ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
828.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ വഴി
നടപ്പിലാക്കുന്ന ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഇതുവരെ
എത്ര കുളങ്ങള്‍
നവീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
കുളങ്ങളെ
തിരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം എന്താണെന്നും
ഒരു കുളത്തിന്റെ
നവീകരണത്തിന് പരമാവധി
എത്ര തുക വരെ
ചെലവഴിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
തടയണ നിര്‍മ്മിക്കുന്നതിന്
അനുവദിച്ച തുക
829.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റിന്റെ
കാലയളവില്‍ സംസ്ഥാനത്ത്
ജല സംരക്ഷണത്തിനായി
പുഴയില്‍ തടയണ
നിര്‍മ്മിക്കുന്നതിന്
എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ പുഴയില്‍
തടയണ
നിര്‍മ്മിക്കുന്നതിന്
അനുവദിച്ച തുകയും
പ്രവൃത്തികളുടെ പേരും
വെളിപ്പെടുത്താമോ?
കനാല്‍
അറ്റകുറ്റപ്പണി
830.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കുറ്റിയാടി
ജലസേചന പദ്ധതിയിലെ
കനാല്‍
തുറന്നുവിടുന്നതിന് ഈ
വര്‍ഷം കാലതാമസം
നേരിടാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
(ബി)
നടപ്പുവര്‍ഷം
കനാല്‍
അറ്റകുറ്റപ്പണികള്‍ക്ക്
എത്ര രൂപ ലഭിച്ചെന്നും
എത്ര രൂപ
ചെലവാക്കിയെന്നും
വ്യക്തമാക്കാമോ;
(സി)
കനാല്‍
വെള്ളം
നഷ്ടപ്പെട്ടുപോകാതിരിക്കാനായി
വര്‍ഷാവര്‍ഷം തുക
ചെലവഴിക്കുന്നതിനുപകരം
കേടായ കനാല്‍ പാലങ്ങള്‍
പുതുക്കിപ്പണിയാനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
പൈങ്കുളം
തടയണ നിര്‍മ്മാണം .
831.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
ഭാരതപ്പുഴയ്ക്ക് കുറുകെ
പൈങ്കുളം തടയണ
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കിയതെന്നാണ്
;വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയ്ക്ക്
സാങ്കേതികാനുമതി നല്കി
നിര്‍മ്മാണ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തെല്ലാം ;
(സി)
സാങ്കേതികാനുമതി
എപ്പോള്‍ നല്കുവാന്
കഴിയുമെന്നും
സമയബന്ധിതമായി
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്നും പറയാമോ?
(ഡി)
ഇപ്പോള്‍
ഈ പദ്ധതിയുടെ നടപടികള്‍
ഏത് ഘട്ടത്തിലാണ്
;വ്യക്തമാക്കുമോ?
കായംകുളം
മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച
മണ്ണ് പരിവേഷണ പ്രവൃത്തികള്‍
832.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജിന്റെ ഭാഗമായി
മണ്ണ് പരിവേഷണ
വകുപ്പുവഴി കായംകുളം
മണ്ഡലത്തില്‍ Phase I,
Phase II, Phase III
ആയി ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
(ബി)
ഇതില്‍
പൂര്‍ത്തീകരിച്ചവ
ഏതൊക്കെ, റ്റി.എസ്.
ലഭിച്ച പ്രവൃത്തികള്‍
ഏതൊക്കെ എന്ന്
വിശദമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടും ചില
കുളങ്ങളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനം
ഒഴിവാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അവ ഏതൊക്കെ
കുളങ്ങളാണെന്നും
ഒഴിവാക്കാനുണ്ടായ
സാഹചര്യം
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
കരിങ്കുഴി
റഗുലേറ്റര്‍ കം ബ്രിഡ്ജ്
നിര്‍മ്മാണം
833.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍ കാങ്കോല്‍
ആലപ്പടമ്പ്
പഞ്ചായത്തില്‍
കരിങ്കുഴി തോടിന്
കുറുകെ
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
റെഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
നിലവിലുള്ള സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ വിശദമായ
എസ്റ്റിമേറ്റ്
സര്‍ക്കാറിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മാണത്തിന്
ഭരണാനുമതി നല്കാന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
വരള്‍ച്ചയെ
നേരിടുന്നതിനുള്ള നടപടികള്‍
834.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടായേക്കാവുന്ന
വരള്‍ച്ചയെക്കുറിച്ചും
ജല
ദൗര്‍ലഭ്യത്തെക്കുറിച്ചും
മനസ്സിലാക്കുന്നതിന്
വകുപ്പ് തലത്തിൽ
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
വരള്‍ച്ചാകാലത്ത്
ശുദ്ധജലദൗര്‍ലഭ്യം
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ചെങ്കിലംപാടം
കുളത്തിന്റെ നവീകരണം
835.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
പൂജപ്പുര വാര്‍ഡിലെ
ചെങ്കിലംപാടം
കുളത്തിന്റെ നവീകരണ
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍ ചെറുകിട
ജലസേചന വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കും
എന്നതുസംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
മുരിക്കുംപാടം,
ഞാറക്കല്‍ ശുദ്ധജലസംഭരണികളുടെ
നിര്‍മ്മാണം
836.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട്
ഉപയോഗപ്പെടുത്തിക്കൊണ്ട്
നിര്‍മ്മാണ അനുമതി
ലഭ്യമായ മുരിക്കുംപാടം,
ഞാറക്കല്‍
എന്നിവിടങ്ങളിലെ
ശുദ്ധജലസംഭരണികളുടെ
നിര്‍മ്മാണം
ദീര്‍ഘനാളുകളായി
തടസ്സപ്പെട്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ബി)
എഗ്രിമെന്റ്
പ്രകാരം മേല്‍
പ്രവൃത്തികളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നിര്‍ദ്ദേശിച്ചിരുന്ന
തീയതി എന്നുവരെയെന്ന്
വ്യക്തമാക്കാമോ;
(സി)
എത്ര
തവണകളിലായി എത്ര
കാലാവധികള്‍
ബന്ധപ്പെട്ട
കോണ്‍ട്രാക്ടര്‍ക്ക്
നല്‍കിയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
എത്ര രൂപ
അനുവദിച്ചുവെന്നും എത്ര
രൂപ ബന്ധപ്പെട്ട
കോണ്‍ട്രാക്ടര്‍ക്ക്
നല്‍കിയെന്നും ഇതുവരെ
പൂര്‍ത്തിയാക്കിയ
ജോലിയെന്തെന്നും
വ്യക്തമാക്കാമോ?
മുല്ലപ്പെരിയാര്‍
പ്രശ്നം
837.
ശ്രീ.എം.എ.ബേബി
,,
കെ.കെ.ജയചന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
പ്രശ്നത്തില്‍ 2015
ഫെബ്രുവരി 20 ന്
സുപ്രീംകോടതി
പ്രസ്താവിച്ച വിധിയുടെ
വിശദാംശം അറിയിക്കാമോ ;
(ബി)
ഹര്‍ജിയില്‍
സംസ്ഥാനം
ഉന്നയിച്ചിരുന്ന
ആവശ്യങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നു
വ്യക്തമാക്കാമോ;
(സി)
കേസില്‍
തുടർച്ചയായി ഉണ്ടാകുന്ന
പ്രതികൂല വിധികളുടെ
കാരണം വ്യക്തമാക്കുമോ
(ഡി)
മുല്ലപ്പെരിയാര്‍
പ്രശ്നത്തില്‍
സംസ്ഥാനത്തെ ജനങ്ങളുടെ
ജീവനും സ്വത്തിനും
സുരക്ഷയൊരുക്കാനായി ഇനി
എന്തു നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
നിയമസഭ പാസ്സാക്കിയ
പ്രമേയത്തിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ
;
(എഫ്)
രാഷ്ട്രീയ
പരിഹാരത്തിനായി
സ്വീകരിച്ച നടപടികളും
അതിനോട് കേന്ദ്ര
സര്‍ക്കാരിന്റെയും
തമിഴ്നാട്
സര്‍ക്കാരിന്റെയും
പ്രതികരണവും
അറിയിക്കാമോ ?
കുളം
നവീകരണം -കോങ്ങാട് മണ്ഡലം
838.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളം
നവീകരിക്കുന്നതിനായി
നിരവധി
നിര്‍ദ്ദേശങ്ങള്‍
കോങ്ങാട് മണ്ഡലത്തില്‍
നിന്നും നല്‍കിയിട്ടും
ഒരു കുളത്തിന് പോലും
തുക അനുവദിക്കുകയോ
ഭരണാനുമതി നല്‍കുകയോ
ചെയ്തിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇക്കാര്യം
പരിശോധിച്ച് കോങ്ങാട്
മണ്ഡലത്തിലേക്ക് കൂടി
പ്രസ്തുത പദ്ധതിയ്ക്ക്
തുക അനുവദിക്കുമോ ;
(ബി)
ഈ
പദ്ധതിയ്ക്കായി ആകെ
എത്ര തുക അനുവദിച്ചു ;
മണ്ഡലം തിരിച്ചുള്ള
കണക്ക് നല്‍കുമോ ?
കേരള
വാട്ടര്‍
അതോറിറ്റി,പിരിഞ്ഞുകിട്ടാനുള്ള
തുക
839.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള വാട്ടര്‍
അതോറിറ്റിക്ക് നിലവില്‍
കുടിശ്ശികയിനത്തില്‍
പിരിഞ്ഞുകിട്ടാനുള്ള
തുക എത്ര ; സര്‍ക്കാര്‍
- അര്‍ദ്ധ-സര്‍ക്കാര്‍
- പൊതുമേഖല -
സ്വകാര്യമേഖല
എന്നിങ്ങനെ തരംതിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍ അധികാരം
ഏല്ക്കുമ്പോള് ഇത്തരം
സ്ഥാപനങ്ങളില്‍ നിന്നും
കുടിശ്ശികയിനത്തില്‍
പിരിഞ്ഞുകിട്ടാനുള്ളത്
എത്ര തുകയായിരുന്നു ;
വിശദാംശം
വ്യക്തമാക്കുമോ ;
റാന്നി
- പഴവങ്ങാടി വടശ്ശേരിക്കര
കുടിവെള്ള പദ്ധതി
840.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി,
പഴവങ്ങാടി,
വടശ്ശേരിക്കര
ഗ്രാമപഞ്ചായത്തുകള്‍ക്കായി
വിഭവനം ചെയ്ത റാന്നി -
പഴവങ്ങാടി വടശ്ശേരിക്കര
കുടിവെള്ള പദ്ധതിയുടെ
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചിത് ; പ്രസ്തുത
പദ്ധതിക്കായി എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത് ;
ഇതുവരെ എന്തൊക്കെ
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
ഇനിയും എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
ഇതുവരെ പദ്ധതിക്കായി
എത്ര തുക ചെലവഴിച്ചു;
(ബി)
കരാര്‍
പ്രകാരം നിര്‍മ്മാണം
എന്നാണ്
പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്;
അനിശ്ചിതമായി പദ്ധതി
നിര്‍മ്മാണം നീണ്ടു
പോകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ആദ്യഘട്ട
കമ്മീഷനിംഗ്
എന്നത്തേയ്ക്ക്
നടത്താന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത പദ്ധതി
അടിയന്തരമായി കമ്മീഷന്
ചെയ്യാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കുമോ ?
വേനല്‍
മഴയുടെ കുറവു മൂലമുള്ള
കുടിവെള്ള ക്ഷാമം
841.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് വേനല്‍
മഴയുടെ ലഭ്യതയില്‍ ഈ
വര്‍ഷം കുറവ്
രേഖപ്പെടുത്തിയിട്ടുണ്ടോ:
വ്യക്തമാക്കുമോ;
(ബി)
വേനല്‍
മഴയുടെ ലഭ്യതയിലുണ്ടായ
കുറവ്
കുടിവെള്ളക്ഷാമത്തിന്
കാരണമായിട്ടുണ്ടോ:വ്യക്തമാക്കുമോ;
(സി)
എങ്കില്‍
കുടിവെള്ള ദൗര്‍ലഭ്യം
നേരിടുന്ന ജില്ലകള്‍
ഏതെല്ലാമാണെന്നും
കുടിവെള്ള ലഭ്യത
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങള്‍
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
മഴവെളള
സംഭരണി നിർമ്മാണം
842.
ശ്രീ.ലൂഡി
ലൂയിസ്
,,
ഷാഫി പറമ്പില്‍
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളിലും
പൊതു സ്ഥാപനങ്ങളിലും
മഴവെളള സംഭരണികള്‍
നിര്‍മ്മിക്കുന്നതിനു
പദ്ധതി രൂപീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്
വ്യക്തമാക്കാമോ ;
(സി)
ഇൗ പദ്ധതിയുമായി
സഹകരിക്കുന്നത്ആരെല്ലാമാണ്
വിശദമാക്കുമോ;
(ഡി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു
വിശദമാക്കുമോ?
കൊല്ലം
നിയോജക മണ്ഡലത്തിലെ കുടിവെള്ള
ക്ഷാമം
843.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
നിയോജക മണ്ഡലത്തിൽ
വരള്‍ച്ചമൂലം
ഉണ്ടാകുന്ന രൂക്ഷമായ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചു
എന്നറിയിക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കുന്നതിന്
ആവശ്യമായ ചെലവ്
എത്രയെന്നറിയിക്കാമോ ;
(സി)
ആവശ്യമായ തുക
അനുവദിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അനുവദിച്ച
തുക എത്രയെന്നു
അറിയിക്കാമോ?
റാന്നി
നിയോജക മണ്ഡലത്തിലെ
വഞ്ചികപ്പാറ കുടിവെള്ള പദ്ധതി
844.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എൽ. എ . സി - എ.ഡി .എഫ്
പദ്ധതിയിലുള്‍പ്പെടുത്തി
റാന്നി നിയോജക
മണ്ഡലത്തില്‍
കോട്ടാങ്ങല്‍ ഗ്രാമ
പഞ്ചായത്തിലെ
വഞ്ചികപ്പാറ
കേന്ദ്രീകരിച്ച് ഒരു
കുടിവെള്ള പദ്ധതി
നടപ്പാക്കുന്നതിന്
എന്നാണ് എം.എല്‍.എ.
പ്രൊപ്പോസല്‍
നല്‍കിയത്; ഈ
പദ്ധതിക്ക് എന്നാണ്
ഭരണാനുമതി നല്‍കിയത്;
(ബി)
പദ്ധതിക്ക്
സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്;
നിര്‍മ്മാണം ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ടെണ്ടര്‍
ചെയ്യുന്നതിന്
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
ഈ
പദ്ധതി കാലതാമസം കൂടാതെ
നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ജലസേചന
പദ്ധതികൾ
845.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ജലസേചന വകുപ്പില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും എത്ര തുക
ചെലവാകും എന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
തരംതിരിച്ച്
വിശദമാക്കാമോ;
(സി)
ഓരോ പദ്ധതിയും നിലവിൽ
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ചെക്ക്
ഡാമുകളും സ്റ്റോറേജ് ഡാമുകളും
നിര്‍മ്മിക്കുന്ന പദ്ധതി
846.
ശ്രീ.വര്‍ക്കല
കഹാര്‍
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെക്ക്
ഡാമുകളും സ്റ്റോറേജ്
ഡാമുകളും
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത് ;
വിശദമാക്കുമോ;
(ഡി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ജലസേചന
പദ്ധതികള്‍
847.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുടങ്ങിക്കിടക്കുന്ന
ജലസേചന പദ്ധതികള്‍
ഏതെല്ലാമാണെന്നും
ആയതിന്റെ
കാരണമെന്തെന്നും
വ്യക്തമാക്കുമോ;
(ബി)
അവയിൽ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിക്കുകയും ഈ
സര്‍ക്കാരിന്റെ കാലത്ത്
പൂര്‍ത്തീകരിച്ചതും
പൂര്‍ത്തീകരിക്കാത്തതുമായ
പദ്ധതികള്‍ ഏതെല്ലാമാണ്
എന്ന് വ്യക്തമാക്കുമോ;
(സി)
സമയബന്ധിതമായി
ജലസേചന പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
അരൂര്‍
മണ്ഡത്തിലെ ഇറിഗേഷന്‍
പ്രവര്‍ത്തികള്‍
848.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
4 വര്‍ഷത്തിനുള്ളില്‍
കുട്ടനാട്
പാക്കേജിലല്ലാതെ മേജര്‍
ഇറിഗേഷന്‍ വകുപ്പ്
അരൂര്‍ മണ്ഡത്തില്‍
നടപ്പാക്കിയ
പ്രവര്‍ത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
വകയിരുത്തിയ തുക എത്ര
വീതം; മൈനര്‍ ഇറിഗേഷന്‍
വകുപ്പ് നടപ്പാക്കിയ
പ്രവര്‍ത്തികള്‍
ഏതെല്ലാം; എത്ര തുക
വീതം; കായല്‍ ബണ്ട്
സംരക്ഷണാര്‍ത്ഥം
2014-2015 വര്‍ഷത്തില്‍
ഏറ്റെടുത്തിട്ടുള്ള
പ്രവര്‍ത്തികള്‍
ഏതെല്ലാം എന്ന്
വ്യക്തമാക്കുമോ?
(ബി)
മൈനര്‍
ഇറിഗേഷന്‍ വകുപ്പ്
നടപ്പാക്കിയ
പ്രവര്‍ത്തികള്‍
ഏതെല്ലാം; എത്ര തുക
വീതം; കായല്‍ ബണ്ട്
സംരക്ഷണാര്‍ത്ഥം
2014-2015 വര്‍ഷത്തില്‍
ഏറ്റെടുത്തിട്ടുള്ള
പ്രവര്‍ത്തികള്‍
ഏതെല്ലാം എന്ന്
വ്യക്തമാക്കുമോ?
മുതലമട
ഗ്രാമപഞ്ചായത്തിലെ കുടിവെള്ള
ക്ഷാമം
849.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
മുതലമട
ഗ്രാമപഞ്ചായത്തിലെ
രൂക്ഷമായ കുടിവെള്ള
ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഈ പ്രശ്നത്തിന് പരിഹാരം
കാണുന്നതിന്
ചുള്ളിയാര്‍ ഡാം
ജലസ്രോതസ്സാക്കി
കുടിവെള്ള പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ചുള്ളിയാര്‍
ഡാം ജലസ്രോതസ്സായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
കുടിവെള്ള പദ്ധതിയുടെ
സര്‍വ്വെ
നടത്തിയിട്ടുണ്ടോ;
എസ്റ്റിമേറ്റ്
തയ്യാറായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
വൈക്കം
നിയോജകമണ്ഡലത്തിലെ കുട്ടനാട്
പാക്കേജുമായി ബന്ധപ്പെട്ട
ജോലികള്‍
850.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന് കീഴിലുള്ള
മേജര്‍ ഇറിഗേഷന്‍,
മൈനര്‍ ഇറിഗേഷന്‍
വിഭാഗങ്ങളുടെ
മേല്‍നോട്ടത്തില്‍
കുട്ടനാട് പാക്കേജുമായി
ബന്ധപ്പെട്ട്
എന്തെല്ലാം ജോലികളാണ്
വൈക്കം
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
ഇതില്‍ ഏതൊക്കെ
ജോലികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ;
(ബി)
മൈനര്‍
ഇറിഗേഷന്റെയും, മേജര്‍
ഇറിഗേഷന്റെയും
ചുമതലയിലുള്ള ജോലികളുടെ
കാലാവധിയും കുട്ടനാട്
പാക്കേജിന്റെ കാലാവധി
നീട്ടിയതില്‍
ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(സി)
കുട്ടനാട്
പാക്കേജിനു കീഴില്‍ ഇനി
ഏതെങ്കിലും പദ്ധതി
തുടങ്ങുവാനായി
അവശേഷിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ ?
കുണ്ടറ,
മീനാട് ശുദ്ധജല
പദ്ധതികള്‍ക്ക് ജല സംഭരണം
851.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലടയാറ്റില്‍
പുനലൂര്‍ ഭാഗത്തെ
ജലനിരപ്പ്
ക്രമീകരിക്കുന്ന
നൂറ്റാണ്ടുകള്‍
പഴക്കമുളള പേപ്പര്‍
മില്‍ തടയണയുടെ
അടിക്കല്ലുകള്‍ ഇളകി
ചോര്‍ച്ച
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍
ചോര്‍ച്ച തടഞ്ഞ്
സ്ഥായിയായി ഉയരം കൂട്ടി
നിര്‍മ്മിച്ച്
ജില്ലയിലെ വിവിധ
ശുദ്ധജല പദ്ധതികള്‍ക്ക്
(കുണ്ടറ, മീനാട്)
ആവശ്യമായ ജലം
സംഭരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
ഇതിനായി നടത്തിയിട്ടുളള
ഇന്‍വെസ്റ്റിഗേഷന്‍
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ; ഇതിന്
ചുമതലപ്പെടുത്തിയുളള
ഇന്‍വെസ്റ്റിഗേഷന്‍
ഏജന്‍സി ഏതാണെന്ന്
വ്യക്തമാക്കുമോ?
ആലപ്പുഴ
നഗര കനാലുകളുടെ സംരക്ഷണം
852.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
നഗരത്തിലെ കനാലുകള്‍ പല
സ്ഥലങ്ങളിലും
മൂടപ്പെട്ടും ഇടുങ്ങിയ
നിലയിലും
കാണപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കനാലുകളെ
നിലനിര്‍ത്തുന്നതിനും
നീരൊഴുക്ക്
സാധ്യമാക്കുന്നതിനും
പദ്ധതികള്‍ ആസൂത്രണം
ചെയ്യുന്നതിന്
ആലോച്ചിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
കനാലുകളുടെ ആദ്യകാല
സ്കെച്ചുകള്‍
(രേഖാചിത്രങ്ങള്‍)
ലഭ്യമാക്കുമോ?
പുഴയുടെ
തീര സംരക്ഷണ പദ്ധതി
853.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
വിിവധ സ്ഥലങ്ങളില്‍
പുഴയുടെ തീരം കെട്ടി
സംരക്ഷിക്കുന്നതിന്
2011-12-ല്‍ എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കി; ഏത്ര
തുക അനുവദിച്ചു;
(ബി)
2012-13-ല്‍
എത്ര
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി നല്കി; എത്ര
തുക അനുവദിച്ചു;
(സി)
2013-14-ല്‍
എത്ര
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി നല്കി; എത്ര
തുക അനുവദിച്ചു;
(ഡി)
2014-15-ല്‍
എത്ര
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി നല്കി ;
എത്ര തുക അനുവദിച്ചു?
ആലപ്പുഴ
കുടിവെളള പദ്ധതി
854.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
കുടിവെളള പദ്ധതി
എന്നത്തേയ്ക്ക്
പൂര്‍ത്തിയാകുമെന്ന്
അറിയിക്കാമോ;
(ബി)
പദ്ധതിയോടനുബന്ധിച്ച്
ഇതുവരെ പൂര്‍ത്തിയായ
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
കുടിവെളള പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
എങ്കിൽ അവ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ അംഗീകരിച്ച
റിപ്പോര്‍ട്ട് പ്രകാരം
എന്തെല്ലാം
പ്രവൃത്തികളാണ് ഇനി
പൂര്ത്തീകരിക്കുവാനുളളത്;
വ്യക്തമാക്കാമോ?
പട്ടുവം
ജപ്പാന് കുടിവെള്ള പദ്ധതി
855.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടുവം
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ രണ്ടാംഘട്ട
വിപുലീകരണത്തിന്
28.08.2014 ന് 69.32
കോടി രൂപയുടെ ഭരണാനുമതി
ലഭിച്ചെങ്കിലും ഇതുവരെ
പ്രവൃത്തി
ആരംഭിച്ചിട്ടില്ലന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
തടസ്സമെന്താണെന്ന്
വ്യക്തമാക്കുമോ ;
(സി)
രണ്ടാംഘട്ട
വിപുലീകരണത്തിന്
ജൈക്കയുടെ അംഗീകാരം
ലഭ്യമായിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(ഡി)
ടെണ്ടര്‍
നടപടി പൂര്‍ത്തിയാക്കി
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ജലവിതരണ
പൈപ്പുകളുടെ
അറ്റകുറ്റപ്പണികളിലെ വീഴ്ച
856.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേടുപാടുകള്‍ സംഭവിച്ച
വാട്ടര്‍ അഥോറിറ്റിയുടെ
ജലവിതരണ പൈപ്പുകള്‍
യഥാസമയം മാറ്റുന്നതിനോ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനോ
ഗുരുതരമായ വീഴ്ച
വരുത്തിയതായി
പറയപ്പെടുന്ന
സംഭവങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച്
സ്വീകരിച്ച നടപടി
എന്തെന്ന്
വ്യക്തമാക്കുമോ?
വന്‍കിട
ശുദ്ധജലവിതരണ പദ്ധതികള്‍
857.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
പാലോട് രവി
,,
കെ.ശിവദാസന്‍ നായര്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
ശുദ്ധജല വിതരണ
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനായുള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍
എന്തെല്ലാം ;ഈ
പദ്ധതിയുമായി
സഹകരിക്കുന്നതെന്ന്
ആരെല്ലാമാണെന്നു
വിശദമാക്കുമോ ;
(ബി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
പദ്ധതിയിൽ
ഉള്‍പ്പെടുത്തിയ
കാര്യങ്ങൾ വിശദമാക്കുമോ
?
താനൂര്‍
നിയോജകമണ്ഡലത്തിലൂടെ കനോലി
കനാല്‍
858.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജകമണ്ഡലത്തിലൂടെ
ഉണ്യാല്‍ മുതല്‍
പൂരപ്പുഴ വരെ എത്ര
കിലോമീറ്റര്‍
ദൂരത്തിലാണ് കനോലി
കനാല്‍
കടന്നുപോകുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
മണ്ണെടുത്ത് ആഴം കൂട്ടി
കരകള്‍ ഭിത്തികെട്ടി
സംരക്ഷിക്കുന്ന
പ്രവൃത്തി എത്ര
കിലോമീറ്റര്‍
ദൂരത്തില്‍
നടന്നിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഇതിനായി
എത്ര തുക
വിനിയോഗിച്ചെന്നും
ബാക്കി വരുന്ന
പ്രവൃത്തികള്‍ക്ക് എത്ര
തുക ആവശ്യമായി
വരുമെന്നും
വിശദമാക്കാമോ;
(ഡി)
ചെളി
കെട്ടി മാലിന്യം
കുന്നുകൂടിയടിഞ്ഞ്
കനാലുണ്ടാക്കുന്ന
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
കണക്കിലെടുത്ത് ബാക്കി
ഭാഗം കൂടി മണ്ണെടുത്ത്
കര ഭിത്തികെട്ടി
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചീക്കോട്
കുടിവെള്ള പ
ചീക്കോട് കുടിവെള്ള
പദ്ധതി ദ്ധതി
859.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചീക്കോട്
കുടിവെള്ള പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരുന്ന
ഫറോക്ക്,
കരുവന്തിരുത്തി
വില്ലേജുകളെ അതില്‍
നിന്നൊഴിവാക്കി
ജപ്പാന് കുടിവെള്ള
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ജപ്പാന്
കുടിവെള്ള പദ്ധതി
കമ്മീഷന് ചെയ്ത
സാഹചര്യത്തില്‍ ഫറോക്ക്
പഞ്ചായത്തിന് വെള്ളം
നല്കുന്ന നടപടി
ത്വരിതപ്പെടുത്തുമോ ;
വ്യക്തമാക്കുമോ;
(സി)
ചീക്കോട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരുന്ന
ഫറോക്ക്,
കരുവന്തിരുത്തി
വില്ലേജുകളെ അതില്‍
നിന്നൊഴിവാക്കി
രാമനാട്ടുകര
പഞ്ചായത്തിനെ ചീക്കോട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ ഉത്തരവ്
ലഭ്യമാക്കുമോ;
(ഡി)
ചീക്കോട്
കുടിവെള്ള പദ്ധതിയുടെ
പ്രവര്‍ത്തി
എത്രത്തോളമായി ; എന്ന്
കമ്മീഷന് ചെയ്യുമെന്ന്
വ്യക്തമാക്കുമോ?
കീരമ്പാറ
കുടിവെള്ള പദ്ധതി
860.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
നിയോജക മണ്ഡലത്തിലെ
കീരമ്പാറ കുടിവെള്ള
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ ;
(ബി)
പ്രസ്തുത പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ ?
ജപ്പാന്
കുടിവെള്ള പദ്ധതി
861.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
ഭാഗമായി പൈപ്പ്
ലൈനുകള്‍ നിരന്തരം
പൊട്ടി റോഡുകളും
വീടുകളും
നാശപ്പെടുന്നത് പൈപ്പ്
ലൈനുകളുടെ ഗുണനിലവാരം
കുറഞ്ഞതിനാലാണെന്നും
അതില്‍ അഴിമതിയുണ്ടോ
എന്ന്
പരിശോധിക്കണമെന്നുമുള്ള
ആവശ്യങ്ങള്‍ പരിഗണിച്ച്
അന്വേഷണത്തിന്
വിജിലന്‍സിനെ
ചുമതലപ്പെടുത്തിയിരുന്നോ
; വിജിലന്‍സിന്റെ
കണ്ടെത്തല്‍
എന്തായിരുന്നു; ഇതു
സംബന്ധിച്ച
അന്വേഷണത്തില്‍
കുറ്റക്കാരായ
ആര്‍ക്കെല്ലാം എതിരെ
നടപടി സ്വീകരിച്ചു
എന്നു വ്യക്തമാക്കുമോ ?
കായംകുളം
മണ്ഡലത്തിലെ
വരള്‍ച്ചാ
ദുരിതാശ്വാസ
പ്രവൃത്തികള്‍
862.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം മണ്ഡലത്തില്‍
വരള്‍ച്ചാ ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി 2012, 2013,
2014 വര്‍ഷങ്ങളില്‍
എത്ര തുകയാണ്
അനുവദിച്ചിരുന്നത്;
(ബി)
ഏതൊക്കെ
പ്രവൃത്തികളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരുന്നത്;
(സി)
ഇതില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍ ,
പൂര്‍ത്തീകരിച്ചവ ,
പൂര്‍ത്തീകരിക്കാനുള്ളവ
എന്ന് വര്‍ഷം തിരിച്ച്
വിശദമാക്കാമോ?
നാദാപുരം
മണ്ഡലത്തിലെ
പ്രവര്‍ത്തനക്ഷമമല്ലാത്ത
ജലനിധി പദ്ധതികള്‍
863.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
ഒന്നാംഘട്ടത്തില്‍
പൂര്‍ത്തീകരിച്ച
പദ്ധതികള്‍ പലതും
ഇപ്പോള്‍
പ്രവത്തനക്ഷമമല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നാദാപുരം നിയോജക
മണ്ഡലത്തില്‍
പ്രവര്‍ത്തന
ക്ഷമമല്ലാത്ത എത്ര
പദ്ധതികള്‍
കണ്ടെത്തിയിട്ടുണ്ട്;
(സി)
എങ്കില്‍
ഇവ
പ്രവര്ത്തനരഹിതമാവുന്നതിനുളള
കാരണങ്ങളെ സംബന്ധിച്ച്
വിശദമായ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രവര്‍ത്തനരഹിതമായ
ഇത്തരം പദ്ധതികളെ
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്?
കായംകുളം
നിയോജകമണ്ഡലത്തില്‍ കുട്ടനാട്
പാക്കേജ്
864.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി
നിയോജകമണ്ഡലത്തില്‍
കുട്ടനാട് പാക്കേജിന്റെ
ഭാഗമായി, ഓണാട്ടുകര
പാക്കേജില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും, ഓരോ
പ്രവൃത്തികളുടെയും
നിലവിലുള്ള അവസ്ഥ
എന്താണെന്നും, ഓരോ
വാട്ടര്‍ ഷെഡിലും
ഉള്‍പ്പെട്ടിട്ടുള്ള
പാടശേഖരങ്ങള്‍,
തോടുകള്‍, കനാലുകള്‍,
ചാലുകള്‍ ഏതൊക്കെ
എന്നും വിശദമാക്കാമോ?
കുടിവെള്ള
വിതരണം കാര്യക്ഷമമാക്കാന്‍
നടപടി
865.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടൂര്‍
നിയോജക
മണ്ഡലത്തിലുടനീളം
ഉപയോഗ്യമാക്കിയിട്ടുള്ള
നിലവില്‍ കാലഹരണപ്പെട്ട
ആസ്ബസ്റ്റോസ് സിമെന്റ്
(AC PIPE) പൈപ്പുകള്‍
മിക്കപ്പോഴും
പൊട്ടുന്നതു കാരണം
കുടിവെള്ള വിതരണം
മുടങ്ങുകയും പ്രധാന
പാതകളുടെ ടാറിംഗിനും
മറ്റും കേടുപാടുകള്‍
സംഭവിച്ച് ഗതാഗതം
സ്തംഭിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത്
പരിഹരിക്കുന്നതിനായി
ഡക്ടയില്‍ അയണ്‍ (DI
PIPE) പൈപ്പുകള്‍ ഇട്ട്
ജലവിതരണം
കാര്യക്ഷമമാക്കുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(സി)
നിലവില്‍
പ്രസ്തുത
പ്രവര്‍ത്തനത്തിനുള്ള
കാലവിളംബം സംബന്ധിച്ച
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
സമയബന്ധിതമായി
പ്രസ്തുത നവീകരണം
പൂര്‍ത്തീകരിക്കുന്നതിന്
മതിയായ നടപടി
സ്വീകരിക്കുമോ?
കാസർഗോഡ്
ബാവിക്കര റെഗുലേറ്റര്‍ കം
ബ്രിഡ്ജ് നിര്‍മ്മാണം
866.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസർഗോഡ്
ബാവിക്കര റെഗുലേറ്റര്‍
കം ബ്രിഡ്ജ്
നിര്‍മ്മാണം
പാതിവഴിയില്‍
നിർത്തുവാനുള്ള കാരണം
എന്താണ്;
(ബി)
രണ്ട്
മാസത്തിനകം ഇതിന്റെ പണി
പൂര്‍ത്തിയാക്കിയില്ലെങ്കില്‍
ഈ വേനല്‍കാലത്തും
കാസര്‍ഗോഡ്
നിവാസികള്‍ക്ക് ഉപ്പ്
വെള്ളം കുടിക്കേണ്ടി
വരുമെന്ന കാര്യം
ഗൗരവമായി കാണുമോ;
എങ്കിൽ ഇതിനായി എന്ത്
നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
ഇതിന്റെ
നിര്‍മ്മാണം തുടങ്ങിയത്
ഏത് വര്‍ഷമാണ്;
തുടക്കത്തില്‍ ഇതിന്റെ
നിര്‍മ്മാണ കരാര്‍ തുക
എത്രയായിരുന്നു; എത്ര
കരാറുകാര്‍ ഈ പണി
ഏറ്റെടുത്ത്
പാതിവഴിയില്‍
ഉപേക്ഷിച്ചുപോയി; അതു
മൂലം സർക്കാരിനുണ്ടായ
നഷ്ടം എത്രയാണ്;
ഇപ്പോള്‍ ഇതിന്റെ
നിര്‍മ്മാണ കരാര്‍ തുക
എത്രയാണ് ; പണി
പൂര്‍ത്തിയാക്കാന്‍
കരാറുകാരന് നല്കിയ
കാലപരിധി എത്രയാണ്; പണി
എപ്പോള്‍
പൂര്‍ത്തിയാക്കുമെന്നാണ്
ഗവണ്മെന്റ്
പ്രതീക്ഷിക്കുന്നത്;
(ഡി)
ഇത്തരത്തിൽ
അനന്തമായി നീണ്ട മറ്റ്
പദ്ധതികള്‍ ജലവിഭവ
വകുപ്പിന് കീഴില്‍
ഉണ്ടായിട്ടുണ്ടോ?
വെള്ളക്കര
കുടിശ്ശിക
867.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെള്ളക്കരം
വര്‍ദ്ധിപ്പിച്ചതിനുശേഷം
കേരള വാട്ടര്‍
അതോറിറ്റിയുടെ
വരുമാനത്തില്‍ എത്ര
രൂപയുടെ വര്‍ദ്ധനവ്
ഉണ്ടായി ;
വ്യക്തമാക്കാമോ;
(ബി)
വെള്ളക്കര
കുടിശ്ശിക
പിരിച്ചെടുക്കുന്നതില്‍
കേരള വാട്ടര്‍
അതോറിറ്റി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
ഉപഭോക്താക്കള്‍ക്ക്
കുടിശ്ശിക തുക തവണ
വ്യവസ്ഥയില്‍
ഒടുക്കുന്നതിന് അവസരം
ലഭ്യമാക്കുവാന്‍ കേരള
വാട്ടര്‍ അതോറിറ്റി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വ്യക്തമാക്കാമോ
(സി)
കേടായ
വാട്ടര്‍ മീറ്ററുകള്‍
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാം ; ഇവ
പരിശോധിക്കുന്നതിന്
കേരള വാട്ടര്‍
അതോറിറ്റി
ഏര്‍പ്പെടുത്തിയിരിക്കുന്ന
സംവിധാനങ്ങള്‍
എന്തെല്ലാം ;
വ്യക്തമാക്കാമോ?
കാഞ്ഞിരമല
കുടിവെള്ള പദ്ധതി
868.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
നിയോജക മണ്ഡലത്തില്‍
എം.എല്‍.എയുടെ
നിയോജകമണ്ഡലം ആസ്തി
വികസന ഫണ്ട് 2014-15
ല്‍ ഉള്‍പ്പെടുത്തി
നിര്‍ദ്ദേശിച്ചിരുന്ന
കാഞ്ഞിരമല കുടിവെള്ള
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജലവിഭവ
വകുപ്പിനെ നിര്‍വ്വഹണ
വകുപ്പായി
നിശ്ചയിച്ചിരുന്ന
പ്രസ്തുത പ്രവൃത്തിക്ക്
ഭരണാനുമതി ലഭ്യമാക്കി
നടപ്പിലാക്കുന്നതിനുള്ള
സത്വരനടപടികള്‍
സ്വീകരിക്കുമോ?
ചേര്‍ത്തല
താലൂക്കിലെ ജപ്പാന്
കുടിവെള്ള പദ്ധതി
869.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്കില്‍ ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
കണക്ഷനുകള്‍ എത്ര എണ്ണം
ഇതിനോടകം
നല്കിക്കഴിഞ്ഞുവെന്ന്
പറയാമോ ; അപേക്ഷകരില്‍
എല്ലായാളുകള്‍ക്കും
കുടിവെള്ള കണക്ഷന്
നല്കാന്
ചേര്‍ത്തലയില്‍
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
പറയാമോ ;
(ബി)
ചേര്‍ത്തല
താലൂക്കില്‍ കുടിവെള്ള
കണക്ഷന്
അപേക്ഷിച്ചിരിക്കുന്ന
മുഴുവന്‍ ആളുകള്‍ക്കും
എപ്പോള്‍ കണക്ഷന്
നല്‍കാനാവുമെന്ന്
പറയാമോ ;
(സി)
ജപ്പാന്
കുടിവെള്ള
കണക്ഷനുവേണ്ടി നിലവില്‍
ചേര്‍ത്തലയില്‍ അപേക്ഷ
സ്വീകരിക്കുന്നുണ്ടോ
എന്ന് പറയാമോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
കുടിവെള്ള കണക്ഷന്
അപേക്ഷ നല്കുമ്പോള്
റോഡ് ക്രോസ്സ് ചെയ്ത്
ലൈന്‍ വലിക്കേണ്ട
കേസുകളില്‍
പൊതുമരാമത്ത്
വകുപ്പിന്റെ അനുമതി
കക്ഷികള്‍
വാങ്ങിനല്‍കണമെന്ന്
നിഷ്കര്‍ഷിക്കുന്നുണ്ടോ
; ഇത് പ്രായോഗികമാണോ ;
ഇത്തരത്തില്‍
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന
നിര്‍ദ്ദേശങ്ങള്‍
നല്കുവാന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
എന്നു പറയാമോ ?
തടയണകളുടെ
നിര്‍മ്മാണ പ്രവൃത്തികള്‍
870.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തടയണകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
സാമ്പത്തിക
പ്രതിസന്ധിയുടെ പേരില്‍
മുടങ്ങിയിട്ടുണ്ടോ
;എങ്കില്‍ ഏതെല്ലാം
തടയണകളുടെ
നിര്‍മ്മാണമാണ്
മുടങ്ങിക്കിടക്കുന്നത്
;വ്യക്തമാക്കുമോ ;
(ബി)
പൂര്‍ത്തിയാക്കിയ
പണികള്‍ക്കുള്ള ബില്‍
തുക കരാറുകാര്‍ക്ക്
കൊടുത്തുതീര്‍ത്ത്
നിര്‍മ്മാണപ്പണികള്‍
പുനരാരംഭിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
ഇറിഗേഷന്‍
വകുപ്പിന്റെ സ്ഥലം ടൂറിസം
പദ്ധതിക്ക്
871.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
റസ്റ്റ് ഹൗസിനോട്
ചേര്‍ന്നുള്ള ഇറിഗേഷന്‍
വകുപ്പിന്റെ സ്ഥലം
ടൂറിസം പദ്ധതിക്ക്
ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
അപേക്ഷ ലഭിച്ചിട്ടുണ്ടോ
;
(ബി)
ഇതു
സംബന്ധിച്ച് ഇറിഗേഷന്‍
വകുപ്പില്‍ ഏതെല്ലാം
ഫയലുകള്‍ നിലവിലുണ്ട്;
ഇവയുടെ നിലവിലെ സ്ഥിതി
എന്താണ്;വ്യക്തമാക്കുമോ
;
(സി)
പ്രസ്തുത
സ്ഥലം ടൂറിസം വകുപ്പിന്
കൈമാറുന്നതിനുള്ള
തടസ്സങ്ങള്‍
വ്യക്തമാക്കുമോ ?
ഇറിഗേഷന്‍
പ്രൊജക്ടുുകളുടെ സ്ഥലം
സൗരോര്ജ്ജഉത്പാദന
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് വിട്ടു
കൊടു ക്കല്‍
872.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പെരിയാര്‍വാലി
ഉള്‍പ്പെടെയുള്ള
ഇറിഗേഷന്‍
പ്രൊജക്ടുുകളുടെ സ്ഥലം
സൗരോര്‍ജ്ജ ഉത്പാദന
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
വിട്ടുകൊടുത്തു
കൊണ്ട് ഇറിഗേഷന്‍ ചീഫ്
എഞ്ചിനീയറുടെ ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇറിഗേഷന്‍
പ്രൊജക്ടുകളുടെ സ്ഥലം
സോളാര്‍ പാനല്‍
യൂണിറ്റുകള്‍ക്ക്
നല്‍കുന്നതിനായി
സ്ഥലലഭ്യത സംബന്ധിച്ച്
2012 ല്‍ ഇറിഗേഷന്‍
ചീഫ് എഞ്ചിനീയര്‍
ഇറിഗേഷന്‍
പ്രൊജക്ടുകളുടെ
ചുമതലയുള്ള
ഉദ്യോഗസ്ഥരില്‍ നിന്നും
ഏതെങ്കിലും
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിരുന്നോ;ഈ
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിരുന്നോ;
(സി)
എങ്കില്‍
ഇറിഗേഷന്‍ ചീഫ്
എഞ്ചിനീയറുടെ കത്തിന്റെ
പകര്‍പ്പും
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പും
ലഭ്യമാക്കാമോ?
കുറ്റ്യാടി
ഇറിഗേഷന്‍ പദ്ധതി
873.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ഇറിഗേഷന്‍ പദ്ധതിയുടെ
ഇരുകരകളിലുമായി എത്ര
കിലോമീറ്റര്‍
നീളത്തിലാണ് കനാല്‍
നിര്‍മ്മിച്ചിട്ടുള്ളത്
;
(ബി)
കനാലുകളുടെ വാലറ്റത്ത്
നാളിതുവരെയായും വെള്ളം
എത്തിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇക്കാര്യം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ നിന്ന്
സമര്‍പ്പിച്ച മൈനര്‍
ഇറിഗേഷന്‍ പദ്ധതികള്‍
874.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍
പ്രയോറിറ്റി
ലിസ്റ്റില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്കുന്നതിലേക്കായി
കാസര്‍ഗോഡ് ജില്ലയില്‍
നിന്ന് മൈനര്‍
ഇറിഗേഷന്‍ വകുപ്പ് എത്ര
പദ്ധതികളാണ്
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇല്ലെങ്കില്‍
മേല്‍ പദ്ധതികള്‍ക്ക്
എന്ന് ഭരണാനുമതി
നല്‍കും എന്ന്
അറിയിക്കാമോ?
ഉള്‍നാടന്‍
ജലപാതകളുടെ സാധ്യതകൾ
875.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
ജലപാതകള്‍
ഉപയോഗപ്പെടുത്തിയുള്ള
ഗതാഗതത്തിനും,
ചരക്കുകടത്തിനും,
ടൂറിസം വികസനത്തിനും
സംസ്ഥാനത്തിന്
അനന്തസാധ്യതകളുണ്ടെന്ന
കേന്ദ്ര ഷിപ്പിംഗ്
ഗതാഗത മന്ത്രിയുടെ
പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
സംസ്ഥാന ജലപാതകളുടെ
സമഗ്രവികസനത്തിന്
ലക്ഷ്യമിട്ടുള്ള
പദ്ധതി, ഗതാഗത ,
വിനോദസഞ്ചാര
വകുപ്പുകളുമായി
ചേര്‍ന്ന് തയ്യാറാക്കി
കേന്ദ്ര സഹായം
നേടിയെടുക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
(സി)
സംസ്ഥാനത്ത്
ഗതാഗതത്തിന്
ഉപേയാഗപ്പെടുത്തുന്ന
എത്ര കിലോമീറ്റര്‍
ജലപാത നിലവിലുണ്ടെന്നും
ഗതാഗതാവശ്യത്തിന്
വികസിപ്പിക്കാന്‍
അനുയോജ്യമായ പാതകള്‍
എത്ര കിലോമീറ്റര്‍
ലഭ്യമാണെന്നുമുള്ള
കണക്ക്
വെളിപ്പെടുത്തുമോ ?
മാവേലിക്കര
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം
876.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ കുടിവെള്ള
ക്ഷാമം രൂക്ഷമായ
സാഹചര്യത്തില്‍ കേരള
വാട്ടര്‍ അതോറിറ്റി ,
കല്ലട ഇറിഗേഷന്‍
പ്രോജക്ട്, പമ്പ
ഇറിഗേഷന്‍
പ്രോജക്ട്എന്നിവ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
പുതിയ പദ്ധതികള്‍
ആരംഭിക്കുമോയെന്ന്
വിശദമാക്കുമോ ;
(ബി)
തഴക്കര
ഗ്രാമപഞ്ചായത്തില്‍
ആരംഭിക്കുന്ന മെഗാ
കുടിവെള്ള പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ; ഇത്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട തടസ്സം
എന്താണെന്ന്
വ്യക്തമാക്കുമോ ;
(സി)
സ്ഥലമേറ്റെടുപ്പിന്റെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ ?
അമ്പലപ്പുഴ
മണ്ഡലത്തിലെ ജലവിഭവ
വകുപ്പിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
877.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അമ്പലപ്പുഴ
മണ്ഡലത്തില്‍ നാളിതുവരെ
ജലവിഭവ വകുപ്പ്
എന്തൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുളളത്;
(ബി)
ഓരോ
പ്രവൃത്തിക്കും എന്ത്
തുകയ്ക്കാണ് ഭരണാനുമതി
നല്‍കിയിട്ടുളളത് ;
(സി)
ഓരോ
പ്രവൃത്തിയുടേയും
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ?
എടവനക്കാട്
ശുദ്ധജലവിതരണ പദ്ധതി
878.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ,
ഫിഷറീസ് ഫണ്ടുകള്‍
ഉപയോഗപ്പടുത്തികൊണ്ട്
നിര്‍മ്മാണം
നടന്നുവരുന്ന
എടവനക്കാട്
ശുദ്ധജലവിതരണ
പദ്ധതിയുടെ നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിലെ
കാലതാമസം
എന്തുകൊണ്ടെന്ന്
വിശദീകരിക്കാമോ?
മാവേലിക്കര,
കുറത്തിക്കാട് കുടിവെള്ള
പദ്ധതി
879.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന ചോദ് യങ്ങള്ക്ക്
ജലവിഭവ വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
കുറത്തിക്കാട്
കുടിവെള്ള പദ്ധതി
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
വിശദമാക്കുമോ;
കുറത്തിക്കാട്
കുടിവെള്ള പദ്ധതി
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടിസ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ;
(ബി)
നൂറനാട്
പാറ്റൂര്‍ കുടിവെള്ള
പദ്ധതി എന്ന് കമ്മീഷന്
ചെയ്യുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
നിലവിലെ ഇതിന്റെ തടസ്സം
എന്താണെന്ന്
വിശദമാക്കുമോ; പദ്ധതി
പൂര്‍ത്തീകരണത്തിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അനുവദിച്ച
ഫണ്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
ആറ്റപ്പിളളി
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
880.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തിലെ
ആറ്റപ്പിളളി
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
പദ്ധതിയുടെ പ്രവൃത്തി
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
പ്രവൃത്തി
പുനരാരംഭിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
പ്രവൃത്തി
എന്ന് പുനരാരംഭിക്കും
എന്ന് വിശദമാക്കാമോ?
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ മൈനര്‍
ഇറിഗേഷന്‍ പദ്ധതികള്‍
881.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസത്തിനു ശേഷം
നാളിതുവരെ മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം മൈനര്‍
ഇറിഗേഷന്‍
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
ഓരോ പദ്ധതിക്കും എത്ര
തുകയുടെ ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓരോ പദ്ധതികളും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
കാഞ്ഞങ്ങാട്
ചിത്താരി കടപ്പുറത്ത് കടല്‍
ഭിത്തി
882.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
ചിത്താരി കടപ്പുറത്ത്
മണ്‍സൂണ്‍
കാലത്തനുഭവപ്പെടുന്ന
രൂക്ഷമായ കടലാക്രമണം
തടയുന്നതിന് കടല്‍
ഭിത്തി
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്
;വ്യക്തമാക്കുമോ ;
(ബി)
വീടുകള്‍ക്കടക്കം
കടലാക്രമണത്താല്‍
വ്യാപകനാശനഷ്ടം
ഉണ്ടാകുന്ന പ്രദേശമെന്ന
പരിഗണന നല്കി
കടല്‍ഭിത്തി
നിര്‍മ്മാണത്തിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
പലകപ്പാണ്ടി
ഡൈവേര്ഷന് സ്കീമിന്റെ
കീഴിലുള്ള പ്രവൃത്തികള്‍
883.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പലകപ്പാണ്ടി
ഡൈവേര്ഷന് സ്കീമില്‍
എം.എല്‍.എ. യുടെ ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
നടത്തുന്ന സൈഡ് സംരക്ഷണ
പ്രവൃത്തി ഏത് ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി എന്ന്
പൂര്‍ത്തീകരിച്ച്
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
സര്‍ക്കാര്‍
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിക്കായി നാളിതുവരെ
എത്ര തുക
ചെലവായിട്ടുണ്ട് എന്ന്
വിശദമാക്കുമോ?
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
പൊതുകുളങ്ങള്‍
നവീകരിക്കുന്നതിന് ഫണ്ട്
884.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകളിലെ
പൊതുകുളങ്ങള്‍
പുനരുദ്ധരിച്ച്
നവീകരിക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി 2011
മെയ് മാസത്തിനു ശേഷം
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ എത്ര
പൊതുകുളങ്ങള്‍
നവീകരിക്കുന്നതിന്
ഫണ്ട് ലഭ്യമാക്കി;
ഏതെല്ലാം കുളങ്ങള്‍
നവീകരിക്കുന്നതിന്എത്ര
തുക വീതം ഫണ്ട്
ലഭ്യമാക്കി ;
വ്യക്തമാക്കുമോ?
പൂരക്കടവില്‍
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
885.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കടന്നപ്പള്ളി
- പാണപ്പുഴ
പഞ്ചായത്തിലെ
ഏര്യംപുഴയ്ക്ക് കുറുകെ
പൂരക്കടവില്‍
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
സ്ഥാപിക്കുന്നതിന്
ചെറുകിട ജലസേചന വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
ഇതിന്റെ ഡിസൈന്‍
തയ്യാറാക്കി
നബാര്‍ഡിന്റെ അടുത്ത
RIDF സ്കീമില്‍
ഉള്‍പ്പെടുത്താനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കാമോ ?
കൊടൂര്ക്കോണം
കുളത്തിലേക്ക് മാലിന്യം
തുറന്നു വിട്ടവര്‍ക്കെതിരെ
നടപടി
886.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
പുന്നക്കാമുഗള്‍
വാര്‍ഡില്‍ മൈനര്‍
ഇറിഗേഷന്‍ വകുപ്പിന്റെ
കൊടൂര്ക്കോണം
കുളത്തിലേക്ക് ചില
സ്വകാര്യ വ്യക്തികള്‍
കക്കൂസ് മാലിന്യം
തുറന്നു
വിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;പ്രസ്തുത വ്യക്തികളുടെ
പേര്, മേല്‍വിലാസം
എന്നിവ ലഭ്യമാക്കുമോ ?
(ബി)
ആയതു
നിര്ത്തലാക്കുന്നതിനുവേണ്ടിയും
പ്രസ്തുത ക്രിമിനല്‍
കുറ്റം ചെയ്യുന്ന
വ്യക്തികള്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും
ചെറുകിട ജലസേചന വകുപ്പ്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
ശുദ്ധജലക്ഷാമം
പരിഹരിക്കാന്‍ നടപടികള്‍
887.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികച്ച മഴ ലഭിച്ചിട്ടും
സംസ്ഥാനം കടുത്ത
വരള്‍ച്ചയെ ഇത്തവണ
അഭിമുഖീകരിക്കാന്‍
സാധ്യതയുണ്ട് എന്ന്
സംസ്ഥാന ദുരന്ത നിവാരണ
കേന്ദ്രത്തിന്റെ
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
പരിശോധിച്ചുവോ ;
എങ്കില്‍ അതിന്മേല്
എന്തു നടപടി
സര്‍ക്കാര്‍
സ്വീകരിച്ചു ; വിശദാംശം
നല്കു മോ ?
(ബി)
2015
ജനുവരി മുതല്‍
സംസ്ഥാനത്തിന്റെ 65%
മേഖലകളിലും
ശുദ്ധജലക്ഷാമം
അനുഭവപ്പെടുകയും
മലിനജലം
ഉപയോഗിക്കേണ്ടിയും
വരുമെന്നതിനാല്‍ ഇതില്‍
നിന്നും ജനങ്ങളെ
രക്ഷിക്കാന്‍
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും ഇതിനായി എത്ര
തുക
നീക്കിവച്ചിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ
;
(സി)
സംസ്ഥാനത്തെ
നദികളെയും,
ജലാശയങ്ങളെയും,
കുളങ്ങളെയും
നീരുറവകളെയും
സംരക്ഷിക്കാന്‍
സര്‍ക്കാര്‍
നടപ്പുവര്‍ഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ ;
(ഡി)
ഇതിനായി
നടപ്പുവര്‍ഷം എത്ര തുക
വകയിരുത്തി ; ഏതെല്ലാം
പദ്ധതികള്‍ വഴി എത്ര
തുക ചെലവാക്കി; എത്ര
തുക വകമാറ്റി ചെലവാക്കി
; വിശദാംശം
ലഭ്യമാക്കുമോ ?
ജലസ്രോതസ്സുകളുടെ
സംരക്ഷണം
888.
ശ്രീ.ബെന്നി
ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിന് പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ?
മുല്ലപ്പെരിയാര്‍
മേല്‍നോട്ട സമിതിയുടെ
പ്രവര്‍ത്തനം
889.
ശ്രീ.കെ.രാധാകൃഷ്ണന്
,,
രാജു എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ഡിസംബറില്‍
മുല്ലപ്പെരിയാര്‍
ജലനിരപ്പ് 142
അടിയിലേക്ക്
ഉയര്‍ത്തിയപ്പോള്‍
അതിനു മേല്‍നോട്ടം
വഹിക്കേണ്ട സമിതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിരുന്നോ;
(ബി)
മേല്‍നോട്ട
സമിതിയുടെ
അദ്ധ്യക്ഷന്റെ
പ്രവര്‍ത്തനം
അങ്ങേയറ്റം
പക്ഷപാതപരമായിരുന്നെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;വസ്തുതകളുടെ
വെളിച്ചത്തില്‍
ഇക്കാര്യം സുപ്രീം
കോടതിയുടെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ജനങ്ങളുടെ ജീവനും
സ്വത്തിനും സുരക്ഷ
ഉറപ്പാക്കാനായി
നിഷ്പക്ഷമായി
പ്രവര്‍ത്തിക്കുന്ന ഒരു
മേല്‍നോട്ട സമിതിയെ
നിയമിക്കാനായി
സര്‍ക്കാര്‍ സ്വീകരിച്ച
നിയമനടപടികളും ഭരണപരമായ
നടപടികളും അറിയിക്കാമോ?
മുല്ലപ്പെരിയാര്‍
മേല്‍നോട്ടസമിതി
890.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
മേല്‍നോട്ടസമിതി
നിയോഗിച്ച ഉപസമിതി
അംഗങ്ങള്‍
ആരൊക്കെയെന്നും ഇവര്‍
ഏതൊക്കെ
സംസ്ഥാനങ്ങളില്‍
നിന്നുമുള്ളവരാണെന്നും
വ്യക്തമാക്കു മോ
;
(ബി)
സുപ്രീംകോടതി
വിധിയ്ക്കു ശേഷം എത്ര
തവണയാണ് പ്രസ്തുത സമിതി
അണക്കെട്ടില്‍ പരിശോധന
നടത്തിയിട്ടുള്ളതെന്നും
ഇതില്‍ കേരളത്തെ
പ്രതിനിധീകരിച്ച്
ആരൊക്കെ പങ്കെടുത്തു
എന്നും വ്യക്തമാക്കുമോ
;
(സി)
മുല്ലപ്പെരിയാര്‍
ഉപസമിതി പ്രവര്‍ത്തനം
സംസ്ഥാനത്തിന്
തൃപ്തികരമാണോ എന്ന്
വ്യക്തമാക്കുമോ ;
(ഡി)
അണക്കെട്ട്
സന്ദര്‍ശനത്തിനെത്തുന്നവര്‍
വനം വകുപ്പ്
രജിസ്റ്ററില്‍
ഒപ്പിടണമെന്ന നിബന്ധന
ഇപ്പോഴുണ്ടോ ;
സന്ദര്‍ശനത്തിനെത്തുന്നവര്‍
ഇത് പാലിക്കാറുണ്ടോ
എന്നും വ്യക്തമാക്കുമോ
?
പൊതുജലാശയങ്ങളുടെ
നവീകരണവും സംരക്ഷണവും
891.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം പൊതു
ജലാശയങ്ങള്‍
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും
ശിപാര്‍ശ ചെയ്യപ്പെട്ട്
സർക്കാരിൽ
ലഭ്യമാക്കിയിട്ടുണ്ട് ;
ഇവയുടെ പേരുവിവരങ്ങളും
എസ്റ്റിമേറ്റ് തുകയും
അറിയിക്കാമോ?
മിഷന്
676-കുടിവെളളം
ലഭിക്കുന്നതിനുള്ള പദ്ധതികള്‍
892.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
എല്ലാവര്ക്കും
കുടിവെളളം
ലഭിക്കുന്നതിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് പ്രസ്തുത
പദ്ധതി മുഖേന
നടപ്പിലാക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ സംബന്ധിച്ച
രൂപരേഖ തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കുളങ്ങളുടെ
KIIDC വഴിയുള്ള നവീകരണം
893.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ്
കോര്പ്പറേഷന് - KIIDC
- ഏറ്റെടുത്തു ശുചീകരണ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്ന/നടത്താന്‍
ഉദ്ദേശിക്കുന്ന നേമം
നിയോജകമണ്ഡലത്തിലെ
കുളങ്ങള്‍
ഏതൊക്കെയാണെന്നു
വ്യക്തമാക്കുമോ ;
(ബി)
ഇവയില്‍
ഏതൊക്കെ കുളങ്ങളുടെ
പ്രസ്തുത പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ട്
എന്നും ഏതൊക്കെ
കുളത്തിന്റെ
പ്രവൃത്തികള്‍
പുരോഗതിയിലാണ് എന്നും
വിശദമാക്കുമോ;
(സി)
ഇവയില്‍
ഓരോ കുളത്തിനും
വിനിയോഗിക്കുന്ന തുക
എത്രയെന്നും നിര്‍വ്വഹണ
ഏജന്‍സി ഏതെന്നും
വിശദമാക്കുമോ?
കനാല്‍
റോഡ് നിര്‍മ്മാണത്തിനായി
അനുവദിച്ച തുക
894.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12,
2012-13,2013-14,
2014-15 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
ഓരോന്നിലും കനാല്‍ റോഡ്
നിര്‍മ്മാണത്തിനായി
ഏതെല്ലാം ജില്ലകളിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് എത്ര
തുക വീതം അനുവദിച്ചു?
മഞ്ഞാലി
തോടിന്റെ രണ്ടാംഘട്ട വികസന
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ നടപടി
895.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
25.4.2011
ല്‍ 12.35 കോടി രൂപയുടെ
ഭരണാനുമതിയും 25.4.2013
ല്‍ 14 കോടി രൂപയുടെ
പുതുക്കിയ ഭരണാനുമതിയും
ലഭിച്ച മഞ്ഞാലി
തോടിന്റെ ,ശ്രീ. ഭഗവതി
ക്ഷേത്രം മുതല്‍
മധുരപ്പുറം പാലം
വരെയുള്ള രണ്ടാംഘട്ട
വികസന
പ്രവര്‍ത്തനങ്ങള്‍, 4
വര്‍ഷം
പൂര്‍ത്തിയാകാറായിട്ടും
ആരംഭിക്കാന്‍
സാധിക്കാത്തതിന്റെ
ഉത്തരവാദിത്വം
ആര്‍ക്കാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനെ
സംബന്ധിച്ച് അന്വേഷണം
നടത്തുവാനും
അടിയന്തിരയോഗം
വിളിച്ചുചേര്‍ക്കുവാനും
ആവശ്യപ്പെട്ട്
16.6.2014ല്‍
സമര്‍പ്പിച്ചിരുന്ന
നിവേദനത്തില്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കാമോ?
സി.എല്‍.
ആര്. ജീവനക്കാര്‍ക്ക് ഇ.
എസ്. എെ ആനുകൂല്യം
896.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജല വകുപ്പിലെ സി. എല്‍.
ആര്. എസ്.എല്‍.ആര്
ജീവനക്കാര്‍ക്ക് നല്കി
വരുന്ന സേവന വേതനങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
ഇ.എസ്.എെ. ആനുകൂല്യം
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
നിയമസഭ പാസ്സാക്കിയ
ബില്ലിന്റെ നിലവിലെ സ്ഥിതി .
897.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എം.ചന്ദ്രന് സി.എല്‍.
ആര്. ജീവനക്കാര്‍ക്ക് ഇ.
എസ്. എെ ആനുകൂല്യം
,,
വി.ചെന്താമരാക്ഷന്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊക്കകോള
കമ്പനിയുടെ
പ്രവര്‍ത്തനഫലമായി
ദുരിതം നേരിട്ടവര്‍ക്ക്
ആശ്വാസവും
നഷ്ടപരിഹാരവും
നല്‍കുന്നതിനായി
ട്രിബ്യൂണല്‍
രൂപീകരിക്കാന്‍ സംസ്ഥാന
നിയമസഭ പാസ്സാക്കിയ
ബില്ലിന്റെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
ഇൗ
ബില്ലില്‍ രാഷ്ട്രപതി
വിശദീകരണം
ആവശ്യപ്പെടുകയോ,
ബില്ലില്‍ ഒപ്പു
വയ്ക്കുകയോ
ചെയ്തിട്ടുണ്ടോ;
(സി)
ബില്ലിന്
അംഗീകാരം
ലഭിക്കുന്നതിനുണ്ടായ
തടസ്സങ്ങള്‍
എന്തൊക്കെയാണെന്നും,
അത് പരിഹരിക്കാനായി
സ്വീകരിച്ച നടപടികളും
വ്യക്തമാക്കുമോ?
കായംകുളം
മണ്ഡലത്തിലെ ഭൂജലവകുപ്പ്
പ്രവൃത്തികള്‍
898.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തിൽ
ഭൂജലവകുപ്പ് 2010-2011,
2011-2012, 2012-2013,
2013-2014
വര്‍ഷങ്ങളില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍
വിശദമാക്കാമോ?
കിണറുകള്‍
റീചാര്‍ജ് ചെയ്യുന്നതിനായി
പദ്ധതി.
899.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിണറുകള്‍
റീചാര്‍ജ്
ചെയ്യുന്നതിനായി പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
;ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
(ബി)
ഈ പദ്ധതിയുമായി
സഹകരിക്കുന്നത്
ആരെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍ നല്‍കാമോ
?
പ്ലാച്ചിമട
നിയമം
T 900.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
നിയമസഭ പാസ്സാക്കിയ
പ്ലാച്ചിമട
നിയമത്തിന്റെ
നടത്തിപ്പില്‍
നിലനില്‍ക്കുന്ന
സ്തംഭനാവസ്ഥയ്ക്ക്
പരിഹാരം കാണാന്‍
എന്തൊക്കെ നടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ബി)
പ്ലാച്ചിമട
പ്രദേശത്ത് കൊക്കോകോള
കമ്പനിയുടെ
പ്രവര്‍ത്തനം മൂലം
ഉണ്ടായ നാശനഷ്ടങ്ങളുടെ
വിശദമായ വിവരശേഖരണം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ അതു സംബന്ധമായ
വിവരങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
ഇക്കാര്യത്തില്‍
നിയമോപദേശം
ലഭ്യമായിട്ടുണ്ടോ
എങ്കില്‍ വിശദമാക്കുമോ
?
മലപ്പുറം,
തൃശൂര്‍ ജില്ലകളിലെ കനോലി
കനാല്‍ പരിസരത്തെ ജനങ്ങള്‍ക്ക്
കുടിവെള്ളം
901.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കനോലി
കനാലിലെ വെളിയങ്കോട്
ലോക്ക് കം ബ്രിഡ്ജ്
തകര്‍ന്നതുമൂലം
ആയിരക്കണക്കിന്
കുടുംബങ്ങളുടെ ശുദ്ധജല
ലഭ്യത ഇല്ലാതായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സി.എസ്.ഐ.എന്‍.ഡി.യുടെ
കീഴില്‍ വരുന്ന
പ്രസ്തുത പ്രവൃത്തി
നടത്തുന്നതിന് അടുത്ത
ആര്.ഐ.ഡി.എഫ്.
ഫണ്ടില്‍ തുക
വകയിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മലപ്പുറം, തൃശൂര്‍
ജില്ലകളിലെ കനോലി
കനാല്‍ പരിസരത്തെ
ജനങ്ങള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കുടിവെള്ള
ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള
നടപടികള്‍
902.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ വരള്‍ച്ചയെ
നേരിടുന്നതിനും
ശുദ്ധമായ കുടിവെള്ള
ലഭ്യത ഉറപ്പു
വരുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
കുടിവെള്ള സ്രോതസ്സുകളെ
മലിനമാക്കുന്നത്
തടയുന്നതിനും കുടിവെള്ള
വിതരണത്തിനുള്ള ജലം
ശുദ്ധമാണെന്ന് ഉറപ്പ്
വരുത്തുന്നതിനും നടപടി
സ്വീകരിക്കുമോ;
(സി)
കുളങ്ങള്‍,
കിണറുകള്‍ തുടങ്ങി
ചെറിയ കുടിവെള്ള
സ്രോതസ്സുകള്‍
വരള്‍ച്ചക്ക് മുമ്പ്
നവീകരിക്കുന്നതിന്
ജില്ലാ തലത്തില്‍
പദ്ധതികളാവിഷ്കരിക്കുമോ?
തലയാഴം,
വെച്ചൂര്‍ മുതലായ
പഞ്ചായത്തുകളില്‍ ജലവിതരണം
നടത്തുന്നതിനുള്ള നടപടികൾ
903.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലയാഴം,
വെച്ചൂര്‍,
മറവന്തുരുത്ത്, ചെമ്പ്
മുതലായ
പഞ്ചായത്തുകളില്‍
ജലവിതരണ പൈപ്പുകളും
ടാങ്കുകളും
സ്ഥാപിക്കുന്ന ജോലി ഏതു
ഘട്ടം വരെയെത്തിയെന്നും
ജോലിയുടെ എത്ര ശതമാനം
ഇതുവരെ
പൂര്‍ത്തീകരിച്ചു
എന്നും വ്യക്തമാക്കുമോ;
(ബി)
പുതിയതായി
സ്ഥാപിച്ച
പൈപ്പുകളിലൂടെ ജലവിതരണം
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
വരള്‍ച്ചാക്കാലത്ത്
അടിയന്തരമായി ജോലികള്‍
പൂര്‍ത്തീകരിച്ച്
ജലവിതരണം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ശിവപുരം
- തില്ലങ്കേരി ശുദ്ധജല വിതരണ
പദ്ധതിയ്ക്ക് നബാര്‍ഡ് ധനസഹാ കുടിവെള്ള
ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള
നടപടികള്യം
904.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
ശിവപുരം - തില്ലങ്കേരി
ശുദ്ധജല വിതരണ
പദ്ധതിയ്ക്ക് നബാര്‍ഡ്
ധനസഹായം
ലഭ്യമാക്കുവാനുള്ള
നിര്‍ദ്ദേശം നബാര്‍ഡിന്
സമര്‍പ്പിക്കുകയുണ്ടായോ;എങ്കിൽ
എത്ര തുകയുടെ
എസ്റ്റിമേറ്റാണ്
സമര്‍പ്പിച്ചത്;
(ബി)
പ്രസ്തുത
നിര്‍ദ്ദേശത്തിന്
നബാര്‍ഡിന്റെ അംഗീകാരം
ലഭിക്കുകയുണ്ടായോ
എന്നും തുടര്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
താനൂര്‍
നിയോജകമണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍ കുടിവെള്ള
ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള
നടപടികള്‍
905.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സാമ്പത്തിക വര്‍ഷത്തെ
ആസ്തി വികസന
ഫണ്ടിലുള്‍പ്പെടുത്തി
താനൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്നതിനായി
ശിപാര്‍ശ ചെയ്ത
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
ഇൗ
പദ്ധതികളില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
ശേഷിക്കുന്ന
പദ്ധതികള്‍ക്ക്
എന്നത്തേക്ക് ഭരണാനുമതി
നല്‍കാനാകുമെന്ന
വിശദാംശങ്ങള്‍
നല്‍കുമോ ?
മാവൂര്‍,
ചാത്തമംഗലം പഞ്ചായത്തുകളിൽ
കുടിവെള്ളം ലഭ്യമാക്കുന്നതിന്
നടപടി
906.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതിയില്‍
ഉള്‍പ്പെടാത്ത മാവൂര്‍,
ചാത്തമംഗലം
പഞ്ചായത്തുകളിലേക്ക്
കൂളിമാട് പമ്പിംഗ്
സ്റ്റേഷനില്‍ നിന്നും
കുടിവെള്ളം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച നടപടികള്‍
വിശദമാക്കാമോ?
കൊട്ടിയം
- കുണ്ടറ റോഡ്
907.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടിയം-കുണ്ടറ
റോഡിലെ കാലപ്പഴക്കം
കൊണ്ട് ദ്രവിച്ച
ആസ്ബസ്റ്റോസ്
പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്ന
നടപടികളുടെ തല്‍സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
നിരന്തരമായ
പൈപ്പുപൊട്ടല്‍ മൂലം
റോഡ് തകരുന്നതും
കുടിവെള്ളം
മുടങ്ങുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
വിഷയത്തില്‍
ബഹു.മന്ത്രി
പൊതുപരിപാടിയില്‍വച്ച്
നല്കിയ വാഗ്ദാനവും
ഉദ്യോഗസ്ഥര്‍ക്ക്
നല്കിയ നിര്‍ദ്ദേശവും
സംബന്ധിച്ച തുടര്‍
നടപടികളുടെ തല്‍സ്ഥിതി
ലഭ്യമാക്കുമോ?
പനകുറ്റി
മല പ്ലാന്റില്‍ നിന്നുള്ള
ശുദ്ധജലവിതരണം
908.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
നഗരസഭയില്‍ ഉള്‍പ്പെട്ട
പനകുറ്റി മലയില്‍
സ്ഥാപിച്ചിട്ടുള്ള
പ്ലാന്റില്‍ നിന്നും
ശുദ്ധജലം കരവാളൂര്‍,
അഞ്ചല്‍, ഇടമുതുക്കല്
ഗ്രാമപഞ്ചായത്തുകളിലെ
വീടുകളില്‍
എത്തിക്കുന്നതിനുള്ള
നടപടികള്‍ ഏതുവരെയായി
എന്ന് വ്യക്തമാക്കുമോ;
പുനലൂര്‍ നഗരസഭാ
മേഖലയില്‍ ടി
പ്ലാന്റില്‍ നിന്നും
ശുദ്ധജലം
എത്തിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
മണിയാര്‍
പ്രദേശത്ത് ഉള്ള
സ്ലഡ്ജ് ലഗൂണ്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
പുനലൂര്‍
നഗരസഭയില്‍ പുതിയ
കുടിവെളളപദ്ധതി
909.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
നഗരസഭയില്‍ 50
വര്‍ഷത്തോളം പഴക്കമുളള
ശുദ്ധജല
പദ്ധതിക്ക്പകരമായി
പുതിയ കുടിവെളളപദ്ധതി
നടപ്പിലാക്കുന്നത്
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
ആയതിലേക്കുളള ഡി. പി.
ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
ഇത് പ്രകാരമുളള
അടങ്കല്‍ തുക
വ്യക്തമാക്കുമോ; പുതിയ
ശുദ്ധജല പദ്ധതി എന്ന്
പ്രവര്‍ത്തനം
ആരംഭിക്കും എന്ന്
വ്യക്തമാക്കുമോ?
വാട്ടര്‍
അതോറിറ്റി വിതരണം ചെയ്യുന്ന
ജലത്തിന്റെ ഗുണനിലവാരം
910.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ വാട്ടര്‍
അതോറിറ്റി വിതരണം
ചെയ്യുന്ന ജലത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണുള്ളത് ;
(ബി)
എവിടെയെല്ലാമാണ്
പരിശോധനാ ലാബുകള്‍
പ്രവര്‍ത്തിക്കുന്നത്;
(സി)
എത്ര
ദിവസം കൂടുമ്പോഴാണ്
കുടിവെള്ളത്തിന്റെ
സാമ്പിൾ പരിശോധനയ്ക്ക്
അയയ്ക്കുന്നത്;
(ഡി)
കുടിവെള്ളം
പരിശോധിക്കുന്നതിന്
ശാസ്ത്രീയ ലബോറട്ടറി
സംവിധാനം
ഉപയോഗപ്പെടുത്താന്‍
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ജലത്തിന്റെ
ഏതെല്ലാം ഘടകങ്ങളാണ്
ഇപ്പോള്‍
ലബോറട്ടറികളില്‍
പരിശോധിച്ചു വരുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
പാലക്കാട്
ജില്ലയിലെ കുടിവെള്ള ക്ഷാമം
911.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ല അതിരൂക്ഷമായ
വരള്‍ച്ചയും കുടിവെള്ള
ക്ഷാമവും നേരിടുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വരള്‍ച്ചാ
ദുരിതാശ്വാസ പദ്ധതി
പ്രകാരം പാലക്കാട്
ജില്ലയ്ക്ക്
പ്രത്യേകമായി ഫണ്ട്
അനുവദിക്കുവാന്‍
ആലോചിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ജില്ലയിലെ
കുളങ്ങളും ജല
സംഭരണികളും
ആശങ്കാജനകമായ
വിധത്തില്‍ ജല
ദൗര്‍ലഭ്യം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നബാര്‍ഡ്
സഹായത്തോടെ റൂറല്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്പെന്റ് ഫണ്ട്
ഉപയോഗിച്ച് ജില്ലയിലെ
കുളങ്ങളും കിണറുകളും
അടിയന്തിരമായി
സംരക്ഷിക്കുന്നതിനും ജല
ലഭ്യത
ഉറപ്പുവരുത്തുന്നതിനും
ആവശ്യമായ ഭരണാനുമതി
നല്‍കുമോ; എത്ര രൂപ
ചെലവഴിക്കുന്നതിനാണ്
ലക്ഷ്യമിടുന്നത്;
ഇത്തരം കാര്യങ്ങള്‍
ചര്‍ച്ച
ചെയ്യുന്നതിനായി
സര്‍ക്കാര്‍
ജനപ്രതിനിധികളുടെ
അടിയന്തിര യോ ഗം
വിളിച്ചു ചെര്ക്കുമോ;
എങ്കില്‍ എന്ന്;
വിശദാംശം നല്‍കാമോ?
പേരാമ്പ്ര
മണ്ഡലത്തിലെ കുടിവെളള ക്ഷാമം
912.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തിലും സമീപത്തുള്ള
ചില പഞ്ചായത്തുകളിലും
കുടിവെളളം വിതരണം
ചെയ്യുന്ന ജപ്പാന്
കുടിവെളള പദ്ധതിക്ക്
വെളളം എടുക്കുന്ന
റിസര്‍വോയര്‍
ഉള്‍പ്പെട്ട ചക്കിട്ട
പഞ്ചായത്തിലും പ്രസ്തുത
പഞ്ചായത്ത് ഉള്‍പ്പെട്ട
പേരാമ്പ്ര മണ്ഡലത്തിലെ
ഒരു പഞ്ചായത്തിലും
പദ്ധതിയുടെ കുടിവെളളം
വിതരണം ചെയ്യുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ കുടിവെളള
ക്ഷാമം നേരിടുന്ന
പേരാമ്പ്ര മണ്ഡലത്തിലെ
ചക്കിട്ടപ്പാറ
ഉള്‍പ്പെടെയുളള
പഞ്ചായത്തുകളെ
ഉള്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
പാലക്കാട്
ജില്ലയിലെ കുടിവെള്ള ക്ഷാമംഭരണിക്കാവ്
വെട്ടിക്കോട്ട് പ്രദേശത്തെ
വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി
913.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
ഭരണിക്കാവ്
ഗ്രാമപഞ്ചായത്തിലെ
വെട്ടിക്കോട്ട്
പ്രദേശത്തെ കുടിവെളള
ക്ഷാമം
പരിഹരിക്കുവാനായി
വരള്‍ച്ചാ ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തിയുടെ
നിലവിലുളള അവസ്ഥ
വിശദമാക്കാമോ?
ബാലുശ്ശേരി,
പേരാമ്പ്ര മണ്ഡലങ്ങളിലെ
ജലവിതര ബാലുശ്ശേരി,
പേരാമ്പ്ര മണ്ഡലങ്ങളിലെ
ജലവിതരണം ണം
914.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുവണ്ണാമുഴി
റിസര്‍വ്വോയറിലെ
അധികജലം വിനിയോഗിച്ച്
ബാലുശ്ശേരി, പേരാമ്പ്ര
മണ്ഡലങ്ങളിലെ
ഗ്രാമപഞ്ചായത്തുകളില്‍
ജലവിതരണത്തിനായി
വാട്ടര്‍ അതോറിറ്റി
പുതിയ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
ഇതിനുവേണ്ടി
പഞ്ചായത്ത്
കേന്ദ്രങ്ങളില്‍ ടാങ്ക്
നിര്‍മ്മിക്കുന്നതിന്
സ്ഥലം ലഭ്യമാക്കാന്‍
ഗ്രാമപഞ്ചായത്തുകളോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
കെ.
ഡബ്ല്യൂ. എ.
നിര്‍ദ്ദേശിച്ച
സ്ഥലത്ത് തന്നെ ഭൂമി
ലഭ്യമാക്കണമെന്നതിനാല്
ഇതു സംബന്ധിച്ച
അക്വിസിഷന്‍ നടപടികള്‍
ലളിതമാക്കാന്‍
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
സ്ഥലം
വാങ്ങുന്നതിന്
പഞ്ചായത്തുകള്‍ക്ക് കെ.
എൽ. ജി. എസ്.ഡി. പി.
പോലുള്ള പ്രത്യേക
ധനസഹായം
ലഭ്യമാക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
കൊയിലാണ്ടി
നഗരസഭാ കേന്ദീകൃത കുടിവെള്ള
പദ്ധതി
915.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയില്‍ കേന്ദീകൃത
കുടിവെള്ള പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിച്ച് വാട്ടര്‍
അതോറിറ്റി തയ്യാറാക്കി
സമര്‍പ്പിച്ച പദ്ധതി
കേരള വാട്ടര്‍
അതോറിറ്റി. എം.ഡി.
തലത്തില്‍ പരിശോധിച്ച്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
നഗരസഭയില്‍ ഒരു
കേന്ദ്രീകൃത ശുദ്ധജല
വിതരണ പദ്ധതി ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ശുദ്ധജല വിതരണത്തിനായി
സമഗ്രമായ ഒരു പദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
സമഗ്രകുടിവെളള
പദ്ധതി -താനൂര്‍
നിയോജകമണ്ഡലം
916.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജകമണ്ഡലത്തില്‍
സമഗ്രകുടിവെളള പദ്ധതി
നടപ്പാക്കുമെന്ന്
ധനകാര്യമന്ത്രി കഴിഞ്ഞ
ബജറ്റ് പ്രസംഗത്തില്‍
പരാമര്‍ശിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനായി
ഇൗ സാമ്പത്തിക വര്‍ഷം
അഞ്ച് കോടി രൂപ
വിനിയോഗിക്കും എന്ന
പ്രഖ്യാപനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എന്തൊക്കെ
തുടര്‍നടപടികളാണ് ഇതു
സംബന്ധമായി ജലവിഭവ
വകുപ്പിന്റെ ഭാഗത്തു
നിന്നുണ്ടായതെന്ന്
വിശദമാക്കാമോ;
(ഡി)
ഇൗ
പദ്ധതിക്കായി
ട്രീറ്റ്മെന്റ്
പ്ലാന്റ് സ്ഥാപിക്കാന്‍
2 ഏക്കറോളം ഭൂമി
ഗ്രാമപഞ്ചായത്ത്
സൗജന്യമായി
വിട്ടുനല്‍കിയ കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
പദ്ധതി
എന്നത്തേയ്ക്ക് തുടക്കം
കുറിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ഗുണനിലവാരമുള്ള
കുടിവെള്ളം
917.
ശ്രീ.പി.എ.മാധവന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
ലഭ്യത ഉറപ്പ്
വരുത്താനും അതിന്റെ
ഗുണനിലവാരം
മെച്ചപ്പെടുത്തുവാനും
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
സവിശേഷതകളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നതു
ആരെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കുമോ?
വേമ്പനാട്
കായൽ
918.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേമ്പനാട്
കായലിനെക്കുറിച്ച്
പരിസ്ഥിതി പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ബി)
കായല്‍
കൈയ്യേറ്റം, മലിനീകരണം
എന്നിവ തടയുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?