തസ്തിക
മാറ്റം വഴി കിട്ടേണ്ട
വര്‍ക്ക്ഷോപ്പ് അറ്റന്‍ഡര്‍
നിയമനം
919.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ്
ഡിപ്പാര്‍ട്ട്മെന്റിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
ഐ.റ്റി.ഐ.യില്‍
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാരില്‍ നിന്നും
തസ്തികമാറ്റം വഴി
നികത്തപ്പെടേണ്ട
വര്‍ക്ക്ഷോപ്പ്
അറ്റന്‍ഡര്‍
തസ്തികയിലേക്ക് 2010 ന്
ശേഷം നിയമനം
നടന്നിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
ഐ.ടി.ഐ.യില്‍ ജോലി
ചെയ്തുവരുന്ന ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
നിയമാനുസൃതം തസ്തിക
മാറ്റം മുഖേന
ലഭിയ്ക്കേണ്ട
വര്‍ക്ക്ഷോപ്പ്
അറ്റന്‍ഡര്‍ തസ്തികയുടെ
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ക്ഷേമനിധി
ബോര്‍ഡുകള്‍ക്ക്
അനുവദിച്ച തുക
920.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍ വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
എത്ര ക്ഷേമനിധി
ബോര്‍ഡുകള്‍
നിലവിലുണ്ട് ;
ഓരോന്നിലും എത്ര
തൊഴിലാളികള്‍ വീതം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
(ബി)
ഓരോ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകള്‍ക്കും
ബഡ്ജറ്റ് വിഹിതമായി
2013-14 വര്‍ഷത്തിലും
2014-15 വര്‍ഷത്തിലും
അനുവദിച്ച തുകയുടെ
വിശദാംശം നല്‍കാമോ ;
(സി)
ഓരോ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകളില്‍ നിന്നും
വിവിധ
ആനുകൂല്യങ്ങള്‍ക്കായി
എത്ര തുകയാണ് 2013-14,
2014-15 വര്‍ഷങ്ങളില്‍
അനുവദിച്ചിട്ടുള്ളത് ;
കണക്ക്പ്രത്യേകമായി
പ്രസിദ്ധീകരിക്കാമോ;
(ഡി)
ഏറ്റവും കൂടുതല്‍
തൊഴിലാളികള്‍
രജിസ്റ്റര്‍
ചെയ്തിരിക്കുന്ന
ക്ഷേമനിധി ബോര്‍ഡ് ഏത്
; എത്ര അംഗങ്ങള്‍ ;
വിശദാംശം നല്‍കാമോ ;
പ്രസ്തുത ബോര്‍ഡ്
2013-14, 2014-15
വര്‍ഷങ്ങളില്‍ എത്ര
തുകയുടെ ആനുകൂല്യങ്ങള്‍
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കാമോ ?
ഐ.ടി
കമ്പനികളിലെ തൊഴില്‍
സാഹചര്യങ്ങള്‍
921.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി
കമ്പനികളിലെയും വ്യവസായ
പാര്‍ക്കുകളിലേയും
തൊഴില്‍ സാഹചര്യങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
വ്യവസായ
പാര്‍ക്കുകള്‍ക്ക്
അനുമതി നല്കുമ്പോള്
തൊഴില്‍ സാഹചര്യങ്ങള്‍
സംബന്ധിച്ച്
എന്തെങ്കിലും
വ്യവസ്ഥകള്‍
നിഷ്കര്ഷിയ്ക്കാറുണ്ടോ;എങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ?
ഐ.ടി.ഐ
പരീക്ഷാകേന്ദ്രം
മാറ്റാന്‍ നടപടി
922.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലുള്ള
ഉദ്യോഗസ്ഥര്‍ക്ക്
ഐ.ടി.ഐ. യിലെ വിവിധ
ട്രേഡുകളില്‍
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനായി
നടത്തുന്ന പരീക്ഷകള്‍
സാധാരണയായി
എവിടെയെല്ലാം വച്ചാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇപ്പോള്‍
പ്രസ്തുത
പരീക്ഷാകേന്ദ്രം
തിരുവനന്തപുരമായി
തീരുമാനിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
ഇത്
വടക്കന്‍ ജില്ലകളിലുള്ള
ഉദ്യോഗാര്‍ത്ഥികളെ
ദോഷകരമായി
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കിൽ
പ്രസ്തുത
പരീക്ഷാകേന്ദ്രം അതാത്
ഐ.ടി.ഐ. കളിലോ
ജില്ലകളിലെ ഏതെങ്കിലും
ഐ.ടി.ഐ. കളിലോ
ആക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ഇ.എസ്.ഐ.
മെഡിക്കല്‍ കോളേജുകള്‍
923.
ശ്രീ.പാലോട്
രവി
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ.എസ്.ഐ. മെഡിക്കല്‍
കോളേജുകള്‍
ആരംഭിക്കുന്നതിനുള്ള
തീരുമാനമെടുത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
മെഡിക്കല്‍ കോളേജുകള്‍
ആരംഭിക്കുന്നതിന്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ എന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത കോളേജുകള്‍
തുടങ്ങുന്നതിന്
ആവശ്യമായ സ്ഥലവും
മൂലധനവും എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
കോളേജുകള്‍
തുടങ്ങുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദീകരിക്കാമോ ?
പുതിയ
തൊഴില്‍ മേഖല
കണ്ടെത്തുന്നതിനുള്ള
പദ്ധതികൾ
924.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പുതിയ
തൊഴില്‍ മേഖല
കണ്ടെത്തുന്നതിന്
ഏതെങ്കിലും
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍, വിശദാംശം
വ്യക്തമാക്കാമോ?
കേരളാ
കണ്‍സ്ട്രക്ഷന്‍ അക്കാഡമി
925.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂരില്‍
ആരംഭിക്കുവാന്‍ നടപടി
തുടങ്ങിയ കേരളാ
കണ്‍സ്ട്രക്ഷന്‍
അക്കാഡമിയുടെ
നിര്മ്മാണപ്രവര്ത്തനങ്ങള്ഏതു
ഘട്ടത്തിലാണ് ;
(ബി)
നിര്‍മ്മാണത്തിന്
പ്രാരംഭനടപടികള്‍
ആരംഭിച്ച് നാല് വര്‍ഷം
പിന്നിട്ടിട്ടും ഈ
സ്ഥാപനം ആരംഭിക്കാത്തത്
എന്തുകൊണ്ടാണ്;
(സി)
തുടക്കത്തില്‍
വിഭാവനം ചെയ്തതിന്
വ്യത്യസ്തമായി
ഏതെങ്കിലും
സ്ഥാപനങ്ങള്‍ പ്രസ്തുത
സ്ഥലത്ത്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുവോ;
(ഡി)
സ്ഥാപനത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
വൈകുന്നതിനുള്ള
പൊതുജനരോഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്രയും പെട്ടെന്ന്
പ്രസ്തുത സ്ഥാപനം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മിനിമം
വേതനം നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
926.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിനിമം വേതനം
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
ഏതെല്ലാം മേഖലയിലാണ് ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം മിനിമം വേതനം
നടപ്പാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇ.പി.എഫ്.
ആനുകൂല്യം
നല്‍കാതിരിക്കുന്നതിനു
വേണ്ടി സംസ്ഥാനത്തെ പല
കമ്പനികളും ജീവനക്കാരെ
ട്രെയിനിയായി മാറ്റുന്ന
രീതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം ചൂഷണം
തടയുന്നതിന് വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കുണ്ടറ
ഫാഷന്‍ ടെക്നോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
വികസനം
927.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കുണ്ടറ
ഫാഷന്‍ ടെക്നോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
വികസനത്തിനായി നടത്തിയ
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഫാഷന്‍
ടെക്നോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
വികസനത്തിനായി പുതുതായി
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുമോ എന്ന്
വ്യക്തമാക്കുമോ ?
ചുമട്ടു
തൊഴിലാളികളുടെ കയറ്റിറക്ക്
കൂലി
928.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചുമട്ട്
തൊഴിലാളികള്‍ക്കുള്ള
കയറ്റിറക്ക് കൂലി
പോസ്റ്റ് ഓഫീസ്,
അംഗീകൃത അക്ഷയ കേന്ദ്രം
എന്നിവ വഴി
സ്വീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനുള്ള
അനുമതി തൊഴില്‍ വകുപ്പ്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇതിനുള്ള
നടപടികള്‍ ആരാണ്
സ്വീകരിക്കുന്നത് ;
വിശദമാക്കുമോ?
ഉപഭോക്തൃ
വില സൂചിക പുതുക്കി
നിശ്ചയിക്കാന്‍ നടപടി
929.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉപഭോക്തൃ
വില സൂചിക പുതുക്കി
നിശ്ചയിക്കുന്നതിന്
വേണ്ടി രൂപീകരിച്ച കേരള
കണ്‍സ്യൂമര്‍ പ്രൈസ്
ഇന്‍ഡക്സ് റിവിഷന്‍
കമ്മിറ്റി 2010 ന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
ഉപഭോക്തൃ
വില സൂചിക പുതുക്കി
നിശ്ചയിക്കുന്നതിന്
കാലതാമസം ഉണ്ടായതിനുള്ള
കാരണം വിശദമാക്കുമോ;
(സി)
പ്രസ്തുത
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സര്‍ക്കാര്‍
റിപ്പോര്‍ട്ടിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഉപഭോക്തൃ
വില സൂചിക പുതുക്കി
നിശ്ചയിക്കുന്നത്
വൈകുന്നത് മൂലം
തൊഴിലാളികള്‍ക്കുണ്ടാകുന്ന
സാമ്പത്തിക നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ഇ)
ഉപഭോക്തൃ
വില സൂചിക എന്ന് മുതല്‍
പ്രാബല്യത്തില്‍
വരുമെന്നറിയിക്കാമോ;
(എഫ്)
കമ്മിറ്റി
അംഗീകരിച്ച
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കുമോ?
നഴ്സിംഗ്
നൈപുണ്യവികസന കേന്ദ്രം
930.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നഴ്സിംഗ്
നൈപുണ്യവികസന കേന്ദ്രം
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങൾ എന്തെല്ലാം
;ഇതിന്റെ നോഡല്‍
ഏജന്‍സി ആരാണ്;
(സി)
ഈ
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനവുമായി
സഹകരിക്കുന്നത്
ആരെല്ലാമാണെന്നു
വ്യക്തമാക്കുമോ ?
സ്വകാര്യ
സ്ഥാപനങ്ങളിലെ തൊഴിലാളി
വിരുദ്ധ നടപടികള്‍
931.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
പി.ബി. അബ്ദുൾ റസാക്
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യതൊഴില്‍
മേഖലയില്‍ തൊഴില്‍
വകുപ്പു നടത്തുന്ന
പരിശോധനകളില്‍
കണ്ടുവരുന്ന പ്രധാന
ക്രമക്കേടുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
സ്വകാര്യ
സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്ക്
തുടര്‍ച്ചയായ ജോലി
സമയങ്ങള്ക്കിടെ
ഇരുന്നു
വിശ്രമിക്കാനുള്ള
സൗകര്യം നിഷേ
ധിക്കുന്നതിനെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
സ്വകാര്യ അണ് എയിഡഡ്
സ്കൂളുകളില്‍ നടക്കുന്ന
തൊഴില്‍ നിയമ
ലംഘനങ്ങള്‍ക്കും
തൊഴിലാളി വിരുദ്ധ
നടപടികള്‍ക്കുമെതിരെ
തൊഴില്‍ വകുപ്പ്
കര്‍ശന നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ ?
കേരളത്തിലെ
അന്യസംസ്ഥാന തൊഴിലാളികൾ.
932.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ജോലി ചെയ്യുന്ന അന്യ
സംസ്ഥാന തൊഴിലാളികളുടെ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍, സംസ്ഥാനം
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ ?
കാസര്‍കോട്
ജില്ലാ ക്ഷേമനിധി
ഓഫീസുകളിലെ ഒഴിവുകൾ
933.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ ക്ഷേമനിധി
ഓഫീസുകളില്‍ എത്ര
ഒഴിവുകളുണ്ടെന്ന്
ഓഫീസും തസ്തികയും
തിരിച്ചുള്ള എണ്ണം
വ്യക്തമാക്കാമോ ;
(ബി)
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(സി)
കാസര്‍കോട്
ജില്ലയിലെ ക്ഷേമനിധി
ഓഫീസുകളില്‍ എത്ര
ദിവസവേതനക്കാരായ
തൊഴിലാളികളാണ് ജോലി
ചെയ്തുവരുന്നതെന്ന്
വ്യക്തമാക്കുമോ ?
നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധിയിലെ
അംഗങ്ങളുടെ മക്കള്‍ക്ക്
ലാപ് ടോപ്
934.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധിയിലെ
അംഗങ്ങളുടെ മക്കളായ
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ് ടോപ്
നല്‍കുന്നതിന്
തീരുമാനിച്ചിരുന്നോ;
(ബി)
എങ്കില്‍
ഈ ഇനത്തില്‍ എത്ര
അപേക്ഷകളാണ്
ലഭിച്ചതെന്നും ഇതില്‍
എത്ര പേര്‍ക്ക് ലാപ്
ടോപ് നല്‍കിയെന്നും
എന്നാണ് നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(സി)
ഇതില്‍
കാലതാമസം
നേരിട്ടിട്ടുണ്ടെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ?
പോസ്റ്റല്‍
വകുപ്പിലെ ഇ.ഡി ഒഴിവുകളില്‍
എംപ്ലായിമെന്റ് എക്സ് ചേഞ്ചു
മുഖേന നിയമനം
935.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലായിമെന്റ് എക്സ്
ചേഞ്ചുകളില്‍ നിന്നും
നാമനിര്‍ദ്ദേശം ചെയ്ത
ഉദ്യോഗാര്‍ത്ഥികളില്‍
നിന്നും അരെയെങ്കിലും
പോസ്റ്റല്‍ വകുപ്പിലെ
ഇ.ഡി ഒഴിവുകളില്‍
കഴിഞ്ഞ അഞ്ചു
വര്‍ഷത്തിനുള്ളില്‍
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
ഇപ്രകാരമുള്ള
നിയമനങ്ങളില്‍
എംപ്ലായ്മെന്റ് എക്സ്
ചേഞ്ചില്‍ നിന്നും
നാമനിര്‍ദ്ദേശം ചെയ്ത
ഉദ്യോാഗാര്ത്ഥികള്ക്ക്
നിയമനം കിട്ടാത്തത്
എന്ന്
പരിശോധിച്ചിട്ടുണ്ടോ;ഈ
തടസ്സങ്ങള്‍
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
അന്യസംസ്ഥാന
തൊഴിലാളികളെ
തിരിച്ചറിയാന്‍ സംവിധാനം
936.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
തൊഴിലാളികളുടെ
സാന്നിധ്യം കേരളത്തിലെ
തൊഴില്‍, സാംസ്കാരിക,
ക്രമസമാധാന രംഗങ്ങളില്‍
ഉണ്ടാക്കുന്ന
സ്വാധീനത്തെ കുറിച്ച്
തൊഴില്‍ വകുപ്പ്
ഏതെങ്കിലും തരത്തിലുളള
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ഇവരിൽചിലരെങ്കിലും
കുറ്റകൃത്യങ്ങളിൽ
ഏര്‍പ്പെടുന്നുവെന്ന
റിപ്പോര്‍ട്ടുകളുടെ
പശ്ചാത്തലത്തില്‍
ഇവര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
നല്കുന്നതോ , താമസ
സ്ഥലങ്ങളില്‍
രജിസ്ട്രേഷന്
ഏര്‍പ്പെടുത്തുന്ന
കാര്യമോ
ആലോചിക്കുമോ?
പാരിപ്പള്ളി
ഇ.എസ്.ഐ. മെഡിക്കല്‍ കോളേജ്
937.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാരിപ്പള്ളി
ഇ.എസ്.ഐ. മെഡിക്കല്‍
കോളേജ് സര്‍ക്കാര്‍
ഏറ്റെടുക്കുന്നത്
സംബന്ധിച്ച നിലപാട്
വിശദമാക്കാമോ;
(ബി)
പാരിപ്പള്ളി
ഇ.എസ്.ഐ. മെഡിക്കല്‍
കോളേജുമായി ബന്ധപ്പെട്ട
ഇ.എസ്.ഐ.
കോര്‍പ്പറേഷന്റെ
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഇ.എസ്.ഐ.
കോര്‍പ്പറേഷന്റെ
വ്യവസ്ഥകള്‍
ഗവണ്മെന്റ്
അംഗീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
നോക്കുകൂലി
വിമുക്ത കേരളം
938.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എം.എ. വാഹീദ്
,,
സണ്ണി ജോസഫ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നോക്കുകൂലി
വിമുക്തമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഏതെല്ലാം
ജില്ലകളെ നോക്കുകൂലി
വിമുക്തജില്ലയായി
പ്രഖ്യാപിച്ചിട്ടുണ്ട്
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ജില്ലകളില്‍
നോക്കുകൂലി
പ്രശ്നങ്ങള്‍ കൈകാര്യം
ചെയ്യുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
അവശേഷിക്കുന്ന
ജില്ലകളെ കൂടി
നോക്കുകൂലി വിമുക്ത
ജില്ലകളാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
രജിസ്റ്റര്‍
ചെയ്യപ്പെട്ട തൊഴില്‍
രഹിതര്‍
939.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെട്ട തൊഴില്‍
രഹിതരുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രതിവര്‍ഷം
തൊഴില്‍രഹിത വേതനം
നല്കുന്നതിനുവേണ്ടി
ചെലവഴിക്കുന്ന ആകെത്തുക
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ
?
അന്യസംസ്ഥാന
തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷന്
940.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനതൊഴിലാളികള്‍ക്ക്
രജിസ്ട്രേഷനും
തിരിച്ചറിയല്‍ കാര്‍ഡും
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
എത്ര ശതമാനം
തൊഴിലാളികള്‍
രജിസ്ട്രേഷന്
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)
രജിസ്ട്രേഷന്
സംബന്ധിച്ച്
ഇവര്ക്ക്ആവശ്യമായ
നിര്‍ദ്ദേശം/ബോധവല്കരണം
നല്‍കുന്നതിന്
നടപടിസ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
തൊഴിലാളികളുടെ
സുരക്ഷ
941.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികളുടെ സുരക്ഷ
ഉറപ്പുവരുത്താന്‍
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാം
;വ്യക്തമാക്കാമോ ;
(ബി)
നിര്‍മ്മാണ
മേഖലയില്‍
പണിയെടുക്കുന്നവരുടെ
സുരക്ഷയ്ക്ക്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
കര്‍ശനമായി
പരിപാലിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി കള്‍ എന്തെല്ലാം?
ഉടുമ്പന്‍ചോല
താലൂക്കില്‍ മോട്ടോർ
തൊഴിലാളി ക്ഷേമനിധി
ഓഫീസ്
942.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
താലൂക്കില്‍ മോട്ടോർ
തൊഴിലാളി ക്ഷേമനിധി
ഓഫീസ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഉടുമ്പന്‍ചോല
ജോയിന്റ് ആര്. ടി.
ഓഫീസിനു കീഴില്‍ വരുന്ന
വാഹന ഉടമകള്‍ തൊഴിലാളി
ക്ഷേമനിധി അടയ്ക്കാന്‍
നൂറു കിലോമീറ്ററോളം
സഞ്ചരിച്ച്
പീരുമേട്ടില്‍
ചെല്ലേണ്ട സാഹചര്യം
പരിഗണിച്ച്
നെടുംകണ്ടത്ത് മോട്ടോർ
തൊഴിലാളി ക്ഷേമനിധി
ഓഫീസ്
അനുവദിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനുള്ള
പദ്ധതികൾ
943.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
സി.കെ സദാശിവന്
,,
ജെയിംസ് മാത്യു
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലില്ലായ്മ
പരിഹരിക്കാനായി
നടപ്പാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ് എന്നും
ഇതിന്റെ ഫലമായി എത്ര
പേര്‍ക്ക് തൊഴില്‍
ലഭിച്ചുവെന്ന്
കണക്കാക്കിയിട്ടുണ്ടോ
എന്നും അറിയിക്കുമോ ;
(ബി)
ഒരു
ലക്ഷം പേര്‍ക്ക്
തൊഴിലവസരം
സൃഷ്ടിക്കാനായുള്ള
അഞ്ഞൂറ് കോടിയുടെ
തൊഴില്‍ദാന പദ്ധതി
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നുവോ
എന്ന് അറിയിക്കുമോ ;
(സി)
ഈ
പദ്ധതിയുടെ ഫലമായി എത്ര
തൊഴില്‍ അവസരങ്ങള്‍
സൃഷ്ടിച്ചെന്നും
അതിനായി എന്ത് തുക
ചെലവഴിച്ചെന്നും
അറിയിക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖാന്തിരം
അംഗപരിമിതരെ
സ്ഥിരപ്പെടുത്തല്‍
944.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്ക്ക്എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖാന്തിരം
അംഗപരിമിതരെ
സ്ഥിരപ്പെടുത്തല്‍
തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖാന്തിരം
താല്‍ക്കാലിക ജോലി
ചെയ്തിരുന്ന
അംഗപരിമിതരെ അവസാനമായി
സ്ഥിരപ്പെടുത്തിയത്
എന്നാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
സ്ഥിരനിയമനത്തിനു
അര്‍ഹരായ അംഗപരിമിതരെ
നിയമിക്കുന്നതിന്
തയ്യാറാക്കിയ
ലിസ്റ്റില്‍
ഉള്‍പ്പെട്ടിരുന്നവര്‍
എത്രപേരാണ്;
(സി)
യഥാസമയം
അപേക്ഷ നല്കാന്
കഴിയാതിരുന്നതുമൂലം
ലിസ്റ്റില്‍ ഉൾപ്പെടാതെ
പോയവരുടെ വിവരങ്ങള്‍
ലഭ്യമാണോ;വിശദാംശങ്ങള്‍
നല്‍കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
മുഖേനയുള്ള നിയമനം
945.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ളവര്‍
എത്ര; വിദ്യാഭ്യാസ
യോഗ്യതയുടെ
അടിസ്ഥാനത്തില്‍ ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പേര് രജിസ്റ്റര്‍
ചെയ്ത് വര്‍ഷങ്ങളായി
തൊഴിലിന് കാത്ത്
ലക്ഷക്കണക്കിന്
ഉദ്യോഗാര്ത്ഥികളുണ്ടായിരിക്കെ
തൊഴില്‍ വകുപ്പ്
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍, അര്‍ദ്ധ
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
മാനദണ്ഡങ്ങള്‍
പാലിയ്ക്കാതെ നേരിട്ട്
നിയമനം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്?
തൊഴിലില്ലായ്മവേതനം
946.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലില്ലായ്മവേതനം ഏത്
കാലയളവുവരെ
നല്‍കിയിട്ടുണ്ട് എന്ന്
വിശദാമാക്കുമോ ;
(ബി)
കുടിശ്ശിക
എന്ന് നല്‍കാനാകും
എന്ന് വ്യക്തമാക്കുമോ ?
തൊഴില്‍വകുപ്പില്‍
2014-15 സാമ്പത്തിക
വര്‍ഷം അനുവദിച്ച
ബഡ്ജറ്റ് വിഹിതം,
947.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍വകുപ്പില്‍
2014-15 സാമ്പത്തിക
വര്‍ഷം ഓരോന്നിനും
അനുവദിച്ച ബഡ്ജറ്റ്
വിഹിതം, ചെലവഴിച്ച തുക,
ചെലവഴിക്കാനുള്ള തുക,
ചെലവഴിച്ച ശതമാനം എന്നീ
ക്രമത്തില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക്
അനുവദിച്ച തുക,
ചെലവഴിച്ച തുക,
ചെലവഴിച്ച ശതമാനം എന്നീ
ക്രമത്തില്‍ വിശദാംശം
ലഭ്യമാക്കുമോ?
വൈഗാ
ത്രഡ്സ് പ്രോസസേഴ്സ് (P)
ലിമിറ്റഡിലെ തൊഴില്‍
പ്രശ്നങ്ങള്‍
948.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊരട്ടി
വൈഗാ ത്രഡ്സ്
പ്രോസസേഴ്സ്(P)
ലിമിറ്റഡിലെ തൊഴില്‍
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
തൊഴിലാളികള്‍ക്ക്
കോമ്പന്‍സേഷന്‍
നല്‍കുന്നതിനും ഉള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കുമോ ;
(ബി)
ഇതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കുമോ ;
(സി)
മുഖ്യമന്ത്രിയുടെയും
വ്യവസായ ,തൊഴില്‍
,റവന്യൂ വകുപ്പു
മന്ത്രിമാരുടെയും
സാന്നിദ്ധ്യത്തില്‍
നടത്തിയ വിവിധ
ചര്‍ച്ചകളുടെ
തീരുമാനങ്ങള്‍
നടപ്പാക്കുന്നതിനായി
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ?
ഐ.ടി.ഐ.
കോഴ്സുകള്‍
949.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ഗവണ്മെന്റ്
ഐ.ടി.ഐ.യില്‍ നിന്നും
നിര്‍ത്തലാക്കിയ
കോഴ്സുകള്‍ക്ക് പകരം
ഏതെല്ലാം പുതിയ
കോഴ്സുകള്‍
തുടങ്ങുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പുതിയ
കോഴ്സുകള്‍ എന്നുമുതല്‍
ആരംഭിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
ഐ.ടി.ഐ.കള്‍
950.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി.ഐ.കളുടെ
നവീകരണത്തിനായി
2012-13, 2013-14,
2014-15 എന്നീ
വര്‍ഷങ്ങളില്‍ എത്ര തുക
ചെലവഴിച്ചു; എന്തെല്ലാം
നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തി എന്നിവ
സംബന്ധിച്ച വിശദീകരണം
നല്‍കാമോ;
(ബി)
പുതിയ
ഐ.ടി.ഐ.കള്‍
തുടങ്ങുവാന്‍
ആലോചിക്കുന്നുണ്ടോ;
(സി)
സംസ്ഥാനത്ത്
പുതുതായി ഐ.ടി.ഐ.കള്‍
തുടങ്ങുന്നതിന്റെ
പരിഗണനാ പട്ടിക
പ്രസിദ്ധീകരിക്കാമോ;
(ഡി)
ഒറ്റപ്പാലത്തെ
കരിമ്പുഴയിലെ
നിര്‍ദ്ദിഷ്ട
ഐ.ടി.ഐ.യില്‍ ഏതെല്ലാം
ഗ്രേഡുകള്‍ ആണ്
അനുവദിച്ചിട്ടുള്ളത്;
എന്നത്തേയ്ക്ക് ക്ലാസ്
തുടങ്ങുവാന്‍ കഴിയും
എന്നിവ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
പെരിങ്ങോം ഗവണ്മെന്റ്
ഐ.ടി.ഐ.ക്ക് ഭൂമി
951.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
ഗവണ്മെന്റ്
ഐ.ടി.ഐ.ക്ക് ഭൂമി
ലഭ്യമാക്കാന്‍
സ്വീകരിച്ച നടപടികളുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ?
ഐ.ടി.ഐ.
കളിലെ വെര്‍ച്വല്‍
ക്ലാസ്സ് റൂം
952.
ശ്രീ.പാലോട്
രവി
,,
വി.ഡി.സതീശന്
,,
ടി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.ഐ.
കളില്‍ വെര്‍ച്വല്‍
ക്ലാസ്സ് റൂം
ആരംഭിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
വെര്‍ച്വല്‍
ക്ലാസ്സ് റൂമിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ ;
(സി)
വെര്‍ച്വല്‍
ക്ലാസ്സ് റൂമില്‍
എന്തെല്ലാം ആധുനിക
സാങ്കേതിക വിദ്യകളാണ്
ഉപയോഗിക്കുന്നത് ;
(ഡി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹകരണത്തോടെയാണ് ഇവ
നടപ്പാക്കുന്നത്;വിശദമാക്കുമോ
?
ഐ.ടി.ഐ.
യ്ക്കു് ഗ്രാമപഞ്ചായത്ത്
നല്കിയ സ്ഥലം
953.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തിലെ മാറഞ്ചേരി
ഗവണ്മെന്റ് ഐ.ടി.ഐ.
യ്ക്കു്
ഗ്രാമപഞ്ചായത്ത്
വിട്ടുനല്‍കിയ 50
സെന്റ് സ്ഥലം തൊഴില്‍
വകുപ്പ് ഏറ്റെടുക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
സ്ഥലം
ഏറ്റെടുക്കുന്ന
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും ഇനി
എന്തൊക്കെ
നടപടിക്രമങ്ങളാണ്
ഉള്ളതെന്നും
വിശദമാക്കുമോ;
(ഡി)
സ്ഥലം
ഏറ്റെടുത്തിട്ടുണ്ടെങ്കില്‍
കെട്ടിട
നിര്‍മ്മാണത്തിനായി തുക
വകയിരുത്തി പ്രവൃത്തി
നടത്തുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ജോബ്
ഫെസ്റ്റ്
954.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ അധികാരമേറ്റ
ശേഷം തൊഴില്‍ വകുപ്പിന്
കീഴില്‍ സംസ്ഥാനത്ത്
എത്ര ജോബ്
ഫെസ്റ്റുകളാണ്
നടത്തിയതെന്നും അവ
ഏതൊക്കെ സ്ഥലങ്ങളിലാണ്
നടത്തിയതെന്നും
വ്യക്തമാക്കുമോ ;
(ബി)
ഇവയില്‍
എത്ര
ഉദ്യോഗാര്‍ത്ഥികള്‍
വീതം പങ്കെടുത്തു ;
(സി)
എത്ര
പേര്‍ക്ക് നിയമനം
നല്കാന് കഴിഞ്ഞു
എന്ന് വ്യക്തമാക്കുമോ ?
താനൂര്‍
ചെറിയമുണ്ടം ഗവണ്മെന്റ്
എെ.ടി.എെ.യ്ക്കുള്ള
കെട്ടിടനിർമ്മാണം
955.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താനൂര്‍
നിയോജകമണ്ഡലത്തിലെ
ചെറിയമുണ്ടം
ഗവണ്മെന്റ്
എെ.ടി.എെ.യ്ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം
ലഭ്യമായിട്ടുണ്ടോ
എന്ന് അറിയിക്കാമോ ;
(ബി)
എത്ര
ഭൂമിയാണ്
ലഭ്യമായിട്ടുളളത് എന്ന്
വ്യക്തമാക്കാമോ ;
(സി)
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എത്ര തുകയാണ്
വകയിരുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടി ഏത് ഘട്ടത്തിലാണ്
എന്ന് വ്യക്തമാക്കാമോ ;
(ഇ)
പ്രവൃത്തിക്കു
എന്നത്തേയ്ക്ക് തുടക്കം
കുറിക്കാനാകുമെന്ന്
വിശദമാക്കാമോ ?
സ്കില്‍
ഡെവലപ്മെന്റ് പദ്ധതി
956.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഷാഫി പറമ്പില്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിഷന് 676 ല്‍
ഉള്‍പ്പെടുത്തി സ്കില്‍
ഡെവലപ്മെന്റ്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്തെല്ലാം പദ്ധതികളാണ്
മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ നല്‍കുമോ:
(ബി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാനും
സമയബന്ധിതമായി
നടപ്പാക്കാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കൊയിലാണ്ടി
ഗവണ്മെന്റ് എെ.ടി.എെ
957.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
ഗവണ്മെന്റ് എെ.ടി.എെ
ഒന്നാം നിര എെ.ടി.എെ.
ആയി അപ് ഗ്രേഡ്
ചെയ്യുന്നതിന്
നടപടികള്‍
ആവശ്യപ്പെട്ട്
സമര്‍പ്പിച്ച
നിവേദനത്തില്‍
സര്‍ക്കാര്‍ കെെകൊണ്ട
നടപടികള്‍
വിശദമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ് ചേഞ്ചില്‍
രജിസ്റ്റര്‍ ചെയ്തവര്‍
958.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014
ഡിസംബര്‍ 31 വരെ എത്ര
പേര് എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
പേര് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
സ്ത്രീകളുടെയും
പുരുഷന്മാരുടെയും
കണക്ക്
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പേര്‍ക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
ജോലി നല്‍കിയിട്ടുണ്ട്;
ജില്ലാടിസ്ഥാനത്തിലുള്ള
വിവരം ലഭ്യമാക്കുമോ;
(സി)
പൊതുവായ
ജീവിതച്ചെലവിന്റെ തോതും
മറ്റ് ഘടകങ്ങളും
കണക്കിലെടുത്ത്
തൊഴിലില്ലായ്മ വേതനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ഇ.എസ്.ഐ
ഡിസ്പെന്‍സറി
959.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടിയില്‍
ഒരു ഇ.എസ്.ഐ
ഡിസ്പെന്‍സറി
സ്ഥാപിക്കുന്നത്
സംബന്ധിച്ച് 2010
മുതലുള്ള
നിര്ദ്ദേശത്തിന്മേല്
ധനകാര്യവകുപ്പ് അനുകൂല
തീരുമാനമെടുക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊണ്ടോട്ടിയടക്കം
അഞ്ച് സ്ഥലങ്ങളില്‍
ഡിസ്പെന്‍സറി
സ്ഥാപിക്കുന്നതിനുള്ള
അനുമതി ഇ.എസ്.ഐ
കോര്പ്പറേഷന്
നല്കിയതിനാലും,
ഇതിന്റെ ഫണ്ട്
ഭൂരിഭാഗവും
കേന്ദ്രഫണ്ട് ആയതിനാലും
ധനകാര്യവകുപ്പിനെ
വസ്തുത ബോധ്യപ്പെടുത്തി
അനുമതി നേടുന്നതിന്
നടപടി സ്വീകരിക്കുമോ?
ആർ.
എസ്സ്. ബി . വൈ പദ്ധതി
960.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആർ.
എസ്സ്. ബി . വൈ
പദ്ധതിയിന്‍ കീഴില്‍
പാലക്കാട് ജില്ലയിലെ
ഏതെല്ലാം ആശുപത്രികളാണ്
ഉള്‍പ്പെട്ടിരിക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
പേര്‍ക്ക് എത്ര തുകയുടെ
ഇന്ഷ്വറന്സ്ആനുകൂല്യം
ലഭ്യമായി;
(സി)
ഒറ്റപ്പാലം
താലൂക്കാശുപത്രി
ഉള്‍പ്പെടെ ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം
ആശുപത്രികളില്‍ ആർ.
എസ്സ്. ബി . വൈ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;വിശദാംശം
ലഭ്യമാക്കാമോ?
വിദേശ
രാജ്യങ്ങളില്‍ നിന്നും
മടങ്ങിവരുന്ന മലയാളികള്‍ക്ക്
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി
961.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ നിന്നും
മടങ്ങിവരുന്ന
മലയാളികള്‍ക്ക് സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
നല്‍കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇതു
സംബന്ധിച്ച്
മന്ത്രിതലത്തില്‍
ചര്‍ച്ചകള്‍
നടത്തിയിരുന്നോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ജോലി
നഷ്ടപ്പെട്ട്
തിരിച്ചെത്തിയ പ്രവാസി
മലയാളികളേയും സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?