വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
നടപടികള്‍
2869.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ ബജറ്റ്
പ്രഖ്യാപനത്തില്‍
വിലക്കയറ്റം
തടയുന്നതിന് വിപണി
ഇടപെടലിനായി എത്ര തുക
നീക്കിവച്ചിരുന്നെന്നും
അതിന്റെ വിനിയോഗവും
അറിയിക്കാമോ;
(ബി)
അവശ്യസാധനങ്ങളുടെ
വിലക്കയറ്റം തുടരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
സംഭവിക്കാനുണ്ടായ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഈ
സാഹചര്യത്തില്‍
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദവിവരം നല്‍കുമോ;
ഇതിന്റെ ഫലമായി
മാര്‍ക്കറ്റില്‍ വന്നു
ചേര്‍ന്നിട്ടുള്ള
ഫലങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
സബ്
സിഡി നിരക്കില്‍ മണ്ണെണ്ണ
2870.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ ശൃംഖലയിലുടെ
പാചക ആവശ്യത്തിനും
വിളക്ക്
തെളിയിയ്ക്കുന്നതിനും
മാത്രമാണ് കേന്ദ്ര
സര്‍ക്കാര്‍ സബ് സിഡി
നിരക്കില്‍ മണ്ണെണ്ണ
നല്കുന്നതെന്നറിയാമോ;
(ബി)
31.12.2014 വരെ 3
മാസത്തെ ആവശ്യത്തിനായി
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തിന്
അനുവദിച്ച മണ്ണെണ്ണ
വിഹിതം എത്ര യെന്ന്
വെളിപ്പെടുത്താമോ;
(സി)
2015 ജനുവരി,
ഫെബ്രുവരി, മാര്‍ച്ച്
എന്നീ മാസങ്ങളില്‍ എത്ര
കിലോ ലിറ്റര്‍
മണ്ണെണ്ണയാണ്
അനുവദിച്ചത്;
(ഡി)
2012-13ല്‍
കേന്ദ്രം അനുവദിച്ച
മണ്ണെണ്ണ മത്സ്യബന്ധന
ബോട്ടുകള്‍ക്കും
കാര്‍ഷിക ആവശ്യത്തിനും
വക മാറ്റി വില്‍പ്പന
നടത്തിയതിനാല്‍
മണ്ണെണ്ണ വിഹിതം
കേന്ദ്രം
വെട്ടിക്കുറച്ചിട്ടുണ്ടോ;
(ഇ)
കര്‍ണ്ണാടകം,
തമിഴ്നാട്, ആന്ധ്ര,
ബംഗാള്‍ എന്നീ
സംസ്ഥാനങ്ങള്‍ക്ക്
നല്കുന്നരീതിയില്
കേരളത്തിനും മണ്ണെണ്ണ
വിഹിതം നല്കാന്
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ?
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
2871.
ശ്രീ.വി.ഡി.സതീശന്
,,
പാലോട് രവി
,,
കെ.ശിവദാസന്‍ നായര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
അനുശാസിക്കുന്ന റേഷന്‍
വിതരണം സംസ്ഥാനത്ത്
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
എന്തെല്ലാം കാരണങ്ങളാണ്
ഇത്
നടപ്പാക്കാതിരിക്കാന്‍
കണ്ടെത്തിയിരിക്കുന്നത്;വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഭക്ഷ്യ സുരക്ഷാ നിയമം
അനുശാസിക്കുന്ന റേഷന്‍
സമ്പ്രദായം അതേപടി
നടപ്പാക്കാന്‍
എന്തെല്ലാം
ബുദ്ധിമുട്ടുകളാണ്
നിലവിലുളളത് ?
പുതിയ
റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതിനുള്ള അപേക്ഷ
2872.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിനുള്ള
അപേക്ഷ
സ്വീകരിക്കുന്നത്
നിര്‍ത്തിവെച്ചിട്ടുണ്ടോ;
എങ്കില്‍ എന്നു മുതലാണ്
നിര്‍ത്തിവെച്ചത് ;
(ബി)
ഇനി
എന്നു മുതല്‍ അപേക്ഷ
സ്വീകരിച്ചു തുടങ്ങും;
(സി)
അപേക്ഷ
സ്വീകരിക്കുന്നത്
പുന:സ്ഥാപിച്ച് റേഷന്‍
കാര്‍ഡ് അടിയന്തരമായി
നല്കാന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
വിപണി
ഇടപെടല്‍ പദ്ധതി
2873.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ടി.എന്‍. പ്രതാപന്
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വിപണി ഇടപെടല്‍
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
എങ്കിൽ പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
സാധനങ്ങളാണ് പ്രസ്തുത
പദ്ധതിയിലൂടെ വിതരണം
ചെയ്യാനുദ്ദേശിക്കുന്നത്
;
(സി)
ഗുണമേന്മയുള്ള
സാധനങ്ങള്‍ കുറഞ്ഞ വില
നിരക്കിൽ നല്കാന്
പ്രസ്തുത പദ്ധതിയിലൂടെ
സൗകര്യമൊരുക്കുമോ ?
ഫൂഡ്
ക്വാളിറ്റി മോണിറ്ററിംഗ്
ലബോറട്ടറിയുടെ കീഴില്‍
മരുന്നു പരിശോധന യൂണിറ്റ്
2874.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
ലെ ബജറ്റില്‍ ഫൂഡ്
ക്വാളിറ്റി
മോണിറ്ററിംഗ്
ലബോറട്ടറിയുടെ കീഴില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
മരുന്നു പരിശോധന
യൂണിറ്റ് എവിടെയാണു
സ്ഥാപിച്ചതെന്നും ആയത്
ഇപ്പോള്‍ പ്രവര്‍ത്തന
സജ്ജമാണോയെന്നും
അല്ലെങ്കില്‍ പ്രസ്തുത
പരിശോധനാ യൂണിറ്റ് 2015
മാര്‍ച്ച് 31 നകം
പ്രവര്ത്തനക്ഷമമാകുമോയെന്നും
വിശദമാക്കുമൊ?
റേഷന്‍
കടകളുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
2875.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ കടകളുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണ
നടപടി ഏതുഘട്ടം വരെ
എത്തിയെന്ന്
വ്യക്തമാക്കുമോ ;
(ബി)
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ
പൊതുവിതരണ
സംവിധാനത്തില്‍
സംഭവിക്കാവുന്ന മാറ്റം
എന്തെന്ന്
വ്യക്തമാക്കാമോ ;
(സി)
റേഷന്‍
കാര്‍ഡുകളുടെ
പരിഷ്ക്കരണം വഴി
ലക്ഷ്യമിടുന്നത്
എന്താണെന്ന്
വിശദമാക്കുമോ?
നെല്ല്
സംഭരണം
2876.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍ നിന്നും
സംഭരിച്ച നെല്ലിന്റെ
തുക മുഴുവനായി നല്കുവാൻ
സാധിക്കതത്തിനു കാരണം
വ്യക്തമാക്കാമോ;
(ബി)
നെല്ല്
സംഭരിച്ച വകയില്‍
കര്‍ഷകര്‍ക്ക്
നല്‍കാനുളള കുടിശ്ശിക
ഉടനെ വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
നെല്ല്
സംഭരണം
2877.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
രണ്ടാം കൃഷിയ്ക്ക്
കുട്ടനാട്ടിലെ എത്ര
നെല്‍ കര്‍ഷകരില്‍
നിന്നും എത്ര
ക്വിന്റല്‍ നെല്ലു
സംഭരിച്ചുവെന്നും എത്ര
തുക അനുവദിച്ചുവെന്നും
വിശദമാക്കുമോ;
(ബി)
എത്ര
തുക
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വിളവെടുത്ത
മുഴുവന്‍ നെല്ലും
സിവില്‍ സപ്ലൈസ്
മുഖാന്തിരം സംഭരിച്ച്
കര്‍ഷകരെ
സഹായിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നെല്‍
കര്‍ഷകരുടെ തുക നെല്‍
സംഭരണത്തിനു ശേഷം
അടിയന്തരമായി
ലഭ്യമാക്കുന്നതിന്
എന്ത് നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കടകള്‍
കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍
പദ്ധതി
2878.
ശ്രീ.ഹൈബി
ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍ പൂര്‍ണ്ണമായും
കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതിക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ ?
റേഷന്‍
കാര്‍ഡ് അപേക്ഷകര്‍
2879.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡിനുവേണ്ടി എത്ര
അപേക്ഷ
ലഭിച്ചിട്ടുണ്ടെന്നും
എത്ര പേരുടെ ഫോട്ടോ
എടുപ്പ്
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ജില്ല അടിസ്ഥാനത്തില്‍
വിശദമാക്കാമോ ;
(ബി)
സ്ത്രീ
കുടുംബാംഗങ്ങള്‍
ഇല്ലാത്ത എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കാമോ ?
ഭക്ഷ്യ
സുരക്ഷാ നിയമം
2880.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമപ്രകാരം
സംസ്ഥാനത്ത് മുന്‍ഗണനാ
വിഭാഗത്തെ
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് മന്ത്രിസഭാ
ഉപസമിതി പഠനം നടത്തി
റിപ്പോര്‍ട്ട്
സമര്പ്പിട്ടുണ്ടോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡ് പുതുക്കല്‍
2881.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് പുതുക്കലുമായി
ബന്ധപ്പെട്ട പ്രയോഗിക
വിഷമതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അവ പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
2007
മുതല്‍ 2012വരെയുള്ള
നിലവിലുള്ള
റേഷന്‍കാര്‍ഡ്
പുതുക്കല്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
കഴിയുമ്പോള്‍ 8
വര്‍ഷത്തോളം
ഉപയോഗിച്ചിരിക്കുമെന്ന
വസ്തുത പരിഗണിച്ച്
പുതുക്കുന്ന റേഷന്‍
കാര്‍ഡിന്റെ കാലാവധി 10
വര്ഷക്കാലമാക്കാന്
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
തെറ്റുകള്‍
തിരുത്തുന്നതിനും
അപേക്ഷ
സമര്‍പ്പിക്കുന്നതിനും
പേരുകള്‍
മാറ്റുന്നതിനും അക്ഷയ
വഴി ഓണ്‍ലൈനായി
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ?
റേഷന്‍
കടകളില്‍ നിന്നും
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്ന ബില്‍
2882.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകളില്‍
നിന്നും
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്ന ബില്‍
കൃത്യമായും വ്യക്തമായും
രേഖപ്പെടുത്തി
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
നെല്ല്
സംഭരണത്തിലെ കാര്യക്ഷമത
T 2883.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നെല്ല് സംഭരണം
കാര്യക്ഷമമല്ല എന്ന
കര്‍ഷക സംഘടനകളുടെ
ആക്ഷേപം സംബന്ധിച്ച്
അഭിപ്രായം
വ്യക്തമാക്കുമോ;
(ബി)
നെല്കര്ഷകന്
ഇപ്പോള്‍ ലഭിക്കുന്ന
സംഭരണ വില എത്രയെന്നും
ഉല്‍പ്പാദനച്ചെലവിന്റെ
വര്‍ദ്ധനയ്ക്ക്
അനുസരിച്ച് നെല്ലിന്റെ
സംഭരണവില 25 രൂപയായി
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
(സി)
സപ്ലൈകോയുടെ
നെല്ല് സംഭരണം
കാര്യക്ഷമമാക്കാനും
സംഭരണവില യഥാസമയം
കര്ഷകന് ലഭ്യമാക്കാനും
നടപടി സ്വീകരിക്കുമോ?
മാവേലി
സ്റ്റോറുകള്‍ വഴി വിറ്റഴിച്ച
ഭക്ഷ്യോല്‍പ്പന്നങ്ങൾ
2884.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010
മുതൽ 2015 വരെയുള്ള
സാമ്പത്തിക
വര്‍ഷങ്ങളില്‍ മാവേലി
സ്റ്റോറുകള്‍ വഴി
വിറ്റഴിച്ച
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ
അളവ് എത്രയെന്ന്
വിശദമാക്കാമോ;
(ബി)
ഈ
വര്‍ഷങ്ങളില്‍
സപ്ലൈകോയുടെ മറ്റ്
ഔട്ട് ലെറ്റുകള്‍ വഴി
വിറ്റഴിച്ച
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ
അളവ് എത്രയെന്ന്
അറിയിക്കാമോ;
(സി)
2010-11,
2014-15 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
സപ്ലൈകോയുടെ പൊതുവിതരണ
ശൃംഖലവഴി വിറ്റഴിച്ച
സബ്സിഡിയുള്ള
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ
വില വിവരം
ലഭ്യമാക്കാമോ?
മാവേലി
സ്റ്റോറുകളെ സൂപ്പര്‍
മാര്‍ക്കറ്റുകളാക്കി
മാറ്റുന്നതിന് നടപടി
2885.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകളെ ആധുനിക
സൗകര്യങ്ങളോട് കൂടിയ
സൂപ്പര്‍
മാര്‍ക്കറ്റുകളാക്കി
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എത്ര മാവേലി
സ്റ്റോറുകളിലാണ്
ആദ്യഘട്ടത്തില്‍ ആധുനിക
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നത്;
(സി)
കൊണ്ടോട്ടി
നഗരത്തിലുളള മാവേലി
സ്റ്റോറിനെ
ആധുനികവല്‍ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സപ്ലൈകോ
നിത്യോപയോഗ സാധനങ്ങളുടെ വില
2886.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
വഴി വിതരണം ചെയ്യുന്ന
നിത്യോപയോഗ സാധനങ്ങളുടെ
2014 മാര്‍ച്ചിലെ
വിലയും ഇപ്പോഴത്തെ
വിലയും ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സപ്ലൈകോയിലെ
വില നിലവാരം എത്ര
കണ്ടാണ്
വര്‍ദ്ധിപ്പിച്ചതെന്നു
വ്യക്തമാക്കാമോ ?
സപ്ലൈകോ
വഴി വിതരണം ചെയ്യുന്ന
ഇനങ്ങളുടെ സബ്സിഡി
2887.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സപ്ലൈകോയില്‍ വിതരണം
ചെയ്യുന്ന എതെല്ലാം
സബ്സിഡി
സാധനങ്ങള്‍ക്കാണ് വില
വര്‍ദ്ധിപ്പിച്ചതെന്നും
എത്ര തവണ എത്ര ശതമാനം
വീതമാണ് വില വര്‍ദ്ധനവ്
നടപ്പാക്കിയതെന്നും
വ്യക്തമാക്കുമോ;
(ബി)
നിത്യോപയോഗ
സാധനങ്ങള്‍ സപ്ലൈകോ വഴി
വിതരണം ചെയ്യുന്നതിന്
2014-15 വര്‍ഷം എത്ര
കോടി രൂപയാണ്
സബ്സിഡിയ്ക്കായി
വകയിരുത്തിയതെന്നും
വ്യക്തമാക്കുമോ;
(സി)
സബാസിഡി
നിരക്കില്‍ വിതരണം
ചെയ്യുന്ന
ഉല്‍പ്പന്നങ്ങള്‍ക്ക്
ക്ഷാമം ഉണ്ടാകുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സപ്ലൈകോ
ഡിപ്പോകളില്‍ ക്രമക്കേടുകള്‍
2888.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
3 വര്‍ഷത്തിനിടെ
സപ്ലൈകോയുടെ ഏതെല്ലാം
ഡിപ്പോകളില്‍
ക്രമക്കേടുകള്‍
കണ്ടെത്തിയിരുന്നു ;
എത്ര കോടി രൂപയുടെ
ക്രമക്കേടാണ്
കണ്ടെത്തിയതെന്ന്
അറിയിക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ആര്ക്കതിരെയെല്ലാമാണ്
നടപടിയെടുത്തത് ;
വിശദാംശം ലഭ്യമാക്കാമോ
;
(സി)
പാലക്കാട്
ജില്ലയിലെ ഏതെങ്കിലും
സപ്ലൈകോ
മാര്‍ക്കറ്റില്‍
ക്രമക്കേട് കണ്ടെത്തിയോ
; വിശദാംശം
ലഭ്യമാക്കാമോ ;
ആര്ക്കെതിരെയെല്ലാമാണ്
നടപടിക്രമങ്ങള്‍
സ്വീകരിച്ചത് ;
വിശദാംശം നല്‍കാമോ ?
സപ്ലൈകോ-വിലവര്‍ദ്ധന
2889.
ശ്രീ.എം.എ.ബേബി
,,
വി.ചെന്താമരാക്ഷന്
,,
കെ.രാധാകൃഷ്ണന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയിലൂടെ
വിതരണം ചെയ്യുന്ന
അവശ്യവസ്തുക്കളുടെ വില
അടുത്ത കാലത്തായി
വര്‍ദ്ധിപ്പിക്കുകയുണ്ടായോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പ്രാവശ്യം
ഇത്തരത്തില്‍ വില
വര്‍ദ്ധിപ്പിക്കുകയുണ്ടായി
എന്നറിയിക്കാമോ;
(സി)
സബ്സിഡിയിനത്തില്‍
സര്‍ക്കാരില്‍ നിന്ന്
സപ്ലൈകോയ്ക്ക് എത്ര
രൂപയാണ്
ലഭിക്കാനുള്ളത്;
(ഡി)
ഇത്
ലഭിക്കാത്തത് കാരണം
സപ്ലൈകോ വഴി അവശ്യ
സാധനങ്ങള്‍
ലഭ്യമാക്കാന്‍ കഴിയാത്ത
സ്ഥിതി
ഉണ്ടായിട്ടുണ്ടോ?
സപ്ലൈകോ
വഴി നെല്ല് സംഭരണം
2890.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-ല്‍
സപ്ലെെകോ വഴി
കര്‍ഷകരില്‍ നിന്നും
സംഭരിച്ചിരുന്ന
നെല്ലിന് കിലോയ്ക്ക്
എത്ര രൂപയാണ്
നല്‍കിയിരുന്നത്;
(ബി)
2015-ല്‍
എത്ര രൂപയ്ക്കാണ്
കര്‍ഷകരില്‍ നിന്നും
നെല്ല് വാങ്ങുന്നത്;
(സി)
കാര്‍ഷിക
ചെലവും രാസവളങ്ങളുടെ
വിലക്കയറ്റവും മൂലം
കര്‍ഷകര്‍ വലിയ
തോതില്‍ ബുദ്ധിമുട്ട്
അനുഭവിക്കുന്ന സമയത്ത്
നെല്ലിന്റെ സംഭരണവില
കുറയ്ക്കാനുണ്ടായ
സാഹചര്യം എന്താണ്;
വിശദാംശം
വ്യക്തമാക്കാമോ?
ന്യായവില
ഹോട്ടലുകള്‍
2891.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
നിയന്ത്രണത്തിലുള്ള
എത്ര ന്യായവില
ഹോട്ടലുകള്‍
സംസ്ഥാനത്ത് നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇതിന് സപ്ലൈകോ
എന്തെല്ലാം സഹായങ്ങളാണ്
നല്കി വരുന്നത്;
കൂടുതല്‍ മാവേലി
ഹോട്ടലുകള്‍ ആരംഭിച്ച്
കുറഞ്ഞ വിലയ്ക്ക് ആഹാരം
നല്‍കുന്നതിന്
തയ്യാറാകുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ന്യായവില
ഹോട്ടലുകള്‍
തുടങ്ങിയിട്ടുണ്ടോ;
എങ്കില്‍ എത്ര
ഹോട്ടലുകള്‍
എവിടെയെല്ലാമാണ്
തുടങ്ങിയിട്ടുള്ളതെന്നും
അവയില്‍ എത്ര എണ്ണം
പൂട്ടിപ്പോയെന്നും
വെളിപ്പെടുത്തുമോ;
പൂട്ടിയതിന്റെ കാരണം
വിശദമാക്കുമോ;
(സി)
ദിനംപ്രതി
സംസ്ഥാനത്തെ
ഹോട്ടലുകളില്‍
ഭക്ഷണത്തിനായി എത്തുന്ന
ആളുകളെ ഹോട്ടലുടമകളുടെ
ചൂഷണത്തില്‍ നിന്നും
വിമുക്തരാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(ഡി)
ഇതിനാവശ്യമായ
നിയമനിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്?
നെല്ലിന്റെ
സംഭരണ വില
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
2892.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ നെല്ല്
സംഭരിച്ച ഇനത്തില്‍
കര്‍ഷകര്‍ക്ക് എന്തു
തുക നല്കുവാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കര്‍ഷകര്‍
ഉല്പാദിപ്പിച്ച
മുഴുവന്‍ നെല്ലും
സംഭരിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
വര്‍ദ്ധിച്ച
ഉല്പാദന ചെലവിന്റെ
അടിസ്ഥാനത്തില്‍ സംഭരണ
വില
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
2893.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങൾക്ക് ഉത്സവ
കാലയളവില്‍ ഉണ്ടാകുന്ന
വിലക്കയറ്റം
നിയന്ത്രിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പുറത്തൂര്‍
പടിഞ്ഞാറെക്കരയില്‍ പുതിയ
മാവേലി സ്റ്റോര്‍
2894.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി മാവേലി
സ്റ്റോറുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
തവനൂര്‍
മണ്ഡലത്തിലെ പുറത്തൂര്‍
പടിഞ്ഞാറെക്കരയില്‍
പുതുതായി മാവേലി
സ്റ്റോര്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
വെഹിക്കിള്‍
ട്രാക്കിംസ് സിസ്റ്റം
2895.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങളുടെ
വിതരണത്തിനായി
വെഹിക്കിള്‍
ട്രാക്കിംസ് സിസ്റ്റം
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വ്യക്തമാക്കുമോ ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
വിശദമാക്കുമോ ;
(സി)
പൊതു
വിതരണത്തിനുള്ള
ഭക്ഷ്യധാന്യങ്ങളും
മണ്ണെണ്ണയും
കടത്തികൊണ്ടുപോകുന്നത്
ഒഴിവാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
പ്രസ്തുത
സിസ്റ്റത്തില്‍
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
ഏതെല്ലാം
ഏജന്‍സികളുമായാണ്
സഹകരിക്കുന്നത് ;
വിശദാംശങ്ങള്‍
നല്‍കുമോ ?
കോര്പ്പറേഷൻ
ഉന്നതോദ്യോഗസ്ഥരുടെ
പുനര്‍നിയമനം
2896.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
പി.ടി.എ. റഹീം
,,
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങളുടെ
അവലോകനം ഏറ്റവും
ഒടുവില്‍ നടത്തിയത്
എപ്പോഴാണ്;
വിശദമാക്കാമോ;
വിലക്കയറ്റം
നിയന്ത്രിക്കുന്നതില്‍
കോര്പ്പറേഷന്
നിലവിലുള്ള പങ്ക്
കുറഞ്ഞുവരുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കോര്‍പ്പറേഷനില്‍
ഉന്നതോദ്യോഗസ്ഥരില്‍
പുനര്‍നിയമനം നേടിയവര്‍
എത്ര പേരുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഇത്രയും
പുനര്‍നിയമനം
നടത്താനുള്ള സാഹചര്യം
എന്താണെന്ന്
അറിയിക്കാമോ;
(ഡി)
ഇത്തരം
പുനര്‍നിയമനം കാരണം
വകുപ്പില്‍ പുതുതായി
നിയമനം നടക്കാത്ത
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഇ)
ഉന്നതോദ്യോഗസ്ഥരില്‍
പുനര്‍നിയമനം നല്‍കുക
വഴി വമ്പിച്ച
സാമ്പത്തിക
ബാദ്ധ്യതയുണ്ടാകുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ?
ഭക്ഷ്യസുരക്ഷാ
നിയമം
2897.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമം അനുസരിച്ച്
ഭക്ഷ്യധാന്യം നല്കാന്
കഴിയാതെ
വരികയാണെങ്കില്‍ അതിന്
പരിഹാരമായി ലഭിക്കുന്ന
തുക എത്രയെന്ന്
വിശദീകരിക്കുമോ ;
(ബി)
ഭക്ഷ്യസുരക്ഷാ
നിയമം
നടപ്പാക്കുമ്പോള്‍
ഇപ്പോള്‍ ഉള്ളതില്‍
നിന്നും അധികമായി
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ?
ഭക്ഷ്യസുരക്ഷാ
നിയമം അനുശാസിക്കുന്ന
ഭക്ഷ്യധാന്യങ്ങൾ
2898.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമം കേരളത്തില്‍
നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നുമുതലാണ്
നടപ്പാക്കിത്തുടങ്ങിയത്;
ഇല്ലെങ്കില്‍
എന്നുമുതല്‍
നടപ്പാക്കും;
(ബി)
ഭക്ഷ്യസുരക്ഷാ
നിയമപ്രകാരം കേരളത്തിലെ
വ്യത്യസ്ത
റേഷന്‍കാര്‍ഡുകള്‍
ഉള്ളവര്‍ക്ക്
ലഭിക്കുന്ന
ഭക്ഷ്യധാന്യത്തിന്റെ
അളവ് വ്യക്തമാക്കുമോ;
(സി)
പുതിയ
നിയമപ്രകാരം
എ.പി.എല്‍.,
ബി.പി.എല്‍. തുടങ്ങി
വേര്‍തിരിവുള്ള റേഷന്‍
കാര്‍ഡുകള്‍ ഉണ്ടാകുമോ;
ഇല്ലെങ്കില്‍
പാവപ്പെട്ടവര്‍ക്ക്
നിലവില്‍ ലഭിക്കുന്ന
ഭക്ഷ്യധാന്യത്തിന്റെ
അളവ് കുറയാതിരിക്കാന്‍
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഭക്ഷ്യസുരക്ഷാ
നിയമം
നടപ്പാക്കുമ്പോള്‍
ഏതെങ്കിലും റേഷന്‍
കാര്‍ഡ് ഉടമയ്ക്ക്
നിലവില്‍ ലഭിക്കുന്ന
ഭക്ഷ്യധാന്യത്തിന്റെ
അളവില്‍ കുറവ് വരുമോ;
വരുമെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
സംസ്ഥാനത്തിന്
അനുവദിച്ച റേഷന്‍ വിഹിതം
2899.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010-11
വര്‍ഷം മുതല്‍ 2014-15
വര്‍ഷം വരെ ഓരോ
വര്‍ഷവും സംസ്ഥാനത്തിന്
അനുവദിച്ച റേഷന്‍
വസ്തുക്കളുടെ അളവ്
എത്രയെന്ന് ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍ കേന്ദ്രം
അനുവദിച്ച റേഷന്‍
വിഹിതം
ഏറ്റെടുക്കാതിരുന്നിട്ടുണ്ടോ;
എങ്കില്‍ ഓരോ
വര്‍ഷത്തേയും ഇനം
തിരിച്ചുള്ള അളവ്
എത്രയെന്ന്
വ്യക്തമാക്കാമോ?
സപ്ലെെക്കോയില്
സാധനങ്ങള്‍ പായ്ക്ക്
ചെയ്യുന്നതിന് കരാർ
2900.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെക്കോയില്
കടുക്, ജീരകം, ഉലുവ
എന്നീ സാധനങ്ങള്‍
പായ്ക്ക് ചെയ്യുന്നതിന്
സ്വകാര്യ കമ്പനിയ്ക്ക്
കരാർ നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ 100 ഗ്രാം
കടുക്, 100 ഗ്രാം
ജീരകം, 100ഗ്രാം ഉലുവ
എന്നിവ പായ്ക്ക്
ചെയ്യുന്നതിന് നല്കുന്ന
തുക എത്ര വീതം; ഇതേ
സാധനങ്ങള്‍
സപ്ലെെക്കോയിലെ
തൊഴിലാളികള്‍ പായ്ക്ക്
ചെയ്യുന്നതിന് നല്കുന്ന
കൂലി എത്ര;
(ബി)
തൊഴിലാളികള്‍
ആവശ്യപ്പെട്ട കൂലി
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സ്വകാര്യ
കമ്പനിക്ക് വര്‍ക്ക്
ഓര്‍ഡര്‍ നല്കുവാന്
ഉണ്ടായ കാരണം
വ്യക്തമാക്കാമോ;
(ഡി)
സ്വകാര്യ
കമ്പനിയ്ക്കക്ക്
പ്രസ്തുത വര്‍ക്ക്
ഓര്‍ഡര്‍ നല്കിയതുമൂലം
സപ്ലെെക്കോയ്ക്ക്
ഉണ്ടായ നഷ്ടം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;വിശദമാക്കുമോ
?
മാവേലിസ്റ്റോറുകള്‍
മുഖേന അവശ്യ സാധനങ്ങള്‍
2901.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസാധനങ്ങളുടെ വില
അനിയന്ത്രിതമാംവണ്ണം
ഉയര്‍ന്നുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കിൽ
മാവേലിസ്റ്റോറുകള്‍
മുഖേന സബ്സിഡി
നിരക്കില്‍
ഗുണനിലവാരമുളള
പലവ്യഞ്ജനങ്ങളും അരിയും
യഥേഷ്ടം ലഭിക്കുന്നു
എന്ന്
ഉറപ്പുവരുത്തുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ഗ്യാസ്
സിലിണ്ടറുകളുടെ സുരക്ഷിതമായ
കൈകാര്യം
2902.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക
സിലിണ്ടറുകളുടെ സുരക്ഷ
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പാചകവാതക
സിലിണ്ടറുകള്‍
സുരക്ഷിതമായി കൈകാര്യം
ചെയ്യുന്നതിനും
അപകടങ്ങള്‍
ഇല്ലാതാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഉപഭോക്താക്കള്‍ക്ക്
ബന്ധപ്പെടുവാന്‍ ടോള്‍
ഫ്രീ നമ്പര്‍
അല്ലെങ്കില്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ മൊബൈല്‍
നമ്പര്‍ ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
പാചക
വാതകം സുഗമമായി വിതരണം
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ?
പാചകവാതക
വിതരണം
2903.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക
വിതരണം നടത്തുന്ന
ഏജന്‍സികള്‍ പുതുതായി
ഗ്യാസ് കുറ്റി
വാങ്ങുന്നവരില്‍നിന്നും
നിര്‍ബന്ധമായി മറ്റ്
വീട്ടുപകരണങ്ങള്‍ കൂടി
വാങ്ങിപ്പിക്കുന്നത്
തടയാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ
;
(ബി)
പാചകവാതക
വിതരണം സുഗമമായി
നടത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
ചുരുക്കി പറയാമോ ?
പാചകവാതക
സബ്സിഡി
2904.
ശ്രീ.എ.കെ.ബാലന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ടി.വി.രാജേഷ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍കാലങ്ങളില്‍
സബ്സിഡി ലഭിച്ചിരുന്ന
മുഴുവന്‍ പാചകവാതക
ഉപഭോക്താക്കള്‍ക്കും
ബാങ്ക് വഴി സബ്സിഡി
ലഭിക്കുന്ന സംവിധാനം
നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
ആകെ പാചകവാതക
ഉപഭോക്താക്കളുടെ
എണ്ണമെത്ര; ഇതില്‍
നിലവില്‍ സബ്സിഡി
ലഭിക്കുന്നവരുടെ എണ്ണം
കണക്കാക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര; പുതിയ
സംവിധാനം നിലവില്‍
വരുന്നതിനു മുമ്പ്
സബ്സിഡി
ലഭിച്ചിരുന്നവരുടെ
എണ്ണമെത്രയായിരുന്നു;
(സി)
ആധാര്‍ ബാങ്കുമായി
ബന്ധിപ്പിക്കാന്‍
കഴിഞ്ഞിട്ടില്ലാത്ത
ഉപഭോക്താക്കള്‍ക്ക്
മുഴുവന്‍ വില
നല്കിയാലും സിലിണ്ടര്‍
ലഭിക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ പാചകവാതക
ഏജന്‍സികള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയതായി അറിയാമോ;
ഉപഭോക്തൃ
കോടതികള്‍
2905.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ
ജില്ലകളിലാണ് ഉപഭോക്തൃ
കോടതികള്‍ക്ക്
സ്വന്തമായി
കെട്ടിടമില്ലാത്തത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
2014-ല്‍
ഓരോ ഉപഭോക്തൃ തര്‍ക്ക
പരിഹാര ഫോറത്തിലും എത്ര
പരാതികൾ വീതം
ലഭിച്ചുവെന്നും എത്ര
പരാതികളില്‍
തീര്‍പ്പുകല്‍പ്പിച്ചുവെന്നും
വ്യക്തമാക്കുമോ ?
സ്വകാര്യ
പെട്രോള്‍ പമ്പുകള്‍ വഴി
വിതരണം ചെയ്യുന്ന
പെട്രോളിന്റെ ഡീസലിന്റെയും
ഗുണനിലവാരമില്ലായ്മ
2906.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
പെട്രോള്‍ പമ്പുകള്‍
വഴി വിതരണം ചെയ്യുന്ന
പെട്രോളിന്റെയും
ഡീസലിന്റെയും
ഗുണനിലവാരമില്ലായ്മ
സംബന്ധിച്ച പരാതികൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
പെട്രോള്‍ പമ്പുകളില്‍
അളവില്‍ കൃത്രിമം
കാണിയ്ക്കുന്നതുമൂലം
വാഹന ഉടമകള്‍ക്ക്
നഷ്ടമുണ്ടാകുന്നതായുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
പമ്പുകള്‍ വഴി വിതരണം
ചെയ്യുന്ന പെട്രോള്‍,
ഡീസല്‍ മുതലായവയുടെ
ഗുണനിലവാരവും അളവും
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം
പരിശോധനകളാണ്
നടത്തിവരുന്നത്; 2014
-ല്‍ ഇതു സംബന്ധിച്ച്
എത്ര പമ്പുകള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട് ?
പാചകവാതക
സിലിണ്ടറിന്റെ വിതരണത്തിലുള്ള
ക്രമക്കേടുകള്‍
2907.
ശ്രീ.എം.എ.
വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചക
വാതക ടാങ്കര്‍
തൊഴിലാഴികളുടെയും
ഗ്യാസ് ഫില്ലിംങ്
തൊഴിലാളികളുടെയും സമരം
കാരണം പാചകവാതക വിതരണം
പലപ്പോഴും
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കിൽ
പാചകവാതക ഫില്ലിംങ്,
വിതരണ ജോലികള്‍ അവശ്യ
സര്‍വ്വീസായി
പരിഗണിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ ;
(സി)
പാചകവാതക
സിലിണ്ടറിന്റെ
വിതരണത്തിലുള്ള
ക്രമക്കേടുകള്‍
പരിഹരിക്കാന്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
സബ്
രജിസ്ട്രാര്‍ ഓഫിസുകളില്‍
ജീവനക്കാരുടെ ക്ഷാമം
2908.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സബ്
രജിസ്ട്രാര്‍
ഓഫിസുകളില്‍
ആവശ്യത്തിന്
ജീവനക്കാരില്ലാത്തത്
മൂലം ഓണ്‍ലെെന്‍
രജിസ്ട്രേഷനും
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാകുന്നതിനും
ബുദ്ധിമുട്ടുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത് പരിഹരിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആറ്റിങ്ങല്‍,
കിളിമാനൂര്‍ സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍ ആകെ എത്ര
ജീവനക്കാരുണ്ടെന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ ;
ഇതില്‍ എത്രയെണ്ണം
ഒഴിഞ്ഞുകിടക്കുകയാണെന്ന്
തസ്തിക തിരിച്ച്
വിശദമാക്കുമോ ;
(സി)
ഒഴിഞ്ഞു
കിടക്കുന്ന
തസ്തികകളില്‍ നിയമനം
നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ഡി)
ഓഫീസില്‍
ആവശ്യത്തിനു
ജീവനക്കാരില്ലാത്തത്
മൂലം സഹകരണ വകുപ്പിന്റെ
ആശ്വാസ് പദ്ധതിക്കും
മറ്റും ബാദ്ധ്യതാ
സര്ട്ടിഫിക്കറ്റുള്പ്പെടെയുള്ളത്
ലഭ്യമാകുന്നതിന് താമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
മോങ്ങം
സബ് രജിസ്ട്രാര്‍ ഓഫീസ് പരിധി
പുനര്‍നിര്‍ണ്ണയം
2909.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മോങ്ങം സബ്
രജിസ്ട്രാര്‍ ഓഫീസ്
പരിധി
പുനര്‍നിര്‍ണ്ണയവുമായി
ബന്ധപ്പെട്ട നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
വിശദാംശം നല്‍കുമോ ;
(ബി)
ഇതു
സംബന്ധിച്ച്
ജില്ലാകളക്ടറുടേയും
ജില്ലാ
രജിസ്ട്രാറുടേയും
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍
രജിസ്ട്രേഷന് ഐ.ജി.
ഇക്കാര്യത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ ?
കോടക്കല്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
2910.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ തൃപ്രങ്ങോട്
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
കോടക്കല്‍ സബ്
രജിസ്ട്രാര്‍ ഓഫീസ്
ഇപ്പോഴും വാടക
കെട്ടിടത്തിലാണ്
പ്രവര്‍ത്തിച്ച്
കൊണ്ടിരിക്കുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
രജിസ്ട്രാര്‍
ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭൂമിയും മറ്റു
സൗകര്യങ്ങളും
ഒരുക്കുന്നതിന്
സര്‍ക്കാര്‍ സഹായം
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഓഫീസിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിയ്ക്കുന്നതിനുള്ള
സഹായം നല്കാന് നടപടി
സ്വീകരിക്കുമോ
രജിസ്ട്രേഷന്
വകുപ്പിലെ നൈറ്റ് വാച്ചര്‍
നിയമനം
2911.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്ട്രേഷന്
വകുപ്പില്‍ നൈറ്റ്
വാച്ചര്‍മാരുടെ തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ ഏതെങ്കിലും
സ്വകാര്യ ഏജന്‍സി വഴി
നിയമനം നടത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സര്ക്കാരാവശ്യത്തിന്
വാങ്ങുന്ന ഭൂമിയുടെ
രജിസ്ട്രേഷന് ഫീസ്
2912.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്കു
വേണ്ടി ഭൂമി
വാങ്ങുമ്പോള്‍
രജിസ്ട്രേഷന് ഫീസ്
ഒഴിവാക്കി
കിട്ടുന്നതിന്
വേണ്ടിയുള്ള
നടപടികളില്‍ വലിയ
കാലതാമസമുണ്ടാകുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത ആവശ്യത്തിന്
വാങ്ങുന്ന ഭൂമിയ്ക്ക്
രജിസ്ട്രേഷന് ഫീസ്
ഒഴിവാക്കി പൊതുവായ
ഉത്തരവിറക്കാന്‍ നടപടി
സ്വീകരിക്കുമോ?