ഭൂരഹിതരുടെ സ്ഥിതിവിവര
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
പട്ടയം ലഭിച്ച
പലര്‍ക്കും
ഉപയോഗപ്രദമായ ഭൂമി
ലഭിച്ചിട്ടില്ല എന്ന
വസ്തുത അറിവുള്ളതാണോ;
(സി)
ഭൂസമരം
ഒത്തുതീര്‍പ്പാക്കിയത്
എന്തെല്ലാം
ഉറപ്പുകളോടെയായിരുന്നു;
നല്കിയ ഉറപ്പുകള്‍
പാലിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വിശദമാക്കാമോ;
(ഡി)
സമരക്കാര്‍
ചൂണ്ടിക്കാട്ടിയ
മിച്ചഭൂമി
ഏറ്റെടുക്കുന്നതിന്
നടപടി
സ്വീകരിക്കാത്തതെന്തുകൊണ്ടെന്ന്
അറിയിക്കാമോ;
(ഇ)
ഈ
ആവശ്യത്തിനായി ഫണ്ട്
നീക്കിവെച്ചിട്ടുണ്ടോ;
ഇതിനകം എന്തെങ്കിലും
തുക
ചെലവഴിച്ചിട്ടുണ്ടോ?
ഭൂരഹിതരില്ലാത്ത
കേരളം
2846.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയുടെ
ഒന്നാം ഘട്ടം എന്ന്
പൂര്‍ത്തീകരിക്കുന്നതിനാണ്
ലക്ഷ്യമിട്ടിരികുന്നത്;നിശ്ചിത
സമയപരിധിക്കുള്ളില്‍
പ്രസ്തുത പദ്ധതി
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ആകെ ഭൂരഹിതരുടെ എണ്ണം
കണക്കാക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ജില്ലതിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ;ഇതില്‍
പട്ടികജാതി-പട്ടിക
വര്‍ഗ്ഗക്കാരുടെ എണ്ണം
പ്രത്യകം ലഭ്യമാക്കാമോ;
(സി)
പട്ടയം
ലഭിച്ചവരില്‍ ഇനിയും
ഭൂമി
ലഭിച്ചിട്ടില്ലാത്തവര്‍
എത്ര;
(ഡി)
പട്ടയം
ലഭിച്ച ഭൂമി
ഉപയോഗപ്രദമല്ലാത്തതിനാലും
എത്തിപ്പെടാന്‍
കഴിയാത്തത്ര
വിദൂരത്തായതിനാലും അത്
ഏറ്റെടുക്കാത്ത എത്ര
കുടുംബങ്ങള്‍ ഉണ്ടെന്ന്
അറിയിക്കാമോ ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
2847.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിക്കുവേണ്ടി
ബജറ്റില്‍ ഇതുവരെ
നീക്കിവച്ച തുകയെത്ര;
ഇതിനകം ഖജനാവില്‍
നിന്നും ഈ
ആവശ്യത്തിനായി എന്തു
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭൂരഹിതര്‍ക്ക്
വിതരണം ചെയ്യുന്നതിനായി
ഭൂമി വില കൊടുത്ത്
വാങ്ങാന്‍ ഈ തുക
ഉപയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(സി)
ബജറ്റില്‍
വകയിരുത്തിയ തുക മറ്റ്
ആവശ്യങ്ങള്‍ക്ക്
ഉപയോഗപ്പെടുത്തി
യിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ?
വില്ലേജാഫീസുകളില്‍
നിന്നും
താലൂക്കാഫീസുകളില്‍
നിന്നും പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
ഫീസ്.
2848.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വില്ലേജാഫീസുകളില്‍
നിന്നും
താലൂക്കാഫീസുകളില്‍
നിന്നുംപൊതുജനങ്ങള്ക്ക്
ലഭിക്കേണ്ട
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
അക്ഷയ കേന്ദ്രങ്ങളില്‍
ഉയര്‍ന്ന ഫീസ്
ഇൗടാക്കുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അക്ഷയകേന്ദ്രങ്ങളില്‍
നിന്നും ലഭിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
ഫീസ്
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോ
സര്‍ട്ടിഫിക്കറ്റിനും
നിശ്ചയിച്ചിട്ടുള്ള
ഫീസ് എത്രയാണെന്ന്
പറയാമോ;
(സി)
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
നിരക്ക്
നിശ്ചയിച്ചിട്ടുണ്ടെങ്കില്‍
അത്
അക്ഷയകേന്ദ്രങ്ങളില്‍
പട്ടികയായി
പ്രദര്ശിപ്പിക്കുവാനും
കൂടുതല്‍ ഫീസ്
കെെപ്പറ്റുന്ന
കേന്ദ്രങ്ങളുടെ
രജിസ്ട്രേഷന്
റദ്ദാക്കുന്നതുള്‍പ്പെടെ
നടപടികള്‍
സ്വീകരിക്കുവാനും
തയ്യാറാകുമോ?
കുുഡ്ലു
വില്ലേജില്‍ റീ.
സര്‍വ്വേ നമ്പര്‍
107/162-ല്‍ സ്ഥിതി
ചെയ്യുന്ന മൂന്നര സെന്റ്
ഭൂമിയുടെ ഉടസ്ഥാവകാശം
2849.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ കുുഡ്ലു
വില്ലേജില്‍ റീ.
സര്‍വ്വേ നമ്പര്‍
107/162-ല്‍ സ്ഥിതി
ചെയ്യുന്ന മൂന്നര
സെന്റ് ഭൂമിയുടെ
ഉടസ്ഥാവകാശം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഭൂമി ലേലത്തില്‍
വിറ്റിരുന്നോ ;
എങ്കില്‍ കാരണമെന്താണ്
; എപ്പോള്‍, ആര്‍ക്കാണ്
ഇത് വിറ്റത് ; എത്ര
തുകയ്ക്കാണ് വിറ്റത്;
വിശദാംശം ലഭ്യമാക്കാമൊ;
(സി)
ഒക്ഷൻ
പര്ച്ചൈസര് മുഴുവന്‍
തുകയും
സമയത്തിനുള്ളില്‍
അടച്ചിരുന്നോ ;
എങ്കില്‍ എപ്പോഴാണ്
സെയില്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കിയത് ;
ഇല്ലെങ്കില്‍
നല്‍കാത്തതിന്റെ
കാരണമെന്താണ് ?
ദേവികുളം,
ഉടുമ്പന്‍ ചോല താലൂക്കില്‍
2012 മുതല്‍ നല്കിയ
പട്ടയങ്ങള്‍
2850.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
താലൂക്കിലും
ബൈസണ്‍വാലി,
ചിന്നക്കനാല്‍
ഉള്‍പ്പെടെ ഉടുമ്പന്‍
ചോല താലൂക്കിലും 2012
മുതല്‍ എത്ര
ആളുകള്‍ക്ക് മൊത്തം
എത്ര സ്ഥലത്ത് എത്ര
പട്ടയങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(ബി)
സീറോലാന്റ്
ലെസ് പദ്ധതിയില്‍ എത്ര
പേര്‍ക്ക് പട്ടയം
നല്കി;വ്യക്തമാക്കാമോ;
(സി)
ഭൂമി
അളന്നു
നല്‍കിയിട്ടുണ്ടോയെന്നും
ഇവര്‍ വീട് വച്ച്
താമസിക്കുന്നുണ്ടോയെന്നും
അല്ലെങ്കില്‍ പട്ടയം
മാത്രമാണോ
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
കുടിയേറ്റ
കര്‍ഷകര്‍ക്ക് പട്ടയം
2851.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത് എത്ര
കുടിയേറ്റ
കര്‍ഷകര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പട്ടയം
നല്കിയതു സംബന്ധിച്ച്
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ;
ഏത് കാലയളവിലുള്ള
കുടിയേറ്റക്കാര്‍ക്കാണ്
പട്ടയം
നല്‍കിയിട്ടുള്ളത്;
(സി)
1977
-ന് മുമ്പുള്ള
കുടിയേറ്റക്കാര്‍ക്ക്
ഇനിയും പട്ടയം
നല്കാനുണ്ടോ; കണക്ക്
ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഇനിയെത്ര
കുടിയേറ്റക്കാര്‍ക്ക്
പട്ടയം നല്‍കാനുണ്ട്;
ഇത് എന്നത്തേയ്ക്ക്
നല്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
പട്ടയം നല്‍കുന്നതിന്
കാലതാമസം
നേരിടുന്നതെന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
ശ്രീമതി
അന്നംഡാനിയേലിന്റെ അപേക്ഷ
2852.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
സ്വദേശിനി ശ്രീമതി
അന്നംഡാനിയേല് ബഹു:
റവന്യൂവകുപ്പ്
മന്ത്രിയ്ക്ക്
സമര്‍പ്പിച്ച
അപേക്ഷയില്‍ (ഫയല്‍ നം.
76177/L3/12) നാളിതുവരെ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചു എന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
ഫയലില്‍ സത്വരനടപടികള്‍
സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ ?
രജിസ്റ്റര്‍ ചെയ്യപ്പെട്ട
ആധാരങ്ങള്‍ അടിയന്തരമായി
പോക്കുവരവ് നടത്തുന്നത്
2853.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വസ്തുകൈമാറ്റം
സംബന്ധിച്ച ആധാരങ്ങള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടു
കഴിഞ്ഞാല്‍ ജമമാറ്റം
(പോക്കുവരവ്) നടത്തി
കരം പുതിയ ഉടമയുടെ
പേരില്‍
തീര്‍ക്കുന്നതിനുള്ള
നടപടി ഒരു മാസംകഴിഞ്ഞു
മാത്രമേ പാടുള്ളൂ
എന്നതു സംബന്ധിച്ച്
ഉത്തരവുകളോ
സര്‍ക്കുലറുകളോ
ഇറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഒരു
മാസത്തിനകം പോക്ക് വരവ്
നടത്തി എന്ന
കാരണത്താല്‍ ഏതെങ്കിലും
വില്ലേജ്
ഓഫീസര്‍മാര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രമാണം
രജിസ്റ്റര്‍ ചെയ്ത്
പോക്കുവരവ്
നടത്തുന്നതിന് ഒരു മാസം
സമയപരിധി വച്ചിട്ടില്ല
എങ്കില്‍ പല വില്ലേജ്
ഓഫീസര്‍മാരും
തഹസില്‍ദാര്‍മാരും
ഇപ്രകാരം നിര്‍ബന്ധം
പിടിക്കുന്നതിന് കാരണം
അറിയിയ്ക്കുമോ; ഇത്
ഒഴിവാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
അടിയന്തര
ആവശ്യങ്ങള്‍ക്ക്
വസ്തുകൈമാറ്റം
ചെയ്തതിനു ശേഷം
കാലാവധിക്കായി
കാത്തിരിക്കുന്ന
പ്രസ്തുത സാഹചര്യം
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
റീ-സര്‍വ്വെ
ജോലികള്‍
2854.
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1965-ല്‍
സംസ്ഥാന സര്‍ക്കാര്‍
റീ-സര്‍വ്വെ
സംബന്ധിച്ച്
പുറപ്പെടുവിച്ച
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ എത്ര
വര്‍ഷം കൊണ്ടാണ്
റീ-സര്‍വ്വെ
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിച്ചിരുന്നതെന്നറിയിക്കുമോ;
(ബി)
എത്ര
പ്രദേശത്തിന്റെ
റീ-സര്‍വ്വെയും എത്ര
വില്ലേജുകളുടെ
റീ-സര്‍വ്വെയും
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സര്‍വ്വെ ജോലികള്‍ക്ക്
എത്ര ജീവനക്കാരുടെ
സേവനമാണ്
വിനിയോഗിക്കാന്‍
ഉദ്ദേശിച്ചിരുന്നത്;
(ഡി)
ഇതിനുവേണ്ടി
എത്ര ജീവനക്കാരെ
നിയോഗിക്കാന്‍ കഴിഞ്ഞു
എന്ന് വ്യക്തമാക്കാമോ;
(ഇ)
എത്ര
പ്രദേശത്തിന്റെയും എത്ര
വില്ലേജുകളുടെയും
റീ-സര്‍വ്വെ
പൂര്‍ത്തീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പ്രീ
റവന്യൂ സര്‍വ്വെ
അദാലത്തുകള്‍
2855.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
എം.പി.വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എല്ലാ ജില്ലകളിലും പ്രീ
റവന്യൂ സര്‍വ്വെ
അദാലത്തുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംവിധാനം മുഖേന
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിച്ചിരുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
അദാലത്തിലൂടെ
എത്ര ശതമാനം പരാതികള്‍
പരിഹരിച്ചു;
വിശദമാക്കുമോ;
(ഡി)
പരിഹരിക്കാത്ത
പരാതികളിന്മേല്
എന്തെല്ലാം തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നഗരൂര്‍
പടിഞ്ഞാറ്റതില്‍
വീട്ടില്‍ കരുണാകരൻ
നല്കിയ പരാതി
2856.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നഗരൂര്‍
നന്തായ് വനം
പടിഞ്ഞാറ്റതില്‍
വീട്ടില്‍ കരുണാകരന്
അവനവന്‍ചേരി
(ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റി)
യില്‍ പട്ടയമായി ലഭിച്ച
ഭൂമി അയൽവാസി
കയ്യേറിയതുമായി
ബന്ധപ്പെട്ട് നല്കിയ
പരാതിയിന്മേല്
(K6-31799/14 തീയതി
1-10-2014, ആറ്റിങ്ങള്‍
താലൂക്ക്) എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കിൽ
അടിയന്തര നടപടി
സ്വീകരിക്കുമോ ?
പാട്ടഭൂമി
2857.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാട്ടക്കാലാവധി
കഴിഞ്ഞ എത്ര ഏക്കര്‍
ഭൂമി നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഭൂമി സെന്റിന് എത്ര രൂപ
നിരക്കിലാണ്
പാട്ടത്തിന്
നല്‍കിയിരുന്നത്;
പാട്ടക്കുടിശ്ശിഖയിനത്തില്
പിരിഞ്ഞുകിട്ടാനുളള തുക
എത്രയാണെന്ന്
വെളിപ്പെടുത്തുമോ ;
(സി)
പാട്ടത്തുക
അടയ്ക്കാത്തവര്‍ക്കും
കുടിശ്ശിഖ
വരുത്തിയവര്‍ക്കും നേരെ
എന്തു നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പാട്ടഭൂമി
കൈവശം വച്ചിരിക്കുന്ന
എത്ര
വ്യക്തികൾ/സ്ഥാപനങ്ങളുണ്ട്;
ആകെ എത്ര ഹെക്ടര്‍
ഭൂമിയാണ് പാട്ടത്തിന്
നല്കിയിട്ടുളളതെന്ന്
വ്യക്താക്കുമോ?
അട്ടപ്പാടി
മേഖലയിലെ റീ സര്‍വ്വേ
2858.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടി
മേഖലയില്‍ റീ സര്‍വ്വേ
നടപടികള്‍ക്കായി ഒരു
സ്പെഷ്യല്‍ യൂണിറ്റ്
രൂപീകരിച്ച്
പ്രവര്‍ത്തിച്ചിരുന്നോ;
ഈ യൂണിറ്റ് ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
യൂണിറ്റ്
നിര്‍ത്തലാക്കാനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
സ്പെഷ്യല്‍
യൂണിറ്റിനെ
എന്തിനായിരുന്നു
ചുമതലപ്പെടുത്തിയിരുന്നത്;
ഏതെല്ലാം തസ്തികകളിലായി
എത്ര ജീവനക്കാരെ ഇവിടെ
നിയമിച്ചിരുന്നു;
(സി)
എത്ര
നാള് ഈ യൂണിറ്റ്
പ്രവര്‍ത്തിച്ചു;
എന്തെല്ലാം
പ്രവര്‍ത്തികളാണ് ഈ
യൂണിറ്റ് ഇവിടെ
നടത്തിയത്;
(ഡി)
അട്ടപ്പാടിയില്‍
ആദിവാസി ഭൂമിയുടെ
അതിരും അതിര്‍ത്തികളും
സംബന്ധിച്ച്
തര്‍ക്കങ്ങളോ,
കേസ്സുകളോ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കേസുകള്‍ നിലവിലുണ്ട്;
(ഇ)
തര്‍ക്കങ്ങളില്‍പ്പെട്ട
ഭൂമിയുടെ നിജസ്ഥിതി
അറിയാന്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
ഹോസ്ദര്ഗ് താലൂക്കില്‍
റിസര്‍വ് ചെയ്ത ഭൂമി
2859.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
ഹോസ്ദര്ഗ് താലൂക്കില്‍
എത്ര ഏക്കര്‍ ഭൂമി
റിസര്‍വ്
ചെയ്തിട്ടുണ്ടെന്ന്
വില്ലേജ് തിരിച്ച്
കണക്കുകള്‍ സഹിതം
ലഭ്യമാക്കാമോ ;
(ബി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന് ഭൂമി
ലഭിക്കുന്നതിനായി എത്ര
അപേക്ഷകളാണ്
ഹോസ്ദുര്‍ഗ് താലൂക്ക്
ഓഫീസ് പരിധിയിലെ
വില്ലേജ് ഓഫീസുകളില്‍
നിന്നായി
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
റിസര്‍വ് ചെയ്ത ഭൂമി
ഇവര്‍ക്കായി വിതരണം
ചെയ്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
ആര്‍ക്കൊക്കെ ഏതൊക്കെ
വില്ലേജുകളിലായാണ്
വിതരണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമായ കണക്കുകള്‍
ലഭ്യമാക്കാമോ ;
(ഡി)
മാറ്റിവെക്കപ്പെട്ട
ഭൂമി അനധികൃത
കൈയ്യേറ്റത്തിലൂടെ
കൈവശപ്പെടുത്തിയിട്ടുണ്ടോ
; ഇത്തരം ഭൂമി
കയ്യേറ്റം
ഒഴിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ?
പുരയിടങ്ങളുടെ
സര്‍വ്വേയും പോക്കുവരവും
2860.
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരയിടങ്ങളുടെ
സര്‍വ്വേയും
പോക്കുവരവും
സംബന്ധിച്ച് കൃത്യമായും
ചിട്ടയായും നടപടികള്‍
സ്വീകരിക്കാത്തത് കാരണം
പൊതുജനം നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള
പരാതികള്‍
ലഭിച്ചിട്ടുണ്ടോ ;
(ബി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം അങ്ങനെ
എത്ര പരാതി
ലഭിച്ചുവെന്നും അവയില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ ;
(സി)
ഇത്തരം
പരാതികളിന്മേല്
തീര്‍പ്പുകല്‍പ്പിക്കുന്നതിനായി
ജില്ലാ-താലൂക്ക്
അടിസ്ഥാനത്തില്‍
പ്രത്യേകിച്ച് അദാലത്ത്
സംഘടിപ്പിക്കാന്‍
തയ്യാറാകുമോ ;
(ഡി)
എങ്കില്‍
അവ സംബന്ധിച്ച്
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
2861.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമവും
ഫലപ്രദവുമാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ;
വിശദമാക്കാമോ;
(ബി)
ഇതിനായി
വകുപ്പില്‍
ഒരുക്കിയിട്ടുള്ള
സാങ്കേതിക വിദ്യകള്‍
എന്തെല്ലാം ;
(സി)
വകുപ്പിന്റെ
ശാക്തികരണത്തിനായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
തൊണ്ടുസംഭരണം
2862.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊണ്ടുസംഭരണം
ശക്തിപ്പെടുത്തുന്നതിന്
ഏതെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
തൊണ്ടുസംഭരണ
കണ്സോര്ഷ്യങ്ങള്ക്കു
നല്കി വരുന്ന
റിവോള്‍വിംഗ് ഫണ്ട്
എത്രയാണ്; ഇൗ തുക
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കയര്‍
മേഖലയിലെ വെെവിധ്യ
വത്കരണത്തിന്
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുളളത്?
കയര്‍
സഹകരണ സംഘങ്ങള്‍
2863.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര കയര്‍ സഹകരണ
സംഘങ്ങള്‍ ഉണ്ടെന്നു
അറിയിക്കാമോ;
(ബി)
ഇവയില്‍
എത്ര എണ്ണം ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നു
അറിയിക്കാമോ;
(സി)
സഹകരണ
സംഘങ്ങള്‍ ഭൂരിപക്ഷവും
നിശ്ചലമാകുവാന്‍
എന്താണ് കാരണമെന്നു
അറിയിക്കാമോ ?
കയര്‍
കയറ്റുമതി പദ്ധതികൾ
2864.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ജി.സുധാകരന്
,,
എ.എം. ആരിഫ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കയറ്റുമതി
വര്‍ദ്ധിപ്പിക്കുന്നതിന്
ലക്ഷ്യമിട്ട പദ്ധതികളും
അവയുടെ പുരോഗതിയും
വിശദമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കയര്‍
കയറ്റുമതിയില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ ;
എങ്കില്‍ എത്ര ശതമാനം ;
(സി)
കയറ്റുമതി
പ്രോത്സാഹനത്തിനായി
മേളകളും
പ്രദര്‍ശനങ്ങളും
നടത്തുകയുണ്ടായിട്ടുണ്ടോ
; ഇവയ്ക്കായി എന്തു തുക
ചെലവഴിച്ചിട്ടുണ്ടെന്നറിയിക്കാമോ
;
(ഡി)
വിദേശ
കമ്പോളം
കണ്ടെത്തുന്നതിനായി
മന്ത്രിയും
ഉദ്യോഗസ്ഥരും എത്ര
പ്രാവശ്യം ഏതെല്ലാം
വിദേശരാജ്യങ്ങള്‍
സന്ദര്‍ശിക്കുകയുണ്ടായി
എന്നറിയിക്കാമോ ;
ഇതിനായി എത്ര തുക
ചെലവഴിക്കുകയുണ്ടായി ;
(ഇ)
ഈ കാലഘട്ടത്തില്‍
കയറ്റുമതിയിലൂടെ എത്ര
തുക നേടാന്‍
കഴിഞ്ഞുവെന്ന്
വിശദമാക്കാമോ ?
കയര്‍
തൊഴിലാളികള്‍ക്ക് തൊഴില്‍
2865.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരിപക്ഷം
കയര്‍
തൊഴിലാളികള്‍ക്കും
തൊഴില്‍ ലഭിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കയര്‍
തൊഴിലാളികള്‍ക്ക് ജോലി
നല്കാന് നടപടി
കൈക്കൊള്ളുമോ;
(സി)
കയര്‍
മേഖലയെ
പുനരുദ്ധരിക്കാന്‍
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കയര്‍
തൊഴിലാളികള്‍ക്ക്
പെന്ഷന്
2866.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
തൊഴിലാളികള്‍ക്ക്
പെന്ഷന് യഥാസമയം
നല്കുന്നതില് വീഴ്ച
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
കുടിശ്ശികയിനത്തില്‍
വൈപ്പിന്‍ മണ്ഡലത്തിലെ
എത്ര പേര്‍ക്കായി എത്ര
രൂപ നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പെന്ഷന്
കുടിശ്ശിക
എന്നത്തേയ്ക്ക് വിതരണം
ചെയ്യാനാകുമെന്നും
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കാമോ?
കയര്‍
തൊഴിലാളികള്‍ക്ക്
പെന്ഷന്
2867.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് പെന്ഷന്
ലഭിക്കുന്ന എത്ര കയര്‍
തൊഴിലാളികളുണ്ട്;
(ബി)
കയര്‍
തൊഴിലാളികള്‍ക്ക്
പെന്ഷന്
കുടിശ്ശികയുണ്ടോ;
എങ്കിൽ എത്ര കാലത്തെ
പെന്ഷന്
കുടിശ്ശികയുണ്ട് ;
(സി)
പെന്ഷന്
കുടിശ്ശിക
നല്‍കുന്നതിന് എത്ര തുക
വേണ്ടിവരും ;
(ഡി)
പെന്ഷന്
കുടിശ്ശികയാകാനുള്ള
കാരണം വിശദമാക്കാമോ ;
(ഇ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി
കയര്‍ വകുപ്പിനെ
ബാധിച്ചിട്ടുണ്ടോ ;
(എഫ്)
കുടിശ്ശികയായ
പെന്ഷന് തുക
എന്നത്തേക്ക്
കൊടുത്തുതീര്‍ക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ ?
ചെറുകിട
കയര്‍ ഫാക്ടറി
ഉടമകളുടെയും
തൊഴിലാളികളുടെയും
വായ്പകള്‍
എഴുതിത്തള്ളുന്നത്
2868.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍മേഖല
നേരിടുന്ന ഗുരുതരമായ
പ്രതിസന്ധികള്‍ മൂലം
വായ്പയെടുത്ത്
കയര്ഷെഡ്ഡുകളും
ചെറുകിട കയര്‍
ഫാക്ടറികളും മറ്റും
തുടങ്ങിയ കയര്‍
തൊഴിലാളികളുടെയും
ചെറുകിട കയര്‍ ഫാക്ടറി
ഉടമകളുടെയും വായ്പകള്‍
എഴുതിത്തള്ളുന്നതിന് ഈ
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സഹകരണ
ബാങ്കുകളില്‍ നിന്നും
ഷെഡ്യൂള്‍ഡ്
ബാങ്കുകളില്‍ നിന്നും
മറ്റും ഇപ്രകാരം
എടുത്തിട്ടുള്ള
വായ്പകളില്‍ ഒരു ലക്ഷം
വരെയുള്ളവ
എഴുതിത്തള്ളുന്നതിനോ
അവയുടെ പലിശ
പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിനോ
നിലവില്‍ എന്തെങ്കിലും
പദ്ധതികളുണ്ടോ;
ഇല്ലെങ്കില്‍ അപ്രകാരം
ഒരു പദ്ധതി
നടപ്പിലാക്കുമോ?