വൈപ്പിന്‍
മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വീട് വയ്ക്കുന്നതിനുള്ള
സാമ്പത്തിക സഹായം
2324.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
സാമ്പത്തിക
വര്‍ഷത്തില്‍ വൈപ്പിന്‍
മണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്‍ക്ക് വീട്
വയ്ക്കുന്നതിനുള്ള
സാമ്പത്തിക സഹായം
ലഭ്യമാക്കിയെന്ന്
വിശദീകരിക്കാമോ;
(ബി)
അവര്‍ക്ക്
നല്‍കേണ്ട
ധനസഹായത്തില്‍
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
എങ്കില്‍
എന്തുകൊണ്ടെന്നും
എന്നത്തേയ്ക്ക് തുക
അനുവദിക്കാനാകുമെന്നും
വ്യക്തമാക്കാമോ;
(സി)
വീട്
നിര്‍മ്മിക്കുന്നതിനുള്ള
ധനസഹായത്തിന് വൈപ്പിന്‍
മണ്ഡലത്തിലെ എത്ര
പേര്‍ക്കാണ് ഇനിയും തുക
അനുവദിക്കുവാനുള്ളതെന്ന്
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ മേഖലകളുടെ
സുസ്ഥിര വികസനം
2325.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
മേഖലകളുടെ സുസ്ഥിര
വികസനത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിവഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പട്ടികവര്‍ഗ്ഗ
കേന്ദ്രങ്ങളെ മാതൃകാ
വികസന ഗ്രാമങ്ങളാക്കി
മാറ്റുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്?
"ആശിക്കും
ഭൂമി ആദിവാസിക്ക് "
പദ്ധതി
2326.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
"ആശിക്കും
ഭൂമി ആദിവാസിക്ക് "എന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ; ഈ
പദ്ധതിക്ക് എത്ര തുക
നീക്കിവെച്ചിട്ടുണ്ട്;
എന്ന് മുതലാണ് പദ്ധതി
ആരംഭിച്ചത്;വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
പേര്‍ക്ക് ഭൂമി
നല്‍കിയെന്നും എത്ര രൂപ
ചിലവഴിച്ചു എന്നും
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി ഇപ്പോഴും
തുടരുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
പി.വി.റ്റി.ജി
പദ്ധതി
2327.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.വി.റ്റി.ജി
പദ്ധതിയുടെ ഭാഗമായി
ഭവനനിര്‍മ്മാണം, മണ്ണ്,
ജലസംരക്ഷണം, റോഡുകള്‍
എന്നിവക്കായി ചെലവഴിച്ച
തുക ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വൈദ്യൂതീകരണം
പൂര്‍ത്തിയാക്കിയ
സങ്കേതങ്ങളുടെ
പട്ടികയും ഓരോ
സങ്കേതത്തിലും
ചെലവഴിച്ച തുകയും
വ്യക്തമാക്കാമോ;
(സി)
കുടിവെള്ള
പദ്ധതി നടപ്പാക്കുന്ന
സങ്കേതങ്ങളുടെ
പട്ടികയും
പൂര്‍ത്തിയാക്കിയ
സങ്കേതങ്ങളില്‍
ചെലവഴിച്ച തുകയും
എത്രയെന്ന്
വ്യക്തമാക്കാമോ?
ആറളം
ആദിവാസി
പുനരുദ്ധാരണത്തിനായി
നീക്കി വെച്ചിട്ടുള്ള
ഭൂമി
2328.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറളം
ആദിവാസി മേഖലകളില്‍
എത്ര ഏക്കര്‍ സ്ഥലമാണ്
ഇതിനോടകം ആദിവാസി
പുനരുദ്ധാരണത്തിനായി
നല്‍കിയിട്ടുള്ളത്;
ആദിവാസികള്‍ക്ക്
നല്‍കിയിട്ടുള്ള ചില
പ്ലോട്ടുകള്‍
മനുഷ്യവാസത്തിനും
കൃഷിയ്ക്കും യോജ്യമല്ല
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍
അനുവദിച്ചിട്ടുള്ള
പ്ലോട്ടുകള്‍ക്ക് പകരം
പ്ലോട്ടുകള്‍
നല്‍കണമെന്ന അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
ഏത്ര പ്ലോട്ടുകള്‍
മാറ്റി
നല്‍കിയിട്ടുണ്ട്;
ഇനിയും വിതരണം
ചെയ്യുവാന്‍ എത്ര
ഏക്കര്‍ ഭൂമിയാണ്
അവശേഷിക്കുന്നത്;
(ബി)
ആറളം
ഫാമിനായി നീക്കി
വെച്ചിട്ടുള്ള
ഭൂമിയില്‍ കൃഷി
വികസനത്തിനും
വരുമാനവര്‍ദ്ധനവിനും
സ്വീകരിച്ച നടപടികള്‍
ഏന്തെല്ലാം?
റ്റി.ആര്.ഡി.എം.
വഴി നല്‍കിയിട്ടുള്ള ഭൂമി
2329.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ട്രൈബല്‍
റീസെറ്റില്‍മെന്റ്
ആന്റ് ഡവലപ്പ്മെന്റ്
മിഷന്‍വഴി
നല്‍കിയിട്ടുള്ള
ഭൂമിയുടെയും ആയത്
ലഭിച്ചവരുടെയും
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
റ്റി.ആര്.ഡി.എം.
ന് ലഭിച്ചിട്ടുള്ള
ഫണ്ട് ഉപയോഗിച്ച് എത്ര
ഭൂമി വിലയ്ക്കുവാങ്ങി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
സമഗ്ര
ആദിവാസി കോളനി വികസന
പദ്ധതി
2330.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
ആദിവാസി കോളനി വികസന
പദ്ധതി പ്രകാരം
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം കോളനികളെയാണ്
തെരഞ്ഞെടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
വികസന പദ്ധതികളാണ് ഓരോ
കോളനിയിലും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
ഓരോ കോളനിയിലും
ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്ന തുക
എത്രയെന്ന്
വ്യക്തമാക്കുമോ?
പട്ടിക
വര്‍ഗ്ഗ വകുപ്പു മന്ത്രി
മുഖേനയുള്ള ചികിത്സ
ധനസഹായം
2331.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പട്ടിക
വര്‍ഗ്ഗ വകുപ്പു
മന്ത്രി മുഖേന എത്ര തുക
ചികിത്സാ ധനസഹായമായി
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ലാ അടിസ്ഥാനത്തില്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ഇനത്തില്‍ കണ്ണൂര്‍
ജില്ലയില്‍ ചികിത്സാ
ധനസഹായം അനുവദിച്ചവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടിക
വര്‍ഗ്ഗ ക്ഷേമത്തിനായി
നീക്കി വച്ച തുക
2332.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ പട്ടിക
വര്‍ഗ്ഗ വിഭാഗത്തിന്റെ
വിവിധ ക്ഷേമ
പദ്ധതികള്‍ക്കായി
നീക്കിവെച്ച തുകയിൽ
ഏതൊക്കെ
പദ്ധതികള്‍ക്കായി
ഇതിനകം എത്ര തുക വീതം
ചെലവഴിച്ചെന്ന്
വിശദമാക്കാമോ?
ആദിവാസി
ഗോത്ര മഹാസഭയുടെ നില്പ്
സമരത്തിന്റെ ഒത്തുതീര്‍പ്പു
വ്യവസ്ഥകള്‍
2333.
ശ്രീ.സി.മോയിന്‍
കുട്ടി
,,
പി.ബി. അബ്ദുൾ റസാക്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ഗോത്ര മഹാസഭയുടെ നില്പ്
സമരത്തിന്റെ
ഒത്തുതീര്‍പ്പു
വ്യവസ്ഥകള്‍
നടപ്പാക്കുന്നതിന്
ഏര്‍പ്പെടുത്തുന്ന
സംവിധാനങ്ങളെന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
ആദിവാസികളാണ് ഇതിന്റെ
പ്രയോജന പരിധിയില്‍
വരികയെന്നും, എന്തു
തുകയുടെ അധിക
ബാദ്ധ്യതയാണുണ്ടാവുകയെന്നും
വെളിപ്പെടുത്തുമോ?
വെെക്കം
നിയോജക മണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍
2334.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെക്കം
നിയോജക മണ്ഡല
പരിധിയിലുളള
പഞ്ചായത്ത്, വില്ലേജ്
പ്രദേശങ്ങളില്‍
ഏതെല്ലാം പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളാണ് ഉളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
വിഭാഗങ്ങളുടെ
സാമ്പത്തിക
ഉന്നമനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
വെെക്കം
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയതെന്ന്
വ്യക്തമാക്കാമോ;
(സി)
വെെക്കം
നിയോജക മണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലെ എത്ര
കുടുംബങ്ങള്‍ക്കാണ്
സ്വന്തമായി ഭൂമിയും
വീടും ഇല്ലാത്തതെന്ന്
കണ്ടെത്തിയിട്ടുളളതെന്നും
ഇത് പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ആദിവാസി
മേഖലയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
2335.
ശ്രീ.എ.കെ.ബാലന്
,,
കെ.വി.വിജയദാസ്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആദിവാസി മേഖലയില്‍
ആരോഗ്യം, വിദ്യാഭ്യാസം
മറ്റ് വികസന
പ്രവര്‍ത്തനങ്ങള്‍
എന്നിവയ്ക്കായി ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ചെലവഴിച്ച
തുകയും അതത് മേഖലയില്‍
ഉണ്ടായിട്ടുള്ള
പുരോഗതിയും അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ; നിക്ഷേപ
പ്രയോജന വിശകലനം
വെളിപ്പെടുത്താമോ;
(ബി)
കോടിക്കണക്കിന്
രൂപ ചെലവിട്ട്
കഴിയുമ്പോഴും
ആദിവാസികള്‍ പഴയ
നിലയില്‍ തന്നെ
നില്ക്കുന്നു എന്ന
വിവിധ മേഖലയിലുള്ള
പഠനങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആദിവാസികളുടെ
പുരോഗതിക്കായി
വിനിയോഗിക്കുന്ന പണം
ചോരുന്ന വഴികള്‍
ഏതൊക്കെയാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
ആദിവാസി
ഊരുകളിലെ
അനാരോഗ്യപ്രവണതകള്‍
2336.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസി ഊരുകളില്‍
കണ്ടുവരുന്ന മദ്യപാനം,
ശൈശവ വിവാഹം.
അനാചാരങ്ങള്‍ തുടങ്ങിയ
അനാരോഗ്യപ്രവണതകള്‍ ആ
സമൂഹത്തിന് കടുത്ത
ഭീഷണി ഉയര്‍ത്തുന്ന
കാര്യം പട്ടികവര്‍ഗ്ഗ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇടമലക്കുടി
പോലുള്ള വാഹന സൗകര്യം
ഇല്ലാത്ത
ആദിവാസികുടികളില്‍
ആര്‍ത്തവ
നിയന്ത്രണത്തിനുള്ള
ഗുളികകളുടെ അമിതോപയോഗം
വ്യപാകമായതുമൂലം
സ്ത്രീകള്‍
അഭിമുഖീകരിക്കുന്ന
ആരോഗ്യപ്രശ്നങ്ങള്‍ക്ക്
എപ്രകാരം പരിഹാരം
കാണാനാണ് പട്ടികവര്‍ഗ്ഗ
വകുപ്പ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ആദിവാസി സമൂഹത്തില്‍
പ്രത്യേക പരിഗണനയും
ശ്രദ്ധയും വേണ്ട
കുടികളില്‍ ഇത്തരം
അനാരോഗ്യ പ്രവണതകള്‍
ഫലപ്രദമായി
നിയന്ത്രിക്കുന്നതിനുതകുന്ന
ബോധവല്‍ക്കരണ
പരിപാടികള്‍
ശക്തിപ്പെടുത്താന്‍
വകുപ്പ് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
കോളനികളിൽ ബോധവല്‍ക്കരണം
2337.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
കോളനികളില്‍
അവിവാഹിതരായ അമ്മമാരുടെ
എണ്ണം
വര്‍ദ്ധിക്കാതിരിക്കാന്‍
ബോധവല്‍ക്കരണം
നടത്താറുണ്ടോ എന്ന്
വ്യക്തമാക്കാമോ ?
(ബി)
ഉണ്ടെങ്കിൽ
ആരെയൊക്കെയാണ്
ബോധവല്‍ക്കരിക്കുന്നത്
എന്നും ആരാണ് ആയത്
സംഘടിപ്പിക്കുന്നത്
എന്നും അറിയിക്കുമോ ;
(സി)
ബോധവല്‍ക്കരണ
സംവിധാനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
ഊര്‍ജ്ജിതപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
പരിയാരം
മെഡിക്കല്‍ കോളേജിന്
നല്‍കാനുള്ള കുടിശ്ശിക
2338.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിയാരം
മെഡിക്കല്‍ കോളേജില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്ക് വിദഗ്ദ്ധ
ചികിത്സ
ലഭ്യമാക്കുന്നതിന്
പുതിയ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
;
(ബി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്ക് വിദഗ്ദ്ധ
ചികിത്സ സൗജന്യമായി
ലഭ്യമാക്കിയതിലൂടെ
പരിയാരം മെഡിക്കല്‍
കോളേജിന് എത്ര രൂപ
നല്‍കാനുണ്ട് ;
വിശദാംശം നല്‍കുമോ ;
കുടിശ്ശിക നല്കുവാന്
നടപടി സ്വീകരിക്കുമോ ?
ആദിവാസി
കുട്ടികളിലെ
പോഷകാഹാരക്കുറവ്
പരിഹരിക്കാന്‍ നടപടി
2339.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ഉൗരുകളിലും കോളനികളിലും
പോഷകാഹാര കുറവ് മുലം
കുട്ടികള്‍
മരണപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ
;
(ബി)
എങ്കിൽ
കുട്ടികളിലെ പോഷകാഹാര
കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ആദിവാസി
ജനവിഭാഗങ്ങളുടെ ദുഃസ്ഥിതി
2340.
ശ്രീ.എ.കെ.ബാലന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
കെ.കെ.ജയചന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ജനവിഭാഗങ്ങള്‍
വിവരണാതീതമായ
ദുരിതമനുഭവിക്കുകയാണെന്ന
കാര്യം
സര്‍ക്കാരിനറിയാമോ;
(ബി)
ആദിവാസി
വിഭാഗങ്ങള്‍ ഇന്ന്
അനുഭവിക്കുന്ന
ദുഃസ്ഥിതി
പരിഹരിക്കാന്‍ അടിയന്തര
നടപടികള്‍
കൈക്കൊള്ളാമോ?
ഹാംലറ്റ്
വികസന പദ്ധതി
2341.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാംലറ്റ്
വികസന പദ്ധതിയില്‍
മട്ടന്നൂര്‍ നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പട്ടികവര്‍ഗ്ഗ കോളനികളെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പട്ടികവര്‍ഗ കോളനി
വികസനത്തിന് എത്ര
തുകയാണ്
ലഭ്യമാക്കിയിട്ടുള്ളത്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
അംഗീകരിക്കുന്നതിന്
സ്പെഷ്യല്‍ ഊരുകൂട്ടം
ചേര്‍ന്ന് അംഗീകരിച്ച
പദ്ധതിനിര്‍ദ്ദേശങ്ങള്‍
ഗവണ്മെന്റിന് എന്നാണ്
സമര്‍പ്പിച്ചത്;
(ഡി)
പ്രസ്തുത
പദ്ധതി
നിര്‍ദ്ദേശങ്ങള്‍
അംഗീകരിച്ച് ഭരണാനുമതി
നല്കുകയുണ്ടായോ ;
എങ്കില്‍ ഭരണാനുമതി
ഉത്തരവിന്റെ പകര്‍പ്പു
ലഭ്യമാക്കുമോ;
(ഇ)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
പ്യാക്തന
ഗോത്ര വിഭാഗത്തിന്റെ
ജീവിത നിലവാരം
ഉയര്ത്തുന്നതിനായുളള
പ്രത്യേക പദ്ധതി
2342.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്യാക്തന
ഗോത്ര
വിഭാഗത്തില്‍പ്പെടുന്ന
ജനവിഭാഗങ്ങളുടെ ജീവിത
നിലവാരം
ഉയര്ത്തുന്നതിനായുളള
പ്രത്യേക പദ്ധതി
(പി.വി.ടി.ജി.)
പ്രകാരം, ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ആതിരപ്പിളളി
ഗ്രാമപഞ്ചായത്തിലെ
ഷോളയാര്‍, ആനക്കയം,
പെരിങ്ങല്‍, പെരുമ്പാറ,
വാഴച്ചാല്‍ തുടങ്ങിയ
കാടര്‍ കോളനികളില്‍
നടപ്പാക്കുന്ന ഭവന
നിര്‍മ്മാണമടക്കമുളള
വികസന
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
വീടുകളുടെ
നിര്‍മ്മാണം ആരംഭിച്ച്
4 വര്‍ഷം
പിന്നിട്ടിട്ടും
പണിപൂര്ത്തിയാക്കാത്തതുമൂലം
പ്രസ്തുത
കുടുംബങ്ങള്ക്കുണ്ടായിട്ടുളള
ബുദ്ധിമുട്ടുകളും,
പദ്ധതിയുടെ
നിര്വ്വഹണത്തിലുണ്ടായിട്ടുളള
കെടുകാര്യസ്ഥതയും
അഴിമതിയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ആക്ഷേപങ്ങള്‍
പരിശോധിച്ച് നടപടി
സ്വീകരിക്കുന്നതിനും,
ഇത്തരം വികസന
പ്രവര്‍ത്തനങ്ങള്‍
ബന്ധപ്പെട്ട
ജനപ്രതിനിധികളെക്കൂടി
ഉള്‍പ്പെടുത്തി
സുതാര്യമായി
നടപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പ്രാക്തന
ഗോത്രവര്‍ഗ്ഗ പദ്ധതി
2343.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്രവര്‍ഗ്ഗ
പദ്ധതിയുടെ ഭാഗമായി ഓരോ
വര്‍ഷവും എത്ര രൂപ വീതം
നീക്കി
വച്ചിട്ടുണ്ടായിരുന്നു;വിശദമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും ഏതെല്ലാം
ഊരുകളിലാണ് പദ്ധതി
നടപ്പാക്കാന്‍
തീരുമാനിച്ചത്;ജില്ലയും
പഞ്ചായത്തും
തിരിച്ചുള്ള കണക്ക്
അറിയിക്കുമോ;
(സി)
എത്ര
രൂപയാണ് ഓരോ ഊരിലേക്കും
നീക്കിവച്ചത്;വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
ഊരുകളിലെ പദ്ധതി
പൂര്‍ത്തിയാക്കിയെന്നും
മറ്റ് സ്ഥലങ്ങളിലെ
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്നും
അറിയിക്കുമോ ;
(ഇ)
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍ക്ക് എത്ര
രൂപ വീതം
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
എറവാളന്‍
സമുദായകാർക്ക്
പട്ടികവര്‍ഗ്ഗ
സര്‍ട്ടിഫിക്കറ്റ്
T 2344.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
കൊല്ലങ്കോട്
ഗ്രാമപഞ്ചായത്തിലുള്ള
പുത്തന്‍പാടം,
പറത്തോട്, മാത്തൂര്‍
എന്നീ കോളനികളിലെ
നൂറോളം വരുന്ന എറവാളന്‍
സമുദായത്തിലുള്ള
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
ബന്ധുക്കള്‍ക്ക്
പട്ടികവര്‍ഗ്ഗ
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാത്തത്
സംബന്ധിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത വിഷയത്തില്‍
അടിയന്തര പഠനം നടത്തി
എറവാളന്‍
സമുദായത്തിലുള്ള
മുഴുവന്‍ പേര്‍ക്കും
പട്ടികവര്‍ഗ്ഗ
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ഹാംലറ്റ്
ഡെവലപ്പ്മെന്റ് പദ്ധതി
2345.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരഞ്ഞെടുത്ത
ഗോത്രവര്‍ഗ്ഗ
ഗ്രാമങ്ങളില്‍ ഹാംലറ്റ്
ഡെവലപ്പ്മെന്റ് പദ്ധതി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി വഴി എന്തെല്ലാം
ആനുകൂല്യങ്ങളും
സേവനങ്ങളുമാണ്
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
രൂപീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ആശിക്കുന്ന
ഭൂമി ആദിവാസിക്ക് സ്വന്തം
പദ്ധതി
2346.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശിക്കുന്ന
ഭൂമി ആദിവാസിക്ക്
സ്വന്തം
പദ്ധതിയില്‍പ്പെടുത്തി
ഏതെല്ലാം ജില്ലകളില്‍
എത്ര പേര്ക്ക്ഭൂമി
രജിസ്റ്റര്‍ ചെയ്ത്
നല്കി; അവരുടെ
പേരുവിവരം
ലഭ്യമാക്കാമോ;
(ബി)
ഓരോരുത്തര്‍ക്കും
ഭൂമിക്ക് നല്കിയ തുക
എത്രയാണ്;
(സി)
ഓരോരുത്തര്‍ക്കും
പ്രസ്തുത പദ്ധതിയിന്‍
കീഴില്‍ ലഭിച്ച
ഭൂമിയുടെ അളവ്
എത്രയെന്ന്
വ്യക്തമാക്കുമോ?
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗ ഉപ പദ്ധതി
വിഹിതം
2347.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
കോട്ടൂര്‍, കായണ്ണ,
ഉണ്ണിക്കുളം
ഗ്രാമപഞ്ചായത്തുകളിലെ
പട്ടികവര്‍ഗ്ഗ
ജനസംഖ്യക്ക്
ആനുപാതികമായി
പട്ടികവര്‍ഗ്ഗ ഉപ
പദ്ധതി വിഹിതം
അനുവദിക്കാത്ത കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതുസംബന്ധിച്ച്
നിലവില്‍ ലഭ്യമായ
ജനസംഖ്യാ വിവരങ്ങള്‍
പ്രകാരം തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ??
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ
വായ്പാ കുടിശ്ശിക
2348.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ധനകാര്യ
സ്ഥാപനങ്ങളിലുള്ള
വായ്പാ കുടിശ്ശിക
എഴുതിത്തള്ളാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
അപ്രകാരം
തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കാമോ?
സുഭാഷിന്റെ
മരണ കാരണം
2349.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവർഗ്ഗ
വകുപ്പിൻ കീഴിൽ
തലപ്പുഴയിലുള്ള പ്രീ
മെട്രിക് ഹോസ്റ്റലിലെ
ആദിവാസി വിദ്യാര്‍ത്ഥി
ചികിത്സ ലഭിക്കാതെ
മരിച്ച സംഭവം
അന്വേഷിക്കുകയുണ്ടായോ;
മരണ കാരണം
എന്തായിരുന്നു ;
(ബി)
ചികിത്സ
ലഭ്യമാക്കുന്നതിലുണ്ടായ
വീഴ്ചകള്‍
എന്തെല്ലാമായിരുന്നു ?
ഗോത്രജ്യോതി
പദ്ധതി
2350.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗോത്രജ്യോതി
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്യേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുമായി ഏതെല്ലാം
ഏജന്‍സികളാണ്
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
പട്ടികവര്‍ഗ്ഗ
യുവാക്കള്‍ക്ക് തൊഴില്‍
നൈപുണ്യത്തിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു
വിശദീകരിക്കാമോ?
ആദിവാസികളുടെ
ഭൂമി കൈമാറ്റം
2351.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളുടെ
ഭൂമി കൈമാറ്റം
ചെയ്യാനോ, വില്പന
നടത്താനോ പാടില്ലെന്ന
നിയമം സംസ്ഥാനത്ത്
ഉണ്ടോ; ഉണ്ടെങ്കില്‍
എന്നു മുതലാണ് ഈ നിയമം
പ്രാബല്യത്തില്‍
വന്നത്;
(ബി)
ഈ
നിയമപ്രകാരം
ആദിവാസികളുടെ ഭൂമി
വാങ്ങുകയോ
കൈവശപ്പെടുത്തുകയോ
ചെയ്തതായ എത്ര
സംഭവങ്ങള്‍ ഇതുവരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
കൈവശപ്പെടുത്തിയ
ഭൂമിയുടെ അളവ്
ഉള്‍പ്പെടെയുള്ള
വിവരങ്ങള്‍ ജില്ല
തിരിച്ചു
വ്യക്തമാക്കുമോ;
(സി)
ഈ
നിയമപ്രകാരം എത്ര ഭൂമി
ഇതിനകം തിരികെ
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിവരങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഈ
നിയമപ്രകാരം എത്ര
കേസ്സുകള്‍ ഇപ്പോള്‍
കോടതികളിലുണ്ട്; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ഈ
നിയമത്തില്‍ ഭേദഗതി
വരുത്താനോ പുതിയ നിയമം
കൊണ്ടുവരാനോ
ഉദ്ദേശിക്കുന്നുണ്ടോ;
അപ്രകാരം ചെയ്യുമെന്ന്
ഏതെങ്കിലും ആദിവാസി
സംഘടനകള്‍ക്ക്
സര്‍ക്കാര്‍ ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
മാവോയിസ്റ്റ്
സാന്നിദ്ധ്യമുള്ള ആദിവാസി
ഊരുകള്‍
2352.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസി ഊരുകളുമായി
ബന്ധപ്പെട്ട മേഖലകളില്‍
മാവോയിസ്റ്റ്
സ്വാധീനവും
സാന്നിദ്ധ്യവും
വര്‍ദ്ധിക്കുന്നത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഈ മേഖലകളില്‍
മാവോയിസ്റ്റുകള്‍
പ്രവര്‍ത്തനം
കേന്ദ്രീകരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ആദിവാസി
വിഭാഗങ്ങളുടെ മേല്‍
മറ്റുള്ളവര്‍ നടത്തുന്ന
ചൂഷണം കാരണമാണ് ഈ
വിഭാഗങ്ങളില്‍
മാവോയിസ്റ്റുകള്‍
സ്വാധീനിക്കാന്‍
ശ്രമിക്കുന്നതെന്ന
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
ഏതെല്ലാം
ആദിവാസി ഊരുകളിലാണ്
മാവോയിസ്റ്റ്
സാന്നിദ്ധ്യമുള്ളതായി
കണ്ടെത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
പട്ടികവര്‍ഗ്ഗ
ഭവന നിര്‍മ്മാണ പദ്ധതി
2353.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
പാര്‍പ്പിട
പ്രശ്നത്തിന്
പരിഹാരമായി സംസ്ഥാനം
നടപ്പാക്കുന്ന ഭവന
നിര്‍മ്മാണ പദ്ധതികളെ
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എല്ലാ പദ്ധതികളിലും
കൂടി 2013-14
വര്‍ഷത്തില്‍ എന്തു തുക
വകയിരുത്തി ; എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കി;
(സി)
ഗുണഭോക്താക്കള്‍ക്ക്
പണം നേരിട്ടു
നല്‍കുന്നത് സ്വകാര്യ
ഏജന്‍സികള്‍ക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കാനും
കൃത്രിമം നടത്താനും
സൗകര്യം
നല്കുന്നതിനാല്
സര്‍ക്കാര്‍
ഏജന്‍സികള്‍ മുഖേന
നിര്‍മ്മാണം നടത്താന്‍
തക്കവിധം വ്യവസ്ഥകളില്‍
മാറ്റം വരുത്തുമോയെന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
കോളനികളുടെ സമഗ്രവികസന
പദ്ധതികള്‍
2354.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തിലെ ചിതറ
ഗ്രാമപഞ്ചായത്തിലെ
വഞ്ചിയോട്, ഇടപ്പണ
പട്ടികവര്‍ഗ്ഗ
കോളനികളുടെ
സമഗ്രവികസനത്തിനായി
പ്രഖ്യാപിച്ച ഒരു കോടി
രൂപയുടെ പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ;
(ബി)
പദ്ധതി
നടത്തിപ്പ്
വേഗത്തിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങള്‍ക്കായി
പദ്ധതി
2355.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരഞ്ഞെടുക്കപ്പെട്ട
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ
സാംസ്കാരിക മൂല്യങ്ങളും
പ്രവര്‍ത്തനങ്ങളും
സംരക്ഷിക്കുകയും
പരിപോഷിപ്പിക്കുകയും
ചെയ്യുവാന്‍ എന്തെല്ലാം
കാര്യങ്ങളാണ്
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങള്‍ക്കായുള്ള
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
;
(ബി)
പ്രസ്തുത
പദ്ധതി നടപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
അട്ടപ്പാടിയിലെ
ശിശുമരണം
2356.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ശിശു മരണങ്ങള്
തടയുന്നതിനായി പ്രത്യേക
പാക്കേജ്
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ഇടമലക്കുടിയില്‍
എം.ആര്.എസ്
2357.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലക്കുടിയില്‍
എം.ആര്.എസ്.
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
എം.ആര്.എസ്.
സ്ഥാപിക്കാന്‍ ആവശ്യമായ
നടപടി ഉടന്‍
സ്വീകരിക്കുമോ?
അടിച്ചില്‍തൊട്ടി
ആദിവാസി കോളനി റോഡ്
നിര്‍മ്മാണം
2358.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പള്ളി
ഗ്രാമപഞ്ചായത്തിലെ
അടിച്ചില്‍തൊട്ടി
ആദിവാസി കോളനി റോഡ്
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
നിര്‍മ്മാണം
ഉടന്‍ ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
ആദിവാസികള്‍ക്കിടയില്‍
ആരോഗ്യ ബോധവല്‍ക്കരണം
2359.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്കിടയില്‍
ആരോഗ്യ ബോധവല്‍ക്കരണം
നടത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആസുത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ആരോഗ്യ
ബോധവല്‍ക്കരണത്തിനായി
പ്രമോട്ടര്‍മാരെ
നിയമിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
എങ്കിൽ
പ്രസ്തുത
പ്രമോര്‍ട്ടര്‍മാര്‍ക്ക്
എന്തെല്ലാം
പരിശീലനങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ:
(ഡി)
പ്രസ്തുത
പ്രമോര്‍ട്ടര്‍മാരെ
തെരഞ്ഞെടുക്കുന്ന രീതി
വ്യക്തമാക്കുമോ ?
അട്ടപ്പാടിയില്പട്ടികവര്ഗ്ഗ
വകുപ്പ്അനുവദിച്ച തുക
2360.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം അട്ടപ്പാടിയില്‍
മാത്രമായി
ആദിവാസികള്‍ക്കായി എത്ര
രൂപ പട്ടികവര്‍ഗ്ഗ
വകുപ്പ് അനുവദിച്ചു;
അതില്‍ എത്ര രൂപ
ചെലവഴിച്ചു;
(ബി)
ഏതെല്ലാം
പദ്ധതികള്‍ക്ക് എത്ര
രൂപ വീതം ചെലവഴിച്ചു;
വിശദവിവരം
ലഭ്യമാക്കാമോ?
പട്ടികവര്ഗ്ഗക്ഷേമത്തിനായുള്ള
ബഡ്ജറ്റ് വിഹിതം
2361.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്ഗ്ഗക്ഷേമത്തിനായി
2014-15 വര്‍ഷത്തെ
ബഡ്ജറ്റില്‍ എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കാണ്
പ്രസ്തുത തുക
വകയിരുത്തിയിരുന്നതെന്ന്
വിശദമാക്കുമോ ;
(സി)
നാളിതുവരെ
എത്ര തുക ഈയിനത്തില്‍
ചെലവാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ ?
സ്മൈല്‍
പദ്ധതി
2362.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റൂര്‍
ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട
നീറുവിളയില്‍ സ്മൈല്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനുള്ള
ശിപാര്ശയിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ ;
(ബി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത്
എവിടെയെല്ലാം
സ്റ്റേഡിയം
നിര്‍മ്മിക്കുവാന്‍
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
യുവസംരഭക
സംഗമം
2363.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
യുവസംരഭക സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
ഇതു
മൂഖേന എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
സംഗമത്തില്‍ ചര്‍ച്ച
ചെയ്തത്;
(ഡി)
ഇതിന്മേല്
എന്തെല്ലാം
തുടര്‍നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
പുനര്‍ജനി
പദ്ധതി
2364.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
പുനര്‍ജനി പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കിൽ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ആശുപത്രികളിലെ കേടായ
ഉപകരണങ്ങളുടെ
അറ്റകുറ്റപ്പണി
ചെയ്യുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
യുവജനബോര്‍ഡിന്റെ
സൗജന്യ കോച്ചിംഗ് പദ്ധതി
2365.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനബോര്‍ഡിന്റെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മത്സര പരീക്ഷകള്‍ക്കായി
സൗജന്യ കോച്ചിംഗ്
ക്ലാസ്സുകള്‍ നല്കുന്ന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
ഏതൊക്കെ
പരീക്ഷകള്‍ക്കാണ്
കോച്ചിംഗ് നല്‍കുന്നത്
;
(ഡി)
പദ്ധതിയെക്കുറിച്ച്
ഉദ്യോഗാര്ത്ഥികളുടെയിടയില്
പ്രചാരം
നല്‍കുന്നകാര്യം
പരിഗണിക്കുമോ ?
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും വകുപ്പില്‍
ദിവസവേതന നിയമനം
2366.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
തിരുവനന്തപുരം
ജില്ലയില്‍
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും വകുപ്പില്‍
ദിവസവേതനാടിസ്ഥാനത്തില്‍
നിയമിക്കപ്പെട്ടവരുടെ
പേര്, മേല്‍വിലാസം,
തസ്തിക, പ്രതിദിന
ശമ്പളം,
നിയമിക്കപ്പെട്ട തീയതി
എന്നീ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?