അന്യ
സംസ്ഥാനക്കാരുടെ
മയക്കുമരുന്ന് കടത്ത്
1839.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാന തൊഴിലാളികൾ
കേരളത്തിലേക്ക്
വ്യാപകമായ തോതില്‍
ലഹരി വസ്തുക്കളും
മയക്കുമരുന്നുകളും
കടത്തുന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഈ സർക്കാരിന്റെ കാലത്ത്
അന്യ സംസ്ഥാനങ്ങളിലുള്ള
എത്ര പേര് ഇത്തരം
സംഭവങ്ങളില്പെട്ട്
പിടിയിലായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്ന് വരുന്നവരെ
നിരീക്ഷിക്കാനും ഇവരുടെ
വാസസ്ഥലങ്ങള്‍
കേന്ദ്രീകരിച്ച്
അന്വേഷണം നടത്തുവാനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ബിയര്‍
വൈൻ പാര്‍ലറുകളിലെ
മദ്യവില്‍പ്പന
1840.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിയറും
വൈനും മാത്രം
വില്ക്കാന് അനുവാദം
നല്കിയിട്ടുളള
ഹോട്ടലുകളില്‍ വീര്യം
കൂടിയ മദ്യം
വില്‍ക്കുന്നില്ല എന്ന്
ഉറപ്പ് വരുത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(ബി)
ബിയറും
വൈനും മാത്രം
വില്ക്കാന്
അനുവാദമുളള
ഹോട്ടലുകള്‍ക്ക് ബാര്‍
എന്ന ബോര്‍ഡ്
പ്രദര്‍ശിപ്പിക്കാന്‍
അനുവാദം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ബിയര്‍/വൈനുകളിലെ
ആല്‍ക്കഹോള്‍ കണ്ടന്റ്
1841.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിവറേജസ്
കോര്പ്പറേഷന് വില്പന
നടത്തിയ
ബിയര്‍/വൈനുകളില്‍
ഏറ്റവും കൂടുതല്‍
ആല്‍ക്കഹോള്‍ കണ്ടന്റ്
ഉണ്ടായിരുന്ന
ബ്രാന്റുകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ബിയറുകളിലും/വൈനുകളിലും
ആല്‍ക്കഹോള്‍ വീര്യം
ഏറ്റവും കുറവ് എത്ര;
ആല്‍ക്കഹോള്‍ വീര്യം
ഏറ്റവും കൂടിയത് എത്ര?
പൂട്ടിയ
ബാറുകളിലെ മദ്യത്തിന്റെ
ഏറ്റെടുക്കൽ
1842.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെസന്‍സ്
നല്‍കാതിരുന്നതിനെ
തുടര്‍ന്ന് പൂട്ടി
സീല്‍
ചെയ്യപ്പെട്ടിരുന്ന
ബാറുകളില്‍
സൂക്ഷിച്ചിട്ടുണ്ടായിരുന്ന
ബിയര്‍, വെെന്‍,മദ്യം
എന്നിവ ബിവറേജസ്
കോര്പ്പറേഷന്
ഏറ്റെടുക്കുകയുണ്ടായോ ;
ബാറുടമകള്‍ക്ക് നഷ്ട
പരിഹാരം നല്കിയ
ഇനത്തിലും നശിച്ചുപോയ
മദ്യത്തിന്റെ ഇനത്തിലും
മൊത്തം എന്തു തുക
ബിവറേജസ് കോര്പ്പറേഷന്
ചെലവാകുകയുണ്ടായിഎന്ന്
വ്യക്തമാക്കുമോ?
കള്ളിലെ
ആല്‍ക്കഹോളിന്റെ അളവ്
1843.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
വി.ശശി
,,
പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അബ്കാരി
നയം അനുസരിച്ച് കള്ളിലെ
ആല്‍ക്കഹോളിന്റെ അംശം
എത്രയായിട്ടാണ്
നിശ്ചയിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കേരള
സര്‍വ്വകലാശാല
രസതന്ത്രവിഭാഗം തലവന്‍
ചെയര്‍മാനായ ഇത്
സംബന്ധിച്ചുള്ള
സമിതിയുടെ പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
(സി)
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമെന്നും
ശിപാര്ശകളിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
കള്ളിലെ
ആല്‍ക്കഹോളിന്റെ അംശം
9.59 ആയി
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
എക്സെെസ്
ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
1844.
ശ്രീ.കെ.അച്ചുതന്
,,
വി.ഡി.സതീശന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സെെസ്
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എങ്കില്‍
പരിശീലനം നല്കുവാന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(സി)
പരിശീലനത്തിനായി
മോഡ്യൂള്‍
തയ്യാറാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
?
ചാലക്കുടി
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്
1845.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക്
കേന്ദ്രീകരിച്ച്
എക്സൈസ് സര്‍ക്കിള്‍
ഓഫീസ്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ചാലക്കുടി
മണ്ഡലത്തിലെ കിഴക്കന്‍
പ്രദേശങ്ങളായ വനമേഖലകളെ
ഉള്‍പ്പെടുത്തി
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറയില്‍
എക്സൈസ് റെയ്ഞ്ച് ഓഫീസ്
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
എക്സൈസില്‍
ക്രൈം ബ്രാഞ്ച് വിംഗ്
സ്ഥാപിക്കുമെന്ന
പ്രഖ്യാപനം
നടപ്പാക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
സംസ്ഥാനത്തെ
ഡിസ്റ്റിലറികള്‍.
1846.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
പുതിയ മദ്യനയത്തിന്റെ
ഭാഗമായി സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
ഡിസ്റ്റിലറികള്‍
ഏതെങ്കിലും
അടച്ചുപൂട്ടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സംസ്ഥാനത്ത്
പ്രതിവര്‍ഷം ആവശ്യമായ
മദ്യത്തിന്റെയും
വൈനിന്റെയും എത്ര
ശതമാനം ഇവിടെ
ഉല്പാദിപ്പിക്കുന്നുണ്ട്;
നിലവില്‍ സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഡിസ്റ്റിലറികള്‍ എത്ര
എണ്ണമുണ്ട്; ഇവ
ആരുടെയെല്ലാം
ഉടമസ്ഥതയിലാണ്
പ്രവര്‍ത്തിക്കുന്നത്;
(സി)
ഇവയില്‍
എത്ര എണ്ണം ഓരോ
വര്‍ഷവും
അടച്ചുപൂട്ടുവാനുദ്ദേശിക്കുന്നു;
വിശദാംശം
വ്യക്തമാക്കുമോ?
മദ്യത്തിന്റെ
ഉപഭോഗം കുറയ്ക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
1847.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മദ്യത്തിന്റെ ഉപഭോഗം
കുറയ്ക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ ;
ഇതിനായി എന്തെല്ലാം
പദ്ധതികളാണ്
രൂപീകരിച്ചിട്ടുള്ളത് ;
(ബി)
418
ബാര്‍ നിരോധിച്ചതുമൂലം
മദ്യ ഉപഭോഗത്തിന്റെ
അളവ് കുറഞ്ഞിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(സി)
ഈ
സര്‍ക്കാരിന്റെ 'ബാര്‍
നിരോധനം' എന്ന നയം
തെറ്റായിരുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; ഇക്കാര്യത്തില്‍
നിലപാട് വ്യക്തമാക്കാമോ
?
ലഹരിമരുന്നുകളുടെ
ഉപയോഗം
1848.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൊക്കെയ്ന്‍
ഉള്‍പ്പെടെയുള്ള വിവിധ
തരം ലഹരിമരുന്നുകളുടെ
ഉപയോഗം വര്‍ദ്ധിച്ചു
വരുന്നതായുള്ള വിവരം
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ബി)
മരുന്നുകുപ്പികളില്
മരുന്നെന്ന വ്യാജേന
അന്യ സംസ്ഥാനങ്ങളില്‍
നിന്നും വിവിധ തരം
ലഹരിമരുന്നുകള്‍
കടത്തുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് ഏന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ലഹരി
മരുന്നു കേസുകളില്‍
കൈവശം വയ്ക്കുന്ന ലഹരി
മരുന്നിന്റെ അളവിന്റെ
ഏറ്റക്കുറച്ചില്‍
അനുസരിച്ച് ശിക്ഷയില്‍
ഏറ്റക്കുറവ് വരുത്താന്‍
വ്യവസ്ഥയുണ്ടോ;
(ഡി)
എങ്കില്‍
ഇതു മൂലം പല കേസുകളിലും
കര്‍ശനമായ നടപടി
സ്വീകരിയ്ക്കുന്നതിന്
തടസ്സമുണ്ടാകന്നതായുള്ള
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതൊഴിവാക്കുന്നതിനും
ലഹരി മരുന്നിന്റെ
ഉപയോഗവും വിപണനവും
തടയുന്നതിനും
ബന്ധപ്പെട്ട
നിയമത്തില്‍ ആവശ്യമായ
ഭേദഗതി വരുത്തുന്ന
കാര്യം പരിഗണിക്കുമോ?
മയക്കുമരുന്നുകളുടെ
ഉപയോഗം
1849.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്കിടയിലും
യുവാക്കള്‍ക്കിടയിലും
മയക്കുമരുന്നുകളുടെ
ഉപയോഗം
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലഹരി വസ്തുക്കളുടെ
വ്യാപനം തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലഹരിവസ്തു വിപണനവുമായി
ബന്ധപ്പെട്ട്
പിടിയിലായിട്ടുള്ളവരുടെ
എണ്ണം വ്യക്തമാക്കാമോ?
അടച്ചുപൂട്ടപ്പെട്ട
ബാര്‍തൊഴിലാളികളുടെ
പുനരധിവാസം
1850.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടച്ചുപൂട്ടിയ
418 ബാറുകള്‍ തുറന്നു
പ്രവര്‍ത്തിക്കുന്നതിന്
അനുമതി നല്കുന്ന
കാര്യം പരിഗണനയിലുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
അടച്ചുപൂട്ടപ്പെട്ട
ബാറുകളിലെ
തൊഴിലാളികള്‍ക്ക്
പുനരധിവാസം ഉള്‍പ്പെടെ
എന്തെങ്കിലും ആനുകൂല്യം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ?
വിഴിഞ്ഞം മദര്‍പോര്‍ട്ട്
നിര്‍മ്മാണം
1851.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
മദര്‍പോര്‍ട്ട്
നിര്‍മ്മാണം നവരത്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഊര്‍ജ്ജിതമാക്കുന്നതിന്
പുതുതായി എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
വെള്ളയില്‍
ഫിഷീങ്ങ് ഹാര്‍ബര്‍
നിര്‍മ്മാണം
1852.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വെള്ളയില്‍ ഫിഷീങ്ങ്
ഹാര്‍ബറിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
പ്രവൃത്തിയുടെ മൊത്തം
തുക, കേന്ദ്ര സംസ്ഥാന
വിഹിതം എന്നിവ
എത്രയാണെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതിക്കായി
കേന്ദ്ര സംസ്ഥാന
വിഹിതമായി എത്ര രൂപയാണ്
ലഭ്യമായതെന്ന്
വിശദമാക്കുമോ?
ആറ്റിങ്ങല്‍
തീരദേശ റോഡു നവീകരണ പദ്ധതി
1853.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
റോഡു നവീകരണ പദ്ധതി
പ്രകാരം 2014-15 ല്‍
ആറ്റിങ്ങല്‍ നിയോജക
മണ്ഡലത്തിലുള്‍പ്പെടുന്ന
ഏതെല്ലാം റോഡുകള്‍
നവീകരിക്കുന്നുണ്ട്;
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2015-16
ല്‍ തീരദേശ റോഡുകള്‍
നവീകരിക്കുന്ന പദ്ധതി
തുടരുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ ഭരണാനുമതി ലഭിച്ച
തീരദേശ റോഡുകള്‍
1854.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ 2014-ല്‍
എത്ര തീരദേശ
റോഡുകള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എലത്തൂര്‍
മണ്ഡലത്തില്‍ 2014-ല്‍
എത്ര റോഡുകള്‍ക്ക്
എസ്റ്റിമേറ്റ് എടുത്തു;
അവ ഏതൊക്കെ എന്ന്
വെളിപ്പെടുത്താമോ?
(സി)
ഇവയില്‍
ഭരണാനുമതി ലഭിച്ചവയും
തുകയും
വെളിപ്പെടുത്താമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ തുറമുഖ വകുപ്പ്
പാലങ്ങളുടെ നിര്‍മ്മാണം
1855.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തിൽ തുറമുഖ
വകുപ്പ്
നിര്‍മ്മിക്കുന്ന
മഠത്തില്‍ കടവ്,
ചെറിയപെരുമ്പുഴക്കടവ്,
പറക്കടവ് എന്നീ
പാലങ്ങളുടെ നിർമ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പൂർത്തീകരണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കാമോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
ഒട്ടുമ്പ്രം കെട്ടുങ്ങല്‍
പാലത്തിന്റെ നിര്‍മ്മാണം
1856.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തിലെ
ഒട്ടുമ്പ്രം
കെട്ടുങ്ങല്‍
പാലത്തിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്;
(ബി)
എത്ര
കോടി രൂപയാണ് ഇതിനായി
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അപ്രോച്ച്
റോഡ് നിര്‍മ്മാണത്തിന്
സ്ഥലം
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
കുട്ടനാട്
അപ്ഗ്രഡേഷന് ഓഫ് കോസ്റ്റല്‍
റോഡ് പദ്ധതി
1857.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
നിയോജകമണ്ഡലത്തില്‍
അപ്ഗ്രഡേഷന് ഓഫ്
കോസ്റ്റല്‍ റോഡ്
പദ്ധതിയില്‍പ്പെടുത്തി
നടപ്പ് സാമ്പത്തിക
വര്‍ഷം അനുവദിച്ച
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ
;
(ബി)
അനുവദിച്ച
പ്രവൃത്തികളില്‍
ടെണ്ടര്‍
ക്ഷണിച്ചിട്ടും
കരാറുകാര്‍
ഏറ്റെടുക്കാത്ത
പ്രവൃത്തികള്‍
വിശദമാക്കാമോ ?
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പുവഴി
അരൂര്‍ മണ്ഡലത്തിലെ
പ്രവൃത്തികള്‍
1858.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പു
വഴി അരൂര്‍
മണ്ഡലത്തില്‍ എന്തൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്; ഓരോ
പ്രവൃത്തിക്കും എത്ര
രൂപയാണ് ഭരണാനുമതി
നല്‍കിയിട്ടുള്ളത്; ഓരോ
പ്രവൃത്തികളുടെയും
നിലവിലെ അവസ്ഥ
എന്താണ്എന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
പുതിയകാവ് മാര്‍ക്കറ്റ്
നവീകരണം
1859.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
പുതിയകാവ് മാര്‍ക്കറ്റ്
നവീകരണത്തിന് ആവശ്യമായ
തുക
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പുതിയകാവ്
മാര്‍ക്കറ്റ്
നവീകരണത്തിന് ഹാര്‍ബര്‍
എഞ്ചിനിയറിംഗ് വിഭാഗം
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(സി)
ചുനക്കര-താമരക്കുളം
പഞ്ചായത്തുകളിലെ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിന് ഹാര്‍ബര്‍
എഞ്ചിനിയറിംഗ് വിഭാഗം
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ഡി)
ആവശ്യമായ
തുക അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ?
തോട്ടപ്പള്ളി
ഫിഷിംഗ് ഹാർബർ
1860.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടപ്പള്ളി
ഫിഷിംഗ് ഹാര്‍ബറിന്റെ
ശോച്യാവസ്ഥ
പരിഹരിക്കാന്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഹാര്‍ബറിന്റെ
മുഖം മണല്‍ അടിഞ്ഞതു
മൂലം അടഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ ഇത്
പരിഹരിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
കടൽ രക്ഷാപ്രവർത്തനങ്ങൾ
1861.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ പൊന്നാനി
മുതല്‍ കോഴിക്കോട് വടകര
ചോമ്പാല്‍ വരെയുള്ള
കടല്‍ രക്ഷാ
പ്രവര്‍ത്തനങ്ങളും
ഏകോപനവും
നിയന്ത്രിക്കേണ്ട
ബേപ്പൂരിലെ ഫിഷറിസ്
കണ്ട്രോളര് റൂമില്‍
സുരക്ഷാ സംവിധാനങ്ങള്‍
പരിമിതമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആധുനിക
സൗകര്യങ്ങളോട് കൂടിയ
ഇരുമ്പു ബോട്ടും മറ്റ്
ഉപകരണങ്ങളും അനുവദിച്ച്
കടല്‍ രക്ഷാ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനുവേണ്ട
നടപടി സ്വീകരിച്ചുണ്ടോ;
സ്വീകരിക്കുമോ;
(സി)
തീരക്കടലിലും
ഉള്‍ക്കടലിലും
അപകടത്തില്‍പ്പെടുന്ന
മത്സ്യ തൊഴിലാളികള്‍
ഉള്‍പ്പെടെയുള്ളവരെ
രക്ഷിക്കുന്നതിനായി
നിയമിച്ച കടല്‍ സുരക്ഷാ
ഗാര്‍ഡുമാരുടെ
ജോലിസമയം എട്ട്
മണിക്കൂറാക്കി
നിജപ്പെടുത്തി ജോലി
സ്ഥിരത
ഉറപ്പാക്കണമെന്നും
വേതനം
വര്‍ദ്ധിപ്പിക്കണമെന്നുമുള്ള
ഇവരുടെ ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
നടപടി സ്വീകരിക്കുമോ?
പോള നിര്‍മ്മാര്‍ജനം
1862.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജ് ഫണ്ട്
ഉപയോഗിച്ച് ഫിഷറിസ്
വകുപ്പില്‍ ഫിര്‍മ
നടത്തിക്കൊണ്ടിരുന്ന
ജലാശയങ്ങളിലെ പോള
നീക്കുന്ന ജോലി
നിര്‍ത്തിവയ്ക്കുവാന്‍
കുട്ടനാട് പാക്കേജ്
പ്രോസ്പ്പരിറ്റി
കൗണ്‍സില്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം പോള നീക്കം
ചെയ്യാത്തതു മൂലം
തോടുകളില്‍ പോള നിറഞ്ഞ്
കിടക്കുന്നതു കൊണ്ട്
കുട്ടനാട്ടിലെ
കര്‍ഷകര്‍ക്കുണ്ടായിരിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിന്
ഒരു പുതിയ സംവിധാനം
നിര്‍ദ്ദേശിക്കുവാന്‍
അഗ്രികള്‍ച്ചര്‍
പ്രൊഡക്ഷന്‍
കമ്മീഷണറുടെ
നേതൃത്വത്തില്‍ ഒരു
കമ്മറ്റി
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
അഗ്രികള്‍ച്ചര്‍
പ്രൊഡക്ഷന്‍ കമ്മീഷണര്‍
ഇൗ കാര്യത്തില്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ഇ)
കുട്ടനാട്ടില്‍
കൊയ്ത്
ആരംഭിച്ചിരിക്കുന്ന
സമയത്ത് തോടുകളിലുള്ള
പോള നീക്കം ചെയ്യുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
സബ്സിഡി നിരക്കില്‍ മണ്ണെണ്ണ
1863.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനാവശ്യത്തിന്
സബ്സിഡി നിരക്കില്‍
മണ്ണെണ്ണ നല്‍കുന്നതിന്
സര്‍ക്കാരിന്റെ
ബഡ്ജറ്റ് പ്രഖ്യാപനം
അനുസരിച്ചുള്ള തുക
അനുവദിച്ചിട്ടുണ്ടോ
എന്ന് പറയാമോ;
(ബി)
എത്ര
തുകയാണ് ഇതിനായി
നല്‍കിയിട്ടുള്ളത്
എന്ന് പറയാമോ; ഈ തുക
അനുവദിച്ചത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(സി)
മത്സ്യബന്ധനാവശ്യത്തിനുള്ള
മണ്ണെണ്ണ സബ്സിഡി ഈ
സാമ്പത്തിക വര്‍ഷം എത്ര
മാത്രം വിതരണം ചെയ്തു
എന്ന് പറയാമോ; ഇനിയും
സാമ്പത്തിക
വര്ഷാവസാനത്തിനകം
എപ്രകാരം ഈ തുക
സമയബന്ധിതമായി വിതരണം
ചെയ്യുമെന്ന്
വിശദമാക്കുമോ?
അമ്പലപ്പുഴ മത്സ്യതൊഴിലാളി
ഭവന പദ്ധതി
1864.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളി
ഭവന പദ്ധതിപ്രകാരം 2011
മുതല്‍ 2014 വരെ
അമ്പലപ്പുഴ
മണ്ഡലത്തില്‍ എത്ര
മത്സ്യതൊഴിലാളികള്‍ക്ക്
വീട് അനുവദിച്ചു ;
വ്യക്തമാക്കാമോ ;
(ബി)
അമ്പലപ്പുഴ
മണ്ഡലത്തില്‍നിന്ന് ഭവന
പദ്ധതിക്കായി അപേക്ഷ
നല്കിയിട്ടുള്ളവര്
എത്രയെന്ന് മത്സ്യഗ്രാമ
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ ;
(സി)
ഭവന പദ്ധതിക്ക്
സര്‍ക്കാര്‍ ക്വാട്ട
ഉണ്ടെങ്കിൽ എത്രയെന്ന്
വിശദമാക്കാമോ ;
ഇപ്രകാരമുള്ള
ക്വാട്ടയില്‍നിന്നും
ഭവനങ്ങള്‍
ലഭ്യമാക്കിയവരുടെ
എണ്ണവും വിശദവിവരങ്ങളും
ലഭ്യമാക്കാമോ ;
(ഡി)
കാന്‍സര്‍,
വൃക്കരോഗം, കരള്‍രോഗം,
ഹൃദ്രോഗം ബാധിച്ചവരുള്ള
മത്സ്യതൊഴിലാളി
കുടുബംങ്ങളുടെ ഭവന
നിർമ്മാണ അപേഷകൾ
നറുക്കെടുപ്പ് കൂടാതെ
പരിഗണിക്കുന്നകാര്യം
പരിഗണനയിലുണ്ടോ ;
(ഇ)
മത്സ്യതൊഴിലാളി
ഭവനനിര്‍മ്മാണത്തിന്
നല്കുന്ന തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ?
രജിസ്റ്റര്‍ ചെയ്ത
മത്സ്യബന്ധന ബോട്ടുകള്‍
1865.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുളള എത്ര
മത്സ്യബന്ധന
ബോട്ടുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
രജിസ്ട്രേഷനും
ലൈസന്‍സുമില്ലാത്ത
അന്യസംസ്ഥാന ബോട്ടുകള്‍
കേരള തീരത്ത്
മത്സ്യബന്ധനം
നടത്താറുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സംസ്ഥാന ബോട്ടുകളാണ്
കടന്നുകയറുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
മറൈന്‍
പ്രോഡക്ട്സ്
എക്സ്പോര്‍ട്ട്
ഡവലപ്മെന്റ്
അതോറിറ്റിയുടെ
സര്‍ട്ടിഫിക്കറ്റും,
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്
യൂസര്‍ഫീയും അടച്ചാല്‍
കേരള തീരത്ത്
മത്സ്യബന്ധനത്തിനുളളഅനുമതി
നല്‍കാറുണ്ടോ;വ്യക്തമാക്കാമോ?
ഡോ.
മീനാകുമാരി കമ്മീഷൻ
റിപ്പോര്‍ട്ട്
1866.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോ.
മീനാകുമാരി
ചെയര്‍മാനായുള്ള
കമ്മിറ്റിയെ
കേന്ദ്രസര്‍ക്കാര്‍
നിയമിച്ചത് എന്നാണ് ;
(ബി)
തീര
മേഖലയുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാര്‍
2014 നവംബര്‍ 12നും
28നും പുറപ്പെടുവിച്ച
ഉത്തരവും പൊതു
നോട്ടീസും
ലഭിച്ചിട്ടുണ്ടോ ;
ആയതിന്റെ കോപ്പി
നല്‍കുമോ ;
(സി)
ധീവര
സഭയും
മത്സ്യത്തൊഴിലാളി
സംഘടനകളും റിപ്പോർട്ട്
സംബന്ധിച്ച്
നിവേദനങ്ങള്‍
നല്‍കിയിട്ടുണ്ടോ ;
(ഡി)
എങ്കിൽ
ധീവര സഭയുമായോ
മത്സ്യത്തൊഴിലാളി
സംഘടനകളുമായോ ചര്‍ച്ച
നടത്തിയിട്ടുണ്ടോ ?
മത്സ്യ
തൊഴിലാളികളുടെ മക്കള്‍ക്ക്
യഥാസമയം സ്റ്റൈപ്പന്റ്
1867.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
തൊഴിലാളികളുടെ
മക്കള്‍ക്ക് യഥാസമയം
സ്റ്റൈപ്പന്റ്
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സർക്കാർ വന്ന ശേഷം
ഏതൊക്കെ സാമ്പത്തിക
വര്‍ഷത്തിലായി എത്ര
രൂപയാണ് കുടിശ്ശിക
ഇനത്തില്‍ വിതരണം
ചെയ്യാറുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അര്‍ഹരായ
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
ആനുകൂല്യം
നല്‍കുന്നതിന്
ആവശ്യമായി വരുന്ന തുക
എത്രയെന്നും തുക
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്ന
നടപടിയെന്തെന്നും
വ്യക്തമാക്കുമോ?
മത്സ്യ
തൊഴിലാളികള്‍ക്കുള്ള
സഹായങ്ങള്‍
1868.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
ബന്ധന മേഖലയിലെ
തൊഴിലാളികള്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
നല്കി വരുന്നത്;
(ബി)
സബ്
സിഡി ഇനത്തിലുള്ള
മണ്ണെണ്ണ പെര്‍മിറ്റ്
എത്ര ലിറ്ററാണ്
അനുവദിക്കുന്നതെന്നും
ആര്‍ക്കൊക്കെയാണ്
നല്കി വരുന്നതെന്നും
വ്യക്തമാക്കുമോ?
തവനൂര്‍
മംഗലം പഞ്ചായത്തിൽ
മത്സ്യഗ്രാമം പദ്ധതി
1869.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെട്ട
പ്രദേശങ്ങള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
തവനൂര്‍
മണ്ഡലത്തിലെ മംഗലം
പഞ്ചായത്തിനെ
മത്സ്യഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
;
(സി)
എങ്കില്‍
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
മംഗലം പഞ്ചായത്തിന്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
ഫിഷറീസ്
സ്റ്റേഷന്
1870.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഏതെല്ലാം ജില്ലകളില്‍
ഫിഷറീസ്
സ്റ്റേഷനുകളുണ്ട്;പ്രസ്തുത
സ്റ്റേഷനുകളില്‍ നിന്ന്
ലഭ്യമാകുന്ന സേവനങ്ങളും
ഇവയുടെ
പ്രവര്‍ത്തനങ്ങളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഫിഷറീസ്
സ്റ്റേഷന് ഉണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണം എന്താണ്; ഫിഷറീസ്
സ്റ്റേഷന് ജില്ലയില്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശ്യമുണ്ടോ; അതിനു
ഭൂമിയും ഫണ്ടും
ലഭ്യമാണോ; നിര്‍മ്മാണം
എപ്പോള്‍
തുടങ്ങാനാണുദ്ദേശിക്കുന്നത്?
ഫിഷറീസ്
കോളനികളിലെ വീടുകള്‍
റിപ്പയര്‍ ചെയ്യുന്നതിനുള്ള
സാമ്പത്തിക സഹായം
1871.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ് കോളനികളിലെ
വീടുകള്‍
അറ്റകുറ്റപ്പണികള്‍
ചെയ്യുന്നതിന് വകുപ്പ്
മുഖേന സാമ്പത്തിക സഹായം
നല്കുന്നുണ്ടോ ;
(ബി)
എങ്കില്‍
തവനൂര്‍ മണ്ഡലത്തിലെ
മംഗലം പഞ്ചായത്തിലെ
ഫിഷറീസ് കോളനികളിലെ
വീടുകള്‍
അറ്റകുറ്റപ്പണി
നടത്തുന്നതിനു സഹായം
നല്കാൻ നടപടി
സ്വീകരിക്കുമോ ?
കേന്ദ്ര
സര്‍ക്കാരിന്റെ തീരപരിപാലന
ഉത്തരവ്
1872.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരമേഖലയുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാരിന്റെ
തീരപരിപാലന ഉത്തരവ്
പ്രകാരം തീരദേശത്ത്
നിര്‍മ്മാണങ്ങള്‍
നടത്തുന്നതിനുള്ള
നിയന്ത്രണങ്ങള്‍
എപ്രകാരമാണ്;
(ബി)
ഇതു
നിമിത്തം തീരപ്രദേശത്ത്
മത്സ്യത്തൊഴിലാളികള്‍ക്ക്
പുതിയ വീടുകള്‍
നിര്‍മ്മിക്കുന്നതിനും
അഥവാ നിര്‍മ്മിച്ചാല്‍
വീട്ടുനമ്പര്‍
ഇടുന്നതിനും
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
അനുവാദം
നല്‍കുന്നില്ലെന്ന
പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍
ഇറക്കിയിട്ടുള്ള
ഉത്തരവുകള്‍ക്ക് നിയമ
പ്രാബല്യം
ഇല്ലാത്തതിനാല്‍
പഞ്ചായത്ത്
സെക്രട്ടറിമാര്‍ ഈ
ഉത്തരവ്
അനുസരിക്കുന്നില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കേന്ദ്രസര്‍ക്കാരിന്റെ
തീരപരിപാലനം സംബന്ധിച്ച
ഉത്തരവുകള്‍
പിന്‍വലിക്കുവാന്‍
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍ക്ക്
കേന്ദ്രത്തില്‍ നിന്നും
എന്തു മറുപടിയാണ്
ലഭിച്ചത്; ആയതിന്റെ
പകര്‍പ്പ് ഹാജരാക്കാമോ;
(ഇ)
കോസ്റ്റൽ
റെഗുലേഷൻ സോണ്‍
സംബന്ധിച്ച ഉത്തരവുകളിൽ
ഏതെല്ലാം കാര്യത്തിനാണ്
ഇളവ് അനുവദിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
വൈപ്പിനിലെ
ഓഷ്യനേറിയം പദ്ധതി
1873.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിനിലെ
നിര്‍ദ്ദിഷ്ട
ഓഷ്യനേറിയം പദ്ധതി
നടപ്പിലാക്കുന്നതിന്
പരിസ്ഥിതി ആഘാത പഠന
റിപ്പോര്‍ട്ടും,
പാരിസ്ഥിതിക അനുമതി
ലഭിക്കുന്നതിനുള്ള
അപേക്ഷയും
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്നും
സമര്‍പ്പിച്ച
വിശദാംശവും
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി സംബന്ധിച്ച്
മലിനീകരണ നിയന്ത്രണ
ബോര്‍ഡില്‍ നിന്നും
അനുമതി ലഭിക്കുന്നതിന്
അപേക്ഷ സമര്‍പ്പിച്ച
തീയതി എന്നാണെന്നും ഇത്
സംബന്ധിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്നും
വിശദീകരിക്കാമോ;
(സി)
പദ്ധതിക്കായി
ഗ്ലോബല്‍ ടെണ്ടര്‍
വിളിക്കുന്നതിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ദേവികുളങ്ങര
ഫിഷ് ലാന്റിംഗ് സെന്റര്‍
1874.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളങ്ങര
ഗ്രാമപഞ്ചായത്തിലെ ഫിഷ്
ലാന്റിംഗ് സെന്ററിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്നേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
വിശദമാക്കാമോ?
കായംകുളത്ത്
ഫിഷറീസ് വകുപ്പില്‍ നിന്ന്
ഭരണാനുമതി ലഭിച്ച
പ്രവ്യത്തികള്‍
1875.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ളി മണ്ഡലത്തില്‍
2012 -2013, 2013
-2014, 2014 -2015
എന്നീ സാമ്പത്തിക
വര്‍ഷങ്ങളിൽ ഫിഷറീസ്
വകുപ്പില്‍ നിന്ന്
ഭരണാനുമതി ലഭിച്ച
പ്രവ്യത്തികള്‍
ഏതൊക്കെയെന്നും ടി
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും
വിശദമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കാലതാമസം ഒഴിവാക്കി
അടിയന്തരമായി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനാവശ്യമായി
നടപടി സ്വീകരിക്കുമോ?
മട്ടന്നൂര്‍
നഗരസഭയിലെ മത്സ്യമാര്‍ക്കറ്റ്
നവീകരണം
1876.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നഗരസഭയിലെ
മത്സ്യമാര്‍ക്കറ്റ്
നവീകരിക്കുന്നതിന്
ഫണ്ട്
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
ഗവണ്‍മെന്റെിന്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനങ്ങളില്‍ എന്തു
നടപടിയാണ്
സ്വീകരിച്ചതെന്നും
2014 15 സാമ്പത്തിക
വര്‍ഷത്തില്‍
മട്ടന്നൂര്‍ നഗരസഭയിലെ
മത്സ്യ മാര്‍ക്കറ്റ്
നവീകരിക്കുവാന്‍ ഫണ്ട്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍ ഫിഷറീസ്
വകുപ്പിന്റെ പ്രവൃത്തികള്‍
1877.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെയായി
നെയ്യാറ്റിന്‍കര നിയോജക
മണ്ഡലത്തില്‍ ഫിഷറീസ്
വകുപ്പില്‍ നിന്നും
ഭരണാനുമതി നല്കിയതും
പൂര്‍ത്തീകരിച്ചതുമായ
പ്രവൃത്തികളുടെ പേരും
തുകയും ഇനം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഭരണാനുമതി
നല്‍കിയതില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
ആരംഭിക്കാനുള്ളതെന്നും
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
കാലതാമസം
വരുത്തുന്നതിനുള്ള
കാരണമെന്തെന്നും
വ്യക്തമാക്കാമോ?
മത്സ്യതൊഴിലാളി
പെന്ഷന്
1878.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളി
പെന്‍ഷന്‍കാര്‍ക്ക്
യഥാസമയം പെന്ഷന്
വിതരണം ചെയ്യുന്നതില്‍
വീഴ്ച വന്നിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
പെന്‍ഷന്‍കാരുടെ
ഭാഗത്ത് നിന്നല്ലാത്ത
സാങ്കേതിക പ്രശ്നങ്ങള്‍
പറഞ്ഞ് തുടര്‍ച്ചയായി
പെന്ഷന്
നിഷേധിക്കുന്നത്
പരിഹരിക്കുന്നതിനായി ,
ഇത്തരത്തില്‍ പെന്ഷന്
ലഭിക്കാത്തവര്‍ക്ക്
മണിയോഡര്‍ ആയോ, ഡിഡി
ആയോ പെന്ഷന്
കൊടുക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(സി)
എറണാകുളം
ജില്ലയിലെ എത്ര
മത്സ്യതൊഴിലാളി
പെന്‍ഷന്‍കാര്‍ക്കാണ്
പെന്ഷന് കുടിശ്ശിഖ
നല്കാനുളളതെന്ന്
ലിസ്റ്റ് തിരിച്ച്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളി
ഭവന നിര്‍മ്മാണം
1879.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധനകാര്യ
കമ്മീഷന് ഗ്രാന്റായി
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭവന നിര്‍മ്മാണത്തിന്
ലഭിച്ച ധനസഹായത്തിന്റെ
വിനിയോഗ കാലയളവ് വളരെ
പരിമിതമാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
നിർമ്മാണ സാധനങ്ങളുടെ
ദൗർലഭ്യം പരിഗണിച്ച് ഈ
വിഷയത്തില്‍ നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാവുമോ ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ
സംരക്ഷണത്തിനുള്ള സഹായ
നടപടികള്‍
1880.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരപ്രദേശങ്ങളില്‍
ഈയടുത്ത കാലത്തായി
മത്സ്യത്തിന്റെ
ലഭ്യതക്കുറവ്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യലഭ്യത
കുറഞ്ഞുവരുന്നതിനാല്‍
തീരപ്രദേശത്തെ
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍
അനുഭവിക്കുന്ന
ദാരിദ്ര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ അവരുടെ
സംരക്ഷണത്തിന്
സര്‍ക്കാര്‍
അടിയന്തരമായി സഹായ
നടപടികള്‍ അനുവദിക്കുമോ
;
പൊതുജലാശയങ്ങളിലെ
മത്സ്യകൃഷി
1881.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
ഫിഷറീസും
അക്വാകള്‍ച്ചറും
ആക്ട്(2010) അനുസരിച്ച്
പൊതുജലാശയങ്ങള്‍
മത്സ്യകൃഷിക്കായി
പാട്ടത്തിന്
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
മല്‍സ്യവിഭവങ്ങളുടെ
ഗുണമേന്മ
1882.
ശ്രീ.ആര്
. സെല്‍വരാജ്
,,
ഹൈബി ഈഡന്
,,
ജോസഫ് വാഴയ്ക്കൻ
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മല്‍സ്യവിഭവങ്ങളുടെ
ഗുണമേന്മ
ഉറപ്പാക്കുവാന്‍
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(ബി)
കോള്‍ഡ്
ചെയിന്‍ പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതി എന്ന്
മുതല്‍ ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
മല്‍സ്യവിഭവങ്ങളുടെ
ഗുണമേന്മയും
വിനിയോഗവും ഉറപ്പ്
വരുത്തുന്നതിന്
കോര്‍ഡ് ചെയിന്‍
പദ്ധതി കാര്യക്ഷമമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
കടാശ്വാസ കമ്മീഷന്
1883.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സ്ഥാപനങ്ങളില്‍ നിന്നും
ലോണ്‍ എടുത്ത്
കടക്കെണിയിലായ മുഴുവന്‍
മത്സ്യത്തൊഴിലാളികളുടെയും
കടബാദ്ധ്യതകള്‍
എഴുതിതള്ളുവാന്‍ നടപടി
ഉണ്ടാകുമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കിവരുന്ന
ഭവനനിര്‍മ്മാണ സഹായം
കൂടുതല്‍ പേര്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി ഉണ്ടാകുമോ;
(സി)
മത്സ്യത്തൊഴിലാളി
ആവാസ കേന്ദ്രങ്ങളിലെ
അടിസ്ഥാന
സൗകര്യവികസനത്തിന്
സ്വീകരിച്ചുവരുന്ന
നടപടി വ്യക്തമാക്കുമോ?
എയര്‍
കേരള പദ്ധതി
1884.
ശ്രീ.വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
,,
ഷാഫി പറമ്പില്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയര്‍
കേരള പദ്ധതി
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കിൽ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;വിശദമാക്കാമോ;
(സി)
പ്രവാസികള്‍ക്ക്
കുറഞ്ഞ നിരക്കില്‍
വിദേശയാത്ര
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
വിമാനതാവളത്തിന്റെ റണ്‍വേ
അടച്ചിടുന്നതുമായി
ബന്ധപ്പെട്ട വിഷയം
1885.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വിമാനതാവളത്തിന്റെ
റണ്‍വേ
അറ്റകുറ്റപ്പണിയുടെ
പേരില്‍ വിമാനത്താവളം
അടച്ചിടുന്നതിനോ
സര്‍വ്വീസുകള്‍
വെട്ടിക്കുറക്കുന്നതിനോ
എന്തെങ്കലും
തീരുമാനമെടുത്തതായി
അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇത്
മൂലം
യാത്രക്കാര്‍ക്കുള്ള
പ്രയാസങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(സി)
എത്ര
കാലത്തേക്കാണ്
നിയന്ത്രണം എന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനാന്തര
വിമാനസര്‍വ്വീസ്
1886.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
ഷാഫി പറമ്പില്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിമാനത്താവളങ്ങളും
അയല്‍സംസ്ഥാനങ്ങളിലെ
വിമാനത്താവളങ്ങളുമായി
ബന്ധപ്പെടുത്തി
വിമാനസര്‍വ്വീസ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ഇതിനുള്ള
സാദ്ധ്യതാപഠനം
നടത്തുവാന്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട് ;
(സി)
സാദ്ധ്യതാപഠനം
ആരെ ഏല്‍പ്പിക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത് ;
(ഡി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കുവാനുദ്ദേശിക്കുന്നത്
?
തീരദേശ കപ്പല്‍ ഗതാഗത പദ്ധതി
1887.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
കപ്പല്‍ ഗതാഗത
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കുമോ;
(ബി)
മത്സ്യബന്ധന
മേഖലയ്ക്കും തീരദേശ
ഗതാഗതത്തിനും പുത്തന്‍
ഉണര്‍വ് നല്കാന്
എന്തെല്ലാം കാര്യങ്ങള്‍
ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി അനുസരിച്ച്
കാര്‍ഗോയ്ക്കും
യാത്രക്കാര്‍ക്കും
നല്കുന്ന ഇന്‍സെന്റീവ്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പദ്ധതി
നടത്തിപ്പുമായി
ബന്ധപ്പെട്ട് തുറമുഖ
വികസനത്തിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;