പാക്കറ്റ്
വെളിച്ചെണ്ണയില്‍ മായം
T 2367.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
പാക്കറ്റ്
വെളിച്ചെണ്ണകളില്‍
പലതും അപകടകരമാംവിധം
മായം കലര്‍ന്നതാണെന്ന
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
ഭക്ഷ്യ സുരക്ഷാ വിഭാഗം
ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം
നടത്തിയിട്ടുണ്ടോ; അതു
പ്രകാരമുള്ള
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
ഭക്ഷ്യ വസ്തുക്കളില്‍
ശരീരത്തിന് ദോഷകരമാം
വിധം മായം കലരുന്നത്
പരിശോധിച്ച്
കണ്ടെത്തുന്നതിനുള്ള
ലബോറട്ടറി സൗകര്യങ്ങള്‍
ഏന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കാമോ?
ഫുഡ്
സേഫ്റ്റി ഓഫീസുകള്‍
2368.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
നിയോജകമണ്ഡലങ്ങളിലും
ഫുഡ് സേഫ്റ്റി
ഓഫീസുകള്‍
ആരംഭിക്കണമെന്ന നിയമസഭാ
കമ്മിറ്റിയുടെ ശുപാര്‍ശ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പേവിഷ
പ്രതിരോധ മരുന്നുകള്‍
2369.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു വര്‍ഷം ശരാശരി എത്ര
പേരാണ് പേവിഷ ബാധയേറ്റ്
ചികിത്സ
തേടുന്നതെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
ഇതില്‍ എത്ര പേര്
സര്‍ക്കാര്‍
ആശുപത്രികളെ
ആശ്രയിക്കുന്നു;
(ബി)
ഇത്രയും
പേര്‍ക്ക് ചികിത്സ
നല്‍കുന്നതിനുള്ള
മരുന്നുകള്‍
സംസ്ഥാനത്ത് ഇപ്പോള്‍
ലഭ്യമാണോ; സര്‍ക്കാര്‍
ആശുപത്രികളിലും
മെഡിക്കല്‍
കോളേജുകളിലും മരുന്നിന്
ദൗര്‍ലഭ്യം
നേരിടുന്നുണ്ടോ;
(സി)
പേവിഷ
പ്രതിരോധ
മരുന്നുകള്‍ക്ക് ക്ഷാമം
നേരിടുന്നതിനുള്ള
കാരണമെന്തെന്നാണ്
സര്‍ക്കാര്‍
കരുതുന്നത്;
(ഡി)
മെഡിക്കല്‍
കോര്പ്പറേഷന് ഈ
മരുന്നുകള്‍ വാങ്ങി
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
ആവശ്യാനുസരണം
നല്കുന്നുണ്ടോ;
കോര്‍പ്പറേഷനില്‍
ഇപ്പോള്‍ മരുന്ന്
ഉണ്ടോ;
(ഇ)
പേവിഷ
പ്രതിരോധ മരുന്നുകള്‍
യഥേഷ്ടം ലഭ്യമാക്കാന്‍
സര്‍ക്കാര്‍ എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
പോകുന്നതെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം മണ്ഡലത്തിലെ
കോഡൂര്‍ പി. എച്ച്. സി
മലപ്പുറം ഹെല്‍ത്ത്
ബ്ലോക്കിന്
കീഴിലാക്കുന്നതിന് നടപടി.
2370.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ കോഡൂര്‍
പി. എച്ച്. സി മലപ്പുറം
ഹെല്‍ത്ത് ബ്ലോക്കിന്
കീഴിലാക്കുന്നത്
സംബന്ധിച്ച ജില്ലാ
മെഡിക്കല്‍ ഓഫീസറുടെ
റിപ്പോര്‍ട്ട്
സഹിതമുള്ള ശിപാര്‍ശ
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച ഫയലില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഭരണപരമായ
പ്രയാസങ്ങള്‍
കണക്കിലെടുത്ത് മങ്കട
ഹെല്‍ത്ത് ബ്ലോക്കിനു
കീഴിലുള്ള മലപ്പുറം
മണ്ഡലത്തിലെ കോഡൂര്‍
പി. എച്ച്. സിയെ
മലപ്പുറം ഹെല്‍ത്ത്
ബ്ലോക്കിലേക്ക് മാറ്റി
ഉത്തരവ് നല്കുവാന്
സത്വര നടപടികള്‍
സ്വീകരിക്കുമോ?
പബ്ലിക്ക് ഹെല്‍ത്ത് ലാബ്
2371.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറത്ത്
അനുവദിച്ച പബ്ലിക്ക്
ഹെല്‍ത്ത് ലാബിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
ലാബ്
പ്രവര്‍ത്തനം
ആരംഭിക്കാന്‍ ആവശ്യമായ
കെട്ടിട സൗകര്യങ്ങള്‍
ലഭ്യമായിട്ടുണ്ടോ ;
(സി)
ആവശ്യമായ
ജീനക്കാരുടെ
എണ്ണമുള്‍പ്പെടെ,
ആരോഗ്യവകുപ്പ്
ഡയറക്ടറുടെ വിശദമായ
പ്രൊപ്പോസലില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ; വിശദാംശം
നല്‍കാമോ ;
(ഡി)
പബ്ലിക്ക്
ഹെല്‍ത്ത് ലാബിനുവേണ്ട
മിനിമം ജീവനക്കാരുടെ
തസ്തികകള്‍ സൃഷ്ടിച്ച്
എത്രയും വേഗം
പ്രവര്ത്തനമാരംഭിക്കുമോ
?
സൗജന്യഭക്ഷണം -
ഭക്ഷ്യവിഷബാധ സ്വീകരിച്ച
നടപടി
2372.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനലക്ഷങ്ങളുടെ
സാന്നിദ്ധ്യമുണ്ടാകുന്ന
ഉല്‍സവങ്ങളില്‍
നല്കുന്ന സൗജന്യഭക്ഷണം
ഭക്ഷ്യവിഷബാധയുണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് ഒഴിവാക്കുന്നതിന്
ആരോഗ്യ വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിക്കാറുണ്ടോ
;വിശദാംശങ്ങള്‍
അറിയിയ്ക്കുമോ ?
ഇ-ഹെല്‍ത്ത്
പദ്ധതി
2373.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ഹെല്‍ത്ത് പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പദ്ധതി
നടത്തിപ്പിന്റെ
ഭാഗമായുളള വിവര ശേഖരണം
പൂര്‍ത്തിയായിട്ടുണ്ടോ
; ഇല്ലെങ്കില്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കും;
(സി)
സംസ്ഥാന
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍ മുതല്‍
എല്ലാ ആരേോഗ്യ
സ്ഥാപനങ്ങളെയും
കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന്
സര്‍ക്കാര്‍ ഈ പദ്ധതി
പ്രകാരം
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലങ്കില്‍
സംസ്ഥാനത്തെ എല്ലാ
ആരോഗ്യ സ്ഥാപനങ്ങളേയും
പദ്ധതിക്കു കീഴില്‍
ഉള്‍പ്പെടുത്തുമോ ;
(ഡി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതരത്തില്‍
പദ്ധതി നടത്തിപ്പിന്റെ
കാലതാമസം
ഒഴിവാക്കുന്നതിന്
പ്രത്യേക ശ്രദ്ധ
ന്ലകുമോ?
പി
.എച്ച് .സി. കള്‍
ഇല്ലാത്ത
ഗ്രാമപഞ്ചായത്തുകള്‍
2374.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി
.എച്ച് .സി കള്‍
ഇല്ലാത്ത
ഗ്രാമപഞ്ചായത്തുകള്‍
ഉണ്ടോ; എങ്കില്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ ;
(ബി)
കമ്മ്യൂണിറ്റി
ഹെല്‍ത്ത്സെന്ററുകള്‍,
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍,
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങള്‍ എന്നിവ
എത്ര വീതം ഉണ്ടെന്ന്
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കാമോ ?
ആശ
വര്‍ക്കേഴ്സിന്റെ
ചുമതലകള്‍ ഓണറേറിയം
2375.
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.കെ.എസ്.സലീഖ
,,
കെ.കെ.ലതിക
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്രെഡിറ്റഡ്
സോഷ്യല്‍ ഹെല്‍ത്ത്
അക്ടിവിസ്റ്റ്
(ആശ)കളുടെ സേവനത്തെ
കുറിച്ച്
വിലയിരുത്താറുണ്ടോ ;
അവരുടെ ചുമതലകള്‍
എന്താെക്കെയാണ് ;
(ബി)
ആശ
വര്‍ക്കേഴ്സ് നടത്തിയ
സമരത്തെ തുടര്‍ന്ന്
ആരോഗ്യവകുപ്പ് മന്ത്രി
നല്കിയ ഉറപ്പുകള്‍
എന്തെല്ലാമായിരുന്നു ;
അവ പാലിക്കപ്പെട്ടോ ;
(സി)
ആശ
വര്‍ക്കേഴ്സിന്റെ
ഓണറേറിയം
വര്‍ദ്ധിപ്പിച്ചു
നല്‍കാനായി കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
; അതിന്റെ വിശദാംശം
ലഭ്യമാക്കുമോ ;
(ഡി)
ഇവരുടെ
സേവനം കണക്കിലെടുത്ത്
ഓണറേറിയത്തിനു പകരം
വേതനം നല്‍കുന്നതിനെ
കുറിച്ച്
സര്‍ക്കാരിന്റെ
അഭിപ്രായം
വ്യക്തമാക്കുമോ ?
പേ
വിഷബാധയ്ക്കെതിരെ
സ്വീകരിച്ച നടപടികള്‍
2376.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവുനായ്ക്കളുടെ
ആക്രമണം മൂലം പേവിഷബാധ
വര്‍ദ്ധിച്ച് വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കുറുക്കന്റെ
ആക്രമണം മൂലവും പേവിഷ
ബാധ ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആന്റി റാബിസ് സിറം
ഗവണ്മെന്റ്
ആശുപത്രികളിൽ
ലഭ്യമല്ലത്തതുകൊണ്ട്
പേ വിഷബാധയേറ്റവർ
സ്വകാര്യ ആശുപത്രിയിൽ
കൂടുതല്‍ പണം
ചിലവാക്കേണ്ടതായ
സാഹചര്യം
പരിശോധിച്ചുവോ;
എങ്കില്‍ സിറം
ലഭ്യമാക്കാന്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നു വ്യക്തമാക്കുമോ;
(ഡി)
നടപ്പുവര്‍ഷം
സര്‍ക്കാര്‍ ആശുപത്രി
വഴി എത്ര പേര്‍ക്ക്
സൗജന്യമായി വാക്സിനും,
എ.ആര്.എസും നല്കി
എന്നും; അടുത്ത
വര്‍ഷത്തേക്ക് എത്ര
പേര്‍ക്ക് ചികിത്സ
നല്കുവാനുളള
വാക്സിനും, എം. ആര്.
എസും വാങ്ങുവാന്‍
നടപടികള്‍ സ്വീകരിച്ചു
എന്നും
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
ഏതെല്ലാം സര്‍ക്കാര്‍
ആശുപത്രികളില്‍ എത്ര
പേര്‍ക്കു നല്കുവാനുളള
വാക്സിന്, എ. ആര്.എസ്
നിലവിലുണ്ട്; ജില്ല
തിരിച്ചു വിശദാംശം
ലഭ്യമാക്കുമോ;
ബി.എസ്.സി.
ഓപ്റ്റോമെട്രി
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റൈപ്പന്റ്
2377.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.എസ്.സി.
ഓപ്റ്റോമെട്രി
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റൈപ്പന്റ്
അനുവദിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ?
കെ.എച്ച്.ആര്.ഡബ്ല്യൂ.എസ്
പേ വാര്‍ഡുകള്‍
2378.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
ആശുപത്രി, താലൂക്ക്
ആശുപത്രി, മെഡിക്കല്‍
കോളേജുകള്‍
എന്നിവിടങ്ങളില്‍
എവിടെയൊക്കെയാണ്
കെ.എച്ച്.ആര്.ഡബ്ല്യൂ.എസിനു
കീഴില്‍ പേവാര്‍ഡുകള്‍
പ്രവര്‍ത്തിക്കുന്നത് ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍
ഓരോന്നിലും പേ
വാര്‍ഡുകളില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
നിലവിലുള്ളത് ;
(സി)
ഒരു
വര്‍ഷത്തിനിടെ
റൂമുകളുടെ
അറ്റകുറ്റപ്പണികള്‍
ഉള്‍പ്പെടെ എന്തെല്ലാം
പ്രവൃത്തികളാണ്
നടത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ
;
(ഡി)
റൂമുകളുടെ
വാടക
വര്ദ്ധിപ്പിച്ചിട്ടുണ്ടങ്കില്
എവിടെയാെക്കെയാണെന്നും,
ഓരോ ഇനത്തിലും
വര്‍ദ്ധിപ്പിച്ച തുക
എത്രയെന്നും , എത്ര
ശതമാനം വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളതെന്നും
വെളിപ്പെടുത്തുമോ ?
ആശാ
വര്‍ക്കര്‍മാരുടെ
ഓണറേറിയം
2379.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ഡിസംബര്‍ 8 മുതല്‍
സെക്രട്ടേറിയറ്റിന്
മുന്നില്‍
ആശാവര്‍ക്കേഴ്സ്
ഫെഡറേഷന് നടത്തി വന്ന
സമരത്തെത്തുടര്‍ന്ന്
നടത്തിയ ചര്‍ച്ചയില്‍
ബഹു.മന്ത്രി നല്കിയ
ഉറപ്പുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
2013-14
ലെ മൂന്ന് മാസത്തെ
ഓണറേറിയം 2014
ക്രിസ്തുമസിനു മുമ്പ്
വിതരണം ചെയ്തിട്ടുണ്ടോ
; 2014-15 ലെ ഓണറേറിയം
2015 ജനുവരി 30 -ന്
മുമ്പ് നല്‍കിയിട്ടുണ്ടോ
;
(സി)
ആശാ
വർക്കർമാരുടെ ആനുകൂല്യം
അടുത്ത വര്‍ഷത്തെ
പദ്ധതി രേഖയില്‍
വര്‍ദ്ധിപ്പിക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
രേഖാമൂലം
ആവശ്യപ്പെട്ടിട്ടുണ്ടോ
;എങ്കില്‍ പ്രസ്തുത
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഡി)
ജില്ലകളില്‍
ആശാ
കോ-ഓര്‍ഡിനേറ്റര്‍മാരെ
നിയമിക്കുന്നതിനുള്ള
നടപടികള്‍ ഏതുവരെ ആയി
എന്ന് വ്യക്തമാക്കുമോ ?
സേഫ്
കേരള പദ്ധതി
2380.
ശ്രീ.പി.തിലോത്തമന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധി
നിയന്ത്രണത്തിന്റെ
ഭാഗമായി സേഫ് കേരള
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ ഈ പദ്ധതിയുടെ
കീഴില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മഞ്ഞപിത്തം,
ടൈഫോയിഡ്, വയറിളക്ക
രോഗങ്ങള്‍, ഭക്ഷ്യ
വിഷബാധ തുടങ്ങിയവ
എവിടെയെങ്കിലും
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അവ നിയന്ത്രണ
വിധേയമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഹോട്ടലുകള്‍,
ബേക്കറികള്‍ തുടങ്ങിയ
സ്ഥാപനങ്ങള്‍
പരിശോധനയ്ക്ക്
വിധേയമാക്കാറുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
ഫുഡ്
സേഫ്റ്റി ഓഫീസര്‍മാരുടെ
നിയമനം
2381.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫുഡ് സേഫ്റ്റി
ഓഫീസര്‍മാരുടെ എത്ര
ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ദ്ധിച്ചുവരുന്ന
ആവശ്യം കണക്കിലെടുത്ത്
ഫുഡ് സേഫ്റ്റി
ഓഫീസര്‍മാരുടെ പുതിയ
പോസ്റ്റുകള്‍
ക്രീയേറ്റ് ചെയ്യുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
നിവിലുള്ള
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കിൽ ഇവ
എത്രയുംവേഗം
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ?
കേരള
അക്രഡിറ്റേഷന്
സ്റ്റാന്‍ഡേഡ്
പ്രകാരമുള്ള
ഗുണനിലവാരത്തിലേക്ക്
ഉയര്‍ത്തല്‍
2382.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
ആശുപത്രികളേയും ജനറല്‍
ആശുപത്രികളേയും കേരള
അക്രഡിറ്റേഷന്
സ്റ്റാന്‍ഡേഡ്
പ്രകാരമുള്ള
ഗുണനിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായി
കേന്ദ്ര സഹായം
ഉള്‍പ്പടെ 5 കോടി രൂപ
2014-15 ലെ സംസ്ഥാന
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ടത്
നാളിതുവരെ
വിയോഗിച്ചതിന്റെ
വിശദാംശങ്ങള്‍, ജില്ലാ
ആശുപത്രികള്‍ ജനറല്‍
ആശുപത്രികള്‍
എന്നിങ്ങനെ ഇനം
തിരിച്ച് ലഭ്യമാക്കുമോ
?
ലാബ്
ടെക്നീഷ്യന്മാരുടെ
പ്രൊമോഷന് തസ്തിക
2383.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.എം.ഇ-യുടെ
കീഴില്‍ വരുന്ന ലാബ്
ടെക്നീഷ്യന്മാരുടെ
പ്രൊമോഷന് തസ്തികയായി
ജൂനിയര്‍ സയന്റിഫിക്ക്
ഓഫീസര്‍ന്മാരുടെ എത്ര
തസ്തികകള്‍ ഉണ്ട് എന്ന്
വിശദമാക്കാമോ;
(ബി)
ഈ
തസ്തിക
ഡി.എച്ച്.എസ്സിന്റ
കീഴിലുള്ളത് ഗസറ്റഡ്
തസ്തികയും എന്നാല്‍
ഡി.എം.ഇയുടെ കീഴില്‍
നോണ്‍ ഗസറ്റഡ്
തസ്തികയും ആണെന്ന
കാര്യം അറിയുമോ;
(സി)
ഇത്
പരിഹരിക്കാന്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ?
എന്‍.ആര്.എച്ച്.എം.
മുഖേന ലഭ്യമാക്കിയ തുക
2384.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
മട്ടന്നൂര്‍
സി.എച്ച്.സി. യിലും
വിവിധ പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിലും 2011
മെയ് മാസത്തിനുശേഷം
നാളിതുവരെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കും
മറ്റു പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കുമായി
എന്‍.ആര്.എച്ച്.എം.
മുഖേന എത്ര തുക
ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഓരോ
സ്ഥാപനത്തിനും
അനുവദിച്ച ഫണ്ടും
അനുമതി നല്കിയ
പദ്ധതികള്‍
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ ?
എച്ച് .ഐ
.വി ബാധിതർ
2385.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൗമാരക്കാര്‍ക്കിടയില്‍
എച്ച് .ഐ .വി ബാധിതരുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നു
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എച്ച്
.ഐ .വി ബാധിതരുടെ എണ്ണം
കൃത്യമായി
എടുക്കുന്നതിന്
സ്വകാര്യ ആശുപത്രി
,സ്വകാര്യ ലാബ്
എന്നിവിടങ്ങളിൽ നിന്നും
പരിശോധന വിവരങ്ങള്‍
ലഭിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കാമോ;
(സി)
ലഹരി
മരുന്ന് കുത്തിവയ്പ്
തുടങ്ങിയ കാരണങ്ങളിലൂടെ
എച്ച് .ഐ .വി പകരുന്നത്
തടയുന്നതിനായി ആരോഗ്യ
വകുപ്പ് തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
സഹകരണത്തോടെ
യുവാക്കള്‍ക്കിടയില്‍
വ്യാപകമായ
ബോധവല്‍ക്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ ?
ജീവിത
ശൈലി രോഗങ്ങൾ
2386.
ശ്രീ.എം.എ.
വാഹീദ്
,,
സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രമേഹം, ക്യാന്‍സര്‍
രോഗങ്ങള്‍ വര്‍ദ്ധിച്ച്
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജീവിതശൈലി
രോഗങ്ങള്‍
വര്‍ദ്ധിക്കുന്നത്
തടയാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ ?
ദേശീയ
ആരോഗ്യ മിഷന്
2387.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ആരോഗ്യ മിഷന് വഴി
സംസ്ഥാനത്ത് എത്ര
രൂപയാണ് അനുവദിച്ചു
കിട്ടിയിട്ടുള്ളതെന്ന്
വാർഷികാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ഇതില്‍
നിന്ന് ഓരോ ജില്ലയിലും
അനുവദിച്ചതും
ചെലവഴിച്ചതുമായ തുകയുടെ
കണക്ക് വിശദമാക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ ഈ തുക
ഉപയോഗിച്ച് എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്നു
വിശദമാക്കാമോ?
അമൃതം
ആരോഗ്യം പദ്ധതി
2388.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'അമൃതം ആരോഗ്യം പദ്ധതി'
എന്ന് മുതല്‍
ആരംഭിച്ചു;പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)
വര്‍ദ്ധിച്ചു വരുന്ന
ജീവിതശൈലി രോഗങ്ങളെ
ഫലപ്രദമായി
നേരിടുന്നതിനായി
പ്രസ്തുത പദ്ധതി മുഖേന
എന്തെല്ലാം നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയെപ്പറ്റി
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പമ്പാ
നദിയിലെ
മാലിന്യനിര്‍മ്മാര്‍ജ്ജനം
2389.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പാ
നദിയിലെ
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി
എന്തെങ്കിലും പദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഏത്
പദ്ധതിയെന്നും ആയത് ഏത്
ഘട്ടംവരെയായി എന്നും
വിശദീകരിക്കാമോ ;
എന്തൊക്കെ നടപടികളാണ്
ഇതിനായി ആസൂത്രണം
ചെയ്തിരിക്കുന്നത്
എന്ന് വിശദമാക്കുമോ ;
(ബി)
പമ്പാ
നദിയിലെ ജലത്തില്‍
അടങ്ങിയിരിക്കുന്ന
കോളിഫോം ബാക്ടീരിയയുടെ
അളവ്
പരിശോധിച്ചിട്ടുണ്ടോ ;
എങ്കിൽ എന്ന് ; അവസാന
പരിശോധനയില്‍ തെളിഞ്ഞ
കോളിഫോം
ബാക്ടീരിയയുടെരിയയുടെ
അളവ് എത്രയാണെന്ന്
അറിയിക്കുമോ ;
(സി)
അവസാന
പരിശോധനയിലെ കോളിഫോം
ബാക്ടീരിയയുടെ അളവ്
അനുസരിച്ച് പമ്പാ
നദിയിലെ ജലം
ഉപയോഗയോഗ്യമാണോ ;
നിത്യോപയോഗത്തിന്
ഉപയോഗിക്കാന്‍ കഴിയുന്ന
അളവിലും എത്ര കൂടുതലായി
പമ്പാ നദിയിലെ
വെള്ളത്തില്‍ കോളിഫോം
ബാക്ടീരിയ ഉണ്ടെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പമ്പാ
നദിയിലെ കുടി വെള്ള
പദ്ധതികളും മറ്റും
കണക്കാക്കി വെള്ളത്തിലെ
കോളിഫോം ബാക്ടീരിയയുടെ
അളവ് കുറയ്ക്കാല്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്തൊക്കെ
; ഇല്ലെങ്കില്‍ ഇതിന്
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
പേരയം
ആയൂര്‍വേദ ആശുപത്രിക്ക്
കെട്ടിടം
2390.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
പേരയം ഗവണ്മെന്റ്
ആയൂര്‍വേദ ആശുപത്രിക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
അസറ്റ് ഡെവലപ്മെന്റ്
ഫണ്ടില്‍ നിന്നും 30
ലക്ഷം രൂപ
അനുവദിക്കുന്നതിനുള്ള
പ്രൊപ്പോസലിന്മേല്
ഭരണാനുമതി നാളിതുവരെ
ലഭ്യമാകാത്തതിന്റെ
കാരണം
അറിയുമോ;വിശദമാക്കുമോ;
(ബി)
എന്‍.ആര്.എച്ച്.എം.
ന്റെ കീഴിലുള്ള
ആശുപത്രികള്‍ക്ക് ഭൗതിക
സാഹചര്യമൊരുക്കുന്നതിന്
എ.ഡി.എഫ്.
ഉപയോഗിക്കാന്‍ അനുമതി
നല്‍കാത്തതിന്റെ കാരണം
വിശദീകരിക്കുമോ;
(സി)
പേരയം
ആയൂര്‍വേദ
ആശുപത്രിക്കുവേണ്ടി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
അനുമതി/തിരസ്കരണ
ഉത്തരവ് അടിയന്തരമായി
നല്‍കുമോ; എങ്കില്‍
എന്നത്തേക്ക്
ലഭ്യമാകുമെന്ന്
അറിയിക്കുമോ?
പാല്
നല്ലവണ്ണം തിളപ്പിക്കാതെ
ഉപയോഗിക്കുന്നത് മൂലം
ആരോഗ്യപ്രശ്നങ്ങള്‍
2391.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
നല്ലവണ്ണം
തിളപ്പിക്കാതെ
ഉപയോഗിക്കുന്നതുമൂലം
എന്തെല്ലാം അസുഖങ്ങള്‍
പകരാന്‍
സാദ്ധ്യതയുണ്ടെന്ന്
പഠനം
നടത്തിയിട്ടുണ്ടോ;എങ്കിൽ
വിശദവിവരം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
ഹോട്ടലുകളിലും
തട്ടുകടകളിലും പാല്
നേരിട്ട് തിളപ്പിക്കാതെ
മറ്റൊരു പാത്രത്തിലെ
വെള്ളത്തില്‍ പാലൊഴിച്ച
പാത്രം വച്ച്
ചെറുതായൊന്ന് ചൂടാക്കി
ചായയും കാപ്പിയും
ഉണ്ടാക്കി നല്‍കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുണ്ടാക്കുന്ന
ആരോഗ്യപ്രശ്നങ്ങള്‍
എന്തൊക്കെയാണ്; ഇത്
പരിശോധിക്കുന്നതിനും
പാല് ആവശ്യമായത്രയും
തിളപ്പിക്കാതെ
ഉപയോഗിക്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും
തയ്യാറാകുമോ?
ദേശീയ
ആയുര്‍വേദ
ഇന്‍സ്റ്റിറ്റ്യൂട്ട്
2392.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ആയുര്‍വേദ
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരുമായി ചര്‍ച്ച
നടന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ വിഷയത്തില്‍
സംസ്ഥാനത്തിന് ഉറപ്പ്
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
സ്ഥലം ഏറ്റെടുത്ത്
നല്‍കുന്നതിന് സംസ്ഥാന
സര്‍ക്കാര്‍
സന്നദ്ധമാണോ; എങ്കില്‍
എവിടെയാണ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
തിരുവനന്തപുരത്തെ
ആയുര്‍വേദ മെഡിക്കല്‍
കോളേജിനെ മികവിന്റെ
കേന്ദ്രമാക്കി
ഉയര്‍ത്തുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിചു
വിശദമാക്കാമോ;
(ഇ)
ഇൗ
മെഡിക്കല്‍ കോളേജിനെ
മികവിന്റെ
കേന്ദ്രമാക്കി
ഉയര്‍ത്തുന്നതിനാവശ്യമായ
കേന്ദ്രസഹായം എത്രയാണ്
പ്രതീക്ഷിക്കുന്നത്;
പദ്ധതിയുടെ പ്രതീക്ഷിത
ചെലവെത്രയാണ്;
(എഫ്)
ഇൗ
പദ്ധതിക്കാവശ്യമായ
കേന്ദ്രസഹായം
ഉള്‍പ്പെടെ ലഭ്യമാക്കി
പദ്ധതി
സാക്ഷാത്കരിക്കുന്നതിന്
പ്രത്യേക ശ്രദ്ധ
നല്‍കുമോ?
എച്ച്.വണ്‍
.എന്‍.വണ്‍ പനിയും
പ്രതിരോധ സംവിധാനങ്ങളും
T 2393.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.വണ്‍ .എന്‍.വണ്‍
പനിബാധിതരുടെ എണ്ണവും
മരണസംഖ്യയും
ആശങ്കാജനകമായി
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇന്നത്തെ
രീതിയില്‍ ആരോഗ്യ
വകുപ്പുമാത്രം
ശ്രമിച്ചതുകൊണ്ട് രോഗം
പടര്‍ന്നു
പിടിക്കുന്നത് തടയാന്‍
കഴിയില്ലെന്നത്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു സംബന്ധിച്ച് മറ്റു
വകുപ്പുകള്‍ക്ക്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(ഡി)
ഈ
രംഗത്ത് വകുപ്പുകളുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിന്
എന്ത് സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് അറിയിക്കാമോ
(ഇ)
ശാസ്ത്രീയമായ
രീതിയില്‍ സാമ്പിളുകള്‍
ശേഖരിക്കുന്നതിന്
ആരോഗ്യവകുപ്പ്
ജീവനക്കാര്‍ക്ക്
പരിശീലനം
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ?
ട്രോമാ
കെയര്‍ യൂണിറ്റ്
2394.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ
ട്രോമാകെയറില്‍
നിലവിലുള്ള എല്ലാ
സംവിധാനങ്ങളും
ട്രോമാകെയര്‍
യൂണിറ്റിന്റെ
പ്രവര്‍ത്തനത്തിന്
വിനിയോഗിക്കുന്നുണ്ടോ
എന്നും ഇതുകൊണ്ടുള്ള
പ്രയോജനം ജനങ്ങള്‍ക്ക്
ലഭിക്കുന്നുണ്ടോ എന്നും
പരിശോധിച്ചിട്ടുണ്ടോ;
ട്രോമാ കെയറിന്റെ
പ്രയോജനം ജനങ്ങള്‍ക്ക്
ലഭിക്കുന്നില്ല എന്ന
പരാതി പരിശോധിച്ച്
അടിയന്തര പരിഹാരം
ഉണ്ടാക്കുമോ;
(ബി)
ഇതിനുവേണ്ടി
ലഭിച്ച ഉപകരണങ്ങളും
പരിശീലനം നേടിയ
ഡോക്ടര്‍മാരുമടക്കമുള്ള
ജീവനക്കാരും ട്രോമാ
കെയറിന്റെ
പ്രവര്‍ത്തനത്തിന്
എന്ത് സംഭാവനകളാണ്
നല്കിക്കൊണ്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ട്രോമാ
കെയര്‍ യൂണിറ്റ് ശരിയായ
തരത്തില്‍
പ്രവര്‍ത്തിപ്പിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
പുകയില
ഉല്പന്ന വില്പന ദൂരപരിധി
2395.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂളുകളുടെ
ചുറ്റളവില്‍ പുകയില
ഉല്പന്നങ്ങള്
വില്ക്കരുതെന്നുളള
ദൂരപരിധി 100 മീറ്റര്‍
എന്നത് 500 മീറ്റര്‍
ആക്കി
ദീര്‍ഘിപ്പിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
റാബിസ്
വാക്സിന് ലഭ്യത
2396.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ
ആശുപത്രികളില്‍ ആന്റി
റാബിസ് വാക്സിന്
ലഭ്യമല്ലെന്ന പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ആന്റി
റാബിസ് വാക്സിന്
ലഭ്യമല്ലാത്തതിനാല്‍
തൃശൂര്‍ ജില്ലയില്‍
ചികിത്സക്കു
എത്തുന്നവരെ മറ്റ്
ജില്ലകളിലെ
ആശുപത്രികളിലേക്ക്
അയക്കുന്നതായി അറിയുമോ;
(സി)
തൃശൂര്‍
ജില്ലയില്‍ മെഡിക്കല്‍
കോളേജുള്‍പ്പെടെയുള്ള
എല്ലാ ആശുപത്രികളിലും
ആന്റി റാബിസ് വാക്സിന്
ലഭ്യത ഉറപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ആധുനിക
കാന്‍സര്‍ ചികിത്സാ
സംവിധാനങ്ങൾ
2397.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
ഇ.പി.ജയരാജന്
,,
എസ്.ശർമ്മ
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
കാന്‍സര്‍, പ്രമേഹ,
ഹൃദ്രോഗ,
മസ്തിഷ്ക്കാഘാത
നിയന്ത്രണ പരിപാടി
(NPCDCS) പ്രകാരം
സംസ്ഥാനത്ത് എന്തൊക്കെ
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ട് ;
(ബി)
ആരോഗ്യവകുപ്പിന്
കീഴില്‍ ഈ സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പുതുതായി നടപ്പാക്കിയ
കാന്‍സര്‍ ചികിത്സാ
സംവിധാനം
എന്തൊക്കെയാണെന്ന്
അറിയിക്കാമോ ;
(സി)
മലബാര്‍
കാന്‍സര്‍ സെന്റര്‍
വിപുലീകരണത്തിനായി
നടപ്പാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ് ;
(ഡി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച കൊച്ചി
കാന്‍സര്‍ സെന്ററിന്റെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ ?
ആരോഗ്യ
വകുപ്പിലെ ഒഴിവുകള്‍
2398.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
സര്‍വ്വീസിലുള്ള
ആരോഗ്യ, ഹോമിയോപ്പതി,
ദന്തല്‍, നേത്ര, ഭാരതീയ
ചികിത്സാ വകുപ്പുകളില്‍
ആകെ എത്ര വീതം
ഡോക്ടര്‍മാര്‍,
നഴ്സുമാര്‍, ലാബ്
ജീവനക്കാര്‍ മറ്റു
പരിശോധനാ വിഭാഗം
എന്നിവരുടെ അംഗീകൃത
തസ്തികകള്‍ നിലവിലുണ്ട്
;
(ബി)
ഇവയില്‍
എത്ര തസ്തികകളില്‍
ഒഴിവുണ്ട് എന്നും, ഈ
സര്‍ക്കാര്‍ ഇവയില്‍
എത്ര തസ്തികകള്‍
വെട്ടിക്കുറച്ചു
എന്നും, പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ
എന്നും അവ എത്ര എന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
തസ്തികകളിലെ
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ അനുബന്ധ
ജീവനക്കാരില്‍
എത്രപേര്‍ വീതം ഓരോ
തസ്തികകളിലും
അവധിയിലുണ്ട്;
അനധികൃതമായി ജോലിക്ക്
ഹാജരാകാത്തവരുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
സംസ്ഥാനത്തെ
ആശുപത്രികളില്‍ അവശ്യം
വേണ്ടുന്ന
ജീവനക്കാരില്ലാത്ത
അവസ്ഥയില്‍
അവധിയിലുള്ളവരെ
തിരിച്ചുവിളിക്കാനും
അനധികൃതമായി ജോലിക്ക്
ഹാജരാകാത്തവരെ
സര്‍വ്വീസില്‍ നിന്ന്
പുറത്താക്കാനും എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ
;
(ഇ)
പ്രസ്തുത
മേഖലയില്‍ എന്‍. ആര്.
എച്ച് .എം വഴിയും,
പെന്ഷന്
പറ്റിയശേഷവും,
താല്‍കാലികാടിസ്ഥാനത്തിലും
എത്ര പേര് ജോലിക്ക്
ഹാജരാകുന്നു എന്നും
വ്യക്തമാക്കുമോ ;
(എഫ്)
ഇവര്‍ക്കായി
എന്‍. ആര്. എച്ച് .എം
പ്രതിമാസം
ശമ്പളയിനത്തില്‍
ചെലവാക്കുന്ന തുക എത്ര
എന്ന് വ്യക്തമാക്കുമോ ;
(ജി)
ആരോഗ്യ
വകുപ്പ് പ്രസ്തുത
മേഖലയിലെ ഒഴിവുകള്‍ പി.
എസ് സി . യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ തസ്തിക
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ ?
വയനാട്
ജില്ലയിലെ ആശുപത്രികള്‍
2399.
ശ്രീ.സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ എത്ര ജില്ലാ
ആശുപത്രികളും എത്ര
താലൂക്ക് ആശുപത്രികളും
എത്ര കമ്മ്യൂണിറ്റി
ഹെല്‍ത്ത്സെന്ററുകളും
എത്ര പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളും
നിലവിലുണ്ട്;
(ബി)
അവ
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ആശുപത്രികളില്‍
ആവശ്യത്തിനുള്ള
ഡോക്ടര്‍മാരും മറ്റ്
ജീവനക്കാരും
ഇല്ലെന്നുള്ള പരാതി
ശ്രദ്ധയില്പ്പെട്ടിട്ടിണ്ടോ;
(ഡി)
എങ്കില്‍
പരാതി പരിഹരിക്കാന്‍
എന്ത് നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
വകുപ്പില്‍ സ്പെഷ്യല്‍
റൂള്‍സ്
2400.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ സ്പെഷ്യല്‍
റൂള്‍സ് നിലവിലില്ലാത്ത
ഏതൊക്കെ
തസ്തികകളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തസ്തികകളില്‍ ജോലി
ചെയ്യുന്ന ജീവനക്കാരുടെ
സര്‍വ്വീസ്
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
റാന്നി
താലൂക്കാശുപത്രി
2401.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
താലൂക്കാശുപത്രിയെ
സ്പെഷ്യാലിറ്റി
കേഡറിലേക്ക് ഉയര്‍ത്തിയ
നടപടികള്‍ സംബന്ധിച്ച്
വിശദമാക്കാമോ;
സ്പെഷ്യാലിറ്റി കേഡര്‍
പദവിക്ക് എത്ര
ഡോക്ടര്‍മാർ
,നേഴ്സുമാർ, മറു്
ജീവനക്കാർ എന്നിവർ
ആവശ്യമാണെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ നിലവില്‍
എത്ര ഡോക്ടര്‍മാര്‍,
നേഴ്സുമാർ, മറ്റു
ജീവനക്കാർ എന്നിവർ
ഉണ്ട്; പ്രസ്തുത
തസ്തികകളിലെ ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കിൽ വിശദമാക്കുമോ?
ഫറോക്ക്
പി.എച്ച്.സി.
2402.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താലൂക്ക്
ആശുപത്രിയായി അപ്ഗ്രേഡ്
ചെയ്ത ഫറോക്ക്
പി.എച്ച്.സി. യില്‍
കിടത്തി
ചികിത്സയുള്പ്പെടെയുളള
ചികിത്സ രോഗികള്‍ക്ക്
കിട്ടുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോേ;
(ബി)
ആശുപത്രിക്ക്
ആവശ്യമായ ഉപകരണങ്ങള്‍
അനുവദിക്കണമെന്ന
ആശുപത്രി സൂപ്രണ്ടിന്റെ
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ;
(സി)
താലൂക്ക്
ആശുപത്രിയായി അപ്ഗ്രേഡ്
ചെയ്തപ്പോള്‍ ഇവിടേക്ക്
അനുവദിച്ച
ഡോക്ടര്‍മാരുള്‍പ്പെടെയുളള
ജീവനക്കാരുടെ എണ്ണം
വ്യക്തമാക്കുമോ;
പ്രസ്തുത സ്റ്റാഫ്
പാറ്റേണ്‍ പ്രകാരമുള്ള
ജീവനക്കാര്‍ ഈ
ആശുപത്രിയില്‍ ജോലി
നോക്കുന്നുണ്ടോ എന്ന്
വിശദമാക്കാമോ?
താനൂര്‍
സി.എച്ച്.സി -യിലെ
സ്റ്റാഫ് പാറ്റേണ്‍
2403.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകള്‍ക്ക്
നിലവില്‍
നിശ്ചയിച്ചിട്ടുളള
സ്റ്റാഫ് പാറ്റേണ്‍
വിശദമാക്കാമോ;
(ബി)
താനൂര്‍
സി.എച്ച്.സി -യില്‍
നിലവിലുളള സ്റ്റാഫ്
പാറ്റേണ്‍
പാലിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇത് പാലിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
താനൂര്‍
സി.എച്ച്.സിയില്‍
ഗൈനക്കോളജിസ്റ്റിന്റേയും
പീഡിയാട്രീഷ്യന്റേയും
നിയമനം
2404.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
തീരദേശത്തെ ഏക
ഗവണ്മെന്റ്
ആതുരാലയമാണ് താനൂര്‍
സി.എച്ച്.സി. എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മത്സ്യത്തൊഴിലാളികളായ
സ്ത്രീകളും
കുട്ടികളുമാണ് ഈ
ആശുപത്രിയെ
ആശ്രയിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ആതുരാലയത്തില്‍ ഒരു
ഗൈനക്കോളജിസ്റ്റിന്റെയും
ഒരു
പീഡിയാട്രീഷ്യന്റെയും
തസ്തിക സൃഷ്ടിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ
പ്രസ്തുത
ആവശ്യത്തിന്മേല്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ ?
കുരങ്ങ്
പനി
2405.
ശ്രീ.സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ കുരങ്ങ് പനി
ബാധിച്ച് ആളുകള്‍
മരണപ്പെട്ട സ്ഥലങ്ങളും
ആശുപത്രികളും
ആരോഗ്യവകുപ്പ് മന്ത്രി
സന്ദര്‍ശിച്ചിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത സന്ദര്‍ശന
വേളയില്‍ കെെക്കൊണ്ട
തീരുമാനങ്ങള്‍
എന്തെല്ലാം ;
വ്യക്തമാക്കാമോ;
(സി)
അതനുസരിച്ച്
തുടര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
തുടര്‍ നടപടികള്‍
സ്വീകരിക്കാന്‍
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
മരുന്ന്
സംഭരണം
2406.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള മെഡിക്കല്‍
സര്‍വ്വീസ്
കോര്പ്പറേഷന്
ഏതെല്ലാം മരുന്നുകള്‍
സംഭരിക്കേണ്ടതില്ല
എന്ന്
തീരുമാനിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ ഓരോ
വര്‍ഷവും എത്ര കോടി
രൂപയുടെ മരുന്നുകള്‍
സംഭരിച്ചു എന്നും എത്ര
തുക ഏതെല്ലാം മരുന്നു
കമ്പനികള്‍ക്ക്
നല്കുവാനുണ്ട് എന്നും
വ്യക്തമാക്കുമോ;
(സി)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന് എത്ര തുക
നല്കുവാനുണ്ട് എന്നും
അത് എപ്പോള്‍ നല്‍കും
എന്നും വ്യക്തമാക്കുമോ;
(ഡി)
അടുത്ത
വര്‍ഷത്തേക്ക്
സംഭരിക്കേണ്ട
മരുന്നിന്റെ അളവ്
എത്രയെന്നും
മുന്‍വര്‍ഷങ്ങളില്‍
നിന്നും എത്ര കുറവ്
വരുത്തിയിട്ടുണ്ട്
എന്നും അതിന്റെ കാരണം
എന്താണെന്നും
വ്യക്തമാക്കുമോ;
(ഇ)
രക്തത്തിന്റെ
ഉപോല്പ്പന്നങ്ങളായ
മരുന്നുകള്‍
പട്ടികയില്‍ നിന്നും
ഒഴിവാക്കിയത് തടയുവാന്‍
എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ;
(എഫ്)
2014-15
സാമ്പത്തിക വര്‍ഷം
ബജറ്റില്‍ എത്ര രൂപയുടെ
മരുന്ന് വാങ്ങുവാന്‍
തീരുമാനിച്ചു; എത്ര
കോടി രൂപയുടെ
മരുന്നുകള്‍ വാങ്ങി;
ഏതെല്ലാം മരുന്നുകള്‍
വാങ്ങുന്നത് ഒഴിവാക്കി
എന്നും വ്യക്തമാക്കുമോ;
(ജി)
മരുന്നു
വാങ്ങാനായി 2015-16
ലേയ്ക്കുള്ള ടെന്‍ഡര്‍
എന്നാണ് വിളിച്ചത്
എന്നും അതിനുശേഷം
ഇന്റന്റില്‍ കുറവു
വരുത്തിയ മരുന്നുകള്‍
ഏതെല്ലാം എന്നും
വ്യക്തമാക്കുമോ?
ആലപ്പുഴ
വണ്ടാനം
മെഡിക്കല്‍കോളേജിന്റെ
വസ്തുവകകള്‍
2407.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
വണ്ടാനം
മെഡിക്കല്‍കോളേജിന്
എത്ര ഏക്കര്‍ വസ്തു
ഉണ്ട് ; വസ്തുവിന്റെ
ഉടമസ്ഥാവകാശം ആരുടെ
പേരിലാണ് ; വസ്തുവിന്റെ
ആധാരം ആരുടെ
കസ്റ്റഡിയിലാണ് ;
വിശദവിവരങ്ങള്‍
നല്‍കാമോ ;
(ബി)
മെഡിക്കല്‍കോളേജ്
കോമ്പൗണ്ടിനുള്ളില്‍
ചില ഹിന്ദു സംഘടനകള്‍
ക്ഷേത്രം
നിര്‍മ്മിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
മെഡിക്കല്‍കോളേജിന്റെ
വസ്തുവകകള്‍
സംബന്ധിച്ച്
എന്തെങ്കിലും
തര്‍ക്കങ്ങളോ കേസുകളോ
നിലവിലുണ്ടോ ;
വിശദമാക്കുമോ ?
നാഷണല്‍
അര്‍ബന്‍ ഹെല്‍ത്ത്
മിഷന്
2408.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന്റെ
നേതൃത്വത്തില്‍
നഗരസഭകളില്‍ നാഷണല്‍
അര്‍ബന്‍ ഹെല്‍ത്ത്
മിഷന്
(എൻ.യു.എച്ച്.എം)പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി തിരുവനന്തപുരം
കോര്‍പ്പറേഷനില്‍
ഏതൊക്കെ സ്ഥലങ്ങളിലാണ്
എൻ.യു.എച്ച്.എം
സെന്ററുകള്‍
ആരംഭിക്കുന്നത്;
ഇതിനോടകം ആരംഭിച്ച
സെന്ററുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഒരു
എൻ.യു.എച്ച്.എം
സെന്ററിന് എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
ഇതുപയോഗിച്ച് എന്തൊക്കെ
സൗകര്യങ്ങളാണ്
സെന്ററുകളില്‍
ലഭ്യമാക്കുന്നത്?
(ഡി)
തിരുവനന്തപുരം
കോര്‍പ്പറേഷന്റെ
നിലവിലുള്ള ഏതെങ്കിലും
ഹെല്‍ത്ത് സെന്ററുകള്‍
(CWC) ഇതിനായി
ഉപയോഗിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവിടെ
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
കോര്പ്പറേഷന് JPHN,
നഴ്സറി സ്കൂള്‍
ടീച്ചര്‍
തുടങ്ങിയവര്‍ക്ക്
തുടര്‍ന്ന്
പ്രവര്‍ത്തിക്കാനുള്ള
സൗകര്യങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
(ഇ)
പുതുതായി
തുടങ്ങുന്ന
എൻ.യു.എച്ച്.എം
സെന്ററുകളിലെ വൈദ്യുതി
ബില്‍, വാട്ടര്‍
ചാര്‍ജ്ജ് തുടങ്ങിയവ
അടയ്ക്കേണ്ട ചുമതല
ആര്‍ക്കാണ്;
(എഫ്)
നിരവധി
സ്വകാര്യ-സര്‍ക്കാര്‍
ആശുപത്രികളും,
എെരാണിമുട്ടം ഹെല്‍ത്ത്
സെന്റര്‍, എെരാണിമുട്ടം
ഹോമിയോ കോളേജ്,
ആയുര്‍വേദ കോളേജ്
എന്നിവ ഒഴിവാക്കി ഈ
പ്രദേശങ്ങളില്‍ തന്നെ
എൻ.യു.എച്ച്.എം
സെന്ററുകള്‍
തുടങ്ങാനുള്ള കാരണം
വ്യക്തമാക്കുമോ?
മഴക്കാല
പകര്‍ച്ച വ്യാധികള്‍
തടയാന്‍ പദ്ധതി
2409.
ശ്രീ.ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.രാജു
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴക്കാലത്ത്
പകര്‍ച്ച വ്യാധികള്‍
പടരുന്നത് തടയാന്‍
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
പദ്ധതികള്‍ക്കാണ് രൂപം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പനി ഉള്‍പ്പെടെയുള്ള
രോഗങ്ങള്‍ പടര്‍ന്നു
പിടിച്ചപ്പോള്‍ എടുത്ത
നടപടികള്‍
പരാജയമായിരുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തു
നിന്നും ഉന്മൂലനം
ചെയ്തിരുന്ന ചില
രോഗങ്ങള്‍ തിരിച്ചു
വന്നുകൊണ്ടിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സ്കൂള്‍
കോളേജ്തല രോഗപ്രതിരോധ
നടപടികള്‍
2410.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാര്‍ജ്ജനം
ചെയ്യപ്പെട്ട പല
രോഗങ്ങളും തിരികെ
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിനെതിരെ എന്ത്
നടപടികളാണ് സ്വീകരിച്ച്
വരുന്നത്;
(ബി)
സംസ്ഥാനത്തെ
സ്കൂള്‍-കോളേജ്
തലങ്ങളില്‍ വ്യക്തി
ശുചിത്വവും- പരിസര
ശുചിത്വവും സംബന്ധിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക്
അവബോധം നല്‍കുന്നതിനും
പകര്‍ച്ച
വ്യാധികള്‍ക്ക് എതിരെ
ജാഗ്രത
പുലര്‍ത്തുന്നതിനും
ആരോഗ്യവകുപ്പിന്റെ
നേതൃത്വത്തില്‍
പ്രത്യേക പദ്ധതി
നടപ്പാക്കുമോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
നാഷണല്‍
ഹെല്‍ത്ത് മിഷൻ
2411.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
ഹെല്‍ത്ത് മിഷൻ
സംസ്ഥാനത്ത് 2013-14 -
ൽ എത്ര തുക ഏതെല്ലാം
സ്കീമുകള്‍ക്കായി
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
2013-14
വര്‍ഷത്തില്‍ പാലക്കാട്
ജില്ലയിലെ ഏതെല്ലാം
പ്രോജക്ടുകള്‍ക്കാണ്
എൻ.എച്ച് .എം. തുക
ചെലവഴിച്ചത്; വിശദാംശം
ലഭ്യമാക്കാമോ;
(സി)
കേന്ദ്രത്തില്‍
നിന്നും എൻ.എച്ച് .എം
അനുവദിക്കുന്ന തുക
മാനദണ്ഡപ്രകാരമാണോ
ചെലവഴിച്ചത് എന്ന്
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
2011-12
മുതല്‍ 2014-15
വര്‍ഷക്കാലയളവില്‍
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തെ വിവിധ
ആശുപത്രികള്‍ക്കായി
എൻ.എച്ച് .എം. ല്‍
നിന്നും എത്ര തുക
ഏതെല്ലാം
കാര്യങ്ങള്‍ക്കായി
ചെലവഴിച്ചു എന്നത്
സംബന്ധിച്ച വിശദമായ
സ്റ്റേറ്റ്മെന്റ്
നല്‍കുമോ?
ഇടുക്കി
ജില്ലയിലെ ഹോമിയോ
ആശുപത്രികള്‍
2412.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ തൈറോയ്ഡ്
ചികിത്സാ സൗകര്യം,
കിടത്തി ചികിത്സാ
സൗകര്യം എന്നിവയുള്ള
ഹോമിയോ ആശുപത്രികളുടെ
എണ്ണം എത്ര;വിശദാംശം
നല്‍കാമോ;
(ബി)
ചേറ്റുവാ
ഹോമിയോ ആശുപത്രിയില്‍
തൈറോയ്ഡ് ചികിത്സാ
സൗകര്യം അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ?
പ്രൈമറി
ഹെല്‍ത്ത് സെന്റര്‍
അനുവദിക്കുന്നത്
2413.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ പ്രൈമറി
ഹെല്‍ത്ത് സെന്ററുകള്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രൈമറി
ഹെല്‍ത്ത് സെന്റര്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍
പുതിയതായി പി.എച്ച്.സി
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മണമ്പൂര്‍
പഞ്ചായത്തിന്
പി.എച്ച്.സി.
അനുവദിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലെന്ന്
വിശദമാക്കാമോ?
ആരോഗ്യ
വകുപ്പില്‍ സ്ഥലം മാറ്റം
2414.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ സ്ഥലം
മാറ്റം നടത്തുന്നതിന്
ഉണ്ടായിരുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെ ആയിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മാനദണ്ഡങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
ഇത്തരം
മാറ്റങ്ങള്‍
വരുത്തുന്നതിന് കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ?
തൃശൂര്‍
മെഡിക്കല്‍ കോളേജ് -
ഡെന്റല്‍ കോളേജ്
2415.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
മെഡിക്കല്‍ കോളേജ്
കോമ്പൗണ്ടില്‍ പുതിയ
ഡെന്റല്‍ കോളേജ് എന്ന്
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
വര്‍ഷം അദ്ധ്യയനം
ആരംഭിക്കാന്‍ കഴിയുമോ
എന്ന് വിശദമാക്കാമോ ?
തൃശൂര്‍
മെഡിക്കല്‍ കോളേജില്‍ പേ
വാര്‍ഡ്
2416.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
മെഡിക്കല്‍ കോളേജില്‍
പുതിയ പേ വാര്‍ഡ്
നിർമ്മിക്കേണ്ടതിന്റെ
ആവശ്യകത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കിൽ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
പുരോഗതി വിശദമാക്കാമോ ?
ശ്രീമതി
പത്മാവതിക്ക് ഫാമിലി
പെന്ഷന് .
T 2417.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വീസിലിരിക്കെ
മരിച്ച ആരോഗ്യ വകുപ്പ്
ജീവനക്കാരന്റെ മകളും
വിധവയും
മക്കളില്ലാത്തതുമായ
ശ്രീമതി. പത്മാവതി വി.
പി., നാടാലി വീട്,
കൊരട്ടി ഇൗസ്റ്റ് പി.
ഒ എന്നയാൾ ഫാമിലി
പെന്ഷന്
കിട്ടുന്നതിനായി
സമര്‍പ്പിച്ച അപേക്ഷ,
ടിയാൾക്ക് ശാരീരിക
അവശതയില്ല എന്ന
കാരണത്താല്‍
നിഷേധിച്ചിട്ടുളളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ശ്രീമതി പത്മാവതിക്ക്
ഫാമിലി പെന്ഷന്
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ
ചികിത്സാപിഴവ്
2418.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ മേഖലകളിലെ
ആശുപത്രികളില്‍
ചികിത്സാപിഴവുമൂലം
രോഗികള്‍ക്ക്
അപകടങ്ങള്‍
ഉണ്ടാകുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന് പരാതികള്‍
ലഭിക്കാറുണ്ടോ;
(ബി)
ഇത്തരം
പരാതികളില്‍
സര്‍ക്കാര്‍ ഏത്
രീതിയിലുളള നടപടികളാണ്
സ്വീകരിച്ചുവരുന്നത് ;
(സി)
സംസ്ഥാനത്തെ
ഡോക്ടര്‍മാരുടെ
ചികിത്സാരീതിയെക്കുറിച്ചോ
ആശുപത്രികളെക്കുറിച്ചോ
പൊതുജനങ്ങള്‍ക്കും
രോഗികള്‍ക്കുമുളള
പരാതികള്‍
അറിയിയ്ക്കുന്നതിനും
ആയത്
പരിഹരിക്കുന്നതിനും
നിലവില്‍ പ്രത്യേക
സംവിധാനങ്ങള്‍
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലായെങ്കില്‍
ആയതിലേക്കായി ഒരു
പ്രത്യേക
സംവിധാനമൊരുക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിയ്കുമോ?
താലൂക്ക്
ആശുപത്രി ബ്ലഡ്
ബാങ്കുകള്‍
2419.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര താലൂക്ക്
ആശുപത്രികളില്‍ ബ്ലഡ്
ബാങ്കുകള്‍
പ്രവര്‍ത്തിക്കുന്നു;
(ബി)
ബ്ലഡ്
ബാങ്കുകള്‍ ഇല്ലാത്ത
താലൂക്ക് ആശുപത്രികള്‍
ഏതെല്ലാം ; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
എല്ലാ
താലൂക്ക്
ആശുപത്രികളിലും ബ്ലഡ്
ബാങ്കുകള്‍
തുടങ്ങുന്നതിനുളള നടപടി
സ്വീകരിക്കുമോ?
സ്വകാര്യ
ലാബുകളിലെ നിരക്ക്
2420.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ ലാബുകളിലെ
നിരക്ക് ഏകീകരിച്ച്
നല്‍കിയിട്ടുണ്ടോ;എങ്കിൽ
ഓരോ പരിശോധനകള്‍ക്കും
ഈടാക്കാവുന്ന
നിരക്കുകള്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(ബി)
ഇല്ലെങ്കില്‍
നിരക്ക് ഏകീകരിച്ച്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
കടപ്പൂര്
ആയൂര്‍വേദ ഡിസ്പെന്‍സറി
ആശുപത്രിയായി
ഉയര്‍ത്തുന്നതു
സംബന്ധിച്ച്
2421.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
മണ്ഡലത്തിലെ കടപ്പൂര്
ആയൂര്‍വേദ ഡിസ്പെന്‍സറി
ആയുര്‍വേദ ആശുപത്രിയായി
ഉയര്‍ത്തുന്നതു
സംബന്ധിച്ച് ആയുര്‍വേദ
ഡയറക്ടറുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് ജില്ലാ
മെഡിക്കല്‍ ഓഫീസര്‍
സര്‍ക്കാരിന് ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ;
(സി)
ആയുര്‍വേദ
ആശുപത്രി സംബന്ധിച്ച്
ആയുര്‍വേദ
ഡയറക്ടറേറ്റിലെ ഫയല്‍
നമ്പര്‍ ലഭ്യമാക്കാമോ?
ചടയമംഗലം
മണ്ഡലത്തിൽ
ആരോഗ്യ-കുടുംബക്ഷേമ
വകുപ്പു നടത്തിയ വികസന
പ്രവര്‍ത്തനങ്ങൾ
2422.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മേയ് മാസം മുതല്‍ 2015
ഫെബ്രുവരി വരെ ചടയമംഗലം
മണ്ഡലത്തിന്റെ
പരിധിയിലുള്ള അലയമണ്‍,
ഇട്ടിവ, ഇളമാട്, ചിതറ,
കുമ്മിള്‍, കടയ്ക്കല്‍,
നിലമേല്‍, ചടയമംഗലം,
വെളിനെല്ലൂര്‍ എന്നീ
പഞ്ചായത്തുകളില്‍
ആരോഗ്യ-കുടുംബക്ഷേമ
വകുപ്പു വഴി
നടത്തിയിട്ടുള്ളതും
ഭരണാനുമതി
നല്കിയിട്ടുള്ളതും
പ്രഖ്യാപിച്ചിട്ടുള്ളതുമായ
വികസന പ്രവര്‍ത്തനങ്ങൾ
വ്യക്തമാക്കാമോ?
സ്വകാര്യ
മെഡിക്കല്‍ ലാബുകള്‍
2423.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ മെഡിക്കല്‍
ലാബുകള്‍ പലതും
ഗുണനിലവാരമില്ലാത്തതും
മാനദണ്ഡങ്ങള്‍
അനുസരിച്ച്
പ്രവര്ത്തിക്കാത്തതാണെന്നുമുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
മെഡിക്കല്‍
ലാബുകള്‍ക്ക്
സര്‍ക്കാര്‍ അനുമതി
നല്‍കുന്നത് ഏത്
മാനദണ്ഡ പ്രകാരമാണെന്ന്
വിശദമാക്കാമോ;
(സി)
മാനദണ്ഡങ്ങള്‍
പാലിക്കാതെയും
ശുചിത്വം, ഗുണനിലവാരം
എന്നിവ
ഉറപ്പുവരുത്താതെയും
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ മെഡിക്കല്‍
ലാബുകള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാരിന്റെ
കാലത്ത്
സ്വീകരിച്ചിട്ടുളളത് ;
വിശദമാക്കാമോ ?
കായംകുളം
ഗവണ്മെന്റ് ആശുപത്രിയിലെ
സ്റ്റാഫ് പാറ്റേണ്‍
പരിഷ്ക്കാരം
2424.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ഗവണ്മെന്റ് ആശുപത്രിയെ
താലൂക്കാശുപത്രിയാക്കി
ഉയര്‍ത്തിയിട്ടും
ആവശ്യമായ രീതിയില്‍
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിച്ചിട്ടില്ല
എന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
താലൂക്ക്
ആശുപത്രികളായി ഉയര്‍ത്തിയ
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററുകള്‍
2425.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍
താലൂക്ക് ആശുപത്രികളായി
ഉയര്‍ത്തിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(ബി)
ഇത്തരത്തില്‍
ഉയര്‍ത്തപ്പെട്ട
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യം
വര്‍ദ്ധിപ്പിക്കാത്തതും
ആവശ്യത്തിന്
ഡോക്ടര്‍മാരെയും
ജീവനക്കാരേയും
നിയമിക്കാത്തതും
ആശുപത്രികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാകാത്തതിന്
കാരണമാകുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ആശുപത്രികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സ്വകാര്യ
ആശുപത്രികളുടെയും
സ്വകാര്യ മെഡിക്കല്‍
ലാബുകളുടെ പ്രവർത്തനം
2426.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
വി.ശിവന്‍കുട്ടി
,,
ബാബു എം. പാലിശ്ശേരി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ ആശുപത്രികളിലെ
ചികിത്സയെ കുറിച്ചും
സ്വകാര്യ മെഡിക്കല്‍
ലാബുകളുടെ
പ്രവര്‍ത്തനത്തെക്കുറിച്ചും
വ്യാപകമായി പരാതി
ഉയരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവയെ
നിരീക്ഷിക്കാനും സേവന
ഗുണനിലവാരം
ഉയര്‍ത്താനും എന്തൊക്കെ
കാര്യങ്ങള്‍
ചെയ്തിട്ടുണ്ടെന്നറിയിക്കാമോ;
(സി)
ഇത്തരം
സ്ഥാപനങ്ങളിലെ
മെഡിക്കല്‍,
പാരാമെഡിക്കല്‍
ജീവനക്കാര്‍ നിശ്ചിത
യോഗ്യതയുള്ളവരാണെന്ന്
ഉറപ്പാക്കാന്‍ എന്തു
മാര്‍ഗ്ഗമാണുള്ളത്;
(ഡി)
ഈ
സ്ഥാപനങ്ങളെക്കുറിച്ച്
ഉയരുന്ന പരാതിയുടെ
മേല്‍ നടപടിയെടുക്കാന്‍
എന്തൊക്കെ
വ്യവസ്ഥകളാണുള്ളതെന്ന്
അറിയിക്കാമോ?
കായംകുളം
താലൂക്കാശുപത്രിയില്‍
സര്ജന്
2427.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താലൂക്കാശുപത്രിയില്‍
സര്‍ജനെ
നിയമിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തായി ;വിശദമാക്കാമോ;
(ബി)
കായംകുളം
താലൂക്കാശുപത്രിയില്‍
ട്രോമാകെയര്‍, ഡയാലിസ്
യൂണിറ്റ് എന്നിവ
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി.
2428.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവയവദാനം,
കെെമാറ്റം എന്നിവയ്ക്ക്
സന്നദ്ധതയുളളവരെ
കണ്ടത്തുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചു
നടപ്പാക്കി വരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
അവയവദാനം
,കെെമാറ്റം
എന്നിവയ്ക്ക് നിലവില്‍
പാലിക്കേണ്ട
നിയമവ്യവസ്ഥകള്‍
എന്തെല്ലാം;
(സി)
സ്വകാര്യ
ആശുപത്രികള്‍ ,
വ്യക്തികള്‍, അനധികൃത
ഏജന്‍സികള്‍ എന്നിവ വഴി
അവയവ കച്ചവടം
സംസ്ഥാനത്തു
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇൗ സര്‍ക്കാര്‍
കാലയളവില്‍ ഓരോ
വര്‍ഷവും ഇത്തരത്തില്‍
എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തു.
എത്ര കേസ്സുകളില്‍
പ്രതികളെ പിടികൂടി;
എത്ര പേരെ
പിടികൂടാനുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
അവയവദാനം,
കെെമാറ്റം എന്നിവയ്ക്ക്
തയ്യാറാകുന്നവര്‍ക്ക്
പ്രത്യേകമായി
എന്തെങ്കിലും
രജിസ്ട്രേഷന്
സൗകര്യമോ, മറ്റു
മാര്‍ഗ്ഗങ്ങളോ
ആരോഗ്യവകുപ്പു
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍ എന്തെല്ലാം?
അലോപ്പതി,
ആയുര്‍വ്വേദം, ഹോമിയോ
ആശുപത്രികള്‍
2429.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അലോപ്പതി,
ആയുര്‍വ്വേദം, ഹോമിയോ
ആശുപത്രികള്‍
സംസ്ഥാനത്തെ എല്ലാം
പഞ്ചായത്തുകളിലും
നിലവിലുണ്ടോ;
ആശുപത്രികള്‍
ഇല്ലാത്തത് ഏത്
വിഭാഗത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
വിഭാഗങ്ങളില്‍
ആശുപത്രികള്‍ ഇല്ലാത്ത
പഞ്ചായത്തുകളില്‍ ആയത്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഈ വിഭാഗങ്ങളിലായി എത്ര
ആശുപത്രികള്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ല - ഭക്ഷ്യസുരക്ഷാ
വകുപ്പ്
2430.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
വകുപ്പില്‍ പാലക്കാട്
ജില്ലയില്‍ എത്ര
ഒഴിവുകള്‍ ഉണ്ട് ;
(ബി)
ഉദ്യോഗസ്ഥരുടെ
കുറവ്മൂലം വകുപ്പിന്റെ
ജില്ലയിലെ പ്രവര്‍ത്തനം
കാര്യക്ഷമമല്ല എന്നു
സര്‍ക്കാര്‍
കരുതുന്നുണ്ടോ ;
(സി)
ഒഴിവുകളുണ്ടെങ്കില്‍
അതു നികത്തുന്നതിന്
സര്‍ക്കാര്‍ തലത്തിൽ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഡി)
കഴിഞ്ഞ
ആറു മാസത്തിനിടയില്‍
ഭക്ഷ്യസുരക്ഷാ
ഉദ്യോഗസ്ഥര്‍
ജില്ലയില്‍ എത്ര
സ്ഥാപനങ്ങളില്‍ പരിശോധന
നടത്തി ;
(ഇ)
പരിശോധനയില്‍
ക്രമക്കേടുകള്‍
കണ്ടെത്തിയ ഏതെങ്കിലും
സ്ഥാപനം
ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥര്‍
പൂട്ടിച്ചിട്ടുണ്ടോ ;
എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി സ്വീകരിച്ചു ?
കാന്‍സര്‍
ചികിത്സ
2431.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
മെഡിക്കല്‍ കോളേജില്‍
കാന്‍സര്‍
ചികിത്സയ്ക്കുള്ള
റേഡിയോളജി വിഭാഗത്തിൽ
നിലവില്‍ എത്ര
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തൃശൂര്‍ മെഡിക്കല്‍
കോളേജില്‍ കാന്‍സര്‍
ചികിത്സയ്ക്കായി എത്ര
രോഗികള്‍
വന്നിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
പാലക്കാട്
ജില്ലാ ആശുപത്രിയില്‍
കാന്‍സര്‍
ചികിത്സയ്ക്കുള്ള
സൗകര്യം
ഏര്‍പ്പെടുത്തുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്?
ചേര്‍ത്തല
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ
സ്പെഷ്യാലിറ്റി ഒ.പി.യുടെ
പ്രവര്‍ത്തനം
2432.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ
സ്പെഷ്യാലിറ്റി
ഒ.പി.യുടെ പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നില്ലെന്നും
രോഗികള്‍ക്ക് ശരിയായ
പരിശോധനകളും
മരുന്നുകളും
ലഭിക്കുന്നില്ലെന്നുമുള്ള
പരാതികള്‍
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടിയന്തര
ചികിത്സയ്ക്ക് എത്തുന്ന
രോഗികളെ
കാഷ്വാലിറ്റിയിലേയ്ക്കും
അവിടെയെത്തുമ്പോള്‍
ഒ.പി.യിലേക്കും
മാറ്റിവിട്ട്
കഷ്ടപ്പെടുത്തുന്നുവെന്നത്
ബോധ്യപ്പെട്ടിട്ടുണ്ടോ;
ഇത്തരം പരാതികള്‍
ഒഴിവാക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ജീവിതശൈലീ
രോഗങ്ങള്‍ നിയന്ത്രണ
നടപടികൾ
2433.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജീവിതശൈലീ രോഗങ്ങള്‍
ബാധിക്കുന്നവരുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജീവിത ശൈലീരോഗങ്ങള്‍
നിയന്ത്രിയ്ക്കുന്നതിന്
ആവിഷ്കരിച്ച പദ്ധതികള്‍
എന്തെല്ലാം ;
(സി)
ജീവിതശൈലീ രോഗ
ബോധവത്കരണ പരിപാടി
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
നടത്തുന്നതിന്
സര്‍ക്കാര്‍
മുന്കൈയെടുത്തിട്ടുണ്ടോ:
(ഡി)
ജീവിതശൈലീ
രോഗ പരിശോധനാ
ക്യാമ്പുകള്‍
സംഘടിപ്പിയ്ക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
ലബോറട്ടറി
കൗണ്‍സില്‍ രൂപീകരണം
2434.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലബോറട്ടറി കൗണ്‍സില്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
രൂപീകരിക്കാനുളള നടപടി
സ്വീകരിക്കുമോ ;
(സി)
നിലവില്‍
ലാബുകള്‍
തുടങ്ങുന്നതിന് അനുവാദം
നല്‍കുന്നത് ആരാണ്എന്ന്
വ്യക്തമാക്കുമോ ?
ധന്വന്തരി
സെന്ററുകള്‍
2435.
ശ്രീ.എം.എ.
വാഹീദ്
,,
അന്‍വര്‍ സാദത്ത്
,,
സി.പി.മുഹമ്മദ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധന്വന്തരി
സെന്ററുകള്‍ നിലവില്‍
ഏതെല്ലാം ജില്ലകളില്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; ഓരോ ജില്ലയിലും എത്ര
ജീവനക്കാര്‍ ധന്വന്തരി
സെന്ററുകളില്‍ ജോലി
ചെയ്യുന്നുണ്ട് ;
എന്നതു സംബന്ധിച്ച
വിശദവിവരം ലഭ്യമാക്കുമോ
;
(ബി)
ധന്വന്തരി
സെന്ററുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക്
തൊഴില്‍
ലഭ്യമാക്കുവാന്‍
ധന്വന്തരി സെന്ററുകളെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസനവകുപ്പിന്റെ
കീഴില്‍
കൊണ്ടുവരുന്നതിനും
കെ.എച്ച്.ആര്.ഡ്ല്യൂ.
എസ്. മാതൃകയില്‍ ഒരു
സ്ഥാപനമായി മാറ്റാനും
ആലോചിക്കുന്നുണ്ടോ ?
ഏകീകൃതമായ
പൊതുജനാരോഗ്യ നിയമങ്ങള്‍
2436.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രാബല്യത്തിലുള്ള
പൊതുജനാരോഗ്യ
നിയമങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമങ്ങള്‍ക്ക് പകരമായി
ഏകീകൃതമായ ഒരു നിയമം
കൊണ്ടുവരുന്നതിന്
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഡയാലിസിസ്
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
2437.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡയാലിസിസ്
കേന്ദ്രങ്ങള്‍ക്കുള്ള
പ്രവര്‍ത്തനാനുമതിക്കും
പ്രവര്‍ത്തനങ്ങള്‍ക്കും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുമോ ;
(ബി)
ഉപയോഗിക്കുുന്ന
മെഷീനുകളുടെയും
മരുന്നുകളുടെയും
ഗുണമേന്മ, ഡയാലിസിസ്
കേന്ദ്രങ്ങളിലെ
സൗകര്യങ്ങള്‍, ആവശ്യമായ
സ്റ്റാഫിന്റെ
സാന്നിദ്ധ്യം എന്നിവ
ഉറപ്പ് വരുത്തുമോ ;
(സി)
ഡയാലിസിസ്
കേന്ദ്രങ്ങള്‍ക്ക്
പ്രത്യേക ധനസഹായം
അനുവദിക്കുമോ ?
മണമ്പൂര്‍
ഗ്രാമപഞ്ചായത്തില്‍
ഹോമിയോ ആശുപത്രി
2438.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണമ്പൂര്‍
ഗ്രാമപഞ്ചായത്തില്‍
ഹോമിയോ ആശുപത്രി
അനുവദിച്ച് ഉത്തരവിറ
ങ്ങിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഹോമിയോ
ആശുപത്രിയുടെ
പ്രവര്‍ത്തനം
എന്നുമുതല്‍
തുടങ്ങാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
കുരങ്ങ്പനി
T 2439.
ശ്രീ.സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ കുരങ്ങ്പനി
ബാധിച്ച് ചില ആളുകള്‍
മരണപ്പെടുകയും നിരവധി
ആളുകള്‍
ചികിത്സയ്ക്കായി
ആശുപത്രിയില്‍
പ്രവേശിക്കപ്പെടുകയും
ചെയ്ത പ്രദേശങ്ങള്‍
പട്ടികവര്‍ഗ വകുപ്പ്
മന്ത്രി
സന്ദര്‍ശിച്ചിരുന്നോ ;
(ബി)
എങ്കില്‍
ആ സന്ദര്‍ശനത്തിന് ശേഷം
എന്തൊക്കെ നടപടികള്‍
ഗവണ്മെന്റിന്റെ
ഭാഗത്ത് നിന്ന്
കൈക്കൊള്ളുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
(സി)
ആ
പ്രഖ്യാപനം
അനുസരിച്ചുള്ള
നടപടികള്‍ സ്വീകരിച്ചു
കഴിഞ്ഞോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ആ നടപടികള്‍
സ്വീകരിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
കുരങ്ങ്പനി
2440.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുരങ്ങ്പനി ബാധിച്ച്
എത്ര പേര്
മരണമടഞ്ഞിട്ടുണ്ട്;
(ബി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
കുരങ്ങ്പനി
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
(സി)
സംസ്ഥാനത്ത്
എത്ര പേര്‍ക്ക്
കുരങ്ങ്പനി
ബാധിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഈ
രോഗത്തിന്റെ
കാരണമെന്താണ്
വ്യക്തമാക്കാമോ ?
പുറത്തൂര്‍
സി.എച്ച്.സി.യില്‍
ഡോക്ടര്‍മാരെ
നിയമിക്കാന്‍ നടപടി
2441.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തവനൂര്‍
മണ്ഡലത്തിലെ പുറത്തൂര്‍
സി.എച്ച്.സി.യില്‍
ഗൈനക്കോളജിസ്റ്റടക്കം
മൂന്നു ഡോക്ടര്‍മാരുടെ
കുറവുണ്ടെന്നുളള കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അടിയന്തരമായി
ഡോക്ടര്‍മാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;ഏങ്കില്‍
എന്നത്തേക്ക്
നിയമിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ബീച്ച് ജനറല്‍
ആശുപത്രിയിലെ വൈദ്യുതി
ക്ഷാമം
2442.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ബീച്ച് ജനറല്‍
ആശുപത്രിയില്‍ വൈദ്യുതി
ക്ഷാമം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു പരിഹരിക്കുന്നതിന്
ആവശ്യമായ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രി
2443.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
പുതിയ കെട്ടിടങ്ങള്‍
നിർമ്മിക്കുന്നതിനുള്ള
എസ്റ്റിമേറ്റ്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ ആവശ്യമായ തുക
അടിയന്തരമായി
അനുവദിക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ ഒഴിവുള്ള
തസ്തികകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; അവ
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
മാവേലിക്കര
ജില്ലാ ആശുപത്രി
2444.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
എം.എല്‍.എ യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഡയാലിസിസ് സെന്റർ
ആരംഭിക്കുന്നതിനു
വേണ്ടി കെട്ടിടം
നിര്‍മ്മിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഡയാലിസിസ്
സെന്ററിനാവശ്യമായ
മെഷീനുകള്‍
അനുവദിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(ബി)
ജില്ലാ
ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
അടിയന്തരമായി
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
കാരുണ്യാ മെഡിക്കല്‍
സെന്റര്‍ അടിയന്തിരമായി
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കാസര്‍കോട്
ജനറല്‍ ആശുപത്രിയിലെ
ഫിസിയോതെറാപ്പി
സെന്ററിന്റെ പ്രവര്‍ത്തനം
2445.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജനറല്‍ ആശുപത്രിയില്‍
ഫിസിയോതെറാപ്പി
സെന്റര്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;ഇല്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ:
ഉണ്ടെങ്കില്‍
ഇപ്പോഴത്തെ
പ്രവര്‍ത്തനം
എങ്ങനെയാണ്
വിലയിരുത്തുന്നത്;വ്യക്തമാക്കുമോ:
(ബി)
ഫിസിയോ
തെറാപ്പി സെന്ററിലെ
ഡോക്ടര്‍ സ്ഥലം മാറി
പോയിട്ടും പകരം
ഡോക്ടര്‍ എത്തിയില്ലാ
എന്ന കാര്യം
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(സി)
നിത്യേന
നൂറോളം രോഗികള്‍
ചികിത്സക്കെത്തുന്ന
പ്രസ്തുത
കേന്ദ്രത്തില്‍
ഡോക്ടര്‍റെ
നിയമിക്കാത്തത് ഫിസിയോ
തെറാപ്പി സെന്റര്‍
നിര്ത്താ നുള്ള
നീക്കത്തിന്റെ ഭാഗമാണോ
;വ്യക്തമാക്കുമോ?
വൈദ്യഭൂഷണം
രാഘവന്
തിരുമുല്‍പ്പാടിന്റെ
സ്മരണയ്ക്കായി
ആയുര്‍വ്വേദ ചികിത്സാ
കേന്ദ്രം
2446.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്മഭൂഷണ്‍
വൈദ്യഭൂഷണം രാഘവന്
തിരുമുല്‍പ്പാടിന്റെ
സ്മരണയ്ക്കായി
ചാലക്കുടിയില്‍ ഒരു
ആയുര്‍വ്വേദ ചികിത്സാ
കേന്ദ്രം
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
ആയുര്‍വ്വേദ
കേന്ദ്രം
സ്ഥാപിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മെഡിക്കല്‍
ലാബുകള്‍
2447.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവശ്യമായ
ഉപകരണങ്ങളും,
വിദഗ്ദ്ധരായ
ടെക്ലീഷ്യന്മാരുമില്ലാത്ത
ലാബുകള്‍ സംസ്ഥാനത്ത്
പ്രവര്‍ത്തിച്ച്
വരുന്നുണ്ടോ എന്ന്
പരിശോധിക്കുമോ;
(ബി)
ലാബുകള്‍ക്ക്
അനുമതി നല്കുമ്പോള്
ഇക്കാര്യങ്ങളില്‍
കര്‍ശന
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നെടുങ്ങോലം
താലൂക്ക് ആശുപത്രിയില്‍
നഴ്സിംഗ് സ്കൂള്‍
2448.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുങ്ങോലം
ഗവണ്മെന്റ് താലൂക്ക്
ആശുപത്രിയില്‍ നഴ്സിംഗ്
സ്കൂള്‍
ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ട് അപേക്ഷ
ലഭിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
നാളിതുവരെ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
മെഡിക്കല്‍
സര്‍വ്വീസ്
കോര്പ്പറേഷന്
റദ്ദാക്കിയ മരുന്നുകള്‍
2449.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ്യമരുന്നുകളുടെ
പട്ടികയില്‍ നിന്നും
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
റദ്ദാക്കിയ മരുന്നുകള്‍
ഏതെല്ലാമാണ്;
(ബി)
അവയില്‍
ജീവന്‍രക്ഷാ മരുന്നു
വിഭാഗത്തില്‍പ്പെടുന്നവ
ഏതെല്ലാമാണ്;
(സി)
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
ആവശ്യാനുസരണം മരുന്ന്
ലഭ്യമാക്കാന്‍
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന് യഥാസമയം
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
ആയതിനായി നടപ്പ്
സാമ്പത്തിക വര്‍ഷം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ സർക്കാർ
ആശുപത്രികളിലെ ഒഴിവുകൾ
2450.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
മണ്ഡലത്തില്‍
സര്‍ക്കാര്‍ മേഖലയില്‍
എത്ര ആശുപത്രികള്‍
ഉണ്ട് ; ഏതെല്ലാം;
(ബി)
ഓരോന്നിലും
അനുവദിച്ച
ഡോക്ടര്‍മാരുടെയും,
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും
തസ്തികകള്‍ എത്രയെന്ന്
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ;
(സി)
ഓരോ
ആശുപത്രികളിലും
ഒഴിവുള്ള തസ്തികകള്‍
ഏതെല്ലാമാണ്; വിശദാംശം
നല്‍കാമോ;
(ഡി)
ഓരോ
ഒഴിവുകളും
നികത്തുന്നതിനായി
സ്വീകരിച്ച അടിയന്തര
നടപടി എന്തെല്ലാമെന്നു
വിശദമാക്കാമോ?
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പില്‍
സ്പെഷ്യല്‍ റൂള്‍സ്
രൂപീകരണം
2451.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പില്‍
നാളിതുവരെ സ്പെഷ്യല്‍
റൂള്‍സ്
രൂപീകരിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
സ്പെഷ്യല്‍ റൂള്‍സ്
നടപ്പിലാക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കുമോ ?
തൃപ്രങ്ങോട്
പി.എച്ച്.സി.യില്‍
രോഗികളെ കിടത്തി
ചികിത്സിക്കുന്നതിനായി
നടപടി.
2452.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ തൃപ്രങ്ങോട്
പി.എച്ച്.സി.യില്‍
രോഗികളെ കിടത്തി
ചികിത്സിക്കുന്നതിനായി
പഞ്ചായത്ത്, കെട്ടിട
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദിനംപ്രതി
നൂറുകണക്കിന് രോഗികള്‍
വരുന്ന തൃപ്രങ്ങോട്
പി.എച്ച്.സി.യില്‍
കിടത്തി
ചികിത്സക്കാവശ്യമായ
മറ്റ് സംവിധാനങ്ങള്‍
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ?
കേരളത്തില്‍
എയിംസ് സ്ഥാപിക്കുന്നത്
2453.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയിംസ് സ്ഥാപിക്കുന്നത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍
പ്രതിനിധികളുമായി
സംസ്ഥാന സര്‍ക്കാര്‍
എത്ര പ്രാവശ്യം
ചര്‍ച്ചകള്‍ നടത്തി;
എന്നെല്ലാം;
ആരെല്ലാമായിട്ടായിരുന്നു
ചര്‍ച്ചകള്‍ നടത്തിയത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
എയിംസ്
സ്ഥാപിക്കുവാന്‍
അനുയോജ്യമായ സ്ഥലങ്ങള്‍
കണ്ടെത്തി
അറിയിക്കുവാനുള്ള
കേന്ദ്രത്തിന്റെ ആവശ്യം
എന്നാണ് ലഭിച്ചത്;
അതിന്മേല് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ വർദ്ധിച്ച്
വരുന്ന ക്യാന്‍സര്‍
രോഗികളുടെ എണ്ണം
2454.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ക്യാന്‍സര്‍
രോഗികളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നതായുള്ള
മലബാര്‍ ക്യാന്‍സര്‍
സെന്ററിന്റെ പഠനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതിനെ
കുറിച്ച് സമഗ്രമായി
പഠനം നടത്തുന്നതിനും
ആവശ്യമായ
മുന്‍കരുതലുകള്‍
സ്വീകരിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ ക്യാന്‍സര്‍
രോഗികളുടെ എണ്ണം
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
രോഗികള്‍ക്കുള്ള
ചികിത്സാസൗകര്യമൊരുക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ഡി)
കാഞ്ഞങ്ങാട്
ജില്ലാ ആശുപത്രിയില്‍
ഓങ്കോളജി
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
എന്നുമുതല്‍
സക്രിയമാക്കാന്‍
കഴിയുമെന്നും എന്ന്
മുതൽ ജില്ലയില്‍
കൂടുതല്‍
ആശുപത്രികളില്‍
ക്യാന്‍സര്‍
രോഗികള്‍ക്കുള്ള
ചികിത്സാസൗകര്യമൊരുക്കുമെന്നും
കാരുണ്യചികിത്സാസഹായം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ എന്ന്
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ ?
ആയുര്‍വ്വേദ
മെഡിക്കല്‍ ഓഫീസര്‍മാരുടെ
സ്ഥലമാറ്റം
2455.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോം
സ്റ്റേഷന് സര്‍വ്വീസും
ഒൗട്ട് സ്റ്റേഷന്
സര്‍വ്വീസും പരിഗണിച്ച്
ആയുര്‍വ്വേദ മെഡിക്കല്‍
ഓഫീസര്‍മാരുടെ
സ്ഥലമാറ്റം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ബി)
മിശ്ര
വിവാഹിതരായ ആയൂര്‍വ്വേദ
മെഡിക്കല്‍
ഓഫീസര്‍മാര്‍ക്ക് ജി.ഒ.
(പി) നമ്പര്‍
6/2007/P&ARD,Dt.4.12.07,
G.O.(P)
No.22/2009/P&ARD
Dt.30.12.09 എന്നീ
ഉത്തരവുകള്‍ പ്രകാരം
അനുവദിച്ചിട്ടുള്ള
മുന്‍ഗണനകള്‍ നിയമന
സ്ഥലം
മാറ്റക്കാര്യത്തില്‍
പാലിക്കണമെന്നതില്‍
വീഴ്ച സംഭവിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇത് സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ ?
സര്‍ക്കാര്‍
മെഡിക്കല്‍
കേളേജുകള്‍ക്ക്
സ്വയംഭരണാധികാരം
2456.
ശ്രീ.എം.എ.ബേബി
,,
എ. പ്രദീപ്കുമാര്‍
,,
ജി.സുധാകരന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്വയംഭരണാധികാര
മെഡിക്കല്‍ കേളേജുകള്‍
അടിസ്ഥാന സൗകര്യ
വികസനത്തിനുള്ള ഫണ്ട്
ഏത് വിധത്തിലാണ്
കണ്ടെത്തേണ്ടതെന്നു
വ്യക്തമാക്കുമോ;
(ബി)
സ്വയംഭരണാധികാര
മെഡിക്കല്‍ കേളേജുകളുടെ
ചികിത്സാഫീസ്
നിശ്ചയിക്കാനുള്ള
അധികാരം ആരിലാണ്
നിക്ഷിപ്തമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികലെ രോഗി-നഴ്സസ്
അനുപാതം
2457.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളുള്പ്പെടെയുളള
ആശുപത്രികളില്‍
രോഗി-നഴ്സസ് അനുപാതം
നിലവിൽ എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ അനുപാതം സര്‍ക്കാര്‍
പാലിക്കുന്നുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
മെഡിക്കല്‍
കോളേജ് ഉള്‍പ്പടെ
സര്‍ക്കാര്‍
ആശുപത്രികളില്‍
നഴ്സുമാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
; വ്യക്തമാക്കുമോ;
(ഡി)
ഈ ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ
ഉണ്ടെങ്കില്‍ എത്ര
ഒഴിവുകളാണ് പി. എസ്. സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുളളത്
;വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
തൃപ്രങ്ങോട്
പഞ്ചായത്തിലെ പി.എച്ച്.സി
യില്‍ ഹെഡ്നഴ്സ് നിയമനം
2458.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തവനൂര്‍
മണ്ഡലത്തിലെ
തൃപ്രങ്ങോട്
പഞ്ചായത്തിലെ
പി.എച്ച്.സി യില്‍
വര്‍ഷങ്ങളായി ഹെഡ്നഴ്സ്
ഇല്ലെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അടിയന്തിരമായി
ഹെഡ്നഴ്സിനെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ മെഡിക്കല്‍
റീ-ഇമ്പേഴ്സ്മെന്റ്
2459.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
മെഡിക്കല്‍
റീ-ഇമ്പേഴ്സ്മെന്റ്
കാര്യങ്ങള്‍ കൈകാര്യം
ചെയ്യുവാനായി
സെക്രട്ടേറിയറ്റില്‍
എത്ര സെക്ഷനുകള്‍
നിലവിലുണ്ട്;
(ബി)
ഉദ്യോഗസ്ഥരുടെ
അമിത ജോലിഭാരം മൂലം
മെഡിക്കല്‍
റീ-ഇമ്പേഴ്സ്മെന്റുകള്‍
യഥാസമയത്ത് തീരുമാനം
എടുക്കാന്‍ സാധിക്കാതെ
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഇക്കാര്യം
പരിഹരിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍ ഡയാലിസിസ്
സൗകര്യം
2460.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡയാലിസിസ്
സൗകര്യമുണ്ട്; ഓരോ
ആശുപത്രിയിലും ഒരു
ദിവസം എത്ര
രോഗികള്‍ക്ക് ഡയാലിസിസ്
നല്കാന് കഴിയും; ഓരോ
ആശുപത്രിയിലും
രോഗികളില്‍ നിന്നും
ഈടാക്കുന്ന ഫീസ്
എത്രയാണ് ; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
സര്‍ക്കാര്‍
ആശുപത്രികള്‍ക്കു
പുറമെ,
മറ്റെവിടെയെല്ലാം
ഡയാലിസിസ് സൗകര്യം
ലഭ്യമാണ്
എന്നറിയിക്കാമോ?
മട്ടന്നൂര്‍
പ്രാഥമികാരോഗ്യ വികസന
പ്രവര്‍ത്തനങ്ങള്‍
2461.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011 മെയ് മാസത്തിനു
ശേഷം മട്ടന്നൂര്‍
നിയോജകണ്ഡലത്തിലെ
മട്ടന്നൂര്‍
സി.എച്ച്.സി.യിലും
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിലും വികസന
പ്രവര്‍ത്തനങ്ങള്‍ക്കും
മറ്റു പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കുമായി
ആരോഗ്യ വകുപ്പ് എന്ത്
തുക ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കു
ലഭ്യമാക്കിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ;
(ബി)
ഓരോ
സ്ഥാപനത്തിനും
അനുവദിച്ച ഫണ്ടും
അനുമതി നല്കിയ
പദ്ധതികളും
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
ആരോഗ്യകിരണം
പദ്ധതി
2462.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15 ലെ ബജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
ആരോഗ്യകിരണം പദ്ധതി
നടപ്പിലായോ എന്നും
ഇല്ലെങ്കില്‍
എന്നത്തേക്ക്
നടപ്പിലാകും എന്നും
വിശദമാക്കുമോ;
(ബി)
ഇതിനായി
ടി ബജറ്റില്‍
നീക്കിവച്ച 10 കോടി
രൂപയില്‍ നിന്നും
വിനിയോഗിക്കപ്പെട്ട
തുക എത്രയെന്നും ഇനം
തിരിച്ച്
വിശദമാക്കുമോ?
മരുന്നുകളുടെ
രൂക്ഷമായ ക്ഷാമം
2463.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍
ആശുപത്രികളില്‍
ഉണ്ടാകുന്ന
മരുന്നുകളുടെ
(പ്രത്യേകിച്ച്,പ്രമേഹം,രക്തസമ്മര്‍ദ്ദം)
രൂക്ഷമായ ക്ഷാമം
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ ?
കുളത്തൂപ്പുഴ
സര്‍ക്കാര്‍ ആശുപത്രിയിലെ
പാരാമെഡിക്കല്‍
തസ്തികകള്‍
2464.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളത്തൂപ്പുഴ
സര്‍ക്കാര്‍
ആശുപത്രിയില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
പാരാമെഡിക്കല്‍
തസ്തികകള്‍
ഏതൊക്കെയെന്നും അവ
എത്ര എണ്ണം വീതമെന്നും
വിശദമാക്കുമോ; പ്രസ്തുത
തസ്തികയില്‍ സേവനം
അനുഷ്ഠിക്കുന്ന സ്ഥിരം
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ ;
(ബി)
ഒഴിവുള്ള
ഓരോ വിഭാഗം
പാരാമെഡിക്കല്‍
തസ്തികയിലും നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
ഭക്ഷ്യസുരക്ഷാ
നിയമം
2465.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ നിയമം
പൂര്‍ണ്ണ തോതില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഹോട്ടലുകള്‍,
പാകം ചെയ്ത ആഹാരം
വില്‍ക്കുന്ന മറ്റ്
സ്ഥാപനങ്ങള്‍,
ബേക്കറികള്‍,
മത്സ്യമാംസാദികള്‍
വില്‍ക്കുന്ന
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍
ഭക്ഷ്യസുരക്ഷാ വകുപ്പ്
നടത്തിയ പരിശോധനയില്‍
മോശമായി പ്രവര്‍ത്തിച്ച
എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ
2015 ജനുവരി 31 വരെ
കേസെടുത്തു, എത്ര രൂപ
പിഴയായി ഈടാക്കി,
പ്രസ്തുത സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഭക്ഷ്യസുരക്ഷാ
നിയമ പ്രകാരമുള്ള
പരിശോധനകള്‍
ഊര്‍ജ്ജിതപ്പെടുത്താന്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ?
ആശുപത്രികളിലെ
ജീവനക്കാരുടെ ഒഴിവുകള്‍
2466.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലെയും
നിലവിലുള്ള മുഴുവന്‍
ഒഴിവുകളും
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;വിശദമാക്കുമോ;
(ബി)
വര്‍ഷാവര്‍ഷം
പി.എസ്.സി പരീക്ഷ
നടത്തി ഡോക്ടര്‍മാരുടെ
നിയമനം നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
ആരോഗ്യവകുപ്പിൽ
കാര്‍ഡിയോളജിസ്റ്റുകളുടെ
അഭാവം
2467.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
എത്ര
കാര്‍ഡിയോളജിസ്റ്റുകളാണ്
ഉള്ളതെന്നു
അറിയിയ്ക്കുമോ;
(ബി)
ആരോഗ്യവകുപ്പില്‍
കാര്‍ഡിയോളജി
ഡോക്ടര്‍മാരുടെ അഭാവം
പരിഹരിയ്ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ?
പച്ചക്കറികളിലെ
കീടനാശിനി പ്രയോഗം
2468.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കീടനാശിനി
പ്രയോഗിച്ച
പച്ചക്കറികളുടെ ഉപയോഗം
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതല്‍ നടപടികള്‍
വിശദമാക്കുമോ:
(ബി)
വിഷാംശമുള്ള
പച്ചക്കറികള്‍
ഉപയോഗിക്കുന്നതുമൂലം
ഉണ്ടാകുന്ന ആരോഗ്യ
പ്രശ്നങ്ങള്‍
എന്തെല്ലാമാണ്;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്ന് കൊണ്ടുവരുന്ന
പച്ചക്കറികളിലെ
കീടനാശിനിയുടെ
സാന്നിധ്യം ചെക്ക്
പോസ്റ്റുകളില്‍
പരിശോധിക്കുന്നതിന്
വില്‍പ്പന നികുതി
വകുപ്പിന്റെ സഹായം
തേടിയിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച്
ഭക്ഷ്യസുരക്ഷാ
കമ്മീഷണറുടെ ഭാഗത്തു
നിന്ന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്?
സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
2469.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി ഇല്ലാത്ത
ജില്ലകള്‍
ഏതെല്ലാമാണെന്ന്
പറയാമോ;
(ബി)
കാഞ്ഞങ്ങാട്
ആസ്ഥാനമായി
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി
സ്ഥാപിക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ആശുപത്രി
സ്ഥാപിക്കുന്നതിന്
കാലതാമസം നേരിടുന്നത്
എന്ത്
കാരണങ്ങളാലാണെന്ന്
വ്യക്തമാക്കാമോ?
പാരാമെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
2470.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന് കീഴിൽ
പ്രവർത്തിക്കുന്ന,
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം
പഞ്ചായത്തില്‍
പാരാമെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ടിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കെട്ടിടത്തിന്റെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍ കഴിയും;
വിശദാംശം നല്‍കുമോ?
ആരോഗ്യവകുപ്പിലെ
റിപ്പോര്‍ട്ടിംഗ്
സംവിധാനം
2471.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
നിലവിലുള്ള
റിപ്പോര്‍ട്ടിംഗ്
സംവിധാനം
കാര്യക്ഷമമല്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏകീകൃത
റിപ്പോര്‍ട്ടിംഗ്
സിസ്റ്റം
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കാമോ?
വെളിച്ചെണ്ണയിലെ
മായം
T 2472.
ശ്രീ.പി.തിലോത്തമന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.അജിത്
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിറ്റഴിക്കപ്പെടുന്ന
പായ്ക്കറ്റുകളിലെ
വെളിച്ചെണ്ണയില്‍
ഭൂരിഭാഗവും
വെളിച്ചെണ്ണയല്ലെന്നുളള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പായ്ക്കറ്റ്
വെളിച്ചെണ്ണ
പരിശാേധനയ്ക്ക്
വിധേയമാക്കാറുണ്ടോ;
എങ്കിൽ പരിശോധനാ
റിപ്പോര്‍ട്ടുകള്‍
എന്തായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്തെ
ലാബുകളില്‍
വെളിച്ചെണ്ണയിലെ മായം
കൃത്യമായി പരിശോധിച്ച്
കണ്ടെത്താനുളള
സംവിധാനങ്ങള്‍
നിലവിലുണ്ടോ;വ്യക്തമാക്കുമോ;
ആരോഗ്യവകുപ്പിന്
കീഴില്‍ തുടരുന്ന
റിട്ടയര്‍ ചെയ്ത
ജീവനക്കാര്‍
2473.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിന്
കീഴില്‍ റിട്ടയര്‍
ചെയ്ത എത്ര
ഉദ്യോഗസ്ഥന്മാര്
/ഡോക്ടര്‍മാര്‍
ഇപ്പോഴും
തുടരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരെ
തുടരാന്‍
അനുവദിക്കുന്നത് മറ്റ്
ജീവനക്കാരുടെ പ്രമോഷന്
സാധ്യതകളെ
തടസ്സപ്പെടുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഡോക്ടര്‍മാര്‍ക്ക്
ലീവും ഡെപ്യൂട്ടേഷനും
2474.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന് കീഴിലുള്ള
എത്ര ഡോക്ടര്‍മാര്‍ക്ക്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിദേശത്ത്
പോകുന്നതിന് ദീര്‍ഘകാല
ശൂന്യവേതനാവധി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ നിയമനം
നേടുന്നതിന് എത്ര
ഡോക്ടര്‍മാര്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യവസ്തുക്കള്‍
വിപണനം ചെയ്യുന്നവര്‍ക്ക്
രജിസ്ട്രേഷന്
2475.
ശ്രീ.പി.കെ.ഗുരുദാസന്
,,
സാജു പോള്‍
,,
കെ.കെ.നാരായണന്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യവസ്തുക്കള്‍
വിപണനം
ചെയ്യുന്നവരെല്ലാം
രജിസ്ട്രേഷനോ ലൈസന്‍സോ
എടുത്തിട്ടുണ്ടോ ;
ഇതിനുള്ള തീയതി നീട്ടി
നല്‍കിയിട്ടുണ്ടോ;
രജിസ്ട്രേഷന്/ലൈസന്‍സ്
എടുക്കാത്തവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നോ;വിശദമാക്കുമോ;
(ബി)
അക്ഷയകേന്ദ്രങ്ങള്‍
വഴി ഓണ്‍ലൈനായി
രജിസ്ട്രേഷന്/ലൈസന്‍സ്
സംവിധാനം
ഏര്‍പ്പെടുത്താനുണ്ടായ
സാഹചര്യം
എന്തായിരുന്നു;വ്യക്തമാക്കാമോ
;
(സി)
ഓണ്‍ലൈനായി
ലൈസന്‍സിനു അപേക്ഷ
നല്കുമ്പോള്
ഭക്ഷ്യസുരക്ഷാ
ഗുണനിലവാര റഗുലേഷന്
പ്രകാരമുള്ള 30 ഇന
മാനദണ്ഡം
പാലിക്കപ്പെട്ടിട്ടുണ്ട്
എന്നുറപ്പാക്കുന്നതെങ്ങനെ;
വിശദമാക്കുമോ;
(ഡി)
സ്ഥാപനം
സന്ദര്‍ശിച്ച് പരിശോധന
നടത്തിയ ശേഷമാണോ
രജിസ്ട്രേഷനും
ലൈസന്‍സും നല്‍കുന്നത്;
അല്ലെങ്കില്‍ സ്ഥാപനം
നിബന്ധനകള്‍
പാലിക്കുന്നുവെന്ന്
ഉറപ്പു
വരുത്തുന്നതെങ്ങനെയെന്ന്
അറിയിക്കാമോ?
പകര്‍ച്ചപ്പനിയുടെ
വ്യാപനം തടയുന്നതിന്
നടപടികള്‍.
2476.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചപ്പനി
പടര്‍ന്നുപിടിക്കുന്ന
കാര്യം ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)
ചെള്ളുപനി,
പന്നിപ്പനി, കുരങ്ങുപനി
എന്നീ തരത്തില്‍പ്പെട്ട
വിവിധയിനം പനികള്‍
അസുഖങ്ങള്‍ സംസ്ഥാനത്ത്
വ്യാപകമാവാന്‍ എന്താണ്
കാരണം എന്ന്
സര്‍ക്കാര്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
2013-14,
2014-15 സാമ്പത്തിക
വര്‍ഷങ്ങളില്‍
ചിക്കന്‍ഗുനിയ,
ഡെങ്കിപ്പനി, എലിപ്പനി,
മറ്റ് മഞ്ഞപ്പിത്ത
രോഗങ്ങള്‍ എന്നിവയുടെ
വ്യാപനം തടയുന്നതിന്
എന്തെല്ലാം പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
നടത്തി; എത്ര തുക
ചെലവഴിച്ചു എന്ന്
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ?
ഡോക്ടര്‍മാര്‍ക്ക്
മരുന്ന് കമ്പനികളില്‍
നിന്നും പാരിതോഷികം
2477.
ശ്രീ.പി.എ.മാധവന്
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോക്ടര്‍മാര്‍
മരുന്ന് കുറിക്കാന്‍
മരുന്ന് കമ്പനികളില്‍
നിന്നും പാരിതോഷികം
വാങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
ഇത്
തടയാന്‍ സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
കമ്പോള
താല്പര്യങ്ങള്ക്കനുസരിച്ച്
വിലകൂടിയ മരുന്നുകള്‍
രോഗികളില്‍
അടിച്ചേല്‍പ്പിക്കുന്നത്
തടയാന്‍ സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വ്യക്തമാക്കുമോ ?
ഡോക്ടര്‍മാര്‍ക്ക്
രജിസ്ട്രേഷന്
2478.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോക്ടര്‍മാര്‍ക്ക്
പുതിയ ചികിത്സാരീതികള്‍
സ്വായത്തമാക്കുന്നതിനും
അറിവുകള്‍ അപ്ഡേറ്റ്
ചെയ്യുന്നതിനും
എന്തൊക്കെ
സൗകര്യങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
രജിസ്ട്രേഷന്
പുതുക്കി നല്കുമ്പോള്
ആധുനിക
ചികിത്സാരീതികള്‍
പരിചയമായിട്ടുണ്ടെന്നും,
അറിവുകള്‍ അപ്ഡേറ്റ്
ചെയ്യപ്പെടുന്നുണ്ടെന്നും
ഉറപ്പാക്കാന്‍
എന്തെങ്കിലും
നിബന്ധനകള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ബ്രാഞ്ചുകള്‍ക്കാണ്
ബാധകമായിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
രജിസ്ട്രേഷനുളള
ഡോക്ടര്‍മാരുടെ എണ്ണം
ബ്രാഞ്ച് തിരിച്ച്
വെളിപ്പെടുത്തുമോ?
കുരങ്ങുപനിക്കെതിരെ
പ്രതിരോധ നടപടികൾ
T 2479.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനപ്രദേശങ്ങളില്‍
കുരങ്ങുപനി
വ്യാപകമാകുന്നതായ
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഇതുവരെ
എത്ര കേസുകളാണ്
സര്‍ക്കാരിന്റെ
അറിവില്‍
വന്നിട്ടുള്ളതെന്നു
വ്യക്തമാക്കുമോ ;
(ബി)
കുരങ്ങുപനി
മറ്റു
വന്യമൃഗങ്ങളിലേക്ക്
പടരുവാന്‍
സാദ്ധ്യതയുണ്ടോ എന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തു നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
;
(സി)
വനപ്രദേശങ്ങളില്‍
ജോലിചെയ്യുന്ന
ജീവനക്കാര്‍ക്ക്
കുരങ്ങുപനിക്കെതിരെ
എന്തെല്ലാം പ്രതിരോധ
നടപടികളാണ്
ഉറപ്പുവരുത്തിയിട്ടുള്ളതെന്നും
കുരങ്ങുപനി
ജീവനക്കാര്‍ക്ക്
പകര്‍ന്നിട്ടുള്ള
ഏതെങ്കിലും സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ
?
108
ആംബുലന്‍സ് സേവനം
2480.
ശ്രീ.വി.ചെന്താമരാക്ഷന്
,,
എം.ചന്ദ്രന്
,,
കെ. ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
108
ആംബുലന്‍സ് സേവനം എല്ലാ
ജില്ലകളിലേക്കും
വ്യാപകമാക്കിയിട്ടുണ്ടോ
;ഇല്ലെങ്കിൽ കാരണം
അറിയിക്കുമോ;
(ബി)
ഇതിന്റെ
മാനേജിംഗ് ഏജന്‍സിയായി
ആരെയാണ്
നിശ്ചയിച്ചിരിക്കുന്നത്
എന്നും അവര്‍ക്ക്
ആംബുലന്‍സ് വാങ്ങാനുള്ള
തുക കൈമാറിയിരുന്നുവോ
എന്നും കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്രയാണെന്നും
അറിയിക്കാമോ;
(സി)
108
ആംബുലന്‍സിനു പകരം 102
ആംബുലന്‍സ് പദ്ധതി
പ്രകാരമുള്ള ബേസിക്
ലൈഫ് സപ്പോര്‍ട്ട്
മാത്രമുള്ള ആംബുലന്‍സ്
വാങ്ങാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
അറിയിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ എച്ച്1എന്‍1
പനി
2481.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത കാലത്ത്
കാസര്‍ഗോഡ് ജില്ലയില്‍
എച്ച്1എന്‍1 പനി
ബാധിച്ച എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
പ്രസ്തുത
രോഗം പടരാതിരിക്കാന്‍
ജില്ലയില്‍ സ്വീകരിച്ച
നടപടികൾ എന്തെല്ലാം;
വിശദാംശങ്ങള്‍
അറിയിക്കാമോ?
എച്ച്1എന്‍1
2482.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പേര്‍ക്ക്
എച്ച്.1എന്‍.1
സ്ഥിരീകരിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍ എച്ച്.
1 എന്‍. 1 -നുള്ള
മരുന്ന് ലഭ്യമാണോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
സംസ്ഥാനത്ത്
എച്ച്. 1 എന്‍. 1 ഇത്ര
വ്യാപകമാകുന്നതിനുള്ള
സാഹചര്യങ്ങളെക്കുറിച്ച്
ആരോഗ്യ വകുപ്പ്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ; ഇല്ലെങ്കില്‍
ഇതു സംബന്ധിച്ച് പഠനം
നടത്തുമോ?
സംസ്ഥാനത്തിന്
ഓള് ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സസ്
(AIIMS)
2483.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
ബി.ഡി. ദേവസ്സി
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ഓള് ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സസ് (AIIMS)
നേടിയെടുക്കാന്‍
സര്‍ക്കാര്‍ കഴിഞ്ഞോ ;
ഇല്ലെങ്കിൽ കാരണം
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
എയിംസ്
സ്ഥാപിക്കാനായി
കേന്ദ്രം എന്തൊക്കെ
നിബന്ധനകളാണ്
വച്ചിരുന്നത് ; അത്
പാലിക്കാന്‍ സാധിച്ചോ;
വിശദമാക്കുമോ;
(സി)
എയിംസ്
ഈ വര്‍ഷം തന്നെ
നേടിയെടുക്കാനായി
സര്‍ക്കാര്‍
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ ?
തവനൂര്‍
മണ്ഡലത്തിലെ -പുറത്തൂര്‍
CHC
2484.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം തവനൂര്‍
മണ്ഡലത്തിലെ പുറത്തൂര്‍
CHC യില്‍ പുതുതായി ഒരു
ഓപ്പറേഷന് തിയേറ്റര്‍
ഉദ്ഘാടനം ചെയ്തിട്ടുള്ല
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍;
ഗൈനക്കോളജിസ്റ്റ്
ഇല്ലാത്തതിനാല്‍ ഒരു
ഓപ്പറേഷന് പോലും ഇവിടെ
നടന്നിട്ടില്ലെന്നുള്ള
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
(സി)
ഉണ്ടെങ്കില്‍
;പുറത്തൂര്‍ CHC യില്‍
ഗൈനക്കോളജിസ്റ്റിനെ
അടിയന്തരമായി
നിയമിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ ?
ആലപ്പുഴ
മെഡിക്കല്‍ കോളേജിലെ
പി.ജി. കോഴ്സുകള്‍
2485.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജില്‍
ഏതെല്ലാം പി.ജി.
കോഴ്സുകളാണ്
നിലവിലുള്ളത്; ഓരോ
വിഭാഗത്തിലും എത്ര
സീറ്റുകള്‍
വീതമാണുള്ളത്; എല്ലാ
സീറ്റുകളിലും അഡ്മിഷന്
നടത്തിയിട്ടുണ്ടോ;
(ബി)
ഏതെങ്കിലും
പി.ജി. കോഴ്സിന്റെ
അംഗീകാരം മെഡിക്കല്‍
കൗണ്‍സില്‍
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
പുതിയ
പി.ജി. കോഴ്സിനായി
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പരിയാരം
ഗവണ്മെന്റ് ആയൂര്‍വ്വേദ
കേളേജ്
2486.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പരിയാരം
ഗവണ്മെന്റ്
ആയൂര്‍വ്വേദ കോളേജ്
ആശുപത്രിയില്‍ ഇപ്പോള്‍
എത്ര അദ്ധ്യാപകരുടെ
തസ്തികകള്‍
നിലവിലുണ്ട്; എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
(ബി)
വര്‍ക്കിംഗ്
എറേഞ്ച്മെന്റില് സ്ഥലം
മാറ്റം ലഭിച്ച എത്ര
അദ്ധ്യാപകരാണുള്ളതെന്ന്
അറിയിക്കാമോ;
(സി)
വര്‍ക്കിംഗ്
എറേഞ്ച്മെന്റ് റദ്ദ്
ചെയ്ത് കോളേജിന്റെ
സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
കോളേജില്‍
ഒഴിവുള്ള എല്ലാ
തസ്തികകളും
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മെഡിക്കല്‍
കോളേജുകളിലെ സീറ്റുകള്‍
2487.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍ കൂടുതല്‍
മെഡിക്കല്‍ സീറ്റുകള്‍
അനുവദിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
(ബി)
എങ്കിൽ
അടുത്ത വിദ്യാഭ്യാസ
വര്‍ഷത്തില്‍ കൂടുതലായി
എത്ര സീറ്റുകളാണ്
ഉണ്ടാവുക; എവിടെയൊക്കെ
;വ്യക്തമാക്കാമോ?
കൊല്ലത്ത് സര്‍ക്കാര്‍
മെഡിക്കല്‍ കോളേജ്
2488.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലത്ത്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ് ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ എവിടെയാണ്
ആരംഭിക്കുന്നത്;
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
തൃശൂര്‍
മെഡിക്കല്‍ കോളേജിനെ
യൂണിവേഴ്സിറ്റി കോളേജായി
പ്രഖ്യാപിക്കല്‍
2489.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
സര്‍വ്വകലാശാല സ്ഥിതി
ചെയ്യുന്ന തൃശൂര്‍
മെഡിക്കല്‍ കോളേജിനെ
യൂണിവേഴ്സിറ്റി
കോളേജായി
പ്രഖ്യാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
മറ്റ്
സര്‍വ്വകലാശാലകളെപ്പോലെ
മെഡിക്കല്‍
സര്‍വ്വകലാശാലയിലും
സെനറ്റിന്റെയും
സിന്റിക്കേറ്റിന്റെയും
രൂപീകരണം
പരിഗണനയിലുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ?
ആയുഷ്
വകുപ്പ്
2490.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആയുഷ്
വകുപ്പ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
കേന്ദ്ര സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച പ്രകാരം
ഇതിനായി ഒരു സ്വതന്ത്ര
വകുപ്പ് രൂപീകരിക്കുമോ
എന്നും വ്യക്തമാക്കാമോ?
പാരമ്പര്യ
ചികിത്സാ രീതികള്‍
2491.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തനത് പാരമ്പര്യ
ചികിത്സാ രീതികള്‍,
ആധുനിക കാലഘട്ടത്തിന്
അനുയോജ്യമായ
വിധത്തിലാക്കി
നിലനിര്‍ത്തുന്നതിനും,
പ്രചരിപ്പിക്കുന്നതിനുമുള്ള
പദ്ധതി നിലവിലുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഈ
രംഗത്തെ അറിവുകള്‍
കണ്ടെത്തി
ക്രോഡീകരിക്കുന്ന
കാര്യത്തില്‍
എത്രത്തോളം പുരോഗതി
കൈവരിക്കാനായിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
രംഗത്തെ അമൂല്യമായ
അറിവുകള്‍ ചില
കുടുംബങ്ങളുടേത്
മാത്രമായിട്ടുള്ളത്
കണ്ടെത്തി അവയുടെ
പ്രയോഗക്ഷമത
ഉറപ്പുവരുത്തി
എല്ലാവര്ക്കും
പ്രയോജനപ്പെടുത്തുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലാ ആയൂര്‍വ്വേദ
മെഡിക്കല്‍ ഓഫിസ്
2492.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലാ ആയൂര്‍വ്വേദ
മെഡിക്കല്‍ ഓഫിസിന്റെ
ആസ്ഥാനം നീലേശ്വരത്ത്
നിന്നും കാഞ്ഞങ്ങാട്
മിനി സിവില്‍
സ്റ്റേഷന്
കോമ്പൗണ്ടിലേക്ക്
മാറ്റി സ്ഥാപിക്കാനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
പ്രസ്തുത ഓഫിസ്അവിടെ
എപ്പോൾ പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ ?
ഹോമിയോ
ഡിസ്പെന്‍സറികള്‍
2493.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി ഹോമിയോ
ഡിസ്പെന്‍സറികള്‍
അനുവദിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇവ
അനുവദിക്കുമ്പോള്‍
ഡിസ്പെന്‍സറികള്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍ക്ക്
മുന്‍ഗണന നല്‍കുമോ;
(സി)
കൊണ്ടോട്ടി
മണ്ഡലത്തിലെ
മുതുവല്ലൂരില്‍ പുതിയ
ഹോമിയോ ഡിസ്പെന്‍സറി
അനുവദിക്കുമോ?
ഹോമിയോ
വകുപ്പില്‍ നിയമനം
2494.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോമിയോ
വകുപ്പില്‍ നിലവില്‍
ഡി.എം.ഒ. മാരുടെ എത്ര
ഒഴിവുകള്‍ ഉണ്ട്; ഇത്
നികത്തുന്നതിന്ഡി.പി.സി.
കൂടിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; പ്രസ്തുത
പ്രൊമോഷന്
സമയബന്ധിതമായി
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മെഡിക്കല്‍
ഓഫീസര്‍മാരില്‍ 3:1
എന്ന അനുപാതത്തില്‍
സി.എംഒ.മാര്‍ക്കായി
നീക്കിവെച്ചിട്ടുണ്ടോ;
ഇപ്രകാരം സി.എംഒ
തസ്തികകളില്‍ നിയമനം
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
ഡി.എം.ഒ.,
സി.എംഒ, .എംഒ
തസ്തികകളില്‍ നിലവില്‍
ഹോമിയോ വകുപ്പില്‍
എത്ര ഒഴിവുകളുണ്ട്;
ആയത് നികത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
വകുപ്പില്‍ നിലവില്‍
എത്ര
ഫാര്‍മസിസ്റ്റുകളുടെ
ഒഴിവുകള്‍ ഉണ്ട്;
(ഇ)
ഹോമിയോ
ഫാര്‍മസി ഷോപ്പുകള്‍
ഏതെല്ലാം
കേന്ദ്രങ്ങളിലാണ്
നിലവിലുളളത്; വിശദവിവരം
നല്‍കുമോ?
വന്ധ്യതാ
ചികിത്സയ്ക്ക് ഹോമിയോ
വകുപ്പിന്റെ പുതിയ പദ്ധതി
2495.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഹോമിയോ വകുപ്പ്
വന്ധ്യതാ ചികിത്സയുമായി
ബന്ധപ്പെട്ട് പുതിയ
പദ്ധതി
നടപ്പിലാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
ആരംഭിച്ചിട്ടുള്ളതെന്നറിയിക്കുമോ
;
(സി)
പ്രസ്തുത
പദ്ധതി എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
ഹോമിയോ -
ആയുര്‍വേദ
ഡിസ്പെന്‍സറികള്‍
2496.
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
എത്ര ഹോമിയോ
ഡിസ്പെന്‍സറികളും
ആയുര്‍വേദ
ഡിസ്പെന്‍സറികളും
ആരംഭിച്ചിട്ടുണ്ട്;
(ബി)
ആയുര്‍വേദ
ചികിത്സാ സൗകര്യം എല്ലാ
പഞ്ചായത്തുകളിലും
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
കേരളത്തില്‍
എല്ലാ പഞ്ചായത്തുകളിലും
ആയുര്‍വേദ ചികിത്സ
ലഭ്യമാക്കുന്നതിന്റെ
ഭാഗമായി 2011 ന് ശേഷം
ഇതുവരെ ഏത്ര ആയുര്‍വേദ
ഡിസ്പെന്‍സറികള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
പരമ്പരാഗത
ചികില്‍സ
2497.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
ചികില്‍സാ രീതികളുടെ
പരിപോഷണത്തിന് പുതിയ
വകുപ്പ്
രൂപീകരിക്കുന്നതിന്
തീരുമാനമായോ;വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഏതൊക്കെ
വിഭാഗങ്ങളാണ് പരമ്പരാഗത
ചികില്‍സ രീതികളില്‍
ഉള്‍പ്പെടുന്നത്;
വിശദമാക്കുമോ;
(സി)
എന്തൊക്കെ
പ്രതിബന്ധങ്ങളാണ്
ഇക്കാര്യത്തില്‍
അഭിമുഖികരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പരമ്പരാഗത
ചികില്‍സയുമായി
ബന്ധപ്പെട്ട്
ചികില്‍സകരുടെ നിയമനം,
ആരോഗ്യ പരിപാലനം എന്നിവ
എങ്ങനെയാണ്
നിര്‍വഹിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഇ)
ബഡ്ജറ്റില്‍
ഇതിനായി പണം
വകയിരുത്തിയിട്ടുണ്ടോ;
കേന്ദ്ര സഹായം
ലഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ശബരിമല
മാസ്റ്റര്‍പ്ലാന്‍
2498.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമലയ്ക്കുവേണ്ടി
പ്രത്യേക മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; ഇതിന്
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരുന്നത്
; എന്നാണ് ഇവര്‍
റിപ്പോര്‍ട്ട്
നല്‍കിയത്;വ്യക്തമാക്കാമോ?
(ബി)
എന്തൊക്കെ
പദ്ധതികളാണ് മാസ്റ്റര്‍
പ്ലാനില്‍ വിഭാവനം
ചെയ്തിട്ടുള്ളത്; ഓരോ
പദ്ധതിക്കും എത്ര
തുകയാണ് ചെലവാകുമെന്ന്
കണക്കാക്കിയിട്ടുള്ളത്;
ഇതിന്റെ
എസ്റ്റിമേറ്റുകള്‍
തയ്യാറാക്കിയത്ആരാണ്;
ഇതില്‍ എത്ര
പ്രോജക്ടുകള്‍ ഇതിനോടകം
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
ഇവയ്ക്കായി എത്ര തുക
ചെലവഴിച്ചു എന്ന്
ഇനംതിരിച്ച്
വ്യക്തമാക്കാമോ;
(സി)
സന്നിധാനത്ത്
നിര്‍മ്മിക്കാന്‍
ഉദ്ദേശിച്ച സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
ഇതിന്റെ സംഭരണശേഷി
എത്രയാണ്; നിര്‍മ്മാണം
തടസ്സപ്പെടാന്‍ ഇടയായ
സാഹചര്യം
എന്തൊക്കെയാണ്;
(ഡി)
തടസ്സങ്ങള്‍
മാറ്റാന്‍ എന്നാണ്
മുഖ്യമന്ത്രി യോഗം
വിളിച്ച് ചേര്‍ത്തത്; ഈ
യോഗത്തിന്റെ
തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നു;
ഇത്
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
മരക്കൂട്ടം
മുതല്‍ വലിയ
നടപ്പന്തല്‍ വരെ ക്യൂ
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
എത്ര കോടി രൂപയുടെ
പദ്ധതിയാണ്
തയ്യാറാക്കിയിരുന്നത്;
ഇതിന്റെ നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;പുരോഗതി
വെളിപ്പെടുത്താമോ;
(എഫ്)
സന്നിധാനത്ത്
നിലവിലുണ്ടായിരുന്ന
ടോയ്ലറ്റ് ബ്ലോക്ക്
പൊളിച്ചുമാറ്റി പുതിയത്
നിര്‍മ്മിക്കാന്‍
എന്നാണ് തീരുമാനം
എടുത്തിരുന്നത്; പഴയ
ടോയ്ലറ്റ് ബ്ലോക്ക്
പൊളിക്കുകയുണ്ടായോ;
പകരം എത്രയെണ്ണമാണ്
നിര്‍മ്മിച്ചത്; ഇവിടെ
നിര്‍മ്മാണം
നടത്തുന്നത് വനംവകുപ്പ്
തടഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
എന്താണ്; ഇത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
മലബാര്‍
ദേവസ്വം ബോര്‍ഡ്
2499.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള മടിയന്‍കൂലോം
ക്ഷേത്രപാലക
ക്ഷേത്രത്തിലെ ക്ഷേത്ര
ജീവനക്കാര്‍ക്ക്
കൃത്യമായി ശമ്പളം
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
ദേവസ്വം ബോര്‍ഡ്
നിശ്ചയിച്ച
ശമ്പളത്തിന്റെ 25ശതമാനം
മാത്രം നല്‍കുന്നതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
കുടിശ്ശികയില്ലാതെ
ബോര്‍ഡ് നിശ്ചയിച്ച
മുഴുവന്‍ ശമ്പളവും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ദേവസ്വം
റിക്രൂട്ട്മെന്റ് ബോര്‍ഡ്
T 2500.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ്
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ബോര്‍ഡിന്റെ
ഘടനയെന്താണ് ; ബോര്‍ഡ്
രൂപീകരണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
വ്യക്തമാക്കുമോ;
(സി)
ദേവസ്വം
ബോര്‍ഡിനു കീഴിലുള്ള
സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍
പി.എസ്.സി.ക്ക് വിടാതെ
പ്രത്യേക
റിക്രൂട്ട്മെന്റ്
ബോര്‍ഡ്
രൂപീകരിക്കാനുണ്ടായ
സാഹചര്യങ്ങള്‍
വിശദമാക്കാമോ;
(ഡി)
ദേവസ്വം
ജീവനക്കാരുടെ
നിയമനങ്ങളില്‍
പി.എസ്.സി.
ചട്ടങ്ങള്‍ക്കനുസൃതമായി
പട്ടികജാതി-പട്ടികവര്‍ഗ്ഗ-മറ്റ്
പിന്നോക്ക
സമുദായക്കാര്‍ക്ക്
സംവരണം ഉറപ്പാക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
കുളങ്ങള്‍
നവീകരിക്കാന്‍ തുക
2501.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തില്പെടുന്ന
ഏതെല്ലാം കുളങ്ങള്‍
നവീകരിക്കാന്‍ ദേവസ്വം
ബോര്‍ഡ് ഈ വര്‍ഷം തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കാഞ്ഞിലില്‍,
പെരിങ്ങാവില്‍ എന്നീ
ക്ഷേത്രങ്ങളിലെ
കുളങ്ങള്‍
നവീകരിക്കാന്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് തുക
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കാമോ?