സംസ്ഥാനത്തെ
ചെറുകിട വ്യവസായ വളര്‍ച്ച
605.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
ചെറുകിട വ്യവസായ
വളര്‍ച്ചയില്‍ ഒന്നാം
സ്ഥാനം
കരസ്ഥമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
നേട്ടങ്ങള്‍
കരസ്ഥമാക്കാന്‍ ഈ
സര്‍ക്കാറിന്റെ കാലത്ത്
എന്തെല്ലാം നടപടികള്‍
കൈകൊള്ളുകയുണ്ടായി
എന്ന് വിശദമാക്കാമോ ;
(സി)
പ്രസ്തുതമേഖലയില്‍
എന്തെല്ലാം ഊന്നലുകളാണ്
ഈ സര്‍ക്കാര്‍
നല്‍കിയത് എന്ന്
വ്യക്തമാക്കാമോ ;
(ഡി)
എത്ര
ശതമാനം
വളര്‍ച്ചാനിരക്കാണ്
പ്രസ്തുത മേഖലയില്‍
കൈവരിച്ചത് എന്ന്
വ്യക്തമാക്കാമോ ?
അരീക്കരക്കുന്ന്
മെഡിസിറ്റി പദ്ധതി
606.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
നിയോജക മണ്ഡലത്തിലെ
അരീക്കരക്കുന്ന്
കേന്ദ്രമായ മെഡിസിറ്റി
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ വിശദമാക്കാമോ;
(ബി)
പ്രസ്തുത
മെഡിസിറ്റി
നിര്‍മ്മാണത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ;
(സി)
പ്രസ്തുത
മെഡിസിറ്റി
ആരംഭിക്കുന്നതിന് ഭൂമി
ഏറ്റെടുക്കല്‍
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍
ത്വരിതപ്പെടുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഐ.ഡി.സി.
യുടെ നേതൃത്വത്തില്‍
സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്
607.
ശ്രീ.പി.എ.മാധവന്
,,
കെ.ശിവദാസന്‍ നായര്‍
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ.ഡി.സി.യുടെ
നേതൃത്വത്തില്‍
സ്റ്റാര്‍ട്ട് അപ്പ്
വില്ലേജിന് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;എന്തെല്ലാം
സൗകര്യങ്ങളും
സജ്ജീകരണങ്ങളുമാണ്
പ്രസ്തുത പദ്ധതിയില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
കെ.എസ്.ഐ.ഡി.സി.
എന്തെല്ലാം സഹായങ്ങളാണ്
പ്രസ്തുത പദ്ധതിയിലൂടെ
നല്‍കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
മിഷന് 676-ല്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
ഉള്പ്പെടുത്തിയിട്ടുണ്ട്എന്ന്
വ്യക്തമാക്കുമോ?
കേരള
അക്കാഡമി ഫോര്‍ സ്കില്‍
ഡവലപ്പ്മെന്റിന്റെ
കെട്ടിടനിര്‍മ്മാണം
608.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
അക്കാഡമി ഫോര്‍ സ്കില്‍
ഡവലപ്പ്മെന്റ്,
കൊല്ലത്ത് കെട്ടിടം
നിര്‍മ്മിക്കാനുള്ള
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
സ്കില്‍
ഡലവപ്മെന്റ് സെന്ററില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്പ്പെടുത്തുവാനുദ്ദേശിക്കുന്നു;
ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
(സി)
ഏതെല്ലാം
ഹെഡ്ഡുകളില്‍ എത്ര
തുകയുണ്ടെന്നും ഇതിനായി
കേന്ദ്ര ഗവണ്മെന്റ്
സഹായം ലഭ്യമാണെങ്കില്‍
എത്രയെന്നും
വ്യക്തമാക്കാമോ;
(ഡി)
അക്കാഡമിയുടെ
കെട്ടിടനിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കി,
പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
വെളിപ്പെടുത്താമോ;
(ഇ)
പദ്ധതിയ്ക്ക്
മൊത്തം എന്തു തുക ചെലവ്
പ്രതീക്ഷിക്കുന്നു?
കേരള
ടെക്നോളജി ഇന്നവേഷന്‍ സോണ്‍
609.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ടി.എന്‍. പ്രതാപന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ.ഡി.സി
യുടെ നേതൃത്വത്തില്‍
കേരള ടെക്നോളജി
ഇന്നവേഷന്‍ സോണിന്
രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
(ബി)
ഇതിനായി
എന്തെല്ലാം
സൗകര്യങ്ങളും
സജ്ജീകരണങ്ങളുമാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്
;
(സി)
ഇതിനു
വേണ്ടി കെ.എസ്.ഐ.ഡി.സി
നല്കുന്ന സഹായങ്ങള്‍
എന്തെല്ലാം ;
വിശദമാക്കുമോ?
സഹകരണ
മേഖലയിലെ കശുവണ്ടി ഫാക്ടറികള്‍
.
610.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
പത്ത് കശുവണ്ടി
ഫാക്ടറികള്‍ പഴയ
ഉടമകള്‍ക്ക്
വിട്ടുകൊടുക്കാന്‍
സുപ്രീം കോടതി
വിധിയുണ്ടായിട്ടുണ്ടോ;
ഇവ സഹകരണ മേഖലയില്‍
തന്നെ
നിലനിര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ;
(ബി)
കേസുകള്‍
നടത്തുന്ന
കാര്യത്തിലുണ്ടായ
അലംഭാവമാണ്
ഇത്തരത്തില്‍ ഒരു വിധി
ഉണ്ടാകാന്‍
കാരണമായതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിദേശ
രാജ്യങ്ങളില്‍ നിന്നും
കേരളത്തിലെത്തുന്ന പണം.
611.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങള്‍
ഉള്‍പ്പെടെയുള്ള
വിദേശരാജ്യങ്ങളില്‍
നിന്നും
കേരളത്തിലെത്തുന്ന പണം
സംസ്ഥാനത്തിന്‍െറ
വ്യവസായവികസനത്തിനായി
ഏതെല്ലാം രീതിയില്‍
പ്രയോജനപ്പെടുത്തുന്നു;വ്യക്തമാക്കുമോ
;
(ബി)
അപ്രകാരം
നിക്ഷേപം നടത്തുവാന്‍
തയ്യാറായി
വന്നിട്ടുള്ളവരുടെ
വിശദാംശം
ശേഖരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കാമോ ;
(സി)
ഈ
വിഭാഗത്തില്‍ നിലവില്‍
ഏതെല്ലാം പദ്ധതികൾ ആണ്
വിജയകരമായി
നടപ്പിലാക്കി വരുന്നത്
; വിശദീകരിക്കാമോ ;
കൊച്ചി-മംഗലാപുരം
ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി
612.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി-മംഗലാപുരം
ഗ് യാസ്
പൈപ്പ് ലൈന്‍ പദ്ധതി
ഉപേക്ഷിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എടുത്ത
തീരുമാനം എന്താണെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതിക്ക്
വേണ്ടിയുളള സര്‍വ്വേ
എത്ര ശതമാനം
പൂര്‍ത്തികരിച്ചിട്ടുണ്ട്
;
(സി)
പദ്ധതിക്ക്
വേണ്ടി എത്ര തുക
ചെലവായിട്ടുണ്ട്;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
അലൈന്മെന്റില് മാറ്റം
വരുത്തി പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ഗ്രീന്‍
ചാനല്‍ സമിതികള്‍
613.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സംരംഭകരെ
സഹായിക്കുന്നതിന്
രൂപീകരിച്ച ഗ്രീന്‍
ചാനല്‍ സമിതികള്‍ മുഖേന
നല്കുന്ന സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
ഈ
സമിതികളുടെ സേവനങ്ങള്‍
ഓരോ ജില്ലയിലും എത്ര
വീതം സംരംഭകര്‍
വിനിയോഗിച്ചിട്ടുണ്ടെന്ന്
വ്യകതമാക്കുമോ ;
(സി)
പുതിയ
സംരംഭകര്‍ക്ക് ഗ്രീന്‍
ചാനല്‍ മുഖേന
ലഭ്യമാകുന്ന
സബ്സിഡികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ ?
വ്യവസായ
രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍
614.
ശ്രീ.വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
രംഗത്ത് കൂടുതല്‍
നേട്ടങ്ങള്‍
കൈവരിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
കേന്ദ്ര പൊതുമേഖലയുമായി
സഹകരിച്ച് പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതെല്ലാം
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങളുമായാണ്
സഹകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങളുമായി
സഹകരിച്ചതില്‍
വ്യവസായരംഗം എത്ര
ശതമാനം പുരോഗതി
പ്രാപിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വരവൂര്‍
വ്യവസായ പാര്‍ക്കിന്റെ അടിസഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
615.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ വരവൂര്‍
വ്യവസായ പാര്‍ക്കിന്റെ
അടിസഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
ആവശ്യത്തിലേയ്ക്ക് തുക
അനുവദിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങളും
ആയത് വിനിയോഗിച്ചതിന്റെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വ്യവസായ പാര്‍ക്കില്‍
നടപ്പിലാക്കേണ്ട
പദ്ധതികളുടെ പ്രൊജക്ട്
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
പ്രൊജക്ട് സംസ്ഥാന
സര്‍ക്കാര്‍ നേരിട്ട്
നടപ്പിലാക്കുന്നതാണോ,
അതോ മറ്റേതെങ്കിലും
കേന്ദ്ര സര്‍ക്കാര്‍
ഏജന്‍സികളുടെ
സഹായത്തോടെയാണോ
നടപ്പിലാക്കുന്നതെന്നും
അതിനാവശ്യമായ ഫണ്ടും
അനുമതിയും
ലഭ്യമാക്കിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(എഫ്)
പ്രസ്തുത
പദ്ധതികള്‍
എന്നത്തേയ്ക്ക്
നടപ്പിലാക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
വ്യവസായ
മേഖലയിലെ കേന്ദ്ര നിക്ഷേപം
616.
ശ്രീ.എം.ചന്ദ്രന്
,,
പി.ശ്രീരാമകൃഷ്ണന്
,,
എ. പ്രദീപ്കുമാര്‍
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
മേഖലയില്‍ കേന്ദ്ര
നിക്ഷേപം
നേടിയെടുക്കുന്നതില്‍ ഈ
സര്‍ക്കാരിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിനര്ഹമായതും,
ആവശ്യമായ
തരത്തിലുള്ളതുമായ
വിഹിതം
നേടിയെടുക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ;ഇല്ലങ്കില്‍
കാരണം വ്യക്തമാക്കാമോ;
(സി)
മറ്റ്
സംസ്ഥാനങ്ങളില്‍
നല്കുന്ന
കേന്ദ്രനിക്ഷേപത്തിന്റെ
തോതിനനുസരിച്ച് ഇവിടയും
കേന്ദ്രനിക്ഷേപം
ലഭ്യമായിട്ടുണ്ടോയെന്ന്
അറിയാമോ;
വ്യക്തമാക്കാമോ?
വ്യവസായ
വകുപ്പിന്റെ അധീനതയിലുളള
ചാത്തന്നൂരിലെ വഞ്ചിക്ലേമൈന്സ്
വക ഭൂമി
617.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ
അധീനതയിലുളള
ചാത്തന്നൂരിലെ
വഞ്ചിക്ലേമൈന്സ് വക
ഭൂമി കേഡസ് എന്ന
സ്ഥാപനത്തിന്
പാട്ടത്തിന്
നല്കിയിട്ടുളള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാട്ടക്കാരന്
പാട്ടവ്യവസ്ഥകള്‍
ലംഘിച്ചാണ് ഭൂമി കൈവശം
വച്ചിരിക്കുന്നുവെന്നതിനാല്
പാട്ടം റദ്ദു ചെയ്തു
ഭൂമി തിരികെ
എടുക്കണമെന്ന്
ആവശ്യപ്പെട്ട്
ചാത്തന്നൂര്‍
കേന്ദ്രീകരിച്ചുളള
ആക്ഷന്‍ കൗണ്‍സില്‍
അപേക്ഷ
നല്‍കിയിട്ടുണ്ടോ ;
(സി)
എങ്കില്‍
പ്രസ്തുത
അപേക്ഷയിന്മേല്
നാളിതുവരെ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
അന്വേഷണത്തില്‍
പാട്ടവ്യവസ്ഥകള്‍
ലംഘിച്ചതായി
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
മലബാര്‍
സിമന്റിന്റെ ചേര്‍ത്തല യൂണിറ്റ്
618.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
സിമന്റിന്റെ ചേര്‍ത്തല
യൂണിറ്റ് വീണ്ടും
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്നുമുതലാണ്
പ്രവര്‍ത്തനം
പുനരാംഭിച്ചതെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
യൂണിറ്റിന്റെ ഉത്പാദന
ക്ഷമത എത്രയാണ് ;
യൂണിറ്റിന്റെ
പ്രവര്‍ത്തനത്തിനാവശ്യമായ
ക്ലിങ്കർ-ന്റെ ലഭ്യത
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
യൂണിറ്റില്‍
നിന്നുമാത്രം
പ്രതിവര്‍ഷം
പ്രതീക്ഷിക്കുന്ന ലാഭം
എത്രയാണ് ;
(ഡി)
മലബാര്‍
സിമന്റ്സ് കൊച്ചി
തുറമുഖത്ത് സിമന്റ്
ലോജിസ്റ്റിക് സ്
ഹബ്ബ്
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ യൂണിറ്റിന്റെ
പ്രവര്‍ത്തനോദ്ദേശ്യം
അറിയിക്കാമോ ;
(ഇ)
ചേര്‍ത്തല
യൂണിറ്റിന്റെയും
നിര്‍ദ്ദിഷ്ട
ഹബ്ബിന്റെയും ഭാവി
പ്രതിസന്ധികള്‍
എന്തെല്ലാമാവാമെന്നതിനെക്കുറിച്ച്
വിലയിരുത്തലുകള്‍
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ എന്തെല്ലാം
ഭാവി പദ്ധതികളാണ് ഈ
യൂണിറ്റുകള്‍ക്ക്
വേണ്ടി
തയ്യാറാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ ?
മാവൂരിലെ
ഗ്രാസിം ഭൂമി
619.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാസിം
മാനേജ്മെന്റ് മാവൂരിലെ
ഗ്രാസിം ഭൂമിയില്‍
എന്തെങ്കിലും വ്യവസായ
പദ്ധതി സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത ഭൂമി
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ ?
കശുവണ്ടി
മേഖലയിലെ പ്രതിസന്ധികള്‍
620.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
മേഖലയിലെ
പ്രതിസന്ധികള്‍
സംബന്ധിച്ച് വ്യവസായ
വകുപ്പ് അവലോകനം
നടത്തിയിട്ടുണ്ടോ
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
കശുവണ്ടി
മേഖലയിലെ
പ്രതിസന്ധികള്‍ ട്രേഡ്
യൂണിയന്
പ്രതിനിധികളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പരിസ്ഥിതി
സൗഹൃദ വ്യവസായ വികസനം
621.
ശ്രീ.കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി സൗഹൃദ
വ്യവസായ വികസനം
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എങ്കില്‍
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുമ്പോള്‍
സംസ്ഥാനത്ത് നിലവിലുള്ള
വ്യവസായങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്താനുദ്ദേശിക്കുന്നുണ്ടോ
;
(ഡി)
ഇത്
സംബന്ധിച്ച്
സംസ്ഥാനത്ത് ഒരു നയം
പ്രഖ്യാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പരമ്പരാഗത
വ്യവസായ സംരക്ഷണം
622.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത വ്യവസായങ്ങളെ
പുനരുദ്ധരിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
കശുവണ്ടി
വ്യവസായത്തില്‍
തൊഴില്‍ സംരക്ഷണം
ഉറപ്പ് വരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി
623.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളുടെ പക്കല്‍
എത്ര ഏക്കര്‍
ഭൂമിയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
നിലവില്‍
ഉപയോഗിക്കുന്നതും
ഉപയോഗിക്കാതെ
കിടക്കുന്നതുമായ എത്ര
ഏക്കര്‍ ഭൂമിയുണ്ട്
എന്നതിന്റെ ഇനം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പക്കലുള്ള ഭൂമിക്ക് എ
കിടക്കുന്നതുമായ ത്ര
തുകയാണ് വാടകയായി
നിശ്ചയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
എന്നാണ് ഇത്തരത്തില്‍
വാടക
നിശ്ചയിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
അന്ന്
വാടക
നിശ്ചയിച്ചിരുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇതിനുശേഷം
വാടക പുതുക്കി
നിശ്ചയിക്കുന്നതിനു
തീരുമാനിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
ഏതെങ്കിലും കമ്മിറ്റി
റിപ്പോര്‍ട്ടുകള്‍
ലഭ്യമാണോ;
വിശദമാക്കുമോ;
(എഫ്)
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ തീരുമാനം
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഹരികള്‍
624.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഹരികള്‍
വിറ്റഴിക്കാന്‍ നീക്കം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര കോടി രൂപയുടെ
ഓഹരികളാണ്
വിറ്റഴിക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഡോ.
ബി. എ. പ്രകാശ്
അദ്ധ്യക്ഷനായുള്ള പൊതു
ചെലവ് അവലോകന സമിതിയുടെ
അന്തിമ റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പരമ്പരാഗത
വ്യവസായങ്ങളുടെ പരിരക്ഷ
625.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായങ്ങളെ
തകര്‍ച്ചയില്‍ നിന്നും
സംരക്ഷിക്കാന്‍
സ്വീകരിക്കേണ്ട
നടപടികളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ് പഠനം
നടത്തിയിട്ടുള്ളത്;
പഠനറിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പരമ്പരാഗത
വ്യവസായങ്ങളെ തക ര്‍ച്ചയില്‍
നിന്നും സംരക്ഷിക്കാന്‍
റിപ്പോര്‍ട്ടില്‍
പറഞ്ഞിട്ടുള്ള പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പരമ്പരാഗത
വ്യവസായങ്ങളെ
കരകയറ്റുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
പ്രസ്തുത നടപടിയുടെ
ഫലമായി ഈ മേഖലയിലുണ്ടായ
ഭൗതികനേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വിവരിക്കാമോ?
പരമ്പരാഗത
വ്യവസായങ്ങളുടെ ഏകോപനം
626.
ശ്രീമതി.പി.
അയിഷാ പോറ്റി
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.കെ.കെ.ലതിക
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പരമ്പരാഗത
വ്യവസായങ്ങളുടെയും
ഏകോപനത്തിനായി ഒരു
പുതിയ വകുപ്പ്
രൂപീകരിക്കുമെന്ന
വാഗ്ദാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പരമ്പരാഗത
വ്യവസായങ്ങളുടെ അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
വാഗ്ദാനം
നടപ്പിലാക്കുന്നതില്‍
എന്തെല്ലാം നടപട കള്‍
സ്വീകരിച്ചു ;
വ്യക്തമാക്കാമോ?
യുണൈറ്റഡ്
ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ്
ലിമിറ്റഡിന്റെ പ്രവര്‍ത്തനം
627.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുണൈറ്റഡ്
ഇലക്ട്രിക്കല്‍സ്
ഇന്‍ഡസ്ട്രീസ്
ലിമിറ്റഡിന്റെ
ഇപ്പോഴത്തെ
പ്രവര്‍ത്തനം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
സ്ഥാപനത്തിന്റെ ലാഭ -
നഷ്ട കണക്ക് വര്‍ഷം
തിരിച്ച് നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നിര്‍മ്മിച്ച
ഇലക്ട്രോണിക്
മീറ്ററുകള്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
മീറ്ററുകളുടെ വിപണനം
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ഡി)
കെ.എസ്.ഇ.ബി.
ക്ക് മീറ്ററുകള്‍
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്നറിയിക്കാമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
എമര്‍ജിംഗ്
കേരള സംഗമം
628.
ശ്രീ.സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നടത്തിയ എമര്‍ജിംഗ്
കേരള സംഗമത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സംഗമത്തില്‍ വന്ന എത്ര
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കുമോ ;
(സി)
എത്ര
പദ്ധതികളിലാണ് എം
.ഒ.യു.
ഒപ്പിട്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ഡി)
സംഗമത്തില്‍
വന്നതും നടപ്പാക്കാന്‍
തീരുമാനിച്ചതുമായ
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
എമര്‍ജിംഗ്
കേരള പദ്ധതി
629.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എമര്‍ജിംഗ്
കേരള പദ്ധതി പ്രകാരം
ഏതാെക്കെ
പദ്ധതികള്‍ക്കാണ്
അംഗീകാരം
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
അവയിൽ
നാളിതുവരെ
ആരംഭിക്കുവാന്‍ കഴിഞ്ഞ
പദ്ധതികള്‍
ഏതാെക്കെയാണെന്നും ഓരോ
പദ്ധതിയുടെയും
ഇന്‍വെസ്റ്റ്മെന്റ്
എത്രയെന്നും
വിശദമാക്കുമോ ?
സ്മര്‍ട്ട്
സിറ്റി പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
630.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മര്‍ട്ട്
സിറ്റി പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍
എത്ര മാത്രം പുരോഗതി
കെെവരിച്ചിട്ടുണ്ട്;
(സി)
സ്മാര്‍ട്ട്
സിറ്റിയുടെ
പൂര്‍ണ്ണതോതിലുളള
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കാൻ
മിഷന് 676 ല്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വ്യാവസായിക
രംഗത്തെ നിക്ഷേപം
സ്മര്‍ട്ട്
സിറ്റി പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
631.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
വ്യവസായ രംഗത്ത് എത്ര
രൂപയുടെ നിക്ഷേപം
ഉണ്ടായി;
(ബി)
എത്ര
തൊഴില്‍ദിനങ്ങള്‍
സൃഷ്ടിക്കപ്പെട്ടു;
(സി)
പ്രസ്തുത
കാലയളവില്‍ എത്ര
ഫാക്ടറികള്‍ തുറന്ന്
പ്രവര്‍ത്തിക്കുവാന്‍
കഴിഞ്ഞു;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
ഫാക്ടറികള്‍
അടച്ചുപൂട്ടി; കാരണം
എന്തെന്ന്
വ്യക്തമാക്കാമോ;
(ഇ)
വ്യവസായ
രംഗത്തെ കേരള മോഡല്‍
എന്നതുകൊണ്ട്
എന്തെല്ലാമാണ്
ലക്ഷ്യമിടുന്നതെന്ന്
വിശദീകരിക്കാമോ;
(എഫ്)
ചെറുകിട
വ്യവസായ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ; എത്ര
സംരംഭകര്‍ക്ക് അതിന്റെ
ഗുണം ലഭിച്ചു; വിശദാംശം
നല്‍കാമോ?
സ്മര്‍ട്ട്
സിറ്റി പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്കാസര്ഗോഡ്
ജില്ലയിൽ പ്രവര്‍ത്തിക്കുന്ന
ബി. എച്ച്. ഇ . എൽ
632.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കെ. ഇ .എൽ.നെ
ബി. എച്ച്. ഇ . എൽ
ആക്കി മാറ്റിയ ശേഷം
എന്ത് പുരോഗതിയാണ് ആ
സ്ഥാപനത്തിനുണ്ടായത്;
(ബി)
ഉദ്പാദന
വര്‍ദ്ധനവ്,
മാര്‍ക്കറ്റിംഗില്‍
പുരോഗതി, തൊഴിലാളികളുടെ
ആനുകൂല്യങ്ങളില്‍
വര്‍ദ്ധനവ് എന്നിവ
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ വിശദവിവരം
ലഭ്യമാക്കുമോ ;
(സി)
ഇല്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ഡി)
ബി.
എച്ച്. ഇ . എൽ ന്റെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
തൊഴിലാളികളുടെയും
കമ്പനിയുടെയും
താല്പര്യങ്ങള്
സംരക്ഷിക്കാനും
പ്രവര്‍ത്തനം
മെച്ചപ്പെടുത്താനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാൻ
ഉദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്മര്‍ട്ട്
സിറ്റി പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
633.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സ്റ്റീല്‍
കോംപ്ലക്സിന്റെ
2010-11, 2011-12,
2012-13 വര്‍ഷങ്ങളില്‍
ലാഭമോ നഷ്ടമോ എത്ര രൂപ
വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രവര്‍ത്തന
മൂലധനമില്ലാത്തതിനാല്‍
പ്രസ്തുത കമ്പനിയില്‍ ഈ
സാമ്പത്തിക വര്‍ഷം
പ്രൊഡക്ഷന്‍
കുറഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
കുറഞ്ഞിട്ടുണ്ടെങ്കില്‍
പ്രവര്‍ത്തന മൂലധനം
നല്കാന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
കാസര്‍ഗോഡ്
മണ്ഡലത്തില്‍ പുതുതായി വ്യവസായ
സ്ഥാപനങ്ങള്‍
634.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കാസര്‍ഗോഡ്
മണ്ഡലത്തില്‍ പുതുതായി
വ്യവസായ സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എതെല്ലാം
മേഖലകളില്‍; വിശദവിവരം
നല്‍കാമോ;
(ബി)
ഇല്ലെങ്കില്‍
പുതിയ വ്യവസായങ്ങള്‍
തുടങ്ങുന്നതിനുളള
സാധ്യതകളെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദ വിവരം നല്കാ മോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
പൊതു മേഖലാ
സ്ഥാപനങ്ങളില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്ര; മറ്റുളളവ എത്ര?
സംസ്ഥാനത്തെ
കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങള്‍
.
635.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എളമരം കരീം
,,
എം.ചന്ദ്രന്
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കേന്ദ്ര-പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പുരോഗതിക്കാവശ്യമായ
സാമ്പത്തിക-സാമ്പത്തികേതര
കാര്യങ്ങള്‍
നേടിയെടുക്കുന്ന
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
കേന്ദ്ര-പൊതുമേഖലാ
സ്ഥാപനങ്ങളുടെ സുഗമമായ
പ്രവര്‍ത്തനം കഴിഞ്ഞ
നാലു വര്‍ഷമായി
സാദ്ധ്യമാകുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;എങ്കിൽ
വിശദമാക്കുമോ; കൊച്ചി
തുറമുഖം,
എഫ്.എ.സി.റ്റി,
എച്ച്.ഒ.സി,
എച്ച്.എം.ടി തുടങ്ങിയവ
നേരിടുന്ന
പ്രതിസന്ധികളെക്കുറിച്ച്
അറിയാമോ;
(സി)
സംസ്ഥാനത്തെ
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പുരോഗതിയില്‍ കഴിഞ്ഞ
നാലു വര്‍ഷമായി കേന്ദ്ര
സര്‍ക്കാരിന്റെ
നിലപാടുകള്‍
അനുയോജ്യമായ
തരത്തിലായിരുന്നോ ;
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
പൊതുമേഖലയില്‍ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ സംസ്ഥാനത്ത്
പുതുതായി ഏതെങ്കിലും
നിക്ഷേപം
നേടിയെടുക്കാന്‍
സാദ്ധ്യമായോ;വ്യക്തമാക്കുമോ?
വ്യവസായികളെ
ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി
സംഘടിപ്പിച്ച പരിപാടികള്‍
636.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വ്യവസായികളെ
ആകര്‍ഷിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
പരിപാടികള്‍
എവിടെയൊക്കെയാണ്
നടത്തിയത് എന്നും
എന്തൊക്കെ
പരിപാടികളായിരുന്നു
എന്നും പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ;
(സി)
ഇതില്‍
ഓരോ പരിപാടിക്കും
സര്‍ക്കാരും പൊതുമേഖലാ
സ്ഥാപനങ്ങളും ചിലവഴിച്ച
തുക എത്രയാണെന്ന്
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ ?
തിരുവനന്തപുരം
- മംഗലാപുരം അതിവേഗ റെയില്‍വേ
പദ്ധതി
637.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുമ്പ്
നിര്‍ദ്ദേശിക്കപ്പെട്ട
തിരുവനന്തപുരം -
മംഗലാപുരം അതിവേഗ
റെയില്‍വേ പദ്ധതിയുടെ
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിക്കായുള്ള
സര്‍വ്വേ നടപടികള്‍
പൂര്‍ത്തിയായോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്ക്
പ്രതീക്ഷിക്കാവുന്ന ആകെ
ചെലവ് എത്ര
കോടിയാണെന്നും, എത്ര
കോടി രൂപ ആകെ ഇതുവരെ
ചെലവഴിച്ചുവെന്നും
വിശദമാക്കുമോ
സ്റ്റാര്‍ട്ട്
അപ് പോളിസി
638.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
സ്റ്റാര്‍ട്ട് അപ്
പോളിസി
പ്രഖ്യാപിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
നയത്തിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതിന്റെ
കരട് രൂപം
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
പോളിസി എന്ന് മുതല്‍
നടപ്പാക്കാനാണ്
ഗവണ്മെന്റ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
കാപ്പക്സിന്റെ
ഫാക്ടറികള്‍ സംരക്ഷിക്കാന്‍
സ്വീകരിച്ച നടപടി
639.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാപ്പക്സിന്റെ
ഫാക്ടറികള്‍ പഴയ
ഉടമകള്‍ക്ക്
വിട്ടുകൊടുക്കണമെന്ന
ബഹു. സുപ്രീം കോടതിയുടെ
വിധി വന്ന
സാഹചര്യത്തില്‍
കാപ്പക്സിനെ
സംരക്ഷിക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
ഇന്‍വെസ്റ്റ്മെന്റ്
പ്രമോഷന് കൗണ്‍സില്‍
640.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍വെസ്റ്റ്മെന്റ്
പ്രമോഷന് കൗണ്‍സില്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്റെ
ഉദ്ദേശലക്ഷ്യങ്ങളും
ഘടനയും വിശദീകരിക്കാമോ;
(സി)
എമര്‍ജിംഗ്
കേരള മീറ്റില്‍ വന്ന
വ്യവസായ വകുപ്പിനു
കീഴിലുള്ള എത്ര
പദ്ധതികള്‍
ഇന്‍വെസ്റ്റ്മെന്റ്
പ്രമോഷന് കൗണ്‍സില്‍
മോണിറ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)
ഇതിന്റെ
ഓരോന്നിന്റെയും
നിലവിലുള്ള അവസ്ഥ
വിശദീകരിക്കാമോ?
കേരള
ഇന്‍വെസ്റ്റേര്‍സ് മീറ്റ് 2012
641.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2012-ല്‍ നടന്ന കേരള
ഇന്‍വെസ്റ്റേര്‍സ്
മീറ്റില്‍ കൊറിയന്‍
കമ്പനിയായ ടാന്ഗോങ്ങ്
എനര്‍ജി പ്രൈവറ്റ്
ലിമിറ്റഡിനെ
പ്രതിനിധീകരിച്ച്
ആരൊക്കെയാണ്
പങ്കെടുത്തതെന്ന്
വിശദമാക്കുമോ ;
(ബി)
ടാന്ഗോങ്ങ്
എനര്‍ജി പ്രൈവറ്റ്
ലിമിറ്റഡ് കമ്പനിയുമായി
സര്‍ക്കാര്‍ ധാരണാപത്രം
ഒപ്പു വച്ചിട്ടുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
വെളിപ്പെടുത്താമോ ?
സംരംഭക
പദ്ധതികളുടെ രൂപീകരണം -മിഷന്
676
642.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാര്‍ട്ട്
അപ്പ് വില്ലേജ്
ഉള്‍പ്പെടെയുള്ള സംരംഭക
പദ്ധതികളുടെ
രൂപീകരണത്തിന് മിഷന്
676ല്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
കാര്യങ്ങൾ
എന്തെല്ലാമെന്നു
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികൾ
എന്തെല്ലാമെന്നു
വിശദമാക്കാമോ;
(സി)
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനും
നടപ്പാക്കുന്നതിനും
ഭരണതലത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ വിശദമാക്കാമോ?
ക്വാറി
സമരം
643.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്വാറികള്‍ക്ക്
പെര്‍മിറ്റ്
നല്‍കുന്നതിനും
പുതുക്കുന്നതിനും പുതിയ
നിയന്ത്രണങ്ങള്‍
കൊണ്ടുവന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ക്വാറി
സമരം മൂലം
ഉടലെടുത്തിരിക്കുന്ന
നിര്‍മ്മാണ മേഖലയിലെ
പ്രതിസന്ധികള്‍
നേരിടാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ക്വാറി-ക്രഷര്‍
യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തന
അനുമതി
644.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്വാറി-ക്രഷര്‍
യൂണിറ്റുകള്‍ക്ക്
പ്രവര്‍ത്തന അനുമതി
നല്കുന്നതിലുള്ള
തടസ്സങ്ങൾ കാരണം
നിര്‍മാണമേഖല
സ്തംഭിക്കുകയും വികസന
പ്രവൃത്തികള്‍
മന്ദഗതിയിലാകുകയും
ചെയ്ത സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരിസ്ഥിതിക്ക്
കോട്ടം വരുത്താത്ത
സാഹചര്യം ഉറപ്പുവരുത്തി
ക്വാറി-ക്രഷര്‍
യൂണിറ്റുകളുടെ
പ്രവര്‍ത്തനത്തിന്
അനുമതി നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കുമോ?
നിര്‍മ്മാണ
മേഖല നേരിടുന്ന പ്രതിസന്ധി
T 645.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ മേഖല
നേരിടുന്ന
പ്രതിസന്ധികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആയത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണ
സാമഗ്രികളുടെ ക്ഷാമം,
വില വര്‍ദ്ധനവ്, വാഹന
പരിശോധനമൂലമുള്ള
ബുദ്ധിമുട്ടുകള്‍
എന്നിവയ്ക്ക് പരിഹാരം
കാണാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
കൈത്തറി
സഹകരണ സംഘങ്ങള്‍ക്കുള്ള
കേന്ദ്രസഹായം
646.
ശ്രീ.ഇ.പി.ജയരാജന്
,,
സി.കൃഷ്ണന്
,,
കെ.കെ.നാരായണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബഹുഭൂരിപക്ഷം കൈത്തറി
സഹകരണ സംഘങ്ങളും വന്‍
നഷ്ടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന
ആസൂത്രണ ബോര്‍ഡിന്റെ
പഠന റിപ്പോര്‍ട്ട്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
സര്‍ക്കാര്‍
അന്വേഷിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കൈത്തറി
സഹകരണ സംഘങ്ങള്‍ക്ക്
കേന്ദ്ര സര്‍ക്കാരിന്റെ
പാക്കേജിന്റെ ഭാഗമായി
പ്രഖ്യാപിച്ച സഹായം
ലഭ്യമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അതിനുള്ള
കാരണവും
വ്യക്തമാക്കാമോ?
കൈത്തറി
മേഖലയുടെ പുനരുദ്ധാരണം
647.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയുടെ
പുനരുദ്ധാരണത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
കൈത്തറി
സഹകരണ സംഘങ്ങളുടെ
ഉന്നമനത്തിനായി എന്തു
തുക വിനിയോഗിച്ചുവെന്ന്
അറിയിക്കാമോ ;
(സി)
കൈത്തറി
സഹകരണ സംഘങ്ങളുടെ
വായ്പയും പലിശയും
ഒഴിവാക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
വ്യക്തമാക്കാമോ ?
മാവൂര്‍
ഗ്വോളിയോര്‍ റയോണ്‍സ് ഭൂമി
648.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്വാളിയോര്‍ റയോണ്‍സ്
ഭൂമിയില്‍ പുതിയ
വ്യവസായം
ആരംഭിക്കുന്നതിന്
ബിര്‍ള ഗ്രൂപ്പിന്
അന്തിമനിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
സ്ഥലം ഏറ്റെടുക്കുന്നത്
സംബന്ധിച്ച് നടപടികള്‍
ത്വരിതപ്പെടുത്താന്‍
അഡ്വക്കേറ്റ് ജനറലിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
കോഴിക്കോട്
കോംട്രസ്റ്റ്
മാതൃകയില്‍
നിയമനിര്‍മ്മാണത്തിലൂടെ
ഗ്വോളിയോര്‍ റയോണ്‍സ്
ഭൂമി ഏറ്റെടുക്കുന്നത്
സംബന്ധിച്ച ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
മലപ്പുറം
കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ്
മില്‍സ് ലിമിറ്റഡില്‍ നിയമന
അഴിമതി
649.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
കോ-ഓപ്പറേറ്റീവ്
സ്പിന്നിംഗ് മില്‍സ്
ലിമിറ്റഡില്‍ ഒഴിവുവന്ന
മൂന്ന് ഓഫീസ്
അസിസ്റ്റന്റ്
തസ്തികയിലേക്ക്
നിയമനത്തിനായി നടത്തിയ
എഴുത്ത് പരീക്ഷയുടെ
ചോദ്യപേപ്പര്‍
ചോര്‍ച്ച, നിയമനത്തിനു
കോഴ, 30-12-2014 നു
നടത്തിയ
ഇന്റര്‍വ്യൂവില്‍
അഴിമതി, സംവരണതത്വം
പാലിക്കാതെയും മില്‍
ഡയറക്ടര്‍ ബോര്‍ഡിന്റെ
അനുമതി തേടാതെയും
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചതുള്‍പ്പെടെയുള്ള
വ്യാപക ക്രമക്കേട്
നടന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
പരാതികള്‍ നിലവിലുണ്ടോ;
എങ്കില്‍ ഏത്
തരത്തിലുള്ള
അന്വേഷണത്തിനാണ്
ഉത്തരവിട്ടിട്ടുള്ളത്;
(ബി)
29-12-2014
നു ഒഴിവുള്ള ഡെപ്യൂട്ടി
ഫിനാന്‍ഷ്യല്‍
കണ്ട്രോളര്
തസ്തികയിലേക്ക് നടത്തിയ
ഇന്റര്‍വ്യൂവില്‍
പങ്കെടുത്ത മൂന്ന്
ഉദ്യോഗാര്‍ത്ഥികളില്‍
രണ്ട്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പ്രവര്‍ത്തന പരിചയം
ഇല്ലാത്തതിനാല്‍
അയോഗ്യരാക്കുകയും
എന്നാല്‍ മൂന്നാമത്തെ
ഉദ്യോഗാര്‍ത്ഥിക്ക്
സമാന മേഖലയില്‍ തന്നെ
പ്രവര്‍ത്തന പരിചയം
ഉണ്ടായിട്ടും നിയമനം
തടഞ്ഞതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
പരാതികള്‍ നിലവിലുണ്ടോ;
അയോഗ്യരാക്കിയ
ഉദ്യോഗാര്‍ത്ഥികളില്‍
മില്‍ ചെയര്‍മാന്റെ
ബന്ധു
ഉള്‍പ്പെട്ടതിനാല്‍
പ്രവര്‍ത്തന പരിചയ
കാലയളവ് തികക്കാന്‍
വീണ്ടും
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിക്കുവാനുള്ള
തീരുമാനം റദ്ദ്
ചെയ്യുമോ;
(സി)
മലപ്പുറം
മില്ലില്‍ മാനേജിംഗ്
ഡയറക്ടര്‍
തസ്തികയിലേക്ക്
ഡെപ്യൂട്ടേഷനിലൂടെ
നിയമനം നടത്തിയത് പത്ര
പരസ്യം, ഇന്റര്‍വ്യൂ
തുടങ്ങിയ
നടപടിക്രമങ്ങള്‍
പാലിച്ചാണോ;
ചെങ്കന്നൂര് പ്രഭുറാം
മില്ലില്‍ പേര്‍സണല്‍
മാനേജര്‍ തസ്തികയില്‍
ജോലി ചെയ്യുന്ന
ജീവനക്കാരന് ഉന്നത ചീഫ്
എക്സിക്യുട്ടീവ്
തസ്തികയായ മലപ്പുറം
മില്ലിലെ മാനേജിംഗ്
ഡയറക്ടര്‍
തസ്തികയിലേക്ക്
ഡെപ്യൂട്ടേഷനിലൂടെ
നിയമനം നല്‍കിയത്
ചട്ടപ്രകാരമാണോ;
താഴ്ന്ന തസ്തികയില്‍
ജോലി ചെയ്യുന്ന
പ്രസ്തുത ജീവനക്കാരന്
ഡെപ്യൂട്ടേഷനിലൂടെ സമാന
തസ്തികക്ക് പകരം ഉന്നത
തസ്തിക അനുവദിച്ച്
നല്കുവാനുള്ള കാരണം
എന്താണ്; ഉന്നത തസ്തിക
അനുവദിച്ച് നല്‍കുന്നത്
ഏത് നിയമ പ്രകാരമാണ്;
എത്ര വര്‍ഷത്തേക്കാണ്
നിയമനം നല്‍കിയത്;
ഡെപ്യുട്ടേഷന് റദ്ദ്
ചെയ്യണമെന്നാവശ്യപ്പെട്ട്
പരാതികള്‍ നിലവിലുണ്ടോ;
എങ്കില്‍
പരാതിയിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ജീവനക്കാരന്
ചെങ്കന്നൂര് പ്രഭുറാം
മില്ലില്‍ ഡെപ്യൂട്ടി
മാനേജര്‍
തസ്തികയിലേക്ക്
പ്രമോഷന് നല്‍കിയത്
ചട്ട വിരുദ്ധമാണെന്ന്
പറഞ്ഞ് കേരള
ഹൈക്കോടതിയില്‍ കേസ്
നിലവിലുണ്ടോ; പ്രസ്തുത
ജീവനക്കാരന് അഴിമതി
സംബന്ധിച്ച് പോലീസ്
കേസ്സുകള്‍
നിലവിലുണ്ടോ;
ഡെപ്യൂട്ടേഷന് റദ്ദ്
ചെയ്യണമെന്നാവശ്യപ്പെട്ട്
പരാതികള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
പരാതിയിന്മേല്
ഇതുവരെയായും സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
മലപ്പുറം
കോ-ഓപ്പറേറ്റൂീവ് സ്പിന്നിംഗ്
മില്ലിലെ പഴയ മെഷീനറി
വില്‍പ്പന .
650.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-ലും
2014-ലും മലപ്പുറം
കോ-ഓപ്പറേറ്റൂീവ്
സ്പിന്നിംഗ്
മില്ലില്‍നിന്നും പഴയ
മെഷീനറി വില്‍പ്പന
നടത്തിയതിന്
ഇ-ടെന്‍ഡര്‍
ക്ഷണിച്ചിരുന്നോ ;
നിയമപ്രകാരം
ഇ-ടെന്‍ഡര്‍
ക്ഷണിക്കേണ്ട ആവശ്യകത
ഉണ്ടോ ;
(ബി)
മലപ്പുറം
മില്ലിലെ ഡയറക്ടര്‍
ബോര്‍ഡിലുള്ള
വ്യവസായവകുപ്പ് അണ്ടര്‍
സെക്രട്ടറിയുടെ
സമ്മര്‍ദ്ദത്തിൽ
,വ്യവസായവകുപ്പിലെയും
ഹാന്റലും
ഡയറക്ടറേറ്റിലെയും
ഉദ്യോഗസ്ഥരെ ഉപയോഗിച്ച്
പഴയ മെഷീനറി
വില്‍പ്പനക്കായി കുറവ്
വാല്യുവേഷന്
നടത്തിയതായും പഴയ
മെഷീനറി വില്‍പ്പനയില്‍
അഴിമതി നടന്നതായും
ഉയർന്നിട്ടുള്ള പരാതി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
പരാതിയിന്മല്
വിജിലന്‍സ്
അന്വേഷണത്തിന് ശുപാര്‍ശ
ചെയ്യുമോ ;
ഇല്ലെങ്കില്‍
മറ്റേതെങ്കിലും
അന്വേഷണത്തിനു
ഉത്തരവിടാമോ ;
(സി)
മില്ലിലേക്ക്
5 ലക്ഷം രൂപക്ക്
മുകളില്‍
പോളിയെസ്റ്റര്‍
വാങ്ങുന്നത് ഇ-ടെണ്ടര്‍
ക്ഷണിച്ചാണോ
?ഇ-ടെണ്ടര്‍ വിളിക്കാതെ
വാങ്ങുവാന്‍
സര്‍ക്കാര്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ ;
(ഡി)
ഇല്ലെങ്കില്‍
നിയമ വിരുദ്ധമായി
വാങ്ങിയതിനു
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ മേല്‍
നടപടി സ്വീകരിക്കുമോ ?
ഐ.ടി.
മേഖലയിലെ തൊഴില്‍ ചൂഷണവും
തട്ടിപ്പും
651.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ.ടി. മേഖലയില്‍
നടക്കുന്ന തൊഴില്‍
ചൂഷണവും തട്ടിപ്പും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
ഐ.ടി.
മേഖലയില്‍ ട്രെയിനിംഗ്
എന്ന പേരില്‍
യുവാക്കളെയും
സര്‍ക്കാരിനെയും
വഞ്ചിക്കാന്‍
ശ്രമിക്കുന്ന കമ്പനികളെ
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
സര്‍ക്കാരിന്റെ
ആനുകൂല്യങ്ങള്‍
മുഴുവനും നേടിയ ശേഷം
പൂട്ടിപ്പോകുന്ന
കമ്പനികളെ
നിയന്ത്രിക്കുന്നതിനായി
ഐ.ടി. മേഖലയില്‍
പ്രത്യേക നിയമം
കൊണ്ടുവരുമോ ?
ഇ
-ഡിസ്ട്രിക്ട് പദ്ധതി
പ്രകാരമുള്ള ഓണ്‍ലെെന്‍
സര്‍ട്ടിഫിക്കറ്റുകള്‍
652.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ
-ഡിസ്ട്രിക്ട് പദ്ധതി
പ്രകാരം സംസ്ഥാനത്ത്
എത്ര ഓണ്‍ലെെന്‍
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
വകുപ്പുകളാണ്
ഓണ്‍ലെെന്‍ വഴി
സര്‍ട്ടിഫിക്കറ്റുകള്‍
അനുവദിച്ചതെന്നും ഓരോ
വകുപ്പും എത്ര വീതം
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കിയെന്നും
വിശദമാക്കാമോ;
(സി)
ഇ
-ഡിസ്ട്രിക്ട്
പദ്ധതിക്കു കീഴില്‍
പുതുതായി നല്കുവാന്
ഉദ്ദേശിക്കുന്ന
സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
എെ.ടി.
മേഖല
653.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:എെ.ടി.
മേഖല
(എ)
എെ.ടി. കമ്പനികളില്‍
നിന്നും ഇൗ
സര്‍ക്കാരിന്റെ കാലത്ത്
ഒഴിവാക്കപ്പെട്ടവരെ
സംബന്ധിച്ച് സ്ഥിതി
വിവരകണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
എത്ര എെ.ടി. കമ്പനികള്‍
ഇൗ കാലയളവില്‍
പ്രവര്‍ത്തനം
നിര്‍ത്തിവെച്ചിട്ടുണ്ട്;
(സി)
തിരുവനന്തപുരം
ടെക്നോപാര്‍ക്ക്,
കൊച്ചി ഇന്‍ഫോ
പാര്‍ക്ക്, കാലിക്കറ്റ്
സെെബര്‍ പാര്‍ക്ക്
എന്നിവിടങ്ങളില്‍
നിലവില്‍ എത്ര എെ.ടി
കമ്പനികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
എെ.ടി. മേഖലയില്‍
മൊത്തം എത്ര പേര്
ഇപ്പോള്‍ തൊഴില്‍
ചെയ്യുന്നു;
(ഡി)
ധാരാളം
തൊഴില്‍ നല്കാന്
കഴിയുന്ന എെ.ടി.
മേഖലയിൽ
അടിസ്ഥാനസൗകര്യങ്ങള്‍
വിനിയോഗിക്കപ്പെടാതെ
കിടക്കുന്നുവെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
?
അക്ഷയ
കേന്ദ്രങ്ങള്‍
654.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
ചാത്തന്നൂര്‍,
കല്ലുവാതുക്കല്‍,
പൂതക്കുളം,
ആദിച്ചനല്ലൂര്‍,
പൂയപ്പള്ളി, ചിറക്കര
എന്നീ
ഗ്രാമപഞ്ചായത്തുകളിലും
പരവൂര്‍ നഗരസഭയിലുമായി
ആകെ എത്ര അക്ഷയ
കേന്ദ്രങ്ങള്‍ നിലവില്‍
പ്രവര്‍ത്തിക്കുന്നുവെന്നും,
ആയത് ഏതൊക്കെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പരിധിയിലാണെന്നും
അറിയിക്കുമോ;
(ബി)
ഒരു
ഗ്രാമപഞ്ചായത്തിന്റെ
പരിധിയില്‍/നഗരസഭയുടെ
പരിധിയില്‍ എത്ര അക്ഷയ
കേന്ദ്രങ്ങള്‍ക്ക് വരെ
അനുമതി നല്‍കാറുണ്ട്;
ഒരു തദ്ദേശസ്വയംഭരണ
സ്ഥാപനത്തിന്റെ
പരിധിയില്‍ ഒരു അക്ഷയ
കേന്ദ്രം മാത്രമേ
ഉള്ളൂവെങ്കില്‍
ജനങ്ങളുടെ സൗകര്യം
പരിഗണിച്ച് കൂടുതല്‍
എണ്ണത്തിന് അനുമതി
നല്കുവാന്
സന്നദ്ധമാകുമോ;
(സി)
പുതുതായി
അക്ഷയ കേന്ദ്രം
ആരംഭിക്കുന്നതിലേക്ക്
എന്തൊക്കെ നടപടി
ക്രമങ്ങളാണുള്ളത്;
അപേക്ഷ ആര്‍ക്കാണ്
സമര്‍പ്പിക്കേണ്ടതെന്നും,
അപേക്ഷയോടൊപ്പം
നല്‍കേണ്ട രേഖകള്‍
എന്തൊക്കെയാണെന്നും
അറിയിക്കുമോ?
കുണ്ടറ
ടെക്നോ പാര്‍ക്ക്
655.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കുണ്ടറ ടെക്നോ
പാര്ക്കിന്
ബഡ്ജറ്റില്‍
വകയിരുത്തിയ തുക എത്ര ;
(ബി)
കുണ്ടറ
ടെക്നോപാര്‍ക്കിന്റെ
എത്രത്തോളം
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം കുണ്ടറ
ടെക്നോപാരിക്കിന്റെ
എത്ര ഘട്ടങ്ങള്‍
പൂര്‍ത്തിയായിക്കഴിഞ്ഞു
എന്ന് വ്യക്തമാക്കുമോ ?
കുണ്ടറ
ടെക്നോ ലോഡ്ജിന്റെ പ്രവർത്തനം
656.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുണ്ടറ
ടെക്നോ ലോഡ്ജിന്റെ
പ്രവര്‍ത്തനത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കുണ്ടറ
ടെക്നോ ലോഡ്ജിന്റെ
പ്രവര്‍ത്തന
പുരോഗതിക്കായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
സൈബര്‍
പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്,
ടെക്നോ പാര്‍ക്ക് എന്നിവയുടെ
അടിസ്ഥാന സൗകര്യവികസനം
657.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൈബര്‍
പാര്‍ക്ക്, ഇന്‍ഫോ
പാര്‍ക്ക്, ടെക്നോ
പാര്‍ക്ക് എന്നിവയുടെ
അടിസ്ഥാന
സൗകര്യവികസനത്തിനും
സ്ഥലം ഏറ്റെടുക്കലിനും
വേണ്ടി ബഡ്ജറ്റില്‍
വകയിരുത്തിയ തുക എത്ര ;
ചെലവഴിച്ച തുക എത്ര ;
വകയിരുത്തിയതിന്റെ എത്ര
ശതമാനം ചെലവഴിച്ചു ;
(ബി)
ഓരോ
പാര്‍ക്കിലും
ലക്ഷ്യമിട്ട അടിസ്ഥാന
സൗകര്യങ്ങള്‍
എന്തെല്ലാമാണ്; അവ
പൂര്‍ത്തീകരിക്കുന്നതിന്
എത്ര തുക വീതം
ആവശ്യമാണ്;
(സി)
സൈബര്‍
പാര്‍ക്കില്‍ പുതുതായി
നിര്‍മ്മിച്ച എെ.ടി.
സ്പെയ്സ്
മാര്‍ക്കറ്റിംഗ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ; ഇതിനായി
പ്രത്യേക
പാക്കേജ്അനുവദിക്കുമോ?
അതിവേഗ
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്
658.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിവേഗ
ബ്രോഡ്ബാന്റ്
ഇന്റര്‍നെറ്റ്
സാധ്യമാക്കുന്നതിനുളള
പദ്ധതി സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളിലാണ്
ആദ്യഘട്ടത്തില്‍
നടപ്പാക്കുന്നത്;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം
സ്ഥാപനങ്ങളുമായി
സഹകരിച്ചുകൊണ്ടാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നത്;
(സി)
ഏതെല്ലാം
ജില്ലകളിലെ പ്രവൃത്തി
ഇതിനകം ടെണ്ടര്‍
ചെയ്തിട്ടുണ്ട്;
(ഡി)
സംസ്ഥാനമൊട്ടാകെ
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശമുണ്ടോ; ഏതെല്ലാം
ജില്ലകളെ
ആദ്യഘട്ടത്തില്‍
ഒഴിവാക്കുകയുണ്ടായി
എന്ന് വ്യക്തമാക്കുമോ ?
കുണ്ടറ
ടെക്നോപാര്‍ക്ക്
659.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുണ്ടറ
ടെക്നോപാര്‍ക്കില്‍
നാളിതുവരെ എത്ര
കമ്പനികള്‍
പ്രവര്‍ത്തനം ആരംഭിച്ചു
;
(ബി)
കുണ്ടറ
ടെക്നോപാര്‍ക്കിന്റെ
വികസനത്തിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കുമോ ;
(സി)
കുണ്ടറ
ടെക്നോപാര്‍ക്ക്
വികസനത്തിനായി നവീന
പദ്ധതികള്‍
എന്തെങ്കിലും
ആരംഭിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ?
ചെറുകിട
കര്‍ഷകരുടെയും ബി.പി.എല്‍
കുടുംബത്തില്‍പ്പെട്ട
കുടുംബത്തിലെയും
പെണ്‍കുട്ടികള്‍ക്കു് ലാപ്
ടോപ്പ്
660.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
കര്‍ഷകരുടെയും
ബി.പി.എല്‍
കുടുംബത്തില്‍പ്പെട്ട
കുടുംബത്തിലെയും
പ്രൊഫഷണല്‍
കോഴ്സുകള്‍ക്ക്
അഡ്മിഷന് നേടിയ എല്ലാ
പെണ്‍കുട്ടികള്‍ക്കും
ലാപ് ടോപ്പ് സൗജന്യമായി
നല്‍കിയിട്ടുണ്ടോ; എത്ര
പേര്‍ക്ക്
നല്കുകയുണ്ടായി;
ഇതിനായി ചെലവഴിച്ച
മൊത്തം തുക എത്ര;
നടപ്പ് ബജറ്റില്‍
വകയിരുത്തിയിരുന്ന തുക
എത്രയായിരുന്നു;
(ബി)
എതു
ഏജന്‍സി വഴിയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയത്; എത്ര
ലാപ് ടോപ്പുകള്‍
ഇതിനായി
വാങ്ങുകയുണ്ടായി;
വിതരണം ചെയ്തവ എത്ര;
ഏത് കമ്പനിയുടെ എന്ത്
വിലയുള്ള ലാപ്ടോപുകൾ
വാങ്ങുകയുണ്ടായി;
(സി)
ഇതിനായി
ടെണ്ടര്‍ നടപടികള്‍
സ്വീകരിക്കുകയുണ്ടായോ;
ഏതെല്ലാം കമ്പനികള്‍
ക്വാട്ട് ചെയ്തു;
ക്വാട്ട് ചെയ്ത തുകകള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍ നല്‍കാമോ?
തലശ്ശേരി
ഐ.ടി. പാര്‍ക്ക്
661.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
ഐ.ടി. പാര്‍ക്ക്
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ഐ.ടി.
പാര്‍ക്ക് എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
കൊരട്ടി
ഇന്‍ഫോ പാര്‍ക്ക്
662.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടി ഇന്‍ഫോ
പാര്‍ക്കിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
കൂടുതല്‍
ഐ.ടി. കമ്പനികള്‍
കൊരട്ടി ഇന്‍ഫോ
പാര്‍ക്കില്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനും
അതുവഴി കൂടുതല്‍
തൊഴില്‍ സാദ്ധ്യതകള്‍
സൃഷ്ടിക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ ?
ഫ്രണ്ട്സ്
ജനസേവന കേന്ദ്രങ്ങൾ
T 663.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫ്രണ്ട്സ് ജനസേവന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
തൃപ്തിതരമല്ലെന്ന പരാതി
ശ്രദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
പരിശോധിക്കുമോ;
(ബി)
ഫ്രണ്ട്സ്
ജനസേവനകേന്ദ്രത്തിലടയ്ക്കുുന്ന
പണം ബന്ധപ്പെട്ട
ലക്ഷ്യത്തില്‍ യഥാസമയം
വരവ് വയ്ക്കാത്തതുമൂലം
പണമടയ്ക്കുന്നവര്‍ക്ക്
ബുദ്ധിമുട്ടുകള്‍
നേരിടുന്നതിനാല്‍ സേവന
കേന്ദ്രവും
ലക്ഷ്യകേന്ദ്രവും
തമ്മിലുളള ഏകോപനം
കുറ്റമറ്റതാക്കാന്‍
നടപടി നടത്തുമോ;
(സി)
നിലവില്‍
ഫ്രണ്ട്സ് ജനസേവന
കേന്ദ്രത്തില്‍
സര്‍ക്കാര്‍
സേവങ്ങള്‍ക്ക്
നല്കുന്ന സൗജന്യം
തുടരുന്നതോടൊപ്പം
നിശ്ചിത ഫീസ് ഈടാക്കി
അക്ഷയ കേന്ദ്രങ്ങള്‍
ലഭ്യമാക്കുന്ന
സേവനങ്ങള്‍ ഇവിടെയും
ആരംഭിക്കുന്നതിന്
നിര്‍ദ്ദേശിക്കുമോ?
കുറ്റ്യാടി
നാളികേര പാര്‍ക്ക്
664.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ.ഡി.സി.യുടെ
ആഭിമുഖ്യത്തില്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്ന
കുറ്റ്യാടി നാളികേര
പാര്‍ക്കിന്റെ
നാളിതുവരെയുള്ള
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(ബി)
നിര്‍ദ്ദിഷ്ട
പാര്‍ക്കില്‍
എന്തെല്ലാം പദ്ധതികളാണ്
കെ.എസ്.ഐ.ഡി.സി.
നടപ്പാക്കുക എന്ന്
വ്യക്തമാക്കുമോ?
സ്മാര്‍ട്ട്
സിറ്റി പദ്ധതി
665.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
സിറ്റി പദ്ധതി
പ്രദേശത്ത് കഴിഞ്ഞ
രണ്ടു
വര്‍ഷക്കാലയളവില്‍
നടന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടന്നിട്ടുണ്ടെങ്കില്‍
അവ ഏതുതരം ആവശ്യത്തിന്
ഉദ്ദേശിച്ചിട്ടുള്ളതാണെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ?