ആദിവാസി
ഗോത്രസഭയുടെ നില്പ് സമരം
666.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ആദിവാസി ഗോത്രസഭയുടെ
നില്പ് സമരം
അവസാനിപ്പിക്കാന്‍
സര്‍ക്കാരും സമരക്കാരും
തമ്മിലുണ്ടാക്കിയ ഒത്ത്
തീര്‍പ്പ് വ്യവസ്ഥകള്‍
എന്തൊക്കെയായിരുന്നു
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഒത്ത്
തീര്‍പ്പ് വ്യവസ്ഥകള്‍
പ്രകാരം സര്‍ക്കാര്‍
ഏതെങ്കിലും ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
; എങ്കിൽ എത്ര
ഉത്തരവുകള്‍
പുറപ്പെടുവിച്ചു ; അവ
ഏതെല്ലാം ; അവയുടെ
കോപ്പികള്‍
ലഭ്യമാക്കുമോ ;
(സി)
ആദിവാസികള്‍ക്ക്
നിലവില്‍
ലഭ്യമല്ലാതിരുന്ന
ഏതെല്ലാം
ആനുകൂല്യങ്ങളാണ് പുതിയ
ഒത്ത് തീര്‍പ്പ്
വ്യവസ്ഥയിലൂടെ
ലഭ്യമായതെന്ന്
വ്യക്തമാക്കുമോ ?
പട്ടിക
ഗോത്ര വര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ യാത്രാ
സൗകര്യം
667.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ബെന്നി ബെഹനാന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ഗോത്ര വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ സൗകര്യം
ലഭ്യമാക്കുന്നതിന്
പദ്ധതി രൂപീകരിക്കാൻ
പട്ടികവര്‍ഗ്ഗ വകുപ്പു
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
പദ്ധതി
രൂപീകരണത്തിനും
നടത്തിപ്പിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
പട്ടിക
വര്‍ഗ്ഗ വിദ്യാര്‍ഥികളുടെ
പഠനനിലവാരം ഉയര്‍ത്തുന്നതിന്
നീക്കിവച്ച തുക
668.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
കുട്ടികളുടെ പഠനനിലവാരം
ഉയര്‍ത്തുന്നതിന്
2014-15 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയാണ് നീക്കിവച്ചത് ;
ഇതുവരെ എത്ര തുകയാണ്
ചെലവഴിച്ചത് ?
പട്ടുവം
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍
669.
ശ്രീ.ടി.വി.രാജേഷ്
:
താഴെ
കാണുന്ന ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്
കീഴില്‍, കണ്ണൂരിലെ
പട്ടുവത്ത്
പ്രവര്‍ത്തിക്കുന്ന
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളില്‍ എത്ര
കുട്ടികള്‍
പഠിക്കുന്നുണ്ട്; എത്ര
തസ്തികകള്‍
നിലവിലുണ്ട്; എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നു; വിശദാംശം
നല്‍കാമോ;
(ബി)
സ്കൂളിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
സ്കൂളിനായി
വാഹനം വാങ്ങുന്നതിന്
സമര്‍പ്പിച്ച
പ്രൊപ്പോസലില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
ആദിവാസി
പുനരധിവാസ മിഷന്
670.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതി
ഗ്രാമപഞ്ചായത്തിലെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
സ്വന്തമായി വീടും
സ്ഥലവും
ഇല്ലാത്തവര്‍ക്ക്
ആദിവാസി പുനരധിവാസ
മിഷന് മുഖേന സ്ഥലം
പതിച്ചു
നല്‍കിയിട്ടുണ്ടോ;എങ്കില്‍
എത്ര പേര്‍ക്ക്
നല്‍കിയിട്ടുണ്ട് ; ഇനി
എത്ര പേര്‍ക്ക്
നല്‍കാനുണ്ട്
;വിശദമാക്കുമോ;
(ബി)
നെല്ലിയാമ്പതിയിലെ
മുഴുവന്‍ ആദിവാസി
വിഭാഗക്കാര്‍ക്കും
വീടും സ്ഥലവും
നല്‍കുന്നതിനുളള സമഗ്ര
പദ്ധതി
നടപ്പിലാക്കുമോ;വിശദാംശം
നല്‍കുമോ?
ആദിവാസി
ഭൂമിവിതരണ പരിപാടി
671.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആദിവാസി ഭൂമിവിതരണ
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
നടപ്പുവര്‍ഷം
പ്രസ്തുത പദ്ധതി
പ്രകാരമുള്ള ലക്ഷ്യം
വ്യക്തമാക്കുമോ;
(സി)
നടപ്പുവര്‍ഷം
വിതരണം ചെയ്ത ഭൂമി
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ?
ചാലക്കുടി
നായരങ്ങാടി എം. ആര്. എസ്.-
ല്‍ ഹയര്‍ സെക്കന്‍ഡറി
കോഴ്സിന് അഡീഷണല്‍ ബാച്ച്
672.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുചാലക്കുടി
നായരങ്ങാടി എം. ആര്. എസ്.-
ല്‍ ഹയര്‍ സെക്കന്‍ഡറി
കോഴ്സിന് അഡീഷണല്‍ ബാച്ച് ന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുടര്‍ച്ചയായി
എസ്. എസ്. എല്‍. സി.
പരീക്ഷയില്‍ നൂറ്
ശതമാനം വിജയം കൈവരിച്ച
ചാലക്കുടി മണ്ഡലത്തിലെ
നായരങ്ങാടി എം. ആര്.
എസ്.- ല്‍ ഹയര്‍
സെക്കന്‍ഡറി കോഴ്സിന്
അഡീഷണല്‍ ബാച്ച്
അനുവദിയ്ക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
അട്ടപ്പാടി
യില്‍ സ്ത്രീകളുടെയും
കുട്ടികളുടെയും മരണം
673.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
നാല് വര്‍ഷങ്ങളില്‍
അട്ടപ്പാടി ആദിവാസി
മേഖലയില്‍ എത്ര
സ്ത്രീകളും കുട്ടികളും
മരണമടഞ്ഞിട്ടുണ്ടെന്ന്
പറയാമോ;
(ബി)
ഈ
മേഖലയില്‍ അമ്മമാരും
കുഞ്ഞുങ്ങളും
തുടര്‍ച്ചയായി
മരണപ്പെട്ടതിന്റെ
കാരണങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അവയെ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഇവിടെ
അമ്മമാരുടെയും
കുഞ്ഞുങ്ങളുടെയും
മരണങ്ങള് തടയുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഇ)
മേല്‍പ്പറഞ്ഞ
രീതിയില്‍ സര്‍ക്കാര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
അവ ഫലപ്രദമായി
നടപ്പിലാക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
പറയാമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ റ്റി
ആര്.ഡി.എം. പദ്ധതി
674.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക
മണ്ഡലത്തിലെ,റ്റി.ആര്.ഡി.എം.
പദ്ധതി പ്രകാരം
നടപ്പാക്കുന്ന
കുടിവെള്ള പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
നടപ്പാക്കുന്ന തടയണ
നിര്‍മ്മാണം, പൈപ്പ്
ലൈന്‍ സ്ഥാപിക്കല്‍
എന്നിവ ഏതു ഘട്ടം
വരെയായിയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
എന്നത്തേയ്ക്കു
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
പുതുക്കാട്
മണ്ഡലത്തിലെ സമഗ്ര വികസന
പദ്ധതി
675.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തിലെ എല്ലാ
ട്രെെബല്‍ കോളനിയിലും
സമഗ്ര വികസന പദ്ധതി
നടപ്പിലാക്കുന്ന
പ്രോജക്ട് നല്കിയ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
പ്രസ്തുതപദ്ധതിയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പഞ്ചായത്ത്
എക്സ്റ്റന്‍ഷന്‍ ടു
ഷെഡ്യൂള്‍ഡ് ഏര്യാ ആക്ട്
676.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഞ്ചായത്ത്
എക്സ്റ്റന്‍ഷന്‍ ടു
ഷെഡ്യൂള്‍ഡ് ഏര്യാ
(PESA) ആക്ട്
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടപ്പാക്കുന്നതി നുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എന്തെല്ലാം നടപടികളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പഞ്ചായത്ത്
രാജ് ആക്ട് പ്രകാരമാണോ,
മറ്റേതെങ്കിലും
നിയമപ്രകാരമാണോ PESA
സംസ്ഥാനത്ത്
നടപ്പാക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ആക്ട് പ്രകാരം
സംസ്ഥാനത്ത് എന്താണ്
പുതുതായി
നടപ്പാക്കുവാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
നടപടി ക്രമങ്ങള്‍ക്ക്
ശേഷമാണ് പ്രസ്തുത ആക്ട്
പ്രകാരമുള്ള
കാര്യങ്ങള്‍
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ?
കാഞ്ഞങ്ങാട്
ബ്ലോക്ക് പഞ്ചായത്തില്‍
ട്രൈബല്‍ എക്സ്റ്റന്‍ഷൻ ഓഫീസ്
677.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
ബ്ലോക്ക് പഞ്ചായത്തില്‍
ട്രൈബല്‍ എക്സ്റ്റന്‍ഷൻ
ഓഫീസ് ആരംഭിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പട്ടിക
വര്‍ഗ്ഗക്കാരുടെ
ക്ഷേമത്തിനുവേണ്ടി
പ്രവര്‍ത്തിക്കുന്ന
ആഫീസ് എന്ന പരിഗണന
നല്കി അടിയന്തിര നടപടി
ആരംഭിക്കുന്ന കാര്യം
പരിഗണിക്കാമോ ?
പട്ടികഗോത്ര
വര്‍ഗ്ഗങ്ങളിലെ
അമ്മമാര്‍ക്കും
കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം
നല്‍കുന്നതിനുളള പദ്ധതി
678.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്ര
വര്‍ഗ്ഗങ്ങളിലെ
അമ്മമാര്‍ക്കും
കുഞ്ഞുങ്ങള്‍ക്കും
പോഷകാഹാരം
നല്‍കുന്നതിനുളള പദ്ധതി
പട്ടിക വര്‍ഗ്ഗ വകുപ്പ്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം
ആനുകൂല്യങ്ങളും
സേവനങ്ങളുമാണ്
ലഭിക്കുന്നത് എന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ലെെംഗികമായി
പീഡിപ്പിക്കപ്പെട്ട ആദിവാസി
സ്ത്രീകള്‍
679.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എ്രത
ആദിവാസി സ്ത്രീകളും
പ്രായപൂര്‍ത്തിയാകാത്ത
ആദിവാസി
പെണ്‍കുട്ടികളും
ലെെംഗികമായി
പീഡിപ്പിക്കപ്പെട്ടതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇത്തരം
സ്ത്രീകളുടെയും
പെണ്‍കുട്ടികളുടെയും
ശാരീരികവും മാനസികവുമായ
പരിരക്ഷ
ഉറപ്പുവരുത്തുന്നതിനും
പുനരധിവാസ സഹായം
ചെയ്യുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
ക്ഷേമ വകുപ്പിന്റെ
പ്രവര്‍ത്തനം
680.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
ക്ഷേമ വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച്
പ്രസ്തുത വകുപ്പില്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(സി)
പട്ടിക
വര്‍ഗ്ഗ വിഭാഗക്കാരുടെ
ആനുകൂല്യങ്ങള്‍
ഇടനിലക്കാര്‍
കൈക്കലാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
തടയുന്നതിന് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങളുടെ സമഗ്ര
വികസനത്തിനായി സ്വീകരിച്ചു
വരുന്ന നടപടികള്‍
681.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങളുടെ സമഗ്ര
വികസനത്തിനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങളുടെ വിവിധ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് സമയ
ബന്ധിതമായി നടപടികള്‍
ഉണ്ടാകുമോ;
(സി)
മുഴുവന്‍
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കും ഭൂമി,
വീട്, അടിസ്ഥാന
സൗകര്യങ്ങള്‍ എന്നിവ
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
അട്ടപ്പാടിയിലെ
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാർക്ക് ഭൂമി
682.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഭൂമിയില്ലാത്ത എത്ര
പട്ടികവര്ഗ്ഗക്കാരുണ്ട്;
ജില്ലതിരിച്ചുള്ള
കണക്ക് നല്‍കുമോ;
ഇതിനായി എത്ര ഏക്കര്‍
ഭൂമി സര്‍ക്കാര്‍
കണ്ടെത്തിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇതില്‍
എത്രപേര്‍ക്ക് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭൂമി നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
അട്ടപ്പാടിയിലെ
ഭൂരഹിതരുടെ വിശദവിവരം
നല്‍കുമോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അട്ടപ്പാടിയിലെ
പട്ടികവര്ഗ്ഗക്കാരായിട്ടുള്ള
ഭൂരഹിതരുടെ ഭൂമി
പ്രശ്നം
പരിഹരിക്കുന്നതിനായി
മാത്രം ചെയ്തിട്ടുള്ള
നടപടികളുടെ വിശദവിവരം
നല്‍കുമോ; ഇതിന്റെ
ഭാഗമായി എത്രപേര്‍ക്ക്
ഭൂമി നല്കി;
(ഡി)
ഭൂമി
വിലയ്ക്കുവാങ്ങി
വയനാട്ടിലെ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
നല്‍കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ;
(ഇ)
കഴിഞ്ഞ
8 വര്‍ഷമായി
ഇതിലേയ്ക്ക്
അനുവദിക്കപ്പെട്ട
തുകയുടെയും
ചിലവിന്റെയും
വിശദവിവരങ്ങള്‍
നല്‍കുമോ?
ആദിവാസികള്‍ക്ക്
ഭൂമിയും വീടും പദ്ധതി
683.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.വി.വിജയദാസ്
,,
എം. ഹംസ
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയ്ക്കും
കൂരയ്ക്കുമായുള്ള
ആദിവാസികളുടെ പരാതികൾ
സര്‍ക്കാര്‍ അവലോകനം
നടത്തിയിട്ടുണ്ടോ;ആദിവാസികള്‍ക്ക്
ഭൂമിയും അതിലൊരു വീടും
പദ്ധതി
പ്രഖ്യാപനത്തിന്റെ
നിലവിലെ
അവസ്ഥയെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
ജാഗ്രതക്കുറവും
അലംഭാവവുമാണ് ആദിവാസി
സമൂഹത്തിന്റെ ഭൂമിയും
വീടും പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍
സാധിക്കാത്തത് എന്ന
ആക്ഷേപത്തിൽ നിലപാട്
വ്യക്തമാക്കുമോ;
(സി)
പ്രഖ്യാപനങ്ങള്‍
മാത്രം നടത്തുകയും
ആവശ്യമായ
തുടര്‍നടപടികള്‍
സ്വീകരിക്കുന്നതില്‍
അലംഭാവം കാണിക്കുകയും
ചെയ്യുന്നത് കാരണമാണ്
ആദിവാസികള്‍ക്ക്
ദുരിതങ്ങളില്‍ നിന്ന്
കരകയറാന്‍
സാധിക്കാത്തത് എന്ന
ആക്ഷേപത്തിൽ നിലപാട്
വ്യക്തമാക്കാമോ;
(ഡി)
അന്യാധീനപ്പെട്ട
ആദിവാസി ഭൂമി കണ്ടെത്തി
തിരിച്ചുപിടിച്ച്
ആദിവാസികള്‍ക്ക്
ലഭ്യമാക്കാനും
ഭൂരഹിതരായ സംസ്ഥാനത്തെ
എല്ലാ ആദിവാസികള്‍ക്കും
ഭൂമി വിതരണം ചെയ്യാനും
എത്രയും പെട്ടെന്ന്
നടപടികള്‍
സ്വീകരിക്കുമോ?
ആദിവാസികോളനികളിൽ
പച്ചക്കറി സ്വയം പര്യാപ്തതാ
പദ്ധതി നടപ്പാക്കൽ
684.
ശ്രീ.സി.മോയിന്‍
കുട്ടി
,,
എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പ് നടപ്പാക്കുന്ന
പച്ചക്കറി സ്വയം
പര്യാപ്തതാ പദ്ധതി
ആദിവാസികോളനികളിലൂടെ
നടപ്പാക്കാന്‍
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പ് നല്കിയ
സഹായസഹകരണങ്ങൾ
വിശദമാക്കുമോ ;
(ബി)
പദ്ധതി
ഏറ്റെടുത്തു
വിജയകരമാക്കാന്‍
കോളനിവാസികളെ
സജ്ജരാക്കാന്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ ;
(സി)
കോളനിവാസികളെ
സംഘടിപ്പിച്ച് സംയുക്ത
കൃഷിരീതി
ആവിഷ്കരിക്കാനും
കൃഷിക്ക് പാട്ടഭൂമി
ലഭ്യമാക്കാനും ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ
?
പട്ടികവര്ഗ്ഗസങ്കേത
വികസനപദ്ധതി
685.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
എന്‍. ഷംസുദ്ദീന്
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ സമഗ്ര
വികസനം ലക്ഷ്യമിട്ട്
ആവിഷ്കരിച്ച പദ്ധതിയുടെ
വിശദവിവരം
വെളിപ്പെടുത്താമോ;
(ബി)
പദ്ധതിയില്‍
ഉള്‍പ്പെടുത്താവുന്ന
എത്ര
സങ്കേതങ്ങളുണ്ടെന്നും
ഏതൊക്കെ സങ്കേതങ്ങളില്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
പദ്ധതിമൂലം
സങ്കേതങ്ങളില്‍
ഉണ്ടാക്കാന്‍ കഴിഞ്ഞ
നേട്ടങ്ങളെ സംബന്ധിച്ച
വിശദവിവരം നല്‍കാമോ?
പട്ടികവര്ഗ്ഗക്ഷേമത്തിനായി
അനുവദിച്ച പദ്ധതി തുക
686.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്ഗ്ഗക്ഷേമത്തിനായി
നടപ്പു
സാമ്പത്തികവര്‍ഷം
വകയിരുത്തിയ തുകയും,
അനുവദിച്ച തുകയും,
നാളിതുവരെ ചെലവഴിച്ച
തുകയും എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
സര്‍ക്കാര്‍ വകുപ്പ്
നേരിട്ടും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേനയും
നടപ്പിലാക്കുന്ന
പദ്ധതികള്‍ക്കുവേണ്ടി,
വകയിരുത്തിയ തുകയും,
അനുവദിച്ച
തുകയും,നാളിതുവരെ
വിനിയോഗിച്ച തുകയും
തരംതിരിച്ചു
വിശദമാക്കാമോ;
(സി)
പദ്ധതി തുക
അനുവദിച്ചതിലും
വിനിയോഗിക്കുന്നതിലും,
മുന്‍വര്‍ഷത്തേക്കാള്‍
കുറവോ കൂടുതലോ
ഉണ്ടായിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മിഷന്
676-പട്ടിക വര്‍ഗ്ഗ
വിഭാഗങ്ങൾക്കുള്ള സമ്പൂര്‍ണ്ണ
ഭവന പദ്ധതി
687.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ വിഭാഗത്തിന്
മിഷന് 676-ല്‍
ഉള്‍പ്പെടുത്തി
സമ്പൂര്‍ണ്ണ ഭവന പദ്ധതി
വിഭാവനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
എത്ര
പേര്‍ക്ക് വീട്
നല്‍കാനാണ് പദ്ധതിയില്‍
ഉദ്ദേശിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ ;
(ഡി)
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനും,
നടപ്പാക്കുന്നതിനും ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
യുവജന
നയം
688.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
നയത്തില്‍ വിഭാവനം
ചെയ്തിട്ടുള്ള
ലക്ഷ്യങ്ങള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതി
നടപ്പാക്കുന്നതിന്
കേന്ദ്രസഹായം
ലഭിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പദ്ധതിയുമായി
ആരെയെല്ലാം
സഹകരിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
യൂത്ത്
റിസോഴ്സ് സെന്ററുകൾ
689.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ബ്ലോക്കുകളിലും യൂത്ത്
റിസോഴ്സ് സെന്ററുകള്‍
ആരംഭിക്കുവാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(ബി)
പദ്ധതി
നടപ്പിലാക്കുന്നതിന്
ലഭിക്കുന്ന
കേന്ദ്രസഹായം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുമായി
സഹകരിക്കാനുദ്ദേശിക്കുന്നത്
ആരെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ ?
യുവജനനയം
690.
ശ്രീ.ഹൈബി
ഈഡന്
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജന നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
യുവജനക്ഷേമത്തിനായി
പ്രസ്തുത നയത്തില്‍
എന്തെല്ലാം
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
യുവജനനയം
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം
;വ്യക്തമാക്കുമോ?
ജോബ്ഫെയര്‍
691.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
ക്ഷേമ ബോര്‍ഡിന്റെ
നേതൃത്വത്തില്‍
ജോബ്ഫെയര്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ജോബ്ഫെയറിന്റെ
ഉദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ്
ജോബ്ഫെയറുമായി
സഹകരിച്ചതെന്ന്
വിശദമാക്കുമോ;
(ഡി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ജോബ്ഫെയര്‍ വഴി
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മിഷന്
676-ല്‍ യുവജനക്ഷേമ പദ്ധതികൾ
692.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
മുന്നേറ്റം
ലക്ഷ്യമാക്കി മിഷന്
676-ല്‍ എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍
ആവിഷ്ക്കരിക്കരിക്കുന്നതിനും
നടപ്പാക്കുന്നതിനും
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ?