വൈദ്യുതി
കുടിശ്ശിക
2067.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി ബോര്‍ഡിന്
പിരിഞ്ഞുകിട്ടാനുള്ള
തുക പിരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വിശദീകരിക്കാമോ?
സണ്‍ ഷിഫ്റ്റ് പദ്ധതി
2068.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ സണ്‍
ഷിഫ്റ്റ് പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
സൗരോര്‍ജ്ജത്തില്‍
നിന്ന് വൈദ്യുതി
ഉല്പാദനം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ചടയമംഗലം മണ്ഡലത്തില്‍
ഊര്‍ജ്ജ വകുപ്പുമുഖാന്തിരം
നടത്തിയ പ്രവൃത്തികൾ
2069.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മേയ് മുതല്‍ 2015
ഫെബ്രുവരി വരെ ചടയമംഗലം
മണ്ഡലത്തിൽ ഊര്‍ജ്ജ
വകുപ്പു മുഖാന്തിരം
നടത്തിയതും
പൂര്‍ത്തീകരിച്ചിട്ടില്ലാത്തതും
ഭരണാനുമതി
ലഭിച്ചിട്ടുള്ളതുമായ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കേന്ദ്രീകൃത കോള്‍ സെന്ററും
ഡേറ്റാ സെന്ററും
2070.
ശ്രീ.പാലോട്
രവി
,,
കെ.ശിവദാസന്‍ നായര്‍
,,
എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
കേന്ദ്രീകൃത കോള്‍
സെന്ററും ഡേറ്റാ
സെന്ററും പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ഇതിന് ലഭിക്കുന്നത് ;
(ഡി)
ഉപഭോക്താക്കൾക്ക്
എന്തെല്ലാം സൗകര്യമാണ്
ഇതില്‍
ഒരുക്കിയിരിക്കുന്നത് ?
ജലവെെദ്യുതി പദ്ധതിയില്‍
കൂടിയല്ലാതെയുള്ള വെെദ്യുതി
ഉല്പാദനം
2071.
ശ്രീ.എ.കെ.ബാലന്
,,
വി.ചെന്താമരാക്ഷന്
,,
വി.ശിവന്‍കുട്ടി
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലവെെദ്യുതി
പദ്ധതിയില്‍
കൂടിയല്ലാതെ വെെദ്യുതി
ഉല്പാദനം
നടത്തുന്നതിനുള്ള മറ്റ്
സാദ്ധ്യതകള്‍
പര്യാപ്തമായ രീതിയില്‍
ഉപയോഗപ്പെടുത്തുന്നതിന്
സാദ്ധ്യമാകുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
ഏതെല്ലാം മേഖലയില്‍
എത്ര മെഗാവാട്ട്
സ്ഥാപിതശേഷി
വര്‍ദ്ധിപ്പിക്കാന്‍
ലക്ഷ്യമിട്ടിട്ടുണ്ട് ;
(ബി)
സംസ്ഥാനത്ത്
സൗരോര്‍ജ്ജം വഴി
എത്രത്തോളം വെെദ്യുതി
ഉല്പാദിപ്പിക്കാമെന്ന്
എന്തെങ്കിലും
ശാസ്ത്രീയപഠനം
നടത്തിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
ജല
/ താപ പദ്ധതികളില്‍
കൂടിയല്ലാതെ ഇതര
സ്രോതസ്സുകളിലൂടെ
ഉൗര്ജ്ജോല്പാദനം
നടത്തുന്നതിനുള്ള
സാദ്ധ്യതകള്‍
ഉപയോഗപ്പെടുത്തുന്നതില്‍
സര്‍ക്കാര്‍ വീഴ്ച
വരുത്തുന്നതായ
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ ;
(ഡി)
കാറ്റില്‍
നിന്നുള്ള വെെദ്യുതി
ഉല്പാദനത്തില്,
എന്‍.ടി.പി.സി.യുമായി
ഏര്‍പ്പെട്ട കരാറിലൂടെ
ലക്ഷ്യമിട്ട വെെദ്യുതി
എത്ര ; ഇതിലൂടെ ഇതിനകം
എത്ര ശതമാനം ലക്ഷ്യം
കെെവരിക്കാന്‍ കഴിഞ്ഞു
;
(ഇ)
ഇത്തരം
പദ്ധതികളില്‍
വീഴ്ചവരുത്തുന്നത്
സംസ്ഥാനത്ത് വെെദ്യുതി
പ്രതിസന്ധിക്ക് കാര
ണമാകുന്നതായ
വിലയിരുത്തലുകളില്‍
നിലപാട്
വ്യക്തമാക്കുമോ ?
കര്‍ഷകര്‍ക്ക് സൗജന്യ
വെെദ്യുതി താരിഫ് .
2072.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
നല്കി വരുന്ന സൗജന്യ
വെെദ്യുതി നിരക്ക്
വ്യവസായ ആവശ്യത്തിനുള്ള
താരിഫ് നിരക്കിലേക്ക്
ഉയര്‍ത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇൗ തീരുമാനം
പിന്‍വലിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇൗ
തീരുമാനം മൂലം
കര്‍ഷകര്‍ നേരിടുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പവര്‍ക്കട്ടും ലോഡ്ഷെഡിങ്ങും
ഒഴിവാക്കുന്നതിനുള്ള നടപടികൾ
2073.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.,
പ്ലസ് ടു പരീക്ഷാ
കാലയളവില്‍
പവര്‍ക്കട്ടും
ലോഡ്ഷെഡിങ്ങും
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
കെ
എസ് ഇ ബി സബ് സ്റ്റേഷനുകള്‍
2074.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
കാലത്ത് എത്ര സബ്
സ്റ്റേഷനുകളുടെ പണി
പൂര്‍ത്തിയാക്കുവാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
അതിനായി എത്ര കോടി രൂപ
വകയിരുത്തിയിരുന്നു;വ്യക്തമാക്കുമോ;
(ബി)
2014-15
കാലഘട്ടത്തില്‍ എത്ര
സബ് സ്റ്റേഷനുകള്‍
ഉദ്ഘാടനം കഴിഞ്ഞു;
ഏതെല്ലാം; വിശദാംശം
ലഭ്യമാക്കാമോ;
(സി)
പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
സബ് സ്റ്റേഷനുകള്‍ ആണ്
മേല്‍ കാലയളവില്‍
ഉദ്ഘാടനം
ചെയ്യപ്പെട്ടത്;
വിശദാംശം ലഭ്യമാക്കാമോ?
കെ.
എസ്. ഇ. ബി. യില്‍
കരാറടിസ്ഥാനത്തിലോടുന്ന
വാഹനങ്ങള്‍
2075.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഒാഫീസുകളിലെ
ഗതാഗത ആവശ്യങ്ങള്‍
നിറവേറ്റുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
കെ.എസ്.ഇ.ബി.
ഓഫീസുകളില്‍ വാഹനങ്ങള്‍
കോണ്ട്രാക്റ്റ്
വ്യവസ്ഥയില്‍
ഓടുന്നുണ്ടോ ; ഏതെല്ലാം
തരം വാഹനങ്ങളാണ്
കരാറടിസ്ഥാനത്തില്‍
ഓടിക്കുന്നത് ; ഓരോ
കെ.എസ്.ഇ.ബി.ഓഫീസിലും
ഇത്തരത്തില്‍ പരമാവധി
എത്ര വാഹനങ്ങള്‍വരെ
ഉപയോഗിയ്ക്കാം ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
കരാറടിസ്ഥാനത്തില്‍
ഓടിക്കുന്ന
വാഹനങ്ങള്‍ക്ക് ഒരു
മാസം പരമാവധി എത്ര
കിലോമീറ്റര്‍ വരെ ഓടാം
എന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ
; ഇവയ്ക്ക് ഒരു മാസം
നല്കാവുന്ന പരമാവധി
തുകയെത്രയാണെന്നും
കിലോമീറ്ററൊന്നിന് എത്ര
രൂപയാണ്
നല്‍കുന്നതെന്നും
വിശദമാക്കുമോ ;
(ഡി)
എന്തെല്ലാം
ആവശ്യങ്ങള്‍ക്കാണ്
പ്രസ്സുത വാഹനങ്ങള്‍
ഉപയോഗിക്കാന്‍
അനുവദിച്ചിട്ടുള്ളത് ;
തകരാറുകള്‍
പരിഹരിക്കുന്നതിനായി
പോകുന്നതിനും
കെ.എസ്.ഇ.ബി.സ്റ്റോറുകളില്‍നിന്നും
സാധന സാമഗ്രികള്‍
കൊണ്ടുവരുന്നതിനും
കൊണ്ടുപോകുന്നതിനും ഈ
വാഹനങ്ങള്‍
ഉപയോഗിക്കുന്നുണ്ടോ ;
(ഇ)
കെ.എസ്.ഇ.ബി.
ഓഫീസുകളിലെ ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്ക്
ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി ഈ
വാഹനങ്ങള്‍
ഉപയോഗിക്കാനാണ് അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(എഫ്)
കെ.എസ്.ഇ.ബി.
ഓഫീസുകളിലെ
ആവശ്യങ്ങള്‍ക്കായി
കരാറടിസ്ഥാനത്തില്‍
വാഹനങ്ങള്‍
തെരെഞ്ഞടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ?
കെ.എസ്.ഇ.ബി
യുടെ ഭൂമി
2076.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയുടെ
അധീനതയില്‍ എത്ര
ഹെക്ടര്‍
ഭൂമിയുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ ആദായകരമായ
വികസന പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കെ.എസ്.ഇ.ബി
യുടെ അധീനതയിലുള്ളതും
നിലവില്‍ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
സാധ്യതയില്ലാത്തതുമായ
സ്ഥലങ്ങള്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കോ ഇതര
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്കോ ഓഫീസ്
ആവശ്യാനുസരണം
വിട്ടുനല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി
മീറ്റര്‍
2077.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
മീറ്റര്‍ വാങ്ങുന്നത്
ആരില്‍ നിന്നെല്ലാമാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
കെ.എസ്.ഇ.ബി.ക്ക്
ആവശ്യാനുസരണമുള്ള
മീറ്ററുകള്‍ യഥാസമയം
ലഭ്യമാക്കാന്‍ പ്രസ്തുത
കമ്പനികള്‍ക്ക്
കഴിയുന്നുണ്ടോ;
(സി)
കേടായ
മീറ്ററുകള്‍ യഥാസമയം
മാറ്റി നല്കാന്
കഴിയാത്തതിനാല്‍
വൈദ്യുതി ബോര്‍ഡിന്
നഷ്ടമാകുന്ന തുകയുടെ
കണക്ക് വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
എത്ര മീറ്ററുകള്‍
നിലവില്‍ കേടായ
നിലയില്‍ ഉണ്ടെന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.ഇ.ബി
ജീവനക്കാരുടെ സേവന-വേതന
വ്യവസ്ഥകളില്‍ മാറ്റം
2078.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
വരുത്തിയ ഘടനാ
മാറ്റങ്ങളെ തുടര്‍ന്ന്
ജീവനക്കാരുടെ സേവന-വേതന
വ്യവസ്ഥകളില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സമര്‍പ്പിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
വാങ്ങിയ
മെക്കാനിക്കല്‍/ഇലക്ട്രോണിക്
മീറ്ററുകള്‍
2079.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം നാളിതുവരെ
ഓരോ വര്‍ഷവും
കെ.എസ്.ഇ.ബി. ഏതെല്ലാം
സ്ഥാപനങ്ങളുടെ
മെക്കാനിക്കല്‍/ഇലക്ട്രോണിക്
മീറ്ററുകളാണ് വാങ്ങി
ഉപയോഗിക്കുന്നത് എന്നും
ഇവ ഓരോന്നിനും എന്തു
വില നല്‍കിയാണ്
വാങ്ങുന്നത് എന്നും
എത്രയെണ്ണം
ഇത്തരത്തില്‍
വാങ്ങിയെന്നും
ഈയിനത്തില്‍ ചെലവായ തുക
എത്രയെന്നും കമ്പനി
തിരിച്ച്/വര്‍ഷം
തിരിച്ച്/ഇനം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
വാങ്ങിയ
മെക്കാനിക്കല്‍/ഇലക്ട്രോണിക്
മീറ്ററുകളില്‍
തകരാറിലായതും
ഉപയോഗശൂന്യമായതും
എത്രയെന്ന് സ്ഥാപനം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
വൈദ്യുതി
ഉപഭോക്താക്കള്‍
ഉപയോഗിക്കുന്ന
മീറ്ററുകളില്‍ കേടായ
മീറ്ററുകള്‍ എത്ര;
ഇവയില്‍ നാളിതുവരെ
എത്രയെണ്ണം മാറ്റി
നല്കി; ഇനി എത്രയെണ്ണം
മാറ്റി നല്കുവാനുണ്ട്;
വിശദമാക്കുമോ;
(ഡി)
ഇതുമൂലം
വൈദ്യുതി ബോര്‍ഡിന്
പ്രതിവര്‍ഷം എത്ര തുക
നഷ്ടമുണ്ടാകുമെന്നു
വ്യക്തമാക്കുമോ;
(ഇ)
പൊതു/സ്വകാര്യ
കമ്പനികളില്‍ നിന്നും
മീറ്ററുകള്‍
വാങ്ങുമ്പോള്‍
മീറ്ററുകളുടെ ഗുണനിലവാര
പരിശോധന നടത്താറുണ്ടോ;
എങ്കില്‍ ഇതിന്
നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
വ്യക്തമാക്കുമോ;
(എഫ്)
മീറ്ററുകള്‍
വാങ്ങുമ്പോള്‍
ഗ്യാറന്റി/വാറന്റി സമയം
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ
(ജി)
നിലവില്‍
സംസ്ഥാനത്താകമാനം എത്ര
മെക്കാനിക്കല്‍
മീറ്റര്‍
ഉപയോഗിക്കുന്നുവെന്നും
എത്ര ഇലക്ട്രോണിക്
മീറ്റര്‍
ഉപയോഗിക്കുന്നുവെന്നും
വ്യക്തമാക്കുമോ; ഇത്തരം
മീറ്ററുകളിലെ കൃത്രിമം
സംബന്ധിച്ച്
കെ.എസ്.ഇ.ബി.
വിജിലന്‍സ് വിഭാഗം
എന്തെല്ലാം
കാര്യങ്ങളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്നും
ആയതിന്‍പ്രകാരം
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
ജീവനക്കാര്‍
അഭിമുഖീകരിക്കേണ്ടി വരുന്ന
ബുദ്ധിമുട്ടുകള്‍
2080.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിത്തകരാറുകള്‍
പരിഹരിക്കാന്‍ വിവിധ
സ്ഥലങ്ങളിലേക്ക്
പോകുന്ന കെ.എസ്.ഇ.ബി.
ജീവനക്കാര്‍ കൂടുതലായും
സ്വന്തം
ഇരുചക്രവാഹനങ്ങളിലും
മറ്റും ആണ് യാത്ര
ചെയ്യുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇങ്ങനെ
സ്വന്തം വാഹനങ്ങള്‍
ഡ്യൂട്ടിക്കായി
ഉപയോഗിക്കുന്ന
ജീവനക്കാര്‍ക്ക്
എന്തെങ്കിലും അധിക
അലവന്‍സോ ആനുകൂല്യങ്ങളോ
നല്കുന്നുണ്ടോ ;
ഇല്ലെങ്കില്‍ ഇത്
നല്കുവാന്
സന്നദ്ധമാകുമോ ;
(സി)
അസമയങ്ങളില്‍
സ്വന്തം വാഹനങ്ങളില്‍
വൈദ്യുതിത്തകരാറുകള്‍
പരിഹരിക്കാനായി
വിദൂരസ്ഥലങ്ങളിലേക്ക്
പോകുമ്പോള്‍ പലവിധ
ബുദ്ധിമുട്ടുകളും
അഭിമുഖീകരിക്കേണ്ടി
വരുന്നതിനാല്‍ പ്രസ്തുത
ജീവനക്കാരുടെ
വാഹനങ്ങളില്‍
കെ.എസ്.ഇ.ബി. എന്നെഴുതി
വയ്ക്കുന്നതിനോ
സ്റ്റിക്കര്‍
പതിക്കുന്നതിനോ അനുമതി
നല്‍കുമോ ;
വിശദമാക്കാമോ?
മറ്റു
കമ്പനികളുടെ ഉപയോഗത്തിനായി
നല്കിയ കെ.എസ്.ഇ.ബി.
പോസ്റ്റുകള്‍
2081.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.ക്ക്
വൈദ്യുതി ഉപയോഗത്തിനായി
എത്ര പോസ്റ്റുകള്‍
നിലവില്‍
ഉപയോഗിക്കുന്നു എന്നും
അവയില്‍ എത്രയെണ്ണം
കേബിള്‍ ഉപയോഗത്തിനും
മറ്റുമായി വിവിധ
കമ്പനികള്‍ക്ക്
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
പോസ്റ്റുകള്‍ കേബിള്‍
ഉപയോഗത്തിനായി
അനുവദിക്കുന്നതിന്
ഈടാക്കുന്ന ഫീസ് തുക
എത്രയെന്നും ഓരോ
കമ്പനികളില്‍ നിന്നും
2011 ജൂണ്‍ മുതല്‍ 2015
ഫെബ്രുവരി വരെ ഓരോ
വര്‍ഷവും ഈയിനത്തില്‍
എത്ര തുക കെ.എസ്.ഇ.ബി
ക്ക് ലഭിച്ചു എന്നും
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ഇ.ബി
തൂണുകള്‍ സ്ഥാപിക്കാന്‍
പൊതുമരാമത്ത്
വകുപ്പിന്റെ അനുമതി
വാങ്ങുമ്പോള്‍
പാലിക്കേണ്ട
വ്യവസ്ഥകള്‍
എന്തെല്ലാമെന്നും ഇവ
കെ.എസ്.ഇ.ബി
പാലിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ഇ.ബി.
തൂണുകളില്‍ കേബിള്‍
വലിക്കാന്‍
കമ്പനികള്‍ക്ക് അനുമതി
നല്കുമ്പോള്
ഇക്കാര്യത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ അനുമതി
വാങ്ങാറുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഇ)
പോസ്റ്റുകള്‍
വഴി കേബിള്‍ വലിക്കാന്‍
ബി.എസ്.എന്‍.എല്‍,
വൈദ്യുതി ബോര്‍ഡിന്റെ
അനുമതിക്കായി
ആവശ്യപ്പെട്ടുവോ;
അനുമതി നല്‍കാത്തതിന്റെ
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(എഫ്)
റിലയന്‍സ്
ഉള്‍പ്പെടെ
മറ്റേതെല്ലാം
കമ്പനികള്‍ക്കാണ്
കെ.എസ്.ഇ.ബി അനുമതി
നല്‍കിയത് ; വിശദാംശം
വ്യക്തമാക്കുമോ;
(ജി)
റിലയന്‍സിന്
നാല് ജി (4G) കേബിള്‍
വലിക്കാന്‍
കെ.എസ്.ഇ.ബി. യുടെ
തൂണുകളില്‍ അനുമതി
നല്‍കിയതിലൂടെ
സര്‍ക്കാരിന് എത്ര
കോടിയുടെ നഷ്ടം
വരുമെന്നാണ്
കണക്കാക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
കേടായി
കിടക്കുന്ന മീറ്ററുകള്‍
2082.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുത
ബോര്‍ഡിന് കീഴില്‍ എത്ര
മീറ്ററുകള്‍ കേടായി
കിടക്കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏതൊക്കെ
കമ്പനികള്‍ വിതരണം
ചെയ്യുന്ന മീറ്ററുകളാണ്
കൂടുതലായി
കേടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
കാർഷിക/വ്യാവസായിക
വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ്
2083.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികാവശ്യങ്ങള്‍ക്കായി
പ്രത്യേകം
നല്കിയിട്ടുളള
വൈദ്യുതികണക്ഷനുകള്ക്ക്
ഒരു യൂണിറ്റിന് എത്ര
രൂപയാണ്
ഈടാക്കിവരുന്നത്;
കാര്ഷികാവശ്യങ്ങള്ക്കുളള
വൈദ്യുതി ചാര്‍ജ്
2011-12, 2014-15
കാലയളവില്‍ എത്ര
പ്രാവശ്യം
വര്‍ദ്ധിപ്പിച്ചു ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
വ്യവസായ
ആവശ്യങ്ങള്‍ക്കായുളള
വൈദ്യുതിക്ക് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പ്രാവശ്യം ചാര്‍ജ്
വര്‍ദ്ധിപ്പിച്ചു;
നിലവില്‍ എത്രയാണ്
ഈടാക്കി വരുന്നത് ;
വിശദാംശം ലഭ്യമാക്കാമോ?
ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
2084.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
ചെറുകിട ജലവൈദ്യുത
പദ്ധതികള്‍ക്ക് കഴിഞ്ഞ
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളിൽ എത്രയെണ്ണം
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടെന്നും
അതിൽ എത്ര പദ്ധതികള്‍
പ്രവൃത്തി
പൂര്‍ത്തീകരിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
പെരുവണ്ണാമൂഴി
ചെറുകിട ജലവൈദ്യുതി
പദ്ധതിക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കിൽ എപ്പോഴാണ്
അനുമതി
നല്‍കിയിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ ഭൂമി
ഏറ്റെടുക്കല്‍ നടപടി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ഇ)
ഭൂമി
ഏറ്റെടുക്കല്‍
നടപടിക്ക് കാലതാമസം
നേരിടുന്നതിന്റെ കാരണം
എന്തെന്ന്
വെളിപ്പെടുത്തുമോ;
(എഫ്)
പ്രസ്തുത
ജലവൈദ്യുത പദ്ധതി
എപ്പോള്‍ പ്രവൃത്തി
ആരംഭിക്കുമെന്ന്
വെളിപ്പെടുത്തുമോ?
ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
2085.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
ജലവൈദ്യുത
പദ്ധതികള്വഴിഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ ;
(ബി)
സംസ്ഥാനത്തെ
ചെറുകിട ജലവൈദ്യുത
പദ്ധതികള്‍ സംബന്ധിച്ച്
എന്തെങ്കിലും പഠനം
സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
എത്ര ചെറുകിട ജലവൈദ്യുത
പദ്ധതികള്‍ ഐഡന്റിഫൈ
ചെയ്തിട്ടുണ്ട്; അതില്‍
നിന്നും എത്ര യൂണിറ്റ്
വൈദ്യുതി
ഉല്പ്പാദിപ്പിക്കുവാന്
കഴിയും എന്നാണ്
സര്‍ക്കാര്‍
കരുതുന്നത്; വിശദാംശം
ലഭ്യമാക്കാമോ?
ഊര്‍ജ്ജ
പ്രതിസന്ധി
2086.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
പ്രതിസന്ധി
രൂക്ഷമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സൗരോര്‍ജ്ജ
സംസ്കാരം
വളര്‍ത്തുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
പുതുതായി
നിര്‍മ്മിക്കുന്ന
വീടുകളില്‍ സൗരോര്‍ജ്ജ
പാനല്‍
നിര്‍ബന്ധമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സൗരോര്‍ജ്ജം
കൂടുതലായി
ഉപയോഗിക്കാവുന്ന
മേഖലകള്‍
കണ്ടെത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)
ചെലവ്
കുറഞ്ഞ സൗരോര്‍ജ്ജ
പാനലുകള്‍
ഉല്‍പ്പാദിപ്പിക്കുന്നതിനുളള
സാങ്കേതിക വിദ്യ
വികസിപ്പിക്കുന്നതിന്
പദ്ധതി ഉണ്ടോ;
വ്യക്തമാക്കുമോ?
ഊര്‍ജ്ജ
ഓഡിറ്റിംഗ്
2087.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണ നിയമം
നിഷ്കര്‍ഷിച്ചിട്ടുള്ള
പ്രകാരമുള്ള വന്‍കിട
ഉപഭോക്താക്കളുടെ
ഊര്‍ജ്ജ ഓഡിറ്റിംഗ്
സംസ്ഥാനത്ത്
നടക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത ഓഡിറ്റിംഗിന്
ചുമതലപ്പെട്ടവര്‍
ആരൊക്കെയാണെന്നറിയിക്കുമോ;
(സി)
കെ.എസ്.ഇ.ബി.ലി
. നെ പ്രസ്തുത
ഓഡിറ്റിംഗിന്
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്നു മുതലാണ്
അതിനുള്ള അനുമതി
ലഭിച്ചതെന്നറിയിക്കുമോ;
(ഡി)
പ്രസ്തുത
നിയമം അനുശാസിക്കുന്ന
പ്രകാരമുള്ള ഊര്‍ജ്ജ
ഓഡിറ്റിംഗ് കര്‍ശനമായി
നടക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
ശ്രദ്ധിക്കുമോ?
സംസ്ഥാന
ഇലക്ട്രിസിറ്റി ബോര്‍ഡ്
2088.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിസിറ്റി
ബോര്‍ഡിന്
കുടിശ്ശികയിനത്തില്‍
എത്ര തുക കിട്ടാനുണ്ട്
; വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഗാര്‍ഹിക
ഉപഭോക്താക്കളും വാണിജ്യ
ഉപഭോക്താക്കളും എത്ര
തുക വീതമാണ്
കുടിശ്ശികയാക്കിയിട്ടുള്ളതെന്നു
പ്രത്യേകം
വിശദമാക്കാമോ;
സോളാര്‍
ഇന്‍വെര്‍ട്ടറുകള്‍
2089.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോളാര്‍
ഇന്‍വെര്‍ട്ടറുകള്‍
സബ്സിഡി നിരക്കില്‍
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
എങ്കിൽ
ഏത് ഏജന്‍സിയ്ക്കാണ്
അവയുടെ വില്പന -
വിതരണാവകാശം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രവര്‍ത്തനക്ഷമതയും
ദീര്‍ഘകാല സേവനവും
ഉറപ്പുതരുന്നതും
വിലകുറഞ്ഞതുമായ സോളാര്‍
ഇന്‍വെര്‍ട്ടറുകള്‍
സ്ഥാപിക്കുന്നതിന്
കുറഞ്ഞ പലിശനിരക്കിലും
സബ്സിഡിയോടു കൂടിയതുമായ
വായ്പകള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കാര്‍ഷിക
വൈദ്യുതി ഉപയോഗം വ്യാവസായിക
താരിഫിലേക്ക് മാറ്റിയ കെ എസ്
ഇ ബി ഉത്തരവ്
2090.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
ആവശ്യത്തിനുള്ള
വൈദ്യുതി ഉപയോഗം
വ്യാവസായിക
താരിഫിലേക്ക് മാറ്റി കെ
എസ് ഇ ബി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ബി)
വ്യാവസായിക
താരിഫിലേക്ക്
മാറ്റുന്നതിനുമുമ്പുള്ള
കാര്‍ഷിക
ആവശ്യത്തിനുള്ള
വൈദ്യുതി നിരക്ക്
എപ്രകാരമായിരുന്നുവെന്ന
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കാര്‍ഷിക
ആവശ്യത്തിനുള്ള
വൈദ്യുതി നിരക്ക് എത്ര
പ്രാവശ്യം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
കാഷിക
ആവശ്യത്തിനുള്ള
വര്‍ദ്ധിപ്പിച്ച
വൈദ്യുതി
നിരക്ക്അടയ്ക്കാത്തതിന്റെ
പേരില്‍ എത്ര
കര്‍ഷകരുടെ വൈദ്യുതി
കണക്ഷന്
വിഛേദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
മോഷണ കേസുകള്‍.
2091.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി മോഷണവുമായി
ബന്ധപ്പെട്ട് 2014ല്‍
എത്ര കേസുകള്‍
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ട് ;
(ബി)
പ്രസ്തുത ഇനത്തില്‍
എത്ര കോടി രൂപ പിഴ
കെ.എസ്.ഇ,ബിയ്ക്ക്
ലഭിച്ചിട്ടുണ്ട്;
(സി)
വൈദ്യുതി
മോഷ്ടിക്കുന്നതിനെക്കുറിച്ച്
അറിവു
നല്‍കുന്നവര്‍ക്ക്
പാരിതോഷികം
നല്‍കാറുണ്ടോ;
(ഡി)
എങ്കില്‍
പിഴയുടെ എത്ര ശതമാനം
തുകയാണ് ഇവര്‍ക്ക്
നല്‍കിവരുന്നത്; ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ?
വൈദ്യുതി
മോഷണം
2092.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മോഷണം സംബന്ധിച്ച്
പിഴയിനത്തില്‍ ഓരോ
ദിവസവും ശരാശരി എന്തു
തുകയാണ് ലഭിക്കുന്നത്;
കണക്കുകള്‍
വെളിപ്പെടുത്തുമോ;
(ബി)
10
ലക്ഷം രൂപയ്ക്കു
മുകളില്‍ വൈദ്യുതി
കുടിശ്ശിക
അടക്കുവാനുള്ള
സ്ഥാപനങ്ങളുടെയും
സര്‍ക്കാര്‍
വകുപ്പുകളുടെയും
പേരുകള്‍
വെളിപ്പെടുത്തുമോ?
വൈദ്യുതി
മോഷണം
2093.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍ ചീഫ്
വിജിലന്‍സ് ഓഫീസറായി
ശ്രീ. ഋഷിരാജ്സിംഗ്
ചുമതലയേറ്റശേഷം എത്ര
തുകയുടെ വൈദ്യുതി മോഷണം
കണ്ടെത്തിയെന്നും ഈ
വകയില്‍ എത്ര തുക
ഈടാക്കിയെന്നും
വ്യക്തമാക്കുമോ;
(ബി)
ഒരു
ലക്ഷം രൂപയില്‍
കൂടുതല്‍ പിഴ
അടച്ചിട്ടുള്ള വൈദ്യുതി
മോഷണം നടത്തിയ
വ്യക്തികളുടെയും
സ്ഥാപനങ്ങളുടെയും പേരു
വിവരങ്ങള്‍
ലഭ്യമാക്കുമോ?
വൈദ്യുതി
ലൈനിൽ നിന്നും ഷോക്കേറ്റ്
മരിക്കുന്നവരുടെ
ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം
2094.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ അനാസ്ഥമൂലം
വൈദ്യുതി ലൈനുകളില്‍
നിന്നും ഷോക്കേറ്റ്
മരിക്കുന്ന
പൊതുജനങ്ങളുടെ
ആശ്രിതര്‍ക്ക്
നല്‍കിവരുന്ന
നഷ്ടപരിഹാര തുക
എത്രയാണ്;
(ബി)
ഷോക്കേറ്റ് മരിക്കുന്ന
ബോര്‍ഡിലെ കരാര്‍
തൊഴിലാളികളുടെ
ആശ്രിതര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
നഷ്ടപരിഹാര തുക
കാലോചിതമായി
ഉയര്‍ത്തുന്നതിനും അത്
കാലതാമസം കൂടാതെ
അനന്തരാവകാശികള്‍ക്ക്
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
വൈദ്യുതി
ക്ഷാമം
2095.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
ദൗര്‍ലഭ്യം
പരിഹരിക്കുവാന്‍ വേണ്ടി
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകള്‍
പരമാവധി
ഉപയോഗിക്കാവുന്ന വിധം
പുതിയ പദ്ധതികള്‍
നടപ്പിലാക്കുമോ എന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
പ്രസരണ നഷ്ടം
2096.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിന് പഴകിയ
കമ്പികള്‍,
ട്രാന്‍സ്ഫോമറുകള്‍
എന്നിവ മാറ്റുന്നതിന്
പ്രത്യേകം പ്രോജക്ട്
തയ്യാറാക്കുമോ;
(ബി)
ഭൂമിക്കടിയിലൂടെയുള്ള
കേബിളുകള്‍
സ്ഥാപിക്കുന്നത് മൂലം
പ്രസരണ നഷ്ടം
കുറയ്ക്കുവാന്‍
സാധിക്കുമോ; എങ്കില്‍
ഇവയ്ക്ക് പ്രാധാന്യം
നല്‍കുമോ?
വൈദ്യുതി
ബോര്‍ഡ് - അപകടങ്ങള്‍ക്ക്
നഷ്ടപരിഹാരങ്ങൾ
2097.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ വിതരണ
ശൃംഖലയുമായി
ബന്ധപ്പെട്ട്
സംഭവിക്കുന്ന
അപകടങ്ങള്‍ക്ക്
എന്തെല്ലാം
നഷ്ടപരിഹാരങ്ങളാണ്
നല്കി വരുന്നത്;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നഷ്ടപരിഹാര തുക
വര്‍ദ്ധിപ്പിക്കുക
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
നഷ്ടപരിഹാര
തുക ലഭിക്കുന്നതിന്
എന്തെല്ലാം
വ്യവസ്ഥകളാണ് നിലവില്‍
ഉള്ളത്;
(ഡി)
നഷ്ടപരിഹാര
തുക സമയബന്ധിതമായി
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വൈദ്യുതി
ഉല്പാദനം
2098.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
ജനുവരി മാസത്തില്‍
സംസ്ഥാനത്തെ ആകെ
വൈദ്യുതി ഉല്പാദനം,
ഉപഭോഗം എന്നിവ
എത്രയായിരുന്നു;
(ബി)
പ്രസ്തുത
മാസം സംസ്ഥാനത്തിന്റെ
പുറത്തുനിന്ന് എത്ര
വൈദ്യുതി
വാങ്ങേണ്ടിവന്നു?
വൈദ്യുതി
കുടിശ്ശിക
2099.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഞ്ച് കോടി
രൂപയ്ക്കുമേല്‍
വൈദ്യുതി
കുടിശ്ശികയുള്ള
ഉപഭോക്താക്കളായ
കമ്പനികള്‍
എതൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതെങ്കിലും
സ്വകാര്യ കമ്പനികള്‍
വൈദ്യുതമോഷണം
നടത്തിയതായി
ബോര്‍ഡിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
വൈദ്യുതി
ദുരുപയോഗം തടയുവാന്‍
നടപടികള്‍
2100.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ദുരുപയോഗം, അനധികൃതമായി
കണക്ഷന് എടുക്കല്‍,
കാര്‍ഷിക കണക്ഷന്
മറ്റാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കല്‍ എന്നിവ
തടയുവാനായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
(ബി)
ശ്രീ.
ഋഷിരാജ്സിംഗ്
കെ.എസ്.ഇ.ബി ചീഫ്
വിജിലന്‍സ് ഓഫീസറായി
നിയമിതനായത് എന്ന്
എന്നും ശേഷം എത്ര കോടി
രൂപയുടെ വൈദ്യുതി മോഷണം
കണ്ടെത്തിയിട്ടുണ്ടെന്നും
എത്ര തുക പിഴയായി
ഈടാക്കിയെന്നും
വ്യക്തമാക്കുമോ;
(സി)
വൈദ്യുതിമോഷണം
സംബന്ധിച്ച് വിവരം
നല്‍കുന്നവര്‍ക്ക്
വകുപ്പ് പാരിതോഷികം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നു മുതലാണ്
ഇത് പ്രഖ്യാപിച്ചത് ;
ഇതിലൂടെ എത്ര
മോഷണക്കേസ്സുകള്‍
കണ്ടെത്തി; എത്ര തുക
ഇതിലൂടെ പിഴയിനത്തില്‍
ഈടാക്കി ; എത്ര തുക
പാരിതോഷികമായി നല്കി;
വിശദാംശം ലഭ്യമാക്കുമോ?
വൈദ്യുതി
പോസ്റ്റുകളിൽ പരസ്യങ്ങൾ
2101.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
പോസ്റ്റുകളില്‍
പരസ്യങ്ങള്‍
സ്ഥാപിക്കുന്നതിനുളള
പദ്ധതിക്ക് അനുമതി
നല്‍കിയിട്ടുണ്ടോ,
എങ്കിൽ അകെ എത്ര
പോസ്റ്റുകളാണ്
പരസ്യത്തിനായി
വിട്ടുകാെടുത്തിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പോസ്റ്റുകളില്‍
അലുമിനിയം
ക്ലാഡിംഗുകള്‍
സ്ഥാപിക്കുന്നതിന്
കരാറായിട്ടുണ്ടോ,
എങ്കിൽ എത്ര ലക്ഷം
രൂപയ്ക്കാണ്
കരാറായിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(സി)
പരസ്യ
നികുതി കിഴിച്ച് വരുന്ന
തുകയുടെ എത്ര ശതമാനമാണ്
വെെദ്യുതി വകുപ്പിന്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ?
കാര്‍ഷിക
ആവശ്യത്തിനുള്ള വൈദ്യുതിയുടെ
ചാര്‍ജ്ജ് വര്‍ദ്ധന
2102.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ജനുവരിയില്‍ കാര്‍ഷിക
ആവശ്യത്തിനുള്ള
വൈദ്യുതിയുടെ നിരക്ക്
യൂണിറ്റ് ഒന്നിന് എത്ര
ആയിരുന്നു എന്ന്
വ്യക്തമാക്കാമോ ; 2015
ജനുവരിയില്‍ ഇതേ
ആവശ്യത്തിനുള്ള
വൈദ്യുതിയ്ക്ക്
യൂണിറ്റ് ഒന്നിന്
ഈടാക്കിയ തുക എത്ര
എന്ന് വ്യക്തമാക്കാമോ ;
(ബി)
കാര്‍ഷിക
ആവശ്യത്തിന് നല്കുന്ന
വൈദ്യുതിയുടെ ചാര്‍ജ്ജ്
വര്‍ദ്ധന
പിന്‍വലിക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
കാറ്റില്‍
നിന്നും വെെദ്യൂതി
2103.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാറ്റില്‍ നിന്നും
വെെദ്യൂതി
ഉല്പാദിപ്പിക്കുന്ന
ഏതൊക്കെ പദ്ധതികളാണ്
നിലവിലുള്ളത് എന്ന്
വിശദീകരിക്കാമോ;
(ബി)
കാറ്റില്‍
നിന്നും വെെദ്യൂതി
ഉല്പാദിപ്പിക്കുന്ന
കൂടുതല്‍ പദ്ധതികള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വെെദ്യുതി
ഉല്പാദന പദ്ധതി
2104.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് 1 മുതല്‍ 2014
ഡിസംബര്‍ 31വരെ,
സംസ്ഥാനത്ത് വെെദ്യുതി
ഉല്പാദനത്തില് എത്ര
വര്‍ദ്ധനവുണ്ടായി;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം
വെെദ്യുതി ഉല്പാദന
പദ്ധതികളാണ് കമ്മീഷന്
ചെയ്തത്;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം, ഏതെല്ലാം
വെെദ്യുതി ഉല്പാദന
പദ്ധതികളുടെ
നിര്‍മ്മാണം ആരംഭിച്ചു
എന്ന് വിശദമാക്കുമോ?
വെെദ്യുതി
ഉല്‍പ്പാദനം-പുതിയ പദ്ധതികള്‍
2105.
ശ്രീ.പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ഉല്‍പ്പാദനത്തിന് പുതിയ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പദ്ധതികളാണ് പുതുതായി
ആസൂത്രണം
ചെയ്തിട്ടുളളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
എത്ര മെഗാവാട്ട്
വെെദ്യുതി
ഉല്‍പ്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിട്ടുളളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
കടമക്കുടി
പഞ്ചായത്തിലെ വോള്‍ട്ടേജ്
ക്ഷാമം
2106.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമക്കുടി
പഞ്ചായത്തിലെ വിവിധ
പ്രദേശങ്ങളിലെ ജനങ്ങള്‍
വോള്‍ട്ടേജ് ക്ഷാമം
മൂലം ബുദ്ധിമുട്ട്
അനുഭവിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശുദ്ധജലവിതരണ
ടാങ്ക് സ്ഥിതി
ചെയ്യുന്ന കടമക്കുടി
പഞ്ചായത്തിലെ പിഴലയിലും
മറ്റും കടുത്ത
വോള്‍ട്ടേജ് ക്ഷാമം
മൂലം ശുദ്ധജലം യഥാവിധം
വിതരണം ചെയ്യുവാന്‍
കഴിയാത്ത സാഹചര്യം
മാറ്റിയെടുക്കുന്നതിന്
ഉതകും വിധം വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുവാന്‍
നടപടി
സ്വീകരിക്കാമോയെന്ന്
വ്യക്തമാക്കാമോ?
സൗരോര്‍ജ്ജ
പദ്ധതി
2107.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
പദ്ധതികള്‍
വികസിപ്പിച്ച് 60
മെഗാവാട്ട് വൈദ്യുതി
ലഭ്യമാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ക്കായി
10 കോടി രൂപ 2014-15-ലെ
ബജറ്റില്‍ നീക്കി
വച്ചിരുന്ന പദ്ധതിയില്‍
എവിടെയൊക്കെ ഏതൊക്കെ
പ്രോജക്ടുകളാണ്
നടപ്പിലാക്കിയത്
എന്നുള്ളതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സൗരോര്‍ജ്ജ
വികസനത്തിന് പദ്ധതി
2108.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
വികസനത്തിന് വൈദ്യുതി
ബോര്‍ഡും അനെര്‍ട്ടും
ചേര്‍ന്ന് പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(സി)
സൗരോര്‍ജ്ജ
വികസനത്തിന് കേന്ദ്ര
സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
വിശദാംശം നല്‍കുമോ?
സൗരോര്‍ജ്ജ
പ്ലാന്റുകള്‍
2109.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മോയിന്‍ കുട്ടി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ കീഴിലെ സബ്
സ്റ്റേഷനുകള്‍, പവര്‍
ഹൗസുകള്‍ തുടങ്ങിയവയുടെ
പരിസരത്ത് ഒഴിഞ്ഞ്
കിടപ്പുള്ള
സ്ഥലങ്ങളില്‍
സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിച്ച് വൈദ്യുതി
ഉല്പാദിപ്പിക്കാന്
ലക്ഷ്യമിടുന്ന
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര സ്ഥലം
കണ്ടെത്തിയിട്ടുണ്ടെന്നതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്തുമോ;
(സി)
ഈ
പദ്ധതിക്കായുളള
സാങ്കേതിക സഹായത്തിനും
അനുബന്ധ
ഉപകരണങ്ങള്‍ക്കുമായി
ഏതൊക്കെ ഏജന്‍സികളുടെ
സഹകരണമാണ്
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വൈദ്യുത കണക്ഷന്
2110.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വൈദ്യുത കണക്ഷന്
പുതുതായി
ലഭിക്കുന്നതിലേക്കായി
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലാവധി വരെ എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കിയിരുന്നത്;
വിശദാംശം അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെങ്കിലും
ആനുകൂല്യങ്ങള്‍
നിറുത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ അവ
ഏതൊക്കെയാണെന്ന്
അറിയിക്കുമോ?
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
കെ.എസ്.ഇ.ബി. സൗത്ത് സെക്ഷന്‍
ഓഫീസ് വിഭജനം
2111.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
കെ.എസ്.ഇ.ബി . സൗത്ത്
സെക്ഷന്‍ ഓഫീസ്
വിഭജിച്ച് പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന ആവശ്യം
പരിഗണിക്കുമോ ;
വ്യക്തമാക്കാമോ;
(ബി)
ഈ
ആവശ്യത്തിനായി
സര്‍ക്കാരിനും
വകുപ്പുമന്ത്രിക്കും
സമര്‍പ്പിച്ചിട്ടുള്ള
നിവേദനങ്ങളും
അപേക്ഷകളും
ഉണ്ടെങ്കില്‍
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഈ
ആവശ്യത്തിനായി
സര്‍ക്കാരില്‍
ലഭിച്ചിട്ടുള്ള
നിവേദനങ്ങളുടെ
പകര്‍പ്പും അന്ന്
കൈകാര്യം ചെയ്യപ്പെട്ട
ഫയലുകളുടെ വിശദാംശവും
വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ വൈദ്യുതി
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് നടപടി
2112.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തിലെ
വൈദ്യുതി പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വിശദമാക്കാമോ;
(ബി)
കാഞ്ഞങ്ങാട്
മിനി വൈദ്യുതി ഭവന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ നടപടികള്‍
വിശദമാക്കാമോ;
(സി)
രാജപുരം
110 KV സബ്സ്റ്റേഷന്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഗാര്‍ഹിക-വാണിജ്യ വൈദ്യുതി
കണക്ഷനുകൾ
2113.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
ചിറ്റാരിപ്പറമ്പ്,
കോളയാട്,
പടിയൂര്‍-കല്യാട്,
മാലൂര്‍, തില്ലങ്കേരി,
കീഴല്ലൂര്‍, കൂടാളി,
മാങ്ങാട്ടിടം എന്നീ
ഗ്രാമപഞ്ചായത്തുകളിലും
മട്ടന്നൂര്‍ നഗരസഭയിലും
2011 മെയ് മാസത്തിനു
ശേഷം നാളിതുവരെ എത്ര
പുതിയ ഗാര്‍ഹിക-വാണിജ്യ
വൈദ്യുതി കണക്ഷനുകളാണ്
നല്‍കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
പഞ്ചായത്തുകളിലും
നഗരസഭകളിലും പുതിയ
വൈദ്യുത കണക്ഷനുവേണ്ടി
എത്ര അപേക്ഷകളാണ്
സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്;
ഇവര്‍ക്ക് എപ്പോള്‍
വൈദ്യുതി കണക്ഷന്
ലഭ്യമാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യൂതീകരണ പദ്ധതി .
2114.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഗവണ്മെന്റിന്റെ
കാലയളവില്‍ എത്ര
നിയോജകമണ്ഡലങ്ങളില്‍
സമ്പൂര്‍ണ്ണ
വൈദ്യൂതീകരണം നടത്തി;
അവ ഏതെല്ലാം
നിയോജകമണ്ഡലങ്ങളാണ്;
(ബി)
ഈ
പദ്ധതിയുടെ
തുടര്‍ച്ചയെന്നോണം ഈ
ഗവണ്മെന്റിന്റെ
കാലയളവില്‍ എത്ര
നിയോജകമണ്ഡലങ്ങളില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം നടത്തി;
അവ ഏതെല്ലാം ;
(സി)
ഇനി
എത്ര
നിയോജകമണ്ഡലങ്ങളില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
നടപ്പിലാക്കാനുണ്ട്; ആ
നിയോജകമണ്ഡലങ്ങള്‍
ഏതെല്ലാമാണ് ; വിശദാംശം
ലഭ്യമാക്കുമോ?
പാരമ്പര്യേതര
ഊര്‍ജ്ജം
2115.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജം
ഉപയോഗപ്പെടുത്തുന്നതിന്
കെ.എസ്.ഇ.ബി.
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
വൈത്തിരിയില്‍
പുതിയ വൈദ്യുത പദ്ധതി
2116.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
വൈത്തിരിയില്‍ പുതിയ
വൈദ്യുത പദ്ധതി
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് ഇതിലൂടെ
ഉല്പാദിപ്പിക്കാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വള്ളിക്കുന്നം
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസ്
2117.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
വള്ളിക്കുന്നംഇലക്ട്രിക്കല്
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ ;
(ബി)
സെക്ഷന്‍
ഓഫീസ്
അനുവദിക്കുന്നതിന്റെ
നിലവിലെ സ്ഥിതി
ലഭ്യമാക്കുമോ ;
കാറ്റാടിപ്പാടം
2118.
ശ്രീ.ആര്
. സെല്‍വരാജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാറ്റാടിപ്പാടം
സ്ഥാപിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
സാദ്ധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയനുസരിച്ച് എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉത്പ്പാദിപ്പിക്കുവാന്‍
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഇ)
പദ്ധതി
നടത്തിപ്പിന്
അനുയോജ്യമായി
കണ്ടെത്തിയിട്ടുള്ള
സ്ഥലങ്ങൾ ഏതൊക്കെയാണ്
വിശദാംശം
വ്യക്തമാക്കുമോ?
വൈദ്യുതിചാര്‍ജ്ജ്
വര്‍ദ്ധന
2119.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നിലവില്‍വന്ന ശേഷം ഓരോ
തവണ വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ചപ്പോഴും
കമ്പനിക്ക് എന്തു
തുകയുടെ അധികവരുമാനം
ഉണ്ടായിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
വൈദ്യുതാഘാതമേറ്റ്
മരണമടയുന്ന തൊഴിലാളികള്‍
2120.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുത ലൈനുകളുടെ
തകരാർ പരിഹരിക്കുന്ന
സന്ദര്‍ഭത്തില്‍
വൈദ്യുതാഘാതമേറ്റ്
മരണമടയുന്ന
തൊഴിലാളികള്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നത്;
(ബി)
സംസ്ഥാനത്ത്
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
ഇങ്ങനെ എത്രപേര്‍
മരണപ്പെട്ടിട്ടുണ്ട്;
കണ്ണൂര്‍ ജില്ലയില്‍
മരണപ്പെട്ടവരുടെ
വിശദാംശം നല്‍കുമോ;
ഇവര്‍ക്ക് എന്തെല്ലാം
സഹായങ്ങളാണ്
സര്‍ക്കാരും
കെ.എസ്.ഇ.ബിയും
നല്‍കിയത്; വിശദാംശം
നല്‍കുമോ;
(സി)
ഇങ്ങനെയുണ്ടാവുന്ന
അപകടങ്ങള്‍
ഒഴിവാക്കാന്‍ എന്തൊക്കെ
മുന്‍കരുതലുകളാണ്
കെ.എസ്.ഇ.ബി
എടുത്തിട്ടുള്ളത്;
അതിന്റെ ഫലമായി അപകടം
കുറയ്ക്കുവാന്‍
സാധിച്ചിട്ടുണ്ടോ?
ആദിവാസികോളനികളിലെ
വൈദ്യുതീകരണം
2121.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡത്തില്പ്പെട്ട
കോടശ്ശേരി
ഗ്രാമപഞ്ചായത്തിലെ
നാഗത്താന്‍പാറ എസ്.സി.
കോളനി
വൈദ്യുതീകരിയ്ക്കുന്നതിനും
അതിരപ്പള്ളി
പഞ്ചായത്തിലെ
അരേക്കാപ്പ്,
വെട്ടുവിട്ടകാട് എന്നീ
ആദിവാസി കോളനികള്‍
വൈദ്യുതീകരിയ്ക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ ?
ചാത്തന്‍ങ്കോട്ടുനട
ചെറുകിട ജലവെെദ്യുത പദ്ധതി
2122.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്‍ങ്കോട്ടുനട
ചെറുകിട ജലവെെദ്യുത
പദ്ധതിയുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച് എന്ന്
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷികാവശ്യത്തിനുള്ള
വൈദ്യുതി
2123.
ശ്രീ.പി.തിലോത്തമന്
,,
കെ.രാജു
,,
ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികാവശ്യത്തിനുള്ള
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ,
എങ്കിൽ വര്‍ദ്ധനവു്
എത്ര;
(ബി)
കാര്‍ഷികാവശ്യം
എന്ന നിര്‍വ്വചനത്തില്‍
ഏതെല്ലാം വിളകളാണ്
ഉള്‍പ്പെട്ടിരിക്കുന്നത്,
ഇതില്‍ നിന്ന് ഏതെല്ലാം
വിളകളെ ഇപ്പോള്‍
ഒഴിവാക്കി;
(സി)
പ്രസ്തുത
ആവശ്യത്തിനുള്ള
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ചതും
സബ്സിഡി
നിറുത്തലാക്കിയതും
കാര്‍ഷിക മേഖലയെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കര്‍ഷകരെ
രക്ഷിക്കുന്നതിന് എന്തു
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
വൈദ്യുതിബോര്ഡിന്റെനഷ്ടം
2124.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേടായ
മീറ്ററുകള്‍
മാറ്റിവയ്ക്കാത്തതു
കാരണം
വൈദ്യുതിബോര്‍ഡിന് ഒരു
മാസം എന്ത് നഷ്ടം
സംഭവിക്കുന്നുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ഇപ്രകാരമുള്ള
നഷ്ടം തടയുന്നതിന്
നടപടി
സ്വീകരിക്കുന്നുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കാര്‍ഷികാവശ്യങ്ങൾക്കുള്ള
വെെദ്യുതി നിരക്ക്
2125.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികാവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്ന
വെെദ്യുതിയുടെ നിരക്ക്
ഇൗ സര്‍ക്കാര്‍
വര്‍ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
ചെറായി
110 കെ.വി സബ് സ്റ്റേഷന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ടിട്ടുള്ള തര്‍ക്കം
2126.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
ചെറായി 110 കെ.വി സബ്
സ്റ്റേഷന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ടിട്ടുള്ള
തര്‍ക്കപരിഹാരത്തിന്
എറണാകുളം എ.ഡി.എമ്മിനെ
ചുമതലപ്പെടുത്തിയിരുന്നുവോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എത്ര നാളുകളായെന്നും
ഇതുവരെ സ്വീകരിച്ച
നടപടികളെന്തൊക്കെയെന്നും
വിശദീകരിക്കാമോ;
(സി)
എ.ഡി.എമ്മിന്റെ
റിപ്പോര്‍ട്ട്
ലഭിച്ചുകഴിഞ്ഞാല്‍ എത്ര
നാളുകള്‍ക്കുള്ളില്‍ ടി
പ്രവൃത്തി
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ കിനാലൂരില്‍ 110
കെ. വി. സബ്ബ് സ്റ്റേഷന്
2127.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
കിനാലൂരില്‍ കെ. എസ്.
ഐ. ഡി. സി. വ്യവസായ
വികസന കേന്ദ്രത്തില്‍
110 കെ. വി. സബ്ബ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
ഭൂമി ലഭ്യമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
സബ്ബ് സ്റ്റേഷന്
നിര്‍മ്മിക്കന്നതിന്
കെ. എസ്. ഐ. ഡി. സി.
പണമടച്ചിട്ടുണ്ടോ;
(സി)
സബ്ബ്
സ്റ്റേഷനിലേക്കുള്ള 110
കെ. വി. ലെെന്‍
നിര്‍മ്മിക്കുന്നതിന്
സര്‍വ്വെ
പൂര്‍ത്തിയായോ; നിലവിലെ
എത് ടവറില്‍ നിന്നാണ്
ലെെന്‍ വലിക്കുന്നത്;
(ഡി)
സബ്ബ്
സ്റ്റേഷന്
നിര്‍മ്മാണപ്രവൃത്തി
ആരംഭിക്കുന്നതിന്
എന്തെങ്കിലും
പ്രതിസന്ധി
നിലനില്‍ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ഇ)
നിര്‍മ്മാണ
പ്രവൃത്തി എപ്പോള്‍
തുടങ്ങുമെന്ന്
പ്രഖ്യാപിക്കാമോ;
(എഫ്)
പ്രസ്തുത
സബ്ബ് സ്റ്റേഷന്റെ സമയ
ബന്ധിതമായ
നിര്‍മ്മാണത്തിന് ഒരു
സ്പെഷ്യല്‍ ടീം /ടാസ്ക്
ഫോഴ്സ് രൂപീകരിക്കുന്ന
കാര്യം പരിഗണിക്കാമോ?
ഊര്‍ജ്ജ
ഉല്പാദന മേഖലയ്ക്കായി 2014-15
ല്‍ വകയിരുത്തിയ തുക
2128.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ ഉല്പാദന
മേഖലയ്ക്കായി 2014-15
ല്‍ എത്ര തുക
വകയിരുത്തിയിരുന്നു;
ഏതെല്ലാം
പ്രോജക്ടുകള്ക്കായാണ്
വകയിരുത്തിയിരുന്നത്;
(ബി)
അതിൽ
എത്ര തുക ഏതെല്ലാം
പ്രോജക്ടുകള്‍ക്കായി
ചെലവഴിച്ചു; എത്ര തുക
ചെലവഴിക്കാത്തതായുണ്ട്;
അതിനുള്ള കാരണം
വിശദമാക്കാമോ?
കേളകം
33 കെ.വി സബ് സ്റ്റേഷന്
2129.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേളകം
33 കെ.വി സബ്
സ്റ്റേഷന് നിര്‍മ്മാണ
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നറിയിക്കുമോ;
(ബി)
കാലതാമസം
ഒഴിവാക്കി സബ്
സ്റ്റേഷന്
നിര്‍മ്മാണം
ആരംഭിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പേരാമ്പ്ര
33 കെ.വി സബ് സ്റ്റേഷൻ
2130.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാമ്പ്ര 33 കെ.വി സബ്
സ്റ്റേഷൻ നിര്‍മ്മാണ
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
സബ്
സ്റ്റേഷൻ പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം നേരിടുന്നതിന്
കാരണമെന്തെന്ന്
വെളിപ്പെടുത്തുമോ;
(സി)
എന്തെല്ലാം
പ്രവൃത്തിയാണ്
നടത്താന്‍
ബാക്കിയുള്ളത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
സബ്
സ്റ്റേഷൻ പ്രവൃത്തി
എപ്പോള്‍
പൂര്‍ത്തീയാക്കും എന്ന്
അറിയിക്കാമോ?
കാലപ്പഴക്കം ചെന്ന തീവണ്ടി
കോച്ചുകള്‍
2131.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീവണ്ടികളിലെ പഴക്കം
ചെന്ന കോച്ചുകള്‍
മാറ്റുന്നതിന്
റെയില്‍വെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
20
വര്‍ഷത്തിലധികം
പഴക്കമുള്ള എത്ര
കോച്ചുകള്‍ സംസ്ഥാനത്ത്
ഓടുന്ന തീവണ്ടികളിൽ
ഇപ്പോൾ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
സമയബന്ധിതമായി മാറ്റി
പുതിയ കോച്ചുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റയില്‍വേ
അടിസ്ഥാന വികസനം
2132.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ബാബു എം. പാലിശ്ശേരി
,,
എം. ഹംസ
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂതനമായ
അടിസ്ഥാനവികസനം
റെയില്‍വേ മേഖലയില്‍
നടത്തേണ്ടതിനെകുറിച്ചുള്ള
എന്തെങ്കിലും
ശാസ്ത്രീയമായ പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓട്ടോമാറ്റിക്
സിഗ്നല്‍ സംവിധാനമടക്കം
സംസ്ഥാനത്ത്
സ്ഥാപിതമായിട്ടില്ലാത്തത്
സുഗമമായ യാത്രാ സൌകര്യം
ഒരുക്കുന്നതിന്
വിഘാതമാകുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
മറ്റ്
സംസ്ഥാനങ്ങളില്‍
അടിസ്ഥാന
സൌകര്യങ്ങളില്‍ വന്‍
പുരോഗതിയുണ്ടാകുമ്പോഴും
സംസ്ഥാനത്ത് ഈ രംഗത്തെ
അവഗണന തുടരുന്നത്
സംസ്ഥാനത്തിന്റെ
അലംഭാവം
കൊണ്ടുകൂടിയാണെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ?
റെയില്‍വേ
വികസനം
2133.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
റെയില്‍വേ
വികസനത്തിനായി
എന്തെല്ലാം
പ്രപ്പോസലുകളാണ്
ഇത്തവണത്തെ റെയില്‍വേ
ബഡ്ജറ്റിന് മുമ്പ്
കേന്ദ്രത്തിന്
സമര്‍പ്പിച്ചത്; അതില്‍
ഏതിനെല്ലാമാണ്
ബഡ്ജറ്റില്‍ തുക
വകയിരുത്തിയതെന്ന്
വിശദമാക്കുമോ?
ചാലക്കുടി
റെയില്‍വെ സ്റ്റേഷൻ
2134.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
റെയില്‍വെ സ്റ്റേഷനില്‍
കൂടുതല്‍
ട്രെയിനുകള്‍ക്ക്
സ്റ്റോപ്പ്
അനുവദിക്കുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേൽ
എന്തെങ്കിലും നടപടി
റെയില്‍വേ
മന്ത്രാലയത്തില്‍
നിന്ന്
ഉണ്ടായിട്ടുണ്ടോ;
(ബി)
കൂടുതല്‍
ട്രെയിനുകള്‍ക്ക്
ചാലക്കുടിയില്‍
സ്റ്റോപ്പ്
അനുവദിക്കുന്നതിനായി
ആവശ്യമായ തുടര്‍
നടപടികൾ സ്വീകരിക്കമോ;
(സി)
കൊരട്ടി
റെയില്‍വെ സ്റ്റേഷനെ
ഫ്ലാഗ് സ്റ്റേഷനായി
ഉയര്‍ത്തുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ ?
റെയില്‍വേ
പദ്ധതികള്‍
2135.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
പി.ടി.എ. റഹീം
,,
സി.രവീന്ദ്രനാഥ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍വേ പദ്ധതികളുടെ
പകുതി ചെലവ് സംസ്ഥാനം
വഹിക്കണമെന്ന
നിര്‍ദ്ദേശം കേരളം
പോലുള്ള പരിമിത
വിഭവശേഷിയുള്ള
സംസ്ഥാനങ്ങളുടെ റയില്‍
വികസനത്തെ പ്രതികൂലമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(ബി)
നിലവില്‍
സംസ്ഥാന വിഹിതം
നല്കാന്
സാധിക്കാത്തതിന്റെ
പേരില്‍ ഏതെങ്കിലും
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കാന്‍
സാധിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(സി)
കേന്ദ്രനിബന്ധനകള്‍
മൂലം പദ്ധതികള്‍
മുടങ്ങാതിരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സഹകരണത്തോടെ
ഏതെല്ലാം റെയില്‍വേ
പദ്ധതികള്‍ 2013-14
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍
പ്രഖ്യാപിച്ചിരുന്നു.;
അവ നടപ്പിലാക്കിയോ?
റെയില്‍വേ
വികസനത്തിന് ബജറ്റ് വിഹിതം
2136.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചുവേളിയിലെ
കോച്ച് റിപ്പയര്‍ ആന്റ്
മെയിന്റനന്‍സ്
കേന്ദ്രം, പ്രമുഖ
റെയില്‍വേ
സ്റ്റേഷനുകളുടെ വികസനം
എന്നിവയ്ക്ക് 2013-14
ലെ സംസ്ഥാന ബഡ്ജറ്റില്‍
എത്ര തുകയാണ്
വകയിരുത്തിയത്; ഇതില്‍
എത്ര തുകയാണ്
ചെലവഴിച്ചത്?
കൊയിലാണ്ടി
റെയില്‍വേ സ്റ്റേഷന്
പരിസരത്ത് ഫൂട്ട് ഓവര്‍
ബ്രിഡ്ജ് നിര്‍മ്മാണം
2137.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
റെയില്‍വേ സ്റ്റേഷന്
പരിസരത്ത് ഫൂട്ട് ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മിക്കണമെന്ന
ആവശ്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റെയില്‍വേ
സ്റ്റേഷന് കിഴക്ക്
ഭാഗത്തുള്ള
പ്രദേശങ്ങളില്‍
താമസിക്കുന്ന
ജനങ്ങള്‍ക്ക്
നഗരത്തില്‍
എത്തുന്നതിന് വലിയ
ബുദ്ധിമുട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റെയില്‍വേ
തലത്തില്‍ ഇടപെട്ട്
ഇവിടെ ഫൂട്ട് ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മിക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഗുരുവായൂര്‍
തിരുനാവായ റെയില്‍പ്പാത
നിര്‍മ്മാണം
2138.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുവായൂര്‍
തിരുനാവായ റെയില്‍പ്പാത
നിര്‍മ്മാണത്തിനായി
സ്ഥലം ഏറ്റെടുക്കല്‍
അടക്കമുള്ള നടപടികള്‍
എതു ഘട്ടത്തിലാണ്;
എവിടെയെല്ലാം സ്ഥലം
ഏറ്റെടുക്കല്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(ബി)
റെയില്‍പ്പാത
നിര്‍മ്മാണ നടപടികല്‍
ത്വരിത ഗതിയിലാക്കാന്‍
കേന്ദ്ര
ഗവണ്മെന്റുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍-അടൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം
റയില്‍വേലൈന്‍
T 2139.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വെ
ജോലികള്‍
പൂര്‍ത്തീകരിച്ച
ചെങ്ങന്നൂര്‍-അടൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം
റെയില്‍വേ ലൈനിന്റെ
നിലവിലുള്ള പദ്ധതി
പുരോഗതി ലഭ്യമാക്കുമോ;
(ബി)
നാലു
ജില്ലകളെ
ബന്ധിപ്പിക്കുന്ന ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(സി)
കായംകുളം-അടൂര്‍-കൊട്ടാരക്കര
റെയില്‍വേലൈന്‍
സംബന്ധിച്ച പദ്ധതി
പുരോഗതി അറിയിക്കുമോ;
(ഡി)
പ്രായോഗികമായി
നടപ്പിലാക്കുന്നതിന്
സാഹചര്യമുള്ള ഈ പദ്ധതി
കേന്ദ്രഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെടുത്തി
പ്രാവര്‍ത്തികമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ട്രെയിനുകളില്‍
ലഭ്യമാകുന്ന ഭക്ഷണ
സാധനങ്ങളുടെ ഗുണമേന്മ
2140.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന
ട്രെയിനുകളില്‍
ലഭ്യമാകുന്ന ഭക്ഷണ
സാധനങ്ങളുടെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍
റയില്‍വേയുമായി
ബന്ധപ്പെട്ട് എന്തു
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ട്രെയിനുകളില്‍
ലഭ്യമാകുന്ന ഭക്ഷണ
സാധനങ്ങളുടെ അളവും,
വിലയും റെയില്‍വേ
നിഷ്കര്‍ഷിച്ച തോതിലാണ്
ലഭിക്കുന്നത് എന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഇതു
സംബന്ധിച്ച പരാതികള്‍
എവിടെയാണ്
ഉന്നയിക്കേണ്ടത്;
വിശദാംശം
വ്യക്തമാക്കാമോ?
ബയോ
മെഡിക്കല്‍ മാലിന്യ
നിര്‍മ്മാര്‍ജ്ജന സംവിധാനം
T 2141.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ലൂഡി ലൂയിസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു ബയോ മെഡിക്കല്‍
മാലിന്യ
നിര്‍മ്മാര്‍ജ്ജന
സംവിധാനം നിലവിലുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണെന്നും
അതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
സംവിധാനം
പര്യാപ്തമാണോയെന്നും
ഇല്ലെങ്കില്‍ പുതിയവ
ആരംഭിക്കുന്നതിനുള്ള
പദ്ധതികളുടെ നിലവിലുള്ള
സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
അതാത്
സ്ഥാപനങ്ങളില്‍ തന്നെ
മാലിന്യ
നിര്‍മ്മാര്‍ജ്ജനം
കാര്യക്ഷമമായി
ചെയ്യുന്നതിന് ഇപ്പോള്‍
വ്യവസ്ഥയുണ്ടോ;
ഇല്ലെങ്കില്‍
എങ്ങനെയാണ് ഇവ കൈകാര്യം
ചെയ്യുന്നത്;
(ഡി)
ഇതിന്
കേന്ദ്രസഹായം
ലഭിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
2142.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
എം.പി.വിന്‍സെന്റ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം കേന്ദ്ര
സഹായങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
വിവിധ
മേഖലകളിലെ മലിനീകരണ
നിയന്ത്രണത്തില്‍
ബോര്‍ഡ്
എങ്ങനെയെല്ലാമാണ്
ഇടപെട്ട്
പ്രവര്‍ത്തിയ്ക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ബോര്‍ഡിനെ
ശാക്തീകരിക്കാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?